Panchayat:Repo18/vol2-page1546
ഠ കൃഷി ഓഫീസുകളും പാൽസൊസൈറ്റികളും വഴി ജന്തുജന്യ രോഗമായ എലിപ്പനിയുടെ പ്രതി രോധത്തിന് ഊന്നൽ നൽകുക. o കുഴി കമ്പോസ്റ്റിംഗ്, മണ്ണിര കംപോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്റുകൾ തുടങ്ങിയ മാലിന്യ സംസ് കരണ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്രചരിപ്പിക്കുക, കർഷകർക്കും, കുടുംബശ്രീ പ്രവർത്ത കർക്കും വേണ്ടി ഓർഗാനിക്സ് ഫാമിങ് പരിശീലനങ്ങൾ സംഘടിപ്പിക്കുക. o കൊതുകുകൾക്കെതിരെ കീടനാശിനികൾ തളിക്കാൻ സ്പ്രേയർ ലഭ്യമാക്കുക. o തോട്ടങ്ങൾ, പൂന്തോട്ടങ്ങൾ, നഴ്സസറികൾ, മഴക്കുഴികൾ, മഴവെള്ള സംഭരണികൾ, ടാങ്കുകൾ തുടങ്ങിയവയിൽ കൊതുകുകൾ പെരുകുന്നില്ല എന്ന് ഉറപ്പ് വരുത്തുക. o എലി നശീകരണം, എലിമട നിർമ്മാർജ്ജനം. o തൊഴിലാളികളും കർഷകരും വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. o കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക. *സാമുഹ്യനീതി വകുപ്പ് o ഗൃഹ സന്ദർശനവും സ്ഥാപന സന്ദർശനവും നടത്തുവാൻ ആവശ്യമായ അംഗണവാടി ടീച്ചർ, ഹെൽപ്പർ തുടങ്ങിയവരെയും വോളണ്ടിയർമാരായും സൂപ്പർവൈസർമാരായും നിയോഗിക്കുക. o സന്നദ്ധ പ്രവർത്തകർ വഴി പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത് അവലോകനം ചെയ്യുക. ക്ലാസ്സുകളും, ബോധവൽക്കരണവും നടത്തുക.
ഠ അംഗണവാടികളിലും, മറ്റ് സ്ഥാപനങ്ങളിലും കൊതുക, ഈച്ച, എലി തുടങ്ങിയവയുടെ ഉറ വിടങ്ങൾ ഇല്ല എന്ന് ഉറുപ്പുവരുത്തുക.
o അങ്കണവാടികളിൽ സൃഷ്ടിക്കേണ്ട ശുചിത്വ സൗകര്യങ്ങൾ സംബന്ധിച്ച പ്ലാൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന് നൽകുക.
6. മൃഗസംരക്ഷണം o എലിപ്പനി പ്രതിരോധത്തിനാവശ്യമായ ബോധവൽക്കരണം ക്ഷീരകർഷകർക്ക് പാൽ സൊസൈ റ്റിയും മൃഗാശുപ്രതിയും ഡിസ്പെൻസറിയും വഴി നൽകുക. o മൃഗങ്ങൾക്ക് ആവശ്യമായ വാക്സസിനേഷൻ നൽകുക. o എലിപ്പനിക്ക് കാരണമാകുന്ന ജന്തുക്കളെപ്പറ്റി പഠനം നടത്തുക. o എലികൾ, പന്നികൾ, ജലപക്ഷികൾ തുടങ്ങിയവയെ സൂക്ഷ്മ നിരീക്ഷണം നടത്തുക. o മൃഗങ്ങളിൽ നിന്നും രോഗം പകരാൻ കൂടുതൽ സാധ്യതയുള്ളവർക്ക് പ്രതിരോധ വാക്സസിനേഷൻ നൽകുക. o ചെക്ക് പോസ്സുകളിൽ അവശ്യഘട്ടങ്ങളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുക. o കശാപ്പുശാലകൾ ശാസ്ത്രീയവും ആധുനികവുമാക്കുക, ലൈസൻസ് നിർബന്ധമാക്കുക.
7. നഗരകാര്യം
o കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും രോഗനിയന്ത്രണ അവലോകന സമിതികൾ യോഗം ചേരുക. രോഗപ്രതിരോധ നിയന്ത്രണ നടപടി സ്വീകരിക്കുക. o പ്രാദേശിക പ്രത്യേകതകൾക്കനുസരിച്ച സമഗ്ര മാലിന്യ നിർമ്മാർജ്ജന ശുചിത്വാരോഗ്യ പദ്ധ തികൾ തയ്യാറാക്കി നടപ്പിലാക്കുക o കോർപ്പറേഷനിലേയും മുനിസിപ്പാലിറ്റികളിലേയും ആരോഗ്യ വിഭാഗം ഫീൽഡു ജീവനക്കാരെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക. മാനവശേഷി കുറവുള്ള സ്ഥലങ്ങളിൽ ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരെ താൽക്കാലികാടിസ്ഥാനത്തിൽ നിയോഗിക്കുക. നഗര പ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഫീൽഡ് ജീവനക്കാരുമൊത്ത് സംയുക്ത മായി പ്രവർത്തിക്കുവാൻ സാഹചര്യമൊരുക്കുക. ം ഒരു വ്യക്തിയും സ്ഥാപനവും പകർച്ചവ്യാധിയുണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം, ആവശ്യമെങ്കിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുക. ം കെട്ടിട നിർമ്മാണം, റോഡുനിർമ്മാണം, പൊതുമരാമത്തുകൾ, കുടിവെള്ള വിതരണം, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയവയ്ക്ക് പകർച്ചവ്യാധി പ്രതിരോധിക്കുവാൻ ഉതകുന്ന രീതിയിൽ മാർഗ്ഗ നിർദ്ദേശങ്ങൾ കൊടുക്കുക. o മഴയില്ലാത്ത സമയത്ത് അവശേഷിക്കുന്ന കൊതുകു ഉറവിടങ്ങളെ കണ്ടുപിടിച്ച് ഇല്ലായ്മ ചെയ്യുക, ഉണങ്ങിയ ഉറവിടമാലിന്യങ്ങൾ ഉചിതമായി നീക്കം ചെയ്യുക, നിരത്തുകളും ഓട കളും വൃത്തിയായി സൂക്ഷിക്കുക.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |