Panchayat:Repo18/vol1-page0650

From Panchayatwiki
Revision as of 06:44, 5 January 2018 by Gangadharan (talk | contribs) (''''2000-ലെ കേരള പഞ്ചായത്ത് രാജ (സ്റ്റാന്റിംഗ് കമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

2000-ലെ കേരള പഞ്ചായത്ത് രാജ (സ്റ്റാന്റിംഗ് കമ്മിറ്റി) ചട്ടങ്ങൾ


എസ്.ആർ.ഒ. നമ്പർ 895/2000-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 162, 162.എ എന്നീ വകുപ്പുകൾ 254-ാം വകുപ്പുമായി കൂട്ടിവായിച്ചപ്രകാരം നൽകപ്പെട്ട അധികാര ങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, 1995 ഒക്ടോബർ 12-ാം തീയതിയിലെ സ. ഉ. (പി) നമ്പർ 222/95/തഭവ. എന്ന വിജ്ഞാപന പ്രകാരം പുറപ്പെടുവിച്ചതും 1995 ഒക്ടോബർ 12-ാം തീയതി യിലെ 1025-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ. 1200/95-ാം നമ്പരായി പ്രസി ദ്ധപ്പെടുത്തിയതുമായ 1995-ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരണവും അതിന്റെ നടപടിക്രമങ്ങളും അധികാരങ്ങളും) ചട്ടങ്ങൾ അതിലംഘിച്ചുകൊണ്ട്, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:-


ചട്ടങ്ങൾ


1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2000-ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാന്റിംഗ് കമ്മിറ്റി) ചട്ടങ്ങൾ എന്ന് പേർ പറയാം.


(2) ഇത് 2000 ഒക്ടോബർ 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.


2. നിർവ്വചനങ്ങൾ- "(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-


(എ) "ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു;


(ബി) "വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;


(സി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം എന്നർത്ഥ മാകുന്നു;


'[(.ഡി) "വരണാധികാരി" എന്നാൽ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് അംഗങ്ങളെയും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻമാരെയും തെരഞ്ഞെടു ക്കുന്നതിലേക്കായി വരണാധികാരിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു.


(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും പക്ഷേ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്കു നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.


സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാന്റെയും തിരഞ്ഞെടുപ്പ്

'[3. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം.- ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായ ത്തിന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളിൽ ഉണ്ടായിരിക്കേണ്ട അംഗങ്ങളുടെ എണ്ണം പട്ടിക I-ലും


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ