Panchayat:Repo18/vol2-page1503

From Panchayatwiki

(iii) വാർഡിലെ വികസന-സേവന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള കേന്ദ്രമായിരിക്കണം. (iv) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു എക്സസ്സൻഷൻ കേന്ദ്രമായിരിക്കണം. (v) ഗ്രാമ/വാർഡ് സഭകളെ ശാക്തീകരിക്കുന്നതിന് പ്രത്തണ്ടാം പദ്ധതി ആസൂത്രണ മാർഗ്ഗരേഖ വിവക്ഷിക്കുന്ന അയൽസഭകളുടെ ഏകോപന കേന്ദ്രമായി ഗ്രാമകേന്ദ്രം പ്രവർത്തിക്കണം. (vi) ഊരുകൂട്ടങ്ങളുടേയും മത്സ്യസഭകളുടേയും ഏകോപന കേന്ദ്രമായി പ്രവർത്തിക്കണം. (vii) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകൾ വാർഡ്തലത്തിൽ നിർവ്വഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഏകോപനകേന്ദ്രമായി പ്രവർത്തിക്കണം. ഗ്രാമസഭ വാർത്താ ബോർഡ്, തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട നോട്ടീസുകൾ, ഉത്തരവുകൾ, വിജ്ഞാപനങ്ങൾ, വാർഡിലെ ഗുണഭോക്ത്യ പട്ടിക, ഗ്രാമപഞ്ചായത്ത് തീരുമാനങ്ങൾ, പൗരാ വകാശരേഖ എന്നിവ ഗ്രാമകേന്ദ്രത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. (viii) വാർഡിനെ സംബന്ധിക്കുന്ന പ്രധാന സ്ഥിതി വിവരങ്ങളും വിവിധ ഭൂപടങ്ങളും (രാഷ്ട്രീയ, വിഭവ, സാമൂഹ്യ, നീരൊഴുക്ക, ഭൂവിനിയോഗം) ജനങ്ങൾക്ക് അറിയിയുന്നതിനായി കേന്ദ്രത്തിൽ പ്രദർശിപ്പി ക്കേണ്ടതാണ്. (ix) വാർഡ്തലത്തിൽ പ്രവർത്തിക്കുന്ന വിവിധ ജനകീയ സമിതികളുടെ പ്രവർത്തനങ്ങളും തീരുമാന ങ്ങളും കേന്ദ്രത്തിൽ പ്രദർശിപ്പിക്കാവുന്നതാണ്. (x) വാർഡ്തലത്തിൽ ജനങ്ങൾക്ക് സേവനം നൽകുന്ന ]Hi, JPHN, ആശ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, VEO, കൃഷി അസിസ്റ്റന്റ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ, സാക്ഷരതാ പ്രേരക്സ്, എസ്.സി. എസ്.ടി. പ്രമോട്ടർ എന്നിവരുടെ പ്രവർത്തനങ്ങളുടെ വാർഡുതല പ്രവർത്തനകേന്ദ്രമായിരിക്കണം ഗ്രാമകേന്ദ്രം. വാർഡിന്റെ ചുമതലയുള്ള ഇത്തരം ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ വാർഡ് സമിതിയിൽ അവതരിപ്പിക്കേണ്ടതാണ്.

(xi) ആഴ്ചയിൽ 5 ദിവസമെങ്കിലും വൈകുന്നേരം 3 മണി മുതൽ 7 മണി വരെ ഗ്രാമകേന്ദ്രം തുറന്നു പ്രവർത്തിക്കേണ്ടതാണ്. പ്രവർത്തന സമയം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്. 

4. ഉത്തരവാദിത്തം

(i) ഗ്രാമസഭ/വാർഡ് സഭ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന്റെ മുഖ്യചുമതല ഗ്രാമസഭ/വാർഡ് സഭ കൺവീനറായ വാർഡ് മെമ്പർക്കും വസ്തുവകകളുടേയും രേഖകളുടേയും സൂക്ഷിപ്പുചുമതല തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കുമായിരിക്കും. 

(ii) ഗ്രാമകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ ഗ്രാമസഭ/വാർഡ്സഭ കൺവീനർമാരെ ആവശ്യാനുസരണം സഹായിക്കുന്നതിന് തദ്ദേശഭരണ സ്ഥാപന ഓഫീസിലോ ഘടക സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ ഭരണസമിതി നിശ്ചയിക്കേണ്ടതും സെക്രട്ടറി ഇതിനനുസൃതമായി ഓഫീസ് ഓർഡർ പുറപ്പെടുവിക്കേണ്ടതുമാണ്. (iii) ആദ്യവർഷം ഫർണിച്ചർ വാങ്ങുന്നതിന് 2000 രൂപയും സ്റ്റേഷനറിക്ക് 6000 രൂപയും ചെലവുചെയ്യാവുന്നതാണ്. തുടർന്നുള്ള വർഷങ്ങളിൽ പ്രവർത്തനാവശ്യങ്ങൾക്കായി പരമാവധി 3000 രൂപയും ചെലവഴി ക്കാവുന്നതാണ്. (iv) പ്രാദേശിക വിഭവസമാഹരണത്തിലൂടെ മറ്റ് ചെലവുകൾക്ക് പണം കണ്ടെത്താവുന്നതാണ്.

5. ഓഫീസ്
(i) വാർഡുകളിൽ പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിട ങ്ങൾ ഗ്രാമകേന്ദ്രത്തിന്റെ ഓഫീസിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. 

(ii) തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങൾ ലഭ്യമല്ലാത്ത വാർഡുകളിൽ 25 ച.മീ. എങ്കിലും വിസ്തീർണ്ണമുള്ള വാടക കെട്ടിടം ഗ്രാമകേന്ദ്രത്തിന്റെ ഓഫീസിനായി കണ്ടെത്തണം. (iii) ഈ കെട്ടിടത്തിന്റെ വാടക തദ്ദേശസ്വയംഭരണ സ്ഥാപനതല എഞ്ചിനീയർ വാടക നിയന്ത്രണ ചട്ട ങ്ങൾക്ക് വിധേയമായി നിശ്ചയിക്കുന്നതായിരിക്കണം. (iv) ഗ്രാമകേന്ദ്രത്തിന്റെ വാടക, സ്റ്റേഷനറി ചെലവ്, യോഗനടത്തിപ്പ് ചെലവ്, പരിപാടികൾ സംഘടി പ്പിക്കുന്നതിന് വേണ്ടിവരുന്ന ചെലവ് എന്നിവയ്ക്കായി പ്രതിവർഷം ഒരു വാർഡിന് പരമാവധി 50,000/- രൂപ വരെ വികസന തനത് ഫണ്ടിൽ നിന്നും ചെലവാക്കാവുന്നതാണ്.

(V) കേന്ദ്രത്തിനാവശ്യമായ ഫർണിച്ചറുകൾ വികസന ഫണ്ടോ, തനതു ഫണ്ടോ ഉപയോഗിച്ച് വാങ്ങാവുന്നതാണ്.  (vi) "സേവാഗ്രാം' ഗ്രാമകേന്ദ്രം രാഷ്ട്രപിതാവിന്റെ ഫോട്ടോ/ചിത്രം, വാർഡിന്റെ നമ്പർ, പേർ ഇവ രേഖപ്പെടുത്തിയ (1.20m x 0.9m വലിപ്പമുള്ള) ബോർഡ് ഉണ്ടായിരിക്കണം. ജനങ്ങളെ സേവന വിവരങ്ങൾ അറിയിക്കുന്നതിന് നോട്ടീസ് ബോർഡ് ഉണ്ടായിരിക്കണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ