Panchayat:Repo18/vol2-page1524

From Panchayatwiki

ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സൂചിക സോഫ്റ്റ് വെയറി ലൂടെ ഫയൽ ചംക്രമണം നടത്തുന്നില്ലായെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കടലാസ് രഹിത ഓഫീസ് യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന നിർദ്ദേ ശങ്ങൾ പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഫയൽ ചംക്രമണം മുഴുവനായും ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച വിന്യസിച്ചിട്ടുള്ള സൂചിക ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ മുഖേന നിർവ്വഹിക്കേണ്ടതാണ്. 'സൂചിക ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഇനിയും വിന്യസിച്ചിട്ടില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളിൽ ആയത് അടിയന്തിരമായി വിന്യസിക്കുന്നതിനും ടി സോഫ്റ്റ് വെയർ പ്രവർത്തിപ്പിക്കുന്നതിനാ വശ്യമായ സാങ്കേതിക സഹായം നൽകുന്നതിനുള്ള നടപടി ഇൻഫർമേഷൻ കേരള മിഷൻ സ്വീകരിക്കേ ണ്ടതാണ്.

‘സൂചിക ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനം ഇനിയും ലഭിച്ചിട്ടില്ലാത്ത ജീവനക്കാർക്ക് കില മുഖേന പരിശീലനം നൽകുന്നതിനാവശ്യമായ നടപടികൾ ഇൻഫർ മേഷൻ കേരള മിഷൻ സ്വീകരിക്കേണ്ടതാണ്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്സ്ട്രോണിക്സ് ഫയൽ ചംക്രമണം സംബന്ധിച്ച പുരോഗതി പതിവായി വിലയിരുത്തേണ്ടതും, ബന്ധപ്പെട്ട വകുപ്പു മേധാവികളും ഇൻഫർമേഷൻ കേരള മിഷൻ എക്സസി ക്യൂട്ടീവ ഡയറക്ടറും പ്രതിമാസ പുരോഗതി റിപ്പോർട്ട് സർക്കാരിൽ സമർപ്പിക്കേണ്ടതുമാണ്. വിവാഹ ബന്ധം വേർപെടുത്തിയ കേസുകളിൽ കുട്ടിയുടെ ജനന രജിസ്റ്റ്റിൽ പേര് തിരുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർഡി) വകുപ്പ്, നം. 55767/ആർഡി3/14/തസ്വഭവ. TVPM, dt. 18-12-2014) സർക്കാർ ജീവനക്കാരുടെ സ്വത്ത് സമ്പാദ്യ വിവരണ പ്രതിക സമർപ്പിക്കുന്നത് സംബന്ധിച്ച് സർക്കുലർ (പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയം, ഡി 1-21/015/തസ്വഭവ. Tvpm, തീയതി 05-01-2015) വിഷയം :- പഞ്ചായത്ത് വകുപ്പ് സർക്കാർ ജീവനക്കാരുടെ സ്വത്ത് സമ്പാദ്യ വിവരണ പ്രതിക സമർപ്പിക്കുന്നത് സംബന്ധിച്ച്.

1960-ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ് ചട്ടങ്ങളിലെ ചട്ടം 37 പ്രകാരം പാർട്ട് ടൈം കണ്ടിജന്റ് സർവ്വീസിലെ ജീവനക്കാരൊഴികെ എല്ലാ സർക്കാർ ജീവനക്കാരും ഓരോ വർഷവും ജനുവരി 15-ന് മുമ്പായി തൊട്ടു മുൻവർഷത്തിൽ ഡിസംബർ 31 വരെയുള്ള തങ്ങളുടെ സ്വത്ത് സമ്പാദ്യ വിവരണ പ്രതിക നിശ്ചിത ഫോറത്തിൽ സർപ്പിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
 പഞ്ചായത്ത് വകുപ്പിലെ പാർട്ട് ടൈം കണ്ടിജന്റ് സർവ്വീസിലെ ജീവനക്കാരൊഴികെ നോൺ ഗസറ്റഡ് വിഭാഗത്തിൽപ്പെട്ട എല്ലാ ജീവനക്കാരും തങ്ങളുടെ സ്വത്ത് സമ്പാദ്യ വിവരണ പ്രതിക 2015 ജനുവരി 15-നു മുൻപ് ആഫീസ് മേധാവിയ്ക്ക് സമർപ്പിക്കേണ്ടതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തങ്ങളുടെ ഓഫീ സിലെ ജീവനക്കാരുടെ സ്വത്ത് സമ്പാദ്യ വിവരണ പ്രതിക വാങ്ങി സൂക്ഷിച്ചിട്ടുണ്ട് എന്ന സാക്ഷ്യപത്രം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്. പെർഫോർമൻസ് ആഡിറ്റ് യൂണിറ്റ് വിഭാഗ ത്തിൽപ്പെട്ടവരുടെയും സെക്രട്ടറിമാരുടെയും സ്വത്ത് വിവരണ പ്രതിക പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ ക്ടർമാർക്ക് സമർപ്പിക്കേണ്ടതും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ആയത് കൈപ്പറ്റി സൂക്ഷിച്ചിട്ടുണ്ട് എന്ന സാക്ഷ്യപത്രം 31-1-15-ന് മുൻപായി പഞ്ചായത്ത് ഡയറക്ടർക്ക് നൽകേണ്ടതുമാണ്.
  എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർമാരും പെർഫോ മൻസ് ആഡിറ്റ് സൂപ്പർവൈസർമാരും പഞ്ചായത്ത് ഡയറക്ടറേറ്റിലെ പാർട്ടേ കണ്ടിജന്റ് സർവ്വീസിലെ ജീവനക്കാർ ഒഴികെയുള്ള എല്ലാ ജീവനക്കാരും സ്വത്ത് വിവരണ പ്രതിക 2015 ജനുവരി 15-ന് മുമ്പായി പഞ്ചായത്ത് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

ഓഡിറ്റ് റിപ്പോർട്ടുകൾക്ക് മറുപടി സമർപ്പിക്കുന്നത് സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (എസ്) വകുപ്പ്, നം. 10961/എ.സി.1/13/തസ്വഭവ. TVpm, തീയതി 09-01-2015)

വിഷയം - തദ്ദേശ സ്വയംഭരണ വകുപ്പ് - ഓഡിറ്റ് റിപ്പോർട്ടുകൾക്ക് മറുപടി സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. സൂചന :- 1-3-14-ലെ 13984/എസി1/14/തസ്വഭവ നമ്പർ സർക്കാർ സർക്കുലർ.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ