Panchayat:Repo18/vol2-page1443

From Panchayatwiki

CIRCULARS 1443 ആസ്തികളുടെ കണക്കെടുപ്പും മെയിന്റനൻസ് ഗ്രാന്റ് വിനിയോഗവും ആസ്തി രജിസ്റ്റർ ശരിയായ രീതിയിൽ പൂർത്തിയാക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, ന: 50412/ഡി.ബി 2/2011/തസ്വഭവ. Tvpm, തീയതി 13-10-11) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ്- ആസ്തികളുടെ കണക്കെടുപ്പും മെയിന്റനൻസ് ഗ്രാന്റ് വിനിയോഗവും - ആസ്തി രജിസ്റ്റർ ശരിയായ രീതിയിൽ പൂർത്തിയാക്കുന്നത് സംബന്ധിച്ച്. സൂചന:- 1. സർക്കുലർ നം. 55178/എഫ്.എം3/08/തസ്വഭവ തീയതി 24-8-08. 2, സർക്കുലർ നം. 58608/ഡിബി2/09/തസ്വഭവ തീയതി 13-1-2010. സംസ്ഥാന സർക്കാരിൽ നിന്ന് കൈമാറ്റം ചെയ്ത് കിട്ടിയവ ഉൾപ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുടെ അധീനതയിലുള്ള ആസ്തികൾ സംരക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധീനതയിലുള്ള പുറമ്പോക്ക് ഭൂമി, തോട, കുളം എന്നിവ കൈയ്യേറുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ട്. സൂചന സർക്കുല റുകൾ വഴി ആസ്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ആസ്തി രജിസ്റ്റർ ചിട്ടപ്പെടുത്തുന്നതിനും കർശനമായ നിർദ്ദേശം നൽകിയിരുന്നിട്ടും പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാക്കിയ ആസ്തി രജിസ്റ്ററിൽ കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടില്ലായെന്ന് കാണുകയുണ്ടായി. 2. ഈ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്റർ ചിട്ടപ്പെടുത്തുന്ന തിന് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. (1) എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും തങ്ങളുടെ ആസ്തി രജിസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വിവരങ്ങളുടെ കൃത്യത പുനഃപരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതാണ്. (2) തദ്ദേശഭരണ സ്ഥാപനങ്ങൾ 2011 നവംബർ 20-നകം തങ്ങളുടെ ആസ്തി രജിസ്റ്റർ കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന തരത്തിൽ സൂചന (2) സർക്കുലർ പ്രകാരം ശരിയായ രീതിയിൽ തയ്യാറാക്കേ ണ്ടതും ആയതിന്റെ ഇ-കോപ്പി ഇൻഫർമേഷൻ കേരള മിഷന് ലഭ്യമാക്കേണ്ടതുമാണ്. (3) ഇപ്രകാരം തയ്യാറാക്കിയ രജിസ്റ്ററിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ പൂർണ്ണ മായ ഉത്തവാദിത്വം അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും എഞ്ചിനീയർമാർക്കും ആയിരിക്കും. പ്രസ്തുത ഉത്തരവാദിത്വം നിറവേറ്റാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീക രിക്കുന്നതാണ്. (4) ഈ പ്രവൃത്തികളുടെ ചെലവുകൾക്ക് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ആവശ്യമെ ങ്കിൽ പരമാവധി പതിനായിരം രൂപ (10,000/- രൂപ) വരെ മെയിന്റനൻസ് റോഡിതര ഫണ്ടിൽ നിന്നും ചെല വാക്കാവുന്നതാണ്. (5) ഇപ്രകാരം കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ആസ്തി രജിസ്റ്റർ തയ്യാറാക്കി ഓരോ സ്ഥാപ നവും ഗവൺമെന്റിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഗ്രാമപഞ്ചായത്തുകൾ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയ റക്ടർമാർക്കും ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമവികസന കമ്മീഷണർക്കും മുനിസിപ്പാലിറ്റികളും കോർപ്പ റേഷനുകളും നഗരകാര്യ ഡയറക്ടർക്കും ജില്ലാ പഞ്ചായത്തുകൾ, തദ്ദേശസ്വയംഭരണ (എഫ്.എം) (ഡി.ബി.) വകുപ്പ് അഡീഷണൽ സെക്രട്ടറിമാർക്കും 2011 നവംബർ 25-ന് മുൻപ് റിപ്പോർട്ട് നൽകണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ സമാഹൃത റിപ്പോർട്ട് തയ്യാറാക്കി പഞ്ചായത്ത് ഡയറക്ടർക്ക് നൽകണം. വകുപ്പ മേധാവികൾ 2011 നവംബർ 30-നകം സമാഹ്യത റിപ്പോർട്ട് ഗവൺമെന്റിന് നൽകേണ്ടതാണ്. (6) 20-11-2011-നകം കൃത്യമായ ആസ്തി രജിസ്റ്റർ തയ്യാറാക്കി ഇൻഫർമേഷൻ കേരള മിഷന് ലഭ്യമാ ക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് തടഞ്ഞുവയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതും ബന്ധപ്പെട്ട സെക്രട്ടറി/എഞ്ചിനീയർ എന്നിവർക്കെതിരെ വകുപ്പുതല നടപടികൾ സ്വീക രിക്കുന്നതുമാണ്. ഇ.എം.എസ് സമ്പൂർണ്ണ ഭവന പദ്ധതി - ഷീറ്റിട്ട് പൂർത്തീകരിച്ച വീടുകൾക്ക് പദ്ധതി ഗഡു അനുവദിക്കുന്നതിന് സ്പഷ്ടീകരണം-സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, നം. 55138/ഡി.ബി1/2011/തസ്വഭവ, Typm, തീയതി 2-11-11) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ്- ഇ.എം.എസ് സമ്പൂർണ്ണ ഭവന പദ്ധതി-ഷീറ്റിട്ട പൂർത്തീകരിച്ച വീടുകൾക്ക് പദ്ധതി ഗഡു അനുവദിക്കുന്നതിന് സ്പഷ്ടീകരണംസംബന്ധിച്ച്. സൂചന:- സ.ഉ.(എം.എസ്)നം. 199/08/തസ്വഭവ തീയതി 11-7-2008 സംസ്ഥാനത്തെ പാവപ്പെട്ടവരുടെ പാർപ്പിട പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കുന്നതിനായി സർക്കാർ നടപ്പിലാക്കി വരുന്ന ഭവന പദ്ധതിയാണ് ഇ.എം.എസ് സമ്പൂർണ്ണ ഭവന പദ്ധതി. ഈ പദ്ധതിയുടെ