Panchayat:Repo18/vol2-page1536
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ നിലവിലുള്ള മാലിന്യ സംസ്കരെണ സംവിധാനം പ്രവർത്തിക്കുന്നതിന് നൽകുന്ന പ്രവൃത്തി പരിപാലന തുക സംബന്ധിച്ചുള്ള വിശദീകരണം സംബന്ധിച്ച് സർക്കുലർ
(തദ്ദേശസ്വയംഭരണ (ഡിസി) വകുപ്പ്, നം. 80308/ഡിസി.1/14/തസ്വഭവ, Typm, തീയതി 10-03-2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ നിലവിലുള്ള മാലിന്യ സംസ്കരെണ സംവിധാനം പ്രവർത്തിക്കുന്നതിന് നൽകുന്ന പ്രവൃത്തി പരിപാലന തുക സംബന്ധിച്ചുള്ള വിശദീകരണം സംബന്ധിച്ച്. സൂചന - 1-3-2011-ലെ സ.ഉ (എം.എസ്) നമ്പർ 73/2011/തസ്വഭവ. സൂചനയിലെ സർക്കാർ ഉത്തരവ് പ്രകാരം കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ വിൻഡ്രോ കമ്പോസ്റ്റ പ്ലാന്റ്, വെർമി കമ്പോസ്റ്റ് പ്ലാന്റ് എന്നിവ പ്രവൃത്തി പരിപാലനം നടത്തുന്നതിന് വാർഷിക പ്രവൃത്തി പരി പാലന ചെലവ് നിശ്ചിയിച്ചുത്തരവായിട്ടുണ്ട്. പ്ലാന്റ് സ്ഥാപിച്ച് 6 മാസക്കാലം പ്ലാൻറ് സ്ഥാപിക്കുന്ന ഏജൻസി പ്രവൃത്തി പരിപാലനം നടത്തണമെന്നും ആയതിനുശേഷം വർഷാവർഷം നൽകാവുന്ന പ്രവൃത്തി പരി പാലന ചെലവും നിശ്ചയിച്ചുത്തരവായിട്ടുണ്ട്. ടി ഉത്തരവ് പ്രകാരം ഉണ്ടാക്കുന്ന ജൈവ വളവും ബയോ ഗ്യാസ് പ്ലാന്റിൽ നിന്നും പുറന്തള്ളുന്ന സ്ത്രറിയുടെ ബയോഗ്യാസ് ഉൾപ്പെടെയുള്ള ഉടമസ്ഥാവകാശവും പ്ലാന്റ് ഓപ്പറേറ്റ് ചെയ്യുന്ന ഏജൻസിയുടെ ഉടമസ്ഥതയിൽ ആയിരിക്കുമെന്നും അനുശാസിക്കുന്നുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് പ്രവൃത്തി പരിപാലന ചെലവ് നിശ്ചയിച്ച് സർക്കാർ ഉത്തരവായിട്ടുള്ളത്. 1994-ലെ കേരളാ നഗരപാലിക നിയമപ്രകാരവും 1994-ലെ കേരളാ പഞ്ചായത്തീരാജ് ആക്ട് പ്രകാ രവും 2000-ലെ നഗരമാലിന്യ പരിപാലന കൈകാര്യ ചട്ടങ്ങൾ പ്രകാരവും ഖരമാലിന്യ സംസ്കരണ പ്ലാന്റു കൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും നടപടി എടുക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയിൽപ്പെടുന്നതാണ്. മുകളിൽ പറഞ്ഞ അനിവാര്യ ചുമതലയുടെ ഭാഗമായി സ്ഥാപിക്കുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റു കൾ (കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായത്) ശരിയായ രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ വരുന്ന കാര്യമാണെങ്കിലും അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള പ്രവർത്തനം തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുടെ ഭാഗത്ത് നിന്നും പലപ്പോഴും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉയർന്ന തോതിലുള്ള സാമ്പത്തിക സഹായവും സാങ്കേതിക സഹായവും മറ്റും ലഭ്യമാക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച തരത്തിൽ ആയതിന്റെ പ്രവർത്തനം കൊണ്ടു പോകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി എടുക്കേണ്ടതുണ്ട്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റേയും കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ്ക (06Ո) പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകത പ്രദേശത്തെ ഭൂവിനിയോഗം, വളം, ബയോഗ്യാസ് ഇവ ഉപയോഗപ്പെടുത്താനുള്ള സാധ്യത എന്നിവ അനുസരിച്ച് പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള തുക സംസ്ഥാ നത്തെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്തമായിരിക്കും. കേരളത്തിൽ തന്നെ ചില പ്രദേശങ്ങളിൽ മുകളിൽ പ്പറഞ്ഞ വ്യത്യസ്ത കാരണത്താൽ ഏജൻസികൾ ആവശ്യപ്പെടുന്നത് പ്ലാന്റ് പ്രവർത്തിക്കുമ്പോൾ പ്ലാന്റ് പ്രവർത്തിപ്പിക്കാനായി മാലിന്യം എത്തിച്ചുകൊടുക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനം വഹി ക്കണമെന്നുള്ളതാണ്. പ്ലാന്റിന്റെ പ്രവർത്തനം ഏജൻസിയുടെ ചെലവിൽ നിർവ്വഹിക്കുകയും അവിടെ ഉണ്ടാക്കുന്ന ജൈവ വളം ഉപയോഗിച്ച് അതിനെ ഒരു വരുമാന മാർഗ്ഗമായി കണ്ട ഒരു ചെറിയ തുകയെ ങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് തിരിച്ച് നൽകുന്ന രീതി പല സ്ഥലങ്ങളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള രീതി വലിയ പ്ലാന്റുകൾക്ക് പ്രായോഗികമാണെങ്കിലും ചെറിയ പ്ലാന്റുകൾക്ക് അത്ര പ്രായോഗികമല്ല. അതിനാൽ പ്രാദേശിക സ്ഥിതിയനുസരിച്ച അനുയോജ്യമായ ഓപ്പറേറ്റർമാരെ കണ്ടെ ത്തുന്ന രീതിയാകും കൂടുതൽ അനുയോജ്യം. ഇക്കാര്യങ്ങൾ പരിശോധിച്ച് പൊതു മാലിന്യ സംസ്കരണ പ്ലാന്റുകളോ വികേന്ദ്രീകൃത പ്ലാന്റുകളോ പ്രവർത്തിപ്പിക്കാനായി സേവനതൽപരതയുള്ള സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, റസി ഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, സർക്കാർ അംഗീകൃത സേവന ദാതാക്കൾ, അക്രഡിറ്റഡ് ഏജൻസികൾ തുടങ്ങിയ ഏജൻസികളിൽ ഓരോ പ്രദേശത്തിന്റെയും മുകളിൽപ്പറഞ്ഞ സാധ്യതകൾ പരി ശോധിച്ച് അവരിൽ നിന്നും ഓഫറുകൾ സ്വീകരിച്ച്, ഓഫറുകൾ പരിശോധിച്ച നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉചിതമായ തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ തന്നെ എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് പ്ലാന്റുകളിൽ ഉണ്ടാകുന്ന കമ്പോസ്റ്റ്, ബയോ ഗ്യാസ്, അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്സ്, ഗ്ലാസ്, മെറ്റൽ, ഇ-വേസ്റ്റ് തുടങ്ങിയ ഉൽപന്നങ്ങളും ഉപ ഉൽപന്നങ്ങളും പ്രവർത്തിപ്പിക്കുന്ന ഏജൻസിക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ ഉടമസ്ഥത എന്നത് വ്യക്തമാക്കണം. അക്കാര്യം ഭരണ സമിതി/കൗൺസിലിന്റെ അനുമതിയോടെ ഉചിതമായ തീരുമാനം കൈക്കൊണ്ട് നീങ്ങാവുന്നതാണ്. ഇങ്ങനെ ഒരു ഏജൻസിയെ ചുമതലപ്പെടുത്തുമ്പോൾ പ്രതിമാസം നൽകുന്ന മാലിന്യത്തിന്റെ അളവ്, സംസ്കരിച്ച മാലിന്യത്തിന്റെ അളവ്, ഉണ്ടാക്കിയിട്ടുള്ള ഉപ ഉൽപന്ന
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |