Panchayat:Repo18/vol2-page1541

From Panchayatwiki

യില്ലാത്ത വീടും പരിസരവും, കെട്ടിട നിർമ്മാണ സ്ഥലങ്ങൾ, റബർതോട്ടങ്ങൾ, വർക്ക്ഷോപ്പുകൾ മുതലായവ കണ്ടെത്തി രേഖപ്പെടുത്തുകയാണ് ശുചിതമാപ്പിംഗിന്റെ ലക്ഷ്യം. ശുചിത്വ സ്ക്വാഡുകൾ നേരിട്ട അപകടകരമായ സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കണം. ഈ റിപ്പോർട്ടുകൾ ഏകോപിപ്പിച്ച വാർഡ് തല ശുചിത്വ റിപ്പോർട്ട് തയ്യാറാക്കും. നഗര/ഗ്രാമ തലത്തിൽ ക്രോഡീകരിക്കുന്നതിന് വേണ്ടി നഗരസഭ/ ഗ്രാമപഞ്ചായത്ത് തലത്തിൽ ഹെൽത്ത് സൂപ്പർവൈസർ/ഹെൽത്ത് ഇൻസ്പെക്ടർ/വിഇഒ എന്നീ ഉദ്യോഗ സ്ഥരെ കൺവീനറാക്കി മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തണം. 4. പഞ്ചായത്ത്/നഗരസഭാ തല കർമ്മ പരിപാടി

 പഞ്ചായത്ത്/നഗരസഭതല റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക പഞ്ചായത്ത്/നഗരസഭ സമിതി വിളിച്ചു ചേർക്കുക. കർമ്മ പരിപാടിയിൽ താഴെ പറയുന്ന വിഷയങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.

o റോഡുകൾ, ഓടകളുടെ വൃത്തിയാക്കൽ

o തോട്, കുളം, കിണർ തുടങ്ങിയവയുടെ വൃത്തിയാക്കൽ 

o വെള്ളക്കെട്ട് ഒഴിവാക്കൽ o ടാങ്കുകൾ വൃത്തിയാക്കൽ o വെള്ളം കെട്ടി നിൽക്കാൻ സാദ്ധ്യതയുള്ള സാഹചര്യം ഒഴിവാക്കൽ o നിശ്ചിത മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്സ് ബാഗുകൾ നിരോധിക്കുന്നതിനുള്ള നടപടികൾ, പ്ലാസ്റ്റിക്സ് മാലിന്യങ്ങളുടെ സംഭരണവും, സംസ്കരണ നടപടികളും o കുറ്റിച്ചെടിയും, കുളവാഴ, മുട്ടപ്പായൽ തുടങ്ങിയ ജലസസ്യങ്ങളും മറ്റും മാറ്റൽ o കൊതുക, എലി, മറ്റ് മൃഗങ്ങൾ തുടങ്ങിയവ വഴി ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കൽ o ഉറവിടമാലിന്യ സംസ്കരണവും സംയോജിത മാലിന്യസംസ്കരണ പദ്ധതികളും തയ്യാറാക്കൽ o പ്രോജക്ടടുകൾ നിർണ്ണയിച്ച ഫണ്ട് വകയിരുത്തി കർമ്മപദ്ധതി അംഗീകരിക്കുക o നിർവ്വഹണ ഏജൻസികളെ നിശ്ചയിക്കുക. o കൊതുകിന്റെ ഉറവിട നശീകരണം/ഡ്രൈഡേ ആചരണം. o കൊതുക് പെരുകാൻ സാഹചര്യം ഉള്ള സ്ഥാപനങ്ങൾ. പൊതുസ്ഥലങ്ങൾ, തോട്ടങ്ങൾ നിർമ്മാണ സ്ഥലങ്ങൾ തുടങ്ങിയവയിൽ നിരീക്ഷണം, നിയന്ത്രണം o ജലദൗർലഭ്യമുള്ളിടത്ത് ശരിയായ ജലസംഭരണം, ജലവിതരണം ജലവിതരണം പൈപ്പുകളുടെ അറ്റകുറ്റപ്പണി 5. ഡ്രൈഡേ സന്ദേശം എല്ലാ വീടുകളിലേക്കും

ഡ്രൈഡേ ' സന്ദേശം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുന്നതിന് പഞ്ചായത്ത്/മുനിസിപ്പൽ വാർഡ് അംഗങ്ങൾ, മറ്റ് വകുപ്പുകളിലെ ഗ്രാമതല ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ടീമുകൾ രൂപീകരിച്ച് ചുമതല നൽകുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുരോഗതി പരി ശോധിക്കുകയും ചെയ്യുക.

6, ബോധവൽക്കരണ പ്രവർത്തനങ്ങൾ

ഓരോ വാർഡിലും ഗാർഹികതലത്തിലും സ്ഥാപനതലത്തിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.

6.1 ഗാർഹിക തലം 6.1.1 ശുചിത്വാരോഗ്യ പ്രവർത്തനങ്ങളിൽ വീടും പരിസരവും മാലിന്യമുക്തമാക്കേണ്ടതിന്റെ ആവശ്യകത ഓരോ വീട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനും അത് അവരുടെ ഉത്തരവാദിത്വമാക്കി മാറ്റുന്ന തിനുമുള്ള ഇടപെടലുകൾ ഉണ്ടാവണം. ജൈവ-അജൈവ മാലിന്യങ്ങളും പുനഃചംക്രമണം സാധിക്കുന്നവയും സാധിക്കാത്തവയും അപകടകരമായവയും കണ്ടെത്തി വേർതിരിച്ച് പരിപാലിക്കുന്നതിന് ഓരോ കുടുംബവും ശ്രദ്ധിക്കേണ്ടതുണ്ട്. വീടുകളിലും പുരയിടങ്ങളിലും ഈ പ്രവർത്തനങ്ങൾ നടത്തേണ്ടത് ഉടമ സ്ഥന്റെ ചുമതലയാണെങ്കിലും സാമുഹ്യമേൽനോട്ടം ആവശ്യമാണ്. ഉറവിടമാലിന്യ സംസ്കരണ സംവി ധാനങ്ങളിൽ (മൺകല കമ്പോസ്റ്റിംഗ്, പൂച്ചെട്ടി കമ്പോസ്റ്റിംഗ്, പൈപ്പ് കമ്പോസ്റ്റിംഗ്, ബയോഭരണി കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, മോസ്പിറ്റ്, ബയോ പെഡസ്റ്റൽ കമ്പോസ്റ്റിംഗ്, മണ്ണിര കമ്പോസ്റ്റിംഗ്, ബയോ ഗ്യാസ് പ്ലാന്റ് തുടങ്ങിയവ) ഏതെങ്കിലും ഉപയോഗിക്കുവാൻ നിർദ്ദേശം നൽകണം. ഇവയോടനുബന്ധിച്ച് ജലം കെട്ടിനിന്ന് കൊതുക്സ് പെരുകാതെ സൂക്ഷിക്കണം. 6.1.2 താഴെപ്പറയുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കിയാവണം ഗാർഹിക തലത്തിൽ ബോധവൽ ക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. o വീടിന് അനുബന്ധമായുള്ള പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട ചിരട്ട, ടിന്ന്, മുട്ടത്തോട്, തൊണ്ട്, ടയർ, പ്ലാസ്റ്റിക് കൂട്, പ്ലാസ്റ്റിക് കപ്പ, പ്ലാസ്റ്റിക് ഷീറ്റ, ഉടഞ്ഞ ഗ്ലാസ്, കുപ്പികൾ, കുപ്പിയുടെ അടപ്പു കൾ എന്നിവ ഉൾപ്പെടെ വെള്ളം കെട്ടി നിൽക്കാൻ സാദ്ധ്യതയുള്ള എല്ലാ വസ്തതുക്കളും.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ