Panchayat:Repo18/vol1-page0208

From Panchayatwiki

(3) (2)-ാം ഉപവകുപ്പുപ്രകാരം പഞ്ചായത്തിന്റെ ഫണ്ടിൽനിന്നും നൽകാൻ സർക്കാർ നിർദ്ദേശിക്കുന്ന ചെലവുകൾ ആ ഉപവകുപ്പിൽ, വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം നൽകുന്നില്ലെങ്കിൽ സർക്കാരിന് അധികൃത വായ്പയുടെ ആവശ്യത്തിനുള്ള ചെലവുകൾ ഒഴികെ, ആ ഫണ്ടിൽ നിന്നുള്ള മറ്റേതെങ്കിലും ചെലവുകളേക്കാൾ മുൻഗണന നൽകിക്കൊണ്ട് ആ തുക നൽകുന്നതിന് മേൽപ്പറഞ്ഞ ഫണ്ട് കൈവശം വച്ചിരിക്കുന്ന ആളോട് നിർദ്ദേശിക്കുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കാവുന്നതാകുന്നു.

(4) (3)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ആൾ, പഞ്ചായത്തിന്റെ വരവിലുള്ള ഫണ്ടുകൾ അനുവദിക്കുന്നിടത്തോളം ആ ഉപവകുപ്പ് പ്രകാരം സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.

191. പ്രമേയങ്ങൾ മുതലായവ നിറുത്തിവയ്ക്കാനും റദ്ദാക്കാനുമുള്ള അധി കാരം.

(1) സർക്കാരിന്, സ്വമേധയായോ, പ്രസിഡന്റോ സെക്രട്ടറിയോ ഒരംഗമോ റഫർ ചെയ്യുകയാണെങ്കിലോ, അല്ലെങ്കിൽ ഒരു പൗരനിൽനിന്നും ലഭിച്ച ഒരു ഹർജിയിൻമേലോ, പഞ്ചായത്ത് പാസ്സാക്കിയ ഒരു പ്രമേയമോ എടുത്ത തീരുമാനമോ,-

(എ) നിയമാനുസൃതം പാസ്സാക്കിയതല്ലെന്നോ എടുത്തതല്ലെന്നോ;

(ബി) ഈ ആക്ട് പ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ നൽകപ്പെട്ട അധികാരങ്ങൾക്ക് അതീതമാണെന്നോ അവയുടെ ദുർവിനിയോഗമാണെന്നോ;

(സി) മനുഷ്യജീവനോ ആരോഗ്യത്തിനോ സുരക്ഷയ്ക്കക്കോ സാമുദായിക ഐക്യത്തിനോ പൊതു സമാധാനത്തിനോ അപകടം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നോ, ലഹളയിലേക്കോ കലഹത്തിലേക്കോ നയിക്കുമെന്നോ;

(ഡി) പ്ലാനുകളോ പദ്ധതികളോ പരിപാടികളോ നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളോ ഗ്രാന്റിന്റെ വ്യവസ്ഥകളോ ലംഘിച്ചുവെന്നോ-

അതിനുതോന്നുന്നപക്ഷം, അപ്രകാരമുള്ള പ്രമേയമോ തീരുമാനമോ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാവുന്നതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ