Panchayat:Repo18/vol1-page0764
36. കെട്ടിടങ്ങളുടെ ഉയരം.- (1) ഏതൊരു കെട്ടിടത്തിന്റെ അല്ലെങ്കിൽ കെട്ടിടഭാഗത്തിന്റെ പരമാവധി ഉയരം തെരുവിന്റെ വീതിക്കനുസൃതമായി താഴെപ്പറയും പ്രകാരം പരിമിതപ്പെടുത്തേണ്ടതാണ്:- (a) കെട്ടിടത്തിന്റെയോ അതിന്റെ ഭാഗത്തിന്റെയോ പരമാവധി ഉയരം പ്ലോട്ടിന്റെ അതിരിനോട് ചേർന്നുള്ള തെരുവിന്റെ വീതിയുടെ 2 മടങ്ങും കെട്ടിടത്തിൽ നിന്നും തൊട്ടടുത്ത തെരുവിലേക്കുള്ള മുറ്റത്തിന്റെ വീതിയുടെ 2 മടങ്ങും കൂട്ടിയാലുള്ളതിനെ കവിയുവാൻ പാടില്ലാത്തതും, കെട്ടിടമോ തൽസ്ഥാനിയ ഭാഗമോ നിലയോ കെട്ടിട രേഖയിൽ നിന്നും പുറകിലേക്കു മാറുന്ന ഓരോ 0.50 മീറ്ററിനും അതിന്റെ ഭാഗത്തിനും മൂന്നു മീറ്റർ എന്ന തോതിൽ കെട്ടിടത്തിന്റെ ഉയരം വീണ്ടും വർദ്ധിപ്പിക്കാവുന്നതുമാണ്;
(b) വ്യത്യസ്ത വീതിയുള്ള രണ്ട് അല്ലെങ്കിൽ അതിലധികമുള്ള തെരുവുകളുമായി ചേർന്നുള്ളതാണ് കെട്ടിട സ്ഥലമെങ്കിൽ ഈ ചട്ടങ്ങളുടെ ഉദ്ദേശ്യത്തിലേക്കായി പ്രസ്തുത കെട്ടിട സ്ഥലം കൂടുതൽ വീതിയുള്ള തെരുവിനോട് ചേർന്നിരിക്കുന്നതായി കണക്കാക്കേണ്ടതും കെട്ടിടത്തിന്റെ ഉയരം പ്രസ്തുത തെരുവിന്റെ വീതിയാൽ ക്രമീകരിക്കപ്പെടുന്നതും അടുത്തുള്ള ഇടുങ്ങിയ തെരുവുകളെ സംബന്ധിച്ച ഇതേ ഉയരം തുടരാവുന്നതുമാണ്.
എന്നാൽ, ഈ ചട്ടപ്രകാരമുള്ള ഉയരനിയന്ത്രണം കെട്ടിട രേഖയുടെ 12 മീറ്ററിനുള്ളിൽ വരുന്ന കെട്ടിടങ്ങൾക്ക് അല്ലെങ്കിൽ കെട്ടിടഭാഗങ്ങൾക്ക് മാത്രം നിർബന്ധമാക്കുന്നതാണ്:
എന്നുമാത്രമല്ല, മേൽക്കൂര ഘടനയോട് അനുബന്ധമായുള്ള ഗോവണി ഗോപുരങ്ങൾ, മുകൾ പരപ്പിലുള്ള ജലസംഭരണികൾ, ശീതീകരണ മുറികൾ, സെല്ലുലാർ ടെലി കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ അല്ലെങ്കിൽ ഗോപുര ഘടനകൾ, കാബിൻ മുറികൾ, ചിമ്മിണികൾ കൈവരി മതിലുകൾ പെന്റ് ഹൗസ് അല്ലാത്ത സമാനമായി മേൽക്കുര ഘടനകളും ഈ ചട്ടത്തിന്റെ ഉദ്ദേശത്തിനായുള്ള കെട്ടിടത്തിന്റെ ഉയരത്തിൽ ഉൾപ്പെടുന്നതല്ല:
(2) വിമാനത്താവളങ്ങൾക്ക് സമീപമുള്ള കെട്ടിടങ്ങൾ, ഘടനകൾ, പ്രതിഷ്ഠാനങ്ങൾ എന്നിവയുടെ ഉയരം സംബന്ധിച്ചുള്ള നിബന്ധനകൾ വീണ്ടും പരിമിതപ്പെടുത്തിയിട്ടുള്ളതും, ആയത് 1934-ലെ വ്യോമയാന ആക്റ്റിന്റെ കീഴിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഏതൊരു വിജ്ഞാപനത്തിനും കാലാകാലങ്ങളിലെ വിധേയമായിരിക്കുന്നതാണ്.-
(3) ഏതെങ്കിലും സുരക്ഷാ മേഖലയ്ക്കുള്ളിൽ നിലവിലുള്ള കെട്ടിടങ്ങളുടെ രൂപഭേദം വരുത്തൽ അല്ലെങ്കിൽ കൂട്ടിച്ചേർക്കൽ അല്ലെങ്കിൽ കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ അല്ലെങ്കിൽ പുനർനിർമ്മാണത്തിന്റെ സംഗതിയിൽ കെട്ടിടത്തിന്റെ അതിന്റെ ഏറ്റവും ഉയർന്ന ബിന്ദു വരെയുള്ള ഉയരം 10 മീറ്ററിൽ കവിയാൻ പാടില്ലാത്തതോ അല്ലെങ്കിൽ ചട്ടം 5 ഉപചട്ടം (8)/ചട്ടം 7 ഉപചട്ടം (8) പ്രകാരം ജില്ലാകളക്ടർ നിർദ്ദേശിക്കുന്നതോ അതിൽ ഏതാണോ കുറവ് അത് അധികരിക്കാൻ പാടില്ലാത്തതാകുന്നു.
എന്നാൽ, സുരക്ഷാമേഖലയിലെ നിലവിലുള്ള ഏതെങ്കിലും കെട്ടിടത്തിന്റെ ആകെ ഉയരം അഗ്രബിന്ദുവരെ 10 മീറ്ററോ അല്ലെങ്കിൽ അതിൽ കൂടുതലോ ആണെങ്കിൽ, ആ കെട്ടിടത്തിന് കൂടുതൽ ലംബവ്യാപ്തി അനുവദിക്കാൻ പാടില്ലാത്തതാകുന്നു:
എന്നുമാത്രമല്ല, കെട്ടിടത്തിന്റെ ഉയരം അളക്കുന്നത് കെട്ടിടത്തോട് ചേർന്നു കിടക്കുന്ന ഭൂനിരപ്പിന്റെ ശരാശരി നിലയിൽ നിന്നായിരിക്കേണ്ടതാണ്.
37. പ്രവേശനമാർഗ്ഗം.- (1) ഒരു കെട്ടിടത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിന്റെ ഏറ്റവും ചുരുങ്ങിയ വ്യക്തമായ വീതിയും അതുപോലെ തന്നെ പ്രധാന തെരുവിൽ നിന്ന് പ്രവേശനം നൽകുന്ന തെരുവിന്റെ വീതിയും പട്ടിക 3.1, 3.2-ൽ കാണിച്ചിട്ടുള്ള പ്രകാരമാകുന്നു.
- തിരിച്ചുവിടുക Template:Approved