Panchayat:Repo18/vol2-page1532

From Panchayatwiki
  ഇന്ദിര ആവാസ യോജനയുടെ ഭാഗമായ അഡ്മിനിസ്ട്രേറ്റീവ് ഫണ്ട് 2013-14 മുതൽ ലഭ്യമായിട്ടുണ്ട്. ഇത് ഓരോ വർഷത്തെയും അലോട്ടമെന്റിന്റെ 4% ആണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 75:25 എന്ന അനുപാതത്തിൽ തുക നൽകുന്നു. ഈ തുക 0.5% സംസ്ഥാനതലത്തിലേക്കും ബാക്കി തുക ജില്ലകൾക്കു മാണ് മാറ്റിവെച്ചിട്ടുള്ളത്. ജില്ലയ്ക്കുള്ള വിഹിതം എല്ലാ ജില്ലകൾക്കും വാർഷിക ഭൗതിക ലക്ഷ്യത്തിന് ആനുപാതികമായി നൽകുന്നു. ഈ തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതും, പ്രത്യേകം ചിലവ കണക്കാക്കി തുടർ ഗഡുക്കൾ വാങ്ങേണ്ടതുമാണ്. ഭരണ ചിലവുകൾക്കായുള്ള തുക വിനിയോഗിക്കു വാനുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. 
1. വിവര-വിജ്ഞാനവ്യാപനം (IEC)- ആകെ ലഭ്യമായ ഭരണചിലവിന്റെ 1% ഇതിനായി വിനിയോഗി ക്കാവുന്നതാണ്. ഈ തുക ഉപയോഗിച്ച് നടപ്പാക്കാവുന്ന പ്രവർത്തനങ്ങൾ, 

> 1 ഐ.എ.വൈ. ഭവനങ്ങൾക്ക് ലോഗോ ചെയ്തതു നൽകാവുന്നതാണ്. പരമാവധി തുക ഓരോ വീടിന് 100 രൂപ. > ഐ.എ.വൈ. സംബന്ധിച്ച സർക്കാർ ഉത്തരവുകൾ സമാഹരിച്ച് പ്രിന്റു ചെയ്തതു വിതരണം നട ത്തക. >ഗുണഭോക്താക്കൾക്ക് പദ്ധതി സംബന്ധിച്ച വിവരങ്ങൾ ലഘുലേഖയാക്കി നൽകുക. വാർഷിക റിപ്പോർട്ട് തയ്യാറാക്കുക. പദ്ധതിയുടെ വിജയഗാഥകൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുക. > പദ്ധതി നടത്തിപ്പിനാവശ്യമായ രജിസ്റ്ററുകളും ഫോറങ്ങളും പ്രിന്റെ ചെയ്തു നൽകുക.

2. സോഷ്യൽ ആഡിറ്റ് 

ഇതിലേക്കായി ഭരണചിലവിന്റെ 1% തുക വിനിയോഗിക്കാവുന്നതാണ്. 3. ഭരണ സങ്കേത/ഭവന സാക്ഷരതാപ്രവര്ത്തനം (Habitat and Housing Literacy) > ഗുണഭോക്താക്കൾക്ക് പ്രവർത്തനം ആരംഭിക്കും മുമ്പ് തന്നെ ഭവന നിർമ്മാണം സംബന്ധിച്ച വിവിധ പ്രവർത്തനങ്ങൾ, വൈവിധ്യമാർന്നതും ചിലവുകുറഞ്ഞതും പ്രകൃതിക്കിണങ്ങുന്നതുമായ നിർമ്മാണ രീതികൾ, സാമ്പത്തിക മാനേജ്മെന്റ് എന്നിവയെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സുകൾ നൽകുക. > ഭവന നിർമ്മാണ സമയത്തും ഭവന സംരക്ഷണം സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തന ങ്ങൾ നൽകേണ്ടതുണ്ട്.

 4. വൈവിധ്യമാർന്ന ഭവന നിർമ്മാണ മാതൃകകൾ ചെറിയ വലിപ്പത്തിൽ നിർമ്മിച്ച് ഗുണഭോക്താ ക്കൾക്കു കാണുവാനും പരിചയപ്പെടുവാനും അവസരം നൽകുക. ഇത്തരം മാതൃകകൾ ബ്ലോക്കുപഞ്ചാ യത്ത്, ഗ്രാമപഞ്ചായത്ത്, പരിശീലനസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്. 
5. വീടിന്റെ വിവിധ ഘട്ടങ്ങളിലുള്ള പുരോഗതി കാണിക്കുന്ന ഫോട്ടോകൾ എടുക്കുന്നതിനും ആയതു MS-ലേക്ക് അപ്ലോഡ് ചെയ്യുന്നതിനുമുള്ള ചെലവ്. 
6. നിരന്തര സന്ദർശനങ്ങൾ വഴി ഗുണപരമായ മേൽനോട്ടം ഉറപ്പുവരുത്തുക. 

> ഇതിലേക്കായി ആവശ്യമെങ്കിൽ ബ്ലോക്കിന് ഒന്ന് എന്ന പ്രകാരം ജിപിഎസ് സൗകര്യമുള്ള ക്യാമറ വാങ്ങുക. > അളവെടുപ്പിനുള്ള ടേപ്പുകൾ വിഇഒ-മാർക്ക് വാങ്ങി നൽകുക. > അത്യാവശ്യസന്ദർഭങ്ങളിലും, ദുർഘടപ്രദേശങ്ങളിൽ യാത്ര ചെയ്യുന്നതിനും, ആവശ്യാനുസരണം മാത്രം വാഹനം വാടകയ്ക്കക്കെടുക്കുക. ഇതിന് പ്രോജക്ട് ഡയറക്ടറുടെ മുൻകൂർ അനുമതി ആവശ്യമാണ്.

7. ഹാർഡ് വെയർ, സോഫ്റ്റ് വെയർ ചിലവുകൾ  

> പി.എയുവിലേക്കും, ബ്ലോക്കിലേക്കും ആവശ്യം കണക്കാക്കി ഗ്രാമവികസന കമ്മീഷണറുടെ അനു മതിയോടെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുക. 8, ആവാസ് സോഫ്റ്റിലേക്ക് ഡാറ്റാ എൻട്രി നടത്തുന്നതിന് ആവശ്യമായ ജീവനക്കാരെ കരാറടിസ്ഥാ നത്തിൽ ഹയർ ചെയ്യുക. സംസ്ഥാനതലത്തിൽ ഒരു ഐറ്റി പ്രൊഫഷണലിനെ കരാറടിസ്ഥാനത്തിൽ വയ്ക്കാവുന്നതാണ്. > ജില്ലകളിൽ ഓരോ ഡാറ്റാ എൻട്രി ആഫീസർമാരെയും കരാറടിസ്ഥാനത്തിൽ വയ്ക്കാവുന്നതാണ്.

> ഇവരുടെ സേവന-വേതന വ്യവസ്ഥകൾ ഗ്രാമവികസന വകുപ്പിനു കീഴിലുള്ള എം.ജി.എൻ.ആർ. ഇ.ജി. മിഷനിലേതിനു തുല്യമായിരിക്കും.
> അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പ്രോജക്ട് ഡയറക്ടറുടെ മുൻകൂർ അനുമതിയോടെ ബ്ലോക്കു കളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ആഫീസർമാരെ നിയോഗിക്കാവുന്നതാണ്. 

9, മാസ്റ്റർ മേസൺ പരിശീലനം, ഭവന നിർമ്മാണം, പരിപാലനം എന്നിവയിൽ ഗുണഭോക്താക്കൾക്ക് പരിശീലനം. 10, ഐ.എ.വൈ.-യുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും, ജനപ്രതിനിധികൾക്കും പരിശീലനം. 11. പദ്ധതിയുടെ ഇതേവരെയുള്ള നടത്തിപ്പ് സംബന്ധിച്ച പഠനം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ