Panchayat:Repo18/vol2-page1439

From Panchayatwiki

CIRCULARS 1439 തെരുവുവിളക്കുകളുടെ പരിപാലനം (റിപ്പയറും മെയിന്റനൻസും)-ടെണ്ടറിങ്ങിലുടെ നടപ്പിലാക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം:3055/ഡി.എ3/2011/തസ്വഭവ, Typm, തീയതി 15-9-11) വിഷയം:- തസ്വഭവ-തെരുവുവിളക്കുകളുടെ പരിപാലനം (റിപ്പയറും മെയിന്റനൻസും) ടെണ്ടറിങ്ങിലൂടെ നടപ്പിലാക്കുന്നത് - സംബന്ധിച്ച തെരുവുവിളക്കുകളുടെ റിപ്പയറും മെയിന്റനൻസും കേരളാ സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡിന്റെ മേൽ നോട്ടത്തിലും കേരളാ സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡ് നിശ്ചയിക്കുന്ന നിരക്കിലുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്നത്. എന്നാൽ ഇത് വളരെയധികം കാലതാമസത്തിനും പൊതുജനങ്ങളിൽ നിന്നുമുള്ള പരാതികൾക്കും കാരണമാകുന്നുവെന്ന് നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാ രിനെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കാലതാമസവും അസൗകര്യങ്ങളും പരിഹരിക്കുന്നതിനായി കുടു തൽ ഉദാരമായ സമീപനം സ്വീകരിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അവരുടെ പരിധിയിലുള്ള തെരുവു വിളക്കുകളുടെ റിപ്പയറിംഗും മെയിന്റനൻസും സംബന്ധിച്ച പ്രവൃത്തികൾ നിലവിലുള്ള സ്റ്റോർ പർച്ചേസ് നിയമങ്ങൾ ബാധകമാക്കിക്കൊണ്ട് ടെണ്ടറിംഗ് സംവിധാനം വഴി ആമ്പൽ മെയിന്റനൻസ് കോൺട്രാക്ടിലൂടെ കേരളാ സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡ് ഒഴികെയുള്ള മറ്റ് ഏജൻസികൾക്ക് നൽകാവുന്നതാണ്. ടി പ്രവൃ ത്തികൾക്ക് ഉപയോഗിക്കുന്ന സാമ്രഗികൾ ഐ.എസ്.ഐ നിലവാരത്തിലുള്ളതും ഇവയുടെ നിരക്ക് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിരക്കിനേക്കാൾ അധികരിക്കാൻ പാടില്ലാത്തതുമാകുന്നു. പൊതുവിതരണം എ) ഈ സാഹചര്യത്തിൽ, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അവരുടെ പരിധിയിലുള്ള തെരുവുവിളക്കുകളുടെ റിപ്പയറിംഗും മെയിന്റനൻസും സംബന്ധിച്ച പ്രവൃത്തികൾ ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് മുഖേന നിലവിലുള്ള സ്റ്റോർ പർച്ചേസ് നിയമങ്ങൾ ബാധകമാക്കിക്കൊണ്ട് ടെണ്ടറിംഗ് സംവിധാനം വഴി കേരളാ സ്റ്റേറ്റ് ഇലക്സ്ട്രിസിറ്റി ബോർഡ് ഒഴികെയുള്ള മറ്റ് ഏജൻസികൾക്ക് നൽകാവുന്ന ᏩᎤᎧᏟo6nᎠ. ബി) കേരളാ സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡ് സ്ഥാപിച്ച ഇലക്സ്ട്രിക്സ് പോസ്സുകളിലെ തെരുവുവിളക്കു കളുടെയും അല്ലാതെയുള്ള തെരുവു വിളക്കുകളുടെയും പരിപാലനത്തിനായി അംഗീകൃത കരാറുകാർക്ക് മാത്രം ആന്വൽ മെയന്റനൻസ് കോൺട്രാക്ട് നൽകുകയും ഇവയുടെ കറന്റ് ചാർജ് സംയുക്തമായോ കരാറിലെ വ്യവസ്ഥകൾക്ക് അടിസ്ഥാനത്തിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തേണ്ടതാണ്. സി) കരാറുകാർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനവുമായി നിലവിലുള്ള നിയമങ്ങൾക്ക് അടിസ്ഥാന മാക്കി കരാറിൽ ഏർപ്പെടാവുന്നതാണ്. ടി കരാറിന്റെ അസ്സൽ അതാത് തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപ നത്തിന്റെ സെക്രട്ടറിയുടെ സേഫ് കസ്റ്റഡിയിലും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കരാറുകാരനും സൂക്ഷി (εσθ6)6ΥYεO)O6ΥY). ഡി) പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി അറ്റകുറ്റപ്പണികൾ (റിപ്പയറും മെയിന്റെ നൻസും) എല്ലാ ആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ മാത്രം നിജപ്പെടുത്തേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ ഒരു ജോലി ബുധനാഴ്ച ദിവസം തീർക്കാൻ കഴിഞ്ഞില്ലായെങ്കിൽ ശേഷിക്കുന്ന ജോലി അതേ ആഴ്ചയിലെ തന്നെ ശനിയാഴ്ച ദിവസം നടത്താവുന്നതാണ്. തെരുവുവിളക്കുകളുടെ റിപ്പയറും മെയിന്റനൻസും സംബന്ധിച്ച പ്രവൃത്തികൾ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും. ടി പരിപാലനത്തിനായി വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്ന വിവരം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൃത്യമായ ഇടവേളകളിൽ മാധ്യമങ്ങൾ വഴി പൊതുജനങ്ങളെ അറിയിക്കേണ്ടതാണ്. ഇത് നിർവ്വഹണ നിയന്ത്രണ മാനദണ്ഡങ്ങളുടെ നിയമപരമായ ഒരു ആവശ്യകത കൂടിയാണ്. ഇ.) കരാറുകാരന് ബന്ധപ്പെട്ട ഇലക്സ്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ അംഗീകാര ത്തോടെ തെരുവു വിളക്കുകളുടെ പരിപാലനം സംബന്ധിച്ച ജോലികൾ നടത്താവുന്നതാണ്. എന്നാൽ ഇത് കേരളാ സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡ് നിർവ്വഹിക്കുന്ന മറ്റ് ജോലികൾക്ക് തടസ്സമുണ്ടാകാത്ത വിധ ത്തിലും കേരളാ സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ജീവനക്കാരുടെ മേൽനോട്ടത്തിലും നിർവ്വഹിക്കേണ്ടതാണ്. ബന്ധ പ്പെട്ട കേരളാ സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡ് ജീവനക്കാർ ശരിയായ രീതിയിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും എർത്തിംഗ് നടത്തുകയും ചെയ്തതിനു ശേഷമേ കരാറുകാരൻ റിപ്പയർ പണികൾ നട ത്താൻ പാടുള്ളൂ. കരാറുകാരന് ഏതെങ്കിലും വിധത്തിലുള്ള കാലതാമസമോ ബുദ്ധിമുട്ടുകളോ ഉണ്ടാകു കയാണെങ്കിൽ ആയതിന് തദ്ദേശസ്വയംഭരണ വകുപ്പോ കേരള സ്റ്റേറ്റ ഇലക്സ്ട്രിസിറ്റി ബോർഡോ ഉത്തര വാദിയായിരിക്കുകയില്ല. എഫ്) യാതൊരുവിധ ഗതാഗത തടസ്സവും വരുത്താതെ ട്രാഫിക്സ് പോലീസുമായും കേരളാ സ്റ്റേറ്റ ഇലക്സ്ടിസിറ്റി ബോർഡുമായും സഹകരിച്ചുകൊണ്ട കരാറിലെ വ്യവസ്ഥകൾക്കനുസൃതമായി കരാറു കാരന് തെരുവു വിളക്കുകളുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നടത്താവുന്നതാണ്. തെരുവു വിളക്കു

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ