Panchayat:Repo18/vol2-page1566

From Panchayatwiki

8. കോംപ്രിഹെൻസീവ് ഇൻഷുറൻസ് സൗജന്യമായി കമ്പനി എടുത്ത് തരുന്നതാണ്.

9. ക്രൈഡവർമാർക്ക് ആവശ്യമായി ക്രൈഡ്വിംഗ് ലൈസൻസും ബാഡ്ജും വ്യക്തികൾ തന്നെ എടു ക്കേണ്ടതാണ്.

10 വാഹനത്തിന്റെ സംരംഭകർക്ക് ഫാമിലി ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ എടുത്ത് നൽകേണ്ടാണ്.

പൊതുനിർദ്ദേശങ്ങൾ

1. ബാങ്ക്ലോൺ : കുടുംബശ്രീ മിഷൻ ബാങ്കുകളുമായി ചർച്ച ചെയ്ത് 10%-ൽ താഴെയുള്ള പലിശ നിരക്കിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.

2. ബാങ്ക് ലോൺ സംബന്ധിച്ച എഗ്രിമെന്റ് കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ ബന്ധപ്പെട്ട ബാങ്ക് മാനേജരുമായി ഒപ്പുവയ്ക്കണ്ടതാണ്

3. ബാങ്ക് ലോണിന് ഈടാക്കുന്ന സർവ്വീസ് ടാക്സ് ബാങ്കുകൾ അംഗനശ്രീ പദ്ധതി സംരംഭക രിൽനിന്ന് ഈടാക്കുവാൻ പാടില്ല.

4. പഞ്ചായത്തുകൾ ഗ്രാമസഭകൾ വഴി സംരംഭകരെ തെരഞ്ഞെടുക്കേണ്ടതും അവർക്കാവശ്യമായ സബ്സിഡി തുക പ്രോജക്ടിൽ ഉൾപ്പെടുത്തി നൽകേണ്ടതുമാണ്.

5. സംരംഭകർ അവർക്കാവശ്യമയ ക്രൈഡ്വിംഗ് ലൈസൻസ്, ബാഡ്ജ് എന്നിവ സ്വന്തം ചെലവിൽ എടുക്കുകയോ കുടുംബശ്രീ മിഷൻ അവർക്കാവശ്യമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്.

6. രണ്ട് ഓട്ടോ വിതരണ കമ്പനികളിൽ ഏത് കമ്പനിയിൽ നിന്നു വേണമെങ്കിലും സംരംഭകർക്കും നിർവ്വഹണോദ്യോഗസ്ഥനും വാഹനം വാങ്ങാനുള്ള ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. നിശ്ച യിച്ച നിരക്കിനേക്കാളും കുറഞ്ഞ നിരക്കിൽ വാഹനം വാങ്ങാൻ സംരംഭകർക്കും നിർവ്വഹണോദ്യോഗ സ്ഥർക്കും ഓട്ടോ കമ്പനികളുമായി അനുരഞ്ഞ്ജനം നടത്താവുന്നതാണ്.


വനിതകൾക്ക് സ്വയം തൊഴിൽ - ഓട്ടോറിക്ഷകൾ നൽകുന്നത് - നിർദ്ദേശങ്ങൾ - സംബന്ധിച്ച് സർക്കുലർ


(തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, നം. ഡി.എ1/125/2016/തസ്വഭവ, TVpm, തീയതി 09.03.2016)

വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - വനിതകൾക്ക് സ്വയം തൊഴിൽ - ഓട്ടോറിക്ഷകൾ നൽകുന്നത് - നിർദ്ദേശങ്ങൾ - സംബന്ധിച്ച്.

സൂചന:-

(1) 11.01.2016-ലെ സ.ഉ.(എം.എസ്) നം. 4/2016/തസ്വഭവ.

(2) 17.02.2016-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം 24.

വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ഓട്ടോ റിക്ഷകൾ നൽകുന്നതിന് സൂചന ഉത്തരവ് പ്രകാരം അനുമതി നൽകിയിട്ടുണ്ട്. സൂചനയിലെ കോ-ഓർഡി നേഷൻ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ കൂടി പുറപ്പെടുവിക്കുന്നു.

ആദ്യഘട്ടമെന്ന നിലയിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് 10 ഓട്ടോറികളെ ങ്കിലും നൽകുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതും ഇതിലേക്കായി കുടുംബശ്രീയുടെ ‘പ്ലാൻമിത് തയ്യാറാക്കുന്ന പ്രോജക്ടുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉപയോഗിക്കേണ്ടതുമാണ്.

ഈ പദ്ധതിപ്രകാരം വാങ്ങിക്കുന്ന ഓട്ടോറിക്ഷകൾക്ക് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വില നിശ്ചയി ക്കുന്നതിനും വനിതാ ക്രൈഡവർമാർക്ക് സൗജന്യ പരിശീലനം നൽകുന്നതിനും സബ്സിഡി കിഴിച്ചുള്ള തുക ധനകാര്യസ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനും വേണ്ടി താഴെ പറയുന്ന നടപടികൾ സ്വീകരിക്കേണ്ടതാണ്.

1. വിവിധ കമ്പനികളുമായി ചർച്ച ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഓട്ടോറിക്ഷയുടെ വില നിശ്ച യിക്കുന്നതിന് തദ്ദേശസ്വയംഭരണവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീ സറും കുടുംബശ്രീ പ്രതിനിധികളും ഉൾപ്പെട്ട സമിതി നടപടികൾ സ്വീകരിക്കേണ്ടതാണ്.

2. പത്ത് ശതമാനത്തിലധികരിക്കാത്ത പലിശ നിരക്കിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ ലഭ്യമാക്കേണ്ടതാണ്.

3. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന വനിതകളുടെ ക്രൈഡ്വിംഗ് പരിശീലനം, ലൈസൻസ് ബാഡ്ജ് എന്നിവ ലഭിക്കുന്നതിനുള്ള നടപടികൾ കുടുംബശ്രീ സ്വീകരിക്കേണ്ടതാണ്.

4 തെരഞ്ഞെടുക്കപ്പെടുന്ന വാഹനത്തിന്റെ ഒരു വർഷത്തെ ആക്സസിഡന്റ് ഇൻഷ്വറൻസ് സൗജന്യ മായി നൽകേണ്ടതും വാഹനത്തിന്റെ പീരിയോഡിക്സ് മെയിന്റനൻസ്, പ്രോജക്ട് ട്രെയിനിംഗ്, ഒരു വർഷ ത്തേക്കുള്ള സൗജന്യ സർവ്വീസ്, കസ്റ്റമർ കെയർ സർവ്വീസ് സംബന്ധിച്ച സൗജന്യ മെഡിക്കൽ കിറ്റുകൾ, അംഗത്തിനും കുടുംബത്തിനും സൗജന്യ മെഡിക്കൽ ക്ലെയിം ഇൻഷ്വറൻസ്, വാഹനത്തിന് any time and any where support എന്നിവ സൗജന്യമായി നൽകേണ്ടതാണ്. ഇതിന് അടിയന്തിര നടപടികൾ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സ്വീകരിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ