Panchayat:Repo18/vol2-page1553

From Panchayatwiki

സൂചന - സാമൂഹ്യനീതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ 01.09.2015-ലെ പി1/3917/ 15/കെ എസ്.എസ്.എം നമ്പർ കുറിപ്പ്. ജനസംഖ്യയിൽ വർദ്ധിച്ചു വരുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന ചൂഷണവും അതിക്രമങ്ങളും പ്രതി രോധിക്കുന്നതിനും അവർ സമൂഹത്തിന്റെ വികസനത്തിനായി നൽകിയ സംഭാവനകൾ തിരിച്ചറിയുന്ന തിനും അവ ഉൾക്കൊള്ളുന്നതിനും സഹായിക്കുന്നതോടൊപ്പം മുതിർന്ന പൗരസമൂഹത്തിന്റെ ക്ഷേമത്തി നായി നയങ്ങളും വികസന ക്ഷേമ പ്രവർത്തനങ്ങളും സർക്കാരുകളും സമൂഹവും ഏറ്റെടുക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതിനുള്ള സമഗ്ര പ്രചരണ പ്രവർത്തനം ഏറ്റെടുക്കേണ്ടത് ആവശ്യമാണ്. ആയതിന്റെ ഭാഗമായി ഇത്തവണത്തെ വയോജനദിനത്തെ "വയോജനസൗഹൃദ കേരളം” എന്ന ലക്ഷ്യ പ്രഖ്യാപനത്തിനുള്ള അന്തരീക്ഷ സൃഷ്ടിക്ക് തുടക്കം കുറിക്കുന്ന ദിനമായി ലക്ഷ്യമിടുന്നു. ആയത് വിജ യിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ചില പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇതു സംബന്ധിച്ച് ചുവടെ ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. കുടുംബശ്രീ - എ.ഡി.എസുകളുടെ നേതൃത്വത്തിൽ 60 വയസ്സ് കഴിഞ്ഞ വനിതകളുടെ പ്രത്യേക സംഗമം സംഘടിപ്പിക്കേണ്ടതാണ്. ഈ സംഗമത്തിൽ കുടുംബശ്രീ പ്രവർത്തനത്തിലും നാട്ടിലെ വികസന പ്രവർത്തനങ്ങളിലും വിവിധതലങ്ങളിൽ പ്രവർത്തിച്ച തനതായ സംഭാവന ചെയ്ത വനിതകളെ ആദരിക്കേ ണ്ടതാണ്. വാർഡിലെ 60 വയസ്സ് കഴിഞ്ഞതും ജീവിത ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ വനിതകളെ എങ്ങനെ സഹായിക്കാം എന്നത് സംബന്ധിച്ചും 60 വയസ്സ് കഴിഞ്ഞവർക്ക് ലഭിക്കേണ്ട വിവിധ സഹായ ങ്ങൾ ലഭിക്കുന്നത് സംബന്ധിച്ചും സംഗമത്തിൽ ചർച്ച സംഘടിപ്പിക്കേണ്ടതാണ്. കൂടാതെ 60 വയസ്സ കഴിഞ്ഞ വനിതകളുടെ കലാപരിപാടികൾ നടത്തേണ്ടതാണ്. ഈ കൂട്ടായ്മയിൽ ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രത്യേക പ്രമേയം സാമൂഹ്യനീതി വകുപ്പിൽ നിന്നും നൽകുന്നതാണ്. 2. കുടുംബശ്രീ ബാലസഭകളുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരിൽ നിന്നും ബാലസഭാപ്രദേശ ത്തിന്റെ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളെക്കുറിച്ചും മുതിർന്നവരുടെ ജീവിതത്തിലെ പ്രയാസങ്ങളെ ക്കുറിച്ചും മനസ്സിലാക്കുകയും ചെയ്യുന്ന പ്രവർത്തനം സംഘടിപ്പിക്കേണ്ടതാണ്. ഇങ്ങനെ തയ്യാറാക്കുന്ന രേഖ ബാല പഞ്ചായത്ത്/ബാല നഗരസഭാ കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ടതാണ്. ഇതിനായി ബാല പഞ്ചാ യത്ത്/ ബാല നഗരസഭയുടെ പ്രത്യേക യോഗം ഒക്ടോബർ 2-ന് മുഴുവൻ സ്ഥലങ്ങളിലും നടത്തേണ്ടതാണ്. "കുട്ടികൾ വ്യോസൗഹൃദ സമൂഹത്തിലേക്ക്' എന്നതിന് ഒരു രേഖ ചർച്ച ചെയ്ത് തയ്യാറാക്കി പുതു തായി അധികാരത്തിൽ വരുന്ന പഞ്ചായത്ത് / നഗരസഭ സമിതികൾക്ക് നൽകേണ്ടതാണ്. 3. എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലും ക്രമ. നം 1, 2 എന്നിവയിൽ പ്രതി പാദിച്ച പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ട താണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ സംഘാടക സമിതിക്ക് രൂപം നൽകേണ്ടതാണ്. സ്കൂളുകൾ, അംഗനവാടികൾ, കുടുംബശ്രീ, ജനമൈത്രി പോലീസ്, സർക്കാർ / സർക്കാരിതര സ്ഥാപന ങ്ങൾ, സംഘടനാ പ്രതിനിധികൾ തുടങ്ങി മുഴുവൻ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനി ധികളെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. സംഘാടക സമിതി യോഗത്തിൽ വച്ച് ഓരോ സ്ഥാപനത്തിലും / സംഘടനയിലും നടത്തേണ്ട പ്രവർത്തന പരിപാടി ആസൂത്രണം ചെയ്യേണ്ടതാണ്. 4, തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ വയോസൗഹൃദമാക്കുന്നതിന്റെ മുന്നോടിയായി ഒരു ജനസഭ വിളിച്ചു ചേർക്കേണ്ടതാണ്. മുഴുവൻ വാർഡുകളിൽ നിന്നും പ്രാതിനിധ്യം ഈ ജനസഭയിൽ ഉറപ്പാക്കേണ്ട താണ്. ഇതിൽ 50% മുതിർന്ന പൗരന്മാരും 25% മദ്ധ്യവയസ്കരും 25% യുവജനങ്ങളും എന്ന അനുപാത ത്തിൽ പങ്കാളിത്തം നൽകേണ്ടതാണ്. സമൂഹത്തിലെ വ്യത്യസ്ത തൊഴിൽ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് ഉറപ്പാക്കേണ്ടതാണ്. ആകെ പങ്കാളിത്തത്തിന്റെ 50% സ്ത്രീ പങ്കാളിത്തവും അനിവാര്യമാണ്. (വ്യത്യസ്ത പ്രായവിഭാഗങ്ങളിലും) ഈ ജനസഭയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് മുതിർന്ന പൗരവിഭാഗം അനുഭവിക്കുന്ന വിവിധ തരം പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവു മാണ് ചർച്ച ചെയ്യപ്പെടേണ്ടത്. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾ/പൊതുയിടങ്ങൾ വ്യോസൗഹൃദ മാക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. വികസന പദ്ധതിയിൽ ഇക്കാ ര്യങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും സാമൂഹ്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാവുന്ന പരിപാടികൾ സംബന്ധിച്ചും ചർച്ചയിലൂടെ വ്യക്തത വരുത്തേണ്ടതാണ്. നിലവിൽ നടക്കുന്ന പാലിയേറ്റീവ്, വയോ മിത്രം, ആശയ, ഇതര വയോജനക്ഷേമ പരിപാടികൾ നടത്തിപ്പും അവയെ കൂടുതൽ കാര്യക്ഷമമാക്കു ന്നത് സംബന്ധിച്ചും ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. വയോജനങ്ങളുടെ കലാകായിക പ്രവർത്തന ങ്ങൾക്കും ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾക്ക് നൂതന ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും ഈ ജനസഭ പ്രയോജനപ്പെടുത്തേണ്ടതാണ്. ഇതിന്റെ തുടർച്ചയായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഒരു വയോജന വികസന കർമ്മ പരിപാടിക്ക് രൂപം നൽകേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ