Panchayat:Repo18/vol2-page1452

From Panchayatwiki

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മെയിന്റനൻസ് ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗരേഖയ്ക്ക് വിശദീകരണം സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, നം. 47836/എഫ്.എം'1/2011/തസ്വഭവ, Typm, തീയതി 29-12-11) വിഷയം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മെയിന്റനൻസ് ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗരേഖയ്ക്ക് വിശദീകരണം സംബന്ധിച്ച സൂചന:- 1) സ.ഉ. (എം.എസ്) നം. 330/2004/തസ്വഭവ തീയതി: 9-12-2004 2) സർക്കുലർ നം. 12245/പി1/2005/തസ്വഭവ 3) കോ-ഓർഡിനേഷൻ സമിതിയോഗ തീരുമാനം 1.26 തീയതി: 14-12-2011 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊതു ആവശ്യ ഗ്രാന്റും മെയിന്റനൻസ് ഗ്രാന്റും വിനിയോഗി ക്കുന്നതിനുള്ള മാർഗ്ഗരേഖ സൂചനയിലെ സർക്കാർ ഉത്തരവ് മുഖേന പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത മാർഗ്ഗരേഖയ്ക്ക് കൂടുതൽ വിശദീകരണം നൽകേണ്ടതുണ്ടെന്ന് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി ശുപാർശ ചെയ്ത് സർക്കാർ വിശദമായി പരിശോധിച്ച മാർഗ്ഗരേഖയ്ക്ക് ചുവടെ വിവരിക്കുന്ന വിശദീകരണങ്ങൾ സൂചന രണ്ടായി പുറപ്പെടുവിച്ചിരുന്നു. കൈമാറിക്കിട്ടിയവ ഉൾപ്പെടെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസ്തികളുടെ ചുവടെ പ്രതി പാദിക്കുന്ന പ്രവൃത്തികൾക്കും മാർഗ്ഗരേഖയിൽ നിശ്ചയിച്ചിട്ടുള്ള മുൻഗണനകൾക്കനുസൃതമായി മെയിന്റെ നൻസ് ഗ്രാന്റ് വിനിയോഗിക്കാവുന്നതാണ്. 1, 1992)(05l.03 (Compound Wall) 6-0S28. 2. 66)ols3y2(Olde (06mo (Electrification). 3. (30)(Öö66)}(0.6,ơổ QO926. (roof changing). 4, ആശുപ്രതികൾക്ക് ആവശ്യമായ പുതിയ ഉപകരണങ്ങൾ (equipments) വാങ്ങുക. എന്നാൽ ഒരു ഉപ കരണത്തിന് പരമാവധി 25,000 രൂപ മാത്രമേ വിനിയോഗിക്കാവു. 5. കെട്ടിടങ്ങൾക്ക് അനുബന്ധ സൗകര്യങ്ങൾ ഉദാ: ടോയലറ്റ്, അടുക്കളെ (Kitchen), സ്റ്റോറേജ് റൂം മുതലായവ. 6, റോഡ് മെയിന്റനൻസിന് വകയിരുത്തിയിട്ടുള്ള വിഹിതം മെറ്റലിംഗ്, ടാറിംഗ് എന്നീ പ്രവൃത്തികൾക്കും വിനിയോഗിക്കാവുന്നതാണ്. ഇതോടൊപ്പം സൂചന മൂന്നിലെ തീരുമാനമായി ചുവടെ പറയുന്ന മാർഗ്ഗനിർദ്ദേശം കൂടി ചേർക്കുന്നു. 7, റോഡ് മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ചുകൊണ്ടുള്ള പുനരുദ്ധാരണ പ്രവൃത്തികളിൽ അവശ്യ ഘട്ടങ്ങളിൽ മാത്രം സോളിംഗ് എന്ന ഇനം കൂടി ഉൾപ്പെടുത്താവുന്നതാണെന്നും എന്നാൽ ഇത് ആവശ്യ മായ ഭാഗങ്ങൾ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന സമയം ബന്ധപ്പെട്ട എഞ്ചിനീയർ രേഖപ്പെടുത്തി സർട്ടിഫൈ ചെയ്തിരിക്കേണ്ടതുമാണ്. പഴയ റോഡുകളിൽ റോഡ് നശിച്ച് സോളിംഗ് ആവശ്യമായി വരുന്ന ഭാഗത്ത് മാത്രം ഇപ്രകാരം സോളിംഗ് അനുവദിക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർവൽക്കരണം ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് - നിർദ്ദേശം നൽകുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, നം: 52507/ഐബി1/2011/തസ്വഭവ. TVpm, തീയതി 29-12-11) വിഷയം:- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർവൽക്കരണം - ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് - നിർദ്ദേശം നൽകുന്നത് സംബന്ധിച്ച സൂചന:- 1. സ.ഉ.(സാധാ) നം. 1509/2011/തസ്വഭവ തീയതി 24-6-2011. 2, 23-11-2011-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകര ണങ്ങളുടെയും വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കരാറി ലേർപ്പെടേണ്ട സ്ഥാപനങ്ങളുടെ ജില്ല തിരിച്ചുള്ള പട്ടിക സൂചന (1)-ലെ ഉത്തരവു പ്രകാരം സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ സ്ഥാപനങ്ങളുമായി കരാറി ലേർപ്പെട്ടിട്ടില്ലായെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടു വിക്കുന്നു. 1. ഓരോ തദ്ദേശഭരണ സ്ഥാപനവും സൂചനയിലെ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് ഒപ്പിടേണ്ടതാണ്. 2. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ആന്വൽ മെയിന്റനൻസ് കോൺട്രാക്ടിലേർപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർ, അസി സ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണർ (ജനറൽ) എന്നിവർ ഉറപ്പുവരുത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ