Panchayat:Repo18/vol2-page1475

From Panchayatwiki

നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തീരദേശ സംരക്ഷണം, തീരദേശ നിവാസികളുടെ സുരക്ഷിതത്വം സുസ്ഥിര വികസനം എന്നിവ ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ നടപ്പാക്കുക എന്നതാണ് ഈ വിജ്ഞാപന ത്തിന്റെ ഉദ്ദേശലക്ഷ്യം. ഇത് ഉറപ്പാക്കുന്നതിനായി തീരദേശത്തെ പല നിയന്ത്രണ മേഖലകളായി തിരിക്കു കയും പ്രസ്തുത മേഖലകളിൽ വികസന/നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുമുണ്ട്. പ്രസ്തുത വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. (www.moefinic.in)

മേൽപ്പറഞ്ഞ വിജ്ഞാപനത്തിൽ നിരോധിത പ്രവർത്തനങ്ങൾ അനുവദനീയ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിക്കുന്ന വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.


അനുവദനീയ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നതിന് വേണ്ട അപേക്ഷ നൽകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ വിജ്ഞാപനത്തിന്റെ 4.2 ഖണ്ഡികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ടി നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് CRZ ക്ലിയറൻസിനായി കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്ക് ബന്ധപ്പെട്ട തദ്ദേ ശസ്വയംഭരണ സ്ഥാപനം മുഖേന അപേക്ഷ നൽകേണ്ടതാണ്. ഇതോടൊപ്പം പദ്ധതിയുടെ വിശദമായ വിവരം, അടങ്കൽ തുക സംബന്ധിച്ച വിശദാംശങ്ങളും നൽകേണ്ടതാണ്. മേൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികൾ ഉറപ്പുവരുത്തേണ്ടതാണ്. പ്രസ്തുത അപേക്ഷ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സാക്ഷ്യപ്പെടുത്തിയ പ്ലാൻ സഹിതം കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ പരിഗണനയ്ക്കായി നൽകേണ്ടതാണ്.


ഭവന നിർമ്മാണത്തിനായുള്ള അപേക്ഷകൾ CRZ ക്ലിയറൻസിനുള്ള ഫോർമാറ്റ് ഉള്ളടക്കംചെയ്യുന്നു. ബിൽഡിംഗ് പ്ലാൻ, സൈറ്റ് പ്ലാൻ എന്നിവ സഹിതം നൽകേണ്ടതാണ്. അപേക്ഷയിൽ പുതിയ നിർമ്മാണം/ പുനർ നിർമ്മാണം ഇവയിൽ ഏതാണെന്ന് വ്യക്തമാക്കണം. 100 മീറ്ററിൽ താഴെ വീതിയുള്ള ജലാശയ മാണെങ്കിൽ ആയതിന്റെ വീതി എത്രയെന്ന് കൃത്യമായി അപേക്ഷയിലും പ്ലാനിലും രേഖപ്പെടുത്തിയി രിക്കണം. പുനർ നിർമ്മാണമാണെങ്കിൽ പ്രസ്തുത പഴയ കെട്ടിടം അംഗീകൃതമാണോ? (അതായത് 1991 ഫെബ്രുവരി 19-ന് മുമ്പ് കെട്ടിട നമ്പർ നൽകിയിട്ടുണ്ടോ?) എങ്കിൽ അതിന്റെ പ്ലിന്ത് ഏരിയ എത്രയാണ് എന്നും അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം. കെട്ടിടത്തിന്റെ പ്ലാനിലെ അളവുകൾ ശരിയായിട്ടുള്ളതാ ണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനം സർട്ടിഫൈ ചെയ്തിരിക്കണം.


ഇത് കൂടാതെ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകളും, പരമ്പരാഗത നിവാസി കളുടെ ഭവന നിർമ്മാണത്തിനുള്ള അപേക്ഷകളും സൂചന 2-ലെ സർക്കുലറിലെ വ്യവസ്ഥകൾക്കനുസൃത മായി കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ പരിഗണനയ്ക്ക് നൽകേണ്ടതാണ്. മത്സ്യ തൊഴിലാളികൾക്ക് പഞ്ചായത്തുകൾ ഭവന നിർമ്മാണത്തിനുള്ള അനുമതി നിഷേധിക്കുന്നു എന്ന് സൂചന 3-ലെ കത്ത് പ്രകാരം അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത അപേക്ഷകളിന്മേൽ ടി നിർദ്ദേശ ങ്ങൾക്കും 2011-ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്കും അനുസൃതമായി നടപടി സ്വീകരിക്കുവാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എന്നും അറിയിക്കുന്നു.


CRZ ക്ലിയറൻസിനായിട്ടുള്ള അപേക്ഷകൾ താഴെപ്പറയുന്ന മേൽവിലാസത്തിൽ അയയ്ക്കക്കേണ്ടതാണ്.


മെമ്പർ സെക്രട്ടറി,

കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി,

ശാസ്ത്ര സാങ്കേതിക (എ) വകുപ്പ്,

ശാസ്ത്രത ഭവൻ

പട്ടം, തിരുവനന്തപുരം-695 004


മേൽ നിർദ്ദേശങ്ങൾ പാലിക്കാതെ ലഭിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്. സി.ആർ. ഇസഡ് (CRZ) വിജ്ഞാപനത്തിലെ വ്യവസ്ഥകളുടെ ലംഘനത്തിനെതിരെ 1986-ലെ പരിസ്ഥിതി സംര ക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള നടപടി സ്വീകരിക്കപ്പെടുന്നതായിരിക്കും.


ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട എന്നാൽ ബി.പി.എൽ കാർഡ് ലഭിക്കാത്ത കുടുംബങ്ങളുടെ റേഷൻ കാർഡിലെ മൂന്നാം പേജിൽ രേഖപ്പെടുത്തേണ്ട അധിക വിവരം സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, നം. 5936/ഡിഡി3/2013/തസ്വഭവ. Tvpm, തീയതി 30-01-2013)


വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ്-ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട എന്നാൽ ബി.പി.എൽ കാർഡ് ലഭിക്കാത്ത കുടുംബങ്ങളുടെ റേഷൻ കാർഡിലെ മൂന്നാം പേജിൽ രേഖപ്പെടുത്തേണ്ട അധിക വിവരം സംബന്ധിച്ച മാർഗ്ഗരേഖ പുറപ്പെടുവിക്കുന്നു.


സൂചന - 22-01-2013-ലെ സിവിൽ സപ്ലെസ് ഡയറക്ടറുടെ സി.എസ്.എ 3-20401/2012(2) നമ്പർ