Panchayat:Repo18/vol2-page1538

From Panchayatwiki

ഈ ഗ്രാന്റ് ഉപയോഗിക്കാം. ഇങ്ങനെ ലോക ബാങ്ക് സഹായം നഷ്ടപ്പെടാതെ പരമാവധി വിനിയോഗി ക്കേണ്ടതും പ്ലാൻ ഫണ്ട് ലാപ്തസാകാത്ത വിധത്തിൽ പ്രോജക്ടടുകൾ പൂർത്തിയാക്കേണ്ടതുമാണ്.

  ഡിപിസി അംഗീകരിച്ചതും എന്നാൽ നടപ്പാക്കാത്തതുമായ (കെ.എൽ.ജി.എസ്.ഡി.പി മാനദണ്ഡ ങ്ങൾക്ക് വിധേയമായ) പുതിയ പ്രോജക്ടടുകൾ നടപ്പാക്കാനായി പെർഫോമൻസ് ഗ്രാന്റ് വിനിയോഗിക്കാം. ഇപ്രകാരം കെ.എൽ.ജി.എസ്.ഡി.പി ഫണ്ട് വിനിയോഗിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പ്രോജക്ടിൽ അടിയന്തിരമായി വരുത്തേണ്ടതാണ്.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 100 സ്മാർട്ട് സിറ്റികൾ പദ്ധതിയിൽ ആദ്യവർഷം സഹായം ലഭിക്കുന്ന പട്ടണങ്ങളുടെ ലിസ്റ്റിൽ സംസ്ഥാനത്തെ പട്ടണങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ വകുപ്പ്, നം. 4861/ഡിസി2/15/തസ്വഭവ, Typm, തീയതി 24-03-2015) വിഷയം - തദ്ദേശ സ്വയംഭരണ വകുപ്പ് - കേന്ദ്രസർക്കാർ പ്രഖ്യാപിച്ച '100 സ്മാർട്ട് സിറ്റികൾ' പദ്ധതിയിൽ ആദ്യവർഷം സഹായം ലഭിക്കുന്ന പട്ടണങ്ങളുടെ ലിസ്റ്റിൽ സംസ്ഥാനത്തെ പട്ടണങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്.

സൂചന - 1-2-15-ന് വൈകിട്ട് 4 മണിക്ക് ബഹു. നഗരകാര്യ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തെക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിന്റെ നടപടിക്കുറിപ്പ്. 
           2015 ജനുവരി 29, 30, 31 തീയതികളിൽ ന്യൂഡൽഹിയിൽ വച്ച നടന്ന സ്മാർട്ട് സിറ്റി സംബന്ധിച്ച കോൺഫറൻസിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ‘സ്മാർട്ട് സിറ്റി' പദ്ധതിയിൽ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ നഗര സഭകൾക്ക് ഒരു പ്രാഥമിക നിർദ്ദേശം നൽകാൻ തീരുമാനിക്കുകയും ചെയ്തു. 

എ) കേന്ദ്ര സർക്കാർ സ്മാർട്ട് സിറ്റികളായി രൂപാന്തരപ്പെടുത്തുവാൻ 100 സിറ്റികളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതിൽ കേരളത്തിലെ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളെയും അവയെ കേന്ദ്രീ കരിച്ചുള്ള അർബൻ അശ്ലോമറേഷനുകളെയും മലപ്പുറം, കണ്ണൂർ എന്നീ നഗരസഭകളെയും അവയുടെ ചുറ്റുമുള്ള അർബൻ അശ്ലോമറേഷനുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

(ബി) അടുത്ത ഘട്ടത്തിൽ ഈ 100 പട്ടണങ്ങളിൽ നിന്നും നിബന്ധനകൾ പാലിക്കുന്ന 30 പട്ടണ ങ്ങളെ തെരഞ്ഞെടുക്കും. അത് ഒരു മത്സരം പോലെയുള്ള ചലഞ്ച് റൗണ്ട് ആയിരിക്കും. നിബന്ധനകൾ താഴെ പറയുന്നവയാണ്. 

(1) സ്വച്ഛ ഭാരത് നടത്തിപ്പിൽ 05% പുരോഗതി നേടിയിരിക്കണം. (2) പട്ടണത്തിന് ഈ ന്യൂസ് ലെറ്റർ ഉണ്ടായിരിക്കണം. (3) പരാതി പരിഹാര സംവിധാനം ഉണ്ടായിരിക്കണം. (4) സിറ്റി വിഷൻ രേഖയും വികസന തന്ത്ര രേഖയും ഉണ്ടായിരിക്കണം. (5) ഡബിൾ എൻട്രി അക്കൗണ്ടിംഗ് ഉണ്ടായിരിക്കണം.

(സി) മുകളിൽ പറഞ്ഞ യോഗ്യതകൾ എല്ലാ പട്ടണങ്ങളും ഒരു മാസത്തിനുള്ളിൽ നേടിയെടുക്കണം. ഇക്കാര്യം 30-4-15-ന് മുമ്പ് സർക്കാരിനെ അറിയിക്കുകയും വേണം. 

(ഡി) ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന 30 പട്ടണങ്ങളിൽ നിന്നും അടുത്ത ഘട്ടത്തിൽ 15 പട്ടണങ്ങളെ ഉൾപ്പെടുത്തും. അതിനായി വിവിധ രംഗങ്ങളിലെ പുരോഗതിക്ക് മാർക്ക് നൽകി ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന പട്ടണങ്ങളെയായിരിക്കും തെരഞ്ഞെടുക്കുന്നത്. അതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ. (ഇ) 30 പട്ടണങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പട്ടണ ങ്ങളോട് നിർദ്ദേശിക്കുന്നു. (എഫ്) പട്ടണങ്ങൾക്കാവശ്യമായ സഹായങ്ങൾ നൽകാൻ IKM, KLGSDP മുതലായ ഏജൻസികൾക്കും നിർദ്ദേശം നൽകുന്നു. ഭവന നിർമ്മാണ ധനസഹായത്തിന് ഗ്രാമസഭ തെരഞ്ഞെടുത്തിട്ടുള്ള വ്യക്തികൾക്ക് അവർക്ക് ഭൂമിയുടെ കൈവശാവകാശം രേഖയുള്ളത് പക്ഷം ആനുകൂല്യം നൽകാമെന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡിബി) വകുപ്പ്, നം.17135/ഡിബി1/14/തസ്വഭവ, Typm, തീയതി 25-03-2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ - ഭവന നിർമ്മാണ ധനസഹായത്തിന് ഗ്രാമസഭ തെരഞ്ഞെടുത്തിട്ടുള്ള വ്യക്തികൾക്ക് അവർക്ക് ഭൂമിയുടെ കൈവശാവകാശം രേഖയുള്ളത് പക്ഷം ആനുകൂല്യം നൽകാമെന്നത് - സംബന്ധിച്ച്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ