Panchayat:Repo18/vol1-page0667
2001-ലെ കേരള പഞ്ചായത്ത് രാജ് (അടിസ്ഥാന നികുതിയിൽനിന്നുള്ള ഗ്രാന്റ്) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 473/2001.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 202-ാം വകുപ്പ് 254-ാം വകുപ്പുമായി കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2001-ലെ കേരള പഞ്ചായത്ത് രാജ് (അടി സ്ഥാന നികുതിയിൽനിന്നുള്ള ഗ്രാന്റ്) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-
(എ) “ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥ മാകുന്നു.
(ബി) "അടിസ്ഥാന നികുതി'എന്നാൽ കേരള ഭൂനികുതി ആക്റ്റ് (1961-ലെ 13) പ്രകാരം സംസ്ഥാന സർക്കാർ പിരിച്ചെടുക്കുന്ന ഭൂനികുതി എന്നർത്ഥമാകുന്നു.
(സി) "വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും ആക്റ്റിൽ നിർവ്വ ചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽകപ്പെട്ടി ട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
3. കേരള ഭൂനികുതി ആക്റ്റിലെ വ്യവസ്ഥകൾ അടിസ്ഥാന നികുതിയിൽ നിന്നുള്ള ഗ്രാന്റിന് ബാധകമാണെന്ന്.- 202-ാം വകുപ്പ് പ്രകാരം അടിസ്ഥാന നികുതിയിൽ നിന്നുള്ള ഗ്രാന്റ് പഞ്ചായ ത്തുകൾക്ക് നൽകുന്ന കാര്യത്തിൽ ആവശ്യമുള്ളിടത്തെല്ലാം 1961-ലെ കേരള ഭൂനികുതി ആക്റ്റി ലെയും (1961-ലെ 13) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ ബാധകമാ യിരിക്കുന്നതാണ്.
4. അടിസ്ഥാനനികുതി സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കലും പ്രേകാഡീകരിക്കലും.-(1) ഒരു റവന്യൂ വില്ലേജ് പ്രദേശത്തുനിന്ന് പിരിച്ചെടുക്കുന്ന അടിസ്ഥാനനികുതി സംബന്ധിച്ച കണക്കു കൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ സൂക്ഷിച്ചുപോരേണ്ടതും ഒരു സാമ്പത്തികവർഷം അപ്രകാരം ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തുനിന്ന് പിരിച്ചെടുത്ത നികുതി തുക എത്രയെന്ന് സാമ്പത്തികവർഷം അവസാനിച്ച ഒരു മാസത്തിനകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കേണ്ടതു മാണ്.
(2) ഇപ്രകാരം ഒരു ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളെ സംബന്ധിച്ച കണക്കുകൾ ഓരോ സാമ്പത്തികവർഷവും ജില്ലാകളക്ടർ പ്രേകാഡീകരിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |