Panchayat:Repo18/vol2-page0792
ഉത്തരവ് ത്രിതല പഞ്ചായത്തുകൾക്ക് വാഹനം വാങ്ങുന്നതിനുള്ള ഉയർന്ന പരിധി 10 (പത്ത് ലക്ഷം) ലക്ഷം രൂപയായി നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം സർക്കാർ ഉത്തരവുകൾ മേൽപ്പ റഞ്ഞ ഭേദഗതിയോടെ നിലനിൽക്കുന്നതാണ്.
മാലിന്യപരിപാലനത്തിനുള്ള തദ്ദേശീയ സാങ്കേതിക വിദ്യകളും തെരഞ്ഞെടുക്കപ്പെട്ട ഇതര സാങ്കേതികവിദ്യകളും ഗാർഹികതലം/ റസിഡൻഷ്യൽ കോളനിതലം/സ്കൂളുകളടക്കമുള്ള ഇതര സ്ഥാപനതലങ്ങളിൽ സ്ഥാപിക്കുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ്
[തദ്ദേശസ്വയംഭരണ (ഡി.സി.) വകുപ്പ്, സ.ഉ (സാധാ) നം. 2614/2012/തസ്വഭവ TVPM, dt. 17-09-12]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മാലിന്യപരിപാലനത്തിനുള്ള തദ്ദേശീയ സാങ്കേതിക വിദ്യകളും തെരഞ്ഞെടുക്കപ്പെട്ട ഇതര സാങ്കേതികവിദ്യകളും ഗാർഹികതലം/റസിഡൻഷ്യൽ കോളനിതലം/ സ്കൂളുകളടക്കമുള്ള ഇതര സ്ഥാപനതലങ്ങളിൽ സ്ഥാപിക്കുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ ഉത്തരവ് ഭേദഗതി ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:-
(1) സ.ഉ. (സാധാ) നം 71 8/2012/തസ്വഭവ തീയതി 9-3-2012.
(2) സ.ഉ (സാധാ) നം 1457/2012/തസ്വഭവ തീയതി 28-5-2012. ഉത്തരവ്
പരാമർശം (2)-ലെ സർക്കാർ ഉത്തരവ് പ്രകാരം ഗാർഹിക്/ഗാർഹിക സമുച്ചയ/റസിഡൻഷ്യൽ കോളനി/സ്ക്ളുകളടക്കമുള്ള ഇതര സ്ഥാപനങ്ങളിൽ മാലിന്യപരിപാലനത്തിന് വേണ്ടി സ്ഥാപിക്കുവാൻ കഴിയുന്ന തദ്ദേശീയമായ സാങ്കേതിക വിദ്യകളും തെരഞ്ഞെടുക്കപ്പെട്ട ഇതര സാങ്കേതികവിദ്യകളും പഠന വിധേയമാക്കിയ കമ്മിറ്റി റിപ്പോർട്ട് ഉറവിടമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുവാനായി സർക്കാർ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അപ്പാർട്ട്മെന്റ്/റസിഡൻഷ്യൽ കോളനികളിൽ സ്ഥാപിക്കുവാനായി നിർദ്ദേശിക്കപ്പെട്ട സാങ്കേതികരീതികൾക്ക് ഉപരിയായി ബയോടോയ് ലറ്റ്, ഇ-ടോയ് ലറ്റ് സാങ്കേതികരീതികൾ സ്ഥാപനങ്ങളുടേയും, സ്ഥലങ്ങളുടേയും സാഹചര്യങ്ങൾക്ക് അനുസൃതമായി ടോയ് ലറ്റ് മാലിന്യസംസ്കരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥാപിക്കാവുന്നതാണ് എന്നതും കൂടി ടി സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ ബയോ ടോയ് ലെറ്റ്, ഇ-ടോയ് ലറ്റ് എന്നീ സംവിധാനങ്ങളുടെ യൂണിറ്റ് നിരക്ക് നിശ്ചയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ടി സംവിധാനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥാപിക്കുമ്പോൾ ആയത് നിലവിലുള്ള സർക്കാർ നിയമത്തിൽ പ്രതിപാദിക്കുന്നതുപോലെ ദർഘാസ്/കട്ടേഷൻ മുഖാന്തിരം നടപ്പിലാക്കേണ്ടതാണ്. കൂടാതെ പരാമർശം (1)-ലെ സർക്കാർ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുള്ളതുപോലെ ബയോ ടോയ് ലറ്റ്, ഇ-ടോയ്ക്ക്ലറ്റ് എന്നീ സംവിധാനങ്ങൾ നഗരപഞ്ചായത്തുകളിലും നഗരസഭകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മാത്രം സ്ഥാപിക്കാൻ പരിമിതപ്പെടുത്തേണ്ടതാണ്. പരാമർശം (1)-ലെ സർക്കാർ ഉത്തരവ് ഇത്തരത്തിൽ ഭേദഗതി വരുത്തി ഉത്തരവാകുന്നു.
സംയോജിത നീർത്തട പരിപാലന പരിപാടി - മാർഗ്ഗ നിർദ്ദേശങ്ങൾ ഭേദഗതി ചെയ്ത ഉത്തരവിനെ സംബന്ധിച്ച്
[തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(കൈ) നം. 240/2012/തസ്വഭവ TVPM, dt. 22-09-12]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംയോജിത നീർത്തട പരിപാലന പരിപാടി - മാർഗ്ഗ നിർദ്ദേശങ്ങൾ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
പരാമർശം:-
(1) സ.ഉ (കൈ) 105/2011/തസ്വഭവ തീയതി 14-06-2011.
(2) സ.ഉ (കൈ) 273/2011/തസ്വഭവ തീയതി 31-10-2011.
(3) ഗ്രാമവികസന കമ്മീഷണറുടെ 17-08-2012 തീയതിയിലെ 19502/ആർ & ഐ5/11/സി.ആർ.ഡി. നമ്പർ കത്ത്.
ഉത്തരവ്
പരാമർശം (1)-ലെ സർക്കാർ ഉത്തരവ് പ്രകാരം സംയോജിത നീർത്തട പരിപാലന പരിപാടിയുടെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പരാമർശം (2) പ്രകാരം നീർത്തട ഡവലപ്പ്മെന്റ് ടീം (WDT) യെ ജില്ലാതലത്തിൽ നിയമിക്കുന്നതിന് അനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |