Panchayat:Repo18/vol2-page1534

From Panchayatwiki

വാർഷിക ലിസ്റ്റ് തയ്യാറാക്കൽ; അഞ്ച് വർഷ സ്ഥിരം മുൻഗണനാലിസ്റ്റ് ഓരോവർഷവും ഗ്രാമസഭയിൽ അവതരിപ്പിച്ച അതതുവർഷത്തെ ടാർജറ്റ് അനുസരിച്ചുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ ഗ്രാമസഭയിലും ജില്ലാ കളക്ടറുടെ പ്രതിനിധി പങ്കെടുക്കുകയും, നടപടികൾ വീഡിയോയിൽ പകർത്തുകയും വേണം. സമയക്രമം അഞ്ച് വർഷ ഗുണഭോക്ത്യ ലിസ്റ്റ് 2015 ഫെബ്രുവരി 10-നു മുമ്പായി തയ്യാറാക്കുകയും 15-നു മുമ്പായി ബ്ലോക്ക് പഞ്ചായത്തിലും, 20-നു മുമ്പായി ജില്ലാ പഞ്ചായത്തിലും അവതരിപ്പിച്ച അംഗീകാരം നേടി ആയത് ആവാസ് സോഫ്റ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. പരിശീലനം മേൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് ഗ്രാമവികസന വകുപ്പ്, പഞ്ചായത്ത് വകുപ്പ ഉദ്യോഗസ്ഥർക്ക് വിവിധ തലങ്ങളിൽ പരിശീലനം നൽകേണ്ടതാണ്. സംസ്ഥാനതലം സംസ്ഥാനതല പരിശീലനം എസ്.ഐ.ആർ.ഡി.യിൽ വച്ച് നടത്താവുന്നതാണ്. പ്രസ്തുത പരിശീല നത്തിന് പ്രോജക്ട് ആഫീസർമാർ (ജില്ലാ ദാരിദ്ര്യ ലഘുകരണ വിഭാഗം) ഡി.ഡി. പഞ്ചായത്ത് എന്നിവരെ പങ്കെടുപ്പിക്കാവുന്നതാണ്. ജില്ലാതലം ജില്ലാതല പരിശീലനം അതാതു ജില്ലകളിൽ ജില്ലാ ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടർമാർ നടത്തേണ്ടതാണ്. പരിശീലനത്തിന് ജില്ലാതലത്തിലുള്ള എല്ലാ വികസന വകുപ്പ് ഉദ്യോഗസ്ഥ രെയും പങ്കെടുപ്പിക്കാവുന്നതാണ്. ബ്ലോക്കതലം ബ്ലോക്കുതല പരിശീലനം ബ്ലോക്ക് പഞ്ചായത്ത് ആഫീസുകളിൽ വച്ച് നടത്താവുന്നതാണ്. പ്രസ്തുത പരിശീലനത്തിന് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാവുന്നതാണ്. പരിശീലന ചിലവുകൾ ഇന്ദിര ആവാസ യോജന അഡ്മിനിസ്ട്രേഷൻ ഫണ്ടിൽ നിന്നും വഹിക്കാവുന്നതാണ്. പരിശീലനങ്ങൾ ഫെബ്രുവരി 5-നു മുമ്പായി നടത്തേണ്ടതാണ്. അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം. 81777/ആർ.എ1/2014/തസ്വഭവ, TVpm, തീയതി 13.02.2015) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത് - സംബന്ധിച്ച്. സൂചന:- 18.10.2014-ലെ 60203/ആർ.എ1/14/തസ്വഭവ നമ്പർ സർക്കുലർ.

      അനധികൃതനിർമ്മാണം ക്രമവൽക്കരിക്കുന്നതിന് പല അവസരങ്ങൾ നൽകിയിട്ടും, കെട്ടിട ഉടമസ്ഥർ ആയത് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നില്ലായെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നാളിതുവരെ കണ്ടെത്തിയിട്ടുള്ള അനധി കൃതനിർമ്മാണങ്ങൾ, സംബന്ധിച്ചുള്ള വിശദവിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ പഞ്ചായത്ത് ഡയറക്ടർ, മുൻസിപ്പൽ ഡയറക്ടർ എന്നിവർ ഒരു മാസത്തിനകം സർക്കാരിന് ലഭ്യമാക്കേണ്ടതാണെന്നും നിശ്ചിത കാലാവധിക്കുള്ളിൽ അനധികൃതനിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിന് അപേക്ഷ സമർപ്പിക്കാത്ത എല്ലാ അനധികൃത നിർമ്മാണങ്ങൾക്കെതിരെയും നിലവിലുള്ള ആക്ടിലെയും കെട്ടിടനിർമ്മാണ ചട്ടങ്ങളിലേയും വ്യവസ്ഥകൾക്കനുസൃതമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നടപടി സ്വീകരിക്കേണ്ടതാണെന്നും UA നമ്പർ നൽകിയിട്ട ഒരു വർഷത്തിൽ കൂടുതലായ എല്ലാ അനധികൃത നിർമ്മാണങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ട് നവംബർ 30-നു മുൻമ്പ് എല്ലാ തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും ജില്ലാ/റീജിയണൽ ഓഫീസർമാർക്കു നൽകേണ്ടതാണെന്നും സൂചന യിലെ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയിരുന്നു.
പ്രസ്തുത റിപ്പോർട്ട് വിശദമായി പരിശോധിച്ചതിന്റേയും ഇത് സംബന്ധിച്ച് 14.01.2015-ൽ നടത്തിയ അവലോകന യോഗത്തിന്റേയും അടിസ്ഥാനത്തിൽ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 

1. UA നമ്പർ ഉള്ള കെട്ടിടങ്ങൾക്ക് സ്ഥിര നമ്പർ നിയമാനുസൃതം റഗുലറൈസേഷൻ വഴി മാത്രമേ നൽകാൻ പാടുള്ളൂ. ഇതിനു വിരുദ്ധമായി നമ്പർ നൽകിയാൽ ബന്ധപ്പെട്ട സെക്രട്ടറിമാർ ആയതിന് വ്യക്തിപരമായി ഉത്തരവാദികളായിരിക്കും. 2. അനധികൃതനിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനായി സമയപരിധി 30.06.2015 വരെ സർക്കാർ ദീർഘിപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാ അനധികൃത നിർമ്മാണങ്ങളും ക്രമവൽക്കരിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നടപടി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ