Panchayat:Repo18/vol1-page0208

From Panchayatwiki

(3) (2)-ാം ഉപവകുപ്പുപ്രകാരം പഞ്ചായത്തിന്റെ ഫണ്ടിൽനിന്നും നൽകാൻ സർക്കാർ നിർദ്ദേശിക്കുന്ന ചെലവുകൾ ആ ഉപവകുപ്പിൽ, വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം നൽകുന്നില്ലെങ്കിൽ സർക്കാരിന് അധികൃത വായ്പയുടെ ആവശ്യത്തിനുള്ള ചെലവുകൾ ഒഴികെ, ആ ഫണ്ടിൽ നിന്നുള്ള മറ്റേതെങ്കിലും ചെലവുകളേക്കാൾ മുൻഗണന നൽകിക്കൊണ്ട് ആ തുക നൽകുന്നതിന് മേൽപ്പറഞ്ഞ ഫണ്ട് കൈവശം വച്ചിരിക്കുന്ന ആളോട് നിർദ്ദേശിക്കുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കാവുന്നതാകുന്നു.

(4) (3)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ആൾ, പഞ്ചായത്തിന്റെ വരവിലുള്ള ഫണ്ടുകൾ അനുവദിക്കുന്നിടത്തോളം ആ ഉപവകുപ്പ് പ്രകാരം സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.

191. പ്രമേയങ്ങൾ മുതലായവ നിറുത്തിവയ്ക്കാനും റദ്ദാക്കാനുമുള്ള അധി കാരം.-(1) സർക്കാരിന്, സ്വമേധയായോ, പ്രസിഡന്റോ സെക്രട്ടറിയോ ഒരംഗമോ റഫർ ചെയ്യുകയാണെങ്കിലോ, അല്ലെങ്കിൽ ഒരു പൗരനിൽനിന്നും ലഭിച്ച ഒരു ഹർജിയിൻമേലോ, പഞ്ചായത്ത് പാസ്സാക്കിയ ഒരു പ്രമേയമോ എടുത്ത തീരുമാനമോ,-

(എ) നിയമാനുസൃതം പാസ്സാക്കിയതല്ലെന്നോ എടുത്തതല്ലെന്നോ;

(ബി) ഈ ആക്ട് പ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ നൽകപ്പെട്ട അധികാരങ്ങൾക്ക് അതീതമാണെന്നോ അവയുടെ ദുർവിനിയോഗമാണെന്നോ;

(സി) മനുഷ്യജീവനോ ആരോഗ്യത്തിനോ സുരക്ഷയ്ക്കക്കോ സാമുദായിക ഐക്യത്തിനോ പൊതു സമാധാനത്തിനോ അപകടം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നോ, ലഹളയിലേക്കോ കലഹത്തിലേക്കോ നയിക്കുമെന്നോ;

(ഡി) പ്ലാനുകളോ പദ്ധതികളോ പരിപാടികളോ നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളോ ഗ്രാന്റിന്റെ വ്യവസ്ഥകളോ ലംഘിച്ചുവെന്നോ-

അതിനുതോന്നുന്നപക്ഷം, അപ്രകാരമുള്ള പ്രമേയമോ തീരുമാനമോ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാവുന്നതാണ്.

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ