Panchayat:Repo18/vol1-page0767

From Panchayatwiki

(a) പ്രസ്തുത ദ്വീപിലേക്കുള്ള പ്രവേശനമാർഗ്ഗമായി കരുതുന്ന ജലമാർഗ്ഗം ജലഗതാഗത യോഗ്യമായിരിക്കേണ്ടതാണ്.

(b) ഈ ചട്ടങ്ങൾ പ്രകാരമുള്ള റോഡ് പോലെയുള്ള പ്രവേശനമാർഗ്ഗം, പൊതു ബോട്ട് കടവ്/ ജെട്ടി പ്രദേശം വരെ ഉണ്ടായിരിക്കേണ്ടതാണ്.

(c) ഇതു സംബന്ധിച്ച് ഫയർ ആൻഡ് റെസ്ക്യു വകുപ്പിൽ നിന്നും അംഗീകാരം നേടേണ്ടതുമാണ്.

38. പാർക്കിംഗിനും, കയറ്റിറക്കിനുമുള്ള സ്ഥലങ്ങൾ.- (1) മോട്ടോർ കാറുകളുടെ പാർക്കിങ്ങിന് വേണ്ടി ഒരുക്കിയിരിക്കുന്ന തെരുവ് വിട്ടുള്ള ഓരോ പാർക്കിങ്ങ് സ്ഥലത്തിന്റെയും വിസ്തീർണ്ണം 15 ചതുരശമീറ്ററിൽ (5.5 മീറ്റർ X 2.7 മീറ്റർ) കുറയാൻ പാടില്ലാത്തതാകുന്നു. ഇരുചക്രവാഹനങ്ങളുടെയും (സൈക്കിൾ അല്ലാതെയുള്ളവ) സൈക്കിളുകളുടെയും പാർക്കിങ്ങിന് വേണ്ടി തെരുവ് വിട്ടുള്ള ഓരോ പാർക്കിങ്ങ് സ്ഥലത്തിനും ആവശ്യമുള്ള വിസ്തീർണ്ണം യഥാക്രമം 3 ചതുരശ്രമീറ്ററും 1.5 ചതുരശ്രമീറ്ററും ആയിരിക്കും.

(2) വ്യത്യസ്ത കൈവശാവകാശ ഗണങ്ങളുടെ കാര്യത്തിൽ പട്ടിക 4A-ലോ, 4B-ലോ ഏതിലാണെന്നു വച്ചാൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ പ്ലോട്ടിനുള്ളിൽ തന്നെ കാറുകൾക്കായി തെരുവിൽ നിന്ന് വിട്ടുള്ള പാർക്കിങ്ങ് സ്ഥലമായി വ്യവസ്ഥ ചെയ്യേണ്ടതാണ്.

പട്ടിക 4A

'

ഗണം A1- അപ്പാർട്ട്മെന്റ് വീടുകൾക്കും/ഫ്ളാറ്റുകൾക്കും വേണ്ടിയുള്ള തെരുവ് വിട്ടുള്ള പാർക്കിങ്ങ് സ്ഥലം
'
ഓരോ വാസയൂണിറ്റിനുമുള്ള കാർപ്പെറ്റ് വിസ്തീർണ്ണം
'
തെരുവ് വിട്ടുള്ള പാർക്കിങ്ങ് സ്ഥലത്തിന്റെ തോത്
'
60 ചതുരശ്ര മീറ്റർ വരെ
'
ഓരോ 3 താമസയൂണിറ്റുകൾക്കും 1
'
60 ചതുരശ്ര മീറ്ററിന് മുകളിൽ150 ചതുരശ്രമീറ്റർ വരെ
'
ഓരോ താമസയൂണിറ്റിനും 1
'
150 ചതുരശ്ര മീറ്ററിന് മുകളിൽ 250 ചതുരശ്ര മീറ്റർ വരെ
'
ഓരോ താമസയൂണിറ്റിനും 1.5
'
250 ചതുരശ്ര മീറ്ററിന് മുകളിൽ
'
ഓരോ താമസയൂണിറ്റിനും 2

കുറിപ്പ്:- കണക്കാക്കിയിട്ടുള്ള പാർക്കിങ്ങുകളുടെ ആകെ എണ്ണത്തിൽ ഏതെങ്കിലും ഭിന്ന സംഖ്യകൾ ഉണ്ടെങ്കിൽ അത് അടുത്ത പൂർണ്ണസംഖ്യയാക്കി മാറ്റേണ്ടതാണ്.

'

പട്ടിക 4B

'

ഗണം A1 അപ്പാർട്ടമെന്റ് വീടുകളും/ഫ്ളാറ്റുകളും അല്ലാതെയുള്ള മറ്റ് കൈവശാവകാശങ്ങൾക്ക് വേണ്ടിയുള്ള തെരുവ് വിട്ടുള്ള പാർക്കിങ്ങ്
'
ക്രമ നമ്പർ
'
കൈവശാവകാശ ഗണം
'
ഓരോന്നിനും അല്ലെങ്കിൽ അതിന്റെ അംശത്തിനും വേണ്ടിയുള്ള പാർക്കിങ്ങ് സ്ഥലം
'
(1)
'
(2)
'
(3)
1. ഗണം A2 - ലോഡ്ജിംഗ് ഹൗസ്സസ് , ഡൈനിംഗ്, കഫത്തീരിയ, മെസ്,കാന്റീൻ, റസ്റ്റോറന്റ് തുടങ്ങിയവ പോലുള്ള ഭക്ഷണ സൗകര്യങ്ങൾ അനുബന്ധമായിട്ടില്ലാത്ത ലോഡ്ജുകൾ, റൂമിങ് ഹൗസുകൾ, ടൂറീസ്റ്റ് ഹോമുകൾ, ഹോസ്റ്റലുകൾ, ഡോർമിറ്ററികൾ മുതലായവ (i) കുളിമുറിയും വാട്ടർ ക്ലോസറ്റ് സൗകര്യങ്ങളും ഉൾപ്പെടുന്ന മുറികൾ
(a) 4 മുറികൾ (ഓരോ മുറിയും 12 ചതുരശ്ര മീറ്റർ വരെ കാർപ്പെറ്റ് വിസ്തീർണ്ണത്തോടെ)
(b) 2.5 മുറികൾ (ഓരോ മുറിയും 12 ചതുരശ്ര മീറ്റർവരെയും 20 ചതുരശ്ര മീറ്റർ വരെയും കാർപ്പെറ്റ് വിസ്തീർണ്ണത്തോടെ)
(c) 1.5 മുറികൾ (ഓരോ മുറിയും 20 ചതുരശ്രമീറ്ററിനു മുകളിൽ കാർപ്പെറ്റ് വിസ്തീർണ്ണത്തോടെ)
(ii) കുളിമുറിയും വാട്ടർ ക്ലോസറ്റ് സൗകര്യങ്ങളും ഇല്ലാത്ത മുറികൾ
(a) 9 മുറികൾ (ഓരോ മുറിയും 5 ചതുരശ്ര മീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണത്തോടെ)
(b) 6 മുറികൾ (ഓരോ മുറിയും 5 ചതുരശ്ര മീറ്ററിന് മുകളിലും 12 ചതുരശ്രമീറ്റർ വരെ കാർപ്പെറ്റ് വിസ്തീർണ്ണത്തോടെ)
(c) 3 മുറികൾ (ഓരോ മുറിയും 12 ചതുരശ്ര മീറ്ററിന് മുകളിൽ കാർപ്പെറ്റ് വിസ്തീർണ്ണത്തോടെ)
കുറിപ്പ്:- ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉൾക്കൊള്ളുന്ന ലോഡ്ജിംഗ് ഹൗസസ് കെട്ടിടങ്ങളുടെ സംഗതിയിൽ, മുകളിൽ പറഞ്ഞതിന് പുറമേ, ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങളുടെ ഓരോ 20 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണത്തിനും ഒന്ന്, അല്ലെങ്കിൽ ഡൈനിംഗ് അക്കോമൊഡേഷന്റെ ഓരോ പത്തു സീറ്റുകൾക്കും ഒന്ന് എന്ന തോതിൽ, പാർക്കിംഗ് സ്ഥലം ഏർപ്പെടുത്തേണ്ടതാണ്.
2. ഗണം B-വിദ്യാഭ്യാസപരം (i) ഹൈസ്കുൾ, ഹയർ സെക്കണ്ടറി സ്ക്ളുകൾ, ജൂനിയർ ടെക്സനിക്കൽ സ്ക്കൂളുകൾ ഇൻഡസ്ട്രിയൽ ടെക്സനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ മുതലായവ (i) 250 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം
(ii) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ii) 100 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം
3. ഗണം C-ചികിത്സാപരം/ആശുപത്രി 75 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം
4. ഗണം D-സമ്മേളനസ്ഥലം 15 സീറ്റുകളോടുകൂടിയ സ്ഥല സൗകര്യത്തിന്

കുറിപ്പ്:- (i) കല്യാണമണ്ഡപങ്ങളുടെയും കമ്മ്യൂണിറ്റി ഹാളുകളുടെയും സംഗതിയിൽ പാർക്കിംഗ് സ്ഥലത്തിന്റെ ആവശ്യത്തിന് കാർപെറ്റ് വിസ്തീർണ്ണം അല്ലെങ്കിൽ ഇരിപ്പിട സൗകര്യം നിർണ്ണയിക്കുന്നതിനായി ഓഡിറ്റോറിയത്തിന്റെ അല്ലെങ്കിൽ ഡൈനിംഗ് ഹാളിന്റെ കാർപെറ്റ് വിസ്തീർണ്ണം; അതിൽ ഏതോണോ കൂടുതൽ, അത് മാത്രം കണക്കിലെടുത്താൽ മതിയാകുന്നതാണ്.

(ii) ചട്ടത്തിന്റെ ഉദ്ദേശത്തിലേക്കായി 1.50 ചതുരശ്ര മീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം ഒരു ഇരിപ്പിട സജ്ജീകരണമായി പരിഗണിക്കുന്നതാണ്.
5. ഗണം E-വ്യാപാരം/ഓഫീസ് കെട്ടിടം ആകെ കാർപ്പെറ്റ് വിസ്തീർണ്ണം 1000 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടത്തിന് 75 ചതുരശ്ര മീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണവും, 1000 ചതുരശ്ര മീറ്ററിൽ കവിഞ്ഞുള്ളവയ്ക്ക് 50 ചതുരശ്ര മീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണവും
6 ഗണം F-വാണിജ്യം/കച്ചവട കെട്ടിടങ്ങൾക്ക് 75 ചതുരശ്ര മീറ്ററിൽ കവിഞ്ഞ് കാർപ്പെറ്റ് വിസ്തീർണ്ണം ഉള്ളവ ആകെ കാർപ്പെറ്റ് വിസ്തീർണ്ണം 1000 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടത്തിന് 75 മീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണവും, 1000 ചതുരശ്ര മീറ്ററിൽ കവിഞ്ഞുള്ളവയ്ക്ക് 50 ചതുരശ്ര മീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണവും
7. ഗണം G1-ചെറുതും ഇടത്തരവും അപായ സാധ്യതയുമുള്ള വ്യാവസായികം 200 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം.
8. ഗണം G2-കൂടുതൽ അപായസാദ്ധ്യതയുള്ള വ്യവസായം 200 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം
9. ഗണം H- സംഭരണശാല 200 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണം
  1. തിരിച്ചുവിടുക Template:Approved