Panchayat:Repo18/vol2-page1472

From Panchayatwiki

നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തി വീട് വച്ചശേഷം ആയത് കൈമാറ്റപ്പെടുന്നു എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൻ മേൽ സൂചിപ്പിച്ചിട്ടുള്ള സർക്കുലറുകളുടെ വെളിച്ചത്തിൽ ചട്ടപ്രകാരം നിലം നികത്തിയ സ്ഥലത്ത് ഇനി മുതൽ നിർമ്മിക്കുന്ന വാസഗൃഹങ്ങൾക്ക് 10 വർഷത്തേക്ക് ഉപയോഗമാറ്റം വരുത്തരുത് എന്ന വ്യവസ്ഥ കൂടി ഉൾക്കൊള്ളിച്ച കൊണ്ട് മാത്രമേ കെട്ടിട നിർമ്മാണാനു മതി നൽകാവു എന്ന് നിർദ്ദേശിക്കുന്നു. ഈ നിർദ്ദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടികൾ എടുക്കുന്നതായിരിക്കും.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ/ സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും, തസ്തികയുടെ പേരും ഉൾപ്പെടുത്തുന്നത് - സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം.59177/ആർ.എ1/12/തസ്വഭവ. TVpm, തീയതി 30.10.12)

വിഷയം:- തദ്ദേശസ്വയംഭരണവകുപ്പ് - തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ/സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും, തസ്തികയുടെ പേരും ഉൾപ്പെടുത്തുന്നത് - സംബന്ധിച്ച്.

സൂചന:- സീനിയർ ടൗൺ പ്ലാനർ (വിജിലൻസ്) നൽകിയ 5-10-2012-ലെ നോട്ട്.

സംസ്ഥാനത്തെ അനധികൃത കെട്ടിടനിർമ്മാണങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി സീനിയർ ടൗൺ പ്ലാനർ (വിജിലൻസ്) നടത്തിയ പരിശോധനകളിൽ നിരവധി കെട്ടിടങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പെർമിറ്റ് നൽകുന്നതായും, തെറ്റായി കെട്ടിട നമ്പർ അനുവദിച്ച് നൽകുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഫയലുകൾ പരിശോധിച്ചതിൽ നിയമവിരുദ്ധമായി പെർമിറ്റ് നൽകിയതിനോ, കെട്ടിട നമ്പർ നൽകിയതിനോ ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരാണെന്ന് കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കുറിപ്പ് ഫയലിൽ അവരവരുടെ ഇനീഷ്യൽ മാത്രമേ രേഖപ്പെടുത്താറുള്ളൂ. കൂടാതെ അപേക്ഷകർക്ക് നൽകുന്ന പെർമിറ്റിൽ/സർട്ടിഫിക്കറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒപ്പും തസ്തികയും പേരും മാത്രമേ ഉണ്ടാകാറുള്ളൂ. അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽ പ്പെടുമ്പോൾ ആയത് പരിശോധിക്കുന്ന സമയത്ത് ബന്ധപ്പെട്ട ഫയലിൽ നിന്നും പെർമിറ്റ്/സർട്ടിഫിക്കറ്റ നൽകിയ ഉദ്യോഗസ്ഥൻ ആരാണെന്ന് ഇനീഷ്യലും, തസ്തികയുടെ പേരും മാത്രം പരിശോധിച്ച കണ്ടെത്തുക ബുദ്ധിമുട്ടാണ്.

സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. 2012 നവംബർ 1 മുതൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കെട്ടിട നിർമ്മാണാനുമതി/കെട്ടിടനമ്പർ/ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ്/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന മറ്റ് എല്ലാ സർട്ടിഫിക്കറ്റുകളിലും, സർക്കാരിലേക്ക് അയയ്ക്കുന്ന എല്ലാ കത്ത് ഇടപാടുകളിലും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്. തസ്തിക, ഓഫീസ്, ലാന്റ്ഫോൺ/മൊബൈൽഫോൺ നമ്പർ എന്നിവ വ്യക്തമായി മനസ്സിലാകുന്നവിധം സീൽ പതിക്കേണ്ട താണ് എന്ന് നിഷ്കർഷിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആധാരമായ കുറിപ്പു ഫയലു കളിലും മേൽപ്പറഞ്ഞ പ്രകാരം സീൽ നിർബന്ധമായി പതിച്ചിരിക്കേണ്ടതാണ്. ഇത് പരിശോധിക്കുന്നതിനായി സർക്കാർ തലത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതാണ്. ഇതിന് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്.

LOCAL SELF GOVERNMENT DEPARTMENT-AUTHORISING DSTRICT PLANNING OFFICERS TOUTLSE THESERVICES OF AKSHAYA CENTRES FOR UPLOADING PLAN PROJECTS - INSTRUCTIONS ISSUED-REG.

[Local Self Government (IB) Department, No.67936/IB1/2012/LSGD, Tvpm, dt. 23-11-2012) ]

Sub:- Local Self Government Department-Authorising District Planning Officers to utilize the services of Akshaya Centres for uploading plan projects - instructions issued-reg.

A review meeting on the progress of uploading plan project in Sulekha by the Local Self Government Institutions and approval issued by the vetting officers was held by the Vice Chairman, State Planning Board on 19-11-2012. A major issue pointed out by the District Planning Officers in the meeting was the nonavailability of Computers with the Vetting Officers and lack of expertise in using Computers on the part of the Vetting Officers. In order to overcome the said difficulties the following instructions are issued.

i)Services of Akshaya Centres shall be utilized to overcome the difficulties.
ii) The District Planning Officers shall utilize the service of Akshaya centres where Computers are not available with the Vetting Officers.