Panchayat:Repo18/vol2-page1444

From Panchayatwiki

1444 CIRCULARS സുഗമവും കാര്യക്ഷമവുമായ നടത്തിപ്പിന് സർക്കാർ ഒട്ടേറെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സൂചന സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുവദിക്കുന്ന ധനസഹായം വിനിയോ ഗിച്ച നിർമ്മിക്കുന്ന വീടുകൾക്ക് ആസ്ബസ്റ്റോസ് മേൽക്കൂര പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാരണ ത്താൽ ഇ.എം.എസ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച പല വീടുകളും ഷീറ്റുപയോഗിച്ച് പൂർത്തീകരിച്ചതി നാൽ ശേഷിക്കുന്ന പദ്ധതി ഗഡു വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ ഇക്കാര്യം പരിശോധിക്കുകയും ഇ.എം.എസ് ഭവന പദ്ധതിയുടെ ആനുകൂല്യം ലഭിച്ച നിർമ്മിച്ച വീടുകൾക്ക് ടിൻ/അലൂമിനിയം ഷീറ്റിട്ട് പൂർത്തീകരിച്ച വാസയോഗ്യമാക്കിത്തീർത്ത ഗുണഭോക്താക്കൾക്കും പദ്ധതിയുടെ ശേഷിക്കുന്ന ഗഡു തുക നൽകാവുന്നതാണെന്ന നിർദ്ദേശം പുറപ്പെടുവിക്കുന്നു. കൂടാതെ ഇ.എം.എസ് ഭവന പദ്ധതിക്കായി ഇപ്പോൾ നിലവിലുള്ള ലിസ്റ്റിൽ ഇനിയും ആനുകൂല്യം നൽകാൻ ഗുണഭോക്താക്കൾ ബാക്കിയുള്ളതിനാൽ സമയലഭ്യതയനുസരിച്ച് ആയത് പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണെന്നും നിർദ്ദേശിക്കുന്നു. സ്റ്റേറ്റ് കമ്മീഷണറേറ്റ് ഫോർ പേഴ്സസൺസ് വിത്ത് ഡിസെബിലിറ്റീസ് - ഡിസൈബിലിറ്റി സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ആനുകൂല്യങ്ങൾക്ക് പൊതു ആധികാരിക രേഖയായാണ് അംഗീകരിച്ചത് നടപ്പിലാക്കുന്നത് - സംബന്ധിച്ച സർക്കുലർ (നമ്പർ 1050/എസ3/11/എസ്.സി.പി.ഡബ്ല്യ.ഡി., തിരുവനന്തപുരം, തീയതി 9-11-2011) വിഷയം:- സ്നേറ്റ് കമ്മീഷണറേറ്റ് ഫോർ പേഴ്സസൺസ് വിത്ത് ഡിസൈബിലിറ്റീസ് - ഡിസൈബിലിറ്റി സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ആനുകൂല്യങ്ങൾക്ക് പൊതു ആധികാരിക രേഖയായാണ് അംഗീകരിച്ചത് - നടപ്പിലാക്കുന്നത് - സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. - സൂചന:- 1. 6-12-2003-ലെ സർക്കാർ ഉത്തരവ് (പി) 71/03/സാക്ഷേവ 2, 30-11-2010-ലെ സർക്കാർ ഉത്തരവ് (പി) 86/2010/സാക്ഷേവ വികലാംഗ നിയമം (തുല്യ അവസരത്തിനും അവകാശ സംരക്ഷണത്തിനും പൂർണ്ണ പങ്കാളിത്തത്തിനും) 1995-ലെ വകുപ്പ് 2(1) പ്രകാരം വൈകല്യമുള്ള ആളുകൾക്ക് കേരള വികലാംഗ സംരക്ഷണ ചട്ടങ്ങൾ 2000, ചട്ടം 5 പ്രകാരം വികലാംഗ തിരിച്ചറിയൽ കാർഡ് നൽകി വരുന്നു. വികലാംഗ സംരക്ഷണ നിയമം 1995, കേരള വികലാംഗ സംരക്ഷണ ചട്ടങ്ങൾ 2000 എന്നിവ നിർവ്വചിക്കുന്ന പ്രകാരം സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ മിഷൻ വഴി വിതരണം ചെയ്യപ്പെടുന്ന വികലാംഗ തിരിച്ചറിയൽ കാർഡ് കേന്ദ്ര സംസ്ഥാന സർക്കാ രുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേരള പബ്ലിക്സ് സർവ്വീസ് കമ്മീഷൻ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതി നുള്ള സംസ്ഥാന സർക്കാരിന്റെ പൊതു ആധികാരിക രേഖയായി അംഗീകരിച്ചുകൊണ്ട് സൂചന ഒന്നു പ്രകാരം സർക്കാർ ഉത്തരവാകുകയും ആയതിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യം ലഭിക്കുന്നതിന് മറ്റു രേഖകളൊന്നും ആവശ്യപ്പെടേണ്ടതില്ലെന്ന് സൂചന രണ്ടു പ്രകാരം വ്യക്തമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വികലാംഗർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ അനുവദിച്ച് കിട്ടുന്നതിന് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡിന് പുറമേ മറ്റൊരു രേഖയും ആവ ശ്യപ്പെടാൻ പാടുള്ളതല്ല. വികലാംഗ സംരക്ഷണ (തുല്യ അവസരത്തിനും അവകാശ സംരക്ഷണത്തിനും പൂർണ്ണ പങ്കാളിത്തത്തിനും) നിയമം 1995, 61(C) വകുപ്പിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രകാരം വിക ലാംഗരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന വികലാംഗ കമ്മീഷണർ പ്രതിജ്ഞാബദ്ധമാണ്. വികലാംഗർക്കുള്ള തിരിച്ചറിയൽ കാർഡ് അവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ നൽകാനുള്ള ആധികാരിക രേഖയായി സ്വീകരിക്കാൻ വിമുഖത കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അതിന് കാരണ ക്കാരായവർക്കെതിരെ വികലാംഗ സംരക്ഷണ നിയമം 1995 വകുപ്പ് 63-ൽ നിക്ഷിപ്തമായിട്ടുള്ള സിവിൽ Geoscolo)6s (Groala,0063303 go. Googiil Indian Penal Code, Code of Criminal Procedure 1973 - (Gross യായവയുടെ പ്രസക്ത വകുപ്പുകൾ പ്രകാരമുള്ള നടപടികൾക്ക് വിധേയമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഇ.എം) വകുപ്പ്, ന: 7880/ഇഏം1/2011/തസ്വഭവ. Tvpm, തീയതി 30-11-11) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ്:- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത് - സംബന്ധിച്ച

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ