Panchayat:Repo18/vol2-page0792

From Panchayatwiki
Revision as of 07:55, 5 January 2018 by Prajeesh (talk | contribs) (''''ഉത്തരവ് ''' ത്രിതല പഞ്ചായത്തുകൾക്ക് വാഹനം വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഉത്തരവ് ത്രിതല പഞ്ചായത്തുകൾക്ക് വാഹനം വാങ്ങുന്നതിനുള്ള ഉയർന്ന പരിധി 10 (പത്ത് ലക്ഷം) ലക്ഷം രൂപയായി നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം സർക്കാർ ഉത്തരവുകൾ മേൽപ്പ റഞ്ഞ ഭേദഗതിയോടെ നിലനിൽക്കുന്നതാണ്.

മാലിന്യപരിപാലനത്തിനുള്ള തദ്ദേശീയ സാങ്കേതിക വിദ്യകളും തെരഞ്ഞെടുക്കപ്പെട്ട ഇതര സാങ്കേതികവിദ്യകളും ഗാർഹികതലം/ റസിഡൻഷ്യൽ കോളനിതലം/സ്കൂളുകളടക്കമുള്ള ഇതര സ്ഥാപനതലങ്ങളിൽ സ്ഥാപിക്കുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഡി.സി.) വകുപ്പ്, സ.ഉ (സാധാ) നം. 2614/2012/തസ്വഭവ TVPM, dt. 17-09-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മാലിന്യപരിപാലനത്തിനുള്ള തദ്ദേശീയ സാങ്കേതിക വിദ്യകളും തെരഞ്ഞെടുക്കപ്പെട്ട ഇതര സാങ്കേതികവിദ്യകളും ഗാർഹികതലം/റസിഡൻഷ്യൽ കോളനിതലം/ സ്കൂളുകളടക്കമുള്ള ഇതര സ്ഥാപനതലങ്ങളിൽ സ്ഥാപിക്കുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ ഉത്തരവ് ഭേദഗതി ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) സ.ഉ. (സാധാ) നം 71 8/2012/തസ്വഭവ തീയതി 9-3-2012.

(2) സ.ഉ (സാധാ) നം 1457/2012/തസ്വഭവ തീയതി 28-5-2012. ഉത്തരവ്

പരാമർശം (2)-ലെ സർക്കാർ ഉത്തരവ് പ്രകാരം ഗാർഹിക്/ഗാർഹിക സമുച്ചയ/റസിഡൻഷ്യൽ കോളനി/സ്ക്ളുകളടക്കമുള്ള ഇതര സ്ഥാപനങ്ങളിൽ മാലിന്യപരിപാലനത്തിന് വേണ്ടി സ്ഥാപിക്കുവാൻ കഴിയുന്ന തദ്ദേശീയമായ സാങ്കേതിക വിദ്യകളും തെരഞ്ഞെടുക്കപ്പെട്ട ഇതര സാങ്കേതികവിദ്യകളും പഠന വിധേയമാക്കിയ കമ്മിറ്റി റിപ്പോർട്ട് ഉറവിടമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുവാനായി സർക്കാർ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അപ്പാർട്ട്മെന്റ്/റസിഡൻഷ്യൽ കോളനികളിൽ സ്ഥാപിക്കുവാനായി നിർദ്ദേശിക്കപ്പെട്ട സാങ്കേതികരീതികൾക്ക് ഉപരിയായി ബയോടോയ് ലറ്റ്, ഇ-ടോയ് ലറ്റ് സാങ്കേതികരീതികൾ സ്ഥാപനങ്ങളുടേയും, സ്ഥലങ്ങളുടേയും സാഹചര്യങ്ങൾക്ക് അനുസൃതമായി ടോയ് ലറ്റ് മാലിന്യസംസ്കരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥാപിക്കാവുന്നതാണ് എന്നതും കൂടി ടി സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ബയോ ടോയ് ലെറ്റ്, ഇ-ടോയ് ലറ്റ് എന്നീ സംവിധാനങ്ങളുടെ യൂണിറ്റ് നിരക്ക് നിശ്ചയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ടി സംവിധാനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥാപിക്കുമ്പോൾ ആയത് നിലവിലുള്ള സർക്കാർ നിയമത്തിൽ പ്രതിപാദിക്കുന്നതുപോലെ ദർഘാസ്/കട്ടേഷൻ മുഖാന്തിരം നടപ്പി‌ലാക്കേണ്ടതാണ്. കൂടാതെ പരാമർശം (1)-ലെ സർക്കാർ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുള്ളതുപോലെ ബയോ ടോയ് ലറ്റ്, ഇ-ടോയ്ക്ക്ലറ്റ് എന്നീ സംവിധാനങ്ങൾ നഗരപഞ്ചായത്തുകളിലും നഗരസഭകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മാത്രം സ്ഥാപിക്കാൻ പരിമിതപ്പെടുത്തേണ്ടതാണ്. പരാമർശം (1)-ലെ സർക്കാർ ഉത്തരവ് ഇത്തരത്തിൽ ഭേദഗതി വരുത്തി ഉത്തരവാകുന്നു.

സംയോജിത നീർത്തട പരിപാലന പരിപാടി - മാർഗ്ഗ നിർദ്ദേശങ്ങൾ ഭേദഗതി ചെയ്ത ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(കൈ) നം. 240/2012/തസ്വഭവ TVPM, dt. 22-09-12]‍

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംയോജിത നീർത്തട പരിപാലന പരിപാടി - മാർഗ്ഗ നിർദ്ദേശങ്ങൾ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

പരാമർശം:-

(1) സ.ഉ (കൈ) 105/2011/തസ്വഭവ തീയതി 14-06-2011.

(2) സ.ഉ (കൈ) 273/2011/തസ്വഭവ തീയതി 31-10-2011.

(3) ഗ്രാമവികസന കമ്മീഷണറുടെ 17-08-2012 തീയതിയിലെ 19502/ആർ & ഐ5/11/സി.ആർ.ഡി. നമ്പർ കത്ത്.

ഉത്തരവ്

പരാമർശം (1)-ലെ സർക്കാർ ഉത്തരവ് പ്രകാരം സംയോജിത നീർത്തട പരിപാലന പരിപാടിയുടെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പരാമർശം (2) പ്രകാരം നീർത്തട ഡവലപ്പ്മെന്റ് ടീം (WDT) യെ ജില്ലാതലത്തിൽ നിയമിക്കുന്നതിന് അനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ