Panchayat:Repo18/vol2-page1544

From Panchayatwiki

മോണിറ്ററിംഗ് വാർഡ്തല പ്രവർത്തനങ്ങൾ ഓരോ ആഴ്ചയിലും വാർഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതി അവലോകനം ചെയ്യേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും അവലോകന സമിതിയുടെ യോഗം ആഴ്ചയിലൊരിക്കൽ ചേരണം. ജില്ലാ ആസൂത്രണ സമിതി ഊർജ്ജിത പ്രതിരോധ പ്രവർത്തന ങ്ങൾ വിലയിരുത്തി മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടതാണ്. ഈ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി സമഗ്ര മാലിന്യ സംസ്കരണ പ്രോജക്ടടുകളുടെ മോണിറ്ററിംഗ് നടത്തുകയും വേണം. വിവിധ വകുപ്പുകളുടെ ഉത്തരവാദിത്വങ്ങൾ 1. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ o മഴക്കാല പൂർവ്വ ശുചീകരണം ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പരിപാടി കളുടെ ആസൂത്രണം, നിർവ്വഹണം, അവലോകന നേതൃത്വം. o വാർഡ്തലം മുതൽ സംസ്ഥാന തലം വരെ അവലോകന സമിതികൾ ആവശ്യാനുസരണം യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തുക. o ഓരോ പ്രദേശത്തിന്റെയും സാഹചര്യങ്ങൾക്കും പ്രത്യേകതകൾക്കും അനുയോജ്യമായ ആരോഗ്യ കർമ്മ പദ്ധതികൾ തയ്യാറാക്കുകയും സമയ ബന്ധിതമായി ഫണ്ട് ലഭ്യമാക്കി നടപ്പിലാക്കുകയും ചെയ്യുക. o ഗ്രാമീണ മേഖലയിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും പട്ടണപ്രദേശങ്ങളിൽ അയ്യങ്കാളി തൊഴിൽ പദ്ധതിയിലും ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച ശുപാർശകൾ നടപ്പിലാക്കണം. o വാർഡ് തലത്തിൽ ആശ, സന്നദ്ധ പ്രവർത്തകർ, തൊഴിലാളികൾ തുടങ്ങിയവരെ നിയോഗിച്ച പ്രതിരോധ, നിയന്ത്രണ പ്രവർത്തനത്തിന് വഴിയൊരുക്കുക, സ്ക്വാഡുകൾ രൂപീകരിക്കുക. o തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാരെയും പ്രതിരോധ പ്രവർത്തന ങ്ങൾക്ക് ലഭ്യമാക്കുക. o ബോധവത്ക്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക. o ദേശീയ ഗ്രാമീണ തൊഴിലുറപ്പ്/അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് എലിപ്പനി തുടങ്ങിയവയ്ക്കക്കെതിരായി മുൻകരുതൽ നടപടി സ്വീകരിക്കുക. o ഡ്രൈഡേ ആചരണം വീടുകളിൽ മാത്രമല്ല സ്ഥാപനങ്ങൾ, പ്ലാന്റേഷനുകൾ, നിർമ്മാണ മേഖലകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയവയിലും നടക്കുന്നുവെന്ന് ഉറപ്പാക്കുക. o തദ്ദേശസ്വയംഭരണ സ്ഥാപനതല സമഗ്ര മാലിന്യ സംസ്കരണ പ്രോജക്ടടുകൾ നടപ്പിലാക്കുക. o ശുദ്ധജല ദൗർലഭ്യം പരിഹരിക്കുക. o പകർച്ചവ്യാധി സാഹചര്യം സൃഷ്ടിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും എതിരെ പൊതു ജനാരോഗ്യ നിയമം, പഞ്ചായത്ത് രാജ് ആക്ട് തുടങ്ങിയവയുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുക. o വാർഡ് തല ആരോഗ്യ ശുചിത്വ പോഷണ സമിതികൾ കർമ്മോൻമുഖമാക്കുക. 2. ആരോഗ്യ വകുപ്പിന്റെ പങ്ക് o തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുടെ പകർച്ച വ്യാധി പ്രതിരോധ നിയന്ത്രണ പദ്ധതികൾ തയ്യാറാക്കുവാനും നടപ്പിലാക്കുവാനും വേണ്ട സാങ്കേതിക, ശാസ്ത്രീയ അവബോധം നൽകുക, നടപ്പിലാക്കാൻ സഹകരിക്കുക. o രോഗ നിരീക്ഷണം, കൊതുക്സ് നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം തുടങ്ങിയവ നിരന്തര മായി നടത്തി ഇവ സംബന്ധിച്ച പ്രതിദിന/പ്രതിവാര റിപ്പോർട്ടുകൾ വിശകലനം ചെയ്ത് രോഗം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ടുപിടിക്കൽ, തുടർ നടപടികൾ സ്വീകരിക്കൽ. o അംഗീകൃത ചികിത്സ മാർഗ്ഗരേഖകൾ ഉപയോഗിച്ച് രോഗചികിത്സയും പരിചരണവും. o രോഗം പൊട്ടിപ്പുറപ്പെട്ടാൽ ദുതകർമ്മസേന ഇടപെട്ട കാര്യകാരണ വിശകലനം നടത്തി രോഗ നിയന്ത്രണം സാധ്യമാക്കൽ.

o പകർച്ചവ്യാധികൾ കൂടുതലുള്ള സീസണിൽ പനി വാർഡ്, ഔട്ട് റീച്ച് ക്ലിനിക്ക, മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ സജ്ജീകരിക്കൽ. 

o ഹൈറിസ്ക് പ്രദേശങ്ങളിൽ പ്രത്യേക കർമ്മപരിപാടികൾ. o ആവശ്യാനുസരണം മരുന്ന, മാനവശേഷി, ഫണ്ട്, പരിശോധനാ കിറ്റുകൾ, സാധന സാമഗ്രികൾ, ഉപകരണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കൽ. o മഴക്കാല പൂർവ്വ ശുചീകരണം, കൊതുക നിയന്ത്രണം, ജലശുദ്ധീകരണം പ്രതിവാര ക്രൈഡഡേ ഒബ്സർവേഷൻ തുടങ്ങിയവയ്ക്ക് ഇതരവകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ക്യാം പെയിനുകൾ സംഘടിപ്പിക്കുക, ഫീൽഡ്തല സ്ക്വാഡുകൾ രൂപീകരിക്കുക, കർമ്മപരിപാടി യിൽ പങ്കാളിയാകുക.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ