Panchayat:Repo18/vol1-page0692

From Panchayatwiki
Revision as of 07:25, 13 February 2018 by Rajan (talk | contribs)

2005-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള (ഡീലിമിറ്റേഷൻ കമ്മീഷൻ) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 337/2005-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 10-ാം വകുപ്പ് (1എ) ഉപവകുപ്പുപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും-(1) ഈ ചട്ടങ്ങൾക്ക് 2005-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള (ഡീലിമിറ്റേഷൻ കമ്മീഷൻ) ചട്ടങ്ങൾ എന്ന് പേർ പറയാം. (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.- (എ) "തദ്ദേശസ്വയംഭരണ സ്ഥാനങ്ങൾ' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്സ് (1994-ലെ13) പ്രകാരം രൂപീകരിച്ച ഒരു പഞ്ചായത്തെന്നോ, 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്സ് (1994-ലെ 20) പ്രകാരം രൂപീകരിച്ച ഒരു മുനിസിപ്പാലിറ്റിയെന്നോ അർത്ഥമാകുന്നു; (ബി) "വകുപ്പ്' എന്നാൽ പഞ്ചായത്ത് രാജ് ആക്റ്റിലെയോ മുനിസിപ്പാലിറ്റി ആക്റ്റിലെയോ ഒരു വകുപ്പ് എന്നർത്ഥമാകുന്നു; (സി) "കമ്മീഷൻ' എന്നാൽ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 10-ാം വകുപ്പ് (1)-ാം ഉപ വകുപ്പു പ്രകാരം രൂപീകരിച്ച 'ഡീലിമിറ്റേഷൻ കമ്മീഷൻ' എന്നർത്ഥമാകുന്നു; (ഡി) "അംഗം” എന്നാൽ ഡീലിമിറ്റേഷൻ കമ്മീഷനിലെ ചെയർമാൻ ഉൾപ്പെടെയുള്ള അംഗ ങ്ങൾ എന്നർത്ഥമാകുന്നു; (ഇ) "സർക്കാർ' എന്നാൽ കേരള സംസ്ഥാന സർക്കാർ എന്നർത്ഥമാകുന്നു; (എഫ്) "സെക്രട്ടറി' എന്നാൽ കമ്മീഷൻ സെക്രട്ടറി എന്നർത്ഥമാകുന്നു; (ജി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷെ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ 1994-ലെ പഞ്ചായത്ത് രാജ് ആക്റ്റിലോ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലോ നിർവ്വചിച്ചിട്ടുള്ളതു മായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും മേൽപ്പറഞ്ഞ ആക്സ്റ്റൂകളിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. 3. കമ്മീഷന്റെ ചുമതലകൾ- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരവും 1994-ലെ (36)(03 മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരവും ഈ ചട്ടങ്ങൾ പ്രകാരവും തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ അതിർത്തികൾ നിശ്ചയിക്കേണ്ടതാണ്. 4. ഡീലിമിറ്റേഷൻ കമ്മീഷന്റെ അധികാരങ്ങൾ- (1) കമ്മീഷന് 5-ാം ചട്ടപ്രകാരമുള്ള ചുമ തല വഹിക്കുമ്പോൾ, താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച് 1908-ലെ സിവിൽ നടപടി നിയമ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) ത്തിൻ കീഴിൽ ഒരു കേസ് വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതായത്.- (എ) ഏതെങ്കിലും സാക്ഷിയെ സമൻസ് അയച്ചു വരുത്തുവാനും നിർബന്ധമായി ഹാജ രാക്കുവാനും വിസ്ത്രിക്കുന്നതിനും; (ബി) ഏതെങ്കിലും പ്രമാണം കണ്ടെടുക്കുവാനോ ഹാജരാക്കുവാനോ ആവശ്യപ്പെടുന്ന (Oólasö; (സി) സത്യവാങ്മൂലത്തിൻമേൽ തെളിവു സ്വീകരിക്കുന്നതിനും; (ഡി) ഒരു പൊതുരേഖയോ അതിന്റെ പകർപ്പോ ഏതെങ്കിലും കോടതിയിൽ നിന്നോ ആഫീ സിൽ നിന്നോ ആവശ്യപ്പെടുന്നതിനും

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ