Panchayat:Repo18/vol2-page1494

From Panchayatwiki


3. അതാതു പ്രദേശത്തിന് യോജിച്ചതും വിലകുറഞ്ഞതും ഉപയോഗ്രപദവുമായ മാലിന്യസംസ്കരണ സംവിധാനം വേണം സ്ഥാപിക്കേണ്ടത്. 4 വീടുകളിൽ സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റുകളുടെ ശേഷി 0.5m് (പ്രതിദിനം 2.5 കിലോ മാലിന്യം സംസ്കരിക്കുന്നതിന്) മതിയാകുന്നതാണ്. 5. ഏതെങ്കിലും പ്രായോഗിക കാരണങ്ങളാൽ നേരത്തേ നൽകിയ ഭരണ-സാങ്കേതികാനുമതിയിൽ നിന്നും വ്യതിചലനം ആവശ്യമായി വരികയാണെങ്കിൽ ആയത് പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ശുചിത്വ മിഷന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും പുതുക്കിയ അനുമതി ലഭ്യമാക്കേണ്ടതുമാണ്. പുതുക്കിയ അനുമതി ലഭ്യമാക്കാതെ പദ്ധതി നടപ്പിലാക്കാൻ യാതൊരു കാരണവശാലും പാടുള്ളതല്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ പദ്ധതി - പാലക്കാട് അട്ടപ്പാടി ബ്ലോക്കിൽ മേറ്റമാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, നം. 5671/ഡിഡി2/2013/തസ്വഭവ. TVpm, തീയതി 09-12-2013) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ-മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ പദ്ധതി - പാലക്കാട് അട്ടപ്പാടി ബ്ലോക്കിൽ മേറ്റമാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച്. സൂചന:- 1, 23-5-12-ലെ 23804/ഡിഡി2/12/തസ്വഭവ നമ്പർ സർക്കുലർ

2. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 31-8-13-ലെ 1909/ഇ.ജി.എസ്.എ/13/ആർ.ഇ.ജി.എസ്. നമ്പർ കത്ത്. 
 ഒരു വാർഡിൽ മുൻവർഷം ഏറ്റവും കൂടുതൽ ദിവസം തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തിയെടുത്ത കുടുംബത്തിലെ അംഗങ്ങളിൽ നിന്ന് 10-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉള്ള വനിതകളെ മേറ്റുമാരായി നിയമിക്കുന്നതിന് സൂചന (1) പ്രകാരം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അട്ടപ്പാടി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ പ്രത്യേകിച്ചും പട്ടികവർഗ്ഗ കുടുംബങ്ങളിൽ 10-ാം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ അപര്യാപ്തത നിമിത്തം പദ്ധതി പ്രവർത്തനത്തിന്റെ മേൽനോട്ടം നിർവ്വഹിക്കാനുള്ള മേറ്റുമാരെ കണ്ടെത്തി നിയമിക്കാൻ പ്രയാസമുള്ളതിനാൽ സൂചന (1) സർക്കുലറിലെ 2-ാമത്തെ ക്രമനമ്പരായി ചേർത്തിട്ടുള്ള “ഒരു വാർഡിൽ മുൻവർഷം ഏറ്റവും കൂടുതൽ ദിവസം തൊഴിലുറപ്പ് പദ്ധതി യിൽ പ്രവൃത്തിയെടുത്ത കുടുംബത്തിലെ/കുടുംബങ്ങളിലെ അംഗങ്ങളിൽ നിന്ന് 10-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉള്ള വനിതകളെ ആയിരിക്കണം മേറ്റായി നിർദ്ദേശിക്കേണ്ടത് എന്ന നിർദ്ദേശത്തോടൊപ്പം "പട്ടികവർഗ്ഗ കുടുംബങ്ങളിൽ നിന്നും പത്താംക്ലാസ്സുവരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ അഭാവത്തിൽ എഴുത്തും വായനയും അറിയാവുന്ന സ്ത്രീ തൊഴിലാളികളെ മേറ്റായി തെരഞ്ഞെടുക്കാവുന്നതാണ് എന്ന കാര്യം കൂടി കൂട്ടിച്ചേർത്ത് നിർദ്ദേശം പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ GIS മാപ്പ തയ്യാറാക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.സി) വകുപ്പ്, (mpo, 1942/quólamý12/2013/(ObamoJ(eoJ., Tvpm, (Oboloo) (O51 13-12-2013) വിഷയം - തദ്ദേശസ്വയംഭരണ വകുപ്പ്-തദ്ദേശസസ്വയംഭരണ സ്ഥാപനങ്ങൾ GIS മാപ്പ തയ്യാറാക്കുന്നത് സംബന്ധിച്ച്.

സൂചന - വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 30-10-13-ലെ 2;7 നമ്പർ തീരുമാനം. 

കേന്ദ്ര സർക്കാരിന്റെ പഞ്ചായത്ത് രാജ് മന്ത്രാലയം രാജ്യത്തെ പഞ്ചായത്തുകളുടെ ജിഐഎസ് മാപ്പ തയ്യാറാക്കുന്നതിന് ഒരു ബൃഹത് പദ്ധതി ഏറ്റെടുത്തിട്ടുണ്ടെന്നും, ആയതിനാൽ ടി പദ്ധതി പൂർത്തിയാകുന്നതുവരെയോ, കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ ചേർന്ന് ഒരു സംയോജിത നയതീരുമാനം എടുക്കുന്നതുവരെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജിഐഎസ് മാപ്പിനുവേണ്ടി പ്രോജക്ട് തയ്യാ റാക്കുകയോ, തുക ചെലവഴിക്കുകയോ ചെയ്യരുതെന്ന് സൂചന പ്രകാരം കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മേൽ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പദ്ധതി പൂർത്തിയാകുന്നതുവരെയോ കേരള സർക്കാരിന്റെ വിവിധ, വകുപ്പുകൾ ചേർന്ന് ഒരു സംയോജിത നയതീരുമാനം എടുക്കുന്നതുവരെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ വരുന്ന മറ്റ് സ്ഥാപനങ്ങളോ ജി ഐ എസ് മാപ്പിനുവേണ്ടി പദ്ധതി തയ്യാറാക്കുകയോ, തുക ചെലവഴിക്കുകയോ ചെയ്യരുതെന്ന് ഇതിനാൽ നിർദ്ദേശം നൽകുന്നു. ജിഐഎസ് മാപ്പിനുള്ള എല്ലാ പ്രൊപ്പോസലുകളും തദ്ദേശസ്വയംഭരണ വകുപ്പും, ഐ.ടി. വകുപ്പും പരിശോധിക്കേണ്ടതാണെന്നും നിർദ്ദേശം നൽകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ