1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്: Difference between revisions
('{{Panchayat:Repo18/vol1-page0065}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(6 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
{{Panchayat:Repo18/vol1-page0065}} | {{Panchayat:Repo18/vol1-page0065}} | ||
{{Panchayat:Repo18/vol1-page0066}} | |||
{{Panchayat:Repo18/vol1-page0067}} | |||
{{Panchayat:Repo18/vol1-page0068}} | |||
{{Panchayat:Repo18/vol1-page0069}} | |||
{{Panchayat:Repo18/vol1-page0070}} | |||
{{Panchayat:Repo18/vol1-page0071}} | |||
{{Panchayat:Repo18/vol1-page0072}} | |||
{{Panchayat:Repo18/vol1-page0073}} | |||
{{Panchayat:Repo18/vol1-page0074}} | |||
{{Panchayat:Repo18/vol1-page0075}} | |||
{{Panchayat:Repo18/vol1-page0076}} | |||
{{Panchayat:Repo18/vol1-page0077}} | |||
{{Panchayat:Repo18/vol1-page0078}} | |||
{{Panchayat:Repo18/vol1-page0079}} | |||
{{Panchayat:Repo18/vol1-page0080}} | |||
{{Panchayat:Repo18/vol1-page0081}} | |||
{{Panchayat:Repo18/vol1-page0082}} | |||
{{Panchayat:Repo18/vol1-page0083}} | |||
{{Panchayat:Repo18/vol1-page0084}} | |||
{{Panchayat:Repo18/vol1-page0085}} | |||
{{Panchayat:Repo18/vol1-page0086}} | |||
{{Panchayat:Repo18/vol1-page0087}} | |||
{{Panchayat:Repo18/vol1-page0088}} | |||
{{Panchayat:Repo18/vol1-page0089}} | |||
{{Panchayat:Repo18/vol1-page0090}} | |||
{{Panchayat:Repo18/vol1-page0091}} | |||
{{Panchayat:Repo18/vol1-page0092}} | |||
{{Panchayat:Repo18/vol1-page0093}} | |||
{{Panchayat:Repo18/vol1-page0094}} | |||
{{Panchayat:Repo18/vol1-page0095}} | |||
{{Panchayat:Repo18/vol1-page0096}} | |||
{{Panchayat:Repo18/vol1-page0097}} | |||
{{Panchayat:Repo18/vol1-page0098}} | |||
{{Panchayat:Repo18/vol1-page0099}} | |||
{{Panchayat:Repo18/vol1-page0100}} | |||
{{Panchayat:Repo18/vol1-page0101}} | |||
{{Panchayat:Repo18/vol1-page0102}} | |||
{{Panchayat:Repo18/vol1-page0103}} | |||
{{Panchayat:Repo18/vol1-page0104}} | |||
{{Panchayat:Repo18/vol1-page0105}} | |||
{{Panchayat:Repo18/vol1-page0106}} | |||
{{Panchayat:Repo18/vol1-page0107}} | |||
{{Panchayat:Repo18/vol1-page0108}} | |||
{{Panchayat:Repo18/vol1-page0109}} | |||
{{Panchayat:Repo18/vol1-page0110}} | |||
{{Panchayat:Repo18/vol1-page0111}} | |||
{{Panchayat:Repo18/vol1-page0112}} | |||
{{Panchayat:Repo18/vol1-page0113}} | |||
{{Panchayat:Repo18/vol1-page0114}} | |||
{{Panchayat:Repo18/vol1-page0115}} | |||
{{Panchayat:Repo18/vol1-page0116}} | |||
{{Panchayat:Repo18/vol1-page0117}} | |||
{{Panchayat:Repo18/vol1-page0118}} | |||
{{Panchayat:Repo18/vol1-page0119}} | |||
{{Panchayat:Repo18/vol1-page0120}} | |||
{{Panchayat:Repo18/vol1-page0121}} | |||
{{Panchayat:Repo18/vol1-page0122}} | |||
{{Panchayat:Repo18/vol1-page0123}} | |||
{{Panchayat:Repo18/vol1-page0124}} | |||
{{Panchayat:Repo18/vol1-page0125}} | |||
{{Panchayat:Repo18/vol1-page0126}} | |||
{{Panchayat:Repo18/vol1-page0127}} | |||
{{Panchayat:Repo18/vol1-page0128}} | |||
{{Panchayat:Repo18/vol1-page0129}} | |||
{{Panchayat:Repo18/vol1-page0130}} | |||
{{Panchayat:Repo18/vol1-page0131}} | |||
{{Panchayat:Repo18/vol1-page0132}} | |||
{{Panchayat:Repo18/vol1-page0133}} | |||
{{Panchayat:Repo18/vol1-page0134}} | |||
{{Panchayat:Repo18/vol1-page0135}} | |||
{{Panchayat:Repo18/vol1-page0136}} | |||
{{Panchayat:Repo18/vol1-page0137}} | |||
{{Panchayat:Repo18/vol1-page0138}} | |||
{{Panchayat:Repo18/vol1-page0139}} | |||
{{Panchayat:Repo18/vol1-page0140}} | |||
{{Panchayat:Repo18/vol1-page0141}} | |||
{{Panchayat:Repo18/vol1-page0142}} | |||
{{Panchayat:Repo18/vol1-page0143}} | |||
{{Panchayat:Repo18/vol1-page0144}} | |||
{{Panchayat:Repo18/vol1-page0145}} | |||
{{Panchayat:Repo18/vol1-page0146}} | |||
{{Panchayat:Repo18/vol1-page0147}} | |||
{{Panchayat:Repo18/vol1-page0148}} | |||
{{Panchayat:Repo18/vol1-page0149}} | |||
{{Panchayat:Repo18/vol1-page0150}} | |||
{{Panchayat:Repo18/vol1-page0151}} | |||
{{Panchayat:Repo18/vol1-page0152}} | |||
{{Panchayat:Repo18/vol1-page0153}} | |||
{{Panchayat:Repo18/vol1-page0154}} | |||
{{Panchayat:Repo18/vol1-page0155}} | |||
{{Panchayat:Repo18/vol1-page0156}} | |||
{{Panchayat:Repo18/vol1-page0157}} | |||
{{Panchayat:Repo18/vol1-page0158}} | |||
{{Panchayat:Repo18/vol1-page0159}} | |||
{{Panchayat:Repo18/vol1-page0160}} | |||
{{Panchayat:Repo18/vol1-page0161}} | |||
{{Panchayat:Repo18/vol1-page0162}} | |||
{{Panchayat:Repo18/vol1-page0163}} | |||
{{Panchayat:Repo18/vol1-page0164}} | |||
{{Panchayat:Repo18/vol1-page0165}} | |||
{{Panchayat:Repo18/vol1-page0166}} | |||
{{Panchayat:Repo18/vol1-page0167}} | |||
{{Panchayat:Repo18/vol1-page0168}} | |||
{{Panchayat:Repo18/vol1-page0169}} | |||
{{Panchayat:Repo18/vol1-page0170}} | |||
{{Panchayat:Repo18/vol1-page0171}} | |||
{{Panchayat:Repo18/vol1-page0172}} | |||
{{Panchayat:Repo18/vol1-page0173}} | |||
{{Panchayat:Repo18/vol1-page0174}} | |||
{{Panchayat:Repo18/vol1-page0175}} | |||
{{Panchayat:Repo18/vol1-page0176}} | |||
{{Panchayat:Repo18/vol1-page0177}} | |||
{{Panchayat:Repo18/vol1-page0178}} | |||
{{Panchayat:Repo18/vol1-page0179}} | |||
{{Panchayat:Repo18/vol1-page0180}} | |||
{{Panchayat:Repo18/vol1-page0181}} | |||
{{Panchayat:Repo18/vol1-page0182}} | |||
{{Panchayat:Repo18/vol1-page0183}} | |||
{{Panchayat:Repo18/vol1-page0184}} | |||
{{Panchayat:Repo18/vol1-page0185}} | |||
{{Panchayat:Repo18/vol1-page0186}} | |||
{{Panchayat:Repo18/vol1-page0187}} | |||
{{Panchayat:Repo18/vol1-page0188}} | |||
{{Panchayat:Repo18/vol1-page0189}} | |||
{{Panchayat:Repo18/vol1-page0190}} | |||
{{Panchayat:Repo18/vol1-page0191}} | |||
{{Panchayat:Repo18/vol1-page0192}} | |||
{{Panchayat:Repo18/vol1-page0193}} | |||
{{Panchayat:Repo18/vol1-page0194}} | |||
{{Panchayat:Repo18/vol1-page0195}} | |||
{{Panchayat:Repo18/vol1-page0196}} | |||
{{Panchayat:Repo18/vol1-page0197}} | |||
{{Panchayat:Repo18/vol1-page0198}} | |||
{{Panchayat:Repo18/vol1-page0199}} | |||
{{Panchayat:Repo18/vol1-page0200}} | |||
{{Panchayat:Repo18/vol1-page0201}} | |||
{{Panchayat:Repo18/vol1-page0202}} | |||
{{Panchayat:Repo18/vol1-page0203}} | |||
{{Panchayat:Repo18/vol1-page0204}} | |||
{{Panchayat:Repo18/vol1-page0205}} | |||
{{Panchayat:Repo18/vol1-page0206}} | |||
{{Panchayat:Repo18/vol1-page0207}} | |||
{{Panchayat:Repo18/vol1-page0208}} | |||
{{Panchayat:Repo18/vol1-page0209}} | |||
{{Panchayat:Repo18/vol1-page0210}} | |||
{{Panchayat:Repo18/vol1-page0211}} | |||
{{Panchayat:Repo18/vol1-page0212}} | |||
{{Panchayat:Repo18/vol1-page0213}} | |||
{{Panchayat:Repo18/vol1-page0214}} | |||
{{Panchayat:Repo18/vol1-page0215}} | |||
{{Panchayat:Repo18/vol1-page0216}} | |||
{{Panchayat:Repo18/vol1-page0217}} | |||
{{Panchayat:Repo18/vol1-page0218}} | |||
{{Panchayat:Repo18/vol1-page0219}} | |||
{{Panchayat:Repo18/vol1-page0220}} | |||
{{Panchayat:Repo18/vol1-page0221}} | |||
{{Panchayat:Repo18/vol1-page0222}} | |||
{{Panchayat:Repo18/vol1-page0223}} | |||
{{Panchayat:Repo18/vol1-page0224}} | |||
{{Panchayat:Repo18/vol1-page0225}} | |||
{{Panchayat:Repo18/vol1-page0226}} | |||
{{Panchayat:Repo18/vol1-page0227}} | |||
{{Panchayat:Repo18/vol1-page0228}} | |||
{{Panchayat:Repo18/vol1-page0229}} | |||
{{Panchayat:Repo18/vol1-page0230}} | |||
{{Panchayat:Repo18/vol1-page0231}} | |||
{{Panchayat:Repo18/vol1-page0232}} | |||
{{Panchayat:Repo18/vol1-page0233}} | |||
{{Panchayat:Repo18/vol1-page0234}} | |||
{{Panchayat:Repo18/vol1-page0235}} | |||
{{Panchayat:Repo18/vol1-page0236}} | |||
{{Panchayat:Repo18/vol1-page0237}} | |||
{{Panchayat:Repo18/vol1-page0238}} | |||
{{Panchayat:Repo18/vol1-page0239}} | |||
{{Panchayat:Repo18/vol1-page0240}} | |||
{{Panchayat:Repo18/vol1-page0241}} | |||
{{Panchayat:Repo18/vol1-page0242}} | |||
{{Panchayat:Repo18/vol1-page0243}} | |||
{{Panchayat:Repo18/vol1-page0244}} | |||
{{Panchayat:Repo18/vol1-page0245}} | |||
{{Panchayat:Repo18/vol1-page0246}} | |||
{{Panchayat:Repo18/vol1-page0247}} | |||
{{Panchayat:Repo18/vol1-page0248}} | |||
{{Panchayat:Repo18/vol1-page0249}} | |||
{{Panchayat:Repo18/vol1-page0250}} | |||
{{Panchayat:Repo18/vol1-page0251}} | |||
{{Panchayat:Repo18/vol1-page0252}} | |||
{{Panchayat:Repo18/vol1-page0253}} | |||
{{Panchayat:Repo18/vol1-page0254}} | |||
{{Panchayat:Repo18/vol1-page0255}} | |||
{{Panchayat:Repo18/vol1-page0256}} | |||
{{Panchayat:Repo18/vol1-page0257}} | |||
{{Panchayat:Repo18/vol1-page0258}} | |||
{{Panchayat:Repo18/vol1-page0259}} | |||
{{Panchayat:Repo18/vol1-page0260}} | |||
{{Panchayat:Repo18/vol1-page0261}} | |||
{{Panchayat:Repo18/vol1-page0262}} | |||
{{Panchayat:Repo18/vol1-page0263}} | |||
{{Panchayat:Repo18/vol1-page0264}} | |||
{{Panchayat:Repo18/vol1-page0265}} | |||
{{Panchayat:Repo18/vol1-page0266}} | |||
{{Panchayat:Repo18/vol1-page0267}} | |||
{{Panchayat:Repo18/vol1-page0268}} | |||
{{Panchayat:Repo18/vol1-page0269}} | |||
{{Panchayat:Repo18/vol1-page0270}} | |||
{{Panchayat:Repo18/vol1-page0271}} | |||
{{Panchayat:Repo18/vol1-page0272}} | |||
{{Panchayat:Repo18/vol1-page0273}} | |||
{{Panchayat:Repo18/vol1-page0274}} | |||
{{Panchayat:Repo18/vol1-page0275}} | |||
{{Panchayat:Repo18/vol1-page0276}} | |||
{{Panchayat:Repo18/vol1-page0277}} | |||
{{Panchayat:Repo18/vol1-page0278}} | |||
{{Panchayat:Repo18/vol1-page0279}} | |||
{{Panchayat:Repo18/vol1-page0280}} | |||
{{Panchayat:Repo18/vol1-page0281}} | |||
{{Panchayat:Repo18/vol1-page0282}} | |||
{{Panchayat:Repo18/vol1-page0283}} | |||
{{Panchayat:Repo18/vol1-page0284}} | |||
{{Panchayat:Repo18/vol1-page0285}} | |||
{{Panchayat:Repo18/vol1-page0286}} | |||
{{Panchayat:Repo18/vol1-page0287}} | |||
{{Panchayat:Repo18/vol1-page0288}} | |||
{{Panchayat:Repo18/vol1-page0289}} | |||
{{Panchayat:Repo18/vol1-page0290}} | |||
{{Panchayat:Repo18/vol1-page0291}} | |||
{{Panchayat:Repo18/vol1-page0292}} | |||
{{Panchayat:Repo18/vol1-page0293}} | |||
{{Panchayat:Repo18/vol1-page0294}} | |||
{{Panchayat:Repo18/vol1-page0295}} | |||
{{Panchayat:Repo18/vol1-page0296}} | |||
{{Panchayat:Repo18/vol1-page0297}} | |||
{{Panchayat:Repo18/vol1-page0298}} | |||
{{Panchayat:Repo18/vol1-page0299}} | |||
{{Panchayat:Repo18/vol1-page0300}} | |||
{{Panchayat:Repo18/vol1-page0301}} | |||
{{Panchayat:Repo18/vol1-page0302}} | |||
{{Panchayat:Repo18/vol1-page0303}} | |||
{{Panchayat:Repo18/vol1-page0304}} | |||
{{Panchayat:Repo18/vol1-page0305}} | |||
{{Panchayat:Repo18/vol1-page0306}} | |||
{{Panchayat:Repo18/vol1-page0307}} | |||
{{Panchayat:Repo18/vol1-page0308}} | |||
{{Panchayat:Repo18/vol1-page0309}} | |||
{{Panchayat:Repo18/vol1-page0310}} | |||
{{Panchayat:Repo18/vol1-page0311}} | |||
{{Panchayat:Repo18/vol1-page0312}} | |||
{{Panchayat:Repo18/vol1-page0313}} | |||
{{Panchayat:Repo18/vol1-page0314}} | |||
{{Panchayat:Repo18/vol1-page0315}} | |||
{{Panchayat:Repo18/vol1-page0316}} | |||
{{Panchayat:Repo18/vol1-page0317}} | |||
{{Panchayat:Repo18/vol1-page0318}} | |||
{{Panchayat:Repo18/vol1-page0319}} | |||
{{Panchayat:Repo18/vol1-page0320}} | |||
{{Panchayat:Repo18/vol1-page0321}} | |||
{{Panchayat:Repo18/vol1-page0322}} | |||
{{Panchayat:Repo18/vol1-page0323}} | |||
{{Panchayat:Repo18/vol1-page0324}} | |||
{{Panchayat:Repo18/vol1-page0325}} | |||
{{Panchayat:Repo18/vol1-page0326}} | |||
{{Panchayat:Repo18/vol1-page0327}} | |||
{{Panchayat:Repo18/vol1-page0328}} | |||
{{Panchayat:Repo18/vol1-page0329}} | |||
{{Panchayat:Repo18/vol1-page0330}} | |||
{{Panchayat:Repo18/vol1-page0331}} | |||
{{Panchayat:Repo18/vol1-page0332}} | |||
{{Panchayat:Repo18/vol1-page0333}} | |||
{{Panchayat:Repo18/vol1-page0334}} | |||
{{Panchayat:Repo18/vol1-page0335}} | |||
{{Panchayat:Repo18/vol1-page0336}} | |||
{{Panchayat:Repo18/vol1-page0337}} | |||
{{Panchayat:Repo18/vol1-page0338}} | |||
{{Panchayat:Repo18/vol1-page0339}} | |||
{{Panchayat:Repo18/vol1-page0340}} | |||
{{Panchayat:Repo18/vol1-page0341}} | |||
{{Panchayat:Repo18/vol1-page0342}} | |||
{{Panchayat:Repo18/vol1-page0343}} | |||
{{Panchayat:Repo18/vol1-page0344}} | |||
{{Panchayat:Repo18/vol1-page0345}} |
Latest revision as of 17:48, 17 February 2018
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്
These amendments are incorporated at its appropriate places in the Act.)
പീഠിക.-ആസൂത്രിത വികസനത്തിലും തദ്ദേശ ഭരണകാര്യങ്ങളിലും വർദ്ധിച്ച അളവിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗ്രാമപഞ്ചായത്തുകളും ബ്ലോക്കുപഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും രൂപീകരിച്ചുകൊണ്ട് 1992-ലെ ഭരണഘടന (എഴുപത്തിമൂന്നാം ഭേദഗതി) ആക്റ്റിനനുസൃതമായി സംസ്ഥാനത്ത് ഒരു ത്രിതല പഞ്ചായത്തുരാജ് സംവിധാനം സ്ഥാപിക്കുന്നതിനു വേണ്ടി പഞ്ചായത്തുകളെയും ജില്ലാ കൗൺസിലുകളെയും സംബന്ധിച്ച് ഇപ്പോഴുള്ള നിയമങ്ങൾക്കു പകരം സമഗ്രമായ ഒരു നിയമം ഉണ്ടാക്കുന്നത് യുക്തമായിരിക്കുന്നതിനാലും;
അങ്ങനെയുള്ള പഞ്ചായത്തുകൾക്ക് സ്വയംഭരണസ്ഥാപനങ്ങളായി പ്രവർത്തിക്കുന്നതിന് സാധ്യമാകത്തക്കവിധമുള്ള അധികാരങ്ങളും അധികാര ശക്തിയും നൽകുന്നതിനും;
ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ പറഞ്ഞിട്ടുള്ള സംഗതികളെ സംബന്ധിച്ച പദ്ധതികൾ നടപ്പിലാക്കുന്നതുൾപ്പെടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കലും നടപ്പാക്കലും, അങ്ങനെയുള്ള പഞ്ചായത്തുകളെ ഭാരമേല്പിക്കുന്നതിനും;
ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ നാല്പത്തിയഞ്ചാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കുന്നു:-
അദ്ധ്യായം I
പ്രാരംഭം
1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും.-
(1) ഈ ആക്റ്റിന് 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റ് എന്നു പേര് പറയാം.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ഇതിന്, കേരള സംസ്ഥാനത്തെ കന്റോൺമെന്റുകളുടെയും നഗര പഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും ഭരണഘടനയുടെ 243ക്യൂ അനുച്ഛേദം (1)-ാം ഖണ്ഡത്തിന്റെ ക്ലിപ്തനിബന്ധനപ്രകാരം വ്യാവസായിക പട്ടണമായി നിർദ്ദേശിച്ചിട്ടുള്ള പ്രദേശങ്ങളുടെയും 1999-ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശവികസനവും ആക്റ്റ് (2000-ലെ 5) പ്രകാരം വ്യവസായ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളുടെയും അതിർത്തികൾക്കുള്ളിലുള്ള പ്രദേശങ്ങളിലൊഴികെ, കേരള സംസ്ഥാനമൊട്ടാകെ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
എന്നാൽ ഈ ആക്റ്റിലെ XXV ബി, XXVസി എന്നീ അദ്ധ്യായങ്ങളിലെ വ്യവസ്ഥകൾക്ക് കേരള സംസ്ഥാനത്തെ നഗരപഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും അതിർത്തിക്കുള്ളിലെ പ്രദേശങ്ങളിൽ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
എന്നുമാത്രമല്ല, 1999-ലെ വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ആക്റ്റ് പ്രകാരം വ്യവസായ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ ഈ ആക്ടിലെ XIX-ാം അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
(3) ഇത് ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്. (with effect from 24-3-1994)
എന്നാൽ 235 എ മുതൽ 235 ഇസഡ് വരെയുള്ള വകുപ്പുകൾ 2006 ജനുവരി മാസം 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-
ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(i) 'അനുച്ഛേദം' എന്നാൽ ഇൻഡ്യൻ ഭരണഘടനയുടെ ഒരു അനുച്ഛേദം എന്നർത്ഥമാകുന്നു;
(ii) 'ബ്ലോക്ക് പഞ്ചായത്ത് ' എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്റെ (ബി) ഖണ്ഡത്തിൻ കീഴിൽ മദ്ധ്യതലത്തിൽ രൂപീകരിച്ച ഒരു ബ്ലോക്ക് പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(iii) 'കെട്ടിടം' എന്നതിൽ കല്ലോ, ഇഷ്ടികയോ, മരമോ, ചളിയോ, ലോഹമോ കൊണ്ടോ മറ്റേതെങ്കിലും സാധനം കൊണ്ടോ ഉണ്ടാക്കിയ വീട്, ഉപഗൃഹം, തൊഴുത്ത്, കക്കൂസ്, ഷെഡ്ഡ്, കുടിൽ, മറ്റേതെങ്കിലും എടുപ്പ് എന്നിവ ഉൾപ്പെടുന്നു;
(iv) 'ഉപതിരഞ്ഞെടുപ്പ്' എന്നാൽ പൊതുതിരഞ്ഞെടുപ്പല്ലാത്ത തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു.
(v) ‘സ്ഥാനാർത്ഥി' എന്നാൽ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ടതോ ചെയ്യപ്പെട്ടതായി അവകാശപ്പെടുന്നതോ ആയ ഒരു ആൾ എന്നർത്ഥമാകുന്നു;
(vi) ‘ആകസ്മിക' ഒഴിവ് എന്നാൽ കാലാവധി കഴിഞ്ഞതുകൊണ്ടല്ലാതെ ഉണ്ടാകുന്ന ഒഴിവ് എന്നർത്ഥമാകുന്നു;
(viഎ) കമ്മിറ്റി' എന്നാൽ ഈ ആക്റ്റ് പ്രകാരം രൂപീകൃതമായിട്ടുള്ള ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയോ ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുവേണ്ടി പഞ്ചായത്ത് രൂപീകരിച്ച മറ്റേതെങ്കിലും കമ്മിറ്റിയോ എന്നർത്ഥമാകുന്നു;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (vii) "നിയോജകമണ്ഡലം’ എന്നാൽ ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലേക്ക് ഒരു അംഗത്തെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള ഭൂപ്രദേശം (അത് ഏതു പേരിൽ അറിയപ്പെട്ടിരുന്നാലും) എന്നർത്ഥമാകുന്നു;
(viii) "അഴിമതി പ്രവൃത്തി' എന്നാൽ 120-ാം വകുപ്പിൽ പ്രത്യേകം പറഞ്ഞിട്ടുള്ള പ്രവൃത്തികളിൽ ഏതെങ്കിലും എന്നർത്ഥമാകുന്നു;
(ix) ഒരു തിരഞ്ഞെടുപ്പ് ഹർജിയെ സംബന്ധിച്ച് ‘ചെലവ് എന്നാൽ ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണയുടേതോ ആനുഷംഗികമോ ആയ എല്ലാ ചെലവുകളും ചാർജുകളും വ്യയങ്ങളും എന്നർത്ഥമാകുന്നു;
(x) 'ജില്ല' എന്നാൽ ഒരു റവന്യൂ ജില്ല എന്നർത്ഥമാകുന്നു;
(xi) 'ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ' എന്നാൽ 13-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്ത ഒരു ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;
(xii) 'ജില്ലാ പഞ്ചായത്ത്' എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്റെ (സി) - ഖണ്ഡത്തിൻ കീഴിൽ ജില്ലാ തലത്തിൽ രൂപീകരിച്ച ഒരു ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(xiii) 'ജില്ലാപഞ്ചായത്തു പ്രദേശം’ എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (സി) - ഖണ്ഡത്തിന്റെ ആവശ്യത്തിനായി സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഒരു ജില്ലയ്ക്കുള്ളിലെ ഗ്രാമപ്രദേശങ്ങൾ എന്നർത്ഥമാകുന്നു;
(xiv) 'തിരഞ്ഞെടുപ്പ് എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ നിയോജക മണ്ഡലങ്ങളിൽ ഏതിലെങ്കിലുമുള്ള ഒരു സ്ഥാനം നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു;
(xv) ഒരു നിയോജകമണ്ഡലത്തെ സംബന്ധിച്ചിടത്തോളം ‘സമ്മതിദായകൻ' എന്നാൽ (ഏതു പേരിൽ അറിയപ്പെട്ടിരുന്നാലും) തത്സമയം പ്രാബല്യത്തിലിരിക്കുന്ന ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ളതും 17-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും അയോഗ്യതകൾക്ക് വിധേയനല്ലാത്തതും ആയ ഒരാൾ എന്നർത്ഥമാകുന്നു;
(xvi) ‘സമ്മതിദാനാവകാശം’ എന്നാൽ ഒരാൾക്ക് ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി നില്ക്കാനോ നില്ക്കാതിരിക്കാനോ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കാനോ വോട്ടുചെയ്യാനോ ഉള്ള അവകാശം എന്നർത്ഥമാകുന്നു;
(xviഎ) ‘എംപാനൽഡ് ലൈസൻസി’ എന്നാൽ നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിന്റ് ഡയറക്ടറിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലെങ്കിൽ 2019ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതായി കരുതപ്പെടുന്നതും സ്വയം സാക്ഷ്യപത്രം നൽകുന്നതിന്റെ ആവശ്യത്തിലേക്കായി തദ്ദേശ സ്വയംഭരണ വകുപ്പ്, നിർണ്ണയിക്കപ്പെട്ട പ്രകാരം എംപാനൽ ചെയ്തതുമായ, അതതു സംഗതിപോലെ, സ്ഥാപനം, ആർക്കിടെക്റ്റ്, എഞ്ചിനീയർ, ബിൽഡിംഗ് ഡിസൈനർ, സൂപ്പർവൈസർ അല്ലെങ്കിൽ ടൗൺ പ്ലാനർ എന്നർത്ഥമാകുന്നു
(xvii)'പൊതുതിരഞ്ഞെടുപ്പ്' എന്നാൽ ഒരു പഞ്ചായത്തിന്റെ കാലാവധി അവസാനിച്ചതിനു ശേഷമോ അല്ലാതെയോ അതു രൂപീകരിക്കുന്നതിനോ പുനർ രൂപീകരിക്കുന്നതിനോ ഈ ആക്റ്റിൻ കീഴിൽ നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (xviii) ‘സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു;
(xix) 'വീട് ' എന്നാൽ താമസസ്ഥലമായോ മറ്റുവിധത്തിലോ ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ കൊള്ളാവുന്നതോ ആയതും പൊതു വഴിയിൽ നിന്ന് പ്രത്യേകമായ ഒരു പ്രധാനവാതിൽ ഉള്ളതുമായ ഒരു കെട്ടിടം അഥവാ കുടിൽ എന്നർത്ഥമാകുന്നതും, ഏതെങ്കിലും കടയോ, വർക്ക് ഷോപ്പോ പണ്ടകശാലയോ അഥവാ വാഹനങ്ങൾ കയറ്റി പാർക്കു ചെയ്യാനോ അല്ലെങ്കിൽ ബസ്സ്റ്റാന്റായോ ഉപയോഗിക്കുന്ന ഏതെങ്കിലും കെട്ടിടമോ അതിൽ ഉൾപ്പെടുന്നതുമാകുന്നു;
(xx) 'കുടിൽ' എന്നാൽ മുഖ്യമായും മരമോ ചളിയോ ഇലകളോ പുല്ലോ ഓലയോ കൊണ്ട് നിർമ്മിക്കപ്പെട്ട ഏതെങ്കിലും കെട്ടിടം എന്നർത്ഥമാകുന്നതും ഈ ആക്റ്റിന്റെ ആവശ്യത്തിനായി ഒരു കുടിൽ എന്ന് ഒരു ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചേക്കാവുന്ന ഏതു വലിപ്പത്തിലുമുള്ള ഏതൊരു താല്ക്കാലിക എടുപ്പും എന്തു സാധനം കൊണ്ടുണ്ടാക്കിയതുമായ ഏതൊരു ചെറിയ കെട്ടിടവും അതിൽ ഉൾപ്പെടുന്നതുമാകുന്നു;
(xxi) 'മദ്ധ്യതലം’ എന്നാൽ 243-ാം അനുച്ഛേദം (സി) ഖണ്ഡത്തിൻകീഴിൽ ഗവർണ്ണർ നിർദ്ദേശിക്കുന്ന ഗ്രാമതലത്തിനും ജില്ലാ തലത്തിനും ഇടയ്ക്കുള്ള തലം എന്നർത്ഥമാകുന്നു;
(xxii) 'തദ്ദേശ സ്ഥാപനം’ അല്ലെങ്കിൽ 'തദ്ദേശ സ്വയംഭരണ സ്ഥാപനം’ എന്നാൽ ഈ ആക്റ്റിന്റെ 4-ാം വകുപ്പ് പ്രകാരം രൂപീകരിച്ച ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് എന്നോ അല്ലെങ്കിൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ (1994-ലെ 20)ലെ 4-ാം വകുപ്പു പ്രകാരം രൂപീകരിച്ച ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു;
(xxiiഎ) ‘കുറഞ്ഞ അപകടസാധ്യതയുള്ള കെട്ടിടങ്ങൾ’ എന്നതിൽ ഏഴ് മീറ്ററിൽ കുറവായ ഉയരമുള്ളതും രണ്ടു നില വരെ പരിമിതപ്പെടുത്തിയിട്ടുള്ളതും മുന്നൂറ് ചതുരശ്ര മീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണമുള്ളതും എ1 വിനിയോഗഗണത്തിൽപ്പെട്ടതുമായ വാസഗൃഹങ്ങളും, ഇരുന്നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണത്തോടു കൂടിയതും എ2 വിനിയോഗഗണത്തിൽപ്പെട്ടതുമായ ഹോസ്റ്റൽ, ഓർഫനേജ്, ഡോർമിറ്ററി, ഓൾഡ് ഏജ് ഹോം, സെമിനാരി എന്നിവയും, ഇരുന്നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണത്തോടു കൂടിയതും ബി വിനിയോഗഗണത്തിൽപ്പെട്ടതുമായ വിദ്യാഭ്യാസ കെട്ടിടങ്ങളും, ഇരുന്നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണമുള്ളതും ഡി വിനിയോഗ ഗണത്തിൽപ്പെട്ടതുമായ മതപരവും ദേശസ്നേഹപരവുമായ ആവശ്യങ്ങൾക്കു വേണ്ടി ആളുകൾ സമ്മേളിക്കുന്ന കെട്ടിടങ്ങളും, നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണത്തോടുകൂടിയതും എഫ് വിനിയോഗഗണത്തിൽപ്പെട്ടതുമായ കെട്ടിടങ്ങളും, ശല്യമില്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണമുള്ള ജി1 വിനിയോഗഗണത്തിൽപ്പെട്ടതുമായ കെട്ടിടങ്ങളും ഉൾപ്പെടുന്നു.
(xxiii) 'മാർക്കറ്റ്' എന്നാൽ ധാന്യമോ പഴങ്ങളോ മലക്കറിയോ മാംസമോ മത്സ്യമോ വേഗത്തിൽ ചീത്തയാകുന്ന മറ്റു ഭക്ഷ്യവസ്തുക്കളോ വിൽക്കുന്നതിനോ വാങ്ങുന്നതിനോ അഥവാ കന്നുകാലികളെയോ കോഴികളെയോ അല്ലെങ്കിൽ കാർഷികമോ വ്യാവസായികമോ ആയ ഏതെങ്കിലും ഉല്പന്നമോ, ഏതെങ്കിലും അസംസ്കൃത ഉല്പന്നമോ നിർമ്മിതോല്പന്നമോ അല്ലെങ്കിൽ ജീവിത സൗകര്യത്തിനാവശ്യമായ ഏതെങ്കിലും വസ്തുക്കളോ ചരക്കോ വിൽക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടി ആളുകൾ ഒത്തുകൂടുന്നതിനായി മാറ്റിവച്ചിട്ടുള്ളതോ അഥവാ സാധാരണയായോ നിയത കാലികമായോ അതിലേക്ക് ഉപയോഗിക്കുന്നതോ ആയ ഏതെങ്കിലും സ്ഥലം എന്നർത്ഥമാകുന്നു എന്നാൽ ഒരൊറ്റ കടയോ ആറെണ്ണത്തിൽ കവിയാത്ത ഒരു കൂട്ടം കടകളോ ഒരു മാർക്കറ്റായി കരുതപ്പെടുവാൻ പാടില്ലാത്തതാകുന്നു;
(xxiv) 'അംഗം’ എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗം എന്നർത്ഥമാകുന്നു;
(xxv) 'പഞ്ചായത്ത്' എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(xxvi) 'പഞ്ചായത്ത് പ്രദേശം’ എന്നാൽ ഒരു പഞ്ചായത്തിന്റെ അധികാരാതിർത്തിക്കുള്ളിൽ വരുന്ന ഭൂപ്രദേശം എന്നർത്ഥമാകുന്നു;
(xxviഎ) ‘സ്വയം സാക്ഷ്യപത്രം’ എന്നാൽ കുറഞ്ഞ അപകടസാധ്യതയുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിനോ പുനർനിർമ്മാണത്തിനോ വേണ്ടിയുള്ള കെട്ടിടത്തിന്റെ പ്ലാൻ, സൈറ്റ് പ്ലാൻ എന്നിവ തത്സമയം പ്രാബല്യത്തിലുള്ള ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾക്കും നിയമാനുസൃതം നൽകപ്പെട്ടിട്ടുള്ള ഏതെങ്കിലും നിർദ്ദേശത്തിനും പ്രത്യേകം പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും, ചട്ടങ്ങൾക്കുംനിർദ്ദേശങ്ങൾക്കും അനുസൃതമാണെന്ന് കെട്ടിടത്തിന്റെ ഉടമസ്ഥനും എംപാനൽഡ് ലൈസൻസിയും സംയുക്തമായി നൽകുന്ന സ്വയം സാക്ഷ്യപത്രം എന്നർത്ഥമാകുന്നു.
(xxvii) 'രാഷ്ട്രീയകക്ഷി' എന്നാൽ 1951-ലെ ജനപ്രാതിനിധ്യ ആക്റ്റ് (1951-ലെ 43-ാം കേന്ദ്ര ആക്റ്റ്) 29എ വകുപ്പിൻ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു രാഷ്ട്രീയകക്ഷി എന്ന് അർത്ഥമാകുന്നു;
(xxviii) 'പോളിംഗ് സ്റ്റേഷൻ' എന്നാൽ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നതിനായി നിശ്ചയിക്കപ്പെട്ട ഏതെങ്കിലും സ്ഥലം എന്നർത്ഥമാകുന്നു;
(xxix) 'ജനസംഖ്യ' എന്നാൽ ഏറ്റവും അവസാനത്തെ കാനേഷുമാരിയിൽ തിട്ടപ്പെടുത്തി പ്രസക്ത കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പ്രകാരമുള്ള ജനസംഖ്യ എന്നർത്ഥമാകുന്നു;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (xxx) ‘നിർണ്ണയിക്കപ്പെടുന്ന’ എന്നാൽ ഈ ആക്റ്റിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ടത് എന്നർത്ഥമാകുന്നു;
(xxxi) 'പ്രസിഡന്റ്' എന്നോ ‘വൈസ് പ്രസിഡന്റ്' എന്നോ ഉള്ളതിന്, അതതു സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്കുപഞ്ചായത്തിന്റെയോ ജില്ലാപഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്നോ വൈസ് പ്രസിഡന്റ് എന്നോ അർത്ഥമാകുന്നു;
(xxxii) ‘സ്വകാര്യ മാർക്കറ്റ്' എന്നാൽ പൊതുമാർക്കറ്റല്ലാത്ത ഏതെങ്കിലും മാർക്കറ്റ് എന്നർത്ഥമാകുന്നു;
(xxxiii) 'പൊതുമാർക്കറ്റ് ' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതോ അതു നിർമ്മിച്ചതോ അറ്റകുറ്റപ്പണിചെയ്യുന്നതോ പരിപാലിക്കുന്നതോ ആയ ഒരു മാർക്കറ്റ് എന്നർത്ഥമാകുന്നു;
(xxxiv) 'പൊതു ഒഴിവുദിനം' എന്നാൽ സർക്കാർ ഒരു ഒഴിവുദിനമായി പ്രഖ്യാപിച്ചിട്ടുള്ള ഒരു ദിവസം എന്നർത്ഥമാകുന്നു;
(xxxv) 'പൊതുവഴി' എന്നാൽ ഒരു പൊതുനിരത്തായിരുന്നാലും അല്ലെങ്കിലും, പൊതുജനങ്ങൾക്ക് വഴിയായി ഉപയോഗിക്കാൻ അവകാശമുള്ളതായ ഏതെങ്കിലും തെരുവ്, റോഡ്, ചത്വരം, മുറ്റം, ഇടവഴി, വഴി, വണ്ടിപ്പാത, നടപ്പാത അഥവാ സവാരിപ്പാത എന്നർത്ഥമാകുന്നതും; അതിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നതുമാകുന്നു,-
(എ) ഏതെങ്കിലും പൊതുപാലത്തിന്റെയോ നടവരമ്പിന്റെയോ മീതെ കൂടിയുള്ള വഴി;
(ബി) അപ്രകാരമുള്ള ഏതെങ്കിലും റോഡിനോടോ പൊതു പാലത്തിനോടോ നടവരമ്പിനോടോ ചേർന്ന നടവഴി;
(സി) അപ്രകാരമുള്ള ഏതെങ്കിലും റോഡിനോടോ പൊതുപാലത്തോടോ നടവരമ്പിനോടോ ചേർന്ന ഓടകളും, അങ്ങനെയുള്ള വഴിയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നതും ഏതെങ്കിലും നടപ്പാതയോ വരാന്തയോ മറ്റ് എടുപ്പോ ഉൾപ്പെടുന്നതോ അല്ലാത്തതോ ആയ ഭൂമിയും, അത് സ്വകാര്യ വസ്തുവോ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ വസ്തുവോ ആയിരുന്നാലും ശരി;
(xxxvi) ഓരോ വോട്ടർപട്ടികയും തയ്യാറാക്കുന്നതോ പുതുക്കുന്നതോ സംബന്ധിച്ച് ' യോഗ്യത കണക്കാക്കുന്ന തീയതി’ എന്നാൽ, അങ്ങനെ തയ്യാറാക്കുന്നതോ പുതുക്കുന്നതോ ആയ വർഷത്തിലെ ജനുവരി 1-ാം തീയതി എന്നർത്ഥമാകുന്നു;
(xxxvii) 'താമസസ്ഥലം’ അഥവാ ‘താമസിക്കുക', ഒരാൾ ഒരു വീടിന്റെ ഏതെങ്കിലും ഭാഗം അവകാശം കൊണ്ടെന്ന നിലയ്ക്ക് ഉറക്കറയായി ചില അവസരങ്ങളിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അയാൾക്ക് അവിടെ 'താമസസ്ഥലം' ഉണ്ടെന്നോ അഥവാ അവിടെ 'താമസിക്കുന്നു' എന്നോ കരുതേണ്ടതും അങ്ങനെയുള്ള വീട്ടിലേക്കു ഏതു സമയത്തും മടങ്ങിപ്പോകാൻ അയാൾക്കു സ്വാതന്ത്ര്യ മുണ്ടായിരിക്കുകയും മടങ്ങിപ്പോകണമെന്നുള്ള ഉദ്ദേശം അയാൾ ഉപേക്ഷിച്ചിട്ടില്ലാതിരിക്കുകയും ചെയ്യുന്നപക്ഷം അങ്ങനെയുള്ള ഏതെങ്കിലും വീട്ടിലോ അതിന്റെ ഭാഗത്തോ അയാൾ അസന്നിഹിതനാണ് എന്നതിനാൽ മാത്രമോ അഥവാ അയാൾ താമസിക്കുന്നതായി മറ്റൊരിടത്ത് മറ്റൊരു വീടുണ്ട് എന്നതിനാലോ അങ്ങനെയുള്ള വീട്ടിലെ താമസം അയാൾ മതിയാക്കിയതായി കരുതാൻ പാടില്ലാത്തതുമാകുന്നു;
(xxxviii) 'തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി' എന്നാൽ 83-ാം വകുപ്പിൻകീഴിൽ പേരു പ്രസിദ്ധീകരിക്കപ്പെട്ട സ്ഥാനാർത്ഥി എന്നർത്ഥമാകുന്നു;
(xxxix) ‘പട്ടികജാതികളും പട്ടികവർഗ്ഗങ്ങളും’ എന്നതിന് ഭാരതത്തിന്റെ ഭരണഘടനയിലുള്ള അതേ അർത്ഥമുണ്ടായിരിക്കുന്നതാണ്;
(xL) ‘സെക്രട്ടറി' എന്നാൽ, അതതു സംഗതിപോലെ ഒരു ഗ്രാമ പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (xLi) 'സംസ്ഥാനം’ എന്നാൽ കേരള സംസ്ഥാനം എന്നർത്ഥമാകുന്നു;
(xLii) 'സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ' എന്നാൽ 243 കെ അനുച്ഛേദത്തിൻകീഴിൽ ഗവർണ്ണർ നിയമിച്ച സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർ എന്നർത്ഥമാകുന്നു;
(xLiii) 'താലൂക്ക്' എന്നാൽ ഒരു റവന്യൂ താലൂക്ക് എന്നർത്ഥമാകുന്നു;
(xLiv) 'ഗ്രാമം' എന്നാൽ 243-ാം അനുച്ഛേദം (ജി) ഖണ്ഡത്തിൻകീഴിൽ ഗവർണ്ണർ നിർദ്ദേശിക്കുന്ന ഒരു ഗ്രാമം എന്നർത്ഥമാകുന്നു;
(xLv) ‘വില്ലേജ് ആഫീസർ' എന്നാൽ ഒരു റവന്യൂ വില്ലേജിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;
{xLvi) 'ഗ്രാമപഞ്ചായത്ത് ' എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ ഒരു ഗ്രാമത്തിനോ ഗ്രാമങ്ങളുടെ കൂട്ടത്തിനോ ആയി രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു
(xLvii) 'ജലമാർഗ്ഗം' എന്നതിൽ പ്രകൃതിജന്യമോ കൃതിമമോ ആയ ഏതെങ്കിലും നദിയോ അരുവിയോ നീർച്ചാലോ ഉൾപ്പെടുന്നതാകുന്നു;
(xLviii) 'വർഷം' എന്നാൽ സാമ്പത്തികവർഷം എന്നർത്ഥമാകുന്നു;
(xLix) ഈ ആക്റ്റിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ഭാരതത്തിന്റെ ഭരണഘടനയിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ഭാരതത്തിന്റെ ഭരണഘടനയിൽ അവയ്ക്ക് നല്കിയിട്ടുള്ള അർത്ഥങ്ങളുണ്ടായിരിക്കുന്നതാണ്.
അദ്ധ്യായം II
ഗ്രാമസഭ
3. ഗ്രാമസഭ.-
(1) ഈ അദ്ധ്യായത്തിന്റെ ആവശ്യത്തിലേക്കായി ഗ്രാമ പഞ്ചായത്തിന്റെ ഓരോ നിയോജകമണ്ഡലവും 243-ാം അനുച്ഛേദം (ജി) ഖണ്ഡത്തിൻ കീഴിൽ ഒരു ഗ്രാമമായി നിർദ്ദേശിക്കാവുന്നതാണ്.
(2) ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിലുൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്ന് അപ്രകാരമുള്ള ഗ്രാമത്തിന്റെ ഗ്രാമസഭ രൂപീകൃതമായതായി കരുതപ്പെടേണ്ടതാണ്.
(3) ഗ്രാമസഭ, കുറഞ്ഞപക്ഷം മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും ഗ്രാമസഭയുടെ കൺവീനർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി കൂടിയാലോചിച്ച നിശ്ചയിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും യോഗം ചേരേണ്ടതും, യോഗം ചേരുന്ന വിവരം ഒരു പൊതുനോട്ടീസ് മുഖേന ഗ്രാമസഭയുടെ കൺവീനർ ഗ്രാമസഭാംഗങ്ങളെ അറിയിക്കേണ്ടതും അങ്ങനെയുള്ള യോഗങ്ങളിൽ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ഗ്രാമസഭ ഉൾക്കൊള്ളുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും ജില്ലാ പഞ്ചായത്ത് അംഗത്തെയും നിയമസഭാംഗത്തെയും നിർബന്ധമായും ഗ്രാമസഭയുടെ കൺവീനർ ക്ഷണിക്കേണ്ടതുമാണ്.
എന്നാൽ, ഏതെങ്കിലും ഗ്രാമസഭയിലെ പത്ത് ശതമാനത്തിൽ കുറയാതെയുള്ള അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിൽ ആവശ്യത്തോടൊപ്പം നൽകിയിട്ടുള്ള കാര്യപരിപാടിയോടു കൂടി ഗ്രാമസഭയുടെ ഒരു പ്രത്യേക യോഗം കൺവീനർ പതിനഞ്ചു ദിവസത്തിനകം വിളിച്ചുകൂട്ടേണ്ടതാണ്:
എന്നിരുന്നാലും അപ്രകാരമുള്ള പ്രത്യേകയോഗം വിളിച്ചുകൂട്ടുന്നത് രണ്ട് സാധാരണയോഗങ്ങൾക്കിടയിലുള്ള കാലയളവിൽ ഒരിക്കൽ മാത്രം ആയിരിക്കേണ്ടതാണ്;
(4) ഒരു ഗ്രാമത്തിന്റെ ഭൂപ്രദേശത്തിലുൾപ്പെട്ട നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗ്രാമ പഞ്ചായത്തംഗം ആ ഗ്രാമസഭയുടെ കൺവീനറായിരിക്കുന്നതും, എന്നാൽ ഏതെങ്കിലും കാരണവശാൽ കൺവീനർക്ക് തന്റെ കടമകൾ നിർവ്വഹിക്കുന്നതിന് ശാരീരികമായോ, മറ്റ് തരത്തിലോ സാധിക്കാതെ വന്നാൽ, പ്രസിഡന്റിന് തൊട്ടടുത്തുള്ള ഏതെങ്കിലും നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗത്തെ കൺവീനറായി നിയമിക്കാവുന്നതുമാണ്.
(5) ഗ്രാമസഭയുടെ ഏതൊരു യോഗത്തിലും ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റോ അഥവാ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ, അല്ലെങ്കിൽ അവരുടെ രണ്ടു പേരുടേയും അസാന്നിദ്ധ്യത്തിൽ ഗ്രാമസഭയുടെ കൺവീനറോ അദ്ധ്യക്ഷം വഹിക്കേണ്ടതാണ്.
(6) ആ നിയോജകമണ്ഡലത്തെ സംബന്ധിച്ച മുൻവർഷത്തെ വികസനപരിപാടികളെയും നടപ്പുവർഷത്തിൽ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസനപരിപാടികളെയും അതിനുവേണ്ടിവരുന്ന ചെലവിനേയും സംബന്ധിച്ച ഒരു റിപ്പോർട്ടും മുൻവർഷത്തെ വാർഷിക കണക്കുകളുടെ ഒരു സ്റ്റേറ്റുമെന്റും ഭരണനിർവ്വഹണത്തിന്റെ ഒരു റിപ്പോർട്ടും ഒരു വർഷത്തിലെ ആദ്യയോഗത്തിൽ ഗ്രാമസഭ മുൻപാകെ ഗ്രാമപഞ്ചായത്ത് വയ്ക്കക്കേണ്ടതാണ്.
ഗ്രാമസഭയുടെ ഏതെങ്കിലും തീരുമാനം ഏതെങ്കിലും സാഹചര്യത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, അദ്ധ്യക്ഷൻ അതിനുള്ള കാരണം ഗ്രാമസഭയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
(7) ഗ്രാമസഭയുടെ ശുപാർശകളോ നിർദ്ദേശങ്ങളോ എന്തെങ്കിലുമുണ്ടെങ്കിൽ അവയ്ക്ക് ഗ്രാമ പഞ്ചായത്തുകളും ബ്ലോക്കു പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും അർഹമായ പരിഗണന നൽകേണ്ടതാണ്.
3എ. ഗ്രാമസഭയുടെ അധികാരങ്ങളും ചുമതലകളും അവകാശങ്ങളും.-
(1) ഗ്രാമസഭ, നിർണ്ണയിക്കപ്പെടുന്ന രീതിയിലും അങ്ങനെയുള്ള നടപടിക്രമങ്ങൾക്കും വിധേയമായി താഴെപ്പറയുന്ന അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കേണ്ടതാണ്, അതായത്:-
(എ) പഞ്ചായത്തിന്റെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും സഹായിക്കുക;
(ബി) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കേണ്ട പദ്ധതികളുടേയും വികസന പരിപാടികളുടേയും നിർദ്ദേശങ്ങൾക്ക് രൂപം നൽകുകയും മുൻഗണന നിർദ്ദേശിക്കുകയും ചെയ്യുക;
(സി) ഗുണഭോക്താക്കളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളെ സംബന്ധിച്ച്, നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡമനുസരിച്ച്, മുൻഗണനാക്രമത്തിൽ, അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് അന്തിമമായി തയ്യാറാക്കി ഗ്രാമപഞ്ചായത്തിന് നൽകുക;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ഡി) പ്രാദേശികമായി ആവശ്യമായ സൗകര്യങ്ങൾ നൽകിക്കൊണ്ട് വികസന പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് സഹായങ്ങൾ ചെയ്തതുകൊടുക്കുക;
(ഇ) വികസന പദ്ധതികൾക്ക് ആവശ്യമായ സന്നദ്ധ സേവനവും പണമായോ സാധനമായോ ഉള്ള സഹായങ്ങളും നൽകുകയും സമാഹരിക്കുകയും ചെയ്യുക;
(എഫ്) തെരുവു വിളക്കുകൾ, തെരുവിലേയോ അല്ലെങ്കിൽ പൊതുവായതോ ആയ വാട്ടർ ടാപ്പുകൾ, പൊതു കിണറുകൾ, പൊതു സാനിറ്റേഷൻ യൂണിറ്റുകൾ, ജലസേചന സൗകര്യങ്ങൾ മറ്റ പൊതു ആവശ്യ പദ്ധതികൾ ഇവ എവിടെ സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുക;
(ജി) ശുചിത്വം, പരിസ്ഥിതി സംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ പൊതു താല്പര്യമുള്ള സംഗതികളെ സംബന്ധിച്ച അറിവ് പകരുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുകയും അഴിമതി, വ്യാജവും കൃത്രിമവുമായ ഇടപാടുകൾ തുടങ്ങിയ സാമൂഹിക തിൻമകൾക്കെതിരെ സംരക്ഷണം നൽകുകയും ചെയ്യുക;
(എച്ച്) ഗ്രാമസഭയുടെ പ്രദേശത്ത് വിവിധ വിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ സൗഹാർദ്ദവും ഐക്യവും വളർത്തുകയും ആ പ്രദേശത്തെ ആളുകളിൽ സൻമനോഭാവം വളർത്തുന്നതിനായി കലാകായിക മേളകൾ സംഘടിപ്പിക്കുകയും ചെയ്യുക;
(ഐ) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്ന ഗുണഭോക്തൃ കമ്മിറ്റികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക;
(ജെ) സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷൻ, സബ്സിഡി എന്നിവ പോലുള്ള വിവിധ തരം ക്ഷേമസഹായങ്ങൾ ലഭിക്കുന്ന ആളുകളുടെ അർഹത പരിശോധിക്കുക;
(കെ) ഗ്രാമസഭയുടെ പ്രദേശത്ത് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തികളെ സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റുകളുടെ വിവരങ്ങൾ ശേഖരിക്കുക;
(എൽ) അടുത്ത മൂന്നുമാസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുഷ്ഠിക്കേണ്ട സേവനങ്ങളും ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളും സംബന്ധിച്ച വിവരം ലഭ്യമാക്കുക;
(എം) ഗ്രാമസഭയുടെ പ്രദേശത്തെ സംബന്ധിച്ച പഞ്ചായത്ത് എടുത്തിട്ടുള്ള ഓരോ തീരുമാനത്തിന്റെയും യുക്തി അറിയുക;
(എൻ) ഗ്രാമസഭയുടെ തീരുമാനങ്ങൾ സംബന്ധിച്ച് എടുത്തിട്ടുള്ള തുടർ നടപടികളെക്കുറിച്ചും ഏതെങ്കിലും തീരുമാനം നടപ്പിലാക്കിയിട്ടില്ലായെങ്കിൽ അതിനുള്ള വിശദമായ കാരണങ്ങളെക്കുറിച്ചും അറിയുക;
(ഒ) ശുചീകരണ പ്രക്രിയകളിൽ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുമായി സഹകരിക്കുകയും ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിന് സന്നദ്ധ സേവനം നൽകുകയും ചെയ്യുക;
(പി) ഗ്രാമസഭയുടെ പ്രദേശത്തെ ശുദ്ധജലവിതരണം, തെരുവു വിളക്ക് കത്തിക്കൽ എന്നീ സംവിധാനങ്ങളിലെ പോരായ്മകൾ കണ്ടുപിടിക്കുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക;
(ക്യൂ) ഗ്രാമസഭയുടെ പ്രദേശത്തെ സ്കൂളുകളിലെ അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സഹായിക്കുക;
(ആർ) ഗ്രാമസഭയുടെ പ്രദേശത്തെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച രോഗപ്രതിരോധത്തിലും കുടുംബക്ഷേമ പ്രവർത്തനങ്ങളിലും സഹായിക്കുക;
(എസ്) കാലാകാലങ്ങളിൽ നിർണ്ണയിക്കപ്പെടാവുന്ന മറ്റു ചുമതലകൾ നിർവ്വഹിക്കുക.
(2) ഗ്രാമസഭ, അതിന്റെ സാധാരണ യോഗത്തിലോ അല്ലെങ്കിൽ ഈ ആവശ്യത്തിനുവേണ്ടി വിളിച്ചുകൂട്ടുന്ന പ്രത്യേക യോഗത്തിലോ വച്ച് 3-ാം വകുപ്പ് (6-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള റിപ്പോർട്ട് ചർച്ച ചെയ്യേണ്ടതും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയെക്കുറിച്ചും പദ്ധതി വിഹിതത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും ഇനം തിരിച്ചുള്ള ഫണ്ടിന്റെ വിഹിതത്തെക്കുറിച്ചും ഗ്രാമസഭയുടെ പ്രദേശത്ത് നടപ്പിലാക്കിയതോ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പണികളുടെ എസ്റ്റിമേറ്റിന്റെയും അതിന്റെ സാമഗ്രികളുടെ ചെലവിന്റെ വിശദാംശങ്ങളെ കുറിച്ചും അറിയാൻ ഗ്രാമസഭക്ക് അവകാശമുണ്ടായിരിക്കുന്നതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(3) ഗ്രാമസഭയുടെ പരിഗണനയ്ക്കു വരുന്ന ആഡിറ്റ് റിപ്പോർട്ടിനെക്കുറിച്ചോ പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിനെക്കുറിച്ചോ യോഗത്തിൽ ചർച്ച ചെയ്യേണ്ടതും അതിന്റെ അഭിപ്രായങ്ങളും ശുപാർശകളും നിർദ്ദേശങ്ങളും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിനെ അറിയിക്കേണ്ടതുമാണ്.
(4) ഗ്രാമസഭയുടെ ക്വോറം പ്രസ്തുത പ്രദേശത്തെ സമ്മതിദായകരുടെ എണ്ണത്തിന്റെ പത്തു ശതമാനം ആയിരിക്കുന്നതും ഗ്രാമസഭയുടെ യോഗങ്ങൾ വിളിച്ചുകൂട്ടുന്നതും നടത്തുന്നതും സംബന്ധിച്ച നടപടിക്രമങ്ങൾ നിർണ്ണയിക്കപ്പെടുന്ന പ്രകാരം ആയിരിക്കുന്നതുമാണ്:
എന്നാൽ കോറം തികയാതെ മാറ്റിവയ്ക്കുന്ന ഗ്രാമസഭയുടെ ഒരു യോഗം വീണ്ടും കൂടുമ്പോൾ അപ്രകാരമുള്ള യോഗത്തിന്റെ കോറം അൻപത് ആയിരിക്കുന്നതാണ്.
(5) പ്രസിഡന്റ് ആവശ്യപ്പെടുന്നതനുസരിച്ച് ഗ്രാമപഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാർ ഗ്രാമസഭയുടെ യോഗങ്ങളിൽ പങ്കെടുക്കേണ്ടതും, ഗ്രാമസഭയുടെ കോ-ഓർഡിനേറ്ററായി ഗ്രാമപഞ്ചായത്ത് നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥൻ ഗ്രാമസഭയുടെ യോഗങ്ങൾ വിളിച്ചുകൂട്ടുന്നതിനും അവയുടെ നടത്തിപ്പിനും തീരുമാനങ്ങൾ മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുന്നതിനും തുടർനടപടികളെടുക്കുന്നതിനും കൺവീനറെ സഹായിക്കേണ്ടതുമാണ്.
(6) ഗ്രാമസഭയ്ക്ക് ഏതെങ്കിലും പ്രശ്നങ്ങളേയും പരിപാടികളേയും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തുന്നതിനും പദ്ധതികളുടെയും അതിന്റെ തീരുമാനങ്ങളുടെയും ഫലപ്രദമായ നടപ്പിലാക്കലിനും അതിന്റെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അഭിവൃദ്ധിപ്പെടുത്തുന്നതിനും പൊതുവായതോ പ്രത്യേകമായതോ ആയ, സബ് കമ്മിറ്റികളെ നിയമിക്കുകയോ തെരഞ്ഞെടുക്കുകയോ അല്ലെങ്കിൽ രൂപീകരിക്കുകയോ ചെയ്യാവുന്നതാണ്:
എന്നാൽ, അങ്ങനെയുള്ള കമ്മിറ്റികളിൽ പത്തിൽ കുറയാത്ത അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതും അവരിൽ പകുതിയിൽ കുറയാത്ത അംഗങ്ങൾ സ്ത്രീകളായിരിക്കേണ്ടതുമാണ്.
(7) ഗ്രാമസഭയുടെ അധികാരപരിധിയിൽപ്പെട്ട ഏതു പ്രശ്നത്തെക്കുറിച്ചും അതിന്റെ യോഗത്തിൽ ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയം പാസ്സാക്കാവുന്നതും എന്നാൽ, കഴിയുന്നിടത്തോളം പൊതുസമ്മതത്തോടു കൂടിയ തീരുമാനം എടുക്കാൻ ശ്രമിക്കേണ്ടതുമാണ്.
(8) ഏതെങ്കിലും പദ്ധതിയോ പ്രോജക്ടോ പ്ലാനോ പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടിവരുമ്പോൾ അതിനുള്ള അർഹതയുടേയും മുൻഗണനാക്രമത്തിന്റെയും മാനദണ്ഡം, പദ്ധതിയിലോ പ്രോജക്ടിലോ പ്ലാനിലോ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി പഞ്ചായത്തുകൾ നിശ്ചയിക്കേണ്ടതും, അങ്ങനെയുള്ള മാനദണ്ഡങ്ങൾ നിർണ്ണയിക്കപ്പെട്ട പ്രകാരം പരസ്യപ്പെടുത്തേണ്ടതും ഗ്രാമസഭകളെ അറിയിക്കേണ്ടതുമാണ്.
(9) ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുകയും ലഭിക്കുന്ന അപേക്ഷകളിൻമേൽ അന്വേഷണം നടത്തുകയും ചെയ്തശേഷം ഗ്രാമപഞ്ചായത്ത് തയ്യാറാക്കി നല്കുന്ന അതതു ഗ്രാമസഭാ പ്രദേശത്തുള്ള അപേക്ഷകരുടെ കരട് മുൻഗണനാ ലിസ്റ്റ് അപേക്ഷകരെ കൂടി ക്ഷണിച്ചുകൊണ്ടുള്ള യോഗത്തിൽവച്ച് ഗ്രാമസഭ സൂക്ഷ്മപരിശോധന നടത്തേണ്ടതും, മുൻഗണനാ ക്രമത്തിൽ, അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് അന്തിമമായി തയ്യാറാക്കി ഗ്രാമ പഞ്ചായത്തിന്റെ അംഗീകാരത്തിന് അയയ്ക്കേണ്ടതുമാണ്:
എന്നാൽ, ഗ്രാമസഭ അംഗീകാരത്തിന് അയയ്ക്കുന്ന ലിസ്റ്റിലെ മുൻഗണനാ ക്രമത്തിന് ഗ്രാമ പഞ്ചായത്ത് മാറ്റം വരുത്തുവാൻ പാടില്ലാത്തതാണ്.
3 ബി. ഗ്രാമസഭയുടെ ഉത്തരവാദിത്തങ്ങൾ.-
(1) ഗ്രാമസഭയ്ക്ക് താഴെ പറയുന്ന ഉത്തരവാദിത്തങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (i) വികസനവും ക്ഷേമവും സംബന്ധിച്ച പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക;
(ii) ആരോഗ്യവും സാക്ഷരതയും സംബന്ധിച്ചതും അതുപോലുള്ള വികസനപരമായ മറ്റ് സമയബന്ധിത പരിപാടികളിലും പങ്കെടുക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്യുക;
(iii) അവശ്യ സാമൂഹിക-സാമ്പത്തിക അടിസ്ഥാന രേഖകൾ ശേഖരിക്കുക;
(iv) വികസന പ്രവർത്തനങ്ങളുടെ പുരോഗതിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു് നൽകുക;
(v) നികുതികൾ നൽകുന്നതിനും, വായ്പ തിരിച്ചടയ്ക്കുന്നതിനും പരിസ്ഥിതി ശുചീകരണം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ ഐക്യം നിലനിർത്തുന്നതിനുമായി ധാർമ്മികമായ മാർഗ്ഗങ്ങൾ അവലംബിക്കുക;
(vi) പഞ്ചായത്തിന്റെ ധനാഗമ മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രാദേശികമായി വിഭവ സമാഹരണം നടത്തുക;
(vii) സന്നദ്ധസംഘങ്ങളെന്ന നിലയിൽ വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക;
(viii) സാംക്രമിക രോഗങ്ങൾ, പ്രകൃതിക്ഷോഭദുരന്തങ്ങൾ മുതലായവ ഉണ്ടായാൽ പെട്ടെന്ന് വിവരം നൽകുവാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക;
(2) ഗ്രാമസഭ 3എ വകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള സംഗതികളെ സംബന്ധിച്ച കാലാകാലമുള്ള റിപ്പോർട്ടുകൾ ഗ്രാമപഞ്ചായത്തിന് നൽകേണ്ടതാണ്.
അദ്ധ്യായം III
വ്യത്യസ്ത തലങ്ങളിൽ പഞ്ചായത്തുകളുടെ രൂപീകരണം
4. പഞ്ചായത്തു രൂപീകരിക്കുന്നതിനും അതിന്റെ പേരും ആസ്ഥാനവും വിനിർദ്ദേശിക്കുന്നതിനും സർക്കാരിനുള്ള അധികാരം.-
(1) സർക്കാർ, ഗസറ്റു വിജ്ഞാപനം വഴി, വിജ്ഞാപനത്തിൽ നിർദ്ദേശിച്ചേക്കാവുന്ന തീയതി മുതൽ പ്രാബല്യത്തോടെ,-
(എ) ഓരോ ഗ്രാമത്തിനോ ഗ്രാമങ്ങളുടെ കൂട്ടത്തിനോ ഒരു ഗ്രാമപഞ്ചായത്തും;
(ബി) മദ്ധ്യതലത്തിൽ ഒരു ബ്ലോക്ക് പഞ്ചായത്തും;
(സി) ഓരോ ജില്ലാ പഞ്ചായത്തു പ്രദേശത്തിനും ഒരു ജില്ലാ പഞ്ചായത്തും;
രൂപീകരിക്കേണ്ടതും അങ്ങനെയുള്ള പഞ്ചായത്തുകളുടെ പേരും ആസ്ഥാനവും നിർദ്ദേശിക്കേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ note (2) സർക്കാരിന്, ബന്ധപ്പെട്ട പഞ്ചായത്ത് ആവശ്യപ്പെട്ടതിൻമേലോ പഞ്ചായത്തുമായി ആലോചിച്ച ശേഷമോ നിർദ്ദേശം വിജ്ഞാപനംവഴി മുൻകൂട്ടി പ്രസിദ്ധീകരിച്ചതിനുശേഷം,-
(എ) ഏതെങ്കിലും ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശത്തിൽ ഏതെങ്കിലും ഗ്രാമമോ ഗ്രാമങ്ങളുടെ കൂട്ടമോ ഉൾപ്പെടുത്തിക്കൊണ്ട് ആ ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശം വിപുലപ്പെടുത്തുകയോ;
(ബി) ഏതെങ്കിലും ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശത്തിൽനിന്ന് ഏതെങ്കിലും ഗ്രാമത്തേയോ ഗ്രാമങ്ങളുടെ കൂട്ടത്തേയോ ഒഴിവാക്കിക്കൊണ്ട് ആ ഗ്രാമ പഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശം കുറയ്ക്കുകയോ;
(സി) ഏതു തലത്തിലുമുള്ള ഒരു പഞ്ചായത്തിന്റെ ആസ്ഥാനം മാറ്റുകയോ; അല്ലെങ്കിൽ;
(ഡി) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പേരു മാറ്റുകയോ; ചെയ്യാവുന്നതാണ്:
എന്നാൽ (എ)-യും (ബി)-യും ഖണ്ഡങ്ങൾ പ്രകാരം ഒരു ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശം വിപുലപ്പെടുത്തുകയോ കുറയ്ക്കുകയോ ചെയ്യുന്ന ഏതൊരു മാറ്റവും ആ പഞ്ചായത്തിന്റെ നിലവിലുള്ള സമിതിയുടെ കാലാവധി തീരുന്ന മുറയ്ക്കല്ലാതെ പ്രാബല്യത്തിൽ വരുത്താൻ പാടുള്ളതല്ല.
(3) ഏതെങ്കിലും ഗ്രാമത്തിന്റെയോ ഗ്രാമങ്ങളുടെ കൂട്ടത്തിന്റെയോ മേൽ അധികാരികതയുടെ വിനിയോഗം അവസാനിപ്പിച്ച ഒരു ഗ്രാമപഞ്ചായത്തിൽ അഥവാ ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള സ്വത്തിന്റെ ഏതെങ്കിലും ഭാഗം കൈയൊഴിക്കുന്നതിനെ സംബന്ധിച്ചോ, അങ്ങനെയുള്ള സ്വത്തിനെ സംബന്ധിച്ചതോ അങ്ങനെയുള്ള ഗ്രാമത്തിൽനിന്നുൽഭവിക്കുന്നതോ ആയ ബാദ്ധ്യതകൾ നിറവേറ്റുന്നതു സംബന്ധിച്ചോ, അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമോ ആയ എല്ലാ കാര്യങ്ങളും ഉൾപ്പെടെ, സർക്കാരിന്, പഞ്ചായത്തുമായി ആലോചിച്ച് തങ്ങൾക്ക് ഉചിതമെന്നു തോന്നുന്ന ഉത്തരവുകൾ പാസ്സാക്കാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
5. പഞ്ചായത്തുകളുടെ ഏകാംഗീകരണവും ഭരണവും.-
(1) ഓരോ പഞ്ചായത്തും 4-ാം വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ള ആ പഞ്ചായത്തിന്റെ പേരുള്ള ഒരു ഏകാംഗീകൃതനികായം ആയിരിക്കുന്നതും, അതിനു ശാശ്വത പിന്തുടർച്ചാവകാശവും പൊതു മുദ്രയും ഉണ്ടായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ മറ്റേതെങ്കിലും നിയമത്താലോ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിയന്ത്രണങ്ങൾക്കോ മാറ്റം വരുത്തലുകൾക്കോ വിധേയമായി, അതിന്റെ ഏകാംഗീകൃത നാമത്തിൽ വ്യവഹരിക്കുകയോ വ്യവഹരിക്കപ്പെടുകയോ ചെയ്യുന്നതിനും ജംഗമമോ സ്ഥാവരമോ ആയ വസ്തുവകകൾ ആർജ്ജിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കരാറുകളിൽ ഏർപ്പെടുന്നതിനും, അത് ഏതുദ്ദേശത്തിലേക്കാണോ രൂപീകരിച്ചിട്ടുള്ളത് ആ ഉദ്ദേശങ്ങൾക്ക് ആവശ്യവും ഉചിതവും യുക്തവും ആയ എല്ലാ കാര്യങ്ങളും ചെയ്യുന്നതിനുള്ള ക്ഷമത അതിൽ നിക്ഷിപ്തമായിരിക്കുന്നതുമാണ്.
(2) ഒരു ജില്ലാ പഞ്ചായത്തോ ഒരു ബ്ലോക്ക് പഞ്ചായത്തോ ഒരു ഗ്രാമ പഞ്ചായത്തോ, ഈ ആക്റ്റിനാലോ ആക്റ്റിൻ കീഴിലോ അഥവാ തൽസമയം നിലവിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിനാലോ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുകയും ചുമതലകളും കർത്തവ്യങ്ങളും നിർവ്വഹിക്കുകയും ചെയ്യേണ്ടതും അപ്രകാരമുള്ള ഉത്തരവാദിത്വങ്ങളും അധികാര ശക്തികളും അതിന് ഉണ്ടായിരിക്കുന്നതുമാണ്.
6. പഞ്ചായത്തുകളുടെ അംഗസംഖ്യ.-
(1) നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ ഒരു ഗ്രാമപഞ്ചായത്തിന്റെയും ഒരു ബ്ലോക്കു പഞ്ചായത്തിന്റെയും ഒരു ജില്ലാപഞ്ചായത്തിന്റെയും ആകെ സ്ഥാനങ്ങളുടെ എണ്ണം, ബന്ധപ്പെട്ട പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ജനസംഖ്യ പരിഗണിച്ചുകൊണ്ട് (3)-ാം ഉപവകുപ്പിൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തോതനുസരിച്ച്, സർക്കാർ വിജ്ഞാപനം ചെയ്യേണ്ടതാണ്.
(2) സർക്കാരിന്, ഓരോ കാനേഷുമാരി അനുസരിച്ച് പ്രസക്ത കണക്കുകൾ പ്രസിദ്ധപ്പെടുത്തിയ ശേഷം, (3)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള തോതിനു വിധേയമായി, (1)-ാം ഉപവകുപ്പു പ്രകാരം വിജ്ഞാപനം ചെയ്ത ഒരു പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്താവുന്നതാണ്.
(3) (1)-ാം ഉപവകുപ്പ് പ്രകാരമോ (2)-ാം ഉപവകുപ്പ് പ്രകാരമോ വിജ്ഞാപനം ചെയ്യുന്ന സ്ഥാനങ്ങളുടെ എണ്ണം,-
(എ) ഒരു ഗ്രാമപഞ്ചായത്തിന്റെ സംഗതിയിൽ പതിമൂന്നില്‍ കുറയാനോ ഇരുപത്തിമൂന്നില്‍ കവിയാനോ;
(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ പതിമൂന്നില്‍ കുറയാനോ ഇരുപത്തിമൂന്നില്‍ കവിയാനോ;
(സി) ഒരു ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ പതിനാറില്‍ കുറയാനോ മുപ്പത്തിരണ്ടില്‍ കവിയാനോ പാടുള്ളതല്ല;
എന്നാൽ, ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ജനസംഖ്യയും അപ്രകാരമുള്ള പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് മുഖാന്തിരം നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം പ്രായോഗികമാകുന്നിടത്തോളം സംസ്ഥാനത്തൊട്ടാകെ ഒന്നു തന്നെയായിരിക്കേണ്ടതാണ്.
(4) ഒരു പഞ്ചായത്തിന്റെ അംഗസംഖ്യ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമം നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമായിരിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
7. ഗ്രാമപഞ്ചായത്തിന്റെ ഘടന.-
(1) ഓരോ ഗ്രാമപഞ്ചായത്തും 6-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്നതായിരിക്കേണ്ടതാണ്.
(2) ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ സ്ഥാനങ്ങളും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ്.
(3) ഓരോ ഗ്രാമപഞ്ചായത്തിലും പട്ടികജാതിക്കാർക്കും പട്ടിക വർഗ്ഗക്കാർക്കും സ്ഥാനങ്ങൾ സംവരണം ചെയ്യേണ്ടതാണ്.
(4) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിക്കേണ്ടതും അപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളുടെ എണ്ണത്തിന് ആ പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണവുമായുള്ള അനുപാതം, കഴിയുന്നിടത്തോളം, ആ പഞ്ചായത്തു പ്രദേശത്തെ, അതതു സംഗതിപോലെ, പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യയ്ക്ക് ആ പഞ്ചായത്തു പ്രദേശത്തെ ആകെ ജനസംഖ്യയുമായുള്ള അനുപാതം തന്നെ ആയിരിക്കേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ പഞ്ചായത്തു പ്രദേശത്തെ വിവിധ നിയോജക മണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കിവയ്ക്കക്കേണ്ടതുമാണ്:
എന്നാൽ ഒരു പഞ്ചായത്ത് പ്രദേശത്തിലെ പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യ ഏതെങ്കിലും സ്ഥാനം അവർക്കായി സംവരണം ചെയ്യുന്നതിന് അപര്യാപ്തമായി വരുന്നപക്ഷം പട്ടികജാതിക്കാരിലോ പട്ടികവർഗ്ഗക്കാരിലോ കൂടുതലുള്ള വിഭാഗത്തിന് ആ പഞ്ചായത്തിൽ ഒരു സ്ഥാനം സംവരണം ചെയ്യേണ്ടതാണ്.
(5) (4)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) സർക്കാർ, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതാണ്:
എന്നാൽ (4)-ാം ഉപവകുപ്പുപ്രകാരം, അതതു സംഗതിപോലെ, പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ സംവരണം ചെയ്ത സ്ഥാനം ഒരെണ്ണം മാത്രമേ ഉള്ളൂ എങ്കിൽ ആ സ്ഥാനം, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതില്ല.
(6) ഒരു ഗ്രാമപഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) (5)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്തതുൾപ്പെടെ സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതും, അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ പഞ്ചായത്തുപ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കി വയ്ക്കക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (7) (3) മുതൽ (6) വരെ ഉപവകുപ്പുകളിൽ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന ആളുകളെയോ സ്ത്രീകളെയോ ഒരു ഗ്രാമപഞ്ചായത്തിലെ സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയുന്നതായി കരുതപ്പെടാൻ പാടില്ലാത്തതാകുന്നു.
(8) ഒരു ഗ്രാമപഞ്ചായത്തിന് ആ ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾ തങ്ങൾക്കിടയിൽനിന്നും തിരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതാണ്.
8. ബ്ലോക്കു പഞ്ചായത്തിന്റെ ഘടന.-
(1) ഓരോ ബ്ലോക്കു പഞ്ചായത്തും,-
(എ) (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും,
(ബി) ആ ബ്ലോക്കുപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും;
അടങ്ങിയിരിക്കേണ്ടതാണ്.
(2) ഒരു ബ്ലോക്കുപഞ്ചായത്തിലെ (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാനങ്ങളും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ്.
(3) ഓരോ ബ്ലോക്ക് പഞ്ചായത്തിലും പട്ടികജാതിക്കാർക്കും പട്ടിക വർഗ്ഗക്കാർക്കും നിശ്ചിത സ്ഥാനങ്ങൾ സംവരണം ചെയ്യേണ്ടതാണ്.
(4) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിക്കേണ്ടതും അപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളുടെ എണ്ണത്തിന് ആ ബ്ലോക്ക് പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണവുമായുള്ള അനുപാതം, കഴിയുന്നിടത്തോളം, ആ ബ്ലോക്കു പഞ്ചായത്തു പ്രദേശത്തെ, അതതു സംഗതിപോലെ, പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യയ്ക്ക് ആ ബ്ലോക്കുപഞ്ചായത്തു പ്രദേശത്തെ ആകെ ജനസംഖ്യയുമായുള്ള അനുപാതം തന്നെ ആയിരിക്കേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ ബ്ലോക്കുപഞ്ചായത്തു പ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തന ക്രമമനുസരിച്ച് നീക്കിവയ്ക്കേണ്ടതുമാണ്. എന്നാൽ ഒരു ബ്ലോക്ക് പഞ്ചായത്തു പ്രദേശത്തെ പട്ടികജാതിക്കാരുടെയും പട്ടികവർഗ്ഗക്കാരുടെയും ജനസംഖ്യ ഏതെങ്കിലും സ്ഥാനം അവർക്കായി സംവരണം ചെയ്യുന്നതിന് അപര്യാപ്തമായി വന്നാൽ ഈ വിഭാഗങ്ങളിൽ കൂടുതലുള്ള വിഭാഗത്തിന് പ്രസ്തുത ബ്ലോക്ക് പഞ്ചായത്തിൽ ഒരു സ്ഥാനം സംവരണം ചെയ്യേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(5) (4)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) സർക്കാർ, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതാണ്:
എന്നാൽ (4)-ാം ഉപവകുപ്പുപ്രകാരം, അതതു സംഗതിപോലെ, പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോ സംവരണം ചെയ്ത സ്ഥാനം ഒരെണ്ണം മാത്രമേ ഉള്ളൂ എങ്കിൽ ആ സ്ഥാനം, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതില്ല.
(6) ഒരു ബ്ലോക്ക് പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) (5)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്തതുൾപ്പെടെ സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ പഞ്ചായത്തുപ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കിവയ്ക്കക്കേണ്ടതുമാണ്.
(7) (3) മുതൽ (6) വരെ ഉപവകുപ്പുകളിൽ അടങ്ങിയിട്ടുള്ള യാതൊന്നുംതന്നെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന ആളുകളെയോ സ്ത്രീകളെയോ ഒരു ബ്ലോക്കുപഞ്ചായത്തിലെ സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയുന്നതായി കരുതപ്പെടാൻ പാടില്ലാത്തതാകുന്നു.
(8) ഒരു ബ്ലോക്ക് പഞ്ചായത്തിന് ആ ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തങ്ങൾക്കിടയിൽനിന്നും തിരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതാണ്.
9. ജില്ലാ പഞ്ചായത്തിന്റെ ഘടന.-
(1) ഓരോ ജില്ലാ പഞ്ചായത്തും,-
(എ) (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും;
(ബി) ജില്ലയിലെ ബ്ലോക്കുപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും;
അടങ്ങിയിരിക്കേണ്ടതാണ്.
(2) ഒരു ജില്ലാ പഞ്ചായത്തിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാനങ്ങളും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) ഓരോ ജില്ലാ പഞ്ചായത്തിലും പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും നിശ്ചിത സ്ഥാനങ്ങൾ സംവരണം ചെയ്യേണ്ടതാണ്.
(4) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിക്കേണ്ടതും അപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളുടെ എണ്ണത്തിന് ആ ജില്ലാ പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണവുമായുള്ള അനുപാതം, കഴിയുന്നിടത്തോളം, ആ ജില്ലാ പഞ്ചായത്തുപ്രദേശത്തെ, അതതു സംഗതിപോലെ, പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യയ്ക്കു് ആ ജില്ലാ പഞ്ചായത്തുപ്രദേശത്തെ ആകെ ജനസംഖ്യയുമായുള്ള അനുപാതം തന്നെ ആയിരിക്കേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ 10-ാം വകുപ്പു് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ ജില്ലാ പഞ്ചായത്തുപ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കിവയ്ക്കക്കേണ്ടതാണ്:
എന്നാൽ ഒരു ജില്ലാ പഞ്ചായത്ത് പ്രദേശത്തെ പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യ ഏതെങ്കിലും സ്ഥാനം അവർക്കായി സംവരണം ചെയ്യുന്നതിന് അപര്യാപ്തമായി വരുന്നപക്ഷം പട്ടികജാതിക്കാരിലോ പട്ടികവർഗ്ഗക്കാരിലോ കൂടുതലുള്ള വിഭാഗത്തിന് ആ പഞ്ചാ യത്തിൽ ഒരു സ്ഥാനം സംവരണം ചെയ്യേണ്ടതാണ്.
(5)(4)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) സർക്കാർ, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതാണ്:
എന്നാൽ (4)-ാം ഉപവകുപ്പുപ്രകാരം, അതതു സംഗതിപോലെ, പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ സംവരണം ചെയ്ത സ്ഥാനം ഒരെണ്ണം മാത്രമേ ഉള്ളൂ എങ്കിൽ ആ സ്ഥാനം, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതില്ല.
(6) ഒരു ജില്ലാ പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) (5)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്തതുൾപ്പെടെ സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാര0.പ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ ജില്ലാ പഞ്ചായത്തു പ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കിവയ്ക്കക്കേണ്ടതുമാണ്.
(7) (3) മുതൽ (6) വരെ ഉപവകുപ്പുകളിൽ അടങ്ങിയിട്ടുള്ള യാതൊന്നുംതന്നെ, പട്ടികജാതികളിലോ, പട്ടികവർഗ്ഗങ്ങളിലോ പെടുന്ന ആളുകളെയോ സ്ത്രീകളെയോ ഒരു ജില്ലാ പഞ്ചായത്തിലെ സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയുന്നതായി കരുതപ്പെടാൻ പാടില്ലാത്തതാകുന്നു.
(8) ഒരു ജില്ലാ പഞ്ചായത്തിന് ആ ജില്ലാ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തങ്ങൾക്കിടയിൽനിന്നും തിരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
അദ്ധ്യായം IV
നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം
10. പഞ്ചായത്തുകളെ നിയോജകമണ്ഡലങ്ങളായി വിഭജിക്കൽ.-
(1) സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അദ്ധ്യക്ഷനായും ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത നാല് ഉദ്യോഗസ്ഥരെ അംഗങ്ങളായും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കേണ്ടതാണ്. പ്രസ്തുത ഡീലിമിറ്റേഷൻ കമ്മീഷൻ, 6-ാം വകുപ്പ് പ്രകാരം ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ അംഗസംഖ്യ നിശ്ചയിച്ചതിനും പട്ടികജാതികൾക്കും പട്ടികവർഗ്ഗക്കാർക്കും സ്ത്രീകൾക്കും സംവരണം ചെയ്യാനുള്ള സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിച്ചതിനും ശേഷം കഴിയുന്നത്ര വേഗത്തിൽ
(എ) ഓരോ പഞ്ചായത്തിന്റെയും അതിന് എത്ര സ്ഥാനങ്ങളുണ്ടോ അത്രയും നിയോജകമണ്ഡലങ്ങളായി വിഭജിക്കേണ്ടതും അപ്രകാരമുള്ള നിയോജകമണ്ഡലങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കേണ്ടതുമാണ്:
എന്നാൽ ഓരോ നിയോജകമണ്ഡലത്തിലേയും ജനസംഖ്യ പ്രായോഗികമാകുന്നിടത്തോളം, ആ പഞ്ചായത്തുപ്രദേശത്തിലൊട്ടാകെ ഒന്നുതന്നെ ആയിരിക്കേണ്ടതാണ്:
കൂടാതെ, ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂപ്രദേശം നിയോജക മണ്ഡലമായി വിഭജിക്കുമ്പോൾ അങ്ങനെയുള്ള നിയോജക മണ്ഡലങ്ങളുടെ അതിരുകൾ യാതൊരു ഗ്രാമപഞ്ചായത്തിന്റെ നിയോജക മണ്ഡലത്തേയോ, ഒരു ജില്ലാ പഞ്ചായത്തിന്റെ ഭൂപ്രദേശം നിയോജക മണ്ഡലങ്ങളായി വിഭജിക്കുമ്പോൾ അങ്ങനെയുള്ള നിയോജക മണ്ഡലങ്ങളുടെ അതിരുകൾ യാതൊരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ നിയോജക മണ്ഡലത്തെയോ ഒന്നിലധികം ഭാഗങ്ങളായി വേർതിരിക്കാത്ത വിധത്തിൽ നിശ്ചയിക്കേണ്ടതാണ്.
(1എ) ഡീലിമിറ്റേഷൻ കമ്മീഷന്റെ നടത്തിപ്പിനായുള്ള ഉദ്യോഗസ്ഥർ, ക്വാറം ഉൾപ്പെടെയുള്ള യോഗനടപടിക്രമങ്ങൾ ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം ആയിരിക്കേണ്ടതാണ്.
(1 ബി) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, സംവരണം ചെയ്യാനുള്ള സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിച്ചതിന് ശേഷം, പട്ടിക ജാതികൾക്കോ പട്ടിക വർഗ്ഗങ്ങൾക്കോ സ്ത്രീകൾക്കോ സംവരണം ചെയ്യേണ്ടതായ നിയോജക മണ്ഡലമോ നിയോജക മണ്ഡലങ്ങളോ നീക്കി വയ്ക്കേണ്ടതാണ്.
(2) ഡീലിമിറ്റേഷൻ കമ്മീഷൻ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ)(1)-ാം ഉപവകുപ്പ്(എ) ഖണ്ഡത്തിൽ പരാമർശിക്കപ്പെട്ട സംഗതികളെ സംബന്ധിച്ച ഡീലിമിറ്റേഷൻ കമ്മീഷന്റെ നിർദ്ദേശങ്ങൾ ഏതു തീയതിയിലോ അതിനുശേഷമോ ആണ് ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണനയ്ക്കക്കെടുക്കുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു നോട്ടീസ് സഹിതം, പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആ നോട്ടീസിൽ പ്രത്യേകം പറയുന്ന ഒരു തീയതിക്കു മുമ്പ് ക്ഷണിച്ചുകൊണ്ടുള്ളത്, ബന്ധപ്പെട്ട പഞ്ചായത്തിലെ നോട്ടീസ് ബോർഡിലും അങ്ങനെയുള്ള പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിലെ പ്രമുഖ സ്ഥലത്തും പതിച്ചുകൊണ്ട് പ്രസിദ്ധീകരിക്കേണ്ടതും;
(ബി) (എ) ഖണ്ഡപ്രകാരമുള്ള പ്രസിദ്ധീകരണം നടത്തിയ വസ്തുത ഗസറ്റിലും ബന്ധപ്പെട്ട പഞ്ചായത്തു പ്രദേശത്ത് വ്യാപകമായി പ്രചാരമുള്ള രണ്ട് പ്രാദേശിക പ്രതങ്ങളിലും പ്രസിദ്ധീകരിക്കേണ്ടതും;
(സി) അപ്രകാരം വിനിർദ്ദേശിക്കപ്പെട്ട തീയതിക്കുമുമ്പ് ലഭിക്കുന്ന എല്ലാ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണിക്കേണ്ടതും;
(ഡി) നിയോജക മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കേണ്ടതും ആകുന്നു;
(2എ) പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും സ്ത്രീകൾക്കും സംവരണം ചെയ്യപ്പെടേണ്ടതായ നിയോജക മണ്ഡലങ്ങൾ ആവർത്തന ക്രമമനുസരിച്ച് ഏത് നിയോജക മണ്ഡലത്തിലേക്കാണ് നൽകേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിലേക്കായി വിജ്ഞാപനം വഴി നിശ്ചയിക്കുന്ന സമയത്തും തീയതിയിലും, സ്ഥലത്തും വച്ചും കമ്മീഷൻ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടതാണ്.
(2ബി) (2എ) ഉപവകുപ്പ് പ്രകാരം നടത്തിയ നറുക്കെടുപ്പിനുശേഷം പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ അല്ലെങ്കിൽ സ്ത്രീകൾക്കോ ആയി സംവരണം ചെയ്യപ്പെട്ട നിയോജകമണ്ഡലം തീരുമാനിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പുറപ്പെടുവിക്കേണ്ടതാണ്.
(3)സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഡീലിമിറ്റേഷൻ കമ്മീഷനോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3.എ) ഡീലിമിറ്റേഷൻ കമ്മീഷൻ നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം സംബന്ധിച്ച ഈ വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച ഏതൊരു ഉത്തരവും ഗസറ്റിൽ പ്രസിദ്ധീകരിക്കേണ്ടതും അതിന് നിയമപ്രാബല്യമുണ്ടായിരിക്കുന്നതുമാണ്.
ഈ വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച ഒരു ഉത്തരവ് യാതൊരു കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല.
(4) (2)-ാം ഉപവകുപ്പിൻ കീഴിൽ പ്രസിദ്ധീകരിച്ച നിർദ്ദേശങ്ങളുടെയും പുറപ്പെടുവിച്ച അന്തിമ ഉത്തരവുകളുടെയും മൂന്നു പകർപ്പുകൾ വീതം ഡീലിമിറ്റേഷൻ കമ്മീഷൻ നിയമസഭയിൽ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ബന്ധപ്പെട്ട പഞ്ചായത്തുതലത്തിലുള്ള കമ്മറ്റികൾക്ക് സൗജന്യമായി കൊടുക്കേണ്ടതും പ്രസ്തുത ഉത്തരവുകളുടെ കോപ്പി ആവശ്യപ്പെടുന്നവർക്കെല്ലാം ഡീലിമിറ്റേഷൻ കമ്മീഷൻ നിശ്ചയിക്കുന്ന വിലയ്ക്ക് പൊതുജനങ്ങൾക്ക് വിൽപ്പനയ്ക്ക് ലഭ്യമാക്കേണ്ടതാണ്.
11. അച്ചടിത്തെറ്റുകൾ മുതലായവ തിരുത്താനുള്ള അധികാരം.-
10-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവിലെ ഏതെങ്കിലും അച്ചടിത്തെറ്റുകളോ അഥവാ മനഃപൂർവ്വ മല്ലാത്ത നോട്ടപിശകുമൂലമോ വിട്ടുപോകൽ മൂലമോ ഉണ്ടായിട്ടുള്ള ഏതെങ്കിലും തെറ്റുകളോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഡീലിമിറ്റേഷൻ കമ്മീഷനോ കാലാകാലങ്ങളിൽ തിരുത്താവുന്നതാണ്.
അദ്ധ്യായം V
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനിലെ ഉദ്യോഗസ്ഥൻമാരും സ്റ്റാഫും
12. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ സ്റ്റാഫ്-
(1) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 243 കെ അനുച്ഛേദം (3)-ാം ഖണ്ഡത്തിൻകീഴിൽ ഒരു അഭ്യർത്ഥന ഗവർണ്ണറോട് നടത്തിയശേഷം കഴിയുന്നതും വേഗം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിനാവശ്യമായേക്കാവുന്നത്ര ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും സേവനം സർക്കാർ വിട്ടുകൊടുക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) സർക്കാരിന്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനുമായി ആലോചിച്ച് ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുടെ പദവിക്ക് താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷന്റെ സെക്രട്ടറിയായി നിയമിക്കാവുന്നതാണ്.
(3) (1)-ാം ഉപവകുപ്പിലും (2)-ാം ഉപവകുപ്പിലും പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാരും ജീവനക്കാരും എല്ലാ ആവശ്യങ്ങൾക്കും സർക്കാർ ജീവനക്കാരായി തുടരുന്നതും അവരുടെ സേവന വ്യവസ്ഥകളും ഉപാധികളും സർക്കാരിനു കീഴിൽ അവർക്ക് ബാധകമായിരുന്നപോലെതന്നെ തുടരുന്നതുമാണ്.
(4) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി ആലോചിച്ച് സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ അപ്രകാരമുള്ള ഉദ്യോഗസ്ഥൻമാരെ, ഈ ആക്റ്റ് പ്രകാരം നിയോജകമണ്ഡലങ്ങളുടെ വോട്ടർ പട്ടിക തയ്യാറാക്കുകയും പുതുക്കുകയും ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിനും വേണ്ടിയുള്ള ഉദ്യോഗസ്ഥൻമാരായി സ്ഥാന നിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്.
13. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർ.-(1) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി ആലോചിച്ച്, സർക്കാരിന്റെയോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെയോ ഒരു ഉദ്യോഗസ്ഥനെ ഓരോ ജില്ലയ്ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്:
എന്നാൽ, ആ ഉദ്യോഗത്തിന്റെ ചുമതലകൾ അങ്ങനെയുള്ള ഒരൊറ്റ് ഉദ്യോഗസ്ഥനെക്കൊണ്ട് തൃപ്തികരമായി നിർവ്വഹിക്കാൻ കഴിയുകയില്ല എന്ന് ബോദ്ധ്യപ്പെടുന്നുവെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു ജില്ലയ്ക്ക് അങ്ങനെയുള്ള ഒന്നിലധികം ഉദ്യോഗസ്ഥൻമാരെ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യാവുന്നതാണ്.
(2) ഒരു ജില്ലയ്ക്ക് ഒന്നിൽ കൂടുതൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്തിട്ടുള്ളിടത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്തതുകൊണ്ടുള്ള ആ ഉത്തരവിൽ, അപ്രകാരമുള്ള ഓരോ ഉദ്യോഗസ്ഥനും ഏതു പ്രദേശം സംബന്ധിച്ചാണോ അധികാരം വിനിയോഗിക്കേണ്ടത് ആ പ്രദേശം, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, പ്രത്യേകം പറയേണ്ടതാണ്.
(3) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ മേലന്വേഷണത്തിനും മാർഗ്ഗനിർദ്ദേശത്തിനും നിയ ന്ത്രണത്തിനും വിധേയമായി, ഓരോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലയിലെ തന്റെ അധി കാരപരിധിയിൽപ്പെടുന്ന പ്രദേശത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും വോട്ടർപട്ടികകൾ തയ്യാ റാക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെ തെരഞ്ഞെടുപ്പു നടത്തുന്നത് സംബന്ധിച്ച എല്ലാ ജോലികളും ഏകോപിപ്പിക്കുകയും അവയ്ക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടതാണ്.
(4) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തന്നെ ഭരമേൽപ്പിച്ചേക്കാവുന്ന പ്രകാരമുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റു കർത്തവ്യങ്ങൾ കൂടി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നിർവ്വഹിക്കേണ്ടതാണ്.
14. തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ.-
(1)ഒരു ഗ്രാമപഞ്ചായത്തിലുൾപ്പെട്ട എല്ലാ നിയോജകമണ്ഡലങ്ങളിലേയും വോട്ടർ പട്ടികകൾ ഒരു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ നിർണ്ണയിക്കപ്പെടുന്ന പ്രകാരം തയ്യാറാക്കുകയും പുതുക്കുകയും ചെയ്യേണ്ടതും, അയാൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരുമായി ആലോചിച്ച് ഇതിലേക്കായി സ്ഥാന നിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യുന്ന, സർക്കാരിന്റെയോ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ ഉദ്യോഗസ്ഥനായിരിക്കേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്, നിർണ്ണയിക്കപ്പെടാവുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി, നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടർപട്ടികകൾ തയ്യാറാക്കുന്നതിലേക്കും പുതുക്കുന്നതിലേക്കും വേണ്ടി അനുയോജ്യരായ എയിഡഡ് സ്കൂൾ ഉൾപ്പെടെയുള്ള സ്കൂൾ അദ്ധ്യാപകരെയോ, സർക്കാർ ജീവനക്കാരെയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയോ നിയോഗിക്കാവുന്നതാണ്.
15. അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ.-
(1) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് ഏതെങ്കിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനെ അയാളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിലേക്കായി ഒന്നോ അതിൽകൂടുതലോ ആളുകളെ അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻമാരായി സ്ഥാനനിർദ്ദേശം ചെയ്യാവുന്നതാണ്:
എന്നാൽ, അങ്ങനെയുള്ള ഓരോ ആളും സർക്കാരിലേയോ ഒരു പഞ്ചായത്തിലേയോ ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്.
(2) ഏതൊരു അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനും, തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിന് വിധേയമായി, തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ എല്ലാ ചുമതലകളുമോ അവയിൽ ഏതെങ്കിലുമോ നിർവ്വഹിക്കാൻ ക്ഷമത ഉണ്ടായിരിക്കുന്നതാണ്.
അദ്ധ്യായം VI
വോട്ടർ പട്ടിക തയ്യാറാക്കൽ
16. ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള വോട്ടർ പട്ടിക.-
(1) ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ നിയോജകമണ്ഡലത്തിനും ഈ ആക്റ്റിന്റെ വ്യവസ്ഥകൾക്കനുസൃതമായി ഒരു വോട്ടർ പട്ടിക തയ്യാറാക്കേണ്ടതാണ്.
(2) കരട് വോട്ടർപട്ടിക അതതു പഞ്ചായത്ത് ആഫീസിലും വില്ലേജ് ആഫീസിലും ബ്ലോക്ക് ആസ്ഥാനത്തും താലൂക്കാഫീസിലും പ്രസിദ്ധീകരിച്ച് വോട്ടർമാർക്ക് പരിശോധനയ്ക്ക് സൗകര്യം നൽകേണ്ടതും, ആക്ഷേപങ്ങളിലും അപേക്ഷകളിലും തീരുമാനമെടുത്ത ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതുമാണ്.
(3) ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും നിയോജകമണ്ഡലങ്ങൾക്കുവേണ്ടിയുള്ള വോട്ടർപട്ടിക, അതതു സംഗതി പോലെ, ബ്ലോക്ക് പഞ്ചായത്തിലേയോ ജില്ലാ പഞ്ചായത്തിലേയോ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ട എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള വോട്ടർ പട്ടികകൾ ഉൾക്കൊണ്ടതായിരിക്കുന്നതും അങ്ങനെയുള്ള നിയോജക മണ്ഡലങ്ങൾക്ക് പ്രത്യേക വോട്ടർ പട്ടിക തയ്യാറാക്കുകയോ പുതുക്കുകയോ ചെയ്യേണ്ട ആവശ്യമില്ലാത്തതുമാകുന്നു.
17. വോട്ടർ പട്ടികയിലെ രജിസ്ട്രേഷനുള്ള അയോഗ്യതകൾ.-
(1) ഒരാൾ ഒരു വോട്ടർ പട്ടികയിലെ രജിസ്ട്രേഷന്, അയാൾ-
(എ) ഭാരത പൗരൻ അല്ലെങ്കിലോ; അല്ലെങ്കിൽ
(ബി) സ്ഥിരബുദ്ധിയില്ലാത്ത ആളായിരിക്കുകയും അങ്ങനെയുള്ളവനാണെന്ന് ക്ഷമതയുള്ള ഒരു കോടതിയാൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നവനും ആണെങ്കിലോ; അല്ലെങ്കിൽ
(സി) തിരഞ്ഞെടുപ്പുകളോടനുബന്ധിച്ചുള്ള അഴിമതി പ്രവൃത്തികളും മറ്റ് കുറ്റകൃത്യങ്ങളും സംബന്ധിച്ച ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വോട്ടു രേഖപ്പെടുത്തുന്നതിൽനിന്നും തൽസമയം അയോഗ്യനാക്കപ്പെട്ടിരിക്കുന്നു എങ്കിലോ;
അയോഗ്യനായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) രജിസ്ട്രേഷനുശേഷം അങ്ങനെ അയോഗ്യനായിത്തീരുന്ന ഏതെങ്കിലും ആളിന്റെ പേര്, അത് ഉൾപ്പെട്ടിട്ടുള്ള വോട്ടർപട്ടികയിൽ നിന്നും ഉടനടി വെട്ടിക്കളയേണ്ടതാകുന്നു:
എന്നാൽ, (1)-ാം ഉപവകുപ്പ് (സി) ഖണ്ഡത്തിൻ കീഴിലെ ഒരു അയോഗ്യത കാരണം ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്നും വെട്ടിക്കളയപ്പെടുന്ന ഏതെങ്കിലും ആളുടെ പേര് അങ്ങനെയുള്ള അയോഗ്യത നീക്കം ചെയ്യുവാൻ അധികാരപ്പെടുത്തുന്ന ഏതെങ്കിലും നിയമത്തിൻ കീഴിൽ അങ്ങനെയുള്ള പട്ടിക പ്രാബല്യത്തിലുള്ള കാലത്ത്, അങ്ങനെയുള്ള അയോഗ്യത നീക്കം ചെയ്യപ്പെടുന്നുവെങ്കിൽ, ഉടനടി ആ പട്ടികയിൽ തിരികെ ചേർക്കേണ്ടതാണ്.
18. യാതൊരാളും ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെടാൻ പാടില്ലെന്ന്.-
യാതൊരാൾക്കും ഒന്നിലധികം നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
19. യാതൊരാളും ഏതെങ്കിലും നിയോജകമണ്ഡലത്തിൽ ഒന്നിലധികം പ്രാവശ്യം രജിസ്റ്റർ ചെയ്യപ്പെടാൻ പാടില്ലെന്ന്.-
യാതൊരാൾക്കും ഏതെങ്കിലും നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടർ പട്ടികയിൽ ഒന്നിലധികം പ്രാവശ്യം രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
20. രജിസ്ട്രേഷനുള്ള ഉപാധികൾ.-
ഈ അദ്ധ്യായത്തിലെ മുൻ പറഞ്ഞ വ്യവസ്ഥകൾക്കു വിധേയമായി
(എ) യോഗ്യത കണക്കാക്കുന്ന തീയതിയിൽ പതിനെട്ടുവയസ്സിൽ കുറയാതിരിക്കുകയും;
(ബി) ഒരു നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനായിരിക്കുകയും;
ചെയ്യുന്ന ഏതൊരാൾക്കും, ആ നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
21.'സാധാരണ താമസക്കാരൻ' എന്നതിന്റെ അർത്ഥം.-
(1) ഒരാൾക്ക് ഒരു നിയോജക മണ്ഡലത്തിൽ ഒരു വാസസ്ഥലത്തിന്റെ ഉടമാവകാശമോ കൈവശാവകാശമോ ഉണ്ടെന്നുള്ള കാര ണത്തിൻമേൽ മാത്രം അയാൾ ആ നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനായി കരു തപ്പെടുന്നതല്ല.
(2) തന്റെ സാധാരണ താമസ സ്ഥലത്തുനിന്ന് താൽക്കാലികമായി സ്വയം അസന്നിഹിതനാകുന്ന ഒരാൾ ആ കാരണത്താൽ അവിടത്തെ സാധാരണ താമസക്കാരൻ അല്ലാതായിത്തീരുന്നതല്ല.
(3) പാർലമെന്റിലെയോ സംസ്ഥാന നിയമസഭയിലെയോ ഒരു അംഗമോ, ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ താൻ അങ്ങനെയുള്ള അംഗമായിട്ടോ പ്രസിഡന്റായിട്ടോ വൈസ് പ്രസിഡന്റായിട്ടോ, അതതു സംഗതിപോലെ, തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഏത് നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടർ പട്ടികയിലാണോ ഒരു സമ്മതിദായകനായി രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്, ആ നിയോജകമണ്ഡലത്തിൽ, അങ്ങനെയുള്ള അംഗമെന്നോ പ്രസിഡന്റെന്നോ വൈസ് പ്രസിഡന്റെന്നോ ഉള്ള നിലയ്ക്കുള്ള തന്റെ ചുമതലകളുമായി ബന്ധപ്പെട്ട കാരണത്താൽ തന്റെ ഔദ്യോഗിക കാലത്ത് അസന്നിഹിതനായിരുന്നു എന്നതുകൊണ്ടുമാത്രം അവിടത്തെ സാധാരണ താമസക്കാരനല്ലാതായിത്തീരുന്നതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4) മാനസികരോഗമോ മാനസികവൈകല്യമോ ഉള്ള ആളുകളെ സ്വീകരിക്കുന്നതിനോ ചികിൽസിക്കുന്നതിനോ ആയി മുഴുവനായോ മുഖ്യമായോ പരിപാലിച്ചുപോരുന്ന ഏതെങ്കിലും സ്ഥാപനത്തിലെ രോഗിയായിട്ടുള്ളതോ അല്ലെങ്കിൽ ഏതെങ്കിലും സ്ഥലത്ത് തടവിലോ മറ്റു നിയമപരമായ കസ്റ്റഡിയിലോ, വച്ചിട്ടുള്ളതോ ആയ ഒരാളെ ആ കാരണത്താൽ മാത്രം ആ സ്ഥലത്തെ സാധാരണ താമസക്കാരനായി കണക്കാക്കാൻ പാടുള്ളതല്ല.
(5) ഏതെങ്കിലും സംഗതിയിൽ, ഒരാൾ ഏതെങ്കിലും പ്രസക്ത സമയത്ത് ഒരു സ്ഥലത്ത് സാധാരണ താമസക്കാരനാണോ എന്ന ഒരു പ്രശ്നം ഉദിക്കുന്നപക്ഷം, സംഗതിയുടെ എല്ലാ വസ്തുതകളും ഇതിലേക്കായി ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും പരിഗണിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആ പ്രശ്നത്തിൽ തീർപ്പുകൽപ്പിക്കേണ്ടതാണ്.
21 എ. പ്രവാസി ഭാരതീയർക്ക് വോട്ടർപ്പട്ടികയിൽ സമ്മതിദായകരായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.-
ഈ അദ്ധ്യായത്തിലെ മറ്റു വ്യവസ്ഥകളിൽ വിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും, 1950-ലെ ജനപ്രാതിനിധ്യ ആക്റ്റിലെ (1950-ലെ 43-ാം കേന്ദ്ര ആക്റ്റ്) 20എ വകുപ്പിൽ പറഞ്ഞ പ്രകാരമുള്ള ഏതൊരു ഭാരത പൗരനും അയാളുടെ പാസ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന താമസസ്ഥലം സ്ഥിതിചെയ്യുന്ന നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടർപ്പട്ടികയിൽ സമ്മതിദായകനായി രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
22. വോട്ടർ പട്ടികകളുടെ തയ്യാറാക്കലും പുതുക്കലും.-
(1) ഓരോ ഗ്രാമപഞ്ചായത്തിലെയും ഓരോ നിയോജകമണ്ഡലത്തിനുമുള്ള വോട്ടർ പട്ടിക യോഗ്യത കണക്കാക്കുന്ന തീയതി ക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ തയ്യാറാക്കേണ്ടതും, ഈ ആക്റ്റിന്റെ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കനുസൃതമായി അന്തിമമായി പ്രസിദ്ധീകരിച്ച ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതും ആണ്.
(2) പ്രസ്തുത വോട്ടർ പട്ടിക.-
(എ) കാരണങ്ങൾ എഴുതി രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മറ്റുവിധത്തിൽ നിർദ്ദേശിച്ചിട്ടില്ലാത്ത പക്ഷം,-
(i) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഓരോ പൊതു തെരഞ്ഞെടുപ്പിനു മുൻപും;
(ii) ആ നിയോജകമണ്ഡലത്തിന് അനുവദിച്ചിട്ടുള്ള ഒരു സ്ഥാനത്തിന്റെ ആകസ്മിക ഒഴിവ് നികത്തുന്നതിനുള്ള ഓരോ ഉപതെരഞ്ഞെടുപ്പിനു മുൻപും;
യോഗ്യത കണക്കാക്കുന്ന തീയതിക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പുതുക്കേണ്ടതാണ്;
(ബി) ഏതെങ്കിലും വർഷത്തിൽ അതു പുതുക്കേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളപക്ഷം,
യോഗ്യത കണക്കാക്കുന്ന തീയതിക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പുതുക്കേണ്ടതാണ്:
എന്നാൽ, മേൽപറഞ്ഞ പ്രകാരം വോട്ടർ പട്ടിക പുതുക്കിയിട്ടില്ലെങ്കിൽ അത് പ്രസ്തുത വോട്ടർ പട്ടികയുടെ സാധുതയെയോ തുടർന്നുള്ള പ്രവർത്തനത്തെയോ ബാധിക്കുന്നതല്ല.
(3) (2)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് ഏതു സമയത്തും, രേഖപ്പെടുത്തിയ കാരണങ്ങളാൽ, ഏതെങ്കിലും നിയോജകമണ്ഡലത്തിലെയോ ഒരു നിയോജക മണ്ഡലത്തിന്റെ ഭാഗത്തിന്റെയോ വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കൽ കമ്മീഷന് യുക്തമെന്ന് തോന്നുന്ന രീതിയിൽ നടത്തുന്നതിന് നിർദ്ദേശിക്കാവുന്നതാണ്:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, അങ്ങനെയുള്ള ഏതെങ്കിലും നിർദ്ദേശം പുറപ്പെടുവിച്ച സമയത്ത് നിയോജകമണ്ഡലത്തിൽ പ്രാബല്യത്തിലിരുന്ന വോട്ടർ പട്ടിക, ഈ ആക്റ്റിന്റെ മറ്റു വ്യവസ്ഥകൾക്കു വിധേയമായി, അങ്ങനെ നിർദ്ദേശിക്കപ്പെട്ട പ്രത്യേക പുതുക്കൽ പൂർത്തിയാകുന്നതുവരെ പ്രാബല്യത്തിൽ തുടരുന്നതാണ്.
23. വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പുകൾ തിരുത്തൽ.-
ഒരു നിയോജക മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്, തനിക്കു നൽകുന്ന അപേക്ഷയിൻമേലോ അഥവാ സ്വമേധയായോ, തനിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണവിചാരണയ്ക്കുശേഷം ആ പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ഏതെങ്കിലും ഉൾക്കുറിപ്പ്,-
(എ) ഏതെങ്കിലും വിശദാംശം സംബന്ധിച്ച പിശകാണെന്നോ ന്യൂനതയുള്ളതാണെന്നോ, അല്ലെങ്കിൽ
(ബി) ബന്ധപ്പെട്ട ആൾ നിയോജകമണ്ഡലത്തിനുള്ളിലെ തന്റെ സാധാരണ താമസസ്ഥലം മാറ്റി എന്ന കാരണത്താൽ പട്ടികയിലെ മറ്റൊരു സ്ഥാനത്തേക്ക് മാറ്റേണ്ടതാണെന്നോ, അല്ലെങ്കിൽ
(സി) ബന്ധപ്പെട്ടയാൾ മരിച്ചുപോയെന്നോ അഥവാ ആ നിയോജകണ്ഡലത്തിൽ സാധാരണ താമസക്കാരനല്ലാതായിത്തീർന്നെന്നോ അഥവാ ആ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് മറ്റു വിധത്തിൽ അവകാശമുള്ളവനല്ലെന്നോ ഉള്ള കാരണത്താൽ നീക്കം ചെയ്യേണ്ടതാണെന്നോ, ബോദ്ധ്യപ്പെടുന്നപക്ഷം, തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഇതിലേക്കായി നൽകിയേക്കാവുന്ന സാമാന്യമോ പ്രത്യേകമോ ആയ നിർദ്ദേശങ്ങൾ വല്ലതുമുണ്ടെങ്കിൽ അവയ്ക്ക് വിധേയമായി, ആ ഉൾക്കുറിപ്പ് ഭേദഗതി ചെയ്യുകയോ, സ്ഥാനം മാറ്റുകയോ, നീക്കം ചെയ്യുകയോ ചെയ്യേണ്ടതാണ്.
എന്നാൽ, (എ) ഖണ്ഡത്തിന്റെയോ (ബി) ഖണ്ഡത്തിന്റെയോ കീഴിലുള്ള ഏതെങ്കിലും കാരണത്തിൻമേലുള്ള എന്തെങ്കിലും നടപടിയോ, അല്ലെങ്കിൽ ബന്ധപ്പെട്ട ആൾ നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനല്ലാതായിത്തീർന്നെന്നോ അയാൾ ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് മറ്റ് വിധത്തിൽ അവകാശമുള്ളവനല്ലെന്നോ ഉള്ള കാരണത്തിൻമേൽ (സി) ഖണ്ഡത്തിൻകീഴിലുള്ള ഏതെങ്കിലും നടപടിയോ എടുക്കുന്നതിന് മുൻപായി, തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട ആളിന് അയാളെ സംബന്ധിച്ച എടുക്കാനുദ്ദേശിക്കുന്ന നടപടിയെ സംബന്ധിച്ച് അയാൾക്ക് പറയാനുള്ളത് പറയുവാൻ ന്യായമായ ഒരവസരം നൽകേണ്ടതാണ്.
24. വോട്ടർ പട്ടികകളിൽ പേർ ഉൾപ്പെടുത്തൽ.-
(1) ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതൊരാൾക്കും ആ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോട് അപേക്ഷിക്കാവുന്നതാണ്.
(2) വോട്ടർ പട്ടികയിൽ, രജിസ്റ്റർ ചെയ്യപ്പെടുവാൻ അപേക്ഷൻ അവകാശമുള്ളവനാണെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം, അയാളുടെ പേര് അതിൽ ഉൾപ്പെടുത്തുവാൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ രേഖാമൂലം നിർദ്ദേശിക്കേണ്ടതാണ്. എന്നാൽ, അപേക്ഷകൻ മറ്റേതെങ്കിലും ഒരു നിയോജകണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ അങ്ങനെയുള്ള മറ്റേ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനെ വിവരം അറിയിക്കേണ്ടതും, ആ ഉദ്യോഗസ്ഥൻ അങ്ങനെ അറിയിപ്പു കിട്ടിയാലുടൻ ആ പട്ടികയിൽ നിന്നും അപേക്ഷകന്റെ പേർ വെട്ടിക്കളയേണ്ടതുമാണ്.
(3) ഒരു നിയോജകമണ്ഡലത്തിലെ ഒരു തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപ്രതികകൾ സമർപ്പിക്കുന്നതിനുള്ള അവസാനദിവസത്തിനുശേഷവും ആ തിരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനു മുൻപും, 23-ാം വകുപ്പിൻ കീഴിൽ, ഏതെങ്കിലും ഉൾക്കുറിപ്പിൽ ഏതെങ്കിലും ഭേദഗതിയോ സ്ഥാനം മാറ്റലോ നീക്കംചെയ്യലോ നടത്തുവാനോ ഈ വകുപ്പിൻ കീഴിൽ ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുവാനുള്ള നിർദ്ദേശം നല്കുവാനോ പാടില്ലാത്തതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
25. അപ്പീലുകൾ.-
നിർണ്ണയിക്കപ്പെടാവുന്ന സമയത്തിനുള്ളിലും രീതിയിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ 23-ാം വകുപ്പിന്റെയോ 24-ാം വകുപ്പിന്റെയോ കീഴിലെ ഏതെങ്കിലും ഉത്തരവിൽ നിന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒരു അപ്പീൽ ഉണ്ടായിരിക്കുന്നതാണ്.
26. അപേക്ഷകളുടേയും അപ്പീലുകളുടേയും ഫീസ്.-
23-ാം വകുപ്പിന്റെയോ 24-ാം വകുപ്പിന്റെയോ കീഴിലുള്ള ഏതൊരു അപേക്ഷയും 25-ാം വകുപ്പിന്റെ കീഴിലുള്ള ഏതൊരു അപ്പീലും നിർണ്ണയിക്കപ്പെടുന്ന ഫീസ് സഹിതമുള്ളതായിരിക്കേണ്ടതും, പ്രസ്തുത ഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ലാത്തതും ആകുന്നു.
27. വ്യാജ പ്രഖ്യാപനങ്ങൾ ചെയ്യുന്നത്.-
ഏതെങ്കിലും ആൾ-
(എ) ഒരു വോട്ടർ പട്ടികയുടെ തയ്യാറാക്കലോ, പുതുക്കലോ തിരുത്തലോ, അല്ലെങ്കിൽ
(ബി) ഏതെങ്കിലും ഉൾക്കുറിപ്പ് ഒരു വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതോ അതിൽനിന്ന നീക്കുന്നതോ, സംബന്ധിച്ച് വ്യാജമായതും, വ്യാജമാണെന്ന് താനറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നതോ അഥവാ സത്യമാണെന്ന് താൻ വിശ്വസിക്കാത്തതോ ആയ ഒരു പ്രസ്താവനയോ പ്രഖ്യാപനമോ ചെയ്യുന്നുവെങ്കിൽ അയാൾ രണ്ടു വർഷത്തോളമാകാവുന്ന തടവുശിക്ഷയോ അയ്യായിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
28. വോട്ടർ പട്ടിക തയ്യാറാക്കുക മുതലായവ സംബന്ധിച്ച ഔദ്യോഗിക കർത്തവ്യ ത്തിന്റെ ലംഘനം.-
(1) വോട്ടർ പട്ടിക തയ്യാറാക്കലോ പുതുക്കലോ തിരുത്തലോ അല്ലെങ്കിൽ ഏതെങ്കിലും ഉൾക്കുറിപ്പ് ആ പട്ടികയിൽ ഉൾപ്പെടുത്തുകയോ അതിൽനിന്ന് വിട്ടുകളയുകയോ ചെയ്യുന്നതു സംബന്ധിച്ച ഏതെങ്കിലും ഔദ്യോഗിക കർത്തവ്യം നിർവ്വഹിക്കാൻ ഈ ആക്റ്റോ അതിൻ കീഴിലോ ആവശ്യപ്പെടുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോ അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ മറ്റേതെങ്കിലും ആളോ ന്യായമായ കാരണം കൂടാതെ അങ്ങനെയുള്ള ഔദ്യോഗിക കർത്തവ്യത്തിന്റെ ലംഘനമായ ഏതെങ്കിലും കൃത്യത്തിനോ കൃത്യവിലോപത്തിനോ കുറ്റക്കാരനാകുകയാണെങ്കിൽ അയാൾ ആയിരം രൂപയിൽ കുറയാതെയുള്ള പിഴ ശിക്ഷ നൽകി ശിക്ഷിക്കപ്പെടേണ്ടതാകുന്നു.
(2) അങ്ങനെയുള്ള ഉദ്യോഗസ്ഥനോ മറ്റാൾക്കോ എതിരായി മുൻപറഞ്ഞതുപോലെയുള്ള ഏതെങ്കിലും കൃത്യമോ കൃത്യവിലോപമോ സംബന്ധിച്ച നഷ്ടപരിഹാരത്തിന് യാതൊരു വ്യവഹാരമോ മറ്റേതെങ്കിലും നിയമനടപടിയോ നിലനിൽക്കുന്നതല്ല.
(3) (1)-ാം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന ഏതെങ്കിലും കുറ്റത്തിൻമേൽ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവുവഴിയോ അത് അധികാരപ്പെടുത്തിയ പ്രകാരമോ കൊടുക്കുന്ന ഒരു പരാതിയില്ലാത്ത പക്ഷം, യാതൊരു കോടതിയും നടപടിയെടുക്കുവാൻ പാടുള്ളതല്ല.
അദ്ധ്യായം VII
യോഗ്യതകളും അയോഗ്യതകളും
29. ഒരു പഞ്ചായത്തിലെ അംഗത്തിനുള്ള യോഗ്യതകൾ.-
ഒരാൾ, ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഒരു സ്ഥാനം നികത്തുവാൻ തിരഞ്ഞെടുക്കപ്പെടുന്നതിന്,-
(എ) ആ പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉണ്ടായിരിക്കുകയും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) നോമിനേഷൻ സമർപ്പിക്കുന്ന തീയതിയിൽ തന്റെ ഇരുപത്തിയൊന്നാം വയസ് പൂർത്തിയാക്കിയിരിക്കുകയും;
(സി) പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തിന്റെ സംഗതിയിൽ, താൻ, അതതു സംഗതിപോലെ, ആ ജാതികളിലേതിലെയെങ്കിലുമോ അല്ലെങ്കിൽ ആ വർഗ്ഗങ്ങളിലേതിലെയെങ്കിലുമോ ഒരംഗമായിരിക്കുകയും;
(ഡി) സ്ത്രീകൾക്കുവേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തിന്റെ സംഗതിയിൽ, അങ്ങനെയുള്ള ആൾ ഒരു സ്ത്രീ ആയിരിക്കുകയും;
(ഇ) വരണാധികാരിയുടേയോ അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ആളിന്റേയോ മുൻപാകെ ഈ ആവശ്യത്തിലേക്കായി ഒന്നാം പട്ടികയിൽ നിർണ്ണയിച്ചിട്ടുള്ള ഫോറമനുസരിച്ച് താൻ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി ഒപ്പിടുകയും;
എന്നാൽ ഒരു സ്ഥാനാർത്ഥി അപ്രകാരമുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പിടുമ്പോൾ മന:പൂർവ്വമല്ലാതെ അതിലെ ഏതെങ്കിലും വാക്കോ വാക്കുകളോ വിട്ടു കളഞ്ഞിരുന്നാൽ തന്നെയും അയാൾ പിന്നീട് അംഗമായി തെരഞ്ഞെടുക്കപ്പെടുകയും രണ്ടാം പട്ടികയിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത സംഗതിയിൽ, നേരത്തെ സംഭവിച്ച പിഴവുമൂലം അയാൾ അയോഗ്യനായി കണക്കാക്കപ്പെടാൻ പാടുള്ളതല്ല.
(എഫ്) ഈ ആക്റ്റിലെ മറ്റേതെങ്കിലും വ്യവസ്ഥകൾ പ്രകാരം അയാൾ അയോഗ്യനാക്കപ്പെട്ടിട്ടില്ലാതിരിക്കുകയും;
ചെയ്യാത്തപക്ഷം യോഗ്യനായിരിക്കുന്നതല്ല
30. സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുതലായവയിലെ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും അയോഗ്യത.-
(1) സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ അല്ലെങ്കിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയോ അല്ലെങ്കിൽ സംസ്ഥാന
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ സർക്കാരോ കേന്ദ്രസർക്കാരോ ഒരു തദ്ദേശസ്വയംഭരണസ്ഥാപനമോ നിയന്ത്രിക്കുന്ന ഒരു കോർപ്പറേഷനിലേയോ അല്ലെങ്കിൽ സംസ്ഥാന സർക്കാരിനോ കേന്ദ്രസർക്കാരിനോ ഒരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിനോ അൻപത്തി ഒന്നു ശതമാനത്തിൽ കുറയാതെ ഓഹരി ഉള്ള ഏതെങ്കിലും കമ്പനിയിലേയോ സംസ്ഥാനത്തെ ഏതെങ്കിലും നിയമാധിഷ്ഠിത ബോർഡിലേയോ ഏതെങ്കിലും സർവ്വകലാശാലയിലേയോ യാതൊരു ഉദ്യോഗസ്ഥനും ജീവനക്കാരനും ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ ഉദ്യോഗം വഹിക്കുന്നതിനോ യോഗ്യത ഉണ്ടായിരിക്കുന്നതല്ല.
വിശദീകരണം 1.- ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി കമ്പനി എന്നാൽ, 1956-ലെ കമ്പനി ആക്റ്റ് (1956-ലെ 1-ാം കേന്ദ്ര ആക്റ്റ്) 117-ാം വകുപ്പിൽ നിർവ്വചിച്ച പ്രകാരമുള്ള ഒരു ഗവൺമെന്റ് കമ്പനി എന്നർത്ഥമാകുന്നതും, 1969-ലെ കേരള സഹകരണ സംഘങ്ങൾ ആക്റ്റ് (1969-ലെ 21) പ്രകാരം രജിസ്റ്റർ ചെയ്തതോ രജിസ്റ്റർ ചെയ്തതായി കരുതുന്നതോ ആയ സഹകരണസംഘവും ഉൾപ്പെടുന്നതുമാകുന്നു.
(2) അഴിമതിക്കോ കൂറില്ലായ്മയ്ക്കക്കോ ഉദ്യോഗത്തിൽനിന്നും പിരിച്ചുവിടപ്പെട്ട (1)-ാം ഉപവകുപ്പിൽ പരാമർശിച്ച ഏതൊരുദ്യോഗസ്ഥനും ജീവനക്കാരനും അങ്ങനെയുള്ള പിരിച്ചുവിടൽ തീയതി തൊട്ട് അഞ്ചു വർഷക്കാലത്തേക്ക് ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ ഉദ്യോഗം വഹിക്കുന്നതിനോ അയോഗ്യനായിരിക്കുന്നതാണ്.
വിശദീകരണം 2.- ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി അങ്കണവാടി ജീവനക്കാരും ബാലവാടി ജീവനക്കാരും ആശാവർക്കർമാരും സാക്ഷരതാ പ്രേരകമാരും ഒഴികെയുള്ള പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്നവരും ജീവനക്കാരായി കരുതപ്പെടേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
31. ചില കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ആളുകളുടെ അയോഗ്യത.-
1860-ലെ ഇൻഡ്യൻ ശിക്ഷാ നിയമസംഹിത (1860-ലെ 45-ാം കേന്ദ്രആക്റ്റ്) IX-എ അദ്ധ്യായത്തിൻ കീഴിലോ 1951-ലെ ജനപ്രാതിനിധ്യ ആക്റ്റിലെ (1951-ലെ 43-ാം കേന്ദ്ര ആക്റ്റ്) 8-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള മറ്റേതെങ്കിലും നിയമവ്യവസ്ഥയിൻ കീഴിലോ അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിന്റെ രഹസ്യത്തിന്റെ ലംഘനത്തോട് ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിന്റേയോ ചട്ടത്തിന്റേയോ കീഴിലോ ശിക്ഷാർഹമായ ഒരു കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെടുന്ന ഏതൊരാളും അയാളുടെ കുറ്റസ്ഥാപനത്തീയതി മുതൽ ആറ് വർഷക്കാലത്തേക്ക് ഈ ആക്റ്റ് ബാധകമാകുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനോ തിരഞ്ഞെടുക്കപ്പെടുന്നതിനോ അല്ലെങ്കിൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഒരംഗമായി ഉദ്യോഗം വഹിക്കുന്നതിനോ അയോഗ്യനായിരിക്കുന്നതാണ്.
32. അഴിമതി പ്രവർത്തികൾ കാരണമായുള്ള അയോഗ്യത.-
(1) 101-ാം വകുപ്പിൻ കീഴിലുള്ള ഒരു ഉത്തരവുമൂലം ഒരു അഴിമതി പ്രവർത്തിക്ക് കുറ്റക്കാരനാണെന്നു കാണപ്പെട്ട ഏതൊരാളിന്റെയും കാര്യം അങ്ങനെയുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ കഴിയുന്നതുംവേഗം ഈ ആവശ്യത്തിലേക്കായി സർക്കാർ വിനിർദ്ദേശിച്ചേക്കാവുന്ന അങ്ങനെയുള്ള അധികാരസ്ഥൻ അങ്ങനെയുള്ള ആളെ അയോഗ്യനാക്കണമോ എന്നും അങ്ങനെയെങ്കിൽ എത്ര കാലത്തേക്ക് വേണമെന്നും ഉള്ള പ്രശ്നം തീർപ്പുകൽപ്പിക്കുന്നതിലേക്കായി ഗവർണ്ണർക്ക് സമർപ്പിക്കേണ്ടതാണ്:
എന്നാൽ, ഈ ഉപവകുപ്പിൻ കീഴിൽ ഏതെങ്കിലും ആളെ അയോഗ്യനാക്കുന്ന കാലയളവ് യാതൊരു സംഗതിയിലും അയാളെ സംബന്ധിച്ച 101-ാം വകുപ്പിൻ കീഴിലുള്ള ഉത്തരവ് പ്രാബല്യത്തിൽ വരുന്ന തീയതി തൊട്ട ആറ് വർഷത്തിൽ കവിയാൻ പാടില്ലാത്തതാകുന്നു.
(2) ഗവർണ്ണർ, (1)-ാം ഉപവകുപ്പിൽ സൂചിപ്പിച്ച ഏതെങ്കിലും പ്രശ്നത്തിൻമേൽ തന്റെ തീർപ്പ് കൽപ്പിക്കുന്നതിന് മുൻപായി ആ പ്രശ്നത്തിൻമേലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ആരായേണ്ടതും അങ്ങനെയുള്ള അഭിപ്രായത്തിനനുസൃതമായി പ്രവർത്തിക്കേണ്ടതുമാണ്.
33. തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്ക് ബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തു ന്നതിനുള്ള അയോഗ്യത.-
ഒരാൾ,-
(എ) നിർണ്ണയിക്കപ്പെട്ട സമയത്തിനുള്ളിലും രീതിയിലും തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അപ്രകാരമുള്ള വീഴ്ചയ്ക്കു മതിയായ കാരണമോ ന്യായീകരണമോ ഇല്ലായെന്നും; അഥവാ
(ബി) ബോധിപ്പിച്ച കണക്കുകൾ കളവാണെന്നോ;
(സി) നിർണ്ണയിക്കപ്പെട്ട പരിധിയിൽ കൂടുതൽ തെരഞ്ഞെടുപ്പിന് ചെലവ് ചെയ്തിട്ടുണ്ടെന്നോ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ബോദ്ധ്യപ്പെടുന്നുവെങ്കിൽ അത്, ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന ഉത്തരവ് വഴി, അയാളെ അയോഗ്യനായി പ്രഖ്യാപിക്കേണ്ടതും, അങ്ങനെയുള്ള ഏതൊരാളും ആ ഉത്തരവിന്റെ തീയതി തൊട്ട് അഞ്ച് വർഷക്കാലത്തേക്ക് അയോഗ്യനായിരിക്കുന്നതുമാണ്.
34. സ്ഥാനാർത്ഥികളുടെ അയോഗ്യത.-
(1) ഒരാൾ ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ അംഗമായി തുടരുന്നതിനോ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ അയോഗ്യനായിരിക്കുന്നതാണ്,-
(എ) നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യങ്ങൾക്ക് തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്താലോ നിയമത്തിൻ കീഴിലോ അയാൾ അപ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുന്നുവെങ്കിൽ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എഎ) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോവേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുവേണ്ടി 52-ാം വകുപ്പ് (2)-ാം ഉപവകുപ്പുപ്രകാരം വരണാധികാരി മുമ്പാകെ ഹാജരാക്കിയിരുന്ന ജാതിസർട്ടിഫിക്കറ്റോ, നാമനിർദ്ദേശ പ്രതികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യപ്രസ്താവനയോ കളവോ വ്യാജമോ ആയിരുന്നു എന്നോ, താൻ അതത് സംഗതിപോലെ, പട്ടികജാതിക്കാരനോ, പട്ടികവർഗ്ഗക്കാരനോ അല്ല എന്നോ പിന്നീട് എപ്പോഴെങ്കിലും, 1996-ലെ കേരള (പട്ടികജാതി-പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് (1996-ലെ 11) പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ തെളിയിക്കപ്പെടുകയും, അപ്രകാരം പ്രഖ്യാപിക്കപ്പെടുകയും അപ്രകാരം പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ ആറ് വർഷം കഴിഞ്ഞിട്ടില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ; അഥവാ.
(ബി.) (i) ഒരു കോടതിയാലോ ഒരു ട്രൈബ്യൂണലാലോ സാൻമാർഗിക ദൂഷ്യം ഉൾപ്പെട്ട ഒരു കുറ്റത്തിന് മൂന്ന് മാസത്തിൽ കുറയാതെയുള്ള ഒരു കാലത്തേക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ;
(ii) അഴിമതിക്കുറ്റത്തിന് തൽസമയം പ്രാബല്യത്തിലുള്ള നിയമമനുസരിച്ച തക്ക അധികാരസ്ഥാനം കുറ്റക്കാരനായി വിധിച്ചിട്ടുണ്ടെങ്കിൽ;
(iii) ദുർഭരണത്തിന് വ്യക്തിപരമായി കുറ്റക്കാരനാണെന്ന് 271 ജി വകുപ്പുപ്രകാരം രൂപീകരിക്കപ്പെട്ട ഓംബുഡ്സ്മാൻ വിധിച്ചിട്ടുണ്ടെങ്കിൽ; അഥവാ,;
(സി) സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ; അഥവാ
(ഡ) ഒരു വിദേശ രാഷ്ട്രത്തിലെ പൗരത്വം സ്വേച്ഛയാ ആർജ്ജിച്ചിരിക്കുന്നുവെങ്കിൽ; അഥവാ
(ഇ) 136-ാം വകുപ്പിൻ കീഴിലോ അഥവാ 138-ാം വകുപ്പിൻ കീഴിലോ ശിക്ഷാർഹമായ ഒരു തിരഞ്ഞെടുപ്പ് കുറ്റത്തിന് ഏതെങ്കിലും ഒരു ക്രിമിനൽ കോടതിയാൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നു വെങ്കിലോ അല്ലെങ്കിൽ അഴിമതി പ്രവർത്തികളുടെ കാരണത്താൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽനിന്നും അയോഗ്യനാക്കപ്പെടുകയും അങ്ങനെയുള്ള ശിക്ഷയുടേയോ അയോഗ്യതയുടേയോ തീയതി മുതൽ ആറുവർഷം കഴിഞ്ഞിട്ടില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ; അഥവാ
(എഫ്) ഒരു നിർദ്ധനനായി വിധിക്കപ്പെടുന്നതിനുള്ള ഒരു അപേക്ഷകനായിരിക്കുകയോ അല്ലെങ്കിൽ ഒരു അവിമുക്ത നിർദ്ധനനായിരിക്കുകയോ ആണെങ്കിൽ; അഥവാ
(ജി) ഒരു കമ്പനിയിലെ ഓഹരിക്കാരൻ (ഒരു ഡയറക്ടറല്ലാത്ത) എന്ന നിലയിലൊഴികെയോ അഥവാ ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കുന്ന ചട്ടങ്ങൾ അനുവദിക്കുന്ന പ്രകാരമൊഴികെയോ സർക്കാരുമായോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള ഏതെങ്കിലും കരാറിലോ അല്ലെങ്കിൽ അവർക്കു വേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവ കാശബന്ധമുണ്ടെങ്കിൽ;
വിശദീകരണം.-ഒരാൾ, സർക്കാരിന്റേയോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ കാര്യാദികളെ സംബന്ധിച്ച് വല്ല പരസ്യവും കൊടുത്തേക്കാവുന്ന ഏതെങ്കിലും വർത്തമാനപ്പത്രത്തിൽ തനിക്ക് പങ്കോ അവകാശബന്ധമോ ഉണ്ടെന്നുള്ള കാരണത്താലോ അല്ലെങ്കിൽ തനിക്ക് ഒരു കടപ്പത്രം ഉണ്ടെന്ന കാരണത്താലോ അല്ലെങ്കിൽ സർക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനമോ അഥവാ സർക്കാരിനുവേണ്ടിയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു വേണ്ടിയോ വാങ്ങുന്ന വല്ല വായ്ക്കപയുമായി മറ്റ് വിധത്തിൽ ബന്ധപ്പെട്ടിരിക്കുകയോ ചെയ്യുന്നു എന്ന കാരണത്താലോ ഈ ഖണ്ഡപ്രകാരം അയോഗ്യനായിരിക്കുന്നതല്ല; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എച്ച്) സർക്കാരിന് വേണ്ടിയോ അഥവാ ബന്ധപ്പെട്ട പഞ്ചായത്തിന് വേണ്ടിയോ പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിലേർപ്പെട്ടിരിക്കുന്നുവെങ്കിൽ; അഥവാ
(ഐ) നേരത്തെതന്നെ ഒരംഗമായിരിക്കുകയും തന്റെ ഉദ്യോഗകാലാവധി, പുതിയ തിരഞ്ഞെടുപ്പ് പ്രാബല്യത്തിൽ വരുന്നതിന് മുൻപ് അവസാനിക്കാതിരിക്കുകയും അല്ലെങ്കിൽ നേരത്തെ തന്നെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടുകഴിയുകയും തന്റെ ഉദ്യോഗകാലം ഇനിയും ആരംഭിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ; അഥവാ
(ജെ) മുൻവർഷം വരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലേക്കോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കോ (വിശ്വാസാധിഷ്ഠിത നിലയിലല്ലാതെ) താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച ഒരു ബില്ലോ നോട്ടീസോ അയാളുടെ മേൽ യഥാവിധി നടത്തുകയും അതിൽ വല്ല സമയവും നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ ആ സമയം കഴിയുകയും ചെയ്തിരിക്കുന്നുവെങ്കിൽ; അഥവാ
(കെ) കേന്ദ്ര സർക്കാരിന്റേയോ സംസ്ഥാന സർക്കാരിന്റേയോ സർവ്വീസിൽനിന്നോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സർവ്വീസിൽനിന്നോ അല്ലെങ്കിൽ 30-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പരാമർശിച്ച മറ്റേതെങ്കിലും സർവ്വീസിൽനിന്നോ പിരിച്ചുവിടപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുകയും അപ്രകാരം പിരിച്ചുവിട്ടതോ നീക്കം ചെയ്തതോ ആയ തീയതി മുതൽ അഞ്ചുകൊല്ലം കഴിയാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(കെ.കെ.) 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം തികയാതിരിക്കുകയുമാണെങ്കിൽ; അഥവാ;
(എൽ) അഡ്വക്കേറ്റായോ വക്കീലായോ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും വിലക്കപ്പെട്ടിരിക്കുന്നുവെങ്കിൽ; അഥവാ
(എം) ഒരു ബധിര മുകൻ ആണെങ്കിൽ; അഥവാ
(എൻ) ഈ ആക്റ്റിലെ മറ്റേതെങ്കിലും വ്യവസ്ഥകളിൻകീഴിൽ അയോഗ്യനാക്കപ്പെട്ടിരിക്കുന്നുവെങ്കിൽ;
(ഒ) സർക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിലോ വീഴ്ചവരുത്തിയതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയിട്ടുണ്ടെങ്കിൽ.
(പി) പഞ്ചായത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്തതെന്ന് ഓംബുഡ്സ്മാൻ കണ്ടിട്ടുണ്ടെങ്കിൽ;
(2) ഒരു സ്ഥാനാർത്ഥി (1)-ാം ഉപവകുപ്പിൽ പരാമർശിച്ച അയോഗ്യതകളിൽ ഏതിനെങ്കിലും വിധേയനായിട്ടുണ്ടോയെന്ന പ്രശ്നം ഉൽഭവിക്കുകയാണെങ്കിൽ ആ പ്രശ്നം സംസ്ഥാന തിര
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് വിടേണ്ടതും അങ്ങനെയുള്ള പ്രശ്നത്തിൻമേൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
35. അംഗങ്ങളുടെ അയോഗ്യതകൾ.-
(1) 36-ാം വകുപ്പിലേയോ അല്ലെങ്കിൽ 102-ാം വകുപ്പിലേയോ വ്യവസ്ഥകൾക്ക് വിധേയമായി, ഒരാൾ,-
(എ) 34-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡത്തിൽ വിവരിച്ച പ്രകാരം കുറ്റക്കാരനാണെന്ന് കാണുകയോ അപ്രകാരമുള്ള കുറ്റത്തിന് വിധിക്കപ്പെട്ടിരിക്കുകയോ; അഥവാ;
(എഎ) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോവേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തിന്റെ സംഗതിയിൽ, താൻ അതത് സംഗതിപോലെ, പട്ടികജാതിക്കാരനോ പട്ടികവർഗ്ഗക്കാരനോ അല്ല എന്ന് 1996-ലെ കേരള (പട്ടികജാതി-പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് (1996-ലെ 11) പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ തെളിയിക്കപ്പെട്ടിരിക്കുകയും, അപ്രകാരം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നുവെങ്കിലോ; അഥവാ
(ബി) സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടിരിക്കുകയോ; അഥവാ
(സ) ഒരു വിദേശരാഷ്ട്രത്തിലെ പൗരത്വം സേച്ഛയാ ആർജ്ജിച്ചിരിക്കുകയ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(ഡി) 136-ാം വകുപ്പിന്റേയോ അല്ലെങ്കിൽ 138-ാം വകുപ്പിന്റേയോ കീഴിൽ ശിക്ഷാർഹമായ ഏതെങ്കിലും തിരഞ്ഞെടുപ്പ് കുറ്റത്തിന് ഒരു ക്രിമിനൽ കോടതിയിൽ ശിക്ഷിക്കപ്പെട്ടിരിക്കുകയോ അഥവാ ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച അഴിമതി പ്രവർത്തികൾമൂലം ഏതെങ്കിലും തിരഞ്ഞെടുപ്പ്വകാശം വിനിയോഗിക്കുന്നതിൽനിന്നും അയോഗ്യനാക്കപ്പെട്ടിരിക്കുകയോ ചെയ്തിരിക്കുകയും അങ്ങനെയുള്ള ശിക്ഷയുടെയോ അയോഗ്യതയുടെയോ തീയതി മുതൽ ആറുവർഷം കഴിയാതിരിക്കുകയും ചെയ്യുന്നുവെങ്കിലോ; അഥവാ
(ഇ) ഒരു നിർദ്ധനനായി വിധിക്കപ്പെടുന്നതിന് അപേക്ഷിച്ചിരിക്കുകയോ അഥവാ ഒരു നിർദ്ധനനായി വിധിക്കപ്പെട്ടിരിക്കുകയോ; അഥവാ
(എഫ്) ഒരു കമ്പനിയിലെ ഒരു ഓഹരിക്കാരൻ (ഡയറക്ടറല്ലാത്ത) എന്ന നിലയിലൊഴികെയോ അഥവാ ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കുന്ന ചട്ടങ്ങൾമൂലം അനുവദിക്കുന്ന പ്രകാരമൊഴികെയോ സർക്കാരുമായോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള ഏതെങ്കിലും കരാറിലോ അവയ്ക്കുവേണ്ടി ചെയ്യുന്ന ജോലിയിലോ എന്തെങ്കിലും അവകാശബന്ധം ആർജ്ജിക്കുകയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പദ്ധതിയോ പണിയോ നടത്തുന്ന ഗുണഭോക്ത്യ കമ്മിറ്റിയുടെ കൺവീനർ എന്ന നിലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനവുമായി കരാറിലോ പണിയിലോ ഏർപ്പെട്ടിരിക്കുകയോ;
വിശദീകരണം.- ഒരാൾ, സർക്കാരിന്റേയോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ കാര്യാദികളെ സംബന്ധിച്ച് വല്ല പരസ്യവും കൊടുത്തേക്കാവുന്ന ഏതെങ്കിലും വർത്തമാനപ്പത്രത്തിൽ തനിക്ക് പങ്കോ അവകാശബന്ധമോ ഉണ്ടെന്നുള്ള കാരണത്താലോ അല്ലെങ്കിൽ തനിക്ക് ഒരു കടപ്പത്രം ഉണ്ടെന്ന കാരണത്താലോ അല്ലെങ്കിൽ സർക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനമോ അഥവാ സർക്കാരിനുവേണ്ടിയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു വേണ്ടിയോ വാങ്ങുന്ന വല്ല വായ്ക്കുപയുമായി മറ്റുവിധത്തിൽ ബന്ധപ്പെട്ടിരിക്കുകയോ ചെയ്യുന്നുവെന്ന കാരണത്താലോ ഈ ഖണ്ഡപ്രകാരം അയോഗ്യനായിരിക്കുന്നതല്ല; അഥവാ
(ജി) സർക്കാരിനുവേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിനുവേണ്ടിയോ പ്രതിഫലം പറ്റുന്ന അഭിഭാഷകനായി ജോലിയിലേർപ്പെട്ടിരിക്കുകയോ ആ പഞ്ചായത്തിനെതിരായി അഭിഭാഷകനായി ജോലി സ്വീകരിച്ചിരിക്കുകയോ; അഥവാ;
(എച്ച്) ബന്ധപ്പെട്ട പഞ്ചായത്ത് പ്രദേശത്തിനുള്ളിലെ താമസം അവസാനിപ്പിച്ചിരിക്കുകയോ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ഐ) ഒരു അഡ്വക്കേറ്റായോ വക്കീലായോ പ്രാക്റ്റീസ് ചെയ്യുന്നതിൽനിന്നും വിലക്കപ്പെട്ടിരിക്കുകയോ; അഥവാ
(ജെ) മുൻവർഷംവരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലേക്കോ തദ്ദേശസ്വയംഭര ണസ്ഥാപനങ്ങളിലേക്കോ വിശ്വാസാധിഷ്ഠിത നിലയിലല്ലാതെ താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ അയാളുടെ മേൽ യഥാവിധി നടത്തുകയും അതിൽ വല്ല സമയവും നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ ആ സമയം കഴിയുകയും ചെയ്തിരിക്കുകയോ; അഥവാ
(കെ) അതതു സംഗതിപോലെ തന്റെ ഉദ്യോഗകാലം ആരംഭിക്കുന്ന തീയതി മുതൽക്കോ അല്ലെങ്കിൽ താൻ ഹാജരായ ഒടുവിലത്തെ യോഗത്തിന്റെ തീയതി മുതൽക്കോ അല്ലെങ്കിൽ 37-ാം വകുപ്പ (1)-ാം ഉപവകുപ്പുപ്രകാരം തന്നെ അംഗത്തിന്റെ സ്ഥാനത്ത് തിരിയെ ആക്കിയ തീയതി മുതൽക്കോ കണക്കാക്കിയാൽ തുടർച്ചയായി മൂന്നുമാസക്കാലം ബന്ധപ്പെട്ട പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെ അതിന്റെയോ അല്ലെങ്കിൽ അതിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ ഹാജരാകാതിരിക്കുകയോ അല്ലെങ്കിൽ മേൽപ്പറഞ്ഞ മൂന്നുമാസക്കാലത്തിനുള്ളിൽ അതതു സംഗതിപോലെ പഞ്ചായത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ മൂന്നിൽ കുറവു മാത്രം യോഗങ്ങൾ കൂടിയിട്ടുള്ള പക്ഷം പ്രസ്തുത തീയതിക്കുശേഷം നടത്തിയ അതിന്റെ തുടർച്ചയായുള്ള മൂന്നു യോഗങ്ങളിൽ ഹാജരാകാതിരിക്കുകയോ;
എന്നാൽ ഒരംഗം ഹാജരാകാതിരിക്കുന്ന യാതൊരു യോഗവും
(i) ആ യോഗത്തെ സംബന്ധിച്ച് അയാൾക്ക് യഥാവിധി നോട്ടീസ് നൽകിയിട്ടില്ലാത്ത പക്ഷം; അഥവാ
(ii) ഒരു സാധാരണ യോഗത്തിന് നിർണ്ണയിക്കപ്പെട്ടതിനേക്കാൾ ചുരുങ്ങിയ കാലത്തെ നോട്ടീസ് നൽകിയതിനുശേഷം യോഗം നടത്തിയിട്ടുള്ളപക്ഷം; അഥവാ
(iii) അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച യോഗം നടത്തിയിട്ടുള്ളപക്ഷം;
ഈ ഖണ്ഡത്തിൻകീഴിൽ അയാൾക്ക് എതിരായി കണക്കിലെടുക്കുവാൻ പാടില്ലാത്തതാകുന്നു;
എന്നുമാത്രമല്ല പഞ്ചായത്ത് യാതൊരു കാരണവശാലും തുടർച്ചയായി ആറുമാസത്തിൽ കൂടുതൽ കാലയളവിലേക്ക് പഞ്ചായത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതിന് ഒരു അംഗത്തിന് അനുവാദം നൽകുവാൻ പാടില്ലാത്തതാകുന്നു; അഥവാ;
(എൽ) ഭരണഘടനയിലേയോ അല്ലെങ്കിൽ തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലേയോ ഏതെങ്കിലും വ്യവസ്ഥകൾ പ്രകാരം സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ ആവശ്യങ്ങൾക്കുവേണ്ടി അയോഗ്യനാക്കപ്പെട്ടിരിക്കുകയോ; അഥവാ
(എം) ഈ ആക്റ്റിലെ മറ്റേതെങ്കിലും വകുപ്പുകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ; അഥവാ
(എൻ) 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ; അഥവാ,
(ഒ) പഞ്ചായത്തിനുണ്ടായ നഷ്ടത്തിനോ പാഴാക്കലിനോ ദുർവിനിയോഗത്തിനോ ഉത്തര വാദിയായിരിക്കുകയോ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (പി) താൻ കൺവീനറായിരിക്കുന്ന ഗ്രാമസഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി മൂന്നു തവണ വീഴ്ചവരുത്തുകയോ; അഥവാ
(ക്യൂ) 159-ാം വകുപ്പുപ്രകാരം നിർദ്ദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്റെ ആസ്തിയെ സംബന്ധിച്ചുള്ള പ്രസ്താവം നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുകയോ,
(ആർ) 153-ാം വകുപ്പ് (13 എ) ഉപവകുപ്പുപ്രകാരം നിഷ്കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ സ്ഥാനമേറ്റെടുക്കുന്നതിൽ വീഴ്ച വരുത്തുകയോ,
ആണെങ്കിൽ അയാൾ ഒരംഗമായി ഉദ്യോഗത്തിൽ തുടരാൻ പാടില്ലാത്തതാണ്.
(2) (1)-ാം ഉപവകുപ്പ് (ക്യൂ) ഖണ്ഡത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, 2007-ലെ കേരള പഞ്ചായത്തുരാജ് (ഭേദഗതി) ആക്ട് നിലവിൽ വന്ന തീയതിയിൽ, 159-ാം വകുപ്പു പ്രകാരം നിർദ്ദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ആസ്തിബാദ്ധ്യത സംബന്ധിച്ച പ്രസ്താവം നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള ഒരംഗം, അയാൾ പ്രസ്തുത ആക്ട് നിലവിൽ വന്ന തീയതിമുതൽ തൊണ്ണൂറ് ദിവസത്തിനകം അപ്രകാരമുള്ള പ്രസ്താവം ബന്ധപ്പെട്ട അധികാരി മുമ്പാകെ നൽകുന്നപക്ഷം, അയോഗ്യനായി കരുതപ്പെടുന്നതല്ല.
35 എ. അംഗത്വം ഇല്ലാതാക്കൽ.-
(1) ഒരു പഞ്ചായത്തംഗം ഒരേ സമയം പാർലമെന്റിലേയോ അല്ലെങ്കിൽ സംസ്ഥാന നിയമസഭയിലേയോ ഒരംഗമായിരിക്കാൻ പാടില്ലാത്തതും, അതനുസരിച്ച്,-
(എ) പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ തന്റെ ഉദ്യോഗത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് അദ്ദേഹം പാർലമെന്റിലേയോ സംസ്ഥാന നിയമസഭയിലേയോ ഒരംഗമാണെങ്കിൽ അങ്ങനെയുള്ള അംഗത്വം രാജിവച്ചിട്ടില്ലാത്തപക്ഷം, അല്ലെങ്കിൽ
(ബി) പാർലമെന്റിലേയോ സംസ്ഥാന നിയമസഭയിലേയോ ഒരംഗമായി തെരഞ്ഞെടുക്കപ്പെടുകയോ നോമിനേറ്റു ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു പഞ്ചായത്തംഗം അങ്ങനെയുള്ള ഉദ്യോഗത്തിൽ പ്രവേശിക്കുമ്പോൾ, ആ ആൾക്ക് പഞ്ചായത്തംഗത്തിന്റെ സ്ഥാനം ഒഴിവാകുന്നതാണ്.
36. അംഗമായതിനുശേഷമുള്ള അയോഗ്യത നിർണ്ണയിക്കൽ-
(1) ഒരംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം 30-ാം വകുപ്പോ (എൻ) ഖണ്ഡം ഒഴികെയുള്ള 35-ാം വകുപ്പോ പ്രകാരം ഒരംഗം അയോഗ്യനായിത്തീർന്നിട്ടുണ്ടോയെന്ന് ഒരു പ്രശ്നം ഉൽഭവിക്കുമ്പോൾ, ബന്ധപ്പെട്ട പഞ്ചായത്തിലെ ഒരംഗത്തിനോ അല്ലെങ്കിൽ ആ അംഗം തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുവാൻ അവകാശമുള്ള മറ്റേതെങ്കിലും ആൾക്കോ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ തീരുമാനത്തിനായി ഒരു ഹർജി ബോധിപ്പിക്കാവുന്നതാണ്.
എന്നാൽ സെക്രട്ടറിക്കോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്രകാരമുള്ള ഒരു പ്രശ്നം തീരുമാനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റഫർ ചെയ്യാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ച ഹർജിയേയോ റഫറൻസിനേയോ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അതിന് ആവശ്യമെന്ന് തോന്നുന്ന പ്രകാരമുള്ള അന്വേഷണ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വിചാരണ നടത്തിയതിനുശേഷം, അങ്ങനെയുള്ള അംഗം യോഗ്യതയുള്ള ആൾ ആണെന്നോ അല്ലെന്നോ തീരുമാനിക്കേണ്ടതും ആ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്; എന്നിരുന്നാൽ തന്നെയും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് ഹർജിയോ റഫറൻസിലുള്ള പ്രശ്നമോ തീരുമാനിക്കുന്നതുവരെ ആ അംഗം അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനം തുടരണമോ വേണ്ടയോ എന്ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
(3) (1)-ാം ഉപവകുപ്പിൽ പരാമർശിച്ച് ഒരു ഹർജിയോ റഫറൻസോ, ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ 1908-ലെ സിവിൽ നടപടി നിയമ സംഹിതയിൻകീഴിൽ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) ബാധകമായ നടപടി ക്രമത്തിനനുസൃതമായി തീർപ്പാക്കേണ്ടതാണ്.
37. അംഗത്വം പുനഃസ്ഥാപിക്കൽ.-
(1) ഒരാൾ 31-ാം വകുപ്പിന്റേയോ അല്ലെങ്കിൽ 35-ാം വകുപ്പ് (എ) ഖണ്ഡത്തിന്റേയോ കീഴിൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമല്ലാതായിത്തീരുന്നിടത്ത്, ആ ശിക്ഷ അപ്പീലിലോ പുനഃപരിശോധനയിലോ ദുർബലപ്പെടുത്തുകയോ അല്ലെങ്കിൽ ശിക്ഷകൊണ്ട് നേരിട്ടിട്ടുള്ള അയോഗ്യത നീക്കം ചെയ്യുകയോ ചെയ്യപ്പെടുന്ന പക്ഷം,
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ അയാളെ എത്രകാലത്തേക്ക് തിരഞ്ഞെടുത്തുവോ അതിൽ അപ്രകാരം അയാളെ പുനഃസ്ഥാപിക്കുന്ന രീതിയിൽ കാലാവധി തീരാതെ ശേഷിക്കാവുന്ന അങ്ങനെയുള്ള കാലത്തേക്ക് അയാളെ ഉദ്യോഗത്തിൽ പുനഃസ്ഥാപിക്കേണ്ടതും അപ്രകാരം പുനഃസ്ഥാപിക്കുമ്പോൾ ആ ഒഴിവിലേക്ക് ഇടക്കാലത്ത് തിരഞ്ഞെടുക്കപ്പെട്ട ഏതൊരാളും ഉദ്യോഗം ഒഴിയേണ്ടതും ആണ്.
(2) 35-ാം വകുപ്പ് (കെ) ഖണ്ഡത്തിൻകീഴിൽ ഒരാൾ അംഗമല്ലാതായിത്തീരുന്നിടത്ത്, ബന്ധപ്പെട്ട പഞ്ചായത്തിലെ സെക്രട്ടറി ആ വസ്തുത അങ്ങനെയുള്ള ആളെ ഉടൻതന്നെ രേഖാമൂലം അറിയിക്കേണ്ടതും ആ കാര്യം പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ റിപ്പോർട്ടു ചെയ്യേണ്ടതുമാണ്. അങ്ങനെയുള്ള ആൾ പഞ്ചായത്തിലേക്ക് അതിന്റെ അടുത്ത യോഗത്തിന്റെ തീയതിയിലോ അതിനുമുൻപോ അഥവാ അയാൾക്ക് അങ്ങനെയുള്ള വിവരം ലഭിച്ച പതിനഞ്ച് ദിവസത്തിനകമോ തന്നെ തിരിച്ചെടുക്കുന്നതിന് അപേക്ഷിക്കുകയാണെങ്കിൽ, പഞ്ചായത്തിന്, അങ്ങനെയുള്ള അപേക്ഷ കിട്ടിയതിനുശേഷമുള്ള തൊട്ടടുത്ത യോഗത്തിൽ വച്ച് അയാളുടെ അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണ്:
എന്നാൽ ഒരംഗത്തെ, അയാളുടെ ഉദ്യോഗ കാലാവധിക്കുള്ളിൽ രണ്ടു പ്രാവശ്യത്തിലധികം അപ്രകാരം പുനഃസ്ഥാപിക്കുവാൻ പാടില്ലാത്തതാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
അദ്ധ്യായം VIII
പൊതുതിരഞ്ഞെടുപ്പുകളുടെ വിജ്ഞാപനവും തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനുള്ള ഭരണ സംവിധാനവും
38. പഞ്ചായത്തുകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം.-
(1) നിലവിലുള്ള പഞ്ചായത്തുകളുടെ കാലാവധി തീരുന്നതിനു മുൻപ് പുതിയ പഞ്ചായത്തുകളുടെ രൂപീകരണത്തിനായോ പുനർ രൂപീകരണത്തിനായോ ഒരു പൊതു തിരഞ്ഞെടുപ്പു നടത്തേണ്ടതാണ്.
(2) സർക്കാർ മേൽപ്പറഞ്ഞ ആവശ്യത്തിനായി തിരഞ്ഞെടുപ്പു കമ്മീഷൻ ശുപാർശ ചെയ്യുന്ന തീയതിയിലോ തീയതികളിലോ, ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന ഒന്നോ അതിലധികമോ വിജ്ഞാപനം വഴി, സംസ്ഥാനത്തെ പഞ്ചായത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളോടും, ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലേയും ഉത്തരവുകളിലേയും വ്യവസ്ഥകൾ അനുസരിച്ച് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടേണ്ടതാണ്.
39. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലകൾ ഏൽപ്പിച്ചു കൊടുക്കൽ.-
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ, ഈ ആക്റ്റിൻ കീഴിലോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിൻ കീഴിലോ ഉള്ള, ചുമതലകൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഈ ആവശ്യത്തിലേക്കായി നൽകുന്ന സാമാന്യമോ പ്രത്യേകമോ ആയ നിർദ്ദേശങ്ങൾ വല്ലതുമുണ്ടെങ്കിൽ അവയ്ക്കു വിധേയമായി, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ സെക്രട്ടറിക്കും നിർവ്വഹിക്കാവുന്നതാണ്:
എന്നാൽ ഇപ്രകാരം സെക്രട്ടറി എടുക്കുന്ന ഏതു തീരുമാനവും സ്വയമേവയോ, അല്ലെങ്കിൽ ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലോ പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കുവാൻ കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
40. ജില്ലാ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥൻമാരുടെ സാമാന്യ കർത്തവ്യങ്ങൾ.-
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ മേലന്വേഷണത്തിനും നിർദ്ദേശത്തിനും നിയന്ത്രണത്തിനും വിധേയമായി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ആ ജില്ലയിലെ പഞ്ചായത്തുകളിലേക്കുള്ള എല്ലാ തിരഞ്ഞെടുപ്പുകളുടേയും നടത്തിപ്പിനോട് ബന്ധപ്പെട്ട എല്ലാ പ്രവർത്തികളും ഏകോപിപ്പിക്കുകയും അവയുടെ മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടതാകുന്നു.
40 എ. തെരഞ്ഞെടുപ്പു നിരീക്ഷകർ-
(1) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഏതൊരു പഞ്ചായത്തിലെയും തെരഞ്ഞെടുപ്പു നിരീക്ഷിക്കുന്നതിനുവേണ്ടി ആവശ്യമായത്രയും എണ്ണം ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെ സർക്കാരുമായി കൂടിയാലോചിച്ച്, നിരീക്ഷകരായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം നാമനിർദ്ദേശം ചെയ്യുന്ന നിരീക്ഷകൻ നിഷ്പക്ഷവും നീതി പൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനെ സഹായിക്കേണ്ടതും കമ്മീഷൻ ഭരമേൽപ്പിക്കുന്ന മറ്റു ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
41. വരണാധികാരികൾ.-
ഓരോ പഞ്ചായത്തിനും പഞ്ചായത്തിലെ ഒരു സ്ഥാനമോ അല്ലെങ്കിൽ സ്ഥാനങ്ങളോ നികത്തുന്നതിനുള്ള ഓരോ തിരഞ്ഞെടുപ്പിനും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി കൂടിയാലോചിച്ച്, സർക്കാരിലേയോ അല്ലെങ്കിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപ നത്തിലേയോ, ഒന്നോ അതിലധികമോ ഉദ്യോഗസ്ഥരെ വരണാധികാരികളായി സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യേണ്ടതാണ്:
എന്നാൽ, ഈ വകുപ്പിലുള്ള യാതൊന്നും ഒരേ ആളെ അടുത്തടുത്തുള്ള ഒന്നിലധികം പഞ്ചായത്തുകൾക്കുള്ള വരണാധികാരിയായി സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനെ തടയാൻ പാടില്ലാത്തതാകുന്നു.
42. അസിസ്റ്റന്റ് വരണാധികാരികൾ.-
ഏതെങ്കിലും വരണാധികാരിയെ തന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിലേക്കായി ഒന്നോ അതിലധികമോ ആളുകളെ അസിസ്റ്റന്റ് വരണാധികാരികളായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് നിയമിക്കാവുന്നതാണ്.
(2) ഏതൊരു അസിസ്റ്റന്റ് വരണാധികാരിക്കും, വരണാധികാരിയുടെ നിയന്ത്രണത്തിന് വിധേയമായി, വരണാധികാരിയുടെ എല്ലാമോ ഏതെങ്കിലുമോ ചുമതലകൾ നിർവ്വഹിക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്:
എന്നാൽ, യാതൊരു അസിസ്റ്റന്റ് വരണാധികാരിയും നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന സംബന്ധിച്ച വരണാധികാരിയുടെ ഏതെങ്കിലും ചുമതല, അത് നിർവ്വഹിക്കുന്നതിൽ നിന്ന് വരണാധികാരി അനിവാര്യമായവിധം തടയപ്പെടാത്തപക്ഷം, നിർവ്വഹിക്കുവാൻ പാടുള്ളതല്ല.
43. വരണാധികാരി എന്നതിൽ വരണാധികാരിയുടെ ചുമതലകൾ നിർവ്വഹിക്കുന്ന അസിസ്റ്റന്റ് വരണാധികാരികളും ഉൾപ്പെടുമെന്ന്.-
സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം, വരണാധികാരിയെക്കുറിച്ചുള്ള ഈ ആക്റ്റിലെ പരാമർശങ്ങളിൽ 42-ാം വകുപ്പ് (2)-ാം ഉപ വകുപ്പുപ്രകാരം നിർവ്വഹിക്കുവാൻ തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ചുമതല നിർവ്വഹിക്കുന്ന ഒരു അസിസ്റ്റന്റ് വരണാധികാരിയും ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാകുന്നു.
44. വരണാധികാരിയുടെ സാമാന്യ കർത്തവ്യം.-
ഏതെങ്കിലും തിരഞ്ഞെടുപ്പിൽ, ഈ ആക്റ്റും അതിൻകീഴിലുണ്ടാക്കപ്പെടുന്ന ചട്ടങ്ങളും അല്ലെങ്കിൽ ഉത്തരവുകളും വ്യവസ്ഥ ചെയ്യുന്ന രീതിയിൽ തിരഞ്ഞെടുപ്പ് ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ എല്ലാ കൃത്യങ്ങളും കാര്യങ്ങളും ചെയ്യുന്നത് വരണാധികാരിയുടെ സാമാന്യ കർത്തവ്യമായിരിക്കുന്നതാണ്.
45. പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തൽ.-
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂട്ടിയുള്ള അനുമതിയോടുകൂടി, തന്റെ അധികാരിതയിലുള്ള ഓരോ പഞ്ചായത്തിനും വേണ്ടത്ര പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തേണ്ടതും അപ്രകാരം ഏർപ്പെടുത്തപ്പെട്ട പോളിംഗ് സ്റ്റേഷനുകളും അവ യഥാക്രമം ഏതു പോളിംഗ് പ്രദേശങ്ങൾക്കോ സമ്മതിദായക ഗ്രൂപ്പുകൾക്കോ വേണ്ടിയാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നും കാണിക്കുന്ന ഒരു ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതും ആണ്.
46. പോളിംഗ് സ്റ്റേഷനുകൾക്ക് പ്രിസൈഡിംഗ് ആഫീസർമാരെ നിയമിക്കൽ.-
(1) ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഓരോ പോളിംഗ് സ്റ്റേഷനും ഒരു പ്രിസൈഡിംഗ് ആഫീസറേയും ആവശ്യമെന്ന് താൻ കരുതുന്നത്ര പോളിംഗ് ആഫീസറെയോ ആഫീസർമാരെയോ നിയമിക്കേണ്ടതും എന്നാൽ തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പ് സംബന്ധിച്ചോ ഒരു സ്ഥാനാർത്ഥിയോ അദ്ദേഹത്തിനുവേണ്ടിയോ നിയോഗിച്ചതോ അല്ലെങ്കിൽ മറ്റുവിധത്തിൽ ഒരു സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിച്ചുപോരുന്നതോ ആയ ഏതെങ്കിലും ആളെ അങ്ങനെ നിയമിക്കുവാൻ പാടില്ലാത്തതും ആകുന്നു:
എന്നാൽ ഒരു പോളിംഗ് ആഫീസർ പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനായിട്ടില്ലെങ്കിൽ, പ്രിസൈഡിംഗ് ആഫീസർക്ക് പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനും തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പ് സംബ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ന്ധിച്ചോ ഒരു സ്ഥാനാർത്ഥിയോ അയാൾക്കുവേണ്ടിയോ നിയോഗിച്ചതോ അല്ലെങ്കിൽ മറ്റ് വിധത്തിൽ ഒരു സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിച്ചുപോരുന്നതോ അല്ലാത്തതും ആയ മറ്റേതെങ്കിലും ആളെ ഒന്നാമതായി പറഞ്ഞ ഉദ്യോഗസ്ഥന്റെ അഭാവത്തിൽ പോളിംഗ് ഉദ്യോഗസ്ഥനായിരിക്കുവാൻ നിയമിക്കാവുന്നതും അതനുസരിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കാവുന്നതുമാണ്.
എന്നുമാത്രമല്ല ഈ ഉപവകുപ്പിലെ യാതൊന്നുംതന്നെ ഒരേ ആളെ ഒരേ പരിസരത്തുള്ള ഒന്നിലധികം പോളിംഗ് സ്റ്റേഷനുകൾക്കുള്ള പ്രിസൈഡിംഗ് ആഫീസറായി നിയമിക്കുന്നതിൽനിന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തടസ്സപ്പെടുത്തുന്നതല്ല.
(2) ഒരു പോളിംഗ് ആഫീസർ, പ്രിസൈഡിംഗ് ആഫീസർ അപ്രകാരം നിർദ്ദേശിക്കുന്നപക്ഷം, ഈ ആക്റ്റിനോ അതിൻകീഴിലുണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ടങ്ങൾക്കോ ഉത്തരവുകൾക്കോ കീഴിൽ പ്രിസൈഡിംഗ് ആഫീസറുടെ ചുമതലകൾ എല്ലാമോ ഏതെങ്കിലുമോ നിർവ്വഹിക്കേണ്ടതാണ്.
(3) പ്രിസൈഡിംഗ് ആഫീസർ, രോഗംമൂലമോ ഒഴിച്ചുകൂടാൻ വയ്യാത്ത മറ്റേതെങ്കിലും കാരണത്താലോ പോളിംഗ് സ്റ്റേഷനിൽ ഹാജരാകാതിരിക്കാൻ നിർബന്ധിതനാകുന്നപക്ഷം, അങ്ങനെ ഹാജരല്ലാത്ത സമയത്ത്, അദ്ദേഹത്തിന്റെ ചുമതലകൾ, അവ നിർവ്വഹിക്കുവാൻ ജില്ലാ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥൻ നേരത്തെ അധികാരപ്പെടുത്തിയ പോളിംഗ് ആഫീസർ നിർവ്വഹിക്കേണ്ടതാണ്.
(4) സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, പ്രിസൈഡിംഗ് ആഫീസറെക്കുറിച്ചുള്ള ഈ ആക്റ്റിലെ പരാമർശങ്ങളിൽ, അതതു സംഗതിപോലെ, (2)-ാം ഉപവകുപ്പിനോ (3)-ാം ഉപവകുപ്പിനോ കീഴിൽ തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ചുമതല നിർവ്വഹിക്കുന്ന ഏതെങ്കിലും ആൾ ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാണ്.
47. പ്രിസൈഡിംഗ് ആഫീസറുടെ സാമാന്യ കർത്തവ്യം.-
ഒരു പോളിംഗ് സ്റ്റേഷനിൽ സമാധാനം പാലിക്കുന്നതും വോട്ടെടുപ്പ് നീതിപൂർവ്വകമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അവിടത്തെ പ്രിസൈഡിംഗ് ആഫീസറുടെ സാമാന്യ കർത്തവ്യമായിരിക്കുന്നതാണ്.
48. പോളിംഗ് ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങൾ.-
ഒരു പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ആഫീസറെ, അയാളുടെ കൃത്യ നിർവ്വഹണത്തിൽ സഹായിക്കുന്നത്, ആ സ്റ്റേഷനിലെ പോളിംഗ് ആഫീസർമാരുടെ കർത്തവ്യമായിരിക്കുന്നതാണ്.
48.എ. വരണാധികാരി, പ്രിസൈഡിംഗ് ഓഫീസർ മുതലായവർ തിരഞ്ഞെടുപ്പു കമ്മീഷനിൽ ഡെപ്യൂട്ടേഷനിലായിരിക്കുന്നതായി കണക്കാക്കണമെന്ന്.-
ഒരു പൊതുതിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പുകളോ നടത്തുന്നതിനായി ഈ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച തൽസമയം നിയമിക്കുന്ന വരണാധികാരിയും അസിസ്റ്റന്റ് വരണാധികാരിയും പ്രിസൈഡിംഗ് ആഫീസറും പോളിംഗ് ആഫീസറും മറ്റേതെങ്കിലും ഉദ്യോഗസ്ഥനും തൽസമയം സ്ഥാനനിർദ്ദേശം ചെയ്യുന്ന ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനും അങ്ങനെയുള്ള തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള വിജ്ഞാപനത്തിന്റെ തീയതി മുതൽ അങ്ങനെയുള്ള തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന തീയതി അവസാനിക്കുന്നതുവരെയുള്ള കാലയളവിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനിൽ ഡെപ്യൂട്ടേഷനിലായിരിക്കുന്നതായി കരുതപ്പെടേണ്ടതും അതിൻപ്രകാരം അങ്ങനെയുള്ള ഉദ്യോഗസ്ഥൻമാർ ആ കാലയളവിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലുമേൽനോട്ടത്തിലും അനുശാസനത്തിനും വിധേയരായിരിക്കുന്നതാണ്.
അദ്ധ്യായം IX
തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പ്
49. നാമനിർദ്ദേശം മുതലായവയ്ക്കുവേണ്ടിയുള്ള തീയതികൾ നിശ്ചയിക്കൽ.-
ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ ഒരംഗത്തേയോ അംഗങ്ങളേയോ തിരഞ്ഞെടുക്കുന്നതിന്
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ നിയോജകമണ്ഡലങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചാലുടനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, ഗസറ്റ് വിജ്ഞാപനംവഴി-
(എ) നാമനിർദ്ദേശങ്ങൾ നല്കുന്നതിനുള്ള അവസാന തീയതിയും അത് ആദ്യം പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതിക്കു ശേഷമുള്ള ഏഴാമത്തെ ദിവസമോ, ആ ദിവസം പൊതു ഒഴിവുദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം;
(ബി) നാമനിർദ്ദേശങ്ങളുടെ സൂക്ഷമ പരിശോധനയ്ക്കുള്ള തീയതിയും, അത് നാമനിർദ്ദേശങ്ങൾ നല്കുന്നതിനുള്ള അവസാന തീയതിക്കു തൊട്ടു പിന്നീടു വരുന്ന ദിവസമോ, ആ ദിവസം പൊതു ഒഴിവു ദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം;
(സി) സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കുന്നതിനുള്ള അവസാന തീയതിയും അത് സൂക്ഷ്മ പരിശോധനയ്ക്കുള്ള തീയതിക്കു ശേഷമുള്ള രണ്ടാം ദിവസമോ, ആ ദിവസം പൊതു ഒഴിവുദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും, പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം;
(ഡി) ആവശ്യമാണെങ്കിൽ വോട്ടെടുപ്പു നടത്തുന്നതിനുള്ള തീയതിയും അഥവാ തീയതികളും അതോ, അവയിൽ ആദ്യത്തേതോ, സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതിക്കുശേഷമുള്ള പതിനാലാമത്തെ ദിവസത്തിലും മുൻപല്ലാത്ത ഒരു തീയതി ആയിരിക്കണം;
(ഇ) തിരഞ്ഞെടുപ്പ് ഏതു തീയതിക്കുമുൻപാണോ പൂർത്തിയാക്കേണ്ടത് ആ തീയതിയും നിശ്ചയിക്കേണ്ടതാകുന്നു.
50. തിരഞ്ഞെടുപ്പിന്റെ പൊതു നോട്ടീസ്.-
49-ാം വകുപ്പിൻ കീഴിൽ വിജ്ഞാപനം പുറപ്പെടുവിച്ചാൽ, വരണാധികാരി നിർദ്ദിഷ്ട തിരഞ്ഞെടുപ്പിന്റെ പൊതുനോട്ടീസ്, അങ്ങനെയുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു കൊണ്ടും നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്നതിനുള്ള സ്ഥലം നിർദ്ദേശിച്ചുകൊണ്ടും നിർണ്ണയിക്കപ്പെടുന്ന ഫാറത്തിലും രീതിയിലും നൽകേണ്ടതാകുന്നു.
51. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം.-
ഏതെങ്കിലും ആൾ ഭരണ ഘടനയിലേയും ഈ ആക്റ്റിലേയും വ്യവസ്ഥകൾക്കുകീഴിൽ ഒരു സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യനാണെങ്കിൽ അയാളെ ആ സ്ഥാനം നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്:
എന്നാൽ, ഏതെങ്കിലും ഒരു പഞ്ചായത്തിലെ ഒരു സ്ഥാനം നികത്തുന്നതിലേക്ക് ഒരു നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഒരാളെ അതേ പഞ്ചായത്തിലെ മറ്റൊരു നിയോജകമണ്ഡത്തിലെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യുവാൻ പാടുള്ളതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
52. നാമനിർദ്ദേശപ്രതിക സമർപ്പിക്കലും സാധുവായ നാമനിർദ്ദേശത്തിനുവേണ്ട സംഗതികളും.-
(1) 49-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ നിശ്ചയിക്കപ്പെടുന്ന തീയതിയിലോ അതിനുമുൻപോ ഓരോ സ്ഥാനാർത്ഥിയും നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ 50-ാം വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസിൽ ഇതിലേക്ക് നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തുവച്ച് ഉച്ചയ്ക്ക് മുൻപ് പതിനൊന്നു മണിക്കും ഉച്ചതിരിഞ്ഞ് മുന്നുമണിക്കും ഇടയിൽ വരണാധികാരിക്ക് നിർണ്ണയിക്കപ്പെടുന്ന ഫാറത്തിൽ പൂരിപ്പിച്ചിട്ടുള്ളതും, സ്ഥാനാർത്ഥിയും നിർദ്ദേശകനായി നിയോജകമണ്ഡലത്തിലെ ഒരു സമ്മതിദായകനും ഒപ്പിട്ടതുമായ ഒരു നാമനിർദ്ദേശ പ്രതിക സമർപ്പിക്കേണ്ടതാകുന്നു.
(1എ) (1)-ാം ഉപവകുപ്പ് പ്രകാരം നാമനിർദ്ദേശ പ്രതിക സമർപ്പിക്കുന്ന ഓരോ സ്ഥാനാർത്ഥിയും പ്രസ്തുത നാമനിർദ്ദേശ പ്രതികയോടൊപ്പം നിർണ്ണയിക്കപ്പെടാവുന്ന രീതിയിലും, അപ്രകാരമുള്ള ഫാറത്തിലും, അയാളുടെ വിദ്യാഭ്യാസയോഗ്യത, നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്ന സമയത്ത് അയാൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസ്സുകൾ, അയാളുടെയും അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടെയും പേരിലുള്ള സ്വത്ത്, ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിനോ, സർക്കാരിനോ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ താൻ നൽകേണ്ടതായ കുടിശ്ശിഖ ഉൾപ്പെടെയുള്ള ബാദ്ധ്യതകൾ, 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റ് പ്രകാരം കൂറുമാറ്റത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ സമർപ്പിക്കാത്തപക്ഷം ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുവാൻ യോഗ്യനായി കരുതപ്പെടുന്നതല്ല.
(2) പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോപെട്ടവർക്കുവേണ്ടി ഒരു സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു നിയോജകമണ്ഡലത്തിൽ ആ സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടാനുള്ള ഒരു സ്ഥാനാർത്ഥി താൻ ഏതു പ്രത്യേക ജാതിയിലോ വർഗ്ഗത്തിലോപെട്ട അംഗമാണെന്നു രേഖപ്പെടുത്തിക്കൊണ്ട് അധികാരിതയുള്ള ഉദ്യോഗസ്ഥൻ നൽകിയ ജാതി സർട്ടിഫിക്കറ്റ് നാമനിർദ്ദേശപതികയോടൊപ്പം ഹാജരാക്കാതിരിക്കുകയും ജാതി സംബന്ധിച്ച ഒരു സത്യപ്രസ്താവന തന്റെ നാമനിർദ്ദേശപ്രതികയിൽ ഉൾക്കൊള്ളിച്ചിട്ടില്ലാതിരിക്കുകയും ചെയ്യുന്നപക്ഷം ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യനായികരുതപ്പെടുന്നതല്ല.
(3) സ്ഥാനാർത്ഥി 34-ാം വകുപ്പ് (കെ) ഖണ്ഡത്തിൽ പരാമർശിച്ച ഏതെങ്കിലും ഉദ്യോഗം വഹിച്ചിരിക്കെ പിരിച്ചുവിടപ്പെട്ടിട്ടുള്ളതോ നീക്കം ചെയ്യപ്പെട്ടിട്ടുള്ളതോ ആയ ഒരാളായിരിക്കുകയും പിരിച്ചുവിടപ്പെട്ടതിനോ നീക്കംചെയ്യപ്പെട്ടതിനോ ശേഷം അഞ്ചുവർഷക്കാലം കഴിഞ്ഞിട്ടില്ലാതിരിക്കുകയും ചെയ്യുന്നിടത്ത്, അങ്ങനെയുള്ള ആൾ, അയാളുടെ നാമനിർദ്ദേശത്തോടൊപ്പം അഴിമതിപ്രവർത്തിക്കോ കൂറില്ലായ്മയ്ക്കോ അയാൾ പിരിച്ചുവിടപ്പെടുകയോ നീക്കംചെയ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നുള്ള അർത്ഥത്തിലുള്ളതും നിർണ്ണിയിക്കപ്പെടുന്ന രീതിയിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നല്കിയതുമായ ഒരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലാത്ത പക്ഷം സ്ഥാനാർത്ഥിയായി മുറ്റപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ടതായി കരുതപ്പെടുന്നതല്ല.
(4) നാമനിർദ്ദേശപ്രതിക സമർപ്പിക്കുമ്പോൾ വരണാധികാരി നാമനിർദ്ദേശപ്രതികയിൽ ചേർത്തിരിക്കുന്ന സ്ഥാനാർത്ഥിയുടേയും അയാളുടെ നിർദ്ദേശകന്റെയും പേരുകളും വോട്ടർ പട്ടിക നമ്പരുകളും വോട്ടർ പട്ടികകളിൽ ചേർത്ത അതേപ്രകാരംതന്നെ ആണെന്ന് സ്വയം ബോദ്ധ്യം വരുത്തേണ്ടതാകുന്നു.
എന്നാൽ, വോട്ടർ പട്ടികയിലോ നാമനിർദ്ദേശ പ്രതികയിലോ സ്ഥാനാർത്ഥിയുടേയോ അയാളുടെ നിർദ്ദേശകന്റെയോ മറ്റേതെങ്കിലും ആളുടേയോ പേർ സംബന്ധിച്ചോ ഏതെങ്കിലും സ്ഥലം
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ സംബന്ധിച്ചോ ഉള്ള പേരിലെ തെറ്റോ ശരിയല്ലാത്ത വിവരണമോ കൈത്തെറ്റോ സാങ്കേതികമായോ അച്ചടിയിലുള്ളതോ ആയ പിശകോ വോട്ടർ പട്ടികയിലോ നാമനിർദ്ദേശ പ്രതികയിലോ ഉള്ള ഏതെങ്കിലും ആളുടെ വോട്ടർ പട്ടിക നമ്പരുകൾ സംബന്ധിച്ച കൈത്തെറ്റോ സാങ്കേതികമായതോ അച്ചടിയിലുള്ളതോ ആയ പിശകോ അങ്ങനെയുള്ള ആളുടെ പേരോ അങ്ങനെയുള്ള സ്ഥലമോ സംബന്ധിച്ച വിവരണം സാധാരണയായി മനസ്സിലാകുന്ന വിധത്തിലുള്ളതായിരിക്കുന്ന ഏതെങ്കിലും സംഗതിയിൽ ആ ആളെയോ സ്ഥലത്തേയോ സംബന്ധിച്ച വോട്ടർപട്ടികയുടേയോ നാമനിർദ്ദേശ പ്രതികയുടേയോ പൂർണ്ണമായ പ്രവർത്തനത്തെ ബാധിക്കുന്നതല്ലാത്തതും, വരണാധികാരി, അങ്ങനെയുള്ള ഏതെങ്കിലും പേരിലെ തെറ്റോ ശരിയല്ലാത്ത വിവരണമോ, കൈത്തെറ്റോ സാങ്കേതികമായതോ അച്ചടിയിലുള്ളതോ ആയ പിശകോ തിരുത്താൻ അനുവദിക്കേണ്ടതും, ആവശ്യമുള്ളിടത്ത് വോട്ടർ പട്ടികയിലോ നാമനിർദ്ദേശപ്രതികയിലോ ഉള്ള അങ്ങനെയുള്ള പേരിലെ തെറ്റോ ശരിയല്ലാത്ത വിവരണമോ, കൈത്തെറ്റോ സാങ്കേതികമായതോ അച്ചടിയിലുള്ളതോ ആയ പിശകോ അവഗണിക്കേണ്ടതാണെന്ന് നിർദ്ദേശിക്കേണ്ടതുമാണ്.
(5) സ്ഥാനാർത്ഥി വേറെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ സമ്മതിദായകനായിരിക്കുന്നിടത്ത്, ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയുടേയോ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ ഒരു പകർപ്പോ അങ്ങനെയുള്ള പട്ടികയിലെ പ്രസക്ത ഉൾക്കുറിപ്പുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ, അത് നാമനിർദ്ദേശപ്രതിക സഹിതം സമർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ, സൂക്ഷ്മപരിശോധനാ സമയത്ത് വരണാധികാരിയുടെ മുൻപാകെ ഹാജരാക്കേണ്ടതാണ്.
(6) ഈ വകുപ്പിലെ യാതൊന്നും തന്നെ ഏതെങ്കിലും സ്ഥാനാർത്ഥിയെ ഒന്നിലധികം നാമ നിർദ്ദേശപ്രതികകൾവഴി നാമനിർദ്ദേശം ചെയ്യപ്പെടുന്നതിൽനിന്നും തടയുന്നതല്ല.
എന്നാൽ, മൂന്നിലധികം നാമനിർദ്ദേശപ്രതികകൾ ഏതെങ്കിലും സ്ഥാനാർത്ഥിയോ സ്ഥാനാർത്ഥിക്കുവേണ്ടിയോ സമർപ്പിക്കുകയോ വരണാധികാരി സ്വീകരിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
53. നിക്ഷേപങ്ങൾ.-
(1) ഒരു സ്ഥാനാർത്ഥി, നിർണ്ണയിക്കപ്പെട്ടിട്ടുള്ള അങ്ങനെയുള്ള തുക - വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകൾക്ക് വ്യത്യസ്ത നിരക്കുകൾ നിർദ്ദേശിക്കാവുന്നതാണ്- കെട്ടിവയ്ക്കുകയോ കെട്ടിവയ്ക്ക്പിക്കുകയോ ചെയ്യാത്തിടത്തോളം ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഒരു നിയോജകമണ്ഡലത്തിൽ നിന്നുമുള്ള തിരഞ്ഞെടുപ്പിനുവേണ്ടി മുറ പ്രകാരം നാമനിർദ്ദേശം ചെയ്തതായി കണക്കാക്കുന്നതല്ല. പട്ടികജാതിയിലോ പട്ടിക വർഗ്ഗത്തിലോപെട്ട സ്ഥാനാർത്ഥികളുടെ സംഗതിയിൽ കെട്ടിവയ്ക്കക്കേണ്ട തുക അങ്ങനെയുള്ള നിയോജകമണ്ഡലത്തിലേക്ക് നിശ്ചയിച്ചിട്ടുള്ള തുകയുടെ അൻപതു ശതമാനം ആയിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, ഒരു സ്ഥാനാർത്ഥിയെ ഒന്നിലധികം നാമനിർദ്ദേശപ്രതികകൾവഴി നാമനിർദ്ദേശം ചെയ്തിരിക്കുന്നിടത്ത് ഈ ഉപവകുപ്പിൻ കീഴിൽ അയാളിൽനിന്ന് ഒന്നിൽകൂടുതൽ നിക്ഷേപം ആവശ്യപ്പെടേണ്ടതില്ല.
(2) (1)-ാം ഉപവകുപ്പിൻകീഴിൽ കെട്ടിവയ്ക്കക്കേണ്ട ഏതെങ്കിലും തുക 52-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥി വരണാധികാരിയുടെ പക്കൽ രൊക്കം കെട്ടിവയ്ക്കുകയോ കെട്ടിവയ്ക്ക്പിക്കുകയോ, അയാളോ അയാൾക്കു വേണ്ടിയോ മുൻപറഞ്ഞ തുക സർക്കാർ വിജ്ഞാപനം ചെയ്തിരിക്കാവുന്ന അങ്ങനെയുള്ള അധികാരസ്ഥന്റെ ആഫീസിൽ കെട്ടിവച്ചിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു രസീത് നാമനിർദ്ദേശപ്രതികയോടൊപ്പം അടക്കം ചെയ്തിരിക്കുകയോ ചെയ്തിട്ടില്ലാത്തപക്ഷം (1)-ാം ഉപവകുപ്പിൻകീഴിൽ കെട്ടിവച്ചതായി കണക്കാക്കുന്നതല്ല.
54. നാമനിർദ്ദേശങ്ങളെക്കുറിച്ചുള്ള നോട്ടീസും അവയുടെ സൂക്ഷമ പരിശോധന യ്ക്കുള്ള സമയവും സ്ഥലവും.-
52-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ നാമനിർദ്ദേശപ്രതിക സ്വീകരിച്ചാൽ, വരണാധികാരി, അത് സമർപ്പിക്കുന്ന ആളെയോ ആളുകളേയോ നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതിയും സമയവും സ്ഥലവും അറിയിക്കേണ്ടതും,നാമനിർദ്ദേശപ്രതികയിൽ, അതിന്റെ ക്രമനമ്പർ ചേർക്കേണ്ടതും, നാമനിർദ്ദേശപ്രതികയിൽ, അത് തനിക്കു സമർപ്പിച്ച തീയതിയും സമയവും പ്രസ്താവിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ചേർത്ത് ഒപ്പു വയ്ക്കക്കേണ്ടതും, അതിനുശേഷം ആകുന്നത്ര വേഗത്തിൽ, നാമനിർദ്ദേശത്തെക്കുറിച്ച് അതിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥി, നിർദ്ദേശകൻ എന്നീ രണ്ടുപേരുടേയും നാമനിർദ്ദേശപ്രതികയിലെ വിവരണങ്ങൾ അടങ്ങിയ ഒരു നോട്ടീസ് തന്റെ ഓഫീസിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥലത്ത് പതിക്കേണ്ടതുമാണ്.
55. നാമനിർദ്ദേശപ്രതികകളുടെ സൂക്ഷ്മ പരിശോധന.-
(1) 49-ാം വകുപ്പിൻകീഴിൽ നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതിയിൽ സ്ഥാനാർത്ഥികൾക്കും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർക്കും ഓരോ സ്ഥാനാർത്ഥിയുടേയും ഒരു നിർദ്ദേശകനും ഓരോ സ്ഥാനാർത്ഥിയും രേഖാമൂലം യഥാവിധി അധികാരപ്പെടുത്തിയിട്ടുള്ള മറ്റൊരാൾക്കും വരണാധികാരി നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും ഹാജരാകാവുന്നതും, എന്നാൽ മറ്റാർക്കും അങ്ങനെ ഹാജരാകാൻ പാടില്ലാത്തതും, 52-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള സമയത്തിനുള്ളിലും രീതിയിലും സമർപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ സ്ഥാനാർത്ഥികളുടേയും നാമനിർദ്ദേശപത്രികകൾ പരിശോധിക്കുന്നതിനുവേണ്ട ന്യായമായ എല്ലാ സൗകര്യങ്ങളും വരണാധികാരി അവർക്കു നൽകേണ്ടതുമാകുന്നു.
(2) വരണാധികാരി പിന്നീട് നാമനിർദ്ദേശപത്രികകൾ പരിശോധിക്കേണ്ടതും, ഏതെങ്കിലും നാമനിർദ്ദേശത്തെക്കുറിച്ച് നൽകുന്ന എല്ലാ ആക്ഷേപങ്ങളിലും, അങ്ങനെയുള്ള ആക്ഷേപത്തിൻ മേലോ സ്വമേധയായോ ആവശ്യമെന്നു തനിക്കുതോന്നുന്ന അങ്ങനെയുള്ള സമ്മറിയായ അന്വേഷണവിചാരണ വല്ലതുമുണ്ടെങ്കിൽ അതിനുശേഷം തീരുമാനം എടുക്കേണ്ടതും, താഴെപ്പറയുന്ന ഏതെങ്കിലും കാരണത്തിൻമേൽ നാമനിർദ്ദേശം നിരസിക്കാവുന്നതുമാണ്, അതായത്:-
(എ) നാമനിർദ്ദേശങ്ങൾ സൂക്ഷ്മപരിശോധനയ്ക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള തീയതിയിൽ സ്ഥാനാർത്ഥി ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥയിൻകീഴിൽ പ്രസ്തുത സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നതിലേക്ക് യോഗ്യനല്ലാതിരിക്കുകയോ അയോഗ്യനാക്കപ്പെട്ടിരിക്കുകയോ ചെയ്യുക;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) 52-ാം വകുപ്പിലേയോ 53-ാം വകുപ്പിലേയോ ഏതെങ്കിലും വ്യവസ്ഥകൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുക;
(സി) നാമനിർദ്ദേശപത്രികയിൻമേലുള്ള സ്ഥാനാർത്ഥിയുടെയോ നിർദ്ദേശകന്റെയോ ഒപ്പ് യഥാർത്ഥമല്ലെന്ന് ബോദ്ധ്യപ്പെടുക.
(3) (2)-ാം ഉപവകുപ്പ് (ബി) ഖണ്ഡത്തിലോ (സി) ഖണ്ഡത്തിലോ അടങ്ങിയ യാതൊന്നും തന്നെ ഒരു സ്ഥാനാർത്ഥിയുടെ ഒരു നാമനിർദ്ദേശപത്രികയെ സംബന്ധിച്ച ഏതെങ്കിലും ക്രമക്കേടുള്ളതുകാരണം യാതൊരു ക്രമക്കേടും ചെയ്തിട്ടില്ലാത്ത മറ്റൊരു നാമനിർദ്ദേശപത്രിക വഴി യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ട അതേ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം നിരസിക്കുവാൻ അധികാരം നൽകുന്നതായി കരുതുവാൻ പാടില്ല.
(4) ഗുരുതരമായ സ്വഭാവത്തോടുകൂടിയ ഏതെങ്കിലും ന്യൂനതയുടെ കാരണത്തിൻമേലല്ലാതെ വരണാധികാരി ഏതെങ്കിലും നാമനിർദ്ദേശപത്രിക തിരസ്കരിക്കുവാൻ പാടുള്ളതല്ല.
(5)49-ാം വകുപ്പ് (ബി) ഖണ്ഡത്തിൻകീഴിൽ ഇതിലേക്കായി നിശ്ചയിച്ചിട്ടുള്ള തീയതിയിൽ വരണാധികാരി സൂക്ഷ്മപരിശോധന നടത്തേണ്ടതും, നടപടികൾ, ലഹളയാലോ പരസ്യമായ അകമത്താലോ തന്റെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലോ തടസ്സപ്പെടുത്തുകയോ വിഘാതപ്പെടുത്തുകയോ ചെയ്യുമ്പോഴൊഴികെ, അങ്ങനെയുള്ള നടപടികൾ നീട്ടിവയ്ക്കാൻ പാടില്ലാത്തതുമാകുന്നു.
എന്നാൽ, ഒരു ആക്ഷേപം വരണാധികാരി ഉന്നയിക്കുകയോ മറ്റേതെങ്കിലും ആൾ നൽകുകയോ ചെയ്യുന്നതായാൽ, അത് ഖണ്ഡിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാനാർത്ഥിക്ക് സൂക്ഷ്മപരിശോധനയ്ക്ക് നിജപ്പെടുത്തിയ തീയതിയുടെ അടുത്തതിന്റെ അടുത്ത പ്രവർത്തി ദിവസത്തിനപ്പുറമല്ലാത്ത സമയം അനുവദിക്കാവുന്നതും, നടപടികൾ നീട്ടിവയ്ക്കപ്പെട്ടിട്ടുള്ള തീയതിയിൽ വരണാധികാരി തന്റെ തീരുമാനം രേഖപ്പെടുത്തേണ്ടതുമാണ്.
(6) ഓരോ നാമനിർദ്ദേശപത്രികയുടെ മേലും വരണാധികാരി, അതു സ്വീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്തതുകൊണ്ടുള്ള തന്റെ തീരുമാനം പുറത്തെഴുത്തു നടത്തേണ്ടതും, നാമനിർദ്ദേശപത്രിക തിരസ്ക്കരിക്കുന്നുവെങ്കിൽ, അങ്ങനെ തിരസ്ക്കരിക്കുന്നുവെങ്കിൽ കാരണങ്ങളുടെ ഒരു സംക്ഷിപ്തപ്രസ്താവന എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
(7) ഈ വകുപ്പിന്റെ ആവശ്യത്തിന്, ഒരു നിയോജകമണ്ഡലത്തിന്റെ തൽസമയം പ്രാബല്യത്തിലുള്ള വോട്ടർപട്ടികയിലെ ഒരുൾക്കുറിപ്പിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആ ഉൾക്കുറിപ്പിൽ പരാമർശിക്കുന്ന ആൾ ആ നിയോജകമണ്ഡലത്തിലുള്ള ഒരു സമ്മതിദായകനാണെന്ന വസ്തുതയ്ക്ക്, 17-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള ഒരു അയോഗ്യതയ്ക്ക് വിധേയനാണെന്ന് തെളിയിക്കപ്പെടാത്തിടത്തോളം, നിർണ്ണായക തെളിവായിരിക്കുന്നതാണ്.
(8) എല്ലാ നാമനിർദ്ദേശപത്രികകളുടേയും സൂക്ഷ്മപരിശോധന നടത്തുകയും അവ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്തതുകൊണ്ടുള്ള തീരുമാനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതിനുശേഷം വരണാധികാരി, ഉടനെതന്നെ നിയമാനുസൃതമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും അതു തന്റെ നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്യേണ്ടതാണ്.
56. സ്ഥാനാർത്ഥിത്വം പിൻവലിക്കൽ.-
(1) ഏതെങ്കിലും സ്ഥാനാർത്ഥിക്ക് തന്റെ സ്ഥാനാർത്ഥിത്വം രേഖാമൂലമുള്ള നോട്ടീസ് വഴി പിൻവലിക്കാവുന്നതും ആ നോട്ടീസിൽ നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതും, അത് അയാൾ ഒപ്പിടുകയും നേരിട്ടോ തന്റെ നിർദ്ദേശകനോ താൻ രേഖാമൂലം ഇതിലേക്ക് അധികാരപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഏജന്റോ മുഖേന 49-ാം വകുപ്പ് (സി) ഖണ്ഡത്തിൻകീഴിൽ നിശ്ചയിച്ചിട്ടുള്ള ദിവസം ഉച്ചതിരിഞ്ഞ് മൂന്നുമണിക്കു മുൻപ് വരണാധികാരിക്ക് നല്കുകയും ചെയ്യേണ്ടതാണ്:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, ആ ദിവസം സർക്കാർ ആഫീസുകൾ ഒരു ഒഴിവുദിനമായി ആചരിക്കണമെന്ന് സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിൽ, അപ്രകാരം ഒഴിവുദിനമായി വിജ്ഞാപനം ചെയ്തിട്ടില്ലാത്ത തൊട്ടടുത്ത ദിവസം ഉച്ചതിരിഞ്ഞ് മൂന്നുമണിക്കു മുൻപായി, പിൻവലിക്കൽ നോട്ടീസ് നല്കുകയാണെങ്കിൽ അത് യഥാസമയം നല്കിയതായി കണക്കാക്കുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിന് നോട്ടീസ് നല്കിയ യാതൊരാളെയും ആ നോട്ടീസ് റദ്ദാക്കാൻ അനുവദിക്കുന്നതല്ല.
(3) ഒരു പിൻവലിക്കൽ നോട്ടീസിന്റെ നിജാവസ്ഥയെ കുറിച്ചും (1)-ാം ഉപവകുപ്പിൻകീഴിൽ അത് നല്കിയ ആളിന്റെ അനന്യതയെക്കുറിച്ചും ബോദ്ധ്യപ്പെട്ടാൽ വരണാധികാരി ആ നോട്ടീസ് തന്റെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിലും ശ്രദ്ധ ആകർഷിക്കുന്ന സ്ഥലത്ത് പതിപ്പിക്കേണ്ടതാണ്.
57. മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തൽ.-
(1) 56-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻ കീഴിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാവുന്ന കാലാവധി കഴിഞ്ഞാലുടൻ, വരണാധികാരി, മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് നിർണ്ണയിക്കപ്പെടുന്ന ഫാറത്തിലും രീതിയിലും തയ്യാറാക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
(2) പ്രസ്തുത ലിസ്റ്റിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ മലയാള അക്ഷരമാലാക്രമത്തി ലുള്ള പേരുകളും നാമനിർദ്ദേശപത്രികയിൽ നല്കിയ പ്രകാരമുള്ള അവരുടെ മേൽവിലാസങ്ങളും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റു വിവരങ്ങളും അടങ്ങിയിരിക്കേണ്ടതാണ്.
58. തിരഞ്ഞെടുപ്പ് ഏജന്റുമാർ.-
ഒരു തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിക്ക് താനല്ലാത്ത മറ്റൊരാളെ തന്റെ തെരഞ്ഞെടുപ്പ് ഏജന്റായി നിർണ്ണയിക്കപ്പെട്ട രീതിയിൽ നിയമിക്കാവുന്നതും, അങ്ങനെയുള്ള ഏതെങ്കിലും നിയമനം നടത്തുമ്പോൾ, വരണാധികാരിക്ക് നിർണ്ണയിക്കപ്പെട്ടിട്ടുള്ള രീതിയിൽ നിയമനത്തിന്റെ നോട്ടീസ് നല്കേണ്ടതുമാണ്.
59. തിരഞ്ഞെടുപ്പ് ഏജന്റായിരിക്കുന്നതിനുള്ള അയോഗ്യത.-
ഈ ആക്റ്റിൻ കീഴിൽ ഒരു പഞ്ചായത്ത് അംഗമായിരിക്കുന്നതിന് തൽസമയം അയോഗ്യനായിരിക്കുന്ന ഏതെങ്കിലും ആൾ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു തിരഞ്ഞെടുപ്പ് ഏജന്റായിരിക്കുന്നതിന് അയോഗ്യനായിരിക്കുന്നതാണ്.
60. തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം പിൻവലിക്കലോ മരണമോ.-
(1) ഒരു തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനത്തിന്റെ ഏതു പിൻവലിക്കലിലും സ്ഥാനാർത്ഥി ഒപ്പു വയ്ക്കക്കേണ്ടതും വരണാധികാരിയുടെ പക്കൽ അത് ഏല്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതുമാണ്.
(2) അങ്ങനെയുള്ള പിൻവലിക്കലോ തിരഞ്ഞെടുപ്പ് ഏജന്റിന്റെ മരണമോ സംഭവിക്കുന്നതായാൽ, ആ സംഭവം തിരഞ്ഞെടുപ്പിനു മുമ്പോ തെരഞ്ഞെടുപ്പിനിടയിലോ, തിരഞ്ഞെടുപ്പിനു ശേഷവും, എന്നാൽ 86-ാം വകുപ്പിലെ വ്യവസ്ഥകളനുസരിച്ച് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്ക് ഏൽപ്പിക്കുന്നതിനു മുമ്പുമായോ ഉണ്ടാകുന്നതായാൽ, സ്ഥാനാർത്ഥിക്ക് നിർണ്ണയിക്കപ്പെടുന്ന രീതിയിൽ മറ്റൊരാളെ തന്റെ തിരഞ്ഞെടുപ്പ് ഏജന്റായി നിയമിക്കാവുന്നതും, അങ്ങനെയുള്ള നിയമനം നടത്തുമ്പോൾ വരണാധികാരിക്ക് നിർണ്ണയിക്കപ്പെട്ടിട്ടുള്ള രീതിയിൽ നിയമനത്തിന്റെ നോട്ടീസ് നൽകേണ്ടതുമാണ്.
61. തിരഞ്ഞെടുപ്പ് ഏജന്റുമാരുടെ ചുമതലകൾ.-
ഒരു തിരഞ്ഞെടുപ്പ് ഏജന്റിന് തിരഞ്ഞെടുപ്പ് സംബന്ധിച്ച്, ഈ ആക്ടിനാലോ ആക്റ്റിൻകീഴിലോ തിരഞ്ഞെടുപ്പ് ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
62. പോളിംഗ് ഏജന്റുമാരുടെ നിയമനം.-
മൽസരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ 45-ാം വകുപ്പിൻകീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഓരോ പോളിംഗ് സ്റ്റേഷനിലും അങ്ങനെയുള്ള സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജന്റുമാരായി പ്രവർത്തിക്കുന്നതിന് നിർണ്ണയിക്കപ്പെടാവുന്നത്ര ഏജന്റുമാരേയും റിലീഫ് ഏജന്റുമാരേയും നിർണ്ണയിക്കപ്പെട്ട രീതിയിൽ നിയമിക്കാവുന്നതാണ്.
63. വോട്ടെണ്ണൽ ഏജന്റുമാരുടെ നിയമനം.-
മൽസരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ, വോട്ടെണ്ണലിന്, തന്റെ വോട്ടെണ്ണൽ ഏജന്റോ വോട്ടെണ്ണൽ ഏജന്റുമാരോ ആയി സന്നിഹിതരാകുന്നതിന്, ഒന്നോ അതിലധികമോ, എന്നാൽ നിർണ്ണയിക്കപ്പെടുന്ന എണ്ണത്തിലും കവിയാത്തത്ര ആളുകളെ, നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ നിയമിക്കാവുന്നതും, അങ്ങനെയുള്ള ഏതെങ്കിലും നിയമനം നടത്തുമ്പോൾ വരണാധികാരിക്ക് നിയമനത്തിന്റെ നോട്ടീസ് നിർണ്ണയിക്കപ്പെട്ട രീതിയിൽ നൽകേണ്ടതുമാണ്.
64. ഒരു പോളിംഗ് ഏജന്റിന്റെയോ വോട്ടെണ്ണൽ ഏജന്റിന്റെയോ നിയമനം പിൻവലിക്കലോ മരണമോ.-
(1) പോളിംഗ് ഏജന്റിന്റെ ഏത് പിൻവലിക്കലും സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ ഒപ്പു വയ്ക്കേണ്ടതും, നിർണ്ണയിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ പക്കൽ അത് ഏൽപ്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതും, വോട്ടെടുപ്പ് സമാപിക്കുന്നതിന് മുൻപ്, അങ്ങനെയുള്ള പിൻവലിക്കലോ പോളിംഗ് ഏജന്റിന്റെ മരണമോ സംഭവിക്കുന്നതായാൽ, സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെടുപ്പ് സമാപിക്കുന്നതിന് മുൻപ് ഏത് സമയത്തും, മറ്റൊരു പോളിംഗ് ഏജന്റിനെ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ നിയമിക്കാവുന്നതും, അങ്ങനെയുള്ള നിയമനത്തിന്റെ നോട്ടീസ് നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഉദ്യോഗസ്ഥന് നിർണ്ണയിക്കപ്പെട്ട രീതിയിൽ ഉടൻതന്നെ നൽകേണ്ടതുമാണ്.
(2) വോട്ടെണ്ണൽ ഏജന്റിന്റെ നിയമനത്തിന്റെ ഏതു പിൻവലിക്കലും, സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ ഒപ്പുവയ്ക്കക്കേണ്ടതും വരണാധികാരിയുടെ പക്കൽ അത് ഏൽപ്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതും, വോട്ടെണ്ണലിന്റെ ആരംഭത്തിന് മുമ്പ് അങ്ങനെയുള്ള പിൻവലിക്കലോ വോട്ടെണ്ണൽ ഏജന്റിന്റെ മരണമോ സംഭവിക്കുന്നതായാൽ, സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപ് ഏതു സമയത്തും മറ്റൊരു വോട്ടെണ്ണൽ ഏജന്റിനെ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ നിയമിക്കാവുന്നതും അങ്ങനെ യുള്ള നിയമനത്തിന്റെ നോട്ടീസ് വരണാധികാരിക്ക് നിർണ്ണയിക്കപ്പെടുന്ന രീതിയിൽ ഉടൻതന്നെ നൽകേണ്ടതുമാണ്.
65. പോളിംഗ് ഏജന്റുമാരുടേയും വോട്ടെണ്ണൽ ഏജന്റുമാരുടേയും ചുമതലകൾ.-
(1) പോളിംഗ് ഏജന്റിന് വോട്ടെടുപ്പ് സംബന്ധിച്ച് ഈ ആക്റ്റിനാലോ ആക്റ്റിൻകീഴിലോ പോളിംഗ് ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്.
(2) വോട്ടെണ്ണൽ ഏജന്റിന് വോട്ടെണ്ണൽ സംബന്ധിച്ച്, ഈ ആക്റ്റിനാലോ ആക്റ്റിൻകീഴിലോ വോട്ടെണ്ണൽ ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്.
66. മത്സരിക്കുന്ന സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ പോളിങ്ങ് സ്റ്റേഷനുകളിൽ ഹാജരാകലും പോളിങ്ങ് ഏജന്റിന്റെയോ വോട്ടെണ്ണൽ ഏജന്റിന്റെയോ ചുമതലകൾ നിർവ്വഹിക്കലും.-
(1) വോട്ടെടുപ്പ് നടക്കുന്ന ഏതൊരു തിരഞ്ഞെടുപ്പിലും അങ്ങനെയുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനും വോട്ടെടുപ്പ് നടത്തുന്നതിന് 45-ാം വകുപ്പിൻ കീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനാകാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
(2) മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ അങ്ങനെയുള്ള മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ഏതെങ്കിലും പോളിംഗ് ഏജന്റോ, വോട്ടെണ്ണൽ ഏജന്റോ, നിയമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഈ ആക്റ്റോ അതിൻകീഴിലോ ചെയ്യാൻ അയാളെ അധികാരപ്പെടുത്തി
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ യിട്ടുള്ള പ്രവൃത്തിയോ കാര്യമോ സ്വയം ചെയ്യുകയോ അങ്ങനെയുള്ള മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ഏതെങ്കിലും പോളിംഗ് ഏജന്റിനേയോ വോട്ടെണ്ണൽ ഏജന്റിനേയോ ഏതെങ്കിലും പ്രവൃത്തിയോ കാര്യമോ ചെയ്യുന്നതിൽ സഹായിക്കുകയോ ചെയ്യാവുന്നതാണ്.
67. പോളിംഗ് ഏജന്റുമാരോ വോട്ടെണ്ണൽ ഏജന്റുമാരോ ഹാജരാകാതിരിക്കൽ.-
ഏതെങ്കിലും പ്രവൃത്തിയോ കാര്യമോ വോട്ടെടുപ്പ് ഏജന്റുമാരുടെയോ വോട്ടെണ്ണൽ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ ചെയ്യാൻ ഈ ആക്റ്റിനാലോ അതിൻകീഴിലോ ആവശ്യപ്പെടുകയോ അധികാരപ്പെടുത്തുകയോ ചെയ്യുന്നിടത്ത്, അതിനുവേണ്ടി നിശ്ചയിച്ചിട്ടുള്ള സമയത്തും സ്ഥലത്തും അങ്ങനെയുള്ള ഏതെങ്കിലും ഏജന്റോ ഏജന്റുമാരോ ഹാജരാകാതിരിക്കുന്നത്, ആ പ്രവൃത്തിയോ, കാര്യമോ മറ്റു പ്രകാരത്തിൽ യഥാവിധി ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്ത പ്രവൃത്തിയേയോ കാര്യത്തേയോ അസാധുവാക്കാവുന്നതല്ല.
68. വോട്ടെടുപ്പിന് മുൻപ് സ്ഥാനാർത്ഥിയുടെ മരണം.-
55-ാം വകുപ്പിൻകീഴിലെ സൂക്ഷ്മ പരിശോധനയിൽ നാമനിർദ്ദേശം സാധുവാണെന്ന് കാണപ്പെടുകയും 56-ാം വകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചിട്ടില്ലാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥാനാർത്ഥി മരിക്കുകയും, അയാളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് 57-ാം വകുപ്പിൻകീഴിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിന് മുൻപ് കിട്ടുകയോ അഥവാ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി മരിക്കുകയും അയാളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് വോട്ടെടുപ്പിന്റെ ആരംഭത്തിന് മുൻപ് കിട്ടുകയോ ചെയ്യുന്ന പക്ഷം, സ്ഥാനാർത്ഥി മരിച്ചു എന്ന വസ്തുതയെക്കുറിച്ച് ബോദ്ധ്യമായാൽ, വരണാധികാരി വോട്ടെടുപ്പ് റദ്ദാക്കുകയും ആ വസ്തുത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനും റിപ്പോർട്ട് ചെയ്യേണ്ടതും തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ നടപടികളും ഒരു പുതിയ തിരഞ്ഞെടുപ്പിനെന്നപോലെ എല്ലാ പ്രകാരത്തിലും പുതുതായി ആരംഭിക്കേണ്ടതുമാണ്;
എന്നാൽ, വോട്ടെടുപ്പ് റദ്ദാക്കുന്ന സമയത്ത്, മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി ആയിരുന്ന ഒരാളുടെ സംഗതിയിൽ, വീണ്ടും നാമനിർദ്ദേശം ചെയ്യേണ്ട ആവശ്യമില്ല:
എന്നുമാത്രമല്ല, വോട്ടെടുപ്പിനുള്ള ഉത്തരവ് റദ്ദാക്കുന്നതിനു മുൻപ്റ്റ് 56-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്ന നോട്ടീസ് കൊടുത്തിട്ടുള്ള യാതൊരാളും അങ്ങനെയുള്ള റദ്ദാക്കലിനുശേഷം ആ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെടാൻ അനർഹനായിരിക്കുന്നതല്ല.
69. മൽസരമുള്ളവയും മൽസരമില്ലാത്തവയുമായ തിരഞ്ഞെടുപ്പുകളിലെ നടപടി ക്രമം.-
(1) ഒരു നിയോജകമണ്ഡലത്തിലേക്ക് മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം ഒന്നിലധികമാണെങ്കിൽ ഒരു വോട്ടെടുപ്പ് നടത്തേണ്ടതാകുന്നു.
(2) ഒരു നിയോജകമണ്ഡലത്തിന് ഒരു സ്ഥാനാർത്ഥി മാത്രമാണെങ്കിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതാണ്.
(3) ഒരു സ്ഥാനാർത്ഥിയും ഇല്ലെങ്കിൽ ഒഴിവുനികത്തുന്നതിലേക്കായി എല്ലാ പ്രകാരത്തിലും ഒരു പുതിയ തിരഞ്ഞെടുപ്പിന് എന്നതുപോലെ തിരഞ്ഞെടുപ്പു നടപടികൾ പുതുതായി ആരംഭിക്കേണ്ടതാണ്.
70. വോട്ടെടുപ്പിന് സമയം നിശ്ചയിക്കൽ.-
വോട്ടെടുപ്പ് നടത്തുന്നത് ഏതൊക്കെ മണിക്കുറുകളിൽ ആയിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിക്കേണ്ടതും, അപ്രകാരം നിശ്ചയിച്ച മണിക്കുറുകൾ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാകുന്നു:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, ഒരു നിയോജകമണ്ഡലത്തിലെ ഒരു തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്, ഏതെങ്കിലും ഒരൊറ്റ ദിവസം നീക്കിവച്ചിട്ടുള്ള ആകെ സമയം രാവിലെ 7 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്കുള്ള എട്ടുമണിക്കുറിൽ കുറയാൻ പാടുള്ളതല്ല.
71. അടിയന്തിര പരിതഃസ്ഥിതികളിൽ വോട്ടെടുപ്പ് മാറ്റിവയ്ക്കൽ.-
(1) ഒരു തിരഞ്ഞെടുപ്പിൽ 45-ാം വകുപ്പിൻകീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലെ നടപടികൾ ഏതെങ്കിലും ലഹളയാലോ പരസ്യമായ അക്രമത്താലോ, തടസ്സപ്പെടുകയോ ചെയ്യുന്നുവെങ്കിലോ, അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിൽ, പ്രകൃതിക്ഷോഭത്താലോ മതിയായ മറ്റ് ഏതെങ്കിലും കാരണത്താലോ ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലോ അങ്ങനെയുള്ള സ്ഥലത്തോ വച്ച് വോട്ടെടുപ്പ് നടത്താൻ സാധിക്കുന്നില്ലെങ്കിലോ, അതതു സംഗതിപോലെ, ആ പോളിങ്ങ് സ്റ്റേഷന്റെ പ്രിസൈഡിംഗ് ആഫീസറോ, അങ്ങനെയുള്ള സ്ഥലത്ത് ആദ്ധ്യക്ഷം വഹിക്കുന്ന വരണാധികാരിയോ, വോട്ടെടുപ്പ് പിന്നീട് വിജ്ഞാപനം ചെയ്യപ്പെടുന്ന ഒരു തീയതിയിലേക്ക് നീട്ടിവച്ചതായി പ്രഖ്യാപിക്കേണ്ടതും, ഒരു പ്രിസൈഡിംഗ് ആഫീസർ അപ്രകാരം വോട്ടെടുപ്പ് നീട്ടിവയ്ക്കുന്നിടത്ത്, അദ്ദേഹം ഉടനടി ബന്ധപ്പെട്ട വരണാധികാരിയെ വിവരം അറിയിക്കേണ്ടതും ആകുന്നു.
(2) (1)-ാം ഉപവകുപ്പിൻകീഴിൽ വോട്ടെടുപ്പ് നീട്ടി വയ്ക്കുമ്പോഴെല്ലാം, വരണാധികാരി ഉടനെ ഉചിതമായ അധികാരസ്ഥാനത്തിനും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനും പരിതഃസ്ഥിതികൾ റിപ്പോർട്ടു ചെയ്യേണ്ടതും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടുകൂടി, ആകുന്നത്ര വേഗത്തിൽ വോട്ടെടുപ്പ് പുനരാരംഭിക്കുന്ന ദിവസം നിശ്ചയിക്കുകയും വോട്ടെടുപ്പ് നടത്തുന്ന പോളിംഗ് സ്റ്റേഷനും അല്ലെങ്കിൽ സ്ഥലവും, അതു നടത്തുന്നത് ഏതു മണിക്കുറുകളിൽ ആണെന്നും നിശ്ചയിക്കുകയും ചെയ്യേണ്ടതും അങ്ങനെയുള്ള വോട്ടെടുപ്പ് പൂർത്തിയാക്കപ്പെടുന്നതുവരെ അപ്രകാരമുള്ള തിരഞ്ഞെടുപ്പിൽ ചെയ്യപ്പെട്ടിട്ടുള്ള വോട്ടുകൾ എണ്ണാൻ പാടില്ലാത്തതും ആകുന്നു.
(3) മുൻപറഞ്ഞ പ്രകാരമുള്ള ഏതൊരു സംഗതിയിലും വരണാധികാരി വോട്ടെടുപ്പിന്റെ (2)-ാം ഉപവകുപ്പിൻകീഴിൽ നിജപ്പെടുത്തുന്ന തീയതിയും സ്ഥലവും മണിക്കുറുകളും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിക്കുന്ന രീതിയിൽ വിജ്ഞാപനം ചെയ്യേണ്ടതാകുന്നു.
72. ബാലറ്റ് പെട്ടികൾ നശിപ്പിക്കൽ മുതലായവ ഉണ്ടായാൽ പുതിയ വോട്ടെടുപ്പ്.-
(1) ഏതെങ്കിലും തിരഞ്ഞെടുപ്പിൽ-
(എ) ഒരു പോളിംഗ് സ്റ്റേഷനിലോ വോട്ടെടുപ്പിനു നിജപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തോ ഉപയോഗിക്കപ്പെടുന്നു, ഏതെങ്കിലും ബാലറ്റ് പെട്ടി പ്രിസൈഡിംഗ് ആഫീസറുടേയോ വരണാധികാരിയുടേയോ അധീനതയിൽനിന്ന് നിയമവിരുദ്ധമായി എടുത്തു മാറ്റുകയോ, അല്ലെങ്കിൽ യാദൃശ്ചികമായോ മനഃപൂർവ്വമായോ നശിപ്പിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ, അല്ലെങ്കിൽ ആ പോളിംഗ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം അത്രത്തോളം കേടുവരുത്തുകയോ നാശനഷ്ടപ്പെടുത്തുകയോ, അല്ലെങ്കിൽ,
(എഎ) വോട്ട് രേഖപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ വോട്ടിംഗ് യന്ത്രത്തിന് ഏതെങ്കിലും സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോഴോ, അല്ലെങ്കിൽ,
(ബി) പോളിങ്ങ് സ്റ്റേഷനിലോ വോട്ടെടുപ്പിന് നിജപ്പെടുത്തിയിട്ടുള്ള സ്ഥലത്തോ വച്ച് വോട്ടെടുപ്പ് അസാധുവാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള ഏതെങ്കിലും പിശകോ ക്രമക്കേടോ വരുത്തുകയോ, ചെയ്യുന്നുവെങ്കിൽ, വരണാധികാരി ഉടൻതന്നെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അക്കാര്യം റിപ്പോർട്ടു ചെയ്യേണ്ടതാകുന്നു.
(2) അതിനെത്തുടർന്ന്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, പ്രസക്തമായ എല്ലാസാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ടെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലോ സ്ഥലത്തോവച്ച ഒരു പുതിയ വോട്ടെടുപ്പു നടത്തുന്നതിന് ഒരു ദിവസവും മണിക്കൂറുകളും നിശ്ചയിക്കുകയും അപ്രകാരം നിശ്ചയിക്കപ്പെട്ട ദിവസവും മണിക്കൂറുകളും അതിനു യുക്തമെന്നു കരുതുന്ന രീതിയിൽ വിജ്ഞാപനം ചെയ്യുകയും ചെയ്യുകയോ;
(ബി) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ ഒരു പുതിയ വോട്ടെടുപ്പിന്റെ ഫലം, ആ തിരഞ്ഞെടുപ്പിന്റെ ഫലത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുകയില്ലെന്നോ, അല്ലെങ്കിൽ നടപടിക്രമത്തിലെ ആ പിശകോ ക്രമക്കേടോ വോട്ടിംഗ് യന്ത്രത്തിന് സംഭവിച്ച സാങ്കേതിക തകരാറുകളോ സാരവത്തായതല്ലെന്നോ ബോദ്ധ്യപ്പെടുന്നുവെങ്കിൽ, തിരഞ്ഞെടുപ്പിന്റെ തുടർന്നുള്ള നടത്തിപ്പിനും പൂർത്തീകരണത്തിനും ഉചിതമെന്നു കരുതുന്ന നിർദ്ദേശങ്ങൾ വരണാധികാരിക്ക് നൽകുകയോ, ചെയ്യേണ്ടതാകുന്നു.
(3) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും, ഉത്തരവുകളിലേയും വ്യവസ്ഥകൾ, അങ്ങനെയുള്ള പുതിയ വോട്ടെടുപ്പിനും ആദ്യ വോട്ടെടുപ്പിനെ പോലെ ബാധകമായിരിക്കുന്നതാണ്.
73. ബുത്ത് പിടിച്ചെടുക്കുന്നതു കാരണത്താൽ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയോ വോട്ടെടുപ്പ് നീട്ടിവയ്ക്കുകയോ ചെയ്യൽ.-
(1) ഒരു തിരഞ്ഞെടുപ്പിൽ,-
(എ) ഒരു പോളിങ്ങ് സ്റ്റേഷനിലോ വോട്ടെടുപ്പിനുവേണ്ടി നിജപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥലത്തോ (ഇതിനുശേഷം ഈ വകുപ്പിൽ ഒരു സ്ഥലമായിട്ടാണ് പരാമർശിക്കപ്പെടുക) ആ പോളിംഗ് സ്റ്റേഷനിലെയോ സ്ഥലത്തെയോ തിരഞ്ഞെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം ബുത്ത് പിടിച്ചെടുക്കൽ നടന്നിട്ടുണ്ടെങ്കിലോ; അല്ലെങ്കിൽ
(ബി) വോട്ടെണ്ണൽ നടത്തേണ്ട ഏതെങ്കിലും സ്ഥലത്ത് എണ്ണലിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം ബുത്ത് പിടിച്ചെടുക്കൽ നടന്നിട്ടുണ്ടെങ്കിലോ,
വരണാധികാരി ഉടൻതന്നെ ആ വിവരം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് റിപ്പോർട്ടു ചെയ്യേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പിൻകീഴിൽ വരണാധികാരിയുടെ റിപ്പോർട്ട് കിട്ടിയതിൻമേൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസക്തമായ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം,-
(എ) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ടെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലോ സ്ഥലത്തോ ഒരു പുതിയ വോട്ടെടുപ്പ് നടത്തുന്നതിന് ഒരു ദിവസവും മണിക്കൂറുകളും നിശ്ചയിക്കുകയും അപ്രകാരം നിശ്ചയിക്കപ്പെട്ട ദിവസവും മണിക്കൂറുകളും യുക്തമെന്നു കരുതുന്ന രീതിയിൽ വിജ്ഞാപനം ചെയ്യുകയും ചെയ്യുകയോ;
(ബി) ബുത്ത് പിടിച്ചെടുക്കലിൽ ഉൾപ്പെട്ട പോളിങ്ങ് സ്റ്റേഷനുകളുടെയോ സ്ഥലങ്ങളുടെയോ എണ്ണത്തിന്റെ ആധിക്യം വച്ചു നോക്കുമ്പോൾ അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാനിടയുണ്ടെന്നോ ബുത്ത് പിടിച്ചെടുക്കൽ തിരഞ്ഞെടുപ്പു ഫലത്തെ ബാധിക്കത്തക്കവിധത്തിൽ വോട്ടെണ്ണലിനെ ബാധിച്ചിട്ടുണ്ടെന്നോ ബോദ്ധ്യപ്പെടുകയാണെങ്കിൽ ആ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയോ, ചെയ്യേണ്ടതാണ്.
വിശദീകരണം- ഈ വകുപ്പിൽ "ബൂത്ത് പിടിച്ചെടുക്കൽ" എന്നതിന് 137-ാം വകുപ്പിലുള്ള അതേ അർത്ഥം തന്നെ ഉണ്ടായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
74. തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്ന രീതി.-
വോട്ടെടുപ്പു നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പിലും വോട്ടുകൾ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ ബാലറ്റുവഴി നല്കപ്പെടേണ്ടതും യാതൊരു വോട്ടും പ്രതിപുരുഷൻ വഴി സ്വീകരിക്കാൻ പാടില്ലാത്തതും ആകുന്നു.
74എ. തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കൽ.-
ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഓരോ പ്രദേശങ്ങളിലെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കുന്ന ഏതൊരു തെരഞ്ഞെടുപ്പിലും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ട് നൽകുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായം സ്വീകരിക്കാവുന്നതാണ്.
വിശദീകരണം.- ഈ വകുപ്പിന്റെ ഉദ്ദേശത്തിനായി "വോട്ടിംഗ് യന്ത്രം” എന്നാൽ വോട്ടുകൾ നൽകുന്നതിനോ രേഖപ്പെടുത്തുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന ഏതൊരു ഇലക്സ്ട്രോണിക്സ് യന്ത്രമോ മറ്റേതെങ്കിലും യന്ത്രമോ എന്നർത്ഥമാകുന്നതും ഈ ആക്റ്റിൽ അല്ലെങ്കിൽ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിൽ ബാലറ്റ് പെട്ടി അല്ലെങ്കിൽ ബാലറ്റ് പേപ്പർ എന്ന ഏതൊരു പരാമർശവും, മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്യുന്നിടങ്ങളിലൊഴികെ, ഒരു വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്ന ഏതൊരു തെരഞ്ഞെടുപ്പിലും അങ്ങനെയുള്ള വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പരാമർശവും ഉൾപ്പെടുന്നതായി വ്യാഖ്യാനിക്കപ്പെടേണ്ടതുമാണ്.
75. സമ്മതിദായകരുടെ ആൾമാറാട്ടം തടയുന്നതിനുള്ള പ്രത്യേക നടപടിക്രമം.-
സമ്മതിദായകരുടെ ആൾമാറാട്ടം തടയുന്നതിനായി ഈ ആക്റ്റിന്റെ കീഴിൽ ചട്ടങ്ങൾമൂലം താഴെപ്പറയുന്നവയ്ക്ക് വ്യവസ്ഥ ചെയ്യാവുന്നതാണ്-
(എ) ഒരു പോളിങ്ങ് സ്റ്റേഷനിൽ വോട്ടുചെയ്യുന്നതിനു വേണ്ടി ബാലറ്റ് പേപ്പറിനോ ബാലറ്റ് പേപ്പറുകൾക്കോ അപേക്ഷിക്കുന്ന ഏതൊരു സമ്മതിദായകനും അങ്ങനെയുള്ള പേപ്പറോ പേപ്പറുകളോ നല്കുന്നതിനു മുമ്പ് അയാളുടെ തള്ളവിരലിലോ മറ്റേതെങ്കിലും വിരലിലോ മായാത്ത മഷി കൊണ്ട് അടയാളപ്പെടുത്തുന്നതിനും;
(ബി) ഒരു പോളിങ്ങ് സ്റ്റേഷനിൽ വോട്ടുചെയ്യുന്നതിന് ഏതെങ്കിലും ആൾ ഏതെങ്കിലും ബാലറ്റ് പേപ്പർ ആവശ്യപ്പെടുന്ന സമയത്ത് അയാളുടെ തള്ളവിരലിലോ മറ്റേതെങ്കിലും വിരലിലോ അപ്രകാരമുള്ള ഒരടയാളം ഉണ്ടായിരുന്നാൽ അയാൾക്ക് അങ്ങനെയുള്ള ബാലറ്റ് പേപ്പർ നല്കുന്നത് നിരോധിക്കുന്നതിനും.
76. വോട്ടുചെയ്യാനുള്ള അവകാശം.-
(1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പു പട്ടികയിൽ തൽസമയം പേരു ചേർക്കപ്പെട്ടിട്ടില്ലാത്ത യാതൊരാൾക്കും ആ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്യാൻ അവകാശം ഉണ്ടായിരിക്കുന്നതല്ലാത്തതും, ഈ ആക്റ്റിൽ പ്രത്യക്ഷമായി വ്യവസ്ഥ ചെയ്തിരിക്കുന്നവിധമൊഴികെ, അങ്ങനെ പേർ ചേർക്കപ്പെട്ടിട്ടുള്ള ഏതൊരാൾക്കും ആ നിയോജക മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവകാശമുണ്ടായിരിക്കുന്നതുമാണ്.
(2) ഒരാൾ 17-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള അയോഗ്യതകളിൽ ഏതിനെങ്കിലും വിധേയനാണെങ്കിൽ അയാൾ യാതൊരു നിയോജകമണ്ഡലത്തിലെയും തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പാടുള്ളതല്ല.
(3) യാതൊരാളും ഒരു പൊതുതിരഞ്ഞെടുപ്പിൽ, ഒരേതരത്തിൽപ്പെട്ട ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ വോട്ടുചെയ്യാൻ പാടില്ലാത്തതും, ഒരാൾ അങ്ങനെയുള്ള ഒന്നിലധികം നിയോജ കമണ്ഡലങ്ങളിൽ വോട്ടു ചെയ്യുന്നുവെങ്കിൽ, അങ്ങനെയുള്ള എല്ലാ നിയോജകമണ്ഡലങ്ങളിലേയും അയാളുടെ വോട്ടുകൾ അസാധുവായിരിക്കുന്നതുമാണ്.
(4) യാതൊരാളും ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരേ നിയോജകമണ്ഡലത്തിൽ ആ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പു പട്ടികയിൽ തന്റെ പേർ ഒന്നിലധികം പ്രാവശ്യം രജിസ്റ്റർ ചെയ്തിട്ടു
ണ്ടെങ്കിൽ തന്നെയും ഒന്നിലധികം പ്രാവശ്യം വോട്ടുചെയ്യുവാൻ പാടില്ലാത്തതും, അയാൾ അപ്രകാരം വോട്ട് ചെയ്യുന്നുവെങ്കിൽ ആ നിയോജകമണ്ഡലത്തിലെ അയാളുടെ എല്ലാ വോട്ടുകളും അസാധുവായിരിക്കുന്നതുമാണ്.
(5) ഒരാൾ ജയിലിൽ അടക്കപ്പെട്ടിരിക്കയാണെങ്കിൽ അത് തടവിനോ നാടുകടത്തലിനോ ഉള്ള ഒരു ശിക്ഷാവിധിക്കു കീഴിലായിരുന്നാലും മറ്റു വിധത്തിലായിരുന്നാലും ശരി, അഥവാ നിയമാനുസൃതമായ പോലീസ് കസ്റ്റഡിയിൽ ആയിരിക്കുകയാണെങ്കിൽ, അയാൾ യാതൊരു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യുവാൻ പാടുള്ളതല്ല;
എന്നാൽ, ഈ ഉപവകുപ്പിലെ യാതൊന്നുംതന്നെ, തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൻകീഴിൽ കരുതൽത്തടങ്കലിനു വിധേയനാക്കപ്പെട്ട ആൾക്ക് ബാധകമാകുന്നതല്ല.
77. വോട്ടെണ്ണൽ.-
വോട്ടെടുപ്പു നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പിലും വോട്ടുകൾ വരണാധികാരിയാലോ അയാളുടെ മേൽനോട്ടത്തിനും നിർദ്ദേശത്തിനും കീഴിലോ എണ്ണപ്പെടേണ്ടതും മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനും വോട്ടെണ്ണൽ ഏജന്റുമാർക്കും, എണ്ണൽ സമയത്ത് സന്നിഹിതരായിരിക്കാൻ അവകാശമുണ്ടായിരിക്കുന്നതുമാകുന്നു.
78. എണ്ണൽ സമയത്ത് ബാലറ്റ് പേപ്പറുകളുടെ നാശം, നഷ്ടം മുതലായവ.-
(1) വോട്ടെണ്ണൽ പൂർത്തിയാകുന്നതിനുമുൻപ് ഏതെങ്കിലും സമയത്ത് ഒരു പോളിങ്ങ് സ്റ്റേഷനിലോ, വോട്ടെടുപ്പിന് നിജപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തോ ഉപയോഗിക്കപ്പെടുന്ന ഏതെങ്കിലും ബാലറ്റ് പേപ്പറുകൾ വരണാധികാരിയുടെ അധീനതയിൽ നിന്ന് നിയമവിരുദ്ധമായി എടുത്തു മാറ്റുകയോ നഷ്ടപ്പെടുത്തുകയോ അല്ലെങ്കിൽ ആ പോളിങ്ങ് സ്റ്റേഷനിലെയോ, സ്ഥലത്തെയോ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം, യാദൃശ്ചികമായോ മനഃപൂർവ്വമായോ, നശിപ്പിക്കുകയോ നഷ്ടപ്പെടുത്തുകയോ അല്ലെങ്കിൽ കേടുവരുത്തുകയോ നാശനഷ്ടപ്പെടുത്തുകയോ ചെയ്യുന്നുവെങ്കിൽ, വരണാധികാരി ഉടനടി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അക്കാര്യം റിപ്പോർട്ടു ചെയ്യേണ്ടതാണ്.
(2) അതിനെത്തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസക്തമായ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം-
(എ) വോട്ടെണ്ണൽ നിറുത്തിവയ്ക്കണമെന്ന് നിർദ്ദേശിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലെയോ, സ്ഥലത്തേയോ വോട്ടെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലോ സ്ഥലത്തോ ഒരു പുതിയ വോട്ടെടുപ്പ് നടത്തുന്നതിന് ഒരു ദിവസവും സമയവും നിശ്ചയിക്കുകയും അപ്രകാരം നിശ്ചയിക്കപ്പെട്ട തീയതിയും സമയവും യുക്തമെന്ന് കരുതുന്ന രീതിയിൽ വിജ്ഞാപനം ചെയ്യുകയും ചെയ്യുകയോ; അല്ലെങ്കിൽ
(ബി) ആ പോളിങ്ങ് സ്റ്റേഷനിലെയോ സ്ഥലത്തിലെയോ ഒരു പുതിയ വോട്ടെടുപ്പിന്റെ ഫലം തിരഞ്ഞെടുപ്പിന്റെ ഫലത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുകയില്ലെന്ന് ബോദ്ധ്യപ്പെടുന്നുവെങ്കിൽ, വോട്ടെണ്ണൽ പുനരാരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്നതിനും, ഏതു തിരഞ്ഞെടുപ്പു സംബന്ധിച്ചാണോ വോട്ടുകൾ എണ്ണപ്പെട്ടത്, ആ തിരഞ്ഞെടുപ്പിന്റെ തുടർന്നുള്ള നടത്തിപ്പിനും പൂർത്തീകരണത്തിനും സമുചിതമെന്ന് കരുതുന്ന നിർദ്ദേശങ്ങൾ വരണാധികാരിക്ക് നൽകുകയോ ചെയ്യേണ്ടതാകുന്നു.
(3) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും ഉത്തരവുകളിലേയും വ്യവസ്ഥകൾ അങ്ങനെയുള്ള പുതിയ വോട്ടെടുപ്പിനും ആദ്യവോട്ടെടുപ്പിനെന്നപോലെ ബാധകമാകുന്നതുപോലെ ബാധകമായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
79. വോട്ടുകളുടെ തുല്യത.-
വോട്ടെണ്ണൽ പൂർത്തിയാക്കിയതിനു ശേഷം ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും, ഒരൊറ്റ വോട്ടു കൂട്ടിയാൽ ആ സ്ഥാനാർത്ഥികളിൽ ആരെയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ വരണാധികാരി ഉടനടി നറുക്കെടുപ്പുവഴി ആ സ്ഥാനാർത്ഥികൾ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും നറുക്കുകിട്ടുന്ന സ്ഥാനാർത്ഥിക്ക് ഒരൊറ്റ വോട്ടു കൂടുതൽ ലഭിച്ചിരുന്നാലെന്നപോലെ നടപടി തുടരേണ്ടതും ആകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
80. ഫലപ്രഖ്യാപനം.-
വോട്ടെണ്ണൽ പൂർത്തിയായിക്കഴിയുമ്പോൾ വരണാധികാരി, സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ വിപരീതമായ ഏതെങ്കിലും നിർദ്ദേശത്തിന്റെ അഭാവത്തിൽ, ഉടനടി തിരഞ്ഞെടുപ്പു ഫലം ഈ ആക്റ്റോ അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളോ വ്യവസ്ഥ ചെയ്യുന്ന രീതിയിൽ പ്രഖ്യാപിക്കേണ്ടതാകുന്നു.
81. ഫലം റിപ്പോർട്ടു ചെയ്യൽ.-
ഒരു തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിനുശേഷം കഴിയുന്നതും വേഗത്തിൽ, വരണാധികാരി, ഫലം ബന്ധപ്പെട്ട പഞ്ചായത്തിനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും, സർക്കാരിനും റിപ്പോർട്ടു ചെയ്യേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ പേരുകളടങ്ങിയ പ്രഖ്യാപനങ്ങൾ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിക്കേണ്ടതും ആകുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടേയോ സ്ഥാനാർത്ഥികളുടേയോ പേരോ പേരുകളോ ബന്ധപ്പെട്ട പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കേണ്ടതാണ്.
82. സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട തീയതി.-
ഈ ആക്റ്റിലെ ആവശ്യങ്ങൾക്ക് ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടുന്ന തീയതി 69-ാം വകുപ്പിലേയോ 80-ാം വകുപ്പിലേയോ വ്യവസ്ഥകൾക്കു കീഴിൽ ഒരു പഞ്ചായത്തിലേക്ക് ആ സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കുന്ന തീയതി ആയിരിക്കുന്നതാണ്.
83. പഞ്ചായത്തിലേക്ക് ഉള്ള പൊതു തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കൽ.-
ഒരു പഞ്ചായത്ത് രൂപീകരിക്കുന്നതിനോ, പുനർ രൂപീകരിക്കുന്നതിനോ വേണ്ടി ഒരു പൊതു തിരഞ്ഞെടുപ്പ് നടത്തുന്നിടത്ത് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ 49-ാം വകുപ്പ് (ഡി) ഖണ്ഡത്തിൻ കീഴിൽ ആദ്യം നിജപ്പെടുത്തിയ തീയതിയിൽ ഏതെങ്കിലും കാരണത്താൽ വോട്ടെടുപ്പ് നടത്താൻ കഴിയാതിരുന്നവയോ അല്ലെങ്കിൽ 143-ാം വകുപ്പിലെ വ്യവസ്ഥകൾക്കു കീഴിൽ തിരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനുള്ള സമയം നീട്ടിക്കൊടുത്തിട്ടുള്ളവയോ അല്ലാത്ത എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പു ഫലങ്ങൾ, അതതു സംഗതിപോലെ, 69-ാം വകുപ്പിലേയോ 80-ാം വകുപ്പിലേയോ വ്യവസ്ഥകൾക്കു കീഴിൽ വരണാധികാരി പ്രഖ്യാപിച്ചതിനുശേഷം, കഴിയുന്നതും വേഗം ആ നിയോജക മണ്ഡലങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരുകൾ ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതും, അങ്ങനെയുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൻമേൽ ആ അംഗങ്ങൾ യഥാവിധി തെരഞ്ഞെടുക്കപ്പെട്ടതായി കരുതപ്പെടുന്നതും ആകുന്നു.
എന്നാൽ, അങ്ങനെയുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ.) (1) 49-ാം വകുപ്പ് (ഇ) ഖണ്ഡത്തിൻ കീഴിൽ ആദ്യം നിജപ്പെടുത്തിയ തീയതിയിൽ ഏതെങ്കിലും കാരണത്താൽ വോട്ടെടുപ്പു നടത്താൻ കഴിയാതിരുന്ന ഏതെങ്കിലും പഞ്ചായത്ത് നിയോജകമണ്ഡലത്തിലോ നിയോജകമണ്ഡലങ്ങളിലോ വോട്ടെടുപ്പ് നടത്തുകയും തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുകയും ചെയ്യുന്നതിനേയോ, അല്ലെങ്കിൽ
(2) 143-ാം വകുപ്പിലെ വ്യവസ്ഥകൾക്കു കീഴിൽ സമയം നീട്ടിക്കൊടുത്തിട്ടുള്ള ഏതെങ്കിലും പഞ്ചായത്ത് നിയോജകമണ്ഡലത്തിലോ നിയോജകമണ്ഡലങ്ങളിലോ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുന്നതിനേയോ തടയുന്നതായോ, അല്ലെങ്കിൽ
(ബി) പ്രസ്തുത വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു തൊട്ടുമുൻപ് പ്രവർത്തിച്ചിരുന്ന ഏതെങ്കിലും പഞ്ചായത്തുണ്ടെങ്കിൽ അതിന്റെ കാലാവധിയെ ബാധിക്കുന്നതായോ, കരുതപ്പെടുന്നതല്ല.
83.എ. അംഗത്വം ഇല്ലാതാക്കൽ.-
(1) യാതൊരാളും പഞ്ചായത്തിന്റെ ഒന്നിലധികം തലത്തിൽ അംഗമായിരിക്കുവാൻ പാടില്ലാത്തതും, പഞ്ചായത്തിന്റെ ഒന്നിലധികം തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം താൻ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിന്റെ വിവരവും താൻ അംഗത്വം ഒഴിയുന്ന പഞ്ചായത്തിന്റെ വിവരവും സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷനെ രേഖാമൂലം അറിയിക്കേണ്ടതും അപ്രകാരം അറിയിക്കാത്തപക്ഷം അയാൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എല്ലാ തലത്തിലുള്ള പഞ്ചായത്തുകളിലെയും അയാളുടെ അംഗത്വം ഇല്ലാതാകുന്നതും ആകുന്നു.
(2) (1)-ാം ഉപവകുപ്പുപ്രകാരം ഒരാളുടെ രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയാലുടൻ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, അയാൾ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്നതായി അറിയിച്ചിട്ടുള്ള പഞ്ചായത്ത് ഒഴികെയുള്ള പഞ്ചായത്തുകളിലെ അയാളുടെ അംഗത്വം അങ്ങിനെയുള്ള അറിയിപ്പു പ്രകാരം ഒഴിഞ്ഞതായി പ്രഖ്യാപിക്കേണ്ടതാണ്.
(3) ഒരാൾ ഒരു തലത്തിലുള്ള പഞ്ചായത്തിലെ ഒരു അംഗമായിരിക്കുമ്പോൾതന്നെ വോറൊരു തല പഞ്ചായത്തിലെകൂടി അംഗമായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം അയാൾ അപ്പോൾ അംഗമായിരിക്കുന്ന പഞ്ചായത്തിൽനിന്നും അയാളുടെ അംഗത്വം രാജിവയ്ക്കാത്തപക്ഷം, അങ്ങനെ അയാൾ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിലെ അയാളുടെ അംഗത്വം ഇല്ലാതാകുന്നതാണ്.
(4) ഈ വകുപ്പിൽ പറയുന്ന യാതൊന്നും തന്നെ 8-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡ പ്രകാരമോ 9-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡപ്രകാരമോ ഒരു ഗ്രാമപഞ്ചായത്ത് പ്രസി ഡന്റിന് ബ്ലോക്ക് പഞ്ചായത്തിൽ അംഗമായി തുടരുന്നതിനോ ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ജില്ലാ പഞ്ചായത്തിൽ അംഗമായി തുടരുന്നതിനോ തടസ്സമല്ല.
(5) ഈ വകുപ്പുപ്രകാരം അംഗത്വം ഒഴിഞ്ഞതോ അംഗത്വം ഇല്ലാതായതോ സംബന്ധിച്ച എന്തെങ്കിലും തർക്കം ഉദിക്കുന്നപക്ഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീർപ്പിനായി റഫർ ചെയ്യേണ്ടതും അതിൻമേലുള്ള കമ്മീഷന്റെ തീർപ്പ് അന്തിമമായിരിക്കുന്നതുമാണ്.
84. ആകസ്മിക ഒഴിവുകൾ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പുകൾ.-
(1) അനുച്ഛേദം 243 ഇ-യിൽ പറഞ്ഞിട്ടുള്ള അതിന്റെ കാലാവധി കഴിയുംമുമ്പ് ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് പിരിച്ചു വിടുകയോ അല്ലെങ്കിൽ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു അംഗത്തിന്റെ സ്ഥാനം ഒഴിവാകുകയോ, ഒഴിവായതായി പ്രഖ്യാപിക്കപ്പെടുകയോ അല്ലെങ്കിൽ പഞ്ചായത്തിലേക്കുള്ള അയാളുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെടുകയോ ചെയ്യുമ്പോൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, (2)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി ഗസറ്റു വിജ്ഞാപനം വഴി, അതതു സംഗതിപോലെ, അപ്രകാരമുള്ള പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളോടോ ബന്ധപ്പെട്ട നിയോജകമണ്ഡലത്തോടോ അതതു സംഗതിപോലെ, പഞ്ചായത്തു
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ രൂപീകരിക്കുന്നതിനോ അല്ലെങ്കിൽ ഒഴിവു നികത്തുന്നതിനോ വേണ്ടി വിജ്ഞാപനത്തിൽ പറയുന്ന തീയതിക്കു മുൻപ് ഒരു അംഗത്തേയോ, അംഗങ്ങളേയോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടേണ്ടതും ഈ ആക്റ്റിലേയും അതിൻ കീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലേയും ഉത്തരവുകളിലെയും വ്യവസ്ഥകൾ സാദ്ധ്യമാകുന്നിടത്തോളം അങ്ങനെയുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ബാധകമായിരിക്കുന്നതും ആകുന്നു.
(2) അപ്രകാരം ഉണ്ടായിട്ടുള്ള ഒഴിവ് അപ്രകാരമുള്ള ഏതെങ്കിലും നിയോജകമണ്ഡലത്തിൽ പട്ടികജാതികൾക്കോ, പട്ടികവർഗ്ഗങ്ങൾക്കോ സ്ത്രീകൾക്കോ വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തിലെ ഒഴിവാണെങ്കിൽ (1)-ാം ഉപവകുപ്പിൻ കീഴിൽ പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിൽ ആ സ്ഥാനം നികത്തുന്നതിനുള്ള ആൾ, അതതു സംഗതിപോലെ, പട്ടികജാതികളിലോ, പട്ടികവർഗ്ഗങ്ങളിലോ പെട്ട ആളോ അല്ലെങ്കിൽ ഒരു വനിതയോ ആയിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതാണ്.
85. തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കും അവയുടെ പരമാവധിയും.-
(1) ഒരു തിരഞ്ഞെടുപ്പിലെ ഏതൊരു സ്ഥാനാർത്ഥിയും താൻ നാമനിർദ്ദേശം ചെയ്യപ്പെട്ട തീയതിക്കും, തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ തിരഞ്ഞെടുപ്പ് സംബന്ധമായി താനോ തന്റെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ, അധികാരപ്പെടുത്തിയതോ ആയ എല്ലാ ചെലവിന്റെയും പ്രത്യേകം പ്രത്യേകമുള്ളതും ശരിയായതുമായ ഒരു കണക്ക് താൻ തന്നെയോ തന്റെ തിരഞ്ഞെടുപ്പു ഏജന്റ് മുഖേനയോ, സൂക്ഷിക്കേണ്ടതാണ്.
വിശദീകരണം. 1.- ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു സംബന്ധിച്ച് ഒരു രാഷ്ട്രീയ കക്ഷിയോ, അല്ലെങ്കിൽ ആളുകളുടെ മറ്റേതെങ്കിലും സമാജമോ നികായമോ, അല്ലെങ്കിൽ (സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ അല്ലാത്ത) ഏതെങ്കിലും വ്യക്തിയോ വഹിച്ചതോ അധികാരപ്പെടുത്തിയതോ ആയ ഏതെങ്കിലും ചെലവ്, ഈ ഉപ വകുപ്പിന്റെ ആവശ്യങ്ങൾക്ക്, തിരഞ്ഞെടുപ്പ് സംബന്ധിച്ച് സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിക്കുന്നതോ അധികാരപ്പെടുത്തിയതോ ആയ ചെലവായി കരുതപ്പെടാൻ പാടില്ല.
വിശദീകരണം. 2.- സർക്കാരിന്റെ സേവനത്തിലുള്ളതും 120-ാം വകുപ്പ് (8)-ാം ഖണ്ഡ ത്തിൽ പറഞ്ഞ വിഭാഗങ്ങളിൽ ഏതിലെങ്കിലും പെട്ടതുമായ ഏതെങ്കിലും ആൾ ആ ഖണ്ഡത്തിനുള്ള പരിമിതി വ്യവസ്ഥയിൽ പറഞ്ഞ പ്രകാരമുള്ള തന്റെ ഔദ്യോഗിക കർത്തവ്യം നിർവ്വഹിക്കുന്നതിലോ നിർവ്വഹിക്കുന്നതായി കരുതിക്കൊണ്ടോ ചെയ്യുന്ന ഏതെങ്കിലും ഏർപ്പാടുകളോ നൽകുന്ന ഏതെങ്കിലും സൗകര്യങ്ങളോ ചെയ്യുന്ന മറ്റേതെങ്കിലും പ്രവൃത്തിയോ, കാര്യമോ സംബന്ധിച്ച് വഹിക്കുന്ന ഏതെങ്കിലും ചെലവ് ഈ ഉപവകുപ്പിന്റെ ആവശ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിക്കുന്നതോ അധികാരപ്പെടുത്തിയതോ ആയ ചെലവായി കരുതപ്പെടുന്നതല്ലെന്ന്, സംശയനിവാരണത്തിനായി. ഇതിനാൽ പ്രഖ്യാപിക്കുന്നു.
(2) പ്രസ്തുത കണക്കിൽ നിർണ്ണയിക്കപ്പെടുന്ന വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്.
(3) പ്രസ്തുത ചെലവിന്റെ ആകെ തുക, നിർണ്ണയിക്കപ്പെട്ടേക്കാവുന്നതുകയിൽ കവിയാൻ പാടുള്ളതല്ല.
86. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന് കണക്ക് സമർപ്പിക്കൽ.-
ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ മുപ്പതു ദിവസത്തിനുള്ളിൽ തന്റെ തിരഞ്ഞെടുപ്പ് ചെലവുകളുടെ ഒരു കണക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടതും അത് താനോ തന്റെ തിരഞ്ഞെടുപ്പ് ഏജന്റോ 85-ാം വകുപ്പിൻ കീഴിൽ വച്ചുപോരുന്ന കണക്കിന്റെ ശരിപ്പകർപ്പ് ആയിരിക്കേണ്ടതും പ്രസ്തുത മുപ്പതു ദിവസകാലാവധി അവസാനിച്ചാലുടൻ, കഴിയുന്നതും വേഗം,
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ പ്രസ്തുത ഉദ്യോഗസ്ഥൻ തനിക്ക് ലഭിച്ച തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാതിരുന്ന സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് സഹിതം കമ്മീഷൻ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന് എത്തിച്ചു കൊടുക്കേണ്ടതുമാണ്.
അദ്ധ്യായം X
തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ
87. തിരഞ്ഞെടുപ്പ് ഹർജികൾ.-
യാതൊരു തിരഞ്ഞെടുപ്പും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ബോധിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഹർജി മുഖാന്തിരമല്ലാതെ ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല.
88. തിരഞ്ഞെടുപ്പ് ഹർജികൾ വിചാരണ ചെയ്യാൻ ക്ഷമതയുള്ള കോടതി.-
(1) ഒരു തിരഞ്ഞെടുപ്പ് ഹർജി വിചാരണ ചെയ്യാൻ അധികാരിതയുള്ള കോടതി-
(എ) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ആ പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻമേൽ അധികാരിതയുള്ള മുൻസിഫ് കോടതിയും;
(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ കാര്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻമേൽ അധികാരിതയുള്ള ജില്ലാ കോടതിയും, ആയിരിക്കും.
(2) സർക്കാർ ഹൈക്കോടതിയോട് കൂടി ആലോചിച്ച് കോടതികൾ ഏതെല്ലാമെന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
89. ഹർജികൾ ബോധിപ്പിക്കുന്നത്.-
(1) ഏതെങ്കിലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പു ഹർജി അങ്ങനെയുള്ള തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥിക്കോ ഏതെങ്കിലും സമ്മതിദായകനോ 102-ാം വകുപ്പിലും 103-ാം വകുപ്പിലും പറഞ്ഞിട്ടുള്ള കാരണങ്ങളിൽ ഒന്നോ, ഒന്നിലധികമോ കാരണം പറഞ്ഞുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ച തീയതി മുതൽ മുപ്പതു ദിവസത്തിനുള്ളിലും, എന്നാൽ ആ തീയതിക്ക് മുമ്പല്ലാതെയും 88-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള ഉചിതമായ കോടതി മുൻപാകെ ബോധിപ്പിക്കാവുന്നതാണ്.
വിശദീകരണം.- ഈ ഉപവകുപ്പിൽ "സമ്മതിദായകൻ" എന്നതിന് ആ തിരഞ്ഞെടുപ്പ് ഹർജി ഏതു തിരഞ്ഞെടുപ്പു സംബന്ധിച്ചുള്ളതാണോ ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അവകാശമുണ്ടായിരുന്ന ആൾ, അയാൾ ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും എന്നർത്ഥമാകുന്നു.
(2) ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയുടേയും ഒപ്പം ഹർജിയിൽ പറഞ്ഞിട്ടുള്ള എതിർകക്ഷികൾ എത്രയുണ്ടോ, അത്രയും പകർപ്പുകൾ ഉണ്ടായിരിക്കേണ്ടതും, അങ്ങനെയുള്ള ഏതൊരു പകർപ്പും ഹർജിയുടെ ശരിപകർപ്പാണെന്ന് ഹർജിക്കാരൻ സ്വന്തം കയ്യൊപ്പുവച്ച് സാക്ഷ്യപ്പെടുത്തേണ്ടതും ആകുന്നു.
90. ഹർജിയിലെ കക്ഷികൾ.-
ഹർജിക്കാരൻ തന്റെ ഹർജിയിൽ-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുന്നതിനു പുറമേ താൻ തന്നെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നുള്ള ഒരു പ്രഖ്യാപനം കൂടി ഹർജിക്കാരൻ അവകാശപ്പെടുന്നിടത്ത്, ഹർജിക്കാരനല്ലാത്ത മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളേയും അങ്ങനെയുള്ള പ്രഖ്യാപനം കൂടി അവകാശപ്പെടാത്തിടത്ത്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയേയും;
(ബി) ഹർജിയിൽ ഏതു സ്ഥാനാർത്ഥിക്കെതിരായിട്ടാണോ ഏതെങ്കിലും അഴിമതി പ്രവൃത്തി സംബന്ധിച്ചുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത് അങ്ങനെയുള്ള ഏതെങ്കിലും സ്ഥാനാർത്ഥിയേയും, എതിർകക്ഷിയായി ചേർക്കേണ്ടതാണ്.
91. ഹർജിയിലെ ഉള്ളടക്കം.-
(1) ഒരു തിരഞ്ഞെടുപ്പ് ഹർജി-
(എ) ഹർജിക്കാരൻ ആശ്രയിക്കുന്ന പ്രസക്ത വസ്തുതകളുടെ ഒരു സംക്ഷിപ്തത പ്രസ്താവന അടങ്ങിയതായിരിക്കേണ്ടതും;
(ബി) ഹർജിക്കാരൻ ആരോപിക്കുന്ന ഏതെങ്കിലും അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ കൊടുത്തിരിക്കേണ്ടതും, അങ്ങനെയുള്ള അഴിമതി പ്രവൃത്തി ചെയ്തിട്ടുള്ളതായി ആരോപിക്കപ്പെടുന്ന കക്ഷികളുടെ പേരുകളും അങ്ങനെയുള്ള ഓരോ പ്രവൃത്തിയും ചെയ്ത തീയതിയും സ്ഥലവും സംബന്ധിച്ച് കഴിയുന്നത്ര പൂർണ്ണമായ ഒരു പ്രസ്താവന ഉൾപ്പെട്ടതായിരിക്കേണ്ടതും;
(സി) ഹർജിക്കാരൻ ഒപ്പുവയ്ക്കുകയും, അന്യായപ്രതികകൾ സത്യബോധപ്പെടുത്തുമ്പോൾ 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്)-യിൽ കൊടുത്തിട്ടുള്ള രീതിയിൽ സത്യബോധപ്പെടുത്തുകയും ചെയ്യേണ്ടതും,ആകുന്നു.
എന്നാൽ, ഹർജിക്കാരൻ ഏതെങ്കിലും അഴിമതി പ്രവൃത്തി ആരോപിക്കുന്നിടത്ത്, ഹർജിയോടൊപ്പം അങ്ങനെയുള്ള അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള ആരോപണത്തിനും അതിന്റെ വിവരങ്ങൾക്കും താങ്ങായി നിർണ്ണയിക്കപ്പെടുന്ന ഫാറത്തിൽ ഒരു സത്യവാങ്മൂലവും ഉണ്ടായിരിക്കേണ്ടതാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ഹർജിയിലെ ഏതെങ്കിലും പട്ടികയിലോ അനുബന്ധത്തിലോ കൂടി ഹർജിക്കാരൻ ഒപ്പുവയ്ക്കുകയും ഹർജി എന്നപോലെ അതേ രീതിയിൽ സത്യബോധപ്പെടുത്തുകയും ചെയ്യേണ്ടതാകുന്നു.
92. ഹർജിക്കാരന് അവകാശപ്പെടാവുന്ന നിവൃത്തി.-
ഹർജിക്കാരന്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുന്നതിനു പുറമേ, താൻ തന്നെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നുള്ള ഒരു പ്രഖ്യാപനം കൂടി അവകാശപ്പെടാവുന്നതാകുന്നു.
93. തിരഞ്ഞെടുപ്പു ഹർജികളുടെ വിചാരണ.-
(1) 89-ാം വകുപ്പിലേയോ 90-ാം വകുപ്പിലേയോ 115-ാം വകുപ്പിലേയോ വ്യവസ്ഥകൾ അനുസരിച്ചുള്ളതല്ലാത്ത ഒരു തിരഞ്ഞെടുപ്പ് ഹർജി കോടതി തള്ളിക്കളയേണ്ടതാകുന്നു.
വിശദീകരണം.- ഈ ഉപവകുപ്പിൻകീഴിൽ ഒരു തിരഞ്ഞെടുപ്പ് ഹർജി തള്ളിക്കളഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ്, 100-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിലെ ഉത്തരവായി കരുതപ്പെടേണ്ടതാകുന്നു.
(2) ഒരേ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഒന്നിലധികം തിരഞ്ഞെടുപ്പു ഹർജികൾ കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളിടത്ത്, കോടതി, അതിന്റെ വിവേചനാധികാരം ഉപയോഗിച്ച് അവ വെവ്വേറെയായോ ഒന്നോ അതിലധികമോ ഗ്രൂപ്പുകളായോ വിചാരണ ചെയ്യാവുന്നതാണ്.
(3) നേരത്തെ എതിർകക്ഷി ആയിട്ടില്ലാത്ത ഏതെങ്കിലും സ്ഥാനാർത്ഥിക്ക് വിചാരണ ആരംഭിക്കുന്ന തീയതി മുതൽ പതിനാലു ദിവസത്തിനകം കോടതിയിൽ അയാൾ കൊടുക്കുന്ന അപേക്ഷയിൻമേലും കോടതിച്ചെലവിനുള്ള ജാമ്യം സംബന്ധിച്ച് കോടതി പുറപ്പെടുവിക്കാവുന്ന ഏതെങ്കിലും ഉത്തരവിനു വിധേയമായും, എതിർകക്ഷിയായി ചേർക്കപ്പെടാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
വിശദീകരണം.- ഈ വകുപ്പിന്റെയും 100-ാം വകുപ്പിന്റെയും ആവശ്യങ്ങൾക്കായി, ഒരു ഹർജിയുടെ വിചാരണ, എതിർകക്ഷികൾ കോടതി മുൻപാകെ ഹാജരാകുന്നതിനും ഹർജിയിൽ ഉന്നയിച്ചിട്ടുള്ള അവകാശവാദത്തിനോ അവകാശവാദങ്ങൾക്കോ മറുപടി പറയുന്നതിനും നിശ്ചയിച്ചിട്ടുള്ള തീയതിയിൽ ആരംഭിക്കുന്നതായി കരുതേണ്ടതാണ്.
(4) കോടതിക്ക്, കോടതിച്ചെലവ് സംബന്ധിച്ചതും മറ്റു വിധത്തിലുള്ളതുമായ യുക്തമെന്നു അത് കരുതുന്ന നിബന്ധനകളിൻമേൽ, ഹർജിയിൽ ആരോപിച്ചിട്ടുള്ള ഏതെങ്കിലും അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള വിവരങ്ങൾ ഹർജിയുടെ നീതിപൂർവ്വകവും ഫലപ്രദവുമായ ഒരു വിചാരണ ഉറപ്പുവരുത്തുന്നതിന് കോടതിയുടെ അഭിപ്രായത്തിൽ ആവശ്യമായ രീതിയിൽ ഭേദഗതി ചെയ്യുന്നതിനോ വിപുലീകരിക്കുന്നതിനോ അനുവദിക്കാവുന്നതും, എന്നാൽ ഹർജിയിൽ നേരത്തെ ആരോപിച്ചിട്ടില്ലാതിരുന്ന ഒരു അഴിമതി പ്രവൃത്തിയുടെ വിവരങ്ങൾ അവതരിപ്പിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ഹർജി ഭേദഗതി അനുവദിക്കാൻ പാടില്ലാത്തതും ആണ്.
(5) ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയും കഴിയുന്നിടത്തോളം വേഗത്തിൽ വിചാരണ ചെയ്യേണ്ടതും തിരഞ്ഞെടുപ്പ് ഹർജി വിചാരണക്കായി കോടതിയിൽ സമർപ്പിച്ച തീയതിമുതൽ ആറു മാസത്തിനുള്ളിൽ ഹർജിയിൻമേൽ തീർപ്പുകൽപ്പിക്കേണ്ടതും ആണ്.
94. കോടതി മുൻപാകെയുള്ള നടപടിക്രമം.-
(1) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായി, ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയും കഴിയുന്നിടത്തോളം പെട്ടെന്ന് 1908-ലെ സിവിൽ നടപടി നിയമ സംഹിത, (1908-ലെ കേന്ദ്ര ആക്റ്റ് 5)-ൻ കീഴിൽ വ്യവഹാരങ്ങളുടെ വിചാരണയ്ക്ക് ബാധകമാകുന്ന നടപടിക്രമമനുസരിച്ച് വിചാരണ നടത്തേണ്ടതാണ്:
എന്നാൽ, ഏതെങ്കിലും സാക്ഷിയുടെയോ സാക്ഷികളുടെയോ തെളിവ് ഹർജിയുടെ തീരുമാനത്തിന് പ്രസക്തമായിട്ടുള്ളതല്ലെന്നോ അങ്ങനെയുള്ള സാക്ഷിയെയോ സാക്ഷികളെയോ ഹാജരാക്കുന്ന കക്ഷി, അങ്ങനെ ചെയ്യുന്നത് നിസ്സാരമായ കാരണങ്ങളിൻമേലോ നടപടികൾ താമസിപ്പി
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ക്കുക എന്ന ലക്ഷ്യത്തോടെയോ ആണെന്ന് കോടതിക്ക് അഭിപ്രായമുണ്ടെങ്കിൽ, അങ്ങനെയുള്ള സാക്ഷിയുടെയോ സാക്ഷികളുടെയോ വിസ്താരം രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ കോടതി നിരസിക്കേണ്ടതാണ്.
(2) ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയ്ക്ക് 1872-ലെ ഇൻഡ്യൻ തെളിവ് ആക്റ്റ് (1872-ലെ 1-ാം കേന്ദ്ര ആക്റ്റ്)-ലെ വ്യവസ്ഥകൾ ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി എല്ലാ പ്രകാരത്തിലും ബാധകമാകുന്നതായി കരുതേണ്ടതാണ്.
95. രേഖാമൂലമായ തെളിവ്.-
ഏതെങ്കിലും നിയമത്തിൽ വിപരീതമായി എന്തുതന്നെ അടങ്ങിയിരുന്നാലും, ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയിൽ യാതൊരു രേഖയും യഥാവിധി മുദ്രപതിച്ചതോ രജിസ്റ്റർ ചെയ്തതോ അല്ലെന്ന കാരണത്താൽ സ്വീകരിക്കാതിരിക്കാൻ പാടില്ലാത്തതാണ്.
96. വോട്ടു ചെയ്യലിന്റെ രഹസ്യ സ്വഭാവം അതിലംഘിക്കപ്പെടരുതെന്ന്.-
യാതൊരു സാക്ഷിയോടൊ അല്ലെങ്കിൽ മറ്റ് ആളിനോടോ, തിരഞ്ഞെടുപ്പിൽ ആർക്കാണ് അയാൾ വോട്ട് ചെയ്തതെന്ന് ചോദിക്കുവാൻ പാടില്ലാത്തതാണ്.
97. കുറ്റക്കാരനാക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതും നഷ്ട്രോത്തരവാദ സർട്ടിഫിക്കറ്റും.-
(1) യാതൊരു സാക്ഷിയേയും ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയിൽ, വിചാരണ വിഷയത്തിന് പ്രസക്തമായ ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏതെങ്കിലും ചോദ്യത്തിന് ഉത്തരം പറയുന്നതിൽനിന്ന്, അങ്ങനെയുള്ള ചോദ്യത്തിന്റെ ഉത്തരം, തന്നെ കുറ്റക്കാരനാക്കുകയോ കുറ്റക്കാരനാക്കാനിടവരുത്തുകയോ ചെയ്യാവുന്നതാണെന്നോ അല്ലെങ്കിൽ തന്നെ ഏതെങ്കിലും പിഴയ്ക്കോ കണ്ടുകെട്ടലിനോ വിധേയനാക്കുകയോ വിധേയനാകാനിടവരുത്തുകയോ ചെയ്യാവുന്ന താണെന്നോ ഉള്ള കാരണത്താൽ, ഒഴിവാക്കുവാൻ പാടില്ലാത്തതാകുന്നു;
എന്നാൽ-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) തന്നോട് ഉത്തരം പറയാൻ ആവശ്യപ്പെടുന്ന എല്ലാ ചോദ്യങ്ങൾക്കും, സത്യസന്ധമായി ഉത്തരം പറയുന്ന ഒരു സാക്ഷിക്ക് കോടതിയിൽ നിന്ന് ഒരു നഷ്ട്രോത്തരവാദ സർട്ടിഫിക്കറ്റ് കിട്ടാൻ അവകാശമുണ്ടായിരിക്കുന്നതും,
(ബി) കോടതിയോ കോടതിയുടെ മുൻപാകെയോ വച്ച് ചോദിക്കുന്ന ചോദ്യത്തിന്, സാക്ഷി നൽകുന്ന ഉത്തരം, ആ തെളിവ് സംബന്ധിച്ച് കള്ളസാക്ഷി പറയുന്ന ഏതെങ്കിലും ക്രിമിനൽ നടപടിയുടെ സംഗതിയിലൊഴികെ, അയാൾക്കെതിരായുള്ള ഏതെങ്കിലും സിവിൽ നടപടിയിലോ ക്രിമിനൽ നടപടിയിലോ തെളിവായി സ്വീകരിക്കപ്പെടുന്നതല്ലാത്തതും,ആകുന്നു.
(2) ഏതെങ്കിലും സാക്ഷിക്ക് നഷ്ട്രോത്തരവാദ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളപ്പോൾ, അയാൾക്ക് അത് ഏതെങ്കിലും കോടതിയിൽ വാദമായി ഉദ്ധരിക്കാവുന്നതും അത് ഏത് കാര്യത്തെ സംബന്ധിച്ചുള്ളതാണോ ആ കാര്യത്തിൽ നിന്നും ഉൽഭവിക്കുന്ന ഇൻഡ്യൻ ശിക്ഷാ നിയമസംഹിത (1860ലെ 45-ാം കേന്ദ്ര ആക്ററ്) യിലെ അദ്ധ്യായം IX എ-ക്കോ ഈ ആക്റ്റിലെ അദ്ധ്യായം XI-നോ കീഴിലോ ഉള്ള ഏതെങ്കിലും കുറ്റാരോപണത്തിലോ കുറ്റാരോപണത്തിൻമേലോ പൂർണ്ണവും സമഗ്രവുമായ എതിർവാദം ആയിരിക്കുന്നതും, എന്നാൽ അത് അയാളെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഈ ആക്റ്റോ മറ്റേതെങ്കിലും നിയമമോ ചുമത്തുന്ന ഏതെങ്കിലും അയോഗ്യതയിൽനിന്ന് വിമുക്തനാക്കുന്നതായി കരുതപ്പെടുന്നതല്ലാത്തതും ആകുന്നു.
98. സാക്ഷികളുടെ ചെലവുകൾ.-
തെളിവുനൽകാൻ കോടതിയിൽ ഹാജരാകുന്നതിൽ ഏതെങ്കിലും ആൾക്ക് നേരിടുന്ന ന്യായമായ ചെലവുകൾ, ആ ആൾക്ക് അനുവദിച്ചു കൊടുക്കാവുന്നതും, കോടതി മറ്റുവിധത്തിൽ നിർദ്ദേശിക്കാത്ത പക്ഷം അത് കോടതിച്ചെലവിന്റെ ഭാഗമായി കരുതപ്പെടുന്നതും ആകുന്നു.
99. സ്ഥാനം അവകാശപ്പെടുമ്പോഴുള്ള പ്രത്യാരോപണം.-
(1) ഒരു തിരഞ്ഞെടുപ്പു ഹർജിയിൽ, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയല്ലാത്ത ഏതെങ്കിലും സ്ഥാനാർത്ഥി മുറ്റപ്രകാരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുമ്പോൾ, അങ്ങനെയുള്ള സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയായിരിക്കുകയും അയാളുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തതുകൊണ്ട ഒരു ഹർജി ബോധിപ്പിച്ചിട്ടുണ്ടായിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ അയാളുടെ തിരഞ്ഞെടുപ്പ് അസാധുവാകുമായിരുന്നു എന്ന് തെളിയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്കോ മറ്റേതെങ്കിലും കക്ഷിക്കോ തെളിവ് നൽകാവുന്നതാണ്:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, മുൻപറഞ്ഞ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്കോ അങ്ങനെയുള്ള മറ്റേ കക്ഷിക്കോ താൻ അങ്ങനെയുള്ള തെളിവ് നൽകാനുള്ള തന്റെ ഉദ്ദേശത്തെക്കുറിച്ച വിചാരണ ആരംഭിക്കുന്ന തീയതി മുതൽ പതിന്നാലു ദിവസത്തിനുള്ളിൽ കോടതിക്ക് നോട്ടീസ് നൽകുകയും യഥാക്രമം 115-ഉം 116-ഉം വകുപ്പുകളിൽ പറഞ്ഞിട്ടുള്ള ജാമ്യവും കൂടുതൽ ജാമ്യവും നൽകുകയും ചെയ്തിട്ടില്ലാത്ത പക്ഷം അപ്രകാരം തെളിവ് നൽകാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
(2) (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ഓരോ നോട്ടീസിനോടൊപ്പവും ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ കാര്യത്തിൽ 91-ാം വകുപ്പിൽ ആവശ്യപ്പെടുന്ന പ്രസ്താവനയും വിവരങ്ങളും ഉണ്ടായിരിക്കേണ്ടതും അത് അതേപ്രകാരം ഒപ്പുവയ്ക്കുകയും സത്യബോധപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
100. കോടതിയുടെ തീരുമാനം.-
ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ അവസാനിക്കുമ്പോൾ-
(എ) തിരഞ്ഞെടുപ്പു ഹർജി തള്ളിക്കളയുന്നതോ, അല്ലെങ്കിൽ
(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് സ്ഥാപിക്കുന്നതോ; അല്ലെങ്കിൽ
(സി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നും ഹർജിക്കാരനോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ മുറ്റപ്രകാരം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നും സ്ഥാപിക്കുന്നതോ;
ആയ ഉത്തരവ് പുറപ്പെടുവിക്കേണ്ടതാകുന്നു.
101. കോടതി പാസ്സാക്കേണ്ട മറ്റ് ഉത്തരവുകൾ.-
100-ാം വകുപ്പിൻകീഴിലുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത്, കോടതി
(എ) തിരഞ്ഞെടുപ്പിൽ ഏതെങ്കിലും അഴിമതി പ്രവൃത്തി ചെയ്തിട്ടുണ്ടെന്നുള്ളതിനെക്കുറിച്ച്
(i) തിരഞ്ഞെടുപ്പിൽ ഏതെങ്കിലും അഴിമതിപ്രവൃത്തി ചെയ്തിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നോ ഇല്ലെന്നോ ഉള്ള തീർപ്പും ആ അഴിമതി പ്രവൃത്തിയുടെ സ്വഭാവവും;
(ii) ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധികളായിട്ടുള്ളതായി വിചാരണയിൽ തെളിയിക്കപ്പെട്ടിട്ടുള്ള ആളുകൾ ആരെങ്കിലുമുണ്ടെങ്കിൽ, അവരെല്ലാവരുടേയും പേരുകളും ആ പ്രവൃത്തിയുടെ സ്വഭാവവും രേഖപ്പെടുത്തുന്നതും;
(ബി) കൊടുക്കപ്പെടേണ്ട ആകെ ചെലവ് തുകകൾ നിശ്ചയിക്കുകയും ചെലവ് ആര് ആർക്ക് കൊടുക്കേണ്ടതാണെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നതും;
ആയ ഉത്തരവു കൂടി പുറപ്പെടുവിക്കേണ്ടതാണ്:
എന്നാൽ (എ) ഖണ്ഡം (ii)-ാം ഉപഖണ്ഡത്തിൻകീഴിലെ ഒരു ഉത്തരവിൽ, ഹർജിയിൽ കക്ഷിയില്ലാത്ത ഒരാളെ-
(i) അയാളോട് കോടതി മുൻപാകെ ഹാജരാവുകയും അയാളെ അങ്ങനെയുള്ള ഉത്തരവിൽ പേര് പറയാതിരിക്കാൻ കാരണം കാണിക്കുകയും ചെയ്യാൻ അയാൾക്ക് നോട്ടീസ് നൽകിയിരിക്കുകയും;
(ii) അയാൾ നോട്ടീസനുസരിച്ച ഹാജരാകുന്നുവെങ്കിൽ, കോടതിയിൽ വിസ്തരിക്കപ്പെട്ടുകഴിഞ്ഞിരിക്കുകയും, അയാൾക്കെതിരായി തെളിവ് നൽകിയിരിക്കുകയും ചെയ്യുന്ന ഏതെങ്കിലും
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ സാക്ഷിയെ എതിർവിസ്താരം ചെയ്യാനും തന്റെ എതിർവാദത്തെളിവ് കൊണ്ടുവരാനും തനിക്കു പറയാനുള്ളത് പറയാനും അയാൾക്ക് അവസരം നൽകിയിരിക്കുകയും,
ചെയ്യാത്തപക്ഷം അയാളുടെ പേരു പറയാൻ പാടുള്ളതല്ല.
102. തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ.-
(1)(2)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, കോടതിക്ക്-
(എ) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി അയാളുടെ തിരഞ്ഞെടുപ്പു തീയതിയിൽ സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടാൻ ഈ ആക്റ്റിൻകീഴിൽ യോഗ്യനായിരുന്നില്ലെന്നോ അയോഗ്യനായിരുന്നുവെന്നോ, അല്ലെങ്കിൽ
(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ അഥവാ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ഏതെങ്കിലും അഴിമതി പ്രവൃത്തി ചെയ്തിട്ടുണ്ടെന്നോ; അല്ലെങ്കിൽ
(സി) ഏതെങ്കിലും നാമനിർദ്ദേശം അനുചിതമായി നിരസിക്കപ്പെട്ടിട്ടുണ്ടെന്നോ; അല്ലെങ്കിൽ
(സിഎ) തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി 52-ാം വകുപ്പ് (1എ) ഉപവകുപ്പ് പ്രകാരം സമർപ്പിച്ച വിവരങ്ങൾ വ്യാജമാണെന്നോ; അല്ലെങ്കിൽ
(ഡി) തിരഞ്ഞെടുപ്പു ഫലത്തെ, അത് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയെ സംബന്ധിച്ചിടത്തോളം-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (i) ഏതെങ്കിലും നാമനിർദ്ദേശം അനുചിതമായി സ്വീകരിച്ചതോ, അല്ലെങ്കിൽ
(ii) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ താല്പര്യങ്ങൾക്കുവേണ്ടി അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റെല്ലാത്ത ഒരു ഏജന്റ് ചെയ്ത ഏതെങ്കിലും അഴിമതി പ്രവൃത്തിയോ, അല്ലെങ്കിൽ
(iii) ഏതെങ്കിലും വോട്ട് അനുചിതമായി സ്വീകരിക്കുകയോ നിരസിക്കുകയോ തിരസ്കരിക്കുകയോ ചെയ്തതോ അല്ലെങ്കിൽ അസാധുവായ ഏതെങ്കിലും വോട്ട് സ്വീകരിച്ചതോ, അല്ലെങ്കിൽ
(iv) ഈ ആക്റ്റിലേയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലേയോ ഉത്തരവുകളിലേയോ വ്യവസ്ഥകൾ പാലിക്കാതിരുന്നതോ, സാരമായി ബാധിച്ചിട്ടുണ്ടെന്നോ,അഭിപ്രായമുള്ളപക്ഷം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി പ്രഖ്യാപിക്കേണ്ടതാണ്.
(2) കോടതിയുടെ അഭിപ്രായത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തന്റെ തിരഞ്ഞെടുപ്പ് ഏജന്റല്ലാത്ത ഒരു ഏജന്റുവഴി ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധിയായിരിക്കുകയും, എന്നാൽ
(എ) അങ്ങനെയുള്ള യാതൊരു അഴിമതി പ്രവൃത്തിയും സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ തിരഞ്ഞെടുപ്പിൽ ചെയ്തിട്ടില്ലെന്നും അങ്ങനെയുള്ള ഏതൊരു അഴിമതി പ്രവൃത്തിയും സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ ഉത്തരവില്ലാതെയും സമ്മതം കൂടാതെയും ആണ് ചെയ്തതെന്നും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) തിരഞ്ഞെടുപ്പിൽ അഴിമതിപ്രവൃത്തികൾ ചെയ്യുന്നത് തടയാൻ സ്ഥാനാർത്ഥിയും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റും ന്യായമായ എല്ലാ മാർഗ്ഗങ്ങളും കൈക്കൊണ്ടുവെന്നും;
(സി) മറ്റെല്ലാ വിധത്തിലും തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥിയുടേയോ അയാളുടെ ഏജന്റുമാരിൽ ആരുടെയെങ്കിലുമോ ഭാഗത്തുനിന്നുമുള്ള ഏതെങ്കിലും അഴിമതി പ്രവൃത്തിയിൽനിന്നും വിമുക്തമായിരുന്നു എന്നും, കോടതിക്ക് ബോദ്ധ്യപ്പെടുകയും ചെയ്യുന്നുവെങ്കിൽ, കോടതിക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവല്ലെന്ന് തീരുമാനിക്കാവുന്നതാണ്.
വിശദീകരണം.-ഈ വകുപ്പിൽ 'ഏജന്റ്' എന്ന പദത്തിന് 120-ാം വകുപ്പിലെ അർത്ഥം തന്നെ ഉണ്ടായിരിക്കുന്നതാണ്.
103. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയല്ലാത്ത ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി ഏതെല്ലാം കാരണങ്ങളിൻമേൽ പ്രഖ്യാപിക്കാമെന്ന്.-
ഒരു ഹർജി കൊടുത്തിട്ടുള്ള ഏതെങ്കിലും ആൾ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്നതിനു പുറമെ താനോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നുള്ള പ്രഖ്യാപനം കൂടി അവകാശപ്പെട്ടിരിക്കുകയും, കോടതിക്ക്-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിക്കോ സാധുവായ വോട്ടുകളുടെ ഭൂരിപക്ഷം വാസ്തവത്തിൽ കിട്ടി എന്നോ;
(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് അഴിമതി പ്രവൃത്തികൾ വഴി ലഭിച്ച വോട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിക്കോ സാധുവായ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമായിരുന്നു എന്നോ,
അഭിപ്രായമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ, കോടതി, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിച്ചശേഷം, അതതു സംഗതിപോലെ, ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിക്കേണ്ടതുമാണ്.
104. വോട്ടുകൾ തുല്യമായാലുള്ള നടപടിക്രമം.-
ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണയ്ക്കിടയിൽ, തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും ഒരു ഒറ്റ വോട്ടുകൂടി കൂട്ടിയാൽ ആ സ്ഥാനാർത്ഥികളിൽ ആർക്കെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ-
(എ) ഈ ആക്റ്റിലെ വ്യവസ്ഥകളിൻകീഴിൽ വരണാധികാരി എടുത്തിട്ടുള്ള ഏതെങ്കിലും തീരുമാനം, അത് ആ സ്ഥാനാർത്ഥികൾ തമ്മിലുള്ള പ്രശ്നം തീർപ്പാക്കുന്നിടത്തോളം ഹർജിയുടെ ആവശ്യങ്ങൾക്കു കൂടി ബാധകമായിരിക്കുന്നതും;
(ബി) ആ പ്രശ്നം അങ്ങനെയുള്ള ഒരു തീരുമാനത്താൽ തീർപ്പാക്കപ്പെട്ടിട്ടില്ലാത്തിടത്തോളം, കോടതി നറുക്കെടുപ്പുവഴി അവർ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും അപ്പോൾ നറുക്ക് കിട്ടുന്നയാളിന് ഒരു ഒറ്റ വോട്ട് കൂടുതലായി ലഭിച്ചിരുന്നാലെന്നപോലെ നടപടി തുടരേണ്ടതും, ആകുന്നു.
105. കോടതിയുടെ ഉത്തരവുകൾ അറിയിക്കുന്നത്.-
കോടതി, ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണ അവസാനിച്ചശേഷം, ആകുന്നത്ര വേഗത്തിൽ, തീരുമാനത്തിന്റെ സാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിനെയും അറിയിക്കേണ്ടതും അതിനുശേഷം, കഴിയുന്നത്ര വേഗത്തിൽ, തീരുമാനത്തിന്റെ ഒരു പ്രമാണീകൃത പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കേണ്ടതും ആണ്.
106. ഉത്തരവ് ഉചിതമായ അധികാരസ്ഥാനത്തിനും മറ്റും അയച്ചുകൊടുക്കലും പ്രസിദ്ധപ്പെടുത്തലും.-
100-ാം വകുപ്പിനോ 101-ാം വകുപ്പിനോ കീഴിൽ കോടതി പുറപ്പെടുവിക്കുന്ന ഏതെങ്കിലും ഉത്തരവ് കിട്ടിയതിനുശേഷം, ആകുന്നത്ര വേഗത്തിൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആ ഉത്തരവിന്റെ പകർപ്പുകൾ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന് അയച്ചുകൊടുക്കേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ യുക്തമെന്ന് കരുതുന്ന രീതിയിൽ ഉത്തരവ് പ്രസിദ്ധപ്പെടുത്തിക്കേണ്ടതും ആകുന്നു.
107. കോടതി ഉത്തരവുകളുടെ പ്രഭാവം.-
(1) 100-ാം വകുപ്പിനോ 101-ാം വകുപ്പിനോ കീഴിലുള്ള ഒരു ഉത്തരവ് കോടതി അത് പ്രസ്താവിച്ച ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
(2) തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് 101-ാം വകുപ്പിൻകീഴിലുള്ള ഒരു ഉത്തരവിനാൽ അസാധുവായി പ്രഖ്യാപിച്ചിട്ടുള്ളിടത്ത്, അതിന്റെ തീയതിക്കുമുൻപ്ത്, ആ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി ഒരു പഞ്ചായത്തിലെ അംഗമെന്ന നിലയിൽ പങ്കെടുത്തിട്ടുള്ള പ്രവൃത്തികളും നടപടികളും ആ ഉത്തരവ് കാരണമായി അസാധുവാക്കപ്പെടുകയോ അങ്ങനെയുള്ള പങ്കെടുക്കൽ കാരണം ആ സ്ഥാനാർത്ഥി ഏതെങ്കിലും ബാദ്ധ്യതയ്ക്കോ പിഴയ്ക്കോ വിധേയനാക്കപ്പെടുകയോ ചെയ്യാൻ പാടില്ലാത്തതാണ്.
108. തിരഞ്ഞെടുപ്പു ഹർജികൾ പിൻവലിക്കൽ.-
(1) ഒരു തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കലിനുള്ള ഒരു അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ കോടതിയുടെ അനുവാദത്തോടുകൂടി മാത്രം ആ തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) (1)-ാം ഉപവകുപ്പിൻ കീഴിൽ പിൻവലിക്കലിനുള്ള ഒരു അപേക്ഷ കൊടുത്തിട്ടുള്ളിടത്ത്, അപേക്ഷ കേൾക്കുന്നതിന്റെ തീയതി നിശ്ചയിച്ചുകൊണ്ടുള്ള നോട്ടീസ് ഹർജിയിലെ മറ്റെല്ലാ കക്ഷികൾക്കും കൊടുക്കുകയും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
109. തിരഞ്ഞെടുപ്പു ഹർജ്ജികൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമം.-
(1) ഒന്നിലധികം ഹർജിക്കാരുണ്ടെങ്കിൽ, ഒരു തിരഞ്ഞെടുപ്പു ഹർജി പിൻവലിക്കാനുള്ള യാതൊരു അപേക്ഷയും എല്ലാ ഹർജിക്കാരുടേയും രേഖാമൂലമുള്ള സമ്മതത്തോടുകൂടിയല്ലാതെ കൊടുക്കാൻ പാടുള്ളതല്ല.
(2) പിൻവലിക്കാനുള്ള യാതൊരപേക്ഷയും, അങ്ങനെയുള്ള അപേക്ഷ കോടതിയുടെ അഭിപ്രായത്തിൽ, അനുവദിച്ചുകൊടുക്കാൻ പാടില്ലാത്ത ഏതെങ്കിലും കരാറിനാലോ പ്രതിഫലത്താലോ പ്രചോദിക്കപ്പെട്ടിട്ടുള്ളതാണെന്ന് കോടതിക്ക് ബോദ്ധ്യമുള്ള പക്ഷം അനുവദിക്കാൻ പാടുള്ളതല്ല.
(3) അപേക്ഷ അനുവദിക്കപ്പെട്ടിരുന്നുവെങ്കിൽ-
(എ) ഹർജിക്കാരനോട് അതിനുമുൻപ് നേരിട്ടിട്ടുള്ള എതിർകക്ഷികളുടെ ചെലവോ കോടതിക്ക് യുക്തമെന്ന് തോന്നുന്ന അതിന്റെ ഭാഗമോ കൊടുക്കാൻ ഉത്തരവിടേണ്ടതും;
(ബി) പിൻവലിക്കൽ നോട്ടീസ് കോടതിയിലെ ആഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിലും പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് കോടതി നിർദ്ദേശിക്കേണ്ടതും;
(സി) തനിക്കുതന്നെ ഹർജിക്കാരനാകാമായിരുന്ന ഒരാൾക്ക്, പിൻവലിക്കുന്ന കക്ഷിയുടെ സ്ഥാനത്ത് ഹർജിക്കാരനായി പകരം ചേർക്കപ്പെടാൻ, അങ്ങനെയുള്ള പ്രസിദ്ധപ്പെടുത്തൽ തീയതി
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ മുതൽ പതിനാലു ദിവസത്തിനുള്ളിൽ, അപേക്ഷിക്കാവുന്നതും ജാമ്യം സംബന്ധിച്ചുള്ള വ്യവസ്ഥകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നിറവേറ്റുന്നതോടെ അപ്രകാരം പകരം ചേർക്കപ്പെടാനും കോടതി യുക്തമെന്ന് കരുതുന്ന നിബന്ധനകളിൻമേലുള്ള നടപടികൾ തുടരാനും അവകാശമുണ്ടായിരിക്കുന്നതും, ആകുന്നു.
110. പിൻവലിക്കലിനെക്കുറിച്ച് കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യൽ.-
പിൻവലിക്കാനുള്ള ഒരു അപേക്ഷ കോടതി അനുവദിക്കുകയും പിൻവലിക്കുന്ന കക്ഷിയുടെ സ്ഥാനത്ത് 109-ാം വകുപ്പ് (3)-ാം ഉപവകുപ്പ് (സി) ഖണ്ഡത്തിൻകീഴിൽ യാതൊരാളേയും ഹർജിക്കാരനായി പകരം ചേർത്തിട്ടില്ലാതിരിക്കുകയും ചെയ്യുമ്പോൾ, കോടതി ആ വസ്തുത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
111. തിരഞ്ഞെടുപ്പ് ഹർജികളുടെ ഉപശമനം.-
(1) ഒരു തിരഞ്ഞെടുപ്പുഹർജി, ഒരു ഹർജിക്കാരനോ പല ഹർജിക്കാരിൽ അതിജീവിക്കുന്ന ആളോ മരിച്ചാൽ മാത്രമേ ഉപശമിക്കുകയുള്ളു.
(2) ഒരു തിരഞ്ഞെടുപ്പുഹർജി (1)-ാം ഉപവകുപ്പിൻ കീഴിൽ ഉപശമിക്കുന്ന സംഗതിയിൽ ഉപശമനത്തെ സംബന്ധിച്ച നോട്ടീസ് കോടതിയുടെ ആഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിലും പ്രസിദ്ധീകരിക്കേണ്ടതാണ്.
(3) തനിക്കുതന്നെ ഹർജിക്കാരനാകാമായിരുന്ന ഏതൊരാൾക്കും ഹർജിക്കാരനായി പകരം ചേർക്കപ്പെടാൻ അങ്ങനെ പ്രസിദ്ധീകരിച്ച തീയതി മുതൽ പതിനാലുദിവസത്തിനുള്ളിൽ, അപേക്ഷിക്കാവുന്നതും, ജാമ്യം സംബന്ധിച്ചുള്ള വ്യവസ്ഥകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നിറവേറ്റുന്നതോടെ അപ്രകാരം പകരം ചേർക്കപ്പെടാനും കോടതിയുക്തമെന്ന് കരുതുന്ന നിബന്ധനകളിൻമേൽ നടപടികൾ തുടരാനും അവകാശമുണ്ടായിരിക്കുന്നതും ആണ്.
112. എതിർകക്ഷിയുടെ മരണം കാരണമുള്ള ഉപശമനമോ പകരം ചേർക്കലോ.-
ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ സമാപിക്കുന്നതിനുമുൻപ്, ഏക എതിർകക്ഷി മരിക്കുകയോ താൻ ഹർജിയെ എതിർക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നോട്ടീസ് നൽകുകയോ എതിർകക്ഷികളിൽ ആരെങ്കിലും മരിക്കുകയോ അല്ലെങ്കിൽ അങ്ങനെയുള്ള നോട്ടീസ് നൽകുകയോ ചെയ്യുകയും ഹർജിയെ എതിർക്കുന്ന മറ്റ് എതിർകക്ഷി ഇല്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, കോടതി അതിനെക്കുറിച്ചുള്ള നോട്ടീസ് കോടതിയിലെ ആഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിലും പ്രസിദ്ധപ്പെടുത്തിക്കേണ്ടതും, അതോടെ ഹർജിക്കാരൻ ആകാമായിരുന്ന ഏതെങ്കിലും ആൾക്ക് ഹർജിയെ എതിർക്കുന്നതിനായി ആ എതിർകക്ഷികളുടെ സ്ഥാനത്ത് പകരം ചേർക്കുന്നതിന്, അങ്ങനെ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ പതിനാല് ദിവസത്തിനുള്ളിൽ, അപേക്ഷിക്കാവുന്നതും യുക്തമെന്ന് കോടതിക്ക് തോന്നുന്ന നിബന്ധനകളിൻമേൽ നടപടി തുടരാൻ അവകാശമുണ്ടായിരിക്കുന്നതും ആണ്.
113. അപ്പീലുകൾ.-
(1) 100-ാം വകുപ്പിൻകീഴിലോ 101-ാം വകുപ്പിൻകീഴിലോ ഒരു കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും, അത് നിയമപ്രശ്നത്തിൻ മേലായാലും വസ്തുതാ പ്രശ്നത്തിൻമേലായാലും,-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) മുനിസിഫ് കോടതിയുടെ ഉത്തരവിൻമേൽ ജില്ലാ കോടതിയിലും;
(ബി) ജില്ലാകോടതിയുടെ ഉത്തരവിൻമേൽ ഹൈക്കോടതിയിലും; അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.
(2) സർക്കാർ ഹൈക്കോടതിയോട് കൂടി ആലോചിച്ച കോടതികൾ ഏതെല്ലാമെന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ്.
(3) ഈ വകുപ്പിൻകീഴിലുള്ള ഓരോ അപ്പീലും, 100-ാം വകുപ്പിൻ കീഴിലോ 101-ാം വകുപ്പിൻകീഴിലോ ഉള്ള കോടതി ഉത്തരവിന്റെ തീയതി മുതൽ മുപ്പതു ദിവസത്തിനകം ബോധിപ്പിക്കേണ്ടതാണ്:
എന്നാൽ അപ്പീൽവാദിക്ക് അപ്രകാരമുള്ള കാലയളവിനുള്ളിൽ അപ്പീൽ സമർപ്പിക്കാതിരിക്കാൻ മതിയായ കാരണമുണ്ടായിരുന്നുവെന്ന് അപ്പീൽ കോടതിക്ക് ബോദ്ധ്യപ്പെടുന്നുവെങ്കിൽ, അതിന് മുൻപറഞ്ഞ മുപ്പതു ദിവസ കാലാവധി കഴിഞ്ഞിരുന്നാലും ഒരു അപ്പീൽ പരിഗണനയ്ക്ക് എടുക്കാവുന്നതാണ്.
114. അപ്പീലിലെ നടപടിക്രമം.-
(1) ഈ ആക്റ്റിലേയും അതിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ അതിലേയും വ്യവസ്ഥകൾക്ക് വിധേയമായി ജില്ലാകോടതിക്കോ ഹൈക്കോടതിക്കോ 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) യിൽ അപ്പീൽ കേൾക്കുവാൻ പ്രതിപാദിച്ചിരിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമായി അപ്പീൽ തീർപ്പാക്കാവുന്നതും അപ്പീലിൻമേലുള്ള കോടതിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്:
എന്നാൽ ഇത്തരം അപ്പീലുകളിൻമേൽ അപ്പീൽ ഫയൽ ചെയ്തതു കഴിയുന്നത്ര ആറുമാസത്തിനകം തീർപ്പാക്കേണ്ടതാണ്.
(2) ഒരു അപ്പീൽ തീർപ്പാക്കിയാൽ ഉടൻ തീർപ്പിന്റെ സാരാംശം അപ്പീൽ കോടതി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനേയും ബന്ധപ്പെട്ട പഞ്ചായത്തിന്റെ പ്രസിഡന്റിനേയും അറിയിക്കുകയും അതിനുശേഷം ആകുന്നത്ര വേഗത്തിൽ ആ തീർപ്പിന്റെ ഒരു പ്രമാണീകൃത പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചുകൊടുക്കേണ്ടതും അത് കിട്ടുന്നതിൻമേൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ-
(എ) അതിന്റെ പകർപ്പുകൾ, 106-ാം വകുപ്പിൻ കീഴിൽ കോടതി ഉത്തരവിന്റെ പകർപ്പുകൾ അയച്ച അധികാരികൾക്ക് അയക്കേണ്ടത;
(ബി) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഉചിതമെന്നു കരുതാവുന്ന രീതിയിൽ തീർപ്പാക്കൽ പ്രസിദ്ധപ്പെടുത്തിക്കേണ്ടതും, ആകുന്നു.
115. കോടതിച്ചെലവിനുള്ള ജാമ്യം.-
(1) ഒരു തിരഞ്ഞെടുപ്പു ഹർജി ബോധിപ്പിക്കുന്ന സമയത്ത് ഹർജിക്കാരൻ ഹർജിയുടെ കോടതിച്ചെലവിനുള്ള ജാമ്യമായി അഞ്ഞുറ് രൂപ കോടതിയിൽ കെട്ടിവയ്ക്കുകയോ അല്ലെങ്കിൽ അയാൾ ഹർജിയുടെ ചെലവിനുള്ള ജാമ്യമായി മേൽപറഞ്ഞ തുക മുൻസിഫിന്റെയോ, അതതു സംഗതിപോലെ ജില്ലാജഡ്ജിയുടേയോ പേർക്ക് സർക്കാർ ട്രഷറിയിൽ കെട്ടിവെച്ചതായി കാണിക്കുന്ന ഒരു സർക്കാർ ട്രഷറി രസീത് ഹർജിയോടൊപ്പം വയ്ക്കുകയോ ചെയ്യേണ്ടതാണ്.
(2) ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ വേളക്കിടയിൽ കോടതിക്ക് ഏതു സമയത്തും കോടതിച്ചെലവിന് അതു നിർദ്ദേശിക്കുന്ന കൂടുതൽ ജാമ്യം നൽകാൻ ഹർജിക്കാരനോട് ആവശ്യപ്പെടാവുന്നതും ന്യായമായ സമയം അനുവദിച്ചിട്ടും ഹർജിക്കാരൻ അപ്രകാരം ചെയ്യുവാൻ വീഴ്ച വരുത്തുന്നപക്ഷം ഹർജി തള്ളിക്കളയാവുന്നതുമാണ്.
116. ഒരു എതിർകക്ഷിയിൽ നിന്ന് കോടതിച്ചെലവിനുള്ള ജാമ്യം.-
യാതൊരാളും കോടതി നിർദ്ദേശിച്ചേക്കാവുന്ന പോലുള്ള ജാമ്യം നൽകുന്നില്ലെങ്കിൽ 93-ാം വകുപ്പ് (3)-ാം ഉപവകുപ്പിൻ കീഴിൽ ഒരു എതിർകക്ഷിയായി ചേർക്കപ്പെടുവാൻ അർഹനായിരിക്കുന്നതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
117. കോടതിച്ചെലവ്.-
കോടതിച്ചെലവ് കോടതിയുടെ വിവേചനാധികാരത്തിലുള്ളതായിരിക്കുന്നതാണ്. എന്നാൽ 100-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ ഒരു ഹർജി തള്ളിക്കളഞ്ഞിട്ടുള്ളിടത്ത്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് ആ ഹർജിയിൽ എതിർവാദം നടത്തുന്നതിന് അയാൾക്ക് നേരിട്ട കോടതിച്ചെലവിന് അവകാശമുണ്ടായിരിക്കുന്നതും അതനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്കനുകൂലമായി കോടതിച്ചെലവിനുള്ള ഉത്തരവ് കോടതി പാസാക്കേണ്ടതുമാണ്.
118. ജാമ്യം കെട്ടിവച്ചതിൽനിന്ന് കോടതിച്ചെലവ് നൽകുന്നതും അങ്ങനെ കെട്ടിവച്ചത് മടക്കിക്കൊടുക്കുന്നതും.-
(1) ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളനുസരിച്ച് ചെലവിനായുള്ള ഏതെങ്കിലും ഉത്തരവിൽ ഏതെങ്കിലും കക്ഷി ഏതെങ്കിലും ആൾക്ക് ചെലവ് നൽകണമെന്ന് നിർദ്ദേശമുണ്ടെങ്കിൽ, അപ്രകാരമുള്ള ചെലവ് നൽകി കഴിഞ്ഞിട്ടില്ലാത്തപക്ഷം, അങ്ങനെയുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ചെലവ് അനുവദിച്ചുകിട്ടിയ ആൾ ഇതിലേക്കായി കോടതിക്ക് നൽകുന്ന രേഖാമൂലമായ ഒരപേക്ഷയിൻമേൽ, അതു മുഴുവനായോ അല്ലെങ്കിൽ കഴിയുന്നത്രയോ ഈ അദ്ധ്യായത്തിൻ കീഴിൽ കെട്ടിവച്ച ജാമ്യത്തിലും കൂടുതലായുള്ള ജാമ്യമെന്തെങ്കിലുമുണ്ടെങ്കിൽ അതിൽനിന്നോ നൽകേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന ചെലവുകൾ ആ ഉപവകുപ്പിൻകീഴിൽ നൽകി കഴിഞ്ഞതിനുശേഷം മുകളിൽ പറഞ്ഞ ഏതെങ്കിലും ജാമ്യനിക്ഷേപങ്ങളിൽ എന്തെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അങ്ങനെ അവശേഷിക്കുന്നതോ, അല്ലെങ്കിൽ ചെലവ് അനുവദിച്ചിട്ടില്ലാത്തിടത്ത് മുൻപ്രകാരമുള്ള അപേക്ഷ മുൻപറഞ്ഞ ഒരുവർഷത്തിനുള്ളിൽ നൽകിയിട്ടില്ലാത്തിടത്തോ മുൻപറഞ്ഞ മുഴുവൻ ജാമ്യനിക്ഷേപങ്ങളും, ആ നിക്ഷേപങ്ങൾ ചെയ്ത ആളോ അല്ലെങ്കിൽ അങ്ങനെയുള്ള നിക്ഷേപങ്ങൾ ചെയ്തതിനുശേഷം അയാൾ മരിക്കുകയാണെങ്കിൽ അയാളുടെ നിയമാനുസൃത പ്രതിനിധിയോ കോടതിക്ക് നൽകുന്ന രേഖാമൂലമായ ഒരപേക്ഷയിൻമേൽ, അതതു സംഗതി പോലെ, മേൽപറഞ്ഞ ആളിനോ അയാളുടെ നിയമാനുസൃത പ്രതിനിധിക്കോ, അത് മടക്കിക്കൊടുക്കേണ്ടതാണ്.
119. കോടതിച്ചെലവ സംബന്ധിച്ച ഉത്തരവുകൾ നടത്തുന്നത്.-
കോടതിച്ചെലവ് സംബന്ധിച്ച ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളിൻകീഴിലെ ഏതെങ്കിലും ഉത്തരവ് ആദ്യാധികാരിതയുള്ള ഏതു പ്രിൻസിപ്പൽ സിവിൽ കോടതിയുടെ അധികാരിതയുടെ തദ്ദേശാതിർത്തികൾക്കുള്ളിലാണോ അങ്ങനെയുള്ള ഉത്തരവുമൂലം ഏതെങ്കിലും തുക കൊടുക്കാൻ നിർദ്ദേശിക്കപ്പെടുന്ന ഏതെങ്കിലും ആൾക്ക് വാസസ്ഥലമോ, ബിസിനസ് സ്ഥലമോ ഉള്ളത് ആ കോടതി മുമ്പാകെ ഹാജരാക്കാവുന്നതും അങ്ങനെയുള്ള കോടതി ആ ഉത്തരവ് ആ കോടതിതന്നെ ഒരു വ്യവഹാരത്തിൽ പാസാക്കുന്ന പണം കൊടുക്കാനുള്ള ഒരു വിധി ആയിരുന്നാലെന്നപോലെ അതേ രീതിയിലും അതേ നടപടിക്രമം പ്രകാരവും നടത്തുകയോ നടത്തിക്കുകയോ ചെയ്യേണ്ടതും ആകുന്നു:
എന്നാൽ, അങ്ങനെയുള്ള ഏതെങ്കിലും കോടതിച്ചെലവോ അതിന്റെ ഏതെങ്കിലും ഭാഗമോ 115-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻ കീഴിൽ കൊടുക്കുന്ന അപേക്ഷവഴി വസൂലാക്കാവുന്നിടത്ത് അങ്ങനെയുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷക്കാലാവധിക്കുള്ളിൽ, ഈ വകുപ്പിൻ കീഴിലെ യാതൊരപേക്ഷയും അത് ആ ഉപവകുപ്പിൽ പരാമർശിച്ച കെട്ടിവച്ച ജാമ്യത്തുക മതിയാകാത്തതു കാരണം ആ ഉപവകുപ്പിൻ കീഴിൽ അപേക്ഷ കൊടുത്തതിനുശേഷം വസൂലാകാതെ ബാക്കിയായിട്ടുള്ള ഏതെങ്കിലും കോടതിച്ചെലവ് വസൂലാക്കാനുള്ളതല്ലാത്തപക്ഷം, നിലനിൽക്കുന്നതല്ല.
അദ്ധ്യായം XI
അഴിമതി പ്രവൃത്തികളും തിരഞ്ഞെടുപ്പ് കുറ്റങ്ങളും
120. അഴിമതി പ്രവൃത്തികൾ.-
ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്ക് താഴെ പറയുന്നവ അഴിമതി പ്രവൃത്തികളായി കരുതേണ്ടതാണ്:-
(1) 'കൈക്കൂലി കൊടുക്കലോ വാങ്ങലോ' അതായത്,-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ഏതെങ്കിലും ആൾക്ക്, അയാൾ ആരായിരുന്നാലും,-
(എ) ഒരു തിരഞ്ഞെടുപ്പിൽ, ഒരാളെ സ്ഥാനാർത്ഥിയായി നിൽക്കാനോ നിൽക്കാതിരിക്കാനോ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കാനോ അല്ലെങ്കിൽ
(ബി) ഒരു തിരഞ്ഞെടുപ്പിൽ ഒരു സമ്മതിദായകനെ വോട്ടു ചെയ്യാനോ വോട്ടു ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞുനിൽക്കാനോ,
നേരിട്ടോ നേരിട്ടല്ലാതെയോ പ്രേരിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടിയോ അല്ലെങ്കിൽ
(i) അങ്ങനെ നിന്നതിനോ നിൽക്കാതിരുന്നതിനോ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനോ പിൻവലിക്കാതിരുന്നതിനോ, ഒരാൾക്ക്; അല്ലെങ്കിൽ-
(ii) വോട്ട് ചെയ്തതിനോ വോട്ട് ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിന്നതിനോ ഒരു സമ്മതിദായകന്,
പ്രതിഫലമെന്ന നിലയിലോ നൽകുന്ന ദാനം അല്ലെങ്കിൽ പ്രതിഫല വാഗ്ദാനം (ആഫർ) അല്ലെങ്കിൽ വാഗ്ദാനം.
(ബി) ഏതെങ്കിലും പാരിതോഷികം, അത് ഒരു പ്രേരകമായിട്ടോ പ്രതിഫലമായിട്ടോ ആയിരുന്നാലും.-
(എ.) സ്ഥാനാർത്ഥിയായി നിൽക്കുകയോ നിൽക്കാതിരിക്കുകയോ സ്ഥാനാർത്ഥിത്വം പിൻവലിക്കുകയോ പിൻവലിക്കാതിരിക്കുകയോ ചെയ്യാൻ ഒരാളെ; അല്ലെങ്കിൽ
(ബി) വോട്ട് ചെയ്യുകയോ അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയോ ചെയ്യുന്നതിനോ വോട്ട് ചെയ്യാനോ വോട്ട് ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞു നിൽക്കാനോ, ഏതെങ്കിലും സമ്മതിദായകനേയോ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയേയോ പ്രേരിപ്പിക്കുകയോ പ്രേരിപ്പിക്കാൻ ശ്രമിക്കുകയോ, ചെയ്യുന്നതിനോ തനിക്കു വേണ്ടിയോ മറ്റേതെങ്കിലും ആൾക്ക് വേണ്ടിയോ, ഏതെങ്കിലും ആളോ; അയാൾ ആരായിരുന്നാലും,
സ്വീകരിക്കുകയോ സ്വീകരിക്കാൻ കരാർ ചെയ്യുകയോ ചെയ്യുന്നത്.
വിശദീകരണം.- ഈ ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക്,
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 'പാരിതോഷികം’ എന്ന പദം ധനപരമായ പാരിതോഷികങ്ങൾക്കോ പണമായി മതിക്കാവുന്ന പാരിതോഷികങ്ങൾക്കോ ആയി പരിമിതപ്പെടുത്തിയിട്ടുള്ളതല്ലാത്തതും അതിൽ എല്ലാ രൂപത്തിലുമുള്ള സൽക്കാരവും പ്രതിഫലത്തിനുള്ള എല്ലാ രൂപത്തിലുമുള്ള സൽക്കാരവും പ്രതിഫലത്തിനുള്ള എല്ലാ രൂപത്തിലുമുള്ള നിയോജനങ്ങളും ഉൾപ്പെടുന്നതും, എന്നാൽ അതിൽ ഏതെങ്കിലും തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പിനായോ ഉത്തമവിശ്വാസത്തോടെ വഹിച്ചിട്ടുള്ളതും 85-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കിൽ മുറപ്രകാരം ചേർത്തിട്ടുള്ളതുമായ ഏതെങ്കിലും ചെലവുകൾ നൽകുന്നത് ഉൾപ്പെടുന്നതല്ലാത്തതുമാണ്.
(2) 'അനുചിതമായ സ്വാധീനം’, അതായത്, ഏതെങ്കിലും തിരഞ്ഞെടുപ്പവകാശം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ സ്ഥാനാർത്ഥിയുടേയോ അല്ലെങ്കിൽ അയാളുടെ ഏജന്റിന്റേയോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടെ മറ്റേതെങ്കിലും ആളുടെയോ ഭാഗത്തുനിന്നുള്ള, നേരിട്ടുള്ളതോ അല്ലാത്തതോ ആയ ഏതെങ്കിലും ഇടപെ ടൽ അല്ലെങ്കിൽ ഇടപെടാനുള്ള ശ്രമം:
എന്നാൽ-
(എ) ഈ ഖണ്ഡത്തിലെ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ, അതിൽ പരാമർശിച്ചിട്ടുള്ളതും-
(i) ഏതെങ്കിലും സ്ഥാനാർത്ഥിയേയോ സമ്മതിദായകനേയോ അല്ലെങ്കിൽ സ്ഥാനാർത്ഥിക്കോ സമ്മതിദായകനോ താൽപ്പര്യമുള്ള ഏതെങ്കിലും ആളേയോ അയാൾക്ക് സാമൂഹ്യ ബഹിഷ്കരണവും ഏതെങ്കിലും ജാതിയിൽനിന്നോ സമുദായത്തിൽനിന്നോ ഭ്രഷ്ട് കൽപ്പിക്കലും അല്ലെങ്കിൽ പുറത്താക്കലും ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള ഹാനി ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ; അല്ലെങ്കിൽ
(ii) സ്ഥാനാർത്ഥിയേയോ സമ്മതിദായകനേയോ അല്ലെങ്കിൽ അയാൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ആളേയോ അയാൾ ദൈവീകമായ അപ്രീതിക്കോ ആധ്യാത്മികമായ നിന്ദയ്ക്കോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ പാത്രമാവുകയോ പാത്രമാക്കപ്പെടുകയോ ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുകയോ പ്രേരിപ്പിക്കാൻ ശ്രമിക്കുകയോ, ചെയ്യുന്നതുമായ ഏതെങ്കിലും ആൾ ഈ ഖണ്ഡത്തിന്റെ അർത്ഥ വ്യാപ്തിക്കുള്ളിൽ അങ്ങനെയുള്ള സ്ഥാനാർത്ഥിയുടേയോ അല്ലെങ്കിൽ സമ്മതിദായകന്റേയോ തിരഞ്ഞെടുപ്പവകാശം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ ഇടപെടുന്നതായി കരുതപ്പെടുന്നതാണ്.
(ബി) ഒരു പൊതുനയത്തിന്റെ പ്രഖ്യാപനമോ അല്ലെങ്കിൽ ഒരു പൊതുനടപടി എടുക്കാമെന്ന വാഗ്ദാനമോ അല്ലെങ്കിൽ തിരഞ്ഞെടുപ്പവകാശത്തിൽ ഇടപെടാനുള്ള ഉദ്ദേശം കൂടാതെയുള്ള നിയമപരമായ അവകാശത്തിന്റെ വെറും പ്രയോഗമോ ഇടപെടലായി ഈ ഖണ്ഡത്തിന്റെ അർത്ഥപരിധിക്കുള്ളിൽ വരുന്നതായി കരുതുന്നതല്ല.
(3) ഒരു സ്ഥാനാർത്ഥിയോ, അയാളുടെ ഏജന്റോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ, ഏതെങ്കിലും ആളിന്റെ മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ കാരണമാക്കി അയാൾക്ക് വോട്ടു ചെയ്യുവാനോ വോട്ടു ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനോ അഭ്യർത്ഥിക്കുന്നത്, അല്ലെങ്കിൽ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു സാദ്ധ്യതകൾ പുരോഗമിപ്പിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്നതിനോ മതപരമായ ചിഹ്നം ഉപയോഗിക്കുകയോ അതിന്റെ പേരിൽ അഭ്യർത്ഥിക്കുകയോ ദേശീയ പതാകയോ ദേശീയ പ്രതീകമോ പോലുള്ള ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കുകയോ അതിന്റെ പേരിൽ അഭ്യർത്ഥിക്കുകയോ ചെയ്യുന്നത്:
എന്നാൽ, ഈ ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക്, ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ടപ്രകാരം ഒരു സ്ഥാനാർത്ഥിക്കായി നീക്കിവയ്ക്കുന്ന യാതൊരു ചിഹ്നവും മതപരമായ ചിഹ്നമോ ദേശീയ ചിഹ്നമോ ആയി കരുതുന്നതല്ല.
(4) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ, ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ സാദ്ധ്യത പുരോഗമിപ്പിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്നതിനോ വേണ്ടി, മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ കണക്കാക്കി ഭാരത പൗരൻമാരുടെ വ്യത്യസ്തവർഗ്ഗങ്ങൾ തമ്മിൽ ശത്രുത്വപരമായ വികാരങ്ങളോ വെറുപ്പോ പുലർത്തുകയോ, പുലർത്താൻ ശ്രമിക്കുകയോ ചെയ്യുന്നത്.
(5) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ, ഏതെങ്കിലും സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ സ്വഭാവമോ പെരുമാറ്റമോ സംബന്ധിച്ചോ, ഏതെങ്കിലും സ്ഥാനാർത്ഥിയുടെ സ്ഥാനാർത്ഥിത്വമോ സ്ഥാനാർത്ഥിത്വം പിൻവലിക്കലോ സംബന്ധിച്ചോ വ്യാജമായതും, വ്യാജമാണെന്ന് താൻ വിശ്വസിക്കുകയോ സത്യമാണെന്ന് താൻ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നതുമായ ഏതെങ്കിലും വസ്തുതാ പ്രസ്താവന, ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ സാദ്ധ്യതയ്ക്ക് ദൂഷ്യം വരുത്താൻ ന്യായമായി കണക്കാക്കപ്പെട്ടിരിക്കെ, പ്രസിദ്ധപ്പെടുത്തുന്നത്.
(6) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടെ മറ്റേതെങ്കിലുമാളോ 45-ാം വകുപ്പിൻ കീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിംഗ് സ്റ്റേഷനിലേക്കോ പോളിംഗ് സ്റ്റേഷനിൽ നിന്നോ (സ്ഥാനാർത്ഥിതന്നെയോ, അയാളുടെ കുടുംബാംഗങ്ങളോ അയാളുടെ ഏജന്റോ അല്ലാത്ത) ഏതെങ്കിലും സമ്മതിദായകനെ സൗജന്യമായി കൊണ്ടുപോകുന്നതിനുവേണ്ടി ഏതെങ്കിലും വാഹനമോ ജലയാനമോ പണം കൊടുത്തോ അല്ലാതെയോ വാടകയ്ക്കെടുക്കുകയോ സമ്പാദിക്കുകയോ ചെയ്യുന്നത്. എന്നാൽ, ഒരു സമ്മതിദായകനോ അല്ലെങ്കിൽ പല സമ്മതിദായകരോ തങ്ങളുടെ കൂട്ടായുള്ള ചിലവിൻമേൽ തന്നെയോ തങ്ങളേയോ അങ്ങനെയുള്ള ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലേക്കും അവിടെനിന്നും അല്ലെങ്കിൽ വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കും അവിടെനിന്നും കൊണ്ടു
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ പോകുന്നതിനുവേണ്ടി ഒരു വാഹനമോ ജലയാനമോ കൂലിക്കെടുക്കുന്നത്, അങ്ങനെ കൂലിക്കെടുത്ത വാഹനമോ ജലയാനമോ യന്ത്രശക്തികൊണ്ട് ചലിപ്പിക്കുന്നതല്ലാത്ത വാഹനമോ ജലയാനമോ ആണെങ്കിൽ, ഈ ഖണ്ഡത്തിൻ കീഴിൽ അഴിമതി പ്രവൃത്തിയായി കരുതുവാൻ പാടില്ലാത്തതാകുന്നു.
എന്നുമാത്രമല്ല, സ്വന്തം ചെലവിൻമേൽ ഏതെങ്കിലും സമ്മതിദായകൻ അങ്ങനെയുള്ള ഏതെ ങ്കിലും പോളിംഗ് സ്റ്റേഷനിലേക്കോ വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കോ പോകുന്നതിനോ അവിടെനിന്നു വരുന്നതിനോ ഏതെങ്കിലും പബ്ലിക്സ് ട്രാൻസ്പോർട്ട് വാഹനമോ ജലയാനമോ ഏതെ ങ്കിലും ടാംകാറോ റെയിൽ വണ്ടിയോ ഉപയോഗിക്കുന്നത് ഈ ഖണ്ഡത്തിൻകീഴിൽ അഴിമതി പ്രവൃത്തിയായി കരുതുവാൻ പാടില്ലാത്തതാകുന്നു.
വിശദീകരണം.-ഈ ഖണ്ഡത്തിൽ ‘വാഹനം' എന്ന പദത്തിന് റോഡു വഴിയുള്ള ഗതാഗ തത്തിന് ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ പ്രാപ്തമായതോ ആയ ഏതെങ്കിലും വാഹനം, അത് യാന്ത്രിക ശക്തികൊണ്ട് ചലിപ്പിക്കുന്നതോ അല്ലാത്തതോ മറ്റു വാഹനങ്ങൾ വലിക്കാൻ ഉപയോഗി ക്കുന്നതോ അല്ലാത്തതോ ആയാലും, എന്നർത്ഥമാകുന്നു.
(7) 85-ാം വകുപ്പ് ലംഘിച്ചുകൊണ്ട് ചെലവ് വഹിക്കുകയോ വഹിക്കാൻ അധികാരപ്പെടുത്തു കയോ ചെയ്യുന്നത്.
(8) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ, അല്ലെങ്കിൽ ഒരു സ്ഥാനാർത്ഥിയുടേയോ അല്ലെങ്കിൽ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ സാദ്ധ്യതയുടെ പുരോഗതിക്കായി പഞ്ചായത്തിന്റെയോ അല്ലെങ്കിൽ സർക്കാരിന്റെ സേവനത്തിലുള്ള താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളിൽ, അതായത്,-
(എ) ഗസറ്റഡ് ഉദ്യോഗസ്ഥൻമാർ |
(ബി) പോലീസ് സേനകളിലെ അംഗങ്ങൾ |
(സി) എക്സസൈസ് ഉദ്യോഗസ്ഥന്മാർ |
(ഡി) റവന്യൂ ഉദ്യഗസ്ഥൻമാർ |
(ഇ) സർക്കാർ സർവ്വീസിലുള്ള, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റു വിഭാഗ ത്തിൽപ്പെട്ട ആളുകൾ |
എന്നീ ഏതെങ്കിലും വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും ആളിൽ നിന്നും (വോട്ടു നൽകൽ അല്ലാത്ത) ഏതെങ്കിലും സഹായം നേടുകയോ സമ്പാദിക്കുകയോ അല്ലെങ്കിൽ നേടാനോ സമ്പാദിക്കാനോ ശ്രമിക്കുകയോ ചെയ്യുന്നത്. എന്നാൽ, സർക്കാർ സർവ്വീസിലുള്ളതും മുൻപറഞ്ഞ വിഭാഗങ്ങളിൽ ഏതിലെങ്കിലും പെട്ടതുമായ ഏതെങ്കിലും ആൾ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലോ നിർവ്വഹണമായി കരുതാവുന്ന ഒന്നിലോ, ഏതെങ്കിലും സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ ഏജന്റിന്റേയോ സമ്മതത്തോടെ പ്രവർത്തിക്കുന്ന ഏതെങ്കിലും ആൾക്കോ വേണ്ടിയോ അല്ലെങ്കിൽ അവർക്കോ അവരെ സംബന്ധിച്ചും ഏതെങ്കിലും ഏർപ്പാടുകൾ ചെയ്യുകയോ സൗകര്യങ്ങൾ നൽകുകയോ ചെയ്യുന്നിടത്ത് (അത് സ്ഥാനാർത്ഥി വഹിക്കുന്ന ഉദ്യോഗം കാരണമായോ മറ്റേതെങ്കിലും കാരണത്താലോ ആയാലും) അങ്ങനെയുള്ള ഏർപ്പാടുകളോ സൗകര്യങ്ങളോ കൃത്യമോ കാര്യമോ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു സാദ്ധ്യത പുരോഗമിപ്പിക്കുന്നതിനുള്ള സഹായമായി കരുതുവാൻ പാടില്ലാത്തതാകുന്നു.
(9) ഒരു സ്ഥാനാർത്ഥിയോ അല്ലെങ്കിൽ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പു ഏജന്റിന്റെയോ സമ്മതത്തോടുകൂടി പ്രവർത്തിക്കുന്ന മറ്റേതെങ്കിലും ആളോ ബുത്ത് പിടിച്ചെടുക്കുന്നത്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വിശദീകരണം 1.- ഈ വകുപ്പിൽ ഏജന്റ് എന്ന പദത്തിൽ, തിരഞ്ഞെടുപ്പ് ഏജന്റും പോളിംഗ് ഏജന്റും സ്ഥാനാർത്ഥിയുടെ സമ്മതത്തോടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു ഏജന്റായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും ആളും ഉൾപ്പെടുന്നതാണ്.
വിശദീകരണം 2.-(8)-ാം ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക്, ഒരാൾ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിക്കുന്നുവെങ്കിൽ അയാൾ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് സാദ്ധ്യത പുരോഗമിപ്പിക്കുന്നതിൽ സഹായിക്കുന്നതായി കരുതേണ്ടതാണ്.
വിശദീകരണം 3.- മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും (8)-ാം ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക് സർക്കാരിന്റേയോ ഒരു പഞ്ചായത്തിന്റേയോ സർവ്വീസിലുള്ള ഒരാളുടെ നിയമനമോ രാജിയോ സർവ്വീസ് അവസാനിപ്പിക്കലോ ഡിസ്മിസ്ലോ സർവ്വീസിൽ നിന്നും നീക്കം ചെയ്യലോ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത്-
(i) അങ്ങനെയുള്ള നിയമനത്തിന്റേയും രാജിയുടേയും സർവ്വീസ് അവസാനിപ്പിക്കലിന്റേയും ഡിസ്മിസലിന്റേയും അല്ലെങ്കിൽ സർവ്വീസിൽനിന്ന് നീക്കം ചെയ്യലിന്റേയും.
(ii) അതതു സംഗതിപോലെ അങ്ങനെയുള്ള നിയമനമോ രാജിയോ സർവ്വീസ് അവസാനിപ്പിക്കലോ ഡിസ്മിസലോ സർവ്വീസിൽ നിന്നും നീക്കം ചെയ്യലോ പ്രാബല്യത്തിൽ വരുന്ന തീയതി അങ്ങനെയുള്ള പ്രസിദ്ധീകരണത്തിൽ പ്രസ്താവിക്കുന്നിടത്ത്, അങ്ങനെയുള്ള ആൾ അങ്ങനെയുള്ള തീയതി മുതൽക്കുള്ള പ്രാബല്യത്തോടുകൂടി നിയമിക്കപ്പെട്ടു എന്നോ, അല്ലെങ്കിൽ രാജിയുടേയോ സർവ്വീസ് അവസാനിപ്പിക്കലിന്റേയോ ഡിസ്മിസലിന്റേയോ സർവ്വീസിൽ നിന്ന് നീക്കം ചെയ്യലിന്റേയോ സംഗതിയിൽ, അങ്ങനെയുള്ള ആൾ സർവ്വീസിൽ ഇല്ലാതായിത്തീർന്നു എന്നോ ഉള്ളതിന്റേയും നിർണ്ണായക തെളിവായിരിക്കുന്നതാണ്.
വിശദീകരണം 4.- (9)-ാം ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്കായി ‘ബുത്ത് പിടിച്ചെടുക്കൽ' എന്നതിന് 137-ാം വകുപ്പിൽ ആ പദത്തിന് ഉള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.
121. തിരഞ്ഞെടുപ്പു സംബന്ധിച്ച് വർഗ്ഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നത്.-
മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി ഈ ആക്റ്റിൻകീഴിലുള്ള ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച്, ഇൻഡ്യൻ പൗരൻമാരുടെ വിവിധ വർഗ്ഗങ്ങൾ തമ്മിൽ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളർത്തുകയോ വളർത്താൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂന്നു വർഷത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ പതിനായിരം രൂപയോളമാകാവുന്ന പിഴ ശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
122. തിരഞ്ഞെടുപ്പു ദിവസവും അതിനു തൊട്ടുമുമ്പുള്ള ദിവസവും പൊതുയോഗങ്ങൾ നിരോധിക്കുന്നത്.-
(1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന നാൽപ്പെത്തെട്ടു മണിക്കുർ കാലയളവിനുള്ളിൽ യാതൊരാളും ആ നിയോജകമണ്ഡലത്തിനുള്ളിൽ ഏതെങ്കിലും പൊതുയോഗം വിളിച്ചുകൂട്ടുകയോ, നടത്തുകയോ അല്ലെങ്കിൽ അതിൽ സന്നിഹിതനാകുകയോ ചെയ്യാൻ പാടുള്ളതല്ല.
(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും മൂന്നു മാസത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ അല്ലെങ്കിൽ ആയിരം രൂപവരെ ആകാവുന്ന പിഴശിക്ഷയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
123. തിരഞ്ഞെടുപ്പു യോഗങ്ങളിൽ കലക്കമുണ്ടാക്കുന്നത്.-
(1) ഈ വകുപ്പ് ബാധകമാകുന്ന ഒരു പൊതുയോഗത്തിൽ ഏതു കാര്യങ്ങളുടെ നടത്തിപ്പിനുവേണ്ടിയാണോ ആ യോഗം വിളിച്ചുകൂട്ടിയിട്ടുള്ളത് ആ കാര്യങ്ങളുടെ നടത്തിപ്പ് തടയുന്നതിനായി ക്രമരഹിതമായി പ്രവർത്തിക്കുകയോ പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂന്നു മാസത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ ആയിരം രൂപവരെ ആകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ഏതെങ്കിലും നിയോജകമണ്ഡലത്തോട്, ഒരംഗത്തേയോ അംഗങ്ങളേയോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ ആക്റ്റിൻ കീഴിലെ ഒരു വിജ്ഞാപനം, പുറപ്പെടുവിക്കുന്ന തീയതിക്കും അങ്ങനെയുള്ള തിരഞ്ഞെടുപ്പു നടത്തപ്പെടുന്ന തീയതിക്കും ഇടയ്ക്ക്, ആ നിയോജകമണ്ഡലത്തിൽ നടത്തപ്പെടുന്ന രാഷ്ട്രീയ സ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഈ വകുപ്പ് ബാധകമാകുന്നതാണ്.
(3) ഏതെങ്കിലും ആൾ, (1)-ാം ഉപവകുപ്പിൻ കീഴിൽ ഒരു കുറ്റം ചെയ്യുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ ന്യായമായി സംശയിക്കുന്നുവെങ്കിൽ ആ ആളോട് ഉടൻതന്നെ അയാളുടെ പേരും മേൽവിലാസവും പ്രഖ്യാപിക്കുന്നതിന് ആവശ്യപ്പെടാൻ യോഗത്തിലെ അദ്ധ്യക്ഷൻ തന്നോട് അപേക്ഷിക്കുന്നുവെങ്കിൽ ആ പോലീസ് ഉദ്യോഗസ്ഥന് അപ്രകാരം ആവശ്യപ്പെടാവുന്നതും, ആ ആൾ അപ്രകാരം പേരും മേൽവിലാസവും പ്രഖ്യാപിക്കാൻ വിസമ്മതിക്കുകയോ പ്രഖ്യാപിക്കാതിരിക്കുകയോ അല്ലെങ്കിൽ അയാൾ വ്യാജമായ പേരോ മേൽവിലാസമോ നല്കുന്നതായി പോലീസ് ഉദ്യോഗസ്ഥൻ ന്യായമായി സംശയിക്കുകയോ ചെയ്യുന്നുവെങ്കിൽ, ആ പോലീസ് ഉദ്യോഗസ്ഥന് അയാളെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതുമാണ്.
124. ലഘുലേഖകൾ, പോസ്സറുകൾ മുതലായവയുടെ അച്ചടിയിൻമേലുള്ള നിയന്ത്രണങ്ങൾ.-
(1) യാതൊരാളും, മുൻവശത്ത് അച്ചടിക്കാരന്റേയും പ്രസാധകന്റേയും പേരും മേൽ വിലാസവും വയ്ക്കാതെ ഏതെങ്കിലും തിരഞ്ഞെടുപ്പു ലഘുലേഖയോ തിരഞ്ഞെടുപ്പു പോസ്റ്ററോ അച്ചടിക്കുകയോ പ്രസിദ്ധപ്പെടുത്തുകയോ അച്ചടിപ്പിക്കുകയോ പ്രസിദ്ധപ്പെടുത്തിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
(2) യാതൊരാളും ഏതെങ്കിലും തിരഞ്ഞെടുപ്പു ലഘുലേഖയോ പോസ്റ്ററോ-
(എ) അതിന്റെ പ്രസാധകൻ, തന്റെ അനന്യതയെക്കുറിച്ച് താൻ ഒപ്പിട്ടതും, തന്നെ നേരിട്ട അറിയുന്ന രണ്ട് ആളുകൾ സാക്ഷ്യപ്പെടുത്തിയതുമായ ഒരു പ്രഖ്യാപനത്തിന്റെ രണ്ടു പകർപ്പുകൾ അച്ചടിക്കാരന് നല്കാത്തപക്ഷവും;
(ബി) ആ രേഖ അച്ചടിച്ചതിനുശേഷം, ന്യായമായ സമയത്തിനുള്ളിൽ, പ്രഖ്യാപനത്തിന്റെ ഒരു പകർപ്പ് അച്ചടിച്ച രേഖയുടെ ഒരു പകർപ്പോടുകൂടി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിനുവേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് അയച്ചുകൊടുക്കാത്തപക്ഷവും;
അച്ചടിക്കുകയോ അച്ചടിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
(3)ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക്,-
(എ) ഒരു രേഖയുടെ കയ്യെഴുത്ത് പകർപ്പല്ലാത്തതും പകർപ്പുകളുടെ എണ്ണം പെരുപ്പിക്കുന്നതുമായ ഏതു പ്രക്രിയയും അച്ചടിയായി കരുതപ്പെടുന്നതും "അച്ചടിക്കാരൻ" എന്ന പദത്തിന് അനുസരിച്ച് അർത്ഥം കല്പിക്കേണ്ടതും,
(ബി)'തിരഞ്ഞെടുപ്പു ലഘുലേഖ' അല്ലെങ്കിൽ 'തിരഞ്ഞെടുപ്പു പോസ്റ്റർ' എന്നതിന്, ഒരു സ്ഥാനാർത്ഥിയെയോ സ്ഥാനാർത്ഥികളുടെ ഒരു ഗ്രൂപ്പിന്റെയോ തിരഞ്ഞെടുപ്പ് പ്രോൽസാഹിപ്പിക്കുന്നതിനോ അതിനു ദൂഷ്യം വരുത്തുന്നതിനോ വേണ്ടി വിതരണം ചെയ്യപ്പെടുന്നതും അച്ചടിച്ചതുമായ ഏതെങ്കിലും ലഘുലേഖയോ ഹാൻഡ് ബില്ലോ മറ്റു രേഖയോ, അല്ലെങ്കിൽ തിരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ഏതെങ്കിലും പ്ലളക്കാർഡോ പോസ്റ്ററോ എന്നർത്ഥമാകുന്നതും, എന്നാൽ ഒരു തിരഞ്ഞെടുപ്പു യോഗത്തിന്റെ തീയതിയും സമയവും സ്ഥലവും മറ്റു വിവരങ്ങളും അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ഏജന്റുമാർക്കോ തിരഞ്ഞെടുപ്പു പ്രവർത്തകർക്കോ ഉള്ള പതിവ് നിർദ്ദേശങ്ങളും അറിയിക്കുക മാത്രം ചെയ്യുന്ന ഏതെങ്കിലും ഹാൻഡ് ബില്ലോ പ്ളക്കാർഡോ പോസ്റ്ററോ അതിൽ ഉൾപ്പെടുന്നതല്ലാത്തതും; ആകുന്നു.
(4) (1)-ാം ഉപവകുപ്പിലേയോ (2)-ാം ഉപവകുപ്പിലേയോ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിക്കുന്ന ഏതൊരാളും ആറുമാസത്തോളമാകാവുന്ന തടവുശിക്ഷയോ രണ്ടായിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
125. വോട്ടു ചെയ്യലിന്റെ രഹസ്യസ്വഭാവം പരിപാലിക്കൽ.-
(1) ഒരു തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുകയോ എണ്ണുകയോ ചെയ്യുന്നതു സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും, ക്ലാർക്കും, ഏജന്റും, അല്ലെങ്കിൽ മറ്റ് ആളും, വോട്ടു ചെയ്യലിന്റെ രഹസ്യസ്വഭാവം പരിപാലിക്കുകയും പരിപാലിക്കാൻ സഹായിക്കുകയും ചെയ്യേണ്ടതും, അങ്ങനെയുള്ള രഹസ്യസ്വഭാവപരിപാലനം ലംഘിക്കാൻ ഇടയാക്കുന്ന യാതൊരു വിവരത്തെക്കുറിച്ചും (ഏതെങ്കിലും നിയമത്താലോ നിയമത്തിൻകീഴിലോ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്ദേശത്തിനല്ലാതെ) ആർക്കും അറിവുകൊടുക്കാൻ പാടില്ലാത്തതുമാകുന്നു.
(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും ആറ് മാസത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
126. ഉദ്യോഗസ്ഥൻമാർ മുതലായവർ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കുകയോ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കുകയോ ചെയ്യാൻ പാടില്ലെന്ന്.-
(1) തിരഞ്ഞെടുപ്പിലെ ഒരു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ അസിസ്റ്റന്റ് വരണാധികാരിയോ ഒരു തിരഞ്ഞെടുപ്പിലെ പ്രിസൈഡിംഗ് ആഫീസറോ പോളിംഗ് ആഫീസറോ അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ ജീവനക്കാരനോ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിലോ, കാര്യനിർവ്വഹണത്തിലോ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ വിജയസാദ്ധ്യത വർദ്ധിപ്പിക്കുവാനുള്ള ഏതെങ്കിലും പ്രവൃത്തി (വോട്ടു നൽകുന്നതൊഴികെ) ചെയ്യാൻ പാടുള്ളതല്ല.
(2) മുൻപറഞ്ഞ പ്രകാരമുള്ള യാതൊരാളും, പോലീസ് സേനയിലെ യാതൊരംഗവും-
(എ) ഒരു തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ആളെ അയാളുടെ വോട്ടു നല്കാൻ പ്രേരിപ്പിക്കുകയോ,
(ബി) ഏതെങ്കിലും ആളെ ഒരു തിരഞ്ഞെടുപ്പിൽ തന്റെ വോട്ടു നല്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയോ,
(സി) ഒരു തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ആൾ വോട്ടു ചെയ്യുന്നതിനെ ഏതെങ്കിലും രീതിയിൽ സ്വാധീനിക്കുകയോ, ചെയ്യുന്നതിന് പരിശ്രമിക്കുവാൻ പാടുള്ളതല്ല.
(3) (1)-ാം ഉപവകുപ്പിലെയോ (2)-ാം ഉപവകുപ്പിലെയോ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും മൂന്നു വർഷത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടിയോ നല്കി ശിക്ഷിക്കപ്പെടുന്നതാകുന്നു.
(4) (3)-ാം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റം കോഗ്നൈസബിൾ ആയിരിക്കുന്നതാണ്.
127. പോളിങ്ങ് സ്റ്റേഷനിലോ അതിനടുത്തോ വച്ച് വോട്ടു പിടിക്കുന്നതിനുള്ള നിരോധനം.-
(1) യാതൊരാളും പോളിങ്ങ് നടക്കുന്ന ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിൽ, വോട്ടെടുപ്പ് നടത്തുന്ന തീയതിയിലോ തീയതികളിലോ, ആ പോളിങ്ങ് സ്റ്റേഷനകത്തു വച്ചോ പോളിങ്ങ് സ്റ്റേഷന്റെ ഇരുനൂറ് മീറ്റർ ദൂരത്തിനകത്തുള്ള ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ വച്ചോ താഴെപ്പറയുന്ന പ്രവൃത്തികളിൽ ഏതെങ്കിലും, അതായത്:-
(എ) വോട്ടുപിടിക്കുകയോ; അല്ലെങ്കിൽ
(ബി) ഏതെങ്കിലും സമ്മതിദായകന്റെ വോട്ടിനായി അഭ്യർത്ഥിക്കുകയോ; അല്ലെങ്കിൽ
(സി) ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്കുവേണ്ടി വോട്ട് ചെയ്യാതിരിക്കാൻ ഏതെങ്കിലും സമ്മതിദായകനെ പ്രേരിപ്പിക്കുകയോ; അല്ലെങ്കിൽ
(ഡി) ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാൻ ഏതെങ്കിലും സമ്മതിദായകനെ പ്രേരിപ്പിക്കുകയോ; അല്ലെങ്കിൽ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ഇ) ആ തിരഞ്ഞെടുപ്പ് സംബന്ധിച്ച് (ഒരു ഔദ്യോഗിക നോട്ടീസല്ലാത്ത) ഏതെങ്കിലും നോട്ടീസോ ചിഹ്നമോ പ്രദർശിപ്പിക്കുകയോ; ചെയ്യാൻ പാടുള്ളതല്ല.
(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും മൂന്നു മാസക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ ആയിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ നല്കാവുന്നതാണ്.
128. പോളിങ്ങ് സ്റ്റേഷനുകളിലോ അടുത്തോ വെച്ചുള്ള ക്രമരഹിതമായ പെരുമാറ്റത്തിനുള്ള ശിക്ഷ.-
(1) യാതൊരാളും ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിൽ, വോട്ടെടുപ്പു നടത്തുന്ന തീയതിയിലോ തീയതികളിലോ വോട്ടെടുപ്പിനുവേണ്ടി പോളിങ്ങ് സ്റ്റേഷൻ സന്ദർശിക്കുന്ന ഏതെങ്കിലും ആൾക്ക് അസഹ്യത ഉണ്ടാക്കുന്ന വിധമോ അല്ലെങ്കിൽ പോളിങ്ങ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻമാരുടെയും മറ്റാളുകളുടെയും പ്രവൃത്തിയിൽ ഇടപെടുന്ന വിധമോ-
(എ) പോളിങ്ങ് സ്റ്റേഷന്റെ അകത്തോ, പ്രവേശന ദ്വാരത്തിലോ അതിന്റെ അയൽപക്കത്തുള്ള ഏതെങ്കിലും പൊതു സ്ഥലത്തോ സ്വകാര്യ സ്ഥലത്തോ മനുഷ്യ ശബ്ദദത്തിന്റെ വിപുലീകരണത്തിനോ പുനരുല്പാദനത്തിനോ ഉള്ള മെഗാഫോണോ ഉച്ചഭാഷിണിയോ പോലുള്ള ഏതെങ്കിലും ഉപകരണം ഉപയോഗിക്കുകയോ പ്രവർത്തിപ്പിക്കുകയോ; അല്ലെങ്കിൽ
(ബി) പോളിങ്ങ് സ്റ്റേഷന്റെ അകത്തോ പ്രവേശന ദ്വാരത്തിലോ അതിന്റെ അയൽപക്കത്തുള്ള ഏതെങ്കിലും പൊതു സ്ഥലത്തോ സ്വകാര്യസ്ഥലത്തോ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയോ മറ്റുവിധത്തിൽ ക്രമരഹിതമായ രീതിയിൽ പ്രവർത്തിക്കുകയോ,
ചെയ്യാൻ പാടുള്ളതല്ല.
(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുകയോ ലംഘനത്തിന് മനഃപൂർവ്വം സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂന്നു മാസത്തോളമാകാവുന്ന തടവു ശിക്ഷയോ അഞ്ഞൂറു രൂപയോളമാകാവുന്ന പിഴശിക്ഷയോ രണ്ടുംകുടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
(3) ഒരു പോലീസ് ഉദ്യോഗസ്ഥന് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകളുടെ ഏതെങ്കിലും ലംഘനം തടയുന്നതിന് ന്യായമായി, ആവശ്യമായ നടപടികൾ എടുക്കുകയും ബലം പ്രയോഗിക്കുകയും ചെയ്യാവുന്നതും, അങ്ങനെയുള്ള ലംഘനത്തിന് ഉപയോഗിച്ച ഏതെങ്കിലും ഉപകരണം പിടിച്ചെടുക്കാവുന്നതുമാണ്.
129. പോളിംഗ് സ്റ്റേഷനിലെ അനുചിതമായ പെരുമാറ്റത്തിനുള്ള ശിക്ഷ.-
(1) ഏതെ ങ്കിലും പോളിംഗ് സ്റ്റേഷനിൽ വോട്ടെടുപ്പിനു നിജപ്പെടുത്തിയിട്ടുള്ള സമയത്തിനിടയിൽ അനുചിതമായ വിധം പെരുമാറുകയോ പ്രിസൈഡിംഗ് ആഫീസറുടെ നിയമാനുസൃതമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളേയും പ്രിസൈഡിംഗ് ആഫീസർക്കോ, ഡ്യൂട്ടിയിലിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനോ അങ്ങനെയുള്ള പ്രിസൈഡിംഗ് ആഫീസർ ഇതിലേക്ക് അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾക്കോ പോളിംഗ് സ്റ്റേഷനിൽ നിന്നും നീക്കം ചെയ്യാവുന്നതാണ്.
(2) (1)-оо ഉപവകുപ്പിൻകീഴിൽ നൽകിയിട്ടുള്ള അധികാരങ്ങൾ, ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ടുചെയ്യാൻ മറ്റു വിധത്തിൽ അവകാശപ്പെട്ട ഏതെങ്കിലും സമ്മതിദായകനെ, ആ സ്റ്റേഷനിൽ വോട്ടുചെയ്യുന്നതിന് അവസരം ലഭിക്കുന്നതിൽ നിന്നും തടയുന്നവിധം പ്രയോഗിക്കാൻ പാടുള്ളതല്ല.
(3) ഒരു പോളിംഗ് സ്റ്റേഷനിൽ നിന്ന് അപ്രകാരം നീക്കം ചെയ്യപ്പെട്ട ഏതെങ്കിലും ആൾ, പ്രിസൈഡിംഗ് ആഫീസറുടെ അനുവാദം കൂടാതെ ആ പോളിങ്ങ് സ്റ്റേഷനിൽ വീണ്ടും പ്രവേശിക്കുന്നുവെങ്കിൽ, അയാൾ മൂന്നു വർഷക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ ആയിരം രൂപയോളമാകാ വുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടുംകുടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
(4) (3)-ാം ഉപവകുപ്പിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റം കോഗ്നൈസബിൾ ആയിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
130. വോട്ടുചെയ്യുന്നതിനുള്ള നടപടിക്രമം പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നതിനുള്ള ശിക്ഷ.-
ബാലറ്റ് പേപ്പർ നൽകപ്പെട്ട ഏതെങ്കിലും ഒരു സമ്മതിദായകൻ വോട്ടിംഗിന് നിർണ്ണയിച്ചിരിക്കുന്ന നടപടിക്രമം പാലിക്കുന്നതിന് വിസമ്മതിച്ചാൽ അയാൾക്ക് നൽകിയ ബാലറ്റ് പേപ്പർ റദ്ദാക്കലിന് വിധേയമായിരിക്കുന്നതാണ്.
131. തെരഞ്ഞെടുപ്പുകളിൽ വാഹനങ്ങൾ നിയമവിരുദ്ധമായി കൂലിക്കെടുക്കുകയോ ആർജ്ജിക്കുകയോ ചെയ്യുന്നതിനുള്ള പിഴ.-
ഒരു തെരഞ്ഞെടുപ്പിലോ, തെരഞ്ഞെടുപ്പ് സംബന്ധിച്ചോ ഏതെങ്കിലും ആൾ 120-ാം വകുപ്പ് (6)-ാം ഖണ്ഡത്തിൽ പറഞ്ഞിരിക്കുന്നതുപോലെയുള്ള ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധിയാണെങ്കിൽ അയാൾ ആയിരം രൂപയോളമാകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
132. സർക്കാർ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മറ്റ അധികാരസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥൻമാരുടെയും സ്റ്റാഫിന്റെയും ലിസ്റ്റ് നൽകണമെന്ന്.-
(1) സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ മറ്റധികാരസ്ഥാനങ്ങളോ ഉൾപ്പെടെയുള്ള എല്ലാ ഓഫീസ് മേധാവികളും വകുപ്പ് തലവൻമാരും എയ്തഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരും പ്രൈവറ്റ് അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അദ്ദേഹം അധികാരപ്പെടുത്തിയ ആഫീസറോ ആവശ്യപ്പെട്ടതിൻമേൽ അങ്ങനെയുള്ള ആഫീസിലേയോ വിദ്യാഭ്യാസ സ്ഥാപനത്തിലേയോ ഉദ്യോഗസ്ഥൻമാരുടേയും സ്റ്റാഫിന്റെയും ഒരു ലിസ്റ്റ് ആവശ്യപ്പെടലിൽ പറഞ്ഞിരിക്കാവുന്ന സമയത്തിനുള്ളിൽ ഒരു പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്നതിനുവേണ്ടി അദ്ദേഹത്തിന് നൽകേണ്ടതാണ്.
വിശദീകരണം.- ഈ വകുപ്പിന്റെയും 145-ാം വകുപ്പിന്റെയും ആവശ്യത്തിനായി ‘മറ്റ് അധി കാരസ്ഥാനം’ എന്നാൽ, ഏത് പേരിൽ വിളിച്ചാലും, ഏതെങ്കിലും നിയമപ്രകാരം സംസ്ഥാന സർക്കാർ രൂപീകരിച്ചതോ സംസ്ഥാനത്ത് ആ സമയത്ത് നിലവിലുള്ള നിയമത്തിലോ അതിൻ കീഴിലോ സ്ഥാപിച്ചതോ ആയ ഏതെങ്കിലും അധികാരസ്ഥാനം എന്നർത്ഥമാകുന്നു.
(2) ഏതെങ്കിലും ആൾക്ക് (1)-ാം ഉപവകുപ്പിൻ കീഴിലുള്ള ഒരു ആവശ്യപ്പെടൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഒരു ആഫീസറോ നൽകിയാൽ അങ്ങനെയുള്ള ആവശ്യപ്പെടലിൽ പറഞ്ഞേക്കാവുന്ന അപ്രകാരമുള്ള സമയത്തിനുള്ളിൽ ആഫീസറൻമാരുടെയും സ്റ്റാഫിന്റെയും ലിസ്റ്റ് നൽകുന്നതിൽ പരാജയപ്പെട്ടാൽ അയാൾക്ക് അഞ്ഞൂറ് രൂപയോളമാകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
133. തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക കർത്തവ്യങ്ങളുടെ ലംഘനങ്ങൾ.-
(1) ഈ വകുപ്പ് ബാധകമാകുന്ന ഏതെങ്കിലും ആൾ, ന്യായമായ കാരണം കൂടാതെ, തന്റെ ഔദ്യോഗിക കർത്തവ്യം ലംഘിച്ചുകൊണ്ടുള്ള ഏതെങ്കിലും കൃത്യത്തിനോ കൃത്യവിലോപത്തിനോ കുറ്റക്കാരനാണെങ്കിൽ അയാൾ അഞ്ഞൂറു രൂപയോളമാകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
(2) അങ്ങനെയുള്ള ഏതെങ്കിലും ആൾക്കെതിരായി അങ്ങനെയുള്ള ഏതെങ്കിലും കൃത്യമോ കൃത്യവിലോപമോ സംബന്ധിച്ച് നഷ്ടപരിഹാരത്തിനുള്ള ഏതെങ്കിലും വ്യവഹാരമോ മറ്റു നിയമ നടപടിയോ നിലനിൽക്കുന്നതല്ല.
(3) ജില്ലാ തെരഞ്ഞെടുപ്പുദ്യോഗസ്ഥൻമാരും വരണാധികാരികളും അസിസ്റ്റന്റ് വരണാധികാരികളും പ്രിസൈഡിംഗ് ആഫീസർമാരും പോളിംഗ് ആഫീസർമാരും തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതോ സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കുന്നതോ വോട്ടുകൾ രേഖപ്പെടുത്തുകയോ എണ്ണുകയോ ചെയ്യുന്നതോ സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുവാൻ നിയമിക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും ആളും ഈ വകുപ്പ് ബാധകമാകുന്ന ആളുകൾ ആകുന്നു.
വിശദീകരണം.- 'ഔദ്യോഗിക കർത്തവ്യം' എന്ന പ്രയോഗത്തിന്, ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അർത്ഥം കൽപ്പിക്കേണ്ടതും എന്നാൽ അതിൽ ഈ ആക്റ്റിനാലോ ആക്റ്റിൻ കീഴിലോ അല്ലാതെ ചുമത്തപ്പെടുന്ന കർത്തവ്യങ്ങൾ ഉൾപ്പെടുന്നതല്ലാത്തതും ആകുന്നു.
134. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കെട്ടിടപരിസരങ്ങൾ മുതലായവ ആവശ്യപ്പെടൽ.-
(1) ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ-
(എ) ഏതെങ്കിലും കെട്ടിടപരിസരം ഒരു പോളിംഗ് സ്റ്റേഷനായോ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ബാലറ്റ് പെട്ടികൾ സൂക്ഷിക്കുന്നതിനായോ ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടാകാനിടയുണ്ടെന്നോ, അല്ലെങ്കിൽ
(ബി) ഒരു പോളിംഗ് സ്റ്റേഷനിൽ നിന്നോ പോളിംഗ് സ്റ്റേഷനിലേക്കോ ബാലറ്റ് പെട്ടികൾ കൊണ്ടുപോകുന്നതിന്റെ ആവശ്യത്തിലേക്കോ, അങ്ങനെയുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പ് കാലത്ത് സമാധാന പാലനത്തിന് പോലീസ് സേനാംഗങ്ങളെ കൊണ്ടുപോകുന്നതിനോ, അങ്ങനെയുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി നിർവ്വഹിക്കുന്നതിനു വേണ്ടി ഏതെങ്കിലും ഉദ്യോഗസ്ഥനെയോ മറ്റാളിനെയോ കൊണ്ടുപോകുന്നതിനോ ഏതെങ്കിലും വാഹനമോ യാനപാത്രമോ ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ, തോന്നുകയാണെങ്കിൽ അതതു സംഗതിപോലെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ അങ്ങനെയുള്ള കെട്ടിട പരിസരങ്ങളോ, അങ്ങനെയുള്ള വാഹനമോ യാനപാത്രമോ ലിഖിതമായ ഉത്തരവുവഴി ആവശ്യപ്പെ ടാവുന്നതും ആയതിന് നൽകേണ്ട ന്യായമായ പ്രതിഫലം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ആവശ്യമെന്നോ യുക്തമെന്നോ തോന്നുന്ന കൂടുതൽ ഉത്തരവുകൾ പാസ്സാക്കാവുന്നതുമാണ്.
എന്നാൽ, ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഏതെങ്കിലും ആവശ്യത്തിന്, ആ സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ നിയമാനുസൃതം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഏതെങ്കിലും വാഹനമോ യാനപാത്രമോ അങ്ങനെയുള്ള തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയാകുന്ന തുവരെ, ഈ ഉപവകുപ്പിൻ കീഴിൽ ആവശ്യപ്പെടാൻ പാടുള്ളതല്ല.
(2) ആവശ്യപ്പെടൽ, വസ്തുവിന്റെ ഉടമസ്ഥനോ അത് കൈവശമുള്ള ആളോ ആണെന്ന്, അതതു സംഗതിപോലെ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ കരുതുന്ന ആളെ അഭിസംബോധന ചെയ്തതുകൊണ്ടുള്ള ലിഖിതമായ ഉത്തരവുവഴി നടത്തേണ്ടതാണ്.
(3) (1)-ാം ഉപവകുപ്പിൻ കീഴിൽ ഏതെങ്കിലും വസ്തു ആവശ്യപ്പെടുമ്പോഴെല്ലാം, അങ്ങനെയുള്ള ആവശ്യപ്പെടലിന്റെ കാലാവധി, ആ ഉപവകുപ്പിൻ കീഴിൽ പറഞ്ഞിട്ടുള്ള ആവശ്യങ്ങളിൽ ഏതിനെങ്കിലും അങ്ങനെയുള്ള വസ്തു വേണ്ടതായിട്ടുള്ള കാലാവധിക്ക് അപ്പുറം പോകാൻ പാടുള്ളതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4) ഏതെങ്കിലും ആൾ ഈ വകുപ്പിൻകീഴിലുണ്ടാക്കിയ ഏതെങ്കിലും ഉത്തരവ് ലംഘിക്കുന്ന പക്ഷം അയാൾക്ക് മൂന്നു മാസക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
(5) ഈ വകുപ്പിൽ,-
(എ) 'പരിസരം' എന്നാൽ ഏതെങ്കിലും ഭൂമിയോ കെട്ടിടമോ കെട്ടിടത്തിന്റെ ഭാഗമോ എന്നർത്ഥമാകുന്നതും, അതിൽ കുടിലോ ഷെസ്സോ മറ്റു എടുപ്പോ അതിന്റെ ഏതെങ്കിലും ഭാഗമോ ഉൾപ്പെടുന്നതും ആകുന്നു.
(ബി) ‘വാഹനം' എന്നാൽ റോഡുമാർഗ്ഗം കൊണ്ടുപോകുന്നതിനുവേണ്ടി ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ കഴിയുന്നതോ ആയ ഏതെങ്കിലും വാഹനം അത് യന്ത്രശക്തിയാൽ ചലിപ്പിക്കുന്നതോ, അല്ലാത്തതോ ആയാലും, എന്നർത്ഥമാകുന്നു;
(സി) 'യാനപത്രം' എന്നാൽ ജലഗതാഗതത്തിനുവേണ്ടി ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ കഴിയുന്നതോ ആയ ഏതെങ്കിലും യാനപത്രം, അത് യന്ത്രശക്തിയാൽ ചലിപ്പിക്കുന്നതോ അല്ലാത്തതോ ആയാലും, എന്നർത്ഥമാകുന്നു.
135. സർക്കാർ ജീവനക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരോ തിരഞ്ഞെടുപ്പ് ഏജന്റായോ പോളിംഗ് ഏജന്റായോ വോട്ടെണ്ണൽ ഏജന്റായോ പ്രവർത്തിക്കുന്നതിനുള്ള ശിക്ഷ.-
സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ സേവനത്തിൽ ഉള്ള ഏതെങ്കിലും ഒരാൾ ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റോ, പോളിംഗ് ഏജന്റോ, വോട്ടെണ്ണൽ ഏജന്റോ ആയി പ്രവർത്തിക്കുന്നുവെങ്കിൽ അയാൾ മൂന്നുമാസക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ അവ രണ്ടും കൂടിയോ നല്കി ശിക്ഷിക്കപ്പെടാവുന്നതാണ്.
136. പോളിംഗ് സ്റ്റേഷനിൽ നിന്ന് ബാലറ്റ് പേപ്പറുകൾ നീക്കം ചെയ്യുന്നത് കുറ്റമായിരിക്കുമെന്ന്.-
(1) ഒരു തിരഞ്ഞെടുപ്പിൽ, ഒരു ബാലറ്റ് പേപ്പർ വഞ്ചനാപൂർവ്വം പോളിംഗ് സ്റ്റേഷനിൽ നിന്ന് പുറത്ത് എടുക്കുകയോ പുറത്തെടുക്കാൻ ശ്രമിക്കുകയോ, അല്ലെങ്കിൽ അങ്ങനെയുള്ള കൃത്യം ചെയ്യുന്നതിനെ മനഃപൂർവ്വം സഹായിക്കുകയോ ചെയ്യുന്ന ഏതൊരാളും, മൂന്നുവർഷത്തോളമാകാവുന്ന തടവുശിക്ഷയോ ആയിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നല്കി ശിക്ഷിക്കപ്പെടുന്നതാണ്.
(2) ഏതെങ്കിലും ആൾ (1)-ാം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റം ചെയ്യുകയാണെന്നോ ചെയ്തിട്ടുണ്ടെന്നോ തനിക്ക് വിശ്വസിക്കാൻ ന്യായമായ കാരണമുണ്ടെങ്കിൽ, ഒരു പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ആഫീസർക്ക് അങ്ങനെയുള്ള ആൾ പോളിംഗ് സ്റ്റേഷൻ വിടുന്നതിന് മുൻപ് അയാളെ അറസ്റ്റ് ചെയ്യുകയോ, അയാളെ അറസ്റ്റു ചെയ്യുവാൻ ഒരു പോലീസ് ഉദ്യോഗസ്ഥനോടു നിർദ്ദേശിക്കുകയോ ചെയ്യാവുന്നതും അയാളുടെ ദേഹപരിശോധന നടത്തുകയോ ഒരു പോലീസു ആഫീസറെക്കൊണ്ട് ദേഹപരിശോധന നടത്തിക്കുകയോ ചെയ്യാവുന്നതാണ്:
എന്നാൽ, ഒരു സ്ത്രീയെ ദേഹപരിശോധന ചെയ്യേണ്ടത് ആവശ്യമാകുമ്പോൾ, ആ ദേഹപരി ശോധന സഭ്യത കൃത്യമായും പാലിച്ചുകൊണ്ട് മറ്റൊരു സ്ത്രീയെക്കൊണ്ട് നടത്തിക്കേണ്ടതാണ്.
(3) അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകളുടെ ദേഹത്ത് പരിശോധനയിൽ കാണുന്ന ഏതെങ്കിലും ബാലറ്റ് പേപ്പർ പ്രിസൈഡിംഗ് ആഫീസർ സുരക്ഷിതമായ സൂക്ഷിപ്പിനായി ഒരു പോലീസ് ആഫീസറെ ഏല്പിക്കേണ്ടതോ അല്ലെങ്കിൽ അന്വേഷണം ഒരു പോലീസ് ആഫീസർ ചെയ്യുമ്പോൾ, ആ ഉദ്യോഗസ്ഥൻ അത് സുരക്ഷിതമായ സൂക്ഷിപ്പിൽ വയ്ക്കേണ്ടതോ ആണ്.
(4) (1)-ാം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റം കോഗ്നൈസബിൾ ആയിരിക്കുന്നതാണ്.
137. ബുത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം.-
ബുത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുന്ന ഏതൊരാളും ആറു മാസത്തിൽ കുറയാത്തതും മൂന്നു വർഷക്കാലത്തോളമാകാവുന്നതുമായ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും ശിക്ഷിക്കപ്പെടാവുന്നതും അപ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്ന ഒരു ആൾ സർക്കാരിലോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ, ജോലിചെയ്യുന്നയാളാണെങ്കിൽ, മുന്നുവർഷത്തിൽ കുറയാത്തതും അഞ്ചുവർഷക്കാലത്തോളമാകാവുന്നതുമായ തടവുശിക്ഷക്കും പിഴശിക്ഷക്കും ശിക്ഷിക്കപ്പെടാവുന്നതുമാണ്.
വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി ‘ബുത്ത് പിടിച്ചെടുക്കൽ' എന്നതിൽ മറ്റു സംഗതികളോടൊപ്പം താഴെപ്പറയുന്ന എല്ലാമോ അഥവാ ഏതെങ്കിലുമോ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ്, അതായത്:-
(എ) ഏതെങ്കിലും ആളോ ആളുകളോ ഒരു പോളിംഗ് സ്റ്റേഷനോ പോളിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലമോ പിടിച്ചെടുക്കുകയോ പോളിംഗ് അധികാരികൾ ബാലറ്റ് പേപ്പറുകളോ വോട്ടിംഗ് യന്ത്രങ്ങളോ വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയോ തിരഞ്ഞെടുപ്പിന്റെ ക്രമമായ നടത്തിപ്പിനെ ബാധിക്കുന്ന മറ്റ് ഏതെങ്കിലും പ്രവർത്തി ചെയ്യുകയോ ചെയ്യുക;
(ബി) ഏതെങ്കിലും ആളോ ആളുകളോ പോളിംഗ് സ്റ്റേഷനോ പോളിംഗിന് നിശ്ചയിച്ച സ്ഥലമോ കൈവശപ്പെടുത്തുകയും അയാളുടെയോ അവരുടെയോ അനുയായികളെ മാത്രം വോട്ടവകാശം വിനിയോഗിക്കുന്നതിന് അനുവദിക്കുകയും മറ്റുള്ളവരെ വോട്ട് ചെയ്യുന്നതിൽനിന്ന് തടയുകയും ചെയ്യുക;
(സി) ഏതെങ്കിലും വോട്ടറെ ഭീഷണിപ്പെടുത്തി പോളിംഗ് സ്റ്റേഷനിലേക്കോ പോളിംഗിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കോ വോട്ടു രേഖപ്പെടുത്തുന്നതിനായി പോവുന്നതിൽ നിന്നും തടയുക.
(ഡി) ഏതെങ്കിലും ആളോ ആളുകളോ വോട്ടെണ്ണുന്നതിനുള്ള സ്ഥലം പിടിച്ചെടുക്കുകയോ വോട്ടെണ്ണൽ അധികാരികൾ ബാലറ്റ് പേപ്പറുകളോ വോട്ടിംഗ് യന്ത്രങ്ങളോ വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയോ വോട്ടിംഗിന്റെ ക്രമമായ എണ്ണലിനെ ബാധിക്കുന്ന എന്തെങ്കിലും കാര്യം ചെയ്യുകയോ ചെയ്യുക;
(ഇ) സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സേവനത്തിലിരിക്കുന്ന ഏതെങ്കിലും ആൾ ഒരു സ്ഥാനാർത്ഥിയുടെ വിജയസാദ്ധ്യത മെച്ചപ്പെടുത്തുന്നതിന് മേല്പറഞ്ഞ എല്ലാമോ ഏതെങ്കിലുമോ പ്രവൃത്തികൾ ചെയ്യുകയോ അതിൽ സഹായിക്കുകയോ ഒത്താശ ചെയ്യുകയോ ചെയ്യുക.
138. മറ്റു കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷയും.-
(1) ഒരാൾ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ-
(എ) ഏതെങ്കിലും നാമനിർദ്ദേശപത്രിക വഞ്ചനാപൂർവ്വം വിരൂപമാക്കുകയോ വഞ്ചനാപൂർവ്വം നശിപ്പിക്കുകയോ; അല്ലെങ്കിൽ
(ബി) ഒരു വരണാധികാരിയോ വരണാധികാരിയുടെ അധികാരത്തിൻകീഴിലോ പതിച്ചിട്ടുള്ള ഏതെങ്കിലും പട്ടികയോ, നോട്ടീസോ മറ്റു രേഖയോ വഞ്ചനാപൂർവ്വം വിരൂപമാക്കുകയോ നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ; അല്ലെങ്കിൽ
(സി) ഏതെങ്കിലും ബാലറ്റ് പേപ്പറോ, ഏതെങ്കിലും ബാലറ്റ് പേപ്പറിൻമേലുള്ള ഔദ്യോഗിക അടയാളമോ; പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ട് ചെയ്യൽ സംബന്ധിച്ച് ഉപയോഗിക്കപ്പെടുന്ന ഏതെങ്കിലും തിരിച്ചറിയൽ പ്രഖ്യാപനമോ ഔദ്യോഗിക കവറോ വഞ്ചനാപൂർവ്വം വിരൂപമാക്കുകയോ, വഞ്ചനാപൂർവ്വം നശിപ്പിക്കുകയോ; അല്ലെങ്കിൽ
(ഡി) യഥാവിധിയുള്ള അധികാരം കൂടാതെ, ഏതെങ്കിലും ആൾക്ക് ഏതെങ്കിലും ബാലറ്റ പേപ്പർ കൊടുക്കുകയോ, ഏതെങ്കിലും ആളിൽ നിന്ന് ഏതെങ്കിലും ബാലറ്റ് പേപ്പർ സ്വീകരിക്കുകയോ ഏതെങ്കിലും ബാലറ്റ് പേപ്പർ കൈവശംവയ്ക്കുകയോ; അല്ലെങ്കിൽ
(ഇ) ഏതെങ്കിലും ബാലറ്റ് പെട്ടിയിൽ അതിൽ ഇടുന്നതിന് നിയമം തനിക്ക് അധികാരം നൽകുന്ന ബാലറ്റ് പേപ്പറല്ലാത്ത എന്തെങ്കിലും വഞ്ചനാപൂർവ്വം ഇടുകയോ; അല്ലെങ്കിൽ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എഫ്) തിരഞ്ഞെടുപ്പിന്റെ ആവശ്യങ്ങൾക്കായി, അപ്പോൾ ഉപയോഗത്തിലിരിക്കുന്ന ഏതെങ്കിലും ബാലറ്റ് പെട്ടിയോ, ബാലറ്റ് പേപ്പറുകളോ യഥാവിധിയുള്ള അധികാരം കൂടാതെ നശിപ്പിക്കുകയോ, എടുക്കുകയോ, തുറക്കുകയോ, മറ്റുവിധത്തിൽ അതിൽ ഇടപെടുകയോ; അല്ലെങ്കിൽ
(ജി) അതത് സംഗതിപോലെ, വഞ്ചനാപൂർവ്വമായോ യഥാവിധിയുള്ള അധികാരം കൂടാതെയോ മുൻപറഞ്ഞ കൃത്യങ്ങളിൽ ഏതെങ്കിലും ചെയ്യുവാൻ ശ്രമിക്കുകയോ, അങ്ങനെയുള്ള ഏതെങ്കിലും കൃത്യം ചെയ്യുന്നതിനെ മനഃപൂർവ്വം സഹായിക്കുകയോ പ്രേരിപ്പിക്കുകയോ;
(എച്ച്) 145 എ വകുപ്പു പ്രകാരം, അർഹതയുള്ള ആളിന് അവധി അനുവദിക്കാതിരിക്കുകയോ ചെയ്യുന്നുവെങ്കിൽ അയാൾ ഒരു തിരഞ്ഞെടുപ്പ് കുറ്റത്തിന് കുറ്റക്കാരനായിരിക്കുന്നതാണ്.
(2) ഈ വകുപ്പിൻകീഴിൽ ഒരു തിരഞ്ഞെടുപ്പ് കുറ്റത്തിന് കുറ്റക്കാരനായ ഏതെങ്കിലും ആൾ,-
(എ) അയാൾ ഒരു നിയോജകമണ്ഡലത്തിലെ വരണാധികാരിയോ അസിസ്റ്റന്റ് വരണാധികാരിയോ പ്രിസൈഡിംഗ് ആഫീസറോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും ആഫീസറോ ജീവനക്കാരനോ ആണെങ്കിൽ അയാളെ രണ്ടു വർഷത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കാവുന്നതും;
(എഎ) അയാൾ 145 എ വകുപ്പുപ്രകാരം, കുറ്റം ചെയ്ത ആളാണെങ്കിൽ, അഞ്ഞൂറ് രൂപ വരെയാകാവുന്ന പിഴ ശിക്ഷ നൽകി ശിക്ഷിക്കപ്പെടാവുന്നതും;
(ബി) അയാൾ, മറ്റേതെങ്കിലും ആളാണെങ്കിൽ ആറുമാസത്തോളമാകാവുന്ന തടവു ശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടുംകുടിയോ നൽകി ശിക്ഷിക്കാവുന്നതും, ആണ്.
(3) ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക്, വോട്ടെണ്ണൽ ഉൾപ്പെടെ ഒരു തിരഞ്ഞെടുപ്പിന്റെയോ തിരഞ്ഞെടുപ്പിന്റെ ഭാഗത്തിന്റെയോ നടത്തിപ്പിൽ പങ്കെടുക്കുകയോ, അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിനുശേഷം, ആ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉപയോഗിക്കപ്പെട്ട ബാലറ്റ് പേപ്പറുകൾക്കും മറ്റു രേഖകൾക്കും ഉത്തരവാദി ആയിരിക്കുകയോ ചെയ്യുന്നത് ഒരാളുടെ കർത്തവ്യമാണെങ്കിൽ അയാൾ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലാണെന്ന് കരുതപ്പെടുന്നതും എന്നാൽ 'ഔദ്യോഗിക കൃത്യനിർവ്വഹണം' എന്നതിൽ ഈ ആക്റ്റിനാലോ ആക്റ്റിൻകീഴിലോ അല്ലാതെ ചുമത്തപ്പെട്ടിട്ടുള്ള ഏതെങ്കിലും കർത്തവ്യം ഉൾപ്പെടാത്തതും ആകുന്നു.
അദ്ധ്യായം XII
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
139. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾ.-
(1) ഈ ആക്റ്റിലെ 34-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമോ 36-ാം വകുപ്പ് പ്രകാരമോ ഒരു പ്രശ്നം തീരുമാനിക്കുന്നതിൽ ഒരു അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നോ ഉചിതമാണെന്നോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തോന്നുകയും ബന്ധപ്പെട്ട കക്ഷികൾ അത്തരം അന്വേഷണത്തിന് ഹാജരാക്കുന്ന സത്യവാങ്മൂലത്തിന്റേയും സ്വമേധയാ ഹാജരാക്കുന്ന രേഖകളുടേയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന സംഗതിയിൽ ഒരു തീരുമാനത്തിലെത്താൻ കഴിയുകയില്ലെന്ന് കമ്മീഷന് ബോദ്ധ്യംവരുകയും ചെയ്താൽ അങ്ങനെയുള്ള അന്വേഷണത്തിന്റെ ആവശ്യത്തിനായി 1908-ലെ സിവിൽ നടപടി നിയമസംഹിതയിൻ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) കീഴിൽ ഒരു വ്യവഹാരം വിചാരണ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ചെയ്യുമ്പോൾ ഒരു സിവിൽകോടതിക്കുള്ള അധികാരങ്ങൾ, താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച് കമ്മീഷന് ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(എ) ഏതൊരാളിനും സമൻസ് അയയ്ക്കൽ ഹാജരാകാൻ നിർബന്ധിക്കൽ സത്യപ്രതിജ്ഞയിൻമേൽ വിസ്തരിക്കൽ;
(ബി) ഏതെങ്കിലും രേഖകളും അല്ലെങ്കിൽ തെളിവായി ഹാജരാക്കാവുന്ന മറ്റ് സാധനസാമൃഗികളും കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ്യപ്പെടൽ;
(സി) സത്യവാങ്ങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കൽ;
(ഡി) ഏതെങ്കിലും കോടതിയിൽനിന്നോ ആഫീസിൽ നിന്നോ ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകർപ്പോ ഹാജരാക്കാൻ ആവശ്യപ്പെടൽ;
(ഇ) സാക്ഷികളിൽനിന്നോ രേഖകളിൽനിന്നോ തെളിവെടുക്കാൻ കമ്മീഷനുകളെ അയയ്ക്കൽ.
(2) അന്വേഷണത്തിലെ പ്രധാന സംഗതിയിൽ ഉപയോഗമുള്ളതെന്നോ പ്രസക്തമായതെന്നോ കമ്മീഷന് തോന്നുന്നപക്ഷം, സർക്കാർ ഉദ്യോഗസ്ഥൻമാർ ഉൾപ്പെടെയുള്ള ഏതൊരാളോടും, ആ സമയത്ത് പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമ പ്രകാരം അയാൾക്കു അവകാശപ്പെടാവുന്ന പ്രത്യേകാവകാശങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ ആയതിനു വിധേയമായി, അങ്ങനെയുള്ള സംഗതികളെ സംബന്ധിച്ചതോ കാര്യങ്ങളെ സംബന്ധിച്ചതോ ആയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നതിന് കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
(3) കമ്മീഷൻ ഒരു സിവിൽക്കോടതിയായി കരുതപ്പെടേണ്ടതും ഇൻഡ്യൻ ശിക്ഷാനിയമ സംഹിത (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 175-ാം വകുപ്പിലോ 178-ാം വകുപ്പിലോ 179-ാം വകു പ്പിലോ 180-ാം വകുപ്പിലോ 228-ാം വകുപ്പിലോ വിവരിച്ചിട്ടുള്ള പ്രകാരമുള്ള ഒരു കുറ്റകൃത്യം കമ്മീഷന്റെ ദൃഷ്ടിയിലോ സാന്നിദ്ധ്യത്തിലോ ചെയ്യുകയാണെങ്കിൽ, ആ കുറ്റകൃത്യത്തിലടങ്ങിയ വസ്തുതകളും 1973- ലെ ക്രിമിനൽ നടപടി നിയമസംഹിതയിൽ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) വ്യവസ്ഥ ചെയ്യപ്പെട്ടപ്രകാരമുള്ള പ്രതിയുടെ പ്രസ്താവനയും രേഖപ്പെടുത്തിയശേഷം കമ്മീഷന്, ആ കേസ് വിചാരണയ്ക്കെടുക്കുവാൻ അധികാരിതയുള്ള മജിസ്ട്രേട്ടിന് അത് അയച്ചുകൊടുക്കാവുന്നതും, അങ്ങനെയുള്ള ഏതൊരു കേസും അയച്ചുകിട്ടിയ മജിസ്ട്രേട്ട്, 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ 346-ാം വകുപ്പു പ്രകാരം അയച്ചുകിട്ടിയ ഒരു കേസ് എന്നതുപോലെ പ്രതിക്കെതിരെയുള്ള പരാതി കേൾക്കേണ്ടതുമാണ്.
(4) കമ്മീഷന്റെ മുൻപാകെയുള്ള ഏതൊരു നടപടിയും 1860-ലെ ഇൻഡ്യൻ ശിക്ഷാനിയമ സംഹിത (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 193-ാം വകുപ്പിന്റേയും 228-ാം വകുപ്പിന്റേയും അർത്ഥപരിധിയിൽ വരുന്ന നീതിന്യായ നടപടിയായി കരുതപ്പെടേണ്ടതാണ്.
140. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോട് ആളുകൾ നടത്തുന്ന പ്രസ്താവനകൾ.-
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ തെളിവു നൽകുന്നതിനിടയിൽ ഒരാൾ നടത്തിയ യാതൊരു പ്രസ്താവനയും, അങ്ങനെയുള്ള പ്രസ്താവനമുഖേന വ്യാജമായ തെളിവ് നൽകിയതിനുള്ള കുറ്റ വിചാരണയിൽ ഒഴികെ, സിവിലോ ക്രിമിനലോ ആയ ഏതെങ്കിലും നടപടിക്ക് അയാളെ വിധേയനാക്കുന്നതോ അങ്ങനെയുള്ള നടപടിയിൽ അയാൾക്കെതിരെ ഉപയോഗിക്കുവാൻ പാടുള്ളതോ അല്ല:
എന്നാൽ ആ പ്രസ്താവന-
(എ) ഉത്തരം നൽകുവാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി അയാൾ നടത്തിയതോ, അല്ലെങ്കിൽ
(ബി) അന്വേഷണത്തിന്റെ പ്രതിപാദ്യവിഷയം സംബന്ധിച്ച് പ്രസക്തമായതോ, ആയിരിക്കണം.
141. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പാലിക്കേണ്ട നടപടി കമങ്ങൾ.-
വിചാരണ നടത്തുവാനുള്ള സ്ഥലവും സമയവും നിശ്ചയിക്കുവാനും പരസ്യമായോ സ്വകാര്യമായോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ കൂടേണ്ടതെന്ന് തീരുമാനിക്കുവാനും ഉൾപ്പെടെയുള്ള അതിന്റെ സ്വന്തം നടപടി ക്രമങ്ങൾ ക്രമീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
142. ഉത്തമവിശ്വാസത്തോടെ എടുത്ത നടപടിക്ക് സംരക്ഷണം.-
ഈ അദ്ധ്യായത്തിലെ മുൻപറഞ്ഞിട്ടുള്ള വ്യവസ്ഥകളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട ഉത്തമവിശ്വാസത്തോടെ ചെയ്തതോ അല്ലെങ്കിൽ ചെയ്യുവാൻ ഉദ്ദേശിക്കപ്പെട്ടതോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ഉത്തരവ് സംബന്ധിച്ചോ അല്ലെങ്കിൽ കമ്മീഷൻ ഗവർണ്ണർക്കോ സർക്കാരിനോ നൽകിയ ഏതെങ്കിലും അഭിപ്രായം സംബന്ധിച്ചോ അല്ലെങ്കിൽ കമ്മീഷനോ കമ്മീഷന്റെ അധികാരത്തിൻ കീഴിലോ അങ്ങനെയുള്ള ഏതെങ്കിലും അഭിപ്രായമോ, രേഖയോ നടപടികളോ പ്രസിദ്ധീകരിച്ചതു സംബന്ധിച്ചോ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ അല്ലെങ്കിൽ കമ്മീഷന്റെ നിർദ്ദേശത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ആൾക്കോ എതിരേ ഏതെങ്കിലും വ്യവഹാരമോ കുറ്റവിചാരണയോ മറ്റ് നിയമനടപടികളോ നിലനിൽക്കുന്നതല്ല.
അദ്ധ്യായം XIII
തിരഞ്ഞെടുപ്പിനെ സംബന്ധിച്ച സാമാന്യ വ്യവസ്ഥകൾ
143. തിരഞ്ഞെടുപ്പ് പൂർത്തീകരണത്തിന് സമയം നീട്ടിക്കൊടുക്കൽ.-
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, മതിയായതെന്ന് അതിനു തോന്നുന്ന കാരണങ്ങളാൽ, അത് 49-ാം വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ആവശ്യമായ ഭേദഗതി വരുത്തിക്കൊണ്ട് ഏതെങ്കിലും തിരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിന് സമയം നീട്ടിക്കൊടുക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
144. സ്ഥാനാർത്ഥിയുടെ നിക്ഷേപം തിരിച്ചു നൽകൽ അല്ലെങ്കിൽ കണ്ടുകെട്ടൽ.-
(1) 53-ാം വകുപ്പിൻ കീഴിൽ നടത്തിയ നിക്ഷേപം ഈ വകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി അത് നടത്തിയ ആളിനോ അല്ലെങ്കിൽ അയാളുടെ നിയമപരമായ പ്രതിനിധിക്കോ തിരിച്ചു നൽകുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട പഞ്ചായത്തിലേക്ക് കണ്ടുകെട്ടുകയോ ചെയ്യേണ്ടതാണ്.
(2) ഇതിനുശേഷം ഈ വകുപ്പിൽ പറഞ്ഞിട്ടുള്ള സംഗതികളിൽ ഒഴികെ തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചതിനുശേഷം മൂന്ന് മാസത്തിനകം നിക്ഷേപം തിരിച്ചു നൽകേണ്ടതാണ്.
(3) മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ പേര് തെറ്റായി രേഖപ്പെടുത്തിയാൽ, സ്ഥാനാർത്ഥിയുടെ പേർ കൊടുത്തിട്ടില്ലാത്തപക്ഷം അല്ലെങ്കിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പ് അയാൾ മരിക്കുന്നപക്ഷം, അതത്സംഗതിപോലെ, ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം അല്ലെങ്കിൽ മരണശേഷം സാധ്യമായത്ര പെട്ടെന്ന് നിക്ഷേപം അയാൾക്കോ അവകാശിക്കോ അതാതു സംഗതി പോലെ തിരിച്ചു നൽകേണ്ടതാണ്.
(4) (3)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, വോട്ടെടുപ്പ് നടന്ന ഒരു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടാതിരിക്കുകയും അയാൾക്ക് ചെയ്യപ്പെട്ട സാധുവായ വോട്ടുകളുടെ എണ്ണം എല്ലാ സ്ഥാനാർത്ഥികൾക്കുംകൂടി ചെയ്യപ്പെട്ട സാധുവായ വോട്ടുകളുടെ ആകെ എണ്ണത്തിന്റെ ആറിലൊന്നിൽ കൂടാതിരിക്കുകയുമാണെങ്കിൽ നിക്ഷേപം കണ്ടുകെട്ടുന്നതാണ്.
145. ഏതൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റേയും സ്റ്റാഫിനെ ലഭ്യമാക്കണമെന്ന്.-
ഏതൊരു സർക്കാർ വകുപ്പും സംസ്ഥാനത്തെ ഏതൊരു തദ്ദേശ സ്വയംഭരണ സ്ഥാപനവും മറ്റ് അധികാരസ്ഥാനവും എയിഡഡ് സ്കൂളും പ്രൈവറ്റ് അഫിലിയേറ്റഡ് കോളേജ് ഉൾപ്പെടെയുള്ള ഏതൊരു വിദ്യാഭ്യാസ സ്ഥാപനവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അല്ലെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ അപ്രകാരം ആവശ്യപ്പെടുമ്പോൾ-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) വോട്ടർപട്ടിക തയ്യാറാക്കലും പുതുക്കലുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യനിർവ്വഹണത്തിന് ആവശ്യമായേക്കാവുന്നത്ര അങ്ങനെയുള്ള സ്റ്റാഫിനെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർക്കോ, അല്ലെങ്കിൽ
(ബി) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യ നിർവ്വഹണത്തിന് ആവശ്യമായേക്കാവുന്നത്ര അങ്ങനെയുള്ള സ്റ്റാഫിനെ ഏതെങ്കിലും വരണാധികാരിക്കോ, ലഭ്യമാക്കേണ്ടതാണ്.
145.എ. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തൊഴിലാളികൾക്ക് വേതന ത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന്.-
(1) സ്വകാര്യമേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായസ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് അർഹതയുള്ളതുമായ ഓരോ ആൾക്കും പൊതുതെരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പനുസരിച്ച് അനുവദിച്ച അവധിമൂലം, അപ്രകാരമുള്ള ഏതെങ്കിലും ആളിന്റെ വേതനം കുറവു ചെയ്യുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യുവാൻ പാടില്ലാത്തതും, അങ്ങനെയുള്ള ദിവസത്തേക്ക് സാധാരണയായി വേതനം നൽകുകയില്ല എന്ന അടിസ്ഥാനത്തിലാണ് അങ്ങനെയുള്ള ആളിനെ ജോലിക്ക് നിയോഗിക്കുന്നത് എങ്കിൽ തന്നെയും, ആ ദിവസം അയാൾക്ക് അവധി നൽകിയില്ലായിരുന്നുവെങ്കിൽ അയാൾക്ക് ലഭിക്കുമായിരുന്ന വേതനം അങ്ങനെയുള്ള ദിവസം അയാൾക്ക് നൽകേണ്ടതുമാണ്.
(3) ഈ വകുപ്പ് ഏതെങ്കിലും സമ്മതിദായകന്റെ അഭാവം, അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപൽക്കരമോ സാര്വത്തായ നഷ്ടം ഇടവരുത്തുന്നതോ ആകുന്നിടത്ത്, ബാധകമാക്കാവുന്നതല്ല.
146. നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർപട്ടിക സ്വീകരിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.-
(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ആവശ്യമാണെന്ന് അത് കരുതുന്നപക്ഷം, ഈ ആക്റ്റിൻ കീഴിലുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി, ഒരു കണക്കെടുപ്പ് നടത്താതെ നിയമസഭാനിയോജകമണ്ഡലങ്ങളിൽ പ്രാബല്യത്തിലുള്ള വോട്ടർപട്ടിക സ്വീകരിച്ചു കൊണ്ട് പഞ്ചായത്തുകളിലെ വോട്ടർപട്ടികകൾ തയ്യാറാക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം സ്വീകരിച്ച നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടിക പഞ്ചായത്തുകളിലെ ഓരോ നിയോജകമണ്ഡലത്തിനുംവേണ്ടി പ്രത്യേക ഭാഗങ്ങളായി വിഭജിക്കേണ്ടതും അതിനോട് ബന്ധപ്പെട്ട നിയമസഭാ നിയോജക മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വോട്ടർമാരേയും ബന്ധപ്പെട്ട പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ ചേർക്കേണ്ടതുമാണ്.
വിശദീകരണം.- ഈ വകുപ്പിൽ 'നിയമസഭാ നിയോജകമണ്ഡലം’ എന്നാൽ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനു വേണ്ടിയുള്ള നിയോജകമണ്ഡലം എന്നർത്ഥമാകുന്നു.
(3) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, (1)-ാം ഉപവകുപ്പിൻ കീഴിൽ വോട്ടർപട്ടിക തയ്യാറാക്കുമ്പോൾ, വോട്ടർപട്ടികകൾ തയ്യാറാക്കുന്നതിനു വേണ്ടി ഈ ആക്റ്റിലും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും പറഞ്ഞിട്ടുള്ള നടപടിക്രമം ആവശ്യമായ ഭേദഗതികളോടെ പാലിക്കേണ്ടതാണ്.
147. സിവിൽ കോടതികളുടെ അധികാരിതയ്ക്ക് തടസ്സം.-
ഒരു സിവിൽ കോടതിക്കും-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) ഒരു നിയോജകമണ്ഡലത്തിലെ വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് ഏതെങ്കിലും ആൾക്ക് അവകാശം ഉണ്ടോ ഇല്ലയോ എന്നുള്ള പ്രശ്നം പരിഗണിക്കുവാനോ അല്ലെങ്കിൽ ന്യായനിർണ്ണയം ചെയ്യുവാനോ, അല്ലെങ്കിൽ
(ബി) ഒരു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസറോ അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിലോ എടുത്ത എന്തെങ്കിലും നടപടിയുടേയോ അല്ലെങ്കിൽ ഈ ആക്റ്റുപ്രകാരം അങ്ങനെയുള്ള പട്ടിക പുതുക്കുന്നതിന് നിയമിതനായ ഏതെങ്കിലും ആൾ നൽകിയ തീരുമാനത്തിന്റേയോ നിയമ സാധുതാ പ്രശ്നം കൈകാര്യം ചെയ്യുന്നതിനോ; അല്ലെങ്കിൽ
(സി) വരണാധികാരിയോ, അല്ലെങ്കിൽ ഈ ആക്റ്റ് പ്രകാരം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമിതനായ മറ്റേതെങ്കിലും ആൾ എടുത്ത നടപടിയുടെയോ അല്ലെങ്കിൽ നൽകിയ തീരുമാനത്തിന്റെയോ നിയമ സാധുതാപ്രശ്നം കൈകാര്യം ചെയ്യുന്നതിനോ; അധികാരിത ഉണ്ടായിരിക്കുന്നതല്ല.
148. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ.-
വോട്ടർപട്ടിക തയ്യാറാക്കൽ ഉൾപ്പെടെയുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നേരിടുന്നതിനുള്ള ഫണ്ടുകൾ തുടക്കത്തിൽ സർക്കാർ നൽകേണ്ടതും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന അങ്ങനെയുള്ള രീതിയിൽ അങ്ങനെയുള്ള ചെലവുകൾ ബന്ധപ്പെട്ട പഞ്ചായത്തുകളിൽനിന്ന് സർക്കാരിന് തിരിച്ചുനല്കേണ്ടതുമാണ്. എന്നാൽ, വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുപ്പുകൾ ഒരേ സമയത്ത് നടത്തുന്നപക്ഷം, അങ്ങനെയുള്ള പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ആകെ ചെലവുകൾ ബന്ധപ്പെട്ട പഞ്ചായത്തുകളിൽനിന്ന് ആനുപാതികമായി മാത്രം ഈടാക്കുന്നതാണ്.
149. അംഗങ്ങളുടെ ഉദ്യോഗകാലാവധി.-
(1) ഒരു ഗ്രാമപഞ്ചായത്തിലേയോ, ഒരു ബ്ലോക്ക് പഞ്ചായത്തിലേയോ അല്ലെങ്കിൽ ഒരു ജില്ലാ പഞ്ചായത്തിലേയോ അംഗങ്ങളുടെ ഉദ്യോഗകാലാവധി ആ പഞ്ചായത്തിന്റെ ആദ്യ യോഗം ചേരുന്നതിനു നിശ്ചയിച്ച തീയതി മുതൽ അഞ്ചു വർഷം ആയിരിക്കുന്നതാണ്.
(2) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലെ അംഗങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന സാധാരണ ഒഴിവുകൾ, ആ ഒഴിവുകൾ ഉണ്ടാകുന്നതിനുമുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ, സർക്കാർ യുക്തമെന്ന് കരുതുന്ന അങ്ങനെയുള്ള തീയതിയിലോ തീയതികളിലോ നടത്തുവാൻ നിശ്ചയിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുഖാന്തിരം നികത്തേണ്ടതാണ്. എന്നാൽ സന്ദർഭം ആവശ്യപ്പെടുന്നപക്ഷം വിവിധ തലങ്ങളിലെ പഞ്ചായത്തുകളിലേക്ക് ഒരേസമയം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത് സാദ്ധ്യമാകുന്നതിന്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നതനുസരിച്ച്, ഒഴിവുകളുണ്ടാകുന്നതിനുമുൻപുള്ള ആറുമാസത്തിനുള്ളിൽ പൊതു തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.
(3) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്ത് അംഗത്തിന്റെ സ്ഥാനത്തിലുണ്ടാകുന്ന ആകസ്മിക ഒഴിവ്, ആ ഒഴിവ് ഉണ്ടായതിനുശേഷം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പു മുഖേന നികത്തേണ്ടതാണ്.
(4) കാലാവധി അവസാനിച്ച് സാധാരണ വിരമിക്കുവാനുള്ള തീയതിക്ക് ആറു മാസത്തിനുള്ളിലുണ്ടാകുന്ന ഒഴിവുകൾ നികത്തുന്നതിനായി ഉപതിരഞ്ഞെടുപ്പ് നടത്തുവാൻ പാടുള്ളതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4എ) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്ത് അംഗത്തിന്റെ സ്ഥാനത്തിലുണ്ടാകുന്ന ആകസ്മിക ഒഴിവ് ആ ഒഴിവ് ഉണ്ടായി ഏഴു ദിവസത്തിനകം ബന്ധപ്പെട്ട സെക്രട്ടറി നേരിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിക്കേണ്ടതും പ്രസ്തുത സമയത്തിനുള്ളിൽ ഒഴിവ് കമ്മീഷനെ അറിയിക്കുന്നതിൽ ന്യായമായ കാരണം കൂടാതെ വീഴ്ച വരുത്തുന്ന സെക്രട്ടറി ആയിരം രൂപയോളം ആകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടാവുന്നതും ഇതിലേക്ക് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടായിരിക്കുന്നതുമാകുന്നു.
(5) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലേക്ക് ഒരു ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട അംഗം ഉടൻതന്നെ ഉദ്യോഗത്തിൽ പ്രവേശിക്കേണ്ടതും, എന്നാൽ, ഏത് അംഗത്തിന്റെ സ്ഥാനത്തിലേയ്ക്കാണോ താൻ തിരഞ്ഞെടുക്കപ്പെട്ടത് ആ അംഗത്തിന് ഒഴിവ് ഉണ്ടായില്ലായിരുന്നുവെങ്കിൽ വഹിക്കുവാൻ അവകാശമുണ്ടാകുമായിരുന്നത്ര കാലയളവിലേക്ക് മാത്രം അയാൾ ഉദ്യോഗം വഹിക്കേണ്ടതും ആകുന്നു.
150. പ്രത്യേക തിരഞ്ഞെടുപ്പുകൾ.- .
ഒരു പൊതു തിരഞ്ഞെടുപ്പിലോ ഒരു ഉപതിരഞ്ഞെടുപ്പിലോ ഒഴിവ് നികത്തുവാൻ ആരും തിരഞ്ഞെടുക്കപ്പെടാത്തപക്ഷം പൊതുതിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പോ, അതതു സംഗതിപോലെ, കഴിഞ്ഞ മൂന്ന് മാസത്തിനകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചേക്കാവുന്ന അങ്ങനെയുള്ള തീയതിയിൽ അങ്ങനെയുള്ള ഒഴിവിലേക്കായി ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.
151.ഒരു പഞ്ചായത്ത് രൂപീകരിക്കാൻ പരാജയപ്പെടുമ്പോൾ സ്പെഷ്യൽ ഓഫീസറെയോ ഭരണ നിർവ്വഹണ കമ്മിറ്റിയെയോ നിയമിക്കൽ.-
(1) ഭൂരിപക്ഷം അംഗങ്ങൾ യഥാവിധി തിരഞ്ഞെടുക്കപ്പെടുമ്പോൾ മാത്രമേ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് രൂപീകരിക്കപ്പെട്ടതായി കരുതാൻ പാടുള്ളൂ.
(2) ഒരു പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുകയും ഒരു പുതിയ പഞ്ചായത്ത് രൂപീകരിക്കാതിരിക്കുകയും ചെയ്യുന്ന സംഗതിയിലോ അല്ലെങ്കിൽ 193-ാം വകുപ്പുപ്രകാരം ഒരു പഞ്ചായത്ത് പിരിച്ചുവിടപ്പെട്ട സംഗതിയിലോ സർക്കാരിന് പഞ്ചായത്തിന്റെ ഭരണ നിർവ്വഹണത്തിനു വേണ്ടി ഗസറ്റ് വിജ്ഞാപനത്തിലൂടെ ഒരു സ്പെഷ്യൽ ആഫീസറേയോ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരായ മൂന്നിൽ കുറയാത്ത അംഗങ്ങളുള്ള ഒരു ഭരണ നിർവ്വഹണ കമ്മിറ്റിയേയോ നിയമിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) ഭരണ നിർവ്വഹണ കമ്മിറ്റി അല്ലെങ്കിൽ സ്പെഷ്യൽ ആഫീസർ (2)-ാം ഉപവകുപ്പിൻ കീഴിലുള്ള വിജ്ഞാപനത്തിൽ സർക്കാർ വിനിർദ്ദേശിച്ചേക്കാവുന്നപ്രകാരം ആറ് മാസത്തിൽ കവിയാത്ത അങ്ങനെയുള്ള കാലയളവിലേക്ക് ഉദ്യോഗം വഹിക്കേണ്ടതാണ്.
(4) (2)-ാം ഉപവകുപ്പ് പ്രകാരം ഒരു സ്പെഷ്യൽ ഓഫീസറെ നിയമിച്ചിട്ടുള്ള സംഗതിയിൽ ബന്ധപ്പെട്ട പഞ്ചായത്തിന്റേയും പ്രസിഡന്റിന്റേയും വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെയും എല്ലാ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സ്പെഷ്യൽ ഓഫീസർ വിനിയോഗിക്കുകയും നിർവ്വഹിക്കുകയും ചെയ്യേണ്ടതും ഭരണ നിർവ്വഹണ കമ്മിറ്റിയെ നിയമിച്ചിട്ടുള്ളിടത്ത് പഞ്ചായത്തിന്റെ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും അപ്രകാരമുള്ള കമ്മിറ്റി വിനിയോഗിക്കേണ്ടതും നിർവ്വഹിക്കേണ്ടതും പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സർക്കാർ അധികാരപ്പെടുത്തിയ കമ്മിറ്റിയിലെ അംഗം വിനിയോഗിക്കുകയും നിർവ്വഹിക്കുകയും ചെയ്യേണ്ടതുമാണ്:
എന്നാൽ, അപ്രകാരം നിയമിച്ച സ്പെഷ്യൽ ആഫീസറോ ഭരണ നിർവ്വഹണ കമ്മിറ്റിയോ സർക്കാർ നൽകുന്ന പൊതുവായതോ പ്രത്യേകമായതോ ആയ നിർദ്ദേശത്തിന് വിധേയമായി അധികാരം വിനിയോഗിക്കേണ്ടതും ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്;
(5) ഭരണസമിതിയോ അല്ലെങ്കിൽ സ്പെഷ്യൽ ആഫീസറോ ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്കായി യഥാവിധി രൂപീകരിക്കപ്പെട്ട പഞ്ചായത്തായി കരുതപ്പെടുന്നതാണ്:
എന്നാൽ (2)-ാം ഉപവകുപ്പിൻ കീഴിലുള്ള വിജ്ഞാപനത്തിൽ വിനിർദ്ദേശിച്ചിട്ടുള്ള നിയമന കാലാവധി അവസാനിച്ചിട്ടില്ലായെങ്കിൽക്കൂടിയും പഞ്ചായത്ത് പുനർരൂപീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തോടെ അങ്ങനെയുള്ള സ്പെഷ്യൽ ആഫീസറുടേയോ ഭരണ നിർവ്വഹണ കമ്മിറ്റിയുടേയോ ഉദ്യോഗ കാലാവധി അവസാനിച്ചതായി കണക്കാക്കേണ്ടതാണ്.
അദ്ധ്യായം XIV
പഞ്ചായത്തുകളുടെ അംഗങ്ങളേയും പ്രസിഡന്റിനേയും സംബന്ധിച്ചുള്ള വ്യവസ്ഥ
പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരാളെ നാമനിർദ്ദേശം ചെയ്യേണ്ടതും അദ്ദേഹം അപ്രകാരമുള്ള യോഗം വിളിച്ചുകൂട്ടുന്നതിന് മുമ്പ് സർക്കാർ ഈ ആവശ്യാർത്ഥം നാമനിർദ്ദേശം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മുമ്പാകെ രണ്ടാം പട്ടികയിൽ ഈ ആവശ്യത്തിലേക്കായി കൊടുത്തിട്ടുള്ള ഫോറത്തിൽ ഒരു സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പിട്ടു കൊടുക്കേണ്ടതാണ്:
എന്നാൽ, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന അംഗം കഴിയുന്നതും ആ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ പ്രായം കൂടിയ ആൾ ആയിരിക്കേണ്ടതാണ്.
(2) മറ്റെല്ലാ അംഗങ്ങളും തന്റെ സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് 153-ാം വകുപ്പ് (5)-ാം ഉപ വകുപ്പ് പ്രകാരം പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നടത്തുന്നതിലേക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച തീയതിക്കുമുമ്പ് സർക്കാർ നിർദ്ദേശിക്കുന്ന തീയതിയിൽ, (1)-ാം ഉപവകുപ്പ് പ്രകാരം നാമനിർദ്ദേശം ചെയ്ത പഞ്ചായത്തംഗത്തിന്റെ മുമ്പാകെ രണ്ടാം പട്ടികയിൽ ഈ ആവശ്യത്തിലേക്കായി കൊടുത്തിട്ടുള്ള ഫാറത്തിൽ ഒരു സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പിട്ട് കൊടുക്കേണ്ടതാണ്.
(3) (2)-ാം ഉപവകുപ്പ് പ്രകാരം സത്യപ്രതിജ്ഞയോ അല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിന് സാധിക്കാതെ വന്ന ഒരംഗത്തിന് അല്ലെങ്കിൽ ഒരു ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഒരംഗത്തിന് അപ്രകാരമുള്ള പ്രതിജ്ഞ എടുക്കൽ പ്രസിഡന്റിന്റെ മുമ്പാകെ ചെയ്യാവുന്നതാണ്.
(4) (1)-ാം ഉപവകുപ്പ് പ്രകാരമോ (2)-ാം ഉപവകുപ്പ് പ്രകാരമോ, (3)-ാം ഉപവകുപ്പ് പ്രകാരമോ, സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ എടുത്തിട്ടില്ലാത്ത തിരഞ്ഞെടുക്കപ്പെട്ട അംഗം താൻ അംഗമായിട്ടുള്ള പഞ്ചായത്തിലെ യോഗനടപടികളിൽ പങ്കെടുക്കാനോ വോട്ടു ചെയ്യുവാനോ പാടില്ലാത്തതും അദ്ദേഹത്തെ ആ പഞ്ചായത്ത് രൂപീകരിച്ചിട്ടുള്ള ഏതെങ്കിലും സമിതിയിൽ അംഗമായി ഉൾപ്പെടുത്തുവാൻ പാടില്ലാത്തതും ആകുന്നു.
(5) ഒരാൾ, താൻ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ ഏറ്റവും കൂടി യത് മുപ്പത് ദിവസത്തിനുള്ളിൽ മതിയായ കാരണങ്ങളില്ലാതെ സത്യപ്രതിജ്ഞയോ ദൃഢപ്രതി ജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്തപക്ഷം അയാൾ തന്റെ സ്ഥാനം സ്വമേധയായി ഒഴിഞ്ഞതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കാവുന്നതാണ്.
153. പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ്.
(1) ഓരോ പഞ്ചായത്തിലും ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഇടയിൽനിന്നും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റും വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതും പ്രസിഡന്റ് പഞ്ചായത്തിന്റെ മുഴുവൻ സമയകാര്യനിർവ്വഹണാധികാരസ്ഥൻ ആയിരിക്കുന്നതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒരു പഞ്ചായത്ത് രൂപീകരിക്കുകയോ പുനർരൂപീകരിക്കുകയോ ചെയ്തതുകഴിഞ്ഞാൽ അതിന്റെ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുന്നതിനായി ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗം (6)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന വരണാധികാരി വിളിച്ച് കൂട്ടേണ്ടതാണ്.
(3) (എ) സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാപഞ്ചായത്തുകളിലേയും പ്രസിഡന്റിന്റെ സ്ഥാനങ്ങൾ പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കുമായി സർക്കാർ സംവരണം ചെയ്യേണ്ടതും സംസ്ഥാനത്തിലെ ഓരോ തലത്തിലുമുള്ള പഞ്ചായത്തുകളിൽ പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും സംവരണം ചെയ്ത പ്രസിഡന്റിന്റെ സ്ഥാനങ്ങളുടെ എണ്ണവും ഓരോ തലത്തിലുമുള്ള പ്രസിഡന്റിന്റെ സ്ഥാനങ്ങളുടെ ആകെ എണ്ണവും തമ്മിലുള്ള അനുപാതം സംസ്ഥാനത്തിലെ പട്ടികജാതികളുടേയും പട്ടിക വർഗ്ഗങ്ങളുടേയും ജനസംഖ്യയും സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതവും കഴിയുന്നത്ര ഒന്നുതന്നെ ആയി രിക്കേണ്ടതാണ്.
(ബി) (i) (എ) ഖണ്ഡപ്രകാരം സംവരണം ചെയ്ത സംസ്ഥാനത്തിലെ ഓരോ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക്പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും ആകെയുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ അൻപത് ശതമാനവും ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്;
(ii) സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും ആകെയുള്ള പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങളിൽ അങ്ങനെ സംവരണം ചെയ്യാത്തവയുടെ അൻപത് ശതമാനവും ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്,
സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതാണ്.
4 (എ.) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ വിവിധ ജില്ലകളിലെ ഓരോ തലത്തിലുമുള്ള പഞ്ചായത്തുകളിലേയ്ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗസറ്റ് വിജ്ഞാപനംവഴി വീതിച്ച് നൽകേണ്ടതാണ്
(ബി) ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റേയും കാര്യത്തിൽ, പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും സംവരണം ചെയ്യുന്ന സ്ഥാനങ്ങൾ അതതു ജില്ലയിലെ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വീതിച്ചു നൽകേണ്ടതാണ്;
(സി) ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ഓരോ ജില്ലയിലേയും സംവരണസ്ഥാനങ്ങൾ ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തു പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് വീതിച്ചു നൽകേണ്ടതാണ്;
(ഡി) പൊതുതിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമുൻപായി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എ.)യും (ബി)യും (സി.)യും ഖണ്ഡങ്ങൾ പ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് വീതിച്ചു നൽകേണ്ടതും, ആവർത്തനക്രമം പട്ടികജാതിക്കാരുടേയോ പട്ടിക വർഗ്ഗക്കാരുടേയോ സ്ത്രീകളുടേയോ ജനസംഖ്യാ ശതമാനം ഏറ്റവും കൂടിയ പഞ്ചായത്തിൽ നിന്ന് തുടങ്ങേണ്ടതും അതിനുശേഷം ജനസംഖ്യാ ശതമാനം ഏറ്റവും കൂടിയ തൊട്ടടുത്ത പഞ്ചായത്തിലേക്ക് നൽകേണ്ടതും ഇതേപ്രകാരം തുടരേണ്ടതുമാണ്:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ഇ) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോവേണ്ടി സംവരണം ചെയ്തിട്ടുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഒരു അംഗം, അതത് സംഗതിപോലെ, പട്ടികജാതിക്കാർക്കോ, പട്ടികവർഗ്ഗക്കാർക്കോ വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയല്ല എങ്കിൽ, താൻ പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ അംഗമാണെന്ന് രേഖപ്പെടുത്തിക്കൊണ്ട് അധികാരിതയുള്ള ഉദ്യോഗസ്ഥൻ നൽകിയ ജാതി സർട്ടിഫിക്കറ്റ് വരണാധികാരി മുൻപാകെ ഹാജരാക്കാത്ത പക്ഷം, പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല.
(എഫ്) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോവേണ്ടി സംവരണം ചെയ്തിട്ടുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു അംഗം, അതത് സംഗതിപോലെ, പട്ടികജാതിക്കാരനോ, പട്ടികവർഗ്ഗക്കാരനോ അല്ല എന്ന് 1996-ലെ കേരള (പട്ടികജാതി-പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് (1996-ലെ 11) പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ തെളിയിക്കപ്പെടുകയും, അപ്രകാരം പ്രഖ്യാപിക്കപ്പെടുകയും ചെയ്താൽ, അപ്രകാരം പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അയാൾക്ക് അർഹതയുണ്ടായിരിക്കുന്നതല്ലാത്തതും, അയാളുടെ അംഗത്വം നഷ്ടപ്പെടുന്നതും, പ്രസിഡന്റിന്റേയും അംഗത്തിന്റേയും സ്ഥാനങ്ങളിൽ ഒഴിവുണ്ടായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കേണ്ടതുമാണ്.
എന്നാൽ പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യാൻ അർഹതയുള്ള പഞ്ചായത്തും, പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോ സംവരണം ചെയ്യേണ്ട പഞ്ചായത്തും ഒന്നുതന്നെയാണെങ്കിൽ, അതതു സംഗതിപോലെ, അപ്രകാരം പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനം സംവരണം ചെയ്യുന്നതിൽ പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോ പെട്ടവർക്ക് മുൻഗണന നൽകേണ്ടതും പകരം ക്രമമനുസരിച്ച തൊട്ടടുത്ത്, സ്ത്രീകളുടെ ഏറ്റവും കൂടുതൽ ജനസംഖ്യ ശതമാനമുള്ള പഞ്ചായത്തിലെ പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതുമാണ്;
എന്നുമാത്രമല്ല, പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോ പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനം സംവരണം ചെയ്യപ്പെടുന്ന പഞ്ചായത്തുകളിൽ, സ്ത്രീകളുടെ ജനസംഖ്യാ ശതമാനം കൂടുതലുള്ളവ ക്രമമനുസരിച്ച് അവരിലെ സ്ത്രീകൾക്ക് സംവരണം ചെയ്യേണ്ടതാണ്;
കൂടാതെ പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോ അവരിലെ സ്ത്രീകൾക്കോ ഏതെങ്കിലും പഞ്ചായത്തിൽ പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനം സംവരണം ചെയ്യുന്നത്, ആ പഞ്ചായത്തിൽ ആ വിഭാഗത്തിന് ഒരു നിയോജകമണ്ഡലമെങ്കിലും സംവരണം ചെയ്തിട്ടുണ്ടെങ്കിൽ മാത്രമായിരിക്കേണ്ടതാണ്.
(4എ) പ്രസിഡന്റിന്റെ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടില്ലാത്ത ഒരു പഞ്ചായത്തിൽ, വൈസ് പ്രസിഡന്റിന്റെ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചേയ്യേണ്ടതും അപ്രകാരം സംവരണം ചെയ്യപ്പെടുന്ന വൈസ് പ്രസിഡന്റിന്റെ സ്ഥാനങ്ങൾ ഓരോ പൊതു തെരഞ്ഞെടുപ്പിനും വേണ്ടി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിക്ക് മുൻപ്റ്റ് ഗസറ്റ് വിജ്ഞാപനംവഴി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.
(5) പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുവാനുള്ള യോഗം, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരുകൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധീകരിച്ച തീയതി മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കാവുന്ന അങ്ങനെയുള്ള ദിവസം കൂടേണ്ടതാണ്.
(6) പഞ്ചായത്തുകളിലെ പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ തിരഞ്ഞെടുപ്പിനു വേണ്ടി, സർക്കാരിലേയോ സ്വയംഭരണ സ്ഥാപനത്തിലേയോ ഒരു ഉദ്യോഗസ്ഥനെ വരണാധികാരിയായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (7) നിർണ്ണയിക്കപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ അങ്ങനെയുള്ള എല്ലാ പ്രവൃത്തികളും കാര്യങ്ങളും ചെയ്യേണ്ടത് വരണാധികാരിയുടെ കർത്തവ്യമായിരിക്കുന്നതാണ്.
(7.എ) തിരഞ്ഞെടുപ്പ്, ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
(8) 152-ാം വകുപ്പ് പ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗത്തിന് പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ തെരഞ്ഞെടുക്കുന്നതിന് വോട്ടു ചെയ്യാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
(9) (2)-ാം ഉപവകുപ്പുപ്രകാരം നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ പ്രസിഡന്റോ വൈസ് പ്രസിഡന്റോ തിരഞ്ഞെടുക്കപ്പെടാത്തപക്ഷം, അതതു സംഗതിപോലെ, പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ തിരഞ്ഞെടുക്കുവാൻ ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.
(10) പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പിന്റെ ഫലം നിർണ്ണയിക്കപ്പെട്ട അങ്ങനെയുള്ള രീതിയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കേണ്ടതാണ്.
(11) ഒരു പ്രസിഡന്റ്, ഒരംഗമെന്ന നിലയിലുള്ള തന്റെ സ്ഥാനം അവസാനിക്കുമ്പോഴോ സന്മാർഗ്ഗവിരുദ്ധ പ്രവൃത്തി ഉൾപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ഒരു ക്രിമിനൽ കോടതി തടവുശിക്ഷയ്ക്ക് വിധിക്കുമ്പോഴോ അല്ലെങ്കിൽ മറ്റുവിധത്തിൽ ആ പഞ്ചായത്തിലെ ഒരംഗമായി തുടരാതിരിക്കുകയോ ചെയ്യുമ്പോൾ, തന്റെ ഔദ്യോഗികസ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതാണ്.
(12) ഒരു വൈസ് പ്രസിഡന്റ്-
(എ) തന്റെ അംഗത്വ കാലാവധി അവസാനിക്കുമ്പോഴോ സന്മാർഗ്ഗവിരുദ്ധ പ്രവൃത്തി ഉൾപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ഒരു ക്രിമിനൽ കോടതിയാൽ തടവുശിക്ഷയ്ക്കു വിധിക്കപ്പെടുമ്പോഴോ, അഥവാ മറ്റു രീതിയിൽ അംഗമല്ലാതായിത്തീരുമ്പോഴോ, അല്ലെങ്കിൽ
(ബി) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോഴോ തന്റെ സ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതാണ്.
(13)ഏതു തലത്തിലുമുളള ഒരു പഞ്ചയത്തിലെ പ്രസിഡന്റ് തന്റെ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് സർക്കാർ ഇതിലേക്ക് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെയും, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് മുമ്പാകെയും രണ്ടാം പട്ടികയിൽ അതിനായി കൊടുത്തിട്ടുള്ള ഫാറത്തിൽ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പുവയ്ക്കക്കേണ്ടതാണ്.
(13.എ) ഏത് തലത്തിലുമുള്ള ഒരു പഞ്ചായത്തിലെ പ്രസിഡന്റ് അഥവാ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആൾ താൻ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ പതിനഞ്ച് ദിവസത്തിനകം മതിയായ കാരണങ്ങളാലല്ലാതെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്തപക്ഷം അയാൾ, അതത് സംഗതിപോലെ, തന്റെ പ്രസിഡന്റ് അഥവാ വൈസ് പ്രസിഡന്റ് സ്ഥാനം സ്വമേധയായി ഒഴിഞ്ഞതായി സംസ്ഥാന തെരഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കാവുന്നതാണ്.
(14) ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിന്റെ സാധുത സംബന്ധിച്ചു തർക്കം ഉണ്ടാകുന്നതായാൽ ആ പഞ്ചായത്തിലെ ഏതൊരംഗത്തിനും-
(എ) ഗ്രാമ പഞ്ചായത്തിന്റെ സംഗതിയിൽ അതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശത്തിൻമേൽ, അധികാരിതയുള്ള മുൻസിഫ് കോടതി മുമ്പാകെയും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ NOTES ON CASES
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ (ബി) ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സംഗതിയിൽ അതിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തിൻ മേൽ അധികാരിതയുള്ള ജില്ലാ കോടതി മുമ്പാകെയും;
തർക്കം തീർപ്പിനായി ഒരു ഹർജി ഫയൽ ചെയ്യാവുന്നതും അങ്ങനെയുള്ള തീർപ്പാക്കൽ അന്തിമമായിരിക്കുന്നതുമാണ്.
(14എ) ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിന്റെ സാധുത, അങ്ങനെയുള്ള പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനെയോ തിരഞ്ഞെടുക്കേണ്ട അംഗങ്ങളുടെ ഏതെങ്കിലും സ്ഥാനം ഒഴിവുണ്ടെന്നോ അല്ലെങ്കിൽ ഏതെങ്കിലും അംഗം ഹാജരായില്ലെന്നോ ഉള്ള കാരണത്തിൻമേൽ ചോദ്യം ചെയ്യപ്പെടാവുന്നതല്ല.
(15) (14)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഓരോ പരാതിയും 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റിയിൽ ഒരു കേസ് വിസ്തരിക്കുമ്പോൾ അനുവർത്തിക്കേണ്ടതായി വ്യവസ്ഥ ചെയ്തിട്ടുള്ള നടപടിക്രമം അനുസരിച്ച തീർപ്പാക്കേണ്ടതാണ്.
(16) ഒരു പഞ്ചായത്തിലെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ സ്ഥാനത്തിൽ ഉണ്ടാകുന്ന ആകസ്മിക ഒഴിവ്, നിർണ്ണയിക്കപ്പെട്ടേക്കാവുന്ന രീതിയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ചെയ്യേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി, പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ, അതതു സംഗതിപോലെ, തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാകുന്നു.
(17) ഈ ആക്റ്റിൽ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഏതു തലത്തിലുമുള്ള ഒരു പഞ്ചായത്തിലെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഉദ്യോഗകാലാവധി, ആ പഞ്ചായത്തിന്റെ കാലാവധിക്ക് സഹവർത്തകമായിരിക്കുന്നതാണ്.
154.ആഫീസിന്റെ ചാർജ് ഏല്പിക്കുവാൻ ഉദ്യോഗത്തിൽനിന്നും പിരിയുന്ന പ്രസി ഡന്റ്, മുതലായവർക്കുള്ള ചുമതല.
(1) ഒരു പുതിയ പ്രസിഡന്റോ വൈസ് പ്രസിഡന്റോ തിരഞെടുക്കപ്പെടുമ്പോൾ, ഉദ്യോഗത്തിൽ നിന്നും പിരിയുന്ന പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, അതതു സംഗതിപോലെ, യഥാക്രമം തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങളുടെ ചുമതല ആ ആളെ ഏൽപ്പിച്ചുകൊടുക്കേണ്ടതും തന്റെ അധീനതയിലുണ്ടായിരുന്ന ബന്ധപ്പെട്ട പഞ്ചായത്തുവക രേഖകളും വസ്തതുക്കളും ആ ആളെ ഏൽപ്പിക്കേണ്ടതുമാകുന്നു.
(2) പിരിഞ്ഞു പോകുന്ന ഒരംഗം തന്റെ ഔദ്യോഗിക സ്ഥാനത്തിന്റെ ചുമതല ഏൽപ്പിക്കുന്ന കാര്യത്തിലും (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ, ആവശ്യമുള്ള മാറ്റങ്ങളോടെ ബാധകമാകുന്നതാണ്.
(3) പഞ്ചായത്തിന്റെ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ തന്റെ ഉദ്യോഗത്തിന്റെ ചാർജോ അല്ലെങ്കിൽ പഞ്ചായത്തിൽ നിക്ഷിപ്തതമായതോ അതിന്റെ വകയായതോ ആയതും തന്റെ കൈവശ ത്തിലോ നിയന്ത്രണത്തിലോ ഉള്ളതും അല്ലെങ്കിൽ വന്നു ചേർന്നിട്ടുള്ളതുമായ ഏതെങ്കിലും രേഖ കളോ പണമോ മറ്റ് വസ്തുക്കളോ പ്രസിഡന്റ് എന്ന നിലയിലോ വൈസ് പ്രസിഡന്റ് എന്ന നിലയിലോ ഉള്ള തന്റെ ഔദ്യോഗിക കാലാവധി അവസാനിച്ചാൽ ഉടനെയും, കൂടാതെ വൈസ് പ്രസിഡന്റിന്റെ സംഗതിയിൽ പ്രസിഡന്റ് ആവശ്യപ്പെട്ടാൽ ഉടനെയും, ഉദ്യോഗത്തിൽ വരുന്ന തന്റെ പിൻഗാമിക്കോ നിർണ്ണയിക്കപ്പെട്ട മറ്റ് അധികാരസ്ഥാനത്തിനോ ഏൽപ്പിച്ച് കൊടുക്കുവാൻ വിസമ്മതിക്കുകയാണെങ്കിൽ, അങ്ങനെയുള്ള പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ,കുറ്റസ്ഥാപനത്തിന്മേൽ ആ കുറ്റത്തിന് പതിനായിരം രൂപയിൽ കവിയാത്ത പിഴശിക്ഷ നൽകേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
155. പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ രാജി.
(1) ഒരു പഞ്ചായത്തിലെ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ മറ്റേതെങ്കിലും അംഗത്തിനോ, നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ ആ പഞ്ചായത്തിലെ സെക്രട്ടറിക്ക് രാജി നൽകിക്കൊണ്ട്, തന്റെ സ്ഥാനം രാജി വയ്ക്കാവുന്നതും സെക്രട്ടറിക്ക് അതു കിട്ടുന്ന തീയതി മുതൽ രാജി പ്രാബല്യത്തിൽ വരുന്നതും അക്കാര്യം ഉടൻതന്നെ സെക്രട്ടറി പഞ്ചായത്തിനേയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനേയും അറിയിക്കേണ്ടതുമാണ്.
(2) രാജിവയ്ക്കക്കുന്ന പ്രസിഡന്റോ വൈസ് പ്രസിഡന്റോ അംഗമോ തന്റെ രാജി നേരിട്ടോ അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ അങ്ങനെയുള്ള രാജി കത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ രജിസ്റ്റേർഡ് പോസ്റ്റായോ സെക്രട്ടറിക്ക്, അതതു സംഗതിപോലെ, നൽകുകയോ അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതും അതു കിട്ടിയതിന് സെക്രട്ടറി അക്നോളഡ്ജ്മെന്റ് നൽകേണ്ടതുമാണ്.
(3) ഏതൊരുരാജിയും സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉണ്ടാകുന്ന പക്ഷം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീർപ്പിനായി റഫർ ചെയ്യേണ്ടതും അതിൻമേലുള്ള അതിന്റെ തീർപ്പ അന്തിമമായിരിക്കുന്നതുമാണ്;
എന്നാൽ, രാജി പ്രാബല്യത്തിൽ വന്ന തീയതി മുതൽ പതിനഞ്ചു ദിവസം കഴിഞ്ഞതിനു ശേഷം റഫർ ചെയ്യുന്ന യാതൊരു തർക്കവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കേണ്ടതില്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
156. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ചുമതലകൾ
(1) ഈ ആക്റ്റിനാലോ അതിൻകീഴിലോ മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെയും ഒരു പഞ്ചായത്ത് പാസ്സാക്കുന്ന പ്രമേയങ്ങൾ നടപ്പിലാക്കുന്നതിന്റെയും ആവശ്യത്തിലേയ്ക്കുള്ള നിർവ്വഹണാധികാരം പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ ചുമതലപ്പെട്ട കർത്തവ്യങ്ങൾ യഥാവിധി നിറവേറ്റുന്നതിന് അദ്ദേഹത്തിന് നേരിട്ട് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതുമാണ്.
(2) പ്രസിഡന്റിന്റെ സ്ഥാനം ഒഴിവായിരുന്നാൽ ഒരു പുതിയ പ്രസിഡന്റ് ഉദ്യോഗം ഏറ്റെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ്, പ്രസിഡന്റിന്റെ ജോലികൾ നിർവ്വഹിക്കേണ്ടതാണ്.
(3) ഒരു പഞ്ചായത്തിലെ പ്രസിഡന്റ് പതിനഞ്ചു ദിവസത്തിലധികം തുടർച്ചയായി അധികാരാതിർത്തിക്കുള്ളിൽ ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് അവശത സംഭവിക്കുകയോ ചെയ്താൽ, അങ്ങനെ ഇല്ലാതിരിക്കുകയോ അവശത ഉണ്ടായിരിക്കുകയോ ചെയ്യുന്നകാലത്ത്, അദ്ദേഹത്തിന്റെ ചുമതലകൾ, നിർണ്ണയിക്കപ്പെട്ടേയ്ക്കാവുന്ന പ്രകാരമുള്ള പരിതഃസ്ഥിതികളിലൊഴികെ, വൈസ് പ്രസിഡന്റിൽ നിക്ഷിപ്തമാകുന്നതാണ്.
(3.എ) പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിവായിരുന്നാൽ, ഒരു പുതിയ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ ഉദ്യോഗം ഏറ്റെടുക്കുന്നതു വരെ പ്രസിഡന്റിന്റെ ചുമതലകൾ 162-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറയുന്ന ക്രമത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ നിർവ്വഹിക്കേണ്ടതും പ്രസിഡന്റോ വൈസ് പ്രസിഡന്റോ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരോ പ്രസിഡന്റിന്റെ ചുമതലകൾ വഹിക്കുന്നതിന് ഇല്ലാതിരിക്കുന്നിടത്ത് പ്രസിഡന്റോ, വൈസ് പ്രസിഡന്റോ ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനോ ഉദ്യോഗം ഏറ്റെടുക്കുന്ന തുവരെ, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ പ്രായം കൂടിയ ആൾ പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്.
(4) മുൻപറഞ്ഞ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ ഒരു പഞ്ചായത്ത് പ്രസിഡന്റ്,-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) താൻ പ്രസിഡന്റായിരിക്കുന്ന പഞ്ചായത്തിന്റെയും ഗ്രാമസഭകളുടെയും യോഗങ്ങളിൽ ആദ്ധ്യക്ഷം വഹിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുകയും;
(ബി) പഞ്ചായത്തിലെ എല്ലാ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും ചെയ്യുന്ന കൃത്യങ്ങളുടെയും എടുത്ത നടപടികളുടെയും മേൽനോട്ടം വഹിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുകയും അവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ തയ്യാറാക്കുകയും;
(സി) സർക്കാർ, അതതു സമയം നിശ്ചയിച്ചേക്കാവുന്ന അങ്ങനെയുള്ള പരിധിവരെ കണ്ടിൻജന്റ് ചെലവുകൾ ചെയ്യുകയും;
(ഡി) പഞ്ചായത്തിനെ സംബന്ധിക്കുന്ന പണം കൊടുക്കലും പണം തിരികെ കൊടുക്കലും അധികൃതമാക്കുകയും;
(എഫ്) ഈ ആക്റ്റിനാലോ അതിൻകീഴിലോ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ സ്റ്റേറ്റുമെന്റുകളും റിപ്പോർട്ടുകളും തയ്യാറാക്കിക്കുകയും;
(ജി) ഈ ആക്റ്റിനാലോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളാലോ നല്കപ്പെട്ടേയ്ക്കാവുന്നതോ ചുമതലപ്പെട്ടേയ്ക്കാവുന്നതോ ആയ അങ്ങനെയുള്ള മറ്റ് അധികാരങ്ങൾ വിനിയോഗിക്കുകയും മറ്റ് ചുമതലകൾ നിർവ്വഹിക്കുകയും, ചെയ്യേണ്ടതാണ്.
(5) പ്രസിഡന്റിന്, അടിയന്തിര സാഹചര്യത്തിൽ, പഞ്ചായത്തിന്റെ അനുമതി ആവശ്യമുള്ളതും തന്റെ അഭിപ്രായത്തിൽ പൊതുജനങ്ങളുടെ രക്ഷയ്ക്ക് ഉടനടി നടത്തുകയോ ചെയ്യുകയോ ചെയ്യുന്നത് ആവശ്യമായിട്ടുള്ളതുമായ ഏതെങ്കിലും പണി നടത്തുന്നതിനോ ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിനോ നിർദ്ദേശിക്കാവുന്നതും അപ്രകാരമുള്ള പണി നടത്തുന്നതിനോ പ്രവൃത്തി ചെയ്യുന്നതിനോ ഉള്ള ചെലവുകൾ പഞ്ചായത്തിന്റെ ഫണ്ടിൽനിന്നും നൽകേണ്ടതാണെന്ന് നിർദ്ദേശിക്കാവുന്നതാണ്, എന്നാൽ.-
(എ) ഏതെങ്കിലും പണി നടത്തുന്നതോ ഏതെങ്കിലും പ്രത്യേക പ്രവൃത്തി ചെയ്യുന്നതോ നിരോധിക്കുന്ന പഞ്ചായത്തിന്റെ ഏതെങ്കിലും തീരുമാനം ലംഘിച്ചുകൊണ്ട് ഈ ഉപവകുപ്പുപ്രകാരം പ്രവർത്തിക്കാൻ പാടില്ലാത്തതും;
(ബി) ഈ ഉപവകുപ്പിൻകീഴിൽ എടുത്ത നടപടിയും അതിനുള്ള കാരണവും പഞ്ചായത്തിലേയ്ക്ക് അതിന്റെ അടുത്ത യോഗത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതും, അംഗീകാരം വാങ്ങേണ്ടതും ആകുന്നു.
(6) പഞ്ചായത്ത് പ്രസിഡന്റിന് താഴെ പറയുന്ന അധികാരങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(എ.) സെക്രട്ടറിയുടേയും ആവശ്യമുള്ള പക്ഷം പഞ്ചായത്തിലേക്ക് കൈമാറിയ സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജീവനക്കാരുടേയും ഹാജർ പഞ്ചായത്തിന്റെ യോഗങ്ങളിൽ ഉറപ്പാക്കുക;
(ബി) സെക്രട്ടറി, പഞ്ചായത്തിന്റെ അധീനതയിൽ വിട്ടുകൊടുത്തിട്ടുള്ള ഗസറ്റഡ് പദവിയുള്ള സർക്കാർ ഉദ്യോഗസ്ഥൻമാർ എന്നിവർ ഒഴികെ, പഞ്ചായത്തിന്റെ കീഴിലുള്ള ഏതൊരു ഉദ്യോഗസ്ഥന്റേയോ ജീവനക്കാരന്റെയോ പേരിൽ കൃത്യവിലോപത്തിനോ, ആജ്ഞാലംഘനത്തിനോ ചട്ടങ്ങളുടേയോ സ്ഥിര ഉത്തരവുകളുടേയോ ലംഘനത്തിനോ അച്ചടക്ക നടപടികൾ എടുക്കേണ്ടിവരുമ്പോൾ ആവശ്യമെങ്കിൽ അവരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യുക.
എന്നാൽ പ്രസിഡന്റ്, സസ്പെൻഷൻ ഉത്തരവ് പഞ്ചായത്തിന്റെ തൊട്ടടുത്ത യോഗത്തിൽവച്ച് അതിന്റെ സ്ഥിരീകരണം വാങ്ങേണ്ടതും അല്ലാത്തപക്ഷം പ്രസ്തുത ഉത്തരവ് അസാധു ആകുന്നതുമാണ്;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (സി) സെക്രട്ടറിയിൽ നിന്നോ പഞ്ചായത്തിലെ ഏതൊരു ഉദ്യോഗസ്ഥനിൽ നിന്നോ പഞ്ചായത്തിന്റെ ഭരണ സംബന്ധമായ ഏതു ഫയലും റിക്കാർഡും രേഖാമൂലം ആവശ്യപ്പെടുന്നതിനും അതിൽ ഈ ആക്റ്റ് മൂലമോ അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ അഥവാ സ്ഥിരം ഉത്തരവുകളുടെ വെളിച്ചത്തിലോ ആവശ്യമായ നിർദ്ദേശങ്ങളോ ഉത്തരവുകളോ നൽകുക:
എന്നാൽ, പഞ്ചായത്തിന്റെ ഭരണ സംബന്ധമായി സെക്രട്ടറിയിലോ ഏതെങ്കിലും ഉദ്യോഗസ്ഥനിലോ മാത്രം നിക്ഷിപ്തമായിട്ടുള്ള സ്റ്റാറ്റ്യൂട്ടറി അധികാരങ്ങൾ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളോ റിക്കാർഡുകളോ ആവശ്യപ്പെടുവാൻ പാടില്ല;
കുറിപ്പ്.-ഫയലുകളും റിക്കാർഡുകളും സ്വീകരിക്കുകയോ തിരികെ നൽകുകയോ ചെയ്യുമ്പോൾ വേണ്ടവിധം അക്നോളഡ്ജ്മെന്റ് നൽകുകയും വരവ് വയ്ക്കുകയും ചെയ്യേണ്ടതാണ്;
(ഡി) പഞ്ചായത്ത് പാസ്സാക്കിയ ഏതെങ്കിലും പ്രമേയം, അത് നിയമാനുസൃതം പാസ്സാക്കിയതല്ലെന്നോ ഈ ആക്റ്റോ മറ്റേതെങ്കിലും നിയമമോ പ്രകാരം നൽകിയിട്ടുള്ള അധികാരത്തിൽ കവിഞ്ഞതാണെന്നോ നടപ്പിൽ വരുത്തിയാൽ മനുഷ്യന്റെ ജീവനേയോ ആരോഗ്യത്തേയോ പൊതു ജനരക്ഷയേയോ അപകടപ്പെടുത്തിയേക്കാമെന്നോ, താൻ കരുതുന്നുവെങ്കിൽ ആ സംഗതി ഉടൻ സർക്കാരിന് റഫർ ചെയ്യുക.
157. അവിശ്വാസപ്രമേയം.
(1) ഈ വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഒരു പഞ്ചായത്തിലെ പ്രസിഡന്റിലോ വൈസ് പ്രസിഡന്റിലോ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം ഇതിൽ പറഞ്ഞിരിക്കുന്ന നടപടിക്രമമനുസരിച്ച അവതരിപ്പിക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ഉദ്ദേശം സംബന്ധിച്ച നിർണ്ണയിക്കപ്പെടാവുന്ന ഫാറത്തിലുള്ളതും ബന്ധപ്പെട്ട പഞ്ചായത്തിന് അനുവദിക്കപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സംഖ്യയുടെ മുന്നിലൊന്നിൽ കുറയാതെവരുന്ന ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഒപ്പിട്ടതുമായ രേഖാമൂലമായ നോട്ടീസ്, അവ തരിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന പ്രമേയത്തിന്റെ ഒരു പകർപ്പോടുകൂടി, ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏതെങ്കിലും ഒരാൾ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഇതിലേയക്കായി ചുമതലപ്പെടുത്തിയേക്കാവുന്ന ഉദ്യോഗസ്ഥന് നേരിട്ട് നല്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) (2)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ പ്രമേയം പരിഗണിക്കുന്നതിനു വേണ്ടിയുള്ള പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗം (2)-ാം ഉപവകുപ്പുപ്ര കാരമുള്ള നോട്ടീസ് അദ്ദേഹത്തിനു നല്കിയ തീയതിമുതൽ പതിനഞ്ചു പ്രവൃത്തി ദിവസത്തിനു ശേഷമല്ലാത്തതും അദ്ദേഹം നിശ്ചയിക്കുന്നതുമായ സമയത്ത് പഞ്ചായത്ത് ആഫീസിൽവച്ച നടത്തുന്നതിനായി വിളിച്ചുകൂട്ടേണ്ടതാണ്.
(4) (2)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ ഈ വകുപ്പുപ്രകാരം നടത്തുന്ന ഏതൊരു യോഗവും അത് നടത്തുന്നതിന് നിശ്ചയിച്ച സമയം കാണിച്ചുകൊണ്ട് ഏഴ് പൂർണ്ണ ദിവസത്തിൽ കുറയാത്ത നോട്ടീസ് ബന്ധപ്പെട്ട പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് രജിസ്ട്രേഡ് തപാലായി അയച്ചു കൊടുക്കേണ്ടതാണ്. ഇതു സംബന്ധിച്ച നോട്ടീസ് പഞ്ചായത്ത് ഓഫീസിൽ പ്രദർശിപ്പിക്കുന്നതാണ്.
(5) ഈ വകുപ്പ് പ്രകാരം വിളിച്ചുകൂട്ടിയ ഒരു യോഗത്തിൽ (2)-ാം ഉപവകുപ്പ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ആദ്ധ്യക്ഷം വഹിക്കേണ്ടതാണ്.
(6) ഈ വകുപ്പുപ്രകാരമുള്ള പ്രമേയം പരിഗണിക്കുന്ന ആവശ്യത്തിലേക്കായി വിളിച്ചുകൂട്ടിയ യോഗം മനുഷ്യ നിയന്ത്രണത്തിനതീതമായ കാരണങ്ങളാലല്ലാതെ മാറ്റിവയ്ക്കാൻ പാടില്ലാത്തതാണ്.അപ്രകാരമുള്ള യോഗത്തിനാവശ്യമായ കോറം ആ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സംഖ്യയുടെ ഒന്നുപകുതിയായിരിക്കുന്നതാണ്.
(7) ഈ വകുപ്പുപ്രകാരം വിളിച്ചുകൂട്ടിയ യോഗം ആരംഭിച്ച ഉടൻതന്നെ ആദ്ധ്യക്ഷം വഹിക്കുന്ന ആൾ ഏതു പ്രമേയം പരിഗണിക്കുന്നതിനാണോ യോഗം വിളിച്ചുകൂട്ടിയത് ആ പ്രമേയം യോഗത്തിന്റെ മുൻപാകെ വായിക്കേണ്ടതും അതിന്റെ ചർച്ച ആരംഭിച്ചതായി പ്രഖ്യാപിക്കേണ്ടതുമാണ്.
(8) ഈ വകുപ്പിൻകീഴിലുള്ള ഏതെങ്കിലും പ്രമേയം സംബന്ധിച്ച ചർച്ച മനുഷ്യ നിയന്ത്രണത്തിനതീതമായ കാരണങ്ങളാലല്ലാതെ മാറ്റിവയ്ക്കാൻ പാടില്ലാത്തതാണ്.
(9) ഏതെങ്കിലും അവിശ്വാസ പ്രമേയം സംബന്ധിച്ച ചർച്ച യോഗം ആരംഭിക്കുന്നതിന് നിശ്ചയിച്ച സമയം മുതൽ മൂന്നു മണിക്കുർ കഴിയുമ്പോൾ അതിനുമുൻപ് അത് അവസാനിച്ചിട്ടില്ലെങ്കിൽ, സ്വമേധയാ അവസാനിക്കുന്നതും, അതതു സംഗതിപോലെ, ചർച്ച അവസാനിക്കുമ്പോഴോ അപ്രകാരമുള്ള മുന്നു മണിക്കുർ സമയം കഴിയുമ്പോഴോ പ്രമേയം വോട്ടിനിടേണ്ടതുമാണ്.
(9.എ) വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും, വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
(10) ആദ്ധ്യക്ഷം വഹിക്കുന്ന ആൾ പ്രമേയത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി സംസാരിക്കാൻ പാടില്ലാത്തതും അദ്ദേഹത്തിന് വോട്ട് ചെയ്യുന്നതിന് അവകാശമില്ലാത്തതും ആകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (11) യോഗനടപടിക്കുറിപ്പിന്റെ പകർപ്പ്, പ്രമേയത്തിന്റെ പകർപ്പും അതിൻമേൽ വോട്ടുചെയ്ത തിന്റെ ഫലവും സഹിതം, യോഗം അവസാനിച്ച ഉടനെതന്നെ (2)-ാം ഉപവകുപ്പിൽ സൂചിപ്പിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ സർക്കാരിന് അയച്ചുകൊടുക്കേണ്ടതാണ്.
(12) പഞ്ചായത്തിന് 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്ത എണ്ണം അംഗങ്ങളിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടുകൂടി പ്രമേയം പാസ്സാക്കുകയാണെങ്കിൽ, അതിനുശേഷം, അതതു സംഗതിപോലെ, പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ ഉദ്യോഗം അവസാനിക്കുന്നതും അവരുടെ സ്ഥാനങ്ങൾ ഉടൻതന്നെ ഒഴിയുന്നതായി കരുതേണ്ടതും (2)-ാം ഉപവകുപ്പ് പ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ പ്രസ്തുത സ്ഥാനങ്ങളിൽ ഉണ്ടായ ഒഴിവ് സർക്കാരിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോർട്ട് ചെയ്യേണ്ടതും ആ വിവരം പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ടതും അപ്രകാരമുള്ള ഒരു റിപ്പോർട്ട് കിട്ടിയാലുടൻ, സർക്കാർ അതതു സംഗതിപോലെ, പ്രസിഡന്റോ, വൈസ് പ്രസിഡന്റോ അവരുടെ സ്ഥാനം ഒഴിഞ്ഞ വിവരം ഗസറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്.
(13) മേൽപ്പറഞ്ഞ പ്രകാരമുള്ള ഭൂരിപക്ഷത്തോടുകൂടി പ്രമേയം പാസ്സാക്കാതിരിക്കുകയോ (6)-ാം ഉപവകുപ്പുപ്രകാരമുള്ള കോറം ഇല്ലാത്തതിനാൽ യോഗം നടത്താൻ കഴിയാതെ വരുകയോ ചെയ്യുന്നപക്ഷം, അതതു സംഗതിപോലെ യോഗത്തിന്റെ തീയതിമുതൽക്കോ പ്രമേയത്തിനായി നിശ്ചയിച്ച തീയതി മുതൽക്കോ ആറുമാസം കഴിയുന്നതുവരെ അതേ പ്രസിഡന്റിന്റെയോ വൈസ് പ്രസി ഡന്റിന്റെയോ പേരിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന പിന്നീടുള്ള ഏതെങ്കിലും പ്രമേയത്തിനുള്ള നോട്ടീസ് സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു.
(14) ഈ വകുപ്പുപ്രകാരമുള്ള പ്രമേയം സംബന്ധിച്ച യാതൊരു നോട്ടീസും പ്രസിഡന്റോ വൈസ് പ്രസിഡന്റോ ഉദ്യോഗം ഏറ്റെടുക്കുന്നതുമുതൽ ആറു മാസത്തിനകം സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ case note
158. ഓരോ അംഗത്തിന്റെയും അവകാശങ്ങൾ.
(1) ഒരു പഞ്ചായത്തിലെ ഓരോ അംഗത്തിനും സർക്കാർ ഉണ്ടാക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനും താൻ അംഗമായിട്ടുള്ള പഞ്ചായത്തിന്റെ ഭരണാധികാരത്തിൽപ്പെടുന്ന കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി പ്രസിഡന്റിനോടോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോടോ ചോദ്യം ചോദിക്കുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ഏതൊരു അംഗത്തിനും പ്രസിഡന്റിന് യഥാവിധിയുള്ള നോട്ടീസ് നൽകിയതിനുശേഷം താൻ അംഗമായിട്ടുള്ള പഞ്ചായത്തിന്റെ വിജ്ഞാപിത പ്രമാണം ഒഴികെയുള്ള റിക്കാർഡുകൾ ഓഫീസ് സമയത്ത് നോക്കാവുന്നതാണ്.
(3) ഏതൊരു അംഗത്തിനും പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളെ സംബന്ധിച്ചോ, പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന പണിയിൽ വീഴ്ചവരുത്തിയതു സംബന്ധിച്ചോ പൊതു പ്രാധാന്യമുള്ള മറ്റു കാര്യങ്ങളെ സംബന്ധിച്ചോ പഞ്ചായത്തിന്റെ ശ്രദ്ധ ക്ഷണിക്കാവുന്നതും പഞ്ചായത്ത് നടത്തുന്ന ജോലികളോ പദ്ധതികളോ പരിശോധന നടത്താവുന്നതുമാണ്
159. പഞ്ചായത്തംഗങ്ങൾ സ്വത്തുവിവരം സംബന്ധിച്ച സ്റ്റേറ്റമെന്റ് നൽകണമെന്ന്.
(1) ഒരു പഞ്ചായത്തംഗം തന്റെ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മുപ്പത് മാസങ്ങൾക്കകം നിശ്ചിത ഫാറത്തിൽ അയാളുടേയും അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടേയും, സ്വത്തുകളുടേയും ബാദ്ധ്യതകളുടേയും സ്റ്റേറ്റമെന്റ് സർക്കാർ ഇതിലേക്കായി വിജ്ഞാപനം മുഖേന അധികാരപ്പെടുത്തുന്ന കോമ്പിറ്റന്റ് അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്:
എന്നാൽ, ഈ ആക്റ്റ് പ്രാബല്യത്തിൽ വരുന്ന സമയം പഞ്ചായത്തംഗമായിരിക്കുന്ന ഒരാൾ, സർക്കാർ ഇതിലേക്കായി നിശ്ചയിക്കുന്ന തീയതിക്ക് മുമ്പ്, അപ്രകാരമുള്ള ഒരു സ്റ്റേറ്റമെന്റ് കോമ്പിറ്റന്റ് അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) (1)-ാം ഉപവകുപ്പ് പ്രകാരം ഒരു സ്റ്റേറ്റുമെന്റ് സമർപ്പിച്ച ഒരു പഞ്ചായത്തംഗം അതിനു ശേഷം അയാളുടേയോ അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടേയോ പേരിൽ കൂടുതലായി ഏതെങ്കിലും സ്വത്ത് ആർജ്ജിക്കുകയോ സ്റ്റേറ്റുമെന്റിൽ പറയുന്ന ഏതെങ്കിലും സ്വത്ത് കയ്യൊഴിയുകയോ ബാദ്ധ്യതപ്പെടുത്തുകയോ ചെയ്താൽ, അതതു സംഗതിപോലെ, അപ്രകാരം ആർജ്ജിക്കുകയോ കയ്യൊഴിയുകയോ ബാദ്ധ്യതപ്പെടുത്തുകയോ ചെയ്യുന്ന തീയതി മുതൽ മൂന്നു മാസത്തിനകം അതു സംബന്ധിച്ച സ്റ്റേറ്റുമെന്റ് കോമ്പിറ്റന്റ് അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.
(3) (1)-ാം ഉപവകുപ്പും (2)-ാം ഉപവകുപ്പും പ്രകാരം ഒരു പഞ്ചായത്തംഗം, കളവായതും കളവാണെന്ന് താനറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നതോ അല്ലെങ്കിൽ സത്യമാണെന്ന് താൻ വിശ്വസിക്കാത്തതോ ആയ ഒരു സ്റ്റേറ്റുമെന്റ് നൽകുന്നുവെങ്കിൽ അപ്രകാരം കളവായി വിവരം നൽകിയതിന് ആ പഞ്ചായത്തംഗത്തിനെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
(4) (1)-ാം ഉപവകുപ്പിലും (2)-ാം ഉപവകുപ്പിലും പറഞ്ഞിട്ടുള്ള തീയതിക്കുള്ളിൽ ഒരു പഞ്ചായത്തംഗം അപ്രകാരമുള്ള സ്റ്റേറ്റുമെന്റ് കോമ്പിറ്റന്റ് അതോറിറ്റിക്ക് സമർപ്പിച്ചിട്ടില്ലാത്ത പക്ഷം 35-ാം വകുപ്പു പ്രകാരം പഞ്ചായത്തംഗമായി തുടരുന്നതിന് അയോഗ്യത കൽപ്പിക്കുവാൻ നടപടി സ്വീകരി ക്കാവുന്നതാണ്.
വിശദീകരണം 1.-ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് ഒരു പഞ്ചായത്തംഗത്തിന്റെ "കുടുംബം" എന്നാൽ ആ അംഗത്തിന്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, അയാളെ ആശ്രയിച്ച് കഴിയുന്ന അയാളുടെ അച്ഛനമ്മമാരും അവിവാഹിതരായ സഹോദരിമാരും മക്കളും എന്നർത്ഥമാകുന്നു.
വിശദീകരണം 2.-ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് 'സ്വത്ത്' എന്നാൽ എല്ലാ സ്ഥാവര വസ്തുക്കളും പതിനായിരം രൂപയിൽ കുറയാത്ത മൂല്യമുള്ള ജംഗമ-വസ്തുക്കളും എന്നർത്ഥമാകുന്നു.
160. പഞ്ചായത്തുകളിലെ അംഗങ്ങൾക്കുള്ള ഓണറേറിയവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മറ്റ് ആനുകൂല്യങ്ങളും.
(1) നിർണ്ണയിക്കപ്പെടാവുന്ന നിരക്കിലുള്ള ഓണറേറിയം പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും നൽകേണ്ടതാണ്.
(2) ഒരു ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിന് തന്റെ ഉദ്യോഗകാലാവധി മുഴുവനും അതിനു ശേഷം തൊട്ടടുത്തു വരുന്ന പതിനഞ്ചു ദിവസക്കാലത്തേക്കും ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ഒരു വീട് വാടക നൽകാതെ ലഭിക്കുവാനോ അല്ലെങ്കിൽ അതിനുപകരമായി നിർണ്ണയിക്കപ്പെട്ടേക്കാ വുന്ന വീട്ടുവാടക അലവൻസിനോ അർഹതയുണ്ടായിരിക്കുന്നതാണ്.
(3) ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിന് തന്റെ ഉദ്യോഗകാലാവധി മുഴുവനും അതിനുശേഷം തൊട്ടടുത്ത പതിനഞ്ചു ദിവസക്കാലത്തേക്കും ഉപയോഗിക്കുന്നതിനായി അനുയോജ്യമായ വാഹനം ജില്ലാ പഞ്ചായത്ത് നൽകേണ്ടതാണ്.
(4) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പൊതു കാര്യത്തിനായി യാത്ര ചെയ്യുമ്പോൾ, നിർണയിക്കപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.
(5) ഒരു ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ഒഴികെ ഒരു പഞ്ചായത്തിലെ ഓരോ അംഗത്തിനും പഞ്ചായത്തിന്റേയോ അതിന്റെ ഏതെങ്കിലും കമ്മിറ്റികളുടേയോ യോഗങ്ങളിൽ ഹാജരാകുന്നതിന് നിർണയിക്കപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
അദ്ധ്യായം XV
പഞ്ചായത്തുകളുടെ യോഗങ്ങളും അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സ്വത്തുക്കളും
161. പഞ്ചായത്തുകളുടെ യോഗങ്ങൾ
(1) ഏതു തലത്തിൽപെട്ട ഒരു പഞ്ചായത്തിന്റെ യോഗവും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന അങ്ങനെയുള്ള ഇടവേളകളിൽ നടത്തേണ്ടതാണ്:
എന്നാൽ രണ്ട് യോഗങ്ങൾ തമ്മിലുള്ള ഇടവേള ഒരു മാസത്തിൽ കൂടുതലാകാൻ പാടില്ലാത്തതാകുന്നു.
(1എ) 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ വിജ്ഞാപനം ചെയ്ത അംഗ സംഖ്യയുടെ മൂന്നിൽ ഒന്നിൽ കുറയാത്ത എണ്ണം വരുന്ന അംഗങ്ങൾ ഏതാവശ്യത്തിനാണോ യോഗം കുടേണ്ടതെന്ന് വ്യക്തമാക്കിക്കൊണ്ട് രേഖാമൂലം ഒരു നോട്ടീസ് പ്രസിഡന്റിന് നൽകുകയാണെങ്കിൽ അക്കാര്യം പരിഗണിക്കുന്നതിനായി പഞ്ചായത്തിന്റെ ഒരു പ്രത്യേകയോഗം അദ്ദേഹം വിളിച്ചു കുട്ടേണ്ടതാണ്.
(2) പഞ്ചായത്തിന്റെ ഏതൊരു യോഗത്തിലും അതിന്റെ പ്രസിഡന്റോ, അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ, രണ്ടുപേരുടേയും അസാന്നിദ്ധ്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ ആദ്ധ്യക്ഷം വഹിക്കുന്നതിനായി തിരഞ്ഞെടുത്ത ഒരംഗമോ, ആദ്ധ്യക്ഷം വഹിക്കേണ്ടതാണ്.
(3) ആദ്ധ്യക്ഷം വഹിക്കുന്ന ആൾ യോഗത്തിന്റെ സമാധാനം പരിപാലിക്കുകയും യോഗങ്ങളിലോ യോഗങ്ങളെ സംബന്ധിച്ചോ ഉണ്ടാകുന്ന എല്ലാ ക്രമപ്രശ്നങ്ങളും തീർപ്പുകൽപ്പിക്കുകയും ചെയ്യേണ്ടതാണ്. യാതൊരു ക്രമപ്രശ്നത്തേയുംപറ്റി ചർച്ചചെയ്യാൻ പാടില്ലാത്തതും, ഏതെങ്കിലും ക്രമപ്രശ്നം സംബന്ധിച്ച ആദ്ധ്യക്ഷം വഹിക്കുന്ന ആളിന്റെ തീർപ്പ് അന്തിമമായിരിക്കുന്നതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4) ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ ഒരു പഞ്ചായത്തിന്റെ ഒരു യോഗത്തിന്റെ സമയവും സ്ഥലവും അതിന്റെ കോറം അതു വിളിച്ചുകൂട്ടുന്നതിനുള്ള നടപടിക്രമം, യോഗത്തിന്റെ നടപടിക്രമം, എന്നിവ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന പ്രകാരം ആയിരിക്കേണ്ടതാണ്.
(5)(4)-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിൽ, ഏതെങ്കിലും അംഗമോ, പ്രസിഡന്റോ അല്ലെങ്കിൽ ഒരു കമ്മിറ്റിയിലെ ഏതെങ്കിലും അംഗമോ, ചെയർമാനോ, പൊതുജനങ്ങളെ സാമാന്യമായി ബാധിക്കുന്നതൊഴികെ അദ്ദേഹത്തിന് നേരിട്ടോ അല്ലെങ്കിൽ മറ്റൊരാൾ മുഖാന്തിരമോ, പ്രത്യക്ഷമായോ പരോക്ഷമായോ ആയ ഏതെങ്കിലും ധനപരമായ അവകാശബന്ധമുള്ള ഏതെങ്കിലും കാര്യത്തിൽ വോട്ടുചെയ്യുകയോ അല്ലെങ്കിൽ അതിനെപ്പറ്റിയുള്ള ചർച്ചകളിൽ പങ്കെടുക്കുകയോ അഥവാ അപ്രകാരമുള്ള ഏതെങ്കിലും കാര്യത്തെപ്പറ്റി ചർച്ച നടക്കുമ്പോൾ പഞ്ചായത്തിന്റേയോ കമ്മിറ്റിയുടേയോ ഏതെങ്കിലും യോഗത്തിൽ സന്നിഹിതനാകുകയോ ആദ്ധ്യക്ഷം വഹിക്കുകയോ ചെയ്യുന്നതിനെ നിരോധിക്കുന്നതിന് വ്യവസ്ഥ ചെയ്യാവുന്നതാണ്.
(6) ഒരു പഞ്ചായത്തിന്റെ യോഗത്തിന് മുൻപാകെ വരുന്ന എല്ലാ പ്രശ്നങ്ങളിലും സന്നിഹിതരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷം വോട്ടുകളനുസരിച്ച് തീരുമാനിക്കേണ്ടതും, വോട്ടുകൾ തുല്യമാകുന്ന എല്ലാ സംഗതികളിലും ഈ ആക്റ്റിൽ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്തപക്ഷം യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കുന്ന ആളിന് ഒരു കാസ്റ്റിംഗ് വോട്ട് കൂടി ഉണ്ടായിരിക്കുന്നതുമാണ്.
(7) ഒരു പഞ്ചായത്തിന്റെ യാതൊരു പ്രമേയവും അത് അങ്ങനെ പാസ്സാക്കുന്ന തീയതിമുതൽ മൂന്നുമാസ കാലാവധിക്കുള്ളിൽ, അങ്ങനെയുള്ള പഞ്ചായത്തിന്റെ മുഴുവൻ അംഗസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം അംഗങ്ങൾ അംഗീകരിച്ച ഒരു പ്രമേയത്താലൊഴികെ, ആ പഞ്ചായത്ത് ഭേദഗതി ചെയ്യുകയോ, മാറ്റം വരുത്തുകയോ റദ്ദ് ചെയ്യുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
(8) യോഗത്തിൽ സന്നിഹിതനായിരുന്ന ഏതൊരംഗത്തിനും പഞ്ചായത്ത് പാസ്സാക്കിയ പ്രമേയത്തിന് എതിരായി താൻ വോട്ടു ചെയ്തിട്ടുണ്ടെങ്കിൽ അപ്രകാരമുള്ള പ്രമേയത്തെ സംബന്ധിച്ച തന്റെ ഭിന്നാഭിപ്രായകുറിപ്പ് യോഗം അവസാനിച്ച നാൽപ്പത്തിയെട്ട് മണിക്കുറിനുള്ളിൽ സെക്രട്ടറിക്ക് നൽകുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(9) പഞ്ചായത്തിന്റെ ഓരോ യോഗത്തിലേയും നടപടികുറിപ്പുകളുടെ ഒരു പകർപ്പും (8)-ാം ഉപവകുപ്പ് പ്രകാരം ഏതെങ്കിലും ഭിന്നാഭിപ്രായ കുറിപ്പ് കിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പും യോഗ ദിവസം കഴിഞ്ഞ് പത്ത് ദിവസത്തിനകം സെക്രട്ടറി സർക്കാരിലേക്കോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അയച്ചുകൊടുക്കേണ്ടതാണ്.
162. സ്റ്റാന്റിംഗ് കമ്മിറ്റികൾ.
(1) ഓരോ പഞ്ചായത്തിലും താഴെ പറയും പ്രകാരമുള്ള സ്റ്റാന്റിംഗ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്, അതായത്:-
(എ) ഒരു ഗ്രാമപഞ്ചായത്തിൽ
- ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
- വികസന സ്റ്റാന്റിംഗ് കമ്മിറ്റി
- ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
- ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി
(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിൽ
- ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
- വികസന സ്റ്റാന്റിംഗ് കമ്മിറ്റി
- ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
- ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി
(സി) ഒരു ജില്ലാ പഞ്ചായത്തിൽ
- ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
- വികസന സ്റ്റാന്റിംഗ് കമ്മിറ്റി
- പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി
- ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി
- ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
(2) ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും അതിന്റെ ചെയർമാൻ ഉൾപ്പെടെയുള്ള അംഗസംഖ്യ നിർണ്ണയിക്കപ്പെട്ട പ്രകാരം ആയിരിക്കേണ്ടതും ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും (4)-ാം ഉപവകുപ്പ് പ്രകാരം തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളിൽ ഒരാളുടെ സ്ഥാനം സ്ത്രതീകൾക്കായി സംവരണം ചെയ്യപ്പെടേണ്ടതും, പ്രസിഡന്റും വൈസ്പ്രസിഡന്റും ഒഴികെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മറ്റെല്ലാ അംഗങ്ങളും ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അംഗമായി തെരഞ്ഞെടുക്കപ്പെടേണ്ടതുമാണ്.
(4) ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗങ്ങൾ തങ്ങൾക്കിടയിൽനിന്ന് ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം തെരഞ്ഞെടുക്കുന്ന അംഗങ്ങൾ ഉണ്ടായിരിക്കുന്നതും ഒരംഗം ഒരേ സമയം ഒന്നിലധികം സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അംഗമായിരിക്കുവാൻ പാടില്ലാത്തതുമാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4എ) ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശത്തിലും മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിർണ്ണയിക്കപ്പെട്ടപ്രകാരം തെരഞ്ഞെടുക്കേണ്ടതും അതിലേക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിലേയോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലേയോ ഒരു ഉദ്യോഗസ്ഥനെ വരണാധികാരിയായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതുമാണ്.
(5) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെ മറ്റേതൊരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ചെയർമാനെ അതതു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ അവരുടെ ഇടയിൽനിന്നും തെരഞ്ഞെടുക്കേണ്ടതാണ്.
(5 എ.) (i) വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു പഞ്ചായത്തിൽ, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ചെയർമാൻ സ്ഥാനവും, വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു പഞ്ചായത്തിൽ, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കേണ്ടതാണ്:
എന്നാൽ, ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള സംഗതിയിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവ രണം ചെയ്തിട്ടില്ലാത്ത സംഗതിയിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതാണ്.
(ii) സംവരണം ചെയ്യപ്പെടുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ഓരോ പൊതു തെരഞ്ഞെടുപ്പിനുശേഷവും, ആവർത്തനക്രമത്തിൽ, 162-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പ്രതിപാദിച്ചിട്ടുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ക്രമമനുസരിച്ച വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വീതിച്ചു നൽകേണ്ടതാണ്.
(5ബി) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെ മറ്റേതൊരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ചെയർമാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശത്തിലും മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിർണ്ണയിക്കപ്പെട്ടപ്രകാരം തെരഞ്ഞെടുക്കേണ്ടതും അതിലേക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിലേയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയോ ഒരു ഉദ്യോഗസ്ഥനെ വരണാധികാരിയായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതുമാണ്.
(6) വൈസ് പ്രസിഡന്റ് ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയുടെ എക്സ്ഒഫിഷ്യോ അംഗവും ചെയർമാനുമായിരിക്കുന്നതും പ്രസിഡന്റ് എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റിയിലും വോട്ടവകാശമില്ലാത്ത എക്സ്ഒഫിഷ്യോ അംഗമായിരിക്കുന്നതുമാണ്.
(7) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എക്സ്ഒഫിഷ്യോ അംഗമല്ലാത്ത ഒരംഗത്തിനും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനും, നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ സെക്രട്ടറിക്ക് രാജി നൽകിക്കൊണ്ട്, അതതു സംഗതിപോലെ, സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗത്വമോ ചെയർമാൻസ്ഥാനമോ രാജിവയ്ക്കാവുന്നതും സെക്രട്ടറിക്ക് അത് ലഭിക്കുന്ന തീയതി മുതൽ രാജി പ്രാബല്യത്തിൽ വരുന്നതും സെക്രട്ടറി അക്കാര്യം ഉടൻതന്നെ പ്രസിഡന്റിനെയും പഞ്ചായ ത്തിനെയും [സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും] അറിയിക്കേണ്ടതുമാണ്.
(8) സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗത്വമോ ചെയർമാൻ സ്ഥാനമോ രാജിവയ്ക്കുന്ന ആൾ തന്റെ രാജി നേരിട്ടോ, അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ അങ്ങനെയുള്ള രാജിക്കത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ രജിസ്റ്റേർഡ് പോസ്റ്റായോ സെക്രട്ടറിക്ക്, അതതു സംഗതിപോലെ നൽകുകയോ അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതും അത് കിട്ടിയതിന് സെക്രട്ടറി അക്നോളജ്മെന്റ് നൽകേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 9) ഈ ആക്റ്റിൽ മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ അതിലെ അംഗത്തിന്റെയോ കാലാവധി ആ പഞ്ചായത്തിന്റെ കാലാവധിക്ക് സഹവർത്തകമായിരിക്കുന്നതാണ്.
(10) സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒരംഗത്തിന്റെ സ്ഥാനത്തുണ്ടാകുന്ന ആകസ്മിക ഒഴിവ് നികത്താനുള്ള തിരഞ്ഞെടുപ്പ് ആ ഒഴിവുണ്ടായി മുപ്പത് ദിവസത്തിനകം നടത്തേണ്ടതാണ്.
എന്നാൽ, ഒരു പഞ്ചായത്തംഗത്തിന്റെ സ്ഥാനത്ത് ഒഴിവുണ്ടായിരിക്കുന്നതുമൂലം സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒഴിവു നികത്താൻ കഴിയാത്ത സംഗതിയിൽ, പഞ്ചായത്തംഗത്തിന്റെ ഒഴിവ് നികത്തി മുപ്പതു ദിവസത്തിനകം സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒഴിവ് നികത്തേണ്ടതാണ്.
(11) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയല്ലാത്ത ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനത്ത് ആകസ്മിക ഒഴിവുണ്ടായാൽ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ അതിലെ ഒരംഗത്തെ അതിന്റെ ചെയർമാനായി തിരഞ്ഞെടുക്കേണ്ടതാണ്.
(12) നിർണ്ണയിക്കപ്പെട്ട വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയല്ലാത്ത ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം അവതരിപ്പിക്കാവുന്നതും അപ്രകാരമുള്ള പ്രമേയം സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ആകെയുള്ള അംഗങ്ങളിൽ ഭൂരിപക്ഷത്തിൽ കുറയാതെയുള്ളവരുടെ പിന്തുണയോടുകൂടി പാസ്സാക്കുകയാ ണ്ടെങ്കിൽ ആ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാന്റെ ഉദ്യോഗം അവസാനിക്കുന്നതും അദ്ദേഹം സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻസ്ഥാനം ഉടൻ ഒഴിഞ്ഞതായി കണക്കാക്കേണ്ടതുമാണ്.
162.എ. സ്റ്റാന്റിംഗ് കമ്മിറ്റികൾ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ.
(1) പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റികൾ താഴെ പറയുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്, അതായത്:-
(എ) ഗ്രാമപഞ്ചായത്തിന്റെ,-
(i) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ധനകാര്യം, നികുതി, അക്കൗണ്ടുകൾ, ആഡിറ്റ്,ബഡ്ജറ്റ്, പൊതുഭരണം, നികുതിസംബന്ധമായ അപ്പീൽ, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് നല്കിയിട്ടില്ലാത്ത കാര്യങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;
(ii) വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന ആസൂത്രണം, സാമൂഹ്യവും സാമ്പത്തികവും പ്ലാനിംഗ്, സ്പെഷ്യൽ പ്ലാനിംഗ്, കൃഷി, മണ്ണുസംരക്ഷണം, സാമൂഹ്യവനവൽക്കരണം, മൃഗ സംരക്ഷണം, ക്ഷീരവികസനം, ചെറുകിട ജലസേചനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, പൊതുമരാമത്ത്, പാർപ്പിടസൗകര്യം, കെട്ടിട നിർമ്മാണങ്ങളുടെ നിയന്ത്രണം, വൈദ്യുതി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;
(iii) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പട്ടികജാതി-പട്ടികവർഗ്ഗ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷാ പ്രവർത്തനം, ചേരിപരിഷ്ക്കരണം, ദാരിദ്ര്യ നിർമ്മാർജ്ജനം, പൊതുവിതരണ സമ്പ്രദായം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;
(iv) ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി പൊതുജനാരോഗ്യം, ശുചീകരണം, ശുദ്ധജലവിതരണം (കുടിവെള്ളം), അഴുക്കുചാൽ, പരിസ്ഥിതി, വിദ്യാഭ്യാസം, കലയും സംസ്കാരവും വിനോദവും എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും; ആകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ notes on cases
(ബി) ബ്ലോക്ക് പഞ്ചായത്തിന്റെ,-
(i) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ധനകാര്യം, അക്കൗണ്ടുകൾ, ആഡിറ്റ്, ബഡ്ജറ്റ്, പൊതുഭരണം, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് നൽകിയിട്ടില്ലാത്ത കാര്യങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;
(ii) വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന ആസൂത്രണം, സാമൂഹ്യവും സാമ്പത്തി കവും പ്ലാനിംഗ്, കൃഷി, മൃഗസംരക്ഷണം, ചെറുകിടജലസേചനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, പൊതുമരാമത്ത്, പാർപ്പിട സൗകര്യം, വൈദ്യുതി, നീർമറി പരിപാലനം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;
(iii) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പട്ടികജാതി-പട്ടികവർഗ്ഗ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, സാമൂഹ്യക്ഷേമം, ദാരിദ്ര്യ നിർമ്മാർജ്ജനം, പൊതുവിതരണ സമ്പ്രദായം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;
(iv) ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി, പൊതുജനാരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, കലയും സംസ്ക്കാരവും വിനോദവും എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും; ആകുന്നു.
(സി) ജില്ലാ പഞ്ചായത്തിന്റെ,-
(i) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ധനകാര്യം, അക്കൗണ്ടുകൾ, ആഡിറ്റ്, ബഡ്ജറ്റ്, പൊതുഭരണം, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് നൽകിയിട്ടില്ലാത്ത കാര്യങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;
(ii) വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന ആസൂത്രണം, സാമൂഹ്യ സാമ്പത്തിക പ്ലാനിംഗ്, കൃഷി, മണ്ണുസംരക്ഷണം, മൃഗസംരക്ഷണം, ചെറുകിട ജലസേചനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, വൈദ്യുതി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;
(iii) പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി പൊതുമരാമത്ത്, പാർപ്പിട സൗകര്യം, സ്പെഷ്യൽ പ്ലാനിംഗ്, പരിസ്ഥിതി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;
(iv) ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;
(v) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സാമൂഹ്യക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും; ആകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) പഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക്, ഇതിലേക്കായി ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളാൽ നൽകപ്പെട്ട അധികാരങ്ങൾക്കും കർത്തവ്യങ്ങൾക്കും പുറമേ പഞ്ചായത്ത് ഭരമേൽപ്പിക്കുന്ന അതിന്റെ മറ്റ് അധികാരങ്ങളും കർത്തവ്യങ്ങളും നിർവ്വഹിക്കാവുന്നതാണ്.
(3) സ്റ്റാന്റിംഗ് കമ്മിറ്റി പാസ്സാക്കുന്ന ഏതൊരു പ്രമേയവും പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ വയ്ക്കേണ്ടതും അപ്രകാരമുള്ള പ്രമേയങ്ങളിൽ ആവശ്യമെന്ന് തോന്നുന്ന പക്ഷം വേണ്ട മാറ്റം വരുത്തുവാൻ പഞ്ചായത്തിന് അധികാരം ഉണ്ടായിരിക്കുന്നതുമാണ്.
(4) ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് അതിന്റെ ഭൂരിപക്ഷം അംഗങ്ങളുടെ രാജിമൂലമോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ കാര്യക്ഷമമായി അതിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുവാൻ കഴിയാത്തപക്ഷം അങ്ങനെയുള്ള സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പുനർരൂപീകരണം വരെ അതിന്റെ അധികാരങ്ങളും കർത്തവ്യങ്ങളും 162 ബി വകുപ്പ് പ്രകാരമുള്ള സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(5) 179-ാം വകുപ്പ് (11)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന എക്സ് ഒഫിഷ്യോ സെക്രട്ടറിമാർ ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ പങ്കെടുക്കേണ്ടതും, കമ്മിറ്റിക്ക് അതിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തതുകൊടുക്കേണ്ടതുമാണ്.
162 ബി. സ്റ്റിയറിംഗ് കമ്മിറ്റി.
(1) ഓരോ പഞ്ചായത്തിലും അതിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവർ അടങ്ങിയ ഒരു സ്റ്റിയറിംഗ് കമ്മിറ്റി ഉണ്ടായിരിക്കുന്നതും പ്രസിഡന്റ് പ്രസ്തുത കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കേണ്ടതുമാണ്.
(2) സ്റ്റിയറിംഗ് കമ്മിറ്റി സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മോനിട്ടർ ചെയ്യുകയും, പഞ്ചായത്ത് അതിന് ഭാരമേൽപ്പിക്കുന്ന മറ്റ് അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കുകയും ചെയ്യേണ്ടതാണ്.
163. പ്രവർത്തന കമ്മിറ്റികളുടെ രൂപീകരണം.
(1) ഓരോ പഞ്ചായത്തും ഇതിലേക്കായി ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, കൃഷി, ശുചീകരണം, വാർത്താവിനിമയം, പൊതു ജനാരോഗ്യം, വിദ്യാഭ്യാസം] തുടങ്ങിയ വിവിധ വിഷയങ്ങൾക്ക്, പഞ്ചായത്ത് അംഗങ്ങളും, പൊതു ജനക്ഷേമത്തിൽ താല്പര്യമുള്ളവരും പഞ്ചായത്ത് നാമനിർദ്ദേശം ചെയ്തവരുമായ മറ്റാളുകളുമടങ്ങിയ പ്രവർത്തന കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്:
എന്നാൽ, പഞ്ചായത്ത് നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
(2) പ്രവർത്തന കമ്മിറ്റികളുടെ അധികാരങ്ങളും ചമുതലകളും ഇതിലേക്കായി നിർണ്ണയിക്കപ്പെട്ടേക്കാവുന്ന പ്രകാരമുള്ളവ ആയിരിക്കുന്നതാണ്.
164. സബ് കമ്മിറ്റികളും വാർഡ് കമ്മിറ്റികളും.
(1) ഓരോ പഞ്ചായത്തിനും സ്റ്റാൻഡിംഗ് കമ്മിറ്റിയേയോ പ്രവർത്തന കമ്മിറ്റികളേയോ ഏതെങ്കിലും പണിയോ പദ്ധതിയോ പ്രൊജക്ടോ പ്ലാനോ നടപ്പിലാക്കുന്നതിൽ സഹായിക്കുന്നതിലേക്കായി പഞ്ചായത്തിലെ അംഗങ്ങളും പൊതു ജനക്ഷേമത്തിൽ താല്പര്യമുള്ളവരും പഞ്ചായത്ത് നാമനിർദ്ദേശം ചെയ്യുന്നവരുമായ മറ്റാളുകളുമടങ്ങിയ സബ് കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്:
എന്നാൽ, നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (1എ) ഗ്രാമപഞ്ചായത്തിലെ ഒരു നിയോജകമണ്ഡലത്തെ സംബന്ധിച്ച് വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ള ആളുകളിൽ അൻപതിൽ കുറയാത്ത ആളുകൾ പട്ടിക വർഗ്ഗത്തിൽപ്പെട്ട ആളുകളാണെങ്കിൽ അവർ ആ നിയോജകമണ്ഡലത്തിലെ ഭൂപ്രദേശത്തിലുൾപ്പെട്ട ഗ്രാമസഭയുടെ ഒരു സബ്കമ്മിറ്റിയായി കരുതേണ്ടതും ആ കമ്മിറ്റിക്ക് പട്ടികവർഗ്ഗ വികസനത്തെ സംബന്ധിച്ച ഗ്രാമസഭയ്ക്കുള്ള അതേ അധികാരങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കുന്നതുമാണ്.
(2) ഗ്രാമപഞ്ചായത്തിന്, ഓരോ നിയോജകമണ്ഡലത്തിനുംവേണ്ടി ആ നിയോജകമണ്ഡലത്തിന്റെ ആവശ്യങ്ങൾ പഠിച്ച് റിപ്പോർട്ടു നല്കുന്നതിനായി ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ അംഗവും ഗ്രാമപഞ്ചായത്ത് നാമനിർദ്ദേശം ചെയ്തതേക്കാവുന്ന തദ്ദേശനിവാസികളുമടങ്ങിയ വാർഡ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.
(3) (1)-ാം ഉപവകുപ്പിൻ കീഴിലും, (2)-ാം ഉപവകുപ്പിൻ കീഴിലും രൂപീകരിക്കുന്ന കമ്മിറ്റികളുടെ ഘടന, കാലാവധി, നടപടിക്രമം, ചുമതലകളുടെ സ്വഭാവം എന്നിവ ബന്ധപ്പെട്ട പഞ്ചായത്തിന്റെ ബൈലാകളിൽ നിർദ്ദേശിക്കേണ്ടതാണ്.
165. ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം.
(1) ഒരു പഞ്ചായത്തിന് ഒന്നോ അതിലധികമോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് അവർക്ക് കൂട്ടായി ഉത്തരവാദിത്വമുള്ള ഏത് ആവശ്യത്തിലേക്കുംവേണ്ടി പഞ്ചായത്ത് അങ്ങനെ തീരുമാനിക്കുകയോ സർക്കാർ അങ്ങനെ ആവശ്യപ്പെടുകയോ ചെയ്യുന്ന പക്ഷം ഒരു ജോയിന്റ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.
(2) ഒരു ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം, അധികാരങ്ങൾ, നടപടിക്രമം, കമ്മിറ്റിയിൽ സംജാതമാകുന്ന അഭിപ്രായഭിന്നതകൾ ഒത്തുതീർപ്പാക്കുന്ന രീതി എന്നിവകൾ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന പ്രകാരമുള്ള വിധത്തിലായിരിക്കേണ്ടതാണ്.
166. ഗ്രാമപഞ്ചായത്തിന്റെ അധികാരങ്ങളും കർത്തവ്യങ്ങളും ചുമതലകളും.
(1) മൂന്നാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങൾ സംബന്ധിച്ച ഗ്രാമപഞ്ചായത്തു പ്രദേശത്തെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ഗ്രാമപഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്.
എന്നാൽ, മൂന്നാം പട്ടികയിൽ അനിവാര്യ ചുമതലകളായി തരംതിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ഗ്രാമപഞ്ചായത്തു പ്രദേശത്തെ താമസക്കാർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യേണ്ടത് ഗ്രാമപഞ്ചായത്തിന്റെ കർത്തവ്യമാണ്.
(2) ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകൾക്കും സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സാമ്പത്തികവും സാങ്കേതികവും മറ്റു വിധത്തിലുള്ള സഹായങ്ങൾക്കും വിധേയമായി ഗ്രാമപഞ്ചായത്തിന് മൂന്നാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ
നടത്തുന്നതിനും അവയെ സംബന്ധിച്ച സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കുമുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും അവ നടപ്പാക്കുന്നതിനുമുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3)ഗ്രാമപഞ്ചായത്തിന് തൊഴിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും വികസന പ്രവർത്തനങ്ങൾ നടത്തുവാനും ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മാൻപവർ ബാങ്കുകൾ ആരംഭിക്കുവാനും ഉള്ള അധികാരം ഉണ്ടായിരിക്കുന്നതുമാണ്.
വിശദീകരണം.-മാൻപവർ ബാങ്കുകൾ എന്നാൽ ആവശ്യപ്പെടുന്നതനുസരിച്ച സേവനം നൽകുന്നതിന് സന്നദ്ധരായ പരിശീലനം നേടിയതും അല്ലാത്തതുമായ ആളുകളുടെ അറിയപ്പെടുന്ന വിവരങ്ങൾ അടങ്ങിയ ബാങ്ക് എന്നർത്ഥമാകുന്നതും ഇതിലേക്ക് ഗ്രാമപഞ്ചായത്ത് ഒരു രജിസ്റ്റർവച്ചുപോരേണ്ടതും അതിൽ നിർണ്ണയിക്കപ്പെട്ട മറ്റ് വിവരങ്ങൾ അടങ്ങിയിരിക്കുന്നതുമാണ്.
(4) സർക്കാരും ജില്ലാപഞ്ചായത്തും ബ്ലോക്കു പഞ്ചായത്തും, വിഭവങ്ങളുടെ ലഭ്യതയ്ക്കു വിധേയമായി, ഗ്രാമപഞ്ചായത്തുകൾക്ക് അവയുടെ ചുമതലകൾ നിർവ്വഹിക്കുന്നതിന് സാധ്യമാക്കുന്ന തിലേക്ക് ആവശ്യമായ സാമ്പത്തികവും സാങ്കേതികവും മറ്റുതരത്തിലുള്ളതുമായ സഹായങ്ങൾ നൽകേണ്ടതാണ്.
(5) മൂന്നാം പട്ടികയിൽ അക്കമിട്ടു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള എല്ലാ സഹായ ഗ്രാന്റുകളും സബ്സിഡികളും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുവഴി വിതരണം ചെയ്യേണ്ടതാണ്.
(6) സർക്കാർ, ഈ ആക്ടിന്റെ പ്രാരംഭത്തിനുശേഷം കഴിയുന്നത്ര വേഗം മൂന്നാം പട്ടികയിൽ പരാമർശിച്ചിരിക്കുന്ന സംഗതികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പദ്ധതികളും കെട്ടിടങ്ങളും മറ്റു വസ്തുവകകളും സ്വത്തുക്കളും ബാദ്ധ്യതകളും എല്ലാംതന്നെ ഗ്രാമപഞ്ചായത്തുകളിലേക്ക് കൈമാറ്റം ചെയ്യേണ്ടതും അപ്രകാരം കൈമാറുന്ന ഓരോ സ്ഥാപനവും ആ ഗ്രാമപഞ്ചായത്തിന്റെ പേരിലുള്ള സ്ഥാപനമായിരിക്കുന്നതും ആ പേരിനാൽ അത് അറിയപ്പെടുന്നതുമാണ്.
(7) ഗ്രാമപഞ്ചായത്ത്, അതിന് കൈമാറുന്ന സ്ഥാപനങ്ങളും പദ്ധതികളും സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും വിധേയമായും സംസ്ഥാന ദേശീയനയങ്ങൾക്ക് അനുസരണമായും ഭരണം നടത്തേണ്ടതാണ്.
(8) ഗ്രാമപഞ്ചായത്തിന് കൈമാറുന്ന വസ്തുവകകൾ വിൽക്കാനോ കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ കടപ്പെടുത്താനോ അതിന് അധികാരമുണ്ടായിരിക്കുന്നതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
167. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ചുമതലകളുടെയും സ്ഥാപനങ്ങളുടെയും പണികളുടെയും കൈമാറ്റം.
(1) നിർണ്ണയിച്ചേക്കാവുന്ന അപ്രകാരമുള്ള ചട്ടങ്ങൾക്കു വിധേയമായി, സർക്കാരിനോ ജില്ലാ പഞ്ചായത്തിനോ അഥവാ ബ്ലോക്കു പഞ്ചായത്തിനോ ഏതെങ്കിലും സ്ഥാപനത്തിന്റെ നടത്തിപ്പോ പരിപാലനമോ, ഏതെങ്കിലും പണികളുടെ നിർവ്വഹണമോ, പരിപാലനമോ, അല്ലെങ്കിൽ, ഏതെങ്കിലും അധികാരങ്ങളുടെ വിനിയോഗമോ അഥവാ ഗ്രാമപഞ്ചായത്തു പ്രദേശത്തിനുള്ളിൽ ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതോ അല്ലാത്തതോ ആയ ഏതെങ്കിലും അധികാരത്തിന്റെ വിനിയോഗമോ ഏതെങ്കിലും കർത്തവ്യങ്ങളുടെ നിർവ്വഹണമോ ഗ്രാമപഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യാവുന്നതാണ്.
(2) സർക്കാരിന്, ഗ്രാമപഞ്ചായത്തുകൾക്കു വിനിയോഗിക്കാവുന്ന ഇതിനുമുമ്പു പറഞ്ഞിട്ടുള്ള അധികാരങ്ങൾക്കും ചുമതലകൾക്കും പുറമെ, ഭൂനികുതിയുടെ പിരിവ്, സർവ്വേയുടെയും വില്ലേജിനെ സംബന്ധിച്ച റിക്കാർഡുകളുടെയും പരിപാലനം, ഗ്രാമ സ്ഥിതിവിവരക്കണക്കുകളുടെ ശേഖരണം, സർക്കാർ പ്രൈമറി സ്കൂളുകളിലും, ചികിത്സ പൊതുജനാരോഗ്യ മാതൃശിശുക്ഷേമസ്ഥാപനങ്ങൾ എന്നിവയുടെ പരിശോധനയും നിയന്ത്രണവും തുടങ്ങി, സർക്കാർ കാലാകാലങ്ങളിൽ പ്രത്യേകം പറഞ്ഞേക്കാവുന്നവയും, കൃഷി, മൃഗസംരക്ഷണം, വാർത്താവിനിമയം, ഗ്രാമവ്യവസായങ്ങൾ മണ്ണു സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വനസംരക്ഷണം, വന്യജീവിസംരക്ഷണം, അനാഥരുടെ സംരക്ഷണം, വയോജനസംരക്ഷണം, സാംസ്കാരിക പ്രവർത്തനം, അനൗപചാരിക വിദ്യാഭ്യാസം എന്നിവകളുടെ വികസനങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യവികസന ജോലികളുടെ നടത്തിപ്പ് തുടങ്ങിയ ഏതെങ്കിലും ചുമതലയുടെ നിർവ്വഹണമോ ഏതെങ്കിലും അധികാരത്തിന്റെ വിനിയോഗമോ, നിർണ്ണയിക്കപ്പെട്ടിട്ടുള്ള അപ്രകാരമുള്ള വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായി, സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവുവഴി ഒരു ഗ്രാമപഞ്ചായത്തിനെ അധികാരപ്പെടുത്താവുന്നതാണ്.
(3) നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള ചട്ടങ്ങൾക്കു വിധേയമായി, ഒരു ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടും സമ്മതിച്ചപ്രകാരമുള്ള നിബന്ധനകൾക്കു വിധേയമായും ഒരു ആൾക്കോ ആളുകളുടെ ഒരു നികായത്തിനോ പഞ്ചായത്തുപ്രദേശത്തുള്ള ഏതൊരു സ്ഥാപനത്തിന്റെയും നടത്തിപ്പും പരിപാലനവും ഗ്രാമപഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യാവുന്നതാണ്.
(4) സർക്കാരോ ജില്ലാ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ, അവർ അതതു സമയം ഗ്രാമപഞ്ചായത്തിന് (1)-ഉം (2)-ഉം ഉപവകുപ്പുകൾ പ്രകാരം കൈമാറ്റം ചെയ്ത ഏതെങ്കിലും സ്ഥാപനത്തിന്റെ നടത്തിപ്പിനോ/പരിപാലനത്തിനോ സംരക്ഷണത്തിനോ, അല്ലെങ്കിൽ, ഏതെങ്കിലും പണിയുടെ നിർവ്വഹണത്തിനോ പരിപാലനത്തിനോ, അല്ലെങ്കിൽ, ഏതെങ്കിലും അധികാരത്തിന്റെ വിനിയോഗത്തിനോ അഥവാ ഏതെങ്കിലും കർത്തവ്യത്തിന്റെ നിർവ്വഹണത്തിനോ വേണ്ട ചെലവുകൾ നേരിടുന്നതിന് അവരുടെ അഭിപ്രായത്തിൽ ആവശ്യമെന്ന് തോന്നുന്ന പ്രകാരമുള്ള തുക ഗ്രാമ പഞ്ചായത്ത് ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യുന്നത് നിയമാനുസൃതമായിരിക്കുന്നതാണ്.
168. പൊതുവായ ഡിസ്പെൻസറികളും ശിശുക്ഷേമ കേന്ദ്രങ്ങളും മറ്റും നടത്തൽ.
ഈ ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി, ഒരു ഗ്രാമ പഞ്ചായത്തിനോ അല്ലെങ്കിൽ രണ്ടോ അതിലധികമോ ഗ്രാമ പഞ്ചായത്തുകൾ കൂടിചേർന്നോ പൊതുവായ ഡിസ്പൻസറികളും ശിശുക്ഷേമ കേന്ദ്രങ്ങളും, സർക്കാർ നിർണ്ണയിച്ചേക്കാവുന്ന മറ്റു വിധത്തിലുള്ള സ്ഥാപനങ്ങളും സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
169. പൊതു റോഡുകൾ ഗ്രാമ പഞ്ചായത്തുകളിൽ നിക്ഷിപ്തമാക്കൽ.
(1) 1957-ലെ കേരള ഭൂസംരക്ഷണ ആക്റ്റി (1958-ലെ 8)ലോ തൽസമയം പ്രാബല്യത്തിലുള്ള മറ്റ് ഏതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും സർക്കാർ ദേശീയ പാതയോ സംസ്ഥാന പാതയോ മേജർ ജില്ലാ റോഡോ ആയി തരംതിരിച്ചിട്ടുള്ള റോഡുകൾ ഒഴികെ ഒരു പഞ്ചായത്തിന്റെ പ്രദേശത്തിനുള്ളിലുള്ള എല്ലാ പൊതുവഴികളും പാലങ്ങളും കലുങ്കുകളും കിടങ്ങുകളും അണകളും അവയ്ക്കു മുകളിലോ, വശങ്ങളിലോ ഉള്ള വേലികളും സംരക്ഷണ സംവിധാനവും അവയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ സ്വത്തില്ലാത്ത, എല്ലാ ഭൂമിയും സഹിതം, പഞ്ചായത്തുകൾക്ക്, അതായത്:-
(എ) ജില്ലാ പഞ്ചായത്തുകൾക്ക് : ഒന്നിൽ കൂടുതൽബ്ലോക്ക്പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിലുള്ള മേജർജില്ലാറോഡല്ലാത്ത എല്ലാ ജില്ലാറോഡുകളും;
(ബി) ബ്ലോക്ക് പഞ്ചായത്തുകൾക്ക് : ബ്ലോക്ക് പഞ്ചായത്തിന്റെ ഉള്ളിലുള്ളതും ഒന്നിൽ കൂടുതൽ ഗ്രാമ പഞ്ചായത്തിന്റ ഭൂപ്രദേശത്തിനുള്ളിലുള്ള മേജർ ജില്ലാ റോഡല്ലാത്ത ജില്ലാ റോഡുകളും വില്ലേജ് റോഡുകളും;
(സി) ഗ്രാമ പഞ്ചായത്തുകൾക്ക് : ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിലുള്ള മറ്റ് വില്ലേജ് റോഡുകളും പാതകളും വഴികളും,
അവയോട് ചേർന്നുള്ള എല്ലാ നടപ്പാതകളും കല്ലും മറ്റു സാധനങ്ങളും അവിടെ സ്ഥാപിച്ചിട്ടുള്ള മറ്റെല്ലാ സാധന സാമഗ്രികളും അപ്രകാരമുള്ള റോഡുകളിലോ അതിനോടു ചേർന്നോ അതിൻകീഴിലോ നിർമ്മിച്ചിട്ടുള്ള എല്ലാ അഴുക്കു ചാലുകളും കലുങ്കുകളും അവയോട് ചേർന്നുള്ള എല്ലാ പണികളും സാധനസാമഗ്രികളും പൂർണ്ണമായും കൈമാറ്റം ചെയ്തതായും അവയിൽ നിക്ഷിപ്തമായതായും കണക്കാക്കാവുന്നതാണ്.
(2) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, (1)-ാം ഉപവകുപ്പോ (4)-ാം ഉപവകുപ്പോ) പ്രകാരം പഞ്ചായത്തിലേക്ക് നിക്ഷിപ്തമായ പൊതുവഴികളേയും മറ്റു വസ്തതു വകകളെയും മറ്റു സാധന സാമഗ്രികളെയും സംബന്ധിച്ച സർക്കാരിന്റെ സർവ്വവിധ അവകാശങ്ങളും ബാദ്ധ്യതകളും അപ്രകാരം നിക്ഷിപ്തമായ തീയതി മുതൽ പഞ്ചായത്തിന്റെ അവകാശങ്ങളും ബാദ്ധ്യതകളും ആയിരിക്കുന്നതാണ്.
(3) (1)-ാം ഉപവകുപ്പിലോ (2)-ാം ഉപവകുപ്പിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിന് ഏതൊരു സമയത്തും ഗസറ്റ് വിജ്ഞാപനം വഴി, അപ്രകാരമുള്ള പൊതുവഴിയോ അഴുക്ക ചാലോ ഓടയോ ഡ്രയിനേജ് പണിയോ ടണലോ കലുങ്കോ ഈ ആക്റ്റിന്റെ പ്രവർത്തന പരിധിയിൽനിന്നും ഒഴിവാക്കാവുന്നതും, അതുപോലെതന്നെ അപ്രകാരമുള്ള ഒരു വിജ്ഞാപനം ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതും അതിനെത്തുടർന്ന് അവ സർക്കാരിലേക്ക് പുനർ നിക്ഷിപ്തമാകുന്നതുമാണ്.
എന്നാൽ, അപ്രകാരമുള്ള ഒരു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുൻപായി, സർക്കാർ ബന്ധപ്പെട്ട് പഞ്ചായത്തുമായി ആലോചിക്കേണ്ടതും, ആക്ഷേപം എന്തെങ്കിലുമുണ്ടെങ്കിൽ അവയ്ക്ക് അർഹമായ പരിഗണന നൽകേണ്ടതുമാണ്.
(4) സർക്കാരിന്, ഗസറ്റുവിജ്ഞാപനം വഴി ഗ്രാമപഞ്ചായത്തിലുള്ള ഏത് പൊതുവഴിയും അല്ലെങ്കിൽ ഏതൊരു വിഭാഗം പൊതുവഴികളും ഗ്രാമ പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യാനും നിക്ഷിപ്തമാക്കാനും ഉത്തരവ് പുറപ്പെടുവിക്കാവുന്നതും, അതോടെ, അപ്രകാരം കൈമാറ്റം ചെയ്യപ്പെട്ട വഴിയോ അല്ലെങ്കിൽ വഴികളോ, (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, എന്നാൽ ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകൾക്ക് വിധേയമായും, അപ്രകാരമുള്ള ഗ്രാമപഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും നിക്ഷിപ്തമാവുകയും ചെയ്യുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (5) (1)-ാം ഉപവകുപ്പു പ്രകാരമോ അല്ലെങ്കിൽ (4)-ാം ഉപവകുപ്പു പ്രകാരമോ ഒരു പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതും നിക്ഷിപ്തമായിട്ടുള്ളതും ആയ ഏതെങ്കിലും ഭൂമി, അത് പുറം പോക്കായിരുന്നാലും അല്ലെങ്കിലും, ഏതെങ്കിലും ആൾ പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ കൈവശപ്പെടുത്തുന്നത് നിയമ വിരുദ്ധമായിരിക്കുന്നതാണ്.
വിശദീകരണം. -സംശയ നിവാരണത്തിനായി, മേൽപ്പറഞ്ഞ ഏതെങ്കിലും ഭൂമിയുടെ മീതെയോ മുകളിലോ തൂങ്ങി കിടക്കുന്ന ഏതെങ്കിലും എടുപ്പോ ഉന്തിനിൽക്കുന്ന ഏതെങ്കിലും പണിയോ നിർമ്മിക്കുന്നത് അത് സ്ഥിരമായാലും താൽക്കാലികമായാലും അപ്രകാരമുള്ള ഭൂമിയെ കൈവശപ്പെടുത്തുന്നതായി കണക്കാക്കുന്നതാണെന്ന് ഇതിനാൽ പ്രഖ്യാപിക്കുന്നു.
170. പഞ്ചായത്തുകൾ റോഡുകൾ ശരിയായി സംരക്ഷിക്കണമെന്ന്.
(1) പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള റോഡുകളുടെ സംരക്ഷണവും അതിൽ അതിക്രമിച്ചു കടക്കുന്നത് തടയുന്നതും പഞ്ചായത്തിന്റെ ചുമതലയാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ഗ്രാമപഞ്ചായത്ത് അതിന്റെ ഭൂപ്രദേശത്തുള്ള എല്ലാ പൊതു റോഡുകളും പ്രധാന പൊതുവഴികളും, ചപ്പു ചവറുകളും മലിനജലവും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും ഇല്ലാതെ സൂക്ഷിക്കുകയും അങ്ങനെയുള്ള റോഡുകളിലും പൊതുവഴികളിലും അതിക്രമിച്ചു കടക്കുന്നതിൽ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്.
(3) ഗ്രാമ പഞ്ചായത്തിന് പൊതുറോഡുകളും പ്രധാന പൊതുവഴികളും ഓടകളും വൃത്തിയാക്കുമ്പോൾ അത് ശേഖരിക്കുന്ന ചപ്പു ചവറുകളും മലിനജലവും മറ്റ് ഉപയോഗശൂന്യമായ വസ്തതുക്കളും യുക്തമെന്നു തോന്നുന്ന രീതിയിൽ കൈയ്യൊഴിക്കാവുന്നതാണ്.
171. സമൂഹ സ്വത്തുക്കളോ വരുമാനമോ ഗ്രാമ പഞ്ചായത്തിൽ നിക്ഷിപ്തമാക്കൽ.
നാട്ടാചാരപ്രകാരം ഗ്രാമവാസികളുടെ പൊതുവകയായിട്ടുള്ളതോ അവരുടെ പ്രയോജനത്തിലേക്കുള്ളതോ, ഗ്രാമത്തിലെ ഭൂമി കൂട്ടായി കൈവശം വച്ചിരിക്കുന്ന ആളുകൾക്കു പൊതുവായി പ്രയോജനപ്പെടുന്നതിലേക്കോ അല്ലെങ്കിൽ ഒരു പ്രത്യേക വിവരണത്തിൽപെടുന്നതോ വളരെ ചെറിയ ഒരു ജലസേചന സ്രോതസ്സിൻകീഴിൽ വരുന്നതോ ആയ ഭൂമിയുടെ കൈവശക്കാർക്കു പ്രയോജനപ്പെടുന്നതിലേക്കോ ഭരിക്കപ്പെടുന്നതോ ആയ ഏതെങ്കിലും സ്വത്തോ വരുമാനമോ അവ മേല്പറഞ്ഞ ഗ്രാമവാസികളുടെയോ കൈവശക്കാരുടെയോ പ്രയോജനത്തിലേക്ക് ഭരിക്കുന്നതിനായി ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമാകുന്നതാണ്.
172. ബ്ലോക്ക് പഞ്ചായത്തുകളുടെ അധികാരങ്ങളും, കർത്തവ്യങ്ങളും ചുമതലകളും.
(1) നാലാം പട്ടികയിൽ ഇനം തിരിച്ചുപറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ബ്ലോക്ക് പഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്.
(2) ഈ ആക്റ്റിലെ മറ്റുവ്യവസ്ഥകൾക്കും സർക്കാരിന്റെ നിർദ്ദേശങ്ങൾക്കും വിധേയമായി, നാലാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ പരിപാലനത്തിനും അതിൽ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച സാമ്പത്തിക വികസനത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തുകൾക്ക് പരിപൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.
(3) സർക്കാരും ജില്ലാ പഞ്ചായത്തും, വിഭവങ്ങളുടെ ലഭ്യതയ്ക്കു വിധേയമായി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് അവരുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു പ്രാപ്തമാക്കുന്നതിലേക്ക് ആവശ്യമായ സാമ്പത്തികവും സാങ്കേതികവും മറ്റു തരത്തിലുള്ളതുമായ സഹായങ്ങൾ നൽകേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4) നാലാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് സർക്കാർ അനുവദിക്കുന്ന എല്ലാ സഹായക ഗ്രാന്റുകളും ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുവഴി വിതരണം ചെയ്യേണ്ടതാണ്.
(5) സർക്കാർ, ഈ ആക്റ്റിന്റെ പ്രാരംഭത്തിനുശേഷം കഴിയുന്നത്ര വേഗം നാലാം പട്ടികയിൽ പരാമർശിച്ചിരിക്കുന്ന സംഗതികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പദ്ധതികളും കെട്ടിടങ്ങളും മറ്റു വസ്തുവകകളും സ്വത്തുക്കളും ബാദ്ധ്യതകളും എല്ലാംതന്നെ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് കൈമാറ്റം ചെയ്യേണ്ടതും അപ്രകാരം കൈമാറുന്ന ഓരോ സ്ഥാപനവും ആ ബ്ലോക്ക് പഞ്ചായത്തിന്റെ പേരിലുള്ള സ്ഥാപനമായിരിക്കുന്നതും ആ പേരിനാൽ അത് അറിയപ്പെടുന്നതുമാണ്.
[(6) ബ്ലോക്ക് പഞ്ചായത്ത്, അതിനു കൈമാറുന്ന സ്ഥാപനങ്ങളും പദ്ധതികളും സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും വിധേയമായും സംസ്ഥാന ദേശീയ നയങ്ങൾക്കനുസരണമായും ഭരണം നടത്തേണ്ടതാണ്.
(7) ബ്ലോക്ക് പഞ്ചായത്തിന് കൈമാറുന്ന വസ്തുവകകൾ വിൽക്കാനോ കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ കടപ്പെടുത്താനോ അതിന് അധികാരമുണ്ടായിരിക്കുന്നതല്ല.
173. ജില്ലാ പഞ്ചായത്തുകളുടെ അധികാരങ്ങളും കർത്തവ്യങ്ങളും ചുമതലകളും.
(1) അഞ്ചാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രദേശത്തിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ജില്ലാ പഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്.
(2) ഈ ആക്റ്റിലെ മറ്റുവ്യവസ്ഥകൾക്കും സർക്കാരിന്റെ നിർദ്ദേശങ്ങൾക്കും വിധേയമായി, അഞ്ചാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിപാലനത്തിനും അതിൽ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച സാമ്പത്തിക വികസനത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും ജില്ലാ പഞ്ചായത്തുകൾക്ക് പരിപൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.
(3) സർക്കാർ, വിഭവങ്ങളുടെ ലഭ്യതയ്ക്കു വിധേയമായി, ജില്ലാ പഞ്ചായത്തുകൾക്ക് അവരുടെ ചുമതലകൾ നിർവ്വഹിക്കുവാൻ പ്രാപ്തമാക്കുന്നതിന് ആവശ്യമായ സാമ്പത്തികവും സാങ്കേതികവും മറ്റുതരത്തിലുള്ളതുമായ സഹായം നല്കേണ്ടതാണ്.
(4) അഞ്ചാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച സർക്കാർ അനുവദിച്ചിട്ടുള്ള എല്ലാ സഹായക ഗ്രാന്റുകളും ബന്ധപ്പെട്ട ജില്ലാ പഞ്ചായത്തുകൾ വഴി വിതരണം ചെയ്യേണ്ടതാണ്.
(5) സർക്കാർ, ഈ ആക്റ്റിന്റെ പ്രാരംഭത്തിനുശേഷം കഴിയുന്നതും വേഗം, അഞ്ചാം പട്ടികയിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, പദ്ധതികൾ, കെട്ടിടങ്ങൾ മറ്റു വസ്തുവകകളും സ്വത്തുക്കളും ബാദ്ധ്യതകളും എല്ലാം തന്നെ ജില്ലാ പഞ്ചായത്തുകളിലേക്ക് കൈമാറ്റം ചെയ്യേണ്ടതും അപ്രകാരം കൈമാറുന്ന ഓരോ സ്ഥാപനവും ആ ജില്ലാ പഞ്ചായത്തിന്റെ പേരിലുള്ള സ്ഥാപനമായിരിക്കുന്നതും ആ പേരിനാൽ അത് അറിയപ്പെടുന്നതുമാണ്.
(6) ജില്ലാ പഞ്ചായത്ത്, അതിനു കൈമാറുന്ന സ്ഥാപനങ്ങളും പദ്ധതികളും സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും വിധേയമായും സംസ്ഥാന ദേശീയ നയങ്ങൾക്കനുസരണമായും ഭരണം നടത്തേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (7) ജില്ലാ പഞ്ചായത്തിന് കൈമാറുന്ന വസ്തുവകകൾ വിൽക്കാനോ കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ കടപ്പെടുത്താനോ അതിന് അധികാരമുണ്ടായിരിക്കുന്നതല്ല.
173.എ. പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റി.
സർക്കാരിൽനിന്ന് പഞ്ചായത്തിന് കൈമാറ്റം ചെയ്യപ്പെട്ട ഓരോ പൊതുജനാരോഗ്യ സ്ഥാപനത്തിനും വേണ്ടി ചെയർമാനുൾപ്പെടെ പതിനഞ്ചു അംഗങ്ങളിൽ കൂടാതെയുള്ള ഒരു മാനേജിംഗ് കമ്മിറ്റി നിർണ്ണയിക്കപ്പെട്ട പ്രകാരം രൂപീകരിക്കേണ്ടതാണ്.
174. സർക്കാരിന്റെ അധികാരങ്ങളും ചുമതലകളും പഞ്ചായത്തുകളെ ഏല്പിച്ചു കൊടുക്കൽ.
(1) സർക്കാരിന് ഗസറ്റു വിജ്ഞാപനം വഴി, ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്യാത്ത ഏതെങ്കിലും സംഗതി സംബന്ധിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കിയേക്കാവുന്ന പ്രകാരം, അതിൽ പറഞ്ഞിട്ടുള്ള നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി, അതതുസമയം, ഏതുതലത്തിലുള്ള പഞ്ചായത്തിലേക്കും സർക്കാരിന്റെ ഏത് അധികാരങ്ങളും ചുമതലകളും ഏല്പിച്ചുകൊടുക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം സർക്കാർ ഒരു ചുമതല ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിനെ ഏല്പിച്ചു കൊടുക്കുന്നിടത്ത് ആ പഞ്ചായത്തിനെ അപ്രകാരം ഏല്പിക്കപ്പെട്ട ചുമതലകൾ നിർവ്വഹിക്കുന്നതിന് പ്രാപ്തമാക്കുന്നതിലേക്ക് ആവശ്യമായ അപ്രകാരമുള്ള ഫണ്ടും ഉദ്യോഗസ്ഥൻമാരെയും സർക്കാർ ആ പഞ്ചായത്തിലേക്ക് അനുവദിക്കേണ്ടതാണ്.
175. പഞ്ചായത്തുകൾ വികസനപദ്ധതികൾ തയ്യാറാക്കൽ.
(1) ഓരോ തലത്തിലുള്ള പഞ്ചായത്തും ഓരോ വർഷവും നിർണ്ണയിക്കപ്പെട്ട ഫാറത്തിലും രീതിയിലും തൊട്ടടുത്ത വർഷത്തേക്ക് അതതു പഞ്ചായത്തു പ്രദേശത്തിനുവേണ്ടി, അതിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകളുടെ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ കാര്യത്തിൽ, ഒരു വികസന പദ്ധതി തയ്യാറാക്കേണ്ടതും അതു നിർണ്ണയിക്കപ്പെട്ട തീയതിക്കു മുമ്പായി ജില്ലാ ആസൂത്രണ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതുമാണ്.
(2) ഗ്രാമപഞ്ചായത്ത്, വികസന പദ്ധതി തയ്യാറാക്കുന്നത് ഗ്രാമസഭകൾ അതിനു സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ടായിരിക്കേണ്ടതാണ്.
(3) കരടു വികസനപദ്ധതിയിൽ, സർക്കാർ വിനിർദ്ദേശിച്ചിട്ടുള്ള മേഖല തിരിച്ചുള്ള മുൻഗണനയും സബ്സിഡിക്കുള്ള മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നോ പട്ടികജാതി-പട്ടികവർഗ്ഗ വികസനത്തിനുള്ള പദ്ധതികൾക്ക് ആവശ്യമായ തുകകൾ പ്രത്യേകമായി വകകൊള്ളിച്ചിട്ടില്ലെന്നോ, പദ്ധതി തയ്യാറാക്കിയത് ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ അനുസരിച്ചല്ലെന്നോ ഉള്ള കാരണത്താൽ കരടു വികസന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തുവാൻ ജില്ലാ ആസൂത്രണ കമ്മിറ്റി നിർദ്ദേശിക്കുകയാണെങ്കിൽ, അപ്രകാരമുള്ള മാറ്റങ്ങൾ വരുത്തുവാൻ പഞ്ചായത്ത് ബാദ്ധ്യസ്ഥമായിരിക്കുന്നതാണ്.
(4) പഞ്ചായത്ത് വാർഷിക പദ്ധതികൾക്കും പഞ്ചവൽസര പദ്ധതികൾക്കും പുറമേ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനുവേണ്ടി, സ്പെഷ്യൽ പ്ലാനിംഗിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടും വിഭവസമ്പത്തും തുടർന്നുള്ള വികസനത്തിന്റെ ആവശ്യങ്ങളും പരിഗണിച്ചുകൊണ്ടും, പതിനഞ്ചു വർഷക്കാലത്തേക്ക് ദീർഘവീക്ഷണത്തോടുകൂടിയ ഒരു പദ്ധതി തയ്യാറാക്കേണ്ടതും അപ്രകാരമുള്ള പദ്ധതി ബന്ധപ്പെട്ട ജില്ലാ ആസൂത്രണ കമ്മിറ്റിക്ക് അയച്ചുകൊടുക്കേണ്ടതുമാണ്.
(5) ഇപ്രകാരമുള്ള വികസന പദ്ധതികളുടെ അന്തിമതീരുമാനം ഒരു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിന് വളരെ മുൻപ് തന്നെ കൈക്കൊളേളണ്ടതാണ്.
(6) ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ വികസന പദ്ധതിയുടെ പകർപ്പ് അതിന്റെ പ്രദേശം ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിനും, ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ വികസന പദ്ധതിയുടെ പകർപ്പ് അതിന്റെ പ്രദേശമുൾപ്പെടുന്ന ജില്ലാ പഞ്ചായത്തിനും അയച്ചു കൊടുക്കേണ്ടതാണ്.
176. നിർവ്വഹണത്തിനായി പദ്ധതികൾ പഞ്ചായത്തുകളെ ഭാരമേല്പിക്കൽ.
(1) തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിന്, ഏർപ്പെടുത്തണമെന്ന് അവർക്ക് ഉചിതമെന്നു തോന്നിയേക്കാവുന്ന വ്യവസ്ഥകൾക്ക് വിധേയമായി, ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ഉത്തരവുവഴി ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ ഇനം തിരിച്ചുപറഞ്ഞിട്ടുള്ള സംഗതികളുമായി ബന്ധപ്പെട്ട പദ്ധതികൾ ഉൾപ്പെടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അപ്രകാരമുള്ള പദ്ധതികളുടെ നിർവ്വഹണം ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിനെ ഭരമേല്പിക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പനുസരിച്ച്, സർക്കാർ ഒരു പദ്ധതി ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിനെ ഭരമേല്പിച്ചിട്ടുള്ളിടത്ത്, അവർ ആ പഞ്ചായത്തിനെ ആ പദ്ധതി നടപ്പിൽ വരുത്തുന്നതിനു പ്രാപ്തമാക്കുന്നതിലേക്ക് ആവശ്യമായ അപ്രകാരമുള്ള ഫണ്ടും ഉദ്യോഗസ്ഥൻമാരേയും അനുവദിക്കുകയും ചെയ്യേണ്ടതാണ്.
176.എ. പഞ്ചായത്തുകളുടെ വൈദ്യുത സംരംഭങ്ങൾക്കുമേലുള്ള നിയന്ത്രണം.
വൈദ്യുത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനും പ്രസരണം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടിയുള്ള ഏതെങ്കിലും സംരംഭങ്ങളുടെ മേൽ പഞ്ചായത്തിന്റെ ഭരണം 1910-ലെ വിദ്യുച്ഛക്തി ആക്റ്റി (1910-ലെ 9-ാം കേന്ദ്ര ആക്റ്റ്)നോ അഥവാ 1948-ലെ വിദ്യുച്ഛക്തി (വിതരണ) ആക്റ്റി (1948-ലെ 54-ാം കേന്ദ്ര ആക്റ്റ്)നോ കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് അതതു സമയങ്ങളിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കും പഞ്ചായത്തുകൾക്ക് അതിൻകീഴിൽ നൽകിയിട്ടുള്ള ലൈസൻസിന്റെ വ്യവസ്ഥകൾക്കുമോ വിരുദ്ധമല്ലാത്ത, നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
176ബി. പൊതു തെരുവുകളിൽ വിളക്കുവയ്ക്കുന്നതിനുള്ള ഏർപ്പാട്.
(1) ഗ്രാമ പഞ്ചായത്ത് അതിന്റെ ഭൂപ്രദേശത്തുള്ള പൊതു തെരുവുകളിൽ വിളക്കു വയ്ക്ക്പിക്കേണ്ടതും അതിലേക്കു അതിനു ആവശ്യമെന്നു തോന്നുന്ന വിളക്കുകൾക്കും പണികൾക്കും ഏർപ്പാടു ചെയ്യേണ്ടതും ആകുന്നു.
(2) (1)-ാം ഉപവകുപ്പിന്റെ ആവശ്യത്തിലേക്ക് സർക്കാർ നിശ്ചയിക്കുന്ന നിരക്കിലും നിർണ്ണയിക്കപ്പെട്ട മറ്റ് വ്യവസ്ഥകളിലും കേരള സംസ്ഥാന ഇലക്സ്ടിസിറ്റി ബോർഡ് ഗ്രാമ പഞ്ചായത്തിന് ആവശ്യമായ വൈദ്യുതോർജ്ജവും മറ്റ് സാങ്കേതിക സഹായവും നൽകേണ്ടതാണ്.
(3) (1)-ാം ഉപവകുപ്പിൽ എന്തു തന്നെ അടങ്ങിയിരുന്നാലും സർക്കാരിന് ഗ്രാമപഞ്ചായത്തുമായി കൂടി ആലോചിച്ച് സർക്കാർ അംഗീകാരമുള്ള ഏജൻസിയെക്കൊണ്ട് ഏതെങ്കിലും പൊതു തെരുവുകളിൽ ഒരു വിളക്കുവയ്പ്പ് സമ്പ്രദായം ഏർപ്പാട് ചെയ്യാവുന്നതാണ്.
(4) ഈ വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഗ്രാമപഞ്ചായത്തിനോ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ഒരു വിളക്ക് വയ്പ് സമ്പ്രദായം കൂട്ടായി ഏർപ്പാട് ചെയ്യാവുന്നതും പരിപാലിച്ചു പോരാവുന്നതുമാണ്.
177. സംഭാവനകളും ട്രസ്സുകളും സ്വീകരിക്കുന്നതിനുള്ള അധികാരം.
ഒരു പഞ്ചായത്തിന്, അതിന്റെ ഫണ്ട് ഏതെല്ലാം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാമോ അങ്ങനെയുള്ള ആവശ്യങ്ങളിൽ ഏതെങ്കിലും മുമ്പോട്ടു കൊണ്ടുപോകുന്നതുമായി മാത്രം ബന്ധപ്പെട്ട സംഭാവനകളും ട്രസ്സുകളും സ്വീകരിക്കാവുന്നതും, അവ ആ ആവശ്യങ്ങൾക്കായി മാത്രം വിനിയോഗിക്കേണ്ട തുമാണ്.
178. പഞ്ചായത്തുകൾക്കാവശ്യമായ സ്ഥാവരസ്വത്തുക്കൾ ആർജ്ജിക്കൽ.
ഈ ആക്റ്റ് പ്രകാരമോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ പ്രകാരമോ അഥവാ മറ്റേതെങ്കിലും നിയമപ്രകാരമോ, പഞ്ചായത്തിനെ ഏല്പിച്ചിട്ടുള്ള ചുമതലകളുടെ നിർവ്വഹണത്തോടനുബന്ധിച്ചുള്ള ഒരു പൊതു ഉദ്ദേശത്തിനുവേണ്ടി ഒരു പഞ്ചായത്തിന് ആവശ്യമായേക്കാവുന്ന ഏതെങ്കിലും സ്ഥാവരസ്വത്ത്, 1894-ലെ സ്ഥലമെടുപ്പ് ആക്റ്റി (1894-ലെ 1-ാം കേന്ദ്ര ആക്റ്റ്) ലെ വ്യവസ്ഥകളനുസരിച്ച വിലയ്ക്കെടുക്കാവുന്നതും, അപ്രകാരമുള്ള വസ്തതു സംബന്ധിച്ച ആ ആക്റ്റപ്രകാരമുള്ള പ്രതിഫലം നൽകിയതിനുശേഷവും അത് വിലയ്ക്കെടുക്കുന്നതിനുള്ള മറ്റു ചെലവുകൾ വഹിച്ചതിനുശേഷവും പ്രസ്തുത വസ്തു പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്തതായും നിക്ഷിപ്തമായിട്ടും നിലകൊള്ളുന്നതുമാണ്:
എന്നാൽ, ഈ വകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നുംതന്നെ ഏതെങ്കിലും പഞ്ചായത്തിനെ സ്വകാര്യ വിലയ്ക്കുവാങ്ങൽ മുഖാന്തിരമോ അഥവാ സൗജന്യമായ വിട്ടുകൊടുക്കൽ മുഖാന്തിരമോ സ്ഥാവര വസ്തതു ആർജ്ജിക്കുന്നതിൽ നിന്നും തടയുന്നതായി കണക്കാക്കാവുന്നതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
അദ്ധ്യായം XVI
പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും
179. സെക്രട്ടറിമാരുടെ നിയമനം
(1) ഓരോ പഞ്ചായത്തിനുംവേണ്ടി ഒരു സെക്രട്ടറിയെ നിയമിച്ചിരിക്കേണ്ടതും അയാൾ ഒരു സർക്കാർ ജീവനക്കാരൻ ആയിരിക്കേണ്ടതുമാണ്.
(2) പഞ്ചായത്ത്, സർക്കാർ അതതു സമയം നിശ്ചയിക്കാവുന്ന അപ്രകാരമുള്ള ശമ്പളവും അലവൻസുകളും സെക്രട്ടറിക്ക് കൊടുക്കേണ്ടതും അദ്ദേഹത്തിന്റെ അവധി അലവൻസ്, പെൻഷൻ, പ്രോവിഡന്റ് ഫണ്ട് എന്നിവയ്ക്കായി സർക്കാരിന്റെ കീഴിലുള്ള അയാളുടെ സേവന വ്യവസ്ഥകൾ പ്രകാരം അയാളോ അയാൾക്കുവേണ്ടിയോ കൊടുക്കേണ്ടതായ അംശദായങ്ങൾ പഞ്ചായത്തു കൊടു ക്കേണ്ടതുമാകുന്നു.
(3) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, സർക്കാർ, 1968-ലെ കേരള പബ്ലിക് സർവ്വീസസ് ആക്റ്റ് (1968-ലെ 19) പ്രകാരം ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളാൽ (1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെടുന്ന സെക്രട്ടറിമാരുടെ തരംതിരിവ്, അവരുടെ നിയമനസമ്പ്രദായം, സേവന വ്യവസ്ഥകൾ, ശമ്പളവും അലവൻസുകളും, അച്ചടക്കം, പെരുമാറ്റം എന്നിവ നിയന്ത്രിക്കേണ്ടതും, ആ ചട്ടങ്ങൾമൂലം സെക്രട്ടറിമാരും സർക്കാരിന് ആവശ്യമെന്നു തോന്നുന്ന മറ്റു സർക്കാർ ജീവനക്കാരോടൊപ്പം ഒന്നുകിൽ സംസ്ഥാനത്തിനൊട്ടാകെയോ അല്ലെങ്കിൽ ഓരോ ജില്ലയ്ക്കുമായോ ഒരു പ്രത്യേക സർവ്വീസായോ കേഡറായോ സംഘടിപ്പിക്കുന്നതിനുകൂടി വ്യവസ്ഥ ചെയ്യാവുന്നതുമാണ്.
(4) സർക്കാരിനോ അല്ലെങ്കിൽ സർക്കാർ അധികാരപ്പെടുത്തുന്ന ഏതെങ്കിലും അധികാരസ്ഥാനത്തിനോ ഒരു സെക്രട്ടറിയെ ഒരു പഞ്ചായത്തിൽ നിന്നും ഏതൊരു സമയത്തും സ്ഥലംമാറ്റാവുന്നതും, ഈ ആവശ്യത്തിലേക്കുവേണ്ടി വിളിച്ചുകൂട്ടുന്ന പഞ്ചായത്തിന്റെ ഒരു പ്രത്യേക യോഗത്തിൽ പഞ്ചായത്തിന്റെ അനുവദിക്കപ്പെട്ട അംഗസംഖ്യയിൽ കേവല ഭൂരിപക്ഷ വോട്ടിന്റെ പിൻബലത്തോടുകൂടി പഞ്ചായത്തു പാസ്സാക്കുന്ന പ്രമേയംമൂലം സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്യുകയാണെങ്കിൽ സർക്കാരോ, സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരസ്ഥനോ അങ്ങനെ ചെയ്യേണ്ടതുമാകുന്നു.
എന്നാൽ പഞ്ചായത്ത് അപ്രകാരമുള്ള പ്രമേയം പരിഗണിക്കുന്നതിനുമുമ്പ് ഒരു നിവേദനം നൽകുന്നതിനും ആവശ്യപ്പെടുന്നപക്ഷം പഞ്ചായത്തിന്റെയോ പ്രസിഡന്റിന്റെയോ മുമ്പാകെ പറയാനുള്ളത് പറയുന്നതിനും ഒരു അവസരം സെക്രട്ടറിക്ക് നൽകേണ്ടതാണ്.
(5) പഞ്ചായത്തിന്, അതിന്റെ സെക്രട്ടറിയുടെമേൽ അവർക്കു വേണ്ടി ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്കു വിധേയമായി ലഘു ശിക്ഷകൾ ചുമത്താൻ ക്ഷമതയുണ്ടായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (6) ഏതെങ്കിലും ലഘുശിക്ഷകൾ ചുമത്തിക്കൊണ്ടുള്ള പഞ്ചായത്തിന്റെ ഉത്തരവിനെതിരെ സർക്കാർ ഇതിലേക്കായി ചുമതലപ്പെടുത്തിയ അധികാരസ്ഥാനം (ചുവടെ 'അധികാരസ്ഥാനം’ എന്ന് പരാമർശിച്ചിരിക്കുന്നു) മുമ്പാകെ ഒരു അപ്പീൽ നൽകാവുന്നതാണ്.
(7) (6)-ാം ഉപവകുപ്പുപ്രകാരമുള്ള ഒരു അപ്പീൽ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ഫാറത്തിൽ ആയിരിക്കേണ്ടതും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന തീയതിക്കകം അങ്ങനെയുള്ള രീതിയിൽ സമർപ്പിച്ചിരിക്കേണ്ടതുമാണ്.
(8) (6)-ം ഉപവകുപ്പുപ്രകാരമുള്ള ഒരു അപ്പീൽ ലഭിച്ചതിൻമേൽ അധികാരസ്ഥാനം, അപ്പീൽ സമർപ്പിച്ച ആൾക്ക് പറയാനുള്ളതു പറയാൻ ഒരവസരം നൽകിയശേഷം, ഏതൊരു ഉത്തരവിനെതിരെയാണോ അപ്പീൽ നൽകിയിട്ടുള്ളത് ആ ഉത്തരവിനെ സ്ഥിരപ്പെടുത്തുകയോ റദ്ദാക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്യുകയോ, അഥവാ അതിന് യുക്തമായി തോന്നുന്ന അപ്രകാരമുള്ള മറ്റൊരു ഉത്തരവ് പാസ്സാക്കുകയോ ചെയ്യാവുന്നതുമാണ്.
(9) സർക്കാരിന് സ്വമേധയായോ അപേക്ഷ പ്രകാരമോ (8)-ാം ഉപവകുപ്പു പ്രകാരം അധികാര സ്ഥാനം പാസ്സാക്കിയ ഏതെങ്കിലും ഉത്തരവിന്റെ രേഖകൾ ആവശ്യപ്പെടാവുന്നതും അപ്രകാരമുള്ള ഉത്തരവു പുനഃപരിശോധന ചെയ്യാവുന്നതും, അതിനെ സംബന്ധിച്ച അവർക്ക് യുക്തമെന്ന് തോന്നുന്ന ഉത്തരവ് പാസ്സാക്കാവുന്നതുമാണ്.
എന്നാൽ, പുനഃപരിശോധിക്കപ്പെടേണ്ട ഉത്തരവ് അപേക്ഷകനു കിട്ടിയ തീയതി മുതൽ മുപ്പതു ദിവസം കഴിഞ്ഞതിനുശേഷം പുനഃപരിശോധനയ്ക്കു വേണ്ടിയുള്ള യാതൊരപേക്ഷയിൻമേലും നടപടിയെടുക്കേണ്ടതില്ലാത്തതുമാകുന്നു:
എന്നുമാത്രമല്ല, സർക്കാർ, ഏതെങ്കിലും കക്ഷിയെ ബാധിക്കുന്ന ഒരു ഉത്തരവ് ആ കക്ഷിക്ക് ഒരു നിവേദനം നൽകാനുള്ള ഒരു അവസരം ലഭിച്ചിട്ടില്ലാത്തപക്ഷം, പാസ്സാക്കാൻ പാടുള്ളതല്ല:
തന്നെയുമല്ല, പുനഃപരിശോധിക്കപ്പെടേണ്ട ഉത്തരവിന്റെ തീയതിക്കുശേഷം ഒരു വർഷത്തിലധികമായിട്ടുണ്ടെങ്കിൽ സർക്കാർ സ്വമേധയാ ഒരു പുനഃപരിശോധനയും നടത്താൻ പാടുള്ളതല്ല.
വിശദീകരണം.-ഈ വകുപ്പിലും 180-ഉം 181-ഉം വകുപ്പുകളിലും 'ലഘുശിക്ഷ' എന്നതിന് 1960-ലെ കേരള സിവിൽ സർവ്വീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസിൽ ലഘു ശിക്ഷയ്ക്കു നൽകിയിട്ടുള്ള അതേ അർത്ഥമാകുന്നു.
(10) സെക്രട്ടറിയുടെ പേരിൽ അച്ചടക്ക നടപടികൾ എടുക്കേണ്ടിവരുമ്പോൾ പ്രസിഡന്റിനു അദ്ദേഹത്തിനെതിരെ ഒരു അന്വേഷണം നടത്താനും ഒരു വലിയ ശിക്ഷ ചുമത്തേണ്ടി വരുമ്പോൾ പഞ്ചായത്തിന്റെ അംഗീകാരത്തോടു കൂടി സെക്രട്ടറിക്കു ബാധകമാകാവുന്ന ചട്ടങ്ങളിൻ കീഴിൽ മേൽ നടപടി നടത്തുന്നതിനും സർക്കാരിനോ സെക്രട്ടറിയെ നിയമിക്കാൻ അധികാരമുള്ള അധികാരസ്ഥനോ റിപ്പോർട്ടു ചെയ്യുന്നതിനും അധികാരമുണ്ടായിരിക്കുന്നതും സർക്കാരോ അങ്ങനെയുള്ള അധികാരസ്ഥനോ അപ്രകാരമുള്ള റിപ്പോർട്ട് കിട്ടിയാലുടൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതും അതിൻമേൽ എടുത്ത അന്തിമ തീരുമാനം പ്രസിഡന്റിനെ അറിയിക്കേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (11) സർക്കാരിന് പൊതുവായതോ, പ്രത്യേകമായതോ ആയ ഒരു ഉത്തരവ് മൂലം, പഞ്ചായത്തിന്റെ അധീനതയിൽ വിട്ടുകൊടുത്ത സർക്കാർ ഉദ്യോഗസ്ഥൻമാരെ പഞ്ചായത്തിന്റെ എക്സ്-ഒഫിഷ്യോ സെക്രട്ടറിമാരായി നിയമിക്കാവുന്നതും അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ അപ്രകാരം നിയമിക്കപ്പെടുന്നവർക്ക് സെക്രട്ടറിയുടെ എല്ലാ അധികാരങ്ങളും ചുമതലകളും ഉണ്ടായിരിക്കുന്നതുമാണ്.
180. പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും.
(1) കണ്ടിൻജന്റ് ജീവനക്കാർ ഒഴികെ, ഒരു പഞ്ചായത്തിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും സർക്കാർ ജീവനക്കാർ ആയിരിക്കുന്നതാണ്.
(2) പഞ്ചായത്തിലെ ഉദ്യോഗസ്ഥൻമാരുടെ നിയന്ത്രണം പഞ്ചായത്തിനായിരിക്കുന്നതാണ്.
(3) പഞ്ചായത്ത് ഉദ്യോഗസ്ഥൻമാർക്കും ജീവനക്കാർക്കും, സർക്കാർ അപ്പപ്പോൾ നിശ്ചയിച്ചേക്കാവുന്ന അങ്ങനെയുള്ള ശമ്പളവും ബത്തയും പഞ്ചായത്ത് നൽകേണ്ടതും സർക്കാരിന്റെ കീഴിലെ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ അവരുടെ സേവന വ്യവസ്ഥകൾ പ്രകാരം അവധിബത്ത, പെൻഷൻ, പ്രോവിഡന്റ് ഫണ്ട് എന്നിവയിലേക്ക് അവരോ അവർക്കുവേണ്ടിയോ നൽകേണ്ടതായ അംശദായങ്ങൾ നൽകേണ്ടതുമാണ്.
(4) ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിധേയമായി, 1968-ലെ കേരള പബ്ളിക് സർവ്വീസസ് ആക്റ്റ് (1968-ലെ 19) പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങളിൽ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും തരംതിരിവ് റിക്രൂട്ട്മെന്റിന്റെ സമ്പ്രദായങ്ങൾ, സേവന വ്യവസ്ഥകൾ, ശമ്പളവും ബത്തയും, അച്ചടക്കവും പെരുമാറ്റവും എന്നിവ സർക്കാർ നിയന്ത്രിക്കേണ്ടതും, അങ്ങനെയുള്ള ചട്ടങ്ങളിൽ ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് ഉദ്യോഗസ്ഥൻമാരേയോ ജീവനക്കാരേയോ സംസ്ഥാനമൊട്ടാകെയോ ഓരോ ജില്ലയ്ക്കു വേണ്ടിയോ ഒരു പ്രത്യേക സർവ്വീസായി രൂപീകരിക്കുന്നതിനു വ്യവസ്ഥ ചെയ്യാവുന്നതുമാണ്.
(5) ഒരേ തലത്തിലുള്ള രണ്ടോ അതിലധികമോ പഞ്ചായത്തുകൾക്ക്, നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്കു വിധേയമായും, ചട്ടങ്ങൾമൂലം രണ്ടിനും വേണ്ടിയോ അഥവാ എല്ലാവർക്കും വേണ്ടിയോ ഒരേ തരത്തിലുള്ള ഏതെങ്കിലും അധികാരങ്ങൾ വിനിയോഗിക്കുന്നതിനോ അഥവാ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനോ ഒരേ ഉദ്യോഗസ്ഥനേയോ അഥവാ ജീവനക്കാരേയോ നിയമിക്കാവുന്നതും ഇതിലേക്കായി അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരി ആവശ്യപ്പെടുന്നപക്ഷം അപ്രകാരം ചെയ്യേണ്ടതുമാകുന്നു.
(6) 1939-ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്റ്റിലും 1955-ലെ തിരുവിതാംകൂർ-കൊച്ചി പബ്ലിക് ഹെൽത്ത് ആക്റ്റിലും എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ വകുപ്പിലെ വ്യവസ്ഥകൾ പഞ്ചായത്തുകളിലെ പൊതുജനാരോഗ്യസ്ഥാപനങ്ങൾക്ക് ബാധകമായിരിക്കുന്നതാണ്.
(7) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിനു നിർണ്ണയിക്കാവുന്ന അങ്ങനെയുള്ള ചട്ടങ്ങൾക്ക് വിധേയമായും ബന്ധപ്പെട്ട പഞ്ചായത്തുകളുടെ അനുമതിയോടെയും,-
(എ) ഏതെങ്കിലും പഞ്ചായത്തിന്റെ സംഗതികളുടെ ആവശ്യത്തിലേക്ക് എൻജിനീയറിങ്ങ് ജീവനക്കാരേയും മറ്റു ജീവനക്കാരേയും നിയമിക്കാവുന്നതും അങ്ങനെയുള്ള ജീവനക്കാരിലെ അംഗങ്ങൾക്ക് നൽകിയ ശമ്പളവും ബത്തയും, സർക്കാരിന്റെ കീഴിലെ അവരുടെ സേവനവ്യവസ്ഥകൾ പ്രകാരം അവരോ അവർക്കുവേണ്ടിയോ നൽകേണ്ടതായ അവരുടെ അവധിബത്ത, പെൻഷൻ പ്രോവിഡന്റ് ഫണ്ട് എന്നിവയിലേക്കുള്ള അംശദായങ്ങളും സർക്കാരിന് അവരിൽനിന്നും ഈടാക്കാവുന്നതാകുന്നതും;
(ബി) ഏതെങ്കിലും തലത്തിലുള്ള രണ്ടോ അതിൽ കൂടുതലോ പഞ്ചായത്തുകളുടെ ആവശ്യത്തിലേക്കായി പൊതുവായി എൻജിനീയറിംഗ് ജീവനക്കാരെയോ അല്ലെങ്കിൽ മറ്റു ജീവനക്കാരെയോ നിയമിക്കാവുന്നതും അങ്ങനെയുള്ള ജീവനക്കാരിലെ അംഗങ്ങൾക്ക് നല്കിയിട്ടുള്ള ശമ്പളവും അലവൻസുകളും, സർക്കാർ സേവനവ്യവസ്ഥകളും ഉപാധികളും ആവശ്യപ്പെടുംവിധം അവരോ അവർക്കുവേണ്ടിയോ നല്കേണ്ടതായ അവരുടെ അവധി അലവൻസ്, പെൻഷൻ, പ്രൊവിഡന്റ് ഫണ്ട് എന്നിവയിലേക്കുള്ള അംശദായങ്ങൾ എന്നിവയുടെ ആനുപാതികമായ പങ്ക് ബന്ധപ്പെട്ട ഓരോ പഞ്ചായത്തിൽനിന്നും ഈടാക്കാവുന്നതും,
ആകുന്നു:
എന്നാൽ, സർക്കാരിന്, സാഹചര്യം അപ്രകാരം ആവശ്യപ്പെടുയാണെങ്കിൽ സർക്കാർ വകുപ്പുകളിലെ എൻജിനീയറിംഗ് ജീവനക്കാരേയും സാങ്കേതിക ജീവനക്കാരേയും കൂട്ടിചേർത്ത് അവരുടെ സേവനം ഒന്നോ അതിലധികമോ പഞ്ചായത്തുകളുടെ അധീനതയിൽ, മറ്റ് വകുപ്പുകളുടെ ജീവനക്കാരുടെ സംഗതിയിലെന്നപോലെ വിട്ടുകൊടുക്കലോ സ്ഥലം മാറ്റമോ കൊണ്ട് ലഭ്യമാക്കാവുന്നതാണ്.
എന്നിരുന്നാലും, പഞ്ചായത്തിന് നിർദ്ദിഷ്ട ജോലിക്കായി എൻജിനീയർമാരുടെ സേവനം ആവശ്യമുള്ള അടിയന്തിര സന്ദർഭങ്ങളിൽ സർക്കാർ വകുപ്പുകളിൽ നിന്നും അതിലേക്ക് എൻജിനീയർമാരെ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ലഭ്യമാക്കാൻ പ്രയാസമുള്ള പക്ഷം സർവ്വീസിനു പുറത്തുള്ള എൻജിനീയർമാരുടെ സേവനം സർക്കാർ ഇതിലേക്കായി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി ഏർപ്പെടുത്താവുന്നതാണ്.
(8) ഉണ്ടാക്കിയേക്കാവുന്ന അങ്ങനെയുള്ള ചട്ടങ്ങൾക്ക് വിധേയമായി, പഞ്ചായത്തിലെ ഉദ്യോഗസ്ഥൻമാർക്കും ജീവനക്കാർക്കും അവധി അനുവദിക്കുന്നതിനുള്ള അധികാരം സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(9) ഒരു പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ മേൽ ലഘു ശിക്ഷകൾ ചുമത്തുന്നതിന്, ഇതിലേക്കായി ഉണ്ടാക്കിയേക്കാവുന്ന അങ്ങനെയുള്ള ചട്ടങ്ങൾക്ക് വിധേയമായി ആ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.
(10) ലഘുശിക്ഷ ചുമത്തിക്കൊണ്ടുള്ള പഞ്ചായത്തിന്റെ ഉത്തരവിനെതിരെ ഒരു അപ്പീൽ സർക്കാർ ഇതിലേക്കായി ചുമതലപ്പെടുത്തുന്ന അധികാരസ്ഥാനം (ഇതിനുശേഷം 'അധികാരസ്ഥാനം' എന്നു പരാമർശിച്ചിരിക്കുന്നു) ബോധിപ്പിക്കാവുന്നതാണ്.
(11) (10)-ാം ഉപവകുപ്പു പ്രകാരമുള്ള ഒരു അപ്പീൽ നിർണ്ണയിച്ചേക്കാവുന്ന അങ്ങനെയുള്ള ഫാറത്തിലും അങ്ങനെയുള്ള സമയത്തിനുള്ളിലും രീതിയിലും സമർപ്പിക്കേണ്ടതാണ്.
(12) അധികാരസ്ഥാനത്തിന്, (10)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു അപ്പീൽ ലഭിക്കുമ്പോൾ അപ്പീൽ നൽകിയ ആളിന് പറയുവാനുള്ളത് പറയുവാൻ ഒരു അവസരം നൽകിയശേഷം അപ്പീലിനാധാരമായ ഉത്തരവ് സ്ഥിരപ്പെടുത്തുകയോ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാവുന്നതും അല്ലെങ്കിൽ യുക്തമെന്ന് അത് കരുതുന്ന അങ്ങനെയുള്ള ഉത്തരവ് പാസ്സാക്കാവുന്നതുമാണ്.
(13) സർക്കാരിന്, (12)-ാം ഉപവകുപ്പിൻകീഴിൽ പാസ്സാക്കിയ ഏതൊരു ഉത്തരവും സംബന്ധിച്ച രേഖകൾ സ്വമേധയായോ അപേക്ഷയിൻമേലോ ആവശ്യപ്പെടാവുന്നതും അങ്ങനെയുള്ള ഉത്തരവ് പുനഃപരിശോധിക്കാവുന്നതും അതിനെ സംബന്ധിച്ച അവർക്ക് ഉചിതമെന്ന് തോന്നുന്ന ഉത്തരവ് പാസ്സാക്കാവുന്നതുമാണ്.
എന്നാൽ, പുനഃപരിശോധന ചെയ്യുവാനുള്ള യാതൊരു അപേക്ഷയും പുനഃപരിശോധനയ്ക്ക വിധേയമാക്കാനുള്ള ഉത്തരവ് അപേക്ഷകന് കിട്ടിയ തീയതി മുതൽ മുപ്പത് ദിവസം കഴിഞ്ഞാൽ പരിഗണിക്കാൻ പാടുള്ളതല്ല:
എന്നു മാത്രമല്ല, ഒരു കക്ഷിയെ ബാധിക്കുന്ന യാതൊരു ഉത്തരവും അയാൾക്ക് ഒരു നിവേദനം ബോധിപ്പിക്കുവാനുള്ള അവസരം നൽകിയ ശേഷമല്ലാതെ സർക്കാർ പാസ്സാക്കുവാൻ പാടുള്ളതല്ല.
എന്നുതന്നെയുമല്ല, പുനഃപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ഉത്തരവിന്റെ തീയതി കഴിഞ്ഞ ഒരു വർഷം കഴിഞ്ഞാൽ സർക്കാർ സ്വമേധയാ ഒരു പുനഃപരിശോധനയും നടത്താൻ പാടില്ലാത്തതാകുന്നു.
(14) പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ പേരിൽ അച്ചടക്ക നടപടി എടുക്കേണ്ടി വരുമ്പോൾ പ്രസിഡന്റിനു ആ ഉദ്യോഗസ്ഥനോ, ജീവനക്കാരനോ എതിരെ അന്വേഷണം നടത്താവുന്നതും വലിയ ശിക്ഷ നൽകേണ്ടിവരുന്ന സംഗതിയിൽ അയാളെ പഞ്ചായത്ത് സർവ്വീസിൽ നിയമിക്കാൻ അധികാരമുള്ള അധികാരസ്ഥന് പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി മേൽനടപടിക്കായി റിപ്പോർട്ട് ചെയ്യാൻ അധികാരമുള്ളതും അപ്രകാരമുള്ള അധികാരസ്ഥൻ റിപ്പോർട്ടു കിട്ടിയാലുടൻ ആവശ്യമായ നടപടികൾ കൈക്കൊളേളണ്ടതും അതിൻമേൽ എടുത്ത തീരുമാനം പ്രസിഡന്റിനെ അറിയിക്കേണ്ടതുമാണ്.
181. സർക്കാരിന് അതിന്റെ ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടേയും സേവന ങ്ങൾ പഞ്ചായത്തുകൾക്ക് വിട്ടുകൊടുക്കുവാനുള്ള അധികാരം.
(1) നിർണ്ണയിക്കപ്പെട്ടേക്കാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വുന്ന അങ്ങനെയുള്ള വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി, ഈ ആക്റ്റ് പ്രകാരം പഞ്ചായത്തിന്, കൽപ്പിച്ചുകൊടുത്തതോ ഏൽപ്പിച്ച് കൊടുത്തതോ ആയ ഏതെങ്കിലും പദ്ധതി, പ്രോജക്റ്റ്, പ്ലാൻ എന്നിവ നടപ്പാക്കുന്നതിലേക്ക് ആവശ്യമായേക്കാവുന്ന സർക്കാർ ഉദ്യോഗസ്ഥൻമാ രുടെയും ജീവനക്കാരുടെയും സേവനങ്ങൾ സർക്കാർ പഞ്ചായത്തിലേക്ക് വിട്ടുകൊടുക്കേണ്ടതാണ്. ഈ ആക്റ്റ് പ്രകാരം പഞ്ചായത്തുകൾക്കായി കൈമാറുന്ന സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും പൂർണ്ണമായ നിയന്ത്രണവും മേൽനോട്ടവും അതതു പഞ്ചായത്തുകളിൽ നിക്ഷിപ്തമായിരിക്കുന്ന താണ്. സർക്കാർ പഞ്ചായത്തുകളിലേക്ക് കൈമാറുന്ന വിഷയങ്ങൾക്ക് തൽസമയം നിലവിലുള്ള സംസ്ഥാന പദ്ധതി വിഹിതവും വാർഷിക ബഡ്ജറ്റ് വിഹിതവും പൂർണ്ണമായി അതതു പഞ്ചായത്തുകൾക്ക് നൽകേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ ജീവനക്കാരനോ എതിരെ അച്ചടക്ക നടപടികൾ ആരംഭിക്കേണ്ടതായി വന്നാൽ ബന്ധപ്പെട്ട പഞ്ചായത്തു പ്രസിഡന്റിന് അങ്ങനെയുള്ള ഉദ്യോഗസ്ഥനോ ജീവനക്കാരനോ എതിരെ അന്വേഷണം നടത്തി, സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
(3) (2)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഇതിലേക്കായി ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏത് ഉദ്യോഗസ്ഥനും ജീവനക്കാരനും എതിരെ ലഘുശിക്ഷകൾ ചുമത്താൻ ഒരു പഞ്ചായത്തിന് അധികാരിതയുണ്ടായിരിക്കുതാണ്.
(4) (1)-ാം ഉപവകുപ്പുപ്രകാരം പഞ്ചായത്തിലേക്ക് വിട്ടുകൊടുത്ത സർക്കാർ ഉദ്യോഗസ്ഥൻമാരോ, ജീവനക്കാരോ ആ പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരോ ജീവനക്കാരോ ആയിരുന്നാലെന്നപോലെ, അവരുടെ സാധാരണ ചുമതലകൾക്കു പുറമേ പഞ്ചായത്ത് അവർക്ക് ഏൽപ്പിച്ചു കൊടുക്കുന്ന ബന്ധപ്പെട്ട മറ്റു ചുമതലകളും നിർവ്വഹിക്കേണ്ടതാണ്.
(5) (1)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്തിലേക്കു വിട്ടുകൊടുത്ത ഉദ്യോഗസ്ഥൻമാരും ജീവനക്കാരും, പഞ്ചായത്തിന് ഈ ആക്സ്റ്റോ മറ്റേതെങ്കിലും നിയമപ്രകാരമോ കൽപ്പിച്ചുകൊടുക്കുകയോ ഏൽപ്പിച്ചു കൊടുക്കുകയോ ചെയ്തിട്ടില്ലാത്ത സർക്കാരിന്റെ ഏതെങ്കിലും സ്കീമോ പദ്ധതിയോ, പ്ലാനോ നടപ്പിലാക്കുന്നതുൾപ്പെടെയുള്ള പണികൾ ചെയ്യുന്നതിന് ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.
(6) സർക്കാരിൽ നിന്നും പഞ്ചായത്തിലേക്ക് കൈമാറ്റപ്പെട്ട ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടേയും ശമ്പളവും അലവൻസും മറ്റു ആനുകൂല്യങ്ങളും ബന്ധപ്പെട്ട പഞ്ചായത്ത് അത്തരം ചെലവുകൾ വഹിക്കുവാൻ പ്രാപ്തരാണെന്നു സർക്കാർ തീരുമാനിക്കുന്നതുവരെ സർക്കാർ നൽകേണ്ടതാണ്.
182. സെക്രട്ടറിയുടെ അധികാരങ്ങളും ചുമതലകളും.
-ഈ ആക്റ്റിലെ വ്യവസ്ഥകൾക്കും അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾക്കും വിധേയമായി സെക്രട്ടറി പഞ്ചായത്തിന്റെ കാര്യ നിർവ്വഹണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക്,-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (i) പഞ്ചായത്തിന്റെയും സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും യോഗങ്ങളിൽ പങ്കെടുക്കേണ്ടതും, ഉപദേശക നിലയിൽ മാത്രം ചർച്ചകളിൽ പങ്കെടുക്കാവുന്നതും, എന്നാൽ ഒരു പ്രമേയം അവതരിപ്പിക്കുവാനോ വോട്ട് ചെയ്യുവാനോ അവകാശമുണ്ടായിരിക്കുന്നതല്ലാത്തതും:
എന്നാൽ, സെക്രട്ടറി പഞ്ചായത്തിന്റെ പരിഗണനയ്ക്കു വരുന്ന ഏതൊരു സംഗതിയിലും അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തേണ്ടതും, അജണ്ടയിലെ ഓരോ ഇനവും സെക്രട്ടറിയുടെ വ്യക്തമായ അഭിപ്രായം സഹിതം പഞ്ചായത്തിന്റെ മുമ്പാകെ വയ്ക്കക്കേണ്ടതുമാണ്:
എന്നുമാത്രമല്ല, പഞ്ചായത്ത് പാസാക്കിയ ഏതൊരു പ്രമേയവും, (iii)-ാം ഖണ്ഡപ്രകാരം സർക്കാരിന് റഫർ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി കരുതുകയാണെങ്കിൽ, അദ്ദേഹം ആ അഭിപ്രായം എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
(ii) പഞ്ചായത്തിന്റെ ഏത് കമ്മിറ്റിയുടെയും യോഗത്തിൽ അതിൽ ആദ്ധ്യക്ഷം വഹിക്കുന്ന ആൾ ആവശ്യപ്പെട്ടാൽ പങ്കെടുക്കേണ്ടതും;
(iii) പഞ്ചായത്തിന്റെ പ്രമേയങ്ങൾ നടപ്പിൽ വരുത്തേണ്ടതും ആകുന്നു.
എന്നാൽ, പഞ്ചായത്ത് പാസ്സാക്കിയ ഏതെങ്കിലും പ്രമേയം നിയമാനുസൃതം പാസ്സാക്കിയതല്ലെന്നോ, ഈ ആക്റ്റോ മറ്റേതെങ്കിലും ആക്റ്റോ പ്രകാരം നൽകിയിട്ടുള്ള അധികാരസീമ ലംഘിച്ചതാണെന്നോ അല്ലെങ്കിൽ അത് നടപ്പാക്കിയാൽ മനഷ്യജീവനോ ആരോഗ്യത്തിനോ പൊതു സുരക്ഷക്കോ അപ്രകടമാകുവാൻ സാദ്ധ്യതയുള്ളതാണെന്നോ സെക്രട്ടറിക്ക് അഭിപ്രായമുള്ളപക്ഷം, അദ്ദേഹം ആ പ്രമേയം പുനരവലോകനം ചെയ്യാൻ പഞ്ചായത്തിനോട് രേഖാമൂലം ആവശ്യപ്പെടേണ്ടതും, പഞ്ചായത്ത് അത് പുനരവലോകനം ചെയ്യുന്ന സമയത്ത് തന്റെ അഭിപ്രായങ്ങൾ പറയേണ്ടതും അതിനുശേഷവും പഞ്ചായത്ത് അതിന്റെ ആദ്യതീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണെങ്കിൽ, വിവരം പ്രസിഡന്റിനെ അറിയിച്ചശേഷം, സംഗതി തീരുമാനത്തിനായി സർക്കാരിന് റഫർ ചെയ്യേണ്ടതും, പതിനഞ്ച് ദിവസംവരെ സർക്കാരിന്റെ തീരുമാനം ലഭിക്കാതിരുന്നാൽ പ്രസ്തുത പ്രമേയം നടപ്പിലാക്കേണ്ടതും വിവരം സർക്കാരിനെ അറിയിക്കേണ്ടതുമാണ്.
(iv) പ്രസിഡന്റിന്റെ പൊതുവായുള്ള മേൽനോട്ടത്തിനും നിയന്ത്രണത്തിനും വിധേയമായി പഞ്ചായത്തിന്റെ കീഴിൽ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥൻമാരേയും ജീവനക്കാരേയും നിയന്ത്രിക്കേണ്ടതാണ്;
(v) ഈ ആക്റ്റ് മൂലമോ അതിൻകീഴിലോ സെക്രട്ടറിക്ക് പ്രത്യേകമായി ചുമത്തിയതോ നൽകി തോ ആയ എല്ലാ കർത്തവ്യങ്ങളും നിർവ്വഹിക്കേണ്ടതും എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടതുമാണ്.
(vi) പ്രസിഡന്റ് ഏൽപ്പിച്ചുകൊടുക്കുന്ന ചെലവുകൾ ചെയ്യേണ്ടതാണ്;
(vii) പഞ്ചായത്ത് അധികൃതമാക്കിയ എല്ലാവിധ ചെലവുകൾക്കുമുള്ള തുകകൾ ചെക്കായോ പണമായോ നൽകേണ്ടതാണ്;
(viii) പഞ്ചായത്ത് ഫണ്ടിന്റെ സുരക്ഷിതമായ സൂക്ഷിപ്പിന് ഉത്തരവാദിയായിരിക്കുന്നതാണ്;
(ix) പഞ്ചായത്തിന്റെ വരവ് ചെലവ് കണക്കുകൾ വച്ചുപോരുകയും സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്;
(x) പഞ്ചായത്ത് യോഗങ്ങളുടെയും നടപടി ക്രമങ്ങളുടെയും രേഖകൾ സൂക്ഷിക്കേണ്ടതാണ്; കൂടാതെ
(xi) 180-ാം വകുപ്പിൽ പരാമർശിക്കുന്ന പഞ്ചായത്ത് ജീവനക്കാരുടെ മേൽ ശിക്ഷണനടപടികൾ സ്വീകരിക്കുവാൻ അധികാരമുണ്ടായിരിക്കുന്നതുമാണ്..
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (xii) തൊട്ടടുത്ത മാസത്തിലെ പത്താം തീയതിക്കുമുൻപോ, അല്ലെങ്കിൽ തൊട്ടടുത്ത മാസത്തിലെ ആദ്യത്തെ യോഗത്തിലോ, പഞ്ചായത്തിന്റെ മാസആക്കൗണ്ടുകൾ ധനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി മുൻപാകെ വയ്ക്കക്കേണ്ടതാണ്;
(xiii) വാർഷിക അക്കൗണ്ടും തൊട്ടുമുമ്പത്തെ സാമ്പത്തികവർഷത്തിലെ ഡി. സി. ബി. സ്റ്റേറ്റുമെന്റും തയ്യാറാക്കേണ്ടതും, അടുത്ത സാമ്പത്തിക വർഷം ജൂൺ മുപ്പതാം തീയതിക്കു മുമ്പായി പഞ്ചായത്ത് മുമ്പാകെ വയ്ക്കക്കേണ്ടതുമാണ്;
(xiv) സർക്കാരോ ഏതെങ്കിലും ആഡിറ്റ് അധികാരിയോ ആവശ്യപ്പെടുമ്പോൾ റിട്ടേണുകളും അക്കൗണ്ടുകളും സ്റ്റേറ്റുമെന്റും മറ്റു വിവരങ്ങളും നൽകേണ്ടതാണ്;
(xv) പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ പരിശോധിക്കുകയോ പരിശോധിപ്പിക്കുകയോ ചെയ്യേണ്ടതാണ്;
(xvi) പഞ്ചായത്തിന്റേയും സ്റ്റാൻഡിംഗ് കമ്മിറ്റികളുടേയും നിർവ്വഹണകമ്മിറ്റികളുടേയും അതുപോലെയുള്ള മറ്റു കമ്മിറ്റികളുടേയും ഗ്രാമസഭയുടേയും റിക്കാർഡുകൾ സൂക്ഷിക്കേണ്ടതാണ്;
(xvii) വാർഷിക പദ്ധതികളും പഞ്ചവൽസര പദ്ധതികളും തയ്യാറാക്കുന്നത് സർക്കാർ നിശ്ചയിച്ച സമയത്തിനുള്ളിൽതന്നെ ജില്ലാ ആസൂത്രണ കമ്മിറ്റിക്ക് അത് അംഗീകരിക്കത്തക്കവിധത്തിൽ സമന്വയിപ്പിക്കേണ്ടതാണ്;
(xvi) പദ്ധതിക്കുവേണ്ട ഫണ്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുകയും സർക്കാർ ഉത്തരവനുസരിച്ചുള്ള യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് അതിന് നൽകേണ്ടതുമാണ്;
183. സെക്രട്ടറിയുടെ കർത്തവ്യങ്ങൾ ചില സംഗതികളിൽ മറ്റ് ഉദ്യോഗസ്ഥൻമാർ നിർവ്വഹിക്കൽ
സർക്കാരിനോ അവർ അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരസ്ഥനോ സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവ് മൂലം, പഞ്ചായത്തിൽ ജോലിചെയ്യുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെ സെക്രട്ടറിയുടെ അസാന്നിദ്ധ്യത്തിൽ അയാളുടെ എല്ലാമോ ഏതെങ്കിലുമോ കർത്തവ്യങ്ങൾ നിർവ്വഹിക്കാൻ അധികാരപ്പെടുത്താവുന്നതാണ്.
184. സെക്രട്ടറിയുടെ ചുമതലകൾ ഏല്പിച്ചുകൊടുക്കൽ
സെക്രട്ടറിക്ക് പ്രസിഡന്റിന്റെ അനുമതിയോടെ, താൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി, രേഖാമൂലമുള്ള ഉത്തരവുമൂലം തന്റെ ഏതെങ്കിലും ചുമതലകൾ പഞ്ചായത്തിലെ ഏത് ഉദ്യോഗസ്ഥനും ഏൽപ്പിച്ച് കൊടുക്കാവുന്നതാണ്.
185. കത്തിടപാട് നടത്തേണ്ട മാർഗ്ഗം.
(1) പ്രസിഡന്റിന് പഞ്ചായത്തിലെ എല്ലാ റിക്കാർഡുകളും നോക്കുവാൻ പൂർണ്ണസ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്.
(2) സെക്രട്ടറിയിൽ നിന്നും സർക്കാരിലേക്കും സർക്കാരിലെ ജില്ലാതല പദവിയിൽ കുറയാത്ത പദവിയിലുള്ള മറ്റ് അധികാര സ്ഥാനങ്ങളിലേക്കും മറിച്ചും ഉള്ള എല്ലാ ഔദ്യോഗിക കത്തിടപാടുകളും പ്രസിഡന്റ് മുഖേന നടത്തേണ്ടതാണ്. എന്നാൽ, പ്രസിഡന്റ് ഇതിലേക്കായി പൊതുവായോ പ്രത്യേകമായോ ഉള്ള ഉത്തരവുമൂലം സെക്രട്ടറിയെ അധികാരപ്പെടുത്തിയതൊഴികെ സർക്കാരിലേക്കോ മറ്റ് അധികാര സ്ഥാനങ്ങളിലേക്കോ അയയ്ക്കുന്ന എല്ലാ കത്തുകൾക്കും പ്രസിഡന്റിന്റെ അംഗീകാരമോ അദ്ദേഹത്തിന്റെ കയ്യൊപ്പോ ഉണ്ടായിരിക്കേണ്ടതാണ്.
എന്നുമാത്രമല്ല, ഈ ആക്റ്റിലേയോ അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയോ ഏതെങ്കിലും വ്യവസ്ഥകൾക്കു വിരുദ്ധമായി പഞ്ചായത്ത് പാസ്സാക്കിയ പ്രമേയത്തെ സംബന്ധിച്ചും സർക്കാർ ആവശ്യപ്പെടുന്ന ഏതെങ്കിലും വിവരമോ സ്റ്റേറ്റുമെന്റോ റിക്കാർഡോ നൽകുന്നതിലേക്കും സെക്രട്ടറിക്ക സർക്കാരുമായി നേരിട്ട് കത്തിടപാടുകൾ നടത്താവുന്നതാണ്..
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) പ്രസിഡന്റ് മുഖേന സെക്രട്ടറി, അതതു സംഗതിപോലെ, സർക്കാരിനേയോ മറ്റു അധികാരസ്ഥാനത്തേയോ അഭിസംബോധന ചെയ്തതുകൊണ്ടും മറിച്ചും നടത്തുന്ന എല്ലാ കത്തിടപാടുകളും, പ്രസിഡന്റ് കാലതാമസമെന്യേ എത്തിച്ചുകൊടുക്കേണ്ടതാണ്.
185.എ. തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥൻമാരും തമ്മിലുള്ള ബന്ധം.
(1) പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടേയും, അവർ കൈകാര്യം ചെയ്യുന്ന സംഗതികളിൽ ഉപദേശം നൽകുന്നതിനുള്ള അവകാശവും തൊഴിൽപരമായ സ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിലേക്കായി പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ജീവനക്കാരും തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്ന ഒരു പെരുമാറ്റചട്ടം, സർക്കാർ നിർണ്ണയിക്കേണ്ടതാണ്.
(2) ചർച്ചകളുടെ മിനിറ്റ്സിൽ ഉദ്യോഗസ്ഥൻമാർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.
(3) പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും ജീവനക്കാരും പരുഷമായ ഭാഷയും ആംഗ്യവും പ്രവർത്തികളും പരിപൂർണ്ണമായി ഒഴിവാക്കിക്കൊണ്ട പരസ്പരം ബഹുമാനം പുലർത്തേണ്ടതാണ്.
(4) തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ പെരുമാറ്റചട്ടം ലംഘിച്ചതായുള്ള ഏതൊരു പരാതിയും 271 ജി വകുപ്പുപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടി രൂപീകരിച്ച ഓംബുഡ്സ്മാൻ പരിഗണിക്കേണ്ടതും അതിൻമേലുള്ള റിപ്പോർട്ട് ഉചിതമായ നടപടികൾക്കായി സർക്കാരിന് അയച്ചു കൊടുക്കേണ്ടതുമാണ്.
(5) തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ ഉദ്യോഗസ്ഥൻമാർക്ക് വാക്കാൽ നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് രേഖാമൂലം സ്ഥിരീകരിക്കേണ്ടതാണ്.
185.ബി. ഉദ്യോഗസ്ഥൻമാരുടെ സ്റ്റാറ്റ്യൂട്ടറി ചുമതലകൾ നിർവ്വഹിക്കൽ.
പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനിൽ സ്വതന്ത്രമായും തനിച്ചും ചെയ്യേണ്ടതായ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോ ചുമതലകളോ നിക്ഷിപ്തമായിട്ടുണ്ടെങ്കിൽ പഞ്ചായത്തോ പ്രസിഡന്റോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനോ ഏതെങ്കിലും അംഗമോ അപ്രകാരമുള്ള കർത്തവ്യങ്ങളും ചുമതലകളും ആ ഉദ്യോഗസ്ഥൻ നിർവ്വഹിക്കുന്നതിൽ ഇടപെടുകയോ സ്വാധീനിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല.
അദ്ധ്യായം XVII
ധനകാര്യക്കമ്മീഷനും അതിന്റെ അധികാരങ്ങളും
186. ധനകാര്യക്കമ്മീഷൻ.
(1) ഈ വകുപ്പിൽ 'കമ്മീഷൻ' എന്നാൽ ഭരണഘടനയുടെ 243ഐ അനുച്ഛേദത്തിലെ (1)-ാം ഖണ്ഡപ്രകാരം ഗവർണ്ണർ രൂപീകരിച്ച ധനകാര്യക്കമ്മീഷൻ എന്നർത്ഥമാകുന്നു.
(2) സർക്കാരിന്റെ തീരുമാനപ്രകാരം കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ മൂന്നിൽ കവിയാത്ത അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.
എന്നാൽ, കമ്മീഷനിലെ അംഗങ്ങളെ ഭാഗിക സമയ അടിസ്ഥാനത്തിൽ നിയമിക്കാവുന്നതാണ്.
(3) കമ്മീഷന്റെ അംഗങ്ങളായി നിയമിക്കപ്പെടേണ്ടവർ,-
(എ) ഒരാൾ, ധനകാര്യ സംഗതികളിലും സാമ്പത്തിക ശാസ്ത്രത്തിലും പ്രത്യേക അറിവും പരിചയവും ഉള്ള ആളും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) മറ്റു രണ്ടുപേർ, പൊതു ഭരണത്തിലോ തദ്ദേശ ഭരണത്തിലോ പരിചയം ഉള്ളതോ അല്ലെങ്കിൽ സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ധനകാര്യങ്ങളിലും കണക്കുകളിലും പ്രത്യേക അറിവ് ഉള്ളതോ ആയ ആളുകളും; ആയിരിക്കേണ്ടതാണ്.
(4) കമ്മീഷനിലെ ഓരോ അംഗവും തന്നെ നിയമിക്കുന്ന ഗവർണറുടെ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്ന അങ്ങനെയുള്ള കാലയളവിൽ ഉദ്യോഗം വഹിക്കുന്നതും, എന്നാൽ പുനർനിയമനത്തിന് അയാൾക്ക് അർഹത ഉണ്ടായിരിക്കുന്നതുമാണ്.
(5) കമ്മീഷന്റെ ചെയർമാനോ, ഒരു അംഗത്തിനോ, തന്റെ സ്വന്തം കയ്പടയിൽ ഗവർണറെ അഭിസംബോധന ചെയ്തു എഴുതിക്കൊണ്ട് രാജിവയ്ക്കാവുന്നതും എന്നാൽ ഗവർണർ രാജി സ്വീകരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടരേണ്ടതുമാണ്.
(6) (5)-ാം ഉപവകുപ്പു പ്രകാരം ചെയർമാന്റേയോ അംഗത്തിന്റേയോ രാജി മൂലമോ മറ്റേതെങ്കിലും കാരണത്താലോ ഉണ്ടാകുന്ന ആകസ്മിക ഒഴിവ് പുതിയ നിയമനംമൂലം നികത്താവുന്നതും അങ്ങനെ നിയമിക്കപ്പെട്ട ചെയർമാനോ അംഗത്തിനോ ആരുടെ സ്ഥാനത്തേക്കാണോ താൻ നിയമിക്കപ്പെട്ടത് ആ ചെയർമാനോ അംഗമോ സ്ഥാനം വഹിക്കുമായിരുന്ന ശേഷിക്കുന്ന കാലത്തേക്ക് സ്ഥാനം വഹിക്കേണ്ടതുമാണ്.
(7) കമ്മീഷൻ അതു തീരുമാനിച്ചേക്കാവുന്നതുപോലെയുള്ള സ്ഥലത്തും സമയത്തും യോഗം ചേരേണ്ടതും ആ യോഗങ്ങളിൽ കാര്യ നിർവ്വഹണത്തെ സംബന്ധിച്ചുള്ള അങ്ങനെയുള്ള നടപടിച്ചട്ടങ്ങൾ അനുസരിക്കേണ്ടതുമാകുന്നു.
(8) കമ്മീഷന് അതിന്റെ ചുമതലകളുടെ നിർവ്വഹണത്തിൽ താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച ഒരു വ്യവഹാരത്തിന്റെ വിചാരണ നടത്തുമ്പോൾ 1908-ലെ സിവിൽ നടപടി നിയമ സംഹിതയിൽ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) കീഴിൽ ഒരു സിവിൽ കോടതിക്കുള്ള അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(എ) സാക്ഷികളെ സമൻസ് അയച്ച വിളിപ്പിക്കലും ഹാജരാകാൻ നിർബന്ധിക്കലും;
(ബി) ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടൽ;
(സി) ഏതെങ്കിലും ആഫീസിൽ നിന്ന് പൊതു രേഖകൾ ആവശ്യപ്പെടൽ.
(9) കമ്മീഷന് ഏതൊരാളോടും കമ്മീഷന്റെ പരിഗണനയിലുള്ള ഏതൊരു സംഗതിയിലും കമ്മീഷന്റെ അഭിപ്രായത്തിൽ പ്രയോജനമുള്ളതോ സംഗതമായതോ ആയ അങ്ങനെയുള്ള വിഷയങ്ങളിലും സംഗതികളിലും വിവരം നൽകുന്നതിന് ആവശ്യപ്പെടാൻ അധികാരം ഉണ്ടായിരിക്കുന്നതാണ്.
(10) കമ്മീഷൻ പഞ്ചായത്തുകളുടെ സാമ്പത്തികസ്ഥിതി റിവ്യൂ ചെയ്യേണ്ടതും,-
(എ.) (i) സർക്കാർ ചുമത്തുന്നതും ഭരണഘടനപ്രകാരം പഞ്ചായത്തുകളുമായി പങ്കിടാവുന്നതുമായ നികുതികളുടെയും ഡ്യൂട്ടികളുടെയും ചുങ്കങ്ങളുടേയും ഫീസിന്റെയും അറ്റവരവുകൾ സർക്കാരും പഞ്ചായത്തുകളും തമ്മിൽ പങ്ക് വയ്ക്കയും അങ്ങനെയുള്ള വരവുകളിൽ അവയുടെ പങ്കുകൾ എല്ലാ തലത്തിലുമുള്ള പഞ്ചായത്തുകൾക്കിടയിൽ വീതിക്കുകയും ചെയ്യൽ;
(ii) പഞ്ചായത്തുകൾക്ക് നീക്കിവയ്ക്കാവുന്നതും അവ വിനിയോഗിക്കാവുന്നതുമായ നികുതികളും ഡ്യൂട്ടികളും ചുങ്കങ്ങളും ഫീസും നിജപ്പെടുത്തൽ;
(iii) സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽനിന്ന് പഞ്ചായത്തുകൾക്കുള്ള ധനസഹായങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും;
(ബി) പഞ്ചായത്തുകളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികളും;
(സി) ഗവർണ്ണർ പഞ്ചായത്തുകളുടെ സാമ്പത്തിക ഭദ്രതയുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് കമ്മീഷന് വിടുന്ന മറ്റു ഏത് കാര്യവും,
സംബന്ധിച്ച് ഗവർണ്ണർക്ക് ശുപാർശകൾ സമർപ്പിക്കേണ്ടതുമാണ്..
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (11) (10)-ാം ഉപവകുപ്പുപ്രകാരം കമ്മീഷൻ സമർപ്പിച്ച ഓരോ ശുപാർശയും അതിൻമേൽ എടുത്ത നടപടിയെപ്പറ്റിയുള്ള ഒരു വിശദീകരണ മെമ്മോറാണ്ടത്തോടൊപ്പം നിയമസഭ മുൻപാകെ ഗവർണ്ണർ വയ്ക്ക്പിക്കേണ്ടതാണ്.
(12) കമ്മീഷനെ സഹായിക്കുന്നതിനായി സാമ്പത്തിക കാര്യങ്ങളിൽ അറിവും പരിചയവുമുള്ള ഉദ്യോഗസ്ഥൻമാരെ കമ്മീഷന്റെ സ്റ്റാഫായി നിയമിക്കേണ്ടതാണ്.
അദ്ധ്യായം XVIII
സർക്കാരിന്റെ ചുമതലകൾ
187. പഞ്ചായത്ത് ഭരണ സംവിധാനം.
ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഗ്രാമസഭകളും അടങ്ങിയതായിരിക്കും സംസ്ഥാനത്തെ പഞ്ചായത്ത് ഭരണസംവിധാനം.)
*188. പഞ്ചായത്തുകളുടെ രേഖകളും മറ്റും പരിശോധിക്കുന്നതിനുള്ള അധികാരം.
(1) സർക്കാരിനോ അല്ലെങ്കിൽ ഇതിലേക്കായി സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ,-
(എ) ഏതെങ്കിലും പഞ്ചായത്തിന്റെ കൈവശത്തിലോ നിയന്ത്രണത്തിൻ കീഴിലോ ഉള്ള ഏതെങ്കിലും രേഖകളോ രജിസ്റ്ററുകളോ മറ്റു പ്രമാണങ്ങളോ ആവശ്യപ്പെടാവുന്നതും:
എന്നാൽ, പഞ്ചായത്ത് നൽകിയ രേഖയുടെയോ രജിസ്റ്ററിന്റെയോ റെക്കാർഡിന്റെയോ അസൽ സർക്കാരിന് ലഭിച്ച തൊണ്ണൂറു ദിവസത്തിനകം പഞ്ചായത്തിന് തിരികെ നൽകേണ്ടതും, ആവശ്യമെങ്കിൽ, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സർക്കാരിന് കൈവശം വയ്ക്കാവുന്നതുമാണ്.
(ബി) ഏതെങ്കിലും പഞ്ചായത്തിനോട് ഏതെങ്കിലും റിട്ടേണോ, പ്ലാനോ, എസ്റ്റിമേറ്റോ, കണക്കോ സ്ഥിതി വിവരക്കണക്കോ നൽകാൻ ആവശ്യപ്പെടാവുന്നതും;
(സി) ഏതെങ്കിലും പഞ്ചായത്തിനോട് പ്രസ്തുത പഞ്ചായത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഗതിയെ സംബന്ധിച്ച ഏതെങ്കിലും വിവരമോ റിപ്പോർട്ടോ, നൽകാൻ ആവശ്യപ്പെടാവുന്നതും;
(ഡി) ഏതെങ്കിലും അവകാശം ഉപേക്ഷിക്കുന്നതിനോ വരുമാനമുള്ള ഏതെങ്കിലും സ്ഥാപനം അടച്ചുപൂട്ടുന്നതിനോ മുൻപ്ത് അവരുടെ മുൻകൂട്ടിയുള്ള അനുമതി തേടുന്നതിന് ഏതെങ്കിലും പഞ്ചായത്തിനോട് ആവശ്യപ്പെടാവുന്നതും;
(ഇ) ഏതെങ്കിലും പഞ്ചായത്തിന്റെ നടപടിക്രമങ്ങളെയോ കർത്തവ്യങ്ങളെയോ സംബന്ധിച്ച ഏതെങ്കിലും അഭിപ്രായങ്ങൾ പഞ്ചായത്തിന്റെ പരിഗണനയ്ക്കായി എഴുതി രേഖപ്പെടുത്താവുന്നതും;
(എഫ്) പഞ്ചായത്തിന്റെ ഏതെങ്കിലും ഓഫീസോ ഏതെങ്കിലും രേഖകളോ അല്ലെങ്കിൽ മറ്റു പ്രമാണങ്ങളോ അല്ലെങ്കിൽ അവിടെ സൂക്ഷിച്ചിട്ടുള്ള ജംഗമസ്വത്തുക്കളോ അല്ലെങ്കിൽ പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഏതെങ്കിലും പണിയോ സ്ഥാപനമോ വസ്തുവോ പരിശോധിക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതും ആകുന്നു..
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള കർത്തവ്യങ്ങൾ വിനിയോഗിക്കുന്നതിനായി സൗകര്യം ചെയ്യുവാൻ ഓരോ പഞ്ചായത്തും അതിന്റെ പ്രസിഡന്റും സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥൻമാരും ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.
(3) പഞ്ചായത്തിന്റെ ഭരണത്തെ സംബന്ധിച്ചുള്ള ആനുകാലിക പെർഫോമൻസ് ആഡിറ്റ് നടത്തുന്നതിന് നിർണ്ണയിക്കപ്പെട്ട രീതിയിൽ സർക്കാരിന് ഏർപ്പാട് ചെയ്യാവുന്നതാണ്.
188.എ. സാങ്കേതിക മേൽനോട്ടവും പരിശോധനയും.
ബന്ധപ്പെട്ട വകുപ്പ് തലവൻമാർക്കും അവർ നാമനിർദ്ദേശം ചെയ്ത മറ്റ് സാങ്കേതിക ഉദ്യോഗസ്ഥൻമാർക്കും ഏതെങ്കിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിൽ ആ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ നടപ്പിലാക്കുന്ന പണികളും വികസന പദ്ധതികളും അപ്രകാരമുള്ള പണികളേയും വികസന പദ്ധതികളേയും സംബ ന്ധിക്കുന്ന പ്രസക്ത രേഖകളും, സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരം, പരിശോധിക്കാവുന്നതാണ്.
189. മാർഗ്ഗനിർദ്ദേശം നൽകുന്നതിനും അന്വേഷണം നടത്തുന്നതിനും സർക്കാരി നുള്ള പൊതു അധികാരം.
(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ധനകാര്യം, കണക്കുകൾ സൂക്ഷിക്കൽ, ആഫീസ് മാനേജ്മെന്റ്, പദ്ധതികളുടെ രൂപീകരണം, സ്ഥലങ്ങളുടെയും ഗുണഭോക്താക്കളുടെയും തെരഞ്ഞെടുപ്പ്, ഗ്രാമ സഭകളുടെ ശരിയായ പ്രവർത്തനം, ക്ഷേമപരിപാടികൾ, പരിസ്ഥിതി നിയന്ത്രണം എന്നീ സംഗതികളിൽ ദേശീയ സംസ്ഥാന നയങ്ങൾക്കനുസൃതമായി പഞ്ചായത്തിന് പൊതുമാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ സർക്കാരിന് അധികാരം ഉണ്ടായിരിക്കു ന്നതും അപ്രകാരമുള്ള നിർദ്ദേശങ്ങൾ പഞ്ചായത്തുകൾ പാലിക്കേണ്ടതുമാണ്.
(2) പദ്ധതികൾ നടപ്പിലാക്കുന്നതിലോ കണക്കുകൾ സൂക്ഷിക്കുന്നതിലോ വീഴ്ച വരുത്തുകയോ, ആ സംഗതിയെ സംബന്ധിച്ച പരാതി ലഭിക്കുകയോ ചെയ്താൽ സർക്കാരിന് അന്വേഷണം നടത്താൻ ഏർപ്പാടു ചെയ്യാവുന്നതും പഞ്ചായത്ത് അപ്രകാരമുള്ള അന്വേഷണത്തോട് സഹകരിക്കേണ്ടതുമാണ്.
(3) അപ്രകാരമുള്ള അന്വേഷണത്തിനുശേഷം സർക്കാരിന്, ഈ ആക്റ്റിൻകീഴിൽ ആവശ്യമായിട്ടുള്ളതും അനുവദിക്കപ്പെട്ടതുമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.
190. പഞ്ചായത്ത് പ്രസിഡന്റോ സെക്രട്ടറിയോ വരുത്തുന്ന വീഴ്ചയിൻമേൽ നട പടി എടുക്കുന്നതിനുള്ള അധികാരം.
(1) ഈ ആക്റ്റുമൂലമോ അതിൻ കീഴിലോ ചുമത്തിയ ഏതെങ്കിലും കർത്തവ്യം നിറവേറ്റുന്നതിലോ അഥവാ സർക്കാർ നിയമാനുസൃതമായി പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവുകൾ നടപ്പിലാക്കുന്നതിലോ, ഒരു പഞ്ചായത്തോ അതിന്റെ പ്രസിഡന്റോ അഥവാ അതിന്റെ സെക്രട്ടറിയോ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് സർക്കാരിന് എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ അവർക്ക് രേഖാമൂലമായ ഉത്തരവുമൂലം, അങ്ങനെയുള്ള കർത്തവ്യം നിർവ്വഹിക്കുന്നതിനോ അഥവാ അങ്ങനെയുള്ള ഉത്തരവ് നടപ്പാക്കുന്നതിനോ ഉള്ള സമയം നിശ്ചയിക്കാവുന്നതാകുന്നു.
(2) (1)-ാം ഉപവകുപ്പു പ്രകാരം നിശ്ചയിച്ച സമയത്തിനകം അപ്രകാരമുള്ള കർത്തവ്യം നിറവേറ്റുകയോ അഥവാ അപ്രകാരമുള്ള ഉത്തരവ് നടപ്പാക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, സർക്കാരിന് എന്തുകൊണ്ട് ഈ വകുപ്പ് പ്രകാരം തുടർന്നുള്ള നടപടികൾ എടുക്കാൻ പാടില്ല എന്ന് വിശദീകരി ക്കുന്നതിന് ന്യായമായ ഒരവസരം, അതതു സംഗതിപോലെ, പഞ്ചായത്തിനോ അതിന്റെ പ്രസി ഡന്റിനോ അഥവാ അതിന്റെ സെക്രട്ടറിക്കോ നൽകിയതിനുശേഷം, ആ കർത്തവ്യം നിർവ്വഹിക്കുന്നതിനോ അഥവാ ആ ചുമതലകൾ നിർവ്വഹിക്കുന്നതിനോ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ അധികാരിയേയോ നിയമിക്കാവുന്നതും അതു നിർവ്വഹിക്കുന്നതിനുള്ള ചെലവുകൾ സർക്കാർ പ്രത്യേകം പറയുന്ന സമയത്തിനകം പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും നൽകുന്നതിന് നിർദ്ദേശിക്കാവുന്നതുമാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) (2)-ാം ഉപവകുപ്പുപ്രകാരം പഞ്ചായത്തിന്റെ ഫണ്ടിൽനിന്നും നൽകാൻ സർക്കാർ നിർദ്ദേശിക്കുന്ന ചെലവുകൾ ആ ഉപവകുപ്പിൽ, വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം നൽകുന്നില്ലെങ്കിൽ സർക്കാരിന് അധികൃത വായ്പയുടെ ആവശ്യത്തിനുള്ള ചെലവുകൾ ഒഴികെ, ആ ഫണ്ടിൽ നിന്നുള്ള മറ്റേതെങ്കിലും ചെലവുകളേക്കാൾ മുൻഗണന നൽകിക്കൊണ്ട് ആ തുക നൽകുന്നതിന് മേൽപ്പറഞ്ഞ ഫണ്ട് കൈവശം വച്ചിരിക്കുന്ന ആളോട് നിർദ്ദേശിക്കുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കാവുന്നതാകുന്നു.
(4) (3)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ആൾ, പഞ്ചായത്തിന്റെ വരവിലുള്ള ഫണ്ടുകൾ അനുവദിക്കുന്നിടത്തോളം ആ ഉപവകുപ്പ് പ്രകാരം സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
191. പ്രമേയങ്ങൾ മുതലായവ നിറുത്തിവയ്ക്കാനും റദ്ദാക്കാനുമുള്ള അധി കാരം.
(1) സർക്കാരിന്, സ്വമേധയായോ, പ്രസിഡന്റോ സെക്രട്ടറിയോ ഒരംഗമോ റഫർ ചെയ്യുകയാണെങ്കിലോ, അല്ലെങ്കിൽ ഒരു പൗരനിൽനിന്നും ലഭിച്ച ഒരു ഹർജിയിൻമേലോ, പഞ്ചായത്ത് പാസ്സാക്കിയ ഒരു പ്രമേയമോ എടുത്ത തീരുമാനമോ,-
(എ) നിയമാനുസൃതം പാസ്സാക്കിയതല്ലെന്നോ എടുത്തതല്ലെന്നോ;
(ബി) ഈ ആക്ട് പ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ നൽകപ്പെട്ട അധികാരങ്ങൾക്ക് അതീതമാണെന്നോ അവയുടെ ദുർവിനിയോഗമാണെന്നോ;
(സി) മനുഷ്യജീവനോ ആരോഗ്യത്തിനോ സുരക്ഷയ്ക്കക്കോ സാമുദായിക ഐക്യത്തിനോ പൊതു സമാധാനത്തിനോ അപകടം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നോ, ലഹളയിലേക്കോ കലഹത്തിലേക്കോ നയിക്കുമെന്നോ;
(ഡി) പ്ലാനുകളോ പദ്ധതികളോ പരിപാടികളോ നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളോ ഗ്രാന്റിന്റെ വ്യവസ്ഥകളോ ലംഘിച്ചുവെന്നോ-
അതിനുതോന്നുന്നപക്ഷം, അപ്രകാരമുള്ള പ്രമേയമോ തീരുമാനമോ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) (1)-ാം ഉപവകുപ്പുപ്രകാരം ഒരു പ്രമേയമോ തീരുമാനമോ റദ്ദാക്കുന്നതിനോ ഭേദഗതി ചെയ്യുന്നതിനോ മുമ്പായി, സർക്കാർ ആ സംഗതി 271-ജി വകുപ്പുപ്രകാരം രൂപീകരിച്ച ഓംബുഡ്സ്മാന്റെയോ അല്ലെങ്കിൽ 271-എസ് വകുപ്പുപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിന്റെയോ പരിഗണനക്കായി അയച്ചു കൊടുക്കേണ്ടതും അതതുസംഗതിപോലെ, ഓംബുഡ്സ്മാൻ അഥവാ ട്രൈബ്യൂണൽ, പഞ്ചായത്തിന് പറയാനുള്ളത് പറയാൻ ഒരു അവസരം നൽകിയശേഷം അതിന്റെ നിഗമനങ്ങളോടുകൂടിയ ഒരു റിപ്പോർട്ട് സർക്കാരിന് നൽകേണ്ടതും അതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് ആ പ്രമേയമോ തീരുമാനമോ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ശരിവയ്ക്കുകയോ ചെയ്യാവുന്നതുമാണ്.
(3) 276-ാം വകുപ്പുപ്രകാരം ട്രൈബ്യണൽ മുഖാന്തിരം ഹർജിക്കാരന് പകരമൊരു പരിഹാരം ലഭ്യമാണെങ്കിൽ, സർക്കാർ, പഞ്ചായത്തിന്റെ ഏതെങ്കിലും പ്രമേയമോ, തീരുമാനമോ റദ്ദാക്കുവാനോ ഭേദഗതി ചെയ്യുവാനോ ഉള്ള യാതൊരു ഹർജിയും പരിഗണിക്കുവാൻ പാടുള്ളതല്ല.
(4) പഞ്ചായത്തിന്റെ ഒരു പ്രമേയമോ തീരുമാനമോ (1)-ാം ഉപവകുപ്പുപ്രകാരം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യേണ്ടതാണെന്ന് സർക്കാർ കരുതുന്നപക്ഷം അതിന് അപ്രകാരമുള്ള പ്രമേയമോ, തീരുമാനമോ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് നിറുത്തി വയ്ക്കാവുന്നതും (2)-ാം ഉപ വകുപ്പുപ്രകാരമുള്ള നടപടിക്രമം പൂർത്തിയാക്കി അവസാന തീർപ്പാകുന്നതുവരെ അത് നടപ്പാക്കുന്നത് മാറ്റി വയ്ക്കുവാൻ പഞ്ചായത്തിനോട് നിർദ്ദേശിക്കാവുന്നതുമാണ്.
192. പഞ്ചായത്തിന്റെ ഭരണ റിപ്പോർട്ട്.
(1) ഓരോ പഞ്ചായത്തും ഓരോ വർഷവും സർക്കാർ നിർദ്ദേശിക്കുന്ന ഫാറത്തിൽ അപ്രകാരമുള്ള വിശദാംശങ്ങൾ സഹിതം, അതിന്റെ ഭരണത്തെ സംബന്ധിച്ച ഒരു റിപ്പോർട്ട് ഈ വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം തയ്യാറാക്കി തുടർന്നു വരുന്ന വർഷം സെപ്റ്റംബർ മുപ്പതാം തീയതിക്കകം പ്രസിദ്ധപ്പെടുത്തേണ്ടതും പ്രസ്തുത സമയ പരിധിക്കുള്ളിൽ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താത്തപക്ഷം, അതിനുശേഷം പഞ്ചായത്തിനു നൽകാനുള്ള ഗ്രാന്റുകൾ സർക്കാരിന് തടഞ്ഞു വയ്ക്കാവുന്നതുമാണ്.
(2) പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളേയും ഓഫീസുകളേയും സംബന്ധിച്ച ഭരണ റിപ്പോർട്ടിന്റെ കരട് അപ്രകാരമുള്ള സ്ഥാപനങ്ങളുടെയും ആഫീസുകളുടെയും തലവൻമാർ തയ്യാറാക്കേണ്ടതും, പഞ്ചായത്ത് സെക്രട്ടറിക്ക് നൽകേണ്ടതും, അദ്ദേഹം പഞ്ചായത്തിന്റെ പ്രസിഡന്റുമായി കൂടിയാലോചിച്ചശേഷം ആ പഞ്ചായത്തിന്റെ ഭരണ റിപ്പോർട്ടിന്റെ കരട് തയ്യാറാക്കേണ്ടതും അത് പഞ്ചായത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുമാണ്.
(3) ഒരു ജില്ലയ്ക്കകത്തുള്ള പഞ്ചായത്തുകൾ അവയുടെ ഭരണ റിപ്പോർട്ട് അംഗീകരിച്ച പ്രസിദ്ധപ്പെടുത്തിയ ഉടൻ തന്നെ ജില്ലാ തലത്തിൽ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതും കൂടാതെ ഗ്രാമ പഞ്ചായത്തുകളും ബ്ലോക്കു പഞ്ചായത്തുകളും അവയുടെ ഭരണ റിപ്പോർട്ട് ജില്ലാ പഞ്ചായത്തിന് നൽകേണ്ടതുമാണ്.
(4) സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ എല്ലാ വർഷവും ഡിസംബർ 31-ാം തീയതിക്കു മുമ്പായി ജില്ലയിലുള്ള ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും ഭരണ റിപ്പോർട്ടിന്റെ സംഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമാഹൃത റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കേണ്ടതാണ്.
(5) സർക്കാർ, സമാഹൃത റിപ്പോർട്ട് ലഭിച്ചശേഷം അത് കഴിയുന്നതും വേഗം സർക്കാരിന്റെ ഒരു അവലോകന റിപ്പോർട്ടോടുകൂടി നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ നിയമസഭ മുമ്പാകെ വയ്ക്കക്കേണ്ടതും, അപ്രകാരം വയ്ക്കുന്നത് ആദ്യദിവസം മുതൽ നാൽപ്പത്തിയഞ്ചു ദിവസത്തിനകമായിരിക്കേണ്ടതുമാണ്.
193. പഞ്ചായത്തുകൾ പിരിച്ചുവിടൽ.
(1) ഒരു സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് തൊട്ടടുത്ത സാമ്പത്തിക വർഷത്തെ പഞ്ചായത്തിന്റെ ബഡ്ജറ്റ് അംഗീകരിക്കുന്നതിൽ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ പഞ്ചായത്ത് പരാജയപ്പെടുകയും ആ കാരണത്താൽ അതിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുകയോ അല്ലെങ്കിൽ ഭൂരിപക്ഷം അംഗങ്ങൾ രാജിവയ്ക്കുകയോ അയോഗ്യരാക്കപ്പെടുകയോ ചെയ്യുകയോ ആണെങ്കിൽ, സർക്കാരിന് ഗസറ്റ് വിജ്ഞാപനംമൂലം അതിൽ പറയുന്ന തീയതി മുതൽ പഞ്ചായത്തിനെ പിരിച്ചുവിടാവുന്നതും അതിന്റെ ഒരു പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ അയച്ചു കൊടുക്കേണ്ടതുമാണ്:
എന്നാൽ, അപ്രകാരം പിരിച്ചുവിടുന്നതിനു മുമ്പായി പഞ്ചായത്തിന് പറയാനുള്ളത് പറയാൻ ന്യായമായ ഒരവസരം നൽകേണ്ടതാണ്.
(2) ഒരു പഞ്ചായത്ത് നിയമംമൂലം അതിൽ ചുമത്തപ്പെട്ടിരിക്കുന്ന കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിലോ അഥവാ സർക്കാർ നിയമാനുസൃതം പുറപ്പെടുവിച്ച ഉത്തരവുകളോ നിർദ്ദേശങ്ങളോ നടപ്പാക്കുന്നതിലോ നിരന്തരം വീഴ്ചവരുത്തുകയോ അതിന്റെ അധികാരങ്ങൾക്ക് അതീതമായി പ്രവർത്തിക്കുകയോ അവ ദുർവിനിയോഗം ചെയ്യുകയോ ചെയ്തതുവെന്ന് അഭിപ്രായമുള്ള പക്ഷം, സർക്കാരിന് ഗസറ്റ് വിജ്ഞാപനംമൂലം പ്രസ്തുത പഞ്ചായത്തിനെ പിരിച്ചുവിടാവുന്നതും അതിന്റെ ഒരു പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ അയച്ചുകൊടുക്കേണ്ടതുമാണ്:
എന്നാൽ അപ്രകാരം പിരിച്ചുവിടുന്നതിനു മുമ്പായി, സർക്കാർ പിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന വിവരം അതിനുള്ള കാരണങ്ങൾ സഹിതം പഞ്ചായത്തിനെ അറിയിക്കേണ്ടതും അതിനെതിരെ കാരണം കാണിക്കാൻ പഞ്ചായത്തിന് ന്യായമായ ഒരവസരം അനുവദിക്കേണ്ടതും അതിന് എന്തെങ്കിലും ആക്ഷേപമോ വിശദീകരണമോ ഉണ്ടെങ്കിൽ അത് പരിഗണിക്കേണ്ടതുമാണ്:
എന്നിരുന്നാലും, പഞ്ചായത്തിന്റെ ആക്ഷേപമോ വിശദീകരണമോ പരിഗണിച്ചതിനുശേഷം പഞ്ചായത്ത് പിരിച്ചു വിടേണ്ടതാണെന്ന് കരുതുന്നുവെങ്കിൽ 271 ജി വകുപ്പുപ്രകാരം രൂപീകരിച്ച ഓംബുഡ്സ്മാന്റെ ഉപദേശം തേടേണ്ടതും ആ ഉപദേശപ്രകാരം അന്തിമതീരുമാനം എടുക്കേണ്ടതു മാണ്.
(3) (1)-ാം ഉപവകുപ്പോ (2)-ാം ഉപവകുപ്പോ പ്രകാരം ഒരു വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെ പഞ്ചായത്തിലെ എല്ലാ അംഗങ്ങളും ഉടൻതന്നെ അവരുടെ അങ്ങനെയുള്ളതായ ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിഞ്ഞിട്ടുള്ളതായി കരുതേണ്ടതും ഈ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാകുന്നു.
(4) പുനർ രൂപീകരിക്കപ്പെട്ട പഞ്ചായത്തിലെ അംഗങ്ങൾ പഞ്ചായത്ത് പുനർ രൂപീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിയിൽ അവരുടെ ഔദ്യോഗിക സ്ഥാനങ്ങൾ ഏൽക്കേണ്ടതും ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം പിരിച്ചുവിടപ്പെട്ട പഞ്ചായത്തിന് അത് അപ്രകാരം പിരിച്ചുവിടപ്പെ ട്ടില്ലിയിരുന്നുവെങ്കിൽ ശേഷിക്കുമായിരുന്ന കാലയളവിൽ മാത്രം, തുടരേണ്ടതുമാണ്.
(5) ഒരു പഞ്ചായത്തു പിരിച്ചുവിട്ടതിനും പുനർരൂപീകരിക്കുന്നതിനും ഇടയ്ക്കുള്ള ഇടവേളയിൽ പഞ്ചായത്തിന്റെ ഭരണം 151-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട സ്പെഷ്യൽ ആഫീസറോ ഭരണ നിർവ്വഹണ കമ്മിറ്റിയോ നിർവ്വഹിക്കേണ്ടതാണ്.
(6) (1)-ാം ഉപവകുപ്പോ (2)-ാം ഉപവകുപ്പോ പ്രകാരം ഒരു പഞ്ചായത്ത് പിരിച്ചുവിടുമ്പോൾ അതിനെ പുനർ രൂപീകരിക്കുന്ന തീയതിവരെ സർക്കാർ നിയമിക്കുന്ന ഭരണ നിർവ്വഹണ കമ്മി റ്റിക്കോ സ്പെഷ്യൽ ആഫീസർക്കോ അതിനുശേഷം രൂപീകരിക്കപ്പെടുന്ന പഞ്ചായത്തിനോ യഥാക്രമം പിരിച്ചുവിടലിന്റെ തീയതിയിലും പുനഃസംഘടിപ്പിക്കുന്ന തീയതിയിലും പഞ്ചായത്തിനുള്ള എല്ലാ ആസ്തികൾക്കും അവകാശമുണ്ടായിരിക്കുന്നതും എല്ലാ ബാദ്ധ്യതകൾക്കും വിധേയമായിരിക്കുന്നതുമാകുന്നു..
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (7) (1)-ാം ഉപവകുപ്പോ (2)-ാം ഉപവകുപ്പോ പ്രകാരം പുറപ്പെടുവിക്കുന്ന ഏതൊരു വിജ്ഞാപനവും, അത് പുറപ്പെടുവിച്ചതിനുശേഷം കഴിയുന്നത്രവേഗം, നിയമ സഭാ യോഗം ചേർന്നിരിക്കുമ്പോൾ അതിന്റെ മുമ്പാകെ ആകെ പതിന്നാലു ദിവസക്കാലത്തേക്ക്, അത് ഒരു സമ്മേളനത്തിലോ തുടർച്ചയായ രണ്ടു സമ്മേളനങ്ങളിലോപെടാം, വയ്ക്കേണ്ടതും; അത് അപ്രകാരം വയ്ക്കുന്ന സമ്മേ ളനമോ അതിനു തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ്, നിയമസഭ വിജ്ഞാപനത്തിൽ വല്ല ഭേദഗതിയും വരുത്തുകയോ അല്ലെങ്കിൽ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, വിജ്ഞാപനത്തിന് അതിനുശേഷം, അതതു സംഗതിപോലെ, അങ്ങനെ ഭേദഗതി ചെയ്ത രൂപത്തിൽമാത്രം പ്രാബല്യമുണ്ടായിരിക്കുന്നതോ അഥവാ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുന്നതോ ആകുന്നു; എന്നിരുന്നാലും അങ്ങനെയുള്ള ഏതൊരു ഭേദഗതിയോ റദ്ദാക്കലോ ആ വിജ്ഞാപനത്തിൻകീഴിൽ നേരത്തെ ചെയ്ത യാതൊന്നിന്റെയും സാധുതയ്ക്ക് ദൂഷ്യം വരുത്താത്തവിധത്തിലായിരിക്കേണ്ടതാണ്.
194. പഞ്ചായത്തിനുവേണ്ടിയോ അതിന്റെ അഭാവത്തിലോ നടപടി എടുക്കുന്ന ഉദ്യോഗസ്ഥൻമാർക്കുള്ള അധികാരങ്ങളും പഞ്ചായത്ത് ഫണ്ടിന്റെ ബാദ്ധ്യതയും.
ഈ ആക്റ്റിൻ കീഴിൽ ഒരു പഞ്ചായത്തിനു വേണ്ടിയോ അതിന്റെ അഭാവത്തിലോ നിയമാനുസൃതമായി നടപടി എടുക്കുന്ന സർക്കാരിനോ, അഥവാ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ പ്രസ്തുത ആവശ്യാർത്ഥം ആവശ്യമായ അധികാരങ്ങൾ ഉണ്ടായിരിക്കുന്നതും ആരുടെ അധികാരങ്ങളാണോ വിനിയോഗിക്കുന്നത് ആ പഞ്ചായത്തിനോ അതിന്റെ ജീവനക്കാർക്കോ ഈ ആക്റ്റിൻ കീഴിലുള്ളതുപോലെയുള്ള അതേ സംരക്ഷണങ്ങൾക്ക് അവർക്ക് അവകാശമുണ്ടായിരിക്കുന്നതും അങ്ങനെയുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതുമൂലം നഷ്ടമനുഭവിക്കുന്ന ഏതൊരാൾക്കും പ്രസ്തുത നടപടി പഞ്ചായത്തിനോ അതിന്റെ ജീവനക്കാരോ എടുത്തിട്ടുണ്ടായിരുന്നാൽ കൊടുക്കാമായിരുന്നത്ര നഷ്ടപരിഹാരം പഞ്ചായത്ത് ഫണ്ടിൽനിന്നും വസൂലാക്കാവുന്നതുമാണ്.
അദ്ധ്യായം XIX
ധനകാര്യവും നികുതി ചുമത്തിലും
195. ഗ്രാന്റുകളും നികുതികളുടെ വിഹിതവും.
(1) സർക്കാർ ഓരോ വർഷവും സംസ്ഥാന നിയമസഭ ഇതിലേക്കായി നിയമംമൂലം യഥാവിധി ധനവിനിയോഗം നടത്തിയശേഷം, ധനകാര്യ കമ്മീഷന്റെ ശുപാർശ ഏതെങ്കിലും ഉണ്ടെങ്കിൽ അത് പരിഗണിച്ചുകൊണ്ട്, പഞ്ചായത്തുകൾക്ക് ഈ ആക്റ്റ് പ്രകാരമുള്ള അവയുടെ ചുമതലകൾ വേണ്ടവിധത്തിൽ നിർവ്വഹിക്കുന്നതിനായി ആവശ്യമുള്ള ഗ്രാന്റുകളും സർക്കാർ സമാഹരിക്കുന്ന വിവിധ നികുതികളുടേയും ഡ്യൂട്ടികളുടേയും ചുങ്കങ്ങളുടേയും ഫീസിന്റെയും വിഹിതവും നൽകേണ്ടതാണ്.
(2) സർക്കാർ സമാഹരിക്കുന്ന നികുതികളുടെ വിഹിതം, എല്ലാ തലത്തിലുമുള്ള പഞ്ചായത്തുകൾക്കിടയിൽ ന്യായയുക്തമായി പങ്കുവയ്ക്കത്തക്ക തരത്തിൽ സർക്കാർ ഇതിലേക്കായി നിശ്ചയിക്കുന്ന ഫോർമുല അനുസരിച്ച്, വീതിച്ചു നൽകേണ്ടതാണ്.
196. പദ്ധതികൾക്കും പ്രോജക്ടുകൾക്കുമുള്ള ഗ്രാന്റുകളും വായ്പകളും.
(1) പഞ്ചായത്തുകളുടെ ഭരണത്തിൻകീഴിലുള്ള സംഗതികളെ സംബന്ധിച്ച പ്രത്യേക പദ്ധതികൾ, പ്രോജക്ടുകൾ, പരിപാടികൾ എന്നിവയുടെ നടത്തിപ്പിനുവേണ്ടി ആവശ്യമെന്ന് കരുതുന്ന പ്രകാരമുള്ള കൂടുതൽ ഗ്രാന്റുകളും വായ്പകളും, ഇതിലേക്കായി സർക്കാർ നിശ്ചയിച്ചേക്കാവുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, നൽകാവുന്നതാണ്.
(2) ഓരോ പഞ്ചായത്തും ഈ വകുപ്പ് പ്രകാരമുള്ള ഗ്രാന്റുകളും വായ്പകളും, ഏത് നിർദ്ദിഷ്ടലക്ഷ്യത്തിനോ ലക്ഷ്യങ്ങൾക്കോ വേണ്ടിയാണോ അപ്രകാരമുള്ള ഗ്രാന്റുകളും വായ്പകളും നൽകപ്പെടുന്നത്, അതിലേക്കുവേണ്ടി മാത്രം പ്രയോജനപ്പെടുത്തേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) ഈ വകുപ്പു പ്രകാരം, സർക്കാർ നൽകിയ വായ്പകളെ സംബന്ധിച്ച്, 1963-ലെ കേരള തദ്ദേശാധികാരസ്ഥാപന വായ്പ് ആക്റ്റം (1963-ലെ 30) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും ബാധകമായിരിക്കുന്നതാണ്.
196.എ. ഗ്രാന്റുകൾ സംബന്ധിച്ച വാർഷിക റിപ്പോർട്ട്.
(1) പഞ്ചായത്തുകൾക്ക് ഏതെങ്കിലും നിയമപ്രകാരമോ അല്ലാതെയോ പ്രതിവർഷം ലഭിക്കേണ്ട ഗ്രാന്റുകളുടെ തുകയും, യഥാർത്ഥത്തിൽ പഞ്ചായത്തുകൾക്ക് നൽകിയ തുകയും അങ്ങനെ നൽകുന്നതിൽ സർക്കാർ അവലംബിച്ച മാനദണ്ഡവും സംബന്ധിച്ച ഒരു വാർഷിക റിപ്പോർട്ട് ഓരോ സാമ്പത്തിക വർഷവും കഴിഞ്ഞാലുടനെ സംസ്ഥാന ചീഫ് സെക്രട്ടറി ഗവർണ്ണർക്ക് സമർപ്പിക്കേണ്ടതാണ്.
(2) (1)-ാം ഉപ വകുപ്പുപ്രകാരമുള്ള വാർഷിക റിപ്പോർട്ട് തൊട്ടടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ആറു മാസത്തിനകം നിയമസഭ മുമ്പാകെ വയ്ക്കേണ്ടതാണ്.
197. കടം വാങ്ങുന്നതിന് പഞ്ചായത്തുകൾക്കുള്ള അധികാരം.
(1) ഒരു പഞ്ചായത്തിന്, ഈ ആക്റ്റിലേയോ പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിലേയോ വ്യവസ്ഥകൾ പ്രകാരം ഏതെല്ലാം ലക്ഷ്യങ്ങൾക്ക് വേണ്ടിയാണോ പഞ്ചായത്തു ഫണ്ടുകൾ വിനിയോഗിക്കാവുന്നത്, അതിലേക്കായി ഏതെങ്കിലും തുക കടം വാങ്ങാവുന്നതാണ്.
എന്നാൽ, അപ്രകാരം കടം വാങ്ങുമ്പോൾ പഞ്ചായത്തിന്റെ സ്വത്തുക്കൾ പ്രതിഫലദായകമായ വികസന പദ്ധതികൾക്ക് വിനിയോഗിക്കുവാൻ വേണ്ടിയല്ലാതെ പണയപ്പെടുത്തുവാൻ പാടില്ലാത്തതാണ്.
(2) ജില്ലാ പഞ്ചായത്തിന് റവന്യൂ ബോണ്ടുകൾ പുറപ്പെടുവിക്കാവുന്നതും ആ ബോണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള സൗകര്യങ്ങളിൽ നിന്നും സർവ്വീസുകളിൽ നിന്നും ലഭിക്കുന്ന അറ്റവരുമാനം അതിന് ജാമ്യമായി നൽകാവുന്നതുമാണ്.
(3) സർക്കാരിന് അവർ ജില്ലാ പഞ്ചായത്തിന് നൽകേണ്ടതായ ഗ്രാന്റിൽ നിന്ന് എസ്ക്രോ അക്കൗണ്ടുകളിൽ വരുന്ന കുറവുകൾ നികത്തുവാൻ നിർദ്ദേശം നൽകാവുന്നതാണ്.
198. നിശ്ചിത ഫീസ് പിരിച്ചെടുക്കുന്നതിന് പഞ്ചായത്തിനുള്ള അധികാരം.
(1) ഒരു പഞ്ചായത്ത്, പൂർണ്ണമായോ ഭാഗികമായോ പഞ്ചായത്ത് നടത്തുന്നതോ അതിന്റെ ധനസഹായത്തോടെ നടത്തപ്പെടുന്നതോ ആയ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളിൽനിന്നും പഞ്ചായത്ത് നിശ്ചയിച്ച പ്രകാരമുള്ള നിരക്കുകളിലും ഈ ആവശ്യത്തിലേക്കായി സർക്കാർ രൂപം നൽകിയ ചട്ടങ്ങൾക്ക് വിധേയമായും, ഫീസുകൾ പിരിച്ചെടുക്കാവുന്നതാണ്.
(2) പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള റ്റോയിലറ്റ് സൗകര്യമോ, പാർക്കിംഗ് സൗകര്യമോ മറ്റ് ഏതെങ്കിലും സുഖസൗകര്യമോ സേവനമോ ഉപയോഗിക്കുന്ന ഗുണഭോക്താക്കളിൽ നിന്നും അത് നിശ്ചയിച്ചിട്ടുള്ള നിരക്കിൽ സർവ്വീസ് ചാർജ് ഈടാക്കാവുന്നതാണ്.
(3) സർവ്വീസ് ചാർജ്ജായി സമാഹരിക്കുന്ന തുക അങ്ങനെയുള്ള സൗകര്യങ്ങളുടേയോ സർവ്വീസുകളുടേയോ സംരക്ഷണത്തിനും പരിപാലനത്തിനും ഉപയോഗിക്കേണ്ടതാണ്.
199. സർക്കാർ നിർദ്ദേശപ്രകാരം നികുതിയിൻമേലുള്ള സർച്ചാർജ്.
(1) സർക്കാരിന്, ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവുമൂലം, ഏതെങ്കിലും ഗ്രാമപഞ്ചായത്തിനോട്, ഏതെങ്കിലും പദ്ധതിയോ പ്രോജക്ടോ പണിയോ സംബന്ധിച്ച ജില്ലാ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ ചെയ്യേണ്ടതായ ചെലവുകൾ നേരിടുന്നതിലേക്കായി, ഈ ആക്റ്റുപ്രകാരം ആ പഞ്ചായത്തിന് ചുമത്താ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വുന്ന നികുതിയിൻമേൽ അഞ്ച് ശതമാനത്തിലധികംവരാത്ത ഒരു സർച്ചാർജ് മുഴുവൻ പഞ്ചായത്തു പ്രദേശത്തുനിന്നും ഈടാക്കുന്നതിന് ആ ഉത്തരവിൽ പരാമർശിക്കാവുന്ന പ്രകാരമുള്ള നിരക്കിലും അപ്രകാരമുള്ള തീയതി മുതലും (ഉത്തരവ് പ്രസിദ്ധീകരിച്ച അർദ്ധവർഷത്തിന്റെ തൊട്ട് പിന്നാലെ വരുന്ന അർദ്ധവർഷത്തിന്റെ ആദ്യ ദിവസത്തിന് മുൻപല്ലാതെ) ചുമത്തുന്നതിന് നിർദ്ദേശം നൽകാവുന്നതാണ്.
(2) ഈ വകുപ്പ് പ്രകാരം ചുമത്തപ്പെട്ട ഏതെങ്കിലും സർച്ചാർജ് ഗ്രാമപഞ്ചായത്തുകൾ, ഈ ആക്റ്റപ്രകാരം ചുമത്തപ്പെട്ട നികുതിയായിരുന്നാലെന്നതുപോലെ ആവശ്യപ്പെടേണ്ടതും പിരിച്ചെ ടുക്കാവുന്നതും പിരിച്ചെടുക്കൽ ചെലവിലേക്കായി മൂന്നു ശതമാനം കിഴിവു ചെയ്തതിനുശേഷം ബ്ലോക്കു പഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും നിർണ്ണയിക്കപ്പെട്ട രീതിയിൽ വീതിച്ചു കൊടുക്കേണ്ടതുമാണ്.
(3) അങ്ങനെയുള്ള പദ്ധതിയോ പ്രോജക്ടോ പണിയോ നടപ്പാക്കുന്നതു സംബന്ധിച്ച ബന്ധപ്പെട്ട പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാത്തപക്ഷം (1)-ാം ഉപവകുപ്പുപ്രകാരം യാതൊരു സർചാർജ്ജം ചുമത്തുന്നതിന് നിർദ്ദേശിക്കുവാൻ പാടുള്ളതല്ല.
200. ഗ്രാമപഞ്ചായത്തുകൾക്ക് ചുമത്താവുന്ന നികുതികൾ, ചുങ്കം മുതലായവ.
(1) ഓരോ ഗ്രാമപഞ്ചായത്തും അതിന്റെ പ്രദേശത്ത് ഒരു വസ്തു നികുതിയും, ഒരു തൊഴിൽ നികുതിയും, ഒരു പരസ്യനികുതിയും ഒരു വിനോദനികുതിയും ചുമത്താവുന്നതാണ്.
(2) ശുചിത്വപരിപാലനം, ജലവിതരണം, സ്കാവൻജിംഗ്, തെരുവ് വിളക്കുകളും ഡ്രെയിനേജും എന്നിവയ്ക്ക് അപ്രകാരം ഗ്രാമപഞ്ചായത്ത് സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളിടത്തെല്ലാം നിർണ്ണയിക്കപ്പെട്ട കുറഞ്ഞ നിരക്കിന് വിധേയമായി പഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ സേവനനികുതി ചുമത്താവുന്നതാണ്
(3) ഓരോ ഗ്രാമപഞ്ചായത്ത് പ്രദേശത്തും നടക്കുന്ന വസ്തു കൈമാറ്റങ്ങളിൽ 206-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരമുള്ള ഒരു കരം കൂടി ചുമത്താവുന്നതാണ്.
(3.എ) ഗ്രാമ പഞ്ചായത്തിന് ഒരു ഭൂഉടമയിൽനിന്നും അയാൾ കൈവശം വച്ചിരിക്കുന്ന തോട്ടമോ, കെട്ടിടം നിൽക്കുന്ന സ്ഥലമോ ആയി മാറ്റപ്പെട്ട നെൽപ്പാടമോ, ചതുപ്പു പ്രദേശമോ, കുളമോ, നീർമറി പ്രദേശമോ സംബന്ധിച്ച് ഒരു നിർണ്ണയിക്കപ്പെട്ട നിരക്കിലും രീതിയിലും ഭൂപരിവർത്തന ഉപനികുതി ചുമത്താവുന്നതാണ്.
വിശദീകരണം.-ഈ വകുപ്പിലെ യാതൊന്നും 1967-ലെ കേരള ഭൂവിനിയോഗ ഉത്തരവിലെ ഏതെങ്കിലും വ്യവസ്ഥകളെ ബാധിക്കുന്നതായി കണക്കാക്കാൻ പാടുള്ളതല്ല.
(4) (i) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ നടത്തുന്ന എല്ലാ പ്രദർശനങ്ങളിൻമേലും സർക്കാർ ഇതിലേക്കായി നിർണ്ണയിച്ചിട്ടുള്ള നിരക്കുകളിൽ ഒരു പ്രദർശന നികുതി ചുമത്തേണ്ടതാണ്.
വിശദീകരണം.- "പ്രദർശനം" എന്ന പ്രയോഗത്തിൽ പണം നൽകുന്നതിൻമേൽ ആളുകൾക്ക് പ്രവേശനം നൽകുന്ന ഏതെങ്കിലും വിനോദം, പ്രദർശനം, അഭ്യാസപ്രകടനം, നേരംപോക്ക്, കളി, കായികവിനോദം, ഓട്ടപ്പന്തയം എന്നിവ ഉൾപ്പെടുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ii) ചുമത്താവുന്ന നികുതി, പ്രദർശനം നടത്തുന്ന പരിസരത്തിന്റെ ഉടമസ്ഥൻ പ്രദർശനത്തിന് വാടക വാങ്ങുന്നു എങ്കിൽ അയാളോ അല്ലെങ്കിൽ വാടകയൊന്നും കൊടുക്കുന്നില്ലെങ്കിൽ പ്രദർശനത്തിന്റെ നടത്തിപ്പിന് ഉത്തരവാദിയായ ഏതെങ്കിലും ആളുൾപ്പെടെ പ്രദർശനത്തിന്റെ ഉടമയോ കൊടുക്കേണ്ടതും അയാളുടെ പക്കൽനിന്നും ഈടാക്കേണ്ടതുമാകുന്നു.
202. അടിസ്ഥാന നികുതിയിൽ നിന്നുള്ള ഗ്രാന്റ്.
(1) സർക്കാർ വർഷം തോറും സംസ്ഥാനത്തെ ഗ്രാമതലത്തിലുള്ള ഓരോ പഞ്ചായത്തിനും ധനകാര്യ കമ്മീഷൻ ശുപാർശചെയ്യുന്ന പ്രകാരം, ആ പഞ്ചായത്ത് പ്രദേശത്തു നിന്നും തൊട്ടുമുമ്പുള്ള വർഷം പിരിച്ചെടുത്ത അടിസ്ഥാന നികുതിത്തുകയുടെ എട്ടിൽ മൂന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ ഒരു തുക ഗ്രാന്റായി നൽകേണ്ടതാണ്.
(2) ഗ്രാമപഞ്ചായത്തുകളുടെ വിസ്തീർണ്ണം, ജനസംഖ്യ, ലഭ്യമായ ധനാഗമമാർഗ്ഗങ്ങൾ വികസനാവശ്യങ്ങൾ എന്നിവയും, പഞ്ചായത്തു ഭരണച്ചെലവും പരിഗണിച്ച് സർക്കാർ നിശ്ചയിക്കാവുന്ന അനുപാതത്തിൽ മൊത്തത്തിൽ സംസ്ഥാനത്തെ പഞ്ചായത്തു പ്രദേശത്തെ എല്ലാ ഭൂമികളിലും നിന്ന് കഴിഞ്ഞ മുൻകൊല്ലത്തിൽ സർക്കാർ പിരിച്ചെടുത്ത അടിസ്ഥാന നികുതിയുടെ എട്ടിൽ ഒന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുകകൂടി ഗ്രാന്റായി സംസ്ഥാനത്തുള്ള ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ നൽകേണ്ടതാകുന്നു.
(3) സർക്കാർ വർഷംതോറും ഓരോ ജില്ലാ പഞ്ചായത്തു പ്രദേശത്തു നിന്നും തൊട്ടുമുമ്പുള്ള വർഷം പിരിച്ചെടുത്ത അടിസ്ഥാന നികുതി തുകയുടെ പത്തിൽ മൂന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ ഒരു തുക ആ ജില്ലയിലെ ബ്ലോക്കു പഞ്ചായത്തുകൾക്ക് ഗ്രാന്റായി നൽകേണ്ടതാണ്.
(4) സർക്കാർ വർഷംതോറും സംസ്ഥാനത്തെ ഓരോ ജില്ലാ പഞ്ചായത്തിനും ആ ജില്ലാ പഞ്ചായത്തു പ്രദേശത്തുനിന്നും തൊട്ടുമുമ്പുള്ള വർഷം പിരിച്ചെടുത്ത അടിസ്ഥാന നികുതി തുകയുടെ അഞ്ചിൽ ഒന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുക ഗ്രാന്റായി നല്കേണ്ടതാണ്.
203. വസ്തു നികുതി.
(1) ഏതൊരു ഗ്രാമപഞ്ചായത്തും അതത് ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ളതും ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കപ്പെട്ടിട്ടില്ലാത്തതുമായ ഓരോ കെട്ടിടത്തിനും (അതിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തിനുൾപ്പെടെ) ആക്റ്റിലെ വ്യവസ്ഥകൾക്കും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ചട്ടങ്ങൾക്കും അനുസൃതമായി വസ്തു നികുതി ചുമത്തേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) (എ) വസ്തതുനികുതി ചുമത്തുന്നതിലേക്കായി, ഉപയോഗക്രമത്തിനനുസരിച്ച് താഴെപ്പറയുന്ന ഓരോയിനം കെട്ടിടത്തിന്റേയും ഒരു ചതുരശ്ര മീറ്റർ തറവിസ്തീർണ്ണ (Plinth Area) ത്തിന് ബാധകമായ അടിസ്ഥാന വസ്തുനികുതി നിരക്കുകളുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധികളും, അവ പ്രാബല്യത്തിൽ വരുന്ന തീയതിയും വിജ്ഞാപനംമൂലം സർക്കാർ നിശ്ചയിക്കേണ്ടതാണ്, അതായത്.-
(i) പാർപ്പിട ആവശ്യത്തിനായി ഉപയോഗിക്കുന്നവ;
(ii) വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്നവ;
(iii) വിദ്യാലയങ്ങൾക്കോ ആശുപ്രതികൾക്കോ ആയി ഉപയോഗിക്കുന്നവ;
(iv) അമ്യൂസ്മെന്റ് പാർക്കുകൾ, മൊബൈൽ ടെലഫോൺ ടവർ എന്നിവയ്ക്കായി ഉപ യോഗിക്കുന്നവ;
(v) വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നവ;
(vi) മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവ;
(vii) സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും ഇനം കെട്ടിടങ്ങൾ..
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) മുകളിൽ (i) മുതൽ (vii) വരെയുള്ള ഓരോ ഇനം കെട്ടിടത്തിന്റെയും ഉപവിഭാഗങ്ങളും അവയ്ക്ക് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകളുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധികളും വിജ്ഞാപനംമൂലം സർക്കാരിന് നിശ്ചയിക്കാവുന്നതാണ്.
കുറിപ്പ്- ഈ വകുപ്പിന്റെ ആവശ്യത്തിന് "തറ വിസ്തീർണ്ണം" എന്നാൽ ഒരു ഏകനില കെട്ടിടത്തിന്റെ കാര്യത്തിൽ അതിന്റെ മേൽക്കൂരയുള്ള ഭാഗത്തിന്റെ തറനിരപ്പിന്റെ (ചുമർകനം ഉൾപ്പെടെ) വിസ്തീർണ്ണം എന്നും, സെല്ലാർ-നില ഉള്ളതോ ഇല്ലാത്തതോ ആയ ഒരു ബഹുനിലകെട്ടിടത്തിന്റെ കാര്യത്തിൽ അതിന്റെ ഓരോ നിലയിലുള്ള അത്തരം തറനിരപ്പിന്റെ (ചുമർകനം ഉൾപ്പെടെ എന്നാൽ തുറസ്സായ ടെറസ്സ് ഭാഗം ഒഴികെ) ആകെ വിസ്തീർണ്ണം എന്നും അർത്ഥമാകുന്നു.
(3) (2)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന പ്രകാരം കെട്ടിടങ്ങളുടെ ഇനം അനുസരിച്ച് സർക്കാർ നിശ്ചയിക്കുന്ന പരിധികൾക്ക് വിധേയമായി, ഒരു ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണത്തിന് എന്ന തോതിൽ, അതത് ഇനം കെട്ടിടങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ ബാധകമാക്കേണ്ട അടിസ്ഥാന വസ്തു നികുതി നിരക്കുകൾ (പൂർണ്ണസംഖ്യയിൽ) നിർണ്ണയിക്കപ്പെട്ട നടപടിക്രമം പാലിച്ച്, അതത് ഗ്രാമ പഞ്ചായത്ത് നിശ്ചയിക്കേണ്ടതാണ്. അതത് സംഗതിപോലെ, ഒരേ ഇനത്തിൽ അല്ലെങ്കിൽ അതിന്റെ ഉപവിഭാഗത്തിൽപ്പെട്ട എല്ലാ കെട്ടിടങ്ങൾക്കും ഗ്രാമപഞ്ചായത്തിൽ എല്ലായിടത്തും ഒരേ അടിസ്ഥാന വസ്തു നികുതി നിരക്ക് ആയിരിക്കേണ്ടതാണ്.
(4) (2)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന വസ്തു നികുതി നിരക്കുകളുടെ പരിധികൾക്കും, അവയ്ക്ക് വിധേയമായി (3)-ാം ഉപവകുപ്പുപ്രകാരം ഗ്രാമപഞ്ചായത്ത് ഒരിക്കൽ നിശ്ചയിക്കുന്ന അടിസ്ഥാന വസ്തുനികുതി നിരക്കുകൾക്കും, അവ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക് പ്രാബല്യമുണ്ടായിരിക്കുന്നതും, തുടർന്ന് ഓരോ അഞ്ചുവർഷക്കാലയളവും പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത അഞ്ചുവർഷക്കാലയളവിലേക്ക് പ്രാബല്യത്തിൽ വരത്തക്കവിധം അടിസ്ഥാന വസ്തുനികുതി നിരക്കുകൾ യഥാക്രമം സർക്കാരും ഗ്രാമപഞ്ചായത്തും നിലവിലുള്ള പരിധികളുടെയും നിരക്കുകളുടെയും മേൽ ഓരോ വർഷവും അഞ്ചു ശതമാനം എന്ന നിരക്കിൽ വർദ്ധനവ് വരുത്തി അപ്രകാരം അഞ്ച് വർഷക്കാലയളവ് പൂർത്തിയാകുമ്പോൾ ഇരുപത്തിയഞ്ച് ശതമാനം വർദ്ധനവ് വരുന്ന വിധത്തിൽ പുതുക്കി നിശ്ചയിക്കേണ്ടതാണ്. മേൽ പ്രസ്താവിച്ച പ്രകാരം നിരക്ക് പുതുക്കി നിശ്ചയിക്കുന്നതനുസരിച്ച നികുതി നിർണ്ണയം നടത്തുമ്പോൾ,-
(എ) പുതിയതും, പുതുക്കിപ്പണിതതും, ഉപയോഗ്രക്രമത്തിൽ മാറ്റം വരുത്തിയതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ സെക്രട്ടറി, നിർണ്ണയിക്കപ്പെട്ട പ്രകാരം നികുതി നിശ്ചയിക്കേണ്ടതും തുടർ നടപടി സ്വീകരിക്കേണ്ടതുമാണ്;
(ബി) ഖണ്ഡം (എ)-യിൽ പറഞ്ഞ വിഭാഗത്തിൽപ്പെടാത്തതും, തറ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരിക്കൽ വാർഷിക വസ്തുനികുതി നിശ്ചയിച്ചതുമായ കെട്ടിടത്തിന്റെ കാര്യത്തിൽ, തുടർന്നുവരുന്ന അഞ്ചു വർഷക്കാലയളവിലേക്കുള്ള വാർഷിക വസ്തതുനികുതി പുതുക്കി നിശ്ചയി ക്കലിനായി നിലവിലുള്ള വാർഷിക വസ്തുനികുതിയോടൊപ്പം ഇരുപത്തിയഞ്ച് ശതമാനം വർദ്ധനവ് വരുത്തി ഗ്രാമപഞ്ചായത്ത് നികുതി പുതുക്കി നിശ്ചയിക്കേണ്ടതും അതനുസരിച്ച അടുത്ത അഞ്ച് വർഷത്തേക്കുള്ള ഡിമാന്റ് നോട്ടീസ് സെക്രട്ടറി കെട്ടിട ഉടമയ്ക്ക് നൽകേണ്ടതുമാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, ഇപ്രകാരമുള്ള വാർഷിക വസ്തുനികുതി പുതുക്കി നിശ്ചയിക്കുമ്പോൾ (7)-ാം ഉപവകുപ്പ് പ്രകാരമുള്ള ഇളവുകളോ വർദ്ധനവുകളോ ബാധകമായിരിക്കുന്നതല്ല.
(5) (3)-ാം ഉപവകുപ്പ് പ്രകാരം ഗ്രാമപഞ്ചായത്ത് ആദ്യമായി നിശ്ചയിക്കുന്ന അടിസ്ഥാന വസ്തതു നികുതി നിരക്കുകൾ സർക്കാർ വിജ്ഞാപനം മൂലം ഇതിലേക്കായി നിശ്ചയിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
(6) ഒരു കെട്ടിടത്തിന്റെ തറ വിസ്തീർണ്ണത്തെ പ്രസ്തുത കെട്ടിടത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്ക് കൊണ്ട് ഗുണിച്ച് കിട്ടുന്ന തുക, അതിന്റെ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയിലേക്ക് ക്രമീകരിച്ച പ്രകാരം ആ കെട്ടിടത്തിന്റെ അടിസ്ഥാന വസ്തു നികുതിയായിരിക്കുന്നതാണ്.
(7) (6)-ാം ഉപവകുപ്പ് പ്രകാരം കണക്കാക്കിയ കെട്ടിടത്തിന്റെ അടിസ്ഥാന വസ്തു നികുതിയിൽ
(i) ഗ്രാമപഞ്ചായത്ത് പ്രദേശം വ്യത്യസ്ത മേഖലകളായി തരംതിരിക്കപ്പെട്ടതിൽ, കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെട്ട മേഖല;
(ii) കെട്ടിടത്തിലേക്കുള്ള വഴി സൗകര്യത്തിന്റെ ലഭ്യത;
(iv) കെട്ടിടത്തിന്റെ മേൽക്കൂരയുടെ നിർമ്മിതി;
(v) കെട്ടിടത്തിന്റെ കാലപ്പഴക്കം;
(vi) കെട്ടിടത്തിന്റെ തറയുടെ നിർമ്മിതി;
(viii) കെട്ടിടത്തിലെ എയർ കണ്ടീഷനിംഗ് സൗകര്യം;
(അതായത്, സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നത്, വാടകയ്ക്ക് കൊടുത്തിരിക്കുന്നത് എന്നിങ്ങനെ) -
എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ ഘടകത്തിന് ചട്ടങ്ങളിൽ നിർദ്ദേശിക്കുന്ന തരംതിരിവ് അനുസരിച്ചും ഓരോ തരത്തിനും നിശ്ചയിക്കുന്ന നിരക്കിലും, സെക്രട്ടറി, അതത് സംഗതിപോലെ, ഇളവുകൾ അനുവദിക്കുകയും വർദ്ധനവുകൾ വരുത്തുകയും ചെയ്യേണ്ടതാണ്:
എന്നാൽ, എല്ലാ ഇനങ്ങളിലുമായി അപ്രകാരം അനുവദിക്കാവുന്ന ആകെ ഇളവ് അടിസ്ഥാന വസ്തു നികുതിയുടെ എഴുപത്തിയഞ്ച് ശതമാനത്തിൽ അധികരിക്കുവാൻ പാടുള്ളതല്ല.
(8) (7)-ാം ഉപവകുപ്പ് പ്രകാരം അടിസ്ഥാന വസ്തു നികുതിയിൽ ഇളവുകൾ അനുവദിക്കുകയും വർദ്ധനവുകൾ വരുത്തുകയും ചെയ്തപ്രകാരമുള്ള തുക തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയിലേക്ക് ക്രമീകരിക്കേണ്ടതും അപ്രകാരം തിട്ടപ്പെടുത്തിയ തുക കെട്ടിടത്തിന്റെ വാർഷിക വസ്തതു നികുതി ആയിരിക്കേണ്ടതുമാണ്.
(9) ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ, (2)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന രണ്ടോ അതിലധികമോ ഉപയോഗങ്ങളോ അതിന്റെ ഉപവിഭാഗങ്ങളോ, (7)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന ഏതെങ്കിലും രണ്ടോ അതിലധികമോ ഘടകങ്ങളോ, ഒരു ഘടകത്തിന്റെ രണ്ടോ അതിലധികമോ തരങ്ങളോ ഒരേ സമയം ബാധകമാകുന്നപക്ഷം, പ്രസ്തുത കെട്ടിടത്തിന്റെ അതത് ഭാഗത്തിന് ബാധകമായ രീതിയിൽ വസ്തു നികുതി വെവ്വേറെ കണക്കാക്കി ആ കെട്ടിടത്തിന്റെ മൊത്തം വാർഷിക വസ്തു നികുതി തിട്ടപ്പെടുത്തേണ്ടതാണ്:.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, കെട്ടിടത്തിന്റെ മേൽക്കൂരയുടെ നിർമ്മിതി, കെട്ടിടത്തിന്റെ തറയുടെ നിർമ്മിതി, എന്നീ ഘടകങ്ങളിൽ ഏതെങ്കിലും ഒരു ഘടകത്തിന്റെ ഒന്നിലധികം തരങ്ങൾ ഒരു കെട്ടിടത്തിന് ഒരേസമയം ബാധകമാകുന്നപക്ഷം, പ്രസ്തുത കെട്ടിടത്തിന്റെ ആകെ തറവിസ്തീർണ്ണത്തിന്റെ പകുതിയിലധികം ഭാഗത്തിന് ബാധകമാകുന്ന തരത്തെ അടിസ്ഥാനമാക്കി കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി തിട്ടപ്പെടുത്തേണ്ടതാണ്.
(10) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകളും, ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വിവിധ മേഖലകളായി തരം തിരിച്ചുകൊണ്ടുള്ള വിജ്ഞാപനവും പ്രസിദ്ധപ്പെടുത്തിയശേഷം, അപ്രകാരമുള്ള വിവരങ്ങളും കെട്ടിടത്തിന്റെ തറവിസ്തീർണ്ണവും അടിസ്ഥാന വസ്തു നികുതിയിൽ അനുവദിക്കപ്പെടാവുന്ന ഇളവുകളും വരുത്താവുന്ന വർദ്ധനവുകളും അനുസരിച്ച് കെട്ടിട ഉടമകൾക്ക് അവരവരുടെ കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി സ്വയം നിർണ്ണയിക്കാൻ സഹായകമായ പൊതുവിവരങ്ങൾ, സെക്രട്ടറി ഒരു പൊതു നോട്ടീസ് മുഖേന പ്രസിദ്ധപ്പെടുത്തേണ്ടതും അപ്രകാരം പൊതു നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ വസ്തു നികുതി സംബന്ധമായ റിട്ടേൺ സമർപ്പിക്കാൻ കെട്ടിട ഉടമകളോട് പ്രസ്തുത നോട്ടീസ് പ്രകാരം ആവശ്യപ്പെടേണ്ടതുമാണ്. ഫാറത്തിന്റെ മാതൃക/പകർപ്പ് കെട്ടിട ഉടമകൾക്ക് ഗ്രാമപഞ്ചായത്ത് സൗജന്യമായി ലഭ്യമാക്കേണ്ടതാണ്.
(11) നികുതി നിർണ്ണയം സംബന്ധിച്ച് ആവശ്യമായ വിവരങ്ങളും രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തിയ നികുതി റിട്ടേൺ അനുവദിക്കപ്പെട്ട സമയത്തിനകം കെട്ടിട ഉടമ അല്ലെങ്കിൽ അയാൾ അധികാരപ്പെടുത്തിയ ആൾ, സെക്രട്ടറി അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേണ്ടതും കൈപ്പറ്റ് രസീത് വാങ്ങേണ്ടതുമാണ്.
(13) കെട്ടിട ഉടമ നൽകിയ നികുതി റിട്ടേണിന്റെയും കെട്ടിടത്തെ സംബന്ധിച്ച് സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകളുടെയും അടിസ്ഥാനത്തിൽ സെക്രട്ടറി കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി തിട്ടപ്പെടുത്തി, കെട്ടിട ഉടമയ്ക്ക് അഞ്ച് വർഷത്തേക്ക് ബാധകമായ ഡിമാന്റ് നോട്ടീസ് നൽകി കെട്ടിടത്തിന് വസ്തു നികുതി ചുമത്തേണ്ടതാണ്.
(15) ഒരു കെട്ടിടത്തിന് നിർണ്ണയിക്കപ്പെട്ട വാർഷിക വസ്തു നികുതി രണ്ട് അർദ്ധവാർഷിക ഗഡുക്കളായി ഒടുക്കേണ്ടതാണ്. ഏതൊരു അർദ്ധവർഷത്തേക്കുമുള്ള ഗഡു അർദ്ധവർഷത്തിന്റെ അവസാന ദിവസമോ അതിന് മുമ്പോ നൽകേണ്ടതും ആ തീയതിക്കകം നികുതി നൽകാതിരുന്നാൽ 209 ഇ വകുപ്പ് പ്രകാരമുള്ള പിഴ തൊട്ടടുത്ത ദിവസം മുതൽ ബാധകമായിരിക്കുന്നതുമാണ്:
എന്നാൽ, വാർഷിക വസ്തു നികുതി ആദ്യ അർദ്ധവർഷം തന്നെ ഒറ്റത്തവണയായി നൽകുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല..
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (16) (2)-ഉം (3)-ഉം ഉപവകുപ്പുകൾ പ്രകാരം ഒരു കെട്ടിടത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കിന് കെട്ടിടത്തിന്റെ ഉപയോഗക്രമത്തിന് അനുസരിച്ച് മാറ്റമുണ്ടാകുകയാണെങ്കിൽ അതും, (6)-ാം ഉപവകുപ്പിൽ പറയുന്ന കെട്ടിടത്തിന്റെ തറവിസ്തീർണ്ണത്തിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടാവുകയാണെങ്കിൽ അതും, (7)-ാം ഉപവകുപ്പിൽ പറയുന്ന ഏതെങ്കിലും ഘടകത്തിൽ അല്ലെങ്കിൽ ഏതെങ്കിലും ഘടകത്തിന്റെ തരത്തിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടാവുകയാണെങ്കിൽ അതും അതിനനുസൃതമായ ഇളവുകളും വർദ്ധനവുകളും കണക്കിലെടുത്ത് കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി സെക്രട്ടറി പുതുക്കി നിശ്ചയിക്കേണ്ടതാണ്. ഉപയോഗക്രമത്തിലും മറ്റും ഉണ്ടാകുന്ന വ്യതിയാനങ്ങൾ കെട്ടിട ഉടമ മുപ്പത് ദിവസത്തിനകം രേഖാമൂലം സെക്രട്ടറിയെ അറിയിക്കേണ്ടതും (10)-ാം ഉപവകുപ്പ് പ്രകാരമുള്ള പുതുക്കിയ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുമാണ്.
(17) കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ച് സർക്കാരിന് കൊടുക്കേണ്ടതായ ഭൂനികുതി വല്ലതുമുണ്ടെങ്കിൽ അത് ആദ്യം ഈടാക്കുന്നതിന് വിധേയമായി വസ്തു നികുതി 208-ാം വകുപ്പ് പ്രകാരം വസ്തു നികുതിയിൻമേൽ സർച്ചാർജ്ജ് ചുമത്തിയിട്ടുണ്ടെങ്കിൽ അതും കെട്ടിടത്തിൻമേലും ഭൂമിയിൻമേലും അവയുടെ ഉള്ളിലോ മുകളിലോ കാണുന്നതും ആ നികുതിക്ക് ബാദ്ധ്യസ്ഥരായ ആളുകളുടെ വകയായതും ആയ ജംഗമ വസ്തതു ഏതെങ്കിലുമുണ്ടെങ്കിൽ അതിന്മേലും ഉള്ള ആദ്യബാദ്ധ്യത ആയിരിക്കുന്നതാണ്.
(18) സർക്കാരിന്, ഏതവസരത്തിലും ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ സെക്രട്ടറി നടത്തിയ വസ്തു നികുതി നിർണ്ണയത്തിന്റെ കൃത്യത പരിശോധിക്കാവുന്നതും ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് ഉചിതമായ നിർദ്ദേശം നൽകാവുന്നതും അത് പാലിക്കുവാൻ സെക്രട്ടറി ബാദ്ധ്യസ്ഥനായിരി ക്കുന്നതുമാണ്.
(19) സർക്കാരിന് ഗസറ്റ് വിജ്ഞാപനം മുഖേന, താഴെപ്പറയുന്നവ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(i) സർക്കാർ നിശ്ചയിക്കുന്ന പരിധികൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിൽ ബാധകമാക്കേണ്ട അടിസ്ഥാന വസ്തു നികുതി നിരക്കുകൾ നിശ്ചയിക്കുന്നതിനും അവ പ്രസിദ്ധപ്പെടുത്തുന്നതിനും ഗ്രാമപഞ്ചായത്ത് സ്വീകരിക്കേണ്ട നടപടിക്രമം;
(ii) വാർഷിക വസ്തു നികുതിയുടെ വർദ്ധനവിന്റെ ഏറ്റവും കുറഞ്ഞ പരിധിയും ഏറ്റവും കൂടിയ പരിധിയും നിശ്ചയിക്കൽ;
(iii) ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വിവിധ മേഖലകളായി തരം തിരിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കൽ;
(iv) അടിസ്ഥാന നികുതിയിൻമേൽ ഇളവുകളും വർദ്ധനവുകളും വരുത്തുന്നതിന് ബാധകമാക്കേണ്ട ഘടകങ്ങളുടെ തരംതിരിവും അതിന്റെ മാനദണ്ഡങ്ങളും ഓരോ തരത്തിനും ബാധകമായ ഇളവിന്റെ അഥവാ വർദ്ധനവിന്റെ തോതും;
(v) വസ്തു നികുതി നിർണ്ണയത്തിന് സഹായകമായ വിവരങ്ങളടങ്ങിയ റിട്ടേൺ നികുതി ദായകൻ സെക്രട്ടറിക്ക് സമർപ്പിക്കുന്നതിനുള്ള നടപടിക്രമവും റിട്ടേണിന്റെ ഫാറവും;
(vii) വസ്തു നികുതി നിർണ്ണയം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേരിൽ സ്വീകരിക്കേണ്ട നടപടികൾ;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (viii) ഓരോ കെട്ടിടത്തിന്റെയും അടിസ്ഥാന വസ്തു നികുതിയും, വാർഷിക വസ്തതു നികുതിയും തിട്ടപ്പെടുത്തുന്നതിനുള്ള നടപടിക്രമം;
(ix) വസ്തു നികുതിയിൽ നിന്ന് ഒഴിവും മറ്റ് ഇളവുകളും നൽകൽ;
(x) ഏതെങ്കിലും ഒരു അർദ്ധവർഷത്തിൽ, ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഉൾപ്പെടുത്തിയതോ അതിൽ നിന്ന് ഒഴിവാക്കിയതോ ആയ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾക്ക്, അല്ലെങ്കിൽ, ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പുതുക്കിപ്പണിയിച്ചിട്ടുള്ളതോ, പൊളിച്ചുമാറ്റിയിട്ടുള്ളതോ, ഒഴിവായി കിടക്കുന്നതോ ആയ കെട്ടിടങ്ങൾക്ക്, ഏത് പരിതസ്ഥിതികളിലും, ഏത് നിബന്ധനകൾക്ക് വിധേയമായും, വസ്തു നികുതി മുഴുവനുമോ അതിന്റെ ഏതെങ്കിലും ഭാഗമോ കൊടുക്കുവാൻ ബാദ്ധ്യസ്ഥമാണോ അല്ലെങ്കിൽ ആ ബാദ്ധ്യതയിൽ നിന്ന് വിമോചിതമാണോ, ആ പരിതസ്ഥിതികളും നിബന്ധനകളും;
(xi) വസ്തു നികുതി നിർണ്ണയ രജിസ്റ്ററിൽ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച മാറ്റം രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമം;
(xii) വസ്തു നികുതി നിർണ്ണയവും ഈടാക്കലും സംബന്ധിച്ച് ആനുഷംഗികമായ മറ്റ സംഗതികൾ.
204. തൊഴിൽ നികുതി.
(1) നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി തൊഴിൽ നികുതി ഓരോ ഗ്രാമപഞ്ചായത്തു പ്രദേശത്തും ഓരോ അർദ്ധവർഷവും,-
(i) ആ പഞ്ചായത്ത് പ്രദേശത്ത് ആ അർദ്ധവർഷത്തിൽ മൊത്തം അറുപതു ദിവസത്തിൽ കുറയാതെ ഇടപാടു നടത്തുന്ന ഓരോ കമ്പനിയുടെയും;
(ii) ആ അർദ്ധവർഷത്തിൽ
(എ) (i) ആകെക്കൂടി അറുപതു ദിവസത്തിൽ കുറയാതെ ആ പഞ്ചായത്തു പ്രദേശത്തിനുള്ളിലോ; അഥവാ
(ii) ആകെക്കുടി അറുപതു ദിവസത്തിൽ കുറയാതെ ആ പഞ്ചായത്ത് പ്രദേശത്ത് താമസിച്ചുകൊണ്ട് അതിനു വെളിയിലോ, ഒരു തൊഴിലിലോ, കലയിലോ, ജോലിയിലോ ഏർപ്പെട്ടിരിക്കുന്നതോ അല്ലെങ്കിൽ ബിസിനസുനടത്തുകയോ പൊതുവോ സ്വകാര്യമായോ ആയ ഏതെങ്കിലും ഉദ്യോഗം വഹിക്കുന്നതോ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ notes on cases
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ (ബി) ആകെക്കുടി അറുപതുദിവസത്തിൽ കുറയാതെ ആ പഞ്ചായത്തു പ്രദേശത്ത് താമസിക്കുകയും മുതൽ മുടക്കുകളിൽനിന്ന് എന്തെങ്കിലും ആദായം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനോ ആയ ഏതൊരാളുടെയും, മേൽ ചുമത്തേണ്ടതാകുന്നു.
(2) നിർണ്ണയിക്കപ്പെട്ട പരമാവധി നിരക്കുകളിൽ കവിയാതെ ഗ്രാമപഞ്ചായത്ത് നിശ്ചയിക്കാവുന്ന നിരക്കുകളിൽ തൊഴിൽ നികുതി ചുമത്തേണ്ടതാകുന്നു.
(3) ഏതൊരാൾക്കും, നികുതിക്കുവിധേയമാണെന്ന് (1)-ാം ഉപവകുപ്പിൽ നിർദ്ദിഷ്ടമായ എല്ലാ മാർഗ്ഗങ്ങളിൽക്കുടിയുമുള്ള അയാളുടെ ആകെ വരുമാനത്തിന് അനുസൃതമായ വിഭാഗത്തിൽ അയാളെ ഉൾപ്പെടുത്തി നികുതി ചുമത്തേണ്ടതാകുന്നു.
വിശദീകരണം- ഈ വകുപ്പിന്റെ ആവശ്യത്തിന് 'ആകെ വരുമാനം’ എന്നതിൽ വീട്ടുവാടക അലവൻസോ സിറ്റി കോമ്പൻസേറ്ററി അലവൻസോ യാത്രാസൗകര്യ അലവൻസോ യാത്രാ അലവൻസോ ഉൾപ്പെടുന്നതല്ല.
(4) ഈ ആക്റ്റ് പ്രകാരം ചുമത്തപ്പെട്ട തൊഴിൽ നികുതിയോ, സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ തൽസമയം നിയന്ത്രിക്കുന്ന ഏതെങ്കിലും നിയമപ്രകാരം ചുമത്തപ്പെട്ട തൊഴിൽ നികുതിയോ, 1924-ലെ കന്റോൺമെന്റ് ആക്റ്റ് പ്രകാരം ചുമത്തിയിട്ടുള്ള തൊഴിൽ നികുതിയുടെ സ്വഭാവത്തിലുള്ള ഏതെങ്കിലും നികുതിയോ, വകയിൽ ചെല്ലേണ്ട തുക സംസ്ഥാനത്തെ ഏതെങ്കിലും പഞ്ചായത്തിനോ നഗരപഞ്ചായത്തിനോ മുനിസിപ്പൽ കൗൺസിലിനോ മുനിസിപ്പൽ കോർപ്പറേഷനോ കന്റോൺമെന്റ് അധികാരസ്ഥാനത്തിനോ അതേ അർദ്ധവർഷത്തേക്ക് ഒരു കമ്പനിയോ ആളോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ കൊടുത്തിട്ടുണ്ടെന്ന് ആ കമ്പനിയോ ആളോ തെളിയിച്ചാൽ, ഇടപാടുസ്ഥലം സംബന്ധിച്ചോ തൊഴിലിലോ കലയിലോ ജോലിയിലോ ഉദ്യോഗത്തിലോ ഏർപ്പെടുന്നതു സംബന്ധിച്ചോ വാസസ്ഥലം സംബന്ധിച്ചോ വല്ല മാറ്റവുമുണ്ടായി എന്ന കാരണത്താൽമാത്രം, ആ കമ്പനിയോ ആളോ സംസ്ഥാനത്തെ മറ്റേതെങ്കിലും പഞ്ചായത്തിനോ നഗരപഞ്ചായത്തിനോ മുനിസിപ്പൽ കൗൺസിലിനോ മുനിസിപ്പൽ കോർപ്പറേഷനോ കന്റോൺമെന്റ് അധികാരസ്ഥാനത്തിനോ ആ തുകയും ഈ ആക്റ്റ് പ്രകാരമോ മുനിസിപ്പാലിറ്റികളേയോ കന്റോൺമെന്റിനെയോ നിയന്ത്രിക്കുന്ന നിയമമോ പ്രകാരം അർദ്ധ വർഷത്തേക്ക് ആ കമ്പനിയോ അയാളോ മറ്റു പ്രകാരം കൊടുക്കാൻ ബാദ്ധ്യസ്ഥമായ തൊഴിൽ നികുതിയോ കമ്പനി നികുതിയോ വകയിലുള്ള തുകയും തമ്മിലുള്ള വ്യത്യാസത്തിൽ കൂടുതൽ കൊടുക്കാൻ ബാദ്ധ്യസ്ഥരാകുന്നതല്ല.
(5) ഈ വകുപ്പിൽ അടങ്ങിയിട്ടുള്ള യാതൊന്നുംതന്നെ ഒരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ പ്രാദേശിക പരിധിക്കുള്ളിൽ താമസിക്കുകയും മറ്റേതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ അധികാരസ്ഥാനങ്ങളുടെയോ അതിർത്തിക്കുള്ളിൽ തന്റെ തൊഴിലിലോ, കലയിലോ ജോലിയിലോ ഏർപ്പെടുകയും അല്ലെങ്കിൽ ബിസിനസു നടത്തുകയും അല്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗം വഹിക്കുകയും ചെയ്യുന്ന ആളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേതെങ്കിലും ചുമത്താവുന്ന നികുതിത്തുക്കളിൽ ഏതു തുകയാണോ കൂടുതലായിട്ടുള്ളത് ആ തുകയിലും കൂടുതലായ ഉയർന്ന തൊഴിൽ നികുതിക്ക് ബാദ്ധ്യസ്ഥനാക്കുന്നതായി കരുതുവാൻ പാടില്ലാത്തതാകുന്നു. അപ്രകാരമുള്ള സംഗതികളിൽ ഉയർന്ന നിരക്കിലുള്ള നികുതിചുമത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനം നികുതി വസൂലാക്കേണ്ടതും നിർണ്ണയിക്കപ്പെട്ട അനുപാതത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കിടയിൽ വീതിച്ചുകൊടുക്കേണ്ടതുമാകുന്നു:
എന്നാൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊരെണ്ണം ഒരു കന്റോൺമെന്റ് അധികാരസ്ഥാനമോ ഒരു മേജർ തുറമുഖത്തിന്റെ പോർട്ട് അതോറിറ്റിയോ ആയിരിക്കുന്നപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനം, നിർണ്ണയിക്കപ്പെടുന്ന രീതിയിൽ കേന്ദ്രസർക്കാരിൽനിന്നും നേടുന്ന സമ്മതത്തിന് വിധേയമായിരിക്കുന്നതാണ്.
(6) ഒരു ഫേമിൽനിന്നോ സംഘടനയിൽനിന്നോ വസൂലാക്കേണ്ട തൊഴിൽ നികുതി അതതു സംഗതിപോലെ ഫേമിന്റെയോ സംഘടനയുടെയോ ഏജന്റിൽനിന്ന് വസൂലാക്കാവുന്നതാണ്.
(7) (എ) ഒരു കമ്പനിയോ ആളോ ഏതെങ്കിലും തദ്ദേശപരിധിയിലെ ഒരു ഗ്രാമപഞ്ചായത്തിൽ ഇടപാടു നടത്തേണ്ട ആവശ്യത്തിനായി ആ കമ്പനിയേയോ ആ ആളെയോ, പ്രതിനിധാനം ചെയ്യാൻ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ഒരു ജീവനക്കാരനെയോ ഏജന്റിനെയോ നിയമിക്കുന്ന പക്ഷം, ആ കമ്പനിയോ ആളോ തദ്ദേശപരിധിയിൽ ഇടപാടു നടത്തുന്നതായി കരുതപ്പെടേണ്ടതും, ആ ജീവനക്കാരനോ ഏജന്റോ, ആ കമ്പനിയുടെയോ ആളുടെയോ ഇടപാടു സംബന്ധിച്ച തൊഴിൽ നികുതിക്ക്, ആ കമ്പനിക്കോ ആൾക്കോ വേണ്ടി അവരെ ബാദ്ധ്യസ്ഥരാക്കുന്ന കരാറുകളിലേർപ്പെടുന്നതിന് ആ ജീവനക്കാരനോ ഏജന്റിനോ അധികാരമുണ്ടായിരുന്നാലും ഇല്ലെങ്കിലും, ബാദ്ധ്യസ്ഥനാകുന്നതുമാണ്.
(ബി) ഒരു കമ്പനിയോ ആളോ മറ്റൊരു കമ്പനിയുടെയോ ആളുടെയോ ഏജന്റാണെങ്കിൽ ആദ്യത്തെ കമ്പനിയുടെ ആളോ പ്രധാനി (പ്രിൻസിപ്പൽ) യുടെ അതേ ആദായത്തിൻമേലുള്ള തൊഴിൽ നികുതിക്ക് വെവ്വേറെ ബാദ്ധ്യസ്ഥനാകുന്നതല്ല.
205. തൊഴിലുടമകളാൽ തൊഴിൽനികുതി പിരിച്ചെടുക്കൽ.
(1) ശമ്പളത്തിനോ വേതനത്തിനോ വേണ്ടി ആളുകളെ നിയമിച്ചിട്ടുള്ള ഏതെങ്കിലും ആഫീസിന്റെയോ സംരംഭത്തിന്റെയോ അല്ലെങ്കിൽ സ്ഥാപനത്തിന്റെയോ ആഫീസ് തലവനോ തൊഴിലുടമയോ തൊഴിൽ നികുതിയുടെ ബില്ലോ ഡിമാന്റ് നോട്ടീസോ കിട്ടിയാൽ കഴിയുന്നത്രവേഗത്തിൽ, അങ്ങനെയുള്ള ബില്ലോ നോട്ടീസോ, ജീവനക്കാരന് കൊടുക്കേണ്ടതും ആ ബില്ലിന്റെയോ നോട്ടീസിന്റെയോ രണ്ടാം പകർപ്പ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തിന്റെ സെക്രട്ടറിക്ക് മടക്കി അയക്കേണ്ടതുമാണ്.
(2) ബില്ലോ ഡിമാന്റ് നോട്ടീസോ നൽകിയശേഷം നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഓഫീസ് തലവനോ തൊഴിലുടമയോ ബില്ലിലോ നോട്ടീസിലോ പറയുന്ന കാലയളവു കഴിഞ്ഞതിനുശേഷം ബില്ലിലോ നോട്ടീസിലോ കാണിച്ചിട്ടുള്ള തൊഴിൽ നികുതിത്തുക ജീവനക്കാരുടെ ശമ്പളത്തിലോ വേതനത്തിലോ കുറവുചെയ്തതോ അല്ലാതെയോ ശേഖരിക്കുകയോ വസൂലാക്കുകയോ ചെയ്ത് നിർണ്ണയിക്കപ്പെടുന്ന തരത്തിൽ അത് ഗ്രാമപഞ്ചായത്തിൽ അടയ്ക്കക്കേണ്ടതാണ്.
(3)ഈ വകുപ്പിൽ ആവശ്യപ്പെടുന്നപ്രകാരം ഒരു ബില്ലിലോ ഡിമാന്റ് നോട്ടീസിലോ ഉൾപ്പെടുത്തിയിട്ടുള്ള തൊഴിൽ നികുതിത്തുക ശേഖരിക്കുന്നതിലും അത് അടയ്ക്കുന്നതിലും, ഓഫീസ് തലവന്റെയോ തൊഴിലുടമയുടെയോ ഭാഗത്തു നിന്നുമുള്ള വീഴ്ച കാരണം കുടിശ്ശിക വരുത്തുമ്പോൾ ആ തുക, അപ്രകാരമുള്ള ഓഫീസ് തലവനിൽനിന്നോ തൊഴിലുടമയിൽനിന്നോ, അത് അയാളിൽ നിന്നുമുള്ള ഒരു കുടിശ്ശിക എന്നപോലെ, നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി വസൂലാക്കാവുന്നതാണ്.
എന്നാൽ ശമ്പളം നേരിട്ടു വാങ്ങുന്ന ഉദ്യോഗസ്ഥൻമാരുടെ സംഗതിയിൽ, ഓഫീസ് തലവനോ തൊഴിലുടമയോ, അത്തരം ബില്ലിലോ നോട്ടീസിലോ ഉൾപ്പെട്ട തൊഴിൽ നികുതി അങ്ങനെയുള്ള ഉദ്യോഗസ്ഥൻ അടച്ചതായി ഉറപ്പുവരുത്തുന്നതിന് നിർണ്ണയിക്കപ്പെടാവുന്ന തരത്തിലുള്ള നടപടികൾ എടുക്കേണ്ടതാണ്.
205.എ. സ്റ്റേറ്റുമെന്റുകൾ, റിട്ടേണുകൾ മുതലായവ രഹസ്യം ആയിരിക്കണമെന്ന്.
ഏതെങ്കിലും കമ്പനിയോ ആളോ കൊടുക്കേണ്ട തൊഴിൽനികുതി കണക്കാക്കിയത് സംബന്ധിച്ച് നൽകിയ എല്ലാ സ്റ്റേറ്റുമെന്റുകളും, സമർപ്പിച്ച എല്ലാ റിട്ടേണുകളും, ഹാജരാക്കിയ എല്ലാ കണക്കു കളും അഥവാ രേഖകളും രഹസ്യമായി കരുതേണ്ടതും അവയുടെ പകർപ്പുകൾ പൊതുജനങ്ങൾക്കു നൽകുവാൻ പാടില്ലാത്തതുമാണ്.
205.ബി. നികുതിക്ക് വിധേയരായവരുടെ ലിസ്റ്റ് സമർപ്പിക്കാൻ ഉടമസ്ഥനോടോ കൈവശക്കാരനോടോ ആവശ്യപ്പെടൽ.
സെക്രട്ടറിക്ക് നോട്ടീസുമൂലം, ഏതെങ്കിലും കെട്ടിടത്തിന്റെയോ ഭൂമിയുടെയോ ഉടമസ്ഥനോടും അല്ലെങ്കിൽ കൈവശക്കാരനോടും, ഹോട്ടലിന്റെയോ, ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ താമസത്തിനുള്ള മുറികളുടെയോ ഏതൊരു നടത്തിപ്പുകാരനോടും അല്ലെങ്കിൽ മാനേജരോടും, ആ കെട്ടിടമോ ഭൂമിയോ ഹോട്ടലോ ബോർഡിംഗോ ലോഡ്ജിംഗ് ഹൗസോ, ക്ലബോ, താമസത്തിനുള്ള മുറികളോ കൈവശം വച്ചിരിക്കുന്ന എല്ലാവരുടേയും പേർ അടങ്ങിയിട്ടുള്ളതും, അങ്ങനെയുള്ള ഏതൊരാളുടെയും തൊഴിലിനെയോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ കലയേയോ ഉദ്യോഗത്തേയോ സംബന്ധിച്ചും അയാൾ വാടക എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അതിനെ സംബന്ധിച്ചും അങ്ങനെ കൈവശം വയ്ക്കുന്ന കാലത്തെ സംബന്ധിച്ചും വിവരിച്ചു കൊണ്ടുള്ളതുമായ രേഖാമൂലമുള്ള ഒരു ലിസ്റ്റ്, നിർദ്ദിഷ്ട സമയത്തിനുള്ളിൽ, സമർപ്പിക്കാനാവശ്യപ്പെടാവുന്നതാണ്.
205.സി. തൊഴിലുടമയോടോ അവരുടെ പ്രതിനിധികളോടോ ലിസ്റ്റ് സമർപ്പിക്കാൻ ആവശ്യപ്പെടൽ.
സെക്രട്ടറിക്ക്, നോട്ടീസുമൂലം ഏതെങ്കിലും തൊഴിലുടമയോടോ, പൊതുവകയോ സ്വകാര്യവകയോ ആയ ഏതെങ്കിലും ആഫീസിന്റെയോ ഹോട്ടലിന്റെയോ ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ ഫേമിന്റെയോ, കമ്പനിയുടെയോ, തലവനോടോ, നടത്തിപ്പുകാരനോടോ, മാനേജരോടോ-
(എ) ആ തൊഴിലുടമയോ അല്ലെങ്കിൽ ആ ആഫീസിലെയോ ഹോട്ടലിലെയോ ബോർഡിംഗിലെയോ ലോഡ്ജിംഗ് ഹൗസിലെയോ ക്ലബിലെയോ ഫേമിലെയോ കമ്പനിയിലെയോ ഉദ്യോഗസ്ഥൻമാരോ ജീവനക്കാരോ ദ്വിഭാഷികളോ ഏജന്റുമാരോ വിതരണക്കാരോ കൺട്രാക്ടർമാരോ ആയി ജോലിക്കാക്കിയിട്ടുള്ളതോ ജോലി ചെയ്യുന്നതോ ആയ എല്ലാവരുടെയും പേര് അടങ്ങിയ ലിഖിതമായ ഒരു ലിസ്റ്റ് അങ്ങനെ ജോലിക്കാക്കപ്പെട്ട ആളുകളുടെ ശമ്പളത്തെയോ വരുമാനത്തെയോ സംബന്ധിച്ച സ്റ്റേറ്റുമെന്റ് സഹിതം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ സമർപ്പിക്കാനും;
(ബി) അതതു സംഗതിപോലെ, ആ തൊഴിലുടമയോ, തലവനോ നടത്തിപ്പുകാരനോ മാനേജരോ ഏതു കമ്പനിയുടെ ഏജന്റായിരിക്കുന്നുവോ ആ കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും, ആവശ്യപ്പെടാവുന്നതാണ്.
205 ഡി. തൊഴിലുടമകൾ തൊഴിൽ നികുതി വസൂലാക്കൽ.
മുൻപറഞ്ഞ വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും ഓഫീസിലോ കമ്പനിയിലോ ഫേമിലോ സംരംഭത്തിലോ എസ്റ്റാബ്ലിഷ്മെന്റിലോ ഏതെങ്കിലും സ്ഥാപനത്തിലോ, ശമ്പളത്തിനോ വേതനത്തിനോ നിയമിച്ചതോ ഏർപ്പെടുത്തിയതോ ആയ ആളുകൾ ഉണ്ടെങ്കിൽ തൊഴിൽ നികുതി കൊടുക്കാൻ ബാദ്ധ്യസ്ഥനായ അങ്ങനെയുള്ള ഏതൊരാളിൽ നിന്നും, ഓരോ ആഫീസ് തലവനും തൊഴിലുടമയും മാനേജരും, ഉടമസ്ഥനും ഭരണനിയന്ത്രണമുള്ള ഏതെങ്കിലും ആളും ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച നിരക്കിൽ നൽകേണ്ടുന്ന തൊഴിൽ നികുതി വസൂലാക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതും ഇതിൽ തുടർന്നു വ്യവസ്ഥ ചെയ്യുന്ന പ്രകാരം ഗ്രാമപഞ്ചായത്തിന് അതു നൽകേണ്ടതുമാണ്.
205.ഇ. സ്ഥാപനങ്ങൾ മുതലായവയുടെ പേരു നൽകുന്നതിന് ആവശ്യപ്പെടൽ.
(1) സെക്രട്ടറി ഓരോ വർഷവും ഏപ്രിൽ മാസത്തിൽ, നോട്ടീസുമൂലം, ഓരോ ആഫീസ് മേധാവിയോടും അല്ലെങ്കിൽ 205 ഡി വകുപ്പുപ്രകാരം തൊഴിൽ നികുതി ഈടാക്കാൻ ബാദ്ധ്യസ്ഥനായ ആളോടും, തന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ആഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പേരുകളും മേൽ വിലാസങ്ങളും നോട്ടീസിൽ നിർദ്ദേശിക്കുന്ന സമയത്തിനുള്ളിൽ നൽകുന്നതിന് ആവശ്യപ്പെടേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടതായ വിവരങ്ങൾ, നിർദ്ദേശിക്കുന്ന അങ്ങനെയുള്ള സമയത്തിനുള്ളിൽ, എല്ലാ ആഫീസ് മേധാവികളും സെക്രട്ടറിക്ക് നൽകേണ്ടതും ആഫീസ് മേധാവിയുടെ പേരും ഉദ്യോഗപ്പേരും നൽകേണ്ടതും എപ്പോഴെല്ലാം ആഫീസ് മേധാവിക്ക് മാറ്റ മുണ്ടാകുന്നുവോ അപ്പോഴെല്ലാം ആ വിവരം സെക്രട്ടറിയെ അറിയിക്കേണ്ടതുമാണ്.
(3) (1)-ാം ഉപവകുപ്പുപ്രകാരം നൽകിയ വിവരങ്ങൾ കൈപ്പറ്റിയാലുടൻ സെക്രട്ടറി, ആ ആവശ്യത്തിലേക്കായി സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ ആഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
205 എഫ്. ആഫീസ് മേധാവി മുതലായവർ തൊഴിൽ നികുതി തിട്ടപ്പെടുത്തൽ.
(1) സെക്രട്ടറി ഓരോ അർദ്ധവർഷവും മേയ്മാസത്തിലും, നവംബർ മാസത്തിലും, നോട്ടീസ് മൂലം, ഏതൊരു ആഫീസ് മേധാവിയോടും തൊഴിലുടമയോടും തന്റെ സ്ഥാപനത്തിലെ തൊഴിൽ നികുതി
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ നൽകാൻ ബാദ്ധ്യസ്ഥരായ എല്ലാ ജീവനക്കാരുടെയും നികുതി തിട്ടപ്പെടുത്തുന്നതിനും, സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഓരോ ആഫീസറോടും പ്രസ്തുത നോട്ടീസിലെ പട്ടികക്കനുസൃതമായി അടയ്ക്കേണ്ടതായ തൊഴിൽ നികുതി അടയ്ക്കുവാനും ആവശ്യപ്പെടേണ്ടതാണ്.
(2) ഓരോ വർഷവും ആഗസ്റ്റ് മാസത്തിന്റേയും ഫെബ്രുവരി മാസത്തിന്റേയും അവസാനത്തിന് മുമ്പ് ഓരോ ആഫീസ് മേധാവിയും തൊഴിലുടമയും, നികുതി അടയ്ക്കക്കേണ്ടതായ എല്ലാ ജീവനക്കാരുടെയും നികുതി തിട്ടപ്പെടുത്തേണ്ടതും അവരിൽ നിന്നും തുക ഈടാക്കേണ്ടതും, ആ തുക, നികുതി തിട്ടപ്പെടുത്തിയ എല്ലാ ജീവനക്കാരുടേയും വിശദാംശങ്ങൾ, അതായത് പേർ, ഉദ്യോഗപ്പേർ, അർദ്ധവാർഷിക വരുമാനം, ഈടാക്കിയ നികുതിത്തുക എന്നിവയുടെ ഒരു ലിസ്റ്റ് സഹിതം ഗ്രാമപഞ്ചായത്തിന് നൽകേണ്ടതും, സമർപ്പിച്ചിട്ടുള്ള പ്രസ്താവനയിൽ നികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥരായ എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ചുകൊണ്ടുള്ള ഒരു സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണ്.
205ജി. തുക അടച്ചതിന്റെ രസീതു നൽകൽ.
(1) അടച്ച തുക കൈപ്പറ്റിയാലുടൻ, അടച്ച തുകയ്ക്ക് ആഫീസ് മേധാവിയുടെ പേരിൽ സെക്രട്ടറി ഒരു ഔദ്യോഗിക രസീത് നൽകേണ്ടതാണ്.
(2) ഓരോ ആഫീസ് മേധാവിയും പ്രസക്തമായ അർദ്ധവർഷത്തെ നികുതി ഈടാക്കിയതും ഗ്രാമപഞ്ചായത്തിന് നൽകിയതും സംബന്ധിച്ച ഒരു സർട്ടിഫിക്കറ്റ് ഓരോ നികുതിദായകനും നൽകേണ്ടതാണ്.
205.എച്ച്. സ്വയം ശമ്പളം എഴുതിവാങ്ങുന്ന ഉദ്യോഗസ്ഥൻ നികുതി അടയ്ക്കു ന്നത്.
(1) സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഓരോ ഉദ്യോഗസ്ഥനും ഓരോ വർഷവും ആഗസ്റ്റ് മാസത്തിന്റെയും ഫെബ്രുവരി മാസത്തിന്റെയും അവസാനത്തിന് മുൻപ് പ്രാബല്യത്തിലിരിക്കുന്ന നികുതി പട്ടികക്കനുസൃതമായി ഓരോ അർദ്ധവർഷത്തേയും സംബന്ധിച്ച് താൻ അടയ്ക്കക്കേണ്ടതായ തൊഴിൽ നികുതി, അർദ്ധവാർഷിക വരുമാനത്തിന്റെ വിശദാംശങ്ങൾ മുതലായവ കാണിച്ചു കൊണ്ടുള്ള ഒരു പ്രസ്താവനയോടൊപ്പം അടയ്ക്കുകയോ അടപ്പിക്കുകയോ ചെയ്യേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം തുക കൈപ്പറ്റിയാലുടൻ സെക്രട്ടറി അതിന്റെ ഔദ്യോഗിക രസിത് നൽകേണ്ടതാണ്.
205ഐ. ഡിമാൻഡ് രജിസ്റ്റർ സൂക്ഷിക്കൽ.
സെക്രട്ടറി, 205ഇ വകുപ്പ് (2)-ാം ഉപവകുപ്പിൽ പ്രത്യേകം പറഞ്ഞിട്ടുള്ള ഓരോ സ്ഥാപനത്തിനും പ്രത്യേക പേജുകൾ അനുവദിച്ചുകൊണ്ട് വാർഡ് തിരിച്ചുള്ള ഒരു ഡിമാൻഡ് രജിസ്റ്റർ സൂക്ഷിക്കേണ്ടതും അങ്ങനെയുള്ള സംഗതിയിൽ ആഫീസ് മേധാവിയും സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസർ ആരെങ്കിലും ഉണ്ടെങ്കിൽ അയാളും നികുതി നൽകാൻ ബാദ്ധ്യസ്ഥരായ ആളുകളായിരിക്കുന്നതും അടവ് തുക അവരുടെ പേരിൽ വരവ് വയ്ക്കക്കേണ്ടതും ആകുന്നു. ഈ ആവശ്യത്തിലേക്ക് ഒരു ഡിമാന്റ് രജിസ്റ്റർ ഒന്നോ അതിലധികമോ വർഷത്തേക്ക് ഉപയോഗിക്കാവുന്നതാണ്.
205 ജെ. ശമ്പളം എഴുതിവാങ്ങി വിതരണം ചെയ്യുന്ന ആഫീസർമാരുടേയും സ്വയം ശമ്പളം എഴുതിവാങ്ങുന്ന ആഫീസർമാരുടേയും സർട്ടിഫിക്കറ്റ്.
ശമ്പളം എഴുതി വാങ്ങി വിതരണം ചെയ്യുന്ന ആഫീസർമാരുടേയും സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസർമാരുടേയും ഓരോ വർഷത്തേയും ഫെബ്രുവരി മാസത്തിലേയും ആഗസ്റ്റ് മാസത്തിലേയും ശമ്പള ബില്ലിനോടൊപ്പം, അതതു സംഗതിപോലെ, എല്ലാ ജീവനക്കാരും താനും, അടയ്ക്കേണ്ടതായ തൊഴിൽ നികുതി അടച്ചിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ സെക്രട്ടറിക്ക് നൽകിയിട്ടുണ്ടെന്നും ഉള്ള ഒരു സർട്ടിഫിക്കറ്റ് നൽകേണ്ടതും അങ്ങനെയുള്ള സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ ശമ്പളം പാസ്സാക്കുന്ന ആഫീസർ ബില്ല് പാസ്സാക്കാൻ പാടില്ലാത്തതുമാണ്.
205 കെ. നികുതി അടയ്ക്കക്കാത്തതിനുള്ള ശിക്ഷ.
205ഇ, 205 എഫ്, 205എച്ച് എന്നീ വകുപ്പുകളിൽ പ്രത്യേകം പറഞ്ഞിട്ടുള്ളപ്രകാരം വിശദാംശങ്ങൾ നൽകാനും നികുതി അടയ്ക്കാനും കർത്തവ്യബന്ധനായ ഏതെങ്കിലും ആഫീസ് മേധാവിയോ തൊഴിലുടമയോ അല്ലെങ്കിൽ സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസറോ നിർദ്ദിഷ്ട സമയത്തിനുള്ളിൽ അങ്ങനെയുള്ള വിവരങ്ങൾ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ നൽകുന്നതിലോ അടയ്ക്കക്കേണ്ടതായ നികുതി അടയ്ക്കുന്നതിലോ വീഴ്ച വരുത്തിയെന്ന് എപ്പോഴെങ്കിലും സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം സെക്രട്ടറി, അതിനുശേഷം ഉടൻതന്നെ അങ്ങനെ വീഴ്ചവരുത്തിയ ആളിനോ ആളുകൾക്കോ എതിരെ ശിക്ഷാ നടപടി എടുക്കേണ്ടതാണ്.
വിശദീകരണം.-ഈ വകുപ്പിന്റെയും 205 ഡി മുതൽ 205ജെ വരെയുള്ള (രണ്ടും ഉൾപ്പെടെ) വകുപ്പുകളുടെയും ആവശ്യത്തിനായി, ഒരു ആഫീസ് സ്ഥാപനം, സംരംഭം, എസ്റ്റാബ്ലിഷ്മെന്റ് മുതലായവയെ സംബന്ധിച്ച് ആഫീസ് മേധാവി അല്ലെങ്കിൽ തൊഴിലുടമ എന്ന പ്രയോഗത്തിന് അങ്ങനെയുള്ള ആഫീസിലെയോ സ്ഥാപനത്തിലേയോ സംരംഭത്തിലേയോ എസ്റ്റാബ്ലിഷ്മെന്റിലേയോ ജീവനക്കാർക്ക് ശമ്പളമോ വേതനമോ വാങ്ങി വിതരണം ചെയ്യുവാൻ അധികാരപ്പെടുത്തിയ ആൾ എന്നർത്ഥമാകുന്നു.
206. വസ്തു കൈമാറ്റത്തിൻമേലുള്ള കരം .
(1) വസ്തു കൈമാറ്റത്തിൻമേലുള്ള കരം താഴെപ്പറയും പ്രകാരം ചുമത്തേണ്ടതാണ്,-
(എ) താഴെപ്പറയുന്ന വിവരണത്തിലുൾപ്പെടുന്നതും ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥാവരവസ്തുവെ സംബന്ധിക്കുന്നതുമായ ഓരോ കരണത്തിനും 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് പ്രകാരം ചുമത്തിയിട്ടുള്ള നികുതിയിൻമേലുള്ള ഒരു സർചാർജിന്റെ രൂപത്തിലും;
(ബി) താഴെ അത്തരം കരണങ്ങൾക്ക് നേരെ പറഞ്ഞിരിക്കുന്ന തുകയുടെ അഞ്ചുശതമാനത്തിൽ കവിയാതെ സർക്കാർ നിശ്ചയിക്കാവുന്ന നിരക്കിലും ചുമത്തേണ്ടതാകുന്നു.
കരണത്തിന്റെ വിവരണം | ഏതു തുകയ്ക്കാണോ നികുതി ചുമത്തേണ്ടത് ആ തുക | |
(1) | (2) | |
(i) | സ്ഥാവരവസ്തു വിൽപ്പന | കരണത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം വിൽപ്പന യ്ക്കുള്ള പ്രതിഫലത്തിന്റെ സംഖ്യ അഥവാ വില. |
(ii) | സ്ഥാവര വസ്തുവിന്റെ പരസ്പരകൈമാറ്റം | കരണത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം ഏറ്റവും കൂടുതൽ വിലയുള്ള വസ്തുവിന്റെ വില. |
(iii) | സ്ഥാവരവസ്തുവിന്റെ ഇഷ്ടദാനം | കരണത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള വസ്തു വില. |
(iv) | സ്ഥാവരവസ്തു സംബന്ധിച്ചുള്ള കൈവശപ്പണയം | കരണത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം പണയം മൂലം ഉറപ്പിച്ച സംഖ്യ. |
(iv എ) | സ്ഥാവര വസ്തുവിന്റെ കീഴ്ചപാട്ടം അല്ലാതെയുള്ള മറ്റ് പാട്ടച്ചാർത്തിന്റെ കൈമാറ്റം | കൈമാറ്റത്തിനുള്ള പ്രതിഫല സംഖ്യയ്ക്ക് തുല്യമായ പ്രതിഫലത്തിനായുള്ള (1959-ലെ കേരള മുദ്ര പ്പത്ര ആക്റ്റിന്റെ പട്ടികയിലെ അതത് സംഗതിപോലെ, ക്രമനമ്പർ 21 അല്ലെങ്കിൽ 22) തീറാധാര ത്തിനുള്ള മുദ്രവിലതന്നെ |
(v) (എ) | സ്ഥാവര വസ്തുവിന്റെ ഒരു കൊല്ലത്തിൽ കുറഞ്ഞ പാട്ടച്ചാർത്ത് | ആ പാട്ടച്ചാർത്ത് പ്രകാരം അടയ്ക്കുകയോ കൊടുക്കുകയോ ചെയ്യേണ്ടുന്ന ഒട്ടാകെ സംഖ്യയ്ക്ക് (1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ പട്ടികയിലെ 14-ാം ക്രമനമ്പർ) കപ്പൽ പണയാധാരത്തിനുള്ള മുദ്ര വിലതന്നെ. |
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(ബി) സ്ഥാവര വസ്തുവിന്റെ ഒരുകൊല്ലത്തിൽ കുറയാതെയും അഞ്ചുകൊല്ലത്തിൽ കവിയാതെയുമുള്ള പാട്ടച്ചാർത്ത്. | നിശ്ചയിച്ച ശരാശരി ഒരു കൊല്ലത്തെ പാട്ടത്തിന്റെ സംഖ്യയ്ക്കോ, വിലയ്ക്കോ ഉള്ള (1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ പട്ടികയിലെ 14-ാം ക്രമ നമ്പർ) കപ്പൽ പണയാധാരത്തിനുള്ള മുദ്രവില തന്നെ. |
(സി) സ്ഥാവര വസ്തുവിന്റെ അഞ്ചുകൊല്ലത്തിൽ കവിഞ്ഞതും എന്നാൽ പത്തുകൊല്ലത്തിൽ കവിയാതെയുമുള്ള പാട്ടച്ചാർത്ത്. | നിശ്ചയിച്ച ശരാശരി ഒരു കൊല്ലത്തെ പാട്ടസംഖ്യയ്ക്കക്കോ വിലയ്ക്കക്കോ തുല്യമായ ഒരു പ്രതിഫലത്തിനായുള്ള (1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ പട്ടികയിലെ, അതതു സംഗതിപോലെ, ക്രമനമ്പർ 21 അല്ലെങ്കിൽ 22) തീറാധാരത്തിനുള്ള മുദ്രവില. |
(ഡി) സ്ഥാവര വസ്തുവിന്റെ പത്തുകൊല്ലത്തിൽ കവിഞ്ഞതും, എന്നാൽ ശാശ്വതമായിട്ടല്ലാത്തതുമായ പാട്ടച്ചാർത്ത്. | പാട്ടച്ചാർത്ത് വളരെക്കാലം നിലനിൽക്കുന്നതാണെങ്കിൽ ആദ്യത്തെ പത്തുകൊല്ലത്തേക്കു അടയ്ക്കുകയോ കൊടുക്കുകയോ ചെയ്യുന്ന ശരാശരി ഒരു
കൊല്ലത്തെ പാട്ട സംഖ്യയുടേയോ വിലയുടേയോ മൂന്നിരട്ടിക്ക് തുല്യമായ ഒരു പ്രതിഫലത്തിനായുള്ള (1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ പട്ടികയിലെ, അതതുസംഗതിപോലെ, ക്രമനമ്പർ 21 അല്ലെങ്കിൽ 22) തീറാധാരത്തിനുള്ള മുദ്രവില തന്നെ. |
(ഇ) സ്ഥാവര വസ്തുവിന്റെ ശാശ്വത പാട്ടച്ചാർത്ത് | കരണത്തിൽ കാണിച്ചിട്ടുള്ളതുപോലെ ചാർത്തിന്റെ ആദ്യത്തെ അൻപത് കൊല്ലം അടയ്ക്കുകയോ കൊടുക്കുകയോ ചെയ്യുന്ന ഒട്ടാകെ പാട്ടത്തിന്റെ ആറിൽ ഒന്നിനു തുല്യമായ ഒരു തുക. |
(vi) ഒഴിമുറി, എന്നുപറഞ്ഞാൽ, നിർണ്ണയിക്കപ്പെട്ട ഏതെങ്കിലും വസ്തുവിൻമേൽ തനിക്കുള്ള അവകാശം തന്റെ ഭാര്യക്കോ അല്ലെങ്കിൽ കുട്ടികൾക്കോ വേണ്ടിയല്ലാത്ത, മറ്റൊരാൾക്ക് ഒഴിഞ്ഞുകൊടുക്കുക | ഒഴിമുറിയിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള വിലയോ തുകയോ |
(2) മേൽപ്പറഞ്ഞ പ്രകാരം കരം ഏർപ്പെടുത്തുമ്പോൾ,-
(എ) 1959-ലെ കേരളമുദ്രപ്പത ആക്റ്റിലെ 28-ാം വകുപ്പ്, ഗ്രാമപഞ്ചായത്തിന്റെ അധികാരാതിർത്തിക്കകത്തുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വസ്തു സംബന്ധിച്ചും, ആ പ്രദേശത്തിന് പുറത്തു സ്ഥിതി ചെയ്യുന്ന വസ്തതു സംബന്ധിച്ചും വിവരങ്ങൾ കൊടുക്കുന്നതിന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നാലെന്നപോലെ വായിക്കേണ്ടതാണ്.
(ബി) 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിലെ 62-ാം വകുപ്പ്, ഗ്രാമപഞ്ചായത്തിനെയും അതു പോലെതന്നെ സർക്കാരിനെയും പരാമർശിക്കുന്നതാണെന്നതുപോലെ വായിക്കേണ്ടതാണ്.
(3) കരം പിരിക്കുകയും, അത് ഗ്രാമപഞ്ചായത്തിന് കൊടുക്കുകയും അത് പിരിച്ചെടുക്കുന്നതിൽ സർക്കാരിന് നേരിട്ട ഏതെങ്കിലും ചെലവ് കിഴക്കുകയും ചെയ്യുന്നതും ക്രമപ്പെടുത്താൻ സർക്കാരിന്, ഈ ആക്റ്റിന് വിരുദ്ധമല്ലാത്ത ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4) ഈ വകുപ്പ് പ്രകാരം വസ്തതു കൈമാറ്റത്തിൻമേലുള്ള കരമായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നും പിരിച്ചെടുത്ത തുകകൾ, ഓരോ കൊല്ലവും സംസ്ഥാനത്തിനൊട്ടാകെയുള്ളവയായി സഞ്ചയിക്കേണ്ടതും, കരംപിടിച്ചെടുക്കുന്നതിനുള്ള ചെലവായി അതിൽനിന്നും മൂന്നു ശതമാനം കുറവുചെയ്തശേഷം ഗ്രാമപഞ്ചായത്തുകൾക്കിടയിൽ വിതരണം ചെയ്യേണ്ടതുമാണ്.
(5)(4)-ാം ഉപവകുപ്പുപ്രകാരം ഗ്രാമപഞ്ചായത്തുകൾക്ക് നല്കേണ്ടതായ തുകകളുടെ എഴുപത്തഞ്ചുശതമാനം, പ്രസക്ത കണക്കുകൾ പ്രസിദ്ധീകരിച്ചതും ഏറ്റവും ഒടുവിൽ നടത്തിയതുമായ കാനേഷുമാരി പ്രകാരം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ജനസംഖ്യയുടെ അനുപാതത്തിൽ, സംസ്ഥാ നത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കുമിടയിൽ വിതരണം ചെയ്യേണ്ടതാണ്. തുകകളുടെ ബാക്കി യുള്ള ഇരുപത്തഞ്ചു ശതമാനം സർക്കാരോ അല്ലെങ്കിൽ സർക്കാർ സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവുമുഖേന, ചുമതലപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ, പഞ്ചായത്തിന്റെ വിസ്തീർണ്ണവും ലഭ്യമായ വിഭവശേഷിയും വികസനാവശ്യകതയും പഞ്ചായത്തിന്റെ ഭരണനിർവ്വ ഹണചെലവും കണക്കിലെടുത്ത്, തീരുമാനിക്കുന്ന അനുപാതത്തിൽ ഗ്രാമപഞ്ചായത്തുകൾക്കിട യിൽ വിതരണം നടത്തേണ്ടതാണ്.
207. നികുതി, ഉപനികുതി മുതലായവയിൽ നിന്ന് ഒഴിവാക്കൽ.
(1) താഴെ പറ യുന്ന കെട്ടിടങ്ങളെയും ഭൂമികളെയും 203-ാം വകുപ്പ് പ്രകാരം ചുമത്താവുന്ന വസ്തതു നികുതിയിൽ നിന്നും 200-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ചുമത്താവുന്ന സേവന ഉപനികുതിയിൽ നിന്നും ഒഴിവാക്കേണ്ടതാണ്, അതായത്-
(എ) പൊതു ആരാധനയ്ക്കായി നീക്കിവച്ചിട്ടുള്ളതും യഥാർത്ഥത്തിൽ അപ്രകാരം ഉപയോഗിക്കുന്നതും അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങൾ മതപഠന ശാലകൾ;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) സർക്കാർ വകയോ എയ്ഡഡോ, സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും പ്രസ്തുത സ്ഥാപനത്തിലെ വിദ്യാർത്ഥികൾ താമസിക്കുന്നതുമായ ഹോസ്റ്റൽ കെട്ടിടങ്ങളും;
(ബി. എ) സർക്കാരിന്റെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും ഹയർ സെക്കന്ററിതലം വരെയുള്ളതുമായ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങളും, അത്തരം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങളും;
(സി) രോഗികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആതുരാലയങ്ങൾ;
(ഡി) അഗതികൾക്കോ അനാഥർക്കോ ശാരീരികമായോ മാനസികമായോ വെല്ലുവിളി നേരിടുന്നവർക്കോ മാരകരോഗികൾക്കോ മൃഗങ്ങൾക്കോ അഭയം നൽകുന്നതും, ധർമ്മ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം നൽകുന്നതുമായ കെട്ടിടങ്ങൾ;
(ഇ) പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്ന ഗ്രന്ഥശാലകളും, വായനശാലകളും കളിസ്ഥലങ്ങളും;
(എഫ്) പ്രാചീന സ്മാരകങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് തൽസമയം നിലവിലിരിക്കുന്ന നിയമപ്രകാരം സംരക്ഷിക്കപ്പെട്ടുപോരുന്ന പ്രാചീന സ്മാരകങ്ങളും, വാസഗൃഹങ്ങളായോ പൊതു ഓഫീസുകളായോ ഉപയോഗിക്കപ്പെടാത്ത അവയുടെ ഭാഗങ്ങളും;
(ജി) ശവം അടക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എച്ച്) ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വക കെട്ടിടങ്ങളും, സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് വിട്ടുകൊടുത്ത സ്ഥാപനങ്ങളോട് അനുബന്ധിച്ച കെട്ടിടങ്ങളും;
(ഐ) ഉടമസ്ഥൻ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളയാളാണെങ്കിൽ, അയാൾ സ്വന്തം വാസഗൃഹമായി ഉപയോഗിക്കുന്നതും തറവിസ്തീർണ്ണം മുപ്പത് ചതുരശ്ര മീറ്ററിൽ കുറവുള്ളതുമായ കെട്ടിടങ്ങൾ;
(ജെ) സർക്കാരോ അർദ്ധ സർക്കാർ സ്ഥാപനങ്ങളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യമായി നിർമ്മിച്ചുകൊടുക്കുന്ന വാസഗൃഹങ്ങൾ;
വിശദീകരണം.- (1)-ാം ഉപവകുപ്പ് പ്രകാരം അനുവദിച്ചിട്ടുള്ള ഒഴിവ്, ഉടമസ്ഥർ വാടക ഈടാക്കുന്ന കെട്ടിടങ്ങൾക്കും, വിദ്യാഭ്യാസസ്ഥാപനങ്ങളോട് ചേർന്നതും എന്നാൽ ഹോസ്റ്റലുകളല്ലാത്തതുമായ വാസഗൃഹങ്ങൾക്കും, ഗ്രന്ഥശാലകളോടു ചേർന്ന വാസഗൃഹങ്ങൾക്കും നൽകാവുന്നതല്ല.
(2) സർക്കാരിനും സർക്കാരിന്റെ അനുവാദത്തോടുകൂടി ഗ്രാമപഞ്ചായത്തിനും, ആരുടെ ഉടമ സ്ഥതയിലുമുള്ള ഏത് വിഭാഗം കെട്ടിടങ്ങളേയും ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരമുള്ള നികുതിയോ ഉപനികുതിയോ കരമോ നൽകേണ്ടതിൽ നിന്ന് പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കാവുന്നതാണ്.
208. വസ്തതുനികുതിയിന്മേൽ സർചാർജ്ജ്.
(1) ഒരു ഗ്രാമപഞ്ചായത്തിന് നിർണ്ണയിക്കപ്പെട്ട രീതിയിൽ ഏതെങ്കിലും പദ്ധതിക്കോ പ്രോജക്റ്റിനോ പ്ലാനിനോ വേണ്ടി അതു ചെലവാക്കിയിട്ടുള്ള ഏതെങ്കിലും അസാധാരണച്ചെലവ് നികത്തുന്നതിന് 203-ാം വകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള വസ്തതു നികുതിയുടെ അമ്പതു ശതമാനത്തിൽ അധികമല്ലാത്ത സർചാർജ്ജ്, ആകെയുള്ള പഞ്ചായത്ത് പ്രദേശത്തോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും നിർദ്ദിഷ്ട ഭാഗത്തോ നിന്ന് ഒരു നിർദ്ദിഷ്ട കാലത്തേക്ക് ഈടാക്കാവുന്നതാണ്.
എന്നാൽ, ഒരേ സമയം, ഇപ്രകാരം ചുമത്തിയിട്ടുള്ള വസ്തു നികുതിയിൻമേൽ രണ്ടിൽ കൂടുതൽ സർച്ചാർജ്ജകൾ ചുമത്താൻ പാടുള്ളതല്ല.
(2) ഈ വകുപ്പു പ്രകാരം ചുമത്തപ്പെട്ടിട്ടുള്ള ഏതൊരു സർച്ചാർജ്ജം അത് 208-ാം വകുപ്പു പ്രകാരം ചുമത്തപ്പെട്ടിട്ടുള്ള വസ്തു നികുതിയായിരുന്നാലെന്നപോലെ അതേ രീതിയിൽ ആവശ്യപ്പെട്ട ഈടാക്കേണ്ടതാണ്.
209. [XXXX]
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ [XXXX] Sec 209 Advertisement Tax
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |
വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ Sec 209 Advertisement Tax [XXXX]
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |
വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ
209.എ. സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദം കൂടാതെയുള്ള പരസ്യങ്ങൾ നിരോധിക്കൽ.-
(1) 209-ാം വകുപ്പുപ്രകാരം നികുതി ചുമത്തുന്നതിനെപ്പറ്റി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചശേഷം, സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ, യാതൊരു പരസ്യവും ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൻമേലോ, ചുമരിൻമേലോ, പരസ്യപ്പലകയിൻമേലോ, എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തന്നെ നിറുത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ വച്ചുകൊണ്ടിരിക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും സ്ഥലത്ത് ഏതെങ്കിലും വിധത്തിൽ പ്രദർശിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
(2) (i) പരസ്യം 256-ാം വകുപ്പ് പ്രകാരം ഗ്രാമപഞ്ചായത്ത് ഉണ്ടാക്കിയ ഏതെങ്കിലും ബൈലായെ ലംഘിക്കുകയോ;
(ii) പരസ്യം സംബന്ധിച്ച് എന്തെങ്കിലും നികുതി കൊടുക്കേണ്ടതുണ്ടെങ്കിൽ അതു കൊടുത്തിട്ടില്ലാതിരിക്കുകയോ,
ചെയ്യുന്നപക്ഷം, സെക്രട്ടറി അങ്ങനെയുള്ള അനുവാദം നൽകാൻ പാടില്ലാത്തതാകുന്നു.
(3) പരസ്യനികുതി ചുമത്താവുന്ന ഒരു പരസ്യത്തിന്റെ സംഗതിയിൽ, സെക്രട്ടറി, നികുതി കൊടുത്തത് ഏതു കാലത്തെ സംബന്ധിച്ചാണോ ആ കാലത്തേക്ക് (2)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി അനുവാദം നൽകേണ്ടതും, അങ്ങനെയുള്ള അനുവാദം സംബന്ധിച്ച യാതൊരു ഫീസും ചുമത്തുവാൻ പാടില്ലാത്തതുമാകുന്നു.
എന്നാൽ, ഈ വകുപ്പിലെ വ്യവസ്ഥകൾ, ഒരു റെയിൽവേ ഭരണകൂടത്തിന്റെ ബിസിനസ് സംബന്ധിച്ച് ആ റെയിൽവേ ഭരണകൂടത്തിന്റെ പരിസരത്തിൽ കുത്തന്നെ നിർത്തിയിരിക്കുന്നതോ പ്രദർശിപ്പിച്ചിരിക്കുന്നതോ ഉറപ്പിച്ചിരിക്കുന്നതോ വച്ചിരിക്കുന്നതോ ആയ യാതൊരു പരസ്യത്തിനും ബാധക മായിരിക്കുന്നതല്ല.
209ബി. ഉടമസ്ഥനെയോ കൈവശം വയ്ക്കുന്ന ആളേയോ ഉത്തരവാദിയായി കരുതണമെന്ന്.
209-ാം വകുപ്പിലേയോ 209-എ വകുപ്പിലേയോ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടോ, അല്ലെങ്കിൽ, ഏതെങ്കിലും പരസ്യം ഏതെങ്കിലും കാലത്തേക്ക് കുത്തന്നെ നിർത്താനോ പ്രദർശിപ്പിക്കാനോ ഉറപ്പിച്ചുവയ്ക്കാനോ ഉള്ള ലിഖിതാനുവാദം അവസാനിപ്പിക്കുകയോ അസാധുവായി തീരുകയോ ചെയ്തതിനുശേഷമോ ഏതെങ്കിലും പരസ്യം ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൻമേലോ ചുവരിൻമേലോ പരസ്യപലകയിൻമേലോ എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ വയ്ക്കുകയോ ചെയ്തിട്ടുള്ള പക്ഷം, അങ്ങനെയുള്ള ഭൂമിയുടെയോ കെട്ടിടത്തിന്റെയോ ചുവരിന്റെയോ പരസ്യപ്പലകയുടെയോ എടുപ്പിന്റെയോ ഉടമസ്ഥനോ അല്ലെങ്കിൽ അതു കൈവശം വയ്ക്കുന്ന ആളോ, അങ്ങനെയുള്ള ലംഘനം തന്റെ ജോലിയിലോ നിയന്ത്രണത്തിലോ അല്ലാത്ത ഒരാളാണ് നടത്തിയിട്ടുള്ളതെന്നോ അല്ലെങ്കിൽ തന്റെ ഒത്താശ കൂടാതെയാണ് നടത്തിയിട്ടുള്ളതെന്നോ തെളിയിക്കാത്തപക്ഷം, അയാളെ അങ്ങനെ ലംഘിച്ചുകൊണ്ട് അങ്ങനെയുള്ള പരസ്യം കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ വയ്ക്കുകയോ ചെയ്ത ആളായി കരുതേണ്ടതാകുന്നു.
209സി. അനധികൃതമായ പരസ്യങ്ങൾ നീക്കം ചെയ്യൽ.
(1) 209-ാം വകുപ്പിലേയോ 209എ വകുപ്പിലേയോ വ്യവസ്ഥകൾക്കു വിരുദ്ധമായോ അല്ലെങ്കിൽ, ഏതെങ്കിലും പരസ്യം ഏതെങ്കിലും കാലത്തേക്ക് കുത്തന്നെ നിർത്താനോ പ്രദർശിപ്പിക്കാനോ ഉറപ്പിച്ചുവയ്ക്കാനോ വയ്ക്കാനോ ഉള്ള ലിഖിതാനുവാദം അവസാനിക്കുകയോ അസാധുവായിത്തീരുകയോ ചെയ്തതിനുശേഷമോ, ഏതെങ്കിലും പരസ്യം കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വയ്ക്കുകയോ ചെയ്തിട്ടുള്ളപക്ഷം, സെക്രട്ടറിക്ക് രേഖാമൂലമുള്ള നോട്ടീസുപ്രകാരം അത് ഏതു ഭൂമിയിലോ കെട്ടിടത്തിൻമേലോ ചുവരിൻമേലോ പരസ്യപ്പലകയിൻമേലോ, എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ ചെയ്തിരിക്കുന്നുവോ, ആ ഭൂമിയുടേയോ കെട്ടിടത്തിന്റെയോ ചുവരിന്റേയോ പരസ്യപ്പലകയുടെയോ എടുപ്പിന്റെയോ ഉടമസ്ഥനോടോ കൈവശക്കാരനോടോ ആ പരസ്യം എടുത്തുകളയണമെന്നോ നീക്കം ചെയ്യണമെന്നോ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ഏതെങ്കിലും കെട്ടിടത്തിലോ ഭൂമിയിലോ വസ്തുവിലോ പ്രവേശിച്ച ആ പരസ്യം നീക്കം ചെയ്യിക്കുകയോ ചെയ്യാവുന്നതാകുന്നു.
(2) ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസരണമായിട്ടല്ലാതെ മറ്റു വിധത്തിൽ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കുകയോ പ്രദർശിപ്പിക്കാൻ ഉത്തരവാദിയാകുകയോ ചെയ്യുന്ന ഏതൊരാളും ആറും ഏഴും പട്ടികകളിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ള ശിക്ഷയ്ക്കുപുറമെ, അനധികൃത പരസ്യം മാറ്റുന്നതിനുള്ള ചാർജ് ഗ്രാമപഞ്ചായത്തിന് കൊടുക്കാൻ ബാദ്ധ്യസ്ഥനാണ്.
209ഡി. പരസ്യനികുതി പിരിക്കൽ.
209-ാം വകുപ്പുപ്രകാരം പരസ്യങ്ങൾക്ക് ചുമത്താവുന്ന ഏതൊരു നികുതിയും പിരിക്കാനുള്ള അവകാശം സെക്രട്ടറിക്ക് 256-ാം വകുപ്പുപ്രകാരം ഉണ്ടാക്കിയ ബൈലാകളിൽ വ്യവസ്ഥ ചെയ്യപ്പെടാവുന്ന ഉപാധികളിൻമേലും നിബന്ധനകളിൻമേലും ഒരു പ്രാവശ്യം ഒരു വർഷത്തിൽ കവിയാത്ത ഏതൊരു കാലത്തേക്കും, കുത്തകയ്ക്ക് കൊടുക്കാവുന്നതാണ്.
209ഇ. നികുതികളായി കിട്ടേണ്ട തുക വസൂലാക്കൽ.
ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിലേയോ അതിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയോ ബൈലാകളിലേയോ വ്യവസ്ഥകൾക്ക് കീഴിൽ നിയമാനുസ്യതമായ ഏതെങ്കിലും തുക അതു നൽകേണ്ടതായ തീയതിയിൽ നൽകാത്തപക്ഷം അതു നൽകേണ്ടതായ തീയതിമുതൽ പ്രതിമാസം ഒരു ശത മാനം നിരക്കിലുള്ള പിഴ സഹിതം വസൂലാക്കേണ്ടതാണ്.
എന്നാൽ, ഒരു അർദ്ധവർഷത്തിൽ നൽകേണ്ടതായി തീർന്നതും നൽകേണ്ടതുമായ ഏതെങ്കിലും തുക അതേ അർദ്ധ വർഷത്തിൽ നൽകുന്നപക്ഷം യാതൊരു പിഴയും ഈടാക്കുവാൻ പാടുള്ളതല്ല.
210. നികുതി, ഉപനികുതി മുതലായവയുടെ കുടിശ്ശിക ഈടാക്കൽ.
ഈ ആക്റ്റ പ്രകാരം ചുമത്തിയിട്ടുള്ള ഉപനികുതിയുടെയോ കരത്തിന്റെയോ സർച്ചാർജ്ജിന്റെയോ നികുതിയുടെയോ അഥവാ ഫീസിന്റെയോ ഏതെങ്കിലും കുടിശ്ശിക സർക്കാർ പൊതു നികുതി കുടിശ്ശിക വസൂലാക്കുന്നതു സംബന്ധിച്ച തൽസമയം പ്രാബല്യത്തിലുള്ള നിയമപ്രകാരം പൊതു നികുതി കുടിശ്ശി കയെന്നപോലെ വസൂലാക്കേണ്ടതാണ്:
എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിക്ക് നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, തന്റെ വാറണ്ടുപ്രകാരം, വീഴ്ചക്കാരന്റെ, ജംഗമ വസ്തുക്കൾ ജപ്തിചെയ്തതു വിറ്റ് നേരിട്ട ഈടാക്കാവുന്നതാണ്.
എന്നുമാത്രമല്ല, ഏതെങ്കിലും കാരണത്താൽ വീഴ്ചക്കാരന്റെ വസ്തതു ജപ്തി ചെയ്യുന്നതോ, വസ്തു പര്യാപ്തമാംവിധം ജപ്തി ചെയ്യുന്നതോ അപ്രായോഗികമാണെങ്കിൽ, സെക്രട്ടറിക്ക് വീഴ്ച ക്കാരനെ മജിസ്ട്രേട്ട മുമ്പാകെ പ്രോസിക്യൂട്ട് ചെയ്യാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ notes on cases
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ
211. പഞ്ചായത്തുകൾക്ക് കിട്ടേണ്ട നികുതികളും ഫീസും പിരിച്ചെടുക്കാൻ വില്ലേജ് ആഫീസറോട് ആവശ്യപ്പെടാനുള്ള അധികാരം.
നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, സെക്രട്ടറിക്ക് പഞ്ചായത്തു പ്രദേശത്തോ, അതിന്റെ ഏതെങ്കിലും ഭാഗത്തോ അധികാരമുളള വില്ലേജ് ആഫീസറോട്, പഞ്ചായത്തിന് ചെല്ലേണ്ട ഏതെങ്കിലും നികുതിയോ, ഉപനികുതിയോ, സർച്ചാർജോ, ഫീസോ സർക്കാർ സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവുമൂലം നിശ്ചയിക്കാവുന്ന നിബന്ധനകളിൻമേൽ പിരിച്ചെടുക്കുന്നതിന് ആവശ്യപ്പെടാൻ അധികാരമുണ്ടായിരിക്കുന്നതാണ്.
212. പഞ്ചായത്ത് ഫണ്ട്.
(1) ഈ വകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ഓരോ പഞ്ചായത്തും ഒരു ഫണ്ട് രൂപീകരിക്കേണ്ടതാണ്.
(2) (എ) ബ്ലോക്ക് പഞ്ചായത്തിനോ ജില്ലാ പഞ്ചായത്തിനോ സർക്കാരിനോ വേണ്ടി സ്വീകരിക്കുന്ന പണം ഒഴികെ ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്ന എല്ലാ പണവും ചേർത്ത് 'ഗ്രാമപഞ്ചായത്ത് ഫണ്ട്’ എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിക്കേണ്ടതും അത് ഈ ആക്ടിലെയും അതിൻകീഴിലുണ്ടാക്കുന്ന ചട്ടങ്ങളുടെയും വ്യവസ്ഥകൾക്കനുസൃതമായി വിനിയോഗിക്കുകയും ചെലവാക്കുകയും ചെയ്യേണ്ടതുമാകുന്നു;
എന്നാൽ ഈ ആക്റ്റ് പ്രകാരം ചുമത്തിയ ഏതെങ്കിലും നികുതിയിൽ നിന്നോ സർച്ചാർജ്ജിൽ നിന്നോ കിട്ടുന്ന സംഖ്യ ഏതെങ്കിലും പ്രത്യേക പൊതു നൻമയ്ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിലേക്ക് നീക്കിവയ്ക്കണമെന്ന് നിർദ്ദേശിക്കുവാൻ, നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. അപ്രകാരമുള്ള ഓരോ നികുതിയിലും അല്ലെങ്കിൽ അധികനികുതിയിലും നിന്നുള്ള വരുമാനവും അതിൽനിന്നുള്ള ചെലവും കാണിക്കുന്ന ഒരു പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടതാകുന്നു.
(ബി) ഗ്രാമപഞ്ചായത്ത് ഫണ്ട് താഴെ പറയുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്, അതായത്:-
(i) ഈ ആക്ട് പ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ ചുമത്തപ്പെട്ട നികുതികൾ, ഡ്യൂട്ടികൾ, കരങ്ങൾ, സർച്ചാർജ് എന്നിവയും വസ്തുവകകളിൽനിന്നും സംരംഭങ്ങളിൽനിന്നും ലഭിക്കുന്ന പാട്ടം, വാടക, മറ്റ് വരവുകൾ എന്നിവയും ലൈസൻസുകൾക്കും അനുവാദങ്ങൾക്കും വേണ്ടിയുള്ള ഫീസും പിഴകളും, ഗ്രാമപഞ്ചായത്തിന്റെ ഭരണത്തിലുള്ള ദാനസ്വത്തുക്കളിലും ട്രസ്സുകളിലും നിന്നുള്ള ആദായവും ആരും അവകാശപ്പെടാതെയുള്ള നിക്ഷേപങ്ങളും കണ്ടുകെട്ടിയ മറ്റ് വകകളും പുറംപോക്കുകൾ, മീൻപിടുത്ത സ്ഥലങ്ങൾ തുടങ്ങിയ മറ്റ് മാർഗ്ഗങ്ങളിൽ നിന്നുള്ള ആദായവും ഉൾപ്പെടെയുള്ള ഗ്രാമ പഞ്ചായത്തിന്റെ തനതായ വരുമാനവും കൂടാതെ, സർക്കാർ പിരിച്ചെടുത്ത നികുതികളുടെ വിഹിതമായി ഗ്രാമപഞ്ചായത്തിന്റെ പേരിലേക്ക് മാറ്റിയ തുകകളും സർക്കാർ നൽകിയ ഗ്രാന്റുകളും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ii) ഗ്രാമപഞ്ചായത്ത് രൂപം നൽകിയ സ്കീമുകളും പ്രോജക്ടടുകളും പ്ലാനുകളും നടപ്പാക്കുന്നതിനുവേണ്ടി സർക്കാർ നൽകിയ ഗ്രാന്റുകളും;
(iii) ഈ ആക്ട് പ്രകാരം ഗ്രാമപഞ്ചായത്തിനെ ഏൽപ്പിച്ചതോ വിട്ടുകൊടുത്തതോ ചുമതലപ്പെടുത്തിയതോ ആയ സ്കീമുകളോ പ്രോജക്ടടുകളോ പ്ലാനുകളോ നടപ്പാക്കുന്നതിനുവേണ്ടി സർക്കാർ നൽകുന്ന ഗ്രാന്റുകളും;
(iv) പൊതുജനങ്ങളിൽനിന്നും സർക്കാരേതര ഏജൻസികളിൽനിന്നും സംഭാവനയായോ അംശദായമായോ ശേഖരിച്ച പണവും;
(v) 197-ാം വകുപ്പനുസരിച്ച് കടം വാങ്ങിയ തുകയും.
(3) സർക്കാരിനോ ജില്ലാ പഞ്ചായത്തിനോ വേണ്ടി സ്വീകരിക്കുന്ന പണം ഒഴികെ ബ്ലോക്ക് പഞ്ചായത്ത് സ്വീകരിക്കുന്ന എല്ലാ പണവും ചേർത്ത് 'ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്’ എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിക്കേണ്ടതും അത് ഈ ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി വിനിയോഗിക്കുകയും ചെലവാക്കുകയും ചെയ്യേണ്ടതുമാണ്.
(4) സർക്കാരിനുവേണ്ടി സ്വീകരിക്കുന്ന പണം ഒഴികെ ജില്ലാ പഞ്ചായത്തിനുവേണ്ടി ലഭിക്കുന്ന എല്ലാ പണവും ചേർത്ത് 'ജില്ലാ പഞ്ചായത്ത് ഫണ്ട്' എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിക്കേണ്ടതും അത് ഈ ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി വിനിയോഗിക്കുകയും ചെലവാക്കുകയും ചെയ്യേണ്ടതുമാണ്.
(5) (2) മുതൽ (4) വരെ ഉപവകുപ്പുകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും സർക്കാരിന് ഏതൊരു പഞ്ചായത്തിനോടും സർക്കാർ നിർണ്ണയിക്കാവുന്ന പ്രകാരമുള്ള വരവുകൾ വരവുവച്ചു കൊണ്ട് പ്രത്യേകം ഫണ്ടുകൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകാവുന്നതും അങ്ങനെയുള്ള ഫണ്ട് നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ വിനിയോഗിക്കുകയും ചെലവാക്കുകയും ചെയ്യേണ്ടതുമാണ്.
(6) (2) മുതൽ (4) വരെയുള്ള ഉപവകുപ്പുകളിൽ പരാമർശിച്ചിട്ടുള്ള ഗ്രാമപഞ്ചായത്ത് ഫണ്ടിലേക്കോ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിലേക്കോ അഥവാ ജില്ലാ പഞ്ചായത്ത് ഫണ്ടിലേക്കോ വരവ് വച്ചതും (5)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള മറ്റു ഫണ്ടിലേക്കും വരവുവച്ചതും ആയ തുകകൾ സർക്കാർ നിർദ്ദേശിച്ചേക്കാവുന്ന പ്രകാരം സർക്കാർ ട്രഷറിയിൽ പൊതു നിക്ഷേപ അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതാണ്.
എന്നാൽ, ഏതെങ്കിലും പ്രത്യേക ആവശ്യത്തിനോ പദ്ധതിക്കോ വേണ്ടിയുള്ള ഫണ്ട് ദേശസാൽകൃത ബാങ്കിലോ 1969-ലെ കേരള സഹകരണ സംഘങ്ങൾ ആക്റ്റിൻകീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഏതെങ്കിലും സഹകരണ ബാങ്കിലോ നിക്ഷേപിക്കണമെന്ന് സർക്കാരോ കേന്ദ്രസർക്കാരോ പ്രത്യേകം നിഷ്കർഷിക്കുകയോ അപ്രകാരം ചെയ്യുവാൻ പ്രത്യേകം അനുമതി നൽകുകയോ ചെയ്യുന്നപക്ഷം പ്രസ്തുത ഫണ്ട് അങ്ങനെയുള്ള ബാങ്കുകളിൽ നിക്ഷേപിക്കാവുന്നതാണ്.
(7) ഈ ആക്റ്റിന്റെയോ മറ്റേതെങ്കിലും നിയമത്തിന്റേയോ കീഴിൽ ലൈസൻസുകൾക്കും അനുവാദങ്ങൾക്കുമായി ഗ്രാമപഞ്ചായത്തിന് കിട്ടിയിട്ടുള്ള എല്ലാ ഫീസും പ്രസ്തുത ഫീസ് എന്താവശ്യത്തിനുവേണ്ടി ചുമത്തുന്നുവോ അതിനുവേണ്ടി വിനിയോഗിക്കേണ്ടതാണ്.
(8) സ്കീമുകളും പ്രോജക്ടടുകളും പ്ലാനുകളും നടപ്പാക്കുന്നതിനുവേണ്ടി സർക്കാർ നൽകിയ എല്ലാ ഗ്രാന്റുകളും അങ്ങനെയുള്ള ഗ്രാന്റുകൾ നൽകിയത് ഏതാവശ്യങ്ങൾക്കാണോ ആ ആവശ്യങ്ങൾക്കു വേണ്ടിമാത്രം വിനിയോഗിക്കേണ്ടതാണ്.
(9) പഞ്ചായത്ത് ഈ ആക്റ്റിലോ മറ്റ് ഏതെങ്കിലും നിയമത്തിലോ പറഞ്ഞിട്ടുള്ള അതിന്റെ ഏതെങ്കിലും ചുമതലയുമായി നേരിട്ട് ബന്ധപ്പെടാത്ത ഒരു ആവശ്യത്തിനായി, സർക്കാർ നിശ്ചയി
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ക്കുന്ന വാർഷിക പരിധിയിൽ കവിഞ്ഞ് പഞ്ചായത്ത് ഫണ്ടിൽനിന്നും സംഭാവനയോ ഗ്രാന്റോ നൽകുവാനോ ചെലവ് ചെയ്യുവാനോ പാടുള്ളതല്ല.
(10) പഞ്ചായത്തിന്റെ വിവേചനം അനുസരിച്ചും പഞ്ചായത്ത് അതിന്റെ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയ പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ചെയ്യേണ്ടതായ ചെലവുകൾക്കായി പ്രാദേശികമായി ശേഖരിക്കുന്ന സംഭാവനകളിൽനിന്നും അംശദായത്തിൽനിന്നും ഒരു പ്രത്യേക ഫണ്ട് രൂപീ കരിക്കേണ്ടതും അതിന്റെ രൂപീകരണവും വിനിയോഗവും പഞ്ചായത്ത് ഇതിനായി ഉണ്ടാക്കുന്ന ബൈലാകൾ പ്രകാരമായിരിക്കേണ്ടതുമാണ്.
213. പഞ്ചായത്തു ഫണ്ടിൽ ചെലവെഴുതാവുന്ന ചെലവിനങ്ങൾ.-
(1) പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാവുന്നതായ ആവശ്യങ്ങളിൽ ഈ ആക്റ്റിനാലോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളാലോ മറ്റു നിയമങ്ങളാലോ അധികാരപ്പെടുത്തിയ എല്ലാ ലക്ഷ്യങ്ങളും, പൊതുവിൽ ബന്ധപ്പെട്ട പഞ്ചായത്ത് പ്രദേശത്ത് അധിവസിക്കുന്ന ആളുകളുടെ രക്ഷയ്ക്കക്കോ ആരോഗ്യത്തിനോ വിദ്യാഭ്യാസത്തിനോ സൗകര്യത്തിനോ സുഖത്തിനോ ക്ഷേമത്തിനോ വേണ്ടിയുള്ളതോ ഉതകുന്നതോ ആയതും പഞ്ചായത്ത് ഭരണത്തിന് ആനുഷംഗികമായതും ആയ എല്ലാ കാര്യങ്ങളും; ഉൾപ്പെടുന്നതും, ഫണ്ട് പഞ്ചായത്തു പ്രദേശത്തിനുള്ളിൽ ഈ ആക്റ്റിനും അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങൾക്കും, വിധേയമായി, അവയ്ക്കുവേണ്ടി ഉപയോഗിക്കേണ്ടതും, ചെലവ് സംബന്ധിച്ച് സർക്കാർ പ്രത്യേകമായി അനുവാദം നൽകിയിട്ടുള്ള പക്ഷം പഞ്ചായത്ത് പ്രദേശത്തിന് വെളിയിലും അവയ്ക്കക്കുവേണ്ടി ഉപയോഗിക്കേണ്ടതുമാകുന്നു.
(2) (എ) ഏതൊരു പഞ്ചായത്തും
(i) അത് ഏർപ്പെട്ടിട്ടുള്ള കരാറനുസരിച്ച് തിരിച്ച് കൊടുക്കേണ്ട കടങ്ങൾ സംബന്ധിച്ചുള്ള ഏതെങ്കിലും തുകകളും;
(ii) വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനുമുള്ള ചെലവുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ ചെലവുകളും;
(iii) അതിന്റെ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും ശമ്പളവും അലവൻസും, പെൻഷനും, പെൻഷന്റെ അംശദായവും, ഗ്രാറ്റുവിറ്റിയും, പ്രോവിഡന്റ് ഫണ്ട് അംശദായങ്ങളും, പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അംഗങ്ങൾക്കും കൊടുക്കാനുള്ളതായ ബത്തകളും;
(iv) ഒരു കോടതിയുടെ ഏതെങ്കിലും ഡിക്രിയോ ഉത്തരവോ പ്രകാരം കൊടുക്കേണ്ട തുകയും;
(v) ഈ ആക്റ്റിനാലോ മറ്റു ഏതെങ്കിലും നിയമത്താലോ നിർബന്ധമാക്കിയിട്ടുള്ള മറ്റു ഏതെങ്കിലും ചെലവുകളും;
(vi) ആഡിറ്റ് ഫീസിനുള്ള തുകയും;
കൊടുക്കുവാൻ വ്യവസ്ഥ ചെയ്യേണ്ടതാകുന്നു.
(ബി) (എ) ഖണ്ഡം (ii)-ാം ഉപഖണ്ഡത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള തിരഞ്ഞെടുപ്പ് ചെലവ് തുക സർക്കാർ തീരുമാനിക്കേണ്ടതും സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതും പഞ്ചായത്തിനെ ബന്ധിക്കുന്നതുമാകുന്നു. അപ്രകാരമുള്ള തുകയ്ക്ക് 217-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള വായ്പകളും, മുൻകൂറുകളും ഉൾപ്പെടെയുള്ള അധികൃത വായ്പകളുടെ സേവനത്തിനൊഴികെ, മറ്റെല്ലാ ചാർജുകളെക്കാളും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
(3) ഒരു പഞ്ചായത്തിന് ഇൻഡ്യയുടെ പ്രതിരോധത്തിനുവേണ്ടിയുള്ള ഏതെങ്കിലും ഫണ്ടിലേക്ക് സംഭാവന നൽകാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4) ഒരു പഞ്ചായത്തിന്, അതിന്റെ മൊത്തം അംഗസംഖ്യയുടെ പകുതിയിൽ കുറയാത്ത അംഗങ്ങൾ പിൻതാങ്ങിയിട്ടുള്ള ഒരു പ്രമേയംമൂലം
(i) ഏതെങ്കിലും പഞ്ചായത്തു സമ്മേളനത്തിന്റെയോ പഞ്ചായത്തുകളുടെ സംഘടനയുടെയോ ചെലവിലേക്കായി സംഭാവനയോ, അഥവാ
(i) പ്രമുഖ വ്യക്തികളുടെ സ്വീകരണത്തിനോ ഏതെങ്കിലും പൊതുപ്രദർശനത്തിനോ, ആഘോഷത്തിനോ അഥവാ വിനോദത്തിനോ, ആയുള്ള ചെലവിലേക്ക് ഏതെങ്കിലും സംഭാവന നൽകുകയോ ആക്റ്റിലോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും കാര്യത്തിനുവേണ്ടി ചെലവ് ചെയ്യുകയോ, ചെയ്യാവുന്നതാണ്.
ഈ ഉപവകുപ്പു പ്രകാരമുള്ള മൊത്തം വാർഷിക ചെലവ് സർക്കാർ നിർദ്ദേശിക്കുന്ന പരിധിയെ അധികരിക്കാൻ പാടുള്ളതല്ല;
214. ബഡ്ജറ്റ് തയ്യാറാക്കലും അതിന്റെ അനുമതി നൽകലും.-
1) സർക്കാർ അതതു സമയങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കും നിർണ്ണയിക്കപ്പെടുന്ന ചട്ടങ്ങൾക്കും വിധേയമായി 175-ാം വകുപ്പനുസരിച്ച് തയ്യാറാക്കിയതും അനുവദിച്ചതുമായ വികസന പദ്ധതികളുടെ ചെലവ് ഉൾപ്പെടെ അടുത്ത വർഷത്തേക്ക് ഉണ്ടാകാനിടയുള്ള വരവ് ചെലവുകളുടെ വിശദമായ എസ്റ്റിമേറ്റ് ഉൾക്കൊള്ളുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ ഓരോ വർഷവും ജനുവരി 15-ാം തീയതിക്കു മുമ്പായി ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികൾ സെക്രട്ടറിയും അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻമാരും നൽകുന്ന എസ്റ്റിമേറ്റും നിർദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട് തയ്യാറാക്കേണ്ടതും അത് ധനാകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതുമാണ്.
(1 എ) (1)-ാം ഉപവകുപ്പു പ്രകാരം സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങളേയും ഈ ആക്റ്റിലെ എല്ലാ ആവശ്യങ്ങളേയും പരിഗണിച്ചുകൊണ്ട് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അതിൽ നിന്നും പഞ്ചായത്തിന്റെ അടുത്ത വർഷത്തേക്കുള്ള വരവ് ചെലവു കാണിക്കുന്ന ഒരു ബഡ്ജറ്റ് തയ്യാറാക്കേണ്ടതും അത് പ്രസ്തുത സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ മാർച്ച് മാസത്തിലെ ആദ്യത്തെ ആഴ്ച കഴിയുന്നതിനു മുമ്പായി പഞ്ചായത്ത് മുമ്പാകെ, അതിന്റെ ഒരു പ്രത്യേക യോഗത്തിൽ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന വികസന ക്ഷേമപ്രവർത്തനങ്ങൾ സംബന്ധിച്ച പ്രസിഡന്റിന്റെ ആമുഖ പ്രഖ്യാപനത്തിനുശേഷം, പഞ്ചായത്തിന്റെ അംഗീകാരത്തിനായി വയ്ക്കക്കേണ്ടതുമാണ്.
(1 ബി) പഞ്ചായത്ത് ബഡ്ജറ്റ് നിർദ്ദേശങ്ങൾ പരിഗണിക്കുകയും ബഡ്ജറ്റ് എസ്റ്റിമേറ്റ് അത് ഏതു വർഷത്തെ സംബന്ധിച്ചാണോ ആ വർഷം തുടങ്ങുന്നതിനു മുമ്പായി, അതിൽ എന്തെങ്കിലും ഭേദഗതികളുണ്ടെങ്കിൽ അതു സഹിതം, അന്തിമമായി പാസ്സാക്കേണ്ടതുമാണ്.
(2) ബഡ്ജറ്റിൽ കാണിച്ചിട്ടുള്ള പ്രവർത്തന നീക്കിയിരുപ്പ് നടപ്പു വർഷത്തെ മതിപ്പു വരവിൽ എൻഡോവ്മെന്റുകളിലും സർക്കാർ ഗ്രാന്റുകളിലും അംശദായങ്ങളിലും ഋണശീർഷകങ്ങളിലും നിന്നുള്ള വരവുകൾ എന്നിവ ഒഴികെയുള്ളതിന്റെ അഞ്ചുശതമാനത്തിൽ കുറയാൻ പാടുള്ളതല്ല.
(3) വരവുകളുടെ മതിപ്പ് സവിസ്താരവും വാസ്ത്വികവും ആയിരിക്കേണ്ടതും മുൻവർഷത്തെ യഥാർത്ഥ വരവിൽ നിന്നുള്ള ഏതൊരു പ്രത്യക്ഷ വ്യതിയാനങ്ങളോടുമൊപ്പം വിശദമായ കുറിപ്പുകളും വിശദീകരണങ്ങളും ഉണ്ടായിരിക്കേണ്ടതുമാണ്.
(4) എല്ലാ നിശ്ചിത ചാർജ്ജുകൾക്കും കടങ്ങൾ കൊടുത്തുതീർക്കുന്നതിനും ആവശ്യമായ വ്യവസ്ഥകൾ അതിൽ ഉണ്ടായിരിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (5) പഞ്ചായത്ത്, ഒരു വർഷത്തിനിടയ്ക്ക് അതിന്റെ വരവിനേയോ, അത് ഏറ്റെടുത്തിട്ടുള്ള വിവിധ സർവ്വീസുകൾക്കുള്ള ചെലവിനേയോ സംബന്ധിച്ച് ബഡ്ജറ്റിൽ കാണിച്ചിട്ടുള്ള എസ്റ്റിമേറ്റിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്ന് കാണുന്നുവെങ്കിൽ, സ്റ്റാന്റിംഗ് കമ്മിറ്റി അനുപൂരകമോ പുതുക്കിയതോ ആയ ഒരു ബഡ്ജറ്റ് തയ്യാറാക്കി, അനുവാദത്തിനുവേണ്ടി പഞ്ചായത്തിന്റെ മുൻപാകെ വയ്ക്കക്കേണ്ടതാകുന്നു.
(6) അനിവാര്യമായ ഒരു അടിയന്തിര സാഹചര്യത്തിലൊഴികെ ചെലവ് ചെയ്യുന്ന സമയത്ത് പ്രാബല്യത്തിലുള്ളതായ ബഡ്ജറ്റ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു തുകയും പഞ്ചായത്തോ അഥവാ പഞ്ചായത്തിനുവേണ്ടിയോ ചെലവാക്കാൻ പാടില്ലാത്തതാകുന്നു.
(7) ബഡ്ജറ്റ് പാസ്സാക്കി കഴിഞ്ഞാലുടനെ അതിന്റെ പകർപ്പുകൾ സർക്കാരിനും ഇതിലേക്കായി സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻമാർക്കും ആഡിറ്റർമാർക്കും നൽകേണ്ടതും അങ്ങനെ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻമാർ ഓരോ ജില്ലയിലും പഞ്ചായത്തുകളുടെ ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ ഒരു സമാഹ്യത സ്റ്റേറ്റുമെന്റ് തയ്യാറാക്കേണ്ടതുമാണ്.
എന്നാൽ, ഒരു ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും അവ പാസാക്കിയ ബഡ്ജറ്റിന്റെ പകർപ്പുകൾ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്തിനും ജില്ലാ ആസൂത്രണ കമ്മിറ്റിക്കും നൽകേണ്ടതാണ്.
(8) ഒരു പഞ്ചായത്ത്, ബഡ്ജറ്റിൽ വകയിരുത്തിയതിൽ കവിഞ്ഞ എന്തെങ്കിലും ചെലവ് വരുത്തിവയ്ക്കുകയോ ഏപ്രിൽ ഒന്നാം തീയതിക്കു മുൻപ് ആ വർഷത്തേക്കുള്ള ബഡ്ജറ്റ് പാസ്സാക്കാത്തപക്ഷം അന്നുമുതൽ, എന്തെങ്കിലും ചെലവ് വരുത്തുകയോ ചെയ്യാൻ പാടുള്ളതല്ല.
215. അക്കൗണ്ടുകളും ആഡിറ്റും.
(1) പഞ്ചായത്ത്, അക്കൗണ്ട് പുസ്തകങ്ങളും അതിന്റെ അക്കൗണ്ടിനെ സംബന്ധിച്ച മറ്റു പുസ്തകങ്ങളും വച്ചുപോരേണ്ടതും നിർണ്ണയിച്ചേക്കാവുന്ന അപ്രകാരമുള്ള ഫാറത്തിൽ കണക്കുകളുടെ ഒരു വാർഷിക സ്റ്റേറ്റുമെന്റ് തയ്യാറാക്കേണ്ടതുമാണ്.
(2) ഏതൊരു പഞ്ചായത്തിന്റെയും വരവുചെലവു കണക്കുകൾ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന പ്രകാരമുള്ള ഫാറത്തിൽ ഓരോ സാമ്പത്തിക വർഷത്തേക്കും വച്ചുപോരേണ്ടതാണ്.
(3) ലോക്കൽ ഫണ്ട് അക്കൗണ്ടുകളുടെ എക്സ്സാമിനറും അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന വരും പഞ്ചായത്തിന്റെ ആഡിറ്റർമാർ ആയിരിക്കുന്നതാണ്.
(4) ആഡിറ്റർമാർ പഞ്ചായത്തിന്റെ കണക്കുകളുടെ തുടർച്ചയായ ആഡിറ്റ് നടത്തേണ്ടതും ഒരു വർഷത്തേയോ അതിനേക്കാൾ കുറഞ്ഞ ഏതെങ്കിലും കാലയളവിലേയോ അഥവാ ഏതെങ്കിലും കൈമാറ്റത്തിന്റെയോ അഥവാ ഒരു പരമ്പര കൈമാറ്റങ്ങളുടെയോ ആഡിറ്റ് പൂർത്തിയാക്കിയശേഷം ഒരു റിപ്പോർട്ട് ബന്ധപ്പെട്ട പഞ്ചായത്തിനും അതിന്റെ പകർപ്പുകൾ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനും അയച്ചുകൊടുക്കേണ്ടതാണ്.
(5) (4)-ാം ഉപവകുപ്പിൻകീഴിലുള്ള റിപ്പോർട്ടിൽ ക്രമവിരുദ്ധമായോ നിയമവിരുദ്ധമായോ ഉചിതമല്ലാതെയോ ചെലവാക്കിയതോ അഥവാ പഞ്ചായത്തിന് കിട്ടേണ്ടതായ പണമോ മറ്റ് വസ്തുവക കളോ ഈടാക്കുന്നതിൽ വന്നിട്ടുള്ള വീഴ്ചയോ അല്ലെങ്കിൽ പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരുടെയോ അധികാരികളുടെയോ ഉപേക്ഷയോ നടപടിദൂഷ്യമോമൂലം ഉണ്ടായ ഏതെങ്കിലും നഷ്ടമോ പണത്തിന്റെയോ മറ്റു വസ്തുവകകളുടെയോ പാഴ്ചചെലവോ റിപ്പോർട്ടിൽ പ്രത്യേകം പറയേണ്ടതാണ്.
(6) പഞ്ചായത്തിന്റെ അക്കൗണ്ടുകളെ സംബന്ധിച്ച് സർക്കാർ ആവശ്യപ്പെട്ടേക്കാവുന്ന മറ്റ് ഏതെങ്കിലും സംഗതിയും കൂടി ആഡിറ്റർമാർ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ള ഏതെങ്കിലും പോരായ്മയോ ക്രമക്കേടോ പഞ്ചായത്ത് ഉടൻതന്നെ പരിഹരിക്കേണ്ടതും, എടുത്ത നടപടി സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
(8) ആഡിറ്റർമാർക്ക്, ഈ ആക്റ്റിൻകീഴിലുള്ള അവരുടെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ, 1908-ലെ സിവിൽ നടപടി നിയമ സംഹിതയിൻ കീഴിൽ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിക്കുള്ള താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(എ) ഏതെങ്കിലും ആളെ സമൺ ചെയ്യുന്നതിനും ഹാജരാകാൻ നിർബന്ധിക്കുന്നതിനും ശപഥത്തിൻമേൽ വിസ്തരിക്കുന്നതിനും,
(ബി) ഏതെങ്കിലും രേഖ കണ്ടെത്തുവാനും ഹാജരാക്കുവാനും ആവശ്യപ്പെടുന്നതിനും;
(സി) സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കുന്നതിനും;
(ഡി) ഏതെങ്കിലും കോടതിയിൽനിന്നോ ആഫീസിൽ നിന്നോ ഏതെങ്കിലും പൊതു രേഖയോ അതിന്റെ പകർപ്പോ ആവശ്യപ്പെടുന്നതിനും;
(ഇ) നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള മറ്റു സംഗതികൾക്കും..
(9) ആഡിറ്റർമാർ, ബന്ധപ്പെട്ട ആൾക്കു അയാളെ സംബന്ധിക്കുന്ന സംഗതി വിശദീകരിക്കുന്നതിന് ന്യായമായ അവസരം നൽകിയതിനുശേഷം നിയമവിരുദ്ധമായി ചെലവാക്കിയ ഏതൊരു ഇനം ചെലവും അനുവദിക്കാതിരിക്കേണ്ടതും അങ്ങനെയുള്ള ചെലവ് ചെയ്യുകയോ ചെലവാക്കുന്നതിനു അധികാരം നല്കുകയോ ചെയ്യുന്ന ആളുടെമേൽ സർച്ചാർജ്ജ് ചെയ്യാവുന്നതും അയാളുടെ ഉപേക്ഷയോ നടപടിദൂഷ്യമോമൂലം ഉണ്ടായ ഏതെങ്കിലും കുറവിന്റേയോ, നഷ്ടത്തിന്റേയോ അഥവാ ലാഭകരമല്ലാത്ത ചെലവു സംബന്ധിച്ചുള്ളതോ അഥവാ അയാൾ കണക്കിൽ കൊള്ളിക്കേണ്ടതും എന്നാൽ കൊള്ളിച്ചിട്ടില്ലാത്തതും ആയതോ ആയ ഏതെങ്കിലും തുക അതിനുത്തരവാദിയായ ഏതെങ്കിലും ആളുടെ മേൽ ചുമത്താവുന്നതും അങ്ങനെയുള്ള ഏതൊരു സംഗതിയിലും, അങ്ങനെയുള്ള ആളിൽനിന്നും ലഭിക്കേണ്ട തുക സർട്ടിഫൈ ചെയ്യേണ്ടതുമാകുന്നു.
എന്നാൽ പ്രസ്തുത ചെലവുചെയ്ത തീയതി മുതൽ നാലുവർഷത്തിനു ശേഷം ഈ ഉപവകുപ്പു പ്രകാരം യാതൊരു സർച്ചാർജ്ജം ചെയ്യുവാൻ പാടില്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വിശദീകരണം.- ആരുടെ ഉപേക്ഷയോ നടപടി ദൂഷ്യമോ ആണ് അങ്ങനെയുള്ള ഏതെങ്കിലും കുറവിനോ നഷ്ടത്തിനോ കാരണമാകുകയോ ഇടയാക്കുകയോ ചെയ്തിട്ടുള്ളത് അയാൾക്ക്, തന്റെ ഉപേക്ഷയോ നടപടിദൂഷ്യമോ ഉണ്ടായിരുന്നാൽക്കൂടി, മറ്റേതെങ്കിലും ആളുടെ ഉപേക്ഷയോ നടപടി ദൂഷ്യമോ കൊണ്ടല്ലാതെ ഈ കുറവോ നഷ്ടമോ സംഭവിക്കുമായിരുന്നില്ലെന്ന് വാദിക്കാവുന്നതല്ല.
(10) ആഡിറ്റർമാർ, ഓരോ അനുവദിക്കാതിരിക്കലിനേയും സർച്ചാർജിനേയും, തുക ചുമത്തലിനേയും സംബന്ധിച്ച അവരുടെ തീരുമാനത്തിന്റെ കാരണം രേഖാമൂലമായി പ്രസ്താവിക്കേണ്ടതും അപ്രകാരമുള്ള തീരുമാനത്തിന്റെ ഒരു പകർപ്പ് ആരുടെ പേരിലാണോ അത് എടുത്തിട്ടുള്ളത് അയാൾക്ക് 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) സമൻസ് നട ത്തുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ നൽകേണ്ടതുമാകുന്നു.
(11) ഏതെങ്കിലും അനുവദിക്കാതിരിക്കലോ, സർച്ചാർജോ തുക ചുമത്തലോ സംബന്ധിച്ച പരാതിയുള്ള ഏതൊരു ആൾക്കും ആഡിറ്ററുടെ തീരുമാനം തന്നെ അറിയിച്ചതിനുശേഷം പതിനാലു ദിവസത്തിനകം അപ്രകാരമുള്ള അനുവദിക്കാതിരിക്കലോ സർച്ചാർജോ തുക ചുമത്തലോ അസ്ഥി രപ്പെടുത്തുന്നതിന് ജില്ലാക്കോടതി മുൻപാകെ ഒരു അപേക്ഷ ബോധിപ്പിക്കാവുന്നതും കോടതി ആവശ്യമായ തെളിവുകൾ എടുത്തതിനുശേഷം സാഹചര്യങ്ങളനുസരിച്ച് അതിന് യുക്തമെന്ന് തോന്നാവുന്ന പ്രകാരം ചെലവുകൾ സംബന്ധിച്ച ഉത്തരവുകളോടുകൂടി അപ്രകാരമുള്ള അനുവദിക്കാതിരി ക്കലോ സർച്ചാർജോ തുക ചുമത്തലോ സ്ഥിരീകരിക്കുകയോ ഭേദഗതി വരുത്തുകയോ അഥവാ കുറവു ചെയ്യുകയോ ചെയ്യാവുന്നതുമാണ്.
(12) (11)-ാം ഉപവകുപ്പിൻകീഴിൽ കോടതിക്ക് അപേക്ഷ കൊടുത്തിട്ടുള്ള സംഗതിയിൽ, അതിൽ ആഡിറ്റർമാർമാത്രം എതിർകക്ഷികൾ ആയിരിക്കുന്നതും അപേക്ഷകൻ സർക്കാരിനേയോ അല്ലെങ്കിൽ മറ്റേതെങ്കിലും ആളേയോ നടപടികളിൽ കക്ഷി ചേർക്കാൻ പാടില്ലാത്തതുമാകുന്നു.
(13) (11)-ാം ഉപവകുപ്പ് പ്രകാരം ജില്ലാ കോടതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.
(14) ഈ ആക്ടിൻകീഴിൽ ഒരാളിൽനിന്നും കിട്ടാനുള്ളതാണെന്ന് ആഡിറ്റർമാർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഏതൊരു തുകയും, ആഡിറ്റർമാരുടെ തീരുമാനം അയാളെ അറിയിക്കുന്ന തീയതിക്കുശേഷം മുപ്പത് ദിവസത്തിനകം തീരുമാനത്തിനെതിരായി അങ്ങനെയുള്ള ആൾ ആ സമയത്തിനകം കോടതിയിൽ അപേക്ഷ ബോധിപ്പിച്ചിട്ടില്ലെങ്കിൽ, അങ്ങനെയുള്ള ആൾ ബന്ധപ്പെട്ട പഞ്ചായത്തിന്റെ സെക്രട്ടറിക്ക് നൽകേണ്ടതും ആ തുക അപ്രകാരം കൊടുക്കാതിരിക്കുന്നെങ്കിൽ അങ്ങനെയുള്ള തുകയോ അഥവാ നൽകേണ്ടതാണെന്ന് കോടതി പ്രഖ്യാപിക്കുന്ന പ്രകാരമുള്ള തുകയോ, അത് ഭൂനികുതി കുടിശ്ശിക ആയിരുന്നാലെന്നപോലെ വസൂലാക്കാവുന്നതുമാകുന്നു.
(15) ഓരോ ശീർഷകത്തിൻകീഴിലും ലഭിക്കുന്ന പഞ്ചായത്തിന്റെ വരവ്, എസ്റ്റാബ്ലിഷ്മെന്റ് ചാർജുകൾ ഏറ്റെടുക്കുന്ന പണികൾ, ഓരോ പണിക്കും ചെലവാക്കിയ തുക, ചെലവാക്കാത്ത നീക്കിയിരുപ്പ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് എന്നിവ കാണിച്ചുകൊണ്ട് ആഡിറ്റർ സാക്ഷ്യപ്പെടുത്തിയ ഒരു പഞ്ചായത്തിന്റെ ഓരോ വാർഷിക റിപ്പോർട്ടിന്റെയും സംക്ഷേപം അതിൻമേലുള്ള ആഡിറ്റ് റിപ്പോർട്ട് സഹിതം അടുത്ത സാമ്പത്തിക വർഷം രണ്ടാം മാസം പതിനഞ്ചാം തീയതി കഴിയുന്നതിന് മുമ്പ് സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടതാണ്.
(16) (15)-ാം ഉപവകുപ്പിൽ പറയുന്ന റിപ്പോർട്ട് കിട്ടിയാൽ ആ ഉദ്യോഗസ്ഥൻ ഉടൻതന്നെ അത് സഞ്ചയിക്കേണ്ടതും സർക്കാരിന് സമർപ്പിക്കേണ്ടതുമാണ്.
(17) സർക്കാർ-
(എ) (16)-ാം ഉപവകുപ്പു പ്രകാരം അതിന് കിട്ടുന്ന പഞ്ചായത്തിന്റെ കണക്കുകൾ അതിൻമേലുള്ള ആഡിറ്റു റിപ്പോർട്ടുസഹിതം നിയമസഭ മുൻപാകെ വയ്ക്ക്പിക്കേണ്ടതും;
(ബി) പഞ്ചായത്തിന്റെ കണക്കുകൾ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന രീതിയിൽ പ്രസിദ്ധീകരി പ്പിക്കേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 216. മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യുന്ന ചെലവിലേക്കുള്ള അംശദായം.-ഈ ആക്റ്റമൂലമോ അതിൻകീഴിലോ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കാര്യത്തിന് സർക്കാരിനോ മറ്റ് ഏതെങ്കിലും പഞ്ചായത്തിനോ സംസ്ഥാനത്തുള്ള മറ്റു ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ നേരിട്ടുള്ള ചെലവ് പഞ്ചായത്തു പ്രദേശത്തെ നിവാസികൾക്ക് പ്രയോജനം ചെയ്യുന്നതാണെങ്കിൽ പഞ്ചായത്തിന് ആ ചെലവിലേക്ക് അംശദായം നൽകാവുന്നതാണ്.
217. സർക്കാർ നല്കുന്ന വായ്പകളും മുൻകുറുകളും വസൂലാക്കൽ.-(1) 1963-ലെ കേരള തദ്ദേശാധികാരസ്ഥാന വായ്പകൾ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിന് പഞ്ചായത്ത് ഫണ്ട് സൂക്ഷിക്കുന്ന ഏതൊരാളോടും അധികൃത വായ്പകളുടെ സേവനത്തിലേക്കുള്ള ചാർജുകൾ ഒഴികെ ഈ ആക്റ്റുപ്രകാരം ഏതു കാര്യത്തിനാണോ പഞ്ചായത്തു ഫണ്ട് വിനിയോഗിക്കാവുന്നത് അക്കാര്യത്തിലേക്ക്, പ്രസിഡന്റിന് അവർ നല്കിയ വല്ല വായ്പയോ മുൻകൂറോ ആ ഫണ്ടിൻമേലുള്ള മറ്റേതെങ്കിലും ചാർജിനേക്കാൾ മുൻഗണന നൽകി അവർക്ക് മടക്കിക്കൊടുക്കാൻ ഉത്തരവുമൂലം നിർദ്ദേശിക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഉത്തരവ് ആർക്കാണോ നല്കിയിരിക്കുന്നത് ആ ആൾ ആ ഉത്തരവ് പാലിക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
അദ്ധ്യായം XX
പൊതുരക്ഷയും സൗകര്യവും ആരോഗ്യവും
218. ഗ്രാമപഞ്ചായത്തുകളെ ജലമാർഗ്ഗം, നീരുറവകൾ, ജലസംഭരണികൾ മുതലായവ ഏൽപ്പിക്കൽ.-(1) 1957-ലെ കേരള ഭൂസംരക്ഷണ ആക്റ്റിലോ (1958-ലെ 8) തത്സമയം പ്രാബല്യത്തിലുള്ള മറ്റ് ഏതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റ് പ്രാബല്യത്തിൽ വരുന്ന സമയത്ത് നിലവിലുള്ളതോ അതിനുശേഷം ഉണ്ടാക്കുകയോ ഏർപ്പെടുത്തുകയോ പണിയുകയോ ചെയ്തിട്ടുള്ളതോ ആയതോ, അവ പഞ്ചായത്തു ചെലവിൽ ഉണ്ടാക്കുകയോ പണിയുകയോ ചെയ്തിട്ടുള്ളവ ആയിരുന്നാലുമല്ലെങ്കിലും, പൊതുജനങ്ങളുടെ ഉപയോഗത്തിന് ഒരു ചിരാനുഭവ അവകാശം നല്കത്തക്ക വിധത്തിൽ പൊതുജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നവ ഉൾപ്പെടെ ഉള്ള, എല്ലാ പൊതുജലമാർഗ്ഗങ്ങളും (പഞ്ചായത്തുപ്രദേശത്തും മറ്റു പ്രദേശങ്ങളിലും കൂടി ഒഴുകുന്നതും സർക്കാർ ഗസറ്റ് വിജ്ഞാപനം വഴി നിർദ്ദേശിക്കാവുന്നതുമായ നദികളൊഴികെയുള്ളത്) നദികളുടെ തടങ്ങളും തീരങ്ങളും, ചെറുപുഴകളും, ജലസേചനത്തിനും ഡ്രെയിനേജിനുമുള്ള ചാലുകളും, തോടുകളും, തടാകങ്ങളും കായലുകളും, ജലമാർഗ്ഗങ്ങളും, കെട്ടിനില്ക്കുന്നതും ഒഴുകിപ്പോകുന്നതുമായ എല്ലാ ജലവും, നീരുറവകളും, ജലസംഭരണികളും, കുളങ്ങളും, നീർത്തടങ്ങളും, ജലധാരകളും, കിണറുകളും, കാപ്പുകളും, ചാലുകളും, സ്റ്റാന്റ് പൈപ്പുകളും മറ്റു ജലസംഭരണികളും അവയോടു ചേർന്നു കിടക്കുന്ന സ്വകാര്യ വസ്ത അല്ലാത്ത തൊട്ടടുത്തുള്ള ഏതെങ്കിലും ഭൂമിയും ഗ്രാമപഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്ത് പരിപൂർണ്ണമായും അതിൽ നിക്ഷിപ്തമായിരിക്കുന്നതുമാകുന്നു.
എന്നാൽ, ഈ ഉപവകുപ്പിൽ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ഒരു ജലസേചനപ്പണിയേയോ അതോടു ബന്ധപ്പെട്ട ഏതെങ്കിലും പണിയേയോ അത്തരം പണിയോടു ചേർന്നുള്ളതും തൊട്ടടുത്തുള്ളതുമായ ഏതെങ്കിലും ഭൂമിയേയോ ബാധിക്കുന്നതല്ല.
(2) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, ജലമാർഗ്ഗങ്ങളെയും ഉറവകളെയും ജലസംഭരണികളെയും കുളങ്ങളെയും നീർത്തടങ്ങളെയും ജലധാരകളെയും കിണറുകളെയും കാപ്പുകളെയും ചാലുകളെയും സ്റ്റാന്റ് പൈപ്പുകളെയും മറ്റു ജല സംബന്ധമായ പണികളെയും സംബ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ന്ധിച്ച സർക്കാരിന്റെ എല്ലാ അവകാശങ്ങളും ബാദ്ധ്യതകളും (1)-ാം ഉപവകുപ്പു പ്രകാരം ഗ്രാമ പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതും അപ്രകാരം നിക്ഷിപ്തമാകുന്ന തീയതി മുതൽക്ക് അവ ഗ്രാമപഞ്ചായത്തിന്റെ അവകാശങ്ങളും ബാദ്ധ്യതകളും ആയിത്തീരുന്നതുമാണ്.
(3) (1)-ാം ഉപവകുപ്പിലും (2)-ാം ഉപവകുപ്പിലും എന്തുതന്നെ അടങ്ങിയിരുന്നാലും, ഗസറ്റ് വിജ്ഞാപനം വഴി സർക്കാരിന്, ഗ്രാമ പഞ്ചായത്തുമായി ആലോചിച്ചശേഷവും, അതിന് ആക്ഷേപങ്ങൾ വല്ലതുമുണ്ടെങ്കിൽ അവയ്ക്ക് അർഹമായ പരിഗണന നൽകിയശേഷവും ഏതൊരു പൊതു ജല സ്രോതസ്സിന്റെയും അതിനുതൊട്ടുള്ളതും അതോടു ചേർന്നുള്ളതുമായ പൊതുഭൂമിയുടെയും ഭരണം ഏറ്റെടുക്കാവുന്നതാണ്.
(4) ഈ ആക്റ്റിൻകീഴിൽ ഗ്രാമപഞ്ചായത്തിന് കൈമാറുകയോ അഥവാ അതിൽ നിക്ഷിപ്തമാക്കുകയോ ചെയ്തിട്ടുള്ള പുറമ്പോക്കോ അല്ലാത്തതോ ആയ ഏതെങ്കിലും ഭൂമിയിൽ നിന്ന് ഏതെങ്കിലും ആൾ, ഇതിലേക്കായി ഗ്രാമപഞ്ചായത്ത് നല്കിയിട്ടുള്ള ഒരു പെർമിറ്റ് പ്രകാരവും അതിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസ്യതമായും ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച പ്രകാരമുള്ള നിരക്കിൽ ഫീസോ നഷ്ടപരിഹാരമോ നല്കിക്കൊണ്ടും, അല്ലാതെ, സ്വയം ഏതെങ്കിലും വൃക്ഷമോ മണ്ണോ മണലോ ലോഹമോ വെട്ടുകല്ലോ കക്കയോ അഥവാ ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്തതേക്കാവുന്ന മൂല്യമുള്ള മറ്റു വസ്തുക്കളോ നീക്കം ചെയ്യുകയോ തനിക്കായി കൈവശപ്പെടുത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 219. തീർത്ഥാടനസ്ഥലങ്ങൾ മുതലായവയുടെ മേൽ നിയന്ത്രണമുള്ളവരിൽ നിന്നുള്ള അംശദായങ്ങൾ.-ഒരു മുസ്ലീം പള്ളിയോ ക്ഷേത്രമോ ക്രിസ്ത്യൻ പള്ളിയോ മഠമോ മതപരമായ ആരാധനയ്ക്കക്കോ ബോധനത്തിനോ ഉള്ള ഏതെങ്കിലും സ്ഥലമോ മേളകളോ ഉത്സവങ്ങളോ നടത്തുന്നതിനോ അതുപോലെയുള്ള മറ്റു കാര്യങ്ങൾക്കോ ഉപയോഗപ്പെടുത്തുന്ന ഏതെങ്കിലും സ്ഥലമോ ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്തോ അതിന്റെ പരിസരങ്ങളിലോ സ്ഥിതി ചെയ്യുകയും വർഷം മുഴുവനുമോ പ്രത്യേക സന്ദർഭങ്ങളിലോ വലിയ ജനക്കൂട്ടത്തെ അത് ആകർഷിക്കുകയും ചെയ്യുന്നപക്ഷം, പൊതുജനാരോഗ്യത്തിനോ പൊതുരക്ഷയ്ക്കക്കോ പൊതു മലമൂത്ര വിസർജ്ജന സൗകര്യത്തിനോ ആവശ്യമായ സ്ഥിരമോ താൽക്കാലികമോ ആയ ഏതെങ്കിലും പ്രത്യേക ഏർപ്പാടുകൾ ഗ്രാമപഞ്ചായത്ത് ചെയ്യേണ്ടതും, ആ പ്രദേശത്തിൻമേൽ നിയന്ത്രണമുള്ള ട്രസ്റ്റിയോടോ മറ്റേതെങ്കിലും ആളോടോ ആലോചിച്ചതിനു ശേഷം ഗ്രാമപഞ്ചായത്തിന് പ്രസ്തുത സംഗതിയുടെ സാഹചര്യങ്ങളിൽ ന്യായയുക്തമാംവിധം ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിലേക്ക് ആവർത്തകമോ അനാവർത്തകമോ ആയ അംശദായം ചെയ്യുന്നതിന് അയാളോട് ആവശ്യപ്പെടാവുന്നതും അപ്രകാരം അംശദായം നല്കുന്നതിന് അയാൾ ബാദ്ധ്യസ്ഥനായിരിക്കുന്നതും ആകുന്നു. നിർണ്ണയിക്കപ്പെടാവുന്ന സമയത്തിനു ള്ളിൽ അങ്ങനെയുള്ള അംശദായം നൽകുന്നതിൽ അയാൾ വീഴ്ച വരുത്തുന്നതായാൽ ആ തുക പൊതു ഭൂനികുതി കുടിശ്ശികയായിരുന്നാലെന്നപോലെ ഈടാക്കാവുന്നതാണ്.
219എ. ചവറും ഖരാവസ്ഥയിലുള്ള വർജ്യ വസ്തുക്കളും മാലിന്യവും നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് ഏർപ്പാടു ചെയ്യണമെന്ന്.-(1) ഓരോ ഗ്രാമപഞ്ചായത്തും,-
(എ) പതിവായി തെരുവുകൾ തൂത്തുവാരുന്നതിനും വൃത്തിയാക്കുന്നതിനും, അവിടെ നിന്നും ചവറ് നീക്കം ചെയ്യുന്നതിനും;
(ബി) സ്വകാര്യ പരിസരങ്ങളിൽ നിന്നും മാലിന്യങ്ങളും മൃഗശവങ്ങളും ദിവസേന നീക്കം ചെയ്യുന്നതിനും;
(സി) പോലീസിന്റെ അറിവോടുകൂടി അനാഥപ്രേതങ്ങൾ നീക്കം ചെയ്ത് സംസ്കരെിക്കുന്നതിനും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ഡി) ഖരാവസ്ഥയിലുള്ള വർജ്യവസ്തുക്കൾ നീക്കം ചെയ്യുന്നതിനും;
(ഇ) കുപ്പത്തൊട്ടിയിലും സ്വകാര്യ പരിസരങ്ങളിലും നിന്ന് ചവറ് ദിവസേന നീക്കം ചെയ്യുന്നതിനും മതിയായ ഏർപ്പാടുകൾ ചെയ്യേണ്ടതും, ഈ ഉദ്ദേശത്തോടുകൂടി അത് -
(i) മാലിന്യവും ചവറും മൃഗശവങ്ങളും ഇടുന്നതിനുള്ള ഡിപ്പോകളും സംഭരണികളും സ്ഥലങ്ങളും;
(ii) മാലിന്യം നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ള മൂടിയ വാഹനങ്ങളും പാത്രങ്ങളും;
(iii) ചത്തുപോയ വലിയ മൃഗങ്ങളേയും ചവറും നീക്കം ചെയ്യുന്നതിനുവേണ്ടി വാഹന ങ്ങളും അല്ലെങ്കിൽ പറ്റിയ മറ്റു മാർഗ്ഗങ്ങളും;
(iv) ഗാർഹിക ചവർ, പൊടി, ചാരം, എച്ചിലുകൾ, അസഹ്യത ഉണ്ടാക്കുന്ന വസ്തു ക്കൾ, വ്യാവസായിക അവശിഷ്ടങ്ങൾ, സ്ഥാപനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ, മൃഗശവങ്ങൾ എന്നിവ താൽക്കാലികമായി ഇടുന്നതിനുള്ള ചവറ്റുകുട്ടകളും സംഭരണികളും, സ്ഥലങ്ങളും, ഏർപ്പെടുത്തിവയ്ക്കേണ്ടതുമാകുന്നു.
(2) സെക്രട്ടറി, (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഡിപ്പോകളും സ്ഥലങ്ങളും സംഭരണികളും കുപ്പത്തൊട്ടികളും വാഹനങ്ങളും പാത്രങ്ങളും ശല്യകാരണങ്ങളായി ഭവിക്കുന്നത് തടയുന്നതിന് മതിയായ ഏർപ്പാടുകൾ ചെയ്യേണ്ടതാണ്.
(3) ഗ്രാമ പഞ്ചായത്തിനു കരാറടിസ്ഥാനത്തിൽ പൊതു സ്ഥലത്തു നിന്നോ സ്വകാര്യ പരിസരങ്ങളിൽ നിന്നോ ഖരമാലിന്യങ്ങൾ ശേഖരിക്കുന്നതും കൈയൊഴിയുന്നതും ഭാഗികമായോ മുഴുവനായോ ഏർപ്പാടുചെയ്യാവുന്നതാണ്.
219ബി. ചവറും ഖരമാലിന്യങ്ങളും ശേഖരിക്കുകയും നിക്ഷേപിക്കുകയും ചെയ്യു ന്നതിന് ഉടമസ്ഥർക്കും താമസക്കാർക്കും ഉള്ള കർത്തവ്യം.-(1) എല്ലാ പരിസരങ്ങളുടേയും ഉടമസ്ഥർ, സെക്രട്ടറി നിർദ്ദേശിക്കുന്ന വലിപ്പത്തിലുള്ള ഒരു സംഭരണി, അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നും ഉണ്ടാകുന്ന ഗാർഹിക ചവറുകളും വ്യാവസായിക അവശിഷ്ടങ്ങളും സ്ഥാപനങ്ങളിൽ നിന്നുള്ള ചവറുകളും, പൊടി, ചാരം, എച്ചിൽ, ജീർണ്ണാവശിഷ്ടം മുതലായവയും ശേഖരിക്കുന്നതി നായി, ഏർപ്പാടാക്കുവാൻ ബാദ്ധ്യസ്ഥരാണ്.
(2) അങ്ങനെയുള്ള സംഭരണികൾ എല്ലാ സമയത്തും ശരിയായ നിലയിൽ വയ്ക്കക്കേണ്ടതും, സെക്രട്ടറി അതതുസമയം രേഖാമൂലമുള്ള നോട്ടീസിനാൽ നിർദ്ദേശിക്കുന്നത്രയും എണ്ണം അങ്ങനെയുള്ള സ്ഥലത്ത് ഏർപ്പാടാക്കേണ്ടതുമാണ്.
(3) ഗ്രാമപഞ്ചായത്ത് നിയോഗിക്കുന്ന ജീവനക്കാർക്കും കരാറുകാർക്കും വർജ്യവസ്തുക്കൾ ശേഖരിക്കുന്നതിനും കൈയൊഴിക്കുന്നതിനും സഹായകമായ വിധം ആ വസ്തുക്കൾ വേർതിരിച്ച് വയ്ക്കുന്നതിലേക്ക് പൊതു നോട്ടീസ് മുഖാന്തിരം ഏതൊരു വസ്തുവിന്റെ ഉടമസ്ഥനോടോ, കൈവശക്കാരനോടോ സെക്രട്ടറിക്ക് ആവശ്യപ്പെടാവുന്നതാണ്.
(4) എല്ലാ പരിസരങ്ങളുടേയും ഉടമസ്ഥരും താമസക്കാരും, എല്ലാ ഗാർഹിക ചവറുകളും, വ്യാവസായിക അവശിഷ്ടങ്ങളും, സ്ഥാപനങ്ങളിൽ നിന്നുള്ള ചവറുകളും, പൊടി, ചാരം, എച്ചിലുകൾ, ചവറുകൾ എന്നിവ അവരവരുടെ സ്ഥലങ്ങളിൽ നിന്നും ശേഖരിക്കേണ്ടതും അവ സെക്രട്ടറി അതതുസമയം പൊതു നോട്ടീസിനാൽ നിർദ്ദേശിക്കുന്ന സമയത്ത് പൊതു സംഭരണികളിലോ, ഡിപ്പോയിലോ അഥവാ ചവറുകൾ താൽക്കാലികമായി നിക്ഷേപിക്കുന്നതിന് ഏർപ്പാടാക്കിയിട്ടുള്ള സ്ഥലത്തോ നിക്ഷേപിക്കുകയോ അഥവാ ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിനായി ഏർപ്പെടുത്തിയിട്ടുള്ളതോ തിരിച്ചറിഞ്ഞിട്ടുള്ളതോ ആയ ആളുകൾക്ക് കൈമാറുകയോ ചെയ്യുവാൻ ബാദ്ധ്യസ്ഥരാണ്.
219സി. ചവറോ മാലിന്യങ്ങളോ നീക്കം ചെയ്യുന്നതിന് ഉടമസ്ഥനുമായോ താമസക്കാരനുമായോ ഉള്ള കരാർ.-സെക്രട്ടറിക്ക് ഏതെങ്കിലും പരിസരങ്ങളുടെ ഉടമസ്ഥനുമായോ താമസക്കാരനുമായോ അദ്ദേഹത്തിന് യുക്തമെന്നു തോന്നുന്ന നിബന്ധനകളിൻമേലും വ്യവസ്ഥ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ കളിൻമേലും അതതു സമയം ഗ്രാമപഞ്ചായത്ത് തീരുമാനിക്കുന്ന അങ്ങനെയുള്ള നിരക്കിലുള്ള ഫീസ് അടച്ച് ആ പരിസരങ്ങളിൽ നിന്നുമുള്ള ചവറോ മാലിന്യമോ നീക്കം ചെയ്യുന്നതിന് കരാറിലേർപ്പെടാവുന്നതാണ്.
219ഡി. വീടുവീടാന്തരമുള്ള ചവറുശേഖരണം ഏർപ്പെടുത്തൽ.-(1) സെക്രട്ടറിക്ക് ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോടെ ഗ്രാമപഞ്ചായത്ത് പ്രദേശത്തോ അതിന്റെ ഭാഗത്തോ വീടുവീടാന്തരമുള്ള ചവറിന്റെയോ അസഹ്യതയുണ്ടാക്കുന്ന മറ്റു വസ്തുക്കളുടെയോ ശേഖരണം ഏർപ്പെടുത്താവുന്നതും അതിലേക്കായി അദ്ദേഹത്തിന്, അതതു സമയം, ഉത്തരവുമൂലം, ഏതെല്ലാം മണിക്കുറുകൾക്കിടയിൽ ഒരു വീടിന്റെയോ പരിസരങ്ങളുടേയോ ഭൂമിയുടെയോ കൈവശക്കാരൻ അയാളുടെ വീടിന്റെയോ പരിസരങ്ങളുടെയോ ഭൂമിയുടെയോ അല്ലെങ്കിൽ അയാളുടെ വീടുമായോ, പരിസരവുമായോ ഭൂമിയുമായോ ചേർന്ന പൊതു തെരുവിലോ സെക്രട്ടറി പ്രത്യേകം പറയുന്ന പ്രകാരം ചവറോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ ഈ ആവശ്യത്തിനു ഗ്രാമപഞ്ചായത്ത് നൽകുന്ന ശരിയായ സംഭരണിയിലോ സെക്രട്ടറി പ്രത്യേകം പറഞ്ഞിട്ടുള്ള വലിപ്പത്തിലും മാതൃകയിലുമുള്ള സംഭരണിയിലോ അങ്ങനെ ഉള്ള ചവറുകളോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരോ ഈ ആവശ്യത്തിലേക്കുവേണ്ടി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കരാറുകാരോ നീക്കം ചെയ്യുന്നതിലേക്കുവേണ്ടി, കൊണ്ടുവയ്ക്കക്കേണ്ടതാണെന്ന് പരസ്യം ചെയ്യാവുന്നതുമാകുന്നു.
(2) സെക്രട്ടറി പ്രത്യേകം പറഞ്ഞിട്ടുള്ള സമയത്തല്ലാതെയും (1)-ാം ഉപവകുപ്പുപ്രകാരം നൽകിയിട്ടുള്ളതോ നിർദ്ദേശിച്ചിട്ടുള്ളതോ ആയ സംഭരണിയിലല്ലാതെയും ഒരു പൊതു നിരത്തിൽ യാതൊരാളും ചവറുകളോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ നിക്ഷേപിക്കാൻ പാടില്ലാത്തതാകുന്നു.
219 ഇ. ചവറും മറ്റു ഖരമാലിന്യങ്ങളും ഗ്രാമപഞ്ചായത്തിന്റെ സ്വത്തായിരിക്കുമെന്ന്.- ഗ്രാമപഞ്ചായത്തിന്റെ ജീവനക്കാരോ കരാറുകാരോ ശേഖരിക്കുന്ന എല്ലാ ചവറും ഖരമാലിന്യങ്ങളും പൊതു സംഭരണികളിലും ഡിപ്പോകളിലും സ്ഥലത്തും അടിഞ്ഞുകൂടിയിട്ടുള്ള മൃഗശവങ്ങളും ഗ്രാമ പഞ്ചായത്തിന്റെ സ്വത്ത് ആയിരിക്കുന്നതും ഗ്രാമപഞ്ചായത്തിന് അത് ലേലം ചെയ്തതോ മറ്റോ വിൽക്കാവുന്നതുമാണ്.
219 എഫ്. ഖരമാലിന്യങ്ങൾ ആത്യന്തികമായി കൈയൊഴിയുന്നതിനുള്ള വ്യവസ്ഥ കൾ.- (1) മാലിന്യങ്ങൾ ആത്യന്തികമായി കൈയൊഴിക്കുന്ന ആവശ്യത്തിലേക്കായി ഗ്രാമപഞ്ചായത്ത് പ്രദേശത്തിന്റെ ഉള്ളിലോ വെളിയിലോ ആയി ഓരോ ഗ്രാമപഞ്ചായത്തും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുകയും വിജ്ഞാപനം ചെയ്യുകയും ചെയ്യേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം സ്ഥലം വിജ്ഞാപനം ചെയ്യുമ്പോൾ ആരോഗ്യസംബന്ധവും പരിസ്ഥിതിപരവുമായ വശങ്ങൾ ഗ്രാമപഞ്ചായത്ത് പരിഗണനയിൽ എടുക്കേണ്ടതാണ്.
(3) കൂട്ടുവളം തയ്യാറാക്കുന്നതിന് ഖരമാലിന്യങ്ങൾ വിനിയോഗിക്കുന്നതിനും അതു വിൽപ്പന മൂലം കൈയൊഴിക്കുന്നതിനും പര്യാപ്തമായ ഏർപ്പാടുകൾ ഓരോ ഗ്രാമപഞ്ചായത്തിനും ചെയ്യാവുന്നതാണ്.
(4) മാലിന്യങ്ങൾ കൂട്ടുവളമാക്കുന്നത് സാദ്ധ്യമല്ലായെന്നോ പ്രായോഗികമല്ലായെന്നോ കാണുന്നിടത്ത്, ഗ്രാമപഞ്ചായത്ത് പ്രത്യേകം പറയുന്ന രീതിയിൽ ലാന്റ് ഫിൽസൈറ്റുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ആരോഗ്യകരമായ ലാന്റ്ഫിൽ സമ്പ്രദായം സ്വീകരിക്കാവുന്നതാണ്.
(5) കാലാകാലങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രത്യേകം പറയുന്ന ആശുപ്രതികളിലും നഴ്സസിംഗ് ഹോമുകളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും നിന്നു പുറത്തുവിടുന്ന അണുരോഗബാധയ്ക്കു കാരണമായ മാലിന്യങ്ങളും വ്യവസായങ്ങളിൽ നിന്നുള്ളതല്ലാത്ത ആപത്കരമായ മാലിന്യങ്ങളും, ഗ്രാമപഞ്ചായത്ത് ഭസ്മീകരണത്തിന് വിധേയമാക്കേണ്ടതാണ്.
219 ജി. ഖരമാലിന്യങ്ങൾ സംസ്കക്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ.-ഖരമാലിന്യങ്ങളുടെ റീസൈക്ലിംഗിന്റെയോ ട്രീറ്റിംഗിന്റെയോ സംസ്കരണത്തിന്റെയോ കൈയൊഴിക്കലിന്റെയോ അഥവാ അങ്ങനെയുള്ള ഖരമാലിന്യങ്ങളെ കൂട്ടുവളമാക്കിയോ മറ്റേതെങ്കിലും സാധനമാക്കിയോ മാറ്റുന്നതിന്റെയോ ആവശ്യത്തിലേക്കായി ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിലോ വെളിയിലോ ആയി
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ഏതെങ്കിലും സ്ഥാപനം നിർമ്മിക്കുകയോ ആർജ്ജിക്കുകയോ പ്രവർത്തിപ്പിക്കുകയോ പരിപാലിക്കുകയോ നടത്തുകയോ ചെയ്യാവുന്നതും അത് വാണിജ്യാടിസ്ഥാനത്തിൽ നടത്തുകയോ അങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് കരാർ കൊടുക്കുകയോ ചെയ്യാവുന്നതുമാണ്.
219 എച്ച്. താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകുടിയിട്ടുള്ള ചവറും ഖര മാലിന്യങ്ങളും നീക്കം ചെയ്യൽ.-(1) ചവറും അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളും മാലിന്യവും വാണിജ്യവർജ്യവസ്തുക്കളും പ്രത്യേക മാലിന്യങ്ങളും ആപൽക്കരമായ മാലിന്യങ്ങളും അവസ്കൃതമോ മലിനപ്പെട്ടതോ ആയ വസ്തുക്കളും, വലിയ അളവിൽ അടിഞ്ഞുകൂടിയിട്ടുള്ള,-
(എ) ഒരു ഫാക്ടറിയോ വർക്ക്ഷോപ്പോ അല്ലെങ്കിൽ എന്തെങ്കിലും നിർമ്മാണ പ്രക്രിയ നടക്കുന്ന സ്ഥലമോ; അഥവാ
(ബി) ഒരു മാർക്കറ്റോ, വ്യാപാര പരിസരമോ; അഥവാ
(സി) ഒരു കശാപ്പു ശാലയോ; അഥവാ
(ഡി) ഒരു ഹോട്ടലോ ഭക്ഷണപുരയോ റസ്റ്റോറന്റോ; അഥവാ
(ഇ) ഒരു ആശുപ്രതിയോ നേഴ്സസിംഗ് ഹോമോ; അഥവാ
(എഫ്) ഒരു പണ്ടകശാലയോ ഗോഡൗണോ; അഥവാ
(ജി) അനേകം ആളുകൾ സങ്കേതമാക്കുന്ന ഒരു സ്ഥലമോ;
എന്നിവയുടെ ഉടമസ്ഥനോടോ കൈവശക്കാരനോടോ സെക്രട്ടറിക്ക് അദ്ദേഹത്തിന് ആവശ്യമെന്നു തോന്നുന്നപക്ഷം രേഖാമൂലമുള്ള നോട്ടീസ് നൽകി അവിടെ അടിഞ്ഞുകൂടിയിട്ടുള്ള അങ്ങനെയുള്ള വസ്തുക്കൾ ശേഖരിക്കാനും നോട്ടീസിൽ പറഞ്ഞിട്ടുള്ള സമയത്തും രീതിയിലും മാർഗ്ഗേണയും അതിനെ ഒരു ഡിപ്പോയിലേക്കോ അല്ലെങ്കിൽ സെക്രട്ടറി ഏർപ്പെടുത്തിയിട്ടുള്ളതോ നിർദ്ദേശിച്ചിട്ടുള്ളതോ ആയ സ്ഥലത്തേക്കോ നീക്കം ചെയ്യുന്നതിന് ആവശ്യപ്പെടാവുന്നതാണ്.
എന്നാൽ, അപ്രകാരമുള്ള ഖരമാലിന്യങ്ങൾ ആരോഗ്യപരമായ കാരണങ്ങളാൽ സെക്രട്ടറി ആവശ്യപ്പെടുന്ന സ്ഥലത്തേക്കോ ഡിപ്പോയിലേക്കോ നീക്കം ചെയ്യുന്നതിന് സാധിക്കാത്തപക്ഷം സെക്രട്ടറിക്ക് അങ്ങനെയുള്ള ഉടമസ്ഥനോടോ കൈവശക്കാരനോടോ നോട്ടീസ് മൂലം അതിൽ പറയുന്ന സമയത്തിനുള്ളിൽ അങ്ങനെയുള്ള വസ്തുക്കൾ സ്വയം കൈയൊഴിക്കാൻ ആവശ്യപ്പെടാവുന്നതും അതിൽ വീഴ്ച വരുത്തുന്നപക്ഷം അയാളെ കുറ്റസ്ഥാപനത്തിൻമേൽ പതിനായിരം രൂപ വരെയുള്ള പിഴ ചുമത്തി ശിക്ഷിക്കാവുന്നതും അങ്ങനെ കുറ്റസ്ഥാപനം നടത്തിയ ശേഷം അപ്രകാരമുള്ള നിർദ്ദേശം അനുസരിക്കാൻ ഉപേക്ഷ കാണിക്കുന്നതായാൽ അയാളെ ആ കുറ്റം തുടർന്നു ചെയ്യുന്ന ഓരോ ദിവസവും നൂറുരൂപാ നിരക്കിൽ അധികപിഴയും ചുമത്തി ശിക്ഷിക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പിലെ നോട്ടീസ് പ്രകാരം ഉടമസ്ഥന്റേയോ കൈവശക്കാരന്റേയോ നഷ്ടോത്തരവാദിത്വത്തിൽ നീക്കം ചെയ്യേണ്ടതിനുള്ള ചെലവ് ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച് പ്രസ്തുത ഉടമസ്ഥനിൽ നിന്നോ കൈവശക്കാരനിൽ നിന്നോ ഈടാക്കേണ്ടതാണ്.
219 ഐ. മൃഗശവങ്ങളും ചവറും മാലിന്യവും യുക്തമല്ലാത്ത രീതിയിൽ കയൊഴി ക്കുന്നതിനുള്ള നിരോധനം.-(1) ചവറും ഖരമാലിന്യങ്ങളും മൃഗശവങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനും നീക്കം ചെയ്യുന്നതിനും 219 എ വകുപ്പ് പ്രകാരം യഥാവിധിയായ വ്യവസ്ഥകൾ ഗ്രാമപഞ്ചായത്ത് ചെയ്തതിനുശേഷം,-
(എ) ഏതെങ്കിലും തെരുവിലോ ഏതെങ്കിലും കെട്ടിടത്തിന്റെ വരാന്തയിലോ ഏതെങ്കിലും തെരുവിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്തോ ഏതെങ്കിലും പൊതുകടവിലോ ജട്ടിയിലോ ഇറക്കുസഥലത്തോ അല്ലെങ്കിൽ ഒരു ജലമാർഗ്ഗത്തിന്റെയോ കുളത്തിന്റെയോ കരയിലോ; അഥവാ
(ബി) അത് നീക്കം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും ചവറു വീപ്പയിലോ ഏതെങ്കിലും വാഹനത്തിലോ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (സി) ദുർഗന്ധം ശമിപ്പിക്കുന്നതിനോ പകർച്ച തടയുന്നതിനോ ഒഴികെ, അങ്ങനെയുള്ള നീക്കം ചെയ്യലിനു ഉദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും വാഹനത്തിലോ, യാനപാത്രത്തിലോ,
യാതൊരാളും അവ നിക്ഷേപിക്കാൻ പാടുള്ളതല്ല.
(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ, യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ ഏതെങ്കിലും തെരുവിലോ പൊതുവായതോ സ്വകാര്യമായതോ ആയ ഭൂമിയിലോ എന്തെങ്കിലും കെട്ടിട ചവറുകൾ നിക്ഷേപിക്കുകയോ നിക്ഷേ പിക്കാനിടയാക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു:
എന്നാൽ, ഗ്രാമപഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള ഫീസ് നൽകാതെ യാതൊരു അനുവാദവും നൽകാൻ പാടുള്ളതല്ല:
എന്നുമാത്രമല്ല, സെക്രട്ടറിക്ക് എഴുതി രേഖപ്പെടുത്തേണ്ടതായ കാരണങ്ങളാൽ, അങ്ങനെയുള്ള അനുവാദം നിഷേധിക്കാവുന്നതാണ്.
219 ജെ. പരിസരങ്ങളിൽ മാലിന്യം സൂക്ഷിക്കുന്നതിനെതിരെയുള്ള നിരോധനം.- ഏതെങ്കിലും പരിസരത്തിന്റെ ഉടമസ്ഥനോ കൈവശക്കാരനോ, ഇരുപത്തിനാലു മണിക്കുറിൽ കൂടുതൽ അങ്ങനെയുള്ള പരിസരങ്ങളിലോ, ഏതെങ്കിലും കെട്ടിടത്തിലോ അതിന്റെ മേൽക്കൂരയിലോ ഏതെങ്കിലും പുറം കെട്ടിടത്തിലോ അതിന്റെ വക സ്ഥലത്തോ ഏതെങ്കിലും മാലിന്യം സൂക്ഷിക്കു കയോ സൂക്ഷിക്കുവാൻ അനുവദിക്കുകയോ ചെയ്യുകയോ അല്ലെങ്കിൽ അയാളുടെ പരിസരത്തിലുള്ള നിർമ്മാണമോ അറ്റകുറ്റപ്പണിയോ കല്ലുപാകലോ ഏതെങ്കിലും കക്കൂസ് ശുചിയാക്കലോ സംബന്ധിച്ച സെക്രട്ടറിയുടെ എന്തെങ്കിലും ആവശ്യപ്പെടൽ അനുസരിക്കുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
219 കെ. മാലിന്യം ബഹിർഗമിക്കാനനുവദിക്കുന്നതിനെതിരെയുള്ള നിരോധനം.- ഏതെങ്കിലും പരിസരത്തിന്റെ ഏതെങ്കിലും ഉടമസ്ഥനോ കൈവശക്കാരനോ, അങ്ങനെയുള്ള പരിസരങ്ങളിൽ നിന്ന് ഏതെങ്കിലും തൊട്ടിയിലോ ഓടയിലോ കക്കുസിലോ തൊഴുത്തിലോ നിന്നുള്ള വെള്ളമോ മറ്റേതെങ്കിലും മാലിന്യമോ ഒരു അഴുക്കുചാലിലോ അഴുക്ക് തൊട്ടിയിലോ ഒഴികെ ഒരു തെരുവിന്റെ ഏതെങ്കിലും ഭാഗത്തേക്ക് ഒഴുക്കുവാനോ അഥവാ ഒരു തെരുവിന്റെ ഭാഗമായ ഒരു അഴുക്കുചാലിന്റെ വശത്തുള്ള ഭിത്തിയോ തറയോ പ്രസ്തുത ജലമോ മാലിന്യമോ കാരണം കുതിർന്ന ഒഴിവാക്കാമായിരുന്ന ശല്യം ഉണ്ടാകത്തക്ക വിധത്തിൽ ആ ജലമോ മാലിന്യമോ ആ പരിസരത്തിൽ നിന്നും പുറത്തേക്ക് ഒഴുക്കുവാനോ പാടുള്ളതല്ല.
219 എൽ. തോൽ നിക്ഷേപിക്കുന്നതിനെതിരെയുള്ള നിരോധനം.-യാതൊരാളും, അതിലേക്കായി ഏർപ്പാട് ചെയ്തിട്ടുള്ള സ്ഥലത്തല്ലാതെ ഏതെങ്കിലും മൃഗശവത്തിന്റെ തോല് നിക്ഷേപിക്കുകയോ, ഏതെങ്കിലും മൃഗത്തിന്റെ ശവം കൈയൊഴിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
219 എം. മാലിന്യവും മറ്റും നീക്കം ചെയ്യുന്നതിന് മുടിയില്ലാത്ത ഏതെങ്കിലും വണ്ടി ഉപയോഗിക്കുന്നതിനുള്ള നിരോധനം. - മാലിന്യം നീക്കം ചെയ്യുന്നതിന് ഏതൊരാളും, അതിൽ ഉള്ള വസ്തുക്കൾ വെളിയിൽ പോകുന്നതോ അതിൽ നിന്നുള്ള ദുർഗന്ധമോ തടയുന്നതിന് മതിയായ മുടി ഇല്ലാത്ത ഏതെങ്കിലും വണ്ടിയോ പാത്രമോ ഉപയോഗിക്കുകയോ അഥവാ മാലിന്യം നീക്കം ചെയ്യുമ്പോൾ മനഃപൂർവ്വമായോ അലക്ഷ്യമായോ അത് പുറത്തേക്ക് ചൊരിയുകയോ, അങ്ങനെ ചൊരിയപ്പെട്ട ഏതെങ്കിലും സ്ഥലത്തു നിന്ന് അത് ശ്രദ്ധാപൂർവം തൂത്തുവാരി വൃത്തിയാക്കുന്നതിൽ വീഴ്ച വരുത്തുകയോ അഥവാ അടച്ചതോ തുറന്നതോ ആയ ഒരു വാഹനത്തിലായാലും അല്ലാതെയായാലും ഏതെങ്കിലും മാലിന്യം ഏതെങ്കിലും പൊതുസ്ഥലത്ത് വയ്ക്കക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
219 എൻ. ചവറോ മാലിന്യമോ പൊതുസ്ഥലങ്ങളിൽ ഇടുന്നതിന് നിരോധനം.-ചവറോ മാലിന്യമോ അവശിഷ്ടങ്ങളോ ഇടുന്നതിനുവേണ്ടി ഉദ്ദേശിക്കപ്പെടാത്ത യാതൊരു പൊതുസ്ഥലത്തും യാതൊരാളും ഏതെങ്കിലും ചവറോ മാലിന്യമോ മറ്റ് അവശിഷ്ടങ്ങളോ ഇടാനോ ഇടുവിക്കാനോ പാടില്ലാത്തതാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 219 ഒ. പൊതുതെരുവുകൾ മുതലായവയിൽ ശല്യമുണ്ടാക്കുന്നതിനെതിരായ നിരോധനം.-യാതൊരാളും ഏതെങ്കിലും തെരുവിലോ പൊതുസ്ഥലത്തോ പൊതുവഴിയിലോ വിസർജനം ചെയ്ത് ശല്യം ഉണ്ടാക്കുകയോ തന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ആളെ അതിന് അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
219 പി. കുറ്റക്കാരനെ സംബന്ധിച്ച അനുമാനം.-ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏതെങ്കിലും പരിസരത്ത് അടിഞ്ഞുകൂടിയ ചവറോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ വാണിജ്യ അവശിഷ്ടങ്ങളോ പ്രത്യേക മാലിന്യങ്ങളോ ആപൽക്കരമായ മാലിന്യങ്ങളോ അവസ്കൃതമോ മലിനീകൃതമോ ആയ വസ്തുക്കളോ ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിപരീതമായി ഏതെങ്കിലും സ്ഥലത്ത് നിക്ഷേപിക്കുന്നതായാൽ, മറിച്ചു തെളിയിക്കപ്പെടാത്തിടത്തോളം, അങ്ങനെയുള്ള പരിസരത്തിന്റെ കൈവശക്കാരൻ അത്തരത്തിലുള്ള ലംഘനം നടത്തിയതായി കണക്കാക്കുന്നതാണ്.
219 ക്യൂ. അവശിഷ്ടങ്ങളുടെയും ഖരമാലിന്യങ്ങളുടെയും മാനേജ്മെന്റ് സർവ്വീ സിൽ ഏർപ്പെടുത്തപ്പെട്ട ഗ്രാമപഞ്ചായത്ത് ജീവനക്കാർ പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്തല്ലാതെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും മറ്റും എതിരെയുള്ള നിരോധനം.- അവശിഷ്ടങ്ങളുടേയും ഖരമാലിന്യങ്ങളുടേയും മാനേജുമെന്റ് സർവ്വീസിൽ ഏർപ്പെടുത്തപ്പെട്ട ഏതെങ്കിലും ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ ഏതെങ്കിലും ഗാർഹിക മാലിന്യങ്ങളോ പൊടിയോ ചാരമോ വർജ്യവസ്തുക്കളോ ചവറോ വാണിജ്യവർജ്യവസ്തുക്കളോ ഏതെങ്കിലും തെരുവിലോ ആ ആവശ്യത്തിനായി നീക്കിവച്ചതല്ലാത്ത സ്ഥലത്തോ വലിച്ചെറിയുകയോ ഇടുകയോ അഥവാ ഏതെങ്കിലും തെരുവിൽ, ഖരമാലിന്യങ്ങളോ അസംസ്കൃതമോ മലിനീകൃതമോ ആയ വസ്തുക്കളോ നീക്കം ചെയ്യുന്ന വാഹനമോ വണ്ടിയോ നിർത്തിയിരിക്കുകയോ ഇട്ടേക്കുകയോ അല്ലെങ്കിൽ ന്യായമായി ആവശ്യമുള്ള സമയത്തിലധികം ഏതെങ്കിലും തെരുവിൽ അത് കിടക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
219 ആർ. ശുചീകരണ ആവശ്യങ്ങൾക്കായി പരിസരങ്ങൾ പരിശോധിക്കാനുള്ള അധികാരം.-ഈ ആക്റ്റിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുന്ന ആവശ്യത്തിലേക്കായി സെക്രട്ടറിക്കോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏതു സമയത്തും ഏതു പരിസരങ്ങളും പരിശോധിക്കാവുന്നതാണ്.
219.എസ്. ചവറോ മാലിന്യമോ വിസർജ്ജ്യ വസ്തതുക്കളോ ജലാശയങ്ങളിലും ജലസ്രോതസ്സുകളിലും നിക്ഷേപിക്കുന്നതിനെതിരെയുള്ള നിരോധനം.-(1) 218-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമായ ഒരു പൊതു ജലമാർഗ്ഗത്തിലോ ജലാശയത്തിലോ അപ്രകാരമുള്ള ഏതെങ്കിലും ജലസ്രോതസ്സിലോ യാതൊരാളും ചവറോ മാലിന്യമോ വിസർജ്ജ്യവസ്തുക്കളോ നിക്ഷേപിക്കുകയോ അതിലേക്ക് മലിനജലം ഒഴുക്കുകയോ, മറ്റേതെങ്കിലും വിധത്തിൽ ജലം ദുഷിപ്പിക്കുകയോ, അത്തരം ഒരു പ്രവൃത്തി ചെയ്യുന്നതിനു ആരെയെങ്കിലും നിയമിക്കുകയോ, നിയോഗിക്കുകയോ, നിർബന്ധിക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു കുറ്റം കോഗ്നൈസിബിളും ജാമ്യം ഇല്ലാത്തതുമായിരിക്കുന്നതാണ്.
(3) (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന ഒരു കുറ്റം ചെയ്യുന്ന ഏതൊരാളും കുറ്റസ്ഥാപനത്തിൻമേൽ പതിനായിരം രൂപയിൽ കുറയാതെയും ഇരുപത്തയ്യായിരം രൂപയിൽ കവിയാതെയുമുള്ള പിഴയും, ആറ് മാസത്തിൽ കുറയാതെയും ഒരു വർഷത്തിൽ കവിയാതെയുമുള്ള കാലത്തേക്ക് തടവും നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 219റ്റി. ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏതെങ്കിലും ചവറോ ഖരമാലിന്യമോ വലിച്ചെറിയുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള ശിക്ഷ.- യാതൊരാളും ഏതെങ്കിലും ചവറോ ഖരമാലിന്യങ്ങളോ മൃഗശവങ്ങളോ ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നിക്ഷേപിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നതായാൽ അയാൾ, 219 എസ് വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ലായെങ്കിൽ, കുറ്റസ്ഥാപനത്തിൻമേൽ, അഞ്ഞുറ് രൂപയിൽ കുറയാത്തതും രണ്ടായിരം രൂപ വരെയാകാവുന്നതുമായ പിഴശിക്ഷയ്ക്ക് വിധിക്കപ്പെടുന്നതാണ്.
219യു. മാലിന്യമോ വിസർജ്ജ്യവസ്തക്കളോ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച വാഹനം പിടിച്ചെടുക്കലും കണ്ടുകെട്ടലും.- (1) 219 എസ് വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യം ചെയ്യുന്നതിനുള്ള ഉദ്ദേശ്യത്തോടെയോ ഒരുക്കത്തോടെയോ മാലിന്യമോ വിസർജ്ജ്യ വസ്തുക്കളോ പൊതുസ്ഥലത്തിലൂടെയോ പൊതുനിരത്തിലൂടെയോ കടത്തികൊണ്ടുപോകുന്നതോ, അഥവാ അപ്രകാരം നിക്ഷേപിക്കുന്നതിന് ഉപയോഗിച്ചതിനുശേഷം തിരികെ പോകുന്നതോ ആണെന്ന് ന്യായമായി സംശയിക്കാൻ കാരണമുള്ള ഒരു വാഹനത്തെ, പഞ്ചായത്ത് സെക്രട്ടറിക്കോ ഈ ആവശ്യത്തിലേക്കായി സെക്രട്ടറി അധികാരപ്പെടുത്തിയ പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥനോ സബ്ദ ഇൻസ്പെകടറുടെ പദവിയിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനോ പിടിച്ചെടുക്കേണ്ടതും നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള നടപടികൾ സ്വീകരിച്ചശേഷം, അധികാരിതയുള്ള സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കേണ്ടതുമാകുന്നു.
(2) അപ്രകാരം പിടിച്ചെടുക്കപ്പെട്ട ഒരു വാഹനം, നിർണ്ണയിക്കപ്പെട്ട പ്രകാരം അന്വേഷണം നടത്തി നടപടികൾ സ്വീകരിച്ചശേഷം അതതു സംഗതിപോലെ വിട്ടുകൊടുക്കാവുന്നതോ കണ്ടു കെട്ടാവുന്നതോ ആകുന്നു.
(3) വാഹനം കണ്ടുകെട്ടുന്ന സംഗതിയിൽ അത് ലേലം ചെയ്യുകയും തുക പഞ്ചായത്ത് ഫണ്ടിലേക്ക് മുതൽകൂട്ടുകയും ചെയ്യേണ്ടതാണ്.
219.വി. മാലിന്യങ്ങൾ ഉറവിടത്തിൽ കൈകാര്യം ചെയ്യൽ.- (1) ഈ ആക്റ്റിലെ 219എ മുതൽ 219യു വരെ വകുപ്പുകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, വ്യാപാരകേന്ദ്രങ്ങൾ, ആശുപത്രികൾ, ചന്തകൾ, അറവുശാലകൾ, ചിക്കൻ സ്റ്റാളുകൾ, മത്സ്യസ്റ്റാളുകൾ, കല്യാണമണ്ഡപങ്ങൾ, ഫ്ളാറ്റുകളും ബഹുനില കെട്ടിടങ്ങളും, ഹോട്ടലുകൾ, കാറ്റ്റിംഗ് സർവ്വീസ് സ്ഥാപനങ്ങൾ, 100 സ്ക്വയർ മീറ്ററിൽ കൂടുതൽ തറവിസ്തീർണ്ണമുള്ള വീടുകൾ, ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്തതേക്കാവുന്ന അങ്ങനെയുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥൻ അല്ലെങ്കിൽ നിയമപരമായി അവയുടെ നടത്തിപ്പോ നിയന്ത്രണമോ ഉള്ള ആൾ,-
(എ.) അത്തരം കെട്ടിടങ്ങളിൽ, സ്ഥാപനങ്ങളിൽ അല്ലെങ്കിൽ സ്ഥലങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ നിർണ്ണയിക്കപ്പെടാവുന്ന രീതിയിലും ഗ്രാമപഞ്ചായത്തിന്റെ ബൈലാകളിൽ അനുശാസിക്കുന്നപ്രകാരവും മാലിന്യങ്ങളുടെ ഉറവിട സ്ഥലത്തുതന്നെ ജൈവ-ജൈവേതര മാലിന്യങ്ങളായി തരംതിരിച്ച് സൂക്ഷിക്കേണ്ടതും ഇതിനായി മതിയായ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതും;
(ബി) (എ) ഖണ്ഡപ്രകാരം തരംതിരിച്ച ജൈവമാലിന്യങ്ങൾ 1986-ലെ പരിസ്ഥിതി (സംരക്ഷണ) ആക്റ്റിലെയും (1986-ലെ 29-ാം കേന്ദ്ര ആക്റ്റ്) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായും ജലം, വായു, ശബ്ദം എന്നിവയുടെ മലിനീകരണം ഉണ്ടാക്കാത്തവിധത്തിലും അത്തരം മാലിന്യങ്ങളുടെ ഉറവിടസ്ഥലത്ത് തന്നെയോ സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദത്തോടുകൂടി അങ്ങനെയുള്ള ആളുടെ ഉടമസ്ഥതയിലുള്ള സമീപപ്രദേശ ത്തുള്ള സ്ഥലത്തുവച്ചോ യുക്തമായ രീതിയിൽ സംസ്കരിച്ച് നിർമ്മാർജ്ജനം ചെയ്യേണ്ടതും ഈ ആവശ്യത്തിനായി സ്ഥലപരിമിതിയുള്ളപക്ഷം അത്തരം മാലിന്യ സംസ്കരണം ഗ്രാമപഞ്ചായത്ത് മുഖേനയോ സർക്കാർ അംഗീകാരമുള്ള മാലിന്യ സംസ്ക്കരണ ഏജൻസികൾ മുഖേനയോ ഉറപ്പു വരുത്തുന്നതിനായി മാലിന്യത്തിന്റെ അളവ്, തരം എന്നിവ അനുസൃതമായി നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫീസ് അങ്ങനെയുള്ള രീതിയിൽ ഗ്രാമപഞ്ചായത്തിൽ അടയ്ക്കക്കേണ്ടതും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (സി) (എ) ഖണ്ഡപ്രകാരം തരംതിരിച്ച അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അത്തരം മാലിന്യങ്ങൾക്ക് കാരണമാകുന്ന സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതോ വിതരണം ചെയ്യുന്നതോ ആയ സ്ഥാപനവുമായോ ആളുമായോ അത്തരം സാധനങ്ങളുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ തിരിച്ചെടുക്കുന്നതിനുള്ള കരാറിലേർപ്പെടേണ്ടതും അല്ലാത്തപക്ഷം ഇതിലേക്കായി നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള നിരക്കിലുമുള്ള ഫീസ് അത്തരം കാലയളവിൽ ഗ്രാമപഞ്ചായത്തിൽ അടയ്ക്കക്കേണ്ടതും;
(ഡി) അത്തരം കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ഉണ്ടാകുന്ന മലിനജലം ഉറവിടസ്ഥലത്തുതന്നെ ശാസ്ത്രീയമായി സംസ്ക്കരിക്കേണ്ടതും അപ്രകാരം ശാസ്ത്രീയമായി സംസ്ക്കരിക്കുവാൻ കഴിയാത്തപക്ഷം മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്ന സർക്കാർ അംഗീകൃത ഏജൻസിയുമായി കരാറിലേർപ്പെടേണ്ടതും മലിനജലം ജലാശയങ്ങളിലേക്കോ ഓടകളിലേക്കോ പൊതുവഴിയിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ ഒഴുകുവാൻ അനുവദിക്കുവാൻ പാടില്ലാത്തതും, ആകുന്നു.
(2) (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയ്ക്ക് പ്രസ്തുത ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള പ്രകാരം മാലിന്യസംസ്കരണത്തിനുള്ള സംവിധാനങ്ങൾ അവയുടെ നിർമ്മാണവേളയിൽതന്നെ ഉണ്ടാക്കിയിരിക്കേണ്ടതും അപ്രകാരമുള്ള സംവിധാനങ്ങൾ ഇല്ലാത്തവയ്ക്ക് പ്രവർത്തനാനുമതിയോ ലൈസൻസോ കെട്ടിടനമ്പറോ ഗ്രാമപഞ്ചായത്ത് നൽകുവാൻ പാടില്ലാത്തതും നിലവിലുള്ള അത്തരം കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ സംഗതിയിൽ അത്തരം സംവിധാനങ്ങൾ ഉണ്ടാക്കുന്നതിനോ സംവിധാനത്തിലുള്ള പോരായ്മകൾ പരിഹരിക്കുന്നതിനോ ഒരു വർഷത്തിൽ കൂടാതെയുള്ള കാലയളവ് സെക്രട്ടറിക്ക് അനുവദിക്കാവുന്നതും മതിയായ സംവിധാനം ഉണ്ടാക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസും കെട്ടിട നമ്പരും പ്രവർത്തനാനുമതിയും ബന്ധപ്പെട്ട കക്ഷിക്ക് പറയുവാനുള്ളത് പറയുവാൻ ഒരു അവസരം നൽകിയതിനുശേഷം റദ്ദാക്കാവുന്നതുമാണ്.
(3) (1)-ാം ഉപവകുപ്പിലെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനം നടത്തുന്ന ഏതൊരാളും, കുറ്റസ്ഥാപനത്തിന്മേൽ, ആറ് മാസത്തിൽ കുറയാത്തതും ഒരു വർഷം വരെ ആകാവുന്നതുമായ കാലത്തേക്കുള്ള തടവോ, പതിനായിരം രൂപയിൽ കുറയാത്തതും അൻപതിനായിരം രൂപവരെ ആകാവുന്നതുമായ പിഴയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.
(4) (3)-ാം ഉപവകുപ്പുപ്രകാരം ശിക്ഷിക്കപ്പെട്ട ഏതൊരാളും (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകളുടെ ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും ആയിരം രൂപയിൽ കുറയാതെയുള്ള പിഴയ്ക്ക് ശിക്ഷിക്കപ്പെടേണ്ടതാണ്.
219ഡബ്ല്യ. സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള പ്ലാസ്റ്റിക്സ് സഞ്ചികളുടെയും കവറുകളുടെയും നിയന്ത്രണവും പ്ലാസ്സിക്സ് മാലിന്യങ്ങൾ കൈകാര്യം ചെയ്യലും.- (1) 1986-ലെ പരിസ്ഥിതി (സംരക്ഷണ) ആക്റ്റിലെയും (1986-ലെ 29-ാം കേന്ദ്ര ആക്റ്റ്) അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി.-
(എ.) സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള വിവിധതരം പ്ലാസ്റ്റിക്സ് സഞ്ചികളുടെയും പ്ലാസ്റ്റിക്സ് കവറുകളുടെയും ഏറ്റവും കുറഞ്ഞവില വിജ്ഞാപനപ്രകാരം ഗ്രാമപഞ്ചായത്ത് നിശ്ചയിക്കേണ്ടതും അങ്ങനെ നിശ്ചയിച്ച വിലയേക്കാൾ കുറഞ്ഞ വിലയ്ക്കക്കോ സൗജന്യമായോ അത്തരം സഞ്ചികളോ കവറുകളോ ഏതൊരു സ്ഥാപനമോ വ്യക്തിയോ വിൽക്കുകയോ നൽകുകയോ ചെയ്യുവാൻ പാടില്ലാത്തതും യാതൊരു സ്ഥാപനമോ ആളോ അപ്രകാരം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുവാനാവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിക്കേണ്ടതുമാണ്.
(ബി.) 232-ാം വകുപ്പുപ്രകാരം ലൈസൻസിന് അപേക്ഷിക്കുന്ന ഒരു അപേക്ഷകൻ അയാളുടെ സ്ഥാപനത്തിലൂടെ പ്ലാസ്റ്റിക്സ് സഞ്ചികളോ പ്ലാസ്റ്റിക്സ് കവറുകളോ വിൽക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അങ്ങനെയുള്ള വിവരം അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതും ഇതിനായി സാധാരണ ലൈസൻസ് ഫീസിന് പുറമേ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള കാലയളവിലേക്ക്, വിൽക്കാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ നുദ്ദേശിക്കുന്ന പ്ലാസ്റ്റിക്സ് സഞ്ചികളുടെയും പ്ലാസ്റ്റിക്സ് കവറുകളുടെയും ഏകദേശ എണ്ണത്തിനോ അളവിനോ അനുസരിച്ച് അങ്ങനെയുള്ള ഒരു നിശ്ചിത തുക അധിക ഫീസായി ഗ്രാമപഞ്ചായത്തിന് ഈടാക്കാവുന്നതുമാണ്;
(സി) ഉപയോഗശൂന്യമായ പ്ലാസ്റ്റിക്സ് സഞ്ചികളും പ്ലാസ്റ്റിക്സ് കവറുകളും ഓരോ ഉപഭോക്താവും മറ്റ് മാലിന്യങ്ങളിൽനിന്നും തരംതിരിച്ച് സൂക്ഷിക്കേണ്ടതും അവ പഞ്ചായത്ത് ഉണ്ടാക്കിയേക്കാവുന്ന ബൈലാകളിൽ അനുശാസിക്കുന്നവിധം കൈകാര്യം ചെയ്യേണ്ടതുമാണ്.
(2) (1)-ാം ഉപവകുപ്പിലെ (എ.) ഖണ്ഡത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും എതിരെ പ്രസ്തുത കേന്ദ്ര ആക്റ്റിലെയും അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം സെക്രട്ടറി പരാതി സമർപ്പിക്കേണ്ടതാണ്.
219എക്സ്. മാലിന്യ നിർമ്മാർജ്ജന ഫണ്ടിന്റെ രൂപീകരണം.-ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഉണ്ടാകുന്ന മാലിന്യ നിർമ്മാർജ്ജന ആവശ്യങ്ങളിലേക്കായി, പ്രത്യേകിച്ചും പ്ലാസ്റ്റിക്സ് മാലിന്യ സംസ്കരണത്തിനായി, ഗ്രാമപഞ്ചായത്ത് ‘മാലിന്യ നിർമ്മാർജ്ജന ഫണ്ട്' എന്ന പേരിൽ ഒരു പ്രത്യേക നിധി സ്വരൂപിക്കേണ്ടതും, നിധിയിൽ,-
(എ.) 219 ഡബ്ല്യ വകുപ്പിന്റെ (1)-ാം ഉപവകുപ്പിന്റെ (ബി) ഖണ്ഡപ്രകാരം ഈടാക്കുന്ന അധിക ഫീസ്;
(ബി) മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട കേസുകളിൽ ഈടാക്കുന്ന പിഴസംഖ്യ;
(സി) ഈ ആവശ്യത്തിലേക്കായി സർക്കാർ അനുവദിക്കുന്നതോ, മറ്റ് ഏജൻസികളോ, ആളോ നൽകുന്നതോ ആയ തുകകൾ;
എന്നിവ വരവുവയ്ക്കക്കേണ്ടതും ആയത് നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം കൈകാര്യം ചെയ്യേണ്ടതുമാണ്.
220. പൊതു വഴികൾ മുതലായവയിലോ അവയ്ക്കു മുകളിലോ നടത്തുന്ന നിർമ്മാണങ്ങൾക്ക് നിരോധനം.-ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, യാതൊരാളും-
(എ) ഏതെങ്കിലും പൊതുവഴിയിലോ അതിനു മുകളിലോ സ്ഥിരമായോ താല്ക്കാലികമായോ ഏതെങ്കിലും ചുമർ കെട്ടുകയോ വേലിയോ മറ്റു തടസ്സമോ ഉണ്ടാക്കുകയോ തള്ളിനില്ക്കുന്നവിധം എന്തെങ്കിലും പണിയുകയോ ഏതെങ്കിലും കയ്യേറ്റം നടത്തുകയോ;
(ബി) നാഷണൽ ഹൈവേയോടോ സംസ്ഥാന ഹൈവേയോടോ ജില്ലാ റോഡുകളോടോ ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും റോഡുകളോടോ ചേർന്നുകിടക്കുന്ന ഏതെങ്കിലും ഭൂമിയിൽ തന്റെ ഭൂമിയുടെ റോഡിനോടു ചേർന്ന അതിരിൽ നിന്ന് മൂന്ന് മീറ്ററിനുള്ളിൽ ഏതെങ്കിലും കെട്ടിടമോ ചുറ്റുമതിലല്ലാത്ത ഏതെങ്കിലും നിർമ്മാണമോ നടത്തുകയോ:
എന്നാൽ, ഈ ആക്റ്റ് നിലവിൽ വരുന്ന തീയതിയിൽ നിലനിൽക്കുന്ന കെട്ടിടത്തിനു മുകളിൽ ഒന്നാം നിലയോ രണ്ടാം നിലയോ രണ്ടും കുടിയോ കെട്ടിടനിർമ്മാണ ചട്ടങ്ങൾക്ക് വിധേയമായി നിർമ്മിക്കുന്നതിന് പ്രസ്തുത മൂന്ന് മീറ്റർ ദൂരപരിധി ബാധകമാകുന്നതല്ല:
എന്നുമാത്രമല്ല, ഏതൊരു കെട്ടിടത്തിലേക്കും പ്രവേശിക്കുന്നതിനു മാത്രമായി ഉപയോഗിക്കാവുന്ന പാതയോ പാലമോ അതുപോലുള്ള മറ്റു നിർമ്മാണങ്ങളോ കെട്ടിടത്തിന്റെ ഭാഗമായിട്ടുള്ള വെതർ ഷേഡോ സൺഷേഡോ പ്രസ്തുത മൂന്നു മീറ്റർ പരിധിക്കുള്ളിൽ കെട്ടിട നിർമ്മാണം സംബന്ധിച്ച ചട്ടങ്ങൾക്ക് വിധേയമായി നിർമ്മിക്കാവുന്നതാണ്:
എന്നുമാത്രമല്ല, നിലവിലുള്ള കെട്ടിടത്തിന്റെ ഭാഗം ഏതെങ്കിലും നഗരാസൂത്രണ പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി പൊളിച്ചു മാറ്റേണ്ടിവരുമ്പോൾ അതു ബാക്കി വരുന്ന കെട്ടിടത്തിനെയോ പുതു
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ തായി നടത്തുന്ന കുട്ടിച്ചേർക്കലിനേയോ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കേണ്ടതും, അതിന്റെ സുരക്ഷയും ഉറപ്പും സംബന്ധിച്ച പൂർണ്ണ ഉത്തരവാദിത്വം, കെട്ടിട ഉടമസ്ഥനിൽ ആയിരിക്കേണ്ടതും അയാൾ അപ്രകാരം പൊളിച്ചു മാറ്റേണ്ടിവരുമ്പോൾ അതു തന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നിർവ്വഹിക്കേണ്ടതും പ്രസ്തുത നിർമ്മാണത്തിന് യാതൊരു നഷ്ടപരിഹാരത്തിനും അർഹത ഉണ്ടായിരിക്കുന്നതല്ലാത്തതും ഇതിലേക്കായി ഒരു സമ്മതപത്രം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുമാണ്.
(സി) ഏതെങ്കിലും പൊതുവഴിയിലോ അതിനു മുകളിലോ എന്തെങ്കിലും കുഴി എടുക്കുകയോ എന്തെങ്കിലും സാധനം നിക്ഷേപിക്കുകയോ;
(ഡി) ഒരു പൊതുവഴിയിലോ പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ളതോ അതിന്റെ വകയായിട്ടുള്ളതോ ആയ മറ്റു സ്ഥാവര വസ്തുവിലോ നിന്ന് ഇരുപതുമീറ്ററിനുള്ളിൽ ഉള്ള ഏതെങ്കിലും സ്ഥലത്ത് കല്ലുവെട്ടാൻ കുഴി ഉണ്ടാക്കുകയോ കല്ലോ മണ്ണോ പാറയോ മറ്റു സാധനമോ ആ സ്ഥലത്തു നിന്ന് നീക്കം ചെയ്യുകയോ:
എന്നാൽ, ഈ ഖണ്ഡത്തിലുള്ള യാതൊന്നും തന്നെ ഗ്രാമപഞ്ചായത്തിന്റെ അഭിപ്രായത്തിൽ ഉത്തമവിശ്വാസത്തോടെയുള്ള ഒരു കാർഷികപ്രവർത്തനം സംബന്ധിച്ച് നടത്തപ്പെടുന്ന ഏതെങ്കിലും പണിയെ ബാധിക്കുന്നതായി കരുതാൻ പാടില്ല.
(ഇ) ഏതെങ്കിലും ഓവുചാലിന്റെയോ ഓടയുടെയോ അതിന്റെ ഏതെങ്കിലും ഭാഗത്തി ന്റെയോ മീതെ എന്തെങ്കിലും എടുപ്പ് പണിയുകയോ;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എഫ്) ഏതെങ്കിലും പൊതുവഴിയിലോ പഞ്ചായത്തിൽ നിക്ഷിപ്തമായതോ പഞ്ചായത്തിന്റെ വകയായതോ ആയ മറ്റു വസ്തുവിലോ ഏതെങ്കിലും വൃക്ഷം വച്ചുപിടിപ്പിക്കുകയോ;
(ജി) അപ്രകാരമുള്ള ഏതെങ്കിലും പൊതുവഴിയോ മറ്റു വസ്തവോ ഏതെങ്കിലും പുറമ്പോക്കോ ഭൂമിയോ ഉപയോഗിക്കുന്നത് ഒരു ഗ്രാമപഞ്ചായത്ത് നിയന്ത്രിച്ചിരിക്കുകയും അതിന്റെ അവകാശം ആ ആളിൽ നിക്ഷിപ്തമായിരിക്കുകയോ അത് അയാളുടെ വകയായിരിക്കുകയോ ചെയ്യുന്നുവെന്ന് സ്ഥാപിച്ചിട്ടില്ലാതിരിക്കുകയും ചെയ്താൽ, അവിടെ വളരുന്ന ഏതെങ്കിലും വൃക്ഷം മുറിക്കുകയോ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ വെട്ടുകയോ ചെത്തുകയോ അതിന്റെ തോൽ ഉരിക്കുകയോ അല്ലെങ്കിൽ അതിന്റെ ഇലകളോ കായ്ക്കളോ നീക്കം ചെയ്യുകയോ അല്ലെങ്കിൽ അതിന് മറ്റു വിധത്തിൽ നാശം വരുത്തുകയോ, ചെയ്യാൻ പാടില്ലാത്തതാകുന്നു.
221. പൊതു മാർക്കറ്റുകൾ.-(1) ഗ്രാമപഞ്ചായത്തിനു പൊതു മാർക്കറ്റുകളായി ഉപയോഗിക്കുന്നതിന് സ്ഥലങ്ങൾ ഏർപ്പെടുത്താവുന്നതും അപ്രകാരമുള്ള ഏതെങ്കിലും മാർക്കറ്റോ അതിന്റെ ഭാഗമോ അടയ്ക്കാവുന്നതുമാകുന്നു. ഗ്രാമ പഞ്ചായത്തു പ്രദേശത്തുള്ള എല്ലാ പൊതു മാർക്കറ്റുകളും ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലും നടത്തിപ്പിലും ആയിരിക്കേണ്ടതാണ്.
(2) നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിന് ഒരു പൊതു മാർക്ക റ്റിന്റെ ഏതെങ്കിലും ഒരു ഭാഗം വേർതിരിക്കുകയും അങ്ങനെയുള്ള ഭാഗമോ ഭാഗങ്ങളോ ലേലം ചെയ്തോ മറ്റു വിധത്തിലോ പാട്ടത്തിന് കൊടുക്കുകയും ചെയ്യുകയോ അല്ലെങ്കിൽ താഴെ പറയുന്ന
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ഫീസുകളിൽ ഏതെങ്കിലും ഒന്നോ അധികമോ, നിർണ്ണയിക്കപ്പെട്ടിട്ടുള്ള പരമാവധിയിൽ കവിയാത്ത നിരക്കുകളിൽ, ഏതെങ്കിലും പൊതുമാർക്കറ്റിൽ നിന്ന് വസൂലാക്കുകയോ ചെയ്യാവുന്നതാണ്, അതായത്:-
(എ) ആ മാർക്കറ്റിന്റെ ഉപയോഗത്തിനോ അവിടെ വില്പനയ്ക്കായി സാധനങ്ങൾ വയ്ക്കുവാൻ ഉള്ള അവകാശത്തിനോ ഉള്ള ഫീസ്;
(ബി) ആ മാർക്കറ്റിൽ കടകളോ സ്റ്റാളുകളോ തൊഴുത്തുകളോ സ്റ്റാന്റുകളോ ഉപയോഗിക്കുന്നതിനുള്ള ഫീസ്;
(സി) ആ മാർക്കറ്റിൽ വില്പനയ്ക്കായി വല്ല സാധനങ്ങളും കൊണ്ടുവരുന്ന വാഹനങ്ങൾക്കോ, അല്ലെങ്കിൽ സാധനങ്ങൾക്കോ ഉള്ള ഫീസ്;
(ഡി) ആ മാർക്കറ്റിൽ വില്പനയ്ക്കായി കൊണ്ടുവരുന്നതോ വില്ക്കുന്നതോ ആയ മൃഗങ്ങൾക്കുള്ള ഫീസ്;
(ഇ) ആ മാർക്കറ്റിൽ സ്വന്തം തൊഴിൽ നടത്തുന്ന ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ, തുക്കം നോക്കുന്നവർ, അളവു നോക്കുന്നവർ എന്നിവർക്കുള്ള ലൈസൻസ് ഫീസ്.
(3) പൊതുമാർക്കറ്റുകളായി ഉപയോഗിക്കുന്ന സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് ശരിയായ രീതിയിൽ പരിപാലിക്കേണ്ടതും അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കല്ലാതെ അതിന്റെ ഏതു ഭാഗവും ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്.
222. സ്വകാര്യ മാർക്കറ്റുകൾക്ക് ലൈസൻസ് നൽകൽ.-(1) യാതൊരാളും ഗ്രാമപഞ്ചായത്തിൽനിന്ന് ഒരു ലൈസൻസ് കിട്ടിയിട്ടില്ലാത്തപക്ഷം പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുറക്കുകയോ സ്വകാര്യ മാർക്കറ്റ് നടത്തുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. അങ്ങനെയുള്ള ലൈസൻസ് ഓരോ കൊല്ലവും ലൈസൻസുകാരൻ പുതുക്കിക്കേണ്ടതുമാണ്.
(2) ഗ്രാമപഞ്ചായത്തിന്,-
(എ) മേൽനോട്ടം, പരിശോധന എന്നിവയും ശുചീകരണം ജല വിതരണം എന്നിവയും ഉപയോഗിക്കേണ്ട തൂക്കങ്ങൾ അളവുകൾ എന്നിവയും ചുമത്തേണ്ട വാടക, ഫീസ് എന്നിവയും സംബന്ധിച്ചും നിർണ്ണയിക്കപ്പെടാവുന്ന മറ്റു കാര്യങ്ങൾ സംബന്ധിച്ചും തങ്ങൾക്ക് യോഗ്യമെന്ന് തോന്നുന്ന ഉപാധികൾക്കു വിധേയമായി അപേക്ഷിക്കപ്പെട്ട ലൈസൻസ് നൽകാവുന്നതാണ്;
(ബി) ലൈസൻസ് പുതുക്കാൻ വിസമ്മതിക്കുന്നത് പൊതു ജനതാല്പര്യം വച്ചുനോക്കുമ്പോൾ ന്യായീകരിക്കാമെന്ന് അതിന് ബോദ്ധ്യം വരുന്നപക്ഷം അതു പുതുക്കാൻ വിസമ്മതിക്കാവു ന്നതാകുന്നു.
(സി) (എ) എന്ന ഖണ്ഡപ്രകാരം നൽകപ്പെട്ട ഏതൊരു ലൈസൻസും അതിലെ ഏതെങ്കിലും നിബന്ധന ലംഘിച്ചാൽ ഏതവസരത്തിലും സസ്പെന്റ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യാവുന്നതാണ്;
(ഡി) ലൈസൻസിലെ നിബന്ധനകൾ ഒരു നിർദ്ദിഷ്ട തീയതി മുതൽക്ക് പ്രാബല്യത്തിൽ വരത്തക്കവണ്ണം ഭേദപ്പെടുത്താവുന്നതാണ്.
(ഇ) (ബി) എന്ന ഖണ്ഡപ്രകാരം ലൈസൻസ് പുതുക്കൽ വിസമ്മതിക്കുന്ന സംഗതിയിൽ അതിനുള്ള കാരണങ്ങൾ ലൈസൻസിയെ അറിയിക്കേണ്ടതും നിശ്ചിത സമയപരിധിക്കുള്ളിൽ അത്തരം കാര്യങ്ങൾ പരിഹരിക്കുന്നപക്ഷം ആ അപേക്ഷ പുനഃപരിശോധിക്കേണ്ടതുമാണ്.
(3) അന്തിച്ചന്തകളിൽ യാതൊരു മാർക്കറ്റുഫീസും ചുമത്താൻ പാടില്ലാത്തതും, അതിലേക്കുള്ള ലൈസൻസ് സൗജന്യമായി നൽകേണ്ടതും എന്നാൽ, മേൽനോട്ടം, പരിശോധന എന്നിവയും ശുചീകരണം, ഉപയോഗിക്കേണ്ട അളവുകൾ, തൂക്കങ്ങൾ എന്നിവയും സംബന്ധിച്ചുള്ള നിർണ്ണയിക്കപ്പെടാവുന്ന നിബന്ധനകൾക്ക് അവ വിധേയമായിരിക്കേണ്ടതും ആകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4) (2)-ാം ഉപവകുപ്പിൻ കീഴിൽ നൽകപ്പെട്ട ലൈസൻസ് ആ ലൈസൻസുകാരനെ സ്വകാര്യ മാർക്കറ്റിൽനിന്ന് ഏതെങ്കിലും ഫീസും വസൂലാക്കാൻ അനുവദിക്കുന്നപക്ഷം, മാർക്കറ്റിൽനിന്ന് ഉടമസ്ഥന് മുൻവർഷത്തിൽ കിട്ടിയിട്ടുള്ള മൊത്തം ആദായത്തിന്റെ മൂന്നിലൊന്നിൽ കവിയാത്ത തുകയ്ക്കുള്ള ഒരു ലൈസൻസ് ഫീസ് ഗ്രാമപഞ്ചായത്ത് ചുമത്തേണ്ടതാകുന്നു.
എന്നാൽ ഒരു പുതിയ മാർക്കറ്റിന്റെ കാര്യത്തിൽ, താഴെ കൊടുത്തിരിക്കുന്നതിൽ കുറയാതെയുള്ള നിരക്കിൽ ഗ്രാമപഞ്ചായത്ത് ലൈസൻസ് ഫീസ് നിശ്ചയിക്കേണ്ടതാകുന്നു; അതായത്:-
(i) മാർക്കറ്റിന്റെ വിസ്തീർണ്ണം 0.1 ഹെക്ടറിൽ കൂടുതലല്ലെങ്കിൽ, ഇരുന്നുറു രൂപ;
(ii) വിസ്തീർണ്ണം 0.1 ഹെക്ടറിൽ കൂടുതലും എന്നാൽ 0.2 ഹെക്ടറിൽ കുറവുമാണെങ്കിൽ, നാന്നുറ് രൂപ;
(iii) വിസ്തീർണ്ണം 0.2 ഹെക്ടറിൽ കൂടുതലാണെങ്കിൽ, അഞ്ഞുറ് രൂപ;
(5) ഗ്രാമപഞ്ചായത്തിനോ അത് യഥാവിധി അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ ലൈസൻസ് ഇല്ലാത്തതോ, ലൈസൻസ് സസ്പെന്റ് ചെയ്തിരിക്കുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുള്ളതോ ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നടത്തപ്പെടുന്നതോ, തുറന്ന് വയ്ക്കപ്പെട്ടതോ ആയ സ്വകാര്യമാർക്കറ്റ് മുൻകൂട്ടി അറിയിച്ചതിന് ശേഷം അടച്ചിടാവുന്നതാണ്.
223. സ്വകാര്യമാർക്കറ്റുകളുടെ ലൈസൻസുകാർ ഫീസ് വസൂലാക്കൽ.- ഒരു സ്വകാര്യ മാർക്കറ്റിന്റെ ലൈസൻസുകാരന് നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഏതെങ്കിലും സ്വകാര്യ മാർക്കറ്റിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ള പരമാവധിയിൽ കവിയാത്ത നിരക്കുകളിൽ, താഴെപ്പറയുന്ന ഫീസുകളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ വസൂലാക്കാവുന്നതാണ്, അതായത്:-
(എ) ആ മാർക്കറ്റിന്റെ ഉപയോഗത്തിനോ, അവിടെ വില്പനയ്ക്കായി സാധനങ്ങൾ വയ്ക്കുന്നതിനുള്ള അവകാശത്തിനോ ഉള്ള ഫീസ്;
(ബി) ആ മാർക്കറ്റിൽ കടകളോ, സ്റ്റാളുകളോ, തൊഴുത്തുകളോ, സ്റ്റാന്റുകളോ ഉപയോഗിക്കുന്നതിനുള്ള ഫീസ്;
(സി) ആ മാർക്കറ്റിലെ വില്പനയ്ക്കായി വല്ല സാധനങ്ങളും കൊണ്ടുവരുന്ന വാഹന ങ്ങൾക്കോ അല്ലെങ്കിൽ സാധനങ്ങൾക്കോ ഉള്ള ഫീസ്;
(ഡി) ആ മാർക്കറ്റിൽ വില്പനയ്ക്കായി കൊണ്ടുവരപ്പെടുന്നതോ, വിൽക്കപ്പെടുന്നതോ ആയ മൃഗങ്ങൾക്കുള്ള ഫീസ്;
(ഇ) ആ മാർക്കറ്റിൽ തങ്ങളുടെ തൊഴിൽ നടത്തുന്ന ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ, തൂക്കം നോക്കുന്നവർ, അളവു നോക്കുന്നവർ എന്നിവർക്കുള്ള ലൈസൻസ് ഫീസ്.
224. ലൈസൻസില്ലാത്ത സ്വകാര്യ മാർക്കറ്റുകളിൽ വിൽപ്പന നടത്തുന്നതിനും മറ്റുമുള്ള നിരോധനം യാതൊരാളും.- (എ.) അതതു സംഗതിപോലെ ഗ്രാമപഞ്ചായത്തിന്റെയോ, ലൈസൻസുകാരന്റേയോ, അഥവാ ഗ്രാമപഞ്ചായത്ത് അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ആളിന്റേയോ അനുവാദം കൂടാതെ ഏതെങ്കിലും പൊതു മാർക്കറ്റിലോ ലൈസൻസുള്ള സ്വകാര്യ മാർക്കറ്റിലോ;
(ബി) ലൈസൻസില്ലാത്ത ഏതെങ്കിലും സ്വകാര്യ മാർക്കറ്റിലോ ഏതെങ്കിലും മൃഗത്തേയോ, സാധനമോ വിൽക്കുകയോ,
വില്പനയ്ക്കായി വയ്ക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
225. പൊതുവഴികളിൽവച്ച് വിൽപ്പന നടത്തുന്നതിനുള്ള നിരോധനം.-ഗ്രാമപഞ്ചായത്ത് ഏതെങ്കിലും പൊതുവഴിയിലോ സ്ഥലത്തോ അതിന്റെ ഭാഗത്തോ ഏതെങ്കിലും മൃഗങ്ങളേയോ,
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ സാധനങ്ങളോ വിൽക്കുകയോ വിൽപനയ്ക്കായി വയ്ക്കുകയോ ചെയ്യുന്നത് പൊതു പരസ്യംമൂലം നിരോധിക്കേണ്ടതാണ്.
226. പകർച്ചവ്യാധി ബാധിച്ച ആൾ മാർക്കറ്റുകളിൽ പ്രവേശിക്കുന്നത് തടയൽ.- പൊതു മാർക്കറ്റിന്റെ കാര്യത്തിൽ ഗ്രാമപഞ്ചായത്തും സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസുകാരനും, പകർച്ച വ്യാധിയോ സാംക്രമികരോഗമോ ബാധിച്ച യാതൊരാളും അവിടെ പ്രവേശിക്കുന്നത് നിരോധിക്കുകയോ അയാളെ അവിടെനിന്നും പുറത്താക്കുകയോ ചെയ്യേണ്ടതും അവിടെ ശല്യമുണ്ടാക്കുന്ന ഏതൊരാളെയും അവിടെനിന്നും പുറത്താക്കാവുന്നതുമാകുന്നു.
പൊതു വിരാമ സ്ഥലങ്ങൾ
227. പൊതുവായ ഇറക്കുസഥലങ്ങളും വണ്ടിത്താവളങ്ങളും മറ്റും.-നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിന്,-
(എ) പൊതുവായ ഇറക്കുസ്ഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ, (മൃഗങ്ങൾക്കും ഏത് തരത്തിലുള്ള വാഹനങ്ങൾക്കുമുള്ള സ്റ്റാന്റുകൾ ഉൾപ്പെടെ) എന്നിവ ഏർപ്പെടുത്തുകയും അവ ഉപയോഗിക്കുന്നതിന് ഫീസ് ചുമത്തുകയും;
(ബി) അപ്രകാരം ഏതെങ്കിലും സ്ഥലമോ, സ്റ്റാൻഡോ ഏർപ്പെടുത്തിയിരിക്കുമ്പോൾ, റീജിയണൽ ട്രാൻസ്പോർട്ട് അതോറിട്ടിയുടെ നിയന്ത്രണത്തിന് വിധേയമായി പഞ്ചായത്ത് നിർദ്ദേശിക്കാവുന്ന പ്രകാരം അതിൽ നിന്ന് നിശ്ചിത ദൂരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും പൊതു സ്ഥലമോ ഏതെങ്കിലും പൊതുവഴിയുടെ പാർശ്വങ്ങളോ ഏതൊരാളും ആ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നത് നിരോധിക്കുകയും;
ചെയ്യാവുന്നതാണ്:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ മോട്ടോർ വാഹനങ്ങൾക്ക് ഏതെങ്കിലും സ്റ്റാൻഡോ, വിരാമ സ്ഥലമോ തുറക്കുന്നതിന് മുൻപ് റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കേണ്ടതാകുന്നു.
228. സ്വകാര്യവണ്ടിത്താവളങ്ങൾ.-(1) യാതൊരാളും ഗ്രാമപഞ്ചായത്തിൽ നിന്നും ലൈസൻസു വാങ്ങാത്തപക്ഷം ഒരു പുതിയ സ്വകാര്യ വണ്ടിത്താവളം തുറക്കുകയോ, സ്വകാര്യ വണ്ടിത്താവളം തുറന്നു വച്ചുകൊണ്ടിരിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. അങ്ങനെയുള്ള ലൈസൻസ് ഓരോ വർഷവും ലൈസൻസുകാരൻ പുതുക്കിക്കേണ്ടതാണ്.
(2) ഗ്രാമപഞ്ചായത്ത്, അപേക്ഷിക്കപ്പെട്ടിരിക്കുന്ന ലൈസൻസ്, നിർണ്ണയിക്കപ്പെട്ട ഫീസ് അടയ്ക്കുന്നതിന് വിധേയമായും, മേൽനോട്ടം പരിശോധന എന്നിവയേയും ശുചീകരണത്തേയും, നിർണ്ണയിക്കപ്പെടാവുന്ന മറ്റു കാര്യങ്ങളേയും സംബന്ധിച്ചിടത്തോളം യുക്തമെന്ന് ഗ്രാമപഞ്ചായത്ത് കരുതുന്ന ഉപാധികൾക്ക് വിധേയമായും നിയമപ്രകാരം നേരത്തെതന്നെ സ്ഥാപിതമായ സ്വകാര്യവണ്ടിത്താവളങ്ങളെ സംബന്ധിച്ചിടത്തോളം, നൽകേണ്ടതും പുതിയ സ്വകാര്യ വണ്ടിത്താവളങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ യുക്താനുസരണം നൽകാവുന്നതും; അല്ലെങ്കിൽ ഗ്രാമപഞ്ചായത്തിന് ഏതെങ്കിലും പുതിയ വണ്ടിത്താവളത്തിന് അപ്രകാരമുള്ള ലൈസൻസ് നൽകാതിരിക്കാവുന്നതുമാണ്.
(3) ഗ്രാമപഞ്ചായത്തിന് ലൈസൻസിലെ ഉപാധികൾ ഒരു നിർദ്ദിഷ്ട തീയതി മുതൽ പ്രാബല്യത്തിൽ വരത്തക്കവണ്ണം ഭേദഗതി ചെയ്യാവുന്നതാണ്.
(4) ഗ്രാമപഞ്ചായത്തിന്, (2)-ാം ഉപവകുപ്പുപ്രകാരം നൽകപ്പെട്ട ഏതൊരു ലൈസൻസും അതിലെ ഉപാധികൾ ലംഘിച്ചാൽ ഏതവസരത്തിലും സസ്പെന്റു ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതാണ്.
(5) ഈ വകുപ്പുപ്രകാരം ഓരോ പ്രാവശ്യവും ലൈസൻസു നൽകുകയോ പുതുക്കുകയോ ചെയ്യുമ്പോൾ ഇരുന്നുറു രൂപയിൽ കവിയാത്ത ഫീസ് ഗ്രാമപഞ്ചായത്തിന് വസൂലാക്കാവുന്നതാണ്.
(6) ഒരു സ്വകാര്യ വണ്ടിത്താവളത്തിന്റെ ലൈസൻസുകാരന് നിർണ്ണയിക്കപ്പെട്ട പരമാവധിയിൽ കവിയാത്ത നിരക്കുകളിൽ ഫീസ് വസൂലാക്കാവുന്നതാണ്.
കശാപ്പുശാലകൾ
229. പൊതുകശാപ്പുശാലകൾ.-(1) ഗ്രാമപഞ്ചായത്തിന്, പൊതു കശാപ്പുശാലകളായി ഉപയോഗിക്കുവാൻ സ്ഥലങ്ങൾ ഏർപ്പെടുത്താവുന്നതും, അവയുടെ ഉപയോഗത്തിന് നിർണ്ണയിക്കപ്പെടാവുന്ന പരമാവധിയിൽ കവിയാത്ത വാടകയും ഫീസും ചുമത്താവുന്നതും ആകുന്നു.
എന്നാൽ അത്തരം കശാപ്പുശാലകൾ നടത്തുന്നത് സംബന്ധിച്ച് സമീപവാസികളായ ആളുകളിൽനിന്നും എന്തെങ്കിലും പരാതി ലഭിക്കുന്ന പക്ഷം അത്തരം പരാതി വിശദമായി പരിശോധന നടത്തിയശേഷം മാത്രമേ കശാപ്പുശാലകൾ തുടങ്ങാൻ നടപടി സ്വീകരിക്കാവു.
(2) ഗ്രാമപഞ്ചായത്തിന്, ഒരു സമയം മൂന്ന് കൊല്ലത്തിലധികമാകാത്ത ഏതെങ്കിലും കാലത്തേക്കും അതിന് യുക്തമെന്ന് തോന്നുന്ന വ്യവസ്ഥകളിൻമേലും നിബന്ധനകളിൻമേലും അങ്ങനെയുള്ള വാടകകളും ഫീസും പിരിക്കുന്നത് കുത്തകയ്ക്ക് കൊടുക്കാവുന്നതാണ്.
230. കശാപ്പുശാലകൾക്കുള്ള ലൈസൻസ്.-(1) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ മൃഗങ്ങളെ കശാപ്പു ചെയ്യുകയോ ഏതെങ്കിലും മൃഗങ്ങളുടെ തോലുരിക്കുകയോ അല്ലെങ്കിൽ മൃഗശവങ്ങൾ വെട്ടിനുറുക്കുകയോ ചെയ്യുന്നതിനുള്ള കശാപ്പുശാലയായി ഉപയോഗിക്കുന്ന ഏതെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥൻ ഓരോ വർഷവും ആദ്യത്തെ മാസത്തിലോ അല്ലെങ്കിൽ ആദ്യമായി
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ തുറക്കപ്പെടുന്ന ഒരു സ്ഥലത്തിന്റെ കാര്യത്തിലാണെങ്കിൽ അതു തുറക്കുന്നതിന് ഒരു മാസം മുമ്പോ ലൈസൻസിനു വേണ്ടി ഗ്രാമപഞ്ചായത്തിന് അപേക്ഷ ബോധിപ്പിക്കേണ്ടതാണ്.
(2) ഗ്രാമപഞ്ചായത്തിന് ഉത്തരവുമൂലവും, മേൽനോട്ടവും പരിശോധനയും സംബന്ധിച്ചിടത്തോളം തനിക്ക് യുക്തമെന്ന് തോന്നുന്ന നിയന്ത്രണങ്ങൾക്കും റഗുലേഷനുകൾക്കും വിധേയമായും, അങ്ങനെയുള്ള ലൈസൻസ് നൽകുകയോ നൽകുവാൻ വിസമ്മതിക്കുകയോ ചെയ്യാവുന്നതാകുന്നു.
(3) ഉൽസവങ്ങളും, വിവാഹാഘോഷങ്ങൾ തുടങ്ങിയ അടിയന്തിരങ്ങളും ഉള്ള സന്ദർഭങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള ഗോപ്യമായ ഏതെങ്കിലും സ്ഥലത്ത് വച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് ഈ വകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നും ബാധകമായിരിക്കുന്നതല്ല.
230.എ. കശാപ്പുശാലകൾ ശരിയായവിധം പരിപാലിക്കണമെന്ന്.-ഏതൊരു പൊതു കശാപ്പുശാലയും ലൈസൻസുള്ള കശാപ്പുശാലയും ശരിയായ രീതിയിൽ പരിപാലിക്കേണ്ടതും പൊതു ജനങ്ങൾക്ക് ശല്യമുണ്ടാക്കാത്ത രീതിയിൽ അവിടെയുണ്ടാകുന്ന ഉച്ഛിഷ്ടമായ വസ്തുക്കൾ കൈയ്യൊഴിക്കേണ്ടതും കരാറിന്റെയോ ലൈസൻസിന്റെയോ ലംഘനത്തിന്റെ ഫലമായി കശാപ്പുശാല ആരോഗ്യ സംരക്ഷകമല്ലാതായിത്തീരുന്നപക്ഷം അതിന് കാരണക്കാരനായ ആളെ കുറ്റസ്ഥാപനത്തിൻമേൽ അയ്യായിരം രൂപവരെയുള്ള പിഴ ചുമത്തി ശിക്ഷിക്കാവുന്നതും അങ്ങനെ കുറ്റസ്ഥാപനം നടത്തിയ ശേഷം വീണ്ടും ആ കുറ്റം തുടർന്ന് ചെയ്യുന്നതായാൽ അയാളെ ആ കുറ്റം തുടർന്ന് ചെയ്യുന്ന ഓരോ ദിവസവും അഞ്ഞുറുരൂപ നിരക്കിൽ അധികപിഴയും ചുമത്തി ശിക്ഷിക്കാവുന്നതും തുടർച്ചയായി പത്ത് ദിവസം ഇങ്ങനെ പിഴചുമത്തേണ്ട സാഹചര്യം വന്നാൽ ലൈസൻസ് സ്വയമേവ റദ്ദാകുന്നതായി കണക്കാക്കി നടപടി എടുക്കാവുന്നതുമാണ്.
231. ആഹാരസാധനമായി വിൽക്കുന്നതിന് മൃഗങ്ങളെ കശാപ്പുചെയ്യലും പരിശോധനയ്ക്കുള്ള അധികാരവും.-(1) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു പൊതു കശാപ്പു ശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയോ, ലൈസൻസനുസരിച്ചല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും കന്നു കാലികളെയോ, കുതിരയേയോ, ചെമ്മരിയാടിനേയോ, കോലാടിനേയോ, പന്നിയേയോ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പുചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും മൃഗശവത്തിൽനിന്നും തോലുരിക്കുകയോ അല്ലെങ്കിൽ അത് വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധം ഏതെങ്കിലും തോല് ഉണക്കുകയോ, ഉണക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. പ്രസ്തുത കശാപ്പുശാല, ശുചിത്വത്തോടുകൂടി സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാകുന്നു.
എന്നാൽ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പുചെയ്ത് തയ്യാറാക്കിയ ഇറച്ചി, കശാപ്പുനടത്തിയ സ്ഥലത്തുവച്ചുതന്നെ, നിർണ്ണയിക്കപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ പരിശോധനയ്ക്കു വിധേയമാക്കാതെ വിൽപ്പന നടത്താൻ പാടില്ലാത്തതാകുന്നു.
വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് 'ശല്യം' എന്നതിൽ ദൃശ്യ, ഘ്രാണ, ശ്രാവ്യ ശേഷികൾക്ക് ഹാനിയോ അപകടമോ ശല്യമോ അസഹ്യതയോ ഉണ്ടാക്കുന്നതോ, ഉണ്ടാക്കാൻ ഇടയുള്ളതോ, അല്ലെങ്കിൽ വിശ്രമത്തിനും നിദ്രയ്ക്കും ശല്യം ഉണ്ടാക്കുന്നതോ അല്ലെങ്കിൽ പൊതുജനങ്ങളുടെയോ ആ പരിസരത്ത് താമസിക്കുന്നതോ സ്വത്തു കൈവശം വച്ചിരിക്കുന്നതോ ആയ ആളുകളുടെയോ അഥവാ ഏതെങ്കിലും പൊതു അവകാശം ഉപയോഗിക്കാനിടയാവുന്ന ആളു കളുടെയോ ജീവന് അപകടകരവും ആരോഗ്യത്തിനും സ്വത്തിനും ഹാനികരവും ആയേക്കാവുന്നതോ, പ്രവൃത്തി, വീഴ്ച, സ്ഥലം അല്ലെങ്കിൽ സാധനം എന്നിവയും ആരോഗ്യത്തിനു ഹാനികരമായേക്കാ വുന്ന സ്ഥലത്തും രീതിയിലും വച്ചിരിക്കുന്ന ഏതെങ്കിലും മൃഗവും ഉൾപ്പെടുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) കച്ചവടത്തിനോ അല്ലാതെയോ, ഏതെങ്കിലും ലൈസൻസുള്ള പരിസരങ്ങളിലോ മറ്റേതെങ്കിലും സ്ഥലത്തോ മൃഗത്തിന്റെയോ പക്ഷിയുടെയോ മത്സ്യത്തിന്റെയോ (തയ്യാർ ചെയ്തതോ അല്ലാത്തതോ ആയ) ശവം, പൊതുജനങ്ങൾക്ക് കാഴ്ചയിൽ അസഹ്യതയോ പീഡയോ ഉണ്ടാക്കത്തക്ക വിധത്തിൽ യാതൊരാളും പൊതുവിൽ പ്രദർശിപ്പിക്കുകയോ തുറന്നുവെയ്ക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
(3) പ്രസിഡന്റിനോ, സെക്രട്ടറിയോ അഥവാ ഗ്രാമപഞ്ചായത്തോ സർക്കാരോ അധികാരപ്പെടുത്തിയ ഏതൊരുദ്യോഗസ്ഥനോ ഇറച്ചിയോ മറ്റേതെങ്കിലും ആഹാരസാധനമോ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള ഏതൊരുസ്ഥലത്തും മുന്നറിയിപ്പുകൂടാതെ പ്രവേശിക്കുകയും അങ്ങിനെയുള്ള സാധനം പരിശോധിക്കുകയും ചെയ്യാവുന്നതാകുന്നു.
വ്യവസായങ്ങളും ഫാക്ടറികളും വ്യാപാരങ്ങളും സംരംഭക പ്രവർത്തനങ്ങളും മറ്റു സേവനങ്ങളും
232, ലൈസൻസുകുടാതെ ഏതാവശ്യത്തിനും സ്ഥലങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന്.-(1) ഗ്രാമപഞ്ചായത്തിന്, ഇതിലേക്കുള്ള ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾക്ക് സെക്രട്ടറി നൽകുന്ന ഒരു ലൈസൻസ് കൂടാതെയും ആ ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്കനുസരണമല്ലാതെയും പഞ്ചായത്തു പ്രദേശത്തുള്ള യാതൊരു സ്ഥലവും ഉപയോഗിക്കാൻ പാടില്ലെന്നു പരസ്യം ചെയ്യാവുന്നതാണ്.
എന്നാൽ അപ്രകാരമുള്ള യാതൊരു പരസ്യവും അതിന്റെ പ്രസിദ്ധീകരണത്തീയതി മുതൽ മുപ്പതുദിവസം കഴിയുന്നതുവരെ പ്രാബല്യത്തിൽ വരാൻ പാടില്ലാത്തതാകുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ
233. ഫാക്ടറികൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അനു വാദം.-(1) യാതൊരാളും, ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെയും, ആ അനുമതിയിൽ നിർദ്ദേശിച്ചിട്ടുള്ള ഉപാധികൾക്കനുസൃതമായിട്ടല്ലാതെയും,-
(എ) ആവിശക്തിയോ, ജലശക്തിയോ മറ്റു യാന്ത്രിക ശക്തിയോ വൈദ്യുത ശക്തിയോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും ഫാക്ടറിയോ, വർക്ക്ഷാപ്പോ, പണിസ്ഥലമോ നിർമ്മിക്കുകയോ സ്ഥാപിക്കുകയോ,
(ബി) മേൽപ്പറഞ്ഞപ്രകാരമുള്ള ഏതെങ്കിലും ശക്തികൊണ്ട് ഓടുന്നതും, ഈ ആക്റ്റി ലേയോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിലേയോ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കപ്പെട്ട യന്ത്രമോ, നിർമ്മാണയന്ത്രമോ അല്ലാത്തതുമായ ഏതെങ്കിലും യന്ത്രമോ നിർമ്മാണയന്ത്രമോ ഏതെങ്കിലും പരിസരങ്ങളിൽ സ്ഥാപിക്കുകയോ;
ചെയ്യാൻ പാടില്ലാത്തതാകുന്നു.
(2) (1)-ാം ഉപവകുപ്പ് പ്രകാരം അനുവാദത്തിനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട ഫാറത്തിലും മറ്റ് വിശദാംശങ്ങളോടുകൂടിയും സെക്രട്ടറിയെ അല്ലെങ്കിൽ സെക്രട്ടറി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനെ സംബോധന ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്തിന് നൽകേണ്ടതാണ്.
(2എ) അപേക്ഷ, അനുബന്ധ രേഖകൾ സഹിതം ലഭിച്ചാൽ സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, അപേക്ഷകന് നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള ഫാറത്തിൽ കൈപ്പറ്റു രസീതു നൽകേണ്ടതും, അപേക്ഷയും എല്ലാ അനുബന്ധ രേഖകളും പ്രസ്തുത സ്ഥലത്തുവച്ചുതന്നെ പരിശോധിക്കേണ്ടതും ആവശ്യമായ അനുബന്ധ രേഖകൾ, ഏതെങ്കിലും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടില്ല എന്ന് കാണുന്ന പക്ഷം, സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ സമർപ്പിക്കാൻ വിട്ടു പോയ രേഖകളുടെ പട്ടിക, ഉടൻ തന്നെ രേഖാ മൂലം അപേക്ഷകനെ അറിയിക്കേണ്ടതും, അപ്രകാരമുള്ള രേഖകൾ എത്രയും വേഗം, എന്നാൽ അപേക്ഷ ലഭിച്ച തീയതി മുതൽ അഞ്ചു ദിവസം കഴിയുന്നതിനു മുൻപായി സമർപ്പിക്കുവാൻ അപേക്ഷകനെ അനുവദിക്കേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ [(3) സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, എത്രയും വേഗം,അനുവാദത്തിനായി അപേക്ഷിച്ചിരിക്കുന്ന,ഫാക്ടറിയുടെയോ വർക്ക് ഷോപ്പിൻറെയോ ജോലി സ്ഥലത്തിൻറെയോ സ്ഥാപിക്കലോ, യന്ത്രസാമഗ്രികളുടെയോ മാനുഫാക്ചറിംഗ് പ്ലാൻറിൻറെയോ സ്ഥാപിക്കലോ പരിസരത്തെ ജനസാന്ദ്രതമൂലമോ ശല്യമോ മലിനീകരണമോ ഉണ്ടാക്കാനിടയുണ്ടെന്ന കാരണത്താലോ ആക്ഷേപമുണ്ടെങ്കിൽ അന്വേഷണം നടത്തേണ്ടതും ഗ്രാമപഞ്ചായത്തിന് റിപ്പോർട്ട് ചെയ്യേണ്ടതും ഗ്രാമപഞ്ചായത്ത്, അപേക്ഷയും സെക്രട്ടറിയുടെയും (4)-ആം ഉപവകുപ്പിൽ വ്യക്തമാക്കിയിട്ടുള്ള മറ്റു അധികാരികളുടെയും റിപ്പോർട്ടുകൾ പരിഗണിച്ചതിനു ശേഷം,കഴിയുന്നതും വേഗം, എങ്ങനെയായിരുന്നാലും അപേക്ഷ കിട്ടിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം അപേക്ഷിച്ചിട്ടുള്ള അനുവാദം പൂർണ്ണമായോ അതിന് യുക്തമെന്ന് തോന്നുന്ന മറ്റു വ്യവസ്ഥകൾക്ക് വിധേയമായോ അനുവദിക്കേണ്ടതുമാണ്
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |
വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ
notes
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(4) (3)-ാം ഉപവകുപ്പിൻ കീഴിൽ അനുവാദം നൽകുന്നതിന് മുമ്പ് സെക്രട്ടറി,-
(എ) ഫാക്ടറിയോ വർക്ക്ഷോപ്പോ ജോലിസ്ഥലമോ പരിസരമോ 1948-ലെ ഫാക്ടറീസ് ആക്റ്റി(1948-ലെ 63-ാം കേന്ദ്ര ആക്റ്റി)ന്റെ പരിധിയിൽ വരുന്നതാണെങ്കിൽ ഫാക്ടറിയുടെയോ വർക്ക്ഷോപ്പിന്റെയോ ജോലി സ്ഥലത്തിന്റെയോ പരിസരങ്ങളുടെയോ പ്ലാനിൽ വെന്റിലേഷൻ, വെളിച്ചം ഇവയുടെ പര്യാപ്തതയും മുറികളുടെയും കതകുകളുടെയും ഉയരവും വലിപ്പവും ആവ ശ്യത്തിനുണ്ടോ എന്നും തീപിടുത്തമുണ്ടായാൽ പുറത്തേക്ക് കടക്കാനുള്ള മാർഗ്ഗങ്ങളുടെ അനുയോജ്യതയും നിർണ്ണയിക്കപ്പെടാവുന്ന മറ്റ് സംഗതികളും സംബന്ധിച്ച് 1948-ലെ ഫാക്ടറീസ് ആക്റ്റി (1948-ലെ 63-ാം കേന്ദ്ര ആക്റ്റ്)ൻ കീഴിൽ നിയമിച്ച ഫാക്ടറീസ് ഇൻസ്പെക്ടറുടെയോ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ അല്ലെങ്കിൽ ആ പ്രദേശത്ത് അധികാരിതയുള്ള ഇൻഡസ്ട്രീസ് എക്സൈൻഷൻ ഓഫീസറുടെ പദവിയിൽ താഴെയല്ലാത്ത വ്യവസായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെയോ ഒരു റിപ്പോർട്ടും;
(ബി)അപേക്ഷകൻ, ആശുപ്രതിയോ ക്ലിനിക്കോ പാരാമെഡിക്കൽ സ്ഥാപനമോ ക്ലിനിക്കൽ ലബോറട്ടറിയോ മറ്റ് ഏതെങ്കിലും ആരോഗ്യ പരിപാലന സ്ഥാപനമോ ആകുന്ന സംഗതിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന യന്ത്രസാമഗ്രികളുടെ ബന്ധപ്പെട്ട കണക്റ്റടലോഡ് ഇരുപത്തിയഞ്ചു കുതിരശക്തിയിൽ കവിയുന്നതോ അല്ലെങ്കിൽ യന്ത്രസാമഗ്രികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സ്വഭാവം ശല്യമോ മലിനീകരണമോ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതോ ആണെങ്കിൽ ശല്ല്യത്തിന്റെയോ മലിനീകരണത്തിന്റെയോ സാദ്ധ്യതയെ സംബന്ധിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ ഒരു റിപ്പോർട്ടും;
(സി) സ്ഥാപിക്കാനുദ്ദേശിക്കുന്ന വ്യവസായം ഹൈടെൻഷൻ വൈദ്യുതിയുടേയോ പെട്ടെന്ന് കത്തിപ്പടരാവുന്നതോ പൊട്ടിത്തെറിക്കുന്നതോ ആയ സാധനങ്ങളുടെയോ ഉപയോഗം ഉൾക്കൊള്ളു ന്നതാണെങ്കിൽ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ള അഗ്നിപ്രതിരോധവും അഗ്നിശമനവും പ്രവർത്തനങ്ങളുടെ പര്യാപ്തത സംബന്ധിച്ച് ഡിവിഷണൽ ഫയർ ആഫീസറുടെ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെ ഒരു റിപ്പോർട്ടും,
വാങ്ങുകയും പരിഗണിക്കുകയും ചെയ്യേണ്ടതാണ്;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ എന്നാൽ, ഏതെങ്കിലും വ്യവസായം മലിനീകരണം ഉണ്ടാക്കുന്നതല്ലെന്ന് ഇതിലേക്ക് അധികാരപ്പെടുത്തിയ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥനോ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡോ ശുപാർശ ചെയ്തിട്ടുള്ള ഒരു പ്രഖ്യാപനം അപേക്ഷകൻ നൽകുകയാണെങ്കിൽ അത്തരം വ്യവസായത്തെ സംബന്ധിച്ച് (ബി) ഖണ്ഡത്തിൻ കീഴിലുള്ള റിപ്പോർട്ട് ആവശ്യപ്പെടാവുന്നതല്ല.
(5) ഈ വകുപ്പിൻ പ്രകാരമുള്ള അനുവാദം നൽകുന്നത്,-
(എ) യന്ത്രസാമഗ്രികൾ മാറ്റിവയ്ക്കുന്നത് സംബന്ധിച്ചും ഫീസ് വസൂലാക്കുന്നതു സംബന്ധിച്ചും പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ചും നിർണ്ണയിക്കപ്പെടാവുന്ന നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കുന്നതും,
(ബി) 235 എഫ്, 235 എച്ച് എന്നീ വകുപ്പുകളിലോ അല്ലെങ്കിൽ 235 പി, 235 ക്യൂ എന്നീ വകുപ്പുകളിലോ അടങ്ങിയിട്ടുള്ള സംഗതികൾ പാലിക്കുന്നതിൽനിന്നും ഒഴിവാക്കപ്പെട്ടതായി പരിഗണിക്കാൻ പാടില്ലാത്തതും ആകുന്നു.
[(6) ഈ വകുപ്പ് പ്രകാരം, അനുവാദത്തിനുവേണ്ടിയുള്ള അപേക്ഷ ലഭിച്ച തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ, സെക്രട്ടറി അതിന്മേലുള്ള ഏതെങ്കിലും ഉത്തരവ് അപേക്ഷകനെ അറിയിക്കാതിരിക്കുന്ന പക്ഷം ആക്ടിലെയും ചട്ടങ്ങളിലെയും ബൈലോകളിലെയും വ്യവസ്ഥകൾക്കും ചുമത്താവുന്ന മറ്റ് എല്ലാ നിബന്ധനകൾക്കും വിധേയമായി, അപേക്ഷയിൽ ആവശ്യപ്പെട്ട കാലയളവിലേക്ക് അനുമതി നൽകിയതായി കരുതപ്പെടുന്നതും,അതിനുശേഷം ഏതെങ്കിലും വ്യവസ്ഥ ലംഘിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടാൽ അപേക്ഷകന്, ലൈസൻസ് റദ്ദാക്കുന്നതിനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട്, ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനുശേഷവും,പ്രസ്തുത നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ള സമയത്തിനകം ലഭിച്ച മറുപടി, ഏതെങ്കിലും ഉണ്ടെങ്കിൽ അത്, പരിശോധിച്ചതിനുശേഷവും, ലൈസൻസ് റദ്ദാക്കുവാൻ സെക്രട്ടറിക്ക് അധികാരമുണ്ടായിരിക്കുന്നതും, അപ്രകാരം ലൈസൻസ് റദ്ദാക്കുന്നതിൻമേൽ സെക്രട്ടറിക്ക് അഞ്ചുലക്ഷം രൂപയിൽ കവിയാത്ത ഒരു പിഴ അപേക്ഷകന് മേൽ ചുമത്താവുന്നതുമാണ്.]
233.എ. ഫാക്ടറി, വർക്ഷോപ്പ് മുതലായവയിൽ നിന്നുള്ള ശല്യം ഇല്ലാതാക്കൽ.-(1) ഏതെങ്കിലും ഫാക്ടറിയോ വർക്ഷോപ്പോ ജോലിസ്ഥലമോ യന്ത്രങ്ങളോ ഏതെങ്കിലും ഒരു പ്രത്യേകതരം ഇന്ധനം ഉപയോഗിക്കുന്നതുകൊണ്ടോ, ശബ്ദമോ അനുചലനമോ ഉണ്ടാകുന്നതിനാലോ, വിഷവാതകം വമിക്കുകയോ അസഹ്യമായ ഗന്ധമോ പുകയോ പൊടിയോ പുറപ്പെടുവിക്കുകയോ ചെയ്യുന്ന കാരണത്താലോ, ശല്യമുണ്ടാക്കുന്നതായി സെക്രട്ടറിക്ക് അഭിപ്രായം ഉള്ള പക്ഷം സെക്രട്ടറിക്ക് അപ്രകാരമുള്ള ഫാക്ടറിയുടെയോ വർക്ക്ഷോപ്പിന്റെയോ യന്ത്രങ്ങളുടെയോ ചുമതല വഹിക്കുന്ന ആളോട് അപ്രകാരമുള്ള ശല്യം ന്യായമായ സമയത്തിനുള്ളിൽ ഇല്ലാതാക്കാൻ നിർദ്ദേശിക്കാവുന്നതാണ്.
(2) സെക്രട്ടറിക്ക്, ബന്ധപ്പെട്ട ഫാക്ടറിയുടേയോ, വർക്ക് ഷോപ്പിൻറെയോ ജോലിസ്ഥലത്തിൻറെയോ യന്ത്രസാമഗ്രികളുടേയോ, ഉടമസ്ഥൻറെ അല്ലെങ്കിൽ ചാർജ്ജ് വഹിക്കുന്ന ആളുടെ ചെലവിൽ ശല്യം തിട്ടപ്പെടുത്തുന്നതോ അത് ഇല്ലാതാക്കുന്നതോ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിദഗ്ദ്ധ ഉപദേശം തേടാവുന്നതും, അപ്രകാരമുള്ള റിപ്പോർട്ട്, കഴിയുന്നതും വേഗം, എന്നാൽ അപ്രകാരമുള്ള ശല്യം സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട് പതിനഞ്ച് ദിവസം കഴിയുന്നതിനുമുമ്പായി നൽകേണ്ടതുമാണ്.
(3) (1)-ാം ഉപവകുപ്പിൻ കീഴിൽ പുറപ്പെടുവിക്കപ്പെട്ട ഒരു നിർദ്ദേശം നടപ്പാക്കാൻ മനഃപൂർവ്വം വീഴ്ച വരുത്തുകയോ നിലവിലുള്ള സാഹചര്യത്തിൽ ശല്യം ഇല്ലാതാക്കുന്നത് പ്രാവർത്തികമല്ലെന്ന കാണുകയോ ആണെങ്കിൽ ശല്യം ഇല്ലാതാക്കാൻ തൃപ്തികരമായ രീതിയിൽ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട ആൾ എടുക്കുന്ന സമയംവരെ, സെക്രട്ടറിക്ക് ഫാക്ടറിയുടെയോ ജോലിസ്ഥലത്തി ന്റെയോ യന്ത്രത്തിന്റെയോ പ്രവർത്തനം നിരോധിക്കാവുന്നതാണ്.
233 ബി. ഒഴിവാക്കൽ-233-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അതതു സംഗതിപോലെ, താഴെ പറയുന്ന യന്ത്രങ്ങളോ ഉൽപ്പാദന യൂണിറ്റുകളോ വ്യവസായ യൂണിറ്റുകളോ സ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ അനുവാദം ആവശ്യമുള്ളതല്ല, അതായത്:- (എ) വീട്ടാവശ്യങ്ങൾക്കോ വ്യക്തിപരമായ സൗകര്യങ്ങൾക്കോവേണ്ടി ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള വൈദ്യുത ഉപകരണങ്ങളും വൈദ്യുതേതര ഉപകരണങ്ങളും യന്ത്രസാമഗ്രികളും;
(ബി) കാർഷികാവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള, വൈദ്യുതികൊണ്ടും അല്ലാതെയും പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങൾ;
(സി) സ്ഥിര ശ്രദ്ധ വേണ്ടിവരാത്ത സ്റ്റാറ്റിക് ട്രാൻസ്ഫോർമർ സ്റ്റേഷനുകളും കണ്ടൻസർ സ്റ്റേഷനുകളും റെക്റ്റിഫയർ സ്റ്റേഷനുകളും;
(ഡി) കൊണ്ടുനടക്കാവുന്നതരം ഡില്ലിംഗ് യന്ത്രങ്ങളും, കോൺക്രീറ്റ് മിക്സറുകൾ പോലെ നിർമ്മാണാവശ്യത്തിനുപയോഗിക്കാവുന്ന കൊണ്ടുനടക്കാവുന്ന തരം യന്ത്രങ്ങളും,
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ (ഇ) ഒരു വിദ്യാഭ്യാസ സ്ഥാപനത്തോട് ബന്ധപ്പെടുത്തിയോ അല്ലെങ്കിൽ ശാസ്ത്ര സംബന്ധമായ ആവശ്യങ്ങൾക്കോ വേണ്ടി ഒരു വർക്ക്ഷോപ്പിലോ ജോലിസ്ഥലത്തോ സ്ഥാപിച്ചിട്ടുള്ള യന്ത്ര സംവിധാനം;
(എഫ്) വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ;
(ജി) കുടിവെള്ള വിതരണത്തിനും മലിനജലം ഒഴുക്കി കളയുന്നതിനുമായി കേരള ജലഅതോറിറ്റിയുടെ യന്ത്ര സംവിധാനങ്ങൾ;
(എച്ച്) മലിനീകരണമുണ്ടാകാത്ത ഒരു വ്യവസായമായി സർക്കാരിന്റെ വ്യവസായ വകുപ്പോ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡോ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും അഞ്ച് കുതിര ശക്തിയിൽ കുറവുശേഷിയുള്ളതുമായ യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള വ്യവസായങ്ങൾ;
(ഐ) സർക്കാരോ സർക്കാർ നിയന്ത്രിത ഏജൻസിയോ അപ്രകാരം പ്രഖ്യാപിച്ചിട്ടുള്ള ഒരു വ്യവസായ എസ്റ്റേറ്റിലെയോ വ്യവസായ വികസന പ്രദേശത്തെയോ വ്യവസായ വികസന സ്ഥലത്തേയോ വ്യവസായ വികസന വളർച്ചാ കേന്ദ്രത്തിലെയോ കയറ്റുമതി സംസ്കരണ മേഖലയിലെയോ അല്ലെങ്കിൽ വ്യവസായ പാർക്കിലെയോ വ്യവസായ യൂണിറ്റുകൾ:
എന്നാൽ, (എച്ച്)-ഉം (ഐ)-ഉം ഇനങ്ങളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും വ്യവസായ യൂണിറ്റു കളുടെ ഉടമസ്ഥൻ നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള ഫീസടച്ച് പ്രസ്തുത യൂണിറ്റ് ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
233 സി. സർക്കാർ വ്യവസായ എസ്റ്റേറ്റ് വ്യവസായ വികസന പ്രദേശം മുതലായവ സ്ഥാപിക്കാൻ പഞ്ചായത്തുമായി ആലോചിക്കൽ.-(1) സർക്കാരോ ഒരു സർക്കാർ നിയന്ത്രിത ഏജൻസിയോ ഒരു വ്യവസായ എസ്റ്റേറ്റോ വ്യവസായ വികസന പ്രദേശമോ വ്യവസായ സ്ഥലമോ വ്യവസായ വളർച്ചാ കേന്ദ്രമോ കയറ്റുമതി സംസ്കരണ മേഖലയോ വ്യവസായ പാർക്കോ തുറക്കു ന്നതിനുമുമ്പ്, ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുമായി കൂടിയാലോചിക്കേണ്ടതാണ്.
233 ബി വകുപ്പിലെ (എച്ച്) ഖണ്ഡത്തിൽ പറഞ്ഞിട്ടുള്ള വ്യവസായ യൂണിറ്റുകളെ സംബന്ധിച്ച്, അതതു സംഗതിപോലെ, 235 എഫ്, 235 എച്ച് എന്നീ വകുപ്പുകളിലേയോ 235 പി, 235 ക്യൂ എന്നീ വകുപ്പുകളിലെയോ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്.
234. ലൈസൻസുകളും അനുവാദങ്ങളും നൽകുകയും പുതുക്കുകയും ചെയ്യുന്നതു സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാരിനുള്ള അധികാരം.-(1) സർക്കാരിന്,-
(എ) 232-ാം വകുപ്പിൻകീഴിൽ ലൈസൻസുകൾ നല്കുകയോ പുതുക്കുകയോ ചെയ്യുന്നതിനെ നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യലും ആ ലൈസൻസുകൾ സാധുവായിരിക്കുന്ന കാലാവധി സംബന്ധിച്ചും,
(ബി) അത്തരം ലൈസൻസുകൾക്കോ അവ പുതുക്കുന്നതിനോ ഉള്ള അപേക്ഷകൾ എത്ര സമയത്തിനുള്ളിൽ നൽകണമെന്നതിനെ സംബന്ധിച്ചും,
(സി) 233-ാം വകുപ്പുപ്രകാരം അനുവാദം നല്കുന്നതു നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതു സംബന്ധിച്ചും, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പ് (സി) എന്ന ഖണ്ഡത്തിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾമൂലം, വ്യാവസായിക കാര്യങ്ങൾക്ക് ഗ്രാമപഞ്ചായത്തു പ്രദേശത്തിനുള്ളിൽ നിർദ്ദിഷ്ട സ്ഥാനങ്ങൾ പ്രത്യേകം നീക്കി വയ്ക്കുന്നതിനും, അപ്രകാരമുള്ള സ്ഥാനങ്ങൾക്കു വെളിയിലുള്ള ഏതെങ്കിലും ഫാക്ടറിയെയോ, വർക്കുഷാപ്പിനേയോ, ജോലിസ്ഥലത്തെയോ പരിസരത്തെയോ സംബന്ധിച്ചിടത്തോളം 233-ാം വകുപ്പിൻ കീഴിൽ അനുവാദം നിഷേധിക്കാൻ വ്യവസ്ഥ ചെയ്യുന്നതിനും, അപ്രകാരമുള്ള സ്ഥല ങ്ങളിലേക്ക് ഏതെങ്കിലും സ്ഥലത്ത് നേരത്തെ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഫാക്ടറിയെയോ, വർക്ക്ഷാപ്പിനേയോ, ജോലിസ്ഥലത്തെയോ അല്ലെങ്കിൽ നിർദ്ദിഷ്ട സ്ഥലങ്ങൾക്കുവെളിയിൽ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും പരിസരത്തിലും നേരത്തെ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും യന്ത്രത്തെയോ നീക്കം ചെയ്യുന്നതിനും ഗ്രാമപഞ്ചായത്തിനെ അധികാരപ്പെടുത്താവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ അപ്രകാരമുള്ള യാതൊരു ചട്ടവുംമൂലം കേന്ദ്ര സർക്കാരിന്റെയോ, സംസ്ഥാന സർക്കാരിന്റെയോ, അഥവാ 1933-ലെ മദിരാശി വാണിജ്യവിള മാർക്കറ്റ് ആക്റ്റോ മറ്റു ഏതെങ്കിലും നിയമത്തിൻ കീഴിലോ ഏർപ്പെടുത്തിയിട്ടുള്ള ഒരു മാർക്കറ്റ് കമ്മിറ്റിയുടെയോ കൈവശമുള്ളതോ നിയന്ത്രണത്തിലിരിക്കുന്നതോ ആയ ഏതെങ്കിലും പരിസരത്തിലും സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഫാക്ടറിയെയോ, വർക്ക്ഷാപ്പിനെയോ ജോലിസ്ഥലത്തെയോ, യന്ത്രത്തെയോ നീക്കുന്നതിന് അധി കാരപ്പെടുത്താൻ പാടില്ലാത്തതാകുന്നു.
234 എ. ജല അതോറിറ്റിയുടെ കീഴിൽ നിലവിലുള്ള ജലവിതരണവും അഴുക്കു ചാൽ സർവ്വീസുകളും പഞ്ചായത്തിൽ നിക്ഷിപ്തതമാക്കൽ.-(1) 1986-ലെ കേരള ജല വിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്റ്റി (1986-ലെ 14),ലോ മറ്റേതെങ്കിലും നിയമത്തിലോ എന്തു തന്നെ അടങ്ങിയിരുന്നാലും സർക്കാർ ഇതിലേക്കായി ഗസറ്റ് വിജ്ഞാപനം മൂലം നിശ്ചയിക്കുന്ന തീയതി മുതൽ, ആ തീയതിക്ക് മുമ്പ് ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിനുവേണ്ടിയുള്ളതും അതിന്റെ ഭൂപ്രദേശത്തിനുള്ളിൽമാത്രം സ്ഥിതിചെയ്യുന്നതും ജല അതോറിറ്റിയിൽ നിക്ഷിപ്തമായിരുന്നതും ആയ ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച്-
(എ.) എല്ലാ ആസ്തികളും മറ്റ് സജ്ജീകരണങ്ങളും ഉൾപ്പെടെ, അതതു സംഗതിപോലെ, ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിന്റെ ഭൂപ്രദേശത്തുള്ള ഏതെങ്കിലും പൊതുനിരത്തിലോ അതിൽ കൂടിയോ അതിന് മുകളിലോ അതിനു താഴെയോ ഉള്ള എല്ലാ പ്ലാന്റുകളും യന്ത്രസാമഗ്രികളും വാട്ടർവർക്സും പംമ്പിംഗ് സ്റ്റേഷനുകളും അവയോട് ചേർന്നുള്ള എല്ലാ കെട്ടിടങ്ങളും ഭൂമികളും മറ്റ് പണികളും സാമഗ്രികളും സ്റ്റോറുകളും സാധനങ്ങളും പണികളുടെ നടത്തിപ്പും ജലവിതരണത്തിന്റെ കാര്യനിർവ്വഹണം, വിതരണം, വാട്ടർ ചാർജ് നിശ്ചയിക്കലും പിരിക്കലും എന്നീ കാര്യങ്ങളും വിജ്ഞാപനത്തിൽ പറയുന്ന പഞ്ചായത്തിൽ നിക്ഷിപ്തമാകുന്നതും ആ പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്തതായി നിലകൊള്ളുന്നതും;
(ബി) സീവേജ് ചാർജിന്റെയും വാട്ടർ ചാർജിന്റെയും മീറ്റർ വാടകയുടെയും കുടിശ്ശികയും ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ഏതെങ്കിലും ചെലവിന്റെയോ ഫീസിന്റെയോ കുടിശികയും പിരിക്കൽ, അതതു സംഗതിപോലെ, ജല അതോറിറ്റിയുടെ എല്ലാ അവകാശങ്ങളും ബാദ്ധ്യതകളും കടപ്പാടുകളും, അവ ഏതെങ്കിലും കരാറിൽനിന്ന് ഉത്ഭവിച്ചിട്ടുള്ളതോ അല്ലെങ്കിൽ മറ്റ് വിധത്തിൽ പ്രസ്തുത അതോറിറ്റിയെ സംബന്ധിച്ചുള്ളതോ ആയാലും, വിജ്ഞാപനത്തിൽ പറയുന്ന പഞ്ചായത്തിന്റെ അവകാശങ്ങളും ബാദ്ധ്യതകളും കടപ്പാടുകളും ആയിരിക്കുന്നതും; ആണ്.
(2) (1)-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ട മുതലുകൾ, ആസ്തികൾ, അവകാശങ്ങൾ, ബാദ്ധ്യതകൾ, കടപ്പാടുകൾ എന്നിവ സർക്കാർ നിശ്ചയിക്കാവുന്ന രീതിയിൽ മൂല്യനിർണ്ണയം ചെയ്യേണ്ടതും അത് നിർണ്ണയിക്കപ്പെട്ട രീതിയിൽ അതതു പഞ്ചായത്ത് ജലഅതോറിറ്റിക്ക് നൽകേണ്ടതുമാണ്.
(3) ഈ വകുപ്പ് പ്രകാരം ഏതെങ്കിലും മുതലോ ആസ്തിയോ പഞ്ചായത്തിൽ നിക്ഷിപ്തമാണോ എന്നുള്ളതിനെക്കുറിച്ചോ അല്ലെങ്കിൽ ഏതെങ്കിലും അവകാശമോ ബാദ്ധ്യതയോ കടപ്പാടോ പഞ്ചായത്തിന്റേതായിത്തീർന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചോ ഏതെങ്കിലും സംശയമോ തർക്കമോ ഉത്ഭവിക്കുന്നപക്ഷം അപ്രകാരമുള്ള സംശയമോ തർക്കമോ സർക്കാരിന്റെ അഭിപ്രായത്തിന് അയയ്കേണ്ടതും അതിൻമേലുള്ള സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതും അത് ജല അതോറിറ്റിയും ബന്ധപ്പെട്ട പഞ്ചായത്തും നടപ്പാക്കാൻ ബാദ്ധ്യസ്ഥമായിരിക്കുന്നതുമാണ്.
(4) (1)-ാം ഉപവകുപ്പ് പ്രകാരം ജലഅതോറിറ്റിയുടെ മുതലുകളും ആസ്തികളും, ജലവിതര ണവും, അഴുക്കുചാൽ നിർമ്മാണവും സംബന്ധിച്ച സേവനങ്ങളും ഏത് പഞ്ചായത്തിലേക്കാണോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
കൈമാറിയിട്ടുള്ളത് ആ പഞ്ചായത്തിന് അങ്ങനെയുള്ള സേവനം തുടർന്ന് നടത്തുന്നതിലേക്ക് ആവശ്യമായ ജലഅതോറിറ്റിയിലെ ജീവനക്കാരെ സർക്കാർ നിശ്ചയിക്കുന്നപ്രകാരം ബന്ധപ്പെട്ട പഞ്ചായത്തിന് വിട്ടുകൊടുക്കേണ്ടതാണ്.
(5) (1)-ാം ഉപവകുപ്പനുസരിച്ച് സർക്കാർ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചാൽ പ്രസ്തുത വിജ്ഞാപനത്തിൽ പറയുന്ന തീയതി മുതൽ പ്രസ്തുത പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിൽ 1986-ലെ കേരള ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്റ്റ് (1986-ലെ 14) പ്രകാരം ജലഅതോറിറ്റിക്ക് ഉണ്ടായിരുന്ന എല്ലാ അധികാരങ്ങളും അവകാശങ്ങളും ഒഴിവാകുന്നതും അപ്രകാരമുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും ബന്ധപ്പെട്ട പഞ്ചായത്തിൽ നിക്ഷിപ്തമാകുന്നതുമാണ്.
234 ബി. നിലവിലുള്ള ജലവിതരണവും അഴുക്കുചാലും പദ്ധതികൾ സംബന്ധിച്ച പഞ്ചായത്തിന്റെ നിർവ്വഹണാധികാരം.-(1) 1986-ലെ ജല വിതരണവും അഴുക്കുചാലും സംബ ന്ധിച്ച ആക്റ്റി (1986-ലെ 14)ലോ മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും 234 എ വകുപ്പു പ്രകാരം പഞ്ചായത്തിലേക്ക് നിക്ഷിപ്തമാക്കാനും അതിലേക്ക് മാറ്റാനും സാധിക്കാത്തതും ഒന്നിൽ കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭൂപ്രദേശത്തിനുള്ളിലെ താമസക്കാർക്ക് ഉപകരിക്കുന്നതുമായ ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച പദ്ധതികളുടെ സംരക്ഷണവും നടത്തിപ്പും സർക്കാർ ഇതിലേക്ക് രൂപീകരിക്കുന്ന കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന കമ്മിറ്റിയിൽ,-
(എ) ബന്ധപ്പെട്ട മുനിസിപ്പാലിറ്റികളുടെ ചെയർപേഴ്സസൺമാർ;
(ബി) ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർ,
(സി) ബന്ധപ്പെട്ട പദ്ധതിയുടെ ജലഅതോറിറ്റിയിലെ സീനിയറായ എൻജിനീയർ, അദ്ദേഹം അതിന്റെ സെക്രട്ടറിയും കൺവീനറും ആയിരിക്കുന്നതാണ്;
എന്നിവർ അംഗങ്ങളായിരിക്കുന്നതും ബന്ധപ്പെട്ട പദ്ധതി ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ കൂടുതലായി ഉപകരിക്കുന്നത് ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചെയർ പേഴ്സസണോ പ്രസിഡന്റോ കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കുന്നതുമാണ്.
(3) കമ്മിറ്റിയുടെ അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കുന്നതിനാവശ്യമായ ഫണ്ടും ആവശ്യമായ ജീവനക്കാരുടെ സേവനവും ജലഅതോറിറ്റി നൽകേണ്ടതാണ്.
234 സി. ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും പഞ്ചായത്തിനുള്ള അധികാരം.-(1) 1986-ലെ ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്റ്റി (1986-ലെ 14)ലോ മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
അടങ്ങിയിരുന്നാലും ഒരു പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിൽ ജലവിതരണ പദ്ധതിയോ അഴുക്കുചാൽ പദ്ധതിയോ തയ്യാറാക്കുന്നതിനും അവ നടപ്പാക്കുന്നതിനും അതത് പഞ്ചായത്തിന് അവകാശവും അധികാരവും ഉണ്ടായിരിക്കുന്നതാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരം ജലവിതരണ പദ്ധതിയും അഴുക്കുചാൽ പദ്ധതിയും തയ്യാറാക്കുമ്പോൾ അത് ഒന്നിൽ കൂടുതൽ ഗ്രാമപഞ്ചായത്തു പ്രദേശത്തെ നിവാസികൾക്ക് പ്രയോജനപ്പെടുന്നുവെങ്കിൽ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കുകയും നടപ്പാക്കുകയും അത് ഒന്നിൽ കൂടുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ നിവാസികൾക്ക് പ്രയോജനപ്പെടുകയാണെങ്കിൽ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് അങ്ങനെയുള്ള പദ്ധതികൾ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യാവുന്നതാണ്:
എന്നാൽ, ഈ വകുപ്പിലെ വ്യവസ്ഥകൾ ഒരു ജില്ലയിലുള്ള ഒന്നിലധികം പഞ്ചായത്തുകൾ തമ്മിൽ അങ്ങനെയുള്ള പദ്ധതികൾ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിന് തടസ്സമല്ല.
(3) (1)-ാം ഉപവകുപ്പ് പ്രകാരം ജലവിതരണ പദ്ധതിയും അഴുക്കുചാൽ പദ്ധതിയും തയ്യാറാക്കി നടപ്പാക്കുന്ന പഞ്ചായത്തിന് നിർണ്ണയിക്കപ്പെട്ട രീതിയിൽ ഗുണഭോക്താക്കളിൽ നിന്ന് വാട്ടർ ചാർജും അഴുക്കുചാലിനുള്ള സർവ്വീസ് ചാർജുകളും ഈടാക്കാവുന്നതാണ്.
അദ്ധ്യായം XX1
കെട്ടിടങ്ങൾ
235. കെട്ടിടങ്ങൾക്ക് നമ്പരിടൽ.-(1) ഈ ആക്റ്റ് ബാധകമാവുന്ന ഏതൊരു പ്രദേശത്തും ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിക്ക് ഏതെങ്കിലും കെട്ടിടത്തിന്റെ പാർശ്വഭാഗത്തോ, പുറംവാതിലിലോ, അഥവാ പരിസരത്തിന്റെ പ്രവേശന ഭാഗത്തുള്ള ഏതെങ്കിലും സ്ഥലത്തോ നിർദ്ദിഷ്ട അളവിലും മാതൃകയിലും ഒരു നമ്പർ പതിപ്പിക്കാവുന്നതാണ്.
(2) യാതൊരാളും, നിയമാനുസൃതമായ അധികാരമില്ലാതെ, അത്തരം, ഏതെങ്കിലും പ്രദേശ ത്തുമുള്ള ഏതെങ്കിലും കെട്ടിടത്തിൽ ഇട്ടിട്ടുള്ള അത്തരം ഏതെങ്കിലും നമ്പർ നശിപ്പിക്കുകയോ എടുത്തുകളയുകയോ മാച്ചുകളയുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
(3) (1)-ാം ഉപവകുപ്പുപ്രകാരം നമ്പർ പതിച്ചിട്ടുള്ളപ്പോൾ കെട്ടിടത്തിന്റെ ഉടമസ്ഥൻ ആ നമ്പർ സൂക്ഷിക്കുന്നതിനും, അതു നീക്കപ്പെടുകയോ മാഞ്ഞുപോകയോ ചെയ്യുന്ന പക്ഷം അതു വീണ്ടും ഇടുന്നതിനും ബാദ്ധ്യസ്ഥനായിരിക്കുന്നതും, അപ്രകാരം ചെയ്യുന്നതിന് അയാൾ വീഴ്ച വരുത്തിയാൽ, സെക്രട്ടറിക്ക് നോട്ടീസുമൂലം അയാളോട് അത് വീണ്ടുമിടുന്നതിന് ആവശ്യപ്പെടാവുന്നതുമാകുന്നു.
235 എ. കെട്ടിട നിർമ്മാണ ചട്ടങ്ങൾ.-(1) സർക്കാരിന്,-
(എ) കെട്ടിടം പണിയുന്നതിനുള്ള സ്ഥാനങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനും,
(ബി) കെട്ടിട നിർമ്മാണം നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനും, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം ഉണ്ടാക്കുന്ന ചട്ടങ്ങളിൽ ആ ഖണ്ഡത്താൽ നൽകപ്പെട്ട അധികാരത്തിന്റെ സാമാന്യതയ്ക്കു ഭംഗം വരാതെ-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ Notes
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(എ) ആരോഗ്യത്തിന് ഹാനികരമായതോ അപായകരമായതോ ആയ യാതൊരുസ്ഥാനവും കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും;
(ബി) പൊതുവായ ആരാധനയ്ക്ക് ഉദ്ദേശിച്ചിട്ടുള്ള കെട്ടിടം പണിയുന്നതിന് യാതൊരുസ്ഥാനവും, അവിടെ കെട്ടിടം പണിയുന്നതുകൊണ്ട് ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട ആളുകളുടെ മതവികാരങ്ങളെ അത് വ്രണപ്പെടുത്തുമെങ്കിൽ ഉപയോഗിക്കാൻ പാടില്ലെന്നും, വ്യവസ്ഥ ചെയ്യാവുന്നതാണ്.
(3) (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡപ്രകാരമുണ്ടാക്കുന്ന ചട്ടങ്ങളിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക്, ആ ഖണ്ഡത്താൽ നൽകപ്പെട്ട അധികാരത്തിന്റെ സാമാന്യതയ്ക്കു ഭംഗംവരാതെ, വ്യവസ്ഥ ചെയ്യാവുന്നതാണ്, അതായത്:-
(എ) കെട്ടിടം പണിയുവാൻ അനുവാദത്തിനായുള്ള അപേക്ഷകളോടൊന്നിച്ച് സമർപ്പിക്കേണ്ട വിവരവും പ്ലാനുകളും;
(ബി) കെട്ടിടങ്ങളുടെ ഉയരം, തെരുവുകളുടെ വീതിയെ ആശ്രയിക്കാതെയോ അല്ലെങ്കിൽ അതിന് ആപേക്ഷികമായോ,
(സി) ഏറ്റവും താഴത്തെ നിലയുടെ അടിത്തറയുടെ തറനിരപ്പും, വീതിയും, കെട്ടിടത്തിന്റെ ഉറപ്പും,
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ Notes
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ Notes
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ഡി) കെട്ടിടത്തിലുള്ള നിലകളുടെ എണ്ണവും ഉയരവും മുറികളുടെ ഉയരവും;
(ഇ) അകത്തോ പുറത്തോ വേണ്ടുവോളം തുറന്ന സ്ഥലവും വായു സഞ്ചാരത്തിന് വേണ്ടത്ര മാർഗ്ഗങ്ങളും ഏർപ്പെടുത്തൽ;
(എഫ) അഗ്നിബാധയുണ്ടാകുമ്പോൾ പുറത്തുകടക്കാനുള്ള മാർഗ്ഗങ്ങൾ ഏർപ്പെടുത്തൽ;
ജി) മാലിന്യം നീക്കം ചെയ്യുന്നതിന് ഉപപ്രവേശന മാർഗ്ഗങ്ങൾ ഏർപ്പെടുത്തൽ;
(എച്ച്) പുറം ചുമരുകളുടെയും ഭാഗം തിരിക്കുന്ന ചുമരുകളുടെയും മേൽക്കൂരകളുടെയും തറകളുടെയും നിർമ്മാണത്തിനുള്ള സാമഗ്രികളും രീതികളും;
(ഐ) അടുപ്പുകളുടെയും പുകദ്വാരങ്ങളുടെയും പുകക്കുഴലുകളുടെയും കോണിപ്പടികളുടെയും കക്കുസുകളുടെയും അഴുക്കു ചാലുകളുടെയും മലിനജലക്കുഴികളുടെയും നിർമ്മാണത്തി നുള്ള സ്ഥാനവും സാമഗ്രികളും രീതികളും;
(ജെ) മുറ്റം കല്ലുപാകൽ;
(കെ) എളുപ്പം തീ പിടിക്കുന്ന സാധനങ്ങൾ കെട്ടിടത്തിൽ ഉപയോഗിക്കുന്നതു സംബന്ധി ച്ചുള്ള നിയന്ത്രണങ്ങൾ.
235.ബി. കെട്ടിട സ്ഥാനവും കെട്ടിടങ്ങൾ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യലും.- കെട്ടിടം പണിയുന്നതിനുള്ള സ്ഥാനങ്ങൾ ഉപയോഗിക്കുന്നതിനെയോ കെട്ടിടങ്ങൾ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്നതിനെയോ സംബന്ധിച്ച് ഈ ഭാഗത്തിലും ഈ ആക്റ്റ് പ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടങ്ങളിലും അല്ലെങ്കിൽ ബൈലാകളിലും ഉള്ള വ്യവസ്ഥകളനുസരിച്ചല്ലാതെ മറ്റു വിധത്തിൽ ഭൂമിയുടെ യാതൊരു ഭാഗവും കെട്ടിടം നിർമ്മിക്കുന്നതിനുള്ള സ്ഥാനമായി ഉപയോഗിക്കുകയോ ഏതെങ്കിലും കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
235 സി. പ്രത്യേക തെരുവുകളിലോ സ്ഥലങ്ങളിലോ ചില വിഭാഗങ്ങളിൽപ്പെട്ട കെട്ടിടങ്ങൾ മേലാൽ നിർമ്മിക്കുന്നതു നിയന്ത്രിക്കുവാൻ ഗ്രാമ പഞ്ചായത്തിനുള്ള അധികാരം.-(1) (എ) നോട്ടീസിൽ പറയുന്ന ഏതെങ്കിലും തെരുവിലോ തെരുവുകളുടെ ഭാഗങ്ങളിലോ,-
(i) തുടർച്ചയായുള്ള കെട്ടിടം അനുവദിക്കുന്നതാണെന്നും,
(ii) അതിനുശേഷം നിർമ്മിക്കുന്നതോ പുനർനിർമ്മിക്കുന്നതോ ആയ എല്ലാ കെട്ടിടങ്ങളു ടെയും മുൻഭാഗത്തിന്റെ ഉയരവും നിർമ്മാണവും ശില്പകലാപരമായ അവയുടെ രൂപവിശേഷങ്ങളെ സംബന്ധിച്ചിടത്തോളം ആ സ്ഥലത്തിനു പറ്റിയതായി ഗ്രാമപഞ്ചായത്ത് കരുതുന്ന പ്രകാരം ആയിരിക്കണമെന്നും, അല്ലെങ്കിൽ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) നോട്ടീസിൽ പറയുന്ന ഏതെങ്കിലും സ്ഥലങ്ങളിൽ തൊട്ടു കിടക്കാത്ത കെട്ടിടങ്ങളുടെ നിർമ്മാണം മാത്രം അനുവദിക്കുന്നതാണെന്നും, അല്ലെങ്കിൽ
(സി) നോട്ടീസിൽ പറയുന്ന ഏതെങ്കിലും തെരുവുകളിലോ തെരുവുകളുടെയോ സ്ഥല ങ്ങളുടെയോ ഭാഗങ്ങളിലോ കടകളോ പണ്ടകശാലകളോ ഫാക്ടറികളോ കുടിലുകളോ അഥവാ ശില്പകലാപരമായി പ്രത്യേക സ്വഭാവമുള്ള കെട്ടിടങ്ങളോ പ്രത്യേക ഉപയോഗങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള കെട്ടിടങ്ങളോ നിർമ്മിക്കാൻ ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക അനുവാദമില്ലാതെ അനുവദി ക്കുന്നതല്ലെന്നും,
പ്രഖ്യാപിക്കുവാനുള്ള തങ്ങളുടെ ഉദ്ദേശത്തെപ്പറ്റി ഗ്രാമപഞ്ചായത്തിന് പൊതു നോട്ടീസ് നൽകാവുന്നതാണ്.
(2) അങ്ങനെയുള്ള ഏതെങ്കിലും പ്രഖ്യാപനം സംബന്ധിച്ചുള്ള യാതൊരു ആക്ഷേപവും ആ നോട്ടീസിന്റെ പ്രസിദ്ധീകരണം മുതൽ മൂന്നു മാസക്കാലത്തിനുശേഷം സ്വീകരിക്കുവാൻ പാടുള്ളതല്ല.
(3) ഗ്രാമപഞ്ചായത്ത് മേൽപ്പറഞ്ഞ കാലയളവിനുള്ളിൽ കിട്ടുന്ന എല്ലാ ആക്ഷേപങ്ങളും പരിഗണിക്കേണ്ടതും, പ്രഖ്യാപനം ഭേദഗതി ചെയ്യുകയോ സ്ഥിരീകരിക്കുകയോ ചെയ്യാവുന്നതും, എന്നാൽ ഭേദഗതി ചെയ്യുന്നത് പ്രഖ്യാപനത്തിന്റെ പ്രാബല്യം വ്യാപിപ്പിക്കുന്ന വിധത്തിലായിരിക്കാൻ പാടില്ലാത്തതുമാണ്.
(4) അപ്രകാരം സ്ഥിരീകരിച്ചിട്ടുള്ള ഏത് പ്രഖ്യാപനവും സെക്രട്ടറി പ്രസിദ്ധപ്പെടുത്തേണ്ടതും, അതിന് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതുമാണ്.
(5)(4)-ാം ഉപവകുപ്പിൻ കീഴിലുള്ള പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തിയ തീയതിക്കുശേഷം യാതൊ രാളും അങ്ങനെയുള്ള ഏതെങ്കിലും പ്രഖ്യാപനത്തിനു വിരുദ്ധമായി യാതൊരു കെട്ടിടവും നിർമ്മി ക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല.
235 ഡി. തെരുവു മുലകളിലുള്ള കെട്ടിടങ്ങൾ.-ഗ്രാമപഞ്ചായത്തിന് രണ്ട് തെരുവുക ളുടെ മൂലയിൽ നിർമ്മിക്കുവാനുദ്ദേശിക്കപ്പെടുന്ന ഏതെങ്കിലും കെട്ടിടം മറ്റു പ്രകാരത്തിൽ അത് നിർണ്ണയിക്കാവുന്ന പൊക്കത്തിലും വിസ്താരത്തിലും വൃത്തത്തിലാക്കുകയോ, ചാമ്പ്രരൂപത്തിലാക്കുകയോ ചെയ്യാൻ ആവശ്യപ്പെടാവുന്നതും പൊതു സൗകര്യത്തിനോ സുഖ സൗകര്യത്തിനോ ആവശ്യമെന്ന് അത് കരുതിയേക്കാവുന്ന പ്രകാരം സ്ഥാനത്തിന്റെ ആ മൂലയിലുള്ള അത്തരം ഭാഗം 1894-ലെ സ്ഥലമെടുപ്പ് ആക്റ്റി (1894-ലെ 1-ാം കേന്ദ്ര ആക്റ്റി)ലെ വ്യവസ്ഥകൾക്കനുസൃതമായി വിലയ്ക്കെടുക്കാവുന്നതാണ്.
235 ഇ. പൊതുതെരുവിലേക്ക് തുറക്കത്തക്ക രീതിയിൽ വാതിലുകളും, താഴത്തെ നിലയിലുള്ള ജനലുകളും അഴികളും നിർമ്മിക്കുന്നതിനെതിരായ നിരോധനം.-ഏതെങ്കിലും പൊതു തെരുവിലേക്ക് തുറക്കുന്ന വാതിലോ, ഗേറ്റോ, അഴിയോ, താഴത്തെ നിലയിലുള്ള ജനലോ വെളിയിലേക്ക് തുറന്നിടത്തക്കവണ്ണം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
235 എഫ്. കെട്ടിടം നിർമ്മിക്കാനോ, പുനർ നിർമ്മിക്കുന്നതിനോവേണ്ടി ഉള്ള അപേക്ഷ.-(1) ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് കുടിൽ അല്ലാത്ത ഒരു കെട്ടിടം നിർമ്മിക്കുകയോ, പുനർനിർമ്മിക്കുകയോ ചെയ്യുന്നതിന് ഏതെങ്കിലും ആൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അയാൾ സെക്രട്ടറിക്ക്-
(എ) കെട്ടിട സ്ഥാനത്തിന്റെ അംഗീകാരത്തിനായി, സ്ഥലത്തിന്റെ സൈറ്റ് പ്ലാനോടുകൂടി രേഖാമൂലമായ ഒരു അപേക്ഷയും,
(ബി) പണി നടത്തുന്നതിനുള്ള അനുവാദത്തിനായി തറയുടെ പ്ലാൻ, കെട്ടിടത്തിന്റെ പൊക്കം, അതിന്റെ വിഭാഗങ്ങൾ, പണിയുടെ വിവരണം എന്നിവയോടുകൂടി രേഖാമൂലമായ ഒരു അപേക്ഷയും;അയയ്ക്കക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വിശദീകരണം.-ഈ ഉപവകുപ്പിൽ കെട്ടിടം എന്നതിൽ ഏതെങ്കിലും പൊതു തെരുവിന്റെ അതിർത്തിയായിട്ടുള്ളതോ, തെരുവിനോട് ചേർന്നു നിൽക്കുന്നതോ ആയ ഏതു പൊക്കത്തിലുമുള്ള ഒരു മതിൽ ഉൾപ്പെടുന്നതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം നൽകുന്ന ഓരോ രേഖയിലും ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളോ, ബൈലാകളോ പ്രകാരം ആവശ്യമായേക്കാവുന്ന വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതും അത് അങ്ങനെയുള്ള വിധത്തിൽ തയ്യാറാക്കിയിരിക്കേണ്ടതുമാണ്.
235 ജി. കെട്ടിട സ്ഥാനം മുൻകുട്ടി അംഗീകരിക്കേണ്ട ആവശ്യകത.- 235 എഫ് വകുപ്പുപ്രകാരം ബോധിപ്പിച്ച അപേക്ഷയിൻമേൽ സെക്രട്ടറി കെട്ടിട സ്ഥാനം അംഗീകരിക്കാത്ത പക്ഷവും അംഗീകരിക്കുന്നതുവരെയും കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള അനുവാദം അദ്ദേഹം നൽകുവാൻ പാടുള്ളതല്ല.
235 എച്ച്. അനുവാദം കൂടാതെ പണി തുടങ്ങുന്നതിനെതിരായുള്ള നിരോധം.-പണി നടത്തുന്നതിനായി സെക്രട്ടറി അനുവാദം നൽകാത്തപക്ഷവും, നൽകുന്നതുവരെയും ഒരു കെട്ടിടത്തിന്റെ നിർമ്മാണമോ പുനർ നിർമ്മാണമോ ആരംഭിക്കുവാൻ പാടുള്ളതല്ല.
235 ഐ. അംഗീകാരമോ അംഗീകാര നിഷേധമോ ഏതു കാലാവധിക്കുള്ളിൽ അറിയിക്കണമെന്ന്.-സ്ഥാനത്തിന്റെ അംഗീകാരത്തിന് 235 എഫ് വകുപ്പുപ്രകാരം ലഭിച്ച ഒരു അപേക്ഷയിൻമേൽ, അല്ലെങ്കിൽ ഏതെങ്കിലും ചട്ടങ്ങളിലോ ബൈലാകളിലോ ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരമോ കൂടുതൽ വിവരമോ കിട്ടിയതിനുശേഷം മുപ്പതു ദിവസത്തിനകം, സെക്രട്ടറി രേഖാമൂലമായ ഉത്തരവുമുഖേന ഒന്നുകിൽ ആ സ്ഥാനം അംഗീകരിക്കുകയോ അല്ലെങ്കിൽ, അംഗീകരിക്കുവാൻ വിസമ്മതിക്കുകയോ ചെയ്യേണ്ടതും, വിവരം അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.
235 ജെ. പണി നടത്തുവാനുള്ള അനുവാദം ഏതു കാലാവധിക്കുള്ളിൽ സെക്രട്ടറി നൽകുകയോ നൽകുവാൻ വിസമ്മതിക്കുകയോ ചെയ്യണമെന്ന്.-ഏതെങ്കിലും പണി നടത്തുവാനുള്ള അനുവാദത്തിനായി 235 എഫ് വകുപ്പുപ്രകാരം ലഭിച്ച ഒരു അപേക്ഷയിൻമേൽ, അല്ലെങ്കിൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ, ബൈലാകളിലോ ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരമോ രേഖയോ കൂടുതൽ വിവരമോ രേഖകളോ കിട്ടിയതിനുശേഷം മുപ്പതു ദിവസത്തിനകം സെക്രട്ടറി രേഖാമൂലമായ ഉത്തരവു മുഖേന, ഒന്നുകിൽ അങ്ങനെയുള്ള അനുവാദം നൽകുകയോ അല്ലെങ്കിൽ 235 എൽ വകുപ്പിൽ പറഞ്ഞ ഏതെങ്കിലും കാരണങ്ങളിൻമേൽ അതു നൽകുവാൻ വിസമ്മതിക്കുകയോ ചെയ്യേണ്ടതും, വിവരം രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.
എന്നാൽ, മേൽപ്പറഞ്ഞ മുപ്പതു ദിവസക്കാലം 235 ഐ വകുപ്പുപ്രകാരം സ്ഥാനം അംഗീകരി ക്കുന്നതുവരെ ആരംഭിക്കുന്നതല്ല.
235 കെ. അംഗീകാരമോ അനുവാദമോ നൽകുകയോ നിരസിക്കുകയോ ചെയ്യുന്നതിൽ സെക്രട്ടറി കാലതാമസം വരുത്തുകയാണെങ്കിൽ ഗ്രാമപഞ്ചായത്തിന് റഫർ ചെയ്യൽ.-(1) അതതുസംഗതിപോലെ, 235ഐ വകുപ്പിലോ 235 ജെ വകുപ്പിലോ നിശ്ചയിച്ച കാലാവധിക്കുള്ളിൽ സെക്രട്ടറി, അതതു സംഗതിപോലെ, കെട്ടിട സ്ഥാനത്തിന് തന്റെ അംഗീകാരം ഒന്നുകിൽ നൽകുകയോ നിരസിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും പണി നടത്തുന്നതിനു തന്റെ അനുവാദം ഒന്നുകിൽ നൽകുകയോ അല്ലെങ്കിൽ നിരസിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, ഗ്രാമപഞ്ചായത്തിന് അപേക്ഷകന്റെ രേഖാമൂലമായ അഭ്യർത്ഥനയിൻമേൽ അങ്ങനെയുള്ള അംഗീകാരമോ അനുവാദമോ നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് ബാദ്ധ്യതയുണ്ടായിരിക്കുന്നതാണ്.
(2) അങ്ങനെയുള്ള രേഖാമൂലമായ അപേക്ഷ ലഭിച്ചതു മുതൽ ഒരു മാസത്തിനകം ഗ്രാമ പഞ്ചായത്ത് അങ്ങനെയുള്ള അംഗീകാരമോ അനുവാദമോ നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നില്ലെങ്കിൽ അങ്ങനെയുള്ള അംഗീകാരമോ അനുവാദമോ നൽകപ്പെട്ടതായി കരുതേണ്ടതും, അപേക്ഷകന് പണി ആരംഭിക്കാവുന്നതുമാണ്. എന്നാൽ അത് ഈ ആക്റ്റിലേയോ അതിൻ കീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടങ്ങളിലെയോ ബൈലാകളിലെയോ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കത്തക്കവിധം ആയിരിക്കുവാൻ പാടുള്ളതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 235 എൽ. കെട്ടിടസ്ഥാനത്തിന്റെ അംഗീകാരമോ കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള അനുവാദമോ ഏതു കാരണങ്ങളിൻമേൽ നിരസിക്കാമെന്ന്.-(1) ഒരു കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള സ്ഥാനത്തിന്റെ അംഗീകാരമോ കെട്ടിടം നിർമ്മിക്കുന്നതിനോ പുനർനിർമ്മിക്കുന്നതിനോ ഉള്ള അനുവാദമോ ഏതു കാരണങ്ങളിൻമേൽ നിരസിക്കാമോ ആ കാരണങ്ങൾ താഴെപ്പറയുന്നവയാണ്, അതായത്:-
(i) പണിയോ, പണിക്കുവേണ്ടിയുള്ള സ്ഥാനത്തിന്റെ ഉപയോഗമോ അഥവാ സൈറ്റ് പ്ലാനിലോ, ഗ്രൗണ്ട് പ്ലാനിലോ, എലിവേഷനിലോ (Elevation) പാർശ്വപടങ്ങളിലോ പ്രത്യേക വിവരണങ്ങളിലോ ഉൾക്കൊള്ളുന്ന ഏതെങ്കിലും വിവരങ്ങളോ ഏതെങ്കിലും നിയമത്തിലെയോ, ഏതെങ്കിലും നിയമപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഉത്തരവിനോ ചട്ടത്തിനോ പ്രഖ്യാപനത്തിനോ ബൈലായ്തക്കോ വിരുദ്ധമായിരിക്കുക;
(ii) ആ അനുവാദത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടങ്ങളിലോ ബൈലാകളിലോ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലാതിരിക്കുകയോ അത് ആ വിധത്തിൽ തയ്യാറാക്കാതിരിക്കുകയോ ചെയ്യുക;
(iii) 235 എഫ് വകുപ്പിൽ പറഞ്ഞ ഏതെങ്കിലും രേഖയിൽ ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ ബൈലാകളിലോ ആവശ്യപ്പെട്ടവിധം ഒപ്പുവച്ചിട്ടില്ലാതിരിക്കുക
(iv) ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളോ ബൈലാകളോ പ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരമോ രേഖയോ യഥാവിധി നൽകിയിട്ടില്ലാതിരിക്കുക;
(v) ഉദ്ദിഷ്ട കെട്ടിടം സർക്കാരിന്റെയോ ഗ്രാമപഞ്ചായത്തിന്റെയോ ഭൂമിയിൻമേൽ ഉള്ള ഒരു കയ്യേറ്റമായിരിക്കുക; അല്ലെങ്കിൽ
(vi) ഭൂമി വിലയ്ക്കെടുക്കൽ നടപടികളിൽപ്പെട്ടതായിരിക്കുക.
(2) കെട്ടിടത്തിനുള്ള സ്ഥാനം അംഗീകരിക്കുവാനോ കെട്ടിടം നിർമ്മിക്കുവാനോ പുനർ നിർമ്മിക്കുവാനോ ഉള്ള അനുവാദത്തിനോ വേണ്ടിയുള്ള യാതൊരു അപേക്ഷയും വിസമ്മതിക്കുന്നതിനുള്ള കാരണങ്ങൾ പറയാതെ നിരസിക്കുവാൻ പാടുള്ളതല്ല.
235 എം. അനുവാദം കാലഹരണപ്പെട്ടുപോകൽ.-നിർദ്ദിഷ്ട കാലത്തിനുള്ളിൽ ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിമ്മാണമോ പൂർത്തിയാക്കാത്തിടത്ത്, നിർദ്ദിഷ്ടകാലം അവസാനിക്കുന്നതിനു മുൻപ്, സമയം നീട്ടിക്കിട്ടുന്നതിനുള്ള ഒരപേക്ഷ ബോധിപ്പിക്കാത്തപക്ഷം, അനുവാദം കാലഹരണപ്പെട്ടുപോകുന്നതാണ്.
235.എൻ. പണിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്നതിന് സെക്രട്ടറിക്കുള്ള അധികാരം.-(1) ഒരു പണി-
(എ) അംഗീകരിക്കപ്പെട്ട പ്ലാനുകൾക്കോ വിവരങ്ങൾക്കോ അനുസൃതമായിട്ടല്ലെന്നോ;
(ബി) ഈ ആക്റ്റിലെയോ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടത്തിലെയോ ബൈലായിലെയോ ഉത്തരവിലെയോ പ്രഖ്യാപനത്തിലെയോ വ്യവസ്ഥകൾക്ക് വിരുദ്ധമായിട്ടുള്ളതാണെന്നോ,
സെക്രട്ടറിയുടെ ശ്രദ്ധയിൽ വന്നാൽ, അദ്ദേഹത്തിന് നോട്ടീസുമൂലം അങ്ങനെയുള്ള പണി ആർക്കുവേണ്ടിയാണോ ചെയ്യുന്നത്, അയാളോട് നോട്ടീസിൽ നിർദ്ദേശിക്കുന്ന കാലാവധിക്കുള്ളിൽ,-
(1) ആ പണി മേൽപ്പറഞ്ഞ അംഗീകരിക്കപ്പെട്ട പ്ലാനുകൾക്കോ വിവരണങ്ങൾക്കോ അല്ലെങ്കിൽ അപ്രകാരം ലംഘിക്കപ്പെട്ട വ്യവസ്ഥകൾക്കോ അനുസൃതമാക്കിത്തീർക്കുന്നതിനായി പ്രസ്തുത നോട്ടീസിൽ നിർദ്ദേശിക്കുന്ന മാറ്റങ്ങൾ വരുത്തുവാനോ,
(ii) അങ്ങനെയുള്ള മാറ്റങ്ങൾ എന്തുകൊണ്ടു വരുത്തിക്കൂടാ എന്നുള്ളതിനു കാരണം കാണിക്കുവാനോ, ആവശ്യപ്പെടാവുന്നതാണ്:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, അംഗീകൃത പ്ലാനിൽ നിന്നോ പ്രത്യേക നിബന്ധനകളിൽ നിന്നോ വ്യത്യാസം വരുത്തി നടത്തിയ ഏതെങ്കിലും നിർമ്മാണം, അത് ഈ ആക്റ്റിലോ അതിൻ കീഴിലുണ്ടാക്കിയ കെട്ടിട നിർമ്മാണ ചട്ടങ്ങളിലോ പറയുന്ന ഏതെങ്കിലും വ്യവസ്ഥകളെയോ പ്രത്യേക നിബന്ധനകളെയോ ലംഘിക്കാത്തപക്ഷം, മാറ്റങ്ങൾ വരുത്തുവാൻ ആവശ്യപ്പെടാവുന്നതല്ല.
(2) മേൽപ്പറഞ്ഞ പ്രകാരം അങ്ങനെയുള്ള ആൾ കാരണം കാണിക്കുന്നില്ലെങ്കിൽ, അങ്ങനെയുള്ള നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ വരുത്തുവാൻ അയാൾ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
(3) മേൽപ്പറഞ്ഞ പ്രകാരം അങ്ങനെയുള്ള ആൾ തക്കതായ കാരണം കാണിക്കുന്നപക്ഷം, സെക്രട്ടറി (1)-ാം ഉപവകുപ്പു പ്രകാരം പുറപ്പെടുവിച്ച നോട്ടീസ്, ഉത്തരവുമൂലം സ്ഥിരപ്പെടുത്തുകയോ മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതാണ്.
235 ഒ. മനുഷ്യജീവനെ അപകടപ്പെടുത്തുന്ന നിർമ്മാണമോ പുനർ നിർമ്മാണമോ നിർത്തിവയ്ക്കക്കൽ.-ഈ അദ്ധ്യായത്തിലെ മുൻപറഞ്ഞ ഏതെങ്കിലും വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും നിർമ്മാണമോ പുനർ നിർമ്മാണമോ മനുഷ്യജീവന് ആപൽക്കരമാണെന്ന് തനിക്കഭിപ്രായമുള്ളപക്ഷം സെക്രട്ടറിക്ക് അപ്രകാരമുള്ള നിർമ്മാണമോ പുനർനിർമ്മാണമോ ഏതു സമയത്തും തടയാവുന്നതാണ്.
235 പി. കുടിലുകൾ നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള അപേക്ഷ.-(1) ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ 220-ാം വകുപ്പ് (ബി) ഖണ്ഡത്തിൽ പരാമർശിച്ചിട്ടുള്ള റോഡുകളോടു ചേർന്നു കിടക്കുന്ന ഏതെങ്കിലും ഭൂമിയിൽ ഒരു കുടിൽ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്ന ഏതൊരാളും,-
(എ.) സ്ഥലത്തിന്റെ ഒരു സൈറ്റ് പ്ലാനും,
(ബി) പണി നടത്തുന്നതിന് അനുവാദം നൽകുന്നതിനുവേണ്ടിയുള്ള ഒരു അപേക്ഷയും, സെക്രട്ടറിക്ക് അയച്ചുകൊടുക്കേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഓരോ അപേക്ഷയിലും പ്ലാനിലും ഈ ആക്റ്റിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ പ്രകാരം ആവശ്യമായ വിവരങ്ങളടങ്ങിയിരിക്കേണ്ടതും അങ്ങനെയുള്ള രീതിയിൽ തയ്യാറാക്കിയിരിക്കേണ്ടതുമാണ്.
235 ക്യൂ. അനുവാദം കുടാതെ പണി തുടങ്ങുന്നതിനെതിരായുള്ള നിരോധനം.-235 പി വകുപ്പിൽ പരാമർശിക്കുന്ന ഏതെങ്കിലും ഭൂമിയിൽ അനുവാദം കൂടാതെ യാതൊരാളും ഒരു കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാൻ തുടങ്ങാനോ പാടില്ലാത്തതാണ്.
235 ആർ. പണി നടത്തുന്നതിന് സെക്രട്ടറി അനുവാദം കൊടുക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് ഏത് കാലയളവിനുള്ളിൽ ആയിരിക്കണമെന്ന്.-235 പി വകുപ്പു പ്രകാരം സമർപ്പിക്കപ്പെട്ട ഒരു അപേക്ഷയോ അല്ലെങ്കിൽ ഈ ആക്റ്റിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ പ്രകാരം ആവശ്യമുള്ള ഏതെങ്കിലും വിവരമോ പ്ലാനോ അഥവാ അധിക വിവരമോ പുതിയ പ്ലാനോ കിട്ടിയ ദിവസത്തിനുശേഷം പതിനാല് ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറി രേഖാമൂലമായ ഉത്തരവുമൂലം അനുവാദം നൽകുകയോ അല്ലെങ്കിൽ 235 ടി വകുപ്പിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാരണത്തിൻമേൽ അനുവാദം നിരസിക്കുകയോ ചെയ്യേണ്ടതാണ്.
235 എസ്. സെക്രട്ടറി ഉത്തരവ് പാസാക്കുന്നതിന് കാലതാമസം വരുത്തുകയാണെങ്കിൽ ഗ്രാമപഞ്ചായത്തിന് റഫർ ചെയ്യൽ.-(1) കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ ഉള്ള അനുവാദം 235 ആർ വകുപ്പിൽ നിർദ്ദേശിച്ചിട്ടുള്ള സമയത്തിനുള്ളിൽ സെക്രട്ടറി നൽകുകയോ നിരസിക്കുകയോ ചെയ്യാത്തപക്ഷം അപേക്ഷകന്റെ രേഖാമൂലമായ അഭ്യർത്ഥനയിൻമേൽ അങ്ങനെയുള്ള അനുവാദം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഗ്രാമപഞ്ചായത്തിന് ബാദ്ധ്യത ഉണ്ടായിരിക്കുന്നതാണ്. (2) അപ്രകാരമുള്ള രേഖാമൂലമായ അപേക്ഷ കിട്ടിയ ദിവസം മുതൽ മുപ്പതു ദിവസങ്ങൾക്കുള്ളിൽ അങ്ങനെയുള്ള അനുവാദം നൽകണമോ വേണ്ടയോ എന്ന് ഗ്രാമപഞ്ചായത്ത് തീരുമാനിക്കാത്തപക്ഷം അങ്ങനെയുള്ള അനുവാദം നൽകപ്പെട്ടതായി കരുതേണ്ടതും, ഈ ആക്റ്റിലേയോ അതിൻപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലെയോ ബൈലാകളിലെയോ ഏതെങ്കിലും വ്യവസ്ഥകൾക്ക് വിരുദ്ധമാവാത്തവിധം അപേക്ഷകന് പണി നടത്താനാരംഭിക്കാവുന്നതുമാണ്.
235 ടി. കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ ഉള്ള അനുവാദം ഏതെല്ലാം കാരണങ്ങളിൻമേൽ നിരസിക്കാമെന്ന്.-(1) കുടിൽ നിർമ്മിക്കാനോ പുനർ നിർമ്മിക്കാനോ ഉള്ള അനുവാദം നിരസിക്കാവുന്ന കാരണങ്ങൾ താഴെപ്പറയുന്നവയാണ്, അതായത്.-
(i) പണിയോ, പണി നടത്തുന്നതിനുള്ള സ്ഥാനത്തിന്റെ ഉപയോഗമോ ഏതെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾക്കോ അഥവാ അപ്രകാരമുള്ള നിയമത്തിൻകീഴിലുണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഉത്തരവിനോ ചട്ടത്തിനോ ബൈലായ്ക്കോ പ്രഖ്യാപനത്തിനോ വിരുദ്ധമായിരിക്കുക;
(ii) അനുവാദത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളോ ബൈലാകളോ പ്രകാരം ആവശ്യമുള്ള വിവരങ്ങൾ അടങ്ങിയിട്ടില്ലാതിരിക്കുകയോ അല്ലെങ്കിൽ അപ്രകാരം തയ്യാറാക്കാതിരിക്കുകയോ ചെയ്യുക;
(iii) ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങളോ ബൈലാകളോ പ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരങ്ങളോ പ്ലാനോ യഥാവിധി നൽകിയിട്ടില്ലാതിരിക്കുക;
(iv) ഉദ്ദിഷ്ട കുടിൽ സർക്കാരിന്റെയോ ഗ്രാമപഞ്ചായത്തിന്റെയോ വക ഭൂമിയിലുള്ള ഒരു കയ്യേറ്റമായിത്തീരുക;
(2) ഒരു കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ ഉള്ള അനുവാദത്തിനുവേണ്ടിയുള്ള യാതൊരപേക്ഷയും അപ്രകാരം നിരസിക്കുന്നതിനുള്ള കാരണം പറയാതെ നിരസിക്കാൻ പാടുള്ളതല്ല.
235 യു. അനുവാദത്തിന്റെ കാലാവധി കഴിയൽ- അനുവാദത്തിൽ പ്രത്യേകം പറഞ്ഞിട്ടുള്ള കാലത്തിനുള്ളിൽ ഒരു കുടിൽ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്ന പണി പൂർത്തിയാക്കിയിട്ടില്ലെങ്കിൽ നിർദിഷ്ടകാലം അവസാനിക്കുന്നതിന് മുൻപ് സമയം നീട്ടികിട്ടുന്നതിനുളള ഒരപേക്ഷ ബോധിപ്പിക്കാത്തപക്ഷം അങ്ങനെയുള്ള അനുവാദത്തിന്റെ കാലാവധി അവസാനിക്കുന്നതാണ്.
235 വി. മാറ്റം വരുത്തലുകൾക്കും കുട്ടിച്ചേർപ്പുകൾക്കും വ്യവസ്ഥകൾ ബാധകമാക്കൽ.-കെട്ടിടങ്ങൾ നിർമ്മിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നത് സംബന്ധിച്ചിടത്തോളം ഈ അദ്ധ്യായത്തിലെയും ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലെയും ബൈലാകളിലെയും വ്യവസ്ഥകൾ, കെട്ടിടങ്ങൾക്ക് എന്തെങ്കിലും മാറ്റം വരുത്തുകയോ അവയിൽ എന്തെങ്കിലും കുട്ടിച്ചേർത്ത് പണിയുകയോ ചെയ്യുന്നതിനുകൂടി ബാധകമായിരിക്കുന്നതാണ്.
എന്നാൽ, കെട്ടിടത്തിന്റെ മൂല്യം വർദ്ധിപ്പിക്കാതെ അതിനെ അതേപടി നിലനിർത്തത്തക്ക വിധത്തിൽ അതേ സ്വഭാവവും മൂല്യവുമുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടും അതിന്റെ കൈവശവും ഉപയോഗവും മാറ്റാതെയും കെട്ടിടത്തിന്റെയും അതിലെ ഏതെങ്കിലും മുറികളുടെയും സ്ഥാനത്തെയും അളവുകളെയും ബാധിക്കാതെയും നടത്തുന്ന അറ്റകുറ്റപണി ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് ഒരു മാറ്റം വരുത്തലോ കൂട്ടിച്ചേർക്കലോ ആയി കരുതപ്പെടാൻ പാടില്ല. ഏതെങ്കിലും വ്യത്യസ്ത സാധനമുപയോഗിച്ച് മേൽക്കൂര മാറ്റൽ, ഒരു വ്യത്യസ്ത സാധനമുപയോഗിച്ച് ഭിത്തികൾ നിർമ്മിക്കൽ, കെട്ടിടത്തിന്റെ മൂല്യം ഏതെങ്കിലും അളവിൽ വർദ്ധിപ്പിക്കുന്ന അതുപോലെയുള്ള മറ്റു പണികൾ എന്നിവ ഒരു അറ്റകുറ്റപ്പണിയായിട്ടല്ല ഒരു പുതിയ നിർമ്മാണമായിട്ടായിരിക്കും കണക്കാക്കപ്പെടുന്നത്.
235 ഡബ്ലിയു. നിയമവിരുദ്ധമായി ആരംഭിച്ചതോ നടത്തിക്കൊണ്ടിരിക്കുന്നതോ പൂർത്തീകരിച്ചതോ ആയ കെട്ടിടത്തിന്റെ പണി പൊളിച്ചു കളയുകയോ മാറ്റം വരുത്തു കയോ ചെയ്യൽ.-(1) സെക്രട്ടറിക്ക്-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(1) ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിർമ്മാണമോ മാറ്റം വരുത്തലോ,
(എ.) സെക്രട്ടറിയുടെ അനുവാദം കൂടാതെയോ അല്ലെങ്കിൽ ഗ്രാമപഞ്ചായത്തിന്റെ തീരു മാനത്തിന് വിരുദ്ധമായോ ആരംഭിച്ചിട്ടുണ്ടെന്നോ; (ബി) അങ്ങനെയുള്ള അനുവാദത്തിനോ തീരുമാനത്തിനോ ആധാരമായ പ്ലാനുകളോ വിവരങ്ങളോ അനുസരിച്ചല്ലാതെ മറ്റു വിധത്തിൽ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നോ അല്ലെങ്കിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നോ;
(സി) ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥക്കോ, അതിൻപ്രകാരം ഉണ്ടാക്കിയതോ പുറപ്പെടുവിച്ചതോ ആയ ഏതെങ്കിലും ചട്ടത്തിനോ ബൈലായ്ക്കോ, ഉത്തരവിനോ,അഥവാ ഈ ആക്റ്റോ അങ്ങനെയുള്ള ചട്ടങ്ങളോ ബൈലാകളോ അല്ലെങ്കിൽ ഉത്തരവോ പ്രകാരം നിയമാനുസൃതം നൽകിയിട്ടുള്ള ഏതെങ്കിലും നിർദ്ദേശത്തിനോ ആവശ്യപ്പെടലിനോ വിരുദ്ധമായി നടത്തി ക്കൊണ്ടിരിക്കുന്നുണ്ടെന്നോ അല്ലെങ്കിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നോ;
(ii) 235 എൻ വകുപ്പു പ്രകാരം പുറപ്പെടുവിച്ച ഏതെങ്കിലും നോട്ടീസ് മൂലം ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും മാറ്റങ്ങൾ യഥാവിധി വരുത്തിയിട്ടില്ലെന്നോ;
(iii) ഏതെങ്കിലും കെട്ടിടത്തിലെ ഏതെങ്കിലും മാറ്റം വരുത്തലോ കൂട്ടിച്ചേർക്കലോ അല്ലെങ്കിൽ ഏതെങ്കിലും ആവശ്യത്തിനായി ഏതെങ്കിലും കെട്ടിടത്തിലോ കെട്ടിടത്തിനു മുകളിലോ ഉണ്ടാക്കിയതോ ചെയ്തതോ ആയ മറ്റേതെങ്കിലും പണിയോ 235 വി വകുപ്പിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ആരംഭിച്ചിട്ടുണ്ടെന്നോ നടത്തിക്കൊണ്ടിരിക്കുന്നെന്നോ അല്ലെങ്കിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നോ,
ബോദ്ധ്യപ്പെടുന്നപക്ഷം, അദ്ദേഹത്തിന് ഉടമസ്ഥനോടോ ആർക്ക് വേണ്ടിയാണോ പണി നടത്തുന്നത് അയാളോടോ, ചെയ്ത പണിയോ സെക്രട്ടറിയുടെ അഭിപ്രായത്തിൽ നിയമരഹിതമായി നടത്തിയ പണിയുടെ അത്രയും ഭാഗമോ, പൊളിച്ചു കളയുവാനോ, സെക്രട്ടറിയുടെ അഭിപ്രായത്തിൽ ആ പണി മേൽപ്പറഞ്ഞ പ്രകാരമുള്ള ആക്റ്റിലെ വ്യവസ്ഥകൾക്കോ ബൈലാകൾക്കോ ചട്ടങ്ങൾക്കോ നിർദ്ദേശത്തിനോ ഉത്തരവിനോ ആവശ്യപ്പെട്ട കാര്യത്തിനോ, അല്ലെങ്കിൽ അങ്ങനെയുള്ള അനുവാദത്തിനോ തീരുമാനത്തിനോ ആധാരമായ പ്ലാനുകൾക്കോ വിവരങ്ങൾക്കുമോ അനുയോജ്യമാക്കിത്തീർക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തുവാനോ ആവശ്യപ്പെട്ടുകൊണ്ട് താൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയും മേൽപ്പറഞ്ഞ ഉത്തരവ് അനുസരിക്കുന്നതുവരെ ഉടമസ്ഥനോ അങ്ങനെയുള്ള ആളോ പണി തുടരുന്നതിൽ നിന്ന് പിൻമാറണമെന്ന് നിർദ്ദേശിക്കുകയും ചെയ്യാവുന്നതാകുന്നു.
എന്നാൽ, പ്ലാനിന് സെക്രട്ടറിയുടെ അംഗീകാരം ഇല്ലാതെയോ അംഗീകാരമുള്ള പ്ലാനിൽ നിന്ന് വ്യതിചലിച്ചോ കെട്ടിടം നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെയുള്ള നിർമ്മാണമോ പുനർനിർമ്മാണമോ ഈ ആക്റ്റിലോ അതിനുകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങളോ നിർദ്ദേശങ്ങളോ ലംഘിക്കുന്നതല്ലെങ്കിൽ സെക്രട്ടറിക്ക് സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള രാജിയാക്കൽ ഫീസ് ഈടാക്കിക്കൊണ്ട് അവ ക്രമവൽക്കരിക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിച്ച താൽക്കാലിക ഉത്തരവിന്റെ ഒരു പകർപ്പ് സെക്രട്ടറി ഉടമസ്ഥനോ അല്ലെങ്കിൽ ആർക്കുവേണ്ടിയാണോ അങ്ങനെയുള്ള പണി നടത്തുന്നത് അയാൾക്കോ ആ ഉത്തരവ് എന്തുകൊണ്ട സ്ഥിരപ്പെടുത്തിക്കുടാ എന്നുള്ളതിന് കാരണം കാണി ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നോട്ടീസ് സഹിതം അയയ്ക്കേണ്ടതും അങ്ങനെയുള്ള നോട്ടീസിൽ കാരണം കാണിക്കുന്നതിനുള്ള ന്യായമായ സമയ പരിധി കാണിച്ചിരിക്കേണ്ടതുമാണ്.
(3) ഉടമസ്ഥനോ ആർക്കുവേണ്ടിയാണോ പണി നടത്തുന്നത് അയാളോ സെക്രട്ടറിക്ക് തൃപ്തികരമായ വിധത്തിൽ കാരണം കാണിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സെക്രട്ടറിക്ക് ഉത്തരവ് സ്ഥിരപ്പെടുത്തുകയോ യുക്തമെന്ന് തോന്നുന്ന അത്രത്തോളം ഉത്തരവിന് ഭേദഗതി വരുത്തുകയോ ചെയ്യാവുന്നതും അങ്ങനെയുള്ള ഉത്തരവ് അപ്പപ്പോൾ ഉടമസ്ഥനെയോ അല്ലെങ്കിൽ ആർക്കുവേണ്ടിയാണോ പണി നടത്തുന്നത് അയാളെയോ ബന്ധിക്കുന്നതും ഉത്തരവിനനുസരിച്ച്, പ്രവർത്തിക്കുന്നതിൽ വീഴ്ച
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വരുത്തുന്നപക്ഷം സെക്രട്ടറിക്ക് അതതു സംഗതിപോലെ, കെട്ടിടമോ അതിന്റെ ഭാഗമോ പൊളിച്ച് മാറ്റാവുന്നതും അതിനുവേണ്ടിവരുന്ന ചെലവ് ഉടമസ്ഥനിൽ നിന്നോ അങ്ങനെയുള്ള ആളിൽ നിന്നോ ഈടാക്കാവുന്നതുമാണ്.
(4) (2)-ാം ഉപവകുപ്പിലോ (3)-ാം ഉപവകുപ്പിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഉടമസ്ഥനോ അല്ലെങ്കിൽ ആർക്കുവേണ്ടിയാണോ പണിനടത്തുന്നത് അയാൾക്കോ എതിരായി കുറ്റവിചാരണ നടപടി ആരംഭിക്കാവുന്നതാണ്.
(5) ഈ ആക്റ്റിലെയോ അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയോ വ്യവസ്ഥകളോ സർക്കാരോ സെക്രട്ടറിയോ നിയമപ്രകാരം നൽകിയ ഏതെങ്കിലും നിർദ്ദേശമോ ലംഘിച്ചുകൊണ്ടാണ് ഏതെങ്കിലും കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തത് എന്ന് സർക്കാരിന് ബോദ്ധ്യമാവുകയാണെങ്കിൽ, അങ്ങനെയുള്ള നിർമ്മാണമോ പുനർ നിർമ്മാണമോ മാറ്റമോ പൊളിച്ചുകളയിക്കുവാൻ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയോട് സർക്കാരിന് നിർദ്ദേശിക്കാവുന്നതും ആ നിർദ്ദേശം അങ്ങനെയുള്ള നിർദ്ദേശത്തിൽ പ്രത്യേകം പറയുന്ന സമയ പരിധിക്കുള്ളിൽ നടപ്പാക്കിയില്ലെങ്കിൽ, പൊളിച്ചു മാറ്റുന്നതിന് ഏർപ്പാട് ചെയ്യാവുന്നതും അതിന്റെ ചെലവ് ഗ്രാമപഞ്ചായത്തിൽ നിന്ന് ഈടാക്കാവുന്നതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 235 എക്സ്. ചില സംഗതികളിൽ കെട്ടിടങ്ങളോ പണികളോ നിറുത്തിവയ്ക്കക്കുന്നതിനുള്ള ഉത്തരവ്.-(1) സെക്രട്ടറിയുടെ അനുവാദം വാങ്ങാതെയോ ഗ്രാമപഞ്ചായത്തിന്റെ ഏതെങ്കിലും തീരുമാനത്തിന് വിരുദ്ധമായോ ഈ ആക്റ്റിലെയോ അതിൻകീഴിലുണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ട ത്തിലെയോ ബൈലായിലെയോ ഏതെങ്കിലും വ്യവസ്ഥയോ അഥവാ ഈ ആക്റ്റോ ചട്ടങ്ങളോ ബൈലാകളോ പ്രകാരം നിയമാനുസൃതം നൽകിയിട്ടുള്ള ഏതെങ്കിലും നിർദ്ദേശമോ ആവശ്യപ്പെട്ട കാര്യമോ ലംഘിച്ചുകൊണ്ടോ ഏതെങ്കിലും കെട്ടിടം നിർമ്മിക്കുകയോ ഏതെങ്കിലും പണി നടത്തുകയോ നടത്താൻ തുടങ്ങിയിരിക്കുകയോ അല്ലെങ്കിൽ കെട്ടിട നിർമ്മാണമോ പണിയോ നടന്നു കൊണ്ടിരിക്കുകയോ(എന്നാൽ പൂർത്തിയാക്കിയിട്ടില്ലാതിരിക്കുകയോ) ചെയ്യുന്നപക്ഷം സെക്രട്ടറിക്ക ഈ ആക്റ്റ് പ്രകാരം എടുക്കാവുന്ന മറ്റേതെങ്കിലും നടപടിക്ക് ഹാനികൂടാതെ, ഏതൊരാളുടെ ആവശ്യപ്രകാരമാണോ കെട്ടിട നിർമ്മാണമോ പണിയോ തുടങ്ങിയിരിക്കുകയോ നടന്നുകൊണ്ടിരിക്കുകയോ ചെയ്യുന്നത് അയാളോട് അത് ഉടൻതന്നെ നിർത്തിവയ്ക്കാൻ ഉത്തരവുമൂലം ആവശ്യപ്പെടാവുന്നതാകുന്നു.
(2) അങ്ങനെയുള്ള ഉത്തരവനുസരിച്ച് പ്രവർത്തിക്കാത്തപക്ഷം അങ്ങനെയുള്ള ആളേയും അയാളുടെ എല്ലാ സഹായികളേയും തൊഴിലാളികളേയും അങ്ങനെ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയിൽ പ്രത്യേകിച്ചു പറയാവുന്ന സമയത്തിനുള്ളിൽ പരിസരത്തിൽ നിന്ന് നീക്കം ചെയ്യാൻ സെക്രട്ടറിക്ക് ഏതെങ്കിലും പോലീസുദ്യോഗസ്ഥനോട് ആവശ്യപ്പെടാവുന്നതും, ആ പോലീസുദ്യോഗസ്ഥൻ അതനുസരിച്ച പ്രവർത്തിക്കേണ്ടതുമാണ്.
(3) (2)-ാം ഉപവകുപ്പ് പ്രകാരം ആവശ്യപ്പെട്ടതനുസരിച്ച് പ്രവർത്തിച്ചശേഷം, സെക്രട്ടറിക്ക് യുക്തമെന്ന് തോന്നുന്നപക്ഷം, കെട്ടിടം നിർമ്മിക്കുകയോ പണി നടത്തുകയോ ചെയ്യുന്നത് തുടരുന്നില്ലെന്ന് തീർച്ച വരുത്തുന്നതിനായി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായം രേഖാമൂലം ആവശ്യപ്പെടുകയോ ഗ്രാമപഞ്ചായത്തിന്റെ ഒരു ഉദ്യോഗസ്ഥനെയോ ജീവനക്കാരനേയോ രേഖാമൂലമുള്ള ഉത്തരവുവഴി പരിസരം നിരീക്ഷിക്കുന്നതിനായി നിയോഗിക്കുകയോ ചെയ്യാവുന്നതും അങ്ങനെ നിയോഗിക്കുന്നതിനുള്ള ചെലവ്, ഏതൊരാളുടെ ആവശ്യപ്രകാരമാണോ അങ്ങനെയുള്ള നിർമ്മാണമോ നടത്തിപ്പോ തുടർന്നു പോരുന്നത് അഥവാ ഏതൊരാൾക്കാണോ (1)-ാം ഉപവകുപ്പ് പ്രകാരമുള്ള നോട്ടീസ് നൽകിയത് അയാൾ കൊടുക്കേണ്ടതും അത് അങ്ങനെയുള്ള ആളുടെ പക്കൽ നിന്നും ഈ ആക്റ്റ് പ്രകാരമുള്ള വസ്തു നികുതി കുടിശ്ശികയെന്ന പോലെ ഈടാക്കേണ്ടതുമാകുന്നു.
235 വൈ. ചില കെട്ടിടങ്ങളോ ഷെഡുകളോ ഒഴിവാക്കിയിട്ടുണ്ടെന്ന്.-വാസഗൃഹമല്ലാതെയുള്ള ഒരു യന്ത്രപ്പുരയുടെയോ മീറ്റർ പുരയുടേയോ, ആവശ്യത്തിലിനായി മാത്രം നിർമ്മിച്ചതോ ഉപയോഗിക്കുന്നതോ നിർമ്മിക്കാനോ ഉപയോഗിക്കാനോ ഉദ്ദേശിക്കുന്നതോ ആയ ഏതെങ്കിലും കെട്ടിടവും, അതിന്റെ ഉടമസ്ഥന് വീട്ടാവശ്യത്തിനുപയോഗിക്കുന്നതിനുവേണ്ടി ഇന്ധനമോ വിറകോ സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള ഷെഡ്ഡോ, കാർഷിക പണി ആയുധങ്ങളോ ഉപകരണങ്ങളോ ചപ്പു ചവറുകളോ മറ്റ് സാധനങ്ങളോ സൂക്ഷിക്കുന്നതിനോ വിളകൾക്ക് കാവൽ നിൽക്കുന്നതിനോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വേണ്ടിയുള്ളതോ നാലിൽ കൂടാതെ പട്ടികളെ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന പട്ടിക്കുട് നാലെണ്ണത്തിൽ കൂടാത്ത കന്നുകാലികളെയും അവയുടെ ഓരോ കന്നുകളെയും സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന കാലി ത്തൊഴുത്ത് ഇരുപത് എണ്ണത്തിൽ കൂടാത്ത കോഴി, താറാവ് എന്നീ പക്ഷികളെ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന പക്ഷിക്കുട് എന്നിവയുടെ ആവശ്യത്തിനു മാത്രമായി ഉപയോഗിക്കുന്നതോ ആയ ഷെസ്സുകളും മറ്റേതെങ്കിലും താൽക്കാലിക ഷെസ്സുകളും 220 (ബി), 235 (ഇ) എന്നീ വകുപ്പുകൾ ഒഴികെയുള്ള വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നതാണ്;
എന്നാൽ പ്രസ്തുത കെട്ടിടമോ, ഷെസ്സോ ഏതു വസ്തുവിലാണോ നിർമ്മിക്കുന്നത് ആ വസ്തുവിന്റെ ഏതൊരു അതിരിൽ നിന്നും ഏറ്റവും കുറഞ്ഞത് ഒരു മീറ്റർ അകലത്തിലായിരിക്കേണ്ടതാണ്.
235 ഇസഡ്. നിയമാനുസൃതമല്ലാത്ത കെട്ടിട നിർമ്മാണത്തിന് പിഴ.-(1) ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിർമ്മാണമോ മാറ്റം വരുത്തലോ,
(എ.) സെക്രട്ടറിയുടെ അനുവാദം കൂടാതെ ആരംഭിക്കുകയോ,
(ബി) അനുവാദത്തിന് ആധാരമായ സംഗതികൾ അനുസരിച്ചല്ലാതെ നടത്തിക്കൊണ്ടിരി ക്കുകയോ പൂർത്തിയാക്കുകയോ,
(സി) ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥയോ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടത്തിനോ ബൈലായ്ക്കോ നിയമാനുസൃതം നൽകിയിട്ടുള്ള ഏതെങ്കിലും നിർദ്ദേശത്തിനോ ആവശ്യപ്പെടലിനോ വിരുദ്ധമായിട്ടോ നടത്തിക്കൊണ്ടിരിക്കുകയോ പൂർത്തിയാക്കുകയോ,
(ഡി) തൽസംബന്ധമായി 235 എൻ വകുപ്പ് പ്രകാരം പുറപ്പെടുവിച്ചു നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്ന മാറ്റമോ കൂട്ടിച്ചേർക്കലോ യഥാവിധി വരുത്താതിരിക്കുകയോ,
(ഇ) തൽസംബന്ധമായി 235 ഡബ്ലിയു വകുപ്പ് പ്രകാരം സെക്രട്ടറി ഏതെങ്കിലും ആളിന് നൽകിയ നിർദ്ദേശം അനുസരിക്കുന്നതിൽ അയാൾ വീഴ്ച വരുത്തുകയോ, ചെയ്യുന്ന സംഗതിയിൽ, കെട്ടിടത്തിന്റെ ഉടമസ്ഥനിൽ നിന്നോ അങ്ങനെയുള്ള ആളിൽ നിന്നോ, അതതു സംഗതിപോലെ, കുറ്റസ്ഥാപനത്തിൻമേൽ, ഒരു കെട്ടിടത്തെ സംബന്ധിച്ചാണെങ്കിൽ പതിനായിരം രൂപ വരെയാകാവുന്ന പിഴയും കുടിലിനെ സംബന്ധിച്ചാണെങ്കിൽ ആയിരം രൂപ വരെ ആകാവുന്ന പിഴയും കുറ്റം തുടർന്ന് പോകുന്ന ഓരോ ദിവസത്തിനും, കെട്ടിടത്തെ സംബന്ധിച്ചാണെങ്കിൽ ആയിരം രൂപവരെയും കുടിലിനെ സംബന്ധിച്ചാണെങ്കിൽ പത്ത് രൂപ വരെയും ആകാവുന്ന അധിക പിഴയും ഈടാക്കാവുന്നതാണ്.
എന്നാൽ, കെട്ടിടത്തിന്റെ നിർമ്മാണമോ പുനർ നിർമ്മാണമോ, 235 ഡബ്ലിയു വകുപ്പ് പ്രകാരം ക്രമവൽക്കരിക്കാവുന്നതും അപ്രകാരം സെക്രട്ടറി ക്രമവൽക്കരിച്ചിട്ടുള്ളതാണെങ്കിൽ ഈ ഉപവകുപ്പ് പ്രകാരം യാതൊരാളെയും കുറ്റസ്ഥാപനം നടത്താൻ പാടുള്ളതല്ല.
(2) ഒരു കെട്ടിടത്തിന്റെ നിർമ്മാണം സംബന്ധിച്ച് ഈ ആക്റ്റിലേയോ അതിൻ കീഴിലുണ്ടായിട്ടുള്ള ചട്ടങ്ങളിലേയോ ഏതെങ്കിലും വ്യവസ്ഥയിലോ നിയമാനുസൃതം നൽകപ്പെട്ടിട്ടുള്ള ഏതെങ്കിലും നിർദ്ദേശത്തിലോ പ്രത്യേകം പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങളുടെയോ നിർദ്ദേശങ്ങളുടെയോ ലംഘനം പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആയിരിക്കുകയോ മനുഷ്യജീവന് അപ്രകടമായിരിക്കുകയോ ചെയ്യുന്നിടത്ത് ആ കെട്ടിടത്തിന്റെ ഉടമസ്ഥനോ അതിന്റെ നിർമ്മാതാവോ, കുറ്റസ്ഥാപനത്തിൻമേൽ ഒരു വർഷം വരെ ആകാവുന്ന തടവു ശിക്ഷയ്ക്ക് അർഹനായിരിക്കുന്നതാണ്. 235എഎ. നിയമാനുസൃതമല്ലാതെ നിർമ്മിച്ച കെട്ടിടത്തിന് നികുതി ഈടാക്കൽ.- (1) ഈ ആക്റ്റിലോ അതിൻകീഴിലോ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും ആൾ ഏതെങ്കിലും കെട്ടിടം നിയമാനുസൃതമല്ലാതെ നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്താൽ, അയാൾക്കെതിരെ സ്വീകരിക്കാവുന്ന ഏതെങ്കിലും നടപടിക്ക്
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ഹാനി കൂടാതെ, കെട്ടിടംപണി പൂർത്തിയാക്കുകയോ അത് 203-ാം വകുപ്പ് (2)-ാം ഉപവകുപ്പിൽ പറയുന്ന ഏതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയോ, ഇതിൽ ഏതാണോ ആദ്യം വരുന്നത് ആ തീയതി മുതൽ ആ കെട്ടിടം പൊളിച്ചു മാറ്റുന്ന തീയതി വരെ, പ്രസ്തുത കെട്ടിടം നിയമാനുസൃതമായി നിർമ്മിച്ചതായിരുന്നതെങ്കിൽ കൊടുക്കേണ്ടിവരുമായിരുന്ന വസ്തുനികുതിയും അതോടൊപ്പം അതിന്റെ രണ്ടിരട്ടി വരുന്ന തുകയും ചേർന്നുള്ള തുക, അപ്രകാരം നിയമാനുസൃതമല്ലാതെ നിർമ്മിക്കപ്പെട്ട കെട്ടിടത്തിന്റെ വസ്തതുനികുതിയായി നല്കുവാൻ അയാൾ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നും തന്നെ, 235 ഡബ്ലിയു വകുപ്പ് പ്രകാരം അങ്ങനെയുള്ള ആൾക്ക് എതിരായി നടപടി എടുക്കുന്നതിൽ നിന്നും സെക്രട്ടറിയെ തടസ്സപ്പെടുത്തുന്നതല്ലാത്തതും ഈ വകുപ്പ് പ്രകാരം സെക്രട്ടറി എടുത്ത ഏതെങ്കിലും നടപടി മൂലം ഏതെങ്കിലും നഷ്ടപരിഹാരം ലഭിക്കുന്നതിന് ഉടമസ്ഥന് അവകാശമുണ്ടായിരിക്കുന്നതല്ലാത്തതുമാണ്.
(3) നിയമാനുസൃതമല്ലാതെ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾക്ക്, 235-ാം വകുപ്പിൽ അനുശാസിക്കുന്ന പ്രകാരമുള്ള കെട്ടിട നമ്പർ നൽകുവാൻ പാടില്ലാത്തതും അവയ്ക്ക് നിർണ്ണയിക്കപ്പെട്ട പ്രകാരം പ്രത്യേക നമ്പർ നൽകേണ്ടതുമാണ്. പ്രത്യേക നമ്പർ നൽകുന്നതിലുണ്ടാകുന്ന യാതൊരു കാലതാമസവും (1)-ാം ഉപവകുപ്പുപ്രകാരം മുൻകാലപ്രാബല്യത്തോടുകൂടി വസ്തുനികുതി ചുമത്തുന്നതിന് തടസ്സമാകുന്നതല്ല.
(4) നിയമാനുസൃതമല്ലാതെ കെട്ടിടം നിർമ്മിക്കപ്പെട്ട വസ്തുവിന്റെ സർവ്വേ നമ്പർ, വസ്തതു ഉടമയുടെ പേരുവിവരങ്ങൾ, കെട്ടിടത്തിന് നൽകപ്പെട്ട പ്രത്യേക നമ്പർ, കെട്ടിടത്തിന് ചുമത്തിയതും ഈടാക്കിയതുമായ വസ്തുനികുതി വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്ററുകൾ വാർഡുകൾ തിരിച്ച് സെക്രട്ടറി പരിപാലിച്ച് പോരേണ്ടതാണ്.
(5) നിയമാനുസൃതമല്ലാതെ നിർമ്മിച്ചതും (3)-ാം ഉപവകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം പ്രത്യേക നമ്പർ നൽകപ്പെട്ടതും 235 ഡബ്ലിയു വകുപ്പുപ്രകാരമുള്ള നടപടിക്ക് വിധേയമാക്കേണ്ടതുമായ കെട്ടിടങ്ങൾ കച്ചവടത്തിനായോ, വ്യാപാരത്തിനായോ, വ്യവസായ ആവശ്യത്തിനായോ മറ്റേതെങ്കിലും ആവശ്യത്തിനായോ ഉപയോഗപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് അനുമതിയോ ലൈസൻസോ നൽകുവാൻ പാടില്ലാത്തതും, അപ്രകാരം ഗ്രാമപഞ്ചായത്ത് ഏതെങ്കിലും അനുമതിയോ ലൈസൻസോ നൽകിയിട്ടുണ്ടെങ്കിൽ കെട്ടിട ഉടമയ്ക്കും ലൈസൻസിക്കും നോട്ടീസ് നല്കി അത് പുന:പരിശോധിക്കേണ്ടതും റദ്ദ് ചെയ്യേണ്ടതുമാണ്.
235 എ ബി. അനധികൃത കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിനുള്ള അധികാരം.-(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും 2017 ജൂലായ് 31-ാ തീയതിയോ അതിനു മുൻപോ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ അനധികൃതമായി ഏതെങ്കിലും ഭൂവികസനമോ കെട്ടിട നിർമ്മാണമോ പുനർ നിർമ്മാണമോ കൂട്ടിച്ചേർക്കലുകളോ നടത്തിയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ജില്ലാ ടൌൺ പ്ലാനർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന സമിതിക്ക് നിർണ്ണയിക്കപ്പെട്ട പ്രകാരം രാജിയാക്കൽ ഫീസ് ഈടാക്കിക്കൊണ്ട് അപ്രകാരമുള്ള ഭൂവികസനമോ കെട്ടിട നിർമ്മാണമോ പുനർ നിർമ്മാണമോ കൂട്ടിച്ചേർക്കലുകളോ ക്രമവൽക്കരിക്കാവുന്നതാണ്.
എന്നാൽ, അപ്രകാരമുള്ള ക്രമവൽക്കരണം നിലവിലുള്ള ടൗൺ പ്ലാനിംഗ് ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ആസൂത്രണ പദ്ധതിയേയോ മാസ്റ്റർ പ്ലാനിനേയോ ദോഷകരമായി ബാധിക്കുവാൻ പാടില്ലാത്തതാണ്:
എന്നുമാത്രമല്ല, ഈ ആക്റ്റിലോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങളിലോ വ്യവസ്ഥ ചെയ്തിട്ടുള്ള സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച് വ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് നടത്തിയിട്ടുള്ള യാതൊരു കെട്ടിട നിർമ്മാണമോ പുനർ നിർമ്മാണമോ കൂട്ടിച്ചേർക്കലുകളോ ക്രമവൽക്കരിക്കുവാൻ പാടില്ലാത്തതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ (2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ക്രമവൽക്കരണത്തിനുവേണ്ടി നിർണ്ണയിക്കപ്പെട്ട സമയത്തിനുള്ളിലും രീതിയിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യത്തിന്, 'അനധികൃതമായ നിർമ്മാണം’ എന്നാൽ ഈ ആക്റ്റിലെ 235 ഡബ്ലിയു വകുപ്പ് പ്രകാരം സെക്രട്ടറിക്ക് ക്രമവൽക്കരിക്കുവാൻ അധികാരമില്ലാത്ത ഏതെങ്കിലും നിർമ്മാണമോ അല്ലെങ്കിൽ ഈ ആക്റ്റിലേയോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങളിലേയോ വ്യവസ്ഥകൾക്കോ അംഗീകൃത പ്ലാനിനോ വിരുദ്ധമായി നിർമ്മിച്ചതോ പുനർനിർമ്മിച്ചതോ അല്ലെങ്കിൽ സർക്കാർ അനുവദിച്ച ഏതെങ്കിലും ഒഴിവാക്കൽ ഉത്തരവിൽ നിന്നോ അതിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും നിബന്ധനകളിൽ നിന്നോ വ്യതിചലിച്ചു കൊണ്ട് നിർമ്മിച്ചതോ ആയ ഏതെങ്കിലും നിർമ്മാണം എന്നർത്ഥമാകുന്നു.
അദ്ധ്യായം XXI എ
സാമാന്യവും പലവകയും
ലൈസൻസുകളും അനുവാദങ്ങളും
236. ലൈസൻസുകളും അനുവാദങ്ങളും സംബന്ധിച്ച സാമാന്യ വ്യവസ്ഥകൾ.-(1) ഈ ആക്റ്റിൽ സ്പഷ്ടമായി മറ്റു പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതോ, ഈ ആക്റ്റിൻ കീഴിൽ നിർണ്ണയിക്കാവുന്നതോ ആയതൊഴികെ, ഈ ആക്റ്റോ അതുപ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ ബൈലായോ പ്രകാരം, ഏതെങ്കിലും ലൈസൻസിനോ, അനുവാദത്തിനോ, അല്ലെങ്കിൽ അതു പുതുക്കുന്നതിനോ ഉള്ള ഏതൊരു അപേക്ഷയും, ലൈസൻസോ അനുവാദമോ ആവശ്യമുള്ള ഏറ്റവും ആദ്യത്തെ തീയതി മുതൽ അല്ലെങ്കിൽ ലൈസൻസോ അനുവാദമോ ആവശ്യമുള്ള കാലം അപേക്ഷയിൽ പറഞ്ഞിട്ടുള്ള മൂന്ന് വർഷമോ അതിൽ കുറഞ്ഞ കാലമോ തുടങ്ങുന്നതു മുതൽ മുപ്പതു ദിവസത്തിൽ കുറയാതെയും തൊണ്ണൂറു ദിവസത്തിൽ കവിയാതെയും ഉള്ള സമയത്തിനുള്ളിൽ കൊടുത്തിരിക്കേണ്ടതാകുന്നു.
(2) ഈ ആക്റ്റിൽ സ്പഷ്ടമായി മറ്റു പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതോ ഈ ആക്റ്റിൻ കീഴിൽ നിർണ്ണയിക്കാവുന്നതോ ആയതൊഴികെ, അപ്രകാരമുള്ള ഏതൊരു ലൈസൻസിനും അല്ലെങ്കിൽ അനുവാദത്തിനും, ഏത് വ്യാപാരത്തിന് ലൈസൻസോ അനുവാദമോ കൊടുക്കുന്നുവോ ആ വ്യാപാരം സംബന്ധിച്ചുള്ള സേവനം അനുഷ്ഠിക്കുന്നതിനും ആ വ്യാപാരത്തിന്റെ നിയന്ത്രണത്തിനും വേണ്ടി വരുന്ന ചെലവ് യഥാവിധി പരിഗണിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് നിശ്ചയിക്കാവുന്ന യൂണിറ്റുകളിലും നിരക്കുകൾ അനുസരിച്ചും ഫീസ് ചുമാത്താവുന്നതാകുന്നു.
(3) മേൽപ്പറഞ്ഞ പ്രകാരമൊഴികെ, അപ്രകാരമുള്ള ഏതെങ്കിലും ലൈസൻസിനോ അനുവാദത്തിനോ വേണ്ടിയുള്ള ഒരപേക്ഷയിൻമേൽ, ആ അപേക്ഷ സെക്രട്ടറിക്ക് ലഭിച്ചതിനുശേഷം, മുപ്പത് ദിവസത്തിനകമോ, ഏതെങ്കിലും വിഭാഗം സംഗതികൾ സംബന്ധിച്ച് നിർണ്ണയിക്കാവുന്ന കൂടുതൽ കാലത്തിനുള്ളിലോ, ഉത്തരവ് അപേക്ഷകനെ അറിയിക്കാതിരുന്നാൽ, ആ അപേക്ഷ സാധാരണയായി അനുവദിക്കുമായിരുന്ന കാലം വല്ലതുമുണ്ടെങ്കിൽ അക്കാലത്തേക്ക് സാധാരണയായി വിധേയമാക്കപ്പെടുമായിരുന്ന നിയമത്തിനും ചട്ടങ്ങൾക്കും ബൈലായ്ക്കും എല്ലാ നിബന്ധനകൾക്കും വിധേയമായും അനുവദിക്കപ്പെട്ടിരുന്നതായി കരുതേണ്ടതാണ്.
(4) അപ്രകാരമുള്ള ഏതെങ്കിലും ലൈസൻസിനോ അനുവാദത്തിനോ വേണ്ടിയുള്ള ഫീസ് മുൻകൂറായി അടയ്ക്കുന്നത് സ്വീകരിക്കുന്നതായാൽ, അത് അപ്രകാരം പണം മുൻകൂറായി അടയ്ക്കുന്ന ആൾക്ക് ആ ലൈസൻസോ അനുവാദമോ കിട്ടാൻ യാതൊരവകാശവും നൽകാത്തതും എന്നാൽ ലൈസൻസോ അനുവാദമോ നിഷേധിക്കുന്ന പക്ഷം ഫീസ് തിരിയെ കിട്ടുന്നതിനുമാത്രം അവകാശം നൽകുന്നതുമാകുന്നു
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (5) അപ്രകാരമുള്ള ഏതെങ്കിലും ലൈസൻസോ, അനുവാദമോ ആവശ്യമുള്ള ഒരു പ്രവൃത്തി,ആ ലൈസൻസോ അനുവാദമോ കൂടാതെയോ കിട്ടിയിട്ടുള്ള ലൈസൻസിലെയോ അനുവാദത്തിലെയോ വ്യവസ്ഥകൾക്ക് വിരുദ്ധമായ രീതിയിലോ ചെയ്തിട്ടുള്ള പക്ഷം,-
(എ.) സെക്രട്ടറിക്ക് നോട്ടീസുമൂലം, അപ്രകാരമുള്ള പ്രവൃത്തി ചെയ്യുന്ന ആളോട്, നോട്ടീ സിൽ പറയേണ്ടുന്ന കാലത്തിനകം, അത് ബാധിക്കുന്ന ജംഗമോ, സ്ഥാവരമോ, പൊതുവകയോ, സ്വകാര്യവകയോ ആയ ഏതെങ്കിലും വസ്തു മുഴുവനായോ, ഭാഗികമായോ മാറ്റുകയോ നീക്കം ചെയ്യുകയോ, അല്ലെങ്കിൽ കഴിയുന്നിടത്തോളം അതിനെ അതിന്റെ പൂർവ്വസ്ഥിതിയിലാക്കുകയോ ചെയ്യാൻ ആവശ്യപ്പെടാവുന്നതും ഗ്രാമപഞ്ചായത്ത് നിർദ്ദേശിക്കുന്നതായാൽ അപ്രകാരം ആവശ്യപ്പെടേണ്ടതും, കൂടാതെ
(ബി) അപ്രകാരമുള്ള പ്രവൃത്തി ചെയ്യുന്നതിന് ഈ ആക്റ്റിൽ പ്രത്യേകമായി യാതൊരു ശിക്ഷയ്ക്കും വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ, അപ്രകാരം ചെയ്യുന്ന ആളെ, അപ്രകാരമുള്ള ആയിരം രൂപയിൽ കവിയാതെ പിഴ നൽകുകയും ആവർത്തന കുറ്റത്തിന് പിഴയുടെ റേറ്റ് വർദ്ധിപ്പിക്കാവുന്നതും മൂന്ന് കുറ്റത്തിന് ശേഷം പഞ്ചായത്തിന് യുക്തമെന്ന് തോന്നുന്ന കടുത്ത പിഴശിക്ഷ നൽകുകയോ പ്രോസികൃഷൻ നടപടികൾ സ്വീകരിക്കുകയോ ചെയ്യാവുന്നതാണ്.
(6) അപ്രകാരമുള്ള ഏതെങ്കിലും ലൈസൻസോ അനുവാദമോ വാങ്ങാതിരിക്കുന്നത് സംബന്ധിച്ച ഒരു കുറ്റത്തിന് എപ്പോഴെങ്കിലും ആരുടെയെങ്കിലും മേൽകുറ്റം സ്ഥാപിച്ചിരുന്നാൽ, മജിസ്ട്രേട്ട്, ചുമത്താവുന്ന ഏതെങ്കിലും പിഴയ്ക്കും പുറമെ, ലൈസൻസിനോ അനുവാദത്തിനോ ചുമത്തേണ്ട ഫീസ് തുക സമ്മറിയായി വസൂലാക്കി ഗ്രാമ പഞ്ചായത്തിന് കൊടുക്കേണ്ടതും, അദ്ദേഹത്തിന് യുക്തംപോലെ, ശിക്ഷാനടപടികളുടെ ചെലവായി താൻ നിശ്ചയിക്കാവുന്ന തുക വല്ലതുമുണ്ടെങ്കിൽ അതും സമ്മറിയായി ഈടാക്കി ഗ്രാമപഞ്ചായത്തിന് നൽകാവുന്നതുമാകുന്നു.
വിശദീകരണം.-ഈ ഉപവകുപ്പുപ്രകാരം ലൈസൻസിനോ അനുവാദത്തിനോ വേണ്ടിയുള്ള ഫീസ് വസൂലാക്കുന്നതായാൽ അത് കുറ്റസ്ഥാപനം ചെയ്യപ്പെട്ട ആൾക്ക് ലൈസൻസോ അനുവാദമോ കിട്ടാൻ യാതൊരവകാശവും നൽകുന്നതല്ല.
(7) ലൈസൻസോ അനുവാദമോ നൽകുകയോ നിരസിക്കുകയോ ചെയ്തുകൊണ്ട് സെക്രട്ടറി പാസ്സാക്കുന്ന ഏതൊരുത്തരവും ഗ്രാമപഞ്ചായത്തിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
(8) ലൈസൻസോ അനുവാദമോ നിരസിക്കുകയോ, നിറുത്തിവയ്ക്കുകയോ, റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്തുകൊണ്ട് സെക്രട്ടറി പാസ്സാക്കുന്ന ഏതൊരുത്തരവും, രേഖാമൂലമായിരിക്കേണ്ടതും, ഏത് കാരണങ്ങളിൻമേൽ നടപടി തുടരുന്നുവോ ആ കാരണങ്ങൾ കാണിക്കേണ്ടതുമാകുന്നു.
(9) ഈ ആക്റ്റോ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടമോ പ്രകാരം നൽകിയിട്ടുള്ള ഏതെങ്കിലും ലൈസൻസിലെയും അല്ലെങ്കിൽ അനുവാദത്തിലെയും നിബന്ധനകളിലോ പരിമിതികളിലോ ഉപാധികളിലോ ഏതിലെങ്കിലും നിന്ന് അത് വാങ്ങിയ ആൾ ഒഴിഞ്ഞുമാറുകയോ, അവയിൽ ഏതെങ്കിലും ലംഘിക്കുകയോ ആ ലൈസൻസോ അനുവാദമോ സംബന്ധിച്ച് ഏതെങ്കിലും കാര്യത്തിൽ, അത് വാങ്ങിയ ആൾ, ഈ ആക്റ്റിലെ വ്യവസ്ഥകളോ, അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളോ ലംഘിച്ചതിന് കുറ്റസ്ഥാപനം ചെയ്യപ്പെട്ടിരിക്കുകയോ അല്ലെങ്കിൽ അത് കിട്ടിയ ആൾ, തെറ്റിദ്ധരിപ്പിച്ചോ, ചതിച്ചോ അത് വാങ്ങിച്ചിരിക്കുകയോ ചെയ്താൽ സെക്രട്ടറിക്ക് അപ്രകാരമുള്ള ലൈസൻസോ അനുവാദമോ ഏതവസരത്തിലും നിറുത്തിവയ്ക്കുകയോ, പിൻവലിക്കുകയോ ചെയ്യാവുന്നതാണ്
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (10) ഏത് സ്ഥലങ്ങളുടെ കാര്യത്തിൽ ഈ ആക്റ്റ് മൂലമോ ആക്റ്റിൻകീഴിലെ ലൈസൻസോ അനുവാദമോ ആവശ്യമുണ്ടോ ആ സ്ഥലങ്ങൾ പരിശോധിക്കുന്നത് സെക്രട്ടറിയുടെ കർത്തവ്യമായിരിക്കുന്നതും, അദ്ദേഹത്തിന് അപ്രകാരമുള്ള ഏതൊരു സ്ഥലത്തും ഉദയാസ്തമയ വേളകൾക്കിടയിൽ പ്രവേശിക്കാവുന്നതും, ഈ ആക്റ്റ് മൂലമോ അതിനു കീഴിലോ ലൈസൻസോ അനുവാദമോ ആവശ്യമുള്ളിടത്ത് അതു കൂടാതെയോ അല്ലെങ്കിൽ അതിന് അനുയോജ്യമല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും ചെയ്തതുകൊണ്ടിരിക്കുന്നുവെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന് കാരണമുണ്ടെങ്കിൽ, ഏതെങ്കിലും നിയമ വ്യവസ്ഥയോ, ഏതെങ്കിലും ചട്ടങ്ങളോ, ലൈസൻസിലെയോ അനുവാദത്തിലെയോ ഏതെങ്കിലും നിബന്ധനയോ നിയമാനുസൃതമായ ഏതെങ്കിലും നിർദ്ദേശമോ നിരോധനമോ ലംഘിക്കുന്നുണ്ടോ എന്ന് സ്വയം ബോദ്ധ്യപ്പെടുന്നതിനായി ആ സ്ഥലത്ത് നോട്ടീസ് കൂടാതെ പകലോ രാത്രിയോ ഏതവസരത്തിലും അദ്ദേഹത്തിന് പ്രവേശിക്കാവുന്നതും, സെക്രട്ടറിയോ അദ്ദേഹം നിയമാനുസൃതം തന്റെ അധികാരങ്ങൾ ഏൽപ്പിച്ചു കൊടുത്തിട്ടുള്ള ഏതെങ്കിലും ആളോ ഈ ഉപവകുപ്പിൻ കീഴിൽ അധികാരങ്ങൾ വിനിയോഗിക്കുന്നതു മൂലമോ, ഈ ഉപവകുപ്പു പ്രകാരം പ്രവേശനം നടത്തുമ്പോൾ ആവശ്യമായി വരുന്ന ഏതെങ്കിലും ബലപ്രയോഗം മൂലമോ അനിവാര്യമായും നേരിടുന്ന ഏതെങ്കിലും നഷ്ടത്തിനോ, അസൗകര്യത്തിനോ യാതൊരാൾക്കെതിരായും യാതൊരവകാശവാദവും പുറപ്പെടുവിക്കാൻ പാടില്ലാത്തതുമാകുന്നു.
(11) ഏതെങ്കിലും ലൈസൻസോ അനുവാദമോ നിറുത്തിവച്ചിരിക്കുകയോ പിൻവലിച്ചിരിക്കുകയോ ചെയ്യുമ്പോഴോ, ഏത് കാലത്തേക്ക് അത് നൽകപ്പെട്ടുവോ അല്ലെങ്കിൽ ഏതു കാലത്തിനുള്ളിൽ പുതുക്കാനുള്ള അപേക്ഷ കൊടുക്കേണ്ടിയിരിക്കുന്നുവോ, ഇതിലേതാണോ ഒടുവിൽ അവസാനിക്കുന്നത് ആ കാലം കഴിഞ്ഞുപോകുമ്പോഴോ, ഈ ആക്റ്റിന്റെയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിന്റെയോ എല്ലാ കാര്യങ്ങൾക്കും, അതു വാങ്ങിയ ആൾ അതതു സംഗതിപോലെ ലൈസൻസോ അനുവാദമോ റദ്ദാക്കുകയോ പിൻവലിക്കുകയോ ചെയ്തുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കപ്പെടുന്നതുവരെയോ, (3)-ഉം (4)-ഉം ഉപവകുപ്പുകൾക്ക് വിധേയമായി ലൈസൻസോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ അനുവാദമോ പുതുക്കുന്നതുവരെയോ ആ ലൈസൻസോ അനുവാദമോ കൈവശം ഇല്ലാത്ത ആളാണെന്ന് കരുതപ്പെടുന്നതാണ്.
(12) ലൈസൻസോ അനുവാദമോ വാങ്ങിയ ഏതൊരാളും, ആ ലൈസൻസോ അനുവാദമോ പ്രാബല്യത്തിലിരിക്കുമ്പോൾ, ന്യായമായ എല്ലാ സന്ദർഭങ്ങളിലും സെക്രട്ടറി ആവശ്യപ്പെടുമ്പോൾ അത് ഹാജരാക്കേണ്ടതാണ്.
(13)ഈ വകുപ്പിലെ വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഗ്രാമപഞ്ചായത്തിന് നൽകേണ്ടതായ ഏതെങ്കിലും നികുതിയോ ഫീസോ മറ്റു കടങ്ങളോ നല്കാനുള്ള ഏതൊരാൾക്കും ഈ ആക്റ്റിൻ കീഴിലുള്ള ഏതൊരു ലൈസൻസോ അനുവാദമോ നൽകാൻ പാടുള്ളതല്ല.
237. സർക്കാരിന് ലൈസൻസുകളും അനുവാദങ്ങളും വാങ്ങേണ്ടതില്ലെന്ന്.-ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിലോ ബൈലായിലോ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ കൈവശമുള്ളതോ നിയന്ത്രണത്തിലിരിക്കുന്നതോ ആയ ഏതെങ്കിലും സ്ഥലത്തെയോ അങ്ങനെയുള്ള സർക്കാരിന്റെ വക വസ്തുവിനെയോ സംബന്ധിച്ച ലൈസൻസ് എടുക്കാൻ അങ്ങനെയുള്ള സർക്കാരിനോട് ആവശ്യപ്പെടുന്നതായി വ്യാഖ്യാനിക്കാൻ പാടില്ലാത്തതാകുന്നു.
നോട്ടീസുകൾ, ഉത്തരവുകൾ, അനുവാദങ്ങൾ മുതലായവ
238. അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ മുൻകരുതലുകളും, വേലികളുംവൃക്ഷങ്ങളും വെട്ടിയൊതുക്കലും.-(1) (എ) ഏതെങ്കിലും വൃക്ഷമോ, വൃക്ഷത്തിന്റെ ഏതെങ്കിലും ശാഖയോ ഭാഗമോ ഏതെങ്കിലും വൃക്ഷത്തിന്റെ കായ്കളോ വീഴാനും തൻമൂലം ഏതെങ്കിലും ആൾക്കോ, ഏതെങ്കിലും എടുപ്പിനോ കൃഷിക്കോ ആപത്തുണ്ടാകാനും ഇടയുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് കരുതുന്നപക്ഷം ഗ്രാമ പഞ്ചായത്തിന് അതിൽ നിന്ന് എന്തെങ്കിലും അപകടം ഉണ്ടാക്കുന്നത് തടയുന്നതിലേക്കായി നോട്ടീസുമൂലം ആ വൃക്ഷത്തിന്റെ ഉടമസ്ഥനോട് ആ വൃക്ഷം ഉറപ്പിച്ചു നിർത്തുകയോ, ചേരദിക്കുകയോ, വെട്ടിക്കളയുകയോ ചെയ്യുന്നതിനോ അല്ലെങ്കിൽ അതിന്റെ കായ്കൾ നീക്കം ചെയ്യുന്നതിനോ ആവശ്യപ്പെടാവുന്നതാകുന്നു.
(ബി) സത്വര നടപടി ആവശ്യമാണെങ്കിൽ അങ്ങിനെയുള്ള നോട്ടീസ് കൊടുക്കുന്നതിനു മുമ്പോ, അങ്ങനെയുള്ള നോട്ടീസിലെ കാലാവധി തീരുന്നതിനു മുമ്പോ, ഗ്രാമ പഞ്ചായത്ത് സ്വയമേവ അങ്ങനെയുള്ള വൃക്ഷം ഉറപ്പിച്ചു നിറുത്തുകയോ, ചേരദിക്കുകയോ, വെട്ടിക്കളയുകയോ, അതിലെ കായ്കൾ നീക്കം ചെയ്യുകയോ, ഏതെങ്കിലും തെരുവിന്റെ ഒരു ഭാഗം വേലികെട്ടി മറയ്ക്കുകയോ, അപകടം ഒഴിവാക്കുന്നതിനായി യുക്തമെന്നു തോന്നുന്ന മറ്റു താൽക്കാലിക നടപടികൾ സ്വീകരി ക്കുകയോ ചെയ്യേണ്ടതും, അങ്ങനെ ചെയ്യുന്നതിനുള്ള ചെലവ് ഭൂമിയിൻമേലുള്ള പൊതു നികുതി കുടിശ്ശിക എന്നപോലെ ആ വൃക്ഷത്തിന്റെ ഉടമസ്ഥനിൽ നിന്നും ഈടാക്കേണ്ടതുമാകുന്നു.
(സി) ഗ്രാമപഞ്ചായത്തിന്റെ അഭിപ്രായത്തിൽ, ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ ഏതെങ്കിലും കിണറ്റിലെയോ ടാങ്കിലെയോ കുടിവെള്ളം മലിനപ്പെടാൻ ഇടയാക്കുന്നുവെങ്കിൽ അങ്ങനെയുള്ള വൃക്ഷമോ അതിന്റെ ശാഖയോ വെട്ടി മാറ്റുന്നതിന് വൃക്ഷത്തിന്റെ ഉടമസ്ഥനോട് നോട്ടീസ് മൂലം ഗ്രാമപഞ്ചായത്തിന് ആവശ്യപ്പെടാവുന്നതാണ്.
(2) നോട്ടീസ് കൂടാതെ, ഒരു ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിക്ക്
(എ) തൊട്ടുകിടക്കുന്ന റോഡ് ലെവലിൽ നിന്ന് ഇതിനായി വ്യവസ്ഥ ചെയ്തിട്ടുള്ള ഉയരത്തിൽ കവിയാതിരിക്കത്തക്കവണ്ണം, ഒരു പൊതു തെരുവിന്റെ അതിർത്തിയിൽ നിൽക്കുന്ന ഏതെങ്കിലും വേലി വെട്ടി ഒതുക്കുകയോ കോതിക്കളയുകയോ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) പ്രസ്തുത തെരുവിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്നതും അതിനെയോ ഗതാഗതം ചെയ്യുന്നവരുടെ കാഴ്ചയെയോ തടസ്സപ്പെടുത്തുന്നതും അല്ലെങ്കിൽ അതിനു നാശനഷ്ടം വരുത്തുകയും ചെയ്യുന്നതുമായ ഏതെങ്കിലും വേലിയോ മരങ്ങളോ മുറിച്ചുകളയുകയോ വെട്ടി ഒതുക്കുകയോ, അഥവാ
(സി) പൊതുവഴികളിലും ജലമാർഗ്ഗങ്ങളിലും ഗതാഗതത്തിനു തടസ്സമുണ്ടാക്കുംവിധം വീണു കിടക്കുന്ന മരങ്ങളെ നീക്കം ചെയ്യുകയോ, ചെയ്യാവുന്നതാണ്.
239. പഞ്ചായത്തിന് തങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിനുള്ള അധികാരം.-(1) ഒരു പഞ്ചായത്ത്, ഈ ആക്റ്റോ മറ്റേതെങ്കിലും നിയമമോ പ്രകാരമോ അവയ്ക്കുകീഴിലോ അതിന് ഭരമേല്പിച്ചുകൊടുത്തിട്ടുള്ള എല്ലാ അധികാരങ്ങളും വിനിയോഗിക്കുകയും എല്ലാ ചുമതലകളും നിർവ്വഹിക്കുകയും ചെയ്യേണ്ടതും ഈ ആക്റ്റിലെ വ്യവസ്ഥകൾ നിറവേറ്റുന്നതിന് സർക്കാർ അതിൽ നിക്ഷിപ്തമാക്കുന്നതോ അതിനെ ഭരമേല്പിക്കുന്നതോ ആയ അങ്ങനെയുള്ള മറ്റു അധികാരങ്ങളും വിനിയോഗിക്കേണ്ടതും അങ്ങനെയുള്ള മറ്റു ചുമതലകളും നിർവ്വഹിക്കേണ്ടതുമാകുന്നു.
(2) അതിനെ ഭരമേല്പിച്ചതോ അതിന് ഏല്പിച്ചുകൊടുത്തതോ ആയ ചുമതലകൾ നിറവേറ്റുന്നതിന് ആവശ്യമുള്ളതോ അതിന് ആനുഷംഗികമായതോ ആയ എല്ലാ പ്രവർത്തികളും ചെയ്യാനുള്ള അധികാരം ഒരു പഞ്ചായത്തിനുണ്ടായിരിക്കുന്നതാണ്.
(3) മേൽപ്പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്ക് ഭംഗം വരാതെ ഒരു ഗ്രാമപഞ്ചായത്തിന്, ഏതെങ്കിലും ഭൂമിയോ കെട്ടിടമോ,-
(എ.) (1) അതിന്റെ അനാരോഗ്യകരമായ സ്ഥിതിമൂലമോ;
(ii) അതിൽ അഴുക്കുചാലോ, മാലിന്യമോ, കെട്ടിക്കിടക്കുന്ന ജലമോ ശേഖരിക്കപ്പെടുന്നതു മൂലമോ;
(iii) കാട്ടു ചെടികളോ, ഹാനികരമായ വൃക്ഷ സസ്യാദികളോ സ്ഥിതിചെയ്യുന്നതു മൂലമോ;
(iv) വിഷകരമായ ഇഴജന്തുക്കളോ മറ്റ് ഉപദ്രവകാരികളായ മൃഗങ്ങളോ, പ്രാണികളോ ഉള്ളതുമൂലമോ;
അത് അയൽപക്കത്തിന് ഉപദ്രവകരമായിട്ടുള്ളതാണെങ്കിൽ അതിന്റെ ഉടമസ്ഥനോടോ കൈവശക്കാരനോടോ നോട്ടീസുമൂലം;
(ബി) അങ്ങനെയുള്ള നോട്ടീസിൽ പറഞ്ഞിട്ടുള്ള ന്യായമായ ഒരു കാലയളവിനുള്ളിൽ ആ ഉപദ്രവം ഇല്ലാതാക്കുന്നതിനാവശ്യമെന്നു തോന്നുന്ന അങ്ങനെയുള്ള നടപടി സ്വീകരിക്കുന്നതിന് ആവശ്യപ്പെടുകയും;
(സി) പൊതുജനാരോഗ്യത്തിനു ഹാനികരമെന്നു വിശ്വസിക്കപ്പെടുന്ന ഏതെങ്കിലും അരുവിയിലേയോ, കിണറിലേയോ, കുളത്തിലേയോ മറ്റേതെങ്കിലും കുഴിയിലോ ജലം ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനും;
(ഡി) കുടിവെള്ളത്തിനുവേണ്ടി നീക്കിവച്ചിട്ടുള്ള അരുവിയിലോ, കിണറിലോ, കുളത്തിലോ അഥവാ മറ്റു കുഴിയിലോ മറ്റേതെങ്കിലും ജലാശയത്തിലോ നിന്ന് കന്നുകാലികളെ കുടിപ്പിക്കുകയോ കുളിപ്പിക്കുകയോ, കഴുകുകയോ ചെയ്യുന്നതു നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനും; അധികാരമുണ്ടായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
നോട്ടീസുകൾ മുതലായവ
240. നോട്ടീസുകൾ, അനുവാദങ്ങൾ ഇവയുടെ ഫോറവും, നോട്ടീസുകൾ, ഉത്തരവുകൾ മുതലായവ അനുസരിക്കാനുള്ള സമയവും അവ നടപ്പാക്കാനുള്ള അധികാരങ്ങളും.- (1) ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം, അതതു സംഗതിപോലെ, നൽകപ്പെടുകയോ പുറപ്പെടുവിക്കുകയോ ചെയ്യുന്ന എല്ലാ നോട്ടീസുകളും അനുവാദങ്ങളും രേഖാമൂലമായിരിക്കേണ്ടതും ബന്ധപ്പെട്ട പഞ്ചായത്തിന്റെ സെക്രട്ടറി അതിൽ ഒപ്പിട്ടിരിക്കേണ്ടതുമാണ്.
(2) ഈ ആക്റ്റ് പ്രകാരമോ, അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ബൈലായോ, പ്രകാരമോ ഏതെങ്കിലും നോട്ടീസോ ആവശ്യപ്പെടലോ ഉത്തരവോ മുഖേന ഏതെങ്കിലും ജോലി നിർവ്വഹിക്കുവാനോ, നടപടികൾ എടുക്കുവാനോ, ഏതെങ്കിലും കാര്യം ചെയ്യാനോ ആവശ്യപ്പെടുപോഴൊക്കെ ആ ജോലി നിര്വ്വഹിക്കുകയോ നടപടി എടുക്കുകയോ എന്തെങ്കിലും കാര്യം ചെയ്യുകയോ ചെയ്യുന്നതിനുള്ള ന്യായമായ ഒരു സമയം ആ നോട്ടീസിലോ ആവശ്യപ്പെടലിലോ ഉത്തരവിലോ നിശ്ചയിച്ചിരിക്കേണ്ടതാണ്.
(3) അങ്ങനെ പറഞ്ഞിട്ടുള്ള സമയത്തിനകം ആ നോട്ടീസോ ആവശ്യപ്പെടലോ ഉത്തരവോ അനുസരിക്കാത്ത പക്ഷം-
(എ.) സെക്രട്ടറിക്ക് ബന്ധപ്പെട്ട പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, നോട്ടീസിനോ ആവശ്യപ്പെടലിനോ ഉത്തരവിനോ യഥാവിധി പ്രാബല്യം നൽകാൻ തന്റെ അഭിപ്രായത്തിൽ, ആവശ്യമാകുന്ന ഏതെങ്കിലും ജോലി നിർവ്വഹിപ്പിക്കുകയോ നടപടികൾ സ്വീകരിക്കുകയോ, എന്തെങ്കിലും കാര്യം ചെയ്യുകയോ ചെയ്യാവുന്നതും ഇതു സംബന്ധിച്ച് പഞ്ചായത്തിനു നേരിടുന്ന ചെലവ്, അത് പഞ്ചായത്തിന് ചെല്ലാനുള്ള നികുതികളായിരുന്നാൽ എങ്ങനെയോ അതെ രീതിയിൽ ആ പരിസരങ്ങളുടെ ഉടമസ്ഥനിൽ നിന്നോ കൈവശക്കാരനിൽനിന്നോ ഈടാക്കാവുന്നതുമാണ്; കൂടാതെ
(ബി) ആ നോട്ടീസോ, ആവശ്യപ്പെടലോ ഉത്തരവോ അനുസരിക്കുന്നതിൽ വീഴ്ച വരുത്തുന്നതിന് യാതൊരു ശിക്ഷയ്ക്കും ഈ ആക്റ്റിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ അങ്ങനെയുള്ള ആൾക്ക് അപ്രകാരമുള്ള ഓരോ കുറ്റത്തിനും അഞ്ഞുറു രൂപയിൽ കവിയാത്ത പിഴശിക്ഷ നൽകാവുന്നതാണ്.
പ്രവേശിക്കുവാനും പരിശോധന നടത്തുവാനുമുള്ള അധികാരങ്ങൾ
241. പ്രവേശിക്കുവാനും പരിശോധന നടത്തുവാനുമുള്ള അധികാരങ്ങൾ.-(1) നിർണ്ണയിക്കപ്പെടാവുന്ന നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, പഞ്ചായത്തിന്റെ സെക്രട്ടറിക്കോ അദ്ദേഹമോ പഞ്ചായത്തോ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾക്കോ സഹായികളോടോ ജോലിക്കാരോടോ കൂടിയോ കൂടാതെയോ ഏതെങ്കിലും സ്ഥലത്തോ കെട്ടിടത്തിലോ, ഭൂമിയിലോ,-
(എ) ഈ ആക്റ്റിലെയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിലേയോ, ബൈലായിലേയോ, ഉത്തരവിലെയോ വ്യസ്ഥകൾമൂലം അധികാരപ്പെടുത്തിയിട്ടുള്ളതോ, ഈ ആക്റ്റിന്റെ ഏതെങ്കിലും ആവശ്യങ്ങൾക്കും വേണ്ടിയോ പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും അനുസരിച്ചോ നടത്തുകയോ നിർവ്വഹിക്കുകയോ ചെയ്യേണ്ടതായിട്ടുള്ളതോ ആയ ഏതെങ്കിലും അന്വേഷണമോ, പരിശോധനയോ, ടെസ്റ്റോ, പരീക്ഷയോ, സർവ്വേയോ, അളവെടുപ്പോ, മൂല്യനിർണ്ണയമോ നടത്തുന്നതിനോ മറ്റ് ഏതെങ്കിലും ജോലി നിർവ്വഹിക്കുന്നതിനോ;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും പ്രകാരം ലൈസൻസോ അനുവാദമോ ആവശ്യമുള്ള സ്ഥലത്തോ കെട്ടിടത്തിലോ ഭൂമിയിലോ ഏതെങ്കിലും സംഗതിയ്ക്ക് അപ്രകാരമുള്ള ലൈസൻസോ അനുവാദമോ, കൂടാതെയോ, അല്ലെങ്കിൽ വാങ്ങിയിട്ടുള്ള ലൈസൻസിലെയോ, അനുവാദത്തിലെയോ നിബന്ധനകൾക്ക് അനുയോജ്യമായിട്ടല്ലാതെയോ മറ്റു വിധത്തിൽ യാതൊന്നും ചെയ്യുന്നില്ലെന്ന് സ്വയം ബോദ്ധ്യം വരുത്തുന്നതിനോ, പ്രവേശിക്കാവുന്നതാണ്:
എന്നാൽ
(i) അപ്രകാരം ഒരു കെട്ടിടത്തിൽ പ്രവേശിക്കുന്നത് സൂര്യാസ്തമനത്തിനും സൂര്യോദയത്തിനുമിടയ്ക്ക് ആകുവാൻ പാടുള്ളതല്ലാത്തതും,
(ii) കൈവശക്കാരന്റെ അനുവാദം കൂടാതെ അങ്ങനെ പ്രവേശിക്കുന്നതിന് ഉദ്ദേശിക്കു ന്നുണ്ടെന്നു കാണിച്ച കൈവശക്കാരന് കുറഞ്ഞത് ഇരുപത്തിനാല് മണിക്കുർ സമയത്തെ നോട്ടീസ് കൊടുക്കാതെയോ ഒരു വാസഗൃഹത്തിലോ സ്ഥലത്തോ അപ്രകാരം പ്രവേശിക്കാൻ പാടുള്ളതല്ലാത്തതും,
(iii) വാസഗൃഹത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള സ്ത്രീകൾക്കു മാറി പോകുന്നതിനു ന്യായമായ അവസരവും സൗകര്യവും അനുവദിച്ചു കൊടുക്കേണ്ടതും,
(iv) അങ്ങനെ പ്രവേശിക്കപ്പെടുന്ന സ്ഥലങ്ങളിലെ കൈവശക്കാരുടെ സാമൂഹ്യവും മത പരവുമായ ആചാരങ്ങൾക്ക് കഴിയുന്നിടത്തോളം അർഹമായ ആദരവും നൽകേണ്ടതാണ്.
(2) സെക്രട്ടറിയോ പഞ്ചായത്തോ ചുമതലപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥന് ഏതെങ്കിലും സ്ഥലത്ത് പ്രവേശിക്കുന്നതിനുവേണ്ടി, ഏതെങ്കിലും വാതിലോ ഗേറ്റോ മറ്റു തടസ്സങ്ങളോ തുറക്കുന്നതോ തുറപ്പിക്കുന്നതോ,-
(എ) അങ്ങനെ പ്രവേശിക്കുന്നതിനുവേണ്ടി അത് തുറക്കേണ്ടത് ആവശ്യമാണെന്ന് തനിക്കു തോന്നുന്നപക്ഷവും,
(ബി) ഉടമസ്ഥനോ കൈവശക്കാരനോ അസന്നിഹിതനായിരിക്കുകയോ, സന്നിഹിതനായിരുന്നിട്ടും അങ്ങനെയുള്ള വാതിലോ, ഗേറ്റോ, തടസ്സങ്ങളോ തുറക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്നപക്ഷവും,
നിയമാനുസൃതമായിരിക്കുന്നതാണ്.
(3) (2)-ാം ഉപവകുപ്പ് പ്രകാരം ഏതെങ്കിലും സ്ഥലത്ത് പ്രവേശിക്കുകയോ, വാതിലോ, ഗേറ്റോ മറ്റു തടസ്സങ്ങളോ തുറക്കുകയോ തുറപ്പിക്കുകയോ ചെയ്യുന്നതിനു മുമ്പ് ഇതിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള ആൾ, പ്രവേശിക്കേണ്ട സ്ഥലം സ്ഥിതി ചെയ്യുന്നിടത്തുള്ള രണ്ടോ അതിലധികമോ ആളുകളോട് അങ്ങനെ പ്രവേശിക്കുന്നതിനോ തുറക്കുന്നതിനോ സാക്ഷ്യം വഹിക്കാനാവശ്യപ്പെടേണ്ടതും അങ്ങനെ ചെയ്യുന്നതിന് അവരോടോ അവരിൽ ആരോടെങ്കിലുമോ രേഖാമൂലം ഉത്തരവ് നൽകാവുന്നതുമാണ്.
242. വില്ലേജ് ആഫീസർമാരിൽ നിന്നും വിവരം ആവശ്യപ്പെടുന്നതിനുള്ള അധികാരം.-(1) ഒരു പഞ്ചായത്തിന്റെ സെക്രട്ടറിക്ക് പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, പഞ്ചായത്ത് പ്രദേശത്തുള്ള റവന്യൂ വില്ലേജിലെ ഏതൊരു വില്ലേജ് ആഫീസറോടും അങ്ങനെയുള്ള വില്ലേജിനെ സംബന്ധിച്ചോ അതിന്റെ ഏതെങ്കിലും ഭാഗത്തെ സംബന്ധിച്ചോ അതിലെ ഏതെങ്കിലും ആളിനേയോ വസ്തുവിനേയോ സംബന്ധിച്ചോ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ഏതെങ്കിലും വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും സംഗതി സംബന്ധിച്ച് വിവരം നൽകാൻ ആവശ്യപ്പെടാവുന്നതും അങ്ങനെയുള്ള ഏതൊരുത്തരവും വില്ലേജ് ആഫീസർ അനുസരിക്കേണ്ടതുമാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ആ ഉത്തരവിൽ അത് ഏത് സമയത്തിനുള്ളിൽ അനുസരിക്കണമെന്ന് പറയേണ്ടതും ആ നിശ്ചിത സമയത്തിനുള്ളിൽ അതനുസരിക്കേണ്ടതും കഴിയാതെ വന്നാൽ സെക്രട്ടറി അങ്ങനെയുള്ള സമയം ഒന്നിൽ കൂടുതൽ പ്രാവശ്യം നീട്ടിക്കൊടുക്കാൻ പാടില്ലാത്തതുമാകുന്നു.
കാലഹരണം
243. കിട്ടാനുള്ള തുകകൾ ഈടാക്കുന്നതു സംബന്ധിച്ചുള്ള കാലഹരണം.- (1) ഈ ആക്റ്റോ, അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ, ബൈലായോ ഉത്തരവോ പ്രകാരം ഒരു പഞ്ചായത്തിനു കിട്ടാനുള്ള ഏതെങ്കിലും നികുതിക്കോ മറ്റു സംഖ്യക്കോ യാതൊരു ജപ്തിയും, യാതൊരു വ്യവഹാരവും, യാതൊരു പ്രോസികൃഷൻ നടപടിയും ആ നികുതിയേയോ, ആ സംഖ്യയേയോ സംബന്ധിച്ചിടത്തോളം, അതതു സംഗതിപോലെ; ജപ്തി ആദ്യമേ നടത്തുകയോ വ്യവഹാരം ആദ്യമേ കൊടുക്കുകയോ പ്രോസികൃഷൻ നടപടി ആദ്യമേ തുടങ്ങുകയോ ചെയ്യാമായിരുന്ന തീയതി മുതൽ മൂന്നു വർഷം കഴിഞ്ഞതിനുശേഷം നടത്തുകയോ, കൊടുക്കുകയോ, തുടങ്ങുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
എന്നാൽ, (2)-ാം ഉപവകുപ്പ് പ്രകാരമുള്ള അസ്സസ്മെന്റ് നടത്തുന്ന സംഗതിയിൽ മേൽപ്പറഞ്ഞ മൂന്നു വർഷം, അപ്രകാരമുള്ള അസ്സസ്മെന്റ് നടത്തിയതിനുശേഷം ജപ്തി ആദ്യമേ നടത്തുകയോ വ്യവഹാരം ആദ്യമേ കൊടുക്കുകയോ പ്രോസിക്യുഷൻ നടപടി ആദ്യമേ തുടങ്ങുകയോ ചെയ്യാമായിരുന്ന തീയതി മുതൽ കണക്കാക്കേണ്ടതാണ്.
(2) ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ ഇതിനു വിരുദ്ധമായി എന്തു തന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റ് പ്രകാരം ചുമത്തപ്പെടുന്ന ഏതെങ്കിലും നികുതിയോ ഫീസോ കൊടുക്കാൻ ബാദ്ധ്യസ്ഥനായ ഒരാൾ ഏതെങ്കിലും കാരണത്താൽ നികുതി ചുമത്തലിൽ നിന്ന് രക്ഷപ്പെട്ടെങ്കിൽ സെക്രട്ടറിക്ക്, അങ്ങനെയുള്ള ആൾക്ക് നികുതി ചുമത്തേണ്ടിയിരുന്ന തീയതി മുതൽ നാലു വർഷത്തിനുള്ളിൽ ഏതു സമയത്തും, കിട്ടേണ്ട നികുതിയോ ഫീസോ തിട്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു നോട്ടീസ് കൊടുക്കാവുന്നതും അങ്ങനെ നോട്ടീസ് കൊടുക്കുന്ന തീയതി മുതൽ പതിനഞ്ചു ദിവസങ്ങൾക്കകം പണമടയ്ക്കാൻ ആവശ്യപ്പെടാവുന്നതും അതിനുശേഷം ഈ ആക്റ്റിലെയും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ, അങ്ങനെയുള്ള നികുതിയോ ഫീസോ യഥാസമയം തിട്ടപ്പെടുത്തിയിരുന്നാലെന്നപോലെ, ബാധകമാകുന്നതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) യഥാസമയം നടപടി എടുക്കുന്നതിലുണ്ടായ വീഴ്ചമൂലം പഞ്ചായത്തിനു കിട്ടേണ്ടതായ ഏതെങ്കിലും നികുതിയോ മറ്റ് സംഖ്യയോ (1)-ാം ഉപവകുപ്പ് പ്രകാരം കാലഹരണപ്പെടുകയും നിയമാനുസൃതമുള്ള ഒരു അന്വേഷണത്തിൽ അത് നഷ്ടപ്പെട്ടത് ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ ഉദ്യോഗസ്ഥൻമാരുടെയോ വീഴ്ചമൂലമാണെന്ന് കാണുകയും ചെയ്താൽ അങ്ങനെ പഞ്ചായത്തിന് നഷ്ടപ്പെട്ട തുക പന്ത്രണ്ട് ശതമാനം പലിശ സഹിതം ആ ഉദ്യോഗസ്ഥനിൽ നിന്നോ ഉദ്യോഗസ്ഥൻമാരിൽ നിന്നോ ഈടാക്കേണ്ടതാണ്.
244. വസൂലാക്കാൻ സാധിക്കാത്ത തുകകൾ എഴുതിത്തള്ളൽ.-നിർണ്ണയിക്കാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി, ഒരു പഞ്ചായത്തിനു ഏതെങ്കിലും നികുതിയോ അഥവാ കരാർ പ്രകാരമോ മറ്റു വിധത്തിലോ അതിനു കിട്ടാനുള്ളതായ മറ്റേതെങ്കിലും തുകയോ, വസൂലാക്കാൻ സാദ്ധ്യമല്ലാത്തതാണെന്ന് അതിന് അഭിപ്രായമുണ്ടെങ്കിൽ എഴുതിത്തള്ളാവുന്നതാണ്.
എന്നാൽ പഞ്ചായത്തിനു കിട്ടാനുള്ള ഏതെങ്കിലും തുക പിരിച്ചെടുക്കേണ്ടതു സർക്കാരിന്റെ ചുമതലയാണെങ്കിൽ, അത് സംബന്ധമായി വസൂലാക്കാൻ സാദ്ധ്യമല്ലെന്നുള്ള കാരണത്താൽ എഴുതിത്തള്ളാനുള്ള അധികാരം സർക്കാരിന്റെ അനുവാദത്തോടുകൂടി മാത്രമേ വിനിയോഗിക്കാൻപാടുളളു.
ശിക്ഷാനടപടികൾ, വ്യവഹാരങ്ങൾ മുതലായവ
245. ശിക്ഷാനടപടി നടത്താനധികാരം നൽകപ്പെട്ട ആളുകൾ.-(1) ഈ ആക്റ്റിൽ മറ്റു വിധത്തിൽ സ്പഷ്ടമായി വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമൊഴികെ, ഈ ആക്ടിനോ, അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിനോ ബൈലാക്കോ വിരുദ്ധമായ ഏതെങ്കിലും കുറ്റത്തിനു യാതൊരാളെയും പോലീസോ,സെക്രട്ടറിയോ പഞ്ചായത്ത് ഇതിലേക്ക് സ്പഷ്ടമായി അധികാരപ്പെടുത്തിയിട്ടുള്ള ആളോ കുറ്റം ചെയ്ത തീയതി മുതൽ ഒരു വർഷത്തിനകം പരാതിപ്പെട്ടിട്ടില്ലാത്ത പക്ഷം വിചാരണ ചെയ്യാൻ പാടില്ലാത്തതാകുന്നു. എന്നാൽ ഇതിലടങ്ങിയിട്ടുള്ള യാതൊന്നും, വിവരം ലഭിച്ചാലോ സ്വന്തം അറിവിലോ സംശയത്തിനുമേലോ കുറ്റങ്ങൾ വിചാരണക്കെടുക്കുന്നത് ചില മജിസ്ട്രേട്ടമാർക്കുള്ള അധികാരം സംബന്ധിച്ചിടത്തോളം 1973-ലെ ക്രിമിനൽ നടപടി നിയമ (1974ലെ 2-ാം കേന്ദ്ര ആക്റ്റ്)ത്തിലെ വ്യവസ്ഥകളെ ബാധിക്കാൻ പാടില്ലാത്തതാകുന്നു
എന്നാൽ ഈ ആക്റ്റൂപ്രകാരം ഒരു ലൈസൻസ് എടുക്കുന്നതിനോ, അനുവാദം വാങ്ങുന്നതിനോ വീഴ്ചവരുത്തുന്നത്, ആ ലൈസൻസോ, അനുവാദമോ ആവശ്യമായ കാലാവധി കഴിയുന്നതുവരെ ഈ വകുപ്പിന്റെ ആവശ്യത്തിന്, തുടരുന്ന ഒരു കുറ്റമായി പരിഗണിക്കപ്പെടുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) സെക്രട്ടറി ഒഴികെ പരാതി കൊടുക്കുന്ന ഏതൊരു ആളും സെക്രട്ടറിയെ ഉടൻതന്നെ ആ വസ്തുത അറിയിക്കേണ്ടതാണ്.
246. കുറ്റങ്ങൾ രാജിയാക്കൽ-സെക്രട്ടറിക്ക് ഈ ആക്റ്റിലോ അതുപ്രകാരമുണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിനോ ബൈലാക്കോ എതിരായും, രാജിയാക്കാമെന്ന് ചട്ടങ്ങളാൽ പ്രഖ്യാപിക്കപ്പെടാവുന്നതും ആയ ഏതെങ്കിലും കുറ്റം, നിർണ്ണയിക്കപ്പെടാവുന്ന നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പ്രസിഡന്റിന്റെ അനുമതിയോടുകൂടി രാജിയാക്കാവുന്നതാണ്.
247. ശിക്ഷാനടപടികളും രാജിയാക്കലും പഞ്ചായത്തുകളെ അറിയിക്കണമെന്ന്.-താൻ ആരംഭിച്ചിട്ടുള്ള ഓരോ ശിക്ഷാ നടപടിയും രാജിയാക്കിയ ഓരോ കുറ്റവും സെക്രട്ടറി പഞ്ചായത്തിന്റെ അടുത്ത സമ്മേളനത്തിൽ റിപ്പോർട്ട് ചെയ്തു അംഗീകാരം വാങ്ങേണ്ടതാണ്.
248. പഞ്ചായത്ത് പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്റെയോ അംഗങ്ങളുടെയോ സെക്രട്ടറിയുടെയോ പേരിൽ ശിക്ഷാ നടപടി നടത്താനുള്ള അനുവാദം.-ഒരു പഞ്ചായത്തിന്റെ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനോ ഏതെങ്കിലും അംഗമോ സെക്രട്ടറിയോ സർക്കാരിനാലോ സർക്കാരിന്റെ അനുമതിയോടു കൂടിയോ അല്ലാതെ തന്റെ ഉദ്യോഗത്തിൽ നിന്നും നീക്കാവുന്നതല്ലാത്ത പഞ്ചായത്തിലെ മറ്റേതെങ്കിലും ജീവനക്കാരനോ, തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനുവേണ്ടി പ്രവർത്തിക്കുകയോ പ്രവർത്തിക്കുന്നു എന്ന് കരുതുകയോ ചെയ്യുമ്പോൾ അയാൾ ചെയ്തതായി പറയപ്പെട്ട ഏതെങ്കിലും കുറ്റം, യാതൊരു കോടതിക്കും സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം കൂടാതെ വിചാരണക്കെടുക്കുവാൻ പാടില്ലാത്തതാകുന്നു.
249. പഞ്ചായത്തുകളുടെ അധികാരികൾക്കും ഉദ്യോഗസ്ഥൻമാർക്കുമെതിരെ വ്യവഹാരങ്ങളും മറ്റും ആരംഭിക്കൽ.-(1) ഈ ആക്റ്റൂ പ്രകാരം തന്റെ അഥവാ അതിന്റെ ഔദ്യോഗിക ക്ഷമതയനുസരിച്ച് ചെയ്യുന്നതോ ചെയ്യുന്നതായി കരുതുന്നതോ ആയ, ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച് ഒരു പഞ്ചായത്തിനെതിരെയോ, പ്രസിഡന്റിനെതിരെയോ, വൈസ് പ്രസിഡന്റിനെതിരെയോ, ഏതെങ്കിലും അംഗത്തിനെതിരെയോ, ജീവനക്കാരനെതിരെയോ അല്ലെങ്കിൽ പഞ്ചായത്തിന്റെയോ ഏതെങ്കിലും അംഗത്തിന്റെയോ ജീവനക്കാരന്റെയോ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഏതെങ്കിലും ആൾക്കെതിരെയോ യാതൊരു വ്യവഹാരമോ സിവിൽ നടപടികളോ,-
(എ) വ്യവഹാര കാരണം, ഉദ്ദിഷ്ടവാദിയുടെ പേർ, താമസസ്ഥലം ഇവ കാണിച്ചുകൊണ്ടും താൻ അവകാശപ്പെടുന്ന പരിഹാരത്തിന്റെ സ്വഭാവം എന്താണെന്ന് കാണിച്ചുകൊണ്ടും, രേഖാമൂലം നോട്ടീസ് നൽകി ഒരു മാസം തികയുന്നതിനുമുൻപ് വ്യവഹാരം ബോധിപ്പിക്കാൻ പാടില്ലാത്തതും പ്രസ്തുത നോട്ടീസ് ഒരു പഞ്ചായത്തിന്റെ സംഗതിയിൽ പഞ്ചായത്തിന്റെ ആഫീസിൽ കൊടുക്കുകയോ, വച്ചിട്ടുപോവുകയോ ഒരു അംഗത്തിന്റെയോ ജീവനക്കാരന്റെയോ, ആളിന്റെയോ സംഗതിയിൽ മേൽപറഞ്ഞ പ്രകാരം അയാളുടെ ആഫീസിലോ, അയാളുടെ സാധാരണ താമസസ്ഥലത്തോ കൊടുക്കുകയോ വച്ചിട്ടുപോവുകയോ ചെയ്യേണ്ടതും അപ്രകാരമുള്ള സംഗതിയിൽ പ്രസ്തുത
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ നോട്ടീസ് അങ്ങനെ നല്കിയെന്നോ അഥവാ വച്ചിട്ടുപോന്നുവെന്നോ ഉള്ള ഒരു പ്രസ്താവന ആ അന്യായത്തിൽ ഉണ്ടായിരിക്കേണ്ടതും ആകുന്നു; അഥവാ
(ബി) ഒരു വ്യവഹാരം സ്ഥാവരവസ്തു വീണ്ടെടുക്കുന്നതിനുള്ളതോ അവകാശം സ്ഥാപിച്ചു കിട്ടുന്നതിനുള്ളതോ അല്ലാത്ത പക്ഷം, അത് ആരോപിതമായ വ്യവഹാര കാരണം ഉദിച്ചതിനു ആറു മാസത്തിനകം നൽകേണ്ടതുമാണ്.
(2) (1)-ാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന നോട്ടീസ്, അത് പഞ്ചായത്തിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെങ്കിൽ സെക്രട്ടറിയെ അഭിസംബോധന ചെയ്തതുകൊണ്ടുള്ളതായിരിക്കണം.
(3) (1)-ാം ഉപവകുപ്പു പ്രകാരം നോട്ടീസ് നൽകപ്പെട്ട ഏതെങ്കിലും പഞ്ചായത്തോ, ആളോ, നടപടികൾ ആരംഭിക്കുന്നതിനു മുമ്പോ തുകകൾ നൽകാൻ തയ്യാറാവുകയും അങ്ങനെയുള്ള നടപടികളിൽ വാദിക്ക് അങ്ങനെ നൽകാൻ തയ്യാറായിട്ടുള്ള തുകകളിൽ കൂടുതൽ ആവശ്യമില്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം അങ്ങനെ നൽകാൻ തയ്യാറായതിനു ശേഷം തനിക്കുണ്ടായ എന്തെങ്കിലും ചെലവ് അയാൾ ഈടാക്കാൻ പാടില്ലാത്തതും നൽകാൻ തയ്യാറായതിനു ശേഷം പഞ്ചായത്തിനുണ്ടാകുന്ന എല്ലാ ചെലവുകളും കൂടി വാദി കൊടുക്കേണ്ടതുമാണ്.
250. ഉത്തമവിശ്വാസത്തോടു ചെയ്യുന്ന പ്രവൃത്തികൾക്ക് സംരക്ഷണം.-ഈ ആക്റ്റോ അതു പ്രകാരമുണ്ടായിട്ടുള്ള ചട്ടമോ, ബൈലായോ പ്രകാരം ഉത്തമവിശ്വാസത്തിൽ ചെയ്തതോ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ സംഗതിയിൽ ഒരു പഞ്ചായത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ, ജീവനക്കാരനോ, പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ, ഏതെങ്കിലും അംഗത്തിനോ സെക്രട്ടറിക്കോ എതിരായി യാതൊരു വ്യവഹാരമോ, ശിക്ഷാനടപടികളോ മറ്റു നിയമനടപടികളോ നിലനിൽക്കുന്നതല്ല.
251. നികുതി ചുമത്തലും മറ്റും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന്.-(1) ഈ ആക്റ്റിന്റെ അധികാരത്തിൻ കീഴിൽ ചെയ്തിട്ടുള്ള നികുതി ചുമത്തലോ, ആവശ്യപ്പെടലോ, ചുമത്തിയിട്ടുള്ള ഏതെങ്കിലും ചാർജോ
(എ) ഏതെങ്കിലും ആളിന്റെ പേരോ താമസസ്ഥലമോ ബിസിനസ് നടത്തുന്ന സ്ഥലമോ തൊഴിലോ; അഥവാ
(ബി) ഏതെങ്കിലും ഭൂമിയുടെയോ സാധനത്തിന്റെയോ വിവരണമോ; അഥവാ
(സി) തിട്ടപ്പെടുത്തിയതോ ആവശ്യപ്പെട്ടതോ ചുമത്തിയതോ ആയ തുകയോ സംബന്ധിച്ച കൈത്തെറ്റോ ഏതെങ്കിലും പിശകോ സംഭവിച്ചതിന്റെ പേരിൽ ചോദ്യം ചെയ്യുകയോ ബാധകമാക്കുകയോ ചെയ്യാൻ പാടുള്ളതല്ല:
എന്നാൽ ഈ ആക്റ്റിലെ വ്യവസ്ഥകൾ സാരാംശത്തിലും ഫലത്തിലും പാലിച്ചിരിക്കേണ്ട താകുന്നു. എന്നുമാത്രമല്ല, ഈ ആക്റ്റിന്റെ കീഴിലുള്ള യാതൊരു നടപടികളും, അതിന്റെ രൂപത്തിലുള്ള ഏതെങ്കിലും പോരായ്മ മാത്രം കാരണമാക്കി, ഏതെങ്കിലും കോടതി റദ്ദാക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
(2) ഈ ആക്റ്റിന്റെ വ്യവസ്ഥകൾ സാരാംശത്തിലും ഫലത്തിലും അനുസരിച്ചിട്ടുള്ള പക്ഷം ഈ ആക്റ്റിന്റെ അധികാരത്തിൻ കീഴിൽ പിരിച്ചെടുത്തിട്ടുള്ള ഏതെങ്കിലും തുക വീണ്ടെടുക്കാനോ പ്രസ്തുത അധികാരത്തിൻ കീഴിൽ നടത്തിയ തുക ചുമത്തലോ പിരിച്ചെടുക്കലോ സംബന്ധിച്ച നഷ്ടപരിഹാരം ലഭിക്കുന്നതിനോ യാതൊരു വ്യവഹാരവും ഏതെങ്കിലും കോടതിയിൽ കൊടുക്കാൻ പാടില്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) ഈ ആക്സ്റ്റോ അതിൻപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ സാരാംശത്തിലും ഫലത്തിലും അനുസരിച്ചിട്ടുള്ളപക്ഷം ബില്ലിലോ, നോട്ടീസിലോ, പട്ടികയിലോ, ഫാറത്തിലോ, സമൻസിലോ, ഡിമാന്റ് നോട്ടീസിലോ, ജപ്തിവാറണ്ടിലോ, വസ്തുവിവരപട്ടികയിലോ അതുമായി ബന്ധപ്പെട്ട മറ്റു നടപടികളിലോ എന്തെങ്കിലും തെറ്റോ പിഴവോ കുറവോ ഉണ്ടെന്നുള്ള കാരണത്താൽ ഈ ആക്റ്റിന്റെ കീഴിലുള്ള ഏതെങ്കിലും ജപ്തിയോ, വില്പ്നയോ നിയമവിരുദ്ധമാണെന്നോ അത് തയ്യാറാക്കിയ ആൾ തന്റെ അധികാരപരിധിയെ അതിക്രമിച്ചെന്നോ കരുതപ്പെടാൻ പാടില്ല.
252. പോലീസുദ്യോഗസ്ഥൻമാരുടെ കർത്തവ്യങ്ങൾ.-(1) താഴെപ്പറയുന്നവ ഏതൊരു പോലീസുദ്യോഗസ്ഥന്റെയും കർത്തവ്യങ്ങളായിരിക്കുന്നതാണ്.-
(എ) ഈ ആക്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ, ബൈലായോ പ്രകാരം ഏതെങ്കിലും കുറ്റം ചെയ്യുന്നതിനുള്ള ആലോചനയെപ്പറ്റിയോ, ചെയ്തതിനെപ്പറ്റിയോ, തനിക്കു കിട്ടുന്ന ഏതെങ്കിലും വിവരം പ്രസിഡന്റിനേയും സെക്രട്ടറിയേയും കാലതാമസം കൂടാതെ അറിയിക്കുക;
(ബി) ) പഞ്ചായത്തിന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഏതെങ്കിലും ഉദ്യോഗസ്ഥനോ, ആ പഞ്ചായത്തു പ്രസിഡന്റിലോ സെക്രട്ടറിയിലോ അപ്രകാരമുള്ള ഉദ്യോഗസ്ഥനിലോ ജീവനക്കാരനിലോ ഈ ആക്റ്റിൻകീഴിൽ നിക്ഷിപ്തമായിട്ടുള്ള ഏതെങ്കിലും അധികാരം നിയമാനുസൃതം വിനിയോഗിക്കുവാൻ തന്റെ സഹായം രേഖാമൂലം ആവശ്യപ്പെട്ടാൽ സഹായിക്കുക.
(2) ഈ ആക്റ്റൂമൂലം തന്റെമേൽ ചുമത്തപ്പെട്ട ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കാതിരി ക്കുകയോ നിർവ്വഹിക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്ന ഏതൊരു പോലീസ് ഉദ്യോഗസ്ഥനും, തൽസമയം പ്രാബല്യത്തിലുള്ള 1960-ലെ കേരള പോലീസ് ആക്റ്റ് (1960-ലെ 5)41-ാം വകുപ്പ പ്രകാരം ഒരു കുറ്റം ചെയ്തതായി പരിഗണിക്കപ്പെടുന്നതാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
അദ്ധ്യായം XXII
ചട്ടങ്ങളും, ബൈലാകളും അവയുടെ ലംഘനത്തിനുള്ള ശിക്ഷകളും
254. ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരിനുള്ള അധികാരം.-(1) സർക്കാരിന് ഈ ആക്റ്റിലെ എല്ലാമോ ഏതെങ്കിലുമോ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിനായി, ഗസറ്റ് വിജ്ഞാപനം മുഖേന, പിൽക്കാല പ്രാബല്യത്തോടുകൂടിയോ മുൻകാലപ്രാബല്യത്തോടുകൂടിയോ, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(2) പ്രത്യേകമായും മേൽപ്പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്കു ഹാനികൂടാതെയും, സർക്കാരിന്,-
(i) ശവം മറവുചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ ഏർപ്പെടുത്തുന്നതും, സ്വകാര്യ ശ്മശാനസ്ഥലങ്ങൾക്ക് ലൈസൻസ് നൽകുന്നതും, അങ്ങനെ ഏർപ്പെടുത്തിയതോ ലൈസൻസു നൽകിയതോ ആയ എല്ലാ സ്ഥലങ്ങളുടെയും ഉപയോഗത്തെ നിയന്ത്രിക്കുന്നതും, അങ്ങനെയുള്ള ഏതെങ്കിലും സ്ഥലം അടയ്ക്കുന്നതും, അമ്മാതിരി സ്ഥലങ്ങളിലോ അനുവാദം നൽകിയിട്ടുള്ള മറ്റു സ്ഥലങ്ങളിലോ അല്ലാതെ ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതു നിരോധിക്കുന്നതും സംബന്ധിച്ചും;
(i) പന്നികൾക്കും പട്ടികൾക്കും ഉള്ള ലൈസൻസ് നൽകുന്നതും, ലൈസൻസില്ലാത്ത പന്നികളേയും പട്ടികളേയും നശിപ്പിക്കുന്നതും സംബന്ധിച്ചും;
(iii) ഏതെങ്കിലും നിർദ്ദിഷ്ട കാര്യത്തിനു ഏതെങ്കിലും പൊതു നീരുറവയോ കുളമോ, കിണറോ ജലമാർഗ്ഗമോ അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യവക നീരുറവയോ കുളമോ കിണറോ ജലമാർഗ്ഗമോ, അതിന്റെ ഉടമസ്ഥന്റെ സമ്മതത്തോടുകൂടിയോ അല്ലാതെയോ, ഉപയോഗിക്കുന്നത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതു സംബന്ധിച്ചും;
(iv) ഈ ആക്റ്റോ, മറ്റേതെങ്കിലും നിയമമോ ചട്ടങ്ങളോ, ബൈലാകളോ പ്രകാരം ഗ്രാമ പഞ്ചായത്തിന് കിട്ടേണ്ട ഏതെങ്കിലും നികുതിയോ, മറ്റു തുകയോ ഒരു മജിസ്ട്രേട്ടിന്റെ മുമ്പാകെയുള്ള പ്രോസികൃഷൻ മൂലമോ, വ്യവഹാരം മൂലമോ ജംഗമവസ്തു ജപ്തതിചെയ്ത് ലേലത്തിൽ വിൽപ്പന നടത്തിയോ മറ്റുവിധത്തിലോ ഈടാക്കുന്നത് സംബന്ധിച്ചും;
(v) വണ്ടിത്താവളങ്ങളുടെയും മറ്റും ഉപയോഗം സംബന്ധിച്ച് കിട്ടേണ്ട ഫീസ്, ബന്ധപ്പെട്ട വാഹനമോ മൃഗത്തേയോ അല്ലെങ്കിൽ അതു വഹിക്കുന്ന ചുമടിന്റെ ഏതെങ്കിലും ഭാഗമോ പിടിച്ചെടുത്ത് വിറ്റോ മറ്റു വിധത്തിലോ ഈടാക്കുന്നത് സംബന്ധിച്ചും;
(vi) ഏതെങ്കിലും സംഗതിയെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും, സാക്ഷികളെ സമൻസയച്ച് വരുത്തി വിസ്തരിക്കുകയും, പ്രമാണങ്ങൾ ഹാജരാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതിന് സെക്രട്ടറിക്കുള്ള അധികാരങ്ങളെക്കുറിച്ചും;
(vii) അംഗങ്ങൾ പ്രസിഡന്റിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും, യോഗങ്ങളിൽ പ്രമേയ ങ്ങൾ അവതരിപ്പിക്കുന്നതും സംബന്ധിച്ചും;
(viii) ആഡിറ്റർമാർക്കും, പരിശോധനയും മേൽനോട്ടവും വഹിക്കുന്ന ഉദ്യോഗസ്ഥൻമാർക്കും അന്വേഷണ വിചാരണ നടത്താൻ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻമാർക്കും സാക്ഷികളെ സമൻസയച്ചു വരുത്തി വിസ്തരിക്കുന്നതിനും പ്രമാണങ്ങളും ആഡിറ്റ്, പരിശോധന, മേൽനോട്ടം എന്നിവ സംബന്ധിച്ചുള്ള മറ്റെല്ലാ രേഖകളും ഹാജരാക്കിക്കുന്നതിനും ഉള്ള അധികാരങ്ങളെ സംബന്ധിച്ചും;
(ix) പഞ്ചായത്തുകൾക്കോ, അവയ്ക്കുവേണ്ടിയോ ഏതേതുപാധികളിൻമേലും, ഏതേതു രീതികളിലും കരാറുകളിൽ ഏർപ്പെടാമെന്നതു സംബന്ധിച്ചും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (x) പഞ്ചായത്തുകളുടെ സ്റ്റാന്റിംഗ് കമ്മിറ്റികളുടെയും പ്രവർത്തന കമ്മിറ്റികളുടെയും ഘട നയും, അവയിൽ പുറമേ നിന്നുള്ളവരെ ഉൾപ്പെടുത്തുന്നതും, ആ കമ്മിറ്റികൾക്ക് ജോലികൾ ഏൽപ്പിച്ചു കൊടുക്കുന്നതും സംബന്ധിച്ചും;
(xi) പണികളുടെ പ്ലാനുകളും അടങ്കലുകളും തയ്യാറാക്കുന്നതിനേയും, അടങ്കലുകൾക്ക് സാങ്കേതികമോ ഭരണപരമോ ആയ അനുവാദം നൽകുന്നതിന് പഞ്ചായത്തുകൾക്കും, കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഉദ്യോഗസ്ഥൻമാർക്കുമുള്ള അധികാരത്തെയും സംബന്ധിച്ചും;
(xii) പഞ്ചായത്തു വക പണം സൂക്ഷിക്കുന്നതിനേയും, നിക്ഷേപിക്കുന്നതിനേയും, കൂടാതെ ആ വക പണം എങ്ങനെയാണ് എടുക്കേണ്ടത്തെന്നതിനേയും സംബന്ധിച്ചും;
(xiii) പഞ്ചായത്തിന്റെ ഏതെങ്കിലും ജോലി പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ, സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനോ, അംഗത്തിനോ, പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനോ, കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏൽപ്പിച്ചു കൊടുക്കുന്നതിനെക്കുറിച്ചും;
(xiv) സർക്കാരോ സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും അധികാരിയോ രഹസ്യമെന്നു കൽപ്പിച്ച് തരംതിരിച്ചിട്ടുള്ള ഏതെങ്കിലും കാര്യത്തെ സംബന്ധിക്കുന്നതല്ലാത്ത, പഞ്ചായത്തിലെ ഏതെങ്കിലും നടപടിയുടെയോ രേഖയുടെയോ പകർപ്പ് പൊതുജനങ്ങൾക്കു നൽകുന്നതിനേയും അപ്രകാരം നൽകുന്ന പകർപ്പുകൾക്ക് ചുമത്തേണ്ട ഫീസിനേയും സംബന്ധിച്ചും;
(Xv) ഈ ആക്റ്റ് പ്രകാരം നൽകുകയോ പുറപ്പെടുവിക്കുകയോ ചെയ്യുന്ന ലൈസൻസുകളുടേയും അനുവാദപത്രങ്ങളുടെയും നോട്ടീസുകളുടേയും ഫാറവും ഉള്ളടക്കവും അവ പുറപ്പെടുവിക്കേണ്ട വിധവും, അല്ലെങ്കിൽ നടത്തേണ്ട രീതിയും, അവയുടെ ഭേദഗതിയോ, നിറുത്തിവയ്ക്കലോ റദ്ദാക്കലോ സംബന്ധിച്ചും;
(Xvi) പൊതു കശാപ്പുശാലകളല്ലാതെയുള്ള സ്ഥലങ്ങളിൽവെച്ച് മൃഗങ്ങളെ കശാപ്പുചെയ്യുന്നതോ, വെട്ടുന്നതോ അവയുടെ തോലുരിക്കുന്നതോ നിരോധിക്കുന്നതും നിയന്ത്രിക്കുന്നതും, പൊതു ജനങ്ങൾക്കു വിൽപ്പനയ്ക്കായി മൃഗങ്ങളെ കശാപ്പുചെയ്യുന്നവർക്ക് ലൈസൻസു നൽകുന്നതും സംബ ന്ധിച്ചും
(Xvii) പഞ്ചായത്തുകളിൽ നിക്ഷിപ്തമായതോ അവയുടെ ഉടമസ്ഥതയിലുള്ളതോ ആയ പൊതുവഴികളിലോ മറ്റു വസ്തുവിലോ അല്ലെങ്കിൽ ഏതു പുറമ്പോക്കുകളുടെയോ ഭൂമികളുടെയോ ഉപയോഗം പഞ്ചായത്തുകൾ നിയന്ത്രിക്കുന്നുവോ ആ പുറമ്പോക്കുകളിലോ ഭൂമികളിലോ നിൽക്കുന്ന വൃക്ഷങ്ങളിൻമേലുള്ള വല്ല അവകാശവും നിശ്ചയിക്കുന്നതിനേയും ആ വൃക്ഷങ്ങളുടെ ഉടമാവകാശം സംബന്ധിച്ച് സ്വീകരിക്കേണ്ട അനുമാനങ്ങളേയും സംബന്ധിച്ചും;
(Xviii) കെട്ടിടം കെട്ടുന്നതും കെട്ടിടത്തിനുള്ള സ്ഥാനങ്ങൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതു സംബന്ധിച്ചും;
(xix) ഏതെങ്കിലും പൊതു മാർക്കറ്റോ സ്വകാര്യമാർക്കറ്റോ അതിന്റെ ഉപയോഗമോ സംബന്ധിച്ച് പഞ്ചായത്തിനോ സെക്രട്ടറിക്കോ ആഫീസർക്കോ വിനിയോഗിക്കാവുന്ന അധികാരങ്ങളേയും, ആ അധികാരങ്ങളനുസരിച്ചു പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും ഉത്തരവ് നടപ്പാക്കുന്നതിനേയും, 1933-ലെ മദിരാശി വാണിജ്യവിള മാർക്കറ്റ് ആക്റ്റോ മറ്റ് ഏതെങ്കിലും നിയമമോ അനുസരിച്ച് അപ്രകാരമുള്ള വിള സംബന്ധിച്ച് പരസ്യപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പ്രദേശത്ത് അപ്രകാരമുള്ള ഏതെങ്കിലും മാർക്കറ്റിൽ വല്ല വാണിജ്യവിളയും വിൽക്കുന്നതോ വാങ്ങുന്നതോ നിരോധിക്കുന്നതിനേയും സംബന്ധിച്ചും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (xx) പഞ്ചായത്തു പ്രദേശത്തുള്ള വീടുകളിലേയും കൃഷിക്കുളങ്ങളിലേയും ചവറ് കൈയൊഴിക്കുന്നതും, ആ ചവറ് ഇടുന്നതിനുള്ള കുഴികൾക്ക് സ്ഥലങ്ങൾ ഏർപ്പാടു ചെയ്യാൻ പഞ്ചായത്ത് ഭൂമി വിലയ്ക്കെടുക്കുന്നതും, പഞ്ചായത്ത് പ്രദേശത്തെ ആളുകൾക്ക് ആ സ്ഥലങ്ങളിൽ ഏതെങ്കിലും പതിച്ചുകൊടുക്കുന്നതും, അതിനു ചുമത്തേണ്ട വാടകയുൾപ്പെടെ, അപ്രകാരം പതിച്ചുകൊടുക്കുന്നത് ഏതു നിബന്ധനകൾക്ക് വിധേയമായിട്ടാണോ ആ നിബന്ധനകളും സംബന്ധിച്ചും;
(xxi) സ്വകാര്യ പരിസരങ്ങളിലെ ചവറോ, മാലിന്യമോ അല്ലെങ്കിൽ ഏതെങ്കിലും തര ത്തിൽപ്പെട്ട ചവറോ അഴുക്കോ നീക്കം ചെയ്യുന്നതു സംബന്ധിച്ച് പഞ്ചായത്തും ആ വക പരിസരങ്ങളുടെ ഉടമസ്ഥൻമാരും അല്ലെങ്കിൽ കൈവശക്കാരും തമ്മിൽ നടത്തുന്ന കരാറുകൾ ക്രമപ്പെടുത്തന്നതു സംബന്ധിച്ചും;
(xxii) വികസന പദ്ധതികളും, പ്ലാനുകളും തയ്യാറാക്കുന്നതും അത്തരം പദ്ധതികളുടെ നട പ്പിലാക്കലും സംബന്ധിച്ചും,
(xxiii) ഭരണറിപ്പോർട്ടിന്റെ ഫാറവും അത്തരം റിപ്പോർട്ട് തയ്യാറാക്കുന്നതും സംബന്ധിച്ചും;
(xxiv) പഞ്ചായത്തുകൾ സമർപ്പിക്കേണ്ട വരവു ചെലവുകളുടെ എസ്റ്റിമേറ്റുകളേയും റിട്ടേ ണുകളേയും സ്റ്റേറ്റമെന്റുകളേയും, റിപ്പോർട്ടുകളേയും സംബന്ധിച്ചും;
(xXvi) പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മറ്റു ഉദ്യോഗസ്ഥൻമാരു ടെയും ഒപ്പുകളുടെ മുദ്ര ഉപയോഗിക്കുന്നത് സംബന്ധിച്ചും;
(xXvii) പഞ്ചായത്തുകളിൽ നിക്ഷിപ്തമായിരിക്കുന്ന പൊതുവഴികളിൽ ഏതെങ്കിലും തര ത്തിൽ നടത്തുന്ന കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതും അത്തരം വഴികൾക്ക് വരുത്തുന്ന ഏതെങ്കിലും നഷ്ടത്തിന്റെ അറ്റകുറ്റപ്പണി ആ നഷ്ടം വരുത്തിയ ആളെക്കൊണ്ടോ അയാളുടെ ചെലവിലോ നിർവ്വഹിപ്പിക്കുകയും ചെയ്യുന്നതും സംബന്ധിച്ചും,;
(xXviii) കന്നുകാലികളെ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കന്നുകാലിപ്പുരകളിൽ സൂക്ഷിക്കുന്നതിന് കന്നുകാലിയുടമസ്ഥരെനിർബന്ധിക്കുന്നതുംഅതുസംബന്ധിച്ച് ചുമത്താവുന്ന ഫീസും സംബന്ധിച്ചും;
(xxix) ഗ്രാമപഞ്ചായത്തുകളിൽ നിക്ഷിപ്തമായതോ അവയുടെ വകയായതോ ആയ പൊതു വഴികളോ മറ്റു ഭൂമിയോ അനധികൃതമായി കൈവശം വയ്ക്കുന്നതിനുള്ള പിഴകൾ ചുമത്തുന്നതും ഈടാക്കുന്നതും അങ്ങനെ കൈവശംവച്ചതു മൂലമുണ്ടായ ഏതെങ്കിലും നഷ്ടത്തിനും പരിഹാരം നിർണ്ണയിച്ച് ഈടാക്കുന്നതും സംബന്ധിച്ചും;
(xxx) പഞ്ചായത്തുകളേയും അവയുടെ സെക്രട്ടറിമാരെയും സംബന്ധിച്ച് വില്ലേജ് ആഫീ സർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങളെ സംബന്ധിച്ചും;
(xxxi) ഒരു പഞ്ചായത്തും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള തർക്ക ങ്ങൾ തീർപ്പാക്കുന്നതു സംബന്ധിച്ചും;
(xxxii) ഈ ആക്റ്റിനെതിരായ കുറ്റങ്ങൾ ഏതു വിഭാഗം മജിസ്ട്രേട്ടുമാർ വിചാരണ ചെയ്യണമെന്നതു സംബന്ധിച്ചും;
(xxxiii) ഈ ആക്റ്റപ്രകാരം പൊതുജനങ്ങളെ അറിയിക്കേണ്ടതായ ഏതെങ്കിലും വിജ്ഞാപനമോ നോട്ടീസോ പ്രസിദ്ധീകരിക്കുന്ന രീതിയെ സംബന്ധിച്ചും;
(xxxiv) പഞ്ചായത്തുകൾ ചുമതലകൾ നിർവ്വഹിക്കേണ്ട രീതിയെ സംബന്ധിച്ചും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (XXXV) ഒരു പഞ്ചായത്തിന്റെ അനുവദിക്കപ്പെട്ട ബജറ്റിൽ വകക്കൊള്ളിച്ചിട്ടുള്ള തുക ഒരു ഇനത്തിൽനിന്നും മറ്റൊന്നിലേക്കു മാറ്റുന്നതു സംബന്ധിച്ചും;
(XXXVI) പഞ്ചായത്തുകൾ സൂക്ഷിക്കേണ്ട കണക്കുകളേയും ആ കണക്കുകളുടെ ആഡിറ്റിനെയും പ്രസിദ്ധീകരണത്തേയും, നികുതിദായകർ ആഡിറ്റർമാരുടെ മുമ്പിൽചെന്ന് പുസ്തകങ്ങളും കണക്കുകളും പരിശോധിക്കുകയും രേഖപ്പെടുത്തിയിട്ടുള്ളതോ വിട്ടുപോയിട്ടുള്ളതോ ആയ ഇനങ്ങളെ സംബന്ധിച്ച് ആക്ഷേപമുന്നയിക്കുകയോ ചെയ്യുന്നതിനുള്ള ഉപാധികളേയും സംബന്ധിച്ചും;
(XXXvii) പഞ്ചായത്തിന് ഏത് ഉപാധികളിൻമേൽ വസ്തു സമ്പാദിക്കാമെന്നതിനെയും പഞ്ചായത്തിൽ നിക്ഷിപ്തമായതോ അഥവാ പഞ്ചായത്തിന്റെ വകയായതോ ആയ വസ്തു ഏതു ഉപാധികളിൻമേൽ വിലയായോ പണമായോ പാട്ടമായോ പരസ്പര കൈമാറ്റമായോ മറ്റുവിധത്തിലോ കൈമാറ്റം ചെയ്യാമെന്നതിനെയും സംബന്ധിച്ചും;
(XXXviii) ഈ ആക്സ്റ്റോ മറ്റേതെങ്കിലും ആക്റ്റോ പ്രകാരം ചുമത്തിയതോ കിട്ടിയതോ ആയ ഏതെങ്കിലും കരത്തിൽ നിന്നോ നികുതിയിൽ നിന്നോ ആദായത്തിൽ നിന്നോ ലഭിച്ച സംഖ്യ സംസ്ഥാനത്തെ പഞ്ചായത്തുകൾ തമ്മിൽ വീതിച്ചെടുക്കുന്നതിനെ ക്രമീകരിക്കുന്നതു സംബന്ധിച്ചും;
(xxxix) ഈ ആക്റ്റോ അതുപ്രകാരമുള്ള ചട്ടങ്ങളോ മൂലം അനുവദിച്ച അപ്പീലുകൾ സമർപ്പിക്കേണ്ട സമയപരിധി സംബന്ധിച്ചും;
(xL) പഞ്ചായത്തുകൾക്കിടയിൽ അടിസ്ഥാന നികുതിയോ സർച്ചാർജോ വിഭജിച്ചുകൊടുക്കുന്നതു സംബന്ധിച്ചും;
(xLi) സ്വകാര്യമാർക്കറ്റുകളുടെ ഉടമസ്ഥൻമാർ, കൈവശക്കാർ, കുത്തകക്കാർ എന്നിവർ സൂക്ഷിക്കേണ്ട കണക്കുകളേയും ആ വക കണക്കുകളുടെ ആഡിറ്റ്, പരിശോധന എന്നിവയേയും സംബന്ധിച്ചും;
(xLii) ഈ ആക്റ്റ് പ്രകാരം നികുതി തിട്ടപ്പെടുത്തുന്നതിനേയും, തിട്ടപ്പെടുത്തൽ സംബന്ധിച്ചുള്ള പുനർവിചാരണയേയും അപ്പീലിനേയും സംബന്ധിച്ചും;
(xLiii) ഈ ആക്റ്റിൽ പരാമർശിച്ചിട്ടുള്ള ഏതു കാര്യത്തെയും സംബന്ധിച്ചുള്ള ഫാറവും അടയ്ക്കക്കേണ്ട ഫീസും സംബന്ധിച്ചും;
(xLiv) സാധാരണ താമസത്തെക്കുറിച്ചു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തീരുമാന മെടുക്കുന്നതു സംബന്ധിച്ചും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ Notes
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (XLV) പഞ്ചായത്തിന്റെ വോട്ടർ പട്ടികകളിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങളെ സംബന്ധിച്ചും;
(XLVi) പഞ്ചായത്തുകളുടെ വോട്ടർപട്ടികകളുടെ പ്രാഥമിക പ്രസിദ്ധീകരണം സംബന്ധിച്ചും;
(XLVii) ഏതു രീതിയിലും ഏതു സമയത്തിനുള്ളിലും ആണ് വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പുകളെപ്പറ്റിയുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാവുന്നത് എന്നുള്ളത് സംബന്ധിച്ചും;
(XLViii) അവകാശവാദങ്ങളോ, ആക്ഷേപങ്ങളോ സംബന്ധിച്ച നോട്ടീസുകൾ പ്രസിദ്ധീകരിക്കേണ്ട രീതിയെ സംബന്ധിച്ചും;
(XLix) അവകാശവാദങ്ങളോ ആക്ഷേപങ്ങളോ കേൾക്കുന്നതിനുള്ള സ്ഥലം, തീയതി, സമയം എന്നിവയും അവ കേൾക്കുന്നതിന്റെയും തീർപ്പാക്കുന്നതിന്റെയും രീതിയും സംബന്ധിച്ചും;
(I) വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം സംബന്ധിച്ചും;
(li) വോട്ടർപട്ടിക പുതുക്കലും, തിരുത്തലും അതിൽ പേരുകൾ ചേർക്കലും നീക്കലും സംബന്ധിച്ചും;
(iii) പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ആഫീസറൻമാരുടെയും പോളിംഗ് ആഫീസർമാരുടെയും കർത്തവ്യങ്ങളെ സംബന്ധിച്ചും;
(liii) വോട്ടർപട്ടികയെ ബന്ധപ്പെടുത്തി വോട്ടർമാരുടെ പരിശോധനയെ സംബന്ധിച്ചും;
(liii എ) വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടുകൾ നൽകേണ്ടതും രേഖപ്പെടുത്തേണ്ട തുമായ രീതികൾ സംബന്ധിച്ചും അങ്ങനെയുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്ന പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടത്തേണ്ടതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ചും;
(iv) ഈ ആക്റ്റിനാൽ നിർണ്ണയിക്കപ്പെടേണ്ടതാണെന്ന് പ്രത്യക്ഷമായി ആവശ്യപ്പെട്ടിട്ടുള്ളതോ അനുവദിച്ചിട്ടുള്ളതോ ആയ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും,
ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(3) തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച എല്ലാ ചട്ടങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിയാലോചിച്ചു മാത്രം ഉണ്ടാക്കേണ്ടതാണ്.
(4) ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ഏതൊരു ചട്ടവും അതുണ്ടാക്കിയതിനുശേഷം കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ സഭ മുൻപാകെ ഒരു സമ്മേളനത്തിലോ തുടർച്ചയായുള്ള രണ്ടു സമ്മേളനങ്ങളിലോ ഉൾപ്പെടാവുന്ന ആകെ പതിനാലു ദിവസക്കാലത്തേക്ക് വയ്ക്കേണ്ടതും, അപ്രകാരം അത് ഏതു സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്ത സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ് നിയമസഭ പ്രസ്തുത ചട്ടത്തിൽ ഏതെങ്കിലും ഭേദഗതി വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം ആ ചട്ടത്തിന്, അതിനുശേഷം, അതതുസംഗതിപോലെ, ഭേദഗതി ചെയ്ത വിധത്തിൽ മാത്രം പ്രാബല്യം ഉണ്ടായിരിക്കുന്നതോ അഥവാ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു; എന്നിരുന്നാലും അപ്രകാരമുള്ള ഏതെങ്കിലും ഭേദഗതിയോ റദ്ദാക്കലോ, ആ ചട്ടപ്രകാരം മുൻപ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ടതാണ്.
255. ചട്ടങ്ങളുടെ ലംഘനത്തിനുള്ള ശിക്ഷകൾ.-
ഈ ആക്റ്റുപ്രകാരം ഏതെങ്കിലും ചട്ടം ഉണ്ടാക്കുമ്പോൾ, അതിന്റെ ലംഘനത്തിന് ആയിരം രൂപയോളം വരുന്ന പിഴയോ അഥവാ തുടർന്നു കൊണ്ടിരിക്കുന്ന ലംഘനത്തിന്റെ കാര്യത്തിൽ ആദ്യത്തെ ലംഘനത്തിന് കുറ്റസ്ഥാപനം
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ചെയ്തതിനുശേഷം ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും അമ്പതു രൂപയിൽ കവിയാത്ത പിഴയോ ചുമത്തി ശിക്ഷിക്കാവുന്നതാണെന്ന് സർക്കാരിന് വ്യവസ്ഥ ചെയ്യാവുന്നതാണ്.
256. ബൈലാകളും അവയുടെ ലംഘനത്തിനുള്ള ശിക്ഷകളും.-(1) ഈ ആക്റ്റിലേയും മറ്റേതെങ്കിലും നിയമത്തിലേയും വ്യവസ്ഥകൾക്കും നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്കും വിധേയമായി, പഞ്ചായത്തിന് അത് ഏതു കാര്യങ്ങൾക്കായി രൂപീകരിക്കപ്പെട്ടുവോ ആ കാര്യങ്ങളിലേതെങ്കിലും നിറവേറ്റാൻ സർക്കാരിന്റെ അംഗീകാരത്തോടുകൂടി ബൈലാകൾ ഉണ്ടാക്കാവുന്നതാണ്.
(2) ബൈലാ ഉണ്ടാക്കുമ്പോൾ, പഞ്ചായത്തിന്, അത് ലംഘിക്കുന്ന ഏതൊരാളും അഞ്ഞുറു രൂപയിലോ അല്ലെങ്കിൽ ആദ്യ ലംഘനത്തിന് പിഴ ഈടാക്കിയശേഷം ലംഘനം തുടർന്നുകൊണ്ടിരിക്കുന്ന സംഗതിയിൽ, അങ്ങനെ ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും അൻപതു രൂപയിലോ കവിയാത്തവിധം പഞ്ചായത്തു നിശ്ചയിക്കുന്ന തുക പിഴയായി കൊടുക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യാവുന്നതാണ്.
(3) ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമത്തെയും അവയുടെ പ്രസിദ്ധീകരണത്തേയും, അവ പ്രാബല്യത്തിൽ വരുന്ന തീയതിയും സംബന്ധിച്ചു ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്.
അദ്ധ്യായം XXIII
ശിക്ഷകൾ
257, പട്ടികയിൽ പറഞ്ഞിട്ടുള്ള ശിക്ഷകൾ സംബന്ധിച്ച സാമാന്യ വ്യവസ്ഥകൾ.-(1) ആരെങ്കിലും-
(എ) ആറാം പട്ടിക, ഒന്നും രണ്ടും കോളങ്ങളിൽ പറഞ്ഞിട്ടുള്ള ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുകയോ; അല്ലെങ്കിൽ
(ബി) അപ്രകാരം പറഞ്ഞിട്ടുള്ള ഏതെങ്കിലും വ്യവസ്ഥ പ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ഉത്തരവോ ലംഘിക്കുകയോ; അല്ലെങ്കിൽ
(സി) പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും പ്രകാരമോ അതനുസരിച്ചോ തനിക്ക് നിയ മാനുസൃതം കിട്ടിയ ഏതെങ്കിലും നിർദ്ദേശമോ, നിയമാനുസൃതമായി തന്നോടു ചെയ്ത ഏതെങ്കിലും ആവശ്യപ്പെടലോ അനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയോ ചെയ്താൽ, അതിലേക്ക് മേൽപറഞ്ഞ പട്ടികയുടെ നാലാം കോളത്തിൽ പറഞ്ഞിട്ടുള്ള തുക വരെ വരാവുന്ന പിഴശിക്ഷ അയാൾക്ക് നൽകാവുന്നതാകുന്നു.
(2) ആരെങ്കിലും-
(എ) ഏഴാം പട്ടിക, ഒന്നും രണ്ടും കോളങ്ങളിൽ പറയപ്പെട്ട ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിച്ചതിനോ; അല്ലെങ്കിൽ
(ബി) അപ്രകാരം പറഞ്ഞ ഏതെങ്കിലും വ്യവസ്ഥപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ഉത്തരവോ ലംഘിച്ചതിനോ; അല്ലെങ്കിൽ
(സി) പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും പ്രകാരമോ, അതനുസരിച്ചോ നിയമാനു സൃതം തനിക്കു കിട്ടിയ ഏതെങ്കിലും നിർദ്ദേശമോ, നിയമാനുസൃതം തന്നോടു ചെയ്ത ഏതെങ്കിലും ആവശ്യപ്പെടലോ അനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്നതിനോ, കുറ്റസ്ഥാപനം ചെയ്യപ്പെട്ടതിനു ശേഷം, പ്രസ്തുത നിർദ്ദേശമോ അപേക്ഷയോ തുടർന്നു ലംഘിക്കുന്നതായാൽ, മുൻ കുറ്റസ്ഥാപന
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ത്തീയതി കഴിഞ്ഞശേഷം, അയാൾ അങ്ങനെ തുടർന്ന് കുറ്റം ചെയ്യുന്ന ഓരോ ദിവസത്തിനും, അതിലേക്കു മേൽപറഞ്ഞ പട്ടികയുടെ നാലാം കോളത്തിൽ പറഞ്ഞിരിക്കുന്ന തുക വരെയാകാവുന്ന പിഴശിക്ഷ അയാൾക്കു നൽകാവുന്നതാകുന്നു.
വിശദീകരണം.-"വിഷയം" എന്ന ശീർഷകത്തിൽ ആറും ഏഴും പട്ടികകളിലെ മൂന്നാം കോളത്തിൽ ചേർത്തിരിക്കുന്ന ഉൾക്കുറിപ്പുകൾ, അവയിലെ ഒന്നും രണ്ടും കോളങ്ങളിൽ പറയുന്ന വ്യവസ്ഥകളിൽ വിവരിച്ചിരിക്കുന്ന കുറ്റങ്ങളുടെ നിർവ്വചനങ്ങളായോ ആ വ്യവസ്ഥകളുടെ സംക്ഷേപമായിട്ടുപോലുമോ ഉദ്ദേശിച്ചിട്ടുള്ളതല്ലാത്തതും, എന്നാൽ അവിടെ പ്രതിപാദിച്ചിട്ടുള്ള വിഷയത്തെ സംബന്ധിച്ച സൂചനകളായി മാത്രം ചേർത്തിട്ടുള്ളതുമാകുന്നു.
258. അയോഗ്യതയുള്ളപ്പോൾ പഞ്ചായത്തിലെ പ്രസിഡന്റായോ വൈസ് പ്രസിഡന്റായോ അംഗമായോ പ്രവർത്തിച്ചാലുള്ള ശിക്ഷ.-(1) ഒരു പഞ്ചായത്തിന്റെ പ്രസിഡന്റായോ ആക്റ്റിംഗ് പ്രസിഡന്റായോ വൈസ് പ്രസിഡന്റായോ ഉദ്യോഗം വഹിക്കുന്നതിനോ അല്ലെങ്കിൽ അപ്രകാരമുള്ള ജോലികൾ നടത്തുന്നതിനോ തനിക്ക് ഈ ആക്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് അവകാശമില്ലെന്നോ, ആ അവകാശം ഇല്ലാതായിപ്പോയെന്നോ ഉള്ള അറിവോടെ ആരെങ്കിലും ആ നിലയിൽ പ്രവർത്തിക്കുകയോ ആ നിലയ്ക്കുള്ള ചുമതലകൾ വല്ലതും നിർവ്വഹിക്കുകയോ ചെയ്താൽ, അപ്രകാരമുള്ള ഓരോ കുറ്റത്തിനും അയാൾ അയ്യായിരം രൂപയിൽ കവിയാത്ത പിഴശിക്ഷയ്ക്ക് വിധേയനാകുന്നതാണ്.
(2) ആരെങ്കിലും പഞ്ചായത്തംഗമെന്ന നിലയിൽ ഉദ്യോഗം വഹിക്കുന്നതിന് തനിക്ക് ഈ ആക്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് അവകാശമില്ലെന്നോ അല്ലെങ്കിൽ ആ അവകാശം ഇല്ലാതായിപ്പോയെന്നോ ഉള്ള അറിവോടെ പ്രസ്തുത നിലയിൽ പ്രവർത്തിക്കുന്നതായാൽ, അപ്രകാരമുള്ള ഓരോ കുറ്റത്തിനും അയാൾ ആയിരം രൂപയിൽ കവിയാത്ത പിഴശിക്ഷയ്ക്ക് വിധേയനാകുന്നതാണ്.
259. ഒരു ഉദ്യോഗസ്ഥനോ ജീവനക്കാരനോ അംഗമോ കരാറുജോലിയിൽ അവകാശബന്ധം സമ്പാദിക്കുന്നതിനുള്ള ശിക്ഷ.-പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ജീവനക്കാരനോ അംഗമോ പഞ്ചായത്തുമായുള്ളതോ പഞ്ചായത്തു ചെയ്യുന്നതോ പഞ്ചായത്തിനു വേണ്ടിയുള്ളതോ ആയ ഏതെങ്കിലും കരാറിലോ ജോലിയിലോ സ്വന്തമായോ ഒരു പങ്കാളിയോ മുതലാളിയോ ഭ്യത്യനോ മുഖാന്തിരമോ ഏതെങ്കിലും സ്വന്തം ഓഹരിയോ അവകാശബന്ധമോ അറിഞ്ഞുകൊണ്ട് നേരിട്ടോ അല്ലാതെയോ സമ്പാദിക്കുന്നുവെങ്കിൽ, അയാൾ ഇന്ത്യൻ ശിക്ഷാ നിയമം 168-ാം വകുപ്പുപ്രകാരമുള്ള കുറ്റം ചെയ്തതായി പരിഗണിക്കേണ്ടതാണ്.എന്നാൽ ഏതെങ്കിലും കമ്പനിയിൽ ഒരു ഓഹരിക്കാരനോ അംഗമോ ആയിരിക്കുന്നുവെന്ന കാരണത്താൽ ആരെയും അയാൾ ആ കമ്പനിയുടെ ഡയറക്റ്റർ അല്ലെങ്കിൽ, ആ കമ്പനിയും പഞ്ചായത്തും തമ്മിലുള്ള ഏതെങ്കിലും കരാറിൽ അവകാശബന്ധമുള്ള ആളാണെന്ന് പരിഗണിക്കാൻ പാടില്ലാത്തതാകുന്നു.
260. സെക്രട്ടറിയേയോ അദ്ദേഹത്തിന്റെ പ്രതിനിധിയേയോ തെറ്റായി തടഞ്ഞു വയ്ക്കൽ.-(1) പ്രസിഡന്റോ സെക്രട്ടറിയോ ഏതെങ്കിലും സ്ഥലത്തോ കെട്ടിടത്തിലോ ഭൂമിയിലോ പ്രവേശിക്കുന്നതിനു തനിക്കുള്ള അധികാരങ്ങൾ പ്രസിഡന്റോ സെക്രട്ടറിയോ അഥവാ അവരിലാരെങ്കിലും നിയമാനുസൃതം ഏല്പിച്ചിട്ടുള്ള ഏതെങ്കിലും ആളോ അവിടെ പ്രവേശിക്കുന്നതിനുള്ള തന്റെ നിയമാനുസൃതാധികാരം വിനിയോഗിക്കുന്നത് തടയുന്ന ഏതൊരാളും ഇന്ത്യൻ ശിക്ഷാ നിയമം 341-ാം വകുപ്പുപ്രകാരം കുറ്റം ചെയ്തതായി ഗണിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) പഞ്ചായത്തിന്റെ ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയേയോ മറ്റ് ഏതെങ്കിലും കമ്മിറ്റിയേയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനെയോ, ഏതെങ്കിലും സ്ഥലത്തോ കെട്ടിടത്തിലോ, ഭൂമിയിലോ പ്രവേശിക്കുന്നതിന് അതിന് അല്ലെങ്കിൽ അദ്ദേഹത്തിന് നിയമാനുസൃതമായുള്ള അധികാരം വിനിയോഗിക്കുന്നതിൽ തടസ്സപ്പെടുത്തുന്ന ഏതൊരാളും (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള കുറ്റം ചെയ്തതായി കണക്കാക്കപ്പെടേണ്ടതാണ്.
261. പഞ്ചായത്തിനെ തടസ്സപ്പെടുത്തുകയും മറ്റും ചെയ്യുന്നതിന് നിരോധം.- പഞ്ചായത്തിനേയോ, പഞ്ചായത്തിന്റെ പ്രസിഡന്റിനേയോ, വൈസ് പ്രസിഡന്റിനെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനേയോ അംഗത്തേയോ, പഞ്ചായത്തിന്റെ സെക്രട്ടറിയേയോ പഞ്ചായത്ത് ജോലിക്കാക്കിയിട്ടുള്ള ഏതെങ്കിലും ആളേയോ അല്ലെങ്കിൽ പഞ്ചായത്തോ പഞ്ചായത്തിനുവേണ്ടിയോ ഏതൊരാളുമായി കരാറിലേർപ്പെട്ടിരിക്കുന്നുവോ ആ ആളേയോ, തന്റെ കൃത്യനിർവ്വഹണത്തിലോ അല്ലെങ്കിൽ ഈ ആക്റ്റോ അതുപ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ, ബൈലായോ, ഉത്തരവോ അനുസരിച്ച് അതിന്റെ ഫലമായോ ചെയ്യാൻ അയാളെ അധികാരപ്പെടുത്തീട്ടുള്ളതോ അല്ലെങ്കിൽ ചെയ്യ ണമെന്ന് അയാളോട് ആവശ്യപ്പെട്ടിട്ടുള്ളതോ ആയ എന്തിന്റെയെങ്കിലും നിർവ്വഹണത്തിലോ തടസ്സപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും അഞ്ഞുറ് രൂപവരെയാകാവുന്ന പിഴ ശിക്ഷ നൽകേണ്ടതാണ്.
262. നോട്ടീസ് നീക്കം ചെയ്ക്കുകയോ മായ്ക്കുകയോ ചെയ്യുന്നതിന് നിരോധം.-പഞ്ചാ യത്തിന്റേയോ അതിന്റെ സെക്രട്ടറിയുടേയോ ഉത്തരവനുസരിച്ച് പ്രദർശിപ്പിച്ച ഏതെങ്കിലും നോട്ടീസോ സ്ഥാപിച്ച ഏതെങ്കിലും അടയാളമോ ചിഹ്നമോ അതിലേക്ക് അധികാരമില്ലാതെ ആരെങ്കിലും മാറ്റുകയോ, നശിപ്പിക്കുകയോ വികൃതമാക്കുകയോ മറ്റുതരത്തിൽ അറിയാൻ പാടില്ലാത്തതാക്കുകയോ ചെയ്താൽ, അയാൾക്കു ഇരുന്നുറു രൂപവരെയാകാവുന്ന പിഴശിക്ഷ നൽകേണ്ടതാണ്.
263. വിവരം നൽകാതിരിക്കയോ വ്യാജമായ വിവരം നൽകുകയോ ചെയ്താലുള്ള ശിക്ഷ.-ഈ ആക്റ്റോ അതനുസരിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നോട്ടീസോ മറ്റു നടപടിയോ മുലം ഏതെങ്കിലും വിവരം നൽകുന്നതിനു ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ന്യായമായ ഒഴികഴിവു കൂടാതെ ആ ആൾ ആ വിവരം നൽകാൻ വീഴ്ച വരുത്തുകയോ, അഥവാ അറിഞ്ഞുകൊണ്ട് വ്യാജമായ വിവരം നൽകുകയോ ചെയ്യുന്നതായാൽ, അയാൾക്ക് അഞ്ഞുറ് രൂപയിൽ കവിയാത്ത പിഴശിക്ഷ നൽകേണ്ടതാണ്.
264. പിഴകൾ പഞ്ചായത്തിലേക്ക് വരവുവയ്ക്കക്കേണ്ടതാണെന്ന്.-ഈ ആക്റ്റോ അതു പ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ, ബൈലായോ പ്രകാരം അങ്ങനെയുള്ള പഞ്ചായത്തിന്റെ അധികാരതിർത്തിയിൽ വച്ചുചെയ്താലുള്ള കുറ്റങ്ങൾ സംബന്ധിച്ച് പഞ്ചായത്തോ കോടതിയോ ചുമത്തിയിട്ടുള്ള എല്ലാ പിഴകളും ഈടാക്കിയാൽ നിശ്ചിത ഫാറത്തിലുള്ള രസീത നൽകേണ്ടതും ആ തുക ബന്ധപ്പെട്ട പഞ്ചായത്തിന്റെ ഫണ്ടിൽ വരവുവയ്ക്കക്കേണ്ടതുമാണ്.
അദ്ധ്യായം XXIV
ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ
265. നിർവ്വചനങ്ങൾ.-ഈ അദ്ധ്യായത്തിൽ,-
(എ) 'അംഗീകൃത സ്ക്കൂൾ' എന്നാൽ, 1958-ലെ കേരള വിദ്യാഭ്യാസ ആക്റ്റി (1959-ലെ 6) നും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കും, കീഴിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള സർക്കാർ സഹായമില്ലാത്ത ഒരു സ്വകാര്യ സ്ക്കൂൾ എന്നർത്ഥമാകുന്നു. (ബി),'ടൂട്ടോറിയൽ സ്ഥാപനം’ എന്നാൽ, സർക്കാരോ സംസ്ഥാനത്തെ സർവ്വകലാശാലകളോ മറ്റു സംസ്ഥാന സർക്കാരോ സർവകലാശാലകളോ കേന്ദ്രസർക്കാരോ തത്സമയം നില
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വിലുള്ള ഏതെങ്കിലും നിയമമോ അംഗീകരിച്ചിട്ടുള്ളതോ നടത്തുന്നതോ ആയ ഏതെങ്കിലും ഒരു വിദ്യാഭ്യാസ ശാഖയിലെ ഒരു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനോ ഹാജരാകുന്നതിനോ ഒരാളെ സഹായിക്കുന്നതിനായി ഏതെങ്കിലും ആൾക്ക് ഏതെങ്കിലും വിഷയത്തിൽ വിദ്യാഭ്യാസമോ ബോധനമോ പരിശീലനമോ നൽകുന്നതിനു വേണ്ടി ഒരാളോ ഒന്നിൽ കൂടുതൽ പേർ ചേർന്നോ സ്ഥാപിച്ചിട്ടുള്ളതോ നടത്തുന്നതോ ആയ പത്തിൽ കുറയാത്ത വിദ്യാർത്ഥികളുള്ള അംഗീകാരമില്ലാത്ത ഒരു സ്ഥാപനം (അത് ഏതു പേരിനാൽ അറിയപ്പെട്ടാലും) എന്നർത്ഥമാകുന്നതും അതിൽ ഒരു അംഗീകൃത സ്ക്കൂളോ സംസ്ഥാനത്തെ ഏതെങ്കിലും സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്യപ്പെട്ട ഒരു കോളേജോ ഉൾപ്പെടാത്തതുമാകുന്നു.
266. ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ.-(1) (എ) ഈ ആക്റ്റ് പ്രാബല്യത്തിൽ വരുമ്പോഴോ അതിനുശേഷമോ ഒരു ഗ്രാമ പഞ്ചായത്തിൽനിന്നും മുൻകൂട്ടി രജിസ്ട്രേ ഷൻ ലഭിക്കാതെ ഒരു ട്യൂട്ടോറിയൽ സ്ഥാപനവും പ്രസ്തുത ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുവാൻ പാടില്ലാത്തതും, അത്തരം രജിസ്ട്രേഷനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട രീതിയിലും നിർണ്ണയിക്കപ്പെട്ട ഫീസ് സഹിതവും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന് നൽകേണ്ടതുമാണ്. എന്നാൽ, ഈ ആക്റ്റ് നിലവിൽ വരുന്ന തീയതിയിൽ ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് നിലവിലുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനത്തെ സംബന്ധിച്ച്, അത് നടത്തുന്ന ആൾ സർക്കാർ ഈ ആവശ്യത്തിലേക്കായി നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ രജിസ്ട്രേഷനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിന് നല്കുന്നപക്ഷം ഈ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കാക്കേണ്ടതാണ്.
(2) അപ്രകാരമുള്ള രജിസ്ട്രേഷൻ ഓരോ വർഷവും പുതുക്കേണ്ടതും അങ്ങനെ പുതുക്കുന്നതിനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട രീതിയിലും ഫീസ് സഹിതവും ഗ്രാമ പഞ്ചായത്തിന് നൽകേണ്ടതുമാണ്.
267. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ട്യൂട്ടോറിയൽ സ്ഥാപനം പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള ശിക്ഷ.-ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി ഒരു ട്യൂട്ടോ റിയൽ സ്ഥാപനം പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതെങ്കിലും ആളോ, ഈ ആക്റ്റിൻ കീഴിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങാതെ ഒരു ട്യൂട്ടോറിയൽ സ്ഥാപനം നടത്തുകയോ പരി പാലിക്കുകയോ ചെയ്യുന്നതോ അല്ലെങ്കിൽ തനിക്കു നൽകിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി യതിനുശേഷവും അങ്ങനെയുള്ള ഒരു സ്ഥാപനം തുടർന്നും നടത്തുന്നതോ ആയ ഏതെങ്കിലും ആളോ കുറ്റസ്ഥാപനത്തിൻമേൽ ആയിരം രൂപ വരെയുള്ള പിഴ ശിക്ഷയും കുറ്റം തുടരുന്ന ഓരോ ദിവസത്തിനും നൂറു രൂപാവരെയാകാവുന്ന അധിക പിഴ ശിക്ഷയും നൽകി) ശിക്ഷിക്കപ്പെടേണ്ടതാണ്.
അദ്ധ്യായം XXV
സ്വകാര്യ ആശുപ്രതികളുടേയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ
269. നിർവ്വചനങ്ങൾ.-ഈ അദ്ധ്യായത്തിൽ,- (എ) 'ആശുപ്രതി' എന്നാൽ, ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും അസുഖമോ, ക്ഷതമോ, വൈകല്യമോ കാരണം ക്ലേശമനുഭവിക്കുന്ന ആളുകളെ പ്രവേശിപ്പിക്കുകയോ പാർപ്പി ക്കുകയോ ചെയ്യുന്നതിനും അവർക്ക് ചികിൽസയോ, ശുശൂഷയോ അല്ലെങ്കിൽ അവ രണ്ടുംകുടിയോ നൽകുന്നതിനും ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും സ്ഥാപനമോ പരിസരമോ എന്നർത്ഥമാകുന്നതും ഒരു പ്രസവശൂശൂഷാഭവനം അതിൽ ഉൾപ്പെടുന്നതും എന്നാൽ 1987-ലെ മാനസികാരോഗ്യ ആക്റ്റി (1987-ലെ 14-ാം കേന്ദ്ര ആക്റ്റിൻ കീഴിൽ ലൈസൻസ് നല്കപ്പെട്ടിട്ടുള്ള മനോരോഗികൾക്കായുള്ള ആശുപ്രതികളും മനോരോഗികൾക്കായുള്ള നേഴ്സിംഗ് ഹോമുകളും മന്ദബദ്ധിയായ ആളുകളേയോ കുഷ്ഠരോഗികളേയോ ശുശൂഷിക്കുന്നതിനുവേണ്ടിയുള്ള സ്ഥാപനങ്ങളും സർക്കാരോ സന്നദ്ധ സംഘടനകളോ നടത്തുന്ന വൃദ്ധ ജനങ്ങളെ സംരക്ഷി ക്കാനും അവരുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിനുമായി നടത്തുന്ന സ്ഥാപനങ്ങളും അതിൽ ഉൾപ്പെടുന്നതല്ലാത്തതും ആകുന്നു.
(ബി) പ്രസവശശുഷാഭവനം' എന്നാൽ പ്രസവാവശ്യത്തിനും ശിശുജനനവുമായി ബന്ധ പ്പെട്ട ജനനത്തിന് മുൻപും പിൻപും ഉള്ള ശുശൂഷയ്ക്കക്കോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ആവശ്യത്തിനോ സ്ത്രീകളെ സാധാരണയായി പ്രവേശിപ്പിക്കുകയും പാർപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം എന്നർത്ഥമാകുന്നു.
(സി) ‘സ്വകാര്യ ആശുപ്രതി' എന്നാൽ കേന്ദ്രസർക്കാരിന്റെയോ സംസ്ഥാന സർക്കാരി ന്റെയോ വകയായിട്ടുള്ളതോ ഭരണത്തിലുള്ളതോ അല്ലാത്ത ഏതെങ്കിലും ഒരാശുപ്രതി എന്നർത്ഥമാകുന്നു.
(ഡി) ‘സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനം’ എന്നതിൽ സ്വകാര്യ ഉടമയിലുള്ള ക്ലിനിക്കൽ ലാബറട്ടറി, എക്സ്റേയൂണിറ്റ്, രക്തബാങ്ക്, സ്കാനിംഗ്സെന്റർ എന്നിവയും അതത് വിഷയങ്ങളെ സംബന്ധിച്ച് പരിശീലന കേന്ദ്രങ്ങളും നഴ്സസിംഗ് സ്കൂളുകളും ഉൾപ്പെടും
270. സ്വകാര്യ ആശുപ്രതികളുടെയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ.-
(1) ഈ ആക്റ്റിന്റെ പ്രാരംഭം മുതൽക്കോ അതിനു ശേഷമോ ഒരു ഗ്രാമ പഞ്ചായത്തിൽ മുൻകൂട്ടിയുള്ള രജിസ്റ്റർ ചെയ്യാതെ, ആ ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിൽ യാതൊരു സ്വകാര്യ ആശുപ്രതിയും പാരാമെഡിക്കൽ സ്ഥാപനവും സ്ഥാപിക്കാൻ പാടുള്ളതല്ല. എന്നാൽ ഈ ആക്റ്റ് നിലവിൽ വരുന്ന തീയതിയിൽ ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നില വിലുള്ള ഒരു സ്വകാര്യാശുപ്രതിയേയോ പാരാമെഡിക്കൽ സ്ഥാപനത്തേയോ സംബന്ധിച്ച് അങ്ങനെയുള്ള സ്വകാര്യാശുപ്രതിയോ പാരാമെഡിക്കൽ സ്ഥാപനമോ നടത്തുന്ന ആൾ സർക്കാർ ഈ ആവശ്യത്തിലേക്കായി നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ) (2)-ാം ഉപവകുപ്പിനനുസൃതമായി രജിസ്ട്രേഷനുള്ള ഒരപേക്ഷ നല്കിയിട്ടുള്ള പക്ഷം ഈ വകുപ്പിലുള്ളയാതൊന്നും തന്നെ ബാധകമായിരിക്കുന്നതല്ല.
(2) ഒരു സ്വകാര്യ ആശുപ്രതിയുടെയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ രജിസ്ട്രേഷനു വേണ്ടിയോ രജിസ്ട്രേഷൻ പുതുക്കുന്നതിനുവേണ്ടിയോ ഉള്ള ഓരോ അപേക്ഷയും നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള വിവരങ്ങൾ ഉൾക്കൊണ്ടതും, അങ്ങനെയുള്ള ഫീസു സഹിതം ആയിരിക്കേണ്ടതുമാണ്.
270 എ. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്വകാര്യ ആശുപത്രികളും സ്വകാര്യ പാരാ മെഡിക്കൽ സ്ഥാപനങ്ങളും പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള ശിക്ഷ.-ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായോ ഈ ആക്റ്റിൻകീഴിൽ രജിസ്റ്റർ ചെയ്യാ തെയോ, രജിസ്ട്രേഷൻ റദ്ദ് ചെയ്തതിനുശേഷവും തുടർന്നുമോ, ഒരു സ്വകാര്യ ആശുപ്രതിയോ പാരാ മെഡിക്കൽ സ്ഥാപനമോ പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതൊരാളും കുറ്റ
സ്ഥാപനത്തിൻമേൽ അയ്യായിരം രൂപവരെ ആകാവുന്ന പിഴ ശിക്ഷയും കുറ്റം തുടരുന്ന ഓരോ ദിവസത്തിനും അഞ്ഞു്റു രൂപവരെയാകാവുന്ന അധിക പിഴശിക്ഷയും നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.
271. ഗ്രാമപഞ്ചായത്ത് ഫീസ് പിരിക്കൽ.-ഗ്രാമപഞ്ചായത്തിന് ഇതിലേക്കായി സർക്കാർ ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി അവ നൽകുന്ന സേവനങ്ങൾക്കായി സ്വകാര്യ ആശുപ്രതികളിൽനിന്നും, അവർ നിശ്ചയിക്കാവുന്ന പ്രകാരമുള്ള നിരക്കിലുള്ള വാർഷിക ഫീസ് പിരിക്കാവു ന്നതും എന്നാൽ അത്തരത്തിൽ പിരിക്കുന്ന ഫീസ് വിവിധ നിലവാരത്തിലുള്ള സ്വകാര്യ ആശുപ്രതി കൾക്ക് വ്യത്യസ്ത നിരക്കിൽ ആയിരിക്കുന്നതുമാണ്.
അദ്ധ്യായം XXV
എ അറിയാനുള്ള അവകാശം
271 എ. നിർവ്വചനങ്ങൾ.-ഈ അദ്ധ്യായത്തിന്റെ ആവശ്യത്തിനായി.-
(എ) ‘വിവരങ്ങൾ' എന്നാൽ ഒരു പഞ്ചായത്തിന്റെ ഭരണപരമോ വികസനപരമോ നിയന്ത്രണപരമോ ആയ ചുമതലകളെ സംബന്ധിച്ച ഒരു പ്രമാണത്തിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും വസ്തുതകളോ വിവരങ്ങളോ എന്നർത്ഥമാകുന്നതും അതിൽ ആ പഞ്ചായത്തിനെ സംബന്ധിച്ച ഏതെങ്കിലും പ്രമാണമോ രേഖയോ ഉൾപ്പെടുന്നതുമാകുന്നു.
(ബി) 'അറിയാനുള്ള അവകാശം’ എന്നാൽ വിവരങ്ങൾ ലഭ്യമാകാനുള്ള അവകാശം എന്നർത്ഥമാകുന്നതും അതിൽ ഏതെങ്കിലും ഒരു പ്രമാണത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എടുക്കുന്നതിനോ പ്രസക്ത ഭാഗങ്ങൾ പകർത്തുന്നതിനോ ഉള്ള അവകാശവും ഉൾപ്പെടുന്നതുമാകുന്നു.
(സി) ‘വിജ്ഞാപിത പ്രമാണം’ എന്നാൽ 271 ബി വകുപ്പിന്റെ (2)-ാം ഉപവകുപ്പിൻകീഴിൽ സർക്കാർ വിജ്ഞാപനപ്പെടുത്തിയിട്ടുള്ള പഞ്ചായത്തിന്റെ ഏതെങ്കിലും പ്രമാണം എന്നർത്ഥമാകുന്നു.
271 ബി. അറിയാനുള്ള അവകാശം.-
(1) ഏതെങ്കിലും വിവരം ഉത്തമവിശ്വാസത്തോടു കൂടി ആവശ്യപ്പെടുന്ന ഓരോ ആളിനും അപ്രകാരമുള്ള വിവരം നിർണ്ണയിക്കപ്പെട്ട നടപടിക്രമത്തിന നുസൃതമായി ഒരു പഞ്ചായത്തിൽനിന്നും ലഭിക്കുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും സർക്കാരിന്, പൊതു ഭരണത്തി ന്റെയും തദ്ദേശ ഭരണത്തിന്റെയും താൽപ്പര്യാർത്ഥം, ഗസറ്റ വിജ്ഞാപനംമൂലം, പ്രത്യേകതരം വിവരങ്ങൾ അടങ്ങുന്ന ഏതുപ്രമാണങ്ങളും വിജ്ഞാപിത പ്രമാണമായി തരംതിരിക്കാവുന്നതും അത്തരം പ്രമാണത്തിലെ വിവരങ്ങൾ അറിയുവാൻ യാതൊരാൾക്കും അവകാശം ഇല്ലാത്തതും അവ അറിയുവാനുള്ള ഏതൊരപേക്ഷയും പഞ്ചായത്തിന് നിരസിക്കാവുന്നതുമാണ്.
(3) സർക്കാരിന്, പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുമൂലം, ഉത്തരവിൽ പറഞ്ഞിട്ടുള്ള തരം വിവരങ്ങൾ ഒരു പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ പൊതു വായ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുവാൻ ആ പഞ്ചായത്തിനോട് നിർദ്ദേശിക്കാവുന്നതാണ്.
271 സി. വിവരം നൽകുന്നതിനുള്ള നടപടിക്രമം.-
(1) ഒരു പഞ്ചായത്തിൽ നിന്നും ഏതെ ങ്കിലും വിവരം ആവശ്യമുള്ള ഒരാൾ, അതിനായി നിർണ്ണയിക്കപ്പെടാവുന്ന ഫാറത്തിലും വിധത്തിലും അപ്രകാരമുള്ള ഫീസ് നൽകിയും ആ പഞ്ചായത്തിന്റെ സെക്രട്ടറിക്ക് ഒരു അപേക്ഷ നൽകേണ്ടതും നിശ്ചിത കാലാവധിക്കുള്ളിൽ, പ്രസ്തുത അപേക്ഷ അതിനകം നിരസിക്കാത്തപക്ഷമോ മറ്റു വിധത്തിൽ തീർപ്പാക്കാത്ത പക്ഷമോ, സെക്രട്ടറിയോ പഞ്ചായത്ത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപേക്ഷകന് ആവശ്യപ്പെട്ടവിവരം നൽകേണ്ടതുമാണ്.
(2) വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഏതെങ്കിലും അപേക്ഷ നിരസിക്കുകയാണെങ്കിൽ അപ്രകാരം നിരസിക്കുന്നതിനുള്ള കാരണം രേഖാമൂലം അറിയിക്കേണ്ടതാണ്.
271 ഡി. വിവരം തടഞ്ഞുവയ്ക്കുന്നതിന് പിഴ ഈടാക്കൽ.-(1) ഈ അദ്ധ്യായത്തിൻ കീഴിൽ ഏതെങ്കിലും വിവരം നൽകാൻ ബാദ്ധ്യസ്ഥനായ പഞ്ചായത്തിന്റെ സെക്രട്ടറിക്കോ ഏതെ ങ്കിലും ഉദ്യോഗസ്ഥനോ, അപ്രകാരമുള്ള വിവരം ഒരു 'വിജ്ഞാപിത്രപ്രമാണത്തെപ്പറ്റിയല്ലാത്തപക്ഷം, നിശ്ചിത കാലയളവിനുള്ളിൽ അത് നൽകുവാൻ വ്യക്തിപരമായ ബാദ്ധ്യത ഉണ്ടായിരിക്കുന്നതാണ്.
(2) നിശ്ചിത സമയത്തിനുള്ളിൽ അപ്രകാരം വിവരം നൽകാത്തപക്ഷം, വിവരം നൽകാതിരുന്നതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ, വിവരം നൽകേണ്ടതായ അവസാന തീയതിക്കുശേഷം കാലതാമസം ഉണ്ടാകുന്ന ഓരോ ദിവസത്തിനും അൻപത് രൂപവീതം പിഴശിക്ഷ നൽകി ശിക്ഷി ക്കേണ്ടതും അപ്രകാരം ഈടാക്കുന്ന പിഴ പഞ്ചായത്ത് ഫണ്ടിൽ വരവുവയ്ക്കക്കേണ്ടതുമാണ്.
(3) ഈ അദ്ധ്യായത്തിൻകീഴിൽ വിവരം നൽകാൻ ബാദ്ധ്യസ്ഥനായ പഞ്ചായത്തിന്റെ സെക്ര ട്ടറിയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അപ്രകാരം വിവരം നൽകാൻ പരാജയപ്പെടുകയോ അഥവാ അതിന്റെ കാതലായ ഭാഗങ്ങളെ സംബന്ധിച്ച് തെറ്റായ വിവരം നൽകുകയും അത് തെറ്റാണെന്നോ അഥവാ ശരിയല്ലെന്നോ അയാൾക്കറിയാമായിരിക്കുകയോ അഥവാ അപ്രകാരം വിശ്വസിക്കുവാൻ തക്കതായ കാരണം ഉണ്ടായിരിക്കുകയോ ചെയ്യുന്ന പക്ഷം അയാളെ ആയിരം രൂപയിൽ കുറയാത്ത പിഴശിക്ഷ നൽകി ശിക്ഷിക്കേണ്ടതാണ്.
271 ഇ. ഉത്തമവിശ്വാസത്തിൽ എടുത്ത നടപടിയ്ക്ക് സംരക്ഷണം.-271 ഡി വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, വിവരം നൽകാൻ ബാദ്ധ്യസ്ഥനായ സെക്രട്ടറിയോ, ഉദ്യോഗ സ്ഥനോ, ഒരു പ്രമാണത്തിനായി വിശദമായ തെരച്ചിൽ നടത്തിയശേഷം, പ്രമാണം സംരക്ഷിക്കേണ്ട കാലാവധി കഴിഞ്ഞിട്ടുള്ളതിനാലോ ആ പ്രമാണം ഇല്ലെന്നോ മറ്റേതെങ്കിലും സാധുവായ കാരണ ത്താലോ കണ്ടുകിട്ടാൻ സാധ്യതയില്ലെന്നോ കാണുകയും ആയതിനാൽ ആ വിവരം നൽകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന പക്ഷം ആ വിവരം അപേക്ഷകനെ അറിയിക്കേണ്ടതും അപേക്ഷ തീർപ്പാക്കേണ്ടതും അയാൾക്കെതിരെ ഒരു നടപടിയും നിലനിൽക്കുന്നതല്ലാത്തതുമാണ്.
അദ്ധ്യായം XXV. ബി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ
271 എഫ്. നിർവ്വചനങ്ങൾ.-ഈ അദ്ധ്യായത്തിന്റെ ആവശ്യങ്ങൾക്കായി (എ) ‘നടപടി’ എന്നാൽ തീരുമാനമോ ശുപാർശയോ പ്രമേയമോ കണ്ടെത്തലോ അവയുടെ നടപ്പാക്കലോ മറ്റേതെങ്കിലും വിധത്തിലുള്ള ഭരണപരമോ നിയമാനുസൃതമോ ആയ ചുമതലകൾ നിർവ്വഹിക്കുന്നതിന് എടുത്ത നടപടിയോ എന്നർത്ഥമാകുന്നതും അതിൽ നടപടി എടുക്കുന്നതിൽ വരുത്തുന്ന മനഃപൂർവമായ വീഴ്ചയോ വിട്ടുകളയലോ ഉൾപ്പെടുന്നതും അങ്ങനെയുള്ള നടപടിയെ സംബന്ധിച്ച് എല്ലാ പദപ്രയോഗങ്ങളും അതിനനുസൃതമായി വ്യാഖ്യാനിക്കേണ്ടതുമാണ്;
(ബി) 'ആരോപണം' എന്നാൽ,-
(എ) ഒരു പബ്ലിക്ക് സർവെന്റിനെ സംബന്ധിച്ച്
(i) അയാൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും ആൾക്കോ എന്തെങ്കിലും നേട്ടമോ ആനുകുല്യമോ ലഭിക്കുന്നതിനോ അല്ലെങ്കിൽ മറ്റെതെങ്കിലും ആളിന് അനാവശ്യമായി ഉപദ്രവമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നതിനോ വേണ്ടി അപ്രകാരമുള്ള പബ്ലിക്സ് സർവെന്റ് എന്നുള്ള അയാളുടെ സ്ഥാനം ദുരുപയോഗപ്പെടുത്തിയെന്നോ;
(ii) വ്യക്തിതാൽപര്യത്താലോ അല്ലെങ്കിൽ അനുചിതവും ദുരുദ്ദേശപരവുമായ ലക്ഷ്യത്തോടുകൂടിയോ ഒരു പബ്ലിക്സ് സർവെന്റ് എന്ന നിലയിൽ തന്റെ ചുമതലകൾ നിർവ്വഹിക്കാൻ പ്രേരണാത്മകമായി പ്രവർത്തിക്കുകയുണ്ടായെന്നോ;
(iii) പബ്ലിക്സ് സർവെന്റ് എന്ന നിലയിൽ അഴിമതിക്കോ പക്ഷപാതത്തിനോ സ്വജനപക്ഷപാതത്തിനോ സത്യസന്ധതയില്ലായ്മയ്ക്കക്കോ കുറ്റക്കാരനാണെന്നോ;
(iv) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുവോ പബ്ലിക്സ് സർവെന്റ് എന്ന നിലയിൽ തന്റെ നടപടിദൂഷ്യം മൂലമോ മനഃപൂർവമായ ഉപേക്ഷകൊണ്ടോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുന്നതിന് സൗകര്യപ്പെടുത്തുകയോ കാരണമാക്കുകയോ ചെയ്തതിന് കുറ്റക്കാരനാണെന്നോ, ഉള്ള ദൃഢപ്രസ്താവന എന്നർത്ഥമാകുന്നു.
(ബി) ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തെ സംബന്ധിച്ച്, അങ്ങനെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനം നിയമംമൂലം അതിൽ ചുമത്തപ്പെട്ടിരിക്കുന്ന കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിലോ അല്ലെങ്കിൽ സർക്കാർ നിയമാനുസൃതം പുറപ്പെടുവിച്ച ഉത്തരവുകളോ നിർദ്ദേശങ്ങളോ നടപ്പാക്കുന്നതിലോ വീഴ്ച വരുത്തുകയോ അതിന്റെ അധികാരങ്ങൾക്ക് അതീതമായി പ്രവർത്തിക്കുകയോ അവ ദുർവിനിയോഗം ചെയ്യുകയോ ചെയ്തതു എന്നുള്ള ദൃഢപ്രസ്താവന എന്നർത്ഥമാകുന്നു.
(സി) പരാതി' എന്നാൽ ഒരു പബ്ലിക്സ് സർവന്റോ അല്ലെങ്കിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനമോ അഴിമതിയോ അല്ലെങ്കിൽ ദുർഭരണമോ നടത്തി എന്നാരോപിക്കുന്ന ഒരു പരാതി എന്നർത്ഥമാകുന്നതും അതിൽ ഒരാരോപണത്തെ സംബന്ധിച്ച് സ്വമേധയാ ഉള്ള അന്വേഷണം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലോ സർക്കാരിൽ നിന്ന് അന്വേഷണത്തിന് ശുപാർശ ഉണ്ടായിട്ടുണ്ടെങ്കിലോ അപ്രകാരമുള്ള ഒരാരോപണത്തെപ്പറ്റിയുള്ള ഏതെങ്കിലും പരാമർശം ഉൾപ്പെടുന്നതും ആകുന്നു;
(ഡി)'അഴിമതി’ എന്നാൽ ഇന്ത്യൻ ശിക്ഷാനിയമ സംഹിതയുടെ X-ാം അദ്ധ്യായത്തിന്റെ (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) കീഴിലോ 1988-ലെ അഴിമതി നിരോധന ആക്റ്റിന്റെ (1988-ലെ 49-ാം കേന്ദ്ര ആക്റ്റ്) കീഴിലോ ശിക്ഷിക്കപ്പെടാവുന്ന എന്തും ഉൾപ്പെടുന്നതാണ്;
(ഇ) ‘ദുർഭരണം' എന്നാൽ ഏതെങ്കിലും സംഗതിയിൽ ഭരണപരമായ ചുമതലകൾ നിറവേറ്റുന്നതിനിടയിൽ എടുത്തതോ എടുക്കാനുദ്ദേശിച്ചിട്ടുള്ളതോ ആയ നടപടി
(i) അങ്ങനെയുള്ള നടപടി അല്ലെങ്കിൽ ഭരണപരമായ നടപടിക്രമം അല്ലെങ്കിൽ അങ്ങനെയുള്ള നടപടിക്കാധാരമായ പ്രവൃത്തി യുക്തിരഹിതവും അന്യായവും ദുസ്സഹവും പക്ഷപാതപരവും സ്വജന പക്ഷപാതപരവും ആർക്കെങ്കിലും അവിഹിതമായി നേട്ടമോ നഷ്ടമോ ഉണ്ടാകുന്നതും അല്ലെങ്കിൽ അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതും ആയതോ; അല്ലെങ്കിൽ
(ii) അങ്ങനെയുള്ള നടപടി എടുക്കുന്നതിൽ മനഃപൂർവമായ ഉപേക്ഷയോ അമിതമായ കാലതാമസമോ ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ ആ നടപടിയെ ക്രമപ്പെടുത്തുന്ന ഭരണ നടപടി ക്രമമോ രീതിയോ അമിതമായ കാലതാമസം വരുത്തുന്നതോ, എന്നർത്ഥമാകുന്നതും അതിൽ നഷ്ടത്തിലേക്കും പാഴ്സ്ചെലവിലേക്കും നയിക്കുന്ന നടപടിയോ ദുർവിനിയോഗത്താലോ നിയമവിരുദ്ധമോആയുള്ള ഫണ്ടിന്റെ ദുരുപയോഗമോ ഉൾപ്പെടുന്നതുമാകുന്നു
(എഫ്) "ഓംബുഡ്സ്മാൻ' എന്നാൽ 271 ജി വകുപ്പിൽ പരാമർശിക്കുന്ന ഓംബുഡ്സ്മാൻ എന്നർത്ഥമാകുന്നു
(ജി) 'പബ്ലിക്സ് സർവെന്റ്' എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള ഒരു ജീവനക്കാരനോ, ഉദ്യോഗസ്ഥനോ അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ ചെയർപേഴ്സസണോ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട ഒരംഗമോ എന്നർത്ഥമാകുന്നതും അതിൽഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം തദ്ദേശഭരണ സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഏതെങ്കിലും ഓഫീസിലെയോ സ്ഥാപനത്തിലേയോ ഒരു ജീവനക്കാരനോ ഉദ്യോഗസ്ഥനോ ഉൾപ്പെടുന്നതുമാകുന്നു
(എച്ച്) ‘സെക്രട്ടറി' എന്നാൽ 271 ജി വകുപ്പിൽ പരാമർശിക്കുന്ന ഓംബുഡ്സ്മാന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു
(ഐ) 'അന്വേഷണോദ്യോഗസ്ഥൻ' എന്നാൽ ഒരു ആരോപണത്തെയോ പരാതിയെയോ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ഓംബുഡ്സ്മാൻ അധികാരപ്പെടുത്തുന്ന ഒരു ഉദ്യോ ഗസ്ഥൻ എന്ന് അർത്ഥമാകുന്നു.
271 ജി. ഓംബുഡ്സ്മാന്റെ കാലാവധിയും സേവന വ്യവസ്ഥകളും.-
(1) ഈ ആക്റ്റിന്റെ വ്യവസ്ഥകൾക്കനുസൃതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും അതിൻകീഴിൽ ഉദ്യോഗം വഹിക്കുന്ന പബ്ലിക്സ് സർവന്റുമാരുടേയും ഭരണനിർവ്വഹണത്തിൽ അഴിമതിയോ ദുർ ഭരണമോ അപാകതകളോ ഉൾപ്പെടുന്ന ഏതൊരു നടപടിയേയും സംബന്ധിച്ച ആരോപണ ത്തേയുംപറ്റി സൂക്ഷ്മമാന്വേഷണവും പൊതുവായ അന്വേഷണവും നടത്തുന്നതിനും 271 കൃ. വകുപ്പനുസരിച്ച് അപ്രകാരമുള്ള പരാതി തീർപ്പാക്കുന്നതിനും, സംസ്ഥാനതലത്തിൽ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുവേണ്ടി 'ഓംബുഡ്സ്മാൻ' എന്ന പേരിൽ അറിയപ്പെടുന്ന ഒരധികാരസ്ഥാനം ഉണ്ടായിരിക്കുന്നതാണ്.
(2) ഹൈക്കോടതി ജഡ്ജിയായി ഉദ്യോഗം വഹിച്ചിട്ടുള്ള ഒരാളിനെ, മുഖ്യമന്ത്രി നൽകുന്ന ഉപദേശത്തിൻമേൽ ഓംബുഡ്സ്മാനായി ഗവർണ്ണർ നിയമിക്കേണ്ടതാണ്. (3) ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നയാൾ, അദ്ദേഹം ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തിനു മുൻപ്ത്, ഗവർണ്ണറുടെയോ അദ്ദേഹം ഇതിലേക്കായി നിയമിക്കുന്ന വ്യക്തിയുടെയോ മുൻപാകെ താഴെ കൊടുത്തിരിക്കുന്ന പ്രകാരമുള്ള ഒരു സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പിടേണ്ടതാണ്:-
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാനായി നിയമിക്കപ്പെട്ടിരിക്കുന്ന എ. ബി. എന്ന് ഞാൻ ഇൻഡ്യൻ ഭരണഘടനയോട് യഥാർത്ഥ വിശ്വാസവും കൂറും ഉള്ളവനായിരിക്കുമെന്നും ഞാൻ യഥാവിധിയായും വിശ്വസ്തതയോടുകൂടിയും എന്റെ പരമാവധി കഴിവിനും അറിവിനും വിവേകത്തിനും അനുസരണമായി ഭയാശങ്കയോ മമതയോ വിദേഷമോ കൂടാതെ എന്റെ ചുമതലകൾ നിർവ്വഹിക്കുമെന്നും ദൈവ നാമത്തിൽ സത്യം ചെയ്യുന്നു/ദൃഢപ്രതിജ്ഞ ചെയ്യുന്നു."
(4) ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നയാൾ അദ്ദേഹം ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് വർഷക്കാലത്തേക്ക് സ്ഥാനം വഹിക്കുന്നതാണ്. എന്നാൽ,-
(എ) ഓംബുഡ്സ്മാൻ സ്വന്തം കൈപ്പടയിൽ ഗവർണ്ണർക്ക് എഴുതി അയച്ച അദ്ദേഹത്തിന്റെ സ്ഥാനം രാജിവയ്ക്കാവുന്നതും; (ബി) ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നയാളിനെ 271 എച്ച് വകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന രീതിയിൽ ഉദ്യോഗത്തിൽ നിന്നും നീക്കം ചെയ്യാവുന്നതുമാണ്.
(5) ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്ന ആളിന് കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടേതിന് തുല്യമായ ശമ്പളത്തിനും, ബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്. (6) ഓംബുഡ്സ്മാൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ ഉദ്യോഗകാലാവധി അവസാനിച്ചാൽ, ഓംബുഡ്സ്മാനായി പുനർനിയമനത്തിനോ കേരള സർക്കാരിൻകീഴിലോ അല്ലെങ്കിൽ കേരള സർക്കാ രിന്റെ അധീനതയിലുള്ളതോ ആയ ഏതെങ്കിലും കോർപ്പറേഷനിലോ കമ്പനിയിലോ സംഘത്തിലോ സർവ്വകലാശാലയിലോ ആദായകരമായ ഏതെങ്കിലും ഉദ്യോഗത്തിൽ വീണ്ടും നിയമിക്കപ്പെടുന്ന തിനോ അദ്ദേഹത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
271 എച്ച്. ഓംബുഡ്സ്മാനെ നീക്കം ചെയ്യൽ.-(1) തെളിയിക്കപ്പെട്ട നടപടിദൂഷ്യത്തിന്റെയോ കഴിവില്ലായ്മയുടെയോ അടിസ്ഥാനത്തിൽ ഓംബുഡ്സ്മാനെ നീക്കം ചെയ്യുന്നതിനുവേണ്ടി നിയമസഭയിലെ മൊത്തം അംഗങ്ങളിൽ ഭൂരിപക്ഷവുറ് നിനമസഭനിൽ ഹാജരാവുകയും വോട്ടു
ചെയ്യുകയും ചെയ്ത അംഗങ്ങളുടെ മൂന്നിൽ രണ്ടിൽ കുറയാത്ത ഭൂരിപക്ഷവും പിൻതാങ്ങിയ ഒരു നിവേദനം അതേ സമ്മേളനത്തിൽത്തന്നെ ഗവർണ്ണർക്ക് സമർപ്പിച്ചതിൻമേൽ ഗവർണ്ണർ പാസ്സാക്കിയ ഒരു ഉത്തരവമൂലമല്ലാതെ അദ്ദേഹത്തെ ഉദ്യോഗത്തിൽ നിന്നും നീക്കം ചെയ്യാൻ പാടുള്ളതല്ല.
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള നിവേദനം സമർപ്പിക്കുന്നതിനും ഓംബുഡ്സ്മാന്റെ നടപടി ദൂഷ്യത്തെയോ കഴിവില്ലായ്മയേയോ പറ്റി അന്വേഷണത്തിനും തെളിവിനുമുള്ള നടപടിക്രമം നിയമസഭ നിയമംമൂലം വ്യവസ്ഥ ചെയ്യുന്ന പ്രകാരം ആയിരിക്കേണ്ടതാണ്.
271 ഐ. ഓംബുഡ്സ്മാന്റെ ജീവനക്കാർ.-(1) ഓംബുഡ്സ്മാനെ ഈ ആക്റ്റിൻ കീഴിലെ അതിന്റെ അധികാരങ്ങൾ വിനിയോഗിക്കുന്നതിലും ചുമതലകൾ നിർവ്വഹിക്കുന്നതിലും സഹായിക്കുന്നതിനായി ഒരു സെക്രട്ടറിയും ഓംബുഡ്സ്മാന്റെ അനുവാദത്തോടുകൂടി സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള മറ്റു ഉദ്യോഗസ്ഥരും ജീവനക്കാരും ഉണ്ടായിരിക്കുന്നതാണ്.
(2) സെക്രട്ടറിയുടെയും ജീവനക്കാരുടെയും നിയമനവും സേവന വ്യവസ്ഥകളും സർക്കാർ നിശ്ചയിക്കുന്ന പ്രകാരമായിരിക്കുന്നതും കഴിയുന്നിടത്തോളം സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷനിലുള്ള നിയമനം അവലംബിക്കേണ്ടതുമാണ്.
(3) അന്വേഷണത്തിലിരിക്കുന്ന ഒരു ആരോപണത്തിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനായി ഓംബുഡ്സ്മാൻ ഏതൊരു സർക്കാർ വകുപ്പിലേയും ഏതൊരു ഉദ്യോഗസ്ഥന്റെയും സഹായം ആവശ്യപ്പെടാവുന്നതും പ്രസ്തുത ഉദ്യോഗസ്ഥൻ, അയാളുടെ ഔദ്യോഗികകൃത്യ നിർവ്വഹണത്തിന് പുറമേയും അതിന് തടസ്സം കൂടാതെയും അപ്രകാരമുള്ള സഹായം ചെയ്തതു കൊടുക്കാൻ ബാധ്യസ്ഥനായിരിക്കുന്നതും ആണ്.
(4) ഓംബുഡ്സ്മാന് അതിന്റെ മുന്നിലുള്ള പ്രശ്നങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതിനായി ഏതെ ങ്കിലും പ്രത്യേക വിഷയത്തിൽ പരിചയവും വൈദഗ്ദ്യവും ഉള്ള ഏതൊരാളിന്റെയും സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
271 ജെ. ഓംബുഡ്സ്മാന്റെ ചുമതലകൾ.- (1) ഓംബുഡ്സ്മാൻ താഴെ പറയുന്ന എല്ലാമോ ഏതെങ്കിലുമോ ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്, അതായത്,- (i) ഒരു പരാതിയിൽ അടങ്ങിയിട്ടുള്ളതോ, സർക്കാർ പരാമർശിച്ചിട്ടുള്ളതോ ഓംബുഡ്സ്മാന്റെ അറിവിൽപ്പെട്ടിട്ടുള്ളതോ ആയ ഏതെങ്കിലും ആരോപണത്തെ സംബന്ധിച്ച സൂക്ഷ്മമായ അന്വേഷണം നടത്തുക;
(ii) ഒരു പബ്ലിക്സ് സർവ്വന്റിന്റെയോ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ അഴിമതിയോ ദുർഭരണമോ ആരോപിച്ചിട്ടുള്ള ഏതെങ്കിലും പരാതിയിൻമേൽ അന്വേഷണം നടത്തുക;
(iii) ആരോപണത്തിൻമേൽ താഴെ പറയുന്ന വിധം ഒരു ഉത്തരവ് പാസ്സാക്കുക, അതായത്-
(എ) ക്രമക്കേട് ഒരു പബ്ലിക്ക് സർവ്വന്റ് ചെയ്ത ഒരു ക്രിമിനൽ കുറ്റം ഉൾപ്പെട്ടതാണെങ്കിൽ ആ സംഗതി കുറ്റ വിചാരണ നടത്തുന്നതിനായി സമുചിത അധികാരസ്ഥന് അയച്ചുകൊടുക്കേണ്ടതും, (ബി) ക്രമക്കേട്, ഏതെങ്കിലും ഒരു പൗരന് നഷ്ടമോ അസൗകര്യമോ ഉണ്ടാക്കുന്നതാണ്ടണെങ്കിൽ അയാൾക്ക് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം മുഖേന നഷ്ടപരിഹാരം നൽകുവാനും ക്രമക്കേടിന് ഉത്തരവാദികളായിട്ടുള്ളവരിൽ നിന്നും ആ നഷ്ടം ഈടാക്കി നൽകേണ്ടതും, (സി) ക്രമക്കേട്, ഏതെങ്കിലും നഷ്ടമോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടിന്റെ ധൂർത്തോ ദുർവിനിയോഗമോ ഉൾപ്പെടുന്നതാണെങ്കിൽ ക്രമക്കേടിനുത്തരവാദികളായവരിൽ നിന്ന് ആ നഷ്ടം ഈടാക്കി നൽകേണ്ടതും, (ഡി) ക്രമക്കേട്, വിട്ടുപോയതുകൊണ്ടോ നിഷ്ട്രക്രിയത്വം കൊണ്ടോ ഉണ്ടായിട്ടുള്ളതാണെങ്കിൽ വിട്ടുപോയത് ചേർക്കുവാനും തെറ്റുതിരുത്തുവാനും ഇടയാക്കേണ്ടതും, ആകുന്നു.
(2) (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ചുമതലകൾക്ക് പുറമേ, പരാതിക്കാധാരമായ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നടപടികൾ മൂലം പരാതിക്കാരന് വൻ നഷ്ടമോ പരിക്കോ ഉണ്ടാകാമെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം, ഓംബുഡ്സ്മാൻ പരാതിക്കാരന്റെ താത്പര്യത്തിന് വിഘാതമായി എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പാസ്സാക്കാവുന്നതാണ്.
(3) ക്രമക്കേട് വ്യക്തിപരമായ നേട്ടത്തിനുവേണ്ടി നടത്തിയ അഴിമതി ഉൾപ്പെടുന്നതാണെന്ന് ഓംബുഡ്സ്മാന് അഭിപ്രായമുള്ള പക്ഷം അതിന്, അതിന്റെ ഉത്തരവിൽ നഷ്ടപരിഹാരത്തിനു പുറമേ പിഴയും ചുമത്താവുന്നതാണ്.
271 കെ. ഓംബുഡ്സ്മാന്റെ അധികാരങ്ങൾ.-(1) ഈ ആക്റ്റിൻ കീഴിലുള്ള ഏതെങ്കിലും സുക്ഷ്മമാന്വേഷണത്തിന്റെയോ അന്വേഷണ വിചാരണയുടെയോ ആവശ്യത്തിനായി ഓംബുഡ്സ്മാന്, താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച്, 1908-ലെ സിവിൽ നടപടി നിയമ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്)ത്തിൻ കീഴിൽ ഒരു കേസ് വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(എ) ഏതെങ്കിലും സാക്ഷിയെ സമൻസ് അയച്ചു വരുത്തുവാനും നിർബന്ധമായി ഹാജരാ ക്കുവാനും വിസ്ത്രിക്കുന്നതിനും;
(ബി) ഏതെങ്കിലും പ്രമാണം കണ്ടെടുക്കുവാനോ ഹാജരാക്കുവാനോ ആവശ്യപ്പെടുന്നതിനും;
(സി) സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കുന്നതിനും, (ഡി) ഒരു പൊതുരേഖയോ അതിന്റെ പകർപ്പോ ഏതെങ്കിലും കോടതിയിൽ നിന്നോ ആഫീസിൽ നിന്നോ ആവശ്യപ്പെടുന്നതിനും,
(ഇ) സാക്ഷികളെ വിസ്തരിക്കുന്നതിനായി കമ്മീഷനെ നിയമിക്കുന്നതിനും,
(എഫ്) മറ്റ് നിർണ്ണയിക്കപ്പെട്ട അധികാരങ്ങളും,
(2) ഒരു പരാതിയിൽ അടങ്ങിയിട്ടുള്ള ആരോപണം കഴമ്പില്ലാത്തതും ലഘുവായ സ്വഭാവത്തോടുകൂടിയതുമാണെന്ന് ഓംബുഡ്സ്മാൻ കാണുകയാണെങ്കിൽ എതിർകക്ഷിക്ക് ചെലവിനത്തിൽ ഓംബുഡ്സ്മാന്റെ ഉത്തരവിൽ പറയുന്നത്രയും തുക നൽകാൻ അതിന് പരാതിക്കാരനോട് ആജ്ഞാപിക്കാവുന്നതാണ്.
(3) ഒരു പരാതിയിൽ അടങ്ങിയിട്ടുള്ള ആരോപണം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടിന്റെ നഷ്ടത്തെ പറ്റിയോ ധൂർത്തിനെപ്പറ്റിയോ ദുർവിനിയോഗത്തെപ്പറ്റിയോ ആണെങ്കിൽ, അഥവാ ഒരു പൗരനുണ്ടായ നഷ്ടത്തെപ്പറ്റിയോ അസൗകര്യത്തെപ്പറ്റിയോ ആണെങ്കിൽ അന്വേഷണ സമയത്ത്, ഓംബുഡ്സ്മാന് തെളിവ് ശേഖരിക്കാവുന്നതും നഷ്ടം തിട്ടപ്പെടുത്താവുന്നതും ഉത്തരവാദിയായ ആളിൽ നിന്നും ഈടാക്കേണ്ട തുക അതിന്റെ ഉത്തരവിൽ നിർദ്ദേശിക്കാവുന്നതുമാണ്.
(4) (2)-ാം ഉപവകുപ്പിൻ കീഴിലോ (3)-ാം ഉപവകുപ്പിൻ കീഴിലോ ഓംബുഡ്സ്മാൻ പാസ്സാക്കിയ ഉത്തരവ് പ്രകാരം നൽകേണ്ടതായ തുക അതു നിർദ്ദേശിക്കുന്ന കാലയളവിനുള്ളിൽ നൽകാത്തപക്ഷം, ഭൂമിയിലുള്ള കരക്കുടിശ്ശിക എന്നപോലെ റവന്യൂ റിക്കവറി നടപടികൾ അനുസരിച്ച ഈടാക്കാവുന്നതാണ്.
271 എൽ. സർക്കാർ വകുപ്പുകളുടെ സേവനം.-ഓംബുഡ്സ്മാൻ ആവശ്യപ്പെടുന്ന പക്ഷം, സർക്കാരിന്, സൂക്ഷ്മമാന്വേഷണത്തിലും അന്വേഷണ വിചാരണയിലും ഓംബുഡ്സ്മാനെ സഹായിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സേവനം വിട്ടുകൊടുക്കാവുന്നതും, അപ്രകാരമുള്ള ചുമതലകളെ സംബന്ധിച്ച പ്രസ്തുത ജീവനക്കാരനോ ഉദ്യോഗസ്ഥനോ ഓംബുഡ്സ്മാന്റെ ജീവനക്കാരനോ ഉദ്യോഗസ്ഥനോ ആയി കരുതപ്പെടുന്നതുമാണ്.
271 എം. സൂക്ഷ്മമാന്വേഷണം.-
(1) ഈ ആക്റ്റ് പ്രകാരം ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിക്കപ്പെട്ട ഏതെങ്കിലും പരാതി ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഓംബുഡ്സ്മാന് അന്വേഷി ക്കാവുന്നതാണ്.
(2) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെതിരേയോ ഒരു പബ്ലിക്ക് സർവ്വന്റിനെതിരെയോ അഴിമതി ആരോപണമോ ദുർഭരണമോ സർക്കാരിന്റെ അറിവിൽപ്പെടുകയോ അഥവാ ശ്രദ്ധയിൽ കൊണ്ടുവരുകയോ ചെയ്താൽ, രേഖാമൂലമുള്ള ഉത്തരവ് മൂലം സർക്കാരിന്, അങ്ങനെയുള്ള ആരോപണം അന്വേഷണത്തിനുവേണ്ടി ഓംബുഡ്സ്മാന് റഫർ ചെയ്യാവുന്നതും ഓംബുഡ്സ്മാൻ, അതു ഈ ആക്റ്റിൻ കീഴിൽ സമർപ്പിക്കപ്പെട്ട ഒരു പരാതിയായി കണക്കിലെടുത്ത് അന്വേഷിക്കേണ്ടതുമാകുന്നു.
(3) ഓംബുഡ്സ്മാന് ഒരു പരാതി ലഭിച്ചാൽ ആ സംഗതിയെ സംബന്ധിച്ച ഒരു സൂക്ഷ്മമാന്വേഷണം നടത്താവുന്നതും പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കിൽ ഒരു വിശദമായ അന്വേഷണം നടത്താവുന്നതുമാണ്.
(4) ഓംബുഡ്സ്മാന് താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച് അന്വേഷണം നടത്താവുന്നതല്ല, അതായത് :-
(എ) സർക്കാർ ഔപചാരികവും പരസ്യവുമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ള സംഗതിയെ സംബന്ധിച്ച്
(ബി) 271 എസ് വകുപ്പുപ്രകാരം രൂപീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ക്രൈടബ്യണലിൽ നിന്നും പരിഹാരം ലഭ്യമാകുന്ന സംഗതിയെ സംബന്ധിച്ച്
(സി) 1952-ലെ എൻക്വയറി കമ്മീഷൻ ആക്റ്റ് (1952-ലെ 60-ാം കേന്ദ്ര ആക്റ്റ്) അനുസരിച്ച് അന്വേഷണത്തിന് വിട്ടിട്ടുള്ള സംഗതിയെ സംബന്ധിച്ചോ ഒരു കോടതി മുമ്പാകെ നിലവിലുള്ള ഏതെങ്കിലും സംഗതിയെ സംബന്ധിച്ചോ,
(ഡി) ആരോപണ വിധേയമായ സംഗതി സംഭവിച്ച തീയതിക്കുശേഷം മുന്നു വർഷം കഴിഞ്ഞ് നൽകുന്ന ഏതെങ്കിലും പരാതി സംബന്ധിച്ച എന്നാൽ, നിശ്ചിത കാലയളവിനുള്ളിൽ പരാതി നൽകുവാൻ കഴിയാതെ പോയതിന് മതിയായ കാരണമുണ്ടെന്ന് പരാതിക്കാരൻ ബോദ്ധ്യപ്പെടുത്തുന്നപക്ഷം ഓംബുഡ്സ്മാന് പ്രസ്തുത പരാതി സ്വീകരിക്കാവുന്നതാണ്.
271 എൻ. അന്വേഷണ വിചാരണ.-(1) ഒരു സൂക്ഷ്മമാന്വേഷണത്തിനു ശേഷം,-
(എ) പരാതി സത്യവിരുദ്ധമോ കെട്ടിച്ചമച്ചതോ ആണെന്നോ ഉത്തമ വിശ്വാസത്തിൽ നൽകിയതല്ലന്നോ? അല്ലെങ്കിൽ
(ബി) നടപടി തുടങ്ങുന്നതിന് മതിയായ കാരണമില്ലെന്നോ; അല്ലെങ്കിൽ
(സി) പരാതിക്കാരന് മറ്റ് പരിഹാരമാർഗ്ഗങ്ങൾ ലഭ്യമാണെന്നോ അപ്രകാരം പരിഹാരം തേടുന്നതാണ് കേസിന്റെ സാഹചര്യം വച്ചു നോക്കുമ്പോൾ പരാതിക്കാരന് കൂടുതൽ മെച്ചമായി വരുന്നതെനോ, ഓംബുഡ്സ്മാന ബോദ്ധ്യപ്പെടുന്നപക്ഷം, ആ കാരണങ്ങൾ പറഞ്ഞ് അതിന്റെ തീരുമാനം രേഖപ്പെടുത്തിയശേഷം പരാതി നിരസിച്ച തീർപ്പാക്കാവുന്നതും അത് പരാതിക്കാരനെ അറിയിക്കാവുന്നതുമാണ്.
(2) ആരോപണ വിധേയനായ ആളിനോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ എതിരായി പ്രഥമദൃഷ്ട്യാ കേസ്സുണ്ടെന്ന് ഓംബുഡ്സ്മാന് അഭിപ്രായം ഉള്ളപക്ഷം അപ്രകാരം അതിന്റെ തീരുമാനങ്ങൾ രേഖപ്പെടുത്തേണ്ടതും നിർദ്ദിഷ്ട അന്വേഷണ വിചാരണയെപ്പറ്റി പരാതിക്കാരനും എതിർ കക്ഷിക്കും നോട്ടീസ് നൽകേണ്ടതുമാണ്.
(3) ഓംബുഡ്സ്മാന് ഈ ആക്റ്റിലെയും അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി സമയവും സ്ഥലവും തീരുമാനിച്ചുകൊണ്ട് അതിന്റെ നടപടിക്രമങ്ങൾ ക്രമീകരിക്കുവാനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.
(6) രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ ഒരു ലീഗൽ പ്രാക്ടീഷണർ മുഖേന പ്രതിനിധീകരിക്കപ്പെടുവാൻ ഒരു ഉത്തരവുമൂലം ഓംബുഡ്സ്മാൻ അനുവദിക്കാത്തപക്ഷം അതിന്റെ മുമ്പാകെയുള്ള യാതൊരു നടപടികളിലും ആളെ പ്രതിനിധീകരിക്കുവാൻ ലീഗൽ പ്രാക്ടീഷണറെ അനുവദിക്കാവുന്നതല്ല.
271 ഒ. നിലവിലുള്ള കേസുകൾ ഓംബുഡ്സ്മാനിലേക്ക് മാറ്റേണ്ടതാണെന്ന്.-(1) 1999-ലെ കേരള ലോക്സ് ആയുക്ത ആക്റ്റിലോ (1999-ലെ 8) മറ്റ് ഏതെങ്കിലും നിയമത്തിലോ എന്തു തന്നെ അടങ്ങിയിരുന്നാലും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ പ്രകാരം ഓംബുഡ്സ്മാൻ രൂപീകരിക്കുന്നതിന് മുൻപ് പ്രസ്തുത ആക്റ്റ് പ്രകാരം ഫയൽ ചെയ്തതും തീർപ്പാക്കാത്തതുമായ ഏതെങ്കിലും നടപടികൾ ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒരു പബ്ലിക്ക് സർവെന്റിനെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനേയോ സംബന്ധിക്കുന്നവയാണെങ്കിൽ അപ്രകാരമുള്ള നടപടികൾ സംബ ന്ധിച്ച എല്ലാ കേസുകളും ഓംബുഡ്സ്മാനിലേക്ക് കൈമാറ്റം ചെയ്യേണ്ടതും ഈ ആക്റ്റിലെ വ്യവ സ്ഥകൾ പ്രകാരം അവയിൽ ഓംബുഡ്സ്മാൻ തീരുമാനം എടുക്കേണ്ടതുമാണ്.
(2) ഓംബുഡ്സ്മാൻ രൂപീകരിക്കപ്പെട്ട തീയതിക്കു തൊട്ടുമുമ്പു വരെ സർക്കാരിന്റേയോ മറ്റ് ഏതെങ്കിലും അധികാര സ്ഥാനത്തിന്റെയോ മുമ്പാകെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ഏതെങ്കിലും വസ്തുവിന്റെ നഷ്ടത്തെയോ പാഴാക്കലിനെയോ ദുർവിനിയോഗത്തെയോ സംബന്ധിച്ച നിലവിലുള്ളതും തീർപ്പാക്കാത്തതുമായ എല്ലാ കേസുകളും ഓംബുഡ്സ്മാന് കൈമാറ്റം ചെയ്യേണ്ടതും ഓംബുഡ്സ്മാൻ ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അവ തീർപ്പാക്കേണ്ടതുമാണ്.
(3) ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ പ്രകാരം ഓംബുഡ്സ്മാൻ രൂപീകരിക്കപ്പെട്ട തീയതിയിലും അന്നുമുതൽക്കും ഈ അദ്ധ്യായത്തിൽ നിർവ്വചിച്ച പ്രകാരമുള്ള ഒരു പബ്ലിക്സ് സർവെന്റിനെതിരെ യാതൊരു പരാതിയും 1999-ലെ കേരള ലോക്സ് ആയുക്ത ആക്റ്റ് (1999-ലെ 8) പ്രകാരം രൂപീകരിച്ച ലോക്സ് ആയുക്തക്കോ ഉപ ലോകായുക്തക്കോ സ്വീകരിക്കുവാൻ അവകാശം ഇല്ലാതായി തീരുന്നതാണ്.
271 പി. കുറ്റവിചാരണ (പ്രോസികൃഷൻ) ആരംഭിക്കൽ.-(1) സൂക്ഷ്മ അന്വേഷണ ത്തിനോ അന്വേഷണ വിചാരണയ്ക്കക്കോ ശേഷം ആരോപണ വിധേയനായ ആളിനെതിരെ പ്രഥമ ദൃഷ്ട്യാ ഒരു ക്രിമിനൽ കുറ്റം ഉൾക്കൊള്ളുന്ന ഒരു കേസ്സുണ്ടെന്ന് ഓംബുഡ്സ്മാൻ കാണുന്നപക്ഷം, അതിന് പരാതിയും നിഗമനങ്ങളും പ്രോസികൃഷൻ ആരംഭിക്കുന്നതിനുള്ള ശുപാർശയോടുകൂടി തക്കതായ അധികാരസ്ഥന് അയച്ചുകൊടുക്കാവുന്നതാണ്.
(2) അപ്രകാരം പ്രോസികൃഷൻ ആരംഭിക്കാൻ ഉത്തരവാദപ്പെട്ട അധികാരസ്ഥൻ ആവശ്യമെങ്കിൽ വിശദമായ ഒരന്വേഷണം നടത്തേണ്ടതും കേസ് ചാർജ് ചെയ്യേണ്ടതുമാണ്.
271 ക്യ. പരാതികൾ തീർപ്പാക്കൽ.-(1) ഓംബുഡ്സ്മാൻ ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടാത്ത പരാതികൾ പരിഗണിച്ച് താഴെ പറയുംപ്രകാരം തീർപ്പു കൽപ്പിക്കാവുന്നതാണ്.-
(i) ഒരു പൗരന് നഷ്ടമോ സങ്കടമോ ഉണ്ടായ സംഗതിയിൽ നഷ്ടപരിഹാരം നൽകുക;
(ii) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഉണ്ടായ നഷ്ടം അതിന് ഉത്തരവാദിയായ ആളിൽ നിന്ന് ഈടാക്കാൻ ഉത്തരവിടുക,
(iii) നിഷ്ട്രക്രിയത്വംമൂലം ഉണ്ടായ കുറവ് നികത്തുവാനും കുറവ് പരിഹരിക്കുവാനും ഉത്തരവിടുക,
(iv) കുറ്റക്കാരിൽ നിന്നും നഷ്ടം ഈടാക്കാൻ ഉത്തരവിടുകയും അതു നടക്കാത്തപക്ഷം റവന്യൂ റിക്കവറി നടപടികൾ മുഖേന ഈടാക്കാൻ ഉത്തരവ് ഇടുകയും ചെയ്യുക;
(V) കേസ്സിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ആവശ്യമായ മറ്റു പരിഹാര മാർഗ്ഗങ്ങൾക്ക് ഉത്തരവിടുക.
(2) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണം സംബന്ധിച്ച നടപടി ക്രമങ്ങളിലോ കീഴവഴക്കങ്ങളിലോ പരാതിക്കിടയുണ്ടെന്ന് ഓംബുഡ്സ്മാന് തോന്നുകയാണെങ്കിൽ അതിന് അത്തരം പരാതികൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികളെ സംബന്ധിച്ച് സർക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ ശുപാർശകൾ നൽകാവുന്നതാണ്.
(3) ഓംബുഡ്സ്മാൻ വർഷംതോറും ഈ ആക്റ്റിൻ കീഴിലുള്ള അതിന്റെ കർത്തവ്യ നിർവ്വഹണത്തെ സംബന്ധിച്ച ഒരു വിശദ റിപ്പോർട്ട് സർക്കാരിന് നൽകേണ്ടതും സർക്കാർ ഒരു വിശദീകരണ മെമ്മോറാണ്ടത്തോടുകൂടി അത് നിയമസഭ മുമ്പാകെ വയ്ക്കക്കേണ്ടതുമാണ്.
271 ആർ. നിർണ്ണയിക്കപ്പെടേണ്ട നടപടിക്രമങ്ങൾ.-സർക്കാരിന് താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്, അതായത്:-
(i) (ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്ന ആളിന്റെയും ഓംബുഡ്സ്മാനിലെ) ജീവനക്കാരുടേയും സേവന വ്യവസ്ഥകൾ;
(ii) ഓംബുഡ്സ്മാൻ മുമ്പാകെ പരാതികൾ നൽകേണ്ട വിധവും സ്വമേധയായോ സംസ്ഥാന സർക്കാർ അയച്ചുതരുമ്പോഴോ കേസ്സുകൾ ഫയലിലെടുക്കുന്ന വിധവും;
(iii) സൂക്ഷ്മാന്വേഷണം നടത്തുന്ന വിധവും അതിന്റെ നടപടിക്രമങ്ങളും,
(iv) പ്രോസികൃഷൻ ആരംഭിക്കുന്നതിനായി തക്ക അധികാരസ്ഥാനത്തെ സമീപിക്കുന്നതിനുള്ള നടപടിക്രമം,
(v) അന്വേഷണ വിചാരണക്കിടയിൽ പാലിക്കേണ്ട നടപടിക്രമം, അത് കഴിയുന്നിടത്തോളം സമ്മറി പ്രോസീഡിംഗ്സ് ആയിരിക്കണം;
(v) ഓംബുഡ്സ്മാന്റെ ഉത്തരവ് നടപ്പാക്കുന്ന വിധവും അനന്തര നടപടികളും;
(vii) ഓംബുഡ്സ്മാൻ നൽകുന്ന പരാതിയുടെ ഫാറം,
(vii) നിർണ്ണയിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് സർക്കാരിന് തോന്നുന്ന മറ്റേതെങ്കിലും സംഗതി.
അദ്ധ്യായം XXV.സി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യുണൽ
271 എസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിൈൈ ടൈബ്യൂണലുകൾ രൂപീകരിക്കൽ.-(1) ഈ ആക്റ്റിന്റെ 276-ാം വകുപ്പു പ്രകാരവും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ 509-ാം വകുപ്പുപ്രകാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായി നൽകുന്ന അപ്പീലോ റിവിഷനോ പരിഗണിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി സർക്കാർ ഓരോ ജില്ലയ്ക്കുവേണ്ടിയോ ഒന്നിലധികം ജില്ലകൾക്കുവേണ്ടിയോ ഒരു ട്രൈബ്യൂണൽ രൂപീകരിക്കേണ്ടതാണ്.
(2) ഒരു ടൈബ്യൂണലിൽ, കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്സുമായി കൂടിയാലോചിച്ചശേഷം വിജ്ഞാപനംമൂലം, സർക്കാർ നിയമിക്കുന്ന ജില്ലാ ജഡ്ജിയുടെ പദവിയുള്ള ഒരു നീതിന്യായ വകുപ്പുദ്യോഗസ്ഥൻ ഉണ്ടായിരിക്കേണ്ടതാണ്.
(3) ക്രൈടബ്യണലിന, താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച് 1908-ലെ സിവിൽ നടപടി നിയമത്തി (1908-ലെV-ാം കേന്ദ്ര ആക്റ്റിൻകീഴിൽ ഒരു കേസ് വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിരിക്കുന്ന അതേ അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(എ) ഏതെങ്കിലും ആളെ വിളിച്ചുവരുത്തുകയും ഹാജരാകാൻ നിർദ്ദേശിക്കുകയും പ്രതിജ്ഞാവാചകം ചൊല്ലി വിസ്തരിക്കുകയും ചെയ്യുക;
(ബി) ഏതെങ്കിലും പ്രമാണമോ അല്ലെങ്കിൽ തെളിവായി ഹാജരാക്കാവുന്ന മറ്റേതെങ്കിലും വസ്തുവോ കണ്ടുപിടിക്കുവാനും ഹാജരാക്കുവാനും ആവശ്യപ്പെടുക;
(സി) സത്യവാങ്മൂലത്തിൻമേൽ തെളിവു ശേഖരിക്കുക;
(ഡി) ഏതെങ്കിലും പൊതു രേഖയോ അതിന്റെ പകർപ്പോ ഏതെങ്കിലും കോടതിയിൽ നിന്നോ ആഫീസിൽ നിന്നോ ആവശ്യപ്പെടുക
(ഇ) സാക്ഷികളെയോ പ്രമാണങ്ങളെ സംബന്ധിച്ചോ വിസ്തരിക്കുവാനായി കമ്മീഷനെ നിയമിക്കുക;
(4) ട്രൈബ്യൂണലിന്റെ മുമ്പാകെയുള്ള ഏതൊരു നടപടിയും ഇൻഡ്യൻ ശിക്ഷാനിയമത്തി (1860-ലെ 45-ാം കേന്ദ്ര ആക്റ്റിലെ 193-ഉം 228-ഉം വകുപ്പുകളുടെ അർത്ഥവ്യാപ്തിക്കുള്ളിലുള്ള ഒരു നീതിന്യായ നടപടിയായി കരുതപ്പെടേണ്ടതാണ്.
(5) സർക്കാർ തീരുമാനിക്കാവുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ക്രൈടബ്യൂണലിനെ സഹായിക്കേണ്ടതാണ്.
Notes
271 റ്റി. സർക്കാർ പരാമർശിക്കുന്ന സംഗതികളെ സംബന്ധിച്ച അഭിപ്രായം നൽകൽ.- തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഏതെങ്കിലും തീരുമാനത്തിന്റെ നിയമ സാധുതയെപ്പറ്റിയോ നിലനിൽപ്പിനെപറ്റിയോ സർക്കാരിൽനിന്നും ലഭിക്കുന്ന ഒരു പരാമർശത്തിൻമേൽ ട്രൈബ്യണൽ, ആവശ്യമെന്നു തോന്നുന്നപക്ഷം പ്രസിഡന്റിനോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ പറയാനുള്ളത് പറയാൻ ഒരസവരം കൊടുത്തശേഷം, അതിന്റെ അഭിപ്രായം സർക്കാരിന് നൽകേണ്ടതാണ്.
271 യു. നിർണ്ണയിക്കപ്പെടേണ്ട സംഗതികൾ.-സർക്കാരിന് താഴെ പറയുന്ന സംഗതികൾ നിർണ്ണയിക്കാവുന്നതാണ്, അതായത്:-
(എ) ട്രൈബ്യൂണലിന്റെ സേവന വ്യവസ്ഥകൾ;
(ബി) അപ്പീൽ പെറ്റീഷനോ റിവിഷൻ പെറ്റീഷനോ ഫയൽ ചെയ്യേണ്ടവിധം;
(സി) അപ്പീൽ പെറ്റീഷനോ, റിവിഷൻ പെറ്റീഷനോ വാദം കേൾക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമം,
(ഡി) ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ ഫലങ്ങൾ;
(ഇ) നിർണ്ണയിക്കേണ്ടതാണെന്ന് സർക്കാർ കരുതുന്ന മറ്റേതെങ്കിലും സംഗതി.
അദ്ധ്യായം XXVI
അനുപൂരക വ്യവസ്ഥകൾ
272. പൊതുവായ വഴികൾ, മാർക്കറ്റുകൾ, കിണറുകൾ, കുളങ്ങൾ മുതലായവയിൽ എല്ലാവർക്കും പ്രവേശനമുണ്ടായിരിക്കുന്നതാണെന്ന്-ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായതോ അത് പരിപാലിച്ചുപോരുന്നതോ ആയ എല്ലാവഴികളും മാർക്കറ്റുകളും കിണറുകളും കുളങ്ങളും
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ജലസംഭരണികളും നീർച്ചാലുകളും സകലർക്കും അവരുടെ ജാതിയോ മതമോ മറ്റു പരിഗണനകളോ കൂടാതെ തന്നെ ഉപയോഗിക്കുകയും അനുഭവിക്കുകയും ചെയ്യാവുന്നതാണ്.
272 എ. പൗരന്മാർക്കുള്ള അവകാശങ്ങൾപ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന്.-(1) ഓരോ പഞ്ചായത്തും, നിർണ്ണയിക്കപ്പെട്ട രീതിയിൽ പൗരന്മാർക്ക് പഞ്ചായത്ത് ലഭ്യമാക്കുന്ന വിവിധ ഇനം സേവനങ്ങളെയും അവയുടെ വ്യവസ്ഥകളെയും അവ ലഭ്യമാക്കുന്ന സമയപരിധിയേയും സംബ ന്ധിച്ച ഒരു രൂപരേഖ തയ്യാറാക്കി 'പൗരാവകാശരേഖ' എന്ന പേരിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
(2)'പൗരാവകാശരേഖ' കാലാകാലങ്ങളിൽ, അതായത്, വർഷത്തിലൊരിക്കൽ പുതുക്കുകയും കാലാനുസൃതമാക്കുകയും ചെയ്യേണ്ടതാണ്.)
273. ഫീസ് പിരിക്കുന്നതിന് കുത്തക നൽകാനുള്ള അധികാരം.-(1) ഈ ആക്സ്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ബൈലായോ പ്രകാരം പഞ്ചായത്തിന് ഈടാ ക്കാനുള്ള ഏതൊരു ഫീസിന്റെയും പിരിച്ചെടുക്കൽ ഒരു സമയത്ത് മൂന്ന് വർഷത്തിൽ കവിയാത്ത ഏതെങ്കിലും കാലയളവിൽ, പഞ്ചായത്ത് യുക്തമെന്ന് കരുതുന്ന ഉപാധികളിൻമേൽ, കുത്തകയ്ക്കു നൽകാൻ ആ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.
(2) ഈ ആക്റ്റ് പ്രകാരമോ അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ പഞ്ചായത്ത് പിരിക്കുന്ന നികുതികളും ചുങ്കങ്ങളും ഫീസും സർചാർജും പഞ്ചായത്ത് ഫണ്ടിലേക്ക് വരവവയ്ക്കുന്ന മറ്റ് തുകകളും ആയ എല്ലാ തുകകളും പൂർണ്ണ രൂപയിൽ ആയിരിക്കേണ്ടതാണ്.
വിശദീകരണം.-ഈ ആവശ്യത്തിലേക്കായി ഒരു രൂപയുടെ അംശത്തെ അടുത്ത ഉയർന്ന രൂപയുടെ മൊത്തം സംഖ്യയാക്കേണ്ടതാണ്.)
274 മുനിസിപ്പൽ നിയമങ്ങളിലേയോ അവയ്ക്കു കീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയോ വ്യവസ്ഥകൾ ബാധകമാക്കൽ.-(1) പഞ്ചായത്തിന്റെ അപേക്ഷയിൻമേലോ അല്ലാതെയോ സർക്കാരിന് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളെ സംബന്ധിച്ച് തൽസമയം പ്രാബല്യത്തിലിരിക്കുന്ന നിയമത്തിലേയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലേയോ ഏതെങ്കിലും വ്യവസ്ഥകൾ ഒരു പഞ്ചായത്ത് പ്രദേശത്തേക്കോ, അതിൽ പ്രത്യേകമായി പറയുന്ന ഏതെങ്കിലും സ്ഥല ത്തേക്കോ ബാധകമാക്കേണ്ടതാണെന്നും അവിടെ അത് പ്രാബല്യത്തിലിരിക്കേണ്ടതാണെന്നും ഗസറ്റ് വിജ്ഞാപനംമൂലം പ്രഖ്യാപിക്കാവുന്നതാണ്.
(2) അങ്ങനെ വിജ്ഞാപനം ചെയ്ത വ്യവസ്ഥകൾ, അവ പഞ്ചായത്ത് പ്രദേശത്തേക്കോ അതിൽ പ്രത്യേകമായി പറയുന്ന സ്ഥലത്തേക്കോ സ്വീകരിക്കുന്നതിന് ആവശ്യമാകാവുന്നതോ ഉചിതമാകാവുന്നതോ ആയ പ്രകാരം സാരാംശത്തെ ബാധിക്കാത്ത മാറ്റങ്ങളോടുകൂടി, വ്യാഖ്യാനിക്കപ്പെടേണ്ട താണ്.
275. അധികാരങ്ങൾ ഏൽപ്പിച്ചുകൊടുക്കലും മറ്റും.-(1) സർക്കാരിന്, ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരമൊഴികെ ഈ ആക്റ്റ മൂലം തങ്ങളിൽ, നിക്ഷിപ്തമായിട്ടുള്ള ഏതൊരു അധികാരവും ഏതെങ്കിലും പഞ്ചായത്തുപ്രദേശത്ത് ഏതെങ്കിലും പഞ്ചായത്തിനെ സംബന്ധിച്ചോ ഏതെങ്കിലും തരത്തിൽപ്പെട്ട പഞ്ചായത്തുകളേയും അല്ലെങ്കിൽ സകല പഞ്ചായത്തുകളെയും സംബന്ധിച്ചോ വിനിയോഗിക്കുന്നതിന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഗസറ്റ് വിജ്ഞാപനം മൂലം അധികാരപ്പെടുത്താവുന്നതും അതേ രീതിയിൽ ആ അധികാരപ്പെടുത്തൽ പിൻവലിക്കാവുന്നതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) സർക്കാരിന് ഓരോ ജില്ലയിലെയും ഏതെങ്കിലും പഞ്ചായത്തു സംബന്ധിച്ചോ, ഏതെങ്കിലും തരത്തിൽപ്പെട്ട പഞ്ചായത്തുകളെ സംബന്ധിച്ചോ, അഥവാ സകല പഞ്ചായത്തുകളെയും സംബന്ധിച്ചോ ഈ ആക്റ്റൂമൂലമോ അതിൻകീഴിലുണ്ടാക്കപ്പെട്ട ചട്ടങ്ങൾ പ്രകാരമോ നിക്ഷിപ്തമായ ഏതൊരു അധികാരവും വിനിയോഗിക്കുവാൻ അവരിൽ വിജ്ഞാപനംമൂലം ഏതെങ്കിലും ഉദ്യോഗസ്ഥനേയോ അധികാരപ്പെടുത്താവുന്നതും, അതേ രീതിയിൽ ആ അധികാരപ്പെടുത്തൽ പിൻവലി ക്കാവുന്നതുമാണ്.
(3) (1)-ാം ഉപവകുപ്പോ 2-ാം ഉപവകുപ്പോ പ്രകാരം ഏൽപ്പിച്ചു കൊടുത്ത ഏതെങ്കിലും അധികാരം വിനിയോഗിക്കുന്നത് വിജ്ഞാപനത്തിൽ നിർണ്ണയിച്ചേക്കാവുന്നതായ നിയന്ത്രണങ്ങൾക്കും ഉപാധികൾക്കും വിധേയമായിരിക്കേണ്ടതാണ്. അപ്രകാരം അധികാരപ്പെടുത്തപ്പെട്ട ഏതൊരാളുടെയും പ്രവൃത്തികളേയോ നടപടികളേയോ നിയന്ത്രിക്കുവാനും പുനഃപരിശോധന ചെയ്യുവാനും കൂടി സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്.
276. അപ്പിലും റിവിഷനും.-(1) 235 ഐ, 235 ജെ, 235 എൻ, 235 ഡബ്ലിയു. 235 എക്സ് എന്നീ വകുപ്പുകളൊഴികെയുള്ള ഈ ആക്റ്റിൻ കീഴിലേയോ, അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ട ങ്ങളിലേയോ ബൈലാകളിലേയോ റഗുലേഷനുകളിലേയോ വ്യവസ്ഥകളനുസരിച്ച നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച പ്രസിഡന്റോ, സെക്രട്ടറിയോ നൽകിയ നോട്ടീസിനോ പാസ്സാക്കിയ ഉത്തരവിനോ എടുത്ത നടപടിക്കോ എതിരെ പഞ്ചായത്തിൽ അപ്പീൽ നൽകാവുന്നതാണ്.
എന്നാൽ, നികുതി സംബന്ധിച്ച കാര്യങ്ങളെപ്പറ്റിയുള്ള അപ്പീൽ ഗ്രാമപഞ്ചായത്തിലെ ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയിൽ ഫയൽ ചെയ്യേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പിൻ കീഴിൽ ഫയൽ ചെയ്ത ഒരു അപ്പീൽ തീരുമാനമാകാതെ നിലനിൽക്കുമ്പോൾ പ്രസിഡന്റിന് അപേക്ഷ നൽകുകയാണെങ്കിൽ ഉത്തരവുമൂലം അപ്പീലിനാധാരമായ നോട്ടീസിന്റെയോ ഉത്തരവിന്റെയോ മറ്റ് നടപടികളുടെയോ പ്രവർത്തനം നിർത്തി വയ്ക്കാവുന്നതാണ്. ഉത്തരവ് പാസ്സാക്കിയ ഓരോ കേസും പ്രസിഡന്റ്, അപ്രകാരം ഉത്തരവ് പാസ്സാക്കാനുണ്ടായ കാരണങ്ങൾ സഹിതം പഞ്ചായത്തിന്റെ അടുത്ത സാധാരണ യോഗത്തിൽ പഞ്ചായത്തിന് റിപ്പോർട്ട് നൽകേണ്ടതും പഞ്ചായത്ത്, ആ ഉത്തരവ് ഭേദഗതിയോടുകൂടിയോ അല്ലാതെയോ സ്ഥിരപ്പെടുത്തു കയോ, പിൻവലിക്കുകയോ ചെയ്യേണ്ടതും അല്ലാത്തപക്ഷം അത് റദ്ദായിപോകുന്നതാണ്.
(3) (1)-ാം ഉപവകുപ്പ് പ്രകാരം ഫയൽചെയ്ത ഒരു അപ്പീൽ, അത് ലഭിച്ചശേഷം അറുപത് ദിവസത്തിനകം, പഞ്ചായത്തോ അല്ലെങ്കിൽ സ്റ്റാന്റിംഗ് കമ്മിറ്റിയോ അതിന് യുക്തമെന്ന് തോന്നുന്ന രീതിയിൽ തീർപ്പാക്കേണ്ടതാണ്.
(4)235 ഐ, 235 ജെ, 235 എൻ, 235 ഡബ്ലിയു. 235 എക്സ് എന്നീ വകുപ്പുകൾ പ്രകാരമുള്ള സെക്രട്ടറിയുടെ ഒരു നോട്ടീസിൻമേലോ ഉത്തരവിൻമേലോ നടപടിയിൻമേലോ ഉള്ള ഒരു അപ്പീൽ 271 എസ് വകുപ്പു പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി രൂപീകരിച്ച ട്രൈബ്യൂണ ലിൽ നൽകേണ്ടതും അതിന്, അപ്പീൽ നിലനിൽക്കുമ്പോൾ, അപേക്ഷയിൻമേൽ, ഒരുത്തരവുമൂലം പ്രസ്തുത നോട്ടീസിന്റെയോ ഉത്തരവിന്റെയോ നടപടിയുടെയോ പ്രവർത്തനം നിർത്തിവയ്ക്കാവുന്നതുമാണ്.
(5) പഞ്ചായത്ത് നൽകിയ ഏതെങ്കിലും നോട്ടീസിൻമേലോ പാസ്സാക്കിയ ഏതെങ്കിലും ഉത്തര വിൻമേലോ എടുത്ത ഏതെങ്കിലും നടപടിയിൻമേലോ ഉള്ള ഒരു അപ്പീലോ, ഏതെങ്കിലും അപ്പീലിൻമേൽ പഞ്ചായത്തോ സ്റ്റേറ്റന്റിംഗ് കമ്മിറ്റിയോ എടുത്ത ഒരു തീരുമാനത്തിൻമേലുള്ള ഒരു റിവിഷനോ 271 എസ് വകുപ്പുപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിന് നൽകേണ്ടതും, എന്നാൽ അപ്ര കാരമുള്ള അപ്പീലോ റിവിഷനോ താഴെ പറയുന്ന വിഷയങ്ങളെ സംബന്ധിച്ചും ഇതിലേക്കായി നിർണ്ണ യിക്കപ്പെട്ടേക്കാവുന്ന മറ്റ് വിഷയങ്ങളെ സംബന്ധിച്ചും മാത്രമായിരിക്കുന്നതാണ്, അതായത്.-
(എ.) നികുതിയോ, ഫീസോ, സെസ്സോ തിട്ടപ്പെടുത്തലും ആവശ്യപ്പെടലും പിരിക്കലും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) വ്യാപാരത്തിനും, ഫാക്ടറികൾക്കും, മാർക്കറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അനുവാദം നൽകലും ലൈസൻസ് നൽകലും,
(6) ഒരു അപ്പീലോ, റിവിഷനോ, നോട്ടീസിന്റെയോ ഉത്തരവിന്റെയോ, നടപടി എടുത്തതിന്റെയോ തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ നൽകേണ്ടതും അപ്രകാരമുള്ള അപ്പീലോ റിവിഷനോ, അതതുസംഗതിപോലെ അത് ലഭിച്ചശേഷം അറുപത് ദിവസത്തിനകം തീർപ്പാക്കേണ്ടതുമാണ്.
(7) ഡിമാന്റ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ള നികുതി നൽകാത്തപക്ഷം നികുതി ചുമത്തിയതിനെതിരെ അപ്പീലോ, റിവിഷനോ നൽകാവുന്നതല്ല,
(8) ഈ വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ട്രൈബ്യണൽ നിലവിൽ വരുന്ന തീയതിക്ക് മുമ്പ് ഏതെങ്കിലും അധികാരസ്ഥാനത്തിന്റെ മുമ്പാകെ ഫയൽ ചെയ്തിട്ടുള്ളതും തീർപ്പാക്കാതെ നിൽക്കുന്നതുമായ എല്ലാ അപ്പീലുകളും റിവിഷനുകളും അങ്ങനെയുള്ള അധികാരസ്ഥാനം ട്രൈബ്യണലിന് കൈമാറേണ്ടതാണ്.
277. പഞ്ചായത്തും ജില്ലാ കൗൺസിലും സംബന്ധിച്ച പരാമർശങ്ങൾ വ്യാഖ്യാനിക്കൽ.-(1) ഈ ആക്റ്റ് നടപ്പിൽ വരുന്ന സമയത്ത് സംസ്ഥാനത്ത് പ്രാബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിലോ, ബൈലായിലോ, റഗുലേഷനിലോ, വിജ്ഞാപനത്തിലോ പദ്ധതിയിലോ, ഫാറത്തിലോ, ഉത്തരവിലോ പഞ്ചായത്തിനെ സംബന്ധിച്ചു അടങ്ങിയിട്ടുള്ള ഏതൊരു പരാമർശവും
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ഈ ആക്റ്റൂ പ്രകാരം രൂപീകരിക്കുകയോ പുനർരൂപീകരിക്കുകയോ ചെയ്ത ഗ്രാമ പഞ്ചായത്തിനെപ്പറ്റിയുള്ള പരാമർശമായി കരുതേണ്ടതാണ്.
(2) ഈ ആക്റ്റ് നടപ്പിൽ വരുന്ന സമയത്ത് സംസ്ഥാനത്ത് പ്രാബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിലോ ചട്ടത്തിലോ ബൈലായിലോ റഗുലേഷനിലോ ”(വിജ്ഞാപനത്തിലോ) പദ്ധതിയിലോ, ഫാറത്തിലോ, ഉത്തരവിലോ, ഏതെങ്കിലും സൊസൈറ്റിയുടെ മെമ്മോറാണ്ടത്തിലും ആർട്ടി ക്കിൾസ് ഓഫ് അസോസിയേഷനിലുമോ, 1979-ലെ കേരള ജില്ലാ ഭരണ ആക്റ്റി (1980-ലെ 7-ാം ആക്റ്റിൻ കീഴിൽ രൂപീകരിച്ചിട്ടുള്ള ജില്ലാ കൗൺസിലിനെ സംബന്ധിച്ചു അടങ്ങിയിട്ടുള്ള ഏതൊരു പരാമർശവും, ഈ ആക്റ്റ് പ്രകാരം രൂപീകരിക്കുകയോ പുനർ രൂപീകരിക്കുകയോ ചെയ്ത ജില്ലാ പഞ്ചായത്തിനെപ്പറ്റിയുള്ള പരാമർശമായി കരുതേണ്ടതാണ്.
278. മറ്റ് നിയമങ്ങളും അവയ്ക്കുകീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിലും മറ്റും പ്രസിഡന്റിനെപ്പറ്റിയുള്ള പരാമർശങ്ങൾ.-(1) കേരള സംസ്ഥാനത്തു നിലവിലുള്ള ഏതെങ്കിലും നിയമത്തിലോ, അപ്രകാരമുള്ള നിയമത്തിൻകീഴിൽ പുറപ്പെടുവിച്ചതും, സംസ്ഥാനത്ത് നിലവിലിരി ക്കുന്നതുമായ ഏതെങ്കിലും വിജ്ഞാപനത്തിലോ, ഉത്തരവിലോ, പദ്ധതിയിലോ, ചട്ടത്തിലോ, ഫാറത്തിലോ ബൈലായിലോ പഞ്ചായത്തിന്റെ പ്രസിഡന്റിനെപ്പറ്റി അടങ്ങിയിട്ടുള്ള ഏതൊരു പരാമർശവും അതു പ്രസിഡന്റിന്റെ കാര്യനിർവ്വഹണ ചുമതലകളെ സംബന്ധിച്ചാണെങ്കിൽ, ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയെ സംബന്ധിച്ചുള്ള പരാമർശമായി വ്യാഖ്യാനിക്കേണ്ടതാകുന്നു.
(2) അങ്ങനെയുള്ള ഏതെങ്കിലും പരാമർശം പ്രസിഡന്റിന്റെ കാര്യനിർവ്വഹണ ചുമതലകളെ സംബന്ധിക്കുന്നതാണോ അല്ലയോ എന്നുള്ളതിനെപ്പറ്റി എന്തെങ്കിലും തർക്കം ഉണ്ടായാൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതാണ്.
279. ചില പുറംപോക്കുകളുടെ ഉപയോഗം ഗ്രാമപഞ്ചായത്ത് നിയന്ത്രിക്കണമെന്ന്.- (1) നിർണ്ണയിക്കപ്പെടാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി ഗ്രാമപഞ്ചായത്തിന്, സർക്കാരിന്റെ അധീനതയിലുള്ള മേച്ചിൽസ്ഥലങ്ങൾ, ശവം മറവു ചെയ്യുകയും ദഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ തുടങ്ങി സമൂഹത്തിന്റെ പൊതുഉപയോഗത്തിനു നീക്കിവച്ചിട്ടുള്ള ഭൂമിയുടെ ഉപയോഗം നിയന്ത്രിക്കാൻ അധികാരമുണ്ടായിരിക്കുന്നതാണ്. (2) ഗ്രാമപഞ്ചായത്തുമായി ആലോചിച്ചശേഷം വിജ്ഞാപനംമൂലം, സർക്കാരിനോ അവർ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ, (1)-ാം ഉപവകുപ്പിൽ പറയുന്ന ഏതെങ്കിലും പുറമ്പോക്കിനെ ഈ ആക്റ്റിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാവുന്നതും അപ്രകാരമുള്ള വിജ്ഞാപനം ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതുമാകുന്നു. (3) ഗ്രാമപഞ്ചായത്തിന് നിർണ്ണയിക്കപ്പെടാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേ യമായി, സർക്കാരിന്റെ അധീനതയിലുള്ള മറ്റേതെങ്കിലും പുറന്പോക്കിന്റെ ഉപയോഗം, അതിലേക്ക് സർക്കാർ ഉത്തരവുമൂലം ഗ്രാമപഞ്ചായത്തിനെ അധികാരപ്പെടുത്തിയിട്ടുള്ളപക്ഷം, നിയന്ത്രിക്കുന്നതിനുകൂടി അധികാരമുണ്ടായിരിക്കുന്നതാണ്.
(4) ഗ്രാമപഞ്ചായത്തിന്, നിർണ്ണയിക്കപ്പെടാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി, (1)-ാം ഉപവകുപ്പുപ്രകാരം ഏതു പുറമ്പോക്കിന്റെ ഉപയോഗമാണോ അത് നിയന്ത്രിക്കുന്നത്, ആ പുറമ്പോക്കിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാവുന്നതാണ്.
^[279.എ. ലൈസൻസ് കൂടാതെ പുറമ്പോക്ക് കൈവശപ്പെടുത്തൽ.-(1) പഞ്ചായ ത്തിന്റെ വകയായതോ അതിൽ നിക്ഷിപ്തമായതോ അതിന്റെ നിയന്ത്രണത്തിലുള്ളതോ ആയ ഏതെങ്കിലും ഭൂമി, അതിന്റെ മുൻകൂട്ടിയുള്ള അനുമതി കൂടാതെ ആരെങ്കിലും കൈവശം വയ്ക്കുകയാണെങ്കിൽ, അങ്ങനെ കൈവശം വച്ചത് സംബന്ധിച്ച് അതാതുകാലങ്ങളിൽ പിഴ എന്ന നിലയിൽ പഞ്ചായത്ത് ആവശ്യപ്പെടുന്ന ഒരു തുക, നിർണ്ണയിക്കപ്പെടാവുന്ന പരിധികൾക്ക് വിധേയമായി, കൊടുക്കുവാൻ അങ്ങനെ ഭൂമി കൈവശം വച്ചിട്ടുള്ള ആൾ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, ഈ ഉപവകുപ്പ് പ്രകാരം ഒരാളോട് ഏതെങ്കിലും തുക ആവശ്യപ്പെടുന്നതിനുമുമ്പ്, അങ്ങനെ ആവശ്യപ്പെടുന്നതിനെതിരെ കാരണം ബോധിപ്പിക്കുവാൻ അയാൾക്ക് ഒരവസരം നൽകേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഏതെങ്കിലും തുക കൊടുക്കുവാൻ ഒരാൾ വീഴ്ച വരുത്തുന്നപക്ഷം, സെക്രട്ടറിയുടെ അപേക്ഷയിന്മേൽ, പഞ്ചായത്ത് പ്രദേശത്തിനുമേൽ അധികാരിതയുള്ള മജിസ്ട്രേട്ടിന് ആ തുക കോടതി ചുമത്തിയ ഒരു പിഴ എന്നതുപോലെ അതേ വിധത്തിൽ വസൂലാക്കാവുന്നതാണ്.
(3) (എ) ഏതെങ്കിലും ഭൂമി അനധികൃതമായി കൈവശം വയ്ക്കുകയും, അങ്ങനെ കൈവശം വച്ചത് സംബന്ധിച്ച (1)-ാം ഉപവകുപ്പ് പ്രകാരം പിഴ കൊടുക്കാൻ ബാദ്ധ്യസ്ഥനായിരിക്കുകയും ചെയ്യുന്ന ഏതൊരാളെയും സെക്രട്ടറിക്ക് കൈയോടെ ഒഴിപ്പിക്കാവുന്നതും, ആ ഭൂമിയിൽ കൃഷി ചെയ്ത ഏതെങ്കിലും വിളയോ, മറ്റുൽപ്പന്നമോ കണ്ടുകെട്ടലിന് വിധേയമാകുന്നതും അതിൽ ഉണ്ടാക്കിയ ഏതെങ്കിലും കെട്ടിടമോ, എടുപ്പോ അഥവാ നിക്ഷേപിക്കപ്പെട്ട ഏതെങ്കിലും സാധനമോ ന്യായമെന്ന് സെക്രട്ടറി കരുതുന്ന രേഖാമൂലമായ നോട്ടീസ് നൽകിയശേഷവും അയാൾ നീക്കം ചെയ്യാത്തപക്ഷം കണ്ടുകെട്ടലിന് വിധേയമാകുന്നതും അപ്രകാരം കണ്ടുകെട്ടിയ ഏതൊരു വസ്തുവും പഞ്ചായത്ത് നിർദ്ദേശിക്കാവുന്ന നടപടിക്രമമനുസരിച്ച കയ്യൊഴിയേണ്ടതുമാണ്.
(ബി) ഏതെങ്കിലും ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ആൾക്കോ അയാളുടെ ഏജന്റിനോ നോട്ടീസ് ലഭിച്ചശേഷം, ന്യായമെന്ന് സെക്രട്ടറി കരുതുന്ന സമയത്തിനുള്ളിൽ ഭൂമി ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു നോട്ടീസ് അയയ്ക്കുകയും, അങ്ങനെയുള്ള നോട്ടീസ് അനുസരിച്ച് അയാൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, അത് ഒഴിഞ്ഞു കൊടുക്കുവാൻ വിസമ്മതിക്കുന്ന ഏത് ആളെയും നീക്കം ചെയ്യുകയോ അല്ലെങ്കിൽ നീക്കം ചെയ്യുവാൻ ഒരു കീഴുദ്യോഗസ്ഥനെ നിയോഗിക്കുകയോ ചെയ്യേണ്ടതും അങ്ങനെയുള്ള ഏതൊരാളെയും നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥനെ ആരെങ്കിലും എതിർക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ, സെക്രട്ടറിക്ക് ആ വസ്തുത കളക്ടർക്ക് റിപ്പോർട്ട് ചെയ്യാവുന്നതും, അങ്ങനെ ചെയ്താൽ കളക്ടർ ആ കേസ് സംബന്ധിച്ച സമ്മറി എൻക്വയറി നടത്തേണ്ടതും എതിർപ്പോ, തടസ്സമോ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ബോധ്യമാകുന്നപക്ഷം, പ്രസ്തുത ആളെ അറസ്റ്റ് ചെയ്യുവാൻ ഒരു വാറണ്ട് പുറപ്പെടുവിക്കാവുന്നതും, അയാൾ ഹാജരാകുമ്പോൾ നിർണ്ണയിക്കപ്പെടാവുന്ന ഫാറത്തിലുള്ള ഒരു വാറണ്ടോടുകൂടി അയാളെ, അങ്ങനെയുള്ള തടസ്സമോ, എതിർപ്പോ തുടരുന്നത് തടയുവാൻ ആവശ്യമായേക്കാവുന്നതും മുപ്പതു ദിവസത്തിൽ കവിയാത്തതുമായ കാലത്തേക്ക് തടവുശിക്ഷയ്ക്കായി സിവിൽ ജയിലിൽ അയയ്ക്കാവുന്നതുമാണ്.
എന്നാൽ, ഈ വകുപ്പ് പ്രകാരം അങ്ങനെ തടവുശിക്ഷയ്ക്ക് അയയ്ക്കപ്പെടുന്ന യാതൊരാളെയും അതേ വസ്തുതകൾ സംബന്ധിച്ച് 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമസംഹിതയിലെ (1860-ലെ 45-ാം കേന്ദ്രഅക്റ്റ്) 183,186, 188 എന്നീ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷാ നടപടി കൾക്ക് വിധേയനാക്കുവാൻ പാടില്ലാത്തതാണ്.)
280. വൈഷമ്യങ്ങൾ നീക്കുന്നതിനുള്ള അധികാരം.-(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ ആദ്യമായി നടപ്പിൽ വരുത്തുന്നതിലോ അല്ലെങ്കിൽ ഈ ആക്റ്റിന്റെ പ്രാരംഭത്തിനുശേഷം ഏതെ ങ്കിലും പഞ്ചായത്ത് ആദ്യമായി രൂപീകരിക്കുന്നതു സംബന്ധിച്ചോ എന്തെങ്കിലും വൈഷമ്യം നേരി ട്ടാൽ, ആ വൈഷമ്യം നീക്കംചെയ്യുന്നതിന് ആവശ്യമെന്ന് കാണുന്ന ഏതൊരു കാര്യവും സർക്കാരിന് സന്ദർഭം ആവശ്യപ്പെടുന്നതിനനുസരിച്ച, ഉത്തരവു മൂലം ചെയ്യാവുന്നതാണ്.
എന്നാൽ ഈ വകുപ്പുപ്രകാരമുള്ള യാതൊരുത്തരവും സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ആദ്യ രൂപീകരണ തീയതി മുതൽ ഒരു വർഷം കഴിഞ്ഞതിനുശേഷം പുറപ്പെടുവിക്കുവാൻ പാടില്ലാത്തതാകുന്നു.
(2)ഈ വകുപ്പിൻകീഴിൽ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും അതു പുറപ്പെടുവിച്ചശേഷം നിയമസഭ സമ്മേളനത്തിലായിരിക്കുന്നപക്ഷം പതിനാലു ദിവസങ്ങൾക്കകവും നിയമസഭ സമ്മേളനത്തിലല്ലാതിരിക്കുന്നപക്ഷം അതിന്റെ അടുത്ത സമ്മേളനത്തിലും നിയമസഭ മുൻപാകെ വയ്ക്കക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 281. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ.-(1) ഈ ആക്റ്റിൻ കീഴിൽ ആ ആൾ ഒരു കമ്പനിയാണെങ്കിൽ ഒരു കുറ്റം ചെയ്യുന്നു, ആ കുറ്റം ചെയ്ത സമയത്ത് കമ്പനിയുടെ കാര്യാദികൾ നടത്തുന്നതിനായി അതിന്റെ ചാർജ്ജ് വഹിക്കുകയും കമ്പനിയോട് ഉത്തരവാദപ്പെട്ടിരിക്കുകയും ചെയ്ത ഏതൊരാളും, ആ കമ്പനിയും, ആ കുറ്റം ചെയ്തതായി കരുതപ്പെടുന്നതും അതനുസരിച്ച് നടപടിയെടുത്തു ശിക്ഷിക്കപ്പെടുന്നതിന് വിധേയനോ വിധേയമോ ആയിരിക്കുന്നതുമാകുന്നു.
എന്നാൽ കുറ്റം ചെയ്തിട്ടുള്ളത് തന്റെ അറിവോടുകൂടിയല്ലന്നോ അഥവാ അങ്ങനെയുള്ള കുറ്റം ചെയ്യുന്നത് തടയുന്നതിനായി താൻ യഥാവിധി എല്ലാ ശ്രദ്ധയും ചെലുത്തിയിരുന്നുവെന്നോ അയാൾ തെളിയിക്കുകയാണെങ്കിൽ ഈ ഉപവകുപ്പിൽ അടങ്ങിയ യാതൊന്നും തന്നെ അങ്ങനെ യുള്ള യാതൊരാളെയും യാതൊരു ശിക്ഷയ്ക്കും വിധേയനാക്കുന്നതല്ല.
(2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റൂപ്രകാരമുള്ള ഒരു കുറ്റം ഒരു കമ്പനി ചെയ്തിരിക്കുകയും കമ്പനിയിലെ ഏതെങ്കിലും ഡയറക്ടറുടേയോ മാനേജരുടേയോ സെക്രട്ടറിയുടേയോ അഥവാ കമ്പനിയിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റേയോ സമ്മതത്തോടോ മൗനാനുവാദത്തോടോ അശ്രദ്ധ നിമിത്തമോ ആണ് ആ കുറ്റം ചെയ്തിട്ടുള്ളതെന്ന് തെളിയുകയും ചെയ്യുന്നതായാൽ പ്രസ്തുത ഡയറക്ടറോ മാനേജരോ സെക്രട്ടറിയോ അഥവാ മറ്റ് ഉദ്യോഗസ്ഥനോ കൂടി ആ കുറ്റം ചെയ്തതായി കരുതപ്പെടേണ്ടതും അതനുസരിച്ചുള്ള നടപടിയെടുക്കപ്പെടുന്നതിനും ശിക്ഷിക്കപ്പെടുന്നതിനും വിധേയനായിരിക്കുന്നതുമാകുന്നു.
വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കായി
(എ) "കമ്പനി" എന്നാൽ ഒരു ഏകാംഗീകൃത നികായമെന്നർത്ഥമാകുന്നതും അതിൽ ഒരു ഫേമോ ആളുകളുടെ മറ്റുസംഘടനയോ സംഘമോ, ഒരു സഹകരണസംഘമോ ഉൾപ്പെടുന്നതുമാകുന്നു
(ബി) ഒരു ഫേമിനെ സംബന്ധിച്ച "ഡയറക്ടർ" എന്നാൽ ഫേമിലെ ഒരു പങ്കാളി എന്നർത്ഥമാകുന്നു.
282. പഞ്ചായത്തുകൾ തമ്മിലുള്ള തർക്കങ്ങൾ തീർപ്പാക്കൽ.-(1)രണ്ടോ അതിലധികമോ ഗ്രാമ പഞ്ചായത്തുകൾ തമ്മിലോ അഥവാ, ഒരു ഗ്രാമപഞ്ചായത്തും ഒന്നോ അതിലധികമോ ബ്ലോക്കു പഞ്ചായത്തുകളും തമ്മിലോ അഥവാ, ഒരു ഗ്രാമ പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്തും തമ്മിലോ അഥവാ, ഒരു ജില്ലാ പഞ്ചായത്തും ഒന്നോ, അതിലധികമോ ബ്ലോക്കു പഞ്ചായത്തുകളും തമ്മിലോ അഥവാ, രണ്ടോ അതിലധികമോ ബ്ലോക്കു പഞ്ചായത്തുകൾ തമ്മിലോ അഥവാ, രണ്ടോ അതിലധികമോ ജില്ലാ പഞ്ചായത്തുകൾ തമ്മിലോ) ഈ ആക്റ്റിലേയോ മറ്റേതെങ്കിലും നിയമത്തിലേയോ വ്യവസ്ഥകൾ പ്രകാരം ഉണ്ടാകുന്ന ഏതെങ്കിലും കാര്യം സംബന്ധിച്ച ഒരു തർക്കം നില
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വിലിരിക്കുകയും, തർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള പഞ്ചായത്തുകൾ അവരുടെ സ്വന്തം അഭിപ്രായാനുസരണം സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സംഗതിയിൽ ഇതിനുവേണ്ടി സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവുമൂലം, സർക്കാർ അധികാരപ്പെടുത്തുന്ന ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് സ്വയം ആ തർക്കം ഒത്തുതീർപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കാവുന്നതും അത് അപ്രകാരം ഒത്തുതീർപ്പാക്കാൻ കഴിയാതെ വരുന്നെങ്കിൽ, ഒരു റിപ്പോർട്ട് സഹിതം തീരുമാനത്തിനായി സർക്കാരിലേക്ക് അയയ്ക്കാവുന്നതുമാകുന്നു.
(2) (1)-ാം ഉപവകുപ്പിൻ കീഴിലുള്ള സർക്കാരിന്റെ ഏതൊരു തീരുമാനവും, തർക്കത്തിൽ ഉൾപ്പെ ട്ടിട്ടുള്ള ഓരോ പഞ്ചായത്തുകൾക്കും ബാധകമാകുന്നതും ഏതെങ്കിലും നിയമ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാകുന്നു.
'[283. പട്ടികകൾ ഭേദപ്പെടുത്താൻ സർക്കാരിനുള്ള അധികാരം.-(1) ഈ ആക്റ്റിലെ ഒരു പട്ടികയിലെ ഉൾക്കുറിപ്പുകളിൽ സർക്കാരിന് ഗസറ്റ് വിജ്ഞാപനം മൂലം കൂട്ടിചേർക്കലുകൾ നടത്താവുന്നതാണ്.
(2)ഈ ആക്റ്റിലെ ഏതെങ്കിലും പട്ടികയോ അപ്രകാരമുള്ള പട്ടികയിലെ ഏതെങ്കിലും ഉൾക്കുറിപ്പോ, സംസ്ഥാന നിയമസഭ നിർമ്മിക്കുന്ന ഒരു നിയമത്തിന്റെ അധികാരമുപയോഗിച്ചല്ലാതെ വിട്ടുകളയുവാൻ പാടില്ലാത്തതാണ്.
284. റദ്ദാക്കലും ഒഴിവാക്കലും.-(1) ഈ വകുപ്പിൽ സന്ദർഭം മറ്റുവിധത്തിൽആവശ്യപ്പെടാത്തപക്ഷം-
(എ) 'നിശ്ചിതദിവസം' എന്നതിന് ഈ ആക്റ്റ് പ്രാബല്യത്തിൽ വന്ന തീയതി എന്നർത്ഥമാകുന്നു.
(ബി) 'നിലവിലുള്ള ഒരു പഞ്ചായത്ത് എന്നതിന് 1960-ലെ കേരള പഞ്ചായത്ത് ആക്റ്റ് (1960-ലെ 32) പ്രകാരം രൂപീകരിച്ചതോ രൂപീകരിച്ചതായി കണക്കാക്കപ്പെട്ടതോ നിശ്ചിതദിവസത്തിനു തൊട്ടുമുൻപു നിലവിലുള്ളതോ ആയ ഒരു പഞ്ചായത്ത് എന്നർത്ഥമാകുന്നതും അപ്രകാരം ഏതെങ്കിലും പഞ്ചായത്ത് ആദ്യമായി രൂപീകരിക്കുകയോ അഥവാ പുനർ രൂപീകരിക്കുകയോ അല്ലെങ്കിൽ പിരിച്ചുവിടുകയോ ചെയ്യപ്പെട്ടിട്ടുള്ളിടത്ത് അങ്ങനെയുള്ള പഞ്ചായത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനും നിയുക്തരായ അതിന്റെ സ്പെഷ്യൽ ആഫീസറോ, ഭരണനിർവ്വഹണ കമ്മിറ്റിയോ അതിന്റെ പ്രസിഡന്റോ അതിൽ ഉൾപ്പെടുന്നതുമാകുന്നു.
(സി) 'ജില്ലാകൗൺസിൽ' എന്നതിന് 1979-ലെ കേരള ജില്ലാഭരണ ആക്റ്റ് (1980-ലെ 7) 3-ാം വകുപ്പിൻ കീഴിൽ രൂപീകരിക്കപ്പെട്ടതും നിശ്ചിതദിവസത്തിന് തൊട്ടുമുൻപ്റ്റ് നിലവിലുള്ളതു മായ ഒരു ജില്ലാ കൗൺസിൽ എന്നർത്ഥമാകുന്നു;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ഡി)'പിൻതുടർച്ച പഞ്ചായത്ത് എന്നതിന് നിലവിലുള്ള പഞ്ചായത്തിന്റെ ഭൂദേശമുൾക്കൊള്ളുന്ന ഗ്രാമത്തിനുവേണ്ടി ഈ ആക്റ്റ് പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു.
(2) നിശ്ചിത ദിവസവും അന്നുമുതൽക്കും പ്രാബല്യത്തോടുകൂടി 1960-ലെ കേരള പഞ്ചായത്ത് ആക്റ്റും (1960-ലെ 32) 1979-ലെ കേരള ജില്ലാ ഭരണ ആക്റ്റും (1980-ലെ 7) 1994-ലെ കേരള തദ്ദേശാധികാര സ്ഥാനങ്ങൾ (രൂപീകരണവും വോട്ടർപട്ടിക തയ്യാറാക്കലും) ആക്റ്റി (1994-ലെ 4)ൽ പഞ്ചായത്തുകളെ സംബന്ധിച്ചുള്ള വ്യവസ്ഥകളും ഇതിനാൽ റദ്ദാക്കപ്പെടുന്നതും അതിനു താഴെപ്പറയുന്ന പരിണിതഫലങ്ങൾ ഉണ്ടായിരിക്കുന്നതുമാണ്, അതായത്.-
(എ.) നിലവിലുള്ള പഞ്ചായത്തിലോ നിശ്ചിത ദിവസത്തിന് തൊട്ട് മുൻപ് നിലവിലിരുന്ന ജില്ലാ കൗൺസിലിലോ നിക്ഷിപ്തമായ സ്ഥാവരവും ജംഗമവുമായ എല്ലാ വസ്തുവകകളും അവയിൻമേലുള്ള എല്ലാ തരത്തിലുള്ള അവകാശ ബന്ധങ്ങളും, നിശ്ചിത ദിവസത്തിനുമുൻപ് പ്രാബല്യ ത്തിലിരുന്നതോ നിലനിന്നിരുന്നതോ ആയ ഏതെങ്കിലും ആളിന്റെയോ നികായത്തിന്റെയോ അധികാരസ്ഥാനത്തിന്റെയോ എല്ലാ പരിമിതികൾക്കും വ്യവസ്ഥകൾക്കും അവകാശങ്ങൾക്കും അല്ലെങ്കിൽ അവകാശ ബന്ധങ്ങൾക്കും വിധേയമായി, അതതുസംഗതിപോലെ, പിൻതുടർച്ച പഞ്ചായത്തിലേക്കോ സർക്കാരിലേക്കോ, അതതു സംഗതിപോലെ, കൈമാറ്റം ചെയ്യപ്പെ്ട്ടതായി കരുതപ്പെടേണ്ടതും അതിൽ നിക്ഷിപ്തമാകുന്നതുമാണ്;
(ബി) അതതുസംഗതിപോലെ, നിലവിലുള്ള ഒരു പഞ്ചായത്തിന്റെയോ ജില്ലാ കൗൺസിലിന്റെയോ എല്ലാ അവകാശങ്ങളും, ബാദ്ധ്യതകളും കടപ്പാടുകളും അതതുസംഗതിപോലെ, ഒരു പിൻതുടർച്ചാ പഞ്ചായത്തിന്റെയോ സർക്കാരിന്റേയോ, അവകാശങ്ങളും, ബാദ്ധ്യതകളും കടപ്പാടുകളു മായി കരുതപ്പെടേണ്ടതാണ്;
(സി) അതതുസംഗതിപോലെ, 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻകീഴിൽ നിലവിലുള്ള പഞ്ചായത്തിലേക്കോ അഥവാ 1979-ലെ കേരള ജില്ലാഭരണ ആക്റ്റിൻകീഴിലുള്ള ജില്ലാ കൗൺസി ലിലേക്കോ, ഏതെങ്കിലും നിയമത്തിൻകീഴിലോ ഉത്തരവ് പ്രകാരമോ കൈമാറ്റം ചെയ്യപ്പെട്ട ഏതെ ങ്കിലും ചുമതലയോ, പദ്ധതിയോ, പ്രോജക്ടോ, പ്ലാനോ, പണിയോ ഈ ആക്റ്റിൻ കീഴിൽ അതത് സംഗതിപോലെ, പിൻതുടർച്ചാ പഞ്ചായത്തിലേക്കോ, സർക്കാരിലേക്കോ കൈമാറ്റം ചെയ്യപ്പെട്ടതായി കരുതപ്പെടേണ്ടതാണ്;
(ഡി) ഏതെങ്കിലും നികുതിയോ, ചുങ്കമോ, ഫീസോ, സർച്ചാർജോ ആയോ മറ്റേതെങ്കിലും കണക്കിലോ നിലവിലുള്ള ഒരു പഞ്ചായത്തിലേക്കടയ്ക്കക്കേണ്ടതായ എല്ലാ തുകകളും, പിൻതുടർച്ചാ പഞ്ചായത്തുകൾക്ക് ഈടാക്കാവുന്നതും, അപ്രകാരമുള്ള ഈടാക്കലിന്റെ ആവശ്യത്തിലേക്ക്, നിശ്ചിത ദിവസത്തിനുമുമ്പ് നിലവിലുള്ള ഏതെങ്കിലും പഞ്ചായത്തിനോ അതിന്റെ ഏതെങ്കിലും അധികാ രിക്കോ എടുക്കുന്നതിനോ ആരംഭിക്കുന്നതിനോ അവകാശമുണ്ടായിരുന്ന ഏതെങ്കിലും പ്രവൃത്തിയോ നടപടിയോ എടുക്കുവാനോ ആരംഭിക്കുവാനോ പിൻതുടർച്ചാ പഞ്ചായത്തിന് അധികാരമുണ്ടായിരി ക്കുന്നതാണ്;
(ഇ) 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻകീഴിൽ രൂപീകരിക്കപ്പെട്ട പഞ്ചായത്ത് നിധി യിലെ ചെലവഴിക്കാത്ത നീക്കിയിരുപ്പുതുകയും നിലവിലുള്ള പഞ്ചായത്തിനു കിട്ടാനുള്ളതായ എല്ലാ തുകകളും, അല്ലെങ്കിൽ 1979-ലെ കേരള ജില്ലാഭരണ ആക്റ്റിൻ കീഴിൽ രൂപീകരിക്കപ്പെട്ട ജില്ലാ കൗൺസിൽ നിധിയിലെ ചെലവഴിക്കാത്ത നീക്കിയിരുപ്പു തുകയും ജില്ലാകൗൺസിലിന് കിട്ടാനുള്ളതായ എല്ലാ തുകകളും, അതതുസംഗതിപോലെ, ഈ ആക്റ്റിൻ കീഴിൽ രൂപീകരിക്കപ്പെട്ട ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഫണ്ടിന്റെയും സർക്കാരിന്റെയും ഭാഗമാകുന്നതും അതിലേക്ക് നല്കേണ്ടതും അഥവാ സർക്കാരിലേക്ക് അടയ്ക്കക്കേണ്ടതുമാണ്;
(എഫ്) നിലവിലുള്ള ഒരു പഞ്ചായത്തുമായി ഉണ്ടാക്കിയതോ അഥവാ നിലവിലുള്ള പഞ്ചായത്ത് സ്വന്തം നിലയിലോ അതിനുവേണ്ടിയോ, അല്ലെങ്കിൽ ജില്ലാകൗൺസിലിനുവേണ്ടിന്റോ ഉണ്ടാക്കിയതായ എല്ലാ കരാറുകളും, ഒപ്പിട്ടു പുർത്തീകരിച്ച എല്ലാ പ്രമാണങ്ങളും, ഒരു പിൻതുടർച്ചാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ പഞ്ചായത്ത് സ്വന്തം നിലയിലോ അതിനുവേണ്ടിയോ അല്ലെങ്കിൽ സർക്കാരിനു വേണ്ടിയോ ഉണ്ടാക്കിയതായോ ഒപ്പിട്ടു പൂർത്തീകരിച്ചതായോ കരുതപ്പെടേണ്ടതും അവയ്ക്ക് അപ്രകാരം പ്രാബല്യം ഉണ്ടായിരിക്കുന്നതുമാണ്;
(ജി) 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻകീഴിലോ നിലവിലുള്ള പഞ്ചായത്തിന്റെയോ നിലവിലുള്ള പഞ്ചായത്തിന്റെ ഏതെങ്കിലും അധികാരിയുടെയോ 1979-ലെ കേരള ജില്ലാഭരണ ആക്റ്റിൻകീഴിലുള്ള ജില്ലാ കൗൺസിലിന്റേയോ, ജില്ലാ കൗൺസിലിന്റെ ഏതെങ്കിലും അധികാരിയുടേയോ മുമ്പാകെയോ നിശ്ചിത ദിവസത്തിനു തൊട്ടുമുമ്പ് തീർപ്പാക്കാതെ കിടക്കുന്ന എല്ലാ നടപടിക്രമങ്ങളും സംഗതികളും, അതതുസംഗതിപോലെ, പിന്തുടർച്ചാ പഞ്ചായത്തിന്റേയോ പിന്തുടർച്ചാ പഞ്ചായത്ത് നിർദ്ദേശിക്കുന്ന പ്രകാരമുള്ള അധികാരിയുടേയോ സർക്കാരിന്റേയോ സർക്കാർ നിർദ്ദേശിക്കാവുന്ന പ്രകാരമുള്ള അധികാരിയുടെയോ മുമ്പാകെ ബോധിപ്പിക്കപ്പെട്ടതും തീർപ്പാകാതെ കിടക്കുന്നതുമായി കരുതപ്പെടേണ്ടതാണ്;
(എച്ച്) നിശ്ചിത ദിവസം ഒരു നിലവിലുള്ള പഞ്ചായത്തോ ജില്ലാ കൗൺസിലോ കക്ഷിയാ യിട്ടുള്ളതും, തീരുമാനമാകാതെ കിടക്കുന്നതും ആയ എല്ലാ വ്യവഹാരങ്ങളിലും നിയമനടപടിക ളിലും, അതത് സംഗതിപോലെ, പിന്തുടർച്ചാ പഞ്ചായത്തോ സർക്കാരോ അതിലേക്കായി പകരം ചേർക്കപ്പെട്ടതായി കരുതപ്പെടേണ്ടതാണ്;
(ഐ) 1960-ലെ കേരള പഞ്ചായത്ത് ആക്റ്റ് പ്രകാരമുള്ള ഒരു നിലവിലുള്ള പഞ്ചായത്തിന്റെ പഞ്ചായത്തു പ്രദേശത്തെ സംബന്ധിച്ച് ഉണ്ടാക്കിയതോ പുറപ്പെടുവിച്ചതോ ചുമത്തിയതോ നല്കിയതോ ആയതും നിശ്ചിത ദിവസത്തിനു തൊട്ടുമുമ്പ് പ്രാബല്യത്തിലുള്ളതും ആയ ഏതെങ്കിലും നിയമനമോ, വിജ്ഞാപനമോ, നോട്ടീസോ, നികുതിയോ, ഫീസോ, ഉത്തരവോ, പദ്ധതിയോ, ലൈസൻസോ, അനുമതിയോ, ചട്ടമോ, ബൈലായോ, റെഗുലേഷനോ, ഫാറമോ, അത് ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തിടത്തോളം, ഈ ആക്റ്റിൻ കീഴിലെ പിന്തുടർച്ചാ പഞ്ചായത്തിന്റെ ബന്ധപ്പെട്ട പഞ്ചായത്ത് പ്രദേശത്തെ സംബന്ധിച്ച ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയതോ പുറപ്പെടുവിച്ചതോ ചുമത്തിയതോ നൽകിയതോ ആയിരുന്നാലെന്നതുപോലെ, ഏതെങ്കിലും നിയമനമോ, വിജ്ഞാപനമോ നോട്ടീസോ, നികുതിയോ, ഫീസോ, ഉത്തരവോ, പദ്ധതിയോ, ലൈസൻസോ, അനുമതിയോ, ചട്ടമോ, ബൈലായോ, റെഗുലേഷനോ, ഫാറമോ പ്രകാരം അതു ലംഘിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതുവരെ, പ്രാബല്യത്തിൽ തുടരുന്നതാണ്;
(ജെ) 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻ കീഴിൽ നിലവിലുള്ള ഒരു പഞ്ചായത്തിനെ സംബന്ധിച്ച് ഉണ്ടാക്കിയതോ നിയമസാധുത്വം നല്കപ്പെട്ടതോ ആയതും നിശ്ചിതദിവസത്തിന് തൊട്ടു മുമ്പ് നിലവിലുള്ളതും പ്രാബല്യത്തിലുള്ളതും ആയ എല്ലാ ബജറ്റ് എസ്റ്റിമേറ്റുകളും, നികുതി നിർണ്ണ യവും, നികുതി നിർണ്ണയലിസ്റ്റും, മൂല്യ നിർണ്ണയവും, അളവുകളും, അവ ഈ ആക്റ്റിലെ വ്യവസ്ഥ കൾക്ക് വിരുദ്ധമല്ലാത്തിടത്തോളം പിന്തുടർച്ചാവകാശ പഞ്ചായത്ത് ഉണ്ടാക്കിയതോ നിയമസാധുത്വം നൽകിയതോ ആയി കരുതപ്പെടേണ്ടതാണ്;
(കെ) നിശ്ചിത ദിവസത്തിന് തൊട്ടുമുമ്പ് ഒരു നിലവിലുള്ള പഞ്ചായത്തിന്റെ നിയമനത്തിലുള്ള എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും, ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, പിന്തുടർച്ചാ പഞ്ചായത്തിന്റെ സേവനത്തിലേക്ക് മാറ്റപ്പെട്ടതായി കരുതപ്പെടേണ്ടതാണ്;
(എൽ) നിശ്ചയിച്ച തീയതിക്ക് തൊട്ടുമുമ്പ് ഒരു ജില്ലാ കൗൺസിലിന്റെ നിയമനത്തിലുള്ള ലേക്കായി പുറപ്പെടുവിക്കുന്ന സാമാന്യമോ പ്രത്യേകമോ, ആയ ഉത്തരവ് പ്രകാരം മാറ്റപ്പെടുന്നതാണ്.
(എം) 1979-ലെ കേരള ജില്ലാ ഭരണ ആക്റ്റ് 102-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും നിയമങ്ങളിൽ ഉൾക്കൊണ്ടിട്ടുള്ളതും നിശ്ചിത ദിവസം പ്രാബല്യത്തിലുള്ളതുമായ ഒരു ജില്ലാ കൗൺസിലിനെയോ, ജില്ലാ കൗൺസിൽ സെക്രട്ടറിയേയോ സംബന്ധിച്ച ഏതെങ്കിലും പരാമർശം, അതതു സംഗതിപോലെ, ഈ ആക്റ്റ് പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ജില്ലാ പഞ്ചായത്തിനെയോ ജില്ലാ പഞ്ചായത്തിന്റെ സെക്രട്ടറിയോ സംബന്ധിച്ച ഒരു പരാമർശമായി കരുതപ്പെടേണ്ടതും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എൻ) ഒരു പഞ്ചായത്തിനെ സംബന്ധിച്ച് 1994-ലെ കേരള തദ്ദേശാധികാരസ്ഥാനങ്ങൾ (രൂപീകരണവും വോട്ടർ പട്ടിക തയ്യാറാക്കലും) ആക്റ്റ് (1994-ലെ 4) പ്രകാരം ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ, ഈ ആക്റ്റ് 1993 നവംബർ 1-ാം തീയതി പ്രാബല്യ ത്തിൽ വന്നിരുന്നാലെന്നപോലെ ഈ ആക്റ്റിലെ ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ്;
(ഒ) 1994-ലെ കേരള തദ്ദേശാധികാര സ്ഥാനങ്ങൾ (രൂപീകരണവും വോട്ടർ പട്ടിക തയ്യാറാ ക്കലും) ആക്റ്റ് പ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച്, അത് നിലവിലുള്ള പഞ്ചായത്തിന്റെ ഭൂപ്രദേശമുൾക്കൊള്ളുന്ന ഗ്രാമത്തിനോ ഗ്രാമങ്ങൾക്കോ വേണ്ടിയുള്ളതാണെങ്കിൽ, നിലവിലുള്ള പഞ്ചായത്തിലെ നിയുക്തരായ അതിന്റെ സ്പെഷ്യൽ ആഫീസറോ, ഭരണ നിർവ്വ ഹണ കമ്മിറ്റിയോ അതിന്റെ പ്രസിഡന്റോ, ഈ ആക്റ്റ് പ്രകാരം നിയമിക്കപ്പെട്ടവരായി കണക്കാ ക്കേണ്ടതും അവരുടെ നിലവിലുള്ള കാലാവധി തീരുന്നവരേയോ അങ്ങനെയുള്ള ഗ്രാമപഞ്ചായത്തിന്റെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ ഈ ആക്റ്റ് പ്രകാരം സ്ഥാനമേൽക്കുന്നതുവരെയോ അതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരേക്ക് അങ്ങനെയുള്ള സ്പെഷ്യൽ ആഫീസർക്കോ ഭരണനിർവ്വഹണ കമ്മിറ്റിക്കോ തുടരാവുന്നതാണ്.
285. പരിവർത്തനകാലത്തേയ്ക്കുള്ള വ്യവസ്ഥകൾ.-1992-ലെ 73-ാം ഭരണഘടനാ (ഭേദഗതി) നിയമം ഒഴികെ, തൽസമയം പ്രാബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിൽ, എന്തു തന്നെ അടങ്ങിയിരുന്നാലും, 1960-ലെ കേരള പഞ്ചായത്ത് ആക്റ്റ് പ്രകാരം രൂപീകരിച്ചതോ രൂപീക രിച്ചതായി കരുതപ്പെടുന്നതോ ആയ ഒരു പഞ്ചായത്തിലെ അംഗങ്ങളുടെ 1993 ആഗസ്റ്റ് 9-ാം തീയതി അവസാനിച്ച ഔദ്യോഗിക കാലാവധി ഈ ആക്റ്റ് പ്രകാരം ആദ്യമായി (1992-ലെ ഭരണഘടന (73-ാം ഭേദഗതി) ആക്റ്റ് പ്രാബല്യത്തിൽ വന്നശേഷം ഒരു വർഷത്തിനകം) സമാനമായി ഒരു ഗ്രാമ പഞ്ചായത്ത് യഥാവിധി രൂപീകരിക്കപ്പെടുന്നതുവരെ, നീട്ടിക്കൊടുത്തതായി കരുതപ്പെടേണ്ടതും, അത നുസരിച്ച് 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിനാലോ അതിൻകീഴിലോ നല്കപ്പെട്ട അധികാരങ്ങളും ചുമതലകളും വിനിയോഗിച്ചോ വിനിയോഗിക്കാനുദ്ദേശിച്ചുകൊണ്ടോ സർക്കാരോ, പ്രസ്തുത പഞ്ചായത്തുകളോ ഏതെങ്കിലും ആളോ അധികാരസ്ഥനോ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ മേല്പറഞ്ഞ പഞ്ചായത്തുകളിലെ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി അവസാനിച്ചുവെന്ന കാരണത്താൽ മാത്രം അസാധുവായോ, ഏതെങ്കിലും സമയത്ത് അസാധുവായിരുന്നതായോ കരുതപ്പെടാൻ പാടില്ലാത്തതുമാണ്.
ഒന്നാം പട്ടിക
സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിനുള്ള ഫാറം
[29 (ഇ) വകുപ്പ് നോക്കുക
................................ ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തിലെ ...-ാം നമ്പർ നിയോജ കമണ്ഡലത്തിൽ നിന്നും ഒരംഗമാകാൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന....................... എന്ന ഞാൻ നിയമാനുസരണം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് '(യഥാർത്ഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇൻഡ്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും) തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഭയാശങ്കകൂടാതെയും മമതയോ വിദേഷമോ കൂടാ തെയും എന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവ് പ്രയോജനപ്പെടുത്തിയും നിർവ്വഹിക്കുമെന്നും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ/ദൃഢപ്ര തിജ്ഞ ചെയ്യുന്നു.
രണ്ടാം പട്ടിക
സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിനുള്ള ഫാറം
(152 (1)-ഉം 153 (12)-ഉം വകുപ്പുകൾ നോക്കുക
.............................. ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തിലെ മെമ്പറായി / പ്രസിഡന്റായി / വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട............................... എന്ന ഞാൻ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ നിയമാനുസരണം നടപ്പാക്കിയ ഇൻഡ്യൻ ഭരണഘടനയോട് “(യഥാർത്ഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇൻഡ്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും ഭയാശങ്ക കൂടാതെയും മമതയോ വിദേഷമോ കൂടാതെയും ഞാൻ എന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവു പ്രയോജനപ്പെടുത്തിയും നിർവ്വഹിക്കു മെന്ന് ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യുന്നു.
മുന്നാം പട്ടിക
(166-ാം വകുപ്പ് (1)-ാം ഉപവകുപ്പ് കാണുക)
ഗ്രാമ പഞ്ചായത്തുകളുടെ ചുമതലകൾ
എ. അനിവാര്യ ചുമതലകൾ
1.കെട്ടിട നിർമ്മാണം നിയന്ത്രിക്കുക.
2.പൊതുസ്ഥലങ്ങൾ കയ്യേറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കുക.
3.പരമ്പരാഗത കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക.
4.കുളങ്ങളും മറ്റു ജലസംഭരണികളും സംരക്ഷിക്കുക.
5.ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള ജലമാർഗ്ഗങ്ങളും കനാലുകളും പരിരക്ഷിക്കുക.
6.ഖരമാലിന്യങ്ങൾ ശേഖരിക്കുകയും കയ്യൊഴിയുകയും ചെയ്യുക, ദ്രവമാലിന്യം നീക്കം ചെയ്യുന്നത് ക്രമീകരിക്കുക.
7.പേമാരിമൂലമുണ്ടാകുന്ന വെള്ളം ഒഴുക്കിക്കളയുക.
8. പരിസ്ഥിതി ആരോഗ്യരക്ഷകമാക്കി സംരക്ഷിക്കുക.
9.പൊതുമാർക്കറ്റുകൾ പരിപാലിക്കുക.
10.സാംക്രമിക രോഗവാഹികളെ നിയന്ത്രിക്കുക.
11. മൃഗങ്ങളുടെ കശാപ്പ, മാംസം, മൽസ്യം, എളുപ്പത്തിൽ കേടുവരുന്ന മറ്റ് ഭക്ഷ്യവസ്തതു ക്കൾ എന്നിവയുടെ വിൽപ്പന മുതലായവ നിയന്ത്രിക്കുക.
12ഭക്ഷണശാലകളെ നിയന്ത്രിക്കുക.
13.ഭക്ഷണത്തിൽ മായം ചേർക്കുന്നത് തടയുക.
14.റോഡുകളും മറ്റു പൊതു മുതലുകളും സംരക്ഷിക്കുക.
15.തെരുവു വിളക്കുകൾ കത്തിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുക.
16.രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുക.
17. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ദേശീയ തലത്തിലും സംസ്ഥാനതല ത്തിലുമുള്ള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുക.
18. ശവപ്പറമ്പുകളും ശ്മശാനങ്ങളും സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
19.അപകടകരവും അസഹ്യകരവുമായ വ്യാപാരങ്ങൾക്ക് ലൈസൻസ് നൽകുക
20. ജനനവും മരണവും രജിസ്റ്റർ ചെയ്യുക.
21.കുളിക്കടവുകളും അലക്കുകടവുകളും സ്ഥാപിക്കുക.
22.കടത്തുകൾ ഏർപ്പെടുത്തുക.
23 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള താവളങ്ങൾ ഏർപ്പെടുത്തുക.
24.യാത്രക്കാർക്കായി വെയ്ക്കറ്റിംഗ് ഷെസ്സുകൾ നിർമ്മിക്കുക.
25. പൊതു സ്ഥലങ്ങളിൽ മുതപ്പുരയും കക്കുസും കുളിസ്ഥലങ്ങളും ഏർപ്പെടുത്തുക.
26.മേളകളുടെയും ഉത്സവങ്ങളുടെയും നടത്തിപ്പ് ക്രമീകരിക്കുക.
27.വളർത്തുനായ്ക്കുക്കൾക്ക് ലൈസൻസ് നൽകുകയും അലഞ്ഞു നടക്കുന്ന നായ്ക്കളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുക.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ബി. പൊതുവായ ചുമതലകൾ
1.അവശ്യ സ്ഥിതിവിവരകണക്കുകൾ ശേഖരിക്കുകയും കാലാനുസൃതമാക്കുകയും ചെയ്യുക.
2.സ്വാശ്രയ പ്രവർത്തകരെ സംഘടിപ്പിക്കുകയും കൂട്ടായ പ്രവർത്തനങ്ങളിൽ ഭാഗഭാക്കു കളാക്കുകയും ചെയ്യുക.
3. മിതവ്യയം ശീലിക്കുന്നതിന് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുക.
4.മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, സ്ത്രീധനം, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കൽ തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ ബോധവൽക്കരണം നടത്തുക.
5. വികസനത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുക.
6.പ്രകൃതിക്ഷോഭമുണ്ടാകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
7.പരിസ്ഥിതി സംബന്ധിച്ച ബോധവൽക്കരണം നടത്തുകയും അതിന്റെ ഉന്നമനത്തിനായി പ്രാദേശിക പ്രവർത്തന പരിപാടികൾക്ക് പ്രേരണ നൽകുകയും ചെയ്യുക.
8.സഹകരണ മേഖല വികസിപ്പിക്കുക.
9.സാമുദായിക ഐക്യം മെച്ചപ്പെടുത്തുക.
10.വികസനാവശ്യങ്ങൾക്ക് ഭൂമി സൗജന്യമായി വിട്ടുകൊടുക്കുന്നതുൾപ്പെടെ പണമായോ വസ്തുക്കളായോ പ്രാദേശികമായി വിഭവസമാഹരണം നടത്തുക.
11.ദുർബല വിഭാഗങ്ങൾക്കിടയിൽ നിയമ ബോധവൽക്കരണം പ്രചരിപ്പിക്കുക.
12.സാമ്പത്തിക കുറ്റങ്ങൾക്കെതിരെ പ്രചാരണം നടത്തുക.
13.പാവപ്പെട്ടവരെ കേന്ദ്രീകരിച്ച് അയൽ കൂട്ടങ്ങളും സ്വാശ്രയ സംഘങ്ങളും രൂപീകരിക്കുക.
14.പൗരധർമ്മത്തെപ്പറ്റി ബോധവൽക്കരണം നടത്തുക.
സി. മേഖലാടിസ്ഥാനത്തിലുള്ള ചുമതലകൾ
l. കൃഷി
1.തരിശുഭൂമികളും പ്രാന്തപ്രദേശങ്ങളും കൃഷി ചെയ്യിപ്പിക്കുക.
2. ഭൂമിയുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്തുക.
3.മണ്ണ സംരക്ഷണം.
4.ജൈവവള ഉൽപാദനം.
5.തവാരണങ്ങൾ സ്ഥാപിക്കുക.
6.സഹകരണ-കൂട്ടുകൃഷി സമ്പ്രദായം പ്രോൽസാഹിപ്പിക്കുക.
7.കൃഷിക്കാർക്കിടയിൽ സ്വാശ്രയ സംഘങ്ങൾ രൂപീകരിക്കുക.
8.ഉദ്യാന കൃഷിയും പച്ചക്കറി കൃഷിയും പ്രോൽസാഹിപ്പിക്കുക.
9.കാലിത്തീറ്റ വിള വികസനം.
10.സസ്യ സംരക്ഷണം.
11.വിത്തുൽപ്പാദനം.
12.കൃഷിയിടങ്ങളുടെ യന്ത്രവൽക്കരണം.
13.കൃഷിഭവനുകളുടെ നടത്തിപ്പ്.
ii) മൃഗസംരക്ഷണവും ക്ഷീരോല്പാദനവും
1.കന്നുകാലി വികസന പരിപാടികൾ.
2.ക്ഷീരോല്പാദനം.
3.കോഴി, തേനീച്ച, പന്നി, ആട്, മുയൽ ഇവ വളർത്തുക.
4.മൃഗാശുപ്രതികൾ നടത്തുക.
5.ഐ. സി. ഡി. പി. ഉപകേന്ദ്രങ്ങൾ നടത്തുക.
6.മൃഗങ്ങൾക്കായുള്ള പ്രതിരോധ ആരോഗ്യ പരിപാടികൾ.
7.മ്യഗങ്ങളോടുള്ള ക്രൂരത തടയുക.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 8. പ്രത്യുല്പാദനക്ഷമതാ വികസന പരിപാടികൾ നടപ്പാക്കുക.
9, മൃഗജന്യമായ രോഗങ്ങൾ നിയന്ത്രിക്കുക.
III. ചെറുകിട ജലസേചനം
1. ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്തിനകത്ത് വരുന്ന എല്ലാ ചെറുകിട ജലസേചന പദ്ധ തികളും പരിപാലിക്കുകയും നടപ്പാക്കുകയും ചെയ്യുക.
2. എല്ലാ സൂക്ഷ്മ ജലസേചന പദ്ധതികളും നടപ്പാക്കുകയും പരിപാലിക്കുകയും ചെയ്യുക.
3. ജല സംരക്ഷണം പ്രാവർത്തികമാക്കുക.
IV. മത്സ്യബന്ധനം
1. കുളത്തിലെ മത്സ്യ സമ്പത്തിന്റെ വികസനവും ശുദ്ധ ജലത്തിലേയും ക്ഷാരജലത്തി ലേയും മീൻ വളർത്തലും സമുദ്ര വിഭവ വികസനവും നടപ്പാക്കുക.
2. മത്സ്യകുഞ്ഞുങ്ങളുടെ ഉൽപ്പാദനവും വിതരണവും വികസിപ്പിക്കുക.
3. മീൻപിടുത്തത്തിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുക.
4. മത്സ്യ വിപണനത്തിനുള്ള സഹായം നൽകുക.
5. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ നൽകുക.
6. മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾ നടപ്പാക്കുക.
V. സാമുഹ്യ വനവൽക്കരണം
1.കാലിത്തീറ്റയ്ക്കക്കോ വിറകിനോ വേണ്ടിയുള്ള വൃക്ഷങ്ങളും ഫലവൃക്ഷങ്ങളും ഉല്പാദിപ്പിക്കുക.
2. വൃക്ഷം നട്ടുപിടിപ്പിക്കുന്നതിനും പരിസ്ഥിതി ബോധവൽക്കരണം നടത്തുന്നതിനുമായി പ്രചരണങ്ങൾ സംഘടിപ്പിക്കുക.
3. പാഴ് ഭൂമിയെ വനവൽക്കരിക്കുക.
VI. ചെറുകിട വ്യവസായങ്ങൾ
1. കുടിൽ-ഗ്രാമീണ വ്യവസായങ്ങൾ പ്രോൽസാഹിപ്പിക്കുക.
2. കൈത്തൊഴിലുകൾ പ്രോൽസാഹിപ്പിക്കുക.
3. പരമ്പരാഗതവും ചെറുതുമായ വ്യവസായങ്ങളെ വികസിപ്പിക്കുക.
VII, ഭവന നിർമ്മാണം
1. ഭവനരഹിതരേയും പുറമ്പോക്ക് നിവാസികളേയും കണ്ടെത്തി ഭവനനിർമ്മാണത്തിനായി ഭൂമിയും, ഭവനങ്ങളും നൽകുക.
2. ഗ്രാമീണ ഭവനനിർമ്മാണ പദ്ധതികൾ നടപ്പാക്കുക.
3. അഭയ കേന്ദ്രങ്ങളുടെ ഉദ്ധാരണ പരിപാടികൾ നടപ്പാക്കുക.
VIII. ജലവിതരണം
1. ഒരു ഗ്രാമ പഞ്ചായത്തിനകത്തുള്ള ജലവിതരണ പദ്ധതികളുടെ നടത്തിപ്പ്.
2. ഒരു ഗ്രാമ പഞ്ചായത്തിനകത്തുള്ള ജലവിതരണ പദ്ധതികൾ സംവിധാനപ്പെടുത്തുക.
IX. വിദ്യുച്ഛക്തിയും ഊർജ്ജവും
1. നിരത്തുകളിൽ വിളക്കുകൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക.
2. ജൈവ വാതകത്തിന്റെ ഉപഭോഗം പ്രോൽസാഹിപ്പിക്കുക.
X. വിദ്യാഭ്യാസം
1. സർക്കാർ പ്രീ-പ്രൈമറി സ്കൂളുകളുടേയും പ്രൈമറി സ്കൂളുകളുടേയും നടത്തിപ്പ്.
2. സാക്ഷരതാ പരിപാടികൾ നടപ്പാക്കുക.
3. വായനശാലകളുടേയും, ഗ്രന്ഥശാലകളുടേയും നടത്തിപ്പും പ്രോൽസാഹനവും.
XI പൊതുമരാമത്ത്
1. ഒരു ഗ്രാമ പഞ്ചായത്തിനുള്ളിലെ ഗ്രാമീണ റോഡുകൾ നിർമ്മിക്കുകയും പരിപാലിക്കു കയും ചെയ്യുക.
2. സർക്കാരിൽ നിന്നും കൈമാറ്റം ചെയ്ത് കിട്ടിയതുൾപ്പെടെ ഉള്ള സ്ഥാപനങ്ങൾക്കു വേണ്ടിനുള്ള കെട്ടിട നിർമ്മാണം നടത്തുക.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ XII. പൊതുജനാരോഗ്യവും ശുചീകരണവും
1. ഡിസ്പെൻസറികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും (എല്ലാത്തരം ചികിൽസാ സമ്പ്രദായങ്ങളിലും പെടുന്നവ) നടത്തുക.
2.മാതൃ-ശിശുക്ഷേമ കേന്ദ്രങ്ങൾ നടത്തുക.
3.രോഗവിമുക്തിയും മറ്റ് പ്രതിരോധ നടപടികളും നടത്തുക.
4.കുടുംബക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുക.
5.ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുക.
XIII.സാമുഹ്യക്ഷേമം
1.അംഗൻവാടികൾ നടത്തുക.
2.അഗതികൾക്കും, വിധവകൾക്കും, വികലാംഗർക്കും കർഷക തൊഴിലാളികൾക്കുമുള്ള പെൻഷൻ അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.
3. തൊഴിലില്ലായ്മ വേതനം അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.
4. വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായം അനുവദിക്കുക.
5. ദരിദ്ര വിഭാഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക.
XIV. ദാരിദ്യനിർമാർജനം
1. ദരിദ്രരെ കണ്ടെത്തുക.
2. പാവപ്പെട്ടവർക്ക് പ്രത്യേകിച്ച സ്ത്രീകൾക്ക്, സ്വയം തൊഴിലും, ഗ്രൂപ്പ് എംപ്ലോയ്ക്കുമെന്റും പദ്ധതികൾ നടപ്പാക്കുക.
3. പാവപ്പെട്ടവർക്ക് തുടർച്ചയായി മെച്ചം കിട്ടത്തക്ക തരത്തിൽ സാമൂഹ്യ ആസ്തികൾ ഉണ്ടാക്കുക.
XV. പട്ടികജാതി-പട്ടികവർഗ വികസനം
1. എസ്. സി. പി., റ്റി. എസ്. പി. ഇവയുടെ കീഴിൽ ഗുണഭോക്താക്കളെ ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പാക്കുക.
2. പട്ടികജാതി-പട്ടികവർഗങ്ങൾക്കുവേണ്ടി നഴ്സസറി സ്കൂളുകൾ നടത്തുക.
3. പട്ടികജാതി-പട്ടികവർഗ വാസ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടു ത്തുക.
4. പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സഹായം നൽകുക.
5. പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്ക് ആവശ്യമുള്ളപ്പോൾ വിവേചനാധിഷ്ഠിത സഹായം നൽകുക.
XVI. കായികവിനോദവും സാംസ്കാരിക കാര്യങ്ങളും
1. കളിസ്ഥലങ്ങൾ നിർമ്മിക്കുക.
2. സാംസ്കാരിക നിലയങ്ങൾ സ്ഥാപിക്കൽ.
XVII. പൊതു വിതരണ സമ്പ്രദായം
1. പൊതു വിതരണ സമ്പ്രദായത്തിനെതിരെയുള്ള പരാതികൾ പരിശോധിക്കുകയും നിവാരണ മാർഗങ്ങൾ കണ്ടെത്തി നടപ്പാക്കുകയും ചെയ്യുക.
2.അളവു-തൂക്കങ്ങൾ സംബന്ധിച്ച കുറ്റങ്ങൾക്കെതിരായി പ്രചാരണം സംഘടിപ്പിക്കുക.
3. റേഷൻ കടകളുടേയും മാവേലി സ്റ്റോറുകളുടേയും നീതി സ്റ്റോറുകളുടേയും മറ്റ് പൊതു വിതരണ സമ്പ്രദായങ്ങളുടേയും പൊതുവായ മേൽനോട്ടവും മാർഗനിർദ്ദേശവും, ആവ ശ്യമെങ്കിൽ പുതിയ പൊതു വിതരണ കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യുക.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ XVIII. പ്രകൃതിക്ഷോഭ ദുരിതാശ്വാസം
1. ദുരിതാശ്വാസ കേന്ദ്രങ്ങൾ പരിപാലിക്കുക.
2. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പണികൾ നടത്തുക. ആസ്തികൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്ന ജോലി അതതു പഞ്ചായത്തുകൾ നിർവ്വഹിക്കേണ്ടതാണ്
XIX . സഹകരണം
1. ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ സഹകരണ സംഘങ്ങൾ സംഘടിപ്പിക്കുക.
2. നിലവിലുള്ള സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.)
നാലാം പട്ടിക
(172-ാം വകുപ്പ് (1)-ാം ഉപവകുപ്പ് കാണുക)
ബ്ലോക്ക് പഞ്ചായത്തുകളുടെ ചുമതലകൾ
എ. പൊതുവായ ചുമതലകൾ
1. ബ്ലോക്ക് തലത്തിൽ സർക്കാർ-സർക്കാരിതര സാങ്കേതിക വൈദഗ്ദദ്ധ്യം ഉപയോഗപ്പെടു ത്തുക.
2. ഗ്രാമപഞ്ചായത്തുകൾക്ക് സാങ്കേതിക സഹായം നൽകുക.
3. ആവർത്തനം ഒഴിവാക്കുന്നതിനായി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതികൾ കണക്കിലെടു ത്തശേഷം പദ്ധതികൾ തയ്യാറാക്കുകയും ബാക്ക്വേർഡ്, ഫോർവേഡ് ലിങ്കേജ് നൽകുകയും ചെയ്യുക.
ബി. മേഖലാടിസ്ഥാനത്തിലുള്ള ചുമതലകൾ
l. കൃഷി
1. ഗ്രാമീണ തലത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്കായി കൃഷിക്കാരെ പരിശീലിപ്പിക്കുക.
2. ഗ്രാമീണ തലത്തിലുള്ള പദ്ധതികൾക്കാവശ്യമായ കാർഷിക നിവേശങ്ങൾ ഏർപ്പെടു ത്തുക.
3.കാർഷിക പ്രദർശനങ്ങൾ നടത്തുക.
4.ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ വരുന്ന നീർമറികൾ പരിപാലിക്കുക.
5.കാർഷിക വായ്ക്കപ് സ്വരൂപിക്കുക.
6.പട്ടുന്നുൽ കൃഷി പ്രോത്സാഹിപ്പിക്കുക.
II. മൃഗസംരക്ഷണവും ക്ഷീരോല്പാദനവും
1. വെറ്ററിനറി പോളി ക്ലിനിക്കുകളും മേഖലാ കൃതിമ ബീജസങ്കലന കേന്ദ്രങ്ങളും നടത്തുക.
2. മൃഗസംരക്ഷണത്തിൽ വിദഗ്ദ്ധ സേവനം നൽകുക.
3. കന്നുകാലി-കോഴിപ്രദർശനങ്ങൾ നടത്തുക.
III. ചെറുകിട ജലസേചനം
ഒന്നിലധികം ഗ്രാമ പഞ്ചായത്തുകൾക്കായുള്ള എല്ലാ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും ചെറുകിട ജലസേചന പദ്ധതികളും നടപ്പാക്കുകയും പരിപാലിക്കുകയും ചെയ്യുക.
IV. മൽസ്യബന്ധനം
പരമ്പരാഗത കടവുകളുടെ വികസനം.
V. ചെറുകിട വ്യവസായം
1. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ സ്ഥാപിക്കുക.
2. എസ്.എസ്.ഐ.യുടെ മൂന്നിലൊന്ന് നിക്ഷേപ പരിധിയോടുകൂടിയുള്ള വ്യവസായങ്ങൾ പ്രോൽസാഹിപ്പിക്കുക.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 3. വ്യവസായ മേഖലയിൽ സ്വയം തൊഴിൽ പദ്ധതികൾ ആവിഷ്കരിക്കുക.
VI, ഭവന നിർമ്മാണം
1. ചെലവ് കുറഞ്ഞ ഭവന നിർമ്മാണം പ്രചരിപ്പിക്കുക.
2. ഭവന നിർമ്മാണ സഹകരണ സംഘങ്ങൾ പ്രോൽസാഹിപ്പിക്കുക.
VII. വിദ്യുച്ഛക്തിയും ഊർജ്ജവും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുക.
VIII.വിദ്യാഭ്യാസം
സർക്കാർ വ്യവസായ പരിശീലന സ്ഥാപനങ്ങളുടെ നടത്തിപ്പ്.
IX. പൊതുമരാമത്ത്
1. ഒന്നിലധികം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബ്ലോക്ക് പഞ്ചായത്തിനുള്ളിലെ വില്ലേജ് റോഡുകളും ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്തമായ മറ്റ് റോഡുകളും പരിപാലിക്കുക.
2. സർക്കാരിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്കായി കെട്ടിടങ്ങൾ നിർമ്മിക്കുക.
X. പൊതുജനാരോഗ്യവും ശുചീകരണവും
ബ്ലോക്ക് പഞ്ചായത്തിനുള്ളിൽ എല്ലാതരം ചികിൽസാ സമ്പ്രദായങ്ങളിലുമുള്ള
Xl. സാമുഹ്യക്ഷേമം ഐ. സി. ഡി. എസ്. -കൾ നടത്തുക.
XII. ദാരിദ്ര്യ നിർമ്മാർജ്ജനം
1. ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച തൊഴിൽ സുരക്ഷാ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക.
2. പാവപ്പെട്ടവർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനുള്ള അഭിരുചി വർദ്ധിപ്പിക്കുകയും ദാരി ദ്യരേഖയ്ക്ക് താഴെയുള്ള ആളുകൾക്ക് വേതനത്തോടുകൂടിയ തൊഴിൽ നൽകുകയും ചെയ്യുക.
XIII. പട്ടികജാതി പട്ടികവർഗ വികസനം
1. പ്രീ-മെട്രിക് ഹോസ്റ്റലുകൾ നടത്തുക.
2. പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക് വേണ്ടിയുള്ള സഹകരണ സംഘങ്ങൾ വളർത്തുക.
XIV. സഹകരണം
1. ബ്ലോക്ക് പഞ്ചായത്ത് അതിർത്തിക്കുള്ളിൽ സഹകരണ സംഘങ്ങൾ സംഘടിപ്പിക്കുക.
2. സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.
അഞ്ചാം പട്ടിക
(173-ാം വകുപ്പ് (1)-ാം ഉപവകുപ്പ് കാണുക)
ജില്ലാ പഞ്ചായത്തുകളുടെ ചുമതലകൾ
എ. പൊതുവായ ചുമതലകൾ
1. സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാകുന്ന സാങ്കേതിക വൈദഗ്ദദ്ധ്യം സമാഹരിക്കുക.
2.ബ്ലോക് പഞ്ചായത്തുകൾക്കും ഗ്രാമ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും സാങ്കേതിക സഹായം നൽകുക.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
3.ആവർത്തനം ഒഴിവാക്കുന്നതിനായി ഗ്രാമ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായ ത്തുകളുടെയും പദ്ധതികൾ കണക്കിലെടുത്തശേഷം പദ്ധതികൾ തയ്യാറാക്കുകയും ഫോർവേഡ് ബാക്ക്വേഡ് ലിങ്കേജ് നൽകുകയും ചെയ്യുക.
ബി. മേഖലാടിസ്ഥാനത്തിലുള്ള ചുമതലകൾ
l. കൃഷി
1. മേഖലാ കൃഷിയിടങ്ങളും ഗവേഷണ കേന്ദ്രങ്ങളും ഒഴികെയുള്ള കൃഷിയിടങ്ങൾ നടത്തുക.
2. ഒന്നിലധികം ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന നീർമറികളിൽ സംയോ ജിത നീർമറികൾ നടത്തുക.
3. കാർഷിക നിവേശങ്ങൾക്ക് വ്യവസ്ഥ ചെയ്യുക.
4. മണ്ണ് പരിശോധിക്കുക.
5. കീടങ്ങളെ നിയന്ത്രിക്കുക.
6. കാർഷികോൽപന്നങ്ങളുടെ വിപണനം നടത്തുക.
7. അലങ്കാര ചെടികൾ കൃഷിചെയ്യുക.
8. കാർഷിക സഹകരണം വളർത്തുക.
9. വാണിജ്യ വിളകളെ വികസിപ്പിക്കുക.
10 ബയോടെക്സനോളജി പ്രയോഗിക്കുക.
11. പുതുമയുള്ള ഫീൽഡ് ട്രയലുകളും പൈലറ്റ് പ്രോജക്റ്റികളും പ്രചരിപ്പിക്കുക.
12. തദ്ദേശീയമായി ആവശ്യമായ ഗവേഷണവും വികസനവും നടത്തുക.
II. മൃഗസംരക്ഷണവും ക്ഷീരോൽപ്പാദനവും
1. ജില്ലാതല മൃഗാശുപ്രതികളും പരീക്ഷണശാലകളും നടത്തുക.
2. ക്ഷീരവികസന യൂണിറ്റുകൾ നടത്തുക.
3. ക്ഷീരോല്പാദന സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക.
4. റീജിയണൽ ഫാമുകളല്ലാത്ത ഫാമുകളും ബ്രീഡിംഗ് ഫാമുകളും ഗവേഷണ കേന്ദ്ര ങ്ങളും നടത്തുക.
5. ജില്ലാതല പരിശീലനം നടപ്പാക്കുക.
6. രോഗപ്രതിരോധ പരിപാടികൾ നടപ്പാക്കുക.
7. ഫീൽഡ് ട്രയലുകളുടെയും പൈലറ്റ് പദ്ധതികളുടെയും നൂതന മാർഗ്ഗങ്ങൾ പ്രചരിപ്പി ക്കുക.
8. പ്രാദേശിക പ്രസക്തിയുള്ള ഗവേഷണവും വികസനവും.
III. ചെറുകിട ജലസേചനം
1. ഭൂഗർഭ ജലസ്രോതസുകൾ വികസിപ്പിക്കുക.
2. ഒന്നിലധികം ബ്ലോക്ക് പഞ്ചായത്തുകളെ ഉൾപ്പെടുത്തിയുള്ള ചെറുകിട ജലസേചന പദ്ധ തികൾ നിർമ്മിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
3. കമാന്റ് ഏരിയാ വികസിപ്പിക്കുക.
IV. മത്സ്യബന്ധനം
1. മത്സ്യ വിപണനത്തിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക.
2. മത്സ്യകൃഷി വികസന ഏജൻസികൾ നിയന്ത്രിക്കുക.
3. ജില്ലാതല മീൻവളർത്തൽ കേന്ദ്രങ്ങൾ വല നിർമ്മാണ യൂണിറ്റുകൾ, മത്സ്യ വിപണന കേന്ദ്രങ്ങൾ, തീറ്റമില്ലുകൾ, ഐസ് പ്ലാന്റുകൾ, ശീതീകരണികൾ ഇവ നിയന്ത്രിക്കുക.
4. ഫിഷറീസ് സ്കൂളുകൾ നിയന്ത്രിക്കുക.
5. നൂതന സാങ്കേതിക വിദ്യകൾ ഏർപ്പെടുത്തുക.
6. മത്സ്യത്തൊഴിലാളികൾക്കാവശ്യമായ സാമഗ്രികൾ നൽകുക,
7. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ പ്രോത്സാഹിപ്പിക്കുക.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ V. ചെറുകിട വ്യവസായങ്ങൾ
1. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ നിയന്ത്രിക്കുക.
2. ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക.
3. ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ സ്ഥാപിക്കുക.
4. ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായി പ്രദർശനങ്ങൾ സംഘടിപ്പിക്കുക.
5. വ്യവസായസംരംഭ വികസന പരിപാടികൾ നടത്തുക.
6. ഉൽപ്പന്നങ്ങളുടെ വിപണനം നടത്തുക.
7. പരിശീലനം നൽകുക.
8. ഇൻപുട്ട് സർവ്വീസും കോമൺ ഫെസിലിറ്റി സെന്ററുകളും ഉണ്ടാക്കുക.
9. വ്യവസായ വികസനവായ്ക്ക്പാ പദ്ധതികൾ നടപ്പാക്കുക.
VI. ഭവന നിർമ്മാണം
1. കെട്ടിട സമുച്ചയവും അടിസ്ഥാന സൗകര്യവികസനവും നടപ്പാക്കുക.
2. ഭവന നിർമ്മാണത്തിനുള്ള പണം സ്വരൂപിക്കുക.
VII. ജലവിതരണം
1. ഒന്നിലധികം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ജലവിതരണ പദ്ധതി കൾ നടപ്പാക്കുക.
2. ഒന്നിലധികം ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലെ ജലവിതരണ പദ്ധതികൾ ഏറ്റെടുക്കുക.
VIII. വിദ്യുച്ഛക്തിയും ഊർജവും
1. മൈക്രോ-ഹൈഡൽ പദ്ധതികൾ ഏറ്റെടുക്കുക.
2. വിദ്യുച്ഛക്തി വികസനത്തിനായി മുൻഗണന നൽകേണ്ട സ്ഥലങ്ങൾ തീരുമാനിക്കുക.
IX. വിദ്യാഭ്യാസം
1. സർക്കാർ ഹൈസ്കൂളുകളുടെ നടത്തിപ്പ് (ഹൈസ്കൂളുകളോടൊപ്പമുള്ള ലോവർ പ്രൈമറി, അപ്പർപ്രൈമറി വിഭാഗങ്ങൾ ഉൾപ്പെടെ).
2. സർക്കാർ ഹയർ സെക്കന്ററി സ്കൂളുകളുടെ നടത്തിപ്പ്.
3. സർക്കാർ സാങ്കേതിക സ്കൂളുകളുടെ നടത്തിപ്പ്.
4. സർക്കാർ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളുടെയും പോളിടെക്നിക്കുകളുടെയും നടത്തിപ്പ്.
5. സർക്കാർ തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി സ്കൂളുകളുടെ നടത്തിപ്പ്.
6. വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമുള്ള ജില്ലാ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നടത്തിപ്പ്.
7. വിദ്യാഭ്യാസം സംബന്ധിച്ച കേന്ദ്ര-സംസ്ഥാന സ്പോൺസേഡ് പരിപാടികളെ ഏകോപിപ്പിക്കുക.
X. പൊതുമരാമത്ത്
1. മേജർ ജില്ലാ റോഡുകൾ ഒഴികെയുള്ള ജില്ലാ പഞ്ചായത്തിൽ നിക്ഷിപ്തമായ എല്ലാ ജില്ലാ റോഡുകളും നിർമ്മിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
2. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്കായി കെട്ടിടങ്ങൾ നിർമ്മിക്കുക.
XI. പൊതുജനാരോഗ്യവും ശുചീകരണവും .
1. എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുമുള്ള ജില്ലാ ആശുപ്രതികൾ നിയന്ത്രിക്കുക.
2. പ്രത്യേക വിഭാഗത്തിൽപ്പെട്ട വികലാംഗരുടെയും മാനസികരോഗികളുടെയും സംരക്ഷ ണത്തിനായി കേന്ദ്രങ്ങൾ സ്ഥാപിക്കുക.
3. കേന്ദ്ര-സംസ്ഥാന സ്പോൺസേഡ് പരിപാടികളെ ജില്ലാതലത്തിൽ ഏകോപിപ്പിക്കുക.
XII. സാമുഹ്യക്ഷേമം
1. അനാഥാലയങ്ങൾക്ക് ഗ്രാന്റുകൾ നൽകുക.
2. വികലാംഗർ, അഗതികൾ മുതലായവർക്കായി ക്ഷേമകേന്ദ്രങ്ങൾ സ്ഥാപിക്കുക.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ XIII.ദാരിദ്യനിർമ്മാർജനം
സ്വയംതൊഴിൽ പരിപാടികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക.
XIV. പട്ടികജാതി-പട്ടികവർഗ്ഗ വികസനം
1. പോസ്റ്റ് മെട്രിക്സ് ഹോസ്റ്റലുകളുടെ നടത്തിപ്പ്.
2. പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്കായുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളുടെ നിയന്ത്രണം.
XV. കായിക വിനോദവും സാംസ്കാരിക കാര്യങ്ങളും
സ്റ്റേഡിയങ്ങൾ നിർമ്മിക്കുക.
XVI). സഹകരണം
1. ജില്ലാ പഞ്ചായത്തതിർത്തിക്കുള്ളിൽ സഹകരണ സംഘങ്ങൾ സംഘടിപ്പിക്കുക.
2. സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.)
ആറാം പട്ടിക
വകുപ്പ് | ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം | വിഷയം | ചുമത്താവുന്ന പിഴ |
---|---|---|---|
1 | 2 | 3 | 4 |
205ബി | തൊഴിൽ, കല മുതലായവ ചെയ്യുന്ന ആളുകളുടെ ലിസ്റ്റ് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിക്കാൻ ഉടമസ്ഥനോ കൈവശക്കാരനോ വീഴ്ച വരുത്തുന്നതിന്- | ആയിരം രൂപാ | |
205 സി | തൊഴിലുടമയോ അല്ലെങ്കിൽ ഒരു ആഫീസിന്റേയോ ഫേമിന്റേയോ കമ്പനിയുടേയോ മേധാവിയോ അദ്ദേഹ ത്തിന്റെ ജോലിക്കാരായ ആളുകളുടെ ലിസ്റ്റ് നൽകാൻ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന് | ആയിരം രൂപ | |
205ഡി | തൊഴിലുടമ മുതലായവർ തൊഴിൽ നികുതി വസൂലാക്കാൻ വീഴ്ച വരുത്തുന്നതിന് | അഞ്ഞുറ് രൂപ | |
205ഇ | 2 | തൊഴിലാളികളുടേയും മറ്റും ലിസ്റ്റ് സമർപ്പിക്കുന്നതിന് വീഴ്ച വരുത്തുന്നതിന് | അഞ്ഞുറ് രൂപ |
205എച്ച് | ശമ്പളം സ്വയം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ തൊഴിൽ നികുതി കൊടുക്കാൻ വീഴ്ച വരുത്തുന്നതിന് | ഇരുനൂറ്റി അൻപത് രൂപ | |
209സി | 2 | അനുവാദം കൂടാതെ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കുന്നതിന് | അഞ്ഞുറ് രൂപ |
220 | (എ) | പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി ചുമരോ വേലിയോ കെട്ടുകയോ ഉയർത്തുകയോ മുതലായവ | അഞ്ഞൂറ് രൂപാ |
220 | (ബി) | റോഡിനോട് ചേർന്നുള്ള ഭൂമിയിൽ മൂന്നു മീറ്റർ ദൂരം വിടാതെയുള്ള കെട്ടിടത്തിന്റെയോ എടുപ്പിന്റേയോ നിർമ്മാണം | രണ്ടായിരത്തിഅഞ്ഞു്റു രൂപ |
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
വകുപ്പ് | ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം | വിഷയം | ചുമത്താവുന്ന പിഴ |
---|---|---|---|
1 | 2 | 3 | 4 |
219 | (സി) | പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ | ഇരുന്നുറു രൂപ |
220 | (ഡി) | പൊതുവഴി മുതലായവയുടെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തോ നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുക | ഇരുന്നുറു രൂപ |
220 | (ഇ) | ഓവ് ചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുക | ആയിരം രൂപ |
220 | (എഫ്) | ഏതെങ്കിലും പൊതുവഴിയിലോ പഞ്ചായത്തിൽ നിക്ഷിപ്തമായ മറ്റ് വസ്തുവിലോ അനുവാദം കൂടാതെ വൃക്ഷം വെച്ച് പിടിപ്പിക്കുക | നുറു രൂപ |
220 | (ജി) | ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതു വഴിയിലോ മറ്റു വസ്തതുക്കളിലോ പുറംപോക്കിലോ 220-ാം വകുപ്പ് പ്രകാരം ഉപയോഗത്തിന്റെ നിയന്ത്രണം പഞ്ചായത്തു വഹിക്കുന്ന മറ്റു ഭൂമിയിലോ വളരുന്ന വൃക്ഷം അനുവാദം കൂടാതെ മുറിക്കുക മുതലായവ | ആയിരം രൂപ |
222 | 1 | ഒരു മാർക്കറ്റ് നിയമവിരുദ്ധമായി തുറക്കുകയോ തുറന്ന് വെയ്ക്കുകയോ ചെയ്യുക | രണ്ടായിരം രൂപ |
222 | 3 | സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുക | ഇരുന്നുറു രുപ |
222 | 4 | ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുക | അഞ്ഞുറ് രൂപ |
224 | പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്കറ്റിലോ അനുവാദം കൂടാതെ ഏതെങ്കിലും മൃഗത്തേയോ സാധനമോ വിൽക്കുകയോ വിൽപനയ്ക്കായി വയ്ക്കുകയോ | ഇരുന്നുറു രൂപ | |
225 | പൊതു വഴിയിലോ സ്ഥലങ്ങളിലോ നിരോധനത്തിന് ശേഷമോ ലൈസൻസ് കൂടാതെയോ നിയന്ത്രണങ്ങ ൾക്കു വിരുദ്ധമായോ സാധനങ്ങൾ വിൽക്കുക മുതലായവ | നുറു രൂപ | |
227 | (ബി) | നിരോധിക്കപ്പെട്ട ദൂരത്തിനുള്ളിൽ ഏതെങ്കിലും പൊതുസ്ഥലമോ വഴിയോരമോ ഇറക്കുസഥലമായോ വിരാമ സ്ഥലമായോ വണ്ടിത്താവളമായോ ഉപയോഗിക്കുക | ഇരുനൂറു രൂപ |
228 | 1 | ഒരു പുതിയ സ്വകാര്യവണ്ടിത്താവളം തുറക്കുകയോ അല്ലെങ്കിൽ ഒരു സ്വകാര്യ വണ്ടിത്താവളം ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ തുറന്നു വച്ചുകൊണ്ടിരിക്കുകയോ ചെയ്യുക | ആയിരം രൂപ |
230 | ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ സ്ഥലം ഒരു കശാപ്പുശാലയായി ഉപയോഗിക്കുക | ആയിരം രൂപ |
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
വകുപ്പ് | ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം | വിഷയം | ചുമത്താവുന്ന പിഴ |
---|---|---|---|
1 | 2 | 3 | 4 |
219 | (സി) | പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ | ഇരുന്നൂറു രൂപ |
220 | (ഡി) | പൊതുവഴി മുതലായവയുടെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തോ നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുക | ഇരുന്നൂറു രൂപ |
220 | (ഇ) | ഓവ് ചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുക | ആയിരം രൂപ |
220 | (എഫ്) | ഏതെങ്കിലും പൊതുവഴിയിലോ പഞ്ചായത്തിൽ നിക്ഷിപ്തമായ മറ്റ് വസ്തുവിലോ അനുവാദം കൂടാതെ വൃക്ഷം വെച്ച് പിടിപ്പിക്കുക | നൂറു രൂപ |
220 | (ജി) | ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതു വഴിയിലോ മറ്റു വസ്തതുക്കളിലോ പുറംപോക്കിലോ 220-ാം വകുപ്പ് പ്രകാരം ഉപയോഗത്തിന്റെ നിയന്ത്രണം പഞ്ചായത്തു വഹിക്കുന്ന മറ്റു ഭൂമിയിലോ വളരുന്ന വൃക്ഷം അനുവാദം കൂടാതെ മുറിക്കുക മുതലായവ | ആയിരം രൂപ |
222 | 1 | ഒരു മാർക്കറ്റ് നിയമവിരുദ്ധമായി തുറക്കുകയോ തുറന്ന് വെയ്ക്കുകയോ ചെയ്യുക | രണ്ടായിരം രൂപ |
222 | 3 | സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുക | ഇരുന്നൂറു രുപ |
222 | 4 | ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുക | അഞ്ഞൂറ് രൂപ |
224 | പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്കറ്റിലോ അനുവാദം കൂടാതെ ഏതെങ്കിലും മൃഗത്തേയോ സാധനമോ വിൽക്കുകയോ വിൽപനയ്ക്കായി വയ്ക്കുകയോ | ഇരുന്നുറു രൂപ | |
225 | പൊതു വഴിയിലോ സ്ഥലങ്ങളിലോ നിരോധനത്തിന് ശേഷമോ ലൈസൻസ് കൂടാതെയോ നിയന്ത്രണങ്ങ ൾക്കു വിരുദ്ധമായോ സാധനങ്ങൾ വിൽക്കുക മുതലായവ | നൂറു രൂപ | |
227 | (ബി) | നിരോധിക്കപ്പെട്ട ദൂരത്തിനുള്ളിൽ ഏതെങ്കിലും പൊതുസ്ഥലമോ വഴിയോരമോ ഇറക്കുസഥലമായോ വിരാമ സ്ഥലമായോ വണ്ടിത്താവളമായോ ഉപയോഗിക്കുക | ഇരുനൂറു രൂപ |
228 | 1 | ഒരു പുതിയ സ്വകാര്യവണ്ടിത്താവളം തുറക്കുകയോ അല്ലെങ്കിൽ ഒരു സ്വകാര്യ വണ്ടിത്താവളം ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ തുറന്നു വച്ചുകൊണ്ടിരിക്കുകയോ ചെയ്യുക | ആയിരം രൂപ |
230 | ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ സ്ഥലം ഒരു കശാപ്പുശാലയായി ഉപയോഗിക്കുക | ആയിരം രൂപ | |
231 | ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധ ഓരോ മൃഗശവ മായോ ആഹാരമായി വിലക്കുന്നതിന് മൃഗങ്ങളെ ത്തിനോ തോലിനോ കശാപ്പു ചെയ്യുകയോ മൃഗശവങ്ങളുടെ തോലുരിക്കു വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധത്തിൽ തോല ഉണക്കുകയോ ചെയ്യുക | നൂറു രൂപ | |
232 | ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ ഒരു സ്ഥലം ഏതെങ്കിലും നിർണ്ണയിക്കപ്പെട്ട കാര്യത്തിന് ഉപയോഗിക്കുക. | അഞ്ഞു്റു രൂപ | |
233 | ഫാക്ടറി, വർക്ക്ഷാപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുക | മൂവായിരം രൂപ | |
235 | 2 | കെട്ടിടങ്ങളുടെ നമ്പർ നിയമവിരുദ്ധമായി നശിപ്പിക്കൽ മുതലായവ ചെയ്യുക | അൻപതു രൂപ |
235 | 3 | നമ്പർ വീണ്ടും ഇടുന്നതിന് ആവശ്യപ്പെടുമ്പോൾ അതിൽ വീഴ്ചവരുത്തുക | നൂറു രൂപ |
235 | (സി) (5) | ഗ്രാമപഞ്ചായത്ത് പുറപ്പെടുവിച്ചിട്ടുള്ള പ്രഖ്യാപനത്തിന് വിപരീതമായി കെട്ടിടങ്ങൾ പണിയു കയോ പുതുക്കി പണിയുകയോ ചെയ്യുന്നതിന്- രണ്ടായിരം രൂപ 235(ഡി) തെരുവുകളുടെ മൂലകളിൽ കെട്ടിടങ്ങൾ ഉരുണ്ട രൂപത്തിലാക്കുന്നതിനോ ചാംബ്ര രൂപത്തിലാക്കുന്നതിനോ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന് | രണ്ടായിരം രൂപ |
235 | (ഡി) | തെരുവുകളുടെ മൂലകളിൽ കെട്ടിടങ്ങൾ ഉരുണ്ട രൂപത്തിലാക്കുന്നതിനോ ചാംബ്ര രൂപത്തിലാക്കുന്നതിനോ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന്- | അയ്യായിരം രൂപ |
235 | (ഇ) | കതക്, ജനൽ, മുതലായവ പൊതു തെരുവിലേക്ക് തുറക്കത്തക്കവണ്ണം പണിയുന്നതിന് | ഇരുന്നുറ് രൂപ |
233 | നിയമവിരുദ്ധമായി ഫാക്ടറി, വർക്ക്ഷാപ്പ് മുതലായവ സ്ഥാപിക്കുന്നതിന് | അയ്യായിരം രൂപ | |
274 | പൊതുവഴി, മാർക്കറ്റ്, കിണറ്, കുളങ്ങൾ മുതലായവ ഉപയോഗിക്കുന്നതിൽ നിന്നോ അനുഭവിക്കുന്നതിൽ നിന്നോ ഒരാളെ തടയുക | അഞ്ഞൂറു രൂപ |
എട്ടാം പട്ടിക
തുടരുന്ന ലംഘങ്ങൾക്കുളള ശിക്ഷകൾ
വകുപ്പ് | ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം | വിഷയം | ചുമത്താവുന്ന പിഴ |
---|---|---|---|
209 | സി | അനുവാദം കൂടാതെ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കൽ | നൂറ് രൂപ |
220 | (എ) | പൊതുവഴിയിലോ അതിനുമുകളിലോ നിയമ വിരുദ്ധമായി ചുമർ, വേലി മുതലായവ കെട്ടുന്നതിന് | നൂറ് രൂപ |
220 | (ബി) | റോഡിനോട് ചേർന്നുള്ള ഭൂമിയിൽ മുന്നു മീറ്റർ ദൂരം വിടാതെയുള്ള കെട്ടിടത്തിന്റെയോ എടുപ്പിന്റേയോ നിർമ്മാണം- | നൂറ് രൂപ |
220 | (സി) | പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ ചെയ്യുന്നതിന്- | അൻപതു രൂപ |
22O | (ഡി) | പൊതു വഴി മുതലായവയ്ക്ക് അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുന്നതിന് | അൻപതു രൂപ |
22O | (ഇ) | ഓവുചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുന്നതിന് | ഇരുനൂറു രൂപ |
222 | (1) | 221-ാം വകുപ്പിന് വിരുദ്ധമായി ഒരു സ്വകാര്യ മാർക്കറ്റ് തുറക്കുകയോ തുറന്നു വെച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നതിന് | അഞ്ഞൂറു രൂപ |
222 | (3) | സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുന്നതിന് | നൂറ് രൂപ |
222 | (4) | ഒരു ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുന്നതിന് | ഇരുനൂറു രൂപ |
224 | അനുവാദമില്ലാതെ പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്ക്റ്റിലോ മൃഗത്തിനേയോ സാധനമോ വിൽക്കുകയോ വില്പനയ്ക്കായി വയ്ക്കുകയോ ചെയ്യുന്നതിന്- | നൂറ് രൂപ | |
228 | (1) | ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ ഒരു സ്വകാര്യവണ്ടിത്താവളം തുറന്നു വച്ചുകൊണ്ടിരിക്കുന്നതിന്- | നൂറ് രൂപ |
232 | ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ 232-ാം വകുപ്പുപ്രകാരം നിർണ്ണയിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യത്തിലേക്ക് ഒരു സ്ഥലം ഉപയോഗിക്കുന്നതിന്- | നൂറ് രൂപ | |
233 | ഫാക്ടറി, വർക്ക്ഷോപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുന്നതിന്- | അഞ്ഞൂറു രൂപ |