Panchayat:Repo18/vol2-page1512

From Panchayatwiki

ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി (2010-11) യുടെ 42-ാമത് റിപ്പോർട്ടിലെ 6-ാം ഖണ്ഡികയിലെ നിർദ്ദേശം മണ്ണ് ഫിൽ ചെയ്യുന്ന പ്രവൃത്തികൾക്ക് നൽകുന്ന നിരക്കിൽ നിന്ന് ഒരു ലീഡും ലിഫ്റ്റും കുറയ്ക്കുന്നത് സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (എസ്) വകുപ്പ്, നം. 22512/എസി2/11/തസ്വഭവ. TVPM, dt. 21-08-2014) 

സർക്കുലർ-l

വിഷയം - തസ്വഭവ - ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി (2010-11)-യുടെ 42-ാമത് റിപ്പോർട്ടിലെ 6-ാം ഖണ്ഡികയിലെ നിർദ്ദേശം - മണ്ണ് ഫിൽ ചെയ്യുന്ന പ്രവൃത്തികൾക്ക് നൽകുന്ന നിരക്കിൽ നിന്ന് ഒരു ലീഡറും ലിഫ്റ്റും കുറയ്ക്കുന്നത് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്, സൂചന - 1) ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റ് (2010-11)-യുടെ 42-ാമത് റിപ്പോർട്ട്, ഖണ്ഡിക 6-ലെ സമിതി ശുപാർശ.

               2) 16-9-11-ലെ പൊതുമരാമത്ത് വകുപ്പിന്റെ 14260/പിഎസ1/11/പിഡബ്ല്യഡി നമ്പർ അനൗദ്യോഗിക കുറിപ്പ്. 
               3) ധനകാര്യ (ഡെവ്. വിംഗ്) വകുപ്പിന്റെ 4-7-12-ലെ 40338/Dev3/12/ധന നമ്പർ അനൗദ്യോഗിക കുറിപ്പ്. 
               4) തദ്ദേശ സ്വയംഭരണ ചീഫ് എഞ്ചിനീയറുടെ 2-7-14-ലെ ഡിബി1/2892/12/സി.ഇ./ തസ്വഭവ നമ്പർ കത്ത്. 

മണ്ണിട്ട് നികത്തുന്ന പ്രവൃത്തികൾക്ക് നിരക്കു കണക്കാക്കുമ്പോൾ ഇനിഷ്യൽ ലീഡറും ലിഫ്റ്റും ഒഴിവാക്കേണ്ടതാണെന്ന 1986-ലും 2004-ലും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ചീഫ് ടെക്സനിക്കൽ എക്സ്സാ മിനറുടെ സർക്കുലറിലേയും പ്രസ്തുത പ്രവൃത്തിക്ക് കുറക്കേണ്ടതില്ലെന്ന പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ 6-1-2005-ലെ സർക്കുലറിലെയും പൊരുത്തക്കേടുകൾ ഒഴിവാക്കി കുറ്റമറ്റു രീതിയിലുള്ള സർക്കുലർ പുറപ്പെടുവിക്കുന്നതിന് ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി (2010-11)യുടെ 42-ാമത് റിപ്പോർട്ടിലെ ഖണ്ഡിക 6-ലെ ശുപാർശയിൽ സമിതി നിർദ്ദേശിക്കുകയുണ്ടായി.

       മണ്ണിട്ടു നികത്തേണ്ട ജോലിക്ക് ലീഡറും ലിഫ്റ്റും കുറവ് ചെയ്യേണ്ടതില്ലെന്ന പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ 6-1-2005-ലെ സർക്കുലറിലെ നിർദ്ദേശമാണ് ഉചിതമെന്ന് സൂചന (2) പ്രകാരം പൊതു മരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ (PWD) 6-1-2005-ലെ സർക്കുലർ നിർദ്ദേശം പിൻതുടരാവുന്ന താണെന്നും ഈ വിഷയത്തിൽ ചീഫ് ടെക്സനിക്കൽ എക്സ്സാമിനറുടെ സർക്കുലറിലെ നിർദ്ദേശം പിൻവലി ച്ചിരിക്കുന്നതായി സൂചന (3) പ്രകാരം ധനകാര്യ വകുപ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. മണ്ണ് ഫിൽ ചെയ്യുന്ന നിര ക്കിൽ നിന്ന് ഒരു ലീഡും ലിഫ്റ്റും കുറയ്ക്കക്കേണ്ടതില്ല എന്ന 6-1-2005-ൽ ചീഫ് എഞ്ചിനീയർ (പി. ഡബ്ല്യ.ഡി അഡ്മിനിസ്ട്രേഷൻ) പുറപ്പെടുവിച്ച സർക്കുലർ തദ്ദേശ സ്വയംഭരണ വകുപ്പിനും ബാധകമാ ക്കണമെന്നും തദ്ദേശ സ്വയംഭരണ ചീഫ് എഞ്ചിനീയർ സൂചന (4) പ്രകാരം അഭിപ്രായപ്പെടുകയും ചെയ്തി ട്ടുണ്ട്.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച മണ്ണിട്ട് നികത്തുന്ന പ്രവൃത്തികൾക്ക് നിരക്ക് കണക്കാ ക്കുമ്പോൾ പ്രവൃത്തിക്ക് നൽകുന്ന നിരക്കിൽ നിന്ന് ഒരു ലീഡും ലിഫ്റ്റും കുറയ്ക്കക്കേണ്ടതില്ല എന്ന ചീഫ് എഞ്ചിനീയറുടെ (പി.ഡബ്ല്യ.ഡി അഡ്മിനിസ്ട്രേഷൻ) 6-1-2005-ലെ 2/2005-ാം നമ്പർ സർക്കുലർ തദ്ദേശ സ്വയംഭരണ വകുപ്പിനും (മുൻകാല പ്രാബല്യത്തോടെ) ബാധകമാക്കി നിർദ്ദേശം പുറപ്പെടുവിക്കുന്നു.

ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി (2010-11) യുടെ 42-ാമത് റിപ്പോർട്ടിലെ 13-ാമത് ഖണ്ഡികയിലെ ശുപാർശ - റോഡ് റോളർ ഉപയോഗിച്ചുള്ള മൺപണി നടത്തുമ്പോൾ പാലിക്കേണ്ട വ്യവസ്ഥ സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (എസ്) വകുപ്പ്, നം. 22512/എസി2/11/തസ്വഭവ. TVPM, dt. 21-08-2014) സർക്കുലർ-II 

വിഷയം :- തസ്വഭവ - ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി (2010-11)-യുടെ 42-ാമത് റിപ്പോർട്ടിലെ 13-ാമത് ഖണ്ഡികയിലെ ശുപാർശ-റോഡ് റോളർ ഉപയോഗിച്ചുള്ള മൺപണി നടത്തുമ്പോൾ പാലിക്കേണ്ട വ്യവസ്ഥ-നിർദ്ദേശം നൽകുന്നത്-സംബന്ധിച്ച്.

സൂചന - 1) ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റി (2010-11)യുടെ 42-ാമത് റിപ്പോർട്ട് ഖണ്ഡിക 13-ലെ സമിതി ശുപാർശ. 2) തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ 2-7-2014-ലെ ഡിബി1/2892/12 സി.ഇ./തസ്വഭവ നമ്പർ കത്ത്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ