Panchayat:Repo18/vol2-page1484

From Panchayatwiki

1484

CIRCULARS

2) എംപ്ലോയ്ക്കുമെന്റ് ഡയറക്ടറുടെ 20-12-2011-ലെ ക്യൂ1/27955/2011/ഡിഇ നമ്പർ കത്ത്. കാസർഗോഡ് ജില്ലയിലെ എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് മാത്രം സൂചനയിലെ ഉത്തരവിൻ പ്രകാരം എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്ന സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള നിയമനങ്ങളിൽ മുൻഗണനയും ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവും അനുവദിച്ച സാഹചര്യ ത്തിൽ ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് അനുവദിക്കുന്ന അധികാരി ആര് എന്നത് സംബന്ധിച്ച് എംപ്ലോയ്ക്കുമെന്റ് ഡയറക്ടർ സൂചന 2 പ്രകാരം സ്പഷ്ടീകരണം ആരായു കയുണ്ടായി. ഈ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ തയ്യാറാക്കിയിട്ടുള്ളതും തയ്യാറാക്കി വരുന്നതുമായ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയെ അടിസ്ഥാനപ്പെടുത്തി എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്ന സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള നിയമനങ്ങളിൽ മുൻഗണനയും ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവും അനുവദിക്കുന്നതിന് പ്രത്യേകിച്ച് സാക്ഷ്യപത്രം അനുവദിക്കുന്നതിന് കാസർഗോഡ് ജില്ലയിലെ എൻഡോ സൾഫാൻ ദുരിത ബാധിത പഞ്ചായത്തുകളിലെ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി നിർദ്ദേശം പുറപ്പെടുവിക്കുന്നു. കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ.) വകുപ്പ്, നം. 32131/ആർഎ1/2012/തസ്വഭവ, Typm, തീയതി 15-06-2013) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ്-കെട്ടിട നിർമ്മാണ പെർമിറ്റ് - നൽകുന്നത് സംബന്ധിച്ച്. സൂചന - 1) സർക്കാരിന്റെ 23-12-2010-ലെ 36587 ()/ആർ.എ1/09/തസ്വഭവ നം. സർക്കുലർ

2) സർക്കാരിന്റെ 26-3-2012-ലെ 6961/ആർ.എ1/11 തസ്വഭവ നം. സർക്കുലർ
ഗ്രാമപഞ്ചായത്തുകളിൽ 300 ച.മീറ്റർ വരെ പ്ലിന്ത് ഏരിയ വരുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകേണ്ട ചുമതല അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് ഡെലിഗേറ്റ് ചെയ്ത് സൂചന (1) സർക്കുലർ പ്രകാരം ഉത്തരവായിരുന്നു. തുടർന്ന് പെർമിറ്റ് നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തന്നെ നിർമ്മാണാനുമതി നൽകേണ്ടതാണെന്ന് സൂചന (2) പ്രകാരം നിർദ്ദേശം നൽകിയിരുന്നു. മേൽ സർക്കുലറിന്റെ വെളിച്ചത്തിൽ സാങ്കേതിക വിദഗ്ദദ്ധരുടെ ശുപാർശ കൂടാ തെയും സ്ഥല പരിശോധന നടത്താതെയും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ കെട്ടിട നിർമ്മാണാനുമതി നൽകുന്നുവെന്നും, ആയതിനാൽ പലപ്പോഴും ചട്ടലംഘനങ്ങൾ ഉള്ള നിർമ്മാണങ്ങൾക്കും അനുമതി ലഭി ക്കുന്നതായും ഇത് ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും സീനിയർ ടൗൺ പ്ലാനർ (വിജിലൻസ്) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇനി മുതൽ കെട്ടിട നിർമ്മാണ ത്തിനുള്ള അപേക്ഷയും പ്ലാനും, പഞ്ചായത്തിലെ ബന്ധപ്പെട്ട സാങ്കേതിക വിദഗ്ദദ്ധർ പരിശോധന നടത്തി യതിന് ശേഷം നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെട്ടിട നിർമ്മാണാനുമതി നൽകാവു എന്ന് നിർദ്ദേശിക്കുന്നു.

LSGD-REUSE OFRECYCLED WATER - INSTRUCTION ISSUED-REG. (Local Self Govt. (RD) Department, No. 52156/RD2/2012/LSGD, Tvpm, dt. 25-06-2013) Sub:- LSGD-Reuse of recycled water - Instruction issued-reg.

The increasing population growth and changes in lifestyle of the people have increased the demand for water and the water supply source are overstretched. It leads to the steady decrease in the per capita availability of water in the existing water supply system. This necessitates the recycling of grey water and reuse it for flushing of toilets, gardening and Construction purposes.

In the circumstances, Government consider it necessary to make mandatory provision for reuse of recycled water in the Municipal Building Rules. Before that all the Municipalities and Municipal Corporations shall Conduct awareness programmes for the public through electronic/print media, seminars, workshops, exhibitions etc regarding the use of waste water generated from bathroom, laundry and kitchen (grey water) for gardening, flushing of toilets, Constructions activities etc. കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 - വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച് പുതുക്കിയ നിർദ്ദേശം സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർസി) വകുപ്പ്, നം. 41832/ആർസി3/2012/തസ്വഭവ, Typm, തീയതി 27-06-2013)

                             (Kindly seepage no. 377 for the Circular)

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ