Panchayat:Repo18/vol1-page0650: Difference between revisions
No edit summary |
No edit summary |
||
Line 79: | Line 79: | ||
'[എന്നാൽ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തെര ഞെടുക്കപ്പെട്ട അംഗം, ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ എന്നിവർ സ്ഥാനാർത്ഥികളാ | '[എന്നാൽ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തെര ഞെടുക്കപ്പെട്ട അംഗം, ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ എന്നിവർ സ്ഥാനാർത്ഥികളാ | ||
കുവാൻ പാടില്ലാത്തതും അവരുടെ സ്ഥാനാർത്ഥിത്വം വരണാധികാരി പരിഗണിക്കാൻ പാടില്ലാത്ത | |||
തുമാകുന്നു. എന്നുമാത്രമല്ല, സ്റ്റാന്റിംഗ് കമ്മിറ്റിയിൽ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാന | |||
ത്തേക്ക് സ്ത്രീകളല്ലാത്ത അംഗങ്ങൾ സ്ഥാനാർത്ഥികളാകുവാൻ പാടുള്ളതല്ല.) | |||
'''7. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് രീതി.-''' (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്ക പ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും തന്റെ സ്ഥാനാർത്ഥിത്വം 4-ാം ചട്ടപ്രകാരമുള്ള നോട്ടീസിൽ കാണിച്ചിരിക്കുന്ന തീയതിക്കും സമയത്തിനുമുള്ളിൽ '''[വരണാധികാരിയെ) രേഖാമൂലം അറിയിക്കേണ്ടതാണ്. | |||
(2) മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകൾ '[വരണാധികാരി) യോഗത്തിൽ വായിച്ചറി യിക്കേണ്ടതാണ്. | |||
(3) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണവും സ്ഥാനാർത്ഥികളുടെ എണ്ണവും തുല്യമാണെങ്കിൽ അങ്ങനെയുള്ള എല്ലാ സ്ഥാനാർത്ഥികളും യഥാവിധി തിരഞ്ഞെടുക്ക പ്പെട്ടതായി '[വരണാധികാരി) പ്രഖ്യാപിക്കേണ്ടതാണ്. | |||
(4) സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണെ ങ്കിൽ യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങൾ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച ഒറ്റക്കെമാറ്റ്വോട്ടുമൂലം 8-ാം ചട്ടപ്രകാരം വോട്ടെടുപ്പു നടത്തി ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് അംഗ ങ്ങളെ തിരഞ്ഞെടുക്കേണ്ടതാണ്. | |||
(5) സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കുറവാണെ ങ്കിൽ അങ്ങനെയുള്ള സ്ഥാനാർത്ഥികൾ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടതായി '[വരണാധികാരി പ്രഖ്യാപിക്കേണ്ടതും ബാക്കി ഒഴിവുള്ള സ്ഥാനത്തേക്കോ സ്ഥാനങ്ങളിലേക്കോ വേണ്ട അംഗങ്ങളെ അഞ്ചു ദിവസത്തിനകം ഈ ആവശ്യത്തിനായി '(വരണാധികാരി) പ്രത്യേകം യോഗം വിളിച്ചുകൂട്ടി തിരഞ്ഞെടുക്കേണ്ടതുമാണ്. | |||
(6) (5)-ാം ഉപചട്ടപ്രകാരം വിളിച്ചുകൂട്ടുന്ന പ്രത്യേക യോഗത്തിൽ ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ലാതെ വരികയും മറ്റെല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികളിലെയും എല്ലാ അംഗ ങ്ങളെയും തിരഞ്ഞെടുത്ത് കഴിയുകയും ചെയ്യുന്ന സംഗതിയിൽ '(ആ സ്ഥാനത്തേക്ക് സ്ത്രീ സംവ രണ സ്ഥാനങ്ങൾ കണക്കിലെടുത്തുകൊണ്ട്, ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലും അംഗമല്ലാത്ത പഞ്ചായ ത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തെ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗ മായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും) അയാൾ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടപോലെ ആ സ്ഥാനം വഹിക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്. | |||
(7) ഒന്നിലധികം സ്റ്റാന്റിംഗ് കമ്മിറ്റികളിൽ അംഗങ്ങളുടെ ഒഴിവുണ്ടായിരിക്കുകയും മത്സരിക്കു വാൻ സ്ഥാനാർത്ഥികളില്ലാതെ വരികയും ചെയ്യുന്ന സംഗതിയിൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് 162-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ക്രമത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക്, ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലും അംഗമല്ലാത്ത ശേഷിക്കുന്ന '[അംഗങ്ങളെ), അങ്ങനെ അംഗമോ അംഗങ്ങളോ ഉണ്ടെ ങ്കിൽ, (5)-ാം ഉപചട്ടപ്രകാരം വിളിച്ചുകൂട്ടുന്ന 'lയോഗത്തിന്റെ ഭൂരിപക്ഷ തീരുമാനവും സ്ത്രീ സംവ രണ സ്ഥാനങ്ങളും കണക്കിലെടുത്തുകൊണ്ട്, സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗ | |||
{{Create}} | {{Create}} |
Revision as of 14:52, 12 February 2018
2000-ലെ കേരള പഞ്ചായത്ത് രാജ (സ്റ്റാന്റിംഗ് കമ്മിറ്റി) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 895/2000-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 162, 162.എ എന്നീ വകുപ്പുകൾ 254-ാം വകുപ്പുമായി കൂട്ടിവായിച്ചപ്രകാരം നൽകപ്പെട്ട അധികാര ങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, 1995 ഒക്ടോബർ 12-ാം തീയതിയിലെ സ. ഉ. (പി) നമ്പർ 222/95/തഭവ. എന്ന വിജ്ഞാപന പ്രകാരം പുറപ്പെടുവിച്ചതും 1995 ഒക്ടോബർ 12-ാം തീയതി യിലെ 1025-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ. 1200/95-ാം നമ്പരായി പ്രസി ദ്ധപ്പെടുത്തിയതുമായ 1995-ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരണവും അതിന്റെ നടപടിക്രമങ്ങളും അധികാരങ്ങളും) ചട്ടങ്ങൾ അതിലംഘിച്ചുകൊണ്ട്, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2000-ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാന്റിംഗ് കമ്മിറ്റി) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇത് 2000 ഒക്ടോബർ 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ- "(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
(എ) "ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു;
(ബി) "വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(സി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം എന്നർത്ഥ മാകുന്നു;
'[(.ഡി) "വരണാധികാരി" എന്നാൽ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് അംഗങ്ങളെയും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻമാരെയും തെരഞ്ഞെടു ക്കുന്നതിലേക്കായി വരണാധികാരിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു.
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും പക്ഷേ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്കു നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാന്റെയും തിരഞ്ഞെടുപ്പ്
'[3. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം.- ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായ ത്തിന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളിൽ ഉണ്ടായിരിക്കേണ്ട അംഗങ്ങളുടെ എണ്ണം പട്ടിക I-ലും
ജില്ലാ പഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കമ്മിറ്റികളിൽ ഉണ്ടായിരിക്കേണ്ട അംഗങ്ങളുടെ എണ്ണം പട്ടിക II-ലും കാണിച്ചിരിക്കുന്ന പ്രകാരം ആയിരിക്കുന്നതാണ്.)
'[3.എ. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാൻമാരുടെയും സ്ഥാനങ്ങളിലെ സ്ത്രതീ സംവരണം.- (1) ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും ഒരു അംഗത്തിന്റെ സ്ഥാനം പഞ്ചായത്തിലേക്ക് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതും, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് 5-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം വിളിച്ചുകൂട്ടുന്ന യോഗത്തിൽ, സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ട എല്ലാ സ്ഥാനങ്ങളിലേക്കും ആദ്യം തെരഞ്ഞെടുപ്പ് നടത്തേ ണ്ടതും തുടർന്ന് സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.
(2) () ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും കാര്യത്തിൽ, വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ചെയർമാൻ സ്ഥാനവും, വൈസ് പ്രസി ഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും;
(ii) ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ, വൈസ്പ്രസിഡന്റ് സ്ഥാനം സ്ത്രീകൾ ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള മൂന്ന് സ്റ്റാന്റിംഗ് കമ്മി റ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും, സ്ത്രീകൾക്കായി 162-ാം വകുപ്പ് (5.എ) ഉപവകുപ്പ് പ്രകാരം സംവരണം ചെയ്യേണ്ടതാണ്.)
'^((3) ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന ശേഷം ആദ്യമായി സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടേണ്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ, ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും കാര്യത്തിൽ വൈസ്പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും, ഹൈവസ് പ്രസിഡന്റ് സ്ഥാനം സ്ത്രതീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും; ജില്ലാപഞ്ചാ യത്തുകളുടെ കാര്യത്തിൽ, വൈസ്പ്രസിഡന്റ് സ്ഥാനം സ്ത്രതീകൾക്കായി സംവരണം ചെയ്യപ്പെട്ടി ട്ടുണ്ടെങ്കിൽ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വൈസ്ത്രപ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യ പ്പെട്ടിട്ടില്ലെങ്കിൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ആയിരിക്കേണ്ടതും; അപ്രകാരം സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങളുടെ വിവരം സംസ്ഥാന തെര ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻകൂട്ടി പ്രസിദ്ധപ്പെടുത്തേണ്ടതും, തുടർന്നുള്ള ഓരോ പൊതുതെരഞ്ഞെടുപ്പിനും ശേഷം അപ്രകാരം സംവരണം ചെയ്യപ്പെടേണ്ട 162-ാം വകുപ്പ് (1)-ാം ഉപവകപ്പിൽ പ്രതിപാദിച്ചിട്ടുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനങ്ങൾ പ്രസ്തുത ഉദ്യോഗസ്ഥൻ, ആവർത്തന ക്രമം പാലിച്ചുകൊണ്ട് വീതിച്ചു നൽകേണ്ടതും മുൻകൂട്ടി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.)
4. തിരഞ്ഞെടുപ്പ് യോഗം വിളിക്കുന്നതിനുള്ള നോട്ടീസ്..- (1) *(വരണാധികാരി), സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം വിളിച്ചുകൂട്ടുന്നതിനുള്ള നോട്ടീസ് പഞ്ചാ യത്തിലെ എല്ലാ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും യോഗതീയതിക്ക് അഞ്ചുദിവസം മുമ്പും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം വിളിച്ചുകൂട്ടുന്നതിനുള്ള നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും യോഗതീയതിക്ക് രണ്ടു ദിവസം മുമ്പും നല്കേണ്ടതാണ്.
എന്നാൽ മേൽപറഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിത പൊതു ഒഴിവു ദിവസങ്ങൾ ഉൾപ്പെടുന്നതും നോട്ടീസ് കൈപ്പറ്റിയ തീയതിയും യോഗം കൂടുന്ന തീയതിയും ഉൾപ്പെടാത്തതുമാകുന്നു.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസ്, ഉദ്യോഗസ്ഥൻ വഴിയോ നേരിട്ടോ നല്കാവുന്നതും നോട്ടീസ് കൈപ്പറ്റിയതിന് രേഖയിൽ ഒപ്പിട്ടു നൽകാൻ അംഗം ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
(3) (1)-ാം ഉപ ചട്ടപ്രകാരമുള്ള നോട്ടീസ് നടത്തിപ്പ് സംബന്ധിച്ച മറ്റുകാര്യങ്ങൾ പഞ്ചായ ത്തിന്റെ ഒരു സാധാരണ യോഗം വിളിച്ചുകൂട്ടുന്നതിനുള്ള നോട്ടീസ് സംബന്ധിച്ച അതേ രീതിയിൽ ആയിരിക്കേണ്ടതാണ്.
(4) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിൽ, അംഗം സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗമായോ ചെയർമാനായോ അതതു സംഗതിപോലെ മത്സരിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, യഥാവിധി രേഖാ മൂലം നാമനിർദ്ദേശം സമർപ്പിക്കുവാൻ, അങ്ങനെയുള്ള നാമനിർദ്ദേശം (വരണാധികാരിയെ) ഏൽപി ക്കേണ്ട അവസാന തീയതിയും സമയവും കാണിച്ച്, ആവശ്യപ്പെടേണ്ടതാണ്.
5. സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ.- (1) 162-ാം വകുപ്പ് (1)-ാം ഉപവകുപ്പ പ്രകാരം രൂപീകരിക്കേണ്ട സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തിര ഞെടുപ്പ, '(ഒരു പഞ്ചായത്ത് രൂപീകരിക്കുകയോ പുനർരൂപീകരിക്കുകയോ ചെയ്തതിനും അതിന്റെ പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും തെരഞ്ഞെടുത്തതിനുംശേഷം പതിനഞ്ച് ദിവസത്തി നുള്ളിൽ വരണാധികാരി ഈ ആവശ്യത്തിലേക്കായി വിളിച്ചുകൂട്ടിയ പഞ്ചായത്തിലെ തിരഞ്ഞെടു ക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗത്തിൽ വച്ച് പ്രസ്തുത ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ക്രമത്തിൽ നടത്തേണ്ടതാണ്.
'((2) സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെ ടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും, മേൽനോട്ടത്തിനും നിയന്ത്രണത്തിനും വിധേയമായിരി ക്കുന്നതാണ്):
xxx
6. സ്ഥാനാർത്ഥികളുടെ യോഗ്യത.- ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഏതൊരംഗത്തിനും സ്ഥാനാർത്ഥിയാകാവുന്നതാണ്.
'[എന്നാൽ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തെര ഞെടുക്കപ്പെട്ട അംഗം, ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ എന്നിവർ സ്ഥാനാർത്ഥികളാ
കുവാൻ പാടില്ലാത്തതും അവരുടെ സ്ഥാനാർത്ഥിത്വം വരണാധികാരി പരിഗണിക്കാൻ പാടില്ലാത്ത
തുമാകുന്നു. എന്നുമാത്രമല്ല, സ്റ്റാന്റിംഗ് കമ്മിറ്റിയിൽ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാന
ത്തേക്ക് സ്ത്രീകളല്ലാത്ത അംഗങ്ങൾ സ്ഥാനാർത്ഥികളാകുവാൻ പാടുള്ളതല്ല.)
7. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് രീതി.- (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്ക പ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും തന്റെ സ്ഥാനാർത്ഥിത്വം 4-ാം ചട്ടപ്രകാരമുള്ള നോട്ടീസിൽ കാണിച്ചിരിക്കുന്ന തീയതിക്കും സമയത്തിനുമുള്ളിൽ [വരണാധികാരിയെ) രേഖാമൂലം അറിയിക്കേണ്ടതാണ്.
(2) മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകൾ '[വരണാധികാരി) യോഗത്തിൽ വായിച്ചറി യിക്കേണ്ടതാണ്.
(3) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണവും സ്ഥാനാർത്ഥികളുടെ എണ്ണവും തുല്യമാണെങ്കിൽ അങ്ങനെയുള്ള എല്ലാ സ്ഥാനാർത്ഥികളും യഥാവിധി തിരഞ്ഞെടുക്ക പ്പെട്ടതായി '[വരണാധികാരി) പ്രഖ്യാപിക്കേണ്ടതാണ്.
(4) സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണെ ങ്കിൽ യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങൾ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച ഒറ്റക്കെമാറ്റ്വോട്ടുമൂലം 8-ാം ചട്ടപ്രകാരം വോട്ടെടുപ്പു നടത്തി ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് അംഗ ങ്ങളെ തിരഞ്ഞെടുക്കേണ്ടതാണ്.
(5) സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കുറവാണെ ങ്കിൽ അങ്ങനെയുള്ള സ്ഥാനാർത്ഥികൾ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടതായി '[വരണാധികാരി പ്രഖ്യാപിക്കേണ്ടതും ബാക്കി ഒഴിവുള്ള സ്ഥാനത്തേക്കോ സ്ഥാനങ്ങളിലേക്കോ വേണ്ട അംഗങ്ങളെ അഞ്ചു ദിവസത്തിനകം ഈ ആവശ്യത്തിനായി '(വരണാധികാരി) പ്രത്യേകം യോഗം വിളിച്ചുകൂട്ടി തിരഞ്ഞെടുക്കേണ്ടതുമാണ്.
(6) (5)-ാം ഉപചട്ടപ്രകാരം വിളിച്ചുകൂട്ടുന്ന പ്രത്യേക യോഗത്തിൽ ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ലാതെ വരികയും മറ്റെല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികളിലെയും എല്ലാ അംഗ ങ്ങളെയും തിരഞ്ഞെടുത്ത് കഴിയുകയും ചെയ്യുന്ന സംഗതിയിൽ '(ആ സ്ഥാനത്തേക്ക് സ്ത്രീ സംവ രണ സ്ഥാനങ്ങൾ കണക്കിലെടുത്തുകൊണ്ട്, ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലും അംഗമല്ലാത്ത പഞ്ചായ ത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തെ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗ മായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും) അയാൾ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടപോലെ ആ സ്ഥാനം വഹിക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
(7) ഒന്നിലധികം സ്റ്റാന്റിംഗ് കമ്മിറ്റികളിൽ അംഗങ്ങളുടെ ഒഴിവുണ്ടായിരിക്കുകയും മത്സരിക്കു വാൻ സ്ഥാനാർത്ഥികളില്ലാതെ വരികയും ചെയ്യുന്ന സംഗതിയിൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് 162-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ക്രമത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക്, ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലും അംഗമല്ലാത്ത ശേഷിക്കുന്ന '[അംഗങ്ങളെ), അങ്ങനെ അംഗമോ അംഗങ്ങളോ ഉണ്ടെ ങ്കിൽ, (5)-ാം ഉപചട്ടപ്രകാരം വിളിച്ചുകൂട്ടുന്ന 'lയോഗത്തിന്റെ ഭൂരിപക്ഷ തീരുമാനവും സ്ത്രീ സംവ രണ സ്ഥാനങ്ങളും കണക്കിലെടുത്തുകൊണ്ട്, സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |