Panchayat:Repo18/vol2-page1518

From Panchayatwiki

പ്രധാന പ്രവർത്തനങ്ങൾ: 1. പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന വിവിധ സോഫ്റ്റ് വെയറുകളുടെ ഷെഡ്യൾ ചെയ്തിട്ടുള്ള ബാക്കപ്പുകൾ എല്ലാ ദിവസവും മറ്റു കമ്പ്യൂട്ടറുകളിലേക്ക് കോപ്പി എടുത്ത് സൂക്ഷിക്കുക. കൂടാതെ മാസ ത്തിലൊരിക്കൽ ബാക്കപ്പുകൾ സിഡിയിലാക്കി ഹാർഡ് വെയർ രജിസ്റ്ററിൽ ഉൾപ്പെടുത്തുക. 2. കമ്പ്യൂട്ടർ വയറിംഗിന്റെ എർത്തിംഗ്, കൃത്യത എന്നിവ 6 മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക. 3. മാസത്തിലൊരിക്കലെങ്കിലും ബാറ്ററി വാട്ടർ പരിശോധിക്കുകയും ആവശ്യമെങ്കിൽ അത് വാങ്ങി നിറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

4. സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ല എന്നും VPN/ KSWAN കണക്ഷൻ ഉണ്ട് എന്നും ഉറപ്പ് വരുത്തുക. എല്ലാ ദിവസവും രാവിലെ VPN/KSWAN കണക്ഷൻ പ്രവർത്തനക്ഷമമാക്കുകയും തകരാറുകൾ ഉണ്ടെങ്കിൽ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുക.
5. ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപായി സെർവ്വർ കമ്പ്യൂട്ടറും ഫ്രണ്ട് ഓഫീസ് കമ്പ്യട്ടറും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. 

6. എല്ലാ കമ്പ്യൂട്ടറുകളിലും ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും സമയ ബന്ധിതമായി ആന്റി വൈറസ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുക. 7, പൈറേറ്റഡ് സോഫ്റ്റ് വെയറുകൾ, തേർഡ് പാർട്ടി യൂട്ടിലിറ്റികൾ (യു-ട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയവ) എന്നിവ പ്രവൃത്തിസമയങ്ങളിൽ പഞ്ചായത്തിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. 8. പഞ്ചായത്തുകളിൽ നടത്തുന്ന നെറ്റ് വർക്കിംഗ്ദ്/ഇലക്സ്ട്രിഫിക്കേഷൻ (യുപിഎസ്) പ്രവർത്തനങ്ങൾ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം തന്നെയാണെന്ന് ഉറപ്പുവരുത്തുക. രജിസ്റ്ററുകൾ: 1. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയ്ക്ക് ഹാർഡ് വെയർ രജിസ്റ്റർ സൂക്ഷിക്കുക. (മാതൃക അനുബന്ധം 1, 1 A) ഓരോ ഉപകരണത്തിനും അനുബന്ധം 1 (IKMTSIM/FMT/29)ന്റെ മാതൃകയിലുള്ള വെവ്വേറെ ഫോമുകൾ ഉപയോഗിക്കേണ്ടതാണ്. 2. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറുകളുടേയും മറ്റ് അനുബന്ധ ഉപകരണങ്ങളുടേയും കംപ്ലയിന്റുകൾ രേഖപ്പെടുത്തുന്നതിനായി ഒരു കംപ്ലയിന്റ് രജിസ്റ്റർ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നവരുടേയും എ.എം.സിയിൽ ഏർപ്പെടുന്നവരുടേയും ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ ഈ രജിസ്റ്ററിൽ സൂക്ഷിക്കേണ്ടതാണ്. (മാതൃക അനുബന്ധം 2, 2A, 2B) ഓരോ ഉപകരണത്തിനും അനുബന്ധം 2 (IKMTSIM/FMT/19) ന്റെ മാതൃകയി ലുള്ള വെവ്വേറെ ഫോമുകൾ ഉപയോഗിക്കേണ്ടതാണ്. 3. പഞ്ചായത്തിലുള്ള എല്ലാവിധ സിഡികളും പ്രത്യേകം പാക്കറ്റിൽ ആക്കി പേരെഴുതി സൂക്ഷിക്കുക. ഇത് ഹാർഡ് വെയർ രജിസ്റ്ററിൽ ചേർക്കേണ്ടതാണ്. മറ്റുള്ളവ: 1. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറുകൾക്കും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കും എഎംസി ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും ഉണ്ടെങ്കിൽ അതാത് സമയത്തെ സർക്കാർ/ഇൻഫർമേഷൻ കേരളാ മിഷൻ നിർദ്ദേശ പ്രകാരം എഎംസി എടുക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

2. എല്ലാ ദിവസവും പഞ്ചായത്തിലെ സിവിൽ രജിസ്ട്രേഷൻ, സേവന പെൻഷൻ, സാംഖ്യ തുടങ്ങിയ സോഫ്റ്റ് വെയറുകളിലെ വിവരങ്ങൾ വെബ് സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുക. 

3. പഞ്ചായത്ത് വെബ്സൈറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ നടപടി കൾ സ്വീകരിക്കുക. സെക്രട്ടറിയുടെ അനുമതിയോടെ മാത്രം വെബ്സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ ചെയ്യുക. 4. പഞ്ചായത്ത് പ്രസിദ്ധീകരിക്കുന്ന എല്ലാ ടെൻഡറുകളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക.

5. പഞ്ചായത്തിന്റെ വെബ്സൈറ്റിൽ ലഭ്യമായ ജനപ്രതിനിധികളുടെ വിവരങ്ങൾ മാറ്റങ്ങൾ വരുത്തുന്ന തിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുക. 

6. ഒരു ജീവനക്കാരൻ പഞ്ചായത്തിൽ നിന്ന് വിടുതൽ ചെയ്യുന്ന സമയത്ത് സെക്രട്ടറിയുടെ അനുവാദത്തോടെ ടിയാന്റെ യൂസർ നെയിം, പാസ്സ് വേഡ് എന്നിവ ഡീ ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ്. 7, തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ.ഉ.(സാധാ)നം. 1772/12 തസ്വഭവ തീയതി, 27-6-12 പ്രകാരം ടെക്സനിക്കൽ അസിസ്റ്റന്റുമാരുടെ ഭരണപരമായ നിയന്ത്രണം പഞ്ചായത്തുകൾക്കും സാങ്കേതിക വിഷയ ങ്ങളിൽ പൂർണ്ണ നിയന്ത്രണം ഇൻഫർമേഷൻ കേരളാ മിഷനും ആയിരിക്കും. 8. പഞ്ചായത്തിലെ മുഴുവൻ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ഇ-ഗവേണൻസുമായി ബന്ധ പ്പെട്ട പ്രവർത്തനങ്ങൾ അവർക്ക് തന്നെ കൈകാര്യം ചെയ്യാനാവശ്യമായ വിധത്തിൽ വിദഗ്ദദ്ധ പരിശീലനം നൽകേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ