Panchayat:Repo18/vol2-page1526

From Panchayatwiki

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കരാർ വച്ച പ്രോജക്ടുകൾ പൂർത്തീകരിക്കാതെ വീണ്ടും അതേ പദ്ധതി പുതിയ പ്രോജക്ടടുകളായി നടപ്പിലാക്കിയാൽ പദ്ധതിയ്ക്കായി കൈപ്പറ്റിയ തുക 18% പലിശ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കേണ്ടതാണെന്നും, ടി ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കേണ്ടതാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധ പ്പെട്ട മോണിറ്ററിംഗ് ഫലപ്രദമായി നടപ്പിലാക്കേണ്ടതാണെന്നും ബന്ധപ്പെട്ട വകുപ്പ് തലവന്മാർക്ക് കർശന നിർദ്ദേശം നൽകുന്നു. കേരള നിയമസഭ - മേശപ്പുറത്തുവച്ച കടലാസുകൾ സംബന്ധിച്ച സമിതി (2011-14) മൂന്നാമത് റിപ്പോർട്ട് - വാർഷിക, ഭരണ, ഓഡിറ്റ് - റിപ്പോർട്ടുകൾ യഥാസമയം മേശപ്പുറത്ത് വയ്ക്കുന്നത് - നിർദ്ദേശം സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, നം. 50310/ഐഎ3/14/തസ്വഭവ, Typm, തീയതി 20-01-2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - കേരള നിയമസഭ - മേശപ്പുറത്തുവച്ച കടലാസുകൾ സംബന്ധിച്ച സമിതി (2011-14) മൂന്നാമത് റിപ്പോർട്ട് വാർഷിക, ഭരണ, ഓഡിറ്റ്റിപ്പോർട്ടുകൾ യഥാസമയം മേശപ്പുറത്ത് വയ്ക്കുന്നത് - നിർദ്ദേശം സംബന്ധിച്ച്

സൂചന - കേരള നിയമസഭാ സെക്രട്ടറിയുടെ 25-6-14-ലെ 1124/സിപിഎൽ2/2014/നി.സെ. നമ്പർ കത്ത്. 
പല സ്ഥാപനങ്ങളും ഒന്നിൽ കൂടുതൽ വർഷങ്ങളിലെ റിപ്പോർട്ടുകൾ ഒന്നിച്ച സഭയിൽ സമർപ്പിക്കുന്ന തിനുവേണ്ടി നിയമസഭാ സെക്രട്ടേറിയറ്റിൽ ലഭ്യമാക്കുകയും പ്രസ്തുത റിപ്പോർട്ടുകൾക്കെല്ലാംകൂടി ഒരു ഡിലേ സ്റ്റേറ്റമെന്റ് നൽകുന്നതായും അല്ലെങ്കിൽ കാലതാമസത്തിന് ഒരു കാരണം തന്നെ ആവർത്തിച്ച് പറ ഞ്ഞിട്ടുള്ളതായും സമിതിയുടെ ശ്രദ്ധയിൽപ്പെടുകയും ഇത് ക്രമപ്രകാരമല്ലാത്തതിനാലും കാരണങ്ങൾ വിശ്വാസ യോഗ്യമായി തോന്നാത്തതിനാലും ഓരോ വർഷത്തെയും റിപ്പോർട്ടുകളിൽ പ്രത്യേകം ഡിലേ സ്റ്റേറ്റമെന്റുകൾ നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധ ചെലുത്തണമെന്ന് സമിതി സൂചന കത്ത് പ്രകാരം ശുപാർശ ചെയ്യുകയുണ്ടായി. സഭയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടുകളുടെ ഡിലേ സ്റ്റേറ്റമെന്റിന്റെ 150 പകർപ്പുകളിൽ ഒരെണ്ണം ബന്ധപ്പെട്ട വകുപ്പുമന്ത്രി ഒപ്പുവയ്ക്കക്കേണ്ടതാണെന്നും ബാക്കിയുള്ളവ ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഒപ്പുവച്ച് സമർപ്പിക്കേണ്ടതാണെന്നുമുള്ള കാര്യ ങ്ങൾ ശരിയായി പാലിക്കപ്പെടുന്നില്ലെന്നും ആയതിനാൽ ഇത് കൃത്യമായി പാലിക്കേണ്ടതാണെന്ന് സമിതി ശുപാർശ ചെയ്യുകയുണ്ടായി. 
               ബ്യൂറോ ഓഫ് പബ്ലിക്സ് എന്റർപ്രൈസസ്സിന്റെ 2012-13-ലെ റിവ്യൂ പ്രകാരം പല സ്ഥാപനങ്ങളും കണ ക്കുകൾ യഥാസമയം ഓഡിറ്റിന് വിധേയമാക്കുന്നതിൽ വീഴ്ച വരുത്തുന്നതായി സമിതി കണ്ടെത്തി. ആയ തിന് വിമുഖത കാണിക്കുന്ന സ്ഥാപനമേധാവികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഉത്തരവാദിത്വം സമയത്ത് നിറവേറ്റുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർ ക്കെതിരെ ശക്തമായ അച്ചടക്കനടപടി സ്വീകരിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. 
       സമിതിക്ക് ലഭിക്കുന്ന മിക്ക ഡിലേ സ്റ്റേറ്റമെന്റുകളിലും അധിക വിവരങ്ങളിലും ഓഡിറ്റിംഗ് വൈകിയ തുമൂലം പ്രിന്റ് ചെയ്ത് കിട്ടാൻ വൈകിയതുമൂലം, നിയമസഭയിൽ വാർഷിക/ഭരണ/ഓഡിറ്റ് റിപ്പോർട്ടു കൾ സമർപ്പിക്കണം എന്ന കാര്യം അറിയില്ലെന്നായിരുന്നു എന്നീ വിധത്തിലുള്ള യുക്തിസഹമല്ലാത്ത ആവർത്തിച്ചുള്ള കാരണങ്ങളാണ് കാലതാമസത്തിനുലള കാരണമായി പറയുന്നത്. ഇപ്രകാരമുള്ള വിശദീ കരണങ്ങൾ ഒഴിവാക്കി ഡിലേക്കുള്ള യഥാർത്ഥ കാരണം വ്യക്തമാക്കണമെന്നും സമിതി ശുപാർശ ചെയ്യു കയുണ്ടായി. ഈ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപന ങ്ങളും നിയമസഭാസമിതി ശുപാർശ ചെയ്തിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതും ആയതി നാൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതുമാണ്.

ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകരെ സഹകരിപ്പിക്കൽ - നിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, നം. 55247/ഐ.എ.1/14/തസ്വഭവ. TVpmം തീയതി 06-02-2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകരെ സഹകരിപ്പിക്കൽ - നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് സൂചന :- 1) 19-3-14-ലെ സ.ഉ.(കൈ) നം. 57/2014/തസ്വഭവ നം. ഉത്തരവ്. 2) പഞ്ചായത്ത് ഡയറക്ടറുടെ 22-7-14-ലെ ജെ4-15100/2013 നമ്പർ കത്ത്

3) പഞ്ചായത്ത് വകുപ്പ് കുടുംബശ്രീ സംയോജന സാധ്യത സംബന്ധിച്ച് 26-11-14-ൽ നടന്ന ശില്പശാലയിലെ നടപടി ക്രമങ്ങൾ.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ