1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്
These amendments are incorporated at its appropriate places in the Act.)
പീഠിക.-ആസൂത്രിത വികസനത്തിലും തദ്ദേശ ഭരണകാര്യങ്ങളിലും വർദ്ധിച്ച അളവിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗ്രാമപഞ്ചായത്തുകളും ബ്ലോക്കുപഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും രൂപീകരിച്ചുകൊണ്ട് 1992-ലെ ഭരണഘടന (എഴുപത്തിമൂന്നാം ഭേദഗതി) ആക്റ്റിനനുസൃതമായി സംസ്ഥാനത്ത് ഒരു ത്രിതല പഞ്ചായത്തുരാജ് സംവിധാനം സ്ഥാപിക്കുന്നതിനു വേണ്ടി പഞ്ചായത്തുകളെയും ജില്ലാ കൗൺസിലുകളെയും സംബന്ധിച്ച് ഇപ്പോഴുള്ള നിയമങ്ങൾക്കു പകരം സമഗ്രമായ ഒരു നിയമം ഉണ്ടാക്കുന്നത് യുക്തമായിരിക്കുന്നതിനാലും;
അങ്ങനെയുള്ള പഞ്ചായത്തുകൾക്ക് സ്വയംഭരണസ്ഥാപനങ്ങളായി പ്രവർത്തിക്കുന്നതിന് സാധ്യമാകത്തക്കവിധമുള്ള അധികാരങ്ങളും അധികാര ശക്തിയും നൽകുന്നതിനും;
ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ പറഞ്ഞിട്ടുള്ള സംഗതികളെ സംബന്ധിച്ച പദ്ധതികൾ നടപ്പിലാക്കുന്നതുൾപ്പെടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കലും നടപ്പാക്കലും, അങ്ങനെയുള്ള പഞ്ചായത്തുകളെ ഭാരമേല്പിക്കുന്നതിനും;
ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ നാല്പത്തിയഞ്ചാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കുന്നു:-
അദ്ധ്യായം I
പ്രാരംഭം
1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും.-
(1) ഈ ആക്റ്റിന് 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റ് എന്നു പേര് പറയാം.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ഇതിന്, കേരള സംസ്ഥാനത്തെ കന്റോൺമെന്റുകളുടെയും നഗര പഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും ഭരണഘടനയുടെ 243ക്യൂ അനുച്ഛേദം (1)-ാം ഖണ്ഡത്തിന്റെ ക്ലിപ്തനിബന്ധനപ്രകാരം വ്യാവസായിക പട്ടണമായി നിർദ്ദേശിച്ചിട്ടുള്ള പ്രദേശങ്ങളുടെയും 1999-ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശവികസനവും ആക്റ്റ് (2000-ലെ 5) പ്രകാരം വ്യവസായ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളുടെയും അതിർത്തികൾക്കുള്ളിലുള്ള പ്രദേശങ്ങളിലൊഴികെ, കേരള സംസ്ഥാനമൊട്ടാകെ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
എന്നാൽ ഈ ആക്റ്റിലെ XXV ബി, XXVസി എന്നീ അദ്ധ്യായങ്ങളിലെ വ്യവസ്ഥകൾക്ക് കേരള സംസ്ഥാനത്തെ നഗരപഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും അതിർത്തിക്കുള്ളിലെ പ്രദേശങ്ങളിൽ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
എന്നുമാത്രമല്ല, 1999-ലെ വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ആക്റ്റ് പ്രകാരം വ്യവസായ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ ഈ ആക്ടിലെ XIX-ാം അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
(3) ഇത് ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്. (with effect from 24-3-1994)
എന്നാൽ 235 എ മുതൽ 235 ഇസഡ് വരെയുള്ള വകുപ്പുകൾ 2006 ജനുവരി മാസം 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-
ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(i) 'അനുച്ഛേദം' എന്നാൽ ഇൻഡ്യൻ ഭരണഘടനയുടെ ഒരു അനുച്ഛേദം എന്നർത്ഥമാകുന്നു;
(ii) 'ബ്ലോക്ക് പഞ്ചായത്ത് ' എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്റെ (ബി) ഖണ്ഡത്തിൻ കീഴിൽ മദ്ധ്യതലത്തിൽ രൂപീകരിച്ച ഒരു ബ്ലോക്ക് പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(iii) 'കെട്ടിടം' എന്നതിൽ കല്ലോ, ഇഷ്ടികയോ, മരമോ, ചളിയോ, ലോഹമോ കൊണ്ടോ മറ്റേതെങ്കിലും സാധനം കൊണ്ടോ ഉണ്ടാക്കിയ വീട്, ഉപഗൃഹം, തൊഴുത്ത്, കക്കൂസ്, ഷെഡ്ഡ്, കുടിൽ, മറ്റേതെങ്കിലും എടുപ്പ് എന്നിവ ഉൾപ്പെടുന്നു;
(iv) 'ഉപതിരഞ്ഞെടുപ്പ്' എന്നാൽ പൊതുതിരഞ്ഞെടുപ്പല്ലാത്ത തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു.
(v) ‘സ്ഥാനാർത്ഥി' എന്നാൽ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ടതോ ചെയ്യപ്പെട്ടതായി അവകാശപ്പെടുന്നതോ ആയ ഒരു ആൾ എന്നർത്ഥമാകുന്നു;
(vi) ‘ആകസ്മിക' ഒഴിവ് എന്നാൽ കാലാവധി കഴിഞ്ഞതുകൊണ്ടല്ലാതെ ഉണ്ടാകുന്ന ഒഴിവ് എന്നർത്ഥമാകുന്നു;
(viഎ) കമ്മിറ്റി' എന്നാൽ ഈ ആക്റ്റ് പ്രകാരം രൂപീകൃതമായിട്ടുള്ള ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയോ ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുവേണ്ടി പഞ്ചായത്ത് രൂപീകരിച്ച മറ്റേതെങ്കിലും കമ്മിറ്റിയോ എന്നർത്ഥമാകുന്നു;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (vii) "നിയോജകമണ്ഡലം’ എന്നാൽ ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലേക്ക് ഒരു അംഗത്തെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള ഭൂപ്രദേശം (അത് ഏതു പേരിൽ അറിയപ്പെട്ടിരുന്നാലും) എന്നർത്ഥമാകുന്നു;
(viii) "അഴിമതി പ്രവൃത്തി' എന്നാൽ 120-ാം വകുപ്പിൽ പ്രത്യേകം പറഞ്ഞിട്ടുള്ള പ്രവൃത്തികളിൽ ഏതെങ്കിലും എന്നർത്ഥമാകുന്നു;
(ix) ഒരു തിരഞ്ഞെടുപ്പ് ഹർജിയെ സംബന്ധിച്ച് ‘ചെലവ് എന്നാൽ ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണയുടേതോ ആനുഷംഗികമോ ആയ എല്ലാ ചെലവുകളും ചാർജുകളും വ്യയങ്ങളും എന്നർത്ഥമാകുന്നു;
(x) 'ജില്ല' എന്നാൽ ഒരു റവന്യൂ ജില്ല എന്നർത്ഥമാകുന്നു;
(xi) 'ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ' എന്നാൽ 13-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്ത ഒരു ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;
(xii) 'ജില്ലാ പഞ്ചായത്ത്' എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്റെ (സി) - ഖണ്ഡത്തിൻ കീഴിൽ ജില്ലാ തലത്തിൽ രൂപീകരിച്ച ഒരു ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(xiii) 'ജില്ലാപഞ്ചായത്തു പ്രദേശം’ എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (സി) - ഖണ്ഡത്തിന്റെ ആവശ്യത്തിനായി സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഒരു ജില്ലയ്ക്കുള്ളിലെ ഗ്രാമപ്രദേശങ്ങൾ എന്നർത്ഥമാകുന്നു;
(xiv) 'തിരഞ്ഞെടുപ്പ് എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ നിയോജക മണ്ഡലങ്ങളിൽ ഏതിലെങ്കിലുമുള്ള ഒരു സ്ഥാനം നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു;
(xv) ഒരു നിയോജകമണ്ഡലത്തെ സംബന്ധിച്ചിടത്തോളം ‘സമ്മതിദായകൻ' എന്നാൽ (ഏതു പേരിൽ അറിയപ്പെട്ടിരുന്നാലും) തത്സമയം പ്രാബല്യത്തിലിരിക്കുന്ന ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ളതും 17-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും അയോഗ്യതകൾക്ക് വിധേയനല്ലാത്തതും ആയ ഒരാൾ എന്നർത്ഥമാകുന്നു;
(xvi) ‘സമ്മതിദാനാവകാശം’ എന്നാൽ ഒരാൾക്ക് ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി നില്ക്കാനോ നില്ക്കാതിരിക്കാനോ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കാനോ വോട്ടുചെയ്യാനോ ഉള്ള അവകാശം എന്നർത്ഥമാകുന്നു;
(xviഎ) ‘എംപാനൽഡ് ലൈസൻസി’ എന്നാൽ നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിന്റ് ഡയറക്ടറിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലെങ്കിൽ 2019ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതായി കരുതപ്പെടുന്നതും സ്വയം സാക്ഷ്യപത്രം നൽകുന്നതിന്റെ ആവശ്യത്തിലേക്കായി തദ്ദേശ സ്വയംഭരണ വകുപ്പ്, നിർണ്ണയിക്കപ്പെട്ട പ്രകാരം എംപാനൽ ചെയ്തതുമായ, അതതു സംഗതിപോലെ, സ്ഥാപനം, ആർക്കിടെക്റ്റ്, എഞ്ചിനീയർ, ബിൽഡിംഗ് ഡിസൈനർ, സൂപ്പർവൈസർ അല്ലെങ്കിൽ ടൗൺ പ്ലാനർ എന്നർത്ഥമാകുന്നു
(xvii)'പൊതുതിരഞ്ഞെടുപ്പ്' എന്നാൽ ഒരു പഞ്ചായത്തിന്റെ കാലാവധി അവസാനിച്ചതിനു ശേഷമോ അല്ലാതെയോ അതു രൂപീകരിക്കുന്നതിനോ പുനർ രൂപീകരിക്കുന്നതിനോ ഈ ആക്റ്റിൻ കീഴിൽ നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (xviii) ‘സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു;
(xix) 'വീട് ' എന്നാൽ താമസസ്ഥലമായോ മറ്റുവിധത്തിലോ ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ കൊള്ളാവുന്നതോ ആയതും പൊതു വഴിയിൽ നിന്ന് പ്രത്യേകമായ ഒരു പ്രധാനവാതിൽ ഉള്ളതുമായ ഒരു കെട്ടിടം അഥവാ കുടിൽ എന്നർത്ഥമാകുന്നതും, ഏതെങ്കിലും കടയോ, വർക്ക് ഷോപ്പോ പണ്ടകശാലയോ അഥവാ വാഹനങ്ങൾ കയറ്റി പാർക്കു ചെയ്യാനോ അല്ലെങ്കിൽ ബസ്സ്റ്റാന്റായോ ഉപയോഗിക്കുന്ന ഏതെങ്കിലും കെട്ടിടമോ അതിൽ ഉൾപ്പെടുന്നതുമാകുന്നു;
(xx) 'കുടിൽ' എന്നാൽ മുഖ്യമായും മരമോ ചളിയോ ഇലകളോ പുല്ലോ ഓലയോ കൊണ്ട് നിർമ്മിക്കപ്പെട്ട ഏതെങ്കിലും കെട്ടിടം എന്നർത്ഥമാകുന്നതും ഈ ആക്റ്റിന്റെ ആവശ്യത്തിനായി ഒരു കുടിൽ എന്ന് ഒരു ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചേക്കാവുന്ന ഏതു വലിപ്പത്തിലുമുള്ള ഏതൊരു താല്ക്കാലിക എടുപ്പും എന്തു സാധനം കൊണ്ടുണ്ടാക്കിയതുമായ ഏതൊരു ചെറിയ കെട്ടിടവും അതിൽ ഉൾപ്പെടുന്നതുമാകുന്നു;
(xxi) 'മദ്ധ്യതലം’ എന്നാൽ 243-ാം അനുച്ഛേദം (സി) ഖണ്ഡത്തിൻകീഴിൽ ഗവർണ്ണർ നിർദ്ദേശിക്കുന്ന ഗ്രാമതലത്തിനും ജില്ലാ തലത്തിനും ഇടയ്ക്കുള്ള തലം എന്നർത്ഥമാകുന്നു;
(xxii) 'തദ്ദേശ സ്ഥാപനം’ അല്ലെങ്കിൽ 'തദ്ദേശ സ്വയംഭരണ സ്ഥാപനം’ എന്നാൽ ഈ ആക്റ്റിന്റെ 4-ാം വകുപ്പ് പ്രകാരം രൂപീകരിച്ച ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് എന്നോ അല്ലെങ്കിൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ (1994-ലെ 20)ലെ 4-ാം വകുപ്പു പ്രകാരം രൂപീകരിച്ച ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു;
(xxiiഎ) ‘കുറഞ്ഞ അപകടസാധ്യതയുള്ള കെട്ടിടങ്ങൾ’ എന്നതിൽ ഏഴ് മീറ്ററിൽ കുറവായ ഉയരമുള്ളതും രണ്ടു നില വരെ പരിമിതപ്പെടുത്തിയിട്ടുള്ളതും മുന്നൂറ് ചതുരശ്ര മീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണമുള്ളതും എ1 വിനിയോഗഗണത്തിൽപ്പെട്ടതുമായ വാസഗൃഹങ്ങളും, ഇരുന്നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണത്തോടു കൂടിയതും എ2 വിനിയോഗഗണത്തിൽപ്പെട്ടതുമായ ഹോസ്റ്റൽ, ഓർഫനേജ്, ഡോർമിറ്ററി, ഓൾഡ് ഏജ് ഹോം, സെമിനാരി എന്നിവയും, ഇരുന്നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണത്തോടു കൂടിയതും ബി വിനിയോഗഗണത്തിൽപ്പെട്ടതുമായ വിദ്യാഭ്യാസ കെട്ടിടങ്ങളും, ഇരുന്നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണമുള്ളതും ഡി വിനിയോഗ ഗണത്തിൽപ്പെട്ടതുമായ മതപരവും ദേശസ്നേഹപരവുമായ ആവശ്യങ്ങൾക്കു വേണ്ടി ആളുകൾ സമ്മേളിക്കുന്ന കെട്ടിടങ്ങളും, നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണത്തോടുകൂടിയതും എഫ് വിനിയോഗഗണത്തിൽപ്പെട്ടതുമായ കെട്ടിടങ്ങളും, ശല്യമില്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണമുള്ള ജി1 വിനിയോഗഗണത്തിൽപ്പെട്ടതുമായ കെട്ടിടങ്ങളും ഉൾപ്പെടുന്നു.
(xxiii) 'മാർക്കറ്റ്' എന്നാൽ ധാന്യമോ പഴങ്ങളോ മലക്കറിയോ മാംസമോ മത്സ്യമോ വേഗത്തിൽ ചീത്തയാകുന്ന മറ്റു ഭക്ഷ്യവസ്തുക്കളോ വിൽക്കുന്നതിനോ വാങ്ങുന്നതിനോ അഥവാ കന്നുകാലികളെയോ കോഴികളെയോ അല്ലെങ്കിൽ കാർഷികമോ വ്യാവസായികമോ ആയ ഏതെങ്കിലും ഉല്പന്നമോ, ഏതെങ്കിലും അസംസ്കൃത ഉല്പന്നമോ നിർമ്മിതോല്പന്നമോ അല്ലെങ്കിൽ ജീവിത സൗകര്യത്തിനാവശ്യമായ ഏതെങ്കിലും വസ്തുക്കളോ ചരക്കോ വിൽക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടി ആളുകൾ ഒത്തുകൂടുന്നതിനായി മാറ്റിവച്ചിട്ടുള്ളതോ അഥവാ സാധാരണയായോ നിയത കാലികമായോ അതിലേക്ക് ഉപയോഗിക്കുന്നതോ ആയ ഏതെങ്കിലും സ്ഥലം എന്നർത്ഥമാകുന്നു എന്നാൽ ഒരൊറ്റ കടയോ ആറെണ്ണത്തിൽ കവിയാത്ത ഒരു കൂട്ടം കടകളോ ഒരു മാർക്കറ്റായി കരുതപ്പെടുവാൻ പാടില്ലാത്തതാകുന്നു;
(xxiv) 'അംഗം’ എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗം എന്നർത്ഥമാകുന്നു;
(xxv) 'പഞ്ചായത്ത്' എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(xxvi) 'പഞ്ചായത്ത് പ്രദേശം’ എന്നാൽ ഒരു പഞ്ചായത്തിന്റെ അധികാരാതിർത്തിക്കുള്ളിൽ വരുന്ന ഭൂപ്രദേശം എന്നർത്ഥമാകുന്നു;
(xxviഎ) ‘സ്വയം സാക്ഷ്യപത്രം’ എന്നാൽ കുറഞ്ഞ അപകടസാധ്യതയുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിനോ പുനർനിർമ്മാണത്തിനോ വേണ്ടിയുള്ള കെട്ടിടത്തിന്റെ പ്ലാൻ, സൈറ്റ് പ്ലാൻ എന്നിവ തത്സമയം പ്രാബല്യത്തിലുള്ള ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾക്കും നിയമാനുസൃതം നൽകപ്പെട്ടിട്ടുള്ള ഏതെങ്കിലും നിർദ്ദേശത്തിനും പ്രത്യേകം പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും, ചട്ടങ്ങൾക്കുംനിർദ്ദേശങ്ങൾക്കും അനുസൃതമാണെന്ന് കെട്ടിടത്തിന്റെ ഉടമസ്ഥനും എംപാനൽഡ് ലൈസൻസിയും സംയുക്തമായി നൽകുന്ന സ്വയം സാക്ഷ്യപത്രം എന്നർത്ഥമാകുന്നു.
(xxvii) 'രാഷ്ട്രീയകക്ഷി' എന്നാൽ 1951-ലെ ജനപ്രാതിനിധ്യ ആക്റ്റ് (1951-ലെ 43-ാം കേന്ദ്ര ആക്റ്റ്) 29എ വകുപ്പിൻ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു രാഷ്ട്രീയകക്ഷി എന്ന് അർത്ഥമാകുന്നു;
(xxviii) 'പോളിംഗ് സ്റ്റേഷൻ' എന്നാൽ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നതിനായി നിശ്ചയിക്കപ്പെട്ട ഏതെങ്കിലും സ്ഥലം എന്നർത്ഥമാകുന്നു;
(xxix) 'ജനസംഖ്യ' എന്നാൽ ഏറ്റവും അവസാനത്തെ കാനേഷുമാരിയിൽ തിട്ടപ്പെടുത്തി പ്രസക്ത കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പ്രകാരമുള്ള ജനസംഖ്യ എന്നർത്ഥമാകുന്നു;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (xxx) ‘നിർണ്ണയിക്കപ്പെടുന്ന’ എന്നാൽ ഈ ആക്റ്റിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ടത് എന്നർത്ഥമാകുന്നു;
(xxxi) 'പ്രസിഡന്റ്' എന്നോ ‘വൈസ് പ്രസിഡന്റ്' എന്നോ ഉള്ളതിന്, അതതു സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്കുപഞ്ചായത്തിന്റെയോ ജില്ലാപഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്നോ വൈസ് പ്രസിഡന്റ് എന്നോ അർത്ഥമാകുന്നു;
(xxxii) ‘സ്വകാര്യ മാർക്കറ്റ്' എന്നാൽ പൊതുമാർക്കറ്റല്ലാത്ത ഏതെങ്കിലും മാർക്കറ്റ് എന്നർത്ഥമാകുന്നു;
(xxxiii) 'പൊതുമാർക്കറ്റ് ' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതോ അതു നിർമ്മിച്ചതോ അറ്റകുറ്റപ്പണിചെയ്യുന്നതോ പരിപാലിക്കുന്നതോ ആയ ഒരു മാർക്കറ്റ് എന്നർത്ഥമാകുന്നു;
(xxxiv) 'പൊതു ഒഴിവുദിനം' എന്നാൽ സർക്കാർ ഒരു ഒഴിവുദിനമായി പ്രഖ്യാപിച്ചിട്ടുള്ള ഒരു ദിവസം എന്നർത്ഥമാകുന്നു;
(xxxv) 'പൊതുവഴി' എന്നാൽ ഒരു പൊതുനിരത്തായിരുന്നാലും അല്ലെങ്കിലും, പൊതുജനങ്ങൾക്ക് വഴിയായി ഉപയോഗിക്കാൻ അവകാശമുള്ളതായ ഏതെങ്കിലും തെരുവ്, റോഡ്, ചത്വരം, മുറ്റം, ഇടവഴി, വഴി, വണ്ടിപ്പാത, നടപ്പാത അഥവാ സവാരിപ്പാത എന്നർത്ഥമാകുന്നതും; അതിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നതുമാകുന്നു,-
(എ) ഏതെങ്കിലും പൊതുപാലത്തിന്റെയോ നടവരമ്പിന്റെയോ മീതെ കൂടിയുള്ള വഴി;
(ബി) അപ്രകാരമുള്ള ഏതെങ്കിലും റോഡിനോടോ പൊതു പാലത്തിനോടോ നടവരമ്പിനോടോ ചേർന്ന നടവഴി;
(സി) അപ്രകാരമുള്ള ഏതെങ്കിലും റോഡിനോടോ പൊതുപാലത്തോടോ നടവരമ്പിനോടോ ചേർന്ന ഓടകളും, അങ്ങനെയുള്ള വഴിയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നതും ഏതെങ്കിലും നടപ്പാതയോ വരാന്തയോ മറ്റ് എടുപ്പോ ഉൾപ്പെടുന്നതോ അല്ലാത്തതോ ആയ ഭൂമിയും, അത് സ്വകാര്യ വസ്തുവോ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ വസ്തുവോ ആയിരുന്നാലും ശരി;
(xxxvi) ഓരോ വോട്ടർപട്ടികയും തയ്യാറാക്കുന്നതോ പുതുക്കുന്നതോ സംബന്ധിച്ച് ' യോഗ്യത കണക്കാക്കുന്ന തീയതി’ എന്നാൽ, അങ്ങനെ തയ്യാറാക്കുന്നതോ പുതുക്കുന്നതോ ആയ വർഷത്തിലെ ജനുവരി 1-ാം തീയതി എന്നർത്ഥമാകുന്നു;
(xxxvii) 'താമസസ്ഥലം’ അഥവാ ‘താമസിക്കുക', ഒരാൾ ഒരു വീടിന്റെ ഏതെങ്കിലും ഭാഗം അവകാശം കൊണ്ടെന്ന നിലയ്ക്ക് ഉറക്കറയായി ചില അവസരങ്ങളിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അയാൾക്ക് അവിടെ 'താമസസ്ഥലം' ഉണ്ടെന്നോ അഥവാ അവിടെ 'താമസിക്കുന്നു' എന്നോ കരുതേണ്ടതും അങ്ങനെയുള്ള വീട്ടിലേക്കു ഏതു സമയത്തും മടങ്ങിപ്പോകാൻ അയാൾക്കു സ്വാതന്ത്ര്യ മുണ്ടായിരിക്കുകയും മടങ്ങിപ്പോകണമെന്നുള്ള ഉദ്ദേശം അയാൾ ഉപേക്ഷിച്ചിട്ടില്ലാതിരിക്കുകയും ചെയ്യുന്നപക്ഷം അങ്ങനെയുള്ള ഏതെങ്കിലും വീട്ടിലോ അതിന്റെ ഭാഗത്തോ അയാൾ അസന്നിഹിതനാണ് എന്നതിനാൽ മാത്രമോ അഥവാ അയാൾ താമസിക്കുന്നതായി മറ്റൊരിടത്ത് മറ്റൊരു വീടുണ്ട് എന്നതിനാലോ അങ്ങനെയുള്ള വീട്ടിലെ താമസം അയാൾ മതിയാക്കിയതായി കരുതാൻ പാടില്ലാത്തതുമാകുന്നു;
(xxxviii) 'തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി' എന്നാൽ 83-ാം വകുപ്പിൻകീഴിൽ പേരു പ്രസിദ്ധീകരിക്കപ്പെട്ട സ്ഥാനാർത്ഥി എന്നർത്ഥമാകുന്നു;
(xxxix) ‘പട്ടികജാതികളും പട്ടികവർഗ്ഗങ്ങളും’ എന്നതിന് ഭാരതത്തിന്റെ ഭരണഘടനയിലുള്ള അതേ അർത്ഥമുണ്ടായിരിക്കുന്നതാണ്;
(xL) ‘സെക്രട്ടറി' എന്നാൽ, അതതു സംഗതിപോലെ ഒരു ഗ്രാമ പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (xLi) 'സംസ്ഥാനം’ എന്നാൽ കേരള സംസ്ഥാനം എന്നർത്ഥമാകുന്നു;
(xLii) 'സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ' എന്നാൽ 243 കെ അനുച്ഛേദത്തിൻകീഴിൽ ഗവർണ്ണർ നിയമിച്ച സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർ എന്നർത്ഥമാകുന്നു;
(xLiii) 'താലൂക്ക്' എന്നാൽ ഒരു റവന്യൂ താലൂക്ക് എന്നർത്ഥമാകുന്നു;
(xLiv) 'ഗ്രാമം' എന്നാൽ 243-ാം അനുച്ഛേദം (ജി) ഖണ്ഡത്തിൻകീഴിൽ ഗവർണ്ണർ നിർദ്ദേശിക്കുന്ന ഒരു ഗ്രാമം എന്നർത്ഥമാകുന്നു;
(xLv) ‘വില്ലേജ് ആഫീസർ' എന്നാൽ ഒരു റവന്യൂ വില്ലേജിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;
{xLvi) 'ഗ്രാമപഞ്ചായത്ത് ' എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ ഒരു ഗ്രാമത്തിനോ ഗ്രാമങ്ങളുടെ കൂട്ടത്തിനോ ആയി രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു
(xLvii) 'ജലമാർഗ്ഗം' എന്നതിൽ പ്രകൃതിജന്യമോ കൃതിമമോ ആയ ഏതെങ്കിലും നദിയോ അരുവിയോ നീർച്ചാലോ ഉൾപ്പെടുന്നതാകുന്നു;
(xLviii) 'വർഷം' എന്നാൽ സാമ്പത്തികവർഷം എന്നർത്ഥമാകുന്നു;
(xLix) ഈ ആക്റ്റിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ഭാരതത്തിന്റെ ഭരണഘടനയിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ഭാരതത്തിന്റെ ഭരണഘടനയിൽ അവയ്ക്ക് നല്കിയിട്ടുള്ള അർത്ഥങ്ങളുണ്ടായിരിക്കുന്നതാണ്.
അദ്ധ്യായം II
ഗ്രാമസഭ
3. ഗ്രാമസഭ.-
(1) ഈ അദ്ധ്യായത്തിന്റെ ആവശ്യത്തിലേക്കായി ഗ്രാമ പഞ്ചായത്തിന്റെ ഓരോ നിയോജകമണ്ഡലവും 243-ാം അനുച്ഛേദം (ജി) ഖണ്ഡത്തിൻ കീഴിൽ ഒരു ഗ്രാമമായി നിർദ്ദേശിക്കാവുന്നതാണ്.
(2) ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിലുൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്ന് അപ്രകാരമുള്ള ഗ്രാമത്തിന്റെ ഗ്രാമസഭ രൂപീകൃതമായതായി കരുതപ്പെടേണ്ടതാണ്.
(3) ഗ്രാമസഭ, കുറഞ്ഞപക്ഷം മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും ഗ്രാമസഭയുടെ കൺവീനർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി കൂടിയാലോചിച്ച നിശ്ചയിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും യോഗം ചേരേണ്ടതും, യോഗം ചേരുന്ന വിവരം ഒരു പൊതുനോട്ടീസ് മുഖേന ഗ്രാമസഭയുടെ കൺവീനർ ഗ്രാമസഭാംഗങ്ങളെ അറിയിക്കേണ്ടതും അങ്ങനെയുള്ള യോഗങ്ങളിൽ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ഗ്രാമസഭ ഉൾക്കൊള്ളുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും ജില്ലാ പഞ്ചായത്ത് അംഗത്തെയും നിയമസഭാംഗത്തെയും നിർബന്ധമായും ഗ്രാമസഭയുടെ കൺവീനർ ക്ഷണിക്കേണ്ടതുമാണ്.
എന്നാൽ, ഏതെങ്കിലും ഗ്രാമസഭയിലെ പത്ത് ശതമാനത്തിൽ കുറയാതെയുള്ള അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിൽ ആവശ്യത്തോടൊപ്പം നൽകിയിട്ടുള്ള കാര്യപരിപാടിയോടു കൂടി ഗ്രാമസഭയുടെ ഒരു പ്രത്യേക യോഗം കൺവീനർ പതിനഞ്ചു ദിവസത്തിനകം വിളിച്ചുകൂട്ടേണ്ടതാണ്:
എന്നിരുന്നാലും അപ്രകാരമുള്ള പ്രത്യേകയോഗം വിളിച്ചുകൂട്ടുന്നത് രണ്ട് സാധാരണയോഗങ്ങൾക്കിടയിലുള്ള കാലയളവിൽ ഒരിക്കൽ മാത്രം ആയിരിക്കേണ്ടതാണ്;
(4) ഒരു ഗ്രാമത്തിന്റെ ഭൂപ്രദേശത്തിലുൾപ്പെട്ട നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗ്രാമ പഞ്ചായത്തംഗം ആ ഗ്രാമസഭയുടെ കൺവീനറായിരിക്കുന്നതും, എന്നാൽ ഏതെങ്കിലും കാരണവശാൽ കൺവീനർക്ക് തന്റെ കടമകൾ നിർവ്വഹിക്കുന്നതിന് ശാരീരികമായോ, മറ്റ് തരത്തിലോ സാധിക്കാതെ വന്നാൽ, പ്രസിഡന്റിന് തൊട്ടടുത്തുള്ള ഏതെങ്കിലും നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗത്തെ കൺവീനറായി നിയമിക്കാവുന്നതുമാണ്.
(5) ഗ്രാമസഭയുടെ ഏതൊരു യോഗത്തിലും ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റോ അഥവാ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ, അല്ലെങ്കിൽ അവരുടെ രണ്ടു പേരുടേയും അസാന്നിദ്ധ്യത്തിൽ ഗ്രാമസഭയുടെ കൺവീനറോ അദ്ധ്യക്ഷം വഹിക്കേണ്ടതാണ്.
(6) ആ നിയോജകമണ്ഡലത്തെ സംബന്ധിച്ച മുൻവർഷത്തെ വികസനപരിപാടികളെയും നടപ്പുവർഷത്തിൽ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസനപരിപാടികളെയും അതിനുവേണ്ടിവരുന്ന ചെലവിനേയും സംബന്ധിച്ച ഒരു റിപ്പോർട്ടും മുൻവർഷത്തെ വാർഷിക കണക്കുകളുടെ ഒരു സ്റ്റേറ്റുമെന്റും ഭരണനിർവ്വഹണത്തിന്റെ ഒരു റിപ്പോർട്ടും ഒരു വർഷത്തിലെ ആദ്യയോഗത്തിൽ ഗ്രാമസഭ മുൻപാകെ ഗ്രാമപഞ്ചായത്ത് വയ്ക്കക്കേണ്ടതാണ്.
ഗ്രാമസഭയുടെ ഏതെങ്കിലും തീരുമാനം ഏതെങ്കിലും സാഹചര്യത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, അദ്ധ്യക്ഷൻ അതിനുള്ള കാരണം ഗ്രാമസഭയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
(7) ഗ്രാമസഭയുടെ ശുപാർശകളോ നിർദ്ദേശങ്ങളോ എന്തെങ്കിലുമുണ്ടെങ്കിൽ അവയ്ക്ക് ഗ്രാമ പഞ്ചായത്തുകളും ബ്ലോക്കു പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും അർഹമായ പരിഗണന നൽകേണ്ടതാണ്.
3എ. ഗ്രാമസഭയുടെ അധികാരങ്ങളും ചുമതലകളും അവകാശങ്ങളും.-
(1) ഗ്രാമസഭ, നിർണ്ണയിക്കപ്പെടുന്ന രീതിയിലും അങ്ങനെയുള്ള നടപടിക്രമങ്ങൾക്കും വിധേയമായി താഴെപ്പറയുന്ന അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കേണ്ടതാണ്, അതായത്:-
(എ) പഞ്ചായത്തിന്റെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും സഹായിക്കുക;
(ബി) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കേണ്ട പദ്ധതികളുടേയും വികസന പരിപാടികളുടേയും നിർദ്ദേശങ്ങൾക്ക് രൂപം നൽകുകയും മുൻഗണന നിർദ്ദേശിക്കുകയും ചെയ്യുക;
(സി) ഗുണഭോക്താക്കളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളെ സംബന്ധിച്ച്, നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡമനുസരിച്ച്, മുൻഗണനാക്രമത്തിൽ, അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് അന്തിമമായി തയ്യാറാക്കി ഗ്രാമപഞ്ചായത്തിന് നൽകുക;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ഡി) പ്രാദേശികമായി ആവശ്യമായ സൗകര്യങ്ങൾ നൽകിക്കൊണ്ട് വികസന പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് സഹായങ്ങൾ ചെയ്തതുകൊടുക്കുക;
(ഇ) വികസന പദ്ധതികൾക്ക് ആവശ്യമായ സന്നദ്ധ സേവനവും പണമായോ സാധനമായോ ഉള്ള സഹായങ്ങളും നൽകുകയും സമാഹരിക്കുകയും ചെയ്യുക;
(എഫ്) തെരുവു വിളക്കുകൾ, തെരുവിലേയോ അല്ലെങ്കിൽ പൊതുവായതോ ആയ വാട്ടർ ടാപ്പുകൾ, പൊതു കിണറുകൾ, പൊതു സാനിറ്റേഷൻ യൂണിറ്റുകൾ, ജലസേചന സൗകര്യങ്ങൾ മറ്റ പൊതു ആവശ്യ പദ്ധതികൾ ഇവ എവിടെ സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുക;
(ജി) ശുചിത്വം, പരിസ്ഥിതി സംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ പൊതു താല്പര്യമുള്ള സംഗതികളെ സംബന്ധിച്ച അറിവ് പകരുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുകയും അഴിമതി, വ്യാജവും കൃത്രിമവുമായ ഇടപാടുകൾ തുടങ്ങിയ സാമൂഹിക തിൻമകൾക്കെതിരെ സംരക്ഷണം നൽകുകയും ചെയ്യുക;
(എച്ച്) ഗ്രാമസഭയുടെ പ്രദേശത്ത് വിവിധ വിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ സൗഹാർദ്ദവും ഐക്യവും വളർത്തുകയും ആ പ്രദേശത്തെ ആളുകളിൽ സൻമനോഭാവം വളർത്തുന്നതിനായി കലാകായിക മേളകൾ സംഘടിപ്പിക്കുകയും ചെയ്യുക;
(ഐ) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്ന ഗുണഭോക്തൃ കമ്മിറ്റികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക;
(ജെ) സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷൻ, സബ്സിഡി എന്നിവ പോലുള്ള വിവിധ തരം ക്ഷേമസഹായങ്ങൾ ലഭിക്കുന്ന ആളുകളുടെ അർഹത പരിശോധിക്കുക;
(കെ) ഗ്രാമസഭയുടെ പ്രദേശത്ത് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തികളെ സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റുകളുടെ വിവരങ്ങൾ ശേഖരിക്കുക;
(എൽ) അടുത്ത മൂന്നുമാസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുഷ്ഠിക്കേണ്ട സേവനങ്ങളും ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളും സംബന്ധിച്ച വിവരം ലഭ്യമാക്കുക;
(എം) ഗ്രാമസഭയുടെ പ്രദേശത്തെ സംബന്ധിച്ച പഞ്ചായത്ത് എടുത്തിട്ടുള്ള ഓരോ തീരുമാനത്തിന്റെയും യുക്തി അറിയുക;
(എൻ) ഗ്രാമസഭയുടെ തീരുമാനങ്ങൾ സംബന്ധിച്ച് എടുത്തിട്ടുള്ള തുടർ നടപടികളെക്കുറിച്ചും ഏതെങ്കിലും തീരുമാനം നടപ്പിലാക്കിയിട്ടില്ലായെങ്കിൽ അതിനുള്ള വിശദമായ കാരണങ്ങളെക്കുറിച്ചും അറിയുക;
(ഒ) ശുചീകരണ പ്രക്രിയകളിൽ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുമായി സഹകരിക്കുകയും ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിന് സന്നദ്ധ സേവനം നൽകുകയും ചെയ്യുക;
(പി) ഗ്രാമസഭയുടെ പ്രദേശത്തെ ശുദ്ധജലവിതരണം, തെരുവു വിളക്ക് കത്തിക്കൽ എന്നീ സംവിധാനങ്ങളിലെ പോരായ്മകൾ കണ്ടുപിടിക്കുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക;
(ക്യൂ) ഗ്രാമസഭയുടെ പ്രദേശത്തെ സ്കൂളുകളിലെ അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സഹായിക്കുക;
(ആർ) ഗ്രാമസഭയുടെ പ്രദേശത്തെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച രോഗപ്രതിരോധത്തിലും കുടുംബക്ഷേമ പ്രവർത്തനങ്ങളിലും സഹായിക്കുക;
(എസ്) കാലാകാലങ്ങളിൽ നിർണ്ണയിക്കപ്പെടാവുന്ന മറ്റു ചുമതലകൾ നിർവ്വഹിക്കുക.
(2) ഗ്രാമസഭ, അതിന്റെ സാധാരണ യോഗത്തിലോ അല്ലെങ്കിൽ ഈ ആവശ്യത്തിനുവേണ്ടി വിളിച്ചുകൂട്ടുന്ന പ്രത്യേക യോഗത്തിലോ വച്ച് 3-ാം വകുപ്പ് (6-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള റിപ്പോർട്ട് ചർച്ച ചെയ്യേണ്ടതും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയെക്കുറിച്ചും പദ്ധതി വിഹിതത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും ഇനം തിരിച്ചുള്ള ഫണ്ടിന്റെ വിഹിതത്തെക്കുറിച്ചും ഗ്രാമസഭയുടെ പ്രദേശത്ത് നടപ്പിലാക്കിയതോ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പണികളുടെ എസ്റ്റിമേറ്റിന്റെയും അതിന്റെ സാമഗ്രികളുടെ ചെലവിന്റെ വിശദാംശങ്ങളെ കുറിച്ചും അറിയാൻ ഗ്രാമസഭക്ക് അവകാശമുണ്ടായിരിക്കുന്നതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(3) ഗ്രാമസഭയുടെ പരിഗണനയ്ക്കു വരുന്ന ആഡിറ്റ് റിപ്പോർട്ടിനെക്കുറിച്ചോ പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിനെക്കുറിച്ചോ യോഗത്തിൽ ചർച്ച ചെയ്യേണ്ടതും അതിന്റെ അഭിപ്രായങ്ങളും ശുപാർശകളും നിർദ്ദേശങ്ങളും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിനെ അറിയിക്കേണ്ടതുമാണ്.
(4) ഗ്രാമസഭയുടെ ക്വോറം പ്രസ്തുത പ്രദേശത്തെ സമ്മതിദായകരുടെ എണ്ണത്തിന്റെ പത്തു ശതമാനം ആയിരിക്കുന്നതും ഗ്രാമസഭയുടെ യോഗങ്ങൾ വിളിച്ചുകൂട്ടുന്നതും നടത്തുന്നതും സംബന്ധിച്ച നടപടിക്രമങ്ങൾ നിർണ്ണയിക്കപ്പെടുന്ന പ്രകാരം ആയിരിക്കുന്നതുമാണ്:
എന്നാൽ കോറം തികയാതെ മാറ്റിവയ്ക്കുന്ന ഗ്രാമസഭയുടെ ഒരു യോഗം വീണ്ടും കൂടുമ്പോൾ അപ്രകാരമുള്ള യോഗത്തിന്റെ കോറം അൻപത് ആയിരിക്കുന്നതാണ്.
(5) പ്രസിഡന്റ് ആവശ്യപ്പെടുന്നതനുസരിച്ച് ഗ്രാമപഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാർ ഗ്രാമസഭയുടെ യോഗങ്ങളിൽ പങ്കെടുക്കേണ്ടതും, ഗ്രാമസഭയുടെ കോ-ഓർഡിനേറ്ററായി ഗ്രാമപഞ്ചായത്ത് നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥൻ ഗ്രാമസഭയുടെ യോഗങ്ങൾ വിളിച്ചുകൂട്ടുന്നതിനും അവയുടെ നടത്തിപ്പിനും തീരുമാനങ്ങൾ മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുന്നതിനും തുടർനടപടികളെടുക്കുന്നതിനും കൺവീനറെ സഹായിക്കേണ്ടതുമാണ്.
(6) ഗ്രാമസഭയ്ക്ക് ഏതെങ്കിലും പ്രശ്നങ്ങളേയും പരിപാടികളേയും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തുന്നതിനും പദ്ധതികളുടെയും അതിന്റെ തീരുമാനങ്ങളുടെയും ഫലപ്രദമായ നടപ്പിലാക്കലിനും അതിന്റെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അഭിവൃദ്ധിപ്പെടുത്തുന്നതിനും പൊതുവായതോ പ്രത്യേകമായതോ ആയ, സബ് കമ്മിറ്റികളെ നിയമിക്കുകയോ തെരഞ്ഞെടുക്കുകയോ അല്ലെങ്കിൽ രൂപീകരിക്കുകയോ ചെയ്യാവുന്നതാണ്:
എന്നാൽ, അങ്ങനെയുള്ള കമ്മിറ്റികളിൽ പത്തിൽ കുറയാത്ത അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതും അവരിൽ പകുതിയിൽ കുറയാത്ത അംഗങ്ങൾ സ്ത്രീകളായിരിക്കേണ്ടതുമാണ്.
(7) ഗ്രാമസഭയുടെ അധികാരപരിധിയിൽപ്പെട്ട ഏതു പ്രശ്നത്തെക്കുറിച്ചും അതിന്റെ യോഗത്തിൽ ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയം പാസ്സാക്കാവുന്നതും എന്നാൽ, കഴിയുന്നിടത്തോളം പൊതുസമ്മതത്തോടു കൂടിയ തീരുമാനം എടുക്കാൻ ശ്രമിക്കേണ്ടതുമാണ്.
(8) ഏതെങ്കിലും പദ്ധതിയോ പ്രോജക്ടോ പ്ലാനോ പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടിവരുമ്പോൾ അതിനുള്ള അർഹതയുടേയും മുൻഗണനാക്രമത്തിന്റെയും മാനദണ്ഡം, പദ്ധതിയിലോ പ്രോജക്ടിലോ പ്ലാനിലോ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി പഞ്ചായത്തുകൾ നിശ്ചയിക്കേണ്ടതും, അങ്ങനെയുള്ള മാനദണ്ഡങ്ങൾ നിർണ്ണയിക്കപ്പെട്ട പ്രകാരം പരസ്യപ്പെടുത്തേണ്ടതും ഗ്രാമസഭകളെ അറിയിക്കേണ്ടതുമാണ്.
(9) ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുകയും ലഭിക്കുന്ന അപേക്ഷകളിൻമേൽ അന്വേഷണം നടത്തുകയും ചെയ്തശേഷം ഗ്രാമപഞ്ചായത്ത് തയ്യാറാക്കി നല്കുന്ന അതതു ഗ്രാമസഭാ പ്രദേശത്തുള്ള അപേക്ഷകരുടെ കരട് മുൻഗണനാ ലിസ്റ്റ് അപേക്ഷകരെ കൂടി ക്ഷണിച്ചുകൊണ്ടുള്ള യോഗത്തിൽവച്ച് ഗ്രാമസഭ സൂക്ഷ്മപരിശോധന നടത്തേണ്ടതും, മുൻഗണനാ ക്രമത്തിൽ, അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് അന്തിമമായി തയ്യാറാക്കി ഗ്രാമ പഞ്ചായത്തിന്റെ അംഗീകാരത്തിന് അയയ്ക്കേണ്ടതുമാണ്:
എന്നാൽ, ഗ്രാമസഭ അംഗീകാരത്തിന് അയയ്ക്കുന്ന ലിസ്റ്റിലെ മുൻഗണനാ ക്രമത്തിന് ഗ്രാമ പഞ്ചായത്ത് മാറ്റം വരുത്തുവാൻ പാടില്ലാത്തതാണ്.
3 ബി. ഗ്രാമസഭയുടെ ഉത്തരവാദിത്തങ്ങൾ.-
(1) ഗ്രാമസഭയ്ക്ക് താഴെ പറയുന്ന ഉത്തരവാദിത്തങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (i) വികസനവും ക്ഷേമവും സംബന്ധിച്ച പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക;
(ii) ആരോഗ്യവും സാക്ഷരതയും സംബന്ധിച്ചതും അതുപോലുള്ള വികസനപരമായ മറ്റ് സമയബന്ധിത പരിപാടികളിലും പങ്കെടുക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്യുക;
(iii) അവശ്യ സാമൂഹിക-സാമ്പത്തിക അടിസ്ഥാന രേഖകൾ ശേഖരിക്കുക;
(iv) വികസന പ്രവർത്തനങ്ങളുടെ പുരോഗതിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു് നൽകുക;
(v) നികുതികൾ നൽകുന്നതിനും, വായ്പ തിരിച്ചടയ്ക്കുന്നതിനും പരിസ്ഥിതി ശുചീകരണം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ ഐക്യം നിലനിർത്തുന്നതിനുമായി ധാർമ്മികമായ മാർഗ്ഗങ്ങൾ അവലംബിക്കുക;
(vi) പഞ്ചായത്തിന്റെ ധനാഗമ മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രാദേശികമായി വിഭവ സമാഹരണം നടത്തുക;
(vii) സന്നദ്ധസംഘങ്ങളെന്ന നിലയിൽ വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക;
(viii) സാംക്രമിക രോഗങ്ങൾ, പ്രകൃതിക്ഷോഭദുരന്തങ്ങൾ മുതലായവ ഉണ്ടായാൽ പെട്ടെന്ന് വിവരം നൽകുവാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക;
(2) ഗ്രാമസഭ 3എ വകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള സംഗതികളെ സംബന്ധിച്ച കാലാകാലമുള്ള റിപ്പോർട്ടുകൾ ഗ്രാമപഞ്ചായത്തിന് നൽകേണ്ടതാണ്.
അദ്ധ്യായം III
വ്യത്യസ്ത തലങ്ങളിൽ പഞ്ചായത്തുകളുടെ രൂപീകരണം
4. പഞ്ചായത്തു രൂപീകരിക്കുന്നതിനും അതിന്റെ പേരും ആസ്ഥാനവും വിനിർദ്ദേശിക്കുന്നതിനും സർക്കാരിനുള്ള അധികാരം.-
(1) സർക്കാർ, ഗസറ്റു വിജ്ഞാപനം വഴി, വിജ്ഞാപനത്തിൽ നിർദ്ദേശിച്ചേക്കാവുന്ന തീയതി മുതൽ പ്രാബല്യത്തോടെ,-
(എ) ഓരോ ഗ്രാമത്തിനോ ഗ്രാമങ്ങളുടെ കൂട്ടത്തിനോ ഒരു ഗ്രാമപഞ്ചായത്തും;
(ബി) മദ്ധ്യതലത്തിൽ ഒരു ബ്ലോക്ക് പഞ്ചായത്തും;
(സി) ഓരോ ജില്ലാ പഞ്ചായത്തു പ്രദേശത്തിനും ഒരു ജില്ലാ പഞ്ചായത്തും;
രൂപീകരിക്കേണ്ടതും അങ്ങനെയുള്ള പഞ്ചായത്തുകളുടെ പേരും ആസ്ഥാനവും നിർദ്ദേശിക്കേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ note (2) സർക്കാരിന്, ബന്ധപ്പെട്ട പഞ്ചായത്ത് ആവശ്യപ്പെട്ടതിൻമേലോ പഞ്ചായത്തുമായി ആലോചിച്ച ശേഷമോ നിർദ്ദേശം വിജ്ഞാപനംവഴി മുൻകൂട്ടി പ്രസിദ്ധീകരിച്ചതിനുശേഷം,-
(എ) ഏതെങ്കിലും ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശത്തിൽ ഏതെങ്കിലും ഗ്രാമമോ ഗ്രാമങ്ങളുടെ കൂട്ടമോ ഉൾപ്പെടുത്തിക്കൊണ്ട് ആ ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശം വിപുലപ്പെടുത്തുകയോ;
(ബി) ഏതെങ്കിലും ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശത്തിൽനിന്ന് ഏതെങ്കിലും ഗ്രാമത്തേയോ ഗ്രാമങ്ങളുടെ കൂട്ടത്തേയോ ഒഴിവാക്കിക്കൊണ്ട് ആ ഗ്രാമ പഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശം കുറയ്ക്കുകയോ;
(സി) ഏതു തലത്തിലുമുള്ള ഒരു പഞ്ചായത്തിന്റെ ആസ്ഥാനം മാറ്റുകയോ; അല്ലെങ്കിൽ;
(ഡി) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പേരു മാറ്റുകയോ; ചെയ്യാവുന്നതാണ്:
എന്നാൽ (എ)-യും (ബി)-യും ഖണ്ഡങ്ങൾ പ്രകാരം ഒരു ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശം വിപുലപ്പെടുത്തുകയോ കുറയ്ക്കുകയോ ചെയ്യുന്ന ഏതൊരു മാറ്റവും ആ പഞ്ചായത്തിന്റെ നിലവിലുള്ള സമിതിയുടെ കാലാവധി തീരുന്ന മുറയ്ക്കല്ലാതെ പ്രാബല്യത്തിൽ വരുത്താൻ പാടുള്ളതല്ല.
(3) ഏതെങ്കിലും ഗ്രാമത്തിന്റെയോ ഗ്രാമങ്ങളുടെ കൂട്ടത്തിന്റെയോ മേൽ അധികാരികതയുടെ വിനിയോഗം അവസാനിപ്പിച്ച ഒരു ഗ്രാമപഞ്ചായത്തിൽ അഥവാ ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള സ്വത്തിന്റെ ഏതെങ്കിലും ഭാഗം കൈയൊഴിക്കുന്നതിനെ സംബന്ധിച്ചോ, അങ്ങനെയുള്ള സ്വത്തിനെ സംബന്ധിച്ചതോ അങ്ങനെയുള്ള ഗ്രാമത്തിൽനിന്നുൽഭവിക്കുന്നതോ ആയ ബാദ്ധ്യതകൾ നിറവേറ്റുന്നതു സംബന്ധിച്ചോ, അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമോ ആയ എല്ലാ കാര്യങ്ങളും ഉൾപ്പെടെ, സർക്കാരിന്, പഞ്ചായത്തുമായി ആലോചിച്ച് തങ്ങൾക്ക് ഉചിതമെന്നു തോന്നുന്ന ഉത്തരവുകൾ പാസ്സാക്കാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
5. പഞ്ചായത്തുകളുടെ ഏകാംഗീകരണവും ഭരണവും.-
(1) ഓരോ പഞ്ചായത്തും 4-ാം വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ള ആ പഞ്ചായത്തിന്റെ പേരുള്ള ഒരു ഏകാംഗീകൃതനികായം ആയിരിക്കുന്നതും, അതിനു ശാശ്വത പിന്തുടർച്ചാവകാശവും പൊതു മുദ്രയും ഉണ്ടായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ മറ്റേതെങ്കിലും നിയമത്താലോ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിയന്ത്രണങ്ങൾക്കോ മാറ്റം വരുത്തലുകൾക്കോ വിധേയമായി, അതിന്റെ ഏകാംഗീകൃത നാമത്തിൽ വ്യവഹരിക്കുകയോ വ്യവഹരിക്കപ്പെടുകയോ ചെയ്യുന്നതിനും ജംഗമമോ സ്ഥാവരമോ ആയ വസ്തുവകകൾ ആർജ്ജിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കരാറുകളിൽ ഏർപ്പെടുന്നതിനും, അത് ഏതുദ്ദേശത്തിലേക്കാണോ രൂപീകരിച്ചിട്ടുള്ളത് ആ ഉദ്ദേശങ്ങൾക്ക് ആവശ്യവും ഉചിതവും യുക്തവും ആയ എല്ലാ കാര്യങ്ങളും ചെയ്യുന്നതിനുള്ള ക്ഷമത അതിൽ നിക്ഷിപ്തമായിരിക്കുന്നതുമാണ്.
(2) ഒരു ജില്ലാ പഞ്ചായത്തോ ഒരു ബ്ലോക്ക് പഞ്ചായത്തോ ഒരു ഗ്രാമ പഞ്ചായത്തോ, ഈ ആക്റ്റിനാലോ ആക്റ്റിൻ കീഴിലോ അഥവാ തൽസമയം നിലവിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിനാലോ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുകയും ചുമതലകളും കർത്തവ്യങ്ങളും നിർവ്വഹിക്കുകയും ചെയ്യേണ്ടതും അപ്രകാരമുള്ള ഉത്തരവാദിത്വങ്ങളും അധികാര ശക്തികളും അതിന് ഉണ്ടായിരിക്കുന്നതുമാണ്.
6. പഞ്ചായത്തുകളുടെ അംഗസംഖ്യ.-
(1) നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ ഒരു ഗ്രാമപഞ്ചായത്തിന്റെയും ഒരു ബ്ലോക്കു പഞ്ചായത്തിന്റെയും ഒരു ജില്ലാപഞ്ചായത്തിന്റെയും ആകെ സ്ഥാനങ്ങളുടെ എണ്ണം, ബന്ധപ്പെട്ട പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ജനസംഖ്യ പരിഗണിച്ചുകൊണ്ട് (3)-ാം ഉപവകുപ്പിൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തോതനുസരിച്ച്, സർക്കാർ വിജ്ഞാപനം ചെയ്യേണ്ടതാണ്.
(2) സർക്കാരിന്, ഓരോ കാനേഷുമാരി അനുസരിച്ച് പ്രസക്ത കണക്കുകൾ പ്രസിദ്ധപ്പെടുത്തിയ ശേഷം, (3)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള തോതിനു വിധേയമായി, (1)-ാം ഉപവകുപ്പു പ്രകാരം വിജ്ഞാപനം ചെയ്ത ഒരു പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്താവുന്നതാണ്.
(3) (1)-ാം ഉപവകുപ്പ് പ്രകാരമോ (2)-ാം ഉപവകുപ്പ് പ്രകാരമോ വിജ്ഞാപനം ചെയ്യുന്ന സ്ഥാനങ്ങളുടെ എണ്ണം,-
(എ) ഒരു ഗ്രാമപഞ്ചായത്തിന്റെ സംഗതിയിൽ പതിമൂന്നില്‍ കുറയാനോ ഇരുപത്തിമൂന്നില്‍ കവിയാനോ;
(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ പതിമൂന്നില്‍ കുറയാനോ ഇരുപത്തിമൂന്നില്‍ കവിയാനോ;
(സി) ഒരു ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ പതിനാറില്‍ കുറയാനോ മുപ്പത്തിരണ്ടില്‍ കവിയാനോ പാടുള്ളതല്ല;
എന്നാൽ, ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ജനസംഖ്യയും അപ്രകാരമുള്ള പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് മുഖാന്തിരം നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം പ്രായോഗികമാകുന്നിടത്തോളം സംസ്ഥാനത്തൊട്ടാകെ ഒന്നു തന്നെയായിരിക്കേണ്ടതാണ്.
(4) ഒരു പഞ്ചായത്തിന്റെ അംഗസംഖ്യ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമം നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമായിരിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
7. ഗ്രാമപഞ്ചായത്തിന്റെ ഘടന.-
(1) ഓരോ ഗ്രാമപഞ്ചായത്തും 6-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്നതായിരിക്കേണ്ടതാണ്.
(2) ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ സ്ഥാനങ്ങളും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ്.
(3) ഓരോ ഗ്രാമപഞ്ചായത്തിലും പട്ടികജാതിക്കാർക്കും പട്ടിക വർഗ്ഗക്കാർക്കും സ്ഥാനങ്ങൾ സംവരണം ചെയ്യേണ്ടതാണ്.
(4) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിക്കേണ്ടതും അപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളുടെ എണ്ണത്തിന് ആ പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണവുമായുള്ള അനുപാതം, കഴിയുന്നിടത്തോളം, ആ പഞ്ചായത്തു പ്രദേശത്തെ, അതതു സംഗതിപോലെ, പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യയ്ക്ക് ആ പഞ്ചായത്തു പ്രദേശത്തെ ആകെ ജനസംഖ്യയുമായുള്ള അനുപാതം തന്നെ ആയിരിക്കേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ പഞ്ചായത്തു പ്രദേശത്തെ വിവിധ നിയോജക മണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കിവയ്ക്കക്കേണ്ടതുമാണ്:
എന്നാൽ ഒരു പഞ്ചായത്ത് പ്രദേശത്തിലെ പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യ ഏതെങ്കിലും സ്ഥാനം അവർക്കായി സംവരണം ചെയ്യുന്നതിന് അപര്യാപ്തമായി വരുന്നപക്ഷം പട്ടികജാതിക്കാരിലോ പട്ടികവർഗ്ഗക്കാരിലോ കൂടുതലുള്ള വിഭാഗത്തിന് ആ പഞ്ചായത്തിൽ ഒരു സ്ഥാനം സംവരണം ചെയ്യേണ്ടതാണ്.
(5) (4)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) സർക്കാർ, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതാണ്:
എന്നാൽ (4)-ാം ഉപവകുപ്പുപ്രകാരം, അതതു സംഗതിപോലെ, പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ സംവരണം ചെയ്ത സ്ഥാനം ഒരെണ്ണം മാത്രമേ ഉള്ളൂ എങ്കിൽ ആ സ്ഥാനം, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതില്ല.
(6) ഒരു ഗ്രാമപഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) (5)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്തതുൾപ്പെടെ സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതും, അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ പഞ്ചായത്തുപ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കി വയ്ക്കക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (7) (3) മുതൽ (6) വരെ ഉപവകുപ്പുകളിൽ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന ആളുകളെയോ സ്ത്രീകളെയോ ഒരു ഗ്രാമപഞ്ചായത്തിലെ സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയുന്നതായി കരുതപ്പെടാൻ പാടില്ലാത്തതാകുന്നു.
(8) ഒരു ഗ്രാമപഞ്ചായത്തിന് ആ ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾ തങ്ങൾക്കിടയിൽനിന്നും തിരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതാണ്.
8. ബ്ലോക്കു പഞ്ചായത്തിന്റെ ഘടന.-
(1) ഓരോ ബ്ലോക്കു പഞ്ചായത്തും,-
(എ) (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും,
(ബി) ആ ബ്ലോക്കുപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും;
അടങ്ങിയിരിക്കേണ്ടതാണ്.
(2) ഒരു ബ്ലോക്കുപഞ്ചായത്തിലെ (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാനങ്ങളും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ്.
(3) ഓരോ ബ്ലോക്ക് പഞ്ചായത്തിലും പട്ടികജാതിക്കാർക്കും പട്ടിക വർഗ്ഗക്കാർക്കും നിശ്ചിത സ്ഥാനങ്ങൾ സംവരണം ചെയ്യേണ്ടതാണ്.
(4) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിക്കേണ്ടതും അപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളുടെ എണ്ണത്തിന് ആ ബ്ലോക്ക് പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണവുമായുള്ള അനുപാതം, കഴിയുന്നിടത്തോളം, ആ ബ്ലോക്കു പഞ്ചായത്തു പ്രദേശത്തെ, അതതു സംഗതിപോലെ, പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യയ്ക്ക് ആ ബ്ലോക്കുപഞ്ചായത്തു പ്രദേശത്തെ ആകെ ജനസംഖ്യയുമായുള്ള അനുപാതം തന്നെ ആയിരിക്കേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ ബ്ലോക്കുപഞ്ചായത്തു പ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തന ക്രമമനുസരിച്ച് നീക്കിവയ്ക്കേണ്ടതുമാണ്. എന്നാൽ ഒരു ബ്ലോക്ക് പഞ്ചായത്തു പ്രദേശത്തെ പട്ടികജാതിക്കാരുടെയും പട്ടികവർഗ്ഗക്കാരുടെയും ജനസംഖ്യ ഏതെങ്കിലും സ്ഥാനം അവർക്കായി സംവരണം ചെയ്യുന്നതിന് അപര്യാപ്തമായി വന്നാൽ ഈ വിഭാഗങ്ങളിൽ കൂടുതലുള്ള വിഭാഗത്തിന് പ്രസ്തുത ബ്ലോക്ക് പഞ്ചായത്തിൽ ഒരു സ്ഥാനം സംവരണം ചെയ്യേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(5) (4)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) സർക്കാർ, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതാണ്:
എന്നാൽ (4)-ാം ഉപവകുപ്പുപ്രകാരം, അതതു സംഗതിപോലെ, പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോ സംവരണം ചെയ്ത സ്ഥാനം ഒരെണ്ണം മാത്രമേ ഉള്ളൂ എങ്കിൽ ആ സ്ഥാനം, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതില്ല.
(6) ഒരു ബ്ലോക്ക് പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) (5)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്തതുൾപ്പെടെ സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ പഞ്ചായത്തുപ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കിവയ്ക്കക്കേണ്ടതുമാണ്.
(7) (3) മുതൽ (6) വരെ ഉപവകുപ്പുകളിൽ അടങ്ങിയിട്ടുള്ള യാതൊന്നുംതന്നെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന ആളുകളെയോ സ്ത്രീകളെയോ ഒരു ബ്ലോക്കുപഞ്ചായത്തിലെ സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയുന്നതായി കരുതപ്പെടാൻ പാടില്ലാത്തതാകുന്നു.
(8) ഒരു ബ്ലോക്ക് പഞ്ചായത്തിന് ആ ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തങ്ങൾക്കിടയിൽനിന്നും തിരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതാണ്.
9. ജില്ലാ പഞ്ചായത്തിന്റെ ഘടന.-
(1) ഓരോ ജില്ലാ പഞ്ചായത്തും,-
(എ) (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും;
(ബി) ജില്ലയിലെ ബ്ലോക്കുപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും;
അടങ്ങിയിരിക്കേണ്ടതാണ്.
(2) ഒരു ജില്ലാ പഞ്ചായത്തിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാനങ്ങളും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) ഓരോ ജില്ലാ പഞ്ചായത്തിലും പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും നിശ്ചിത സ്ഥാനങ്ങൾ സംവരണം ചെയ്യേണ്ടതാണ്.
(4) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിക്കേണ്ടതും അപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളുടെ എണ്ണത്തിന് ആ ജില്ലാ പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണവുമായുള്ള അനുപാതം, കഴിയുന്നിടത്തോളം, ആ ജില്ലാ പഞ്ചായത്തുപ്രദേശത്തെ, അതതു സംഗതിപോലെ, പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യയ്ക്കു് ആ ജില്ലാ പഞ്ചായത്തുപ്രദേശത്തെ ആകെ ജനസംഖ്യയുമായുള്ള അനുപാതം തന്നെ ആയിരിക്കേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ 10-ാം വകുപ്പു് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ ജില്ലാ പഞ്ചായത്തുപ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കിവയ്ക്കക്കേണ്ടതാണ്:
എന്നാൽ ഒരു ജില്ലാ പഞ്ചായത്ത് പ്രദേശത്തെ പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യ ഏതെങ്കിലും സ്ഥാനം അവർക്കായി സംവരണം ചെയ്യുന്നതിന് അപര്യാപ്തമായി വരുന്നപക്ഷം പട്ടികജാതിക്കാരിലോ പട്ടികവർഗ്ഗക്കാരിലോ കൂടുതലുള്ള വിഭാഗത്തിന് ആ പഞ്ചാ യത്തിൽ ഒരു സ്ഥാനം സംവരണം ചെയ്യേണ്ടതാണ്.
(5)(4)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) സർക്കാർ, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതാണ്:
എന്നാൽ (4)-ാം ഉപവകുപ്പുപ്രകാരം, അതതു സംഗതിപോലെ, പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ സംവരണം ചെയ്ത സ്ഥാനം ഒരെണ്ണം മാത്രമേ ഉള്ളൂ എങ്കിൽ ആ സ്ഥാനം, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതില്ല.
(6) ഒരു ജില്ലാ പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) (5)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്തതുൾപ്പെടെ സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാര0.പ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ ജില്ലാ പഞ്ചായത്തു പ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കിവയ്ക്കക്കേണ്ടതുമാണ്.
(7) (3) മുതൽ (6) വരെ ഉപവകുപ്പുകളിൽ അടങ്ങിയിട്ടുള്ള യാതൊന്നുംതന്നെ, പട്ടികജാതികളിലോ, പട്ടികവർഗ്ഗങ്ങളിലോ പെടുന്ന ആളുകളെയോ സ്ത്രീകളെയോ ഒരു ജില്ലാ പഞ്ചായത്തിലെ സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയുന്നതായി കരുതപ്പെടാൻ പാടില്ലാത്തതാകുന്നു.
(8) ഒരു ജില്ലാ പഞ്ചായത്തിന് ആ ജില്ലാ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തങ്ങൾക്കിടയിൽനിന്നും തിരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
അദ്ധ്യായം IV
നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം
10. പഞ്ചായത്തുകളെ നിയോജകമണ്ഡലങ്ങളായി വിഭജിക്കൽ.-
(1) സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അദ്ധ്യക്ഷനായും ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത നാല് ഉദ്യോഗസ്ഥരെ അംഗങ്ങളായും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കേണ്ടതാണ്. പ്രസ്തുത ഡീലിമിറ്റേഷൻ കമ്മീഷൻ, 6-ാം വകുപ്പ് പ്രകാരം ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ അംഗസംഖ്യ നിശ്ചയിച്ചതിനും പട്ടികജാതികൾക്കും പട്ടികവർഗ്ഗക്കാർക്കും സ്ത്രീകൾക്കും സംവരണം ചെയ്യാനുള്ള സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിച്ചതിനും ശേഷം കഴിയുന്നത്ര വേഗത്തിൽ
(എ) ഓരോ പഞ്ചായത്തിന്റെയും അതിന് എത്ര സ്ഥാനങ്ങളുണ്ടോ അത്രയും നിയോജകമണ്ഡലങ്ങളായി വിഭജിക്കേണ്ടതും അപ്രകാരമുള്ള നിയോജകമണ്ഡലങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കേണ്ടതുമാണ്:
എന്നാൽ ഓരോ നിയോജകമണ്ഡലത്തിലേയും ജനസംഖ്യ പ്രായോഗികമാകുന്നിടത്തോളം, ആ പഞ്ചായത്തുപ്രദേശത്തിലൊട്ടാകെ ഒന്നുതന്നെ ആയിരിക്കേണ്ടതാണ്:
കൂടാതെ, ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂപ്രദേശം നിയോജക മണ്ഡലമായി വിഭജിക്കുമ്പോൾ അങ്ങനെയുള്ള നിയോജക മണ്ഡലങ്ങളുടെ അതിരുകൾ യാതൊരു ഗ്രാമപഞ്ചായത്തിന്റെ നിയോജക മണ്ഡലത്തേയോ, ഒരു ജില്ലാ പഞ്ചായത്തിന്റെ ഭൂപ്രദേശം നിയോജക മണ്ഡലങ്ങളായി വിഭജിക്കുമ്പോൾ അങ്ങനെയുള്ള നിയോജക മണ്ഡലങ്ങളുടെ അതിരുകൾ യാതൊരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ നിയോജക മണ്ഡലത്തെയോ ഒന്നിലധികം ഭാഗങ്ങളായി വേർതിരിക്കാത്ത വിധത്തിൽ നിശ്ചയിക്കേണ്ടതാണ്.
(1എ) ഡീലിമിറ്റേഷൻ കമ്മീഷന്റെ നടത്തിപ്പിനായുള്ള ഉദ്യോഗസ്ഥർ, ക്വാറം ഉൾപ്പെടെയുള്ള യോഗനടപടിക്രമങ്ങൾ ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം ആയിരിക്കേണ്ടതാണ്.
(1 ബി) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, സംവരണം ചെയ്യാനുള്ള സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിച്ചതിന് ശേഷം, പട്ടിക ജാതികൾക്കോ പട്ടിക വർഗ്ഗങ്ങൾക്കോ സ്ത്രീകൾക്കോ സംവരണം ചെയ്യേണ്ടതായ നിയോജക മണ്ഡലമോ നിയോജക മണ്ഡലങ്ങളോ നീക്കി വയ്ക്കേണ്ടതാണ്.
(2) ഡീലിമിറ്റേഷൻ കമ്മീഷൻ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ)(1)-ാം ഉപവകുപ്പ്(എ) ഖണ്ഡത്തിൽ പരാമർശിക്കപ്പെട്ട സംഗതികളെ സംബന്ധിച്ച ഡീലിമിറ്റേഷൻ കമ്മീഷന്റെ നിർദ്ദേശങ്ങൾ ഏതു തീയതിയിലോ അതിനുശേഷമോ ആണ് ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണനയ്ക്കക്കെടുക്കുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു നോട്ടീസ് സഹിതം, പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആ നോട്ടീസിൽ പ്രത്യേകം പറയുന്ന ഒരു തീയതിക്കു മുമ്പ് ക്ഷണിച്ചുകൊണ്ടുള്ളത്, ബന്ധപ്പെട്ട പഞ്ചായത്തിലെ നോട്ടീസ് ബോർഡിലും അങ്ങനെയുള്ള പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിലെ പ്രമുഖ സ്ഥലത്തും പതിച്ചുകൊണ്ട് പ്രസിദ്ധീകരിക്കേണ്ടതും;
(ബി) (എ) ഖണ്ഡപ്രകാരമുള്ള പ്രസിദ്ധീകരണം നടത്തിയ വസ്തുത ഗസറ്റിലും ബന്ധപ്പെട്ട പഞ്ചായത്തു പ്രദേശത്ത് വ്യാപകമായി പ്രചാരമുള്ള രണ്ട് പ്രാദേശിക പ്രതങ്ങളിലും പ്രസിദ്ധീകരിക്കേണ്ടതും;
(സി) അപ്രകാരം വിനിർദ്ദേശിക്കപ്പെട്ട തീയതിക്കുമുമ്പ് ലഭിക്കുന്ന എല്ലാ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണിക്കേണ്ടതും;
(ഡി) നിയോജക മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കേണ്ടതും ആകുന്നു;
(2എ) പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും സ്ത്രീകൾക്കും സംവരണം ചെയ്യപ്പെടേണ്ടതായ നിയോജക മണ്ഡലങ്ങൾ ആവർത്തന ക്രമമനുസരിച്ച് ഏത് നിയോജക മണ്ഡലത്തിലേക്കാണ് നൽകേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിലേക്കായി വിജ്ഞാപനം വഴി നിശ്ചയിക്കുന്ന സമയത്തും തീയതിയിലും, സ്ഥലത്തും വച്ചും കമ്മീഷൻ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടതാണ്.
(2ബി) (2എ) ഉപവകുപ്പ് പ്രകാരം നടത്തിയ നറുക്കെടുപ്പിനുശേഷം പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ അല്ലെങ്കിൽ സ്ത്രീകൾക്കോ ആയി സംവരണം ചെയ്യപ്പെട്ട നിയോജകമണ്ഡലം തീരുമാനിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പുറപ്പെടുവിക്കേണ്ടതാണ്.
(3)സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഡീലിമിറ്റേഷൻ കമ്മീഷനോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3.എ) ഡീലിമിറ്റേഷൻ കമ്മീഷൻ നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം സംബന്ധിച്ച ഈ വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച ഏതൊരു ഉത്തരവും ഗസറ്റിൽ പ്രസിദ്ധീകരിക്കേണ്ടതും അതിന് നിയമപ്രാബല്യമുണ്ടായിരിക്കുന്നതുമാണ്.
ഈ വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച ഒരു ഉത്തരവ് യാതൊരു കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല.
(4) (2)-ാം ഉപവകുപ്പിൻ കീഴിൽ പ്രസിദ്ധീകരിച്ച നിർദ്ദേശങ്ങളുടെയും പുറപ്പെടുവിച്ച അന്തിമ ഉത്തരവുകളുടെയും മൂന്നു പകർപ്പുകൾ വീതം ഡീലിമിറ്റേഷൻ കമ്മീഷൻ നിയമസഭയിൽ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ബന്ധപ്പെട്ട പഞ്ചായത്തുതലത്തിലുള്ള കമ്മറ്റികൾക്ക് സൗജന്യമായി കൊടുക്കേണ്ടതും പ്രസ്തുത ഉത്തരവുകളുടെ കോപ്പി ആവശ്യപ്പെടുന്നവർക്കെല്ലാം ഡീലിമിറ്റേഷൻ കമ്മീഷൻ നിശ്ചയിക്കുന്ന വിലയ്ക്ക് പൊതുജനങ്ങൾക്ക് വിൽപ്പനയ്ക്ക് ലഭ്യമാക്കേണ്ടതാണ്.
11. അച്ചടിത്തെറ്റുകൾ മുതലായവ തിരുത്താനുള്ള അധികാരം.-
10-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവിലെ ഏതെങ്കിലും അച്ചടിത്തെറ്റുകളോ അഥവാ മനഃപൂർവ്വ മല്ലാത്ത നോട്ടപിശകുമൂലമോ വിട്ടുപോകൽ മൂലമോ ഉണ്ടായിട്ടുള്ള ഏതെങ്കിലും തെറ്റുകളോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഡീലിമിറ്റേഷൻ കമ്മീഷനോ കാലാകാലങ്ങളിൽ തിരുത്താവുന്നതാണ്.
അദ്ധ്യായം V
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനിലെ ഉദ്യോഗസ്ഥൻമാരും സ്റ്റാഫും
12. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ സ്റ്റാഫ്-
(1) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 243 കെ അനുച്ഛേദം (3)-ാം ഖണ്ഡത്തിൻകീഴിൽ ഒരു അഭ്യർത്ഥന ഗവർണ്ണറോട് നടത്തിയശേഷം കഴിയുന്നതും വേഗം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിനാവശ്യമായേക്കാവുന്നത്ര ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും സേവനം സർക്കാർ വിട്ടുകൊടുക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) സർക്കാരിന്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനുമായി ആലോചിച്ച് ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുടെ പദവിക്ക് താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷന്റെ സെക്രട്ടറിയായി നിയമിക്കാവുന്നതാണ്.
(3) (1)-ാം ഉപവകുപ്പിലും (2)-ാം ഉപവകുപ്പിലും പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാരും ജീവനക്കാരും എല്ലാ ആവശ്യങ്ങൾക്കും സർക്കാർ ജീവനക്കാരായി തുടരുന്നതും അവരുടെ സേവന വ്യവസ്ഥകളും ഉപാധികളും സർക്കാരിനു കീഴിൽ അവർക്ക് ബാധകമായിരുന്നപോലെതന്നെ തുടരുന്നതുമാണ്.
(4) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി ആലോചിച്ച് സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ അപ്രകാരമുള്ള ഉദ്യോഗസ്ഥൻമാരെ, ഈ ആക്റ്റ് പ്രകാരം നിയോജകമണ്ഡലങ്ങളുടെ വോട്ടർ പട്ടിക തയ്യാറാക്കുകയും പുതുക്കുകയും ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിനും വേണ്ടിയുള്ള ഉദ്യോഗസ്ഥൻമാരായി സ്ഥാന നിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്.
13. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർ.-(1) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി ആലോചിച്ച്, സർക്കാരിന്റെയോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെയോ ഒരു ഉദ്യോഗസ്ഥനെ ഓരോ ജില്ലയ്ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്:
എന്നാൽ, ആ ഉദ്യോഗത്തിന്റെ ചുമതലകൾ അങ്ങനെയുള്ള ഒരൊറ്റ് ഉദ്യോഗസ്ഥനെക്കൊണ്ട് തൃപ്തികരമായി നിർവ്വഹിക്കാൻ കഴിയുകയില്ല എന്ന് ബോദ്ധ്യപ്പെടുന്നുവെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു ജില്ലയ്ക്ക് അങ്ങനെയുള്ള ഒന്നിലധികം ഉദ്യോഗസ്ഥൻമാരെ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യാവുന്നതാണ്.
(2) ഒരു ജില്ലയ്ക്ക് ഒന്നിൽ കൂടുതൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്തിട്ടുള്ളിടത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്തതുകൊണ്ടുള്ള ആ ഉത്തരവിൽ, അപ്രകാരമുള്ള ഓരോ ഉദ്യോഗസ്ഥനും ഏതു പ്രദേശം സംബന്ധിച്ചാണോ അധികാരം വിനിയോഗിക്കേണ്ടത് ആ പ്രദേശം, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, പ്രത്യേകം പറയേണ്ടതാണ്.
(3) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ മേലന്വേഷണത്തിനും മാർഗ്ഗനിർദ്ദേശത്തിനും നിയ ന്ത്രണത്തിനും വിധേയമായി, ഓരോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലയിലെ തന്റെ അധി കാരപരിധിയിൽപ്പെടുന്ന പ്രദേശത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും വോട്ടർപട്ടികകൾ തയ്യാ റാക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെ തെരഞ്ഞെടുപ്പു നടത്തുന്നത് സംബന്ധിച്ച എല്ലാ ജോലികളും ഏകോപിപ്പിക്കുകയും അവയ്ക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടതാണ്.
(4) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തന്നെ ഭരമേൽപ്പിച്ചേക്കാവുന്ന പ്രകാരമുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റു കർത്തവ്യങ്ങൾ കൂടി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നിർവ്വഹിക്കേണ്ടതാണ്.
14. തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ.-
(1)ഒരു ഗ്രാമപഞ്ചായത്തിലുൾപ്പെട്ട എല്ലാ നിയോജകമണ്ഡലങ്ങളിലേയും വോട്ടർ പട്ടികകൾ ഒരു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ നിർണ്ണയിക്കപ്പെടുന്ന പ്രകാരം തയ്യാറാക്കുകയും പുതുക്കുകയും ചെയ്യേണ്ടതും, അയാൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരുമായി ആലോചിച്ച് ഇതിലേക്കായി സ്ഥാന നിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യുന്ന, സർക്കാരിന്റെയോ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ ഉദ്യോഗസ്ഥനായിരിക്കേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്, നിർണ്ണയിക്കപ്പെടാവുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി, നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടർപട്ടികകൾ തയ്യാറാക്കുന്നതിലേക്കും പുതുക്കുന്നതിലേക്കും വേണ്ടി അനുയോജ്യരായ എയിഡഡ് സ്കൂൾ ഉൾപ്പെടെയുള്ള സ്കൂൾ അദ്ധ്യാപകരെയോ, സർക്കാർ ജീവനക്കാരെയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയോ നിയോഗിക്കാവുന്നതാണ്.
15. അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ.-
(1) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് ഏതെങ്കിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനെ അയാളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിലേക്കായി ഒന്നോ അതിൽകൂടുതലോ ആളുകളെ അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻമാരായി സ്ഥാനനിർദ്ദേശം ചെയ്യാവുന്നതാണ്:
എന്നാൽ, അങ്ങനെയുള്ള ഓരോ ആളും സർക്കാരിലേയോ ഒരു പഞ്ചായത്തിലേയോ ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്.
(2) ഏതൊരു അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനും, തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിന് വിധേയമായി, തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ എല്ലാ ചുമതലകളുമോ അവയിൽ ഏതെങ്കിലുമോ നിർവ്വഹിക്കാൻ ക്ഷമത ഉണ്ടായിരിക്കുന്നതാണ്.
അദ്ധ്യായം VI
വോട്ടർ പട്ടിക തയ്യാറാക്കൽ
16. ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള വോട്ടർ പട്ടിക.-
(1) ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ നിയോജകമണ്ഡലത്തിനും ഈ ആക്റ്റിന്റെ വ്യവസ്ഥകൾക്കനുസൃതമായി ഒരു വോട്ടർ പട്ടിക തയ്യാറാക്കേണ്ടതാണ്.
(2) കരട് വോട്ടർപട്ടിക അതതു പഞ്ചായത്ത് ആഫീസിലും വില്ലേജ് ആഫീസിലും ബ്ലോക്ക് ആസ്ഥാനത്തും താലൂക്കാഫീസിലും പ്രസിദ്ധീകരിച്ച് വോട്ടർമാർക്ക് പരിശോധനയ്ക്ക് സൗകര്യം നൽകേണ്ടതും, ആക്ഷേപങ്ങളിലും അപേക്ഷകളിലും തീരുമാനമെടുത്ത ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതുമാണ്.
(3) ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും നിയോജകമണ്ഡലങ്ങൾക്കുവേണ്ടിയുള്ള വോട്ടർപട്ടിക, അതതു സംഗതി പോലെ, ബ്ലോക്ക് പഞ്ചായത്തിലേയോ ജില്ലാ പഞ്ചായത്തിലേയോ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ട എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള വോട്ടർ പട്ടികകൾ ഉൾക്കൊണ്ടതായിരിക്കുന്നതും അങ്ങനെയുള്ള നിയോജക മണ്ഡലങ്ങൾക്ക് പ്രത്യേക വോട്ടർ പട്ടിക തയ്യാറാക്കുകയോ പുതുക്കുകയോ ചെയ്യേണ്ട ആവശ്യമില്ലാത്തതുമാകുന്നു.
17. വോട്ടർ പട്ടികയിലെ രജിസ്ട്രേഷനുള്ള അയോഗ്യതകൾ.-
(1) ഒരാൾ ഒരു വോട്ടർ പട്ടികയിലെ രജിസ്ട്രേഷന്, അയാൾ-
(എ) ഭാരത പൗരൻ അല്ലെങ്കിലോ; അല്ലെങ്കിൽ
(ബി) സ്ഥിരബുദ്ധിയില്ലാത്ത ആളായിരിക്കുകയും അങ്ങനെയുള്ളവനാണെന്ന് ക്ഷമതയുള്ള ഒരു കോടതിയാൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നവനും ആണെങ്കിലോ; അല്ലെങ്കിൽ
(സി) തിരഞ്ഞെടുപ്പുകളോടനുബന്ധിച്ചുള്ള അഴിമതി പ്രവൃത്തികളും മറ്റ് കുറ്റകൃത്യങ്ങളും സംബന്ധിച്ച ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വോട്ടു രേഖപ്പെടുത്തുന്നതിൽനിന്നും തൽസമയം അയോഗ്യനാക്കപ്പെട്ടിരിക്കുന്നു എങ്കിലോ;
അയോഗ്യനായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) രജിസ്ട്രേഷനുശേഷം അങ്ങനെ അയോഗ്യനായിത്തീരുന്ന ഏതെങ്കിലും ആളിന്റെ പേര്, അത് ഉൾപ്പെട്ടിട്ടുള്ള വോട്ടർപട്ടികയിൽ നിന്നും ഉടനടി വെട്ടിക്കളയേണ്ടതാകുന്നു:
എന്നാൽ, (1)-ാം ഉപവകുപ്പ് (സി) ഖണ്ഡത്തിൻ കീഴിലെ ഒരു അയോഗ്യത കാരണം ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്നും വെട്ടിക്കളയപ്പെടുന്ന ഏതെങ്കിലും ആളുടെ പേര് അങ്ങനെയുള്ള അയോഗ്യത നീക്കം ചെയ്യുവാൻ അധികാരപ്പെടുത്തുന്ന ഏതെങ്കിലും നിയമത്തിൻ കീഴിൽ അങ്ങനെയുള്ള പട്ടിക പ്രാബല്യത്തിലുള്ള കാലത്ത്, അങ്ങനെയുള്ള അയോഗ്യത നീക്കം ചെയ്യപ്പെടുന്നുവെങ്കിൽ, ഉടനടി ആ പട്ടികയിൽ തിരികെ ചേർക്കേണ്ടതാണ്.
18. യാതൊരാളും ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെടാൻ പാടില്ലെന്ന്.-
യാതൊരാൾക്കും ഒന്നിലധികം നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
19. യാതൊരാളും ഏതെങ്കിലും നിയോജകമണ്ഡലത്തിൽ ഒന്നിലധികം പ്രാവശ്യം രജിസ്റ്റർ ചെയ്യപ്പെടാൻ പാടില്ലെന്ന്.-
യാതൊരാൾക്കും ഏതെങ്കിലും നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടർ പട്ടികയിൽ ഒന്നിലധികം പ്രാവശ്യം രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
20. രജിസ്ട്രേഷനുള്ള ഉപാധികൾ.-
ഈ അദ്ധ്യായത്തിലെ മുൻ പറഞ്ഞ വ്യവസ്ഥകൾക്കു വിധേയമായി
(എ) യോഗ്യത കണക്കാക്കുന്ന തീയതിയിൽ പതിനെട്ടുവയസ്സിൽ കുറയാതിരിക്കുകയും;
(ബി) ഒരു നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനായിരിക്കുകയും;
ചെയ്യുന്ന ഏതൊരാൾക്കും, ആ നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
21.'സാധാരണ താമസക്കാരൻ' എന്നതിന്റെ അർത്ഥം.-
(1) ഒരാൾക്ക് ഒരു നിയോജക മണ്ഡലത്തിൽ ഒരു വാസസ്ഥലത്തിന്റെ ഉടമാവകാശമോ കൈവശാവകാശമോ ഉണ്ടെന്നുള്ള കാര ണത്തിൻമേൽ മാത്രം അയാൾ ആ നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനായി കരു തപ്പെടുന്നതല്ല.
(2) തന്റെ സാധാരണ താമസ സ്ഥലത്തുനിന്ന് താൽക്കാലികമായി സ്വയം അസന്നിഹിതനാകുന്ന ഒരാൾ ആ കാരണത്താൽ അവിടത്തെ സാധാരണ താമസക്കാരൻ അല്ലാതായിത്തീരുന്നതല്ല.
(3) പാർലമെന്റിലെയോ സംസ്ഥാന നിയമസഭയിലെയോ ഒരു അംഗമോ, ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ താൻ അങ്ങനെയുള്ള അംഗമായിട്ടോ പ്രസിഡന്റായിട്ടോ വൈസ് പ്രസിഡന്റായിട്ടോ, അതതു സംഗതിപോലെ, തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഏത് നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടർ പട്ടികയിലാണോ ഒരു സമ്മതിദായകനായി രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്, ആ നിയോജകമണ്ഡലത്തിൽ, അങ്ങനെയുള്ള അംഗമെന്നോ പ്രസിഡന്റെന്നോ വൈസ് പ്രസിഡന്റെന്നോ ഉള്ള നിലയ്ക്കുള്ള തന്റെ ചുമതലകളുമായി ബന്ധപ്പെട്ട കാരണത്താൽ തന്റെ ഔദ്യോഗിക കാലത്ത് അസന്നിഹിതനായിരുന്നു എന്നതുകൊണ്ടുമാത്രം അവിടത്തെ സാധാരണ താമസക്കാരനല്ലാതായിത്തീരുന്നതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4) മാനസികരോഗമോ മാനസികവൈകല്യമോ ഉള്ള ആളുകളെ സ്വീകരിക്കുന്നതിനോ ചികിൽസിക്കുന്നതിനോ ആയി മുഴുവനായോ മുഖ്യമായോ പരിപാലിച്ചുപോരുന്ന ഏതെങ്കിലും സ്ഥാപനത്തിലെ രോഗിയായിട്ടുള്ളതോ അല്ലെങ്കിൽ ഏതെങ്കിലും സ്ഥലത്ത് തടവിലോ മറ്റു നിയമപരമായ കസ്റ്റഡിയിലോ, വച്ചിട്ടുള്ളതോ ആയ ഒരാളെ ആ കാരണത്താൽ മാത്രം ആ സ്ഥലത്തെ സാധാരണ താമസക്കാരനായി കണക്കാക്കാൻ പാടുള്ളതല്ല.
(5) ഏതെങ്കിലും സംഗതിയിൽ, ഒരാൾ ഏതെങ്കിലും പ്രസക്ത സമയത്ത് ഒരു സ്ഥലത്ത് സാധാരണ താമസക്കാരനാണോ എന്ന ഒരു പ്രശ്നം ഉദിക്കുന്നപക്ഷം, സംഗതിയുടെ എല്ലാ വസ്തുതകളും ഇതിലേക്കായി ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും പരിഗണിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആ പ്രശ്നത്തിൽ തീർപ്പുകൽപ്പിക്കേണ്ടതാണ്.
21 എ. പ്രവാസി ഭാരതീയർക്ക് വോട്ടർപ്പട്ടികയിൽ സമ്മതിദായകരായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.-
ഈ അദ്ധ്യായത്തിലെ മറ്റു വ്യവസ്ഥകളിൽ വിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും, 1950-ലെ ജനപ്രാതിനിധ്യ ആക്റ്റിലെ (1950-ലെ 43-ാം കേന്ദ്ര ആക്റ്റ്) 20എ വകുപ്പിൽ പറഞ്ഞ പ്രകാരമുള്ള ഏതൊരു ഭാരത പൗരനും അയാളുടെ പാസ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന താമസസ്ഥലം സ്ഥിതിചെയ്യുന്ന നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടർപ്പട്ടികയിൽ സമ്മതിദായകനായി രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
22. വോട്ടർ പട്ടികകളുടെ തയ്യാറാക്കലും പുതുക്കലും.-
(1) ഓരോ ഗ്രാമപഞ്ചായത്തിലെയും ഓരോ നിയോജകമണ്ഡലത്തിനുമുള്ള വോട്ടർ പട്ടിക യോഗ്യത കണക്കാക്കുന്ന തീയതി ക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ തയ്യാറാക്കേണ്ടതും, ഈ ആക്റ്റിന്റെ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കനുസൃതമായി അന്തിമമായി പ്രസിദ്ധീകരിച്ച ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതും ആണ്.
(2) പ്രസ്തുത വോട്ടർ പട്ടിക.-
(എ) കാരണങ്ങൾ എഴുതി രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മറ്റുവിധത്തിൽ നിർദ്ദേശിച്ചിട്ടില്ലാത്ത പക്ഷം,-
(i) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഓരോ പൊതു തെരഞ്ഞെടുപ്പിനു മുൻപും;
(ii) ആ നിയോജകമണ്ഡലത്തിന് അനുവദിച്ചിട്ടുള്ള ഒരു സ്ഥാനത്തിന്റെ ആകസ്മിക ഒഴിവ് നികത്തുന്നതിനുള്ള ഓരോ ഉപതെരഞ്ഞെടുപ്പിനു മുൻപും;
യോഗ്യത കണക്കാക്കുന്ന തീയതിക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പുതുക്കേണ്ടതാണ്;
(ബി) ഏതെങ്കിലും വർഷത്തിൽ അതു പുതുക്കേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളപക്ഷം,
യോഗ്യത കണക്കാക്കുന്ന തീയതിക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പുതുക്കേണ്ടതാണ്:
എന്നാൽ, മേൽപറഞ്ഞ പ്രകാരം വോട്ടർ പട്ടിക പുതുക്കിയിട്ടില്ലെങ്കിൽ അത് പ്രസ്തുത വോട്ടർ പട്ടികയുടെ സാധുതയെയോ തുടർന്നുള്ള പ്രവർത്തനത്തെയോ ബാധിക്കുന്നതല്ല.
(3) (2)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് ഏതു സമയത്തും, രേഖപ്പെടുത്തിയ കാരണങ്ങളാൽ, ഏതെങ്കിലും നിയോജകമണ്ഡലത്തിലെയോ ഒരു നിയോജക മണ്ഡലത്തിന്റെ ഭാഗത്തിന്റെയോ വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കൽ കമ്മീഷന് യുക്തമെന്ന് തോന്നുന്ന രീതിയിൽ നടത്തുന്നതിന് നിർദ്ദേശിക്കാവുന്നതാണ്:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, അങ്ങനെയുള്ള ഏതെങ്കിലും നിർദ്ദേശം പുറപ്പെടുവിച്ച സമയത്ത് നിയോജകമണ്ഡലത്തിൽ പ്രാബല്യത്തിലിരുന്ന വോട്ടർ പട്ടിക, ഈ ആക്റ്റിന്റെ മറ്റു വ്യവസ്ഥകൾക്കു വിധേയമായി, അങ്ങനെ നിർദ്ദേശിക്കപ്പെട്ട പ്രത്യേക പുതുക്കൽ പൂർത്തിയാകുന്നതുവരെ പ്രാബല്യത്തിൽ തുടരുന്നതാണ്.
23. വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പുകൾ തിരുത്തൽ.-
ഒരു നിയോജക മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്, തനിക്കു നൽകുന്ന അപേക്ഷയിൻമേലോ അഥവാ സ്വമേധയായോ, തനിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണവിചാരണയ്ക്കുശേഷം ആ പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ഏതെങ്കിലും ഉൾക്കുറിപ്പ്,-
(എ) ഏതെങ്കിലും വിശദാംശം സംബന്ധിച്ച പിശകാണെന്നോ ന്യൂനതയുള്ളതാണെന്നോ, അല്ലെങ്കിൽ
(ബി) ബന്ധപ്പെട്ട ആൾ നിയോജകമണ്ഡലത്തിനുള്ളിലെ തന്റെ സാധാരണ താമസസ്ഥലം മാറ്റി എന്ന കാരണത്താൽ പട്ടികയിലെ മറ്റൊരു സ്ഥാനത്തേക്ക് മാറ്റേണ്ടതാണെന്നോ, അല്ലെങ്കിൽ
(സി) ബന്ധപ്പെട്ടയാൾ മരിച്ചുപോയെന്നോ അഥവാ ആ നിയോജകണ്ഡലത്തിൽ സാധാരണ താമസക്കാരനല്ലാതായിത്തീർന്നെന്നോ അഥവാ ആ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് മറ്റു വിധത്തിൽ അവകാശമുള്ളവനല്ലെന്നോ ഉള്ള കാരണത്താൽ നീക്കം ചെയ്യേണ്ടതാണെന്നോ, ബോദ്ധ്യപ്പെടുന്നപക്ഷം, തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഇതിലേക്കായി നൽകിയേക്കാവുന്ന സാമാന്യമോ പ്രത്യേകമോ ആയ നിർദ്ദേശങ്ങൾ വല്ലതുമുണ്ടെങ്കിൽ അവയ്ക്ക് വിധേയമായി, ആ ഉൾക്കുറിപ്പ് ഭേദഗതി ചെയ്യുകയോ, സ്ഥാനം മാറ്റുകയോ, നീക്കം ചെയ്യുകയോ ചെയ്യേണ്ടതാണ്.
എന്നാൽ, (എ) ഖണ്ഡത്തിന്റെയോ (ബി) ഖണ്ഡത്തിന്റെയോ കീഴിലുള്ള ഏതെങ്കിലും കാരണത്തിൻമേലുള്ള എന്തെങ്കിലും നടപടിയോ, അല്ലെങ്കിൽ ബന്ധപ്പെട്ട ആൾ നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനല്ലാതായിത്തീർന്നെന്നോ അയാൾ ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് മറ്റ് വിധത്തിൽ അവകാശമുള്ളവനല്ലെന്നോ ഉള്ള കാരണത്തിൻമേൽ (സി) ഖണ്ഡത്തിൻകീഴിലുള്ള ഏതെങ്കിലും നടപടിയോ എടുക്കുന്നതിന് മുൻപായി, തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട ആളിന് അയാളെ സംബന്ധിച്ച എടുക്കാനുദ്ദേശിക്കുന്ന നടപടിയെ സംബന്ധിച്ച് അയാൾക്ക് പറയാനുള്ളത് പറയുവാൻ ന്യായമായ ഒരവസരം നൽകേണ്ടതാണ്.
24. വോട്ടർ പട്ടികകളിൽ പേർ ഉൾപ്പെടുത്തൽ.-
(1) ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതൊരാൾക്കും ആ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോട് അപേക്ഷിക്കാവുന്നതാണ്.
(2) വോട്ടർ പട്ടികയിൽ, രജിസ്റ്റർ ചെയ്യപ്പെടുവാൻ അപേക്ഷൻ അവകാശമുള്ളവനാണെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം, അയാളുടെ പേര് അതിൽ ഉൾപ്പെടുത്തുവാൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ രേഖാമൂലം നിർദ്ദേശിക്കേണ്ടതാണ്. എന്നാൽ, അപേക്ഷകൻ മറ്റേതെങ്കിലും ഒരു നിയോജകണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ അങ്ങനെയുള്ള മറ്റേ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനെ വിവരം അറിയിക്കേണ്ടതും, ആ ഉദ്യോഗസ്ഥൻ അങ്ങനെ അറിയിപ്പു കിട്ടിയാലുടൻ ആ പട്ടികയിൽ നിന്നും അപേക്ഷകന്റെ പേർ വെട്ടിക്കളയേണ്ടതുമാണ്.
(3) ഒരു നിയോജകമണ്ഡലത്തിലെ ഒരു തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപ്രതികകൾ സമർപ്പിക്കുന്നതിനുള്ള അവസാനദിവസത്തിനുശേഷവും ആ തിരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനു മുൻപും, 23-ാം വകുപ്പിൻ കീഴിൽ, ഏതെങ്കിലും ഉൾക്കുറിപ്പിൽ ഏതെങ്കിലും ഭേദഗതിയോ സ്ഥാനം മാറ്റലോ നീക്കംചെയ്യലോ നടത്തുവാനോ ഈ വകുപ്പിൻ കീഴിൽ ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുവാനുള്ള നിർദ്ദേശം നല്കുവാനോ പാടില്ലാത്തതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
25. അപ്പീലുകൾ.-
നിർണ്ണയിക്കപ്പെടാവുന്ന സമയത്തിനുള്ളിലും രീതിയിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ 23-ാം വകുപ്പിന്റെയോ 24-ാം വകുപ്പിന്റെയോ കീഴിലെ ഏതെങ്കിലും ഉത്തരവിൽ നിന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒരു അപ്പീൽ ഉണ്ടായിരിക്കുന്നതാണ്.
26. അപേക്ഷകളുടേയും അപ്പീലുകളുടേയും ഫീസ്.-
23-ാം വകുപ്പിന്റെയോ 24-ാം വകുപ്പിന്റെയോ കീഴിലുള്ള ഏതൊരു അപേക്ഷയും 25-ാം വകുപ്പിന്റെ കീഴിലുള്ള ഏതൊരു അപ്പീലും നിർണ്ണയിക്കപ്പെടുന്ന ഫീസ് സഹിതമുള്ളതായിരിക്കേണ്ടതും, പ്രസ്തുത ഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ലാത്തതും ആകുന്നു.
27. വ്യാജ പ്രഖ്യാപനങ്ങൾ ചെയ്യുന്നത്.-
ഏതെങ്കിലും ആൾ-
(എ) ഒരു വോട്ടർ പട്ടികയുടെ തയ്യാറാക്കലോ, പുതുക്കലോ തിരുത്തലോ, അല്ലെങ്കിൽ
(ബി) ഏതെങ്കിലും ഉൾക്കുറിപ്പ് ഒരു വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതോ അതിൽനിന്ന നീക്കുന്നതോ, സംബന്ധിച്ച് വ്യാജമായതും, വ്യാജമാണെന്ന് താനറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നതോ അഥവാ സത്യമാണെന്ന് താൻ വിശ്വസിക്കാത്തതോ ആയ ഒരു പ്രസ്താവനയോ പ്രഖ്യാപനമോ ചെയ്യുന്നുവെങ്കിൽ അയാൾ രണ്ടു വർഷത്തോളമാകാവുന്ന തടവുശിക്ഷയോ അയ്യായിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
28. വോട്ടർ പട്ടിക തയ്യാറാക്കുക മുതലായവ സംബന്ധിച്ച ഔദ്യോഗിക കർത്തവ്യ ത്തിന്റെ ലംഘനം.-
(1) വോട്ടർ പട്ടിക തയ്യാറാക്കലോ പുതുക്കലോ തിരുത്തലോ അല്ലെങ്കിൽ ഏതെങ്കിലും ഉൾക്കുറിപ്പ് ആ പട്ടികയിൽ ഉൾപ്പെടുത്തുകയോ അതിൽനിന്ന് വിട്ടുകളയുകയോ ചെയ്യുന്നതു സംബന്ധിച്ച ഏതെങ്കിലും ഔദ്യോഗിക കർത്തവ്യം നിർവ്വഹിക്കാൻ ഈ ആക്റ്റോ അതിൻ കീഴിലോ ആവശ്യപ്പെടുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോ അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ മറ്റേതെങ്കിലും ആളോ ന്യായമായ കാരണം കൂടാതെ അങ്ങനെയുള്ള ഔദ്യോഗിക കർത്തവ്യത്തിന്റെ ലംഘനമായ ഏതെങ്കിലും കൃത്യത്തിനോ കൃത്യവിലോപത്തിനോ കുറ്റക്കാരനാകുകയാണെങ്കിൽ അയാൾ ആയിരം രൂപയിൽ കുറയാതെയുള്ള പിഴ ശിക്ഷ നൽകി ശിക്ഷിക്കപ്പെടേണ്ടതാകുന്നു.
(2) അങ്ങനെയുള്ള ഉദ്യോഗസ്ഥനോ മറ്റാൾക്കോ എതിരായി മുൻപറഞ്ഞതുപോലെയുള്ള ഏതെങ്കിലും കൃത്യമോ കൃത്യവിലോപമോ സംബന്ധിച്ച നഷ്ടപരിഹാരത്തിന് യാതൊരു വ്യവഹാരമോ മറ്റേതെങ്കിലും നിയമനടപടിയോ നിലനിൽക്കുന്നതല്ല.
(3) (1)-ാം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന ഏതെങ്കിലും കുറ്റത്തിൻമേൽ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവുവഴിയോ അത് അധികാരപ്പെടുത്തിയ പ്രകാരമോ കൊടുക്കുന്ന ഒരു പരാതിയില്ലാത്ത പക്ഷം, യാതൊരു കോടതിയും നടപടിയെടുക്കുവാൻ പാടുള്ളതല്ല.
അദ്ധ്യായം VII
യോഗ്യതകളും അയോഗ്യതകളും
29. ഒരു പഞ്ചായത്തിലെ അംഗത്തിനുള്ള യോഗ്യതകൾ.-
ഒരാൾ, ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഒരു സ്ഥാനം നികത്തുവാൻ തിരഞ്ഞെടുക്കപ്പെടുന്നതിന്,-
(എ) ആ പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉണ്ടായിരിക്കുകയും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) നോമിനേഷൻ സമർപ്പിക്കുന്ന തീയതിയിൽ തന്റെ ഇരുപത്തിയൊന്നാം വയസ് പൂർത്തിയാക്കിയിരിക്കുകയും;
(സി) പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തിന്റെ സംഗതിയിൽ, താൻ, അതതു സംഗതിപോലെ, ആ ജാതികളിലേതിലെയെങ്കിലുമോ അല്ലെങ്കിൽ ആ വർഗ്ഗങ്ങളിലേതിലെയെങ്കിലുമോ ഒരംഗമായിരിക്കുകയും;
(ഡി) സ്ത്രീകൾക്കുവേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തിന്റെ സംഗതിയിൽ, അങ്ങനെയുള്ള ആൾ ഒരു സ്ത്രീ ആയിരിക്കുകയും;
(ഇ) വരണാധികാരിയുടേയോ അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ആളിന്റേയോ മുൻപാകെ ഈ ആവശ്യത്തിലേക്കായി ഒന്നാം പട്ടികയിൽ നിർണ്ണയിച്ചിട്ടുള്ള ഫോറമനുസരിച്ച് താൻ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി ഒപ്പിടുകയും;
എന്നാൽ ഒരു സ്ഥാനാർത്ഥി അപ്രകാരമുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പിടുമ്പോൾ മന:പൂർവ്വമല്ലാതെ അതിലെ ഏതെങ്കിലും വാക്കോ വാക്കുകളോ വിട്ടു കളഞ്ഞിരുന്നാൽ തന്നെയും അയാൾ പിന്നീട് അംഗമായി തെരഞ്ഞെടുക്കപ്പെടുകയും രണ്ടാം പട്ടികയിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത സംഗതിയിൽ, നേരത്തെ സംഭവിച്ച പിഴവുമൂലം അയാൾ അയോഗ്യനായി കണക്കാക്കപ്പെടാൻ പാടുള്ളതല്ല.
(എഫ്) ഈ ആക്റ്റിലെ മറ്റേതെങ്കിലും വ്യവസ്ഥകൾ പ്രകാരം അയാൾ അയോഗ്യനാക്കപ്പെട്ടിട്ടില്ലാതിരിക്കുകയും;
ചെയ്യാത്തപക്ഷം യോഗ്യനായിരിക്കുന്നതല്ല
30. സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുതലായവയിലെ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും അയോഗ്യത.-
(1) സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ അല്ലെങ്കിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയോ അല്ലെങ്കിൽ സംസ്ഥാന
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ സർക്കാരോ കേന്ദ്രസർക്കാരോ ഒരു തദ്ദേശസ്വയംഭരണസ്ഥാപനമോ നിയന്ത്രിക്കുന്ന ഒരു കോർപ്പറേഷനിലേയോ അല്ലെങ്കിൽ സംസ്ഥാന സർക്കാരിനോ കേന്ദ്രസർക്കാരിനോ ഒരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിനോ അൻപത്തി ഒന്നു ശതമാനത്തിൽ കുറയാതെ ഓഹരി ഉള്ള ഏതെങ്കിലും കമ്പനിയിലേയോ സംസ്ഥാനത്തെ ഏതെങ്കിലും നിയമാധിഷ്ഠിത ബോർഡിലേയോ ഏതെങ്കിലും സർവ്വകലാശാലയിലേയോ യാതൊരു ഉദ്യോഗസ്ഥനും ജീവനക്കാരനും ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ ഉദ്യോഗം വഹിക്കുന്നതിനോ യോഗ്യത ഉണ്ടായിരിക്കുന്നതല്ല.
വിശദീകരണം 1.- ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി കമ്പനി എന്നാൽ, 1956-ലെ കമ്പനി ആക്റ്റ് (1956-ലെ 1-ാം കേന്ദ്ര ആക്റ്റ്) 117-ാം വകുപ്പിൽ നിർവ്വചിച്ച പ്രകാരമുള്ള ഒരു ഗവൺമെന്റ് കമ്പനി എന്നർത്ഥമാകുന്നതും, 1969-ലെ കേരള സഹകരണ സംഘങ്ങൾ ആക്റ്റ് (1969-ലെ 21) പ്രകാരം രജിസ്റ്റർ ചെയ്തതോ രജിസ്റ്റർ ചെയ്തതായി കരുതുന്നതോ ആയ സഹകരണസംഘവും ഉൾപ്പെടുന്നതുമാകുന്നു.
(2) അഴിമതിക്കോ കൂറില്ലായ്മയ്ക്കക്കോ ഉദ്യോഗത്തിൽനിന്നും പിരിച്ചുവിടപ്പെട്ട (1)-ാം ഉപവകുപ്പിൽ പരാമർശിച്ച ഏതൊരുദ്യോഗസ്ഥനും ജീവനക്കാരനും അങ്ങനെയുള്ള പിരിച്ചുവിടൽ തീയതി തൊട്ട് അഞ്ചു വർഷക്കാലത്തേക്ക് ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ ഉദ്യോഗം വഹിക്കുന്നതിനോ അയോഗ്യനായിരിക്കുന്നതാണ്.
വിശദീകരണം 2.- ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി അങ്കണവാടി ജീവനക്കാരും ബാലവാടി ജീവനക്കാരും ആശാവർക്കർമാരും സാക്ഷരതാ പ്രേരകമാരും ഒഴികെയുള്ള പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്നവരും ജീവനക്കാരായി കരുതപ്പെടേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
31. ചില കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ആളുകളുടെ അയോഗ്യത.-
1860-ലെ ഇൻഡ്യൻ ശിക്ഷാ നിയമസംഹിത (1860-ലെ 45-ാം കേന്ദ്രആക്റ്റ്) IX-എ അദ്ധ്യായത്തിൻ കീഴിലോ 1951-ലെ ജനപ്രാതിനിധ്യ ആക്റ്റിലെ (1951-ലെ 43-ാം കേന്ദ്ര ആക്റ്റ്) 8-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള മറ്റേതെങ്കിലും നിയമവ്യവസ്ഥയിൻ കീഴിലോ അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിന്റെ രഹസ്യത്തിന്റെ ലംഘനത്തോട് ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിന്റേയോ ചട്ടത്തിന്റേയോ കീഴിലോ ശിക്ഷാർഹമായ ഒരു കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെടുന്ന ഏതൊരാളും അയാളുടെ കുറ്റസ്ഥാപനത്തീയതി മുതൽ ആറ് വർഷക്കാലത്തേക്ക് ഈ ആക്റ്റ് ബാധകമാകുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനോ തിരഞ്ഞെടുക്കപ്പെടുന്നതിനോ അല്ലെങ്കിൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഒരംഗമായി ഉദ്യോഗം വഹിക്കുന്നതിനോ അയോഗ്യനായിരിക്കുന്നതാണ്.
32. അഴിമതി പ്രവർത്തികൾ കാരണമായുള്ള അയോഗ്യത.-
(1) 101-ാം വകുപ്പിൻ കീഴിലുള്ള ഒരു ഉത്തരവുമൂലം ഒരു അഴിമതി പ്രവർത്തിക്ക് കുറ്റക്കാരനാണെന്നു കാണപ്പെട്ട ഏതൊരാളിന്റെയും കാര്യം അങ്ങനെയുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ കഴിയുന്നതുംവേഗം ഈ ആവശ്യത്തിലേക്കായി സർക്കാർ വിനിർദ്ദേശിച്ചേക്കാവുന്ന അങ്ങനെയുള്ള അധികാരസ്ഥൻ അങ്ങനെയുള്ള ആളെ അയോഗ്യനാക്കണമോ എന്നും അങ്ങനെയെങ്കിൽ എത്ര കാലത്തേക്ക് വേണമെന്നും ഉള്ള പ്രശ്നം തീർപ്പുകൽപ്പിക്കുന്നതിലേക്കായി ഗവർണ്ണർക്ക് സമർപ്പിക്കേണ്ടതാണ്:
എന്നാൽ, ഈ ഉപവകുപ്പിൻ കീഴിൽ ഏതെങ്കിലും ആളെ അയോഗ്യനാക്കുന്ന കാലയളവ് യാതൊരു സംഗതിയിലും അയാളെ സംബന്ധിച്ച 101-ാം വകുപ്പിൻ കീഴിലുള്ള ഉത്തരവ് പ്രാബല്യത്തിൽ വരുന്ന തീയതി തൊട്ട ആറ് വർഷത്തിൽ കവിയാൻ പാടില്ലാത്തതാകുന്നു.
(2) ഗവർണ്ണർ, (1)-ാം ഉപവകുപ്പിൽ സൂചിപ്പിച്ച ഏതെങ്കിലും പ്രശ്നത്തിൻമേൽ തന്റെ തീർപ്പ് കൽപ്പിക്കുന്നതിന് മുൻപായി ആ പ്രശ്നത്തിൻമേലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ആരായേണ്ടതും അങ്ങനെയുള്ള അഭിപ്രായത്തിനനുസൃതമായി പ്രവർത്തിക്കേണ്ടതുമാണ്.
33. തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്ക് ബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തു ന്നതിനുള്ള അയോഗ്യത.-
ഒരാൾ,-
(എ) നിർണ്ണയിക്കപ്പെട്ട സമയത്തിനുള്ളിലും രീതിയിലും തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അപ്രകാരമുള്ള വീഴ്ചയ്ക്കു മതിയായ കാരണമോ ന്യായീകരണമോ ഇല്ലായെന്നും; അഥവാ
(ബി) ബോധിപ്പിച്ച കണക്കുകൾ കളവാണെന്നോ;
(സി) നിർണ്ണയിക്കപ്പെട്ട പരിധിയിൽ കൂടുതൽ തെരഞ്ഞെടുപ്പിന് ചെലവ് ചെയ്തിട്ടുണ്ടെന്നോ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ബോദ്ധ്യപ്പെടുന്നുവെങ്കിൽ അത്, ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന ഉത്തരവ് വഴി, അയാളെ അയോഗ്യനായി പ്രഖ്യാപിക്കേണ്ടതും, അങ്ങനെയുള്ള ഏതൊരാളും ആ ഉത്തരവിന്റെ തീയതി തൊട്ട് അഞ്ച് വർഷക്കാലത്തേക്ക് അയോഗ്യനായിരിക്കുന്നതുമാണ്.
34. സ്ഥാനാർത്ഥികളുടെ അയോഗ്യത.-
(1) ഒരാൾ ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ അംഗമായി തുടരുന്നതിനോ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ അയോഗ്യനായിരിക്കുന്നതാണ്,-
(എ) നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യങ്ങൾക്ക് തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്താലോ നിയമത്തിൻ കീഴിലോ അയാൾ അപ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുന്നുവെങ്കിൽ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എഎ) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോവേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുവേണ്ടി 52-ാം വകുപ്പ് (2)-ാം ഉപവകുപ്പുപ്രകാരം വരണാധികാരി മുമ്പാകെ ഹാജരാക്കിയിരുന്ന ജാതിസർട്ടിഫിക്കറ്റോ, നാമനിർദ്ദേശ പ്രതികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യപ്രസ്താവനയോ കളവോ വ്യാജമോ ആയിരുന്നു എന്നോ, താൻ അതത് സംഗതിപോലെ, പട്ടികജാതിക്കാരനോ, പട്ടികവർഗ്ഗക്കാരനോ അല്ല എന്നോ പിന്നീട് എപ്പോഴെങ്കിലും, 1996-ലെ കേരള (പട്ടികജാതി-പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് (1996-ലെ 11) പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ തെളിയിക്കപ്പെടുകയും, അപ്രകാരം പ്രഖ്യാപിക്കപ്പെടുകയും അപ്രകാരം പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ ആറ് വർഷം കഴിഞ്ഞിട്ടില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ; അഥവാ.
(ബി.) (i) ഒരു കോടതിയാലോ ഒരു ട്രൈബ്യൂണലാലോ സാൻമാർഗിക ദൂഷ്യം ഉൾപ്പെട്ട ഒരു കുറ്റത്തിന് മൂന്ന് മാസത്തിൽ കുറയാതെയുള്ള ഒരു കാലത്തേക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ;
(ii) അഴിമതിക്കുറ്റത്തിന് തൽസമയം പ്രാബല്യത്തിലുള്ള നിയമമനുസരിച്ച തക്ക അധികാരസ്ഥാനം കുറ്റക്കാരനായി വിധിച്ചിട്ടുണ്ടെങ്കിൽ;
(iii) ദുർഭരണത്തിന് വ്യക്തിപരമായി കുറ്റക്കാരനാണെന്ന് 271 ജി വകുപ്പുപ്രകാരം രൂപീകരിക്കപ്പെട്ട ഓംബുഡ്സ്മാൻ വിധിച്ചിട്ടുണ്ടെങ്കിൽ; അഥവാ,;
(സി) സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ; അഥവാ
(ഡ) ഒരു വിദേശ രാഷ്ട്രത്തിലെ പൗരത്വം സ്വേച്ഛയാ ആർജ്ജിച്ചിരിക്കുന്നുവെങ്കിൽ; അഥവാ
(ഇ) 136-ാം വകുപ്പിൻ കീഴിലോ അഥവാ 138-ാം വകുപ്പിൻ കീഴിലോ ശിക്ഷാർഹമായ ഒരു തിരഞ്ഞെടുപ്പ് കുറ്റത്തിന് ഏതെങ്കിലും ഒരു ക്രിമിനൽ കോടതിയാൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നു വെങ്കിലോ അല്ലെങ്കിൽ അഴിമതി പ്രവർത്തികളുടെ കാരണത്താൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽനിന്നും അയോഗ്യനാക്കപ്പെടുകയും അങ്ങനെയുള്ള ശിക്ഷയുടേയോ അയോഗ്യതയുടേയോ തീയതി മുതൽ ആറുവർഷം കഴിഞ്ഞിട്ടില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ; അഥവാ
(എഫ്) ഒരു നിർദ്ധനനായി വിധിക്കപ്പെടുന്നതിനുള്ള ഒരു അപേക്ഷകനായിരിക്കുകയോ അല്ലെങ്കിൽ ഒരു അവിമുക്ത നിർദ്ധനനായിരിക്കുകയോ ആണെങ്കിൽ; അഥവാ
(ജി) ഒരു കമ്പനിയിലെ ഓഹരിക്കാരൻ (ഒരു ഡയറക്ടറല്ലാത്ത) എന്ന നിലയിലൊഴികെയോ അഥവാ ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കുന്ന ചട്ടങ്ങൾ അനുവദിക്കുന്ന പ്രകാരമൊഴികെയോ സർക്കാരുമായോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള ഏതെങ്കിലും കരാറിലോ അല്ലെങ്കിൽ അവർക്കു വേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവ കാശബന്ധമുണ്ടെങ്കിൽ;
വിശദീകരണം.-ഒരാൾ, സർക്കാരിന്റേയോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ കാര്യാദികളെ സംബന്ധിച്ച് വല്ല പരസ്യവും കൊടുത്തേക്കാവുന്ന ഏതെങ്കിലും വർത്തമാനപ്പത്രത്തിൽ തനിക്ക് പങ്കോ അവകാശബന്ധമോ ഉണ്ടെന്നുള്ള കാരണത്താലോ അല്ലെങ്കിൽ തനിക്ക് ഒരു കടപ്പത്രം ഉണ്ടെന്ന കാരണത്താലോ അല്ലെങ്കിൽ സർക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനമോ അഥവാ സർക്കാരിനുവേണ്ടിയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു വേണ്ടിയോ വാങ്ങുന്ന വല്ല വായ്ക്കപയുമായി മറ്റ് വിധത്തിൽ ബന്ധപ്പെട്ടിരിക്കുകയോ ചെയ്യുന്നു എന്ന കാരണത്താലോ ഈ ഖണ്ഡപ്രകാരം അയോഗ്യനായിരിക്കുന്നതല്ല; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എച്ച്) സർക്കാരിന് വേണ്ടിയോ അഥവാ ബന്ധപ്പെട്ട പഞ്ചായത്തിന് വേണ്ടിയോ പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിലേർപ്പെട്ടിരിക്കുന്നുവെങ്കിൽ; അഥവാ
(ഐ) നേരത്തെതന്നെ ഒരംഗമായിരിക്കുകയും തന്റെ ഉദ്യോഗകാലാവധി, പുതിയ തിരഞ്ഞെടുപ്പ് പ്രാബല്യത്തിൽ വരുന്നതിന് മുൻപ് അവസാനിക്കാതിരിക്കുകയും അല്ലെങ്കിൽ നേരത്തെ തന്നെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടുകഴിയുകയും തന്റെ ഉദ്യോഗകാലം ഇനിയും ആരംഭിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ; അഥവാ
(ജെ) മുൻവർഷം വരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലേക്കോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കോ (വിശ്വാസാധിഷ്ഠിത നിലയിലല്ലാതെ) താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച ഒരു ബില്ലോ നോട്ടീസോ അയാളുടെ മേൽ യഥാവിധി നടത്തുകയും അതിൽ വല്ല സമയവും നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ ആ സമയം കഴിയുകയും ചെയ്തിരിക്കുന്നുവെങ്കിൽ; അഥവാ
(കെ) കേന്ദ്ര സർക്കാരിന്റേയോ സംസ്ഥാന സർക്കാരിന്റേയോ സർവ്വീസിൽനിന്നോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സർവ്വീസിൽനിന്നോ അല്ലെങ്കിൽ 30-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പരാമർശിച്ച മറ്റേതെങ്കിലും സർവ്വീസിൽനിന്നോ പിരിച്ചുവിടപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുകയും അപ്രകാരം പിരിച്ചുവിട്ടതോ നീക്കം ചെയ്തതോ ആയ തീയതി മുതൽ അഞ്ചുകൊല്ലം കഴിയാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(കെ.കെ.) 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം തികയാതിരിക്കുകയുമാണെങ്കിൽ; അഥവാ;
(എൽ) അഡ്വക്കേറ്റായോ വക്കീലായോ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും വിലക്കപ്പെട്ടിരിക്കുന്നുവെങ്കിൽ; അഥവാ
(എം) ഒരു ബധിര മുകൻ ആണെങ്കിൽ; അഥവാ
(എൻ) ഈ ആക്റ്റിലെ മറ്റേതെങ്കിലും വ്യവസ്ഥകളിൻകീഴിൽ അയോഗ്യനാക്കപ്പെട്ടിരിക്കുന്നുവെങ്കിൽ;
(ഒ) സർക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിലോ വീഴ്ചവരുത്തിയതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയിട്ടുണ്ടെങ്കിൽ.
(പി) പഞ്ചായത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്തതെന്ന് ഓംബുഡ്സ്മാൻ കണ്ടിട്ടുണ്ടെങ്കിൽ;
(2) ഒരു സ്ഥാനാർത്ഥി (1)-ാം ഉപവകുപ്പിൽ പരാമർശിച്ച അയോഗ്യതകളിൽ ഏതിനെങ്കിലും വിധേയനായിട്ടുണ്ടോയെന്ന പ്രശ്നം ഉൽഭവിക്കുകയാണെങ്കിൽ ആ പ്രശ്നം സംസ്ഥാന തിര
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് വിടേണ്ടതും അങ്ങനെയുള്ള പ്രശ്നത്തിൻമേൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
35. അംഗങ്ങളുടെ അയോഗ്യതകൾ.-
(1) 36-ാം വകുപ്പിലേയോ അല്ലെങ്കിൽ 102-ാം വകുപ്പിലേയോ വ്യവസ്ഥകൾക്ക് വിധേയമായി, ഒരാൾ,-
(എ) 34-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡത്തിൽ വിവരിച്ച പ്രകാരം കുറ്റക്കാരനാണെന്ന് കാണുകയോ അപ്രകാരമുള്ള കുറ്റത്തിന് വിധിക്കപ്പെട്ടിരിക്കുകയോ; അഥവാ;
(എഎ) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോവേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തിന്റെ സംഗതിയിൽ, താൻ അതത് സംഗതിപോലെ, പട്ടികജാതിക്കാരനോ പട്ടികവർഗ്ഗക്കാരനോ അല്ല എന്ന് 1996-ലെ കേരള (പട്ടികജാതി-പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് (1996-ലെ 11) പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ തെളിയിക്കപ്പെട്ടിരിക്കുകയും, അപ്രകാരം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നുവെങ്കിലോ; അഥവാ
(ബി) സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടിരിക്കുകയോ; അഥവാ
(സ) ഒരു വിദേശരാഷ്ട്രത്തിലെ പൗരത്വം സേച്ഛയാ ആർജ്ജിച്ചിരിക്കുകയ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(ഡി) 136-ാം വകുപ്പിന്റേയോ അല്ലെങ്കിൽ 138-ാം വകുപ്പിന്റേയോ കീഴിൽ ശിക്ഷാർഹമായ ഏതെങ്കിലും തിരഞ്ഞെടുപ്പ് കുറ്റത്തിന് ഒരു ക്രിമിനൽ കോടതിയിൽ ശിക്ഷിക്കപ്പെട്ടിരിക്കുകയോ അഥവാ ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച അഴിമതി പ്രവർത്തികൾമൂലം ഏതെങ്കിലും തിരഞ്ഞെടുപ്പ്വകാശം വിനിയോഗിക്കുന്നതിൽനിന്നും അയോഗ്യനാക്കപ്പെട്ടിരിക്കുകയോ ചെയ്തിരിക്കുകയും അങ്ങനെയുള്ള ശിക്ഷയുടെയോ അയോഗ്യതയുടെയോ തീയതി മുതൽ ആറുവർഷം കഴിയാതിരിക്കുകയും ചെയ്യുന്നുവെങ്കിലോ; അഥവാ
(ഇ) ഒരു നിർദ്ധനനായി വിധിക്കപ്പെടുന്നതിന് അപേക്ഷിച്ചിരിക്കുകയോ അഥവാ ഒരു നിർദ്ധനനായി വിധിക്കപ്പെട്ടിരിക്കുകയോ; അഥവാ
(എഫ്) ഒരു കമ്പനിയിലെ ഒരു ഓഹരിക്കാരൻ (ഡയറക്ടറല്ലാത്ത) എന്ന നിലയിലൊഴികെയോ അഥവാ ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കുന്ന ചട്ടങ്ങൾമൂലം അനുവദിക്കുന്ന പ്രകാരമൊഴികെയോ സർക്കാരുമായോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള ഏതെങ്കിലും കരാറിലോ അവയ്ക്കുവേണ്ടി ചെയ്യുന്ന ജോലിയിലോ എന്തെങ്കിലും അവകാശബന്ധം ആർജ്ജിക്കുകയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പദ്ധതിയോ പണിയോ നടത്തുന്ന ഗുണഭോക്ത്യ കമ്മിറ്റിയുടെ കൺവീനർ എന്ന നിലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനവുമായി കരാറിലോ പണിയിലോ ഏർപ്പെട്ടിരിക്കുകയോ;
വിശദീകരണം.- ഒരാൾ, സർക്കാരിന്റേയോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ കാര്യാദികളെ സംബന്ധിച്ച് വല്ല പരസ്യവും കൊടുത്തേക്കാവുന്ന ഏതെങ്കിലും വർത്തമാനപ്പത്രത്തിൽ തനിക്ക് പങ്കോ അവകാശബന്ധമോ ഉണ്ടെന്നുള്ള കാരണത്താലോ അല്ലെങ്കിൽ തനിക്ക് ഒരു കടപ്പത്രം ഉണ്ടെന്ന കാരണത്താലോ അല്ലെങ്കിൽ സർക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനമോ അഥവാ സർക്കാരിനുവേണ്ടിയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു വേണ്ടിയോ വാങ്ങുന്ന വല്ല വായ്ക്കുപയുമായി മറ്റുവിധത്തിൽ ബന്ധപ്പെട്ടിരിക്കുകയോ ചെയ്യുന്നുവെന്ന കാരണത്താലോ ഈ ഖണ്ഡപ്രകാരം അയോഗ്യനായിരിക്കുന്നതല്ല; അഥവാ
(ജി) സർക്കാരിനുവേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിനുവേണ്ടിയോ പ്രതിഫലം പറ്റുന്ന അഭിഭാഷകനായി ജോലിയിലേർപ്പെട്ടിരിക്കുകയോ ആ പഞ്ചായത്തിനെതിരായി അഭിഭാഷകനായി ജോലി സ്വീകരിച്ചിരിക്കുകയോ; അഥവാ;
(എച്ച്) ബന്ധപ്പെട്ട പഞ്ചായത്ത് പ്രദേശത്തിനുള്ളിലെ താമസം അവസാനിപ്പിച്ചിരിക്കുകയോ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ഐ) ഒരു അഡ്വക്കേറ്റായോ വക്കീലായോ പ്രാക്റ്റീസ് ചെയ്യുന്നതിൽനിന്നും വിലക്കപ്പെട്ടിരിക്കുകയോ; അഥവാ
(ജെ) മുൻവർഷംവരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലേക്കോ തദ്ദേശസ്വയംഭര ണസ്ഥാപനങ്ങളിലേക്കോ വിശ്വാസാധിഷ്ഠിത നിലയിലല്ലാതെ താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ അയാളുടെ മേൽ യഥാവിധി നടത്തുകയും അതിൽ വല്ല സമയവും നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ ആ സമയം കഴിയുകയും ചെയ്തിരിക്കുകയോ; അഥവാ
(കെ) അതതു സംഗതിപോലെ തന്റെ ഉദ്യോഗകാലം ആരംഭിക്കുന്ന തീയതി മുതൽക്കോ അല്ലെങ്കിൽ താൻ ഹാജരായ ഒടുവിലത്തെ യോഗത്തിന്റെ തീയതി മുതൽക്കോ അല്ലെങ്കിൽ 37-ാം വകുപ്പ (1)-ാം ഉപവകുപ്പുപ്രകാരം തന്നെ അംഗത്തിന്റെ സ്ഥാനത്ത് തിരിയെ ആക്കിയ തീയതി മുതൽക്കോ കണക്കാക്കിയാൽ തുടർച്ചയായി മൂന്നുമാസക്കാലം ബന്ധപ്പെട്ട പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെ അതിന്റെയോ അല്ലെങ്കിൽ അതിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ ഹാജരാകാതിരിക്കുകയോ അല്ലെങ്കിൽ മേൽപ്പറഞ്ഞ മൂന്നുമാസക്കാലത്തിനുള്ളിൽ അതതു സംഗതിപോലെ പഞ്ചായത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ മൂന്നിൽ കുറവു മാത്രം യോഗങ്ങൾ കൂടിയിട്ടുള്ള പക്ഷം പ്രസ്തുത തീയതിക്കുശേഷം നടത്തിയ അതിന്റെ തുടർച്ചയായുള്ള മൂന്നു യോഗങ്ങളിൽ ഹാജരാകാതിരിക്കുകയോ;
എന്നാൽ ഒരംഗം ഹാജരാകാതിരിക്കുന്ന യാതൊരു യോഗവും
(i) ആ യോഗത്തെ സംബന്ധിച്ച് അയാൾക്ക് യഥാവിധി നോട്ടീസ് നൽകിയിട്ടില്ലാത്ത പക്ഷം; അഥവാ
(ii) ഒരു സാധാരണ യോഗത്തിന് നിർണ്ണയിക്കപ്പെട്ടതിനേക്കാൾ ചുരുങ്ങിയ കാലത്തെ നോട്ടീസ് നൽകിയതിനുശേഷം യോഗം നടത്തിയിട്ടുള്ളപക്ഷം; അഥവാ
(iii) അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച യോഗം നടത്തിയിട്ടുള്ളപക്ഷം;
ഈ ഖണ്ഡത്തിൻകീഴിൽ അയാൾക്ക് എതിരായി കണക്കിലെടുക്കുവാൻ പാടില്ലാത്തതാകുന്നു;
എന്നുമാത്രമല്ല പഞ്ചായത്ത് യാതൊരു കാരണവശാലും തുടർച്ചയായി ആറുമാസത്തിൽ കൂടുതൽ കാലയളവിലേക്ക് പഞ്ചായത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതിന് ഒരു അംഗത്തിന് അനുവാദം നൽകുവാൻ പാടില്ലാത്തതാകുന്നു; അഥവാ;
(എൽ) ഭരണഘടനയിലേയോ അല്ലെങ്കിൽ തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലേയോ ഏതെങ്കിലും വ്യവസ്ഥകൾ പ്രകാരം സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ ആവശ്യങ്ങൾക്കുവേണ്ടി അയോഗ്യനാക്കപ്പെട്ടിരിക്കുകയോ; അഥവാ
(എം) ഈ ആക്റ്റിലെ മറ്റേതെങ്കിലും വകുപ്പുകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ; അഥവാ
(എൻ) 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ; അഥവാ,
(ഒ) പഞ്ചായത്തിനുണ്ടായ നഷ്ടത്തിനോ പാഴാക്കലിനോ ദുർവിനിയോഗത്തിനോ ഉത്തര വാദിയായിരിക്കുകയോ; അഥവാ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (പി) താൻ കൺവീനറായിരിക്കുന്ന ഗ്രാമസഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി മൂന്നു തവണ വീഴ്ചവരുത്തുകയോ; അഥവാ
(ക്യൂ) 159-ാം വകുപ്പുപ്രകാരം നിർദ്ദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്റെ ആസ്തിയെ സംബന്ധിച്ചുള്ള പ്രസ്താവം നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുകയോ,
(ആർ) 153-ാം വകുപ്പ് (13 എ) ഉപവകുപ്പുപ്രകാരം നിഷ്കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ സ്ഥാനമേറ്റെടുക്കുന്നതിൽ വീഴ്ച വരുത്തുകയോ,
ആണെങ്കിൽ അയാൾ ഒരംഗമായി ഉദ്യോഗത്തിൽ തുടരാൻ പാടില്ലാത്തതാണ്.
(2) (1)-ാം ഉപവകുപ്പ് (ക്യൂ) ഖണ്ഡത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, 2007-ലെ കേരള പഞ്ചായത്തുരാജ് (ഭേദഗതി) ആക്ട് നിലവിൽ വന്ന തീയതിയിൽ, 159-ാം വകുപ്പു പ്രകാരം നിർദ്ദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ആസ്തിബാദ്ധ്യത സംബന്ധിച്ച പ്രസ്താവം നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള ഒരംഗം, അയാൾ പ്രസ്തുത ആക്ട് നിലവിൽ വന്ന തീയതിമുതൽ തൊണ്ണൂറ് ദിവസത്തിനകം അപ്രകാരമുള്ള പ്രസ്താവം ബന്ധപ്പെട്ട അധികാരി മുമ്പാകെ നൽകുന്നപക്ഷം, അയോഗ്യനായി കരുതപ്പെടുന്നതല്ല.
35 എ. അംഗത്വം ഇല്ലാതാക്കൽ.-
(1) ഒരു പഞ്ചായത്തംഗം ഒരേ സമയം പാർലമെന്റിലേയോ അല്ലെങ്കിൽ സംസ്ഥാന നിയമസഭയിലേയോ ഒരംഗമായിരിക്കാൻ പാടില്ലാത്തതും, അതനുസരിച്ച്,-
(എ) പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ തന്റെ ഉദ്യോഗത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് അദ്ദേഹം പാർലമെന്റിലേയോ സംസ്ഥാന നിയമസഭയിലേയോ ഒരംഗമാണെങ്കിൽ അങ്ങനെയുള്ള അംഗത്വം രാജിവച്ചിട്ടില്ലാത്തപക്ഷം, അല്ലെങ്കിൽ
(ബി) പാർലമെന്റിലേയോ സംസ്ഥാന നിയമസഭയിലേയോ ഒരംഗമായി തെരഞ്ഞെടുക്കപ്പെടുകയോ നോമിനേറ്റു ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു പഞ്ചായത്തംഗം അങ്ങനെയുള്ള ഉദ്യോഗത്തിൽ പ്രവേശിക്കുമ്പോൾ, ആ ആൾക്ക് പഞ്ചായത്തംഗത്തിന്റെ സ്ഥാനം ഒഴിവാകുന്നതാണ്.
36. അംഗമായതിനുശേഷമുള്ള അയോഗ്യത നിർണ്ണയിക്കൽ-
(1) ഒരംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം 30-ാം വകുപ്പോ (എൻ) ഖണ്ഡം ഒഴികെയുള്ള 35-ാം വകുപ്പോ പ്രകാരം ഒരംഗം അയോഗ്യനായിത്തീർന്നിട്ടുണ്ടോയെന്ന് ഒരു പ്രശ്നം ഉൽഭവിക്കുമ്പോൾ, ബന്ധപ്പെട്ട പഞ്ചായത്തിലെ ഒരംഗത്തിനോ അല്ലെങ്കിൽ ആ അംഗം തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുവാൻ അവകാശമുള്ള മറ്റേതെങ്കിലും ആൾക്കോ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ തീരുമാനത്തിനായി ഒരു ഹർജി ബോധിപ്പിക്കാവുന്നതാണ്.
എന്നാൽ സെക്രട്ടറിക്കോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്രകാരമുള്ള ഒരു പ്രശ്നം തീരുമാനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റഫർ ചെയ്യാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ച ഹർജിയേയോ റഫറൻസിനേയോ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അതിന് ആവശ്യമെന്ന് തോന്നുന്ന പ്രകാരമുള്ള അന്വേഷണ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വിചാരണ നടത്തിയതിനുശേഷം, അങ്ങനെയുള്ള അംഗം യോഗ്യതയുള്ള ആൾ ആണെന്നോ അല്ലെന്നോ തീരുമാനിക്കേണ്ടതും ആ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്; എന്നിരുന്നാൽ തന്നെയും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് ഹർജിയോ റഫറൻസിലുള്ള പ്രശ്നമോ തീരുമാനിക്കുന്നതുവരെ ആ അംഗം അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനം തുടരണമോ വേണ്ടയോ എന്ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
(3) (1)-ാം ഉപവകുപ്പിൽ പരാമർശിച്ച് ഒരു ഹർജിയോ റഫറൻസോ, ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ 1908-ലെ സിവിൽ നടപടി നിയമ സംഹിതയിൻകീഴിൽ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) ബാധകമായ നടപടി ക്രമത്തിനനുസൃതമായി തീർപ്പാക്കേണ്ടതാണ്.
37. അംഗത്വം പുനഃസ്ഥാപിക്കൽ.-
(1) ഒരാൾ 31-ാം വകുപ്പിന്റേയോ അല്ലെങ്കിൽ 35-ാം വകുപ്പ് (എ) ഖണ്ഡത്തിന്റേയോ കീഴിൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമല്ലാതായിത്തീരുന്നിടത്ത്, ആ ശിക്ഷ അപ്പീലിലോ പുനഃപരിശോധനയിലോ ദുർബലപ്പെടുത്തുകയോ അല്ലെങ്കിൽ ശിക്ഷകൊണ്ട് നേരിട്ടിട്ടുള്ള അയോഗ്യത നീക്കം ചെയ്യുകയോ ചെയ്യപ്പെടുന്ന പക്ഷം,
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ അയാളെ എത്രകാലത്തേക്ക് തിരഞ്ഞെടുത്തുവോ അതിൽ അപ്രകാരം അയാളെ പുനഃസ്ഥാപിക്കുന്ന രീതിയിൽ കാലാവധി തീരാതെ ശേഷിക്കാവുന്ന അങ്ങനെയുള്ള കാലത്തേക്ക് അയാളെ ഉദ്യോഗത്തിൽ പുനഃസ്ഥാപിക്കേണ്ടതും അപ്രകാരം പുനഃസ്ഥാപിക്കുമ്പോൾ ആ ഒഴിവിലേക്ക് ഇടക്കാലത്ത് തിരഞ്ഞെടുക്കപ്പെട്ട ഏതൊരാളും ഉദ്യോഗം ഒഴിയേണ്ടതും ആണ്.
(2) 35-ാം വകുപ്പ് (കെ) ഖണ്ഡത്തിൻകീഴിൽ ഒരാൾ അംഗമല്ലാതായിത്തീരുന്നിടത്ത്, ബന്ധപ്പെട്ട പഞ്ചായത്തിലെ സെക്രട്ടറി ആ വസ്തുത അങ്ങനെയുള്ള ആളെ ഉടൻതന്നെ രേഖാമൂലം അറിയിക്കേണ്ടതും ആ കാര്യം പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ റിപ്പോർട്ടു ചെയ്യേണ്ടതുമാണ്. അങ്ങനെയുള്ള ആൾ പഞ്ചായത്തിലേക്ക് അതിന്റെ അടുത്ത യോഗത്തിന്റെ തീയതിയിലോ അതിനുമുൻപോ അഥവാ അയാൾക്ക് അങ്ങനെയുള്ള വിവരം ലഭിച്ച പതിനഞ്ച് ദിവസത്തിനകമോ തന്നെ തിരിച്ചെടുക്കുന്നതിന് അപേക്ഷിക്കുകയാണെങ്കിൽ, പഞ്ചായത്തിന്, അങ്ങനെയുള്ള അപേക്ഷ കിട്ടിയതിനുശേഷമുള്ള തൊട്ടടുത്ത യോഗത്തിൽ വച്ച് അയാളുടെ അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണ്:
എന്നാൽ ഒരംഗത്തെ, അയാളുടെ ഉദ്യോഗ കാലാവധിക്കുള്ളിൽ രണ്ടു പ്രാവശ്യത്തിലധികം അപ്രകാരം പുനഃസ്ഥാപിക്കുവാൻ പാടില്ലാത്തതാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
അദ്ധ്യായം VIII
പൊതുതിരഞ്ഞെടുപ്പുകളുടെ വിജ്ഞാപനവും തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനുള്ള ഭരണ സംവിധാനവും
38. പഞ്ചായത്തുകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം.-
(1) നിലവിലുള്ള പഞ്ചായത്തുകളുടെ കാലാവധി തീരുന്നതിനു മുൻപ് പുതിയ പഞ്ചായത്തുകളുടെ രൂപീകരണത്തിനായോ പുനർ രൂപീകരണത്തിനായോ ഒരു പൊതു തിരഞ്ഞെടുപ്പു നടത്തേണ്ടതാണ്.
(2) സർക്കാർ മേൽപ്പറഞ്ഞ ആവശ്യത്തിനായി തിരഞ്ഞെടുപ്പു കമ്മീഷൻ ശുപാർശ ചെയ്യുന്ന തീയതിയിലോ തീയതികളിലോ, ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന ഒന്നോ അതിലധികമോ വിജ്ഞാപനം വഴി, സംസ്ഥാനത്തെ പഞ്ചായത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളോടും, ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലേയും ഉത്തരവുകളിലേയും വ്യവസ്ഥകൾ അനുസരിച്ച് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടേണ്ടതാണ്.
39. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലകൾ ഏൽപ്പിച്ചു കൊടുക്കൽ.-
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ, ഈ ആക്റ്റിൻ കീഴിലോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിൻ കീഴിലോ ഉള്ള, ചുമതലകൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഈ ആവശ്യത്തിലേക്കായി നൽകുന്ന സാമാന്യമോ പ്രത്യേകമോ ആയ നിർദ്ദേശങ്ങൾ വല്ലതുമുണ്ടെങ്കിൽ അവയ്ക്കു വിധേയമായി, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ സെക്രട്ടറിക്കും നിർവ്വഹിക്കാവുന്നതാണ്:
എന്നാൽ ഇപ്രകാരം സെക്രട്ടറി എടുക്കുന്ന ഏതു തീരുമാനവും സ്വയമേവയോ, അല്ലെങ്കിൽ ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലോ പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കുവാൻ കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
40. ജില്ലാ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥൻമാരുടെ സാമാന്യ കർത്തവ്യങ്ങൾ.-
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ മേലന്വേഷണത്തിനും നിർദ്ദേശത്തിനും നിയന്ത്രണത്തിനും വിധേയമായി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ആ ജില്ലയിലെ പഞ്ചായത്തുകളിലേക്കുള്ള എല്ലാ തിരഞ്ഞെടുപ്പുകളുടേയും നടത്തിപ്പിനോട് ബന്ധപ്പെട്ട എല്ലാ പ്രവർത്തികളും ഏകോപിപ്പിക്കുകയും അവയുടെ മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടതാകുന്നു.
40 എ. തെരഞ്ഞെടുപ്പു നിരീക്ഷകർ-
(1) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഏതൊരു പഞ്ചായത്തിലെയും തെരഞ്ഞെടുപ്പു നിരീക്ഷിക്കുന്നതിനുവേണ്ടി ആവശ്യമായത്രയും എണ്ണം ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെ സർക്കാരുമായി കൂടിയാലോചിച്ച്, നിരീക്ഷകരായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം നാമനിർദ്ദേശം ചെയ്യുന്ന നിരീക്ഷകൻ നിഷ്പക്ഷവും നീതി പൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനെ സഹായിക്കേണ്ടതും കമ്മീഷൻ ഭരമേൽപ്പിക്കുന്ന മറ്റു ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
41. വരണാധികാരികൾ.-
ഓരോ പഞ്ചായത്തിനും പഞ്ചായത്തിലെ ഒരു സ്ഥാനമോ അല്ലെങ്കിൽ സ്ഥാനങ്ങളോ നികത്തുന്നതിനുള്ള ഓരോ തിരഞ്ഞെടുപ്പിനും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി കൂടിയാലോചിച്ച്, സർക്കാരിലേയോ അല്ലെങ്കിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപ നത്തിലേയോ, ഒന്നോ അതിലധികമോ ഉദ്യോഗസ്ഥരെ വരണാധികാരികളായി സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യേണ്ടതാണ്:
എന്നാൽ, ഈ വകുപ്പിലുള്ള യാതൊന്നും ഒരേ ആളെ അടുത്തടുത്തുള്ള ഒന്നിലധികം പഞ്ചായത്തുകൾക്കുള്ള വരണാധികാരിയായി സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനെ തടയാൻ പാടില്ലാത്തതാകുന്നു.
42. അസിസ്റ്റന്റ് വരണാധികാരികൾ.-
ഏതെങ്കിലും വരണാധികാരിയെ തന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിലേക്കായി ഒന്നോ അതിലധികമോ ആളുകളെ അസിസ്റ്റന്റ് വരണാധികാരികളായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് നിയമിക്കാവുന്നതാണ്.
(2) ഏതൊരു അസിസ്റ്റന്റ് വരണാധികാരിക്കും, വരണാധികാരിയുടെ നിയന്ത്രണത്തിന് വിധേയമായി, വരണാധികാരിയുടെ എല്ലാമോ ഏതെങ്കിലുമോ ചുമതലകൾ നിർവ്വഹിക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്:
എന്നാൽ, യാതൊരു അസിസ്റ്റന്റ് വരണാധികാരിയും നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന സംബന്ധിച്ച വരണാധികാരിയുടെ ഏതെങ്കിലും ചുമതല, അത് നിർവ്വഹിക്കുന്നതിൽ നിന്ന് വരണാധികാരി അനിവാര്യമായവിധം തടയപ്പെടാത്തപക്ഷം, നിർവ്വഹിക്കുവാൻ പാടുള്ളതല്ല.
43. വരണാധികാരി എന്നതിൽ വരണാധികാരിയുടെ ചുമതലകൾ നിർവ്വഹിക്കുന്ന അസിസ്റ്റന്റ് വരണാധികാരികളും ഉൾപ്പെടുമെന്ന്.-
സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം, വരണാധികാരിയെക്കുറിച്ചുള്ള ഈ ആക്റ്റിലെ പരാമർശങ്ങളിൽ 42-ാം വകുപ്പ് (2)-ാം ഉപ വകുപ്പുപ്രകാരം നിർവ്വഹിക്കുവാൻ തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ചുമതല നിർവ്വഹിക്കുന്ന ഒരു അസിസ്റ്റന്റ് വരണാധികാരിയും ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാകുന്നു.
44. വരണാധികാരിയുടെ സാമാന്യ കർത്തവ്യം.-
ഏതെങ്കിലും തിരഞ്ഞെടുപ്പിൽ, ഈ ആക്റ്റും അതിൻകീഴിലുണ്ടാക്കപ്പെടുന്ന ചട്ടങ്ങളും അല്ലെങ്കിൽ ഉത്തരവുകളും വ്യവസ്ഥ ചെയ്യുന്ന രീതിയിൽ തിരഞ്ഞെടുപ്പ് ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ എല്ലാ കൃത്യങ്ങളും കാര്യങ്ങളും ചെയ്യുന്നത് വരണാധികാരിയുടെ സാമാന്യ കർത്തവ്യമായിരിക്കുന്നതാണ്.
45. പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തൽ.-
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂട്ടിയുള്ള അനുമതിയോടുകൂടി, തന്റെ അധികാരിതയിലുള്ള ഓരോ പഞ്ചായത്തിനും വേണ്ടത്ര പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തേണ്ടതും അപ്രകാരം ഏർപ്പെടുത്തപ്പെട്ട പോളിംഗ് സ്റ്റേഷനുകളും അവ യഥാക്രമം ഏതു പോളിംഗ് പ്രദേശങ്ങൾക്കോ സമ്മതിദായക ഗ്രൂപ്പുകൾക്കോ വേണ്ടിയാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നും കാണിക്കുന്ന ഒരു ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതും ആണ്.
46. പോളിംഗ് സ്റ്റേഷനുകൾക്ക് പ്രിസൈഡിംഗ് ആഫീസർമാരെ നിയമിക്കൽ.-
(1) ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഓരോ പോളിംഗ് സ്റ്റേഷനും ഒരു പ്രിസൈഡിംഗ് ആഫീസറേയും ആവശ്യമെന്ന് താൻ കരുതുന്നത്ര പോളിംഗ് ആഫീസറെയോ ആഫീസർമാരെയോ നിയമിക്കേണ്ടതും എന്നാൽ തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പ് സംബന്ധിച്ചോ ഒരു സ്ഥാനാർത്ഥിയോ അദ്ദേഹത്തിനുവേണ്ടിയോ നിയോഗിച്ചതോ അല്ലെങ്കിൽ മറ്റുവിധത്തിൽ ഒരു സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിച്ചുപോരുന്നതോ ആയ ഏതെങ്കിലും ആളെ അങ്ങനെ നിയമിക്കുവാൻ പാടില്ലാത്തതും ആകുന്നു:
എന്നാൽ ഒരു പോളിംഗ് ആഫീസർ പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനായിട്ടില്ലെങ്കിൽ, പ്രിസൈഡിംഗ് ആഫീസർക്ക് പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനും തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പ് സംബ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ന്ധിച്ചോ ഒരു സ്ഥാനാർത്ഥിയോ അയാൾക്കുവേണ്ടിയോ നിയോഗിച്ചതോ അല്ലെങ്കിൽ മറ്റ് വിധത്തിൽ ഒരു സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിച്ചുപോരുന്നതോ അല്ലാത്തതും ആയ മറ്റേതെങ്കിലും ആളെ ഒന്നാമതായി പറഞ്ഞ ഉദ്യോഗസ്ഥന്റെ അഭാവത്തിൽ പോളിംഗ് ഉദ്യോഗസ്ഥനായിരിക്കുവാൻ നിയമിക്കാവുന്നതും അതനുസരിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കാവുന്നതുമാണ്.
എന്നുമാത്രമല്ല ഈ ഉപവകുപ്പിലെ യാതൊന്നുംതന്നെ ഒരേ ആളെ ഒരേ പരിസരത്തുള്ള ഒന്നിലധികം പോളിംഗ് സ്റ്റേഷനുകൾക്കുള്ള പ്രിസൈഡിംഗ് ആഫീസറായി നിയമിക്കുന്നതിൽനിന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തടസ്സപ്പെടുത്തുന്നതല്ല.
(2) ഒരു പോളിംഗ് ആഫീസർ, പ്രിസൈഡിംഗ് ആഫീസർ അപ്രകാരം നിർദ്ദേശിക്കുന്നപക്ഷം, ഈ ആക്റ്റിനോ അതിൻകീഴിലുണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ടങ്ങൾക്കോ ഉത്തരവുകൾക്കോ കീഴിൽ പ്രിസൈഡിംഗ് ആഫീസറുടെ ചുമതലകൾ എല്ലാമോ ഏതെങ്കിലുമോ നിർവ്വഹിക്കേണ്ടതാണ്.
(3) പ്രിസൈഡിംഗ് ആഫീസർ, രോഗംമൂലമോ ഒഴിച്ചുകൂടാൻ വയ്യാത്ത മറ്റേതെങ്കിലും കാരണത്താലോ പോളിംഗ് സ്റ്റേഷനിൽ ഹാജരാകാതിരിക്കാൻ നിർബന്ധിതനാകുന്നപക്ഷം, അങ്ങനെ ഹാജരല്ലാത്ത സമയത്ത്, അദ്ദേഹത്തിന്റെ ചുമതലകൾ, അവ നിർവ്വഹിക്കുവാൻ ജില്ലാ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥൻ നേരത്തെ അധികാരപ്പെടുത്തിയ പോളിംഗ് ആഫീസർ നിർവ്വഹിക്കേണ്ടതാണ്.
(4) സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, പ്രിസൈഡിംഗ് ആഫീസറെക്കുറിച്ചുള്ള ഈ ആക്റ്റിലെ പരാമർശങ്ങളിൽ, അതതു സംഗതിപോലെ, (2)-ാം ഉപവകുപ്പിനോ (3)-ാം ഉപവകുപ്പിനോ കീഴിൽ തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ചുമതല നിർവ്വഹിക്കുന്ന ഏതെങ്കിലും ആൾ ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാണ്.
47. പ്രിസൈഡിംഗ് ആഫീസറുടെ സാമാന്യ കർത്തവ്യം.-
ഒരു പോളിംഗ് സ്റ്റേഷനിൽ സമാധാനം പാലിക്കുന്നതും വോട്ടെടുപ്പ് നീതിപൂർവ്വകമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അവിടത്തെ പ്രിസൈഡിംഗ് ആഫീസറുടെ സാമാന്യ കർത്തവ്യമായിരിക്കുന്നതാണ്.
48. പോളിംഗ് ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങൾ.-
ഒരു പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ആഫീസറെ, അയാളുടെ കൃത്യ നിർവ്വഹണത്തിൽ സഹായിക്കുന്നത്, ആ സ്റ്റേഷനിലെ പോളിംഗ് ആഫീസർമാരുടെ കർത്തവ്യമായിരിക്കുന്നതാണ്.
48.എ. വരണാധികാരി, പ്രിസൈഡിംഗ് ഓഫീസർ മുതലായവർ തിരഞ്ഞെടുപ്പു കമ്മീഷനിൽ ഡെപ്യൂട്ടേഷനിലായിരിക്കുന്നതായി കണക്കാക്കണമെന്ന്.-
ഒരു പൊതുതിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പുകളോ നടത്തുന്നതിനായി ഈ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച തൽസമയം നിയമിക്കുന്ന വരണാധികാരിയും അസിസ്റ്റന്റ് വരണാധികാരിയും പ്രിസൈഡിംഗ് ആഫീസറും പോളിംഗ് ആഫീസറും മറ്റേതെങ്കിലും ഉദ്യോഗസ്ഥനും തൽസമയം സ്ഥാനനിർദ്ദേശം ചെയ്യുന്ന ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനും അങ്ങനെയുള്ള തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള വിജ്ഞാപനത്തിന്റെ തീയതി മുതൽ അങ്ങനെയുള്ള തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന തീയതി അവസാനിക്കുന്നതുവരെയുള്ള കാലയളവിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനിൽ ഡെപ്യൂട്ടേഷനിലായിരിക്കുന്നതായി കരുതപ്പെടേണ്ടതും അതിൻപ്രകാരം അങ്ങനെയുള്ള ഉദ്യോഗസ്ഥൻമാർ ആ കാലയളവിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലുമേൽനോട്ടത്തിലും അനുശാസനത്തിനും വിധേയരായിരിക്കുന്നതാണ്.
അദ്ധ്യായം IX
തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പ്
49. നാമനിർദ്ദേശം മുതലായവയ്ക്കുവേണ്ടിയുള്ള തീയതികൾ നിശ്ചയിക്കൽ.-
ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ ഒരംഗത്തേയോ അംഗങ്ങളേയോ തിരഞ്ഞെടുക്കുന്നതിന്
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ നിയോജകമണ്ഡലങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചാലുടനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, ഗസറ്റ് വിജ്ഞാപനംവഴി-
(എ) നാമനിർദ്ദേശങ്ങൾ നല്കുന്നതിനുള്ള അവസാന തീയതിയും അത് ആദ്യം പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതിക്കു ശേഷമുള്ള ഏഴാമത്തെ ദിവസമോ, ആ ദിവസം പൊതു ഒഴിവുദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം;
(ബി) നാമനിർദ്ദേശങ്ങളുടെ സൂക്ഷമ പരിശോധനയ്ക്കുള്ള തീയതിയും, അത് നാമനിർദ്ദേശങ്ങൾ നല്കുന്നതിനുള്ള അവസാന തീയതിക്കു തൊട്ടു പിന്നീടു വരുന്ന ദിവസമോ, ആ ദിവസം പൊതു ഒഴിവു ദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം;
(സി) സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കുന്നതിനുള്ള അവസാന തീയതിയും അത് സൂക്ഷ്മ പരിശോധനയ്ക്കുള്ള തീയതിക്കു ശേഷമുള്ള രണ്ടാം ദിവസമോ, ആ ദിവസം പൊതു ഒഴിവുദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും, പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം;
(ഡി) ആവശ്യമാണെങ്കിൽ വോട്ടെടുപ്പു നടത്തുന്നതിനുള്ള തീയതിയും അഥവാ തീയതികളും അതോ, അവയിൽ ആദ്യത്തേതോ, സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതിക്കുശേഷമുള്ള പതിനാലാമത്തെ ദിവസത്തിലും മുൻപല്ലാത്ത ഒരു തീയതി ആയിരിക്കണം;
(ഇ) തിരഞ്ഞെടുപ്പ് ഏതു തീയതിക്കുമുൻപാണോ പൂർത്തിയാക്കേണ്ടത് ആ തീയതിയും നിശ്ചയിക്കേണ്ടതാകുന്നു.
50. തിരഞ്ഞെടുപ്പിന്റെ പൊതു നോട്ടീസ്.-
49-ാം വകുപ്പിൻ കീഴിൽ വിജ്ഞാപനം പുറപ്പെടുവിച്ചാൽ, വരണാധികാരി നിർദ്ദിഷ്ട തിരഞ്ഞെടുപ്പിന്റെ പൊതുനോട്ടീസ്, അങ്ങനെയുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു കൊണ്ടും നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്നതിനുള്ള സ്ഥലം നിർദ്ദേശിച്ചുകൊണ്ടും നിർണ്ണയിക്കപ്പെടുന്ന ഫാറത്തിലും രീതിയിലും നൽകേണ്ടതാകുന്നു.
51. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം.-
ഏതെങ്കിലും ആൾ ഭരണ ഘടനയിലേയും ഈ ആക്റ്റിലേയും വ്യവസ്ഥകൾക്കുകീഴിൽ ഒരു സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യനാണെങ്കിൽ അയാളെ ആ സ്ഥാനം നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്:
എന്നാൽ, ഏതെങ്കിലും ഒരു പഞ്ചായത്തിലെ ഒരു സ്ഥാനം നികത്തുന്നതിലേക്ക് ഒരു നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഒരാളെ അതേ പഞ്ചായത്തിലെ മറ്റൊരു നിയോജകമണ്ഡത്തിലെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യുവാൻ പാടുള്ളതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
52. നാമനിർദ്ദേശപ്രതിക സമർപ്പിക്കലും സാധുവായ നാമനിർദ്ദേശത്തിനുവേണ്ട സംഗതികളും.-
(1) 49-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ നിശ്ചയിക്കപ്പെടുന്ന തീയതിയിലോ അതിനുമുൻപോ ഓരോ സ്ഥാനാർത്ഥിയും നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ 50-ാം വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസിൽ ഇതിലേക്ക് നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തുവച്ച് ഉച്ചയ്ക്ക് മുൻപ് പതിനൊന്നു മണിക്കും ഉച്ചതിരിഞ്ഞ് മുന്നുമണിക്കും ഇടയിൽ വരണാധികാരിക്ക് നിർണ്ണയിക്കപ്പെടുന്ന ഫാറത്തിൽ പൂരിപ്പിച്ചിട്ടുള്ളതും, സ്ഥാനാർത്ഥിയും നിർദ്ദേശകനായി നിയോജകമണ്ഡലത്തിലെ ഒരു സമ്മതിദായകനും ഒപ്പിട്ടതുമായ ഒരു നാമനിർദ്ദേശ പ്രതിക സമർപ്പിക്കേണ്ടതാകുന്നു.
(1എ) (1)-ാം ഉപവകുപ്പ് പ്രകാരം നാമനിർദ്ദേശ പ്രതിക സമർപ്പിക്കുന്ന ഓരോ സ്ഥാനാർത്ഥിയും പ്രസ്തുത നാമനിർദ്ദേശ പ്രതികയോടൊപ്പം നിർണ്ണയിക്കപ്പെടാവുന്ന രീതിയിലും, അപ്രകാരമുള്ള ഫാറത്തിലും, അയാളുടെ വിദ്യാഭ്യാസയോഗ്യത, നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്ന സമയത്ത് അയാൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസ്സുകൾ, അയാളുടെയും അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടെയും പേരിലുള്ള സ്വത്ത്, ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിനോ, സർക്കാരിനോ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ താൻ നൽകേണ്ടതായ കുടിശ്ശിഖ ഉൾപ്പെടെയുള്ള ബാദ്ധ്യതകൾ, 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റ് പ്രകാരം കൂറുമാറ്റത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ സമർപ്പിക്കാത്തപക്ഷം ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുവാൻ യോഗ്യനായി കരുതപ്പെടുന്നതല്ല.
(2) പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോപെട്ടവർക്കുവേണ്ടി ഒരു സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു നിയോജകമണ്ഡലത്തിൽ ആ സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടാനുള്ള ഒരു സ്ഥാനാർത്ഥി താൻ ഏതു പ്രത്യേക ജാതിയിലോ വർഗ്ഗത്തിലോപെട്ട അംഗമാണെന്നു രേഖപ്പെടുത്തിക്കൊണ്ട് അധികാരിതയുള്ള ഉദ്യോഗസ്ഥൻ നൽകിയ ജാതി സർട്ടിഫിക്കറ്റ് നാമനിർദ്ദേശപതികയോടൊപ്പം ഹാജരാക്കാതിരിക്കുകയും ജാതി സംബന്ധിച്ച ഒരു സത്യപ്രസ്താവന തന്റെ നാമനിർദ്ദേശപ്രതികയിൽ ഉൾക്കൊള്ളിച്ചിട്ടില്ലാതിരിക്കുകയും ചെയ്യുന്നപക്ഷം ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യനായികരുതപ്പെടുന്നതല്ല.
(3) സ്ഥാനാർത്ഥി 34-ാം വകുപ്പ് (കെ) ഖണ്ഡത്തിൽ പരാമർശിച്ച ഏതെങ്കിലും ഉദ്യോഗം വഹിച്ചിരിക്കെ പിരിച്ചുവിടപ്പെട്ടിട്ടുള്ളതോ നീക്കം ചെയ്യപ്പെട്ടിട്ടുള്ളതോ ആയ ഒരാളായിരിക്കുകയും പിരിച്ചുവിടപ്പെട്ടതിനോ നീക്കംചെയ്യപ്പെട്ടതിനോ ശേഷം അഞ്ചുവർഷക്കാലം കഴിഞ്ഞിട്ടില്ലാതിരിക്കുകയും ചെയ്യുന്നിടത്ത്, അങ്ങനെയുള്ള ആൾ, അയാളുടെ നാമനിർദ്ദേശത്തോടൊപ്പം അഴിമതിപ്രവർത്തിക്കോ കൂറില്ലായ്മയ്ക്കോ അയാൾ പിരിച്ചുവിടപ്പെടുകയോ നീക്കംചെയ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നുള്ള അർത്ഥത്തിലുള്ളതും നിർണ്ണിയിക്കപ്പെടുന്ന രീതിയിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നല്കിയതുമായ ഒരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലാത്ത പക്ഷം സ്ഥാനാർത്ഥിയായി മുറ്റപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ടതായി കരുതപ്പെടുന്നതല്ല.
(4) നാമനിർദ്ദേശപ്രതിക സമർപ്പിക്കുമ്പോൾ വരണാധികാരി നാമനിർദ്ദേശപ്രതികയിൽ ചേർത്തിരിക്കുന്ന സ്ഥാനാർത്ഥിയുടേയും അയാളുടെ നിർദ്ദേശകന്റെയും പേരുകളും വോട്ടർ പട്ടിക നമ്പരുകളും വോട്ടർ പട്ടികകളിൽ ചേർത്ത അതേപ്രകാരംതന്നെ ആണെന്ന് സ്വയം ബോദ്ധ്യം വരുത്തേണ്ടതാകുന്നു.
എന്നാൽ, വോട്ടർ പട്ടികയിലോ നാമനിർദ്ദേശ പ്രതികയിലോ സ്ഥാനാർത്ഥിയുടേയോ അയാളുടെ നിർദ്ദേശകന്റെയോ മറ്റേതെങ്കിലും ആളുടേയോ പേർ സംബന്ധിച്ചോ ഏതെങ്കിലും സ്ഥലം
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ സംബന്ധിച്ചോ ഉള്ള പേരിലെ തെറ്റോ ശരിയല്ലാത്ത വിവരണമോ കൈത്തെറ്റോ സാങ്കേതികമായോ അച്ചടിയിലുള്ളതോ ആയ പിശകോ വോട്ടർ പട്ടികയിലോ നാമനിർദ്ദേശ പ്രതികയിലോ ഉള്ള ഏതെങ്കിലും ആളുടെ വോട്ടർ പട്ടിക നമ്പരുകൾ സംബന്ധിച്ച കൈത്തെറ്റോ സാങ്കേതികമായതോ അച്ചടിയിലുള്ളതോ ആയ പിശകോ അങ്ങനെയുള്ള ആളുടെ പേരോ അങ്ങനെയുള്ള സ്ഥലമോ സംബന്ധിച്ച വിവരണം സാധാരണയായി മനസ്സിലാകുന്ന വിധത്തിലുള്ളതായിരിക്കുന്ന ഏതെങ്കിലും സംഗതിയിൽ ആ ആളെയോ സ്ഥലത്തേയോ സംബന്ധിച്ച വോട്ടർപട്ടികയുടേയോ നാമനിർദ്ദേശ പ്രതികയുടേയോ പൂർണ്ണമായ പ്രവർത്തനത്തെ ബാധിക്കുന്നതല്ലാത്തതും, വരണാധികാരി, അങ്ങനെയുള്ള ഏതെങ്കിലും പേരിലെ തെറ്റോ ശരിയല്ലാത്ത വിവരണമോ, കൈത്തെറ്റോ സാങ്കേതികമായതോ അച്ചടിയിലുള്ളതോ ആയ പിശകോ തിരുത്താൻ അനുവദിക്കേണ്ടതും, ആവശ്യമുള്ളിടത്ത് വോട്ടർ പട്ടികയിലോ നാമനിർദ്ദേശപ്രതികയിലോ ഉള്ള അങ്ങനെയുള്ള പേരിലെ തെറ്റോ ശരിയല്ലാത്ത വിവരണമോ, കൈത്തെറ്റോ സാങ്കേതികമായതോ അച്ചടിയിലുള്ളതോ ആയ പിശകോ അവഗണിക്കേണ്ടതാണെന്ന് നിർദ്ദേശിക്കേണ്ടതുമാണ്.
(5) സ്ഥാനാർത്ഥി വേറെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ സമ്മതിദായകനായിരിക്കുന്നിടത്ത്, ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയുടേയോ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ ഒരു പകർപ്പോ അങ്ങനെയുള്ള പട്ടികയിലെ പ്രസക്ത ഉൾക്കുറിപ്പുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ, അത് നാമനിർദ്ദേശപ്രതിക സഹിതം സമർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ, സൂക്ഷ്മപരിശോധനാ സമയത്ത് വരണാധികാരിയുടെ മുൻപാകെ ഹാജരാക്കേണ്ടതാണ്.
(6) ഈ വകുപ്പിലെ യാതൊന്നും തന്നെ ഏതെങ്കിലും സ്ഥാനാർത്ഥിയെ ഒന്നിലധികം നാമ നിർദ്ദേശപ്രതികകൾവഴി നാമനിർദ്ദേശം ചെയ്യപ്പെടുന്നതിൽനിന്നും തടയുന്നതല്ല.
എന്നാൽ, മൂന്നിലധികം നാമനിർദ്ദേശപ്രതികകൾ ഏതെങ്കിലും സ്ഥാനാർത്ഥിയോ സ്ഥാനാർത്ഥിക്കുവേണ്ടിയോ സമർപ്പിക്കുകയോ വരണാധികാരി സ്വീകരിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
53. നിക്ഷേപങ്ങൾ.-
(1) ഒരു സ്ഥാനാർത്ഥി, നിർണ്ണയിക്കപ്പെട്ടിട്ടുള്ള അങ്ങനെയുള്ള തുക - വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകൾക്ക് വ്യത്യസ്ത നിരക്കുകൾ നിർദ്ദേശിക്കാവുന്നതാണ്- കെട്ടിവയ്ക്കുകയോ കെട്ടിവയ്ക്ക്പിക്കുകയോ ചെയ്യാത്തിടത്തോളം ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഒരു നിയോജകമണ്ഡലത്തിൽ നിന്നുമുള്ള തിരഞ്ഞെടുപ്പിനുവേണ്ടി മുറ പ്രകാരം നാമനിർദ്ദേശം ചെയ്തതായി കണക്കാക്കുന്നതല്ല. പട്ടികജാതിയിലോ പട്ടിക വർഗ്ഗത്തിലോപെട്ട സ്ഥാനാർത്ഥികളുടെ സംഗതിയിൽ കെട്ടിവയ്ക്കക്കേണ്ട തുക അങ്ങനെയുള്ള നിയോജകമണ്ഡലത്തിലേക്ക് നിശ്ചയിച്ചിട്ടുള്ള തുകയുടെ അൻപതു ശതമാനം ആയിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, ഒരു സ്ഥാനാർത്ഥിയെ ഒന്നിലധികം നാമനിർദ്ദേശപ്രതികകൾവഴി നാമനിർദ്ദേശം ചെയ്തിരിക്കുന്നിടത്ത് ഈ ഉപവകുപ്പിൻ കീഴിൽ അയാളിൽനിന്ന് ഒന്നിൽകൂടുതൽ നിക്ഷേപം ആവശ്യപ്പെടേണ്ടതില്ല.
(2) (1)-ാം ഉപവകുപ്പിൻകീഴിൽ കെട്ടിവയ്ക്കക്കേണ്ട ഏതെങ്കിലും തുക 52-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥി വരണാധികാരിയുടെ പക്കൽ രൊക്കം കെട്ടിവയ്ക്കുകയോ കെട്ടിവയ്ക്ക്പിക്കുകയോ, അയാളോ അയാൾക്കു വേണ്ടിയോ മുൻപറഞ്ഞ തുക സർക്കാർ വിജ്ഞാപനം ചെയ്തിരിക്കാവുന്ന അങ്ങനെയുള്ള അധികാരസ്ഥന്റെ ആഫീസിൽ കെട്ടിവച്ചിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു രസീത് നാമനിർദ്ദേശപ്രതികയോടൊപ്പം അടക്കം ചെയ്തിരിക്കുകയോ ചെയ്തിട്ടില്ലാത്തപക്ഷം (1)-ാം ഉപവകുപ്പിൻകീഴിൽ കെട്ടിവച്ചതായി കണക്കാക്കുന്നതല്ല.
54. നാമനിർദ്ദേശങ്ങളെക്കുറിച്ചുള്ള നോട്ടീസും അവയുടെ സൂക്ഷമ പരിശോധന യ്ക്കുള്ള സമയവും സ്ഥലവും.-
52-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ നാമനിർദ്ദേശപ്രതിക സ്വീകരിച്ചാൽ, വരണാധികാരി, അത് സമർപ്പിക്കുന്ന ആളെയോ ആളുകളേയോ നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതിയും സമയവും സ്ഥലവും അറിയിക്കേണ്ടതും,നാമനിർദ്ദേശപ്രതികയിൽ, അതിന്റെ ക്രമനമ്പർ ചേർക്കേണ്ടതും, നാമനിർദ്ദേശപ്രതികയിൽ, അത് തനിക്കു സമർപ്പിച്ച തീയതിയും സമയവും പ്രസ്താവിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ചേർത്ത് ഒപ്പു വയ്ക്കക്കേണ്ടതും, അതിനുശേഷം ആകുന്നത്ര വേഗത്തിൽ, നാമനിർദ്ദേശത്തെക്കുറിച്ച് അതിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥി, നിർദ്ദേശകൻ എന്നീ രണ്ടുപേരുടേയും നാമനിർദ്ദേശപ്രതികയിലെ വിവരണങ്ങൾ അടങ്ങിയ ഒരു നോട്ടീസ് തന്റെ ഓഫീസിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥലത്ത് പതിക്കേണ്ടതുമാണ്.
55. നാമനിർദ്ദേശപ്രതികകളുടെ സൂക്ഷ്മ പരിശോധന.-
(1) 49-ാം വകുപ്പിൻകീഴിൽ നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതിയിൽ സ്ഥാനാർത്ഥികൾക്കും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർക്കും ഓരോ സ്ഥാനാർത്ഥിയുടേയും ഒരു നിർദ്ദേശകനും ഓരോ സ്ഥാനാർത്ഥിയും രേഖാമൂലം യഥാവിധി അധികാരപ്പെടുത്തിയിട്ടുള്ള മറ്റൊരാൾക്കും വരണാധികാരി നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും ഹാജരാകാവുന്നതും, എന്നാൽ മറ്റാർക്കും അങ്ങനെ ഹാജരാകാൻ പാടില്ലാത്തതും, 52-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള സമയത്തിനുള്ളിലും രീതിയിലും സമർപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ സ്ഥാനാർത്ഥികളുടേയും നാമനിർദ്ദേശപത്രികകൾ പരിശോധിക്കുന്നതിനുവേണ്ട ന്യായമായ എല്ലാ സൗകര്യങ്ങളും വരണാധികാരി അവർക്കു നൽകേണ്ടതുമാകുന്നു.
(2) വരണാധികാരി പിന്നീട് നാമനിർദ്ദേശപത്രികകൾ പരിശോധിക്കേണ്ടതും, ഏതെങ്കിലും നാമനിർദ്ദേശത്തെക്കുറിച്ച് നൽകുന്ന എല്ലാ ആക്ഷേപങ്ങളിലും, അങ്ങനെയുള്ള ആക്ഷേപത്തിൻ മേലോ സ്വമേധയായോ ആവശ്യമെന്നു തനിക്കുതോന്നുന്ന അങ്ങനെയുള്ള സമ്മറിയായ അന്വേഷണവിചാരണ വല്ലതുമുണ്ടെങ്കിൽ അതിനുശേഷം തീരുമാനം എടുക്കേണ്ടതും, താഴെപ്പറയുന്ന ഏതെങ്കിലും കാരണത്തിൻമേൽ നാമനിർദ്ദേശം നിരസിക്കാവുന്നതുമാണ്, അതായത്:-
(എ) നാമനിർദ്ദേശങ്ങൾ സൂക്ഷ്മപരിശോധനയ്ക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള തീയതിയിൽ സ്ഥാനാർത്ഥി ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥയിൻകീഴിൽ പ്രസ്തുത സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നതിലേക്ക് യോഗ്യനല്ലാതിരിക്കുകയോ അയോഗ്യനാക്കപ്പെട്ടിരിക്കുകയോ ചെയ്യുക;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) 52-ാം വകുപ്പിലേയോ 53-ാം വകുപ്പിലേയോ ഏതെങ്കിലും വ്യവസ്ഥകൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുക;
(സി) നാമനിർദ്ദേശപത്രികയിൻമേലുള്ള സ്ഥാനാർത്ഥിയുടെയോ നിർദ്ദേശകന്റെയോ ഒപ്പ് യഥാർത്ഥമല്ലെന്ന് ബോദ്ധ്യപ്പെടുക.
(3) (2)-ാം ഉപവകുപ്പ് (ബി) ഖണ്ഡത്തിലോ (സി) ഖണ്ഡത്തിലോ അടങ്ങിയ യാതൊന്നും തന്നെ ഒരു സ്ഥാനാർത്ഥിയുടെ ഒരു നാമനിർദ്ദേശപത്രികയെ സംബന്ധിച്ച ഏതെങ്കിലും ക്രമക്കേടുള്ളതുകാരണം യാതൊരു ക്രമക്കേടും ചെയ്തിട്ടില്ലാത്ത മറ്റൊരു നാമനിർദ്ദേശപത്രിക വഴി യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ട അതേ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം നിരസിക്കുവാൻ അധികാരം നൽകുന്നതായി കരുതുവാൻ പാടില്ല.
(4) ഗുരുതരമായ സ്വഭാവത്തോടുകൂടിയ ഏതെങ്കിലും ന്യൂനതയുടെ കാരണത്തിൻമേലല്ലാതെ വരണാധികാരി ഏതെങ്കിലും നാമനിർദ്ദേശപത്രിക തിരസ്കരിക്കുവാൻ പാടുള്ളതല്ല.
(5)49-ാം വകുപ്പ് (ബി) ഖണ്ഡത്തിൻകീഴിൽ ഇതിലേക്കായി നിശ്ചയിച്ചിട്ടുള്ള തീയതിയിൽ വരണാധികാരി സൂക്ഷ്മപരിശോധന നടത്തേണ്ടതും, നടപടികൾ, ലഹളയാലോ പരസ്യമായ അകമത്താലോ തന്റെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലോ തടസ്സപ്പെടുത്തുകയോ വിഘാതപ്പെടുത്തുകയോ ചെയ്യുമ്പോഴൊഴികെ, അങ്ങനെയുള്ള നടപടികൾ നീട്ടിവയ്ക്കാൻ പാടില്ലാത്തതുമാകുന്നു.
എന്നാൽ, ഒരു ആക്ഷേപം വരണാധികാരി ഉന്നയിക്കുകയോ മറ്റേതെങ്കിലും ആൾ നൽകുകയോ ചെയ്യുന്നതായാൽ, അത് ഖണ്ഡിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാനാർത്ഥിക്ക് സൂക്ഷ്മപരിശോധനയ്ക്ക് നിജപ്പെടുത്തിയ തീയതിയുടെ അടുത്തതിന്റെ അടുത്ത പ്രവർത്തി ദിവസത്തിനപ്പുറമല്ലാത്ത സമയം അനുവദിക്കാവുന്നതും, നടപടികൾ നീട്ടിവയ്ക്കപ്പെട്ടിട്ടുള്ള തീയതിയിൽ വരണാധികാരി തന്റെ തീരുമാനം രേഖപ്പെടുത്തേണ്ടതുമാണ്.
(6) ഓരോ നാമനിർദ്ദേശപത്രികയുടെ മേലും വരണാധികാരി, അതു സ്വീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്തതുകൊണ്ടുള്ള തന്റെ തീരുമാനം പുറത്തെഴുത്തു നടത്തേണ്ടതും, നാമനിർദ്ദേശപത്രിക തിരസ്ക്കരിക്കുന്നുവെങ്കിൽ, അങ്ങനെ തിരസ്ക്കരിക്കുന്നുവെങ്കിൽ കാരണങ്ങളുടെ ഒരു സംക്ഷിപ്തപ്രസ്താവന എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
(7) ഈ വകുപ്പിന്റെ ആവശ്യത്തിന്, ഒരു നിയോജകമണ്ഡലത്തിന്റെ തൽസമയം പ്രാബല്യത്തിലുള്ള വോട്ടർപട്ടികയിലെ ഒരുൾക്കുറിപ്പിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആ ഉൾക്കുറിപ്പിൽ പരാമർശിക്കുന്ന ആൾ ആ നിയോജകമണ്ഡലത്തിലുള്ള ഒരു സമ്മതിദായകനാണെന്ന വസ്തുതയ്ക്ക്, 17-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള ഒരു അയോഗ്യതയ്ക്ക് വിധേയനാണെന്ന് തെളിയിക്കപ്പെടാത്തിടത്തോളം, നിർണ്ണായക തെളിവായിരിക്കുന്നതാണ്.
(8) എല്ലാ നാമനിർദ്ദേശപത്രികകളുടേയും സൂക്ഷ്മപരിശോധന നടത്തുകയും അവ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്തതുകൊണ്ടുള്ള തീരുമാനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതിനുശേഷം വരണാധികാരി, ഉടനെതന്നെ നിയമാനുസൃതമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും അതു തന്റെ നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്യേണ്ടതാണ്.
56. സ്ഥാനാർത്ഥിത്വം പിൻവലിക്കൽ.-
(1) ഏതെങ്കിലും സ്ഥാനാർത്ഥിക്ക് തന്റെ സ്ഥാനാർത്ഥിത്വം രേഖാമൂലമുള്ള നോട്ടീസ് വഴി പിൻവലിക്കാവുന്നതും ആ നോട്ടീസിൽ നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതും, അത് അയാൾ ഒപ്പിടുകയും നേരിട്ടോ തന്റെ നിർദ്ദേശകനോ താൻ രേഖാമൂലം ഇതിലേക്ക് അധികാരപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഏജന്റോ മുഖേന 49-ാം വകുപ്പ് (സി) ഖണ്ഡത്തിൻകീഴിൽ നിശ്ചയിച്ചിട്ടുള്ള ദിവസം ഉച്ചതിരിഞ്ഞ് മൂന്നുമണിക്കു മുൻപ് വരണാധികാരിക്ക് നല്കുകയും ചെയ്യേണ്ടതാണ്:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, ആ ദിവസം സർക്കാർ ആഫീസുകൾ ഒരു ഒഴിവുദിനമായി ആചരിക്കണമെന്ന് സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിൽ, അപ്രകാരം ഒഴിവുദിനമായി വിജ്ഞാപനം ചെയ്തിട്ടില്ലാത്ത തൊട്ടടുത്ത ദിവസം ഉച്ചതിരിഞ്ഞ് മൂന്നുമണിക്കു മുൻപായി, പിൻവലിക്കൽ നോട്ടീസ് നല്കുകയാണെങ്കിൽ അത് യഥാസമയം നല്കിയതായി കണക്കാക്കുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിന് നോട്ടീസ് നല്കിയ യാതൊരാളെയും ആ നോട്ടീസ് റദ്ദാക്കാൻ അനുവദിക്കുന്നതല്ല.
(3) ഒരു പിൻവലിക്കൽ നോട്ടീസിന്റെ നിജാവസ്ഥയെ കുറിച്ചും (1)-ാം ഉപവകുപ്പിൻകീഴിൽ അത് നല്കിയ ആളിന്റെ അനന്യതയെക്കുറിച്ചും ബോദ്ധ്യപ്പെട്ടാൽ വരണാധികാരി ആ നോട്ടീസ് തന്റെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിലും ശ്രദ്ധ ആകർഷിക്കുന്ന സ്ഥലത്ത് പതിപ്പിക്കേണ്ടതാണ്.
57. മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തൽ.-
(1) 56-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻ കീഴിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാവുന്ന കാലാവധി കഴിഞ്ഞാലുടൻ, വരണാധികാരി, മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് നിർണ്ണയിക്കപ്പെടുന്ന ഫാറത്തിലും രീതിയിലും തയ്യാറാക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
(2) പ്രസ്തുത ലിസ്റ്റിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ മലയാള അക്ഷരമാലാക്രമത്തി ലുള്ള പേരുകളും നാമനിർദ്ദേശപത്രികയിൽ നല്കിയ പ്രകാരമുള്ള അവരുടെ മേൽവിലാസങ്ങളും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റു വിവരങ്ങളും അടങ്ങിയിരിക്കേണ്ടതാണ്.
58. തിരഞ്ഞെടുപ്പ് ഏജന്റുമാർ.-
ഒരു തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിക്ക് താനല്ലാത്ത മറ്റൊരാളെ തന്റെ തെരഞ്ഞെടുപ്പ് ഏജന്റായി നിർണ്ണയിക്കപ്പെട്ട രീതിയിൽ നിയമിക്കാവുന്നതും, അങ്ങനെയുള്ള ഏതെങ്കിലും നിയമനം നടത്തുമ്പോൾ, വരണാധികാരിക്ക് നിർണ്ണയിക്കപ്പെട്ടിട്ടുള്ള രീതിയിൽ നിയമനത്തിന്റെ നോട്ടീസ് നല്കേണ്ടതുമാണ്.
59. തിരഞ്ഞെടുപ്പ് ഏജന്റായിരിക്കുന്നതിനുള്ള അയോഗ്യത.-
ഈ ആക്റ്റിൻ കീഴിൽ ഒരു പഞ്ചായത്ത് അംഗമായിരിക്കുന്നതിന് തൽസമയം അയോഗ്യനായിരിക്കുന്ന ഏതെങ്കിലും ആൾ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു തിരഞ്ഞെടുപ്പ് ഏജന്റായിരിക്കുന്നതിന് അയോഗ്യനായിരിക്കുന്നതാണ്.
60. തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം പിൻവലിക്കലോ മരണമോ.-
(1) ഒരു തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനത്തിന്റെ ഏതു പിൻവലിക്കലിലും സ്ഥാനാർത്ഥി ഒപ്പു വയ്ക്കക്കേണ്ടതും വരണാധികാരിയുടെ പക്കൽ അത് ഏല്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതുമാണ്.
(2) അങ്ങനെയുള്ള പിൻവലിക്കലോ തിരഞ്ഞെടുപ്പ് ഏജന്റിന്റെ മരണമോ സംഭവിക്കുന്നതായാൽ, ആ സംഭവം തിരഞ്ഞെടുപ്പിനു മുമ്പോ തെരഞ്ഞെടുപ്പിനിടയിലോ, തിരഞ്ഞെടുപ്പിനു ശേഷവും, എന്നാൽ 86-ാം വകുപ്പിലെ വ്യവസ്ഥകളനുസരിച്ച് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്ക് ഏൽപ്പിക്കുന്നതിനു മുമ്പുമായോ ഉണ്ടാകുന്നതായാൽ, സ്ഥാനാർത്ഥിക്ക് നിർണ്ണയിക്കപ്പെടുന്ന രീതിയിൽ മറ്റൊരാളെ തന്റെ തിരഞ്ഞെടുപ്പ് ഏജന്റായി നിയമിക്കാവുന്നതും, അങ്ങനെയുള്ള നിയമനം നടത്തുമ്പോൾ വരണാധികാരിക്ക് നിർണ്ണയിക്കപ്പെട്ടിട്ടുള്ള രീതിയിൽ നിയമനത്തിന്റെ നോട്ടീസ് നൽകേണ്ടതുമാണ്.
61. തിരഞ്ഞെടുപ്പ് ഏജന്റുമാരുടെ ചുമതലകൾ.-
ഒരു തിരഞ്ഞെടുപ്പ് ഏജന്റിന് തിരഞ്ഞെടുപ്പ് സംബന്ധിച്ച്, ഈ ആക്ടിനാലോ ആക്റ്റിൻകീഴിലോ തിരഞ്ഞെടുപ്പ് ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
62. പോളിംഗ് ഏജന്റുമാരുടെ നിയമനം.-
മൽസരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ 45-ാം വകുപ്പിൻകീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഓരോ പോളിംഗ് സ്റ്റേഷനിലും അങ്ങനെയുള്ള സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജന്റുമാരായി പ്രവർത്തിക്കുന്നതിന് നിർണ്ണയിക്കപ്പെടാവുന്നത്ര ഏജന്റുമാരേയും റിലീഫ് ഏജന്റുമാരേയും നിർണ്ണയിക്കപ്പെട്ട രീതിയിൽ നിയമിക്കാവുന്നതാണ്.
63. വോട്ടെണ്ണൽ ഏജന്റുമാരുടെ നിയമനം.-
മൽസരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ, വോട്ടെണ്ണലിന്, തന്റെ വോട്ടെണ്ണൽ ഏജന്റോ വോട്ടെണ്ണൽ ഏജന്റുമാരോ ആയി സന്നിഹിതരാകുന്നതിന്, ഒന്നോ അതിലധികമോ, എന്നാൽ നിർണ്ണയിക്കപ്പെടുന്ന എണ്ണത്തിലും കവിയാത്തത്ര ആളുകളെ, നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ നിയമിക്കാവുന്നതും, അങ്ങനെയുള്ള ഏതെങ്കിലും നിയമനം നടത്തുമ്പോൾ വരണാധികാരിക്ക് നിയമനത്തിന്റെ നോട്ടീസ് നിർണ്ണയിക്കപ്പെട്ട രീതിയിൽ നൽകേണ്ടതുമാണ്.
64. ഒരു പോളിംഗ് ഏജന്റിന്റെയോ വോട്ടെണ്ണൽ ഏജന്റിന്റെയോ നിയമനം പിൻവലിക്കലോ മരണമോ.-
(1) പോളിംഗ് ഏജന്റിന്റെ ഏത് പിൻവലിക്കലും സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ ഒപ്പു വയ്ക്കേണ്ടതും, നിർണ്ണയിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ പക്കൽ അത് ഏൽപ്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതും, വോട്ടെടുപ്പ് സമാപിക്കുന്നതിന് മുൻപ്, അങ്ങനെയുള്ള പിൻവലിക്കലോ പോളിംഗ് ഏജന്റിന്റെ മരണമോ സംഭവിക്കുന്നതായാൽ, സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെടുപ്പ് സമാപിക്കുന്നതിന് മുൻപ് ഏത് സമയത്തും, മറ്റൊരു പോളിംഗ് ഏജന്റിനെ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ നിയമിക്കാവുന്നതും, അങ്ങനെയുള്ള നിയമനത്തിന്റെ നോട്ടീസ് നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഉദ്യോഗസ്ഥന് നിർണ്ണയിക്കപ്പെട്ട രീതിയിൽ ഉടൻതന്നെ നൽകേണ്ടതുമാണ്.
(2) വോട്ടെണ്ണൽ ഏജന്റിന്റെ നിയമനത്തിന്റെ ഏതു പിൻവലിക്കലും, സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ ഒപ്പുവയ്ക്കക്കേണ്ടതും വരണാധികാരിയുടെ പക്കൽ അത് ഏൽപ്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതും, വോട്ടെണ്ണലിന്റെ ആരംഭത്തിന് മുമ്പ് അങ്ങനെയുള്ള പിൻവലിക്കലോ വോട്ടെണ്ണൽ ഏജന്റിന്റെ മരണമോ സംഭവിക്കുന്നതായാൽ, സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപ് ഏതു സമയത്തും മറ്റൊരു വോട്ടെണ്ണൽ ഏജന്റിനെ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ നിയമിക്കാവുന്നതും അങ്ങനെ യുള്ള നിയമനത്തിന്റെ നോട്ടീസ് വരണാധികാരിക്ക് നിർണ്ണയിക്കപ്പെടുന്ന രീതിയിൽ ഉടൻതന്നെ നൽകേണ്ടതുമാണ്.
65. പോളിംഗ് ഏജന്റുമാരുടേയും വോട്ടെണ്ണൽ ഏജന്റുമാരുടേയും ചുമതലകൾ.-
(1) പോളിംഗ് ഏജന്റിന് വോട്ടെടുപ്പ് സംബന്ധിച്ച് ഈ ആക്റ്റിനാലോ ആക്റ്റിൻകീഴിലോ പോളിംഗ് ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്.
(2) വോട്ടെണ്ണൽ ഏജന്റിന് വോട്ടെണ്ണൽ സംബന്ധിച്ച്, ഈ ആക്റ്റിനാലോ ആക്റ്റിൻകീഴിലോ വോട്ടെണ്ണൽ ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്.
66. മത്സരിക്കുന്ന സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ പോളിങ്ങ് സ്റ്റേഷനുകളിൽ ഹാജരാകലും പോളിങ്ങ് ഏജന്റിന്റെയോ വോട്ടെണ്ണൽ ഏജന്റിന്റെയോ ചുമതലകൾ നിർവ്വഹിക്കലും.-
(1) വോട്ടെടുപ്പ് നടക്കുന്ന ഏതൊരു തിരഞ്ഞെടുപ്പിലും അങ്ങനെയുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനും വോട്ടെടുപ്പ് നടത്തുന്നതിന് 45-ാം വകുപ്പിൻ കീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനാകാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
(2) മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ അങ്ങനെയുള്ള മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ഏതെങ്കിലും പോളിംഗ് ഏജന്റോ, വോട്ടെണ്ണൽ ഏജന്റോ, നിയമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഈ ആക്റ്റോ അതിൻകീഴിലോ ചെയ്യാൻ അയാളെ അധികാരപ്പെടുത്തി
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ യിട്ടുള്ള പ്രവൃത്തിയോ കാര്യമോ സ്വയം ചെയ്യുകയോ അങ്ങനെയുള്ള മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ഏതെങ്കിലും പോളിംഗ് ഏജന്റിനേയോ വോട്ടെണ്ണൽ ഏജന്റിനേയോ ഏതെങ്കിലും പ്രവൃത്തിയോ കാര്യമോ ചെയ്യുന്നതിൽ സഹായിക്കുകയോ ചെയ്യാവുന്നതാണ്.
67. പോളിംഗ് ഏജന്റുമാരോ വോട്ടെണ്ണൽ ഏജന്റുമാരോ ഹാജരാകാതിരിക്കൽ.-
ഏതെങ്കിലും പ്രവൃത്തിയോ കാര്യമോ വോട്ടെടുപ്പ് ഏജന്റുമാരുടെയോ വോട്ടെണ്ണൽ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ ചെയ്യാൻ ഈ ആക്റ്റിനാലോ അതിൻകീഴിലോ ആവശ്യപ്പെടുകയോ അധികാരപ്പെടുത്തുകയോ ചെയ്യുന്നിടത്ത്, അതിനുവേണ്ടി നിശ്ചയിച്ചിട്ടുള്ള സമയത്തും സ്ഥലത്തും അങ്ങനെയുള്ള ഏതെങ്കിലും ഏജന്റോ ഏജന്റുമാരോ ഹാജരാകാതിരിക്കുന്നത്, ആ പ്രവൃത്തിയോ, കാര്യമോ മറ്റു പ്രകാരത്തിൽ യഥാവിധി ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്ത പ്രവൃത്തിയേയോ കാര്യത്തേയോ അസാധുവാക്കാവുന്നതല്ല.
68. വോട്ടെടുപ്പിന് മുൻപ് സ്ഥാനാർത്ഥിയുടെ മരണം.-
55-ാം വകുപ്പിൻകീഴിലെ സൂക്ഷ്മ പരിശോധനയിൽ നാമനിർദ്ദേശം സാധുവാണെന്ന് കാണപ്പെടുകയും 56-ാം വകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചിട്ടില്ലാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥാനാർത്ഥി മരിക്കുകയും, അയാളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് 57-ാം വകുപ്പിൻകീഴിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിന് മുൻപ് കിട്ടുകയോ അഥവാ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി മരിക്കുകയും അയാളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് വോട്ടെടുപ്പിന്റെ ആരംഭത്തിന് മുൻപ് കിട്ടുകയോ ചെയ്യുന്ന പക്ഷം, സ്ഥാനാർത്ഥി മരിച്ചു എന്ന വസ്തുതയെക്കുറിച്ച് ബോദ്ധ്യമായാൽ, വരണാധികാരി വോട്ടെടുപ്പ് റദ്ദാക്കുകയും ആ വസ്തുത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനും റിപ്പോർട്ട് ചെയ്യേണ്ടതും തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ നടപടികളും ഒരു പുതിയ തിരഞ്ഞെടുപ്പിനെന്നപോലെ എല്ലാ പ്രകാരത്തിലും പുതുതായി ആരംഭിക്കേണ്ടതുമാണ്;
എന്നാൽ, വോട്ടെടുപ്പ് റദ്ദാക്കുന്ന സമയത്ത്, മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി ആയിരുന്ന ഒരാളുടെ സംഗതിയിൽ, വീണ്ടും നാമനിർദ്ദേശം ചെയ്യേണ്ട ആവശ്യമില്ല:
എന്നുമാത്രമല്ല, വോട്ടെടുപ്പിനുള്ള ഉത്തരവ് റദ്ദാക്കുന്നതിനു മുൻപ്റ്റ് 56-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്ന നോട്ടീസ് കൊടുത്തിട്ടുള്ള യാതൊരാളും അങ്ങനെയുള്ള റദ്ദാക്കലിനുശേഷം ആ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെടാൻ അനർഹനായിരിക്കുന്നതല്ല.
69. മൽസരമുള്ളവയും മൽസരമില്ലാത്തവയുമായ തിരഞ്ഞെടുപ്പുകളിലെ നടപടി ക്രമം.-
(1) ഒരു നിയോജകമണ്ഡലത്തിലേക്ക് മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം ഒന്നിലധികമാണെങ്കിൽ ഒരു വോട്ടെടുപ്പ് നടത്തേണ്ടതാകുന്നു.
(2) ഒരു നിയോജകമണ്ഡലത്തിന് ഒരു സ്ഥാനാർത്ഥി മാത്രമാണെങ്കിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതാണ്.
(3) ഒരു സ്ഥാനാർത്ഥിയും ഇല്ലെങ്കിൽ ഒഴിവുനികത്തുന്നതിലേക്കായി എല്ലാ പ്രകാരത്തിലും ഒരു പുതിയ തിരഞ്ഞെടുപ്പിന് എന്നതുപോലെ തിരഞ്ഞെടുപ്പു നടപടികൾ പുതുതായി ആരംഭിക്കേണ്ടതാണ്.
70. വോട്ടെടുപ്പിന് സമയം നിശ്ചയിക്കൽ.-
വോട്ടെടുപ്പ് നടത്തുന്നത് ഏതൊക്കെ മണിക്കുറുകളിൽ ആയിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിക്കേണ്ടതും, അപ്രകാരം നിശ്ചയിച്ച മണിക്കുറുകൾ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാകുന്നു:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, ഒരു നിയോജകമണ്ഡലത്തിലെ ഒരു തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്, ഏതെങ്കിലും ഒരൊറ്റ ദിവസം നീക്കിവച്ചിട്ടുള്ള ആകെ സമയം രാവിലെ 7 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്കുള്ള എട്ടുമണിക്കുറിൽ കുറയാൻ പാടുള്ളതല്ല.
71. അടിയന്തിര പരിതഃസ്ഥിതികളിൽ വോട്ടെടുപ്പ് മാറ്റിവയ്ക്കൽ.-
(1) ഒരു തിരഞ്ഞെടുപ്പിൽ 45-ാം വകുപ്പിൻകീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലെ നടപടികൾ ഏതെങ്കിലും ലഹളയാലോ പരസ്യമായ അക്രമത്താലോ, തടസ്സപ്പെടുകയോ ചെയ്യുന്നുവെങ്കിലോ, അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിൽ, പ്രകൃതിക്ഷോഭത്താലോ മതിയായ മറ്റ് ഏതെങ്കിലും കാരണത്താലോ ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലോ അങ്ങനെയുള്ള സ്ഥലത്തോ വച്ച് വോട്ടെടുപ്പ് നടത്താൻ സാധിക്കുന്നില്ലെങ്കിലോ, അതതു സംഗതിപോലെ, ആ പോളിങ്ങ് സ്റ്റേഷന്റെ പ്രിസൈഡിംഗ് ആഫീസറോ, അങ്ങനെയുള്ള സ്ഥലത്ത് ആദ്ധ്യക്ഷം വഹിക്കുന്ന വരണാധികാരിയോ, വോട്ടെടുപ്പ് പിന്നീട് വിജ്ഞാപനം ചെയ്യപ്പെടുന്ന ഒരു തീയതിയിലേക്ക് നീട്ടിവച്ചതായി പ്രഖ്യാപിക്കേണ്ടതും, ഒരു പ്രിസൈഡിംഗ് ആഫീസർ അപ്രകാരം വോട്ടെടുപ്പ് നീട്ടിവയ്ക്കുന്നിടത്ത്, അദ്ദേഹം ഉടനടി ബന്ധപ്പെട്ട വരണാധികാരിയെ വിവരം അറിയിക്കേണ്ടതും ആകുന്നു.
(2) (1)-ാം ഉപവകുപ്പിൻകീഴിൽ വോട്ടെടുപ്പ് നീട്ടി വയ്ക്കുമ്പോഴെല്ലാം, വരണാധികാരി ഉടനെ ഉചിതമായ അധികാരസ്ഥാനത്തിനും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനും പരിതഃസ്ഥിതികൾ റിപ്പോർട്ടു ചെയ്യേണ്ടതും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടുകൂടി, ആകുന്നത്ര വേഗത്തിൽ വോട്ടെടുപ്പ് പുനരാരംഭിക്കുന്ന ദിവസം നിശ്ചയിക്കുകയും വോട്ടെടുപ്പ് നടത്തുന്ന പോളിംഗ് സ്റ്റേഷനും അല്ലെങ്കിൽ സ്ഥലവും, അതു നടത്തുന്നത് ഏതു മണിക്കുറുകളിൽ ആണെന്നും നിശ്ചയിക്കുകയും ചെയ്യേണ്ടതും അങ്ങനെയുള്ള വോട്ടെടുപ്പ് പൂർത്തിയാക്കപ്പെടുന്നതുവരെ അപ്രകാരമുള്ള തിരഞ്ഞെടുപ്പിൽ ചെയ്യപ്പെട്ടിട്ടുള്ള വോട്ടുകൾ എണ്ണാൻ പാടില്ലാത്തതും ആകുന്നു.
(3) മുൻപറഞ്ഞ പ്രകാരമുള്ള ഏതൊരു സംഗതിയിലും വരണാധികാരി വോട്ടെടുപ്പിന്റെ (2)-ാം ഉപവകുപ്പിൻകീഴിൽ നിജപ്പെടുത്തുന്ന തീയതിയും സ്ഥലവും മണിക്കുറുകളും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിക്കുന്ന രീതിയിൽ വിജ്ഞാപനം ചെയ്യേണ്ടതാകുന്നു.
72. ബാലറ്റ് പെട്ടികൾ നശിപ്പിക്കൽ മുതലായവ ഉണ്ടായാൽ പുതിയ വോട്ടെടുപ്പ്.-
(1) ഏതെങ്കിലും തിരഞ്ഞെടുപ്പിൽ-
(എ) ഒരു പോളിംഗ് സ്റ്റേഷനിലോ വോട്ടെടുപ്പിനു നിജപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തോ ഉപയോഗിക്കപ്പെടുന്നു, ഏതെങ്കിലും ബാലറ്റ് പെട്ടി പ്രിസൈഡിംഗ് ആഫീസറുടേയോ വരണാധികാരിയുടേയോ അധീനതയിൽനിന്ന് നിയമവിരുദ്ധമായി എടുത്തു മാറ്റുകയോ, അല്ലെങ്കിൽ യാദൃശ്ചികമായോ മനഃപൂർവ്വമായോ നശിപ്പിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ, അല്ലെങ്കിൽ ആ പോളിംഗ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം അത്രത്തോളം കേടുവരുത്തുകയോ നാശനഷ്ടപ്പെടുത്തുകയോ, അല്ലെങ്കിൽ,
(എഎ) വോട്ട് രേഖപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ വോട്ടിംഗ് യന്ത്രത്തിന് ഏതെങ്കിലും സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോഴോ, അല്ലെങ്കിൽ,
(ബി) പോളിങ്ങ് സ്റ്റേഷനിലോ വോട്ടെടുപ്പിന് നിജപ്പെടുത്തിയിട്ടുള്ള സ്ഥലത്തോ വച്ച് വോട്ടെടുപ്പ് അസാധുവാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള ഏതെങ്കിലും പിശകോ ക്രമക്കേടോ വരുത്തുകയോ, ചെയ്യുന്നുവെങ്കിൽ, വരണാധികാരി ഉടൻതന്നെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അക്കാര്യം റിപ്പോർട്ടു ചെയ്യേണ്ടതാകുന്നു.
(2) അതിനെത്തുടർന്ന്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, പ്രസക്തമായ എല്ലാസാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ടെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലോ സ്ഥലത്തോവച്ച ഒരു പുതിയ വോട്ടെടുപ്പു നടത്തുന്നതിന് ഒരു ദിവസവും മണിക്കൂറുകളും നിശ്ചയിക്കുകയും അപ്രകാരം നിശ്ചയിക്കപ്പെട്ട ദിവസവും മണിക്കൂറുകളും അതിനു യുക്തമെന്നു കരുതുന്ന രീതിയിൽ വിജ്ഞാപനം ചെയ്യുകയും ചെയ്യുകയോ;
(ബി) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ ഒരു പുതിയ വോട്ടെടുപ്പിന്റെ ഫലം, ആ തിരഞ്ഞെടുപ്പിന്റെ ഫലത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുകയില്ലെന്നോ, അല്ലെങ്കിൽ നടപടിക്രമത്തിലെ ആ പിശകോ ക്രമക്കേടോ വോട്ടിംഗ് യന്ത്രത്തിന് സംഭവിച്ച സാങ്കേതിക തകരാറുകളോ സാരവത്തായതല്ലെന്നോ ബോദ്ധ്യപ്പെടുന്നുവെങ്കിൽ, തിരഞ്ഞെടുപ്പിന്റെ തുടർന്നുള്ള നടത്തിപ്പിനും പൂർത്തീകരണത്തിനും ഉചിതമെന്നു കരുതുന്ന നിർദ്ദേശങ്ങൾ വരണാധികാരിക്ക് നൽകുകയോ, ചെയ്യേണ്ടതാകുന്നു.
(3) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും, ഉത്തരവുകളിലേയും വ്യവസ്ഥകൾ, അങ്ങനെയുള്ള പുതിയ വോട്ടെടുപ്പിനും ആദ്യ വോട്ടെടുപ്പിനെ പോലെ ബാധകമായിരിക്കുന്നതാണ്.
73. ബുത്ത് പിടിച്ചെടുക്കുന്നതു കാരണത്താൽ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയോ വോട്ടെടുപ്പ് നീട്ടിവയ്ക്കുകയോ ചെയ്യൽ.-
(1) ഒരു തിരഞ്ഞെടുപ്പിൽ,-
(എ) ഒരു പോളിങ്ങ് സ്റ്റേഷനിലോ വോട്ടെടുപ്പിനുവേണ്ടി നിജപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥലത്തോ (ഇതിനുശേഷം ഈ വകുപ്പിൽ ഒരു സ്ഥലമായിട്ടാണ് പരാമർശിക്കപ്പെടുക) ആ പോളിംഗ് സ്റ്റേഷനിലെയോ സ്ഥലത്തെയോ തിരഞ്ഞെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം ബുത്ത് പിടിച്ചെടുക്കൽ നടന്നിട്ടുണ്ടെങ്കിലോ; അല്ലെങ്കിൽ
(ബി) വോട്ടെണ്ണൽ നടത്തേണ്ട ഏതെങ്കിലും സ്ഥലത്ത് എണ്ണലിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം ബുത്ത് പിടിച്ചെടുക്കൽ നടന്നിട്ടുണ്ടെങ്കിലോ,
വരണാധികാരി ഉടൻതന്നെ ആ വിവരം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് റിപ്പോർട്ടു ചെയ്യേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പിൻകീഴിൽ വരണാധികാരിയുടെ റിപ്പോർട്ട് കിട്ടിയതിൻമേൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസക്തമായ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം,-
(എ) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ടെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലോ സ്ഥലത്തോ ഒരു പുതിയ വോട്ടെടുപ്പ് നടത്തുന്നതിന് ഒരു ദിവസവും മണിക്കൂറുകളും നിശ്ചയിക്കുകയും അപ്രകാരം നിശ്ചയിക്കപ്പെട്ട ദിവസവും മണിക്കൂറുകളും യുക്തമെന്നു കരുതുന്ന രീതിയിൽ വിജ്ഞാപനം ചെയ്യുകയും ചെയ്യുകയോ;
(ബി) ബുത്ത് പിടിച്ചെടുക്കലിൽ ഉൾപ്പെട്ട പോളിങ്ങ് സ്റ്റേഷനുകളുടെയോ സ്ഥലങ്ങളുടെയോ എണ്ണത്തിന്റെ ആധിക്യം വച്ചു നോക്കുമ്പോൾ അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാനിടയുണ്ടെന്നോ ബുത്ത് പിടിച്ചെടുക്കൽ തിരഞ്ഞെടുപ്പു ഫലത്തെ ബാധിക്കത്തക്കവിധത്തിൽ വോട്ടെണ്ണലിനെ ബാധിച്ചിട്ടുണ്ടെന്നോ ബോദ്ധ്യപ്പെടുകയാണെങ്കിൽ ആ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയോ, ചെയ്യേണ്ടതാണ്.
വിശദീകരണം- ഈ വകുപ്പിൽ "ബൂത്ത് പിടിച്ചെടുക്കൽ" എന്നതിന് 137-ാം വകുപ്പിലുള്ള അതേ അർത്ഥം തന്നെ ഉണ്ടായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
74. തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്ന രീതി.-
വോട്ടെടുപ്പു നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പിലും വോട്ടുകൾ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ ബാലറ്റുവഴി നല്കപ്പെടേണ്ടതും യാതൊരു വോട്ടും പ്രതിപുരുഷൻ വഴി സ്വീകരിക്കാൻ പാടില്ലാത്തതും ആകുന്നു.
74എ. തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കൽ.-
ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഓരോ പ്രദേശങ്ങളിലെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കുന്ന ഏതൊരു തെരഞ്ഞെടുപ്പിലും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ട് നൽകുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായം സ്വീകരിക്കാവുന്നതാണ്.
വിശദീകരണം.- ഈ വകുപ്പിന്റെ ഉദ്ദേശത്തിനായി "വോട്ടിംഗ് യന്ത്രം” എന്നാൽ വോട്ടുകൾ നൽകുന്നതിനോ രേഖപ്പെടുത്തുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന ഏതൊരു ഇലക്സ്ട്രോണിക്സ് യന്ത്രമോ മറ്റേതെങ്കിലും യന്ത്രമോ എന്നർത്ഥമാകുന്നതും ഈ ആക്റ്റിൽ അല്ലെങ്കിൽ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിൽ ബാലറ്റ് പെട്ടി അല്ലെങ്കിൽ ബാലറ്റ് പേപ്പർ എന്ന ഏതൊരു പരാമർശവും, മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്യുന്നിടങ്ങളിലൊഴികെ, ഒരു വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്ന ഏതൊരു തെരഞ്ഞെടുപ്പിലും അങ്ങനെയുള്ള വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പരാമർശവും ഉൾപ്പെടുന്നതായി വ്യാഖ്യാനിക്കപ്പെടേണ്ടതുമാണ്.
75. സമ്മതിദായകരുടെ ആൾമാറാട്ടം തടയുന്നതിനുള്ള പ്രത്യേക നടപടിക്രമം.-
സമ്മതിദായകരുടെ ആൾമാറാട്ടം തടയുന്നതിനായി ഈ ആക്റ്റിന്റെ കീഴിൽ ചട്ടങ്ങൾമൂലം താഴെപ്പറയുന്നവയ്ക്ക് വ്യവസ്ഥ ചെയ്യാവുന്നതാണ്-
(എ) ഒരു പോളിങ്ങ് സ്റ്റേഷനിൽ വോട്ടുചെയ്യുന്നതിനു വേണ്ടി ബാലറ്റ് പേപ്പറിനോ ബാലറ്റ് പേപ്പറുകൾക്കോ അപേക്ഷിക്കുന്ന ഏതൊരു സമ്മതിദായകനും അങ്ങനെയുള്ള പേപ്പറോ പേപ്പറുകളോ നല്കുന്നതിനു മുമ്പ് അയാളുടെ തള്ളവിരലിലോ മറ്റേതെങ്കിലും വിരലിലോ മായാത്ത മഷി കൊണ്ട് അടയാളപ്പെടുത്തുന്നതിനും;
(ബി) ഒരു പോളിങ്ങ് സ്റ്റേഷനിൽ വോട്ടുചെയ്യുന്നതിന് ഏതെങ്കിലും ആൾ ഏതെങ്കിലും ബാലറ്റ് പേപ്പർ ആവശ്യപ്പെടുന്ന സമയത്ത് അയാളുടെ തള്ളവിരലിലോ മറ്റേതെങ്കിലും വിരലിലോ അപ്രകാരമുള്ള ഒരടയാളം ഉണ്ടായിരുന്നാൽ അയാൾക്ക് അങ്ങനെയുള്ള ബാലറ്റ് പേപ്പർ നല്കുന്നത് നിരോധിക്കുന്നതിനും.
76. വോട്ടുചെയ്യാനുള്ള അവകാശം.-
(1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പു പട്ടികയിൽ തൽസമയം പേരു ചേർക്കപ്പെട്ടിട്ടില്ലാത്ത യാതൊരാൾക്കും ആ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്യാൻ അവകാശം ഉണ്ടായിരിക്കുന്നതല്ലാത്തതും, ഈ ആക്റ്റിൽ പ്രത്യക്ഷമായി വ്യവസ്ഥ ചെയ്തിരിക്കുന്നവിധമൊഴികെ, അങ്ങനെ പേർ ചേർക്കപ്പെട്ടിട്ടുള്ള ഏതൊരാൾക്കും ആ നിയോജക മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവകാശമുണ്ടായിരിക്കുന്നതുമാണ്.
(2) ഒരാൾ 17-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള അയോഗ്യതകളിൽ ഏതിനെങ്കിലും വിധേയനാണെങ്കിൽ അയാൾ യാതൊരു നിയോജകമണ്ഡലത്തിലെയും തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പാടുള്ളതല്ല.
(3) യാതൊരാളും ഒരു പൊതുതിരഞ്ഞെടുപ്പിൽ, ഒരേതരത്തിൽപ്പെട്ട ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ വോട്ടുചെയ്യാൻ പാടില്ലാത്തതും, ഒരാൾ അങ്ങനെയുള്ള ഒന്നിലധികം നിയോജ കമണ്ഡലങ്ങളിൽ വോട്ടു ചെയ്യുന്നുവെങ്കിൽ, അങ്ങനെയുള്ള എല്ലാ നിയോജകമണ്ഡലങ്ങളിലേയും അയാളുടെ വോട്ടുകൾ അസാധുവായിരിക്കുന്നതുമാണ്.
(4) യാതൊരാളും ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരേ നിയോജകമണ്ഡലത്തിൽ ആ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പു പട്ടികയിൽ തന്റെ പേർ ഒന്നിലധികം പ്രാവശ്യം രജിസ്റ്റർ ചെയ്തിട്ടു
ണ്ടെങ്കിൽ തന്നെയും ഒന്നിലധികം പ്രാവശ്യം വോട്ടുചെയ്യുവാൻ പാടില്ലാത്തതും, അയാൾ അപ്രകാരം വോട്ട് ചെയ്യുന്നുവെങ്കിൽ ആ നിയോജകമണ്ഡലത്തിലെ അയാളുടെ എല്ലാ വോട്ടുകളും അസാധുവായിരിക്കുന്നതുമാണ്.
(5) ഒരാൾ ജയിലിൽ അടക്കപ്പെട്ടിരിക്കയാണെങ്കിൽ അത് തടവിനോ നാടുകടത്തലിനോ ഉള്ള ഒരു ശിക്ഷാവിധിക്കു കീഴിലായിരുന്നാലും മറ്റു വിധത്തിലായിരുന്നാലും ശരി, അഥവാ നിയമാനുസൃതമായ പോലീസ് കസ്റ്റഡിയിൽ ആയിരിക്കുകയാണെങ്കിൽ, അയാൾ യാതൊരു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യുവാൻ പാടുള്ളതല്ല;
എന്നാൽ, ഈ ഉപവകുപ്പിലെ യാതൊന്നുംതന്നെ, തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൻകീഴിൽ കരുതൽത്തടങ്കലിനു വിധേയനാക്കപ്പെട്ട ആൾക്ക് ബാധകമാകുന്നതല്ല.
77. വോട്ടെണ്ണൽ.-
വോട്ടെടുപ്പു നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പിലും വോട്ടുകൾ വരണാധികാരിയാലോ അയാളുടെ മേൽനോട്ടത്തിനും നിർദ്ദേശത്തിനും കീഴിലോ എണ്ണപ്പെടേണ്ടതും മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനും വോട്ടെണ്ണൽ ഏജന്റുമാർക്കും, എണ്ണൽ സമയത്ത് സന്നിഹിതരായിരിക്കാൻ അവകാശമുണ്ടായിരിക്കുന്നതുമാകുന്നു.
78. എണ്ണൽ സമയത്ത് ബാലറ്റ് പേപ്പറുകളുടെ നാശം, നഷ്ടം മുതലായവ.-
(1) വോട്ടെണ്ണൽ പൂർത്തിയാകുന്നതിനുമുൻപ് ഏതെങ്കിലും സമയത്ത് ഒരു പോളിങ്ങ് സ്റ്റേഷനിലോ, വോട്ടെടുപ്പിന് നിജപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തോ ഉപയോഗിക്കപ്പെടുന്ന ഏതെങ്കിലും ബാലറ്റ് പേപ്പറുകൾ വരണാധികാരിയുടെ അധീനതയിൽ നിന്ന് നിയമവിരുദ്ധമായി എടുത്തു മാറ്റുകയോ നഷ്ടപ്പെടുത്തുകയോ അല്ലെങ്കിൽ ആ പോളിങ്ങ് സ്റ്റേഷനിലെയോ, സ്ഥലത്തെയോ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം, യാദൃശ്ചികമായോ മനഃപൂർവ്വമായോ, നശിപ്പിക്കുകയോ നഷ്ടപ്പെടുത്തുകയോ അല്ലെങ്കിൽ കേടുവരുത്തുകയോ നാശനഷ്ടപ്പെടുത്തുകയോ ചെയ്യുന്നുവെങ്കിൽ, വരണാധികാരി ഉടനടി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അക്കാര്യം റിപ്പോർട്ടു ചെയ്യേണ്ടതാണ്.
(2) അതിനെത്തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസക്തമായ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം-
(എ) വോട്ടെണ്ണൽ നിറുത്തിവയ്ക്കണമെന്ന് നിർദ്ദേശിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലെയോ, സ്ഥലത്തേയോ വോട്ടെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലോ സ്ഥലത്തോ ഒരു പുതിയ വോട്ടെടുപ്പ് നടത്തുന്നതിന് ഒരു ദിവസവും സമയവും നിശ്ചയിക്കുകയും അപ്രകാരം നിശ്ചയിക്കപ്പെട്ട തീയതിയും സമയവും യുക്തമെന്ന് കരുതുന്ന രീതിയിൽ വിജ്ഞാപനം ചെയ്യുകയും ചെയ്യുകയോ; അല്ലെങ്കിൽ
(ബി) ആ പോളിങ്ങ് സ്റ്റേഷനിലെയോ സ്ഥലത്തിലെയോ ഒരു പുതിയ വോട്ടെടുപ്പിന്റെ ഫലം തിരഞ്ഞെടുപ്പിന്റെ ഫലത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുകയില്ലെന്ന് ബോദ്ധ്യപ്പെടുന്നുവെങ്കിൽ, വോട്ടെണ്ണൽ പുനരാരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്നതിനും, ഏതു തിരഞ്ഞെടുപ്പു സംബന്ധിച്ചാണോ വോട്ടുകൾ എണ്ണപ്പെട്ടത്, ആ തിരഞ്ഞെടുപ്പിന്റെ തുടർന്നുള്ള നടത്തിപ്പിനും പൂർത്തീകരണത്തിനും സമുചിതമെന്ന് കരുതുന്ന നിർദ്ദേശങ്ങൾ വരണാധികാരിക്ക് നൽകുകയോ ചെയ്യേണ്ടതാകുന്നു.
(3) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും ഉത്തരവുകളിലേയും വ്യവസ്ഥകൾ അങ്ങനെയുള്ള പുതിയ വോട്ടെടുപ്പിനും ആദ്യവോട്ടെടുപ്പിനെന്നപോലെ ബാധകമാകുന്നതുപോലെ ബാധകമായിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
79. വോട്ടുകളുടെ തുല്യത.-
വോട്ടെണ്ണൽ പൂർത്തിയാക്കിയതിനു ശേഷം ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും, ഒരൊറ്റ വോട്ടു കൂട്ടിയാൽ ആ സ്ഥാനാർത്ഥികളിൽ ആരെയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ വരണാധികാരി ഉടനടി നറുക്കെടുപ്പുവഴി ആ സ്ഥാനാർത്ഥികൾ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും നറുക്കുകിട്ടുന്ന സ്ഥാനാർത്ഥിക്ക് ഒരൊറ്റ വോട്ടു കൂടുതൽ ലഭിച്ചിരുന്നാലെന്നപോലെ നടപടി തുടരേണ്ടതും ആകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
80. ഫലപ്രഖ്യാപനം.-
വോട്ടെണ്ണൽ പൂർത്തിയായിക്കഴിയുമ്പോൾ വരണാധികാരി, സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ വിപരീതമായ ഏതെങ്കിലും നിർദ്ദേശത്തിന്റെ അഭാവത്തിൽ, ഉടനടി തിരഞ്ഞെടുപ്പു ഫലം ഈ ആക്റ്റോ അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളോ വ്യവസ്ഥ ചെയ്യുന്ന രീതിയിൽ പ്രഖ്യാപിക്കേണ്ടതാകുന്നു.
81. ഫലം റിപ്പോർട്ടു ചെയ്യൽ.-
ഒരു തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിനുശേഷം കഴിയുന്നതും വേഗത്തിൽ, വരണാധികാരി, ഫലം ബന്ധപ്പെട്ട പഞ്ചായത്തിനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും, സർക്കാരിനും റിപ്പോർട്ടു ചെയ്യേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ പേരുകളടങ്ങിയ പ്രഖ്യാപനങ്ങൾ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിക്കേണ്ടതും ആകുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടേയോ സ്ഥാനാർത്ഥികളുടേയോ പേരോ പേരുകളോ ബന്ധപ്പെട്ട പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കേണ്ടതാണ്.
82. സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട തീയതി.-
ഈ ആക്റ്റിലെ ആവശ്യങ്ങൾക്ക് ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടുന്ന തീയതി 69-ാം വകുപ്പിലേയോ 80-ാം വകുപ്പിലേയോ വ്യവസ്ഥകൾക്കു കീഴിൽ ഒരു പഞ്ചായത്തിലേക്ക് ആ സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കുന്ന തീയതി ആയിരിക്കുന്നതാണ്.
83. പഞ്ചായത്തിലേക്ക് ഉള്ള പൊതു തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കൽ.-
ഒരു പഞ്ചായത്ത് രൂപീകരിക്കുന്നതിനോ, പുനർ രൂപീകരിക്കുന്നതിനോ വേണ്ടി ഒരു പൊതു തിരഞ്ഞെടുപ്പ് നടത്തുന്നിടത്ത് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ 49-ാം വകുപ്പ് (ഡി) ഖണ്ഡത്തിൻ കീഴിൽ ആദ്യം നിജപ്പെടുത്തിയ തീയതിയിൽ ഏതെങ്കിലും കാരണത്താൽ വോട്ടെടുപ്പ് നടത്താൻ കഴിയാതിരുന്നവയോ അല്ലെങ്കിൽ 143-ാം വകുപ്പിലെ വ്യവസ്ഥകൾക്കു കീഴിൽ തിരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനുള്ള സമയം നീട്ടിക്കൊടുത്തിട്ടുള്ളവയോ അല്ലാത്ത എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പു ഫലങ്ങൾ, അതതു സംഗതിപോലെ, 69-ാം വകുപ്പിലേയോ 80-ാം വകുപ്പിലേയോ വ്യവസ്ഥകൾക്കു കീഴിൽ വരണാധികാരി പ്രഖ്യാപിച്ചതിനുശേഷം, കഴിയുന്നതും വേഗം ആ നിയോജക മണ്ഡലങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരുകൾ ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതും, അങ്ങനെയുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൻമേൽ ആ അംഗങ്ങൾ യഥാവിധി തെരഞ്ഞെടുക്കപ്പെട്ടതായി കരുതപ്പെടുന്നതും ആകുന്നു.
എന്നാൽ, അങ്ങനെയുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ.) (1) 49-ാം വകുപ്പ് (ഇ) ഖണ്ഡത്തിൻ കീഴിൽ ആദ്യം നിജപ്പെടുത്തിയ തീയതിയിൽ ഏതെങ്കിലും കാരണത്താൽ വോട്ടെടുപ്പു നടത്താൻ കഴിയാതിരുന്ന ഏതെങ്കിലും പഞ്ചായത്ത് നിയോജകമണ്ഡലത്തിലോ നിയോജകമണ്ഡലങ്ങളിലോ വോട്ടെടുപ്പ് നടത്തുകയും തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുകയും ചെയ്യുന്നതിനേയോ, അല്ലെങ്കിൽ
(2) 143-ാം വകുപ്പിലെ വ്യവസ്ഥകൾക്കു കീഴിൽ സമയം നീട്ടിക്കൊടുത്തിട്ടുള്ള ഏതെങ്കിലും പഞ്ചായത്ത് നിയോജകമണ്ഡലത്തിലോ നിയോജകമണ്ഡലങ്ങളിലോ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുന്നതിനേയോ തടയുന്നതായോ, അല്ലെങ്കിൽ
(ബി) പ്രസ്തുത വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു തൊട്ടുമുൻപ് പ്രവർത്തിച്ചിരുന്ന ഏതെങ്കിലും പഞ്ചായത്തുണ്ടെങ്കിൽ അതിന്റെ കാലാവധിയെ ബാധിക്കുന്നതായോ, കരുതപ്പെടുന്നതല്ല.
83.എ. അംഗത്വം ഇല്ലാതാക്കൽ.-
(1) യാതൊരാളും പഞ്ചായത്തിന്റെ ഒന്നിലധികം തലത്തിൽ അംഗമായിരിക്കുവാൻ പാടില്ലാത്തതും, പഞ്ചായത്തിന്റെ ഒന്നിലധികം തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം താൻ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിന്റെ വിവരവും താൻ അംഗത്വം ഒഴിയുന്ന പഞ്ചായത്തിന്റെ വിവരവും സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷനെ രേഖാമൂലം അറിയിക്കേണ്ടതും അപ്രകാരം അറിയിക്കാത്തപക്ഷം അയാൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എല്ലാ തലത്തിലുള്ള പഞ്ചായത്തുകളിലെയും അയാളുടെ അംഗത്വം ഇല്ലാതാകുന്നതും ആകുന്നു.
(2) (1)-ാം ഉപവകുപ്പുപ്രകാരം ഒരാളുടെ രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയാലുടൻ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, അയാൾ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്നതായി അറിയിച്ചിട്ടുള്ള പഞ്ചായത്ത് ഒഴികെയുള്ള പഞ്ചായത്തുകളിലെ അയാളുടെ അംഗത്വം അങ്ങിനെയുള്ള അറിയിപ്പു പ്രകാരം ഒഴിഞ്ഞതായി പ്രഖ്യാപിക്കേണ്ടതാണ്.
(3) ഒരാൾ ഒരു തലത്തിലുള്ള പഞ്ചായത്തിലെ ഒരു അംഗമായിരിക്കുമ്പോൾതന്നെ വോറൊരു തല പഞ്ചായത്തിലെകൂടി അംഗമായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം അയാൾ അപ്പോൾ അംഗമായിരിക്കുന്ന പഞ്ചായത്തിൽനിന്നും അയാളുടെ അംഗത്വം രാജിവയ്ക്കാത്തപക്ഷം, അങ്ങനെ അയാൾ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിലെ അയാളുടെ അംഗത്വം ഇല്ലാതാകുന്നതാണ്.
(4) ഈ വകുപ്പിൽ പറയുന്ന യാതൊന്നും തന്നെ 8-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡ പ്രകാരമോ 9-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡപ്രകാരമോ ഒരു ഗ്രാമപഞ്ചായത്ത് പ്രസി ഡന്റിന് ബ്ലോക്ക് പഞ്ചായത്തിൽ അംഗമായി തുടരുന്നതിനോ ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ജില്ലാ പഞ്ചായത്തിൽ അംഗമായി തുടരുന്നതിനോ തടസ്സമല്ല.
(5) ഈ വകുപ്പുപ്രകാരം അംഗത്വം ഒഴിഞ്ഞതോ അംഗത്വം ഇല്ലാതായതോ സംബന്ധിച്ച എന്തെങ്കിലും തർക്കം ഉദിക്കുന്നപക്ഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീർപ്പിനായി റഫർ ചെയ്യേണ്ടതും അതിൻമേലുള്ള കമ്മീഷന്റെ തീർപ്പ് അന്തിമമായിരിക്കുന്നതുമാണ്.
84. ആകസ്മിക ഒഴിവുകൾ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പുകൾ.-
(1) അനുച്ഛേദം 243 ഇ-യിൽ പറഞ്ഞിട്ടുള്ള അതിന്റെ കാലാവധി കഴിയുംമുമ്പ് ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് പിരിച്ചു വിടുകയോ അല്ലെങ്കിൽ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു അംഗത്തിന്റെ സ്ഥാനം ഒഴിവാകുകയോ, ഒഴിവായതായി പ്രഖ്യാപിക്കപ്പെടുകയോ അല്ലെങ്കിൽ പഞ്ചായത്തിലേക്കുള്ള അയാളുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെടുകയോ ചെയ്യുമ്പോൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, (2)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി ഗസറ്റു വിജ്ഞാപനം വഴി, അതതു സംഗതിപോലെ, അപ്രകാരമുള്ള പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളോടോ ബന്ധപ്പെട്ട നിയോജകമണ്ഡലത്തോടോ അതതു സംഗതിപോലെ, പഞ്ചായത്തു
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ രൂപീകരിക്കുന്നതിനോ അല്ലെങ്കിൽ ഒഴിവു നികത്തുന്നതിനോ വേണ്ടി വിജ്ഞാപനത്തിൽ പറയുന്ന തീയതിക്കു മുൻപ് ഒരു അംഗത്തേയോ, അംഗങ്ങളേയോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടേണ്ടതും ഈ ആക്റ്റിലേയും അതിൻ കീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലേയും ഉത്തരവുകളിലെയും വ്യവസ്ഥകൾ സാദ്ധ്യമാകുന്നിടത്തോളം അങ്ങനെയുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ബാധകമായിരിക്കുന്നതും ആകുന്നു.
(2) അപ്രകാരം ഉണ്ടായിട്ടുള്ള ഒഴിവ് അപ്രകാരമുള്ള ഏതെങ്കിലും നിയോജകമണ്ഡലത്തിൽ പട്ടികജാതികൾക്കോ, പട്ടികവർഗ്ഗങ്ങൾക്കോ സ്ത്രീകൾക്കോ വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തിലെ ഒഴിവാണെങ്കിൽ (1)-ാം ഉപവകുപ്പിൻ കീഴിൽ പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിൽ ആ സ്ഥാനം നികത്തുന്നതിനുള്ള ആൾ, അതതു സംഗതിപോലെ, പട്ടികജാതികളിലോ, പട്ടികവർഗ്ഗങ്ങളിലോ പെട്ട ആളോ അല്ലെങ്കിൽ ഒരു വനിതയോ ആയിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതാണ്.
85. തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കും അവയുടെ പരമാവധിയും.-
(1) ഒരു തിരഞ്ഞെടുപ്പിലെ ഏതൊരു സ്ഥാനാർത്ഥിയും താൻ നാമനിർദ്ദേശം ചെയ്യപ്പെട്ട തീയതിക്കും, തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ തിരഞ്ഞെടുപ്പ് സംബന്ധമായി താനോ തന്റെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ, അധികാരപ്പെടുത്തിയതോ ആയ എല്ലാ ചെലവിന്റെയും പ്രത്യേകം പ്രത്യേകമുള്ളതും ശരിയായതുമായ ഒരു കണക്ക് താൻ തന്നെയോ തന്റെ തിരഞ്ഞെടുപ്പു ഏജന്റ് മുഖേനയോ, സൂക്ഷിക്കേണ്ടതാണ്.
വിശദീകരണം. 1.- ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു സംബന്ധിച്ച് ഒരു രാഷ്ട്രീയ കക്ഷിയോ, അല്ലെങ്കിൽ ആളുകളുടെ മറ്റേതെങ്കിലും സമാജമോ നികായമോ, അല്ലെങ്കിൽ (സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ അല്ലാത്ത) ഏതെങ്കിലും വ്യക്തിയോ വഹിച്ചതോ അധികാരപ്പെടുത്തിയതോ ആയ ഏതെങ്കിലും ചെലവ്, ഈ ഉപ വകുപ്പിന്റെ ആവശ്യങ്ങൾക്ക്, തിരഞ്ഞെടുപ്പ് സംബന്ധിച്ച് സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിക്കുന്നതോ അധികാരപ്പെടുത്തിയതോ ആയ ചെലവായി കരുതപ്പെടാൻ പാടില്ല.
വിശദീകരണം. 2.- സർക്കാരിന്റെ സേവനത്തിലുള്ളതും 120-ാം വകുപ്പ് (8)-ാം ഖണ്ഡ ത്തിൽ പറഞ്ഞ വിഭാഗങ്ങളിൽ ഏതിലെങ്കിലും പെട്ടതുമായ ഏതെങ്കിലും ആൾ ആ ഖണ്ഡത്തിനുള്ള പരിമിതി വ്യവസ്ഥയിൽ പറഞ്ഞ പ്രകാരമുള്ള തന്റെ ഔദ്യോഗിക കർത്തവ്യം നിർവ്വഹിക്കുന്നതിലോ നിർവ്വഹിക്കുന്നതായി കരുതിക്കൊണ്ടോ ചെയ്യുന്ന ഏതെങ്കിലും ഏർപ്പാടുകളോ നൽകുന്ന ഏതെങ്കിലും സൗകര്യങ്ങളോ ചെയ്യുന്ന മറ്റേതെങ്കിലും പ്രവൃത്തിയോ, കാര്യമോ സംബന്ധിച്ച് വഹിക്കുന്ന ഏതെങ്കിലും ചെലവ് ഈ ഉപവകുപ്പിന്റെ ആവശ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിക്കുന്നതോ അധികാരപ്പെടുത്തിയതോ ആയ ചെലവായി കരുതപ്പെടുന്നതല്ലെന്ന്, സംശയനിവാരണത്തിനായി. ഇതിനാൽ പ്രഖ്യാപിക്കുന്നു.
(2) പ്രസ്തുത കണക്കിൽ നിർണ്ണയിക്കപ്പെടുന്ന വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്.
(3) പ്രസ്തുത ചെലവിന്റെ ആകെ തുക, നിർണ്ണയിക്കപ്പെട്ടേക്കാവുന്നതുകയിൽ കവിയാൻ പാടുള്ളതല്ല.
86. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന് കണക്ക് സമർപ്പിക്കൽ.-
ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ മുപ്പതു ദിവസത്തിനുള്ളിൽ തന്റെ തിരഞ്ഞെടുപ്പ് ചെലവുകളുടെ ഒരു കണക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടതും അത് താനോ തന്റെ തിരഞ്ഞെടുപ്പ് ഏജന്റോ 85-ാം വകുപ്പിൻ കീഴിൽ വച്ചുപോരുന്ന കണക്കിന്റെ ശരിപ്പകർപ്പ് ആയിരിക്കേണ്ടതും പ്രസ്തുത മുപ്പതു ദിവസകാലാവധി അവസാനിച്ചാലുടൻ, കഴിയുന്നതും വേഗം,
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ പ്രസ്തുത ഉദ്യോഗസ്ഥൻ തനിക്ക് ലഭിച്ച തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാതിരുന്ന സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് സഹിതം കമ്മീഷൻ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന് എത്തിച്ചു കൊടുക്കേണ്ടതുമാണ്.
അദ്ധ്യായം X
തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ
87. തിരഞ്ഞെടുപ്പ് ഹർജികൾ.-
യാതൊരു തിരഞ്ഞെടുപ്പും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ബോധിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഹർജി മുഖാന്തിരമല്ലാതെ ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല.
88. തിരഞ്ഞെടുപ്പ് ഹർജികൾ വിചാരണ ചെയ്യാൻ ക്ഷമതയുള്ള കോടതി.-
(1) ഒരു തിരഞ്ഞെടുപ്പ് ഹർജി വിചാരണ ചെയ്യാൻ അധികാരിതയുള്ള കോടതി-
(എ) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ആ പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻമേൽ അധികാരിതയുള്ള മുൻസിഫ് കോടതിയും;
(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ കാര്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻമേൽ അധികാരിതയുള്ള ജില്ലാ കോടതിയും, ആയിരിക്കും.
(2) സർക്കാർ ഹൈക്കോടതിയോട് കൂടി ആലോചിച്ച് കോടതികൾ ഏതെല്ലാമെന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
89. ഹർജികൾ ബോധിപ്പിക്കുന്നത്.-
(1) ഏതെങ്കിലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പു ഹർജി അങ്ങനെയുള്ള തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥിക്കോ ഏതെങ്കിലും സമ്മതിദായകനോ 102-ാം വകുപ്പിലും 103-ാം വകുപ്പിലും പറഞ്ഞിട്ടുള്ള കാരണങ്ങളിൽ ഒന്നോ, ഒന്നിലധികമോ കാരണം പറഞ്ഞുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ച തീയതി മുതൽ മുപ്പതു ദിവസത്തിനുള്ളിലും, എന്നാൽ ആ തീയതിക്ക് മുമ്പല്ലാതെയും 88-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള ഉചിതമായ കോടതി മുൻപാകെ ബോധിപ്പിക്കാവുന്നതാണ്.
വിശദീകരണം.- ഈ ഉപവകുപ്പിൽ "സമ്മതിദായകൻ" എന്നതിന് ആ തിരഞ്ഞെടുപ്പ് ഹർജി ഏതു തിരഞ്ഞെടുപ്പു സംബന്ധിച്ചുള്ളതാണോ ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അവകാശമുണ്ടായിരുന്ന ആൾ, അയാൾ ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും എന്നർത്ഥമാകുന്നു.
(2) ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയുടേയും ഒപ്പം ഹർജിയിൽ പറഞ്ഞിട്ടുള്ള എതിർകക്ഷികൾ എത്രയുണ്ടോ, അത്രയും പകർപ്പുകൾ ഉണ്ടായിരിക്കേണ്ടതും, അങ്ങനെയുള്ള ഏതൊരു പകർപ്പും ഹർജിയുടെ ശരിപകർപ്പാണെന്ന് ഹർജിക്കാരൻ സ്വന്തം കയ്യൊപ്പുവച്ച് സാക്ഷ്യപ്പെടുത്തേണ്ടതും ആകുന്നു.
90. ഹർജിയിലെ കക്ഷികൾ.-
ഹർജിക്കാരൻ തന്റെ ഹർജിയിൽ-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുന്നതിനു പുറമേ താൻ തന്നെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നുള്ള ഒരു പ്രഖ്യാപനം കൂടി ഹർജിക്കാരൻ അവകാശപ്പെടുന്നിടത്ത്, ഹർജിക്കാരനല്ലാത്ത മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളേയും അങ്ങനെയുള്ള പ്രഖ്യാപനം കൂടി അവകാശപ്പെടാത്തിടത്ത്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയേയും;
(ബി) ഹർജിയിൽ ഏതു സ്ഥാനാർത്ഥിക്കെതിരായിട്ടാണോ ഏതെങ്കിലും അഴിമതി പ്രവൃത്തി സംബന്ധിച്ചുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത് അങ്ങനെയുള്ള ഏതെങ്കിലും സ്ഥാനാർത്ഥിയേയും, എതിർകക്ഷിയായി ചേർക്കേണ്ടതാണ്.
91. ഹർജിയിലെ ഉള്ളടക്കം.-
(1) ഒരു തിരഞ്ഞെടുപ്പ് ഹർജി-
(എ) ഹർജിക്കാരൻ ആശ്രയിക്കുന്ന പ്രസക്ത വസ്തുതകളുടെ ഒരു സംക്ഷിപ്തത പ്രസ്താവന അടങ്ങിയതായിരിക്കേണ്ടതും;
(ബി) ഹർജിക്കാരൻ ആരോപിക്കുന്ന ഏതെങ്കിലും അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ കൊടുത്തിരിക്കേണ്ടതും, അങ്ങനെയുള്ള അഴിമതി പ്രവൃത്തി ചെയ്തിട്ടുള്ളതായി ആരോപിക്കപ്പെടുന്ന കക്ഷികളുടെ പേരുകളും അങ്ങനെയുള്ള ഓരോ പ്രവൃത്തിയും ചെയ്ത തീയതിയും സ്ഥലവും സംബന്ധിച്ച് കഴിയുന്നത്ര പൂർണ്ണമായ ഒരു പ്രസ്താവന ഉൾപ്പെട്ടതായിരിക്കേണ്ടതും;
(സി) ഹർജിക്കാരൻ ഒപ്പുവയ്ക്കുകയും, അന്യായപ്രതികകൾ സത്യബോധപ്പെടുത്തുമ്പോൾ 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്)-യിൽ കൊടുത്തിട്ടുള്ള രീതിയിൽ സത്യബോധപ്പെടുത്തുകയും ചെയ്യേണ്ടതും,ആകുന്നു.
എന്നാൽ, ഹർജിക്കാരൻ ഏതെങ്കിലും അഴിമതി പ്രവൃത്തി ആരോപിക്കുന്നിടത്ത്, ഹർജിയോടൊപ്പം അങ്ങനെയുള്ള അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള ആരോപണത്തിനും അതിന്റെ വിവരങ്ങൾക്കും താങ്ങായി നിർണ്ണയിക്കപ്പെടുന്ന ഫാറത്തിൽ ഒരു സത്യവാങ്മൂലവും ഉണ്ടായിരിക്കേണ്ടതാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ഹർജിയിലെ ഏതെങ്കിലും പട്ടികയിലോ അനുബന്ധത്തിലോ കൂടി ഹർജിക്കാരൻ ഒപ്പുവയ്ക്കുകയും ഹർജി എന്നപോലെ അതേ രീതിയിൽ സത്യബോധപ്പെടുത്തുകയും ചെയ്യേണ്ടതാകുന്നു.
92. ഹർജിക്കാരന് അവകാശപ്പെടാവുന്ന നിവൃത്തി.-
ഹർജിക്കാരന്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുന്നതിനു പുറമേ, താൻ തന്നെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നുള്ള ഒരു പ്രഖ്യാപനം കൂടി അവകാശപ്പെടാവുന്നതാകുന്നു.
93. തിരഞ്ഞെടുപ്പു ഹർജികളുടെ വിചാരണ.-
(1) 89-ാം വകുപ്പിലേയോ 90-ാം വകുപ്പിലേയോ 115-ാം വകുപ്പിലേയോ വ്യവസ്ഥകൾ അനുസരിച്ചുള്ളതല്ലാത്ത ഒരു തിരഞ്ഞെടുപ്പ് ഹർജി കോടതി തള്ളിക്കളയേണ്ടതാകുന്നു.
വിശദീകരണം.- ഈ ഉപവകുപ്പിൻകീഴിൽ ഒരു തിരഞ്ഞെടുപ്പ് ഹർജി തള്ളിക്കളഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ്, 100-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിലെ ഉത്തരവായി കരുതപ്പെടേണ്ടതാകുന്നു.
(2) ഒരേ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഒന്നിലധികം തിരഞ്ഞെടുപ്പു ഹർജികൾ കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളിടത്ത്, കോടതി, അതിന്റെ വിവേചനാധികാരം ഉപയോഗിച്ച് അവ വെവ്വേറെയായോ ഒന്നോ അതിലധികമോ ഗ്രൂപ്പുകളായോ വിചാരണ ചെയ്യാവുന്നതാണ്.
(3) നേരത്തെ എതിർകക്ഷി ആയിട്ടില്ലാത്ത ഏതെങ്കിലും സ്ഥാനാർത്ഥിക്ക് വിചാരണ ആരംഭിക്കുന്ന തീയതി മുതൽ പതിനാലു ദിവസത്തിനകം കോടതിയിൽ അയാൾ കൊടുക്കുന്ന അപേക്ഷയിൻമേലും കോടതിച്ചെലവിനുള്ള ജാമ്യം സംബന്ധിച്ച് കോടതി പുറപ്പെടുവിക്കാവുന്ന ഏതെങ്കിലും ഉത്തരവിനു വിധേയമായും, എതിർകക്ഷിയായി ചേർക്കപ്പെടാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
വിശദീകരണം.- ഈ വകുപ്പിന്റെയും 100-ാം വകുപ്പിന്റെയും ആവശ്യങ്ങൾക്കായി, ഒരു ഹർജിയുടെ വിചാരണ, എതിർകക്ഷികൾ കോടതി മുൻപാകെ ഹാജരാകുന്നതിനും ഹർജിയിൽ ഉന്നയിച്ചിട്ടുള്ള അവകാശവാദത്തിനോ അവകാശവാദങ്ങൾക്കോ മറുപടി പറയുന്നതിനും നിശ്ചയിച്ചിട്ടുള്ള തീയതിയിൽ ആരംഭിക്കുന്നതായി കരുതേണ്ടതാണ്.
(4) കോടതിക്ക്, കോടതിച്ചെലവ് സംബന്ധിച്ചതും മറ്റു വിധത്തിലുള്ളതുമായ യുക്തമെന്നു അത് കരുതുന്ന നിബന്ധനകളിൻമേൽ, ഹർജിയിൽ ആരോപിച്ചിട്ടുള്ള ഏതെങ്കിലും അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള വിവരങ്ങൾ ഹർജിയുടെ നീതിപൂർവ്വകവും ഫലപ്രദവുമായ ഒരു വിചാരണ ഉറപ്പുവരുത്തുന്നതിന് കോടതിയുടെ അഭിപ്രായത്തിൽ ആവശ്യമായ രീതിയിൽ ഭേദഗതി ചെയ്യുന്നതിനോ വിപുലീകരിക്കുന്നതിനോ അനുവദിക്കാവുന്നതും, എന്നാൽ ഹർജിയിൽ നേരത്തെ ആരോപിച്ചിട്ടില്ലാതിരുന്ന ഒരു അഴിമതി പ്രവൃത്തിയുടെ വിവരങ്ങൾ അവതരിപ്പിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ഹർജി ഭേദഗതി അനുവദിക്കാൻ പാടില്ലാത്തതും ആണ്.
(5) ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയും കഴിയുന്നിടത്തോളം വേഗത്തിൽ വിചാരണ ചെയ്യേണ്ടതും തിരഞ്ഞെടുപ്പ് ഹർജി വിചാരണക്കായി കോടതിയിൽ സമർപ്പിച്ച തീയതിമുതൽ ആറു മാസത്തിനുള്ളിൽ ഹർജിയിൻമേൽ തീർപ്പുകൽപ്പിക്കേണ്ടതും ആണ്.
94. കോടതി മുൻപാകെയുള്ള നടപടിക്രമം.-
(1) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായി, ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയും കഴിയുന്നിടത്തോളം പെട്ടെന്ന് 1908-ലെ സിവിൽ നടപടി നിയമ സംഹിത, (1908-ലെ കേന്ദ്ര ആക്റ്റ് 5)-ൻ കീഴിൽ വ്യവഹാരങ്ങളുടെ വിചാരണയ്ക്ക് ബാധകമാകുന്ന നടപടിക്രമമനുസരിച്ച് വിചാരണ നടത്തേണ്ടതാണ്:
എന്നാൽ, ഏതെങ്കിലും സാക്ഷിയുടെയോ സാക്ഷികളുടെയോ തെളിവ് ഹർജിയുടെ തീരുമാനത്തിന് പ്രസക്തമായിട്ടുള്ളതല്ലെന്നോ അങ്ങനെയുള്ള സാക്ഷിയെയോ സാക്ഷികളെയോ ഹാജരാക്കുന്ന കക്ഷി, അങ്ങനെ ചെയ്യുന്നത് നിസ്സാരമായ കാരണങ്ങളിൻമേലോ നടപടികൾ താമസിപ്പി
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ക്കുക എന്ന ലക്ഷ്യത്തോടെയോ ആണെന്ന് കോടതിക്ക് അഭിപ്രായമുണ്ടെങ്കിൽ, അങ്ങനെയുള്ള സാക്ഷിയുടെയോ സാക്ഷികളുടെയോ വിസ്താരം രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ കോടതി നിരസിക്കേണ്ടതാണ്.
(2) ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയ്ക്ക് 1872-ലെ ഇൻഡ്യൻ തെളിവ് ആക്റ്റ് (1872-ലെ 1-ാം കേന്ദ്ര ആക്റ്റ്)-ലെ വ്യവസ്ഥകൾ ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി എല്ലാ പ്രകാരത്തിലും ബാധകമാകുന്നതായി കരുതേണ്ടതാണ്.
95. രേഖാമൂലമായ തെളിവ്.-
ഏതെങ്കിലും നിയമത്തിൽ വിപരീതമായി എന്തുതന്നെ അടങ്ങിയിരുന്നാലും, ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയിൽ യാതൊരു രേഖയും യഥാവിധി മുദ്രപതിച്ചതോ രജിസ്റ്റർ ചെയ്തതോ അല്ലെന്ന കാരണത്താൽ സ്വീകരിക്കാതിരിക്കാൻ പാടില്ലാത്തതാണ്.
96. വോട്ടു ചെയ്യലിന്റെ രഹസ്യ സ്വഭാവം അതിലംഘിക്കപ്പെടരുതെന്ന്.-
യാതൊരു സാക്ഷിയോടൊ അല്ലെങ്കിൽ മറ്റ് ആളിനോടോ, തിരഞ്ഞെടുപ്പിൽ ആർക്കാണ് അയാൾ വോട്ട് ചെയ്തതെന്ന് ചോദിക്കുവാൻ പാടില്ലാത്തതാണ്.
97. കുറ്റക്കാരനാക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതും നഷ്ട്രോത്തരവാദ സർട്ടിഫിക്കറ്റും.-
(1) യാതൊരു സാക്ഷിയേയും ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയിൽ, വിചാരണ വിഷയത്തിന് പ്രസക്തമായ ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏതെങ്കിലും ചോദ്യത്തിന് ഉത്തരം പറയുന്നതിൽനിന്ന്, അങ്ങനെയുള്ള ചോദ്യത്തിന്റെ ഉത്തരം, തന്നെ കുറ്റക്കാരനാക്കുകയോ കുറ്റക്കാരനാക്കാനിടവരുത്തുകയോ ചെയ്യാവുന്നതാണെന്നോ അല്ലെങ്കിൽ തന്നെ ഏതെങ്കിലും പിഴയ്ക്കോ കണ്ടുകെട്ടലിനോ വിധേയനാക്കുകയോ വിധേയനാകാനിടവരുത്തുകയോ ചെയ്യാവുന്ന താണെന്നോ ഉള്ള കാരണത്താൽ, ഒഴിവാക്കുവാൻ പാടില്ലാത്തതാകുന്നു;
എന്നാൽ-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) തന്നോട് ഉത്തരം പറയാൻ ആവശ്യപ്പെടുന്ന എല്ലാ ചോദ്യങ്ങൾക്കും, സത്യസന്ധമായി ഉത്തരം പറയുന്ന ഒരു സാക്ഷിക്ക് കോടതിയിൽ നിന്ന് ഒരു നഷ്ട്രോത്തരവാദ സർട്ടിഫിക്കറ്റ് കിട്ടാൻ അവകാശമുണ്ടായിരിക്കുന്നതും,
(ബി) കോടതിയോ കോടതിയുടെ മുൻപാകെയോ വച്ച് ചോദിക്കുന്ന ചോദ്യത്തിന്, സാക്ഷി നൽകുന്ന ഉത്തരം, ആ തെളിവ് സംബന്ധിച്ച് കള്ളസാക്ഷി പറയുന്ന ഏതെങ്കിലും ക്രിമിനൽ നടപടിയുടെ സംഗതിയിലൊഴികെ, അയാൾക്കെതിരായുള്ള ഏതെങ്കിലും സിവിൽ നടപടിയിലോ ക്രിമിനൽ നടപടിയിലോ തെളിവായി സ്വീകരിക്കപ്പെടുന്നതല്ലാത്തതും,ആകുന്നു.
(2) ഏതെങ്കിലും സാക്ഷിക്ക് നഷ്ട്രോത്തരവാദ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളപ്പോൾ, അയാൾക്ക് അത് ഏതെങ്കിലും കോടതിയിൽ വാദമായി ഉദ്ധരിക്കാവുന്നതും അത് ഏത് കാര്യത്തെ സംബന്ധിച്ചുള്ളതാണോ ആ കാര്യത്തിൽ നിന്നും ഉൽഭവിക്കുന്ന ഇൻഡ്യൻ ശിക്ഷാ നിയമസംഹിത (1860ലെ 45-ാം കേന്ദ്ര ആക്ററ്) യിലെ അദ്ധ്യായം IX എ-ക്കോ ഈ ആക്റ്റിലെ അദ്ധ്യായം XI-നോ കീഴിലോ ഉള്ള ഏതെങ്കിലും കുറ്റാരോപണത്തിലോ കുറ്റാരോപണത്തിൻമേലോ പൂർണ്ണവും സമഗ്രവുമായ എതിർവാദം ആയിരിക്കുന്നതും, എന്നാൽ അത് അയാളെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഈ ആക്റ്റോ മറ്റേതെങ്കിലും നിയമമോ ചുമത്തുന്ന ഏതെങ്കിലും അയോഗ്യതയിൽനിന്ന് വിമുക്തനാക്കുന്നതായി കരുതപ്പെടുന്നതല്ലാത്തതും ആകുന്നു.
98. സാക്ഷികളുടെ ചെലവുകൾ.-
തെളിവുനൽകാൻ കോടതിയിൽ ഹാജരാകുന്നതിൽ ഏതെങ്കിലും ആൾക്ക് നേരിടുന്ന ന്യായമായ ചെലവുകൾ, ആ ആൾക്ക് അനുവദിച്ചു കൊടുക്കാവുന്നതും, കോടതി മറ്റുവിധത്തിൽ നിർദ്ദേശിക്കാത്ത പക്ഷം അത് കോടതിച്ചെലവിന്റെ ഭാഗമായി കരുതപ്പെടുന്നതും ആകുന്നു.
99. സ്ഥാനം അവകാശപ്പെടുമ്പോഴുള്ള പ്രത്യാരോപണം.-
(1) ഒരു തിരഞ്ഞെടുപ്പു ഹർജിയിൽ, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയല്ലാത്ത ഏതെങ്കിലും സ്ഥാനാർത്ഥി മുറ്റപ്രകാരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുമ്പോൾ, അങ്ങനെയുള്ള സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയായിരിക്കുകയും അയാളുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തതുകൊണ്ട ഒരു ഹർജി ബോധിപ്പിച്ചിട്ടുണ്ടായിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ അയാളുടെ തിരഞ്ഞെടുപ്പ് അസാധുവാകുമായിരുന്നു എന്ന് തെളിയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്കോ മറ്റേതെങ്കിലും കക്ഷിക്കോ തെളിവ് നൽകാവുന്നതാണ്:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ എന്നാൽ, മുൻപറഞ്ഞ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്കോ അങ്ങനെയുള്ള മറ്റേ കക്ഷിക്കോ താൻ അങ്ങനെയുള്ള തെളിവ് നൽകാനുള്ള തന്റെ ഉദ്ദേശത്തെക്കുറിച്ച വിചാരണ ആരംഭിക്കുന്ന തീയതി മുതൽ പതിന്നാലു ദിവസത്തിനുള്ളിൽ കോടതിക്ക് നോട്ടീസ് നൽകുകയും യഥാക്രമം 115-ഉം 116-ഉം വകുപ്പുകളിൽ പറഞ്ഞിട്ടുള്ള ജാമ്യവും കൂടുതൽ ജാമ്യവും നൽകുകയും ചെയ്തിട്ടില്ലാത്ത പക്ഷം അപ്രകാരം തെളിവ് നൽകാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
(2) (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ഓരോ നോട്ടീസിനോടൊപ്പവും ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ കാര്യത്തിൽ 91-ാം വകുപ്പിൽ ആവശ്യപ്പെടുന്ന പ്രസ്താവനയും വിവരങ്ങളും ഉണ്ടായിരിക്കേണ്ടതും അത് അതേപ്രകാരം ഒപ്പുവയ്ക്കുകയും സത്യബോധപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
100. കോടതിയുടെ തീരുമാനം.-
ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ അവസാനിക്കുമ്പോൾ-
(എ) തിരഞ്ഞെടുപ്പു ഹർജി തള്ളിക്കളയുന്നതോ, അല്ലെങ്കിൽ
(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് സ്ഥാപിക്കുന്നതോ; അല്ലെങ്കിൽ
(സി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നും ഹർജിക്കാരനോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ മുറ്റപ്രകാരം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നും സ്ഥാപിക്കുന്നതോ;
ആയ ഉത്തരവ് പുറപ്പെടുവിക്കേണ്ടതാകുന്നു.
101. കോടതി പാസ്സാക്കേണ്ട മറ്റ് ഉത്തരവുകൾ.-
100-ാം വകുപ്പിൻകീഴിലുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത്, കോടതി
(എ) തിരഞ്ഞെടുപ്പിൽ ഏതെങ്കിലും അഴിമതി പ്രവൃത്തി ചെയ്തിട്ടുണ്ടെന്നുള്ളതിനെക്കുറിച്ച്
(i) തിരഞ്ഞെടുപ്പിൽ ഏതെങ്കിലും അഴിമതിപ്രവൃത്തി ചെയ്തിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നോ ഇല്ലെന്നോ ഉള്ള തീർപ്പും ആ അഴിമതി പ്രവൃത്തിയുടെ സ്വഭാവവും;
(ii) ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധികളായിട്ടുള്ളതായി വിചാരണയിൽ തെളിയിക്കപ്പെട്ടിട്ടുള്ള ആളുകൾ ആരെങ്കിലുമുണ്ടെങ്കിൽ, അവരെല്ലാവരുടേയും പേരുകളും ആ പ്രവൃത്തിയുടെ സ്വഭാവവും രേഖപ്പെടുത്തുന്നതും;
(ബി) കൊടുക്കപ്പെടേണ്ട ആകെ ചെലവ് തുകകൾ നിശ്ചയിക്കുകയും ചെലവ് ആര് ആർക്ക് കൊടുക്കേണ്ടതാണെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നതും;
ആയ ഉത്തരവു കൂടി പുറപ്പെടുവിക്കേണ്ടതാണ്:
എന്നാൽ (എ) ഖണ്ഡം (ii)-ാം ഉപഖണ്ഡത്തിൻകീഴിലെ ഒരു ഉത്തരവിൽ, ഹർജിയിൽ കക്ഷിയില്ലാത്ത ഒരാളെ-
(i) അയാളോട് കോടതി മുൻപാകെ ഹാജരാവുകയും അയാളെ അങ്ങനെയുള്ള ഉത്തരവിൽ പേര് പറയാതിരിക്കാൻ കാരണം കാണിക്കുകയും ചെയ്യാൻ അയാൾക്ക് നോട്ടീസ് നൽകിയിരിക്കുകയും;
(ii) അയാൾ നോട്ടീസനുസരിച്ച ഹാജരാകുന്നുവെങ്കിൽ, കോടതിയിൽ വിസ്തരിക്കപ്പെട്ടുകഴിഞ്ഞിരിക്കുകയും, അയാൾക്കെതിരായി തെളിവ് നൽകിയിരിക്കുകയും ചെയ്യുന്ന ഏതെങ്കിലും
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ സാക്ഷിയെ എതിർവിസ്താരം ചെയ്യാനും തന്റെ എതിർവാദത്തെളിവ് കൊണ്ടുവരാനും തനിക്കു പറയാനുള്ളത് പറയാനും അയാൾക്ക് അവസരം നൽകിയിരിക്കുകയും,
ചെയ്യാത്തപക്ഷം അയാളുടെ പേരു പറയാൻ പാടുള്ളതല്ല.
102. തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ.-
(1)(2)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, കോടതിക്ക്-
(എ) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി അയാളുടെ തിരഞ്ഞെടുപ്പു തീയതിയിൽ സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടാൻ ഈ ആക്റ്റിൻകീഴിൽ യോഗ്യനായിരുന്നില്ലെന്നോ അയോഗ്യനായിരുന്നുവെന്നോ, അല്ലെങ്കിൽ
(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ അഥവാ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ഏതെങ്കിലും അഴിമതി പ്രവൃത്തി ചെയ്തിട്ടുണ്ടെന്നോ; അല്ലെങ്കിൽ
(സി) ഏതെങ്കിലും നാമനിർദ്ദേശം അനുചിതമായി നിരസിക്കപ്പെട്ടിട്ടുണ്ടെന്നോ; അല്ലെങ്കിൽ
(സിഎ) തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി 52-ാം വകുപ്പ് (1എ) ഉപവകുപ്പ് പ്രകാരം സമർപ്പിച്ച വിവരങ്ങൾ വ്യാജമാണെന്നോ; അല്ലെങ്കിൽ
(ഡി) തിരഞ്ഞെടുപ്പു ഫലത്തെ, അത് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയെ സംബന്ധിച്ചിടത്തോളം-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (i) ഏതെങ്കിലും നാമനിർദ്ദേശം അനുചിതമായി സ്വീകരിച്ചതോ, അല്ലെങ്കിൽ
(ii) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ താല്പര്യങ്ങൾക്കുവേണ്ടി അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റെല്ലാത്ത ഒരു ഏജന്റ് ചെയ്ത ഏതെങ്കിലും അഴിമതി പ്രവൃത്തിയോ, അല്ലെങ്കിൽ
(iii) ഏതെങ്കിലും വോട്ട് അനുചിതമായി സ്വീകരിക്കുകയോ നിരസിക്കുകയോ തിരസ്കരിക്കുകയോ ചെയ്തതോ അല്ലെങ്കിൽ അസാധുവായ ഏതെങ്കിലും വോട്ട് സ്വീകരിച്ചതോ, അല്ലെങ്കിൽ
(iv) ഈ ആക്റ്റിലേയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലേയോ ഉത്തരവുകളിലേയോ വ്യവസ്ഥകൾ പാലിക്കാതിരുന്നതോ, സാരമായി ബാധിച്ചിട്ടുണ്ടെന്നോ,അഭിപ്രായമുള്ളപക്ഷം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി പ്രഖ്യാപിക്കേണ്ടതാണ്.
(2) കോടതിയുടെ അഭിപ്രായത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തന്റെ തിരഞ്ഞെടുപ്പ് ഏജന്റല്ലാത്ത ഒരു ഏജന്റുവഴി ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധിയായിരിക്കുകയും, എന്നാൽ
(എ) അങ്ങനെയുള്ള യാതൊരു അഴിമതി പ്രവൃത്തിയും സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ തിരഞ്ഞെടുപ്പിൽ ചെയ്തിട്ടില്ലെന്നും അങ്ങനെയുള്ള ഏതൊരു അഴിമതി പ്രവൃത്തിയും സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ ഉത്തരവില്ലാതെയും സമ്മതം കൂടാതെയും ആണ് ചെയ്തതെന്നും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ബി) തിരഞ്ഞെടുപ്പിൽ അഴിമതിപ്രവൃത്തികൾ ചെയ്യുന്നത് തടയാൻ സ്ഥാനാർത്ഥിയും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റും ന്യായമായ എല്ലാ മാർഗ്ഗങ്ങളും കൈക്കൊണ്ടുവെന്നും;
(സി) മറ്റെല്ലാ വിധത്തിലും തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥിയുടേയോ അയാളുടെ ഏജന്റുമാരിൽ ആരുടെയെങ്കിലുമോ ഭാഗത്തുനിന്നുമുള്ള ഏതെങ്കിലും അഴിമതി പ്രവൃത്തിയിൽനിന്നും വിമുക്തമായിരുന്നു എന്നും, കോടതിക്ക് ബോദ്ധ്യപ്പെടുകയും ചെയ്യുന്നുവെങ്കിൽ, കോടതിക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവല്ലെന്ന് തീരുമാനിക്കാവുന്നതാണ്.
വിശദീകരണം.-ഈ വകുപ്പിൽ 'ഏജന്റ്' എന്ന പദത്തിന് 120-ാം വകുപ്പിലെ അർത്ഥം തന്നെ ഉണ്ടായിരിക്കുന്നതാണ്.
103. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയല്ലാത്ത ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി ഏതെല്ലാം കാരണങ്ങളിൻമേൽ പ്രഖ്യാപിക്കാമെന്ന്.-
ഒരു ഹർജി കൊടുത്തിട്ടുള്ള ഏതെങ്കിലും ആൾ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്നതിനു പുറമെ താനോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നുള്ള പ്രഖ്യാപനം കൂടി അവകാശപ്പെട്ടിരിക്കുകയും, കോടതിക്ക്-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിക്കോ സാധുവായ വോട്ടുകളുടെ ഭൂരിപക്ഷം വാസ്തവത്തിൽ കിട്ടി എന്നോ;
(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് അഴിമതി പ്രവൃത്തികൾ വഴി ലഭിച്ച വോട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിക്കോ സാധുവായ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമായിരുന്നു എന്നോ,
അഭിപ്രായമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ, കോടതി, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിച്ചശേഷം, അതതു സംഗതിപോലെ, ഹർജിക്കാരനോ അങ്ങനെയുള്ള മറ്റ് സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിക്കേണ്ടതുമാണ്.
104. വോട്ടുകൾ തുല്യമായാലുള്ള നടപടിക്രമം.-
ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണയ്ക്കിടയിൽ, തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും ഒരു ഒറ്റ വോട്ടുകൂടി കൂട്ടിയാൽ ആ സ്ഥാനാർത്ഥികളിൽ ആർക്കെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ-
(എ) ഈ ആക്റ്റിലെ വ്യവസ്ഥകളിൻകീഴിൽ വരണാധികാരി എടുത്തിട്ടുള്ള ഏതെങ്കിലും തീരുമാനം, അത് ആ സ്ഥാനാർത്ഥികൾ തമ്മിലുള്ള പ്രശ്നം തീർപ്പാക്കുന്നിടത്തോളം ഹർജിയുടെ ആവശ്യങ്ങൾക്കു കൂടി ബാധകമായിരിക്കുന്നതും;
(ബി) ആ പ്രശ്നം അങ്ങനെയുള്ള ഒരു തീരുമാനത്താൽ തീർപ്പാക്കപ്പെട്ടിട്ടില്ലാത്തിടത്തോളം, കോടതി നറുക്കെടുപ്പുവഴി അവർ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും അപ്പോൾ നറുക്ക് കിട്ടുന്നയാളിന് ഒരു ഒറ്റ വോട്ട് കൂടുതലായി ലഭിച്ചിരുന്നാലെന്നപോലെ നടപടി തുടരേണ്ടതും, ആകുന്നു.
105. കോടതിയുടെ ഉത്തരവുകൾ അറിയിക്കുന്നത്.-
കോടതി, ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണ അവസാനിച്ചശേഷം, ആകുന്നത്ര വേഗത്തിൽ, തീരുമാനത്തിന്റെ സാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിനെയും അറിയിക്കേണ്ടതും അതിനുശേഷം, കഴിയുന്നത്ര വേഗത്തിൽ, തീരുമാനത്തിന്റെ ഒരു പ്രമാണീകൃത പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കേണ്ടതും ആണ്.
106. ഉത്തരവ് ഉചിതമായ അധികാരസ്ഥാനത്തിനും മറ്റും അയച്ചുകൊടുക്കലും പ്രസിദ്ധപ്പെടുത്തലും.-
100-ാം വകുപ്പിനോ 101-ാം വകുപ്പിനോ കീഴിൽ കോടതി പുറപ്പെടുവിക്കുന്ന ഏതെങ്കിലും ഉത്തരവ് കിട്ടിയതിനുശേഷം, ആകുന്നത്ര വേഗത്തിൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആ ഉത്തരവിന്റെ പകർപ്പുകൾ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന് അയച്ചുകൊടുക്കേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ യുക്തമെന്ന് കരുതുന്ന രീതിയിൽ ഉത്തരവ് പ്രസിദ്ധപ്പെടുത്തിക്കേണ്ടതും ആകുന്നു.
107. കോടതി ഉത്തരവുകളുടെ പ്രഭാവം.-
(1) 100-ാം വകുപ്പിനോ 101-ാം വകുപ്പിനോ കീഴിലുള്ള ഒരു ഉത്തരവ് കോടതി അത് പ്രസ്താവിച്ച ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
(2) തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് 101-ാം വകുപ്പിൻകീഴിലുള്ള ഒരു ഉത്തരവിനാൽ അസാധുവായി പ്രഖ്യാപിച്ചിട്ടുള്ളിടത്ത്, അതിന്റെ തീയതിക്കുമുൻപ്ത്, ആ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി ഒരു പഞ്ചായത്തിലെ അംഗമെന്ന നിലയിൽ പങ്കെടുത്തിട്ടുള്ള പ്രവൃത്തികളും നടപടികളും ആ ഉത്തരവ് കാരണമായി അസാധുവാക്കപ്പെടുകയോ അങ്ങനെയുള്ള പങ്കെടുക്കൽ കാരണം ആ സ്ഥാനാർത്ഥി ഏതെങ്കിലും ബാദ്ധ്യതയ്ക്കോ പിഴയ്ക്കോ വിധേയനാക്കപ്പെടുകയോ ചെയ്യാൻ പാടില്ലാത്തതാണ്.
108. തിരഞ്ഞെടുപ്പു ഹർജികൾ പിൻവലിക്കൽ.-
(1) ഒരു തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കലിനുള്ള ഒരു അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ കോടതിയുടെ അനുവാദത്തോടുകൂടി മാത്രം ആ തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) (1)-ാം ഉപവകുപ്പിൻ കീഴിൽ പിൻവലിക്കലിനുള്ള ഒരു അപേക്ഷ കൊടുത്തിട്ടുള്ളിടത്ത്, അപേക്ഷ കേൾക്കുന്നതിന്റെ തീയതി നിശ്ചയിച്ചുകൊണ്ടുള്ള നോട്ടീസ് ഹർജിയിലെ മറ്റെല്ലാ കക്ഷികൾക്കും കൊടുക്കുകയും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
109. തിരഞ്ഞെടുപ്പു ഹർജ്ജികൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമം.-
(1) ഒന്നിലധികം ഹർജിക്കാരുണ്ടെങ്കിൽ, ഒരു തിരഞ്ഞെടുപ്പു ഹർജി പിൻവലിക്കാനുള്ള യാതൊരു അപേക്ഷയും എല്ലാ ഹർജിക്കാരുടേയും രേഖാമൂലമുള്ള സമ്മതത്തോടുകൂടിയല്ലാതെ കൊടുക്കാൻ പാടുള്ളതല്ല.
(2) പിൻവലിക്കാനുള്ള യാതൊരപേക്ഷയും, അങ്ങനെയുള്ള അപേക്ഷ കോടതിയുടെ അഭിപ്രായത്തിൽ, അനുവദിച്ചുകൊടുക്കാൻ പാടില്ലാത്ത ഏതെങ്കിലും കരാറിനാലോ പ്രതിഫലത്താലോ പ്രചോദിക്കപ്പെട്ടിട്ടുള്ളതാണെന്ന് കോടതിക്ക് ബോദ്ധ്യമുള്ള പക്ഷം അനുവദിക്കാൻ പാടുള്ളതല്ല.
(3) അപേക്ഷ അനുവദിക്കപ്പെട്ടിരുന്നുവെങ്കിൽ-
(എ) ഹർജിക്കാരനോട് അതിനുമുൻപ് നേരിട്ടിട്ടുള്ള എതിർകക്ഷികളുടെ ചെലവോ കോടതിക്ക് യുക്തമെന്ന് തോന്നുന്ന അതിന്റെ ഭാഗമോ കൊടുക്കാൻ ഉത്തരവിടേണ്ടതും;
(ബി) പിൻവലിക്കൽ നോട്ടീസ് കോടതിയിലെ ആഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിലും പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് കോടതി നിർദ്ദേശിക്കേണ്ടതും;
(സി) തനിക്കുതന്നെ ഹർജിക്കാരനാകാമായിരുന്ന ഒരാൾക്ക്, പിൻവലിക്കുന്ന കക്ഷിയുടെ സ്ഥാനത്ത് ഹർജിക്കാരനായി പകരം ചേർക്കപ്പെടാൻ, അങ്ങനെയുള്ള പ്രസിദ്ധപ്പെടുത്തൽ തീയതി
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ മുതൽ പതിനാലു ദിവസത്തിനുള്ളിൽ, അപേക്ഷിക്കാവുന്നതും ജാമ്യം സംബന്ധിച്ചുള്ള വ്യവസ്ഥകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നിറവേറ്റുന്നതോടെ അപ്രകാരം പകരം ചേർക്കപ്പെടാനും കോടതി യുക്തമെന്ന് കരുതുന്ന നിബന്ധനകളിൻമേലുള്ള നടപടികൾ തുടരാനും അവകാശമുണ്ടായിരിക്കുന്നതും, ആകുന്നു.
110. പിൻവലിക്കലിനെക്കുറിച്ച് കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യൽ.-
പിൻവലിക്കാനുള്ള ഒരു അപേക്ഷ കോടതി അനുവദിക്കുകയും പിൻവലിക്കുന്ന കക്ഷിയുടെ സ്ഥാനത്ത് 109-ാം വകുപ്പ് (3)-ാം ഉപവകുപ്പ് (സി) ഖണ്ഡത്തിൻകീഴിൽ യാതൊരാളേയും ഹർജിക്കാരനായി പകരം ചേർത്തിട്ടില്ലാതിരിക്കുകയും ചെയ്യുമ്പോൾ, കോടതി ആ വസ്തുത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
111. തിരഞ്ഞെടുപ്പ് ഹർജികളുടെ ഉപശമനം.-
(1) ഒരു തിരഞ്ഞെടുപ്പുഹർജി, ഒരു ഹർജിക്കാരനോ പല ഹർജിക്കാരിൽ അതിജീവിക്കുന്ന ആളോ മരിച്ചാൽ മാത്രമേ ഉപശമിക്കുകയുള്ളു.
(2) ഒരു തിരഞ്ഞെടുപ്പുഹർജി (1)-ാം ഉപവകുപ്പിൻ കീഴിൽ ഉപശമിക്കുന്ന സംഗതിയിൽ ഉപശമനത്തെ സംബന്ധിച്ച നോട്ടീസ് കോടതിയുടെ ആഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിലും പ്രസിദ്ധീകരിക്കേണ്ടതാണ്.
(3) തനിക്കുതന്നെ ഹർജിക്കാരനാകാമായിരുന്ന ഏതൊരാൾക്കും ഹർജിക്കാരനായി പകരം ചേർക്കപ്പെടാൻ അങ്ങനെ പ്രസിദ്ധീകരിച്ച തീയതി മുതൽ പതിനാലുദിവസത്തിനുള്ളിൽ, അപേക്ഷിക്കാവുന്നതും, ജാമ്യം സംബന്ധിച്ചുള്ള വ്യവസ്ഥകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നിറവേറ്റുന്നതോടെ അപ്രകാരം പകരം ചേർക്കപ്പെടാനും കോടതിയുക്തമെന്ന് കരുതുന്ന നിബന്ധനകളിൻമേൽ നടപടികൾ തുടരാനും അവകാശമുണ്ടായിരിക്കുന്നതും ആണ്.
112. എതിർകക്ഷിയുടെ മരണം കാരണമുള്ള ഉപശമനമോ പകരം ചേർക്കലോ.-
ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ സമാപിക്കുന്നതിനുമുൻപ്, ഏക എതിർകക്ഷി മരിക്കുകയോ താൻ ഹർജിയെ എതിർക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നോട്ടീസ് നൽകുകയോ എതിർകക്ഷികളിൽ ആരെങ്കിലും മരിക്കുകയോ അല്ലെങ്കിൽ അങ്ങനെയുള്ള നോട്ടീസ് നൽകുകയോ ചെയ്യുകയും ഹർജിയെ എതിർക്കുന്ന മറ്റ് എതിർകക്ഷി ഇല്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, കോടതി അതിനെക്കുറിച്ചുള്ള നോട്ടീസ് കോടതിയിലെ ആഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിലും പ്രസിദ്ധപ്പെടുത്തിക്കേണ്ടതും, അതോടെ ഹർജിക്കാരൻ ആകാമായിരുന്ന ഏതെങ്കിലും ആൾക്ക് ഹർജിയെ എതിർക്കുന്നതിനായി ആ എതിർകക്ഷികളുടെ സ്ഥാനത്ത് പകരം ചേർക്കുന്നതിന്, അങ്ങനെ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ പതിനാല് ദിവസത്തിനുള്ളിൽ, അപേക്ഷിക്കാവുന്നതും യുക്തമെന്ന് കോടതിക്ക് തോന്നുന്ന നിബന്ധനകളിൻമേൽ നടപടി തുടരാൻ അവകാശമുണ്ടായിരിക്കുന്നതും ആണ്.
113. അപ്പീലുകൾ.-
(1) 100-ാം വകുപ്പിൻകീഴിലോ 101-ാം വകുപ്പിൻകീഴിലോ ഒരു കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും, അത് നിയമപ്രശ്നത്തിൻ മേലായാലും വസ്തുതാ പ്രശ്നത്തിൻമേലായാലും,-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) മുനിസിഫ് കോടതിയുടെ ഉത്തരവിൻമേൽ ജില്ലാ കോടതിയിലും;
(ബി) ജില്ലാകോടതിയുടെ ഉത്തരവിൻമേൽ ഹൈക്കോടതിയിലും; അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.
(2) സർക്കാർ ഹൈക്കോടതിയോട് കൂടി ആലോചിച്ച കോടതികൾ ഏതെല്ലാമെന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ്.
(3) ഈ വകുപ്പിൻകീഴിലുള്ള ഓരോ അപ്പീലും, 100-ാം വകുപ്പിൻ കീഴിലോ 101-ാം വകുപ്പിൻകീഴിലോ ഉള്ള കോടതി ഉത്തരവിന്റെ തീയതി മുതൽ മുപ്പതു ദിവസത്തിനകം ബോധിപ്പിക്കേണ്ടതാണ്:
എന്നാൽ അപ്പീൽവാദിക്ക് അപ്രകാരമുള്ള കാലയളവിനുള്ളിൽ അപ്പീൽ സമർപ്പിക്കാതിരിക്കാൻ മതിയായ കാരണമുണ്ടായിരുന്നുവെന്ന് അപ്പീൽ കോടതിക്ക് ബോദ്ധ്യപ്പെടുന്നുവെങ്കിൽ, അതിന് മുൻപറഞ്ഞ മുപ്പതു ദിവസ കാലാവധി കഴിഞ്ഞിരുന്നാലും ഒരു അപ്പീൽ പരിഗണനയ്ക്ക് എടുക്കാവുന്നതാണ്.
114. അപ്പീലിലെ നടപടിക്രമം.-
(1) ഈ ആക്റ്റിലേയും അതിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ അതിലേയും വ്യവസ്ഥകൾക്ക് വിധേയമായി ജില്ലാകോടതിക്കോ ഹൈക്കോടതിക്കോ 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) യിൽ അപ്പീൽ കേൾക്കുവാൻ പ്രതിപാദിച്ചിരിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമായി അപ്പീൽ തീർപ്പാക്കാവുന്നതും അപ്പീലിൻമേലുള്ള കോടതിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്:
എന്നാൽ ഇത്തരം അപ്പീലുകളിൻമേൽ അപ്പീൽ ഫയൽ ചെയ്തതു കഴിയുന്നത്ര ആറുമാസത്തിനകം തീർപ്പാക്കേണ്ടതാണ്.
(2) ഒരു അപ്പീൽ തീർപ്പാക്കിയാൽ ഉടൻ തീർപ്പിന്റെ സാരാംശം അപ്പീൽ കോടതി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനേയും ബന്ധപ്പെട്ട പഞ്ചായത്തിന്റെ പ്രസിഡന്റിനേയും അറിയിക്കുകയും അതിനുശേഷം ആകുന്നത്ര വേഗത്തിൽ ആ തീർപ്പിന്റെ ഒരു പ്രമാണീകൃത പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചുകൊടുക്കേണ്ടതും അത് കിട്ടുന്നതിൻമേൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ-
(എ) അതിന്റെ പകർപ്പുകൾ, 106-ാം വകുപ്പിൻ കീഴിൽ കോടതി ഉത്തരവിന്റെ പകർപ്പുകൾ അയച്ച അധികാരികൾക്ക് അയക്കേണ്ടത;
(ബി) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഉചിതമെന്നു കരുതാവുന്ന രീതിയിൽ തീർപ്പാക്കൽ പ്രസിദ്ധപ്പെടുത്തിക്കേണ്ടതും, ആകുന്നു.
115. കോടതിച്ചെലവിനുള്ള ജാമ്യം.-
(1) ഒരു തിരഞ്ഞെടുപ്പു ഹർജി ബോധിപ്പിക്കുന്ന സമയത്ത് ഹർജിക്കാരൻ ഹർജിയുടെ കോടതിച്ചെലവിനുള്ള ജാമ്യമായി അഞ്ഞുറ് രൂപ കോടതിയിൽ കെട്ടിവയ്ക്കുകയോ അല്ലെങ്കിൽ അയാൾ ഹർജിയുടെ ചെലവിനുള്ള ജാമ്യമായി മേൽപറഞ്ഞ തുക മുൻസിഫിന്റെയോ, അതതു സംഗതിപോലെ ജില്ലാജഡ്ജിയുടേയോ പേർക്ക് സർക്കാർ ട്രഷറിയിൽ കെട്ടിവെച്ചതായി കാണിക്കുന്ന ഒരു സർക്കാർ ട്രഷറി രസീത് ഹർജിയോടൊപ്പം വയ്ക്കുകയോ ചെയ്യേണ്ടതാണ്.
(2) ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ വേളക്കിടയിൽ കോടതിക്ക് ഏതു സമയത്തും കോടതിച്ചെലവിന് അതു നിർദ്ദേശിക്കുന്ന കൂടുതൽ ജാമ്യം നൽകാൻ ഹർജിക്കാരനോട് ആവശ്യപ്പെടാവുന്നതും ന്യായമായ സമയം അനുവദിച്ചിട്ടും ഹർജിക്കാരൻ അപ്രകാരം ചെയ്യുവാൻ വീഴ്ച വരുത്തുന്നപക്ഷം ഹർജി തള്ളിക്കളയാവുന്നതുമാണ്.
116. ഒരു എതിർകക്ഷിയിൽ നിന്ന് കോടതിച്ചെലവിനുള്ള ജാമ്യം.-
യാതൊരാളും കോടതി നിർദ്ദേശിച്ചേക്കാവുന്ന പോലുള്ള ജാമ്യം നൽകുന്നില്ലെങ്കിൽ 93-ാം വകുപ്പ് (3)-ാം ഉപവകുപ്പിൻ കീഴിൽ ഒരു എതിർകക്ഷിയായി ചേർക്കപ്പെടുവാൻ അർഹനായിരിക്കുന്നതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
117. കോടതിച്ചെലവ്.-
കോടതിച്ചെലവ് കോടതിയുടെ വിവേചനാധികാരത്തിലുള്ളതായിരിക്കുന്നതാണ്. എന്നാൽ 100-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ ഒരു ഹർജി തള്ളിക്കളഞ്ഞിട്ടുള്ളിടത്ത്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് ആ ഹർജിയിൽ എതിർവാദം നടത്തുന്നതിന് അയാൾക്ക് നേരിട്ട കോടതിച്ചെലവിന് അവകാശമുണ്ടായിരിക്കുന്നതും അതനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്കനുകൂലമായി കോടതിച്ചെലവിനുള്ള ഉത്തരവ് കോടതി പാസാക്കേണ്ടതുമാണ്.
118. ജാമ്യം കെട്ടിവച്ചതിൽനിന്ന് കോടതിച്ചെലവ് നൽകുന്നതും അങ്ങനെ കെട്ടിവച്ചത് മടക്കിക്കൊടുക്കുന്നതും.-
(1) ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളനുസരിച്ച് ചെലവിനായുള്ള ഏതെങ്കിലും ഉത്തരവിൽ ഏതെങ്കിലും കക്ഷി ഏതെങ്കിലും ആൾക്ക് ചെലവ് നൽകണമെന്ന് നിർദ്ദേശമുണ്ടെങ്കിൽ, അപ്രകാരമുള്ള ചെലവ് നൽകി കഴിഞ്ഞിട്ടില്ലാത്തപക്ഷം, അങ്ങനെയുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ചെലവ് അനുവദിച്ചുകിട്ടിയ ആൾ ഇതിലേക്കായി കോടതിക്ക് നൽകുന്ന രേഖാമൂലമായ ഒരപേക്ഷയിൻമേൽ, അതു മുഴുവനായോ അല്ലെങ്കിൽ കഴിയുന്നത്രയോ ഈ അദ്ധ്യായത്തിൻ കീഴിൽ കെട്ടിവച്ച ജാമ്യത്തിലും കൂടുതലായുള്ള ജാമ്യമെന്തെങ്കിലുമുണ്ടെങ്കിൽ അതിൽനിന്നോ നൽകേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന ചെലവുകൾ ആ ഉപവകുപ്പിൻകീഴിൽ നൽകി കഴിഞ്ഞതിനുശേഷം മുകളിൽ പറഞ്ഞ ഏതെങ്കിലും ജാമ്യനിക്ഷേപങ്ങളിൽ എന്തെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അങ്ങനെ അവശേഷിക്കുന്നതോ, അല്ലെങ്കിൽ ചെലവ് അനുവദിച്ചിട്ടില്ലാത്തിടത്ത് മുൻപ്രകാരമുള്ള അപേക്ഷ മുൻപറഞ്ഞ ഒരുവർഷത്തിനുള്ളിൽ നൽകിയിട്ടില്ലാത്തിടത്തോ മുൻപറഞ്ഞ മുഴുവൻ ജാമ്യനിക്ഷേപങ്ങളും, ആ നിക്ഷേപങ്ങൾ ചെയ്ത ആളോ അല്ലെങ്കിൽ അങ്ങനെയുള്ള നിക്ഷേപങ്ങൾ ചെയ്തതിനുശേഷം അയാൾ മരിക്കുകയാണെങ്കിൽ അയാളുടെ നിയമാനുസൃത പ്രതിനിധിയോ കോടതിക്ക് നൽകുന്ന രേഖാമൂലമായ ഒരപേക്ഷയിൻമേൽ, അതതു സംഗതി പോലെ, മേൽപറഞ്ഞ ആളിനോ അയാളുടെ നിയമാനുസൃത പ്രതിനിധിക്കോ, അത് മടക്കിക്കൊടുക്കേണ്ടതാണ്.
119. കോടതിച്ചെലവ സംബന്ധിച്ച ഉത്തരവുകൾ നടത്തുന്നത്.-
കോടതിച്ചെലവ് സംബന്ധിച്ച ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളിൻകീഴിലെ ഏതെങ്കിലും ഉത്തരവ് ആദ്യാധികാരിതയുള്ള ഏതു പ്രിൻസിപ്പൽ സിവിൽ കോടതിയുടെ അധികാരിതയുടെ തദ്ദേശാതിർത്തികൾക്കുള്ളിലാണോ അങ്ങനെയുള്ള ഉത്തരവുമൂലം ഏതെങ്കിലും തുക കൊടുക്കാൻ നിർദ്ദേശിക്കപ്പെടുന്ന ഏതെങ്കിലും ആൾക്ക് വാസസ്ഥലമോ, ബിസിനസ് സ്ഥലമോ ഉള്ളത് ആ കോടതി മുമ്പാകെ ഹാജരാക്കാവുന്നതും അങ്ങനെയുള്ള കോടതി ആ ഉത്തരവ് ആ കോടതിതന്നെ ഒരു വ്യവഹാരത്തിൽ പാസാക്കുന്ന പണം കൊടുക്കാനുള്ള ഒരു വിധി ആയിരുന്നാലെന്നപോലെ അതേ രീതിയിലും അതേ നടപടിക്രമം പ്രകാരവും നടത്തുകയോ നടത്തിക്കുകയോ ചെയ്യേണ്ടതും ആകുന്നു:
എന്നാൽ, അങ്ങനെയുള്ള ഏതെങ്കിലും കോടതിച്ചെലവോ അതിന്റെ ഏതെങ്കിലും ഭാഗമോ 115-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻ കീഴിൽ കൊടുക്കുന്ന അപേക്ഷവഴി വസൂലാക്കാവുന്നിടത്ത് അങ്ങനെയുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷക്കാലാവധിക്കുള്ളിൽ, ഈ വകുപ്പിൻ കീഴിലെ യാതൊരപേക്ഷയും അത് ആ ഉപവകുപ്പിൽ പരാമർശിച്ച കെട്ടിവച്ച ജാമ്യത്തുക മതിയാകാത്തതു കാരണം ആ ഉപവകുപ്പിൻ കീഴിൽ അപേക്ഷ കൊടുത്തതിനുശേഷം വസൂലാകാതെ ബാക്കിയായിട്ടുള്ള ഏതെങ്കിലും കോടതിച്ചെലവ് വസൂലാക്കാനുള്ളതല്ലാത്തപക്ഷം, നിലനിൽക്കുന്നതല്ല.
അദ്ധ്യായം XI
അഴിമതി പ്രവൃത്തികളും തിരഞ്ഞെടുപ്പ് കുറ്റങ്ങളും
120. അഴിമതി പ്രവൃത്തികൾ.-
ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്ക് താഴെ പറയുന്നവ അഴിമതി പ്രവൃത്തികളായി കരുതേണ്ടതാണ്:-
(1) 'കൈക്കൂലി കൊടുക്കലോ വാങ്ങലോ' അതായത്,-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ഏതെങ്കിലും ആൾക്ക്, അയാൾ ആരായിരുന്നാലും,-
(എ) ഒരു തിരഞ്ഞെടുപ്പിൽ, ഒരാളെ സ്ഥാനാർത്ഥിയായി നിൽക്കാനോ നിൽക്കാതിരിക്കാനോ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കാനോ അല്ലെങ്കിൽ
(ബി) ഒരു തിരഞ്ഞെടുപ്പിൽ ഒരു സമ്മതിദായകനെ വോട്ടു ചെയ്യാനോ വോട്ടു ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞുനിൽക്കാനോ,
നേരിട്ടോ നേരിട്ടല്ലാതെയോ പ്രേരിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടിയോ അല്ലെങ്കിൽ
(i) അങ്ങനെ നിന്നതിനോ നിൽക്കാതിരുന്നതിനോ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനോ പിൻവലിക്കാതിരുന്നതിനോ, ഒരാൾക്ക്; അല്ലെങ്കിൽ-
(ii) വോട്ട് ചെയ്തതിനോ വോട്ട് ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിന്നതിനോ ഒരു സമ്മതിദായകന്,
പ്രതിഫലമെന്ന നിലയിലോ നൽകുന്ന ദാനം അല്ലെങ്കിൽ പ്രതിഫല വാഗ്ദാനം (ആഫർ) അല്ലെങ്കിൽ വാഗ്ദാനം.
(ബി) ഏതെങ്കിലും പാരിതോഷികം, അത് ഒരു പ്രേരകമായിട്ടോ പ്രതിഫലമായിട്ടോ ആയിരുന്നാലും.-
(എ.) സ്ഥാനാർത്ഥിയായി നിൽക്കുകയോ നിൽക്കാതിരിക്കുകയോ സ്ഥാനാർത്ഥിത്വം പിൻവലിക്കുകയോ പിൻവലിക്കാതിരിക്കുകയോ ചെയ്യാൻ ഒരാളെ; അല്ലെങ്കിൽ
(ബി) വോട്ട് ചെയ്യുകയോ അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയോ ചെയ്യുന്നതിനോ വോട്ട് ചെയ്യാനോ വോട്ട് ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞു നിൽക്കാനോ, ഏതെങ്കിലും സമ്മതിദായകനേയോ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയേയോ പ്രേരിപ്പിക്കുകയോ പ്രേരിപ്പിക്കാൻ ശ്രമിക്കുകയോ, ചെയ്യുന്നതിനോ തനിക്കു വേണ്ടിയോ മറ്റേതെങ്കിലും ആൾക്ക് വേണ്ടിയോ, ഏതെങ്കിലും ആളോ; അയാൾ ആരായിരുന്നാലും,
സ്വീകരിക്കുകയോ സ്വീകരിക്കാൻ കരാർ ചെയ്യുകയോ ചെയ്യുന്നത്.
വിശദീകരണം.- ഈ ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക്,
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 'പാരിതോഷികം’ എന്ന പദം ധനപരമായ പാരിതോഷികങ്ങൾക്കോ പണമായി മതിക്കാവുന്ന പാരിതോഷികങ്ങൾക്കോ ആയി പരിമിതപ്പെടുത്തിയിട്ടുള്ളതല്ലാത്തതും അതിൽ എല്ലാ രൂപത്തിലുമുള്ള സൽക്കാരവും പ്രതിഫലത്തിനുള്ള എല്ലാ രൂപത്തിലുമുള്ള സൽക്കാരവും പ്രതിഫലത്തിനുള്ള എല്ലാ രൂപത്തിലുമുള്ള നിയോജനങ്ങളും ഉൾപ്പെടുന്നതും, എന്നാൽ അതിൽ ഏതെങ്കിലും തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പിനായോ ഉത്തമവിശ്വാസത്തോടെ വഹിച്ചിട്ടുള്ളതും 85-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കിൽ മുറപ്രകാരം ചേർത്തിട്ടുള്ളതുമായ ഏതെങ്കിലും ചെലവുകൾ നൽകുന്നത് ഉൾപ്പെടുന്നതല്ലാത്തതുമാണ്.
(2) 'അനുചിതമായ സ്വാധീനം’, അതായത്, ഏതെങ്കിലും തിരഞ്ഞെടുപ്പവകാശം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ സ്ഥാനാർത്ഥിയുടേയോ അല്ലെങ്കിൽ അയാളുടെ ഏജന്റിന്റേയോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടെ മറ്റേതെങ്കിലും ആളുടെയോ ഭാഗത്തുനിന്നുള്ള, നേരിട്ടുള്ളതോ അല്ലാത്തതോ ആയ ഏതെങ്കിലും ഇടപെ ടൽ അല്ലെങ്കിൽ ഇടപെടാനുള്ള ശ്രമം:
എന്നാൽ-
(എ) ഈ ഖണ്ഡത്തിലെ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ, അതിൽ പരാമർശിച്ചിട്ടുള്ളതും-
(i) ഏതെങ്കിലും സ്ഥാനാർത്ഥിയേയോ സമ്മതിദായകനേയോ അല്ലെങ്കിൽ സ്ഥാനാർത്ഥിക്കോ സമ്മതിദായകനോ താൽപ്പര്യമുള്ള ഏതെങ്കിലും ആളേയോ അയാൾക്ക് സാമൂഹ്യ ബഹിഷ്കരണവും ഏതെങ്കിലും ജാതിയിൽനിന്നോ സമുദായത്തിൽനിന്നോ ഭ്രഷ്ട് കൽപ്പിക്കലും അല്ലെങ്കിൽ പുറത്താക്കലും ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള ഹാനി ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ; അല്ലെങ്കിൽ
(ii) സ്ഥാനാർത്ഥിയേയോ സമ്മതിദായകനേയോ അല്ലെങ്കിൽ അയാൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ആളേയോ അയാൾ ദൈവീകമായ അപ്രീതിക്കോ ആധ്യാത്മികമായ നിന്ദയ്ക്കോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ പാത്രമാവുകയോ പാത്രമാക്കപ്പെടുകയോ ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുകയോ പ്രേരിപ്പിക്കാൻ ശ്രമിക്കുകയോ, ചെയ്യുന്നതുമായ ഏതെങ്കിലും ആൾ ഈ ഖണ്ഡത്തിന്റെ അർത്ഥ വ്യാപ്തിക്കുള്ളിൽ അങ്ങനെയുള്ള സ്ഥാനാർത്ഥിയുടേയോ അല്ലെങ്കിൽ സമ്മതിദായകന്റേയോ തിരഞ്ഞെടുപ്പവകാശം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ ഇടപെടുന്നതായി കരുതപ്പെടുന്നതാണ്.
(ബി) ഒരു പൊതുനയത്തിന്റെ പ്രഖ്യാപനമോ അല്ലെങ്കിൽ ഒരു പൊതുനടപടി എടുക്കാമെന്ന വാഗ്ദാനമോ അല്ലെങ്കിൽ തിരഞ്ഞെടുപ്പവകാശത്തിൽ ഇടപെടാനുള്ള ഉദ്ദേശം കൂടാതെയുള്ള നിയമപരമായ അവകാശത്തിന്റെ വെറും പ്രയോഗമോ ഇടപെടലായി ഈ ഖണ്ഡത്തിന്റെ അർത്ഥപരിധിക്കുള്ളിൽ വരുന്നതായി കരുതുന്നതല്ല.
(3) ഒരു സ്ഥാനാർത്ഥിയോ, അയാളുടെ ഏജന്റോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ, ഏതെങ്കിലും ആളിന്റെ മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ കാരണമാക്കി അയാൾക്ക് വോട്ടു ചെയ്യുവാനോ വോട്ടു ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനോ അഭ്യർത്ഥിക്കുന്നത്, അല്ലെങ്കിൽ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു സാദ്ധ്യതകൾ പുരോഗമിപ്പിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്നതിനോ മതപരമായ ചിഹ്നം ഉപയോഗിക്കുകയോ അതിന്റെ പേരിൽ അഭ്യർത്ഥിക്കുകയോ ദേശീയ പതാകയോ ദേശീയ പ്രതീകമോ പോലുള്ള ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കുകയോ അതിന്റെ പേരിൽ അഭ്യർത്ഥിക്കുകയോ ചെയ്യുന്നത്:
എന്നാൽ, ഈ ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക്, ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ടപ്രകാരം ഒരു സ്ഥാനാർത്ഥിക്കായി നീക്കിവയ്ക്കുന്ന യാതൊരു ചിഹ്നവും മതപരമായ ചിഹ്നമോ ദേശീയ ചിഹ്നമോ ആയി കരുതുന്നതല്ല.
(4) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ, ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ സാദ്ധ്യത പുരോഗമിപ്പിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്നതിനോ വേണ്ടി, മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ കണക്കാക്കി ഭാരത പൗരൻമാരുടെ വ്യത്യസ്തവർഗ്ഗങ്ങൾ തമ്മിൽ ശത്രുത്വപരമായ വികാരങ്ങളോ വെറുപ്പോ പുലർത്തുകയോ, പുലർത്താൻ ശ്രമിക്കുകയോ ചെയ്യുന്നത്.
(5) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ, ഏതെങ്കിലും സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ സ്വഭാവമോ പെരുമാറ്റമോ സംബന്ധിച്ചോ, ഏതെങ്കിലും സ്ഥാനാർത്ഥിയുടെ സ്ഥാനാർത്ഥിത്വമോ സ്ഥാനാർത്ഥിത്വം പിൻവലിക്കലോ സംബന്ധിച്ചോ വ്യാജമായതും, വ്യാജമാണെന്ന് താൻ വിശ്വസിക്കുകയോ സത്യമാണെന്ന് താൻ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നതുമായ ഏതെങ്കിലും വസ്തുതാ പ്രസ്താവന, ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ സാദ്ധ്യതയ്ക്ക് ദൂഷ്യം വരുത്താൻ ന്യായമായി കണക്കാക്കപ്പെട്ടിരിക്കെ, പ്രസിദ്ധപ്പെടുത്തുന്നത്.
(6) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടെ മറ്റേതെങ്കിലുമാളോ 45-ാം വകുപ്പിൻ കീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിംഗ് സ്റ്റേഷനിലേക്കോ പോളിംഗ് സ്റ്റേഷനിൽ നിന്നോ (സ്ഥാനാർത്ഥിതന്നെയോ, അയാളുടെ കുടുംബാംഗങ്ങളോ അയാളുടെ ഏജന്റോ അല്ലാത്ത) ഏതെങ്കിലും സമ്മതിദായകനെ സൗജന്യമായി കൊണ്ടുപോകുന്നതിനുവേണ്ടി ഏതെങ്കിലും വാഹനമോ ജലയാനമോ പണം കൊടുത്തോ അല്ലാതെയോ വാടകയ്ക്കെടുക്കുകയോ സമ്പാദിക്കുകയോ ചെയ്യുന്നത്. എന്നാൽ, ഒരു സമ്മതിദായകനോ അല്ലെങ്കിൽ പല സമ്മതിദായകരോ തങ്ങളുടെ കൂട്ടായുള്ള ചിലവിൻമേൽ തന്നെയോ തങ്ങളേയോ അങ്ങനെയുള്ള ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലേക്കും അവിടെനിന്നും അല്ലെങ്കിൽ വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കും അവിടെനിന്നും കൊണ്ടു
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ പോകുന്നതിനുവേണ്ടി ഒരു വാഹനമോ ജലയാനമോ കൂലിക്കെടുക്കുന്നത്, അങ്ങനെ കൂലിക്കെടുത്ത വാഹനമോ ജലയാനമോ യന്ത്രശക്തികൊണ്ട് ചലിപ്പിക്കുന്നതല്ലാത്ത വാഹനമോ ജലയാനമോ ആണെങ്കിൽ, ഈ ഖണ്ഡത്തിൻ കീഴിൽ അഴിമതി പ്രവൃത്തിയായി കരുതുവാൻ പാടില്ലാത്തതാകുന്നു.
എന്നുമാത്രമല്ല, സ്വന്തം ചെലവിൻമേൽ ഏതെങ്കിലും സമ്മതിദായകൻ അങ്ങനെയുള്ള ഏതെ ങ്കിലും പോളിംഗ് സ്റ്റേഷനിലേക്കോ വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കോ പോകുന്നതിനോ അവിടെനിന്നു വരുന്നതിനോ ഏതെങ്കിലും പബ്ലിക്സ് ട്രാൻസ്പോർട്ട് വാഹനമോ ജലയാനമോ ഏതെ ങ്കിലും ടാംകാറോ റെയിൽ വണ്ടിയോ ഉപയോഗിക്കുന്നത് ഈ ഖണ്ഡത്തിൻകീഴിൽ അഴിമതി പ്രവൃത്തിയായി കരുതുവാൻ പാടില്ലാത്തതാകുന്നു.
വിശദീകരണം.-ഈ ഖണ്ഡത്തിൽ ‘വാഹനം' എന്ന പദത്തിന് റോഡു വഴിയുള്ള ഗതാഗ തത്തിന് ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ പ്രാപ്തമായതോ ആയ ഏതെങ്കിലും വാഹനം, അത് യാന്ത്രിക ശക്തികൊണ്ട് ചലിപ്പിക്കുന്നതോ അല്ലാത്തതോ മറ്റു വാഹനങ്ങൾ വലിക്കാൻ ഉപയോഗി ക്കുന്നതോ അല്ലാത്തതോ ആയാലും, എന്നർത്ഥമാകുന്നു.
(7) 85-ാം വകുപ്പ് ലംഘിച്ചുകൊണ്ട് ചെലവ് വഹിക്കുകയോ വഹിക്കാൻ അധികാരപ്പെടുത്തു കയോ ചെയ്യുന്നത്.
(8) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ, അല്ലെങ്കിൽ ഒരു സ്ഥാനാർത്ഥിയുടേയോ അല്ലെങ്കിൽ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ സാദ്ധ്യതയുടെ പുരോഗതിക്കായി പഞ്ചായത്തിന്റെയോ അല്ലെങ്കിൽ സർക്കാരിന്റെ സേവനത്തിലുള്ള താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളിൽ, അതായത്,-
(എ) ഗസറ്റഡ് ഉദ്യോഗസ്ഥൻമാർ |
(ബി) പോലീസ് സേനകളിലെ അംഗങ്ങൾ |
(സി) എക്സസൈസ് ഉദ്യോഗസ്ഥന്മാർ |
(ഡി) റവന്യൂ ഉദ്യഗസ്ഥൻമാർ |
(ഇ) സർക്കാർ സർവ്വീസിലുള്ള, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റു വിഭാഗ ത്തിൽപ്പെട്ട ആളുകൾ |
എന്നീ ഏതെങ്കിലും വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും ആളിൽ നിന്നും (വോട്ടു നൽകൽ അല്ലാത്ത) ഏതെങ്കിലും സഹായം നേടുകയോ സമ്പാദിക്കുകയോ അല്ലെങ്കിൽ നേടാനോ സമ്പാദിക്കാനോ ശ്രമിക്കുകയോ ചെയ്യുന്നത്. എന്നാൽ, സർക്കാർ സർവ്വീസിലുള്ളതും മുൻപറഞ്ഞ വിഭാഗങ്ങളിൽ ഏതിലെങ്കിലും പെട്ടതുമായ ഏതെങ്കിലും ആൾ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലോ നിർവ്വഹണമായി കരുതാവുന്ന ഒന്നിലോ, ഏതെങ്കിലും സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ ഏജന്റിന്റേയോ സമ്മതത്തോടെ പ്രവർത്തിക്കുന്ന ഏതെങ്കിലും ആൾക്കോ വേണ്ടിയോ അല്ലെങ്കിൽ അവർക്കോ അവരെ സംബന്ധിച്ചും ഏതെങ്കിലും ഏർപ്പാടുകൾ ചെയ്യുകയോ സൗകര്യങ്ങൾ നൽകുകയോ ചെയ്യുന്നിടത്ത് (അത് സ്ഥാനാർത്ഥി വഹിക്കുന്ന ഉദ്യോഗം കാരണമായോ മറ്റേതെങ്കിലും കാരണത്താലോ ആയാലും) അങ്ങനെയുള്ള ഏർപ്പാടുകളോ സൗകര്യങ്ങളോ കൃത്യമോ കാര്യമോ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു സാദ്ധ്യത പുരോഗമിപ്പിക്കുന്നതിനുള്ള സഹായമായി കരുതുവാൻ പാടില്ലാത്തതാകുന്നു.
(9) ഒരു സ്ഥാനാർത്ഥിയോ അല്ലെങ്കിൽ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പു ഏജന്റിന്റെയോ സമ്മതത്തോടുകൂടി പ്രവർത്തിക്കുന്ന മറ്റേതെങ്കിലും ആളോ ബുത്ത് പിടിച്ചെടുക്കുന്നത്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വിശദീകരണം 1.- ഈ വകുപ്പിൽ ഏജന്റ് എന്ന പദത്തിൽ, തിരഞ്ഞെടുപ്പ് ഏജന്റും പോളിംഗ് ഏജന്റും സ്ഥാനാർത്ഥിയുടെ സമ്മതത്തോടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു ഏജന്റായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും ആളും ഉൾപ്പെടുന്നതാണ്.
വിശദീകരണം 2.-(8)-ാം ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക്, ഒരാൾ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിക്കുന്നുവെങ്കിൽ അയാൾ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് സാദ്ധ്യത പുരോഗമിപ്പിക്കുന്നതിൽ സഹായിക്കുന്നതായി കരുതേണ്ടതാണ്.
വിശദീകരണം 3.- മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും (8)-ാം ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക് സർക്കാരിന്റേയോ ഒരു പഞ്ചായത്തിന്റേയോ സർവ്വീസിലുള്ള ഒരാളുടെ നിയമനമോ രാജിയോ സർവ്വീസ് അവസാനിപ്പിക്കലോ ഡിസ്മിസ്ലോ സർവ്വീസിൽ നിന്നും നീക്കം ചെയ്യലോ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത്-
(i) അങ്ങനെയുള്ള നിയമനത്തിന്റേയും രാജിയുടേയും സർവ്വീസ് അവസാനിപ്പിക്കലിന്റേയും ഡിസ്മിസലിന്റേയും അല്ലെങ്കിൽ സർവ്വീസിൽനിന്ന് നീക്കം ചെയ്യലിന്റേയും.
(ii) അതതു സംഗതിപോലെ അങ്ങനെയുള്ള നിയമനമോ രാജിയോ സർവ്വീസ് അവസാനിപ്പിക്കലോ ഡിസ്മിസലോ സർവ്വീസിൽ നിന്നും നീക്കം ചെയ്യലോ പ്രാബല്യത്തിൽ വരുന്ന തീയതി അങ്ങനെയുള്ള പ്രസിദ്ധീകരണത്തിൽ പ്രസ്താവിക്കുന്നിടത്ത്, അങ്ങനെയുള്ള ആൾ അങ്ങനെയുള്ള തീയതി മുതൽക്കുള്ള പ്രാബല്യത്തോടുകൂടി നിയമിക്കപ്പെട്ടു എന്നോ, അല്ലെങ്കിൽ രാജിയുടേയോ സർവ്വീസ് അവസാനിപ്പിക്കലിന്റേയോ ഡിസ്മിസലിന്റേയോ സർവ്വീസിൽ നിന്ന് നീക്കം ചെയ്യലിന്റേയോ സംഗതിയിൽ, അങ്ങനെയുള്ള ആൾ സർവ്വീസിൽ ഇല്ലാതായിത്തീർന്നു എന്നോ ഉള്ളതിന്റേയും നിർണ്ണായക തെളിവായിരിക്കുന്നതാണ്.
വിശദീകരണം 4.- (9)-ാം ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്കായി ‘ബുത്ത് പിടിച്ചെടുക്കൽ' എന്നതിന് 137-ാം വകുപ്പിൽ ആ പദത്തിന് ഉള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.
121. തിരഞ്ഞെടുപ്പു സംബന്ധിച്ച് വർഗ്ഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നത്.-
മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി ഈ ആക്റ്റിൻകീഴിലുള്ള ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച്, ഇൻഡ്യൻ പൗരൻമാരുടെ വിവിധ വർഗ്ഗങ്ങൾ തമ്മിൽ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളർത്തുകയോ വളർത്താൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂന്നു വർഷത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ പതിനായിരം രൂപയോളമാകാവുന്ന പിഴ ശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
122. തിരഞ്ഞെടുപ്പു ദിവസവും അതിനു തൊട്ടുമുമ്പുള്ള ദിവസവും പൊതുയോഗങ്ങൾ നിരോധിക്കുന്നത്.-
(1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന നാൽപ്പെത്തെട്ടു മണിക്കുർ കാലയളവിനുള്ളിൽ യാതൊരാളും ആ നിയോജകമണ്ഡലത്തിനുള്ളിൽ ഏതെങ്കിലും പൊതുയോഗം വിളിച്ചുകൂട്ടുകയോ, നടത്തുകയോ അല്ലെങ്കിൽ അതിൽ സന്നിഹിതനാകുകയോ ചെയ്യാൻ പാടുള്ളതല്ല.
(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും മൂന്നു മാസത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ അല്ലെങ്കിൽ ആയിരം രൂപവരെ ആകാവുന്ന പിഴശിക്ഷയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
123. തിരഞ്ഞെടുപ്പു യോഗങ്ങളിൽ കലക്കമുണ്ടാക്കുന്നത്.-
(1) ഈ വകുപ്പ് ബാധകമാകുന്ന ഒരു പൊതുയോഗത്തിൽ ഏതു കാര്യങ്ങളുടെ നടത്തിപ്പിനുവേണ്ടിയാണോ ആ യോഗം വിളിച്ചുകൂട്ടിയിട്ടുള്ളത് ആ കാര്യങ്ങളുടെ നടത്തിപ്പ് തടയുന്നതിനായി ക്രമരഹിതമായി പ്രവർത്തിക്കുകയോ പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂന്നു മാസത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ ആയിരം രൂപവരെ ആകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ഏതെങ്കിലും നിയോജകമണ്ഡലത്തോട്, ഒരംഗത്തേയോ അംഗങ്ങളേയോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ ആക്റ്റിൻ കീഴിലെ ഒരു വിജ്ഞാപനം, പുറപ്പെടുവിക്കുന്ന തീയതിക്കും അങ്ങനെയുള്ള തിരഞ്ഞെടുപ്പു നടത്തപ്പെടുന്ന തീയതിക്കും ഇടയ്ക്ക്, ആ നിയോജകമണ്ഡലത്തിൽ നടത്തപ്പെടുന്ന രാഷ്ട്രീയ സ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഈ വകുപ്പ് ബാധകമാകുന്നതാണ്.
(3) ഏതെങ്കിലും ആൾ, (1)-ാം ഉപവകുപ്പിൻ കീഴിൽ ഒരു കുറ്റം ചെയ്യുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ ന്യായമായി സംശയിക്കുന്നുവെങ്കിൽ ആ ആളോട് ഉടൻതന്നെ അയാളുടെ പേരും മേൽവിലാസവും പ്രഖ്യാപിക്കുന്നതിന് ആവശ്യപ്പെടാൻ യോഗത്തിലെ അദ്ധ്യക്ഷൻ തന്നോട് അപേക്ഷിക്കുന്നുവെങ്കിൽ ആ പോലീസ് ഉദ്യോഗസ്ഥന് അപ്രകാരം ആവശ്യപ്പെടാവുന്നതും, ആ ആൾ അപ്രകാരം പേരും മേൽവിലാസവും പ്രഖ്യാപിക്കാൻ വിസമ്മതിക്കുകയോ പ്രഖ്യാപിക്കാതിരിക്കുകയോ അല്ലെങ്കിൽ അയാൾ വ്യാജമായ പേരോ മേൽവിലാസമോ നല്കുന്നതായി പോലീസ് ഉദ്യോഗസ്ഥൻ ന്യായമായി സംശയിക്കുകയോ ചെയ്യുന്നുവെങ്കിൽ, ആ പോലീസ് ഉദ്യോഗസ്ഥന് അയാളെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതുമാണ്.
124. ലഘുലേഖകൾ, പോസ്സറുകൾ മുതലായവയുടെ അച്ചടിയിൻമേലുള്ള നിയന്ത്രണങ്ങൾ.-
(1) യാതൊരാളും, മുൻവശത്ത് അച്ചടിക്കാരന്റേയും പ്രസാധകന്റേയും പേരും മേൽ വിലാസവും വയ്ക്കാതെ ഏതെങ്കിലും തിരഞ്ഞെടുപ്പു ലഘുലേഖയോ തിരഞ്ഞെടുപ്പു പോസ്റ്ററോ അച്ചടിക്കുകയോ പ്രസിദ്ധപ്പെടുത്തുകയോ അച്ചടിപ്പിക്കുകയോ പ്രസിദ്ധപ്പെടുത്തിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
(2) യാതൊരാളും ഏതെങ്കിലും തിരഞ്ഞെടുപ്പു ലഘുലേഖയോ പോസ്റ്ററോ-
(എ) അതിന്റെ പ്രസാധകൻ, തന്റെ അനന്യതയെക്കുറിച്ച് താൻ ഒപ്പിട്ടതും, തന്നെ നേരിട്ട അറിയുന്ന രണ്ട് ആളുകൾ സാക്ഷ്യപ്പെടുത്തിയതുമായ ഒരു പ്രഖ്യാപനത്തിന്റെ രണ്ടു പകർപ്പുകൾ അച്ചടിക്കാരന് നല്കാത്തപക്ഷവും;
(ബി) ആ രേഖ അച്ചടിച്ചതിനുശേഷം, ന്യായമായ സമയത്തിനുള്ളിൽ, പ്രഖ്യാപനത്തിന്റെ ഒരു പകർപ്പ് അച്ചടിച്ച രേഖയുടെ ഒരു പകർപ്പോടുകൂടി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിനുവേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് അയച്ചുകൊടുക്കാത്തപക്ഷവും;
അച്ചടിക്കുകയോ അച്ചടിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
(3)ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക്,-
(എ) ഒരു രേഖയുടെ കയ്യെഴുത്ത് പകർപ്പല്ലാത്തതും പകർപ്പുകളുടെ എണ്ണം പെരുപ്പിക്കുന്നതുമായ ഏതു പ്രക്രിയയും അച്ചടിയായി കരുതപ്പെടുന്നതും "അച്ചടിക്കാരൻ" എന്ന പദത്തിന് അനുസരിച്ച് അർത്ഥം കല്പിക്കേണ്ടതും,
(ബി)'തിരഞ്ഞെടുപ്പു ലഘുലേഖ' അല്ലെങ്കിൽ 'തിരഞ്ഞെടുപ്പു പോസ്റ്റർ' എന്നതിന്, ഒരു സ്ഥാനാർത്ഥിയെയോ സ്ഥാനാർത്ഥികളുടെ ഒരു ഗ്രൂപ്പിന്റെയോ തിരഞ്ഞെടുപ്പ് പ്രോൽസാഹിപ്പിക്കുന്നതിനോ അതിനു ദൂഷ്യം വരുത്തുന്നതിനോ വേണ്ടി വിതരണം ചെയ്യപ്പെടുന്നതും അച്ചടിച്ചതുമായ ഏതെങ്കിലും ലഘുലേഖയോ ഹാൻഡ് ബില്ലോ മറ്റു രേഖയോ, അല്ലെങ്കിൽ തിരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ഏതെങ്കിലും പ്ലളക്കാർഡോ പോസ്റ്ററോ എന്നർത്ഥമാകുന്നതും, എന്നാൽ ഒരു തിരഞ്ഞെടുപ്പു യോഗത്തിന്റെ തീയതിയും സമയവും സ്ഥലവും മറ്റു വിവരങ്ങളും അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ഏജന്റുമാർക്കോ തിരഞ്ഞെടുപ്പു പ്രവർത്തകർക്കോ ഉള്ള പതിവ് നിർദ്ദേശങ്ങളും അറിയിക്കുക മാത്രം ചെയ്യുന്ന ഏതെങ്കിലും ഹാൻഡ് ബില്ലോ പ്ളക്കാർഡോ പോസ്റ്ററോ അതിൽ ഉൾപ്പെടുന്നതല്ലാത്തതും; ആകുന്നു.
(4) (1)-ാം ഉപവകുപ്പിലേയോ (2)-ാം ഉപവകുപ്പിലേയോ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിക്കുന്ന ഏതൊരാളും ആറുമാസത്തോളമാകാവുന്ന തടവുശിക്ഷയോ രണ്ടായിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
125. വോട്ടു ചെയ്യലിന്റെ രഹസ്യസ്വഭാവം പരിപാലിക്കൽ.-
(1) ഒരു തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുകയോ എണ്ണുകയോ ചെയ്യുന്നതു സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും, ക്ലാർക്കും, ഏജന്റും, അല്ലെങ്കിൽ മറ്റ് ആളും, വോട്ടു ചെയ്യലിന്റെ രഹസ്യസ്വഭാവം പരിപാലിക്കുകയും പരിപാലിക്കാൻ സഹായിക്കുകയും ചെയ്യേണ്ടതും, അങ്ങനെയുള്ള രഹസ്യസ്വഭാവപരിപാലനം ലംഘിക്കാൻ ഇടയാക്കുന്ന യാതൊരു വിവരത്തെക്കുറിച്ചും (ഏതെങ്കിലും നിയമത്താലോ നിയമത്തിൻകീഴിലോ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്ദേശത്തിനല്ലാതെ) ആർക്കും അറിവുകൊടുക്കാൻ പാടില്ലാത്തതുമാകുന്നു.
(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും ആറ് മാസത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
126. ഉദ്യോഗസ്ഥൻമാർ മുതലായവർ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കുകയോ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കുകയോ ചെയ്യാൻ പാടില്ലെന്ന്.-
(1) തിരഞ്ഞെടുപ്പിലെ ഒരു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ അസിസ്റ്റന്റ് വരണാധികാരിയോ ഒരു തിരഞ്ഞെടുപ്പിലെ പ്രിസൈഡിംഗ് ആഫീസറോ പോളിംഗ് ആഫീസറോ അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ ജീവനക്കാരനോ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിലോ, കാര്യനിർവ്വഹണത്തിലോ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ വിജയസാദ്ധ്യത വർദ്ധിപ്പിക്കുവാനുള്ള ഏതെങ്കിലും പ്രവൃത്തി (വോട്ടു നൽകുന്നതൊഴികെ) ചെയ്യാൻ പാടുള്ളതല്ല.
(2) മുൻപറഞ്ഞ പ്രകാരമുള്ള യാതൊരാളും, പോലീസ് സേനയിലെ യാതൊരംഗവും-
(എ) ഒരു തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ആളെ അയാളുടെ വോട്ടു നല്കാൻ പ്രേരിപ്പിക്കുകയോ,
(ബി) ഏതെങ്കിലും ആളെ ഒരു തിരഞ്ഞെടുപ്പിൽ തന്റെ വോട്ടു നല്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയോ,
(സി) ഒരു തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ആൾ വോട്ടു ചെയ്യുന്നതിനെ ഏതെങ്കിലും രീതിയിൽ സ്വാധീനിക്കുകയോ, ചെയ്യുന്നതിന് പരിശ്രമിക്കുവാൻ പാടുള്ളതല്ല.
(3) (1)-ാം ഉപവകുപ്പിലെയോ (2)-ാം ഉപവകുപ്പിലെയോ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും മൂന്നു വർഷത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടിയോ നല്കി ശിക്ഷിക്കപ്പെടുന്നതാകുന്നു.
(4) (3)-ാം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റം കോഗ്നൈസബിൾ ആയിരിക്കുന്നതാണ്.
127. പോളിങ്ങ് സ്റ്റേഷനിലോ അതിനടുത്തോ വച്ച് വോട്ടു പിടിക്കുന്നതിനുള്ള നിരോധനം.-
(1) യാതൊരാളും പോളിങ്ങ് നടക്കുന്ന ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിൽ, വോട്ടെടുപ്പ് നടത്തുന്ന തീയതിയിലോ തീയതികളിലോ, ആ പോളിങ്ങ് സ്റ്റേഷനകത്തു വച്ചോ പോളിങ്ങ് സ്റ്റേഷന്റെ ഇരുനൂറ് മീറ്റർ ദൂരത്തിനകത്തുള്ള ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ വച്ചോ താഴെപ്പറയുന്ന പ്രവൃത്തികളിൽ ഏതെങ്കിലും, അതായത്:-
(എ) വോട്ടുപിടിക്കുകയോ; അല്ലെങ്കിൽ
(ബി) ഏതെങ്കിലും സമ്മതിദായകന്റെ വോട്ടിനായി അഭ്യർത്ഥിക്കുകയോ; അല്ലെങ്കിൽ
(സി) ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്കുവേണ്ടി വോട്ട് ചെയ്യാതിരിക്കാൻ ഏതെങ്കിലും സമ്മതിദായകനെ പ്രേരിപ്പിക്കുകയോ; അല്ലെങ്കിൽ
(ഡി) ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാൻ ഏതെങ്കിലും സമ്മതിദായകനെ പ്രേരിപ്പിക്കുകയോ; അല്ലെങ്കിൽ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ഇ) ആ തിരഞ്ഞെടുപ്പ് സംബന്ധിച്ച് (ഒരു ഔദ്യോഗിക നോട്ടീസല്ലാത്ത) ഏതെങ്കിലും നോട്ടീസോ ചിഹ്നമോ പ്രദർശിപ്പിക്കുകയോ; ചെയ്യാൻ പാടുള്ളതല്ല.
(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും മൂന്നു മാസക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ ആയിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ നല്കാവുന്നതാണ്.
128. പോളിങ്ങ് സ്റ്റേഷനുകളിലോ അടുത്തോ വെച്ചുള്ള ക്രമരഹിതമായ പെരുമാറ്റത്തിനുള്ള ശിക്ഷ.-
(1) യാതൊരാളും ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിൽ, വോട്ടെടുപ്പു നടത്തുന്ന തീയതിയിലോ തീയതികളിലോ വോട്ടെടുപ്പിനുവേണ്ടി പോളിങ്ങ് സ്റ്റേഷൻ സന്ദർശിക്കുന്ന ഏതെങ്കിലും ആൾക്ക് അസഹ്യത ഉണ്ടാക്കുന്ന വിധമോ അല്ലെങ്കിൽ പോളിങ്ങ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻമാരുടെയും മറ്റാളുകളുടെയും പ്രവൃത്തിയിൽ ഇടപെടുന്ന വിധമോ-
(എ) പോളിങ്ങ് സ്റ്റേഷന്റെ അകത്തോ, പ്രവേശന ദ്വാരത്തിലോ അതിന്റെ അയൽപക്കത്തുള്ള ഏതെങ്കിലും പൊതു സ്ഥലത്തോ സ്വകാര്യ സ്ഥലത്തോ മനുഷ്യ ശബ്ദദത്തിന്റെ വിപുലീകരണത്തിനോ പുനരുല്പാദനത്തിനോ ഉള്ള മെഗാഫോണോ ഉച്ചഭാഷിണിയോ പോലുള്ള ഏതെങ്കിലും ഉപകരണം ഉപയോഗിക്കുകയോ പ്രവർത്തിപ്പിക്കുകയോ; അല്ലെങ്കിൽ
(ബി) പോളിങ്ങ് സ്റ്റേഷന്റെ അകത്തോ പ്രവേശന ദ്വാരത്തിലോ അതിന്റെ അയൽപക്കത്തുള്ള ഏതെങ്കിലും പൊതു സ്ഥലത്തോ സ്വകാര്യസ്ഥലത്തോ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയോ മറ്റുവിധത്തിൽ ക്രമരഹിതമായ രീതിയിൽ പ്രവർത്തിക്കുകയോ,
ചെയ്യാൻ പാടുള്ളതല്ല.
(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുകയോ ലംഘനത്തിന് മനഃപൂർവ്വം സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂന്നു മാസത്തോളമാകാവുന്ന തടവു ശിക്ഷയോ അഞ്ഞൂറു രൂപയോളമാകാവുന്ന പിഴശിക്ഷയോ രണ്ടുംകുടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
(3) ഒരു പോലീസ് ഉദ്യോഗസ്ഥന് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകളുടെ ഏതെങ്കിലും ലംഘനം തടയുന്നതിന് ന്യായമായി, ആവശ്യമായ നടപടികൾ എടുക്കുകയും ബലം പ്രയോഗിക്കുകയും ചെയ്യാവുന്നതും, അങ്ങനെയുള്ള ലംഘനത്തിന് ഉപയോഗിച്ച ഏതെങ്കിലും ഉപകരണം പിടിച്ചെടുക്കാവുന്നതുമാണ്.
129. പോളിംഗ് സ്റ്റേഷനിലെ അനുചിതമായ പെരുമാറ്റത്തിനുള്ള ശിക്ഷ.-
(1) ഏതെ ങ്കിലും പോളിംഗ് സ്റ്റേഷനിൽ വോട്ടെടുപ്പിനു നിജപ്പെടുത്തിയിട്ടുള്ള സമയത്തിനിടയിൽ അനുചിതമായ വിധം പെരുമാറുകയോ പ്രിസൈഡിംഗ് ആഫീസറുടെ നിയമാനുസൃതമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളേയും പ്രിസൈഡിംഗ് ആഫീസർക്കോ, ഡ്യൂട്ടിയിലിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനോ അങ്ങനെയുള്ള പ്രിസൈഡിംഗ് ആഫീസർ ഇതിലേക്ക് അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾക്കോ പോളിംഗ് സ്റ്റേഷനിൽ നിന്നും നീക്കം ചെയ്യാവുന്നതാണ്.
(2) (1)-оо ഉപവകുപ്പിൻകീഴിൽ നൽകിയിട്ടുള്ള അധികാരങ്ങൾ, ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ടുചെയ്യാൻ മറ്റു വിധത്തിൽ അവകാശപ്പെട്ട ഏതെങ്കിലും സമ്മതിദായകനെ, ആ സ്റ്റേഷനിൽ വോട്ടുചെയ്യുന്നതിന് അവസരം ലഭിക്കുന്നതിൽ നിന്നും തടയുന്നവിധം പ്രയോഗിക്കാൻ പാടുള്ളതല്ല.
(3) ഒരു പോളിംഗ് സ്റ്റേഷനിൽ നിന്ന് അപ്രകാരം നീക്കം ചെയ്യപ്പെട്ട ഏതെങ്കിലും ആൾ, പ്രിസൈഡിംഗ് ആഫീസറുടെ അനുവാദം കൂടാതെ ആ പോളിങ്ങ് സ്റ്റേഷനിൽ വീണ്ടും പ്രവേശിക്കുന്നുവെങ്കിൽ, അയാൾ മൂന്നു വർഷക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ ആയിരം രൂപയോളമാകാ വുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടുംകുടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
(4) (3)-ാം ഉപവകുപ്പിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റം കോഗ്നൈസബിൾ ആയിരിക്കുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
130. വോട്ടുചെയ്യുന്നതിനുള്ള നടപടിക്രമം പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നതിനുള്ള ശിക്ഷ.-
ബാലറ്റ് പേപ്പർ നൽകപ്പെട്ട ഏതെങ്കിലും ഒരു സമ്മതിദായകൻ വോട്ടിംഗിന് നിർണ്ണയിച്ചിരിക്കുന്ന നടപടിക്രമം പാലിക്കുന്നതിന് വിസമ്മതിച്ചാൽ അയാൾക്ക് നൽകിയ ബാലറ്റ് പേപ്പർ റദ്ദാക്കലിന് വിധേയമായിരിക്കുന്നതാണ്.
131. തെരഞ്ഞെടുപ്പുകളിൽ വാഹനങ്ങൾ നിയമവിരുദ്ധമായി കൂലിക്കെടുക്കുകയോ ആർജ്ജിക്കുകയോ ചെയ്യുന്നതിനുള്ള പിഴ.-
ഒരു തെരഞ്ഞെടുപ്പിലോ, തെരഞ്ഞെടുപ്പ് സംബന്ധിച്ചോ ഏതെങ്കിലും ആൾ 120-ാം വകുപ്പ് (6)-ാം ഖണ്ഡത്തിൽ പറഞ്ഞിരിക്കുന്നതുപോലെയുള്ള ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധിയാണെങ്കിൽ അയാൾ ആയിരം രൂപയോളമാകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
132. സർക്കാർ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മറ്റ അധികാരസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥൻമാരുടെയും സ്റ്റാഫിന്റെയും ലിസ്റ്റ് നൽകണമെന്ന്.-
(1) സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ മറ്റധികാരസ്ഥാനങ്ങളോ ഉൾപ്പെടെയുള്ള എല്ലാ ഓഫീസ് മേധാവികളും വകുപ്പ് തലവൻമാരും എയ്തഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരും പ്രൈവറ്റ് അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അദ്ദേഹം അധികാരപ്പെടുത്തിയ ആഫീസറോ ആവശ്യപ്പെട്ടതിൻമേൽ അങ്ങനെയുള്ള ആഫീസിലേയോ വിദ്യാഭ്യാസ സ്ഥാപനത്തിലേയോ ഉദ്യോഗസ്ഥൻമാരുടേയും സ്റ്റാഫിന്റെയും ഒരു ലിസ്റ്റ് ആവശ്യപ്പെടലിൽ പറഞ്ഞിരിക്കാവുന്ന സമയത്തിനുള്ളിൽ ഒരു പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്നതിനുവേണ്ടി അദ്ദേഹത്തിന് നൽകേണ്ടതാണ്.
വിശദീകരണം.- ഈ വകുപ്പിന്റെയും 145-ാം വകുപ്പിന്റെയും ആവശ്യത്തിനായി ‘മറ്റ് അധി കാരസ്ഥാനം’ എന്നാൽ, ഏത് പേരിൽ വിളിച്ചാലും, ഏതെങ്കിലും നിയമപ്രകാരം സംസ്ഥാന സർക്കാർ രൂപീകരിച്ചതോ സംസ്ഥാനത്ത് ആ സമയത്ത് നിലവിലുള്ള നിയമത്തിലോ അതിൻ കീഴിലോ സ്ഥാപിച്ചതോ ആയ ഏതെങ്കിലും അധികാരസ്ഥാനം എന്നർത്ഥമാകുന്നു.
(2) ഏതെങ്കിലും ആൾക്ക് (1)-ാം ഉപവകുപ്പിൻ കീഴിലുള്ള ഒരു ആവശ്യപ്പെടൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഒരു ആഫീസറോ നൽകിയാൽ അങ്ങനെയുള്ള ആവശ്യപ്പെടലിൽ പറഞ്ഞേക്കാവുന്ന അപ്രകാരമുള്ള സമയത്തിനുള്ളിൽ ആഫീസറൻമാരുടെയും സ്റ്റാഫിന്റെയും ലിസ്റ്റ് നൽകുന്നതിൽ പരാജയപ്പെട്ടാൽ അയാൾക്ക് അഞ്ഞൂറ് രൂപയോളമാകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടാവുന്നതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
133. തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക കർത്തവ്യങ്ങളുടെ ലംഘനങ്ങൾ.-
(1) ഈ വകുപ്പ് ബാധകമാകുന്ന ഏതെങ്കിലും ആൾ, ന്യായമായ കാരണം കൂടാതെ, തന്റെ ഔദ്യോഗിക കർത്തവ്യം ലംഘിച്ചുകൊണ്ടുള്ള ഏതെങ്കിലും കൃത്യത്തിനോ കൃത്യവിലോപത്തിനോ കുറ്റക്കാരനാണെങ്കിൽ അയാൾ അഞ്ഞൂറു രൂപയോളമാകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
(2) അങ്ങനെയുള്ള ഏതെങ്കിലും ആൾക്കെതിരായി അങ്ങനെയുള്ള ഏതെങ്കിലും കൃത്യമോ കൃത്യവിലോപമോ സംബന്ധിച്ച് നഷ്ടപരിഹാരത്തിനുള്ള ഏതെങ്കിലും വ്യവഹാരമോ മറ്റു നിയമ നടപടിയോ നിലനിൽക്കുന്നതല്ല.
(3) ജില്ലാ തെരഞ്ഞെടുപ്പുദ്യോഗസ്ഥൻമാരും വരണാധികാരികളും അസിസ്റ്റന്റ് വരണാധികാരികളും പ്രിസൈഡിംഗ് ആഫീസർമാരും പോളിംഗ് ആഫീസർമാരും തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതോ സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കുന്നതോ വോട്ടുകൾ രേഖപ്പെടുത്തുകയോ എണ്ണുകയോ ചെയ്യുന്നതോ സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുവാൻ നിയമിക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും ആളും ഈ വകുപ്പ് ബാധകമാകുന്ന ആളുകൾ ആകുന്നു.
വിശദീകരണം.- 'ഔദ്യോഗിക കർത്തവ്യം' എന്ന പ്രയോഗത്തിന്, ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അർത്ഥം കൽപ്പിക്കേണ്ടതും എന്നാൽ അതിൽ ഈ ആക്റ്റിനാലോ ആക്റ്റിൻ കീഴിലോ അല്ലാതെ ചുമത്തപ്പെടുന്ന കർത്തവ്യങ്ങൾ ഉൾപ്പെടുന്നതല്ലാത്തതും ആകുന്നു.
134. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കെട്ടിടപരിസരങ്ങൾ മുതലായവ ആവശ്യപ്പെടൽ.-
(1) ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ-
(എ) ഏതെങ്കിലും കെട്ടിടപരിസരം ഒരു പോളിംഗ് സ്റ്റേഷനായോ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ബാലറ്റ് പെട്ടികൾ സൂക്ഷിക്കുന്നതിനായോ ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടാകാനിടയുണ്ടെന്നോ, അല്ലെങ്കിൽ
(ബി) ഒരു പോളിംഗ് സ്റ്റേഷനിൽ നിന്നോ പോളിംഗ് സ്റ്റേഷനിലേക്കോ ബാലറ്റ് പെട്ടികൾ കൊണ്ടുപോകുന്നതിന്റെ ആവശ്യത്തിലേക്കോ, അങ്ങനെയുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പ് കാലത്ത് സമാധാന പാലനത്തിന് പോലീസ് സേനാംഗങ്ങളെ കൊണ്ടുപോകുന്നതിനോ, അങ്ങനെയുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി നിർവ്വഹിക്കുന്നതിനു വേണ്ടി ഏതെങ്കിലും ഉദ്യോഗസ്ഥനെയോ മറ്റാളിനെയോ കൊണ്ടുപോകുന്നതിനോ ഏതെങ്കിലും വാഹനമോ യാനപാത്രമോ ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ, തോന്നുകയാണെങ്കിൽ അതതു സംഗതിപോലെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ അങ്ങനെയുള്ള കെട്ടിട പരിസരങ്ങളോ, അങ്ങനെയുള്ള വാഹനമോ യാനപാത്രമോ ലിഖിതമായ ഉത്തരവുവഴി ആവശ്യപ്പെ ടാവുന്നതും ആയതിന് നൽകേണ്ട ന്യായമായ പ്രതിഫലം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ആവശ്യമെന്നോ യുക്തമെന്നോ തോന്നുന്ന കൂടുതൽ ഉത്തരവുകൾ പാസ്സാക്കാവുന്നതുമാണ്.
എന്നാൽ, ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഏതെങ്കിലും ആവശ്യത്തിന്, ആ സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ നിയമാനുസൃതം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഏതെങ്കിലും വാഹനമോ യാനപാത്രമോ അങ്ങനെയുള്ള തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയാകുന്ന തുവരെ, ഈ ഉപവകുപ്പിൻ കീഴിൽ ആവശ്യപ്പെടാൻ പാടുള്ളതല്ല.
(2) ആവശ്യപ്പെടൽ, വസ്തുവിന്റെ ഉടമസ്ഥനോ അത് കൈവശമുള്ള ആളോ ആണെന്ന്, അതതു സംഗതിപോലെ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ കരുതുന്ന ആളെ അഭിസംബോധന ചെയ്തതുകൊണ്ടുള്ള ലിഖിതമായ ഉത്തരവുവഴി നടത്തേണ്ടതാണ്.
(3) (1)-ാം ഉപവകുപ്പിൻ കീഴിൽ ഏതെങ്കിലും വസ്തു ആവശ്യപ്പെടുമ്പോഴെല്ലാം, അങ്ങനെയുള്ള ആവശ്യപ്പെടലിന്റെ കാലാവധി, ആ ഉപവകുപ്പിൻ കീഴിൽ പറഞ്ഞിട്ടുള്ള ആവശ്യങ്ങളിൽ ഏതിനെങ്കിലും അങ്ങനെയുള്ള വസ്തു വേണ്ടതായിട്ടുള്ള കാലാവധിക്ക് അപ്പുറം പോകാൻ പാടുള്ളതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4) ഏതെങ്കിലും ആൾ ഈ വകുപ്പിൻകീഴിലുണ്ടാക്കിയ ഏതെങ്കിലും ഉത്തരവ് ലംഘിക്കുന്ന പക്ഷം അയാൾക്ക് മൂന്നു മാസക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
(5) ഈ വകുപ്പിൽ,-
(എ) 'പരിസരം' എന്നാൽ ഏതെങ്കിലും ഭൂമിയോ കെട്ടിടമോ കെട്ടിടത്തിന്റെ ഭാഗമോ എന്നർത്ഥമാകുന്നതും, അതിൽ കുടിലോ ഷെസ്സോ മറ്റു എടുപ്പോ അതിന്റെ ഏതെങ്കിലും ഭാഗമോ ഉൾപ്പെടുന്നതും ആകുന്നു.
(ബി) ‘വാഹനം' എന്നാൽ റോഡുമാർഗ്ഗം കൊണ്ടുപോകുന്നതിനുവേണ്ടി ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ കഴിയുന്നതോ ആയ ഏതെങ്കിലും വാഹനം അത് യന്ത്രശക്തിയാൽ ചലിപ്പിക്കുന്നതോ, അല്ലാത്തതോ ആയാലും, എന്നർത്ഥമാകുന്നു;
(സി) 'യാനപത്രം' എന്നാൽ ജലഗതാഗതത്തിനുവേണ്ടി ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ കഴിയുന്നതോ ആയ ഏതെങ്കിലും യാനപത്രം, അത് യന്ത്രശക്തിയാൽ ചലിപ്പിക്കുന്നതോ അല്ലാത്തതോ ആയാലും, എന്നർത്ഥമാകുന്നു.
135. സർക്കാർ ജീവനക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരോ തിരഞ്ഞെടുപ്പ് ഏജന്റായോ പോളിംഗ് ഏജന്റായോ വോട്ടെണ്ണൽ ഏജന്റായോ പ്രവർത്തിക്കുന്നതിനുള്ള ശിക്ഷ.-
സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ സേവനത്തിൽ ഉള്ള ഏതെങ്കിലും ഒരാൾ ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റോ, പോളിംഗ് ഏജന്റോ, വോട്ടെണ്ണൽ ഏജന്റോ ആയി പ്രവർത്തിക്കുന്നുവെങ്കിൽ അയാൾ മൂന്നുമാസക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ അവ രണ്ടും കൂടിയോ നല്കി ശിക്ഷിക്കപ്പെടാവുന്നതാണ്.
136. പോളിംഗ് സ്റ്റേഷനിൽ നിന്ന് ബാലറ്റ് പേപ്പറുകൾ നീക്കം ചെയ്യുന്നത് കുറ്റമായിരിക്കുമെന്ന്.-
(1) ഒരു തിരഞ്ഞെടുപ്പിൽ, ഒരു ബാലറ്റ് പേപ്പർ വഞ്ചനാപൂർവ്വം പോളിംഗ് സ്റ്റേഷനിൽ നിന്ന് പുറത്ത് എടുക്കുകയോ പുറത്തെടുക്കാൻ ശ്രമിക്കുകയോ, അല്ലെങ്കിൽ അങ്ങനെയുള്ള കൃത്യം ചെയ്യുന്നതിനെ മനഃപൂർവ്വം സഹായിക്കുകയോ ചെയ്യുന്ന ഏതൊരാളും, മൂന്നുവർഷത്തോളമാകാവുന്ന തടവുശിക്ഷയോ ആയിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നല്കി ശിക്ഷിക്കപ്പെടുന്നതാണ്.
(2) ഏതെങ്കിലും ആൾ (1)-ാം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റം ചെയ്യുകയാണെന്നോ ചെയ്തിട്ടുണ്ടെന്നോ തനിക്ക് വിശ്വസിക്കാൻ ന്യായമായ കാരണമുണ്ടെങ്കിൽ, ഒരു പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ആഫീസർക്ക് അങ്ങനെയുള്ള ആൾ പോളിംഗ് സ്റ്റേഷൻ വിടുന്നതിന് മുൻപ് അയാളെ അറസ്റ്റ് ചെയ്യുകയോ, അയാളെ അറസ്റ്റു ചെയ്യുവാൻ ഒരു പോലീസ് ഉദ്യോഗസ്ഥനോടു നിർദ്ദേശിക്കുകയോ ചെയ്യാവുന്നതും അയാളുടെ ദേഹപരിശോധന നടത്തുകയോ ഒരു പോലീസു ആഫീസറെക്കൊണ്ട് ദേഹപരിശോധന നടത്തിക്കുകയോ ചെയ്യാവുന്നതാണ്:
എന്നാൽ, ഒരു സ്ത്രീയെ ദേഹപരിശോധന ചെയ്യേണ്ടത് ആവശ്യമാകുമ്പോൾ, ആ ദേഹപരി ശോധന സഭ്യത കൃത്യമായും പാലിച്ചുകൊണ്ട് മറ്റൊരു സ്ത്രീയെക്കൊണ്ട് നടത്തിക്കേണ്ടതാണ്.
(3) അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകളുടെ ദേഹത്ത് പരിശോധനയിൽ കാണുന്ന ഏതെങ്കിലും ബാലറ്റ് പേപ്പർ പ്രിസൈഡിംഗ് ആഫീസർ സുരക്ഷിതമായ സൂക്ഷിപ്പിനായി ഒരു പോലീസ് ആഫീസറെ ഏല്പിക്കേണ്ടതോ അല്ലെങ്കിൽ അന്വേഷണം ഒരു പോലീസ് ആഫീസർ ചെയ്യുമ്പോൾ, ആ ഉദ്യോഗസ്ഥൻ അത് സുരക്ഷിതമായ സൂക്ഷിപ്പിൽ വയ്ക്കേണ്ടതോ ആണ്.
(4) (1)-ാം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റം കോഗ്നൈസബിൾ ആയിരിക്കുന്നതാണ്.
137. ബുത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം.-
ബുത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുന്ന ഏതൊരാളും ആറു മാസത്തിൽ കുറയാത്തതും മൂന്നു വർഷക്കാലത്തോളമാകാവുന്നതുമായ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും ശിക്ഷിക്കപ്പെടാവുന്നതും അപ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്ന ഒരു ആൾ സർക്കാരിലോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ, ജോലിചെയ്യുന്നയാളാണെങ്കിൽ, മുന്നുവർഷത്തിൽ കുറയാത്തതും അഞ്ചുവർഷക്കാലത്തോളമാകാവുന്നതുമായ തടവുശിക്ഷക്കും പിഴശിക്ഷക്കും ശിക്ഷിക്കപ്പെടാവുന്നതുമാണ്.
വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി ‘ബുത്ത് പിടിച്ചെടുക്കൽ' എന്നതിൽ മറ്റു സംഗതികളോടൊപ്പം താഴെപ്പറയുന്ന എല്ലാമോ അഥവാ ഏതെങ്കിലുമോ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ്, അതായത്:-
(എ) ഏതെങ്കിലും ആളോ ആളുകളോ ഒരു പോളിംഗ് സ്റ്റേഷനോ പോളിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലമോ പിടിച്ചെടുക്കുകയോ പോളിംഗ് അധികാരികൾ ബാലറ്റ് പേപ്പറുകളോ വോട്ടിംഗ് യന്ത്രങ്ങളോ വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയോ തിരഞ്ഞെടുപ്പിന്റെ ക്രമമായ നടത്തിപ്പിനെ ബാധിക്കുന്ന മറ്റ് ഏതെങ്കിലും പ്രവർത്തി ചെയ്യുകയോ ചെയ്യുക;
(ബി) ഏതെങ്കിലും ആളോ ആളുകളോ പോളിംഗ് സ്റ്റേഷനോ പോളിംഗിന് നിശ്ചയിച്ച സ്ഥലമോ കൈവശപ്പെടുത്തുകയും അയാളുടെയോ അവരുടെയോ അനുയായികളെ മാത്രം വോട്ടവകാശം വിനിയോഗിക്കുന്നതിന് അനുവദിക്കുകയും മറ്റുള്ളവരെ വോട്ട് ചെയ്യുന്നതിൽനിന്ന് തടയുകയും ചെയ്യുക;
(സി) ഏതെങ്കിലും വോട്ടറെ ഭീഷണിപ്പെടുത്തി പോളിംഗ് സ്റ്റേഷനിലേക്കോ പോളിംഗിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കോ വോട്ടു രേഖപ്പെടുത്തുന്നതിനായി പോവുന്നതിൽ നിന്നും തടയുക.
(ഡി) ഏതെങ്കിലും ആളോ ആളുകളോ വോട്ടെണ്ണുന്നതിനുള്ള സ്ഥലം പിടിച്ചെടുക്കുകയോ വോട്ടെണ്ണൽ അധികാരികൾ ബാലറ്റ് പേപ്പറുകളോ വോട്ടിംഗ് യന്ത്രങ്ങളോ വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയോ വോട്ടിംഗിന്റെ ക്രമമായ എണ്ണലിനെ ബാധിക്കുന്ന എന്തെങ്കിലും കാര്യം ചെയ്യുകയോ ചെയ്യുക;
(ഇ) സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സേവനത്തിലിരിക്കുന്ന ഏതെങ്കിലും ആൾ ഒരു സ്ഥാനാർത്ഥിയുടെ വിജയസാദ്ധ്യത മെച്ചപ്പെടുത്തുന്നതിന് മേല്പറഞ്ഞ എല്ലാമോ ഏതെങ്കിലുമോ പ്രവൃത്തികൾ ചെയ്യുകയോ അതിൽ സഹായിക്കുകയോ ഒത്താശ ചെയ്യുകയോ ചെയ്യുക.
138. മറ്റു കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷയും.-
(1) ഒരാൾ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ-
(എ) ഏതെങ്കിലും നാമനിർദ്ദേശപത്രിക വഞ്ചനാപൂർവ്വം വിരൂപമാക്കുകയോ വഞ്ചനാപൂർവ്വം നശിപ്പിക്കുകയോ; അല്ലെങ്കിൽ
(ബി) ഒരു വരണാധികാരിയോ വരണാധികാരിയുടെ അധികാരത്തിൻകീഴിലോ പതിച്ചിട്ടുള്ള ഏതെങ്കിലും പട്ടികയോ, നോട്ടീസോ മറ്റു രേഖയോ വഞ്ചനാപൂർവ്വം വിരൂപമാക്കുകയോ നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ; അല്ലെങ്കിൽ
(സി) ഏതെങ്കിലും ബാലറ്റ് പേപ്പറോ, ഏതെങ്കിലും ബാലറ്റ് പേപ്പറിൻമേലുള്ള ഔദ്യോഗിക അടയാളമോ; പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ട് ചെയ്യൽ സംബന്ധിച്ച് ഉപയോഗിക്കപ്പെടുന്ന ഏതെങ്കിലും തിരിച്ചറിയൽ പ്രഖ്യാപനമോ ഔദ്യോഗിക കവറോ വഞ്ചനാപൂർവ്വം വിരൂപമാക്കുകയോ, വഞ്ചനാപൂർവ്വം നശിപ്പിക്കുകയോ; അല്ലെങ്കിൽ
(ഡി) യഥാവിധിയുള്ള അധികാരം കൂടാതെ, ഏതെങ്കിലും ആൾക്ക് ഏതെങ്കിലും ബാലറ്റ പേപ്പർ കൊടുക്കുകയോ, ഏതെങ്കിലും ആളിൽ നിന്ന് ഏതെങ്കിലും ബാലറ്റ് പേപ്പർ സ്വീകരിക്കുകയോ ഏതെങ്കിലും ബാലറ്റ് പേപ്പർ കൈവശംവയ്ക്കുകയോ; അല്ലെങ്കിൽ
(ഇ) ഏതെങ്കിലും ബാലറ്റ് പെട്ടിയിൽ അതിൽ ഇടുന്നതിന് നിയമം തനിക്ക് അധികാരം നൽകുന്ന ബാലറ്റ് പേപ്പറല്ലാത്ത എന്തെങ്കിലും വഞ്ചനാപൂർവ്വം ഇടുകയോ; അല്ലെങ്കിൽ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എഫ്) തിരഞ്ഞെടുപ്പിന്റെ ആവശ്യങ്ങൾക്കായി, അപ്പോൾ ഉപയോഗത്തിലിരിക്കുന്ന ഏതെങ്കിലും ബാലറ്റ് പെട്ടിയോ, ബാലറ്റ് പേപ്പറുകളോ യഥാവിധിയുള്ള അധികാരം കൂടാതെ നശിപ്പിക്കുകയോ, എടുക്കുകയോ, തുറക്കുകയോ, മറ്റുവിധത്തിൽ അതിൽ ഇടപെടുകയോ; അല്ലെങ്കിൽ
(ജി) അതത് സംഗതിപോലെ, വഞ്ചനാപൂർവ്വമായോ യഥാവിധിയുള്ള അധികാരം കൂടാതെയോ മുൻപറഞ്ഞ കൃത്യങ്ങളിൽ ഏതെങ്കിലും ചെയ്യുവാൻ ശ്രമിക്കുകയോ, അങ്ങനെയുള്ള ഏതെങ്കിലും കൃത്യം ചെയ്യുന്നതിനെ മനഃപൂർവ്വം സഹായിക്കുകയോ പ്രേരിപ്പിക്കുകയോ;
(എച്ച്) 145 എ വകുപ്പു പ്രകാരം, അർഹതയുള്ള ആളിന് അവധി അനുവദിക്കാതിരിക്കുകയോ ചെയ്യുന്നുവെങ്കിൽ അയാൾ ഒരു തിരഞ്ഞെടുപ്പ് കുറ്റത്തിന് കുറ്റക്കാരനായിരിക്കുന്നതാണ്.
(2) ഈ വകുപ്പിൻകീഴിൽ ഒരു തിരഞ്ഞെടുപ്പ് കുറ്റത്തിന് കുറ്റക്കാരനായ ഏതെങ്കിലും ആൾ,-
(എ) അയാൾ ഒരു നിയോജകമണ്ഡലത്തിലെ വരണാധികാരിയോ അസിസ്റ്റന്റ് വരണാധികാരിയോ പ്രിസൈഡിംഗ് ആഫീസറോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും ആഫീസറോ ജീവനക്കാരനോ ആണെങ്കിൽ അയാളെ രണ്ടു വർഷത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കാവുന്നതും;
(എഎ) അയാൾ 145 എ വകുപ്പുപ്രകാരം, കുറ്റം ചെയ്ത ആളാണെങ്കിൽ, അഞ്ഞൂറ് രൂപ വരെയാകാവുന്ന പിഴ ശിക്ഷ നൽകി ശിക്ഷിക്കപ്പെടാവുന്നതും;
(ബി) അയാൾ, മറ്റേതെങ്കിലും ആളാണെങ്കിൽ ആറുമാസത്തോളമാകാവുന്ന തടവു ശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടുംകുടിയോ നൽകി ശിക്ഷിക്കാവുന്നതും, ആണ്.
(3) ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക്, വോട്ടെണ്ണൽ ഉൾപ്പെടെ ഒരു തിരഞ്ഞെടുപ്പിന്റെയോ തിരഞ്ഞെടുപ്പിന്റെ ഭാഗത്തിന്റെയോ നടത്തിപ്പിൽ പങ്കെടുക്കുകയോ, അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിനുശേഷം, ആ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉപയോഗിക്കപ്പെട്ട ബാലറ്റ് പേപ്പറുകൾക്കും മറ്റു രേഖകൾക്കും ഉത്തരവാദി ആയിരിക്കുകയോ ചെയ്യുന്നത് ഒരാളുടെ കർത്തവ്യമാണെങ്കിൽ അയാൾ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലാണെന്ന് കരുതപ്പെടുന്നതും എന്നാൽ 'ഔദ്യോഗിക കൃത്യനിർവ്വഹണം' എന്നതിൽ ഈ ആക്റ്റിനാലോ ആക്റ്റിൻകീഴിലോ അല്ലാതെ ചുമത്തപ്പെട്ടിട്ടുള്ള ഏതെങ്കിലും കർത്തവ്യം ഉൾപ്പെടാത്തതും ആകുന്നു.
അദ്ധ്യായം XII
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
139. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾ.-
(1) ഈ ആക്റ്റിലെ 34-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമോ 36-ാം വകുപ്പ് പ്രകാരമോ ഒരു പ്രശ്നം തീരുമാനിക്കുന്നതിൽ ഒരു അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നോ ഉചിതമാണെന്നോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തോന്നുകയും ബന്ധപ്പെട്ട കക്ഷികൾ അത്തരം അന്വേഷണത്തിന് ഹാജരാക്കുന്ന സത്യവാങ്മൂലത്തിന്റേയും സ്വമേധയാ ഹാജരാക്കുന്ന രേഖകളുടേയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന സംഗതിയിൽ ഒരു തീരുമാനത്തിലെത്താൻ കഴിയുകയില്ലെന്ന് കമ്മീഷന് ബോദ്ധ്യംവരുകയും ചെയ്താൽ അങ്ങനെയുള്ള അന്വേഷണത്തിന്റെ ആവശ്യത്തിനായി 1908-ലെ സിവിൽ നടപടി നിയമസംഹിതയിൻ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) കീഴിൽ ഒരു വ്യവഹാരം വിചാരണ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ചെയ്യുമ്പോൾ ഒരു സിവിൽകോടതിക്കുള്ള അധികാരങ്ങൾ, താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച് കമ്മീഷന് ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(എ) ഏതൊരാളിനും സമൻസ് അയയ്ക്കൽ ഹാജരാകാൻ നിർബന്ധിക്കൽ സത്യപ്രതിജ്ഞയിൻമേൽ വിസ്തരിക്കൽ;
(ബി) ഏതെങ്കിലും രേഖകളും അല്ലെങ്കിൽ തെളിവായി ഹാജരാക്കാവുന്ന മറ്റ് സാധനസാമൃഗികളും കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ്യപ്പെടൽ;
(സി) സത്യവാങ്ങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കൽ;
(ഡി) ഏതെങ്കിലും കോടതിയിൽനിന്നോ ആഫീസിൽ നിന്നോ ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകർപ്പോ ഹാജരാക്കാൻ ആവശ്യപ്പെടൽ;
(ഇ) സാക്ഷികളിൽനിന്നോ രേഖകളിൽനിന്നോ തെളിവെടുക്കാൻ കമ്മീഷനുകളെ അയയ്ക്കൽ.
(2) അന്വേഷണത്തിലെ പ്രധാന സംഗതിയിൽ ഉപയോഗമുള്ളതെന്നോ പ്രസക്തമായതെന്നോ കമ്മീഷന് തോന്നുന്നപക്ഷം, സർക്കാർ ഉദ്യോഗസ്ഥൻമാർ ഉൾപ്പെടെയുള്ള ഏതൊരാളോടും, ആ സമയത്ത് പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമ പ്രകാരം അയാൾക്കു അവകാശപ്പെടാവുന്ന പ്രത്യേകാവകാശങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ ആയതിനു വിധേയമായി, അങ്ങനെയുള്ള സംഗതികളെ സംബന്ധിച്ചതോ കാര്യങ്ങളെ സംബന്ധിച്ചതോ ആയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നതിന് കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
(3) കമ്മീഷൻ ഒരു സിവിൽക്കോടതിയായി കരുതപ്പെടേണ്ടതും ഇൻഡ്യൻ ശിക്ഷാനിയമ സംഹിത (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 175-ാം വകുപ്പിലോ 178-ാം വകുപ്പിലോ 179-ാം വകു പ്പിലോ 180-ാം വകുപ്പിലോ 228-ാം വകുപ്പിലോ വിവരിച്ചിട്ടുള്ള പ്രകാരമുള്ള ഒരു കുറ്റകൃത്യം കമ്മീഷന്റെ ദൃഷ്ടിയിലോ സാന്നിദ്ധ്യത്തിലോ ചെയ്യുകയാണെങ്കിൽ, ആ കുറ്റകൃത്യത്തിലടങ്ങിയ വസ്തുതകളും 1973- ലെ ക്രിമിനൽ നടപടി നിയമസംഹിതയിൽ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) വ്യവസ്ഥ ചെയ്യപ്പെട്ടപ്രകാരമുള്ള പ്രതിയുടെ പ്രസ്താവനയും രേഖപ്പെടുത്തിയശേഷം കമ്മീഷന്, ആ കേസ് വിചാരണയ്ക്കെടുക്കുവാൻ അധികാരിതയുള്ള മജിസ്ട്രേട്ടിന് അത് അയച്ചുകൊടുക്കാവുന്നതും, അങ്ങനെയുള്ള ഏതൊരു കേസും അയച്ചുകിട്ടിയ മജിസ്ട്രേട്ട്, 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ 346-ാം വകുപ്പു പ്രകാരം അയച്ചുകിട്ടിയ ഒരു കേസ് എന്നതുപോലെ പ്രതിക്കെതിരെയുള്ള പരാതി കേൾക്കേണ്ടതുമാണ്.
(4) കമ്മീഷന്റെ മുൻപാകെയുള്ള ഏതൊരു നടപടിയും 1860-ലെ ഇൻഡ്യൻ ശിക്ഷാനിയമ സംഹിത (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 193-ാം വകുപ്പിന്റേയും 228-ാം വകുപ്പിന്റേയും അർത്ഥപരിധിയിൽ വരുന്ന നീതിന്യായ നടപടിയായി കരുതപ്പെടേണ്ടതാണ്.
140. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോട് ആളുകൾ നടത്തുന്ന പ്രസ്താവനകൾ.-
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ തെളിവു നൽകുന്നതിനിടയിൽ ഒരാൾ നടത്തിയ യാതൊരു പ്രസ്താവനയും, അങ്ങനെയുള്ള പ്രസ്താവനമുഖേന വ്യാജമായ തെളിവ് നൽകിയതിനുള്ള കുറ്റ വിചാരണയിൽ ഒഴികെ, സിവിലോ ക്രിമിനലോ ആയ ഏതെങ്കിലും നടപടിക്ക് അയാളെ വിധേയനാക്കുന്നതോ അങ്ങനെയുള്ള നടപടിയിൽ അയാൾക്കെതിരെ ഉപയോഗിക്കുവാൻ പാടുള്ളതോ അല്ല:
എന്നാൽ ആ പ്രസ്താവന-
(എ) ഉത്തരം നൽകുവാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി അയാൾ നടത്തിയതോ, അല്ലെങ്കിൽ
(ബി) അന്വേഷണത്തിന്റെ പ്രതിപാദ്യവിഷയം സംബന്ധിച്ച് പ്രസക്തമായതോ, ആയിരിക്കണം.
141. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പാലിക്കേണ്ട നടപടി കമങ്ങൾ.-
വിചാരണ നടത്തുവാനുള്ള സ്ഥലവും സമയവും നിശ്ചയിക്കുവാനും പരസ്യമായോ സ്വകാര്യമായോ
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ കൂടേണ്ടതെന്ന് തീരുമാനിക്കുവാനും ഉൾപ്പെടെയുള്ള അതിന്റെ സ്വന്തം നടപടി ക്രമങ്ങൾ ക്രമീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
142. ഉത്തമവിശ്വാസത്തോടെ എടുത്ത നടപടിക്ക് സംരക്ഷണം.-
ഈ അദ്ധ്യായത്തിലെ മുൻപറഞ്ഞിട്ടുള്ള വ്യവസ്ഥകളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട ഉത്തമവിശ്വാസത്തോടെ ചെയ്തതോ അല്ലെങ്കിൽ ചെയ്യുവാൻ ഉദ്ദേശിക്കപ്പെട്ടതോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ഉത്തരവ് സംബന്ധിച്ചോ അല്ലെങ്കിൽ കമ്മീഷൻ ഗവർണ്ണർക്കോ സർക്കാരിനോ നൽകിയ ഏതെങ്കിലും അഭിപ്രായം സംബന്ധിച്ചോ അല്ലെങ്കിൽ കമ്മീഷനോ കമ്മീഷന്റെ അധികാരത്തിൻ കീഴിലോ അങ്ങനെയുള്ള ഏതെങ്കിലും അഭിപ്രായമോ, രേഖയോ നടപടികളോ പ്രസിദ്ധീകരിച്ചതു സംബന്ധിച്ചോ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ അല്ലെങ്കിൽ കമ്മീഷന്റെ നിർദ്ദേശത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ആൾക്കോ എതിരേ ഏതെങ്കിലും വ്യവഹാരമോ കുറ്റവിചാരണയോ മറ്റ് നിയമനടപടികളോ നിലനിൽക്കുന്നതല്ല.
അദ്ധ്യായം XIII
തിരഞ്ഞെടുപ്പിനെ സംബന്ധിച്ച സാമാന്യ വ്യവസ്ഥകൾ
143. തിരഞ്ഞെടുപ്പ് പൂർത്തീകരണത്തിന് സമയം നീട്ടിക്കൊടുക്കൽ.-
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, മതിയായതെന്ന് അതിനു തോന്നുന്ന കാരണങ്ങളാൽ, അത് 49-ാം വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ആവശ്യമായ ഭേദഗതി വരുത്തിക്കൊണ്ട് ഏതെങ്കിലും തിരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിന് സമയം നീട്ടിക്കൊടുക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
144. സ്ഥാനാർത്ഥിയുടെ നിക്ഷേപം തിരിച്ചു നൽകൽ അല്ലെങ്കിൽ കണ്ടുകെട്ടൽ.-
(1) 53-ാം വകുപ്പിൻ കീഴിൽ നടത്തിയ നിക്ഷേപം ഈ വകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി അത് നടത്തിയ ആളിനോ അല്ലെങ്കിൽ അയാളുടെ നിയമപരമായ പ്രതിനിധിക്കോ തിരിച്ചു നൽകുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട പഞ്ചായത്തിലേക്ക് കണ്ടുകെട്ടുകയോ ചെയ്യേണ്ടതാണ്.
(2) ഇതിനുശേഷം ഈ വകുപ്പിൽ പറഞ്ഞിട്ടുള്ള സംഗതികളിൽ ഒഴികെ തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചതിനുശേഷം മൂന്ന് മാസത്തിനകം നിക്ഷേപം തിരിച്ചു നൽകേണ്ടതാണ്.
(3) മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ പേര് തെറ്റായി രേഖപ്പെടുത്തിയാൽ, സ്ഥാനാർത്ഥിയുടെ പേർ കൊടുത്തിട്ടില്ലാത്തപക്ഷം അല്ലെങ്കിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പ് അയാൾ മരിക്കുന്നപക്ഷം, അതത്സംഗതിപോലെ, ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം അല്ലെങ്കിൽ മരണശേഷം സാധ്യമായത്ര പെട്ടെന്ന് നിക്ഷേപം അയാൾക്കോ അവകാശിക്കോ അതാതു സംഗതി പോലെ തിരിച്ചു നൽകേണ്ടതാണ്.
(4) (3)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, വോട്ടെടുപ്പ് നടന്ന ഒരു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടാതിരിക്കുകയും അയാൾക്ക് ചെയ്യപ്പെട്ട സാധുവായ വോട്ടുകളുടെ എണ്ണം എല്ലാ സ്ഥാനാർത്ഥികൾക്കുംകൂടി ചെയ്യപ്പെട്ട സാധുവായ വോട്ടുകളുടെ ആകെ എണ്ണത്തിന്റെ ആറിലൊന്നിൽ കൂടാതിരിക്കുകയുമാണെങ്കിൽ നിക്ഷേപം കണ്ടുകെട്ടുന്നതാണ്.
145. ഏതൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റേയും സ്റ്റാഫിനെ ലഭ്യമാക്കണമെന്ന്.-
ഏതൊരു സർക്കാർ വകുപ്പും സംസ്ഥാനത്തെ ഏതൊരു തദ്ദേശ സ്വയംഭരണ സ്ഥാപനവും മറ്റ് അധികാരസ്ഥാനവും എയിഡഡ് സ്കൂളും പ്രൈവറ്റ് അഫിലിയേറ്റഡ് കോളേജ് ഉൾപ്പെടെയുള്ള ഏതൊരു വിദ്യാഭ്യാസ സ്ഥാപനവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അല്ലെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ അപ്രകാരം ആവശ്യപ്പെടുമ്പോൾ-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) വോട്ടർപട്ടിക തയ്യാറാക്കലും പുതുക്കലുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യനിർവ്വഹണത്തിന് ആവശ്യമായേക്കാവുന്നത്ര അങ്ങനെയുള്ള സ്റ്റാഫിനെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർക്കോ, അല്ലെങ്കിൽ
(ബി) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യ നിർവ്വഹണത്തിന് ആവശ്യമായേക്കാവുന്നത്ര അങ്ങനെയുള്ള സ്റ്റാഫിനെ ഏതെങ്കിലും വരണാധികാരിക്കോ, ലഭ്യമാക്കേണ്ടതാണ്.
145.എ. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തൊഴിലാളികൾക്ക് വേതന ത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന്.-
(1) സ്വകാര്യമേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായസ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് അർഹതയുള്ളതുമായ ഓരോ ആൾക്കും പൊതുതെരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പനുസരിച്ച് അനുവദിച്ച അവധിമൂലം, അപ്രകാരമുള്ള ഏതെങ്കിലും ആളിന്റെ വേതനം കുറവു ചെയ്യുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യുവാൻ പാടില്ലാത്തതും, അങ്ങനെയുള്ള ദിവസത്തേക്ക് സാധാരണയായി വേതനം നൽകുകയില്ല എന്ന അടിസ്ഥാനത്തിലാണ് അങ്ങനെയുള്ള ആളിനെ ജോലിക്ക് നിയോഗിക്കുന്നത് എങ്കിൽ തന്നെയും, ആ ദിവസം അയാൾക്ക് അവധി നൽകിയില്ലായിരുന്നുവെങ്കിൽ അയാൾക്ക് ലഭിക്കുമായിരുന്ന വേതനം അങ്ങനെയുള്ള ദിവസം അയാൾക്ക് നൽകേണ്ടതുമാണ്.
(3) ഈ വകുപ്പ് ഏതെങ്കിലും സമ്മതിദായകന്റെ അഭാവം, അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപൽക്കരമോ സാര്വത്തായ നഷ്ടം ഇടവരുത്തുന്നതോ ആകുന്നിടത്ത്, ബാധകമാക്കാവുന്നതല്ല.
146. നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർപട്ടിക സ്വീകരിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.-
(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ആവശ്യമാണെന്ന് അത് കരുതുന്നപക്ഷം, ഈ ആക്റ്റിൻ കീഴിലുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി, ഒരു കണക്കെടുപ്പ് നടത്താതെ നിയമസഭാനിയോജകമണ്ഡലങ്ങളിൽ പ്രാബല്യത്തിലുള്ള വോട്ടർപട്ടിക സ്വീകരിച്ചു കൊണ്ട് പഞ്ചായത്തുകളിലെ വോട്ടർപട്ടികകൾ തയ്യാറാക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം സ്വീകരിച്ച നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടിക പഞ്ചായത്തുകളിലെ ഓരോ നിയോജകമണ്ഡലത്തിനുംവേണ്ടി പ്രത്യേക ഭാഗങ്ങളായി വിഭജിക്കേണ്ടതും അതിനോട് ബന്ധപ്പെട്ട നിയമസഭാ നിയോജക മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വോട്ടർമാരേയും ബന്ധപ്പെട്ട പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ ചേർക്കേണ്ടതുമാണ്.
വിശദീകരണം.- ഈ വകുപ്പിൽ 'നിയമസഭാ നിയോജകമണ്ഡലം’ എന്നാൽ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനു വേണ്ടിയുള്ള നിയോജകമണ്ഡലം എന്നർത്ഥമാകുന്നു.
(3) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, (1)-ാം ഉപവകുപ്പിൻ കീഴിൽ വോട്ടർപട്ടിക തയ്യാറാക്കുമ്പോൾ, വോട്ടർപട്ടികകൾ തയ്യാറാക്കുന്നതിനു വേണ്ടി ഈ ആക്റ്റിലും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും പറഞ്ഞിട്ടുള്ള നടപടിക്രമം ആവശ്യമായ ഭേദഗതികളോടെ പാലിക്കേണ്ടതാണ്.
147. സിവിൽ കോടതികളുടെ അധികാരിതയ്ക്ക് തടസ്സം.-
ഒരു സിവിൽ കോടതിക്കും-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) ഒരു നിയോജകമണ്ഡലത്തിലെ വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് ഏതെങ്കിലും ആൾക്ക് അവകാശം ഉണ്ടോ ഇല്ലയോ എന്നുള്ള പ്രശ്നം പരിഗണിക്കുവാനോ അല്ലെങ്കിൽ ന്യായനിർണ്ണയം ചെയ്യുവാനോ, അല്ലെങ്കിൽ
(ബി) ഒരു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസറോ അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിലോ എടുത്ത എന്തെങ്കിലും നടപടിയുടേയോ അല്ലെങ്കിൽ ഈ ആക്റ്റുപ്രകാരം അങ്ങനെയുള്ള പട്ടിക പുതുക്കുന്നതിന് നിയമിതനായ ഏതെങ്കിലും ആൾ നൽകിയ തീരുമാനത്തിന്റേയോ നിയമ സാധുതാ പ്രശ്നം കൈകാര്യം ചെയ്യുന്നതിനോ; അല്ലെങ്കിൽ
(സി) വരണാധികാരിയോ, അല്ലെങ്കിൽ ഈ ആക്റ്റ് പ്രകാരം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമിതനായ മറ്റേതെങ്കിലും ആൾ എടുത്ത നടപടിയുടെയോ അല്ലെങ്കിൽ നൽകിയ തീരുമാനത്തിന്റെയോ നിയമ സാധുതാപ്രശ്നം കൈകാര്യം ചെയ്യുന്നതിനോ; അധികാരിത ഉണ്ടായിരിക്കുന്നതല്ല.
148. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ.-
വോട്ടർപട്ടിക തയ്യാറാക്കൽ ഉൾപ്പെടെയുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നേരിടുന്നതിനുള്ള ഫണ്ടുകൾ തുടക്കത്തിൽ സർക്കാർ നൽകേണ്ടതും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന അങ്ങനെയുള്ള രീതിയിൽ അങ്ങനെയുള്ള ചെലവുകൾ ബന്ധപ്പെട്ട പഞ്ചായത്തുകളിൽനിന്ന് സർക്കാരിന് തിരിച്ചുനല്കേണ്ടതുമാണ്. എന്നാൽ, വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുപ്പുകൾ ഒരേ സമയത്ത് നടത്തുന്നപക്ഷം, അങ്ങനെയുള്ള പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ആകെ ചെലവുകൾ ബന്ധപ്പെട്ട പഞ്ചായത്തുകളിൽനിന്ന് ആനുപാതികമായി മാത്രം ഈടാക്കുന്നതാണ്.
149. അംഗങ്ങളുടെ ഉദ്യോഗകാലാവധി.-
(1) ഒരു ഗ്രാമപഞ്ചായത്തിലേയോ, ഒരു ബ്ലോക്ക് പഞ്ചായത്തിലേയോ അല്ലെങ്കിൽ ഒരു ജില്ലാ പഞ്ചായത്തിലേയോ അംഗങ്ങളുടെ ഉദ്യോഗകാലാവധി ആ പഞ്ചായത്തിന്റെ ആദ്യ യോഗം ചേരുന്നതിനു നിശ്ചയിച്ച തീയതി മുതൽ അഞ്ചു വർഷം ആയിരിക്കുന്നതാണ്.
(2) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലെ അംഗങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന സാധാരണ ഒഴിവുകൾ, ആ ഒഴിവുകൾ ഉണ്ടാകുന്നതിനുമുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ, സർക്കാർ യുക്തമെന്ന് കരുതുന്ന അങ്ങനെയുള്ള തീയതിയിലോ തീയതികളിലോ നടത്തുവാൻ നിശ്ചയിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുഖാന്തിരം നികത്തേണ്ടതാണ്. എന്നാൽ സന്ദർഭം ആവശ്യപ്പെടുന്നപക്ഷം വിവിധ തലങ്ങളിലെ പഞ്ചായത്തുകളിലേക്ക് ഒരേസമയം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത് സാദ്ധ്യമാകുന്നതിന്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നതനുസരിച്ച്, ഒഴിവുകളുണ്ടാകുന്നതിനുമുൻപുള്ള ആറുമാസത്തിനുള്ളിൽ പൊതു തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.
(3) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്ത് അംഗത്തിന്റെ സ്ഥാനത്തിലുണ്ടാകുന്ന ആകസ്മിക ഒഴിവ്, ആ ഒഴിവ് ഉണ്ടായതിനുശേഷം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പു മുഖേന നികത്തേണ്ടതാണ്.
(4) കാലാവധി അവസാനിച്ച് സാധാരണ വിരമിക്കുവാനുള്ള തീയതിക്ക് ആറു മാസത്തിനുള്ളിലുണ്ടാകുന്ന ഒഴിവുകൾ നികത്തുന്നതിനായി ഉപതിരഞ്ഞെടുപ്പ് നടത്തുവാൻ പാടുള്ളതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (4എ) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്ത് അംഗത്തിന്റെ സ്ഥാനത്തിലുണ്ടാകുന്ന ആകസ്മിക ഒഴിവ് ആ ഒഴിവ് ഉണ്ടായി ഏഴു ദിവസത്തിനകം ബന്ധപ്പെട്ട സെക്രട്ടറി നേരിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിക്കേണ്ടതും പ്രസ്തുത സമയത്തിനുള്ളിൽ ഒഴിവ് കമ്മീഷനെ അറിയിക്കുന്നതിൽ ന്യായമായ കാരണം കൂടാതെ വീഴ്ച വരുത്തുന്ന സെക്രട്ടറി ആയിരം രൂപയോളം ആകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടാവുന്നതും ഇതിലേക്ക് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടായിരിക്കുന്നതുമാകുന്നു.
(5) ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലേക്ക് ഒരു ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട അംഗം ഉടൻതന്നെ ഉദ്യോഗത്തിൽ പ്രവേശിക്കേണ്ടതും, എന്നാൽ, ഏത് അംഗത്തിന്റെ സ്ഥാനത്തിലേയ്ക്കാണോ താൻ തിരഞ്ഞെടുക്കപ്പെട്ടത് ആ അംഗത്തിന് ഒഴിവ് ഉണ്ടായില്ലായിരുന്നുവെങ്കിൽ വഹിക്കുവാൻ അവകാശമുണ്ടാകുമായിരുന്നത്ര കാലയളവിലേക്ക് മാത്രം അയാൾ ഉദ്യോഗം വഹിക്കേണ്ടതും ആകുന്നു.
150. പ്രത്യേക തിരഞ്ഞെടുപ്പുകൾ.- .
ഒരു പൊതു തിരഞ്ഞെടുപ്പിലോ ഒരു ഉപതിരഞ്ഞെടുപ്പിലോ ഒഴിവ് നികത്തുവാൻ ആരും തിരഞ്ഞെടുക്കപ്പെടാത്തപക്ഷം പൊതുതിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പോ, അതതു സംഗതിപോലെ, കഴിഞ്ഞ മൂന്ന് മാസത്തിനകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചേക്കാവുന്ന അങ്ങനെയുള്ള തീയതിയിൽ അങ്ങനെയുള്ള ഒഴിവിലേക്കായി ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.
151.ഒരു പഞ്ചായത്ത് രൂപീകരിക്കാൻ പരാജയപ്പെടുമ്പോൾ സ്പെഷ്യൽ ഓഫീസറെയോ ഭരണ നിർവ്വഹണ കമ്മിറ്റിയെയോ നിയമിക്കൽ.-
(1) ഭൂരിപക്ഷം അംഗങ്ങൾ യഥാവിധി തിരഞ്ഞെടുക്കപ്പെടുമ്പോൾ മാത്രമേ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് രൂപീകരിക്കപ്പെട്ടതായി കരുതാൻ പാടുള്ളൂ.
(2) ഒരു പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുകയും ഒരു പുതിയ പഞ്ചായത്ത് രൂപീകരിക്കാതിരിക്കുകയും ചെയ്യുന്ന സംഗതിയിലോ അല്ലെങ്കിൽ 193-ാം വകുപ്പുപ്രകാരം ഒരു പഞ്ചായത്ത് പിരിച്ചുവിടപ്പെട്ട സംഗതിയിലോ സർക്കാരിന് പഞ്ചായത്തിന്റെ ഭരണ നിർവ്വഹണത്തിനു വേണ്ടി ഗസറ്റ് വിജ്ഞാപനത്തിലൂടെ ഒരു സ്പെഷ്യൽ ആഫീസറേയോ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരായ മൂന്നിൽ കുറയാത്ത അംഗങ്ങളുള്ള ഒരു ഭരണ നിർവ്വഹണ കമ്മിറ്റിയേയോ നിയമിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) ഭരണ നിർവ്വഹണ കമ്മിറ്റി അല്ലെങ്കിൽ സ്പെഷ്യൽ ആഫീസർ (2)-ാം ഉപവകുപ്പിൻ കീഴിലുള്ള വിജ്ഞാപനത്തിൽ സർക്കാർ വിനിർദ്ദേശിച്ചേക്കാവുന്നപ്രകാരം ആറ് മാസത്തിൽ കവിയാത്ത അങ്ങനെയുള്ള കാലയളവിലേക്ക് ഉദ്യോഗം വഹിക്കേണ്ടതാണ്.
(4) (2)-ാം ഉപവകുപ്പ് പ്രകാരം ഒരു സ്പെഷ്യൽ ഓഫീസറെ നിയമിച്ചിട്ടുള്ള സംഗതിയിൽ ബന്ധപ്പെട്ട പഞ്ചായത്തിന്റേയും പ്രസിഡന്റിന്റേയും വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെയും എല്ലാ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സ്പെഷ്യൽ ഓഫീസർ വിനിയോഗിക്കുകയും നിർവ്വഹിക്കുകയും ചെയ്യേണ്ടതും ഭരണ നിർവ്വഹണ കമ്മിറ്റിയെ നിയമിച്ചിട്ടുള്ളിടത്ത് പഞ്ചായത്തിന്റെ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും അപ്രകാരമുള്ള കമ്മിറ്റി വിനിയോഗിക്കേണ്ടതും നിർവ്വഹിക്കേണ്ടതും പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സർക്കാർ അധികാരപ്പെടുത്തിയ കമ്മിറ്റിയിലെ അംഗം വിനിയോഗിക്കുകയും നിർവ്വഹിക്കുകയും ചെയ്യേണ്ടതുമാണ്:
എന്നാൽ, അപ്രകാരം നിയമിച്ച സ്പെഷ്യൽ ആഫീസറോ ഭരണ നിർവ്വഹണ കമ്മിറ്റിയോ സർക്കാർ നൽകുന്ന പൊതുവായതോ പ്രത്യേകമായതോ ആയ നിർദ്ദേശത്തിന് വിധേയമായി അധികാരം വിനിയോഗിക്കേണ്ടതും ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്;
(5) ഭരണസമിതിയോ അല്ലെങ്കിൽ സ്പെഷ്യൽ ആഫീസറോ ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്കായി യഥാവിധി രൂപീകരിക്കപ്പെട്ട പഞ്ചായത്തായി കരുതപ്പെടുന്നതാണ്:
എന്നാൽ (2)-ാം ഉപവകുപ്പിൻ കീഴിലുള്ള വിജ്ഞാപനത്തിൽ വിനിർദ്ദേശിച്ചിട്ടുള്ള നിയമന കാലാവധി അവസാനിച്ചിട്ടില്ലായെങ്കിൽക്കൂടിയും പഞ്ചായത്ത് പുനർരൂപീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തോടെ അങ്ങനെയുള്ള സ്പെഷ്യൽ ആഫീസറുടേയോ ഭരണ നിർവ്വഹണ കമ്മിറ്റിയുടേയോ ഉദ്യോഗ കാലാവധി അവസാനിച്ചതായി കണക്കാക്കേണ്ടതാണ്.
അദ്ധ്യായം XIV
പഞ്ചായത്തുകളുടെ അംഗങ്ങളേയും പ്രസിഡന്റിനേയും സംബന്ധിച്ചുള്ള വ്യവസ്ഥ
പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരാളെ നാമനിർദ്ദേശം ചെയ്യേണ്ടതും അദ്ദേഹം അപ്രകാരമുള്ള യോഗം വിളിച്ചുകൂട്ടുന്നതിന് മുമ്പ് സർക്കാർ ഈ ആവശ്യാർത്ഥം നാമനിർദ്ദേശം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മുമ്പാകെ രണ്ടാം പട്ടികയിൽ ഈ ആവശ്യത്തിലേക്കായി കൊടുത്തിട്ടുള്ള ഫോറത്തിൽ ഒരു സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പിട്ടു കൊടുക്കേണ്ടതാണ്:
എന്നാൽ, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന അംഗം കഴിയുന്നതും ആ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ പ്രായം കൂടിയ ആൾ ആയിരിക്കേണ്ടതാണ്.
(2) മറ്റെല്ലാ അംഗങ്ങളും തന്റെ സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് 153-ാം വകുപ്പ് (5)-ാം ഉപ വകുപ്പ് പ്രകാരം പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നടത്തുന്നതിലേക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച തീയതിക്കുമുമ്പ് സർക്കാർ നിർദ്ദേശിക്കുന്ന തീയതിയിൽ, (1)-ാം ഉപവകുപ്പ് പ്രകാരം നാമനിർദ്ദേശം ചെയ്ത പഞ്ചായത്തംഗത്തിന്റെ മുമ്പാകെ രണ്ടാം പട്ടികയിൽ ഈ ആവശ്യത്തിലേക്കായി കൊടുത്തിട്ടുള്ള ഫാറത്തിൽ ഒരു സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പിട്ട് കൊടുക്കേണ്ടതാണ്.
(3) (2)-ാം ഉപവകുപ്പ് പ്രകാരം സത്യപ്രതിജ്ഞയോ അല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിന് സാധിക്കാതെ വന്ന ഒരംഗത്തിന് അല്ലെങ്കിൽ ഒരു ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഒരംഗത്തിന് അപ്രകാരമുള്ള പ്രതിജ്ഞ എടുക്കൽ പ്രസിഡന്റിന്റെ മുമ്പാകെ ചെയ്യാവുന്നതാണ്.
(4) (1)-ാം ഉപവകുപ്പ് പ്രകാരമോ (2)-ാം ഉപവകുപ്പ് പ്രകാരമോ, (3)-ാം ഉപവകുപ്പ് പ്രകാരമോ, സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ എടുത്തിട്ടില്ലാത്ത തിരഞ്ഞെടുക്കപ്പെട്ട അംഗം താൻ അംഗമായിട്ടുള്ള പഞ്ചായത്തിലെ യോഗനടപടികളിൽ പങ്കെടുക്കാനോ വോട്ടു ചെയ്യുവാനോ പാടില്ലാത്തതും അദ്ദേഹത്തെ ആ പഞ്ചായത്ത് രൂപീകരിച്ചിട്ടുള്ള ഏതെങ്കിലും സമിതിയിൽ അംഗമായി ഉൾപ്പെടുത്തുവാൻ പാടില്ലാത്തതും ആകുന്നു.
(5) ഒരാൾ, താൻ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ ഏറ്റവും കൂടി യത് മുപ്പത് ദിവസത്തിനുള്ളിൽ മതിയായ കാരണങ്ങളില്ലാതെ സത്യപ്രതിജ്ഞയോ ദൃഢപ്രതി ജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്തപക്ഷം അയാൾ തന്റെ സ്ഥാനം സ്വമേധയായി ഒഴിഞ്ഞതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കാവുന്നതാണ്.
153. പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ്.
(1) ഓരോ പഞ്ചായത്തിലും ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഇടയിൽനിന്നും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റും വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതും പ്രസിഡന്റ് പഞ്ചായത്തിന്റെ മുഴുവൻ സമയകാര്യനിർവ്വഹണാധികാരസ്ഥൻ ആയിരിക്കുന്നതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒരു പഞ്ചായത്ത് രൂപീകരിക്കുകയോ പുനർരൂപീകരിക്കുകയോ ചെയ്തതുകഴിഞ്ഞാൽ അതിന്റെ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുന്നതിനായി ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗം (6)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന വരണാധികാരി വിളിച്ച് കൂട്ടേണ്ടതാണ്.
(3) (എ) സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാപഞ്ചായത്തുകളിലേയും പ്രസിഡന്റിന്റെ സ്ഥാനങ്ങൾ പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കുമായി സർക്കാർ സംവരണം ചെയ്യേണ്ടതും സംസ്ഥാനത്തിലെ ഓരോ തലത്തിലുമുള്ള പഞ്ചായത്തുകളിൽ പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും സംവരണം ചെയ്ത പ്രസിഡന്റിന്റെ സ്ഥാനങ്ങളുടെ എണ്ണവും ഓരോ തലത്തിലുമുള്ള പ്രസിഡന്റിന്റെ സ്ഥാനങ്ങളുടെ ആകെ എണ്ണവും തമ്മിലുള്ള അനുപാതം സംസ്ഥാനത്തിലെ പട്ടികജാതികളുടേയും പട്ടിക വർഗ്ഗങ്ങളുടേയും ജനസംഖ്യയും സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതവും കഴിയുന്നത്ര ഒന്നുതന്നെ ആയി രിക്കേണ്ടതാണ്.
(ബി) (i) (എ) ഖണ്ഡപ്രകാരം സംവരണം ചെയ്ത സംസ്ഥാനത്തിലെ ഓരോ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക്പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും ആകെയുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ അൻപത് ശതമാനവും ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്;
(ii) സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും ആകെയുള്ള പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങളിൽ അങ്ങനെ സംവരണം ചെയ്യാത്തവയുടെ അൻപത് ശതമാനവും ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്,
സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതാണ്.
4 (എ.) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ വിവിധ ജില്ലകളിലെ ഓരോ തലത്തിലുമുള്ള പഞ്ചായത്തുകളിലേയ്ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗസറ്റ് വിജ്ഞാപനംവഴി വീതിച്ച് നൽകേണ്ടതാണ്
(ബി) ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റേയും കാര്യത്തിൽ, പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും സംവരണം ചെയ്യുന്ന സ്ഥാനങ്ങൾ അതതു ജില്ലയിലെ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വീതിച്ചു നൽകേണ്ടതാണ്;
(സി) ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ഓരോ ജില്ലയിലേയും സംവരണസ്ഥാനങ്ങൾ ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തു പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് വീതിച്ചു നൽകേണ്ടതാണ്;
(ഡി) പൊതുതിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമുൻപായി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എ.)യും (ബി)യും (സി.)യും ഖണ്ഡങ്ങൾ പ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് വീതിച്ചു നൽകേണ്ടതും, ആവർത്തനക്രമം പട്ടികജാതിക്കാരുടേയോ പട്ടിക വർഗ്ഗക്കാരുടേയോ സ്ത്രീകളുടേയോ ജനസംഖ്യാ ശതമാനം ഏറ്റവും കൂടിയ പഞ്ചായത്തിൽ നിന്ന് തുടങ്ങേണ്ടതും അതിനുശേഷം ജനസംഖ്യാ ശതമാനം ഏറ്റവും കൂടിയ തൊട്ടടുത്ത പഞ്ചായത്തിലേക്ക് നൽകേണ്ടതും ഇതേപ്രകാരം തുടരേണ്ടതുമാണ്:
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ഇ) പട്ടിക