Panchayat:Repo18/vol2-page1471

From Panchayatwiki

എന്നീ വകുപ്പുകളിൽ അനുശാസിച്ചിട്ടുള്ള നടപടികൾക്ക് വിധേയമായി "താൽക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകുവാൻ അതാത് പഞ്ചായത്ത്/മുനിസിപ്പൽ/കോർപ്പറേഷൻ അധികൃതർക്ക് അധികാരം നൽകിക്കൊണ്ട് പരാമർശപ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. തുടർന്ന് നഞ്ച്, വയൽ, നിലം എന്നീ തരം ഭൂമികളിൽ നിർമ്മിച്ച 100 ച.മീ. വരെ തറ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്കും ഈ ഉത്ത രവിന്റെ അടിസ്ഥാനത്തിൽ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാമോ എന്നതു സംബന്ധിച്ച കാര്യത്തിൽ സ്പഷ്ടീകരണം ഗ്രാമപഞ്ചായത്തു സെക്രട്ടറിമാർ ആരായുകയുണ്ടായി.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സൂചനയിലെ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാ നത്തിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും 'നഞ്ച് നിലം, വയൽ എന്നീ തരം ഭൂമികളിൽ നിലവിൽ 100m2 വരെ വിസ്തീർണ്ണം ഉള്ള വാസഗൃഹങ്ങളിൽ താമസിക്കുന്നവർക്കും നൽകാവുന്നതാണ്.

RULE 15A OF THE KERALA MUNICIPALITY BUILDING RULES, 1999 AND RULE 17 OF THE KERALA PANCHAYAT BUILDING RULES 2011-CALCULATION OF FEE FOR RENEWAL OR EXTENSION OF PERIOD OF PERMIT - CLARIFICATION - ORDERS ISSUED - REG.
Local Self Government (RD) Department, No. 73925/RD2/2011/LSGD, Tvpm, dt. 16-10-2012)

Sub:- Local Self Government Department-Rule 15A of the Kerala Municipality Building Rules, 1999 and rule 17 of the Kerala Panchayat Building Rules 2011-Calculation of fee for renewal or extension of period of permit - Clarification - Orders issued - reg.

Ref:- Lr. No. E2-8659/11 dated 21/11/2011, Lr. No. E2-5089/11 dated 20/09/2011, Lr. No. E2 -504 dated 27/03/2011 and Lir. No. E2-4768/12 dated 7/12 from the Chief Town Planner.

Some Local Self Government Institutions have sought clarification on whether the additional fee based on FAR prescribed under rule 31 of the Kerala Municipality Building Rules, 1999 collected during the granting of permit need belevied while granting extension or renewal of the permit under Rule 15(3) or 15(5), as the case may be, of the said Rules.

The Government have examined the matter and as per rule 161 of the Kerala Municipality Building Rules issue the following clarification:

The Additional fee prescribed in rule 31, Table 2 is meant as a one-time fee for higher F.A.R and is charged at a much higher rate and having been paid once, need not be again Counted for renewal or extension of period of permit. For the extension of period of permit, 10% of the permit fee as per rule 15 A(3) and for the renewal of permit, 50% of the permit fee as per rule 15A(5) need be charged. It is also clarified as per rule 152 of the Kerala Panchayat Building Rules that the same interpretation will hold good in the case of calculation offee for the extension and renewal of periods of permit as per rule 17 of KPBRS.

രജിസ്ട്രാറുടെ അധികാരപരിധിക്ക് പുറത്തു നടക്കുന്ന മരണം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം.18161/ആർ.ഡി.3/12/തസ്വഭവ, Typm, തീയതി 16.10.12)

നിലം നികത്ത് ഭൂമിയിലെ കെട്ടിട നിർമ്മാണം സംബന്ധിച്ച സർക്കുലർ


(തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം,61519/ആർ.എ1/11/തസ്വഭവ, Typm, തീയതി 27.10.12)

വിഷയം:- തദ്ദേശസ്വയംഭരണവകുപ്പ് - നിലം നികത്ത് ഭൂമിയിലെ കെട്ടിട നിർമ്മാണം സംബന്ധിച്ച സൂചന:-

1) 31-7-2008-ലെ 45846/ആർഎ1/08/തസ്വഭവ നമ്പർ സർക്കുലർ.

2) 22-1-2011-ലെ 4545/ആർഎ1/11/തസ്വഭവ നമ്പർ സർക്കുലർ.


2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ബാധകമാകുന്നതിന് മുമ്പ് തന്നെ നിലമെന്ന് റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ളതു കാരണം വീടു നിർമ്മിക്കുന്നതിന് പെർമിറ്റ് ലഭിക്കുന്നില്ല എന്ന പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാർ സൂചനയിലെ സർക്കുലറുകൾ പുറപ്പെടുവിക്കുകയും പ്രസ്തുത സർക്കുലറുകളുടെ അടിസ്ഥാനത്തിൽ പെർമിറ്റ് നൽകുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.