Panchayat:Repo18/vol2-page1502

From Panchayatwiki

കേരള പഞ്ചായത്ത് രാജ നിയമം 185(എ) വകുപ്പ് 4-ാം ഉപവകുപ്പ്/കേരള മുനിസിപ്പാലിറ്റി നിയമം 229(എ.) വകുപ്പ് 4-ാം ഉപവകുപ്പ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാനു മുമ്പാകെ സമർപ്പിക്കേണ്ടതാണ്. ഗ്രാമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് മാർഗ്ഗരേഖ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് സർക്കുലർ'

(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 35208/ഡിഎ3/13/തസ്വഭവ. TVPM, dt. 28-03-2014) 

വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - ഉറപ്പുകൾ സംബന്ധിച്ച സമിതി (2011-14)-13-ാം കേരള നിയമസഭ 2-ാം സമ്മേളനം ഉറപ്പ് നമ്പർ 46 - ഗ്രാമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് മാർഗ്ഗരേഖ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് - സൂചന - (1) നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 1812-ന് 4-10-2011-ൽ സർക്കാർ സഭയിൽ സമർപ്പിച്ച മറുപടി. (2) കില ഡയറക്ടറുടെ 01-03-2013-ലെ കില/ടിപി(ബി)-1284/12 നമ്പർ കരട മാർഗ്ഗരേഖ. (3) പഞ്ചായത്ത് ഡയറക്ടറുടെ 23-12-2013-ലെ ജെ3-27078/13 നമ്പർ റിപ്പോർട്ട്. ഗ്രാമസഭകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി ആസൂത്രിതവും ശാസ്ത്രീയവുമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുക്കുന്നതാണെന്ന് സൂചന (1) പ്രകാരം സർക്കാർ സഭയിൽ മറുപടി നൽകിയി രുന്നു. ആയത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാർഡുതലത്തിൽ ഗ്രാമകേന്ദ്രങ്ങൾ സ്ഥാപിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഗ്രാമസഭാ അംഗങ്ങളുടെ ഒത്തുചേരലിനും തുടർ പ്രവർത്തനങ്ങളുടെ ആസൂത്രണ ചർച്ചകൾക്കു മായി ഗ്രാമപഞ്ചായത്തിന്റെ ഓരോ വാർഡിലും സേവാഗ്രാം എന്ന പേരിൽ ഗ്രാമകേന്ദ്രം സ്ഥാപിക്കുന്നത് പ്രാദേശിക ഭരണ സംവിധാനം കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടുകയും ഇതുവഴി ഗ്രാമസഭകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. ഗ്രാമകേന്ദ്രങ്ങൾ പഞ്ചായത്ത് തലത്തിലുള്ള വിവിധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് അത്യന്തം ഗുണകരമാകുമെന്നതിന്റെ അടിസ്ഥാനത്തിൽ വാർഡു കളിൽ ഗ്രാമകേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് താഴെ സൂചിപ്പിക്കുന്ന മാർഗ്ഗരേഖ സർക്കാർ പുറപ്പെടു വിക്കുന്നു. സേവാഗ്രാം' ഗ്രാമകേന്ദ്രം

പ്രവർത്തന മാർഗ്ഗരേഖ

1. ആമുഖം

പ്രാദേശിക ഭരണസംവിധാനത്തെ ശാക്തീകരിക്കുന്നതിനും കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നതിനും അധികാരവികേന്ദ്രീകരണം അർത്ഥപൂർണ്ണമാക്കുന്നതിനും ജനങ്ങൾ നിരന്തരമായി കൂടിച്ചേരുകയും വികസന-ക്ഷേമ കാര്യങ്ങൾ ചർച്ച ചെയ്യുകയും വേണം. അതിനുള്ള വേദിയാണ് ഗ്രാമസഭ/വാർഡ് സഭ, എന്നാൽ ഈ സഭകൾക്ക് അതത് വാർഡുകളിൽ ഒരു ആസ്ഥാനമില്ലാത്തത് പരിമിതിയാണ്. ഈ പരിമിതി മറികടക്കുന്നതിനുവേണ്ടിയാണ് എല്ലാ വാർഡുകളിലും ഒരു ഗ്രാമകേന്ദ്രം സ്ഥാപിക്കണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ആസൂത്രണ മാർഗ്ഗരേഖയിൽ നിർദ്ദേശിച്ചിട്ടുള്ളത്.

2. ഉദ്ദേശ്യം ഗ്രാമസഭ/വാർഡ് സഭ അംഗങ്ങളുടെ ഒത്തുചേരലിനും കാര്യക്ഷമമായ തുടർ പ്രവർത്തനങ്ങൾക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള ആസ്ഥാനമായിരിക്കും ഗ്രാമകേന്ദ്രം. 'സേവാഗ്രാം' എന്നാ യിരിക്കും ഗ്രാമകേന്ദ്രത്തിന്റെ പേര്. ഗ്രാമസഭ/വാർഡ് സഭകളുടെ ആസ്ഥാനമെന്ന നിലയിൽ ഗ്രാമസഭ/ വാർഡ് സഭ സംഘാടനത്തിനും വാർഡിൽ നടക്കുന്ന ഭരണ-വികസന-ക്ഷേമ-സേവന-സാംസ്കാരികസാമൂഹ്യ പ്രവർത്തനങ്ങൾ കൂട്ടായി ചർച്ച ചെയ്യുന്നതിനും വിലയിരുത്തുന്നതിനും ക്രോഡീകരിക്കുന്ന തിനും അവ നടപ്പാക്കുന്നതിനും വാർഡ് വികസന സമിതിയെ സഹായിക്കുന്നതിനും വേണ്ടിയുള്ള വികേന്ദ്രീകൃത ഭരണ-സേവന കേന്ദ്രമായി ഗ്രാമകേന്ദ്രം പ്രവർത്തിക്കണം. 3. പ്രവർത്തനങ്ങൾ (i) ഗ്രാമപഞ്ചായത്തുകളിൽ ഗ്രാമസഭാ ഓഫീസ് ആയും നഗരഭരണ സ്ഥാപനങ്ങളിൽ വാർഡ് സഭാ ഓഫീസ് ആയും ഗ്രാമകേന്ദ്രം പ്രവർത്തിക്കണം. (ii) വാർഡ് വികസന സമിതി, വാർഡ് തല ആരോഗ്യ-ശുചിത്വ സമിതി, വാർഡിലെ വിവിധ കർഷക സമിതികൾ, വാർഡ് തല ജാഗ്രതാ സമിതി, പരിസ്ഥിതി സമിതി, സോഷ്യൽ ഓഡിറ്റ് കമ്മിറ്റി, ഗുണഭോക്ത്യ സമിതികൾ, കുടുംബശ്രീ എ.ഡി.എസ് സാക്ഷരതാ സമിതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഏകോപന സമിതി, പെയിൻ ആന്റ് പാലിയേറ്റീവ് കെയർ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ രൂപീകരിക്കുന്ന മറ്റ് ജനകീയ സമിതികൾ എന്നിവയുടെ ആസ്ഥാനമായി ഗ്രാമ കേന്ദ്രം പ്രവർത്തിക്കണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ