Panchayat:Repo18/vol2-page1493

From Panchayatwiki


2) ശാസ്ത്ര സാങ്കേതിക (എ) വകുപ്പിന്റെ 26-01-2013 തീയതിയിലെ 1722/എ2/12 ശാ.സാ.വ നമ്പർ സർക്കുലർ

 ഭാരത സർക്കാരിന്റെ 1991-ലെയും 2011-ലെയും തീരദേശ പരിപാലന നോട്ടിഫിക്കേഷൻ മുഖേന CRZ പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വികസന/നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്തുത വിജ്ഞാപനം കേന്ദ്ര വനം-പരി സ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. (www.moef.nic.in). ഇതിൻപ്രകാരം നിഷ്കർഷിച്ചി ട്ടുള്ള CRZപ്രദേശങ്ങളിൽ വികസന /നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ആവശ്യമായ മുൻകൂർ അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. അല്ലാതെ നടത്തുന്ന നിർമ്മാണ പ്രവർത്ത നങ്ങൾ അനധികൃതവും അത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന ഉദ്യോഗസ്ഥർ ഗുരു തരമായ കൃത്യവിലോപം നടത്തുന്നതായും കണക്കാക്കുന്നതാണ്.
    എന്നാൽ ഇത്തരം വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും സംസ്ഥാനത്തെ തീരദേശ മേഖലകളിൽ CRZ വിജ്ഞാപനം അനുസരിക്കാതെയുള്ള നിർമ്മാണ/വികസന പ്രവർത്തനങ്ങൾ നടക്കുന്നതായി അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ബഹുമാനപ്പെട്ട സുപ്രീം കോടതിയും, ബഹുമാനപ്പെട്ട ഹൈക്കോടതിയും ശക്തമായ ഭാഷയിൽ താക്കീത് ചെയ്യുകയുമുണ്ടായിട്ടുണ്ട്.
 ഈ സാഹചര്യത്തിൽ തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട 1991-ലും 2011-ലും ഭാരത സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ കൃത്യമായും, കാര്യക്ഷമമായും പരാതി കൂടാതെ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുവാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങൾ അതീവ ശ്രദ്ധ ചെലുത്തണമെന്ന് നിർദ്ദേശിക്കുന്നു. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലും ബഹു. സുപ്രീംകോടതിയുടെയും, ബഹു. ഹൈക്കോടതിയുടെയും പരാമർശത്തിന്റെ വെളിച്ചത്തിലും CRZ നിബന്ധനകൾ പാലിക്കപ്പെടാത്തത് അത്യന്തം ഗൗരവതരമായി കാണുമെന്നും ഇതിനെതിരെ 1986 -ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള ശക്തമായ നടപടികൾ സ്വീകരി ക്കുമെന്നും ഓർമ്മപ്പെടുത്തുന്നു.

CRZ ക്ലിയറൻസിനുള്ള നടപടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സൂചന (2) സർക്കുലറിന്റെ പകർപ്പ് അറിവിലേയ്ക്കായി ഒരിക്കൽ കൂടി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. (sl. സര്ക്കുലര് www.kerala.gov.in og) എന്ന സര്ക്കാരിന്റെ വെബ്സൈറ്റില് Documents/Gos ലിങ്കില് GOs-ലും ലഭ്യമാണ്) ഉറവിടമാലിന്യസംസ്കരണ പദ്ധതികൾക്ക് നൽകുന്ന ഭരണ സാങ്കേതികാനുമതിയിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡിസി) വകുപ്പ്, നം. 39110/ഡിസി.1/2013/തസ്വഭവ. Tvpm, തീയതി 3-12-2013)

വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ്-ഉറവിടമാലിന്യസംസ്കരണ പദ്ധതികൾക്ക് നൽകുന്ന ഭരണ സാങ്കേതികാനുമതിയിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നത് സംബന്ധിച്ച്

സൂചന - സ.ഉ. (സാധാ) നം. 1597/2012/തസ്വഭവ തീയതി 12-6-2012.

സൂചനയിലെ സർക്കാർ ഉത്തരവ് പ്രകാരം വീടുകളിൽ സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റിന്റെ ശേഷി സാധാരണഗതിയിൽ 0.5m്  ആവശ്യമുള്ളതിനാൽ ആയതിനു പ്രാമുഖ്യം നൽകി പദ്ധതി തയ്യാറാക്കി നടപ്പിലാക്കേണ്ടതാണ് എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. പ്രതിദിനം 2.5 കിലോയിൽ കുറയാത്ത മാലിന്യങ്ങൾ സംസ്ക രിക്കേണ്ട സാഹചര്യത്തിൽ താൽപര്യമുള്ളവർക്കു മാത്രം ബയോഗ്യാസ് പ്ലാന്റുകൾ അനുവദിക്കുന്നതായി രിക്കും അഭികാമ്യം എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന പദ്ധതികളിന്മേൽ വിലകുറഞ്ഞതും ഉപയോഗപ്രദ വുമായ മാലിന്യസംസ്കരണ സംവിധാനം വേണം സ്ഥാപിക്കേണ്ടതെന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ശുപിതIമിഷനാണ് ഭരണസാങ്കേതികാനുമതികൾ നൽകി വരുന്നത്. എന്നാൽ പല തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളും നേരത്തെ നൽകിയ അനുമതികളിൽ നിന്ന് വ്യതിചലിച്ച് ഉയർന്ന സംഭരണശേഷിയും വിലയേറി യതുമായ ബയോഗ്യാസ് പ്ലാന്റുകൾ വീടുകളിൽ സ്ഥാപിക്കുന്നതിന് അനുമതി നൽകുകയും, ആയതിന് പുതുക്കിയ സാമ്പത്തിക സഹായവും സാങ്കേതികാനുമതിയും ലഭ്യമാക്കുന്നതിന് ശുചിത്വമിഷനെ സമീ പിക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേൽ സാഹചര്യത്തിൽ സംസ്ഥാനത്ത് ഉറവിടമാലിന്യസംസ്കരണ പദ്ധതികൾ നടപ്പിലാക്കുമ്പോൾ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. 1. ഒരു പദ്ധതി ആരംഭിക്കുമ്പോൾ ആ പദ്ധതിക്ക് മുൻകൂട്ടിയുള്ള ഭരണാനുമതി/സാങ്കേതികാനുമതി എന്നിവ ലഭ്യമാക്കേണ്ടതാണ്. 2. പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തിൽ ഭരണ-സാങ്കേതികാനുമതിയിൽ നിന്നും വ്യതിചലനം അനുവദിക്കുന്നതല്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ