Panchayat:Repo18/vol2-page1425

From Panchayatwiki

4) സ.ഉ. (സാധാ) നം.707/2010/തസ്വഭവ; തീയതി 2-3-2010 5) സ.ഉ (സാധാ) നം.2674/2010/തസ്വഭവ; തീയതി 11-8-2010 6) സ.ഉ.(എം.എസ്)നം.73/2011/തസ്വഭവ; തീയതി 01-3-2011 തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഖരമാലിന്യ പരിപാലന സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള സേവന ദാതാക്കളുടെ പട്ടിക പുതുക്കി നിശ്ചയിച്ചുകൊണ്ടും ഇത്തരം സ്ഥാപനങ്ങളുടെ സേവനം ഉപയോഗി ക്കുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ചുകൊണ്ടും സൂചന 5 പ്രകാരം ഉത്തരവ് പുറപ്പെടു വിച്ചിട്ടുണ്ട്. ഈ ഉത്തരവിൽ ഖരമാലിന്യ പരിപാലന പ്രോജക്ടുകളുടെ നിർവ്വഹണം നടത്താവുന്ന അക ഡിറ്റഡ് ഏജൻസികളായ സോഷ്യോ ഇക്കണോമിക്സ് യൂണിറ്റ് ഫൗണ്ടേഷൻ, ഇന്റഗ്രേറ്റഡ് റൂറൽ ടെക്സനോ ളജി സെന്റർ (പാലക്കാട്), സെന്റർ ഫോർ എൻവിയോൺമെന്റ് & ഡെവലപ്തമെന്റ് (തിരുവനന്തപുരം) മുതലായ സ്ഥാപനങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഈ മേഖലയിലെ അക്രഡിറ്റഡ് ഏജൻസികളെ ഖരമാലിന്യ പരിപാലന പ്രോജക്ട്ടുകളുടെ നിർവ്വഹണം ഏൽപ്പിക്കാമോയെന്ന കാര്യത്തിൽ സംശയം ഉന്നയിക്കപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയം സംബന്ധിച്ച് ചുവടെ വിവരിക്കുന്ന സ്പഷ്ടീകരണം നൽകുന്നു. 2, ഖരമാലിന്യ പരിപാലന പ്രോജക്ടടുകളുടെ നിർവ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റഡ് ഏജൻസി കളായി സർക്കാർ അംഗീകാരം നൽകിയിട്ടുള്ള ഏജൻസികളെ ഇത്തരം പ്രോജക്ടുകളുടെ നിർവ്വഹണവും പരിപാലനച്ചുമതലയും ഏൽപ്പിക്കാവുന്നതാണ്. അക്രഡിറ്റഡ് ഏജൻസികൾ മുഖേന പ്രവൃത്തികൾ നട പ്പാക്കുന്നതിന് സൂചന 3, 6 എന്നിവയിലെ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമായിരിക്കും. പെയ്തമെന്റ് നൽകു വാൻ, സൂചന 3-ലെ ഉത്തരവിന്റെ ഖണ്ഡിക 11 പ്രകാരം നിശ്ചയിച്ചിട്ടുള്ള പണം മുൻകൂർ നൽകുന്ന രീതിയോ അല്ലെങ്കിൽ സൂചന 6-ലെ ഉത്തരവിന്റെ ഖണ്ഡിക 5-ൽ വിവരിച്ചിട്ടുള്ള രീതിയോ ഏജൻസി യുടെ താൽപര്യ പ്രകാരം അവലംബിക്കാവുന്നതാണ്. 3. സൂചന 5 പ്രകാരം അംഗീകരിച്ചിട്ടുള്ള സേവന ദാതാക്കളെ സംബന്ധിച്ചിടത്തോളം പ്രവൃത്തികൾ നടപ്പാക്കുന്നതിനും പരിപാലനം നടത്തുന്നതിനും സൂചന 5, 6 എന്നിവയിലെ മാർഗനിർദ്ദേശങ്ങൾ പാലി ക്കേണ്ടതാണ്. സേവന ദാതാക്കൾക്ക് പണം മുൻകൂർ നൽകുന്നത് അനുവദനീയമല്ല. പെയ്തമെന്റ് നൽകു വാൻ സൂചന 6-ലെ ഉത്തരവിന്റെ ഖണ്ഡിക 5 പ്രകാരമുള്ള നടപടിക്രമങ്ങൾ അവലംബിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ 'പ്രതിപക്ഷ നേതാവ്' എന്ന പദവി നിർത്തലാക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം: 78842/ആർ.ഡി 3/2008/തസ്വഭവ, Typm, തീയതി 20-4-11) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 'പ്രതിപക്ഷ നേതാവ് എന്ന പദവി നിർത്തലാക്കുന്നത് സംബന്ധിച്ച്. കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിലനിന്നുപോരുന്ന പ്രതിപക്ഷനേതാവ് എന്ന പദവി നിർത്തലാക്കുവാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട്, ബഹു. തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുമ്പാകെ 948/08 നമ്പർ ഒ.പി. ഫയൽ ചെയ്തിരുന്നു. അതി ന്മേൽ ബഹു. ഓംബുഡ്സ്മാൻ 21/01/2009-ൽ പുറപ്പെടുവിച്ച അന്തിമ ഉത്തരവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിപക്ഷ നേതാവിന്റെ പദവി സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടു വിക്കാനും ആയതിന് വേണ്ടത്ര പ്രചാരണം നൽകുവാനും സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യ ത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ തൽസ്ഥിതി തുടരാനും ഉത്തരവായിട്ടുണ്ട്. കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയിൽ പ്രതിപക്ഷനേതാവ് എന്ന പദവിയെയോ, അംഗങ്ങളുടെ കാര്യത്തിൽ ഭരണപക്ഷം, പ്രതിപക്ഷം എന്നിങ്ങനെ തരംതിരിവിനെയോ സംബന്ധിച്ച പരാമർശം ഇല്ല. മേൽ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് നിയമസാധുത ഇല്ലാത്തതിനാൽ ഏതെങ്കിലും അംഗത്തിന് ആ നിലയിൽ പ്രത്യേക സൗകര്യമോ ആനുകൂല്യങ്ങളോ അനുവദിക്കാൻ പാടില്ല എന്നും അത്തരം ഏതെങ്കിലും പ്രത്യേക സൗക ര്യമോ ആനുകൂല്യമോ നൽകി വരുന്നുണ്ടെങ്കിൽ അവ ഉടനടി നിർത്തലാക്കണമെന്നും സർക്കാർ ഇതി നാൽ നിർദ്ദേശിക്കുന്നു. ഇതനുസരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാർ ഇക്കാര്യത്തിൽ ആവശ്യമായ മേൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. SMOKING IN PUBLIC PLACES - PROHIBITION OF DIRECTIONS OF THE HON ”BLE HIGH COURT - INSTRUCTIONS TO THE LOCAL SELF GOVERNMENT INSTITUTIONS - ISSUED (Local Self Government (RD) Department, No. 15885/RD3/2011/LSGD, Tvpm, dt. 26.4.2011) Sub:- Local Self Government Department-Smoking in public places

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ