Panchayat:Repo18/vol2-page1451

From Panchayatwiki

C) തദ്ദേശ സ്ഥാപനത്തിന്റെ പ്രസിഡണ്ട്/മേയർ/ചെയർപേഴ്സസൺ എന്നിവർ നൽകുന്ന അധികാരപ്രത ത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ടിന്റെ ആവശ്യകത അനുസരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്ര ട്ടറി അനുബന്ധം - CII-ലെ ഫോമിലുള്ള ഒരു അനുമതി പ്രതം മുഖേന അലോട്ടമെന്റ് നൽകേണ്ടതാണ്. d) ഓരോ നിർവ്വഹണ ഉദ്യോഗസ്ഥനും നൽകുന്ന അനുമതി പ്രതത്തിന്റെ പകർപ്പ് പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി ട്രഷറിയിൽ ലഭ്യമാക്കേണ്ടതാണ്. അനുമതി പ്രതം നൽകുന്ന ഉദ്യോഗസ്ഥന്റെയും സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്റെയും ഒപ്പും ട്രഷറിയിൽ ലഭ്യമാക്കിയിരിക്കണം. ഉദ്യോ ഗസ്ഥർക്ക് മാറ്റം വന്നാൽ പുതിയതായി ചാർജെടുക്കുന്ന വ്യക്തിയുടെ ഒപ്പും ട്രഷറിയിൽ ലഭ്യമാക്കിയിരി c36)6Od. e) അനുബന്ധം B-III-ലെ ഫോമിൽ അനുശാസിക്കുന്ന പ്രകാരം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളും ഓരോ നിർവ്വഹണ ഉദ്യോഗസ്ഥർക്കും അനുവദിക്കുന്ന തുകയും, അതിന്റെ ചെലവ് ചെയ്യലും സംബന്ധിച്ച ഒരു കണക്ക് ബുക്ക് സൂക്ഷിച്ചിരിക്കണം. ഓരോ നിർവ്വഹണ ഉദ്യോഗസ്ഥർക്കും വേണ്ടി പ്രത്യേകം പ്രത്യേകം പേജ് നീക്കി വയ്ക്കക്കേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കുള്ള അലോ ട്ടമെന്റ് ഫണ്ട് ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നൽകിക്കഴിഞ്ഞാൽ ഉടനെ അത് പദ്ധതി ചെല വായി കാഷ് ബുക്കിൽ രേഖപ്പെടുത്തുന്നതായി ഓഡിറ്റ് പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പദ്ധതി നടത്തിപ്പ് പൂർത്തിയാകുന്നതും യഥാർത്ഥത്തിലുള്ള ചെലവ് നടത്തുന്നതും, ഇതിന്റെ സ്റ്റേറ്റമെന്റ്/ വൗച്ചർ നിർവ്വഹണ ഉദ്യോഗസ്ഥർ ലഭ്യമാക്കുന്നതും വളരെ നാളുകൾക്ക് ശേഷമാണ്. ഈ നടപടി ഓഡിറ്റ പരിശോധന നടക്കുന്ന സമയത്ത് പലവിധ ഓഡിറ്റ് തടസ്സങ്ങൾക്കും ഇടയാക്കുന്നു. ഈ സാഹചര്യത്തിൽ ട്രഷറിയിൽ നിന്നും തുക പിൻവലിക്കാൻ അനുമതി നൽകിയാലുടനെ ചെലവ രേഖപ്പെടുത്തുന്ന രീതി അവലംബിക്കരുതെന്നും പദ്ധതി നടപ്പിലാക്കി അതിന്റെ ഫണ്ട് ചെലവഴിച്ചതിന്റെ സ്റ്റേറ്റമെന്റ്/വൗച്ചർ ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥർ ഹാജരാക്കിയതിനുശേഷം മാത്രമേ ചെലവ രേഖപ്പെടുത്താവൂ എന്നും ആവർത്തിച്ച നിർദ്ദേശിക്കുന്നു. ട്രഷറി അക്കൗണ്ടിലുള്ള ഫണ്ട് യഥാർത്ഥത്തിൽ ചെലവഴിക്കാതെ ചെലവായി കാണിക്കുന്ന രീതി ഒഴിവാക്കേണ്ടതാണ്. ഈ മാർഗ്ഗ നിർദ്ദേശം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കർശനമായി പാലിക്കേണ്ടതാണ്. പഞ്ചായത്ത് എംപവർമെന്റ് ആന്റ് അക്കൗണ്ടബിലിറ്റി ഇൻസെന്റീവ് സ്കീം - തിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് സ്പഷ്ടീകരണം നൽകുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഇ.എം) വകുപ്പ്, നമ്പർ 32946/ഇഏം1/2011/തസ്വഭവ. TVpm, തീയതി 29-12-11) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - പഞ്ചായത്ത് എംപവർമെന്റ് ആന്റ് അക്കൗണ്ടബിലിറ്റി ഇൻസെന്റീവ് സ്കീം - ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നതിൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് സ്പഷ്ടീകരണം നൽകുന്നത് - സംബന്ധിച്ച്. സൂചന:- തദ്ദേശസ്വയംഭരണ (ഇ.എം) വകുപ്പിന്റെ 22-12-2011-ലെ 3063/11/തസ്വഭവ നമ്പർ ഉത്തരവ്. ഭാരത സർക്കാരിന്റെ പഞ്ചായത്തരാജ് മന്ത്രാലയം രാജ്യത്തെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ത്രിതല പഞ്ചായത്തുകൾക്ക് ഇൻസെന്റീവ് നൽകുന്നതിന് തീരുമാനിച്ചിട്ടുള്ള വിവരം അറിയിച്ചതിന്റെ അടി സ്ഥാനത്തിൽ സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിൽ നിന്നും അർഹരായ പഞ്ചായത്തുകളെ തിര ഞെടുക്കുന്നതിലേക്കായി പൂർത്തീകരിച്ചിരിക്കേണ്ട യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ചും അതു പ്രകാരം സമർപ്പിക്കേണ്ട അപേക്ഷാഫോറവും ഉൾപ്പെടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സൂചന പ്രകാരം പുറപ്പെടുവിച്ചിരുന്നു. ഇതു സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കൂടി പാലിക്കുവാൻ പഞ്ചായത്തു കളോട് ആവശ്യപ്പെടുന്നു. 1) ഇൻഡെന്റീവിനായി പുറപ്പെടുവിച്ചിട്ടുള്ള അർഹതാ മാനദണ്ഡങ്ങൾ പൂർണ്ണമായും പൂർത്തീകരി ച്ചിട്ടുള്ളതും അതുപ്രകാരം അപേക്ഷ സമർപ്പിക്കുവാൻ അർഹത നേടിയിട്ടുള്ളതുമായ പഞ്ചായത്തുകൾ അപേക്ഷാഫോറത്തിനോടൊപ്പം പഞ്ചായത്തുകളിൽ നടപ്പിലാക്കിയിട്ടുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത വിവരണം കൂടി ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്. 2) ഗ്രാമപഞ്ചായത്തുകൾ സമർപ്പിക്കുന്ന അപേക്ഷയിൽ ഗ്രാമസഭ സംബന്ധിച്ച വിശദാംശങ്ങൾ പൂരി പ്പിക്കുന്നതോടൊപ്പം ഇതിനനുബന്ധമായി ചേർത്തിട്ടുള്ള പ്രൊഫോർമ കൂടി പൂരിപ്പിച്ച് നൽകേണ്ടതാണ്. 3) മേൽ വിവരങ്ങൾ ഉൾപ്പെടെയുള്ള പൂരിപ്പിച്ച അപേക്ഷകൾ, അർഹരായ പഞ്ചായത്തുകൾ സൂചന ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയിട്ടുള്ള അധികാരികൾ മുൻപാകെ 2-01-2012-നകം സമർപ്പിക്കേണ്ട (O)O6ΥY).

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ