Panchayat:Repo18/vol1-page0767
(a) പ്രസ്തുത ദ്വീപിലേക്കുള്ള പ്രവേശനമാർഗ്ഗമായി കരുതുന്ന ജലമാർഗ്ഗം ജലഗതാഗത യോഗ്യമായിരിക്കേണ്ടതാണ്. (b) ഈ ചട്ടങ്ങൾ പ്രകാരമുള്ള റോഡ് പോലെയുള്ള പ്രവേശനമാർഗ്ഗം, പൊതു ബോട്ട കടവ്/ ജെട്ടി പ്രദേശം വരെ ഉണ്ടായിരിക്കേണ്ടതാണ്. (c) ഇതു സംബന്ധിച്ച് ഫയർ ആൻഡ് റെസ്ക്യ വകുപ്പിൽ നിന്നും അംഗീകാരം നേടേണ്ട തുമാണ്.) 38. പാർക്കിംഗിനും, കയറ്റിറക്കിനുമുള്ള സ്ഥലങ്ങൾ.-(1) മോട്ടോർ കാറുകളുടെ പാർക്കി ങ്ങിന് വേണ്ടി ഒരുക്കിയിരിക്കുന്ന തെരുവ് വിട്ടുള്ള ഓരോ പാർക്കിങ്ങ് സ്ഥലത്തിന്റെയും വിസ്തീർണ്ണം 15 ചതുരശമീറ്ററിൽ (5.5 മീറ്റർ X 2.7 മീറ്റർ) കുറയാൻ പാടില്ലാത്തതാകുന്നു. ഇരുചക്രവാഹനങ്ങ ളുടെയും (സൈക്കിൾ അല്ലാതെയുള്ളവ) സൈക്കിളുകളുടെയും പാർക്കിങ്ങിന് വേണ്ടി തെരുവ് വിട്ടുള്ള ഓരോ പാർക്കിങ്ങ് സ്ഥലത്തിനും ആവശ്യമുള്ള വിസ്തീർണ്ണം യഥാക്രമം 3 ചതുരശമീറ്ററും 1.5 ചതുരശ്രമീറ്ററും ആയിരിക്കും. (2) വ്യത്യസ്തത കൈവശാവകാശ ഗണങ്ങളുടെ കാര്യത്തിൽ പട്ടിക 4A-ലോ, 4B-ലോ ഏതി ലാണെന്നു വച്ചാൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ പ്ലോട്ടിനുള്ളിൽ തന്നെ കാറുകൾക്കായി തെരുവിൽ നിന്ന് വിട്ടുള്ള പാർക്കിങ്ങ് സ്ഥലമായി വ്യവസ്ഥ ചെയ്യേണ്ടതാണ്.
- (പട്ടിക 4A
ഗണം A1- അപ്പാർട്ട്മെന്റ് വീടുകൾക്കും/ഫ്ളാറ്റുകൾക്കും വേണ്ടിയുള്ള തെരുവ് വിട്ടുള്ള പാർക്കിങ്ങ് സ്ഥലം ഓരോ വാസയൂണിറ്റിനുമുള്ള കാർപ്പെറ്റ് വിസ്തീർണ്ണം തെരുവ് വിട്ടുള്ള പാർക്കിങ്ങ് സ്ഥലത്തിന്റെ തോത് 60 ചതുരശ്ര മീറ്റർ വരെ, ഓരോ 3 താമസയൂണിറ്റുകൾക്കും 1 60 ചതുരശ്ര മീറ്ററിന് മുകളിൽ150 ചതുരശ്രമീറ്റർ വരെ, ഓരോ താമസയൂണിറ്റിനും 1 150 ചതുരശ്ര മീറ്ററിന് മുകളിൽ 250 ചതുരശ്ര മീറ്റർ വരെ, ഓരോ താമസയൂണിറ്റിനും 1.5 250 ചതുരശ്ര മീറ്ററിന് മുകളിൽ ഓരോ താമസയൂണിറ്റിനും 2)
കുറിപ്പ്:- കണക്കാക്കിയിട്ടുള്ള പാർക്കിങ്ങുകളുടെ ആകെ എണ്ണത്തിൽ ഏതെങ്കിലും ഭിന്ന സംഖ്യകൾ ഉണ്ടെങ്കിൽ അത് അടുത്ത പൂർണ്ണസംഖ്യയാക്കി മാറ്റേണ്ടതാണ്.
പട്ടിക 4B
ഗണം A1 അപ്പാർട്ടമെന്റ് വീടുകളും/ഫ്ളാറ്റുകളും അല്ലാതെയുള്ള മറ്റ് കൈവശാവകാശങ്ങൾക്ക് വേണ്ടിയുള്ള തെരുവ് വിട്ടുള്ള പാർക്കിങ്ങ്
ക്രമ നമ്പർ, കൈവശാവകാശ ഗണം, ഓരോന്നിനും അല്ലെങ്കിൽ അതിന്റെ അംശത്തിനും വേണ്ടിയുള്ള പാർക്കിങ്ങ് സ്ഥലം 1. ഗണം A2 - ലോഡ്ജിംഗ് ഹൗസ്സസ് , ഡൈനിംഗ്, കഫത്തീരിയ, മെസ്, (i) കുളിമുറിയും വാട്ടർ സ്കോസ്റ്റ് സൗകര്യങ്ങളും ഉൾപ്പെടുന്ന മുറികൾ