Panchayat:Repo18/vol1-page0764

From Panchayatwiki
Revision as of 09:30, 4 January 2018 by Sandeep (talk | contribs) ('(a) കെട്ടിടത്തിന്റെയോ അതിന്റെ ഭാഗത്തിന്റെയോ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(a) കെട്ടിടത്തിന്റെയോ അതിന്റെ ഭാഗത്തിന്റെയോ പരമാവധി ഉയരം പ്ലോട്ടിന്റെ അതിരി നോട് ചേർന്നുള്ള തെരുവിന്റെ വീതിയുടെ "(2) മടങ്ങും കെട്ടിടത്തിൽ നിന്നും തൊട്ടടുത്ത തെരുവി ലേക്കുള്ള മുറ്റത്തിന്റെ വീതിയുടെ"(2) മടങ്ങും കൂട്ടിയാലുള്ളതിനെ കവിയുവാൻ പാടില്ലാത്തതും, കെട്ടിടമോ തൽസ്ഥാനിയ ഭാഗമോ നിലയോ കെട്ടിട രേഖയിൽ നിന്നും പുറകിലേക്കു മാറുന്ന ഓരോ 0.50 മീറ്ററിനും അതിന്റെ ഭാഗത്തിനും മൂന്നു മീറ്റർ എന്ന തോതിൽ കെട്ടിടത്തിന്റെ ഉയരം വീണ്ടും വർദ്ധിപ്പിക്കാവുന്നതുമാണ്; (b) വ്യത്യസ്ത വീതിയുള്ള രണ്ട് അല്ലെങ്കിൽ അതിലധികമുള്ള തെരുവുകളുമായി ചേർന്നു ള്ളതാണ് കെട്ടിട സ്ഥലമെങ്കിൽ ഈ ചട്ടങ്ങളുടെ ഉദ്ദേശ്യത്തിലേക്കായി പ്രസ്തുത കെട്ടിട സ്ഥലം കൂടുതൽ വീതിയുള്ള തെരുവിനോട് ചേർന്നിരിക്കുന്നതായി കണക്കാക്കേണ്ടതും കെട്ടിടത്തിന്റെ ഉയരം പ്രസ്തുത തെരുവിന്റെ വീതിയാൽ ക്രമീകരിക്കപ്പെടുന്നതും അടുത്തുള്ള ഇടുങ്ങിയ തെരുവുകളെ സംബന്ധിച്ച ഇതേ ഉയരം തുടരാവുന്നതുമാണ്. എന്നാൽ, ഈ ചട്ടപ്രകാരമുള്ള ഉയരനിയന്ത്രണം കെട്ടിട രേഖയുടെ 12 മീറ്ററിനുള്ളിൽ വരുന്ന കെട്ടിടങ്ങൾക്ക് അല്ലെങ്കിൽ കെട്ടിടഭാഗങ്ങൾക്ക് മാത്രം നിർബന്ധമാക്കുന്നതാണ്. എന്നുമാത്രമല്ല, മേൽക്കൂര ഘടനയോട് അനുബന്ധമായുള്ള ഗോവണി ഗോപുരങ്ങൾ, മുകൾ പരപ്പിലുള്ള ജലസംഭരണികൾ, ശീതീകരണ മുറികൾ, സെല്ലുലാർ ടെലി കമ്മ്യൂണിക്കേഷൻ ഉപക രണങ്ങൾ അല്ലെങ്കിൽ ഗോപുര ഘടനകൾ, കാബിൻ മുറികൾ, ചിമ്മിണികൾ കൈവരി മതിലുകൾ പെന്റ് ഹൗസ് അല്ലാത്ത സമാനമായി മേൽക്കുര ഘടനകളും ഈ ചട്ടത്തിന്റെ ഉദ്ദേശത്തിനായുള്ള കെട്ടിടത്തിന്റെ ഉയരത്തിൽ ഉൾപ്പെടുന്നതല്ല. (2) വിമാനത്താവളങ്ങൾക്ക് സമീപമുള്ള കെട്ടിടങ്ങൾ, ഘടനകൾ, പ്രതിഷ്ഠാനങ്ങൾ എന്നിവ യുടെ ഉയരം സംബന്ധിച്ചുള്ള നിബന്ധനകൾ വീണ്ടും പരിമിതപ്പെടുത്തിയിട്ടുള്ളതും, ആയത് 1934-ലെ വ്യോമയാന ആക്റ്റിന്റെ കീഴിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഏതൊരു വിജ്ഞാപന ത്തിനും കാലാകാലങ്ങളിലെ വിധേയമായിരിക്കുന്നതാണ്.- (3) ഏതെങ്കിലും സുരക്ഷാ മേഖലയ്ക്കുള്ളിൽ നിലവിലുള്ള കെട്ടിടങ്ങളുടെ രൂപഭേദം വരുത്തൽ അല്ലെങ്കിൽ കൂട്ടിച്ചേർക്കൽ അല്ലെങ്കിൽ കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ അല്ലെങ്കിൽ പുനർനിർമ്മാ ണത്തിന്റെ സംഗതിയിൽ കെട്ടിടത്തിന്റെ അതിന്റെ ഏറ്റവും ഉയർന്ന ബിന്ദു വരെയുള്ള ഉയരം 10 മീറ്ററിൽ കവിയാൻ പാടില്ലാത്തതോ അല്ലെങ്കിൽ ചട്ടം 5 ഉപചട്ടം (8)/ചട്ടം 7 ഉപചട്ടം (8) പ്രകാരം ജില്ലാകളക്ടർ നിർദ്ദേശിക്കുന്നതോ അതിൽ ഏതാണോ കുറവ് അത് അധികരിക്കാൻ പാടില്ലാത്ത താകുന്നു. എന്നാൽ, സുരക്ഷാമേഖലയിലെ നിലവിലുള്ള ഏതെങ്കിലും കെട്ടിടത്തിന്റെ ആകെ ഉയരം അഗ്രബിന്ദുവരെ 10 മീറ്ററോ അല്ലെങ്കിൽ അതിൽ കൂടുതലോ ആണെങ്കിൽ, ആ കെട്ടിടത്തിന് കൂടു തൽ ലംബവ്യാപ്തി അനുവദിക്കാൻ പാടില്ലാത്തതാകുന്നു. എന്നുമാത്രമല്ല, കെട്ടിടത്തിന്റെ ഉയരം അളക്കുന്നത് കെട്ടിടത്തോട് ചേർന്നു കിടക്കുന്ന ഭൂനിരപ്പിന്റെ ശരാശരി നിലയിൽ നിന്നായിരിക്കേണ്ടതാണ്. 37. പ്രവേശനമാർഗ്ഗം.- (1) ഒരു കെട്ടിടത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിന്റെ ഏറ്റവും ചുരുങ്ങിയ വ്യക്തമായ വീതിയും അതുപോലെ തന്നെ പ്രധാന തെരുവിൽ നിന്ന്'[xx) പ്രവേശനം നൽകുന്ന തെരുവിന്റെ വീതിയും ‘’(പട്ടിക 3.1, 3.2-ൽ) കാണിച്ചിട്ടുള്ള പ്രകാരമാകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ