Panchayat:Repo18/vol2-page1547

From Panchayatwiki

8. പൊതുമരാമത്ത്, ഇറിഗേഷൻ ഠ നിർമ്മാണ/അറ്റകുറ്റ പ്രവൃത്തികൾ നടത്തുമ്പോഴും അതിന് ശേഷവും ഈച്ച, കൊതുക്സ്, എലി തുടങ്ങിയവയുടെ വംശവർദ്ധനവിന് കാരണമായ സാഹചര്യങ്ങൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തണം. o ഓടകളിൽ ജലം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പാക്കണം. മാലിന്യം കൊണ്ട് അടഞ്ഞുപോയ ഓടകളിലെ മാലിന്യം നീക്കുക. o കെട്ടിട നിർമ്മാണം നടക്കുന്നിടത്ത് കെട്ടിടത്തിനകത്തും പുറത്തും ജലം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പാക്കുക. o റോഡ്/കെട്ടിട നിർമ്മാണ സാധന സാമഗ്രികൾ കൊതുകിന്റെ ഉറവിടം ആകാതെ ശ്രദ്ധിക്കുക. 9. ജല അതോറിറ്റി/ ജലവിഭവം ഠ തുടർച്ചയായി ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുക o കുടിവെള്ളം രോഗാണു വിമുക്തമാക്കുക. o ജലവിതരണ കുഴലുകളുടെ അറ്റകുറ്റപണി നടത്തുക. o ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുക

ഠ ജല ദൗർലഭ്യമുള്ളിടത്ത് സംഭരിക്കപ്പെടുന്ന ജലം കൊതുകിന്റെ ഉറവിടമാകാതെ ശ്രദ്ധിക്കുക.

o ടാങ്കർ ലോറികൾ വഴി വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക.

പ്രവർത്തന കലണ്ടർ.

പട്ടിക

ഫണ്ട് വരവ് ചെലവ് സംബന്ധിച്ച പൊതുനിർദ്ദേശങ്ങൾ

  1. ഫണ്ട് വിവിധ സ്രോതസ്സുകളിൽ നിന്ന് പഞ്ചായത്ത്/നഗരസഭ/കോർപ്പറേഷനുകൾ ശേഖരിക്കുന്നു വാർഡൊന്നിന് ലഭിക്കാവുന്ന തുക ശുചിത്വമിഷൻ - 10000/- രൂപ (കോർപ്പറേഷൻ വാർഡു കൾക്ക് 20000/- രൂപ) എൻ.ആർഎച്ച്.എം - 10000/- രൂപ, ത്നത് ഫണ്ട് - 5000/- രൂപ.
  2. ശുചിത്വ മിഷന്റെ വിഹിതമായ 10000 രൂപ സർക്കാർ തീരുമാനപ്രകാരം പഞ്ചായത്ത്/നഗരസഭ/ കോർപ്പറേഷനുകൾക്ക് കൈമാറുന്നു. മുൻവർഷത്തെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് തരുന്ന വർക്കു മാത്രമായിരിക്കും തുക നൽകുന്നത്. കഴിഞ്ഞ വർഷത്തെ തുക മിച്ചമുണ്ടെങ്കിൽ അതു തട്ടിക്കഴിച്ചശേഷമായിരിക്കും ഫണ്ട് നൽകുന്നത്. ഈ നിബന്ധന NRHM വിഹിതത്തിനും തദ്ദേശ ഭരണവിഹിതത്തിനും ബാധകമായിരിക്കും. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഡ് ശുചിത്വ സമിതിക്ക് കൈമാറുന്നു.
  3. വിവിധ സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന തുക വാർഡ് തല ആരോഗ്യ ശുചിത്വ പോഷണ സമിതി അക്കൗണ്ടിൽ വരുത്തേണ്ടതും ലഭിക്കുന്ന സ്രോതസ്ടിസ്ഥാനത്തിൽ പ്രത്യേകം പ്രത്യേകം കണക്കുകൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാകണം വിനി യോഗ സർട്ടിഫിക്കറ്റ് നൽകേണ്ടത്.
 # ചെലവുകൾ പൂർണ്ണമായും വാർഡ്തല പ്രവർത്തന രേഖയുടെ അടിസ്ഥാനത്തിലായിരിക്കണം. 
  1. വാർഡ്തല ശുചിത്വ സമിതി കൂടി വിശദമായ ചർച്ചകൾ നടത്തി മാത്രം വാർഡ്തല പ്രവർത്തന രേഖ തയ്യാറാക്കണം.
  2. വാർഡ്തല ശുചിത്വസമിതി തയ്യാറാക്കുന്ന പ്രവർത്തന രേഖയുടെ രണ്ട് കോപ്പികൾ പഞ്ചായത്ത്/ നഗരസഭ/കോർപ്പറേഷൻ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കണം.
  3. വാർഡ്മതല പ്രവർത്തന രേഖ പഞ്ചായത്ത്/നഗരസഭ/കോർപ്പറേഷൻ സമിതി പരിശോധിച്ചും, അനി വാര്യമായ ഭേദഗതികളുണ്ടെങ്കിൽ മാറ്റം വരുത്തിയതിനുശേഷം കമ്മിറ്റി അംഗീകരിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ