Panchayat:Repo18/vol2-page1465

From Panchayatwiki

8. ഒരു പ്രവൃത്തിയിൽ യഥാർത്ഥത്തിൽ പങ്കെടുക്കുന്ന തൊഴിലാളികൾ കുറഞ്ഞത് 40 പേർ ഉണ്ടെ ങ്കിൽ മാത്രമേ ഒരു പൂർണ്ണ സമയ മേറ്റിനെ നിയോഗിക്കേണ്ട ആവശ്യമുള്ളൂ. പങ്കെടുക്കുന്ന തൊഴിലാളി കളുടെ എണ്ണം നാൽപതിൽ കുറവാണെങ്കിൽ മേറ്റിനെ തൊഴിലാളികളിൽ നിന്നും തെരഞ്ഞെടുക്കാവു ന്നതാണ്. തൊഴിനുള്ള അപേക്ഷ നാൽപത്തിൽ കൂടുതൽ തൊഴിലാളികൾ നൽകുകയും എന്നാൽ പണി സ്ഥലത്തെ ഹാജർ 40-ൽ താഴെയും ആയിരിക്കുകയാണെങ്കിൽ മേറ്റ് നിർബന്ധമായും തൊഴിലിൽ പങ്കെ ടുക്കേണ്ടതും ഹാജർ മേറ്റിന്റെ കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. 9. പണി സ്ഥലത്തേക്ക് സാധന സാമഗ്രികൾ ഉപയോഗിക്കേണ്ടി വരികയാണെങ്കിൽ, അത്തരം സാധന സാമഗ്രികൾ വിതരണക്കാരിൽ നിന്നും ഏറ്റുവാങ്ങി സൂക്ഷിക്കേണ്ടതും പണിസ്ഥലത്തെ ആവശ്യമനുസ രിച്ച് വിതരണം ചെയ്യേണ്ടതും അതിന്റെ രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടതും ബാക്കി വരുന്ന സാധന സാമ ഗ്രികൾ എഞ്ചിനീയറെ തിരികെ ഏൽപിക്കേണ്ടതും മേറ്റുമാരുടെ ഉത്തരവാദിത്വം ആയിരിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം)-ഹരിത കേരളം പദ്ധതിയുമായുള്ള സംയോജനം-പദ്ധതി നടത്തിപ്പിനുള്ള പശ്ചാത്തല സൃഷ്ടിയും സമയബന്ധിത നിർവ്വഹണവും നിർദ്ദേശങ്ങൾ - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, നമ്പർ 30505/ഡിഡി2/2012/തസ്വഭവ, TVpmം തീയതി 31-05-2012) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ-മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം)-ഹരിത കേരളം പദ്ധതിയുമായുള്ള സംയോജനം-പദ്ധതി നടത്തിപ്പിനുള്ള പശ്ചാത്തല സൃഷ്ടിയും സമയബന്ധിത നിർവ്വഹണവും നിർദ്ദേശങ്ങൾ സംബന്ധിച്ച സൂചന:- 1. ഗവ. സർക്കുലർ നമ്പർ 20469/ഡിഡി2/2009/തസ്വഭവ തീയതി 27-3-2009. 2, ഗവ. ഉത്തരവ് നമ്പർ ജി.ഒ. (ആർ.റ്റി) 248/2010/വനം-വന്യജീവി വകുപ്പ് തീയതി 2-6-2010. 3. സർക്കുലർ നമ്പർ 24402/ഡിഡി2/2011/തസ്വഭവ തീയതി 16-5-2011. 4. സോഷ്യൽ ഫോറസ്ട്രി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 18-5-2012-ലെ എസ്.ഡബ്ല്യ 1/2890/11 നമ്പർ കത്ത്. ഹരിത കേരളം പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെയും വനം വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ ഒരു പ്രവർത്തന പരിപാടിക്ക് സൂചന 1 പ്രകാര മുള്ള സർക്കുലർ അനുസരിച്ച നിർദ്ദേശങ്ങൾ നൽകിയിരുന്നു. 2012-13 സാമ്പത്തിക വർഷവും പദ്ധതി സമയബന്ധിതമായി തന്നെ നടപ്പിലാക്കുവാൻ സൂചന 4 കത്ത് പ്രകാരം വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വനം വകുപ്പ് തയ്യാറാക്കിയിട്ടുള്ള 12 ലക്ഷം നടീൽ വസ്തുക്കളും (തേക്ക്, പ്ലാവ്, നാടൻ മാവ്, കൂവളം, നെല്ലി, ഞാവൽ, കുടംപുളി, പതിമുഖം, ബദാം, വേങ്ങ, സ്പത്തോടിയ, കണിക്കൊന്ന, മണിമരുത്, അശോകം, ഊങ്ങ്, വേപ്പ് മുതലായ വൃക്ഷ ഇനങ്ങളും കൂടാതെ ഔഷധ സസ്യങ്ങളും അലങ്കാര സസ്യ ഇനങ്ങളും) പ്രയോജനപ്പെടുത്തി 2012-13 വർഷവും ഹരിത കേരളം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കു ന്നതിന് ഉത്തരവാകുന്നു. നടീൽ വസ്തുക്കൾ സൂചന രണ്ടിലെ ഉത്തരവിൽ നിശ്ചയിച്ചിട്ടുള്ള വിലയായ ത്തെ ഒന്നിന് അമ്പത് പൈസ പ്രകാരം വനം വകുപ്പിന്റെ നിർദ്ദിഷ്ട വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും വാങ്ങി വിതരണം നടത്തേണ്ടതാണ്. ഇതിനാവശ്യമായ തുകയും, ബി.എൽ.റ്റി.എ.ജി അംഗീകരിക്കുന്ന നിരക്കിൽ തൈകളുടെ ട്രാൻസ്പോർട്ടേഷൻ, കയറ്റിറക്ക് എന്നിവയ്ക്കും ആവശ്യമായി വരുന്ന തുകയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധന ഘടകത്തിൽ ഉൾപ്പെടുത്താവുന്നതുമാണ്. കഴിഞ്ഞ വർഷങ്ങളിൽ വച്ചുപിടിച്ച വൃക്ഷത്തെകളുടെ അതിജീവനനിരക്ക് കുറവാണെന്നതിനാൽ ഇനി വച്ച് പിടിപ്പിക്കുന്ന തൈകൾ സംരക്ഷിച്ചു വളർത്തുന്നതിനും തൈകളുടെ അതിജീവന നിരക്ക് അവ ലോകനം ചെയ്യുന്നതിനും ഓരോ ഗ്രാമപഞ്ചായത്തും കർമ്മ പരിപാടി തയ്യാറാക്കി നടപ്പിലാക്കേണ്ടതു (2)Ο6ΥY). മുൻ വർഷത്തേതു പോലെ, ഇക്കൊല്ലവും ജൂൺ 5-ന് ഹരിതകേരളം പദ്ധതി പ്രകാരം മരം നടീൽ മഹോത്സവം നടത്തുവാൻ തയ്യാറെടുപ്പുകൾ മുൻകൂട്ടി സ്വീകരിക്കേണ്ടതാണ്. ഗ്രാമപഞ്ചായത്തു തലത്തിൽ ഹരിത കേരളം പദ്ധതി നിർവ്വഹണത്തിനുള്ള സംഘാടക സമിതിയിൽ സി.ഡി.എസ്. എൻ.ആർ.ഇ.ജി. എസ് മേറ്റുമാരുടെ പ്രതിനിധികൾ, ഏറ്റവും കൂടുതൽ തൊഴിലെടുത്തവരുടെ പ്രതിനിധികൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, കർഷക-കർഷകത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, യുവജന സംഘ ടനാ പ്രതിനിധികൾ, കുട്ടികളുടെ സംഘടനാ പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക, വ്യാപാരി-വ്യവ സായി സംഘടനാ പ്രതിനിധികൾ തുടങ്ങി എല്ലാ ജന വിഭാഗങ്ങളുടെയും വിപുലമായ പങ്കാളിത്തമുള്ള സമിതിയാണ് രൂപീകരിക്കേണ്ടത്. ഇതേ രൂപത്തിൽ വാർഡ് തലത്തിലും സംഘാടക സമിതി രൂപീകരി ക്കേണ്ടതാണ്. ഗ്രാമപഞ്ചായത്തു തലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകണം. ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർ ഇതിനുള്ള നടപടി സ്വീകരിക്കേണ്ട തുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ