Panchayat:Repo18/vol2-page1540

From Panchayatwiki

കളിലും നിലവിലുള്ള സാനിട്ടേഷൻ സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യസ്ഥാപനങ്ങൾ ഗ്രന്ഥശാലകൾ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്കൂളുകൾ, നാഷണൽ സർവീസ് സ്കീം, എൻ.സി.സി. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രവർത്തകരെ ഈ കാമ്പയിന്റെ ഭാഗമാക്കുന്നതിന് കഴിയും. ആരോഗ്യം, വിദ്യാഭ്യാസം തദ്ദേശസ്വയംഭരണം, നഗരകാര്യം, ജലവിഭവം, സാമൂഹ്യക്ഷേമം, മൃഗസംരക്ഷണം കൃഷി, പൊതുമരാമത്ത്, തൊഴിൽ തുടങ്ങിയ വകുപ്പുകളുടെ ഏകോപിച്ച പ്രവർത്തനം തദ്ദേശസ്ഥാപനതലത്തിൽ ഉറപ്പുവരുത്തണം. പഞ്ചായത്ത്/നഗരസഭാതല പ്രീ മൺസൂൺ കാമ്പയിൻ

  പഞ്ചായത്തുകളുടേയും, നഗരസഭകളുടേയും നേതൃത്വത്തിൽ വിവിധ വകുപ്പതല പ്രവർത്തകരേയും, സന്നദ്ധ പ്രവർത്തകരേയും ഏകോപിപ്പിച്ച വാർഡ് തലത്തിൽ ശുചിത്വ പ്രവർത്തനങ്ങളുടെ കണ്ടെത്തലും, ആസൂത്രണവും കർമ്മപരിപാടികളും തയ്യാറാക്കി സമയബന്ധിതമായി പ്രവർത്തിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ഏപ്രിൽ മാസം ആരംഭിച്ച് ജൂൺ അവസാനം വരെ നീണ്ടു നിൽക്കുന്ന വിപുലമായ കർമ്മപരി പാടികൾ സംഘടിപ്പിക്കണം. താഴെപ്പറയുന്ന പ്രവർത്തനങ്ങൾ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കേണ്ടതാണ്. 

1. വാർഡ് തല ശുചിത്വ കുട്ടായ്മ

     വാർഡ്തല ആരോഗ്യ ശുചിത്വപോഷണ സമിതി വിളിച്ചു ചേർത്ത് ശുചിത്വ മാപ്പിംഗും, കർമ്മപദ്ധതി രൂപീകരണവും നടപ്പാക്കുന്നതിന് വാർഡ് മെമ്പർമാർ/കൗൺസിലർമാർ നേതൃത്വം നൽകണം. വാർഡ് തലത്തിൽ വായനശാലകൾ, ക്ലബ്ബകൾ, സന്നദ്ധസംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, യുവജനസംഘടനകൾ, മഹിളാസംഘടനകൾ, കുടുംബശ്രീ, സ്കൂളുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, വ്യാപാര വ്യവസായ സ്ഥാപന പ്രതിനിധികൾ, ഗ്രാമ/നഗര തല ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയുള്ള 'വാർഡ്തല ശുചിത്വ കൂട്ടായ്മ'യിൽ വച്ചാവണം പ്രവർത്തനങ്ങളുടെ ആസൂത്രണം. ഏപ്രിൽ-മെയ് മാസങ്ങളിൽ എല്ലാ വാർഡ്തല ശുചിത്വ കൂട്ടായ്മകളും സംഘടിപ്പിക്കേണ്ടതാണ്. 

2, ശുചിത്വ സ്ക്വാഡുകളുടെ രൂപീകരണം വാർഡ്തലത്തിലെ ശുചിത്വ കൂട്ടായ്മയിൽ വച്ച് ശുചിത്വസ്ക്വാഡുകൾ രൂപീകരിക്കേണ്ടതാണ്. വാർഡിന്റെ വിസ്ത്യതിയും, വീടുകളുടെ എണ്ണവും അടിസ്ഥാനപ്പെടുത്തി സ്ക്വാഡുകളുടെ എണ്ണം നിശ്ചയിക്കാം. സ്ക്വാഡിന്റെ നേതൃത്വം ജനപ്രതിനിധി, എ.ഡി.എസ് അംഗങ്ങൾ, ആശാവർക്കർ എന്നിവരിലൊരാൾക്കായിരിക്കണം. ഠ ശുചിത്വ സ്ക്വാഡുകളുടെ പ്രവർത്തനങ്ങൾ:- o ഭവന സന്ദർശനത്തിലുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും അവയുടെ പ്രാധാന്യവും ബോധ്യപ്പെടുത്തുക. o സ്ഥാപനങ്ങൾ (സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾ) സന്ദർശിച്ച് ശുചീകരണ ബോധവൽക്കരണം നൽകുക. o ഉറവിട മാലിന്യ സംസ്കരണ നടപടികൾ പ്രചരിപ്പിക്കുക. o ആഴ്ചയിൽ ഒരു ദിവസം 'ഡ്രൈ ഡേ' ആചരിക്കുവാൻ നിർദ്ദേശിക്കുകയും ആവശ്യകതയെക്കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുക. o കൊതുകുകളുടെ ഉറവിടങ്ങൾ ഉണങ്ങിയ ഉറവിടങ്ങൾ ഉൾപ്പെടെ നശിപ്പിക്കുക. o പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പട്ടികപ്പെടുത്തുക. o ശുചിത്വ മാപ്പിംഗ് നടത്തുക, റിപ്പോർട്ട് തയ്യാറാക്കുക o മഴക്കാല പൂർവ്വ ശുചീകരണ സന്ദേശങ്ങളടങ്ങിയ നോട്ടീസുകൾ വിതരണം ചെയ്യുക. o ശുചിത്വ സ്ക്വാഡുകൾക്ക് നേതൃത്വം വഹിക്കുന്നവർ ആഴ്ചയിലൊരിക്കൽ പ്രവർത്തന പുരോഗതി വിലയിരുത്തുക.

o കൊതുകുകളുടെ പ്രധാന ഉറവിടങ്ങൾ കണ്ടുപിടിക്കുക.

o ബഹുനില കെട്ടിടങ്ങൾ പണിയുന്നിടത്തും പുതുക്കി പണിയൽ നടത്തുന്ന സ്ഥാപനങ്ങളും സന്ദർശിച്ച് കൊതുക്, എലി, തുടങ്ങിയവ പെരുകാനുള്ള സാഹചര്യങ്ങൾ പരിശോധിക്കുക. o തോട്ടം മേഖലകൾ, ചേരി/ട്രൈബൽ കോളനികൾ/അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുക. 3. വാർഡ് തല ശുചിത്വ മാപ്പിംഗ് സംസ്ഥാനത്തെ എല്ലാ നഗര/ഗ്രാമ വാർഡിലും മാലിന്യ പ്രശ്നങ്ങൾ ഉള്ളതും വെള്ളം കെട്ടി നിന്ന് കൊതുക്സ് പെരുകുന്നതിന് സാധ്യതയുള്ളതുമായ സ്ഥലങ്ങൾ, ഓടകൾ നന്നായി പരിപാലിക്കാത്ത പ്രദേശ ങ്ങൾ, സ്ഥാപനത്തിൽ നിന്നും വീടുകളിൽ നിന്നും മലിനജലം പൊതു ഓടയിലേക്ക് തുറന്ന് വിടുന്ന പ്രശ്നങ്ങൾ, കുറ്റിച്ചെടികൾ വളർന്ന് കൊതുകിന് വളരുന്നതിനുള്ള സാഹചര്യങ്ങൾ, പ്ലാസ്റ്റിക്കും മറ്റ് ദ്രവി ക്കാത്ത മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ പ്രശ്നങ്ങൾ, വെള്ളം കെട്ടി നിൽക്കുന്ന ടാങ്കുകൾ, വൃത്തി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ