Panchayat:Repo18/vol2-page1449

From Panchayatwiki

e. കുരുമുളക് തോട്ടങ്ങളിൽ മുരുക്ക് നടുന്നതിന് ആവശ്യമായ കുഴിയെടുക്കൽ, ചുവട്ടിലെ കാട് തെളി ക്കൽ പ്രവർത്തനങ്ങൾ, 4. പരാമർശം (1) സർക്കുലറിലെ ഖണ്ഡിക 1 പ്രകാരം ഒരു ഗ്രാമപഞ്ചായത്തിൽ പട്ടികജാതി പട്ടിക വർഗ്ഗകുടുംബങ്ങളുടെ കൃഷിഭൂമിയിലെ/തോട്ടത്തിലെ ഭൂവികസനം, ചെറുകിട ജലസേചനം, പഴകൃഷി/ പച്ചക്കറികൃഷി ഏറ്റെടുത്ത ശേഷം ചെറുകിട-നാമമാത്രകർഷകരുടെ ഭൂമിയിൽ വികസന പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കാവുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോൾ 2008 ജൂൺമാസം 18-ന് കേന്ദ്ര ഗവൺമെന്റ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ വരുത്തിയിട്ടുള്ള ഭേദഗതി പ്രകാരം നിർദ്ദേശിച്ചിട്ടുള്ള ചുവടെ സൂചിപ്പിക്കുന്ന നിബന്ധനകൾ കൂടി പാലി GԺ96)6ՈeOO6ՈD. a. വ്യക്തിഗത ഭൂവുടമ തൊഴിൽ കാർഡു ലഭിച്ചയാളും പ്രസ്തുത പ്രവൃത്തിയിൽ പണിയെടുക്കുന്ന യാളും ആയിരിക്കണം. b. ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ 60:40 വേതന സാധന സാമഗ്രികളുടെ അനുപാതം പാലിക്കേണ്ടതാണ്. C. ഓരോ പദ്ധതിക്കും ഗ്രാമസഭയുടെയും, ഗ്രാമപഞ്ചായത്തിന്റെയും അംഗീകാരം നേടിയിരിക്കുകയും അവ വാർഷിക കർമ്മ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുകയും ചെയ്യണം. d. പ്രവൃത്തി നടത്തിപ്പിന് കരാറുകാരോ, മെഷിനറിയുടെ ഉപയോഗമോ പാടില്ലാത്തതാകുന്നു. e, മെഷിനറി വാങ്ങാൻ പാടില്ലാത്തതാകുന്നു. 5, നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാൻ ബാക്കിയുള്ള ഗ്രാമപഞ്ചായത്തുകളിൽ 31-3-2012 വരെ യുള്ള കാലയളവിൽ നീർത്തട് വികസന മാസ്റ്റർപ്ലാൻ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ചെറുകിട നാമ മാത്ര കർഷകരുടെ ഭൂമിയിൽ അനുവദനീയമായ പ്രവൃത്തികൾ നടപ്പിലാക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. അംഗൻവാടികൾ മുഖേന നടപ്പാക്കുന്ന പോഷകാഹാര പ്രോജക്ടുകൾക്ക് ഭക്ഷ്യധാന്യം വാങ്ങൽ - വിശദീകരണം - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.സി) വകുപ്പ്, നമ്പർ 34574/ഡിസി2/2010/തസ്വഭവ, Typm, തീയതി 14-12-11) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - അംഗൻവാടികൾ മുഖേന നടപ്പാക്കുന്ന പോഷകാഹാര പ്രോജക്ടുകൾക്ക് ഭക്ഷ്യധാന്യം വാങ്ങൽ - വിശദീകരണം സംബന്ധിച്ച സൂചന:- 1) സർക്കുലർ നം. 31926/2008/ഡിബി2/തസ്വഭവ തീയതി 14-5-2008 2) സർക്കുലർ നം. 54884/ഡിസി2/10/തസ്വഭവ തീയതി 4-5-2011 സൂചന (1) സർക്കുലർ പ്രകാരം അംഗൻവാടികൾക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും, ഭക്ഷ്യ ഉൽപ്പന്ന ങ്ങളും മാവേലിസ്റ്റോർ, നീതിസ്റ്റോർ, സഹകരണ സംഘങ്ങൾ, പൊതുവിതരണകേന്ദ്രങ്ങൾ, എന്നിവിടങ്ങ ളിൽ നിന്നോ, കുടുംബശ്രീ യൂണിറ്റുകളിൽ നിന്നോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വാങ്ങാവുന്നതാണ്. അംഗൻവാടികൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ സിവിൽ സപ്ലെസ് കോർപ്പറേഷന്റെ വിതരണ കേന്ദ്രങ്ങളായ മാവേലിസ്റ്റോർ, ലാഭം മാർക്കറ്റ് എന്നിവിടങ്ങളിലെ വിലയിൽ അധികരിക്കാതെ ലഭിക്കുക യാണെങ്കിൽ മാത്രമേ നീതി/സഹകരണ സ്റ്റോറുകളിൽ നിന്നോ തീരമൈത്രി സൂപ്പർമാർക്കറ്റിൽ നിന്നോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാങ്ങാൻ പാടുള്ളൂ എന്ന സൂചന (2) സർക്കുലർ പ്രകാരം വ്യക്ത മാക്കിയിരുന്നു. സഹകരണ സംഘങ്ങൾ എന്നതിൽ വിപണനസംഘങ്ങൾ കൂടി ഉൾപ്പെടുന്നു എന്നതിനാൽ നില വിലുള്ള നിബന്ധനകൾക്കു വിധേയമായി അംഗൻവാടികൾക്കുള്ള ഭക്ഷ്യധാന്യവിതരണത്തിനായി സഹ കരണ വിപണന സംഘങ്ങളിൽ ഡിന്നും ഭക്ഷ്യധാന്യങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വാങ്ങാവു ΟΥΥ)(OO6ΥY). സർക്കാർ സ്കൂളുകളിൽ ശുദ്ധജലവും ടോയ്ക്കലറ്റ് സൗകര്യവും ലഭ്യമാക്കുന്നത് - ബഹു സുപ്രീം. കോടതിയുടെ 9-8-2011-ലെ WP(C)No. 631/04-ന്റെ വിധിന്യായം നടപ്പാക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, നമ്പർ 63384/ഡിബി 2/2011/തസ്വഭവ, Typm, തീയതി 19-12-11) വിഷയം:- തദ്ദേശസ്വയംഭരണവകുപ്പ് - സർക്കാർ സ്കൂളുകളിൽ ശുദ്ധജലവും ടോയ്നറ്റ് സൗകര്യവും ലഭ്യമാക്കുന്നത് - ബഹു. സുപ്രീം കോടതിയുടെ 9-8-2011-ലെ WP(C) No. 631/04-ന്റെ വിധിന്യായം നടപ്പാക്കുന്നത് - സംബന്ധിച്ച്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ