Panchayat:Repo18/vol2-page1507

From Panchayatwiki

മറ്റൊന്ന് പദ്ധതിയുടെ അവസാന ഘട്ടത്തിലും. പുറമേ നിന്നുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് പ്രസ്തുത ഓഡിറ്റ് നടത്തേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പ്രവർത്തന വിലയിരുത്തലിന്റെ ഭാഗമായി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലും മുനി സിപ്പാലിറ്റികളും ആയിരിക്കും മധ്യകാല പാരിസ്ഥിതിക ഓഡിറ്റ് (Mid-Term Environmental Audit) നടപ്പിലാക്കുക. കെ.എൽ.ജി.എസ്.ഡി.പി വിഭാവനം ചെയ്തു നടപ്പിലാക്കിയ ESMF-ൽ നിർദ്ദേശിച്ചിട്ടുള്ള നടപടി ക്രമങ്ങളുടെ ശരിയായ നിർവ്വഹണം വിലയിരുത്തുകയാണ് മധ്യകാലപാരിസ്ഥിതിക ഓഡിറ്റിന്റെ ഉദ്ദേശ്യ ലക്ഷ്യം.

  പെർഫോമൻസ് ഗ്രാന്റുപയോഗിച്ച 2011-12, 2012-13 കാലയളവിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കിയ ആകെ പദ്ധതിയുടെ 15% പദ്ധതികളിൽ ആയിരിക്കും മധ്യകാല പാരിസ്ഥിതിക ഓഡിറ്റ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിർവ്വഹണ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് നേരിട്ട് നൽകുന്നതാണ്. ഈ സാഹചര്യത്തിൽ സർക്കാർ താഴെപറ യുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 
 1, 2011-12, 2012-13 സാമ്പത്തിക വർഷങ്ങളിൽ പെർഫോമൻസ് ഗ്രാന്റുപയോഗിച്ച തദ്ദേശഭരണസ്ഥാപനങ്ങൾ നടപ്പാക്കിയ പദ്ധതികളിൽ തിരഞ്ഞെടുക്കപ്പെട്ട 15% പദ്ധതികളിലായിരിക്കും പാരിസ്ഥിതിക ഓഡിറ്റ നടത്തുന്നത്. എല്ലാ ജില്ലകളെയും ഉൾപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങ ളിലെ വിവിധ മേഖലകളിൽപ്പെടുന്ന പദ്ധതികളിലാണ് പാരിസ്ഥിതിക ഓഡിറ്റ് നടത്തുക. 
 2. സർക്കാർ അംഗീകരിച്ച ഒരു സ്വതന്ത്ര സ്ഥാപനമായിരിക്കും പാരിസ്ഥിതിക ഓഡിറ്റ് നടത്തുന്നത്. സമയബന്ധിതമായി പാരിസ്ഥിതിക ഓഡിറ്റ് പൂർത്തിയാക്കുന്നതിനായി സംസ്ഥാനത്തെ നാല് സോണു കളായി തിരിച്ചിരിക്കുന്നു. എല്ലാ സോണുകളിലും പാരിസ്ഥിതിക ഓഡിറ്റ് സമാന്തരമായി നടക്കുന്നതാണ്. 
 3. പാരിസ്ഥിതിക ഓഡിറ്റിന് തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് ഓഡിറ്റിന്റെ രീതിശാസ്ത്രവും പ്രക്രിയയും (Methodology & Process) പരിചയപ്പെടുത്തു ന്നതിനുള്ള പരിശീലനം 2014 ഏപ്രിൽ മാസത്തിൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് നേരിട്ട് നൽകുന്നതാണ്. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ എന്നീ തസ്തികകളിലുള്ളവർ പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
  4. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കെ.എൽ.ജി.എസ്.ഡി.പി.യുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ നിന്നും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് തുടർന്ന് നൽകുന്നതാണ്. പാരിസ്ഥിതിക ഓഡിറ്റിന്റെ ഫലപ്രദമായ നടത്തിപ്പിന് വേണ്ട എല്ലാ സഹകരണങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകേണ്ടതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പിലാക്കിയതിലെ സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നത് സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (എബി) വകുപ്പ്, നം. 48544/എബി1/13/തസ്വഭവ. TVPM, dt. 22-04-2014) 

വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടന്റെ സേഷൻ നടപ്പിലാക്കിയതിലെ സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നത് - സംബന്ധിച്ച്

  കോട്ടയം ജില്ലയിലെ വിജയപുരം ഗ്രാമപഞ്ചായത്തിൽ സാംഖ്യ സോഫ്റ്റ് വെയർ സംവിധാനത്തിലെ സുരക്ഷാ വീഴ്ചകൾ മുതലാക്കി ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി സർക്കാരിന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ഇത്തരം സാമ്പത്തിക തിരിമറികൾ നടക്കരുത് എന്ന് ഉറപ്പുവരുത്താനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ചുവടെ കൊടുത്തിരിക്കുന്ന സർക്കുലർ നിർദ്ദേശങ്ങൾ നൽകുന്നു. 

1. ഫ്രണ്ട് ഓഫീസ് വഴി ക്യാഷ് രസീതായും തപാൽ കൈപ്പറ്റ് രസീതായിട്ടും ഒരേ രീതിയിലുള്ള സ്റ്റേഷനറി ഉപയോഗിച്ച് പിന്റ് ചെയ്യുന്നത് അപാകതയായതിനാൽ വ്യത്യസ്ത രീതിയിലുള്ള സ്റ്റേഷനറി ഉപയോഗിച്ച പ്രിന്റെ് ചെയ്യേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഒടുക്കുന്ന തുകയ്ക്ക് പ്രത്യേക ഫോർമാറ്റിലുള്ളതും പ്രത്യേക നിറത്തിലുള്ളതുമായ ക്യാഷ് രസീത നമ്പറുകൾ നൽകേണ്ടതാണ്. ക്യാഷ് രസീതുകൾക്ക് തുടർച്ചയായി രസീത നമ്പറുകൾ നൽകണം. രണ്ട് പ്രിന്ററുകൾ/രണ്ട് കമ്പ്യൂട്ടറുകളും ഉപ യോഗിച്ചും രസീത് നൽകുന്ന രീതി അവലംബിക്കാവുന്നതാണ്. വ്യത്യസ്ത രീതിയിലുള്ള രസീതുകൾ ഗ്രാമലക്ഷ്മി മുദ്രാലയം ലഭ്യമാക്കേണ്ടതാണ്. 2. സാംഖ്യ ഉപയോഗിച്ച അക്കൗണ്ടിംഗ് സമ്പ്രദായം നടപ്പിലാക്കി വരുന്ന പഞ്ചായത്തുകളിൽ ദിവസം തോറും Day Book - Front Office Collection വിവരങ്ങൾ അതാത് ദിവസം പ്രിന്റ് എടുത്ത് മേലധികാരി സാക്ഷ്യപ്പെടുത്തി ഓരോ വർഷവും ബുക്കായി ബൈൻഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. അതുപോലെ രസീതുകളുടെ Counter foil - ദിവസക്രമത്തിൽ അടുക്കി പ്രത്യേകം സൂക്ഷിക്കണം. അതിൽ റദ്ദാക്കിയ രസീതുണ്ടെങ്കിൽ റദ്ദാക്കിയ രസീതും അതിന്റെ Counter foll-ഉം സൂക്ഷിക്കണം. ഇതു കൃത്യമായി ചെയ്യുന്നു എന്ന് അക്കൗണ്ടന്റ് ഹെഡ് ക്ലാർക്ക്/ജൂനിയർ സൂപ്രണ്ട് എല്ലാ ദിവസവും പ്രത്യേക ശ്രദ്ധ ചെലുത്തി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ