Panchayat:Repo18/vol2-page1547
8. പൊതുമരാമത്ത്, ഇറിഗേഷൻ ഠ നിർമ്മാണ/അറ്റകുറ്റ പ്രവൃത്തികൾ നടത്തുമ്പോഴും അതിന് ശേഷവും ഈച്ച, കൊതുക്സ്, എലി തുടങ്ങിയവയുടെ വംശവർദ്ധനവിന് കാരണമായ സാഹചര്യങ്ങൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തണം. o ഓടകളിൽ ജലം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പാക്കണം. മാലിന്യം കൊണ്ട് അടഞ്ഞുപോയ ഓടകളിലെ മാലിന്യം നീക്കുക. o കെട്ടിട നിർമ്മാണം നടക്കുന്നിടത്ത് കെട്ടിടത്തിനകത്തും പുറത്തും ജലം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പാക്കുക. o റോഡ്/കെട്ടിട നിർമ്മാണ സാധന സാമഗ്രികൾ കൊതുകിന്റെ ഉറവിടം ആകാതെ ശ്രദ്ധിക്കുക. 9. ജല അതോറിറ്റി/ ജലവിഭവം ഠ തുടർച്ചയായി ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുക o കുടിവെള്ളം രോഗാണു വിമുക്തമാക്കുക. o ജലവിതരണ കുഴലുകളുടെ അറ്റകുറ്റപണി നടത്തുക. o ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുക
ഠ ജല ദൗർലഭ്യമുള്ളിടത്ത് സംഭരിക്കപ്പെടുന്ന ജലം കൊതുകിന്റെ ഉറവിടമാകാതെ ശ്രദ്ധിക്കുക.
o ടാങ്കർ ലോറികൾ വഴി വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക.
പ്രവർത്തന കലണ്ടർ.
പട്ടിക
ഫണ്ട് വരവ് ചെലവ് സംബന്ധിച്ച പൊതുനിർദ്ദേശങ്ങൾ
- ഫണ്ട് വിവിധ സ്രോതസ്സുകളിൽ നിന്ന് പഞ്ചായത്ത്/നഗരസഭ/കോർപ്പറേഷനുകൾ ശേഖരിക്കുന്നു വാർഡൊന്നിന് ലഭിക്കാവുന്ന തുക ശുചിത്വമിഷൻ - 10000/- രൂപ (കോർപ്പറേഷൻ വാർഡു കൾക്ക് 20000/- രൂപ) എൻ.ആർഎച്ച്.എം - 10000/- രൂപ, ത്നത് ഫണ്ട് - 5000/- രൂപ.
- ശുചിത്വ മിഷന്റെ വിഹിതമായ 10000 രൂപ സർക്കാർ തീരുമാനപ്രകാരം പഞ്ചായത്ത്/നഗരസഭ/ കോർപ്പറേഷനുകൾക്ക് കൈമാറുന്നു. മുൻവർഷത്തെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് തരുന്ന വർക്കു മാത്രമായിരിക്കും തുക നൽകുന്നത്. കഴിഞ്ഞ വർഷത്തെ തുക മിച്ചമുണ്ടെങ്കിൽ അതു തട്ടിക്കഴിച്ചശേഷമായിരിക്കും ഫണ്ട് നൽകുന്നത്. ഈ നിബന്ധന NRHM വിഹിതത്തിനും തദ്ദേശ ഭരണവിഹിതത്തിനും ബാധകമായിരിക്കും. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഡ് ശുചിത്വ സമിതിക്ക് കൈമാറുന്നു.
- വിവിധ സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന തുക വാർഡ് തല ആരോഗ്യ ശുചിത്വ പോഷണ സമിതി അക്കൗണ്ടിൽ വരുത്തേണ്ടതും ലഭിക്കുന്ന സ്രോതസ്ടിസ്ഥാനത്തിൽ പ്രത്യേകം പ്രത്യേകം കണക്കുകൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാകണം വിനി യോഗ സർട്ടിഫിക്കറ്റ് നൽകേണ്ടത്.
# ചെലവുകൾ പൂർണ്ണമായും വാർഡ്തല പ്രവർത്തന രേഖയുടെ അടിസ്ഥാനത്തിലായിരിക്കണം.
- വാർഡ്തല ശുചിത്വ സമിതി കൂടി വിശദമായ ചർച്ചകൾ നടത്തി മാത്രം വാർഡ്തല പ്രവർത്തന രേഖ തയ്യാറാക്കണം.
- വാർഡ്തല ശുചിത്വസമിതി തയ്യാറാക്കുന്ന പ്രവർത്തന രേഖയുടെ രണ്ട് കോപ്പികൾ പഞ്ചായത്ത്/ നഗരസഭ/കോർപ്പറേഷൻ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കണം.
- വാർഡ്മതല പ്രവർത്തന രേഖ പഞ്ചായത്ത്/നഗരസഭ/കോർപ്പറേഷൻ സമിതി പരിശോധിച്ചും, അനി വാര്യമായ ഭേദഗതികളുണ്ടെങ്കിൽ മാറ്റം വരുത്തിയതിനുശേഷം കമ്മിറ്റി അംഗീകരിക്കേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |