Panchayat:Repo18/vol2-page1516
സംസ്ഥാനത്ത് ഉടനീളം അനധികൃതനിർമ്മാണങ്ങൾ നടക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. അനധികൃത നിർമ്മാണങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നിയ മാനുസൃതമായി നടപടികൾ സ്വീകരിക്കുന്നില്ല എന്ന് തദ്ദേശസ്വയംഭരണ വകുപ്പിലെ വിജിലൻസ് വിംഗിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനധികൃത നിർമ്മാണ വുമായി ബന്ധപ്പെട്ട രജിസ്റ്റർ സൂക്ഷിക്കുകയോ, രജിസ്റ്റർ സൂക്ഷിച്ചിട്ടുള്ളവയിൽ ശരിയായ രീതിയിൽ വിവ രങ്ങൾ രേഖപ്പെടുത്തുകയോ, രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾക്ക് അനുസരിച്ച് നടപടികൾ സ്വീക രിച്ചതായോ കാണുന്നില്ല. വളരെ ഗുരുതരമായ ചട്ടലംഘനത്തോടെ നിർമ്മാണം നടത്തിയിരിക്കുന്ന പല കെട്ടിടങ്ങളും 'UA' നമ്പറിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഇപ്രകാരം UA നമ്പർ ലഭി ച്ചിട്ടുള്ള കെട്ടിടങ്ങൾ നിയമാനുസ്യതമാക്കുന്നതിനു കെട്ടിട ഉടമയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നിലവിലുള്ള അനധികൃതനിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്ന തിനായി സർക്കാർ വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത ഉത്തരവ് പ്രകാരം ക്രമവൽക്കരണ ത്തിനുള്ള അപേക്ഷ നിശ്ചിത കാലാവധിക്കുള്ളിൽ സമർപ്പിക്കാവുന്നതാണ്.
അനധികൃതനിർമ്മാണം ക്രമവൽക്കരിക്കുന്നതിന് പല അവസരങ്ങൾ നൽകിയിട്ടും, കെട്ടിടഉടമസ്ഥർ ആയത് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നില്ലായെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നാളിതുവരെ കണ്ടെത്തിയിട്ടുള്ള അനധികൃത നിർമ്മാണങ്ങൾ, സംബന്ധിച്ചുള്ള വിശദവിവരങ്ങൾ അനുബന്ധമായി ചേർത്തിട്ടുള്ള നിശ്ചിത പ്രഫോർമയിൽ പഞ്ചായത്ത് ഡയറക്ടർ, മുനിസിപ്പൽ ഡയറക്ടർ എന്നിവർ ഒരു മാസത്തിനകം സർക്കാ രിന് ലഭ്യമാക്കേണ്ടതാണ്. നിശ്ചിത കാലാവധിക്കുള്ളിൽ അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്ന തിന് അപേക്ഷ സമർപ്പിക്കാത്ത എല്ലാ അനധികൃത നിർമ്മാണങ്ങൾക്കെതിരെയും നിലവിലുള്ള ആക്ടി ലേയും കെട്ടിടനിർമ്മാണ ചട്ടങ്ങളിലെയും വ്യവസ്ഥകൾക്കനുസൃതമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നടപടി സ്വീകരിക്കേണ്ടതാണ്. മാത്രമല്ല, UA നമ്പർ നൽകിയിട്ട ഒരു വർഷത്തിൽ കൂടുതലായ എല്ലാ അനധികൃത നിർമ്മാണങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ട് നവംബർ 30-നു മുമ്പ് എല്ലാ തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും ജില്ലാ/റീജിയണൽ ഓഫീസർമാർക്കു നൽകേണ്ടതാണ്. അവർ അത്തരം റിപ്പോർട്ടുകൾ സമാഹരിച്ച ജില്ല/റീജിയണൽതല റിപ്പോർട്ട് ഡിസംബർ 15-നകം സർക്കാരിലേക്കു സമർപ്പിക്കേണ്ടതാണ്. വീഴ്ചവരുത്തുന്ന തദ്ദേശസ്വയം ഭരണ സെക്രട്ടറിമാർക്കും ജില്ല/റീജിയണൽ ഉദ്യോഗസ്ഥൻമാർക്കും എതിരെ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതാണ്.
ALLEGATION OFRREGULARITIES IN COLLECTING TAXN RESPECT OF MOBILE TOWERN A MUNICPALTY - VIGILANCE RECOMMENDATION-REG. [ Local Self Government (RC) Dept., No. 40395/RC2/201 4/LSGD, Tvpm, dt. 19-10-2014] Sub :- Local Self Government Department - Allegation of irregularities in Collecting tax in respect of Mobile Tower in a Municipality-Vigilance recommendation- Reg. Ref:- Letter No. 2361/D1/2014/Vig dated 21-4-14 from Vigilance Department.
The Vigilance and Anti-Corruption Bureaua had conducted a Surprise Check based on a source report on the allegation with regard to the officials of a Municipal Office, permitting to Construct unauthorised Mobile Towers in the Municipal limits without Collecting permit fee, building tax etc. for the undue pecuniary benefits of the officials as well as mobile companies.
The Vigilance Department has recommended against Suspect officers to find out the actual loss incurred to the Municipality by allowing illegal Mobile towers and to take action for Conducting as special drive by LSGD and Urban Affairs Department for collecting the due fee/tax with arrears from the mobile companies sincethere is every chance for similar practices in all Corporation/Municipalities/Gramapanchayats. In the light of the recommendation of the Vigilance Department, all the Local Self Government Institutions are directed to Conduct aspecial drive identifying such unauthorised construction and for Collecting the due fee/tax with arrears from the mobile towers within such limits as may be applicable in the respective areas. ആഡിറ്റ് റിപോർട്ടിലെ പരാമർശങ്ങളിന്മേൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിലെ വീഴ്ച പരിഹരിക്കുന്നതിനു വേണ്ടി മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സര്ക്കുലര് (തദ്ദേശസ്വയംഭരണ (എബി) വകുപ്പ്, നം. 65616/openhl/14/omoeo, TVPM, dt. 29-10-2014) വിഷയം :- ആഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങളിന്മേൽ സമയബന്ധിതമായി നടപടി സ്വീകരിക്കു ന്നതിലെ വീഴ്ച പരിഹരിക്കുന്നതിനു വേണ്ടി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |