Panchayat:Repo18/vol2-page1456

From Panchayatwiki

ഉദ്യോഗസ്ഥനിൽ നിന്നും വിശദീകരണം തേടേണ്ടതുമാണ്. ഉദ്യോഗസ്ഥന്റെ വിശദീകരണത്തിന്റെ അടി സ്ഥാനത്തിൽ നഷ്ടത്തുക ടി ഉദ്യോഗസ്ഥനിൽ നിന്നും ഈടാക്കേണ്ടതുണ്ടോയെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനം തീരുമാനമെടുക്കേണ്ടതാണ്. 4) തദ്ദേശസ്വയംഭരണ സ്ഥാപനം നൽകുന്ന വിശദീകരണത്തിന്റെ വെളിച്ചത്തിൽ ആഡിറ്റ പരാമർശം ഒഴിവാക്കുന്നുണ്ടോ ഇല്ലയോ എന്നുള്ള കാര്യം വിശദീകരണം കിട്ടി 30 ദിവസത്തിനുള്ളിൽ ആഡിറ്റ് വിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനത്തെ അറിയിക്കേണ്ടതാണ്. വിശദീകരണം സ്വീകാര്യമല്ലെങ്കിൽ അതിനുള്ള കാരണം ആഡിറ്റ് വകുപ്പ് വ്യക്തമാക്കിയിരിക്കണം. ഒറ്റ വരിയിൽ "സ്വീകാര്യമല്ല' എന്നറിയിക്കുന്നത് ഒഴി COC3ce66eOO6). 5) ആഡിറ്റ് വകുപ്പ് ആവശ്യപ്പെടുന്ന കൂടുതൽ വിശദീകരണം 30 ദിവസത്തിനകം നൽകേണ്ടതും തർക്ക് വിഷയങ്ങൾ ആഡിറ്റ് മോണിറ്ററിംഗ് കമ്മറ്റിയിൽ ചർച്ച ചെയ്യേണ്ടതുമാണ്. 6) ആഡിറ്റ് മോണിറ്ററിംഗ് കമ്മറ്റിയിൽ ചർച്ച ചെയ്ത് തീർപ്പാക്കാൻ കഴിയാത്ത വിഷയങ്ങൾ സ്റ്റേറ്റ മോണിറ്ററിംഗ് കമ്മറ്റിയുടെ ശ്രദ്ധയിലോ, ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടറുടെ ശ്രദ്ധയിലോ കൊണ്ടു വരാൻ സ്റ്റേറ്റ് പെർഫോമൻസ് ആഡിറ്റ് ഓഫീസറെ അറിയിക്കേണ്ടതാണ്. 7) സമാഹ്യത റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നത് നിയമസഭാ സമിതിയായതിനാൽ അത്തരം വിഷയങ്ങൾ ആഡിറ്റ മോണിറ്ററിംഗ് കമ്മറ്റികളിൽ ചർച്ച ചെയ്യേണ്ടതില്ല. 8) ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ സർചാർജ് നടപടികളെടുത്തിട്ടുള്ള വിഷയങ്ങളും ആഡിറ്റ് മോണിറ്ററിംഗ് കമ്മറ്റികളിൽ ചർച്ച ചെയ്യേണ്ടതില്ല. 9) മുൻ ഖണ്ഡികകളായ 3,7,8 എന്നിവയിൽ പരാമർശിച്ചതൊഴികെയുള്ള ആഡിറ്റ് പരാമർശങ്ങളൊന്നും ഉദ്യോഗസ്ഥരുടെ ബാദ്ധ്യതയായി റിപ്പോർട്ട് ചെയ്യാൻ പാടില്ല. 10) ആഡിറ്റ് റിപ്പോർട്ടുകളിൽ യഥാസമയം നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് പെർഫോർമൻസ് ആഡിറ്റ് വിഭാഗവും ജില്ലാതല ഉദ്യോഗസ്ഥന്മാരും വിലയിരുത്തുകയും ഉപേക്ഷ കാണിക്കുന്ന ഉദ്യോഗസ്ഥ ന്മാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കേണ്ടതുമാണ്. 11) ബാദ്ധ്യതകൾ നിശ്ചയിച്ചിട്ടില്ലാത്ത സംഗതിയിൽ വിരമിച്ച സർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ജീവനക്കാരുടെ വിരമിക്കൽ തീയതിക്ക് തൊട്ടു മുൻപുള്ള 3 വർഷത്തെ വ്യക്തിഗത ബാദ്ധ്യത തിട്ടപ്പെടുത്തി ഡി.സി.ആർ.ജിയി-ൽ നിന്നും ഈടാക്കി ഡി.സി.ആർ.ജി അനുവദിക്കാവുന്ന താണെന്ന് 27-3-2002-ലെ ജി.ഒ (പി.) 185/02/ധന. നം. ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ഉത്ത രവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധകമാകുന്നതാണ്. സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള പ്ലാസ്സിക്സ് സഞ്ചികളുടെയും കവറുകളുടെയും നിയന്ത്രണം - നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.ഡി)വകുപ്പ്, നം.13270/ആർ.ഡി 2/2012/ത്.സ്വ.ഭ.വ. Tvpm, തീയതി 03/03/12) വിഷയം: തദ്ദേശ സ്വയംഭരണ വകുപ്പ് - സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള പ്ലാസ്റ്റിക്സ സഞ്ചികളുടെയും കവറുകളുടെയും നിയന്ത്രണം - നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 2012-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസിലൂടെ (2012-ലെ 10-ാം നമ്പർ ഓർഡി നൻസ്) കൂട്ടിച്ചേർത്ത 334 ബി(എ) വകുപ്പ് പ്രകാരം സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള വിവിധതരം പ്ലാസ്റ്റിക്സ് സഞ്ചികളുടെയും പ്ലാസ്റ്റിക്സ് കവറുകളുടെയും ഏറ്റവും കുറഞ്ഞ വില വിജ്ഞാപന പ്രകാരം മുനി സിപ്പാലിറ്റി നിശ്ചയിക്കേണ്ടതും അങ്ങനെ നിശ്ചയിച്ച വിലയേക്കാൾ കുറഞ്ഞ വിലയ്ക്കക്കോ സൗജന്യമായോ അത്തരം സഞ്ചികളോ കവറുകളോ യാതൊരു സ്ഥാപനമോ ആളോ വിൽക്കുകയോ നൽകുകയോ ചെയ്യാൻ പാടില്ലാത്തതും അപ്രകാരം യാതൊരു സ്ഥാപനമോ, ആളോ ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തുവാനാവശ്യ മായ നടപടികൾ മുനിസിപ്പാലിറ്റി സ്വീകരിക്കേണ്ടതുമാണ്. എല്ലാ മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും പ്രസ്തുത വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നട പടികൾ സ്വീകരിച്ച് 2012 ഏപ്രിൽ 1-ാം തീയതി മുതൽ ആയത് കർശനമായി പാലിക്കേണ്ടതാണ്. ഇക്കാര്യ ത്തിൽ വീഴ്ച വരുത്തുന്ന മുനിസിപ്പൽ/കോർപ്പറേഷൻ സെക്രട്ടറിമാർക്കെതിരെ കർശന നടപടി സ്വീകരി ക്കുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൺസ്യമർ ഫെഡിന്റെ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡിബി) വകുപ്പ്, നം.7561/ഡിബി2/12/തസ്വഭവ. Typm, തീയതി 08/03/2012) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൺസ്യൂമർ ഫെഡിന്റെ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്,