Panchayat:Repo18/vol2-page1463

From Panchayatwiki

മേൽ സാഹചര്യത്തിൽ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലി G896)630)06). പദ്ധതി നിർവ്വഹണോദ്യോഗസ്ഥരായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും രജിസ്റ്ററുകളും അവരവർ തന്നെ സൂക്ഷിക്കേണ്ടതും സ്ഥലം മാറിപ്പോകുമ്പോൾ ചാർജ്ജ് കൈമാറുന്ന ഉദ്യോഗസ്ഥന് അവ കൈമാറേണ്ടതുമണ്. അപ്രകാരം കൈമാറിയ ഫയലുകളു ടെയും രജിസ്റ്ററുകളുടെയും രേഖകളുടെയും ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിക്ക് നൽകേണ്ടതാണ്. നിർവ്വഹണോദ്യോഗസ്ഥരെ വിടുതൽ ചെയ്യുന്നത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സമിതി അദ്ധ്യക്ഷന്റെ അനുമതിയോടുകൂടിയായിരിക്കേണ്ടതുമാണ്. കൂടാതെ പദ്ധതി സംബന്ധി ച്ചുണ്ടാകുന്ന ഓഡിറ്റ് പരാമർശങ്ങൾക്ക് കൃത്യമായി മറുപടി നൽകേണ്ടതും, മറുപടി നൽകുവാൻ കൂട്ടാ ക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി കൈക്കൊളേളണ്ടതുമാണ്. നിർവ്വഹണോദ്യോഗസ്ഥർ സ്ഥലം മാറ്റം വാങ്ങിപ്പോകുമ്പോൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തെ തങ്ങളുടെ പുതിയ ജോലിസ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ നിർബന്ധമായും അറിയിച്ചിരിക്കേണ്ടതാണ്. ജനന-മരണ-വിവാഹ രജിസ്ട്രേഷൻ 1970 മുതലുള്ള മുൻകാല രേഖകളുടെ കമ്പ്യൂട്ടർവൽക്കരണം സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഐബി) വകുപ്പ്, നമ്പർ 10021/ഐബി1/2012/തസ്വഭവ. TVpmം തീയതി 04-05-2012) (Kindly seepage no. 507 for the Circular) ജനന മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർഡി) വകുപ്പ്, നമ്പർ 9748/ആർഡി3/2012/തസ്വഭവ. Tvpm, തീയതി 07-05-2012) IKindly seepage no. 509 for the Circular) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഇ.എം) വകുപ്പ്, നമ്പർ 15760/ഇഎം1/2012/തസ്വഭവ. TVpm, തീയതി 16-05-2012) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത് - സംബന്ധിച്ച്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സെക്രട്ടറിയേറ്റിലും മറ്റ് ഓഫീസുകളിലും ഔദ്യോഗിക ആവശ്യങ്ങൾക്കായി സുഗമമായി പ്രവേശിക്കുന്നതിന് തിരിച്ചറിയൽ കാർഡ് ലഭ്യമാക്കണമെ ന്നാവശ്യപ്പെട്ട നിരവധി നിവേദനങ്ങൾ ലഭ്യമായിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച് സർക്കാർ ചുവടെ വിവരിക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. സംസ്ഥാനത്തെ ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും മുനിസിപ്പൽ കൗൺസിൽ/ മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിമാർക്കും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തിരി ച്ചറിയൽ കാർഡുകൾ അനുവദിക്കാവുന്നതാണ്. കാർഡുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യ ക്ഷന്മാർ ഒപ്പുവച്ച് നൽകേണ്ടതും, സാക്ഷ്യപ്പെടുത്തുന്ന തീയതി, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര് എന്നിവ കാർഡുകളിൽ രേഖപ്പെടുത്തേണ്ടതുമാണ്. സെക്രട്ടറിയുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവയും കാർഡിൽ രേഖപ്പെടുത്തേണ്ടതാണ്. 2, തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിനാവശ്യമായ തുക പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ തനതു ഫണ്ടിൽ നിന്നോ ജനറൽ പർപ്പസ് ഫണ്ടിൽ നിന്നോ ചെലവ് ചെയ്യാവുന്നതാണ്. 3. തിരിച്ചറിയൽ കാർഡിന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലേക്കായി ഒരു ഇഷ്യ രജിസ്റ്റർ തയ്യാ റാക്കി സൂക്ഷിക്കേണ്ടതും, സെക്രട്ടറിയുടെ പേര്, കാർഡ് നമ്പർ മുതലായ വിവരങ്ങൾ പ്രസ്തുത രജിസ്റ്റ റിൽ ചേർത്ത് സെക്രട്ടറിയുടെ ഒപ്പ് വാങ്ങേണ്ടതുമാണ്. 4. സ്ഥലം മാറ്റം, ഔദ്യോഗിക കാലാവധി അവസാനിക്കൽ എന്നീ കാരണങ്ങളാൽ സ്ഥാനം ഒഴിയേ ണ്ടിവരുമ്പോൾ സെക്രട്ടറിക്ക് അനുവദിച്ചിരുന്ന തിരിച്ചറിയൽ കാർഡ്, 7 ദിവസത്തിനകം തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷന് സറണ്ടർ ചെയ്യേണ്ടതാണ്. കാർഡ് റദ്ദാക്കുന്ന വിവരം യഥാസമയം ഇഷ്യ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. തിരിച്ചറിയൽ കാർഡ് യഥാസമയം സ്റണ്ടർ ചെയ്യുന്ന സംഗ തിയിൽ മാത്രം L.P.C നൽകുവാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ ചെലുത്തേണ്ടതാണ്.